സ്വാഗതം
WELCOME

News Update..

Friday, March 14, 2014

നിയമനടപടി പരിഹാരമല്ലെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ Madhyamam News Feeds

നിയമനടപടി പരിഹാരമല്ലെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ Madhyamam News Feeds

Link to

നിയമനടപടി പരിഹാരമല്ലെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍

Posted: 14 Mar 2014 12:14 AM PDT

Image: 

അമൃതാനന്ദമയി മഠത്തിനെതിരെ നിയമനടപടി പരിഹാരമല്ളെന്ന് ‘വിശുദ്ധ നരക’ത്തിന്‍്റെ രചയിതാവ് ഗെയ്ല്‍ ട്രെഡ് വെല്‍. പണവും സ്വാധീനവും ഉള്ളവരുടെ വഴിയെയാണ് നീതിയും നിയമവും. കേസ് ജയിക്കാന്‍ മികച്ച അഭിഭാഷകരും സ്വാധീനവും വേണം. വര്‍ഷങ്ങള്‍ നീളുന്ന രാഷ്ട്രീയ, അധികാര, വ്യക്തി താല്‍പര്യങ്ങളുടെ സംഘട്ടനമാണ് നിയമത്തിന്‍െറ വഴി. അത്തരമൊരു യുദ്ധത്തിന്‍െറ ഭാഗമാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ളെന്ന് ‘മാധ്യമ’ത്തിനയച്ച ഇ മെയില്‍ സന്ദേശത്തില്‍ ഗെയ്ല്‍ വ്യക്തമാക്കി.  അതേക്കാള്‍ ഉന്നതമായ നീതിയും കര്‍മവുമാണ് താന്‍ തേടുന്നത്.

ഈ പുസ്കത്തില്‍ താന്‍ പറഞ്ഞത് തന്‍െറ അനുഭവമാണ്. അതില്‍ പൂര്‍ണമായും ഉറച്ചു നില്‍ക്കുന്നു. അത് ഏതെങ്കിലും മതത്തിനോ വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെയല്ല. എന്‍െറ ജീവിതത്തിന്‍െറ പശ്ചാത്തലത്തില്‍ എഴുതിയ എന്‍െറ കഥയാണ്. എനിക്ക് ഒരു മതവുമായും രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. നിയമപരമായ താല്‍പര്യമോ ബന്ധങ്ങളോ ഇല്ല. സ്വന്തം താല്‍പര്യത്തിനാണ് ഈ പുസ്തകമെഴുതിയത്. അതേസമയം, അന്ധവിശ്വാസം തേടി പോവുന്ന ആത്മീയ അന്വേഷകര്‍ക്കുള്ള താക്കീതായി ഈ പുസ്തകത്തെ വിലയിരുത്താം. എന്‍െറ ജീവിതം തന്നെ അതിന് ഉദാഹരണമാണെന്ന് ഗെയ്ല്‍ പറയുന്നു.

ഇന്ത്യക്കാരോട് തനിക്ക് സ്നേഹമുണ്ട്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വില കല്‍പിക്കുന്ന രാജ്യമാണ് ഇന്ത്യ. വളരെ സജീവമായ പൗര സമൂഹവും ഇന്ത്യയിലുണ്ട്. അതിനാല്‍ തന്നെ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തത്തോടെയും നിയമാനുസൃതമായുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ സംവിധാനം ആവശ്യമാണ്. അമൃതാനന്ദമയി മഠത്തിന്‍്റെ പ്രവര്‍ത്തനത്തില്‍ വ്യക്തതയും സുതാര്യതയും ആവശ്യമുള്ളവര്‍ക്ക് ആ വഴി തേടാവുന്നതാണ്. ആരെയെങ്കിലും ശിക്ഷിക്കണമെന്നത് എന്‍െറ താല്‍പര്യമല്ല. ലോകത്ത് നടക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ളെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടി.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു

Posted: 14 Mar 2014 12:12 AM PDT

Image: 

ഗസ്സ: ഫലസ്തീന്‍ സായുധസേനയുടെ ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സേന നടത്തുന്ന ഗസ്സ ആക്രമണം തുടരുന്നു. നിരവധി റോക്കറ്റുകള്‍ ആണ് ഗസ്സ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം തൊടുത്തുവിട്ടത്. ഈജിപ്തിന്‍റെ മധ്യസ്ഥതയില്‍ ഉള്ള സമാധാന ശ്രമങ്ങള്‍ ഇതോടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ദക്ഷിണ ഗസ്സാ മുനമ്പിലെ മൂന്ന് തീവ്രവാദ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ സൈന്യം  പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

സമാധാനം കാത്തുസൂക്ഷിക്കണമെന്നഭ്യര്‍ഥിച്ച്  ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഹമാസുമായി ബന്ധപ്പെട്ടതായും എന്നാല്‍, വെടിനിര്‍ത്തല്‍ നടപടിയോട് ഇസ്രായേല്‍ മുഖം തിരിച്ചു നില്‍ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രചാരണച്ചൂടിലേക്ക്

Posted: 13 Mar 2014 11:41 PM PDT

മലപ്പുറം: മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്‍റ് ഖാഇദെ മില്ലത്ത് ഇസ്മയില്‍ സാഹിബിന്‍െറ പൗത്രന്‍ ദാവൂദ് മിയാന്‍ഖാന്‍ കേരളത്തിലെത്തി. മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഇ. അഹമ്മദിനെതിരെ മത്സരിക്കുന്നതു സംബന്ധിച്ച്  സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തുകയാണ് വരവിന്‍െറ ലക്ഷ്യമെന്ന്  വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ അദ്ദേഹം പറഞ്ഞു. ഡല്‍ഹി,  തമിഴ്നാട്, കേരള സി.പി.എം നേതാക്കളുമായും ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന്  അദ്ദേഹം വെളിപ്പെടുത്തി. സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യവും ആലോചിച്ച് തീരുമാനിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.
മലപ്പുറം മണ്ഡലത്തില്‍ ഇ. അഹമ്മദും   സി.പി.എം സ്ഥാനാര്‍ഥി പി.കെ സൈനബയും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലാണ് സൈനബ പ്രചാരണം നടത്തിയത്. രാവിലെ   ഏഴരക്ക് പാതായ്ക്കരയില്‍ ആയിരുന്നു പ്രചാരണത്തിന്‍െറ തുടക്കം. വെള്ളിയാഴ്ച രാവിലെ മഞ്ചേരിയിലും ഉച്ചക്ക് ശേഷം വേങ്ങര മണ്ഡലത്തിലും പര്യടനം നടത്തും.
ഇ. അഹമ്മദിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധമുള്ള വിഭാഗത്തിന്‍െറ വോട്ടുകള്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ദാവൂദ് രംഗത്തെത്തിയിരിക്കുന്നത്. കാന്തപുരം എ.പി വിഭാഗത്തിന്‍െറ പിന്തുണയും ഇദ്ദേഹം പ്രതീക്ഷിക്കുന്നു. പി.ടി.എ റഹീം അടക്കമുള്ള   നേതാക്കളുമായും ചര്‍ച്ച നടത്തുന്നുണ്ട്.
 

അഭിപ്രായ സര്‍വെകള്‍ നിരോധിക്കില്ളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Posted: 13 Mar 2014 11:38 PM PDT

Image: 

ന്യൂഡല്‍ഹി: അഭിപ്രായ സര്‍വേകള്‍ തല്‍ക്കാലം നിരോധിക്കില്ളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വേകള്‍ നിരോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ മന്ത്രാലയത്തിന്‍റെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് അഭിപ്രായ സര്‍വേകള്‍ നിരോധിക്കേണ്ടതില്ളെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. 

ഈ സമയത്ത് അഭിപ്രായ സര്‍വെകള്‍ നിരോധിക്കുന്നത് പ്രായോഗികമല്ളെന്ന് കമ്മീഷന്‍ വിലയിരുത്തി. അടുത്ത സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് കമ്മീഷന്‍ വൃത്തങ്ങള്‍ മുന്നോട്ടുവെച്ചത്.
 

വിഴിഞ്ഞം തുറമുഖം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

Posted: 13 Mar 2014 11:30 PM PDT

Image: 

ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പരാതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ നോട്ടീസ്. കൂടാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റി എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. പരാതി മാര്‍ച്ച് 25ന് ഹരിത ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും.

പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ  സ്വദേശികളായ മൂന്നുപേരാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചില്‍ പരാതി നല്‍കിയത്. പദ്ധതി ആവാസ വ്യവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചത്.

ആവശ്യമായ പഠനമില്ലാതെയാണ് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. പദ്ധതി ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹോട്ടല്‍ ലോബികളുടെ പ്രേരണയാണ് പദ്ധതിക്കെതിരെ പ്രദേശവാസികള്‍ പരാതി സമര്‍പ്പിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്.

ജനുവരി മൂന്നിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലായം വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ ക്ഷണിച്ചു. ഇതുപ്രകാരം അഞ്ച് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിക്കുകയും ചെയ്തു.

ഭാരത് പെട്രോളിയം ടാങ്കര്‍ ലോറി തൊഴിലാളി സമരം തുടരുന്നു

Posted: 13 Mar 2014 11:26 PM PDT

Subtitle: 
ഇന്നലെ വൈകീട്ട് നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു

കണ്ണൂര്‍: ജില്ലയില്‍ ഒരു വിഭാഗം ഓയിന്‍ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവരുന്ന പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍െറ (ബി.പി.സി) ടാങ്കര്‍ തൊഴിലാളികളുടെ പണിമുടക്കാണ് തുടരുന്നത്. മറ്റു പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ധന ക്ഷാമം നേരിട്ടില്ല.
സമരം ഒത്തുതീര്‍ക്കാന്‍ ഇന്നലെ വൈകീട്ട് നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഐ.ഒ.സി നല്‍കിയ ആനുകൂല്യം പോലും നല്‍കാന്‍ ടാങ്കര്‍ ലോറി ഉടമകള്‍ തയാറായില്ല. ചര്‍ച്ചയില്‍നിന്ന് ഉടമകള്‍ വിട്ടുനിന്നു.  മധ്യസ്ഥരായ പെട്രോള്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ ഹരീന്ദ്രന്‍, അഡ്വ. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തത്. ബി.പി.സി മാനേജര്‍ ഷണ്‍മുഖനും തൊഴിലാളി യൂനിയനെ പ്രതിനിധീകരിച്ച് എ. പ്രേമരാജനും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഐ.ഒ.സി, ബി.പി.സി ടാങ്കര്‍ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് തിങ്കളാഴ്ചയാണ് തുടങ്ങിയത്. ഐ.ഒ.സി ടാങ്കര്‍ തൊഴിലാളി പണിമുടക്ക് ബുധനാഴ്ച ഒത്തുതീര്‍ന്നിരുന്നു. എന്നാല്‍, ഒരേ ആവശ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയ സമരമാണ് നീളുന്നത്. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍നിന്ന് ബി.പി.സി ഓയില്‍ ടാങ്കര്‍ ഉടമകള്‍ ഇറങ്ങിപ്പോയിരുന്നു. ഐ.ഒ.സി ടാങ്കര്‍ ഉടമകള്‍ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കുകയാണുണ്ടായത്.
ബി.പി.സി ടാങ്കര്‍ ഉടമകളുടെ പിടിവാശിയാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് തൊഴിലാളി യൂനിയന്‍ ആരോപിക്കുന്നു. എന്നാല്‍, തൊഴിലാളികള്‍ ഒരു വിട്ടുവീഴ്ചക്കും തയാറാവാത്തതാണ് സമരം നീളാന്‍ കാരണമെന്ന് ഉടമകളും പറയുന്നു.
അതേസമയം, സമരം ഒത്തുതീര്‍പ്പാക്കാന്‍ ലേബര്‍ വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര താല്‍പര്യമുണ്ടാകുന്നില്ലെന്ന് തൊഴിലാളി യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. 2010ല്‍ ലഭ്യമായ ആനുകൂല്യങ്ങളാണ് ബി.പി.സി ടാങ്കര്‍ ഉടമകള്‍ നിലവില്‍ നല്‍കുന്നത്. ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാവുന്നില്ലെന്നും അവര്‍ പറയുന്നു.  കലക്ഷന്‍ ബത്ത, ശമ്പള വര്‍ധന തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ജില്ലയില്‍ 36 പമ്പുകളാണ് ബി.പി.സിക്കുള്ളത്. ജില്ലാ ലോറി ഡ്രൈവേഴ്സ് ആന്‍ഡ് ക്ളീനേഴ്സ് അസോസിയേഷന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് പണിമുടക്ക്.
 

മാനന്തവാടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം

Posted: 13 Mar 2014 11:04 PM PDT

Subtitle: 
നാലുചക്ര ഓട്ടോ പാര്‍ക്കിങ്

മാനന്തവാടി: പാര്‍ക്കിങ്ങിനെച്ചൊല്ലി മുച്ചക്ര ഓട്ടോ ഡ്രൈവര്‍മാരും നാലുചക്ര ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം.
ഒരുമണിക്കൂറിലധികം മാനന്തവാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് റോഡില്‍ ഗതാഗതതടസ്സമുണ്ടായി.
വ്യാഴാഴ്ച രാവിലെ 10ഓടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. 10 നാലുചക്ര ഓട്ടോറിക്ഷകള്‍ എല്‍.എഫ്.യു.പി സ്കൂളിന് സമീപം ബസ്സ്റ്റാന്‍ഡ് റോഡിലെ വലതുവശത്ത് പാര്‍ക് ചെയ്തിരുന്നു.
ഇതോടെ, മുച്ചക്ര ഓട്ടോ ഡ്രൈവര്‍മാര്‍ ഇടതുഭാഗത്തും പാര്‍ക് ചെയ്തു. തുടര്‍ന്ന് ഗതാഗതതടസ്സമുണ്ടായി. ഓട്ടോ ഡ്രൈവര്‍മാര്‍ കൂട്ടംകൂടിയതോടെ ഉപരോധ സമരമായി മാറി. മാനന്തവാടി ഡിവൈ.എസ്.പി എ.ആര്‍. പ്രേംകുമാര്‍, എസ്.ഐ എം.പി. വിനീഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
ഇതോടെ, ഡ്രൈവര്‍മാര്‍ പൊലീസിനുനേരെ തിരിഞ്ഞു. ഇത് വാക്കേറ്റത്തിനിടയാക്കി. ഇതിനിടെ, ഒരു ഡ്രൈവര്‍ ഡിവൈ.എസ്.പിയെ തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോയി. തുടര്‍ന്ന് പൊലീസ് നാലുചക്ര ഓട്ടോറിക്ഷകള്‍ സ്റ്റേഷനിലേക്ക് മാറ്റി.
ഇതോടെ, 11.30ഓടെ സംഘര്‍ഷത്തിന് ശമനമായി. ഗതാഗതതടസ്സമുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന 75 ഡ്രൈവര്‍മാര്‍ക്കെതിരെയും ഡിവൈ.എസ്.പിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് നാലുചക്ര ഓട്ടോ ഡ്രൈവര്‍ ഒണ്ടയങ്ങാടി കൂട്ടുങ്കല്‍ തോമസിനെതിരെയും  (43) കേസെടുത്തു. അതേസമയം, പഞ്ചായത്ത് പ്രശ്നപരിഹാരത്തിനായി വ്യാഴാഴ്ച വൈകുന്നേരം നാലിന് വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍നിന്ന് സി.പി.എം വിട്ടുനിന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍െറ അനുജന്‍െറ ഓട്ടോക്ക് പാര്‍ക്കിങ് സൗകര്യമുണ്ടാക്കാനാണ് യോഗംവിളിച്ചതെന്നും ഇതില്‍ കാര്യമില്ലെന്നുമാണ് സി.പി.എം വിശദീകരണം.  
അറസ്റ്റ് ചെയ്ത തോമസിനെ പൊലീസുകാരന്‍ മര്‍ദിച്ചെന്നും കോടതിയില്‍ ഹാജരാക്കാന്‍ വൈകിയെന്നുമാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളംവെച്ചു. ഇതേതുടര്‍ന്ന് നാലരയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ തോമസിനെ റിമാന്‍ഡ് ചെയ്തു. മര്‍ദനമേറ്റെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു.
 

മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Posted: 13 Mar 2014 10:52 PM PDT

Image: 

ന്യൂഡല്‍ഹി: അബ്ദുന്നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ മാസം 28ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. സ്ഫോടനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടര്‍ച്ചയായി മാറ്റിവെക്കുകയാണ്. പ്രമേഹമടക്കം ഗുരുതര രോഗങ്ങള്‍ അലട്ടുന്ന മദനിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കെയാണ് ഇത്.

മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദ പരിശോധനകള്‍ക്കുള്ള കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസമില്ലന്നെും ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.

കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം തുടങ്ങി

Posted: 13 Mar 2014 10:46 PM PDT

Image: 
Subtitle: 
ഫലസ്തീന്‍, സിറിയ വിഷയങ്ങളില്‍ സഹകരണം തേടി

റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ പ്രഥമ ചൈന സന്ദര്‍ശനത്തിന് തുടക്കമായി. ബീജിങ്ങിലെത്തിയ കിരീടാവകാശിയേയും സംഘത്തേയും ചൈനീസ് വൈസ് പ്രസിഡന്‍റ് ലി യുവാന്‍ഷോയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന്  സ്വീകരിച്ചു. തുടര്‍ന്ന് കിരീടാവകാശിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.
ചൈനീസ് പ്രസിഡന്‍റ് ഷി ജിങ്പിങ് കിരീടാവകാശിയെ സ്വീകരിച്ചു ആശംസകളര്‍പ്പിക്കുകയും ചെയ്തു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനുള്ള ആശംസകള്‍ ചൈനീസ് പ്രസിഡന്‍റ് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും സൗദിയുമായുള്ള ബന്ധം വികസിക്കുന്നതിലുള്ള ചൈനയുടെ താല്‍പര്യവും ഷി ജിങ്പിങ് അറിയിച്ചു. ചൈനയില്‍ ഭൂകമ്പമുണ്ടായ സന്ദര്‍ഭത്തില്‍ സൗദി നല്‍കിയ സഹായം ചടങ്ങില്‍ അദ്ദേഹം അനുസ്മരിച്ചു. സൗദി-ചൈന ബന്ധം ഊഷ്മളമാക്കുന്നതില്‍ കിരീടാവകാശി നല്‍കിയ സംഭാവനകള്‍ അനുസമരിച്ച ഷി ജിങ്പിങ്, അമീര്‍ സല്‍മാനെ ചൈനയുടെ സുഹൃത്തായി വിശേഷിപ്പിച്ചു.
ചൈനീസ് സര്‍ക്കാറും ജനങ്ങളും നല്‍കിയ ആതിഥേയത്വത്തിന് കിരീടാവകാശി നന്ദി അറിയിച്ചു. ചൈനീസ് പ്രസിഡന്‍റിനും ജനതക്കുമുള്ള അബ്ദുല്ല രാജാവിന്‍െറ ആശംസ അദ്ദേഹം കൈമാറി. സൗദിയും ചൈനയും തമ്മിലുള്ള സൗഹൃദ, നയതന്ത്ര മേഖലകളിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ നിര്‍ദേശാനുസരണമാണ് സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും ഉടലെടുത്ത പ്രശ്നങ്ങളെ നേരിടുന്നതിന് നന്മയില്‍ ഉഭയകക്ഷഇ ബന്ധം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭക്ക് ലക്ഷ്യബോധം നഷ്ടമായതും തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാത്തതും രാജ്യങ്ങള്‍ക്കിടയിലുള്ള വിടവ് വര്‍ധിച്ചതുമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ തലങ്ങളിലുള്ള സംവാദങ്ങളിലുടെ ഇത്തരം പ്രശ്നങ്ങളെ നേരിടാമെന്ന് സൗദി ഉറച്ച് വിശ്വസിക്കുന്നു. വിവിധ മതവിശ്വാസികള്‍ക്കും സംസ്കാരങ്ങള്‍ക്കും നാഗരികതകള്‍ക്കുമിടയില്‍ സംവാദം നടത്തുന്നതിനായി അബ്ദുല്ല രാജാവിന്‍െറ നേതൃത്വത്തില്‍ കിങ് അബ്ദുല്ല അന്താരാഷ്ട്ര മതാന്തര സാംസ്കാരിക സംവാദ കേന്ദ്രം സ്ഥാപിച്ചത് ഈ അര്‍ഥത്തിലാണെന്നും കിരീടാവകാശി പറഞ്ഞു.
ഫലസ്തീന്‍ പ്രശ്നത്തില്‍ ചൈന സ്വീകരിച്ച ഗുണപരമായ നിലപാടിനെ കിരീടാവകാശി അഭിനന്ദിച്ചു. അറബ് മേഖലയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതിനും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലും മേഖലയില്‍ സമാധാനാന്തരീക്ഷം കൈവരിക്കുന്നതിലും സാമ്പത്തിക, രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ ചൈനയുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. സിറിയന്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കാണുന്നതിനും ഭരണമാറ്റത്തിന് താല്‍ക്കാലിക സര്‍ക്കാറിന് പുര്‍ണാധികാരം ലഭ്യമാവാനും സിറിയക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനും 2012ലെ ജനീവ പ്രഖ്യാപന പ്രകാരമുള്ള നടപടികള്‍ക്കും ചൈനയുടെ അടിയന്തിര സഹകരണം പ്രതീക്ഷിക്കുന്നതായും കിരീടാവകാശി പറഞ്ഞു.
കിരീടാവകാശിക്കും സംഘത്തിനും  ചൈനീസ് പ്രസിഡന്‍റ് വിരുന്നൊരുക്കി. ചടങ്ങില്‍ കിരീടാവകാശി കാര്യാലയ തലവനും പ്രത്യേക ഉപദേഷ്ടാവുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, പെട്രോളിയം മന്ത്രി അലി ബിന്‍ ഇബ്രാഹീം അന്നഈമി, സഹമന്ത്രി ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍, ധനമന്ത്രി ഡോ. ഇബ്രാഹീം ബിന്‍ അബ്ദുല്‍ അസീസ് അല്‍അസ്സാഫ്, സാംസ്കാരിക വാര്‍ത്താ വിതരണ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹ്യിദ്ദീന്‍ ഖോജ, വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബീഅ, വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ബിന്‍ ഉബൈദ് മദനി, ലഫ്. ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലിഹ് അല്‍ബുനയാന്‍, ചൈനയിലെ സൗദി അംബാസഡര്‍ യഹ്യ ബിന്‍ അബ്ദുല്‍ കരീം അസ്സായിദ് എന്നിവര്‍ സംബന്ധിച്ചു.

കല സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുതകണം -പ്രധാനമന്ത്രി .

Posted: 13 Mar 2014 10:41 PM PDT

Image: 

മനാമ: സ്നേഹവും സൗഹാര്‍ദവും സമാധാനവും പ്രസരിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം കലകളെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ‘മുഹറഖി പിതാവും മകനും’ എന്ന ചിത്ര പ്രദര്‍ശനം കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു അഭിപ്രായ രൂപവത്കരണത്തിനും രാഷ്ട്രീയവും സാമ്പത്തികവുമായ സമകാലിക അവസ്ഥകളെ പ്രതിഫലിപ്പിക്കാനും കലക്ക് ശക്തിയുണ്ട്. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാമാധാനവും സുരക്ഷയും സാധ്യമാക്കുന്നതിനും കലാസൃഷ്ടികള്‍ക്ക് സാധ്യമാവും. രാജ്യത്തിനെതിരെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാനും തീവ്രവാദത്തിനെതിരെ കലാരൂപങ്ങള്‍ കൊണ്ട് പ്രതികരിക്കാനും സാധിക്കേണ്ടതുണ്ട്.
സര്‍ക്കാരിന് ഒറ്റക്ക് തീവ്രവാദത്തെ നേരിടാന്‍ കഴിയും. പക്ഷേ കലാരംഗത്തും സാഹിത്യ രംഗത്തുമുള്ളവര്‍ ഇതിനെ ക്രിയാത്മകമായി നേരിടുന്നതാണ് ഏറ്റവും ഫലപ്രദമാകുന്നത്. അബ്ദുല്ല മുഹറഖിയുടെ കലാപരമായ കഴിവിനെ പ്രശംസിച്ച പ്രധാനമന്ത്രി അന്താരാഷ്ട്ര വേദികളില്‍ ബഹ്റൈന്‍െറ കലാപരതയെ മികച്ചതാക്കാന്‍ അദ്ദേഹത്തിന്‍െറ സംഭാവനകള്‍ വഴി സാധ്യമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
അബ്ദുല്ല അല്‍മുഹറഖിയുടെ മകന്‍ ഖാലിദ് മുഹറഖിയും പിതാവിന്‍െറ പാത തന്നെയാണ് പിന്തുടരുന്നത്.
മുഹറഖിലെ ബിന്‍മത്വര്‍ കെട്ടിടത്തില്‍ നടന്നു കൊണ്ടരിക്കുന്ന ഇവര്‍ രണ്ട് പേരുടെയും ചിത്ര പ്രദര്‍ശനം പ്രധാനമന്ത്രിയും സംഘവൂം കണ്ടാസ്വദിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP