സ്വാഗതം
WELCOME

News Update..

Sunday, March 30, 2014

പുനലൂരില്‍ ചൂട് 39 ഡിഗ്രി: ജനം ആശങ്കയില്‍ Madhyamam News Feeds

പുനലൂരില്‍ ചൂട് 39 ഡിഗ്രി: ജനം ആശങ്കയില്‍ Madhyamam News Feeds

Link to

പുനലൂരില്‍ ചൂട് 39 ഡിഗ്രി: ജനം ആശങ്കയില്‍

Posted: 30 Mar 2014 01:20 AM PDT

പുനലൂര്‍: പുനലൂര്‍ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലയില്‍ മീനച്ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ ജനങ്ങള്‍ ആശങ്കയില്‍. ഇടമണ്ണില്‍ ലൈവ്സ്റ്റോക് ഇന്‍സ്പെക്ടര്‍ക്ക് സൂര്യാഘാതമേറ്റതോടെ പകല്‍ ജനം പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. കടുത്ത ചൂടിനിടയില്‍ പലയിടത്തും കുടിവെള്ളം കിട്ടാത്തതും ഇടക്കിടെ വൈദ്യുതി മുടങ്ങുന്നതും ജനജീവിതം ദുസ്സഹമാക്കി. രാവിലെ 11 മുതല്‍ വൈകുന്നതുവരെയും ചുട്ടുപൊള്ളുന്ന വെയില്‍ അനുഭവപ്പെടുന്നതിനാല്‍ പുനലൂര്‍ ടൗണ്‍ ഉള്‍പ്പെടെ വിജനമാണ്. കടുത്ത ചൂടിനിടെ പകല്‍ സമയത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പോലും പലയിടത്തും മന്ദീഭവിച്ചിട്ടുണ്ട്. വെള്ളം കുറഞ്ഞതും പുറത്ത് അനുഭവപ്പെടുന്ന ചൂടും കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലാണ്.
പുനലൂരില്‍ വ്യാഴാഴ്ചത്തെ താപനില 38 ഡിഗ്രിയായിരുന്നു. ശനിയാഴ്ച രാവിലെ ചൂട് ഉയര്‍ന്ന് 39 ഡിഗ്രിയിലത്തെി. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചില്ളെങ്കില്‍ ചൂട് ഇനിയും കൂടുമെന്ന ആശങ്കയുണ്ട്. വൃക്ഷനിബിഡമായ മലകളും കുന്നുകളും പുഴകളാലും സമൃദ്ധമായ പുനലൂരില്‍ പരിസര പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്രത്തോളം ചൂട് അനുഭവപ്പെടുന്നതിന്‍െറ ശാസ്ത്രീയകാരണം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇനിയും കണ്ടത്തെിയിട്ടില്ല. അതേസമയം കടുത്ത ചൂടില്‍ നിന്ന് യാത്രക്കാര്‍ക്കും മറ്റും രക്ഷയേകാന്‍ യാതൊരു പ്രതിവിധികളും നഗരസഭയോ ആരോഗ്യവകുപ്പോ കൈക്കൊണ്ടിട്ടില്ല. ടൗണിലെ പൊതു ടാപ്പുകളില്‍പോലും ശുദ്ധജലം ലഭിക്കാത്തതിനാല്‍ ദാഹജലം പണം കൊടുത്ത് വാങ്ങേണ്ടിവരുന്നു. മുമ്പ് ഇതുപോലെ ചൂട് കൂടിയ സാഹചര്യത്തില്‍ നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കുടിനീര്‍ കരുതിയിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ മുമ്പ് ഇക്കാര്യത്തില്‍ മുന്നിട്ടിറങ്ങിയെങ്കിലും ഇത്തവണ ഉണ്ടായിട്ടില്ല.

ചാലക്കുടിയില്‍ 1115914 വോട്ടര്‍മാര്‍; സ്ത്രീ മനസ്സ് നിര്‍ണായകമാകും

Posted: 30 Mar 2014 01:16 AM PDT

കൊച്ചി: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ചാലക്കുടി മണ്ഡലത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 1115914. കൈപ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളടങ്ങിയ ചാലക്കുടിയില്‍ പുതുക്കലിന് മുമ്പുണ്ടായിരുന്നത് 1121133 വോട്ടര്‍മാരാണ്. സ്ഥലം മാറിയവര്‍, മരിച്ചവര്‍ തുടങ്ങിയവരെ ഒഴിവാക്കിയ ശേഷമുള്ള പുതിയ പട്ടികയില്‍ 5219 പേരുടെ കുറവുണ്ട്. 548238 പുരുഷന്മാരും 567676 സ്ത്രീകളുമാണുള്ളത്. 19438 സ്ത്രീകള്‍ കൂടുതലായുണ്ട്. പുരുഷന്മാര്‍ കൂടുതലുള്ളത് പെരുമ്പാവൂര്‍, അങ്കമാലി, കുന്നത്തുനാട് നിയമസഭ മണ്ഡലങ്ങളിലാണ്. ഇവിടങ്ങളിലായി 4618 പുരുഷന്മാര്‍ കൂടുതലായുണ്ടെങ്കില്‍ മറ്റു നാലു മണ്ഡലങ്ങളിലുമായി 24056 സ്ത്രീകള്‍ക്ക് ഭൂരിപക്ഷമുണ്ട്.
പെരുമ്പാവൂരില്‍ 78471 പുരുഷന്മാരാണുള്ളത്. സ്ത്രീവോട്ടര്‍മാരുടെ എണ്ണം 76391. എണ്ണത്തില്‍ 2080 പുരുഷന്മാര്‍ ഇവിടെ കൂടുതലായുണ്ട്. ഇവിടെ ആകെ വോട്ടര്‍മാരുടെ എണ്ണം 154862 ആണ്. അങ്കമാലിയില്‍ ആകെയുള്ള 150524 വോട്ടര്‍മാരില്‍ 75937 പുരുഷന്മാരും 74587 സ്ത്രീകളുമുണ്ട്. 1350 പുരുഷന്മാര്‍ കൂടുതല്‍. കുന്നത്തുനാട് മണ്ഡലത്തില്‍ 77534 പുരുഷന്മാരും 76346 സ്ത്രീകളും ഉള്‍പ്പെടെ 153880 വോട്ടര്‍മാരാണുള്ളത്. 1188 പുരുഷന്മാര്‍ ഇവിടെ കൂടുതലായുണ്ട്.
ഈ മൂന്ന് മണ്ഡലങ്ങളിലായി 4618 പുരുഷന്മാരാണ് എണ്ണത്തില്‍ മുമ്പില്‍. കൈപ്പമംഗലം മണ്ഡലത്തിലെ അധിക വനിത വോട്ടര്‍മാര്‍ മാത്രം മതി ഈ പുരുഷ ഭൂരിപക്ഷത്തെ മറികടക്കാന്‍. കൈപ്പമംഗലം മണ്ഡലത്തില്‍ 71569 പുരുഷന്മാരുള്ളപ്പോള്‍ സ്ത്രീകളുടെ എണ്ണം 82501 ആണ്. 10932 സ്ത്രീകളാണ് അധികം. ചാലക്കുടി നിയമസഭ മണ്ഡലത്തില്‍ ആകെ173751 വോട്ടര്‍മാരില്‍ സ്ത്രീകളുടെ എണ്ണം 89418 ആണ്. പുരുഷന്മാര്‍ 84333. 5085 ആണ് വ്യത്യാസം. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ 89372 സ്ത്രീകളുള്ളപ്പോള്‍ പുരുഷന്മാര്‍ 82212 മാത്രമാണ്. 7160 സ്ത്രീകളാണ് ഇവിടെ അധികം. ആകെ വോട്ട് 171584. ആലുവ നിയമസഭ മണ്ഡലത്തില്‍ ആകെയുള്ള 157243 വോട്ടര്‍മാരില്‍ സ്ത്രീകളുടെ എണ്ണം 79061ഉം പുരുഷന്മാരുടെ എണ്ണം 78182 ഉം ആണ്. 879 സ്ത്രീ വോട്ടര്‍മാര്‍ ഇവിടെ കൂടുതലായുണ്ട്.

വൈപ്പിനിലെ കുടിവെള്ളക്ഷാമം വാട്ടര്‍ അതോറിറ്റിയുടെ മെല്ളെപ്പോക്ക് മൂലം

Posted: 30 Mar 2014 01:16 AM PDT

വൈപ്പിന്‍: ദ്വീപ് ജനതയുടെ കുടിവെള്ള ക്ഷാമത്തിന് അറുതിയെന്ന് ഉദ്ഘോഷിച്ച ഹഡ്കോ, ചൊവ്വര പദ്ധതികള്‍ പ്രാവര്‍ത്തികമായെങ്കിലും വിതരണശൃംഖല വിപുലീകരണ പദ്ധതികളുടെ ഇഴഞ്ഞുനീങ്ങല്‍ മൂലം വൈപ്പിനിലെ കുടിവെള്ള പ്രശ്നപരിഹാരം ഇപ്പോഴും ത്രിശങ്കുവില്‍.
മൂന്നുവര്‍ഷംമുമ്പ് ആരംഭിച്ച നവീകരണ പദ്ധതികളെല്ലാം ഇഴഞ്ഞുനീങ്ങിയതിന് കാരണം ജല അതോറിറ്റിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടവനക്കാട് ഗ്രാമപഞ്ചായത്തുകളിലായി നാല് ഉപരിതല സംഭരണികളും വിതരണ ശൃംഖലയുടെ വിപുലീകരണവുമാണ് പദ്ധതിയിലെ പ്രധാനപ്രവൃത്തികള്‍. 2010ല്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കാനായില്ല. മുരുക്കുംപാടം, മാലിപ്പുറം, ഞാറക്കല്‍, എടവനക്കാട് അണിയല്‍ എന്നിവിടങ്ങളിലാണ് ഉപരിതല ജലസംഭരണികള്‍ സ്ഥാപിക്കുന്നത്. ഇതില്‍ മാലിപ്പുറം സ്വതന്ത്ര മൈതാനിയില്‍ മാത്രമാണ് പൂര്‍ത്തിയായത്.
വെള്ളം നിറച്ചുള്ള പരീക്ഷണം വിജയകരമായി കഴിഞ്ഞ് രണ്ടുവര്‍ഷമായെങ്കിലും മുരുക്കുംപാടം ടാങ്കിന്‍െറ പൈലിങ് മാത്രമാണ് പൂര്‍ത്തിയായത്. കഴിഞ്ഞദിവസം പൈല്‍ ക്യാപ് നിര്‍മാണത്തിന് മണ്ണ് നീക്കിത്തുങ്ങിയിട്ടുണ്ട്.
ഞാറക്കലിലേതും സ്തംഭനത്തിലാണെങ്കിലും മുരുക്കുംപാടത്തേക്കാള്‍ ഭേദമാണെന്ന് പറയുന്നു. ചൊവ്വര പദ്ധതിയില്‍നിന്നുള്ള വെള്ളം എത്തുന്ന എടവനക്കാട് അണിയലിലെ ജോലി ഒടുവിലാണ് ആരംഭിച്ചതെങ്കിലും വേഗം പുരോഗമിക്കുന്നുണ്ട്. കുഴല്‍ സ്ഥാപിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായി. ടാങ്കിലേക്ക് വെള്ളമത്തെിക്കാനുള്ള പൈപ്ലൈന്‍ സ്ഥാപിക്കല്‍ ഏതാണ്ട് പൂര്‍ത്തിയായിവരുന്നു.
ഇതിനിടെ, മറ്റു മൂന്ന് ടാങ്കുകളിലേക്ക് ഹഡ്കോ പദ്ധതി വെള്ളം പുതുവൈപ്പ് ഭൂതല സംഭരണി വഴിയാണ് പമ്പ് ചെയ്യേണ്ടത്. ഇതിന് കുഴലുകള്‍ രണ്ടുവര്‍ഷം മുമ്പ് വടുതലയില്‍ തകര്‍ന്നത് ഇതുവരെ പുന$സ്ഥാപിച്ചിട്ടില്ല. പൊട്ടിയ വലിയ പൈപ്പിന്‍െറ സ്ഥാനത്ത് വ്യാസം കുറഞ്ഞ പൈപ്പാണ് സ്ഥാപിച്ചത്.
ഇതുമൂലം പകുതി വെള്ളമാണ് പുതുവൈപ്പില്‍ എത്തുന്നത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള റെയില്‍പാത നിര്‍മാണവേളയില്‍ സംഭവിച്ച തകരാറിന് നഷ്ടപരിഹാരമായി തുറമുഖ ട്രസ്റ്റ് ഒരു കോടിയിലേറെ രൂപ നല്‍കി മാസങ്ങളായെങ്കിലും ജലഅതോറിറ്റി അധികൃതര്‍ നടപടി കൈക്കൊള്ളുന്നില്ല.
ഇപ്പോള്‍ മതിയായ അളവില്‍ വെള്ളം എത്താത്തതിനാല്‍ പുതുവൈപ്പില്‍നിന്നുള്ള പമ്പിങ് കുറഞ്ഞു. ഇതുമൂലം പ്രധാന പാതയില്‍നിന്ന് അകന്നുകിടക്കുന്ന സൗത് പുതുവൈപ്പ്, ഞാറക്കല്‍ അപ്പങ്ങാട്, മഞ്ഞനക്കാട് തുടങ്ങിയ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമത്തിലാണ്. പൈപ് മാറ്റിസ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി എന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനിടെ, പറവൂരില്‍നിന്ന് വൈപ്പിനിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം വരെ പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്യുന്ന ചൊവ്വര പദ്ധതി വെള്ളം ചെറായി ഭാഗത്ത് അടിക്കടിയുണ്ടാകുന്ന കുഴല്‍ തകര്‍ച്ചമൂലം വിതരണം നിലക്കുകയാണ്. കഴിഞ്ഞദിവസം പറവൂര്‍ ചെറായി റിപ്പബ്ളിക് റോഡിലെ ചെറായി പാലത്തിനരികില്‍ പൈപ് പൊട്ടി. ഇതേതുടര്‍ന്ന് മൂന്നുദിവസമാണ് വിതരണം നിലച്ചത്. മുമ്പ് പലതവണ ചെറായി രാമവര്‍മ തോട്ടിലും ഇതേ വിതരണ ശൃംഖലയിലെ കുഴലുകള്‍ പൊട്ടിയിരുന്നു. കുഴലുകളുടെ കാലപ്പഴക്കമാണ് തകര്‍ച്ചക്ക് കാരണമായി പറയുന്നത്.
പുതിയവ ചാര്‍ജ് ചെയ്യുന്നതോടെ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, ഇവ എന്ന് യാഥാര്‍ഥ്യമാകുമെന്ന് വ്യക്തമല്ല.

വാദപ്രതിവാദങ്ങള്‍ തകൃതി; പ്രചാരണത്തിന് വാശിയേറി

Posted: 30 Mar 2014 01:13 AM PDT

ചെങ്ങന്നൂര്‍: മുന്നണികളുടെ വാദപ്രതിവാദങ്ങള്‍ ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെടുന്ന മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ പ്രദേശങ്ങളില്‍ തകൃതിയായി. സിറ്റിങ് എം.പി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് മണ്ഡലത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിരത്തി യു.ഡി.എഫിന് വോട്ടുചോദിക്കുമ്പോള്‍ പൊള്ളയായ പ്രഖ്യാപനങ്ങളും പൂര്‍ത്തിയാകാത്ത പദ്ധതികളും കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കൊടിക്കുന്നില്‍ ശ്രമിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍ പറയുന്നു. ജില്ലയില്‍ ഉള്‍പ്പെടുന്ന കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര നിയമസഭാ മണ്ഡലങ്ങളില്‍ വ്യത്യസ്തമായ പ്രശ്നങ്ങളും രാഷ്ട്രീയ സ്വഭാവവുമാണ് നിലനില്‍ക്കുന്നത്. സങ്കീര്‍ണമായ വിഷയങ്ങള്‍ ഓരോ മണ്ഡലത്തിന്‍െറയും പ്രത്യേകതയാണ്. ജാതി-മത സമവാക്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയത്തിന്‍െറ ഗതിവിഗതികള്‍ നിര്‍ണയിക്കുന്ന പ്രശ്നങ്ങളും ഈ പ്രദേശങ്ങളില്‍ സജീവം. അതിനാല്‍ രണ്ട് മുന്നണികളും പരമാവധി ആവേശത്തിലാണ് ഓരോ ദിനവും തള്ളിനീക്കുന്നത്. ഇതിനിടയില്‍ ബി.ജെ.പിയും എസ്.ഡി.പി.ഐയും മത്സരരംഗത്ത് സജീവമാണ്.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കേന്ദ്രീകൃത പ്രവര്‍ത്തനം നേരത്തെ നടന്നെങ്കിലും ഒട്ടേറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടപ്പുണ്ട്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍െറ വികസനം പൂര്‍ണതയില്‍ എത്തിയിട്ടില്ല. ഇടത്താവളമായ ചെങ്ങന്നൂരിനെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വികസിപ്പിക്കാന്‍ ശ്രമിക്കാമായിരുന്നു എന്ന അഭിപ്രായമാണ് ജനത്തിന്. ചെങ്ങന്നൂരിലെ സ്ഥായിയായ പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെന്ന ആക്ഷേപമാണ് മറ്റൊന്ന്. അതില്‍ പ്രധാനം കുടിവെള്ള പ്രശ്നമാണ്. അതോടൊപ്പം ഗതാഗതവും. കാര്യക്ഷമമായ കുടിവെള്ള പദ്ധതികളൊന്നും ചെങ്ങന്നൂരിലില്ല. ഗതാഗതപ്രശ്നമാണ് മറ്റൊന്ന്. രാജഭരണകാലത്ത് ഉണ്ടായ പമ്പയാറിന് കുറുകെയുള്ള ഇറപ്പുഴ പാലത്തിന്‍െറ അവസ്ഥയാണ് പരിതാപകരം. ഇപ്പോഴും ഒറ്റവരി ഗതാഗതം മാത്രമേ ഇവിടെയുള്ളു. അതുപോലെ തന്നെയാണ് പഴവന പാലത്തിന്‍െറയും ഗതി. അപ്രധാനമായ മേഖലകളില്‍ കോടിക്കണക്കിന് രൂപ ഗതാഗതത്തിന് വിനിയോഗിക്കുകയും ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന പ്രദേശങ്ങളെ അവഗണിക്കുകയും ചെയ്തെന്നാണ് ഈ വിഷയത്തില്‍ ഇടതുപക്ഷത്തിന്‍െറയും ആരോപണം. കേന്ദ്ര സഹമന്ത്രി എന്ന നിലയില്‍ ചെയ്യാന്‍ കഴിയുമായിരുന്നത് ചെയ്തില്ളെന്നാണ് ചെങ്ങറ സുരേന്ദ്രന്‍െറ കുറ്റപ്പെടുത്തല്‍.
മാവേലിക്കര നിയമസഭാ മണ്ഡലത്തിലും അവകാശവാദങ്ങള്‍ക്കൊപ്പം പരാതികളുമുണ്ട്. ഇ.എസ്.ഐ മെഡിക്കല്‍ കോളജിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് കൊടിക്കുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്. അതിനുവേണ്ടിയുള്ള നടപടികള്‍ പൂര്‍ത്തിയായെന്ന് സ്ഥാനാര്‍ഥി പറയുന്നു. എന്നാല്‍, ജില്ലാ പഞ്ചായത്ത് മെഡിക്കല്‍ കോളജിനുവേണ്ടി ജില്ലാ കൃഷിഫാം സ്ഥലം വിട്ടുകൊടുക്കുന്നില്ളെന്നാണ് ആരോപണം. എന്നാല്‍, മറ്റ് സ്ഥലങ്ങള്‍ കോളജ് സ്ഥാപിക്കുന്നതിന് ഉണ്ടായിട്ടും കൃഷിഫാം നശിപ്പിക്കണമെന്ന ചിന്താഗതി ശരിയല്ളെന്നാണ് ജില്ലാ പഞ്ചായത്തിന്‍െറ മറുപടി. എന്നാല്‍, മെഡിക്കല്‍ കോളജിന് വേണ്ടിയുള്ള നടപടികള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് ചെങ്ങറ സുരേന്ദ്രന്‍ പറയുന്നു. ആധികാരികമായി ഒരു ഉത്തരവും ഇറങ്ങാത്ത മെഡിക്കല്‍ കോളജിന്‍െറ പേരില്‍ അവകാശവാദ തട്ടിപ്പ് നടത്തുകയാണെന്നാണ് ആരോപണം. എന്നാല്‍, മാവേലിക്കര മണ്ഡലത്തിലെ ആരോഗ്യമേഖല ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വമ്പിച്ച പുരോഗതി ഉണ്ടാക്കിയെന്നാണ് കൊടിക്കുന്നിലിന്‍െറ വാദം.
ഇതില്‍നിന്ന് വ്യത്യസ്തമാണ് കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ വിഷയങ്ങള്‍. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ രൂക്ഷമായ വിമര്‍ശമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ഉള്ളത്. കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കുന്നതില്‍ കൊടിക്കുന്നില്‍ ഉദാസീനത കാട്ടിയെന്ന് യു.ഡി.എഫിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. 1840 കോടിയുടെ കുട്ടനാട് പാക്കേജ് പ്രാവര്‍ത്തികമാക്കുമ്പോള്‍ നിലവില്‍ 4000 കോടിയോളം കണ്ടെത്തേണ്ട സാഹചര്യമാണ്. ഈ അവസ്ഥയെ ആരുടെയെങ്കിലും തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ കൊടിക്കുന്നിലിന് കഴിയുകയുമില്ല. ഇടത് സര്‍ക്കാറിന്‍െറ കാലത്ത് ഉദ്ഘാടനം ചെയ്യപ്പെടുകയും കേന്ദ്രസര്‍ക്കാറിന്‍െറ സഹായവാഗ്ദാനം ഉണ്ടാകുകയും ചെയ്തിട്ടും എന്തുകൊണ്ട് പാക്കേജ് തുടങ്ങിയിടത്തുതന്നെ നില്‍ക്കുന്നു എന്നത് ദുരൂഹതയാണ്. കുട്ടനാടിന്‍െറ സമഗ്രവും ആധികാരികവുമെന്ന് അവകാശപ്പെടുന്ന പാക്കേജിന്‍െറ നൂറില്‍ ഒരുശതമാനം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം കൃഷി-കൃഷീതര മേഖലയിലും കര്‍ഷക-തൊഴിലാളി മേഖലയിലും ഉണ്ടാകാമായിരുന്ന വികസനം മന്ദീഭവിച്ചിരിക്കുകയാണ്. ഓരോവര്‍ഷം കഴിയുന്തോറും പാക്കേജിന്‍െറ അടങ്കല്‍തുക വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ വീഴ്ചവന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുട്ടനാട്ടിലെ കുടിവെള്ള പ്രശ്നത്തിന് ഇപ്പോഴും സ്ഥായിയായ പരിഹാരമുണ്ടായിട്ടില്ല. കൃഷിച്ചെലവ് വര്‍ധിക്കുകയും കര്‍ഷകര്‍ പലയിടത്തും ബാധ്യതക്കാരായി മാറുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതോടൊപ്പം വര്‍ഷങ്ങളായി തൊഴിലെടുത്തുവന്ന കര്‍ഷകതൊഴിലാളികളുടെ നിലനില്‍പും ഇപ്പോള്‍ ഭീഷണിയിലാണ്. ഇത്തരത്തിലുള്ള ബഹുമുഖമായ പ്രശ്നങ്ങളാണ് ജില്ലയിലെ മാവേലിക്കര മണ്ഡലം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ഉള്ളത്.

മലപ്പുറത്ത് 11,97,718 വോട്ടര്‍മാര്‍, പൊന്നാനിയില്‍ 11,80,151

Posted: 30 Mar 2014 01:12 AM PDT

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം മലപ്പുറം-പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ 23,77,869 വോട്ടര്‍മാര്‍.
കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മലപ്പുറം മണ്ഡലത്തില്‍ ആകെ 11,97,718 വോട്ടര്‍മാരാണുള്ളത്. 5,97,687 പുരുഷ വോട്ടര്‍മാരും 6,00,031 സ്ത്രീ വോട്ടര്‍മാരുമാണ്.
തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തൃത്താലയും ഉള്‍പ്പെടുന്ന പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ 11,80,151 വോട്ടര്‍മാരുണ്ട്. ഇവരില്‍ 5,73,616 പുരുഷ വോട്ടര്‍മാരും 6,06,415 സ്ത്രീ വോട്ടര്‍മാരുമാണ്. വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് നിയമസഭാ മണ്ഡലങ്ങളിലെ 5,31,700 വോട്ടര്‍മാര്‍ വയനാട് ലോക്സഭാ മണ്ഡലത്തിലാണുള്‍പ്പെടുക. ഇതില്‍ 99 പേര്‍ പ്രവാസി വോട്ടര്‍മാരാണ്.

പ്രവാസി വോട്ടര്‍മാര്‍: മലപ്പുറത്ത് 780, പൊന്നാനിയില്‍ 1706
മലപ്പുറം: മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ പുതുക്കിയ വോട്ടര്‍പ്പട്ടികയില്‍ 2486 പ്രവാസി വോട്ടര്‍മാര്‍. പൊന്നാനി ലോക്സഭാ മണ്ഡലത്തിലാണ് പ്രവാസി വോട്ടര്‍മാര്‍ കൂടുതല്‍. 1706 പേരാണ് പൊന്നാനിയിലുള്ളത്. മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ 780 പ്രവാസി വോട്ടര്‍മാരാണുള്ളത്. മലപ്പുറം മണ്ഡലത്തിലെ പ്രവാസി വോട്ടര്‍മാരില്‍ 759 പേര്‍ പുരുഷന്മാരും 21 പേര്‍ സ്ത്രീകളുമാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ 1675 പുരുഷന്മാരും 31 സ്ത്രീകളുമാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്.

കേന്ദ്രത്തില്‍ സി.പി.എമ്മിന്റെ സഹായം തേടും -ആന്‍റണി

Posted: 30 Mar 2014 12:50 AM PDT

Image: 

കാസര്‍കോട്: കേന്ദ്രത്തില്‍ അധികാരത്തിലെ ത്താന്‍ സി.പി.എമ്മിന്‍്റെ സഹായം സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്‍്റണി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ ഒരു കക്ഷിക്കും ഒറ്റക്ക് ഭൂരിപക്ഷമുണ്ടാകില്ളെന്നാണ് തന്‍്റെ അഭിപ്രായം. അതിന്‍്റെ അര്‍ഥം ബി.ജെ.പി അധികാരത്തിലെ ത്തുമെന്നല്ല. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറുള്ള, അതില്‍ ചിലര്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവരാണെങ്കിലും പോലും അവരുടെ സഹായം സ്വീകരിക്കും. വര്‍ഗീയ ശക്തികളെ എതിര്‍ക്കാനുള്ള സി.പി.എമ്മിന്‍്റെ നിലപാടില്‍ ആത്മാര്‍ഥത പുലര്‍ത്തുകയാണെങ്കില്‍ അവരെ സ്വീകരിക്കുന്നതില്‍ തെറ്റില്ളെന്നും ആന്‍്റണി പറഞ്ഞു.
കാസര്‍ക്കോട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദീഖിന്‍്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ആന്‍്റണി.
 

ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം കോടതിയോടുള്ള അവഹേളനം -വി.എസ്

Posted: 30 Mar 2014 12:35 AM PDT

Image: 

പത്തനംതിട്ട: ഹൈകോടതിക്കെതിരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം കോടതിയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിക്ക് കരണത്ത് കിട്ടിയ അടിയാണ് ഹൈകോടതിയുടെ പരാമര്‍ശം. അതിനെതിരായ മുഖ്യമന്ത്രിയുടെ വാദം അസംബന്ധമാണെന്നും വി.എസ് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വക മാറ്റിയ സര്‍ക്കാരിന്‍്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ ലംഘനമാണ്. തൊഴിലാളികള്‍ക്ക് നല്‍കാനുള്ള വേതനം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും വി.എസ് ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ആക്ഷേപം അവാസ്തവമെന്ന് പിണറായി

Posted: 30 Mar 2014 12:34 AM PDT

Image: 

പാലക്കാട്: സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ തനിക്ക് പറയാനുളളത് ഹൈകോടതി കേട്ടില്ളെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം അവാസ്തവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അങ്ങനെയെങ്കില്‍ കേസില്‍ എ.ജി ആരെയാണ് ഹൈകോടതിയില്‍ പ്രതിനിധീകരിക്കുന്നതെന്ന് സര്‍ക്കാര്‍ പറയണമെന്നും അദ്ദേഹം പറഞ്ഞു. എം.ബി രാജേഷിന്‍െറ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റായ പ്രവര്‍ത്തനങ്ങള്‍ തിരുത്താനുളളതാണ് കോടതി പരാമര്‍ശം. ഹൈകോടതി വിമര്‍ശത്തിനെതിരെ മന്ത്രി കെ.സി ജോസഫും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും രംഗത്തുവന്നത് പരിഹാസ്യമാണ്. മുഖം മോശമായതിന് കണ്ണാടിയെ പഴിക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. ഞായറാഴ്ച ദിവസം സഹകരണ ബാങ്ക് പ്രവര്‍ത്തിപ്പിക്കുന്ന പണം കൊള്ളയടിക്കാനാണെന്നും പിണറായി ആരോപിച്ചു.

വ്യാപാരിയെ ആക്രമിച്ച് കവര്‍ച്ചാശ്രമം: പ്രധാനപ്രതി വലക്കുപുറത്ത്

Posted: 29 Mar 2014 11:55 PM PDT

രാജപുരം: പാണത്തൂരില്‍ വ്യാപാരി ജെയിന്‍ ജേക്കബിനെ മര്‍ദിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രധാന പ്രതിയെ ഇനിയും പിടികൂടാനായില്ല. കവര്‍ച്ചാശ്രമം നടന്ന മാര്‍ച്ച് 24ന് രാത്രിതന്നെ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ ഇഖ്ബാല്‍ (19), എന്‍.എം. മുഹമ്മദ് ജാബിദ് (19), കെ.എം. നവാസ് (32) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടെ നാലുപേരെ വെള്ളരിക്കുണ്ട് സി.ഐ എം.കെ. സുരേഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തിരുന്നു.
ക്വട്ടേഷന്‍ ആക്രമണത്തിന്‍െറ സൂത്രധാരനും പാണത്തൂര്‍ സ്വദേശിയുമായ ഫൈസലി (33)നെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, പ്രധാന പ്രതിയും സ്വകാര്യ ബസിലെ ക്ളീനറുമായ പാണത്തൂര്‍ മോഹനനെ ഇനിയും പൊലീസിന് പിടിക്കാനായില്ല.
കഴിഞ്ഞദിവസം നാട്ടുകാരും പൊലീസുംകൂടി പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും മോഹനന്‍ ഓടി രക്ഷപ്പെട്ടു.
പാണത്തൂര്‍ ബസ്സ്റ്റാന്‍ഡ് ബില്‍ഡിങ്ങില്‍ പലചരക്കുകട നടത്തുന്ന ജെയിന്‍ ജേക്കബിനെ മാര്‍ച്ച് 24ന് രാത്രി ഒമ്പതരയോടെ കടയടച്ച് വീട്ടിലേക്ക് പോകുന്നവഴി കാറിലത്തെിയ അക്രമി സംഘം തലയില്‍ ചാക്കിട്ടുമൂടി കവര്‍ച്ചക്ക് ശ്രമിക്കുകയായിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

കൊലപാതക രാഷ്ട്രീയം സി.പി.എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റി –ഉമ്മന്‍ ചാണ്ടി

Posted: 29 Mar 2014 11:16 PM PDT

കല്‍പറ്റ: കൊലപാതക രാഷ്ട്രീയം സി.പി.എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എം കൊലപാതക രാഷ്ട്രീയത്തിന് പിന്നാലെയാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷവും പാഠം പഠിക്കാത്ത പാര്‍ട്ടി ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് കൊലപാതക രാഷ്ട്രീയം തുടരുന്നുവെന്നതിന്‍െറ തെളിവാണ് പെരിഞ്ഞനം നവാസിന്‍െറ കൊലപാതകം.
പാടിച്ചിറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിന്‍െറ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ യു.ഡി.എഫ് ഭരണത്തിന്‍െറ വിലയിരുത്തലായിരിക്കും. എന്നാല്‍, ഇത് അംഗീകരിക്കാനോ, സംസ്ഥാന രാഷ്ട്രീയം ചര്‍ച്ച ചെയ്യാനോ പ്രതിപക്ഷം തയാറല്ല.
പ്രതിപക്ഷത്തിന്‍െറ അനാവശ്യ സമരങ്ങള്‍ ജനം അംഗീകരിച്ചില്ല. ഇക്കാരണത്താല്‍ സമരങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. സമരം എന്തിനെന്ന് ബോധ്യപ്പെടുത്താന്‍ പോലും സി.പി.എമ്മിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല.
ദേശീയ തലത്തില്‍ ഇടതു പാര്‍ട്ടികള്‍ ഒറ്റപ്പെടുകയാണ്. സി.പി.എമ്മും സി.പി.ഐയുമെല്ലാം ദേശീയ അംഗീകാരമുള്ള പാര്‍ട്ടികളാകാന്‍ പെടാപ്പാട് പെടുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളുടെ ഒരു സെന്‍റ് ഭൂമി പോലും പരിസ്ഥിതി ദുര്‍ബല പട്ടികയില്‍ പെടില്ളെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, റെയില്‍വേ, വന്യജീവി ശല്യത്തിന് പരിഹാരം ഇക്കാര്യങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുണ്ടായതായും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജന. സെക്രട്ടറി കെ. കെ. അബ്രഹാം ഉദ്ഘാടനം ചെയ്തു. ജോസഫ് പെരുവേലില്‍ അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ. ജയലക്ഷ്മി, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.ജെ. ദേവസ്യ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. തോമസ് എന്നിവര്‍ സംസാരിച്ചു.
കമ്പളക്കാട്: മതേതര സംരക്ഷണത്തിനും സമഗ്ര പുരോഗതിക്കും ഭരണസ്ഥിരത ഉറപ്പുവരുത്തുന്നതിനും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി കമ്പളക്കാട് സംഘടിപ്പിച്ച യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ യു.പി.എ ഭരണവും, കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടരുന്ന യു.ഡി.എഫ് ഭരണവും സമഗ്രമായ പുരോഗതിയും വികസനവും ലക്ഷ്യം വെച്ചാണ് മുന്നോട്ടുപോകുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒട്ടേറെ ആശ്വാസകരമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പേരില്‍ അഞ്ച് സെന്‍റ് ഭൂമിയുള്ള ഒരാള്‍ക്കുപോലും കുടിയൊഴിഞ്ഞ് പോകേണ്ട അവസ്ഥ വരില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത് സംബന്ധമായി സി.പി.എമ്മും ഇടതുപക്ഷവും നടത്തുന്ന കള്ളപ്രചാരണങ്ങള്‍ തിരിച്ചറിയണം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ കാര്യത്തില്‍ കര്‍ഷകര്‍ക്ക് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കാത്ത അച്യുതാനന്ദനും കൂട്ടരും തെരഞ്ഞെടുപ്പില്‍ വോട്ട് തട്ടുന്നതിന് വേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ ജനദ്രോഹപരമായ ഒരു നടപടി ഉണ്ടാകരുതെന്ന് പറഞ്ഞ് കക്ഷിചേര്‍ന്ന ഏക സംസ്ഥാനമാണ് കേരളം.
ഈ കാര്യങ്ങള്‍ പ്രബുദ്ധരായ വോട്ടര്‍മാര്‍ മനസ്സിലാക്കുമെന്നും അതുകൊണ്ട് തന്നെ ഭൂരിഭാഗം സീറ്റുകളിലും ഐക്യജനാധിപത്യ മുന്നണി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്‍െറ സമഗ്രമായ പുരോഗതിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത സ്ഥാനാര്‍ഥി എം.ഐ. ഷാനവാസിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പറ്റ അധ്യക്ഷത വഹിച്ചു.
ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, മന്ത്രി പി.കെ. ജയലക്ഷ്മി, പി.പി.എ. കരീം, കെ.കെ. അഹമ്മദ് ഹാജി, ജോര്‍ജ് വാളല്‍, എന്‍.ഡി. അപ്പച്ചന്‍, പി.പി. ആലി, കെ.ഇ. വിനയന്‍, സലീം മേമന, അഡ്വ. ടി.ജെ. ഐസക്, എം.എ. ജോസഫ്, പി.കെ. ജോര്‍ജ്, ഷാഹുല്‍, പി. ഇസ്മായില്‍, കെ.വി. പോക്കര്‍ ഹാജി, കടവന്‍ ഹംസ, ഗോകുല്‍ദാസ് കോട്ടയില്‍, ഗഫൂര്‍ കാട്ടി, സി.എച്ച്. ഫസല്‍ എന്നിവര്‍ സംസാരിച്ചു.
രാത്രിയാത്രാ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ നിയമപരമായി നടപടികള്‍ തുടരുകയാണ്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ ഇടതുപക്ഷം ജനവഞ്ചനയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി മാനന്തവാടിയില്‍ പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP