സ്വാഗതം
WELCOME

News Update..

Tuesday, March 11, 2014

കരട് വിജ്ഞാപനം: കേരളത്തിന്‍െറ ആശങ്ക ഒഴിവായി -മുഖ്യമന്ത്രി Madhyamam News Feeds

കരട് വിജ്ഞാപനം: കേരളത്തിന്‍െറ ആശങ്ക ഒഴിവായി -മുഖ്യമന്ത്രി Madhyamam News Feeds

Link to

കരട് വിജ്ഞാപനം: കേരളത്തിന്‍െറ ആശങ്ക ഒഴിവായി -മുഖ്യമന്ത്രി

Posted: 11 Mar 2014 01:02 AM PDT

Image: 

തിരുവനന്തപുരം: കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്മേലുള്ള കരട് വിജ്ഞാപനാനുമതിയോടെ കേരളത്തിന്‍െറ ആശങ്ക ഒഴിവായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 123 വില്ളേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നോഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് പ്രകാരം ഒരു വ്യക്തിയും പരിസ്ഥിതിലോല പ്രദേശങ്ങളില്‍ വരില്ല. 9,993 സ്ക്വയര്‍ കിലോമീറ്റര്‍ മാത്രമേ പരിസ്ഥിതി മേഖലയില്‍ ഉള്‍പെടുന്നതെന്നും അതില്‍ ജനവാസ മേഖലയോ കൃഷിയിടമോ തോട്ടമോ ഉള്‍പെടുന്നില്ളെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കരട് വിജ്ഞാപനത്തിന്‍്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കേരളത്തില്‍ 9,993.7 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല പ്രദേശമാണ്. ഇതില്‍ 9,107 ചതുരശ്രകിലോമീറ്റര്‍ വനവും, വനേതര മേഖല 886.7 ചതുരശ്രകിലോമീറ്ററുമാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറ, മണല്‍ ഖനനത്തിനും താപവൈദ്യുത നിലയങ്ങളും അനുവദനീയമല്ല. ജനവാസകേന്ദ്രങ്ങള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും തോട്ടങ്ങള്‍ക്കും ഇളവ് ലഭിക്കും.
കസ്തൂരിരംഗന്‍ കണ്ടത്തെിയ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കേരളത്തിനു ബാധകമല്ല. ജലവൈദ്യുത പദ്ധതികള്‍ക്ക് നിയന്ത്രണവിധേയമായി അനുമതി നല്‍കും. കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്‍്റെയും വിധിക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനം പൊതുജനാഭിപ്രായം തേടി കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം ഇന്ന് പുറപ്പെടുവിക്കും.

പ്രകടനപത്രിക പുറത്തിറക്കി: മത്സരിക്കാന്‍ ദേശീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് ഡി.എം.കെ

Posted: 11 Mar 2014 12:10 AM PDT

Image: 

ചെന്നൈ: സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ ശക്തമായ തെരഞ്ഞെടുപ്പ് പ്രകടനപ്രതികയുമായി ഡി.എം.കെ. വധശിക്ഷ നിരോധിക്കും, പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും, സേതുസമുദ്രം പദ്ധതി നടപ്പിലാക്കും, തമിഴ് പ്രാദേശിക ഒൗദ്യോഗിക ഭാഷയാക്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് ചൊവ്വാഴ്ച ചെന്നൈയില്‍ പുറത്തിറക്കിയ  പ്രകടന പത്രികയില്‍ ഡി.എം.കെ നല്‍കിയിട്ടുള്ളത്.
തമിഴ് നാട്ടില്‍ മത്സരിക്കാന്‍ ഡി.എം.കെക്ക് ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ളെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം കരുണാനിധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രാദേശിക തലത്തിലുള്ള സഖ്യകക്ഷികളുമായി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വന്‍വിജയം നേടുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് വധശിക്ഷ വിധിക്കുന്നത് ഡി.എം.കെ എതിര്‍ത്തിരുന്നു. പ്രതികളെ ജയിലില്‍ നിന്നും വിട്ടയക്കാനുള്ള തീരുമാനത്തിനും ഡി.എം.കെ പിന്തുണ നല്‍കിയിരുന്നു. വധശിക്ഷക്കെതിരെ തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന ജനവികാരത്തെ മുതലെടുക്കാനാണ് ഡി.എം.കെ ലക്ഷ്യമിടുന്നത്. വിദേശനിക്ഷേപം, ശ്രീലങ്കന്‍ പ്രശ്നങ്ങള്‍ എന്നിവയിലുള്ള നിലപാടും  ഡി.എം.കെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി -പി.പി തങ്കച്ചന്‍

Posted: 10 Mar 2014 11:51 PM PDT

Image: 

തിരുവനന്തപുരം: ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം മണ്ഡലത്തില്‍ യു.ഡിയഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഇടുക്കി സീറ്റിന്‍െറ കാര്യത്തില്‍ രണ്ട്  ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തും പൊന്നാനിയിലും മുസ് ലിം ലീഗും, സോഷ്യലിസ്റ്റ് ജനതാദള്‍ പാലക്കാടും മത്സരിക്കും. കോട്ടയത്തോടൊപ്പം ഇടുക്കി വേണമെന്നാണ് കേരള കോണ്‍ഗ്രസിന്‍െറ ആവശ്യം. ഇതിന്‍െറ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അവരോട് പറഞ്ഞിട്ടുണ്ട്. ഇടുക്കി സീറ്റിന്‍െറ കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടാകും -പി.പി തങ്കച്ചന്‍ പറഞ്ഞു.

അന്ന് വോട്ടര്‍മാര്‍ 63.62 ലക്ഷം ഇന്ന് 2.35 കോടി

Posted: 10 Mar 2014 11:50 PM PDT

Subtitle: 
ആദ്യ ലോക്സഭ തെരഞ്ഞെടുപ്പില്‍ 16 മണ്ഡലം, അംഗങ്ങള്‍ 18

കൊച്ചി: രാജ്യത്ത് ഭരണഘടന അടിസ്ഥാനത്തില്‍  നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഭരണാടിസ്ഥാനത്തില്‍ മലയാളികള്‍ മദ്രാസ് സംസ്ഥാനത്തും തിരു-കൊച്ചി സംസ്ഥാനത്തുമായാണ് വോട്ട് ചെയ്തത്. ആദ്യതെരഞ്ഞെടുപ്പില്‍ 16മണ്ഡലമാണ് ഉണ്ടായിരുന്നതെങ്കിലും രണ്ടിടത്ത് രണ്ട് അംഗങ്ങളെ തെരഞ്ഞെടുക്കുന്ന സംവിധാനം ഉണ്ടായിരുന്നതിനാല്‍ 18ലോക്സഭ അംഗങ്ങളുണ്ടായിരുന്നു.
രാജ്യത്തെ ആദ്യലോക്സഭ തെരഞ്ഞെടുപ്പ് 1951 ഡിസംബര്‍ ഒന്നു മുതല്‍ 1952 ജനുവരി അഞ്ചുവരെ ആയിരുന്നു. മലബാറിലെ അഞ്ച് മണ്ഡലത്തിലും തിരു-കൊച്ചിയിലെ 11മണ്ഡലത്തിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മലബാറിലെ പൊന്നാനി , തിരു-കൊച്ചിയിലെ മാവേലിക്കര എന്നീ മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലമായിരുന്നു. അങ്ങനെ ആദ്യ ലോക്സഭയില്‍ 18 അംഗങ്ങളെ തെരഞ്ഞെടുത്തു. പ്രഥമ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ 63,62,865 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍  കേരളത്തില്‍ വോട്ടവകാശമുള്ളത് 2,35,58,630 പേര്‍ക്കാണ്. ഇതില്‍ 1,13,30,240 പുരുഷന്മാരും 1,22,28,390 വനിതകളുമുണ്ട്.
8,98,150 വനിതകള്‍ പുരുഷന്മാരേക്കാള്‍ കൂടുതലായുണ്ട്. കഴിഞ്ഞ ഒമ്പതിന് വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിച്ചവര്‍ക്കും സമ്മതിദാനാവകാശം കിട്ടുമെന്നതിനാല്‍ അന്തിമ കണക്കില്‍ അല്‍പം വ്യത്യാസം വരും. ഭാഷ അടിസ്ഥാനത്തില്‍ കേരളം രൂപമെടുത്തശേഷം നടന്ന 1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ 16 മണ്ഡലമാണ് ഉണ്ടായിരുന്നത്. ഇതില്‍ പാലക്കാട്, കൊല്ലം മണ്ഡലങ്ങള്‍ ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. കേരള സംസ്ഥാനത്തിന് അതു വഴി 18 പേരുടെ പ്രാതിനിധ്യമാണ് ലഭിച്ചത്. ദ്വയാംഗ മണ്ഡലങ്ങള്‍ ഇല്ലാതായ 1962ലും കേരളത്തില്‍ 18മണ്ഡലം ഉണ്ടായിരുന്നു. മുന്നണിരാഷ്ട്രീയവും രാഷ്ട്രീയകക്ഷികളുടെ ധ്രുവീകരണവും മൂലം ശ്രദ്ധിക്കപ്പെട്ടതാണ് 1967 ലെ തെരഞ്ഞെടുപ്പ്. സപ്തകക്ഷികള്‍ ഉള്‍പ്പെട്ട ഐക്യമുന്നണി ആയിരുന്നു മുഖ്യ രാഷ്ട്രീയസഖ്യം.
അപ്പോഴേക്കും സീറ്റുകളുടെ എണ്ണം 19 ആയി. മുന്നണിസംവിധാനത്തില്‍ കാര്യമായ അഴിച്ചുപണിയോടെയാണ് 1971 ലെ തെരഞ്ഞെടുപ്പ് നടന്നത്. 1967ലെ സപ്തകക്ഷി മുന്നണിയിലെ ചില കക്ഷികള്‍ പുതിയ ഐക്യമുന്നണി സംവിധാനത്തിലായി. 1967ല്‍ സപ്തകക്ഷിമുന്നണി 19ല്‍ 18ലും ജയിച്ചുവെങ്കില്‍ 1971ല്‍ ഐക്യമുന്നണി 16 എണ്ണം നേടി. ഐക്യമുന്നണിയും പ്രതിപക്ഷമുന്നണിയുമായി നേരിട്ട് മത്സരത്തിന് 1977 ലെ തെരഞ്ഞെടുപ്പ് വേദിയായി. 20മണ്ഡലത്തിലായി നടന്ന തെരഞ്ഞെടുപ്പില്‍ 20 സീറ്റിലും ഐക്യമുന്നണി വിജയിച്ചു. സാധുവായ വോട്ടുകളില്‍ 52.90 ശതമാനം ഐക്യമുന്നണിയും 42.35 ശതമാനം പ്രതിപക്ഷമുന്നണിയും നേടി. രാഷ്ട്രീയകക്ഷികളിലും സഖ്യകക്ഷികളിലും സാരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചതാണ് 1980ലെ തെരഞ്ഞെടുപ്പ്.
എല്‍.ഡി.എഫ്, യു.ഡി.എഫ് സഖ്യങ്ങള്‍ നിലവില്‍ വന്നത് ഈ തെരഞ്ഞെടുപ്പിലായിരുന്നു. 20ല്‍ 12 സീറ്റില്‍ എല്‍.ഡി.എഫും എട്ട് സീറ്റില്‍ യു.ഡി.എഫും ജയിച്ചു. വീണ്ടും സഖ്യങ്ങളിലും കക്ഷികളിലും മാറ്റങ്ങളോടെയായിരുന്നു 1984ലെ തെരഞ്ഞെടുപ്പ്. 149 സ്ഥാനാര്‍ഥികള്‍ മത്സരിച്ച അന്ന് 17 മണ്ഡലത്തില്‍ യു.ഡി.എഫും മൂന്ന് മണ്ഡലത്തില്‍ എല്‍.ഡി.എഫും ജയിച്ചു. 50.98 ശതമാനം വോട്ട് യു.ഡി.എഫിനും 42.46 ശതമാനം വോട്ട് എല്‍.ഡി.എഫും നേടി. 1989 ലും  സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇരു മുന്നണിയുടെയും വോട്ടുശതമാനം യഥാക്രമം 49.24 ഉം 44.42 ശതമാനവുമായി. 1991 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 16ഉം എല്‍.ഡി.എഫ് നാലും സീറ്റില്‍ ജയിച്ചു. ഇക്കുറി ഇരുമുന്നണിക്കും യഥാക്രമം 46.49ഉം, 44.71 ശതമാനം വീതം വോട്ടു കിട്ടി.
ആകെ വോട്ടര്‍മാരില്‍ 73.32 ശതമാനം പേര്‍ വോട്ടു ചെയ്തു. 1996ല്‍ 11ാം ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പില്‍ 232 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. പോളിങ് ശതമാനം 72.12. ഇരുമുന്നണിക്കും തെരഞ്ഞെടുപ്പില്‍ 10സീറ്റ് വീതം ലഭിച്ചു. യു.ഡി.എഫ് 45.75 ശതമാനവും എല്‍.ഡി.എഫ് 44.97 ശതമാനവും വോട്ടു നേടി. 1998 ഫെബ്രുവരിയില്‍ നടന്ന 12ാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 11 സീറ്റും എല്‍.ഡി.എഫ് ഒമ്പതുസീറ്റും നേടി. 70.66 ശതമാനം വോട്ട് ചെയ്ത തെരഞ്ഞെടുപ്പില്‍ ഇരുമുന്നണിക്കും യഥാക്രമം 46.08 ശതമാനവും 44.60 ശതമാനവും വോട്ടുകിട്ടി. 1999ല്‍ ലോക്സഭ തെരഞ്ഞെടുപ്പിലും ഇരു മുന്നണിയും സീറ്റുകളില്‍ മുന്‍നില തുടര്‍ന്നു. 2004ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിലാണ് യു.ഡി.എഫിന് ചരിത്രപരമായ തോല്‍വി പിണഞ്ഞത്.
20 സീറ്റില്‍ മത്സരിച്ച യു.ഡി.എഫിന് ഒരു സീറ്റാണ് ലഭിച്ചത്. 18 സീറ്റ് എല്‍.ഡി.എഫ്  നേടിയപ്പോള്‍ ഒരു സീറ്റ് എന്‍.ഡി.എ സ്വതന്ത്രന് ലഭിച്ചു. സ്വതന്ത്രന്‍ പിന്നീട്  എല്‍.ഡി.എഫ്  ഘടകകക്ഷിയില്‍ ചേര്‍ന്നതിനാല്‍ എല്‍.ഡി.എഫ്   അംഗങ്ങളുടെ എണ്ണം 19ആയി. 2009ല്‍ യു.ഡി.എഫ് സ്ഥിതി മെച്ചപ്പെടുത്തി രംഗത്തെത്തി. മത്സരിച്ച 20 സീറ്റില്‍ 16 എണ്ണം യു.ഡി.എഫും നാലെണ്ണം എല്‍.ഡി.എഫും നേടി.

വള്ളത്തില്‍ വെള്ളം വിതരണം തുടങ്ങിയില്ല

Posted: 10 Mar 2014 11:33 PM PDT

Subtitle: 
കുട്ടനാട്ടില്‍ കുടിവെള്ളപ്രശ്നം രൂക്ഷം

ആലപ്പുഴ: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും കുട്ടനാട്ടില്‍ ഇനിയും വള്ളത്തില്‍ ജലവിതരണം തുടങ്ങിയില്ല. കൈനകരി, കാവാലം, പുളിങ്കുന്ന്, നെടുമുടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. നീലംപേരൂരില്‍ വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ഉദ്ഘാടനം ചെയ്തെങ്കിലും ഈ പഞ്ചായത്തുകളിലെ പല ഭാഗങ്ങളിലും ജലവിതരണ പൈപ്പുകള്‍ നന്നാക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച പൈപ് പൊട്ടിത്തകര്‍ന്ന അവസ്ഥയിലാണ്.
ഇവ പുന$സ്ഥാപിച്ചെങ്കില്‍ മാത്രമേ ഈ ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണ് ഈ മേഖലകളില്‍ വള്ളത്തില്‍ കുടിവെള്ള വിതരണം ആവശ്യമായി വരുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ തന്നെ വള്ളങ്ങളില്‍ വെള്ളം വിതരണം തുടങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ പഞ്ചായത്തുകളിലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗം ചേര്‍ന്ന് വെള്ളം വിതരണം ചെയ്യേണ്ട സ്ഥലങ്ങളെയും റൂട്ടും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് താലൂക്കിലും കലക്ടറേറ്റിലും മറ്റും നല്‍കിയിരുന്നു. എന്നാല്‍, നടപടി വൈകുകയാണ്. കുട്ടനാട് അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നം കലക്ടര്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
എന്നാല്‍, ആവശ്യമായ ഫണ്ട് അനുവദിക്കാനുള്ള നടപടി ഇനിയും ഉണ്ടായിട്ടില്ല. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ഇറങ്ങി കുളിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ത്വഗ്രോഗങ്ങളും വ്യാപകമായിട്ടുണ്ട്. നൂറുകണക്കിനാളുകളാണ് ദിവസവും ചികിത്സതേടി ആശുപത്രികളില്‍ എത്തുന്നത്. ശുദ്ധജലക്ഷാമം രൂക്ഷമായത് വയറിളക്കം പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്.
തണ്ണീര്‍മുക്കം ബണ്ട് അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലെ നദികളിലെയും കായലുകളിലെയും വെള്ളം ഓരോദിവസം കഴിയുന്തോറും കൂടുതല്‍ മലിനമാകുകയാണ്. ഒഴുക്കുനിലച്ച ജലാശയങ്ങളിലേക്ക് ഹൗസ്ബോട്ടില്‍നിന്ന് കക്കൂസ് മാലിന്യം അടക്കം ഇപ്പോഴും പുറന്തള്ളുന്നുണ്ട്.
സീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും നല്ലൊരുവിഭാഗം ഹൗസ്ബോട്ട് ജീവനക്കാരും ഇതിന്‍െറ സേവനം പ്രയോജനപ്പെടുത്താന്‍ തയാറാകാതെ കക്കൂസില്‍നിന്നുള്ള പൈപ്പുകള്‍ ജലാശയത്തിലേക്ക് തുറന്നുവെക്കുന്ന അവസ്ഥയാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ഹൗസ്ബോട്ടുകള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ ഒരു സംവിധാനവും നിലവിലില്ല. ഹൗസ് ബോട്ടുകളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യവും നിര്‍ബാധം ജലാശയങ്ങളിലേക്ക് പുറന്തള്ളുന്നു.
കൃഷി കഴിഞ്ഞ് കുട്ടനാട്ടില്‍ ഇപ്പോള്‍ കൊയ്ത്ത് നടക്കുകയാണ്. പാടശേഖരങ്ങളില്‍നിന്ന് പുറന്തള്ളിയ കീടനാശിനിയും രാസമാലിന്യവും നിറഞ്ഞ വെള്ളമാണ് നിലവില്‍ കുട്ടനാട്ടിലെ ജലാശയങ്ങളിലേത്. തണ്ണീര്‍മുക്കം ബണ്ടിന്‍െറ ഷട്ടര്‍ അടച്ചതോടെ ഒഴുക്കു നിലച്ചതാണ് ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ ഇടയാക്കിയത്.
ഓരുവെള്ളം കയറി കൃഷി നശിക്കുന്നത് തടയാനാണ് തണ്ണീര്‍മുക്കം ബണ്ടിന്‍െറ ഷട്ടറുകള്‍ താഴ്ത്തിയത്. എന്നാല്‍, തകരാറിലായ ഷട്ടറുകള്‍ വേണ്ടരീതിയില്‍ അടക്കാന്‍ കഴിയാത്തതും മത്സ്യത്തൊഴിലാളികള്‍ കല്ലുവെച്ചും മറ്റും ഷട്ടറുകള്‍ പൂര്‍ണമായി അടക്കുന്നത് തടയുന്നതും വേമ്പനാട്ടുകായലിലേക്ക് നിര്‍ബാധം ഓരുവെള്ളം കയറുന്നുണ്ട്. ഇതുകൂടാതെ കായംകുളം കായലില്‍നിന്ന് അപ്പര്‍കുട്ടനാട് മേഖലയിലേക്ക് ഉപ്പുവെള്ളം എത്തുന്നു.
 ഇതുമൂലം കുട്ടനാട്ടിലെ നെല്ലുല്‍പാദനം നേര്‍പകുതിയായി കുറയുന്നു.
ലോവര്‍ കുട്ടനാട് മേഖലയില്‍ കൂടുതല്‍ പ്രദേശങ്ങളിലും കൊയ്ത്തിന് സമയമാകുന്നതേയുള്ളൂ. ഇവിടങ്ങളിലെല്ലാം നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലുമാണ്.

ക്യൂബന്‍ വിപ്ളവകാരി മെല്‍ബ ഹെര്‍ണാണ്ടസ് അന്തരിച്ചു

Posted: 10 Mar 2014 11:29 PM PDT

Image: 

ഹവാന: ക്യൂബന്‍ വപ്ളവ പോരാട്ടത്തില്‍ അതീവ നിര്‍ണായക പങ്ക് വഹിച്ച വനിതാ പോരാളി മെല്‍ബ ഹെര്‍ണാണ്ടസ് അന്തരിച്ചു. 92 വയസ്സായിരുന്നു. 1953ലെ കമ്യൂണിസ്റ്റ് വിപ്ളവത്തില്‍ ഫിദല്‍ കാസ്ട്രോക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച രണ്ടു വനിതകളില്‍ ഒരാളാണ് വിടവാങ്ങിയത്. പ്രമേഹ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയില്‍ ആയിരുന്നു ഇവര്‍.

1921 ജൂലൈ 28 നാണ് മെല്‍ബയുടെ ജനനം. ക്യൂബന്‍ സ്വേഛാധിപതി ഫുല്‍ജെന്‍കിയോ ബാറ്റിസ്റ്റയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ യുവാവായ കാസ്ട്രോക്കൊപ്പം വിഖ്യാതമായ മോണ്‍കാഡ ബറാക്സ് കലാപത്തില്‍ ഹെര്‍ണാണ്ടസ് പങ്കെടുത്തു. നൂറിലേറെ പോരാളികള്‍ ആണ് ഇവര്‍ക്കു പിന്നില്‍ അണിനിരന്നത്.  എന്നാല്‍, അന്ന് വിജയം കണ്ടില്ളെങ്കിലും 1959തില്‍ ബാറ്റിസ്റ്റയെ മറിച്ചിടുന്നതിലേക്കു നയിക്കപ്പെടാന്‍ ഇടയാക്കി ഈ ദൗത്യം. കലാപത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മെല്‍ബയെ പിന്നീട് 1954ല്‍ ആണ് വിട്ടയച്ചത്.

ക്യൂബന്‍ വിപ്ളവത്തിന്‍റെ ജയത്തോടെ അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മെല്‍ബ നിര്‍ണായക പങ്ക് വഹിച്ചു. പിന്നീട് വിയറ്റ്നാമിലും കമ്പോഡിയയിലും അംബാസഡര്‍ പദവി അലങ്കരിക്കുകയും ചെയ്തു.  ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ മൂന്നാംലോകങ്ങളിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ പിന്തുണക്കുന്നതിന് 1966ല്‍ ക്യൂബയില്‍ രൂപീകരിച്ച ഓര്‍ഗനൈസേഷന്‍ ഫോര്‍ സോളിഡാരിറ്റിയുടെ സെക്രട്ടറി ജനറല്‍ ആയിരുന്നു ഇവര്‍. ലിബിയന്‍ ഭരണാധികാരി ആയിരുന്ന കേണല്‍ ഗദ്ദാഫിയില്‍ നിന്ന് 1997ല്‍ മറ്റ് അഞ്ചു വനിതകളോടൊപ്പം മനുഷ്യാവകാശ പുരസ്കാരം നേടിയിരുന്നു. ഭര്‍ത്താവ് ജീസസ് മോണ്ടെയ്ന്‍ 1999ല്‍ അന്തരിച്ചു.

കസ്തൂരിരംഗന്‍: കരട് വിജ്ഞാപനത്തിന്‍്റെ പകര്‍പ്പ് പുറത്തുവന്നു

Posted: 10 Mar 2014 11:22 PM PDT

Image: 

ന്യൂഡല്‍ഹി: കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്ന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം. കരട് വിജ്ഞാപനത്തിന്‍്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കേരളത്തില്‍ 9,993.7 ചതുരശ്രകിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല പ്രദേശമാണ്. ഇതില്‍ 9,107 ചതുരശ്രകിലോമീറ്റര്‍ വനവും, വനേതര മേഖല 886.7 ചതുരശ്രകിലോമീറ്ററുമാണ്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ പാറ, മണല്‍ ഖനനത്തിനും താപവൈദ്യുത നിലയങ്ങളും അനുവദനീയമല്ല. ജനവാസകേന്ദ്രങ്ങള്‍ക്കും കൃഷി സ്ഥലങ്ങള്‍ക്കും തോട്ടങ്ങള്‍ക്കും ഇളവ് ലഭിക്കും.
കസ്തൂരിരംഗന്‍ കണ്ടത്തെിയ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കേരളത്തിനു ബാധകമല്ല. ജലവൈദ്യുത പദ്ധതികള്‍ക്ക് നിയന്ത്രണവിധേയമായി അനുമതി നല്‍കും. കരട് വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്‍്റെയും വിധിക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കരട് വിജ്ഞാപനം പൊതുജനാഭിപ്രായം തേടി കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയം  ഇന്ന് പുറപ്പെടുവിക്കും. ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അന്തിമ വിജ്ഞാപനം പുറത്തിറങ്ങും വരെ നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് വനംപരിസ്ഥിതി സെക്രട്ടറി ഡോ. രാജഗോപാല്‍ അറിയിച്ചു.

കൊച്ചിപാലം മുതല്‍ ആനക്കട്ടി വരെ

Posted: 10 Mar 2014 11:15 PM PDT

പാലക്കാട്: ലക്ഷണമൊത്ത ചുവപ്പാണ് ഈ മണ്ഡലത്തിലടിമുടിയെന്ന് സി.പി.എം ഊറ്റം കൊള്ളാറുണ്ട്. അരലക്ഷത്തിലേറെ വോട്ടിന് സാക്ഷാല്‍ എ.കെ.ജിയെ ലോക്സഭയിലേക്കയച്ച മണ്ഡലത്തില്‍ പക്ഷേ കഴിഞ്ഞകുറി എം.ബി. രാജേഷ് കടന്നുകൂടിയത് ചെങ്കരുത്തുകൊണ്ട് മാത്രമല്ലെന്ന് വിലയിരുത്താന്‍ അവര്‍ക്ക് മടിയുണ്ടാവില്ല. ഒരുവിഭാഗം കോണ്‍ഗ്രസുകാരുടെ ഒളിസേവയും പാളയത്തിനകത്തെ പാരവെപ്പുമായിരുന്നു അവസാന ലാപ്പില്‍ രാജേഷിനെ തുണച്ചത്.
തൃശൂരുമായി അതിരിടുന്ന ഷൊര്‍ണൂര്‍ അസംബ്ളി മണ്ഡലത്തിലെ കൊച്ചിപാലം മുതല്‍ അട്ടപ്പാടിയിലെ ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടി വരെ പരന്നുകിടക്കുന്ന പുഴയും പുഴയോരവും മലയും മലയോരവും ഉള്ള വിശാലമായ മണ്ഡലത്തില്‍ ഇത്തവണ സി.പി.എമ്മിന്‍േറത്  കരുതലോടെയുള്ള നീക്കമാണ്. സ്ഥാനാര്‍ഥി നിര്‍ണയം ‘ഔദ്യാഗികമായി’ പൂര്‍ത്തിയായിട്ടില്ലെങ്കിലും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റുകൂടിയായ എം.ബി. രാജേഷ്  പ്രചാരണം തുടങ്ങിക്കഴിഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെപറ്റി അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. മണ്ഡലത്തിന്‍െറ വിവിധ ഇടങ്ങളില്‍ വേരുകളുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ആരെന്നും തീര്‍ച്ചയായിട്ടില്ല. ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ അസംബ്ളി മണ്ഡലങ്ങളാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ പെടുന്നത്. മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ട അട്ടപ്പാടിയും വള്ളുവനാടന്‍ സംസ്കൃതി തിരതല്ലുന്ന പ്രദേശങ്ങളും കല്‍പാത്തി ഉള്‍പ്പെടുന്ന പാലക്കാട് നഗരവും മണ്ഡലത്തിലുണ്ട്.
ഐക്യകേരള  രൂപവത്കരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 16 ലോക്സഭാ മണ്ഡലങ്ങളില്‍ രണ്ട് ദ്വയാംഗ മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. കൊല്ലത്തിന് പുറമെ പാലക്കാടും. ഇപ്പോഴത്തെ മലപ്പുറം ജില്ലയില്‍പെടുന്ന പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകള്‍ അക്കാലത്ത് പാലക്കാടിന്‍െറ ഭാഗമായിരുന്നു. മങ്കടയും പൊന്നാനിയും പെരിന്തല്‍മണ്ണയും തിരൂരും താനൂരും അടക്കം 16 നിയമസഭാ മണ്ഡലങ്ങള്‍ അടങ്ങിയ വമ്പന്‍ ലോക്സഭാ മണ്ഡലമായിരുന്നു അന്നത്തെ പാലക്കാട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പി. കുഞ്ഞന്‍, കോണ്‍ഗ്രസിലെ വെള്ള ഈച്ചരന്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയാണ് അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കുഞ്ഞന്‍ വിജയിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്‍െറ 25.67 ശതമാനം അദ്ദേഹത്തിന് ലഭിച്ചു. 1971ലെ തെരഞ്ഞെടുപ്പിലാണ് സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച എ.കെ.ജി 52,266 വോട്ടിന് കോണ്‍ഗ്രസ് സ്വതന്ത്രന്‍ ടി.സി. ഗോവിന്ദനെ തോല്‍പ്പിച്ചത്.
ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങിനെ മണ്ഡലം പുനഃക്രമീകരിച്ചതിന് ശേഷം 1977ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ. സുന്നാസാഹിബ് പാലക്കാട്ടുനിന്നും കെ. കുഞ്ഞമ്പു ഒറ്റപ്പാലത്തുനിന്നും വിജയിച്ചു. സി.പി.എമ്മിന്‍െറ മേല്‍ക്കോയ്മക്ക് ഇടിവ് തട്ടിയ തെരഞ്ഞെടുപ്പായിരുന്നു അത്. പാലക്കാട്ട് കരുത്തനായ ടി. ശിവദാസമേനോനെയാണ് സുന്നാസാഹിബ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന് മണ്ഡലം നഷ്ടമായി. 1977ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുവപ്പുകോട്ടയായ ആലത്തൂരില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കിടുകിടാ വിറപ്പിച്ച വി.എസ്. വിജയരാഘവനാണ്  സുന്നാസാഹിബിന് ശേഷം പാലക്കാട്ട് കോണ്‍ഗ്രസിന്‍െറ വെന്നിക്കൊടി പാറിച്ചത്. 1989ല്‍ സി.പി.എമ്മിലെ എ. വിജയരാഘവന്‍ വി.എസ്. വിജയരാഘവനെ വീഴ്ത്തിയെങ്കിലും അടുത്ത ഊഴത്തില്‍ വി.എസ്. വിജയരാഘവന്‍ മണ്ഡലം തിരിച്ചുപിടിച്ചു. എന്നാല്‍, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. നാല് വട്ടം വിജയിച്ചത് എന്‍.എന്‍. കൃഷ്ണദാസാണ്. ഇതില്‍ മൂന്ന് തവണ അദ്ദേഹം വി.എസ്. വിജയരാഘവനെ തോല്‍പ്പിച്ചു. ഒരുവട്ടം എം.ടി.പത്മയേയും.
മണ്ഡലം പുനഃസംഘടിപ്പിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പായിരുന്നു 2009ല്‍ അരങ്ങേറിയത്. ഒറ്റപ്പാലം ലോക്സഭാ മണ്ഡലം തന്നെ ഇല്ലാതായി. അതില്‍പെട്ടിരുന്ന ഒറ്റപ്പാലം, പട്ടാമ്പി എന്നിവയും പുതിയ അസംബ്ളി മണ്ഡലങ്ങളായ കോങ്ങാട്, ഷൊര്‍ണൂര്‍ എന്നിവയും പാലക്കാട് ലോക്സഭാ മണ്ഡലത്തിലായി. പഴയ പാലക്കാട് മണ്ഡലത്തിന്‍െറ ഭാഗമായിരുന്ന ആലത്തൂരും കൊല്ലങ്കോടും ചിറ്റൂരും മാറി. കൊല്ലങ്കോട് മണ്ഡലം തന്നെ ഇല്ലാതായി. പകരം വന്ന നെന്മാറ മണ്ഡലം ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലായി. 2004ല്‍ സി.പി.എം നേതാവ് എന്‍.എന്‍. കൃഷ്ണദാസ് ഒരു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ച സ്ഥാനത്ത് 2009ല്‍ എം.ബി. രാജേഷിന്‍െറ ഭൂരിപക്ഷം കേവലം 1820 വോട്ടായി കുറഞ്ഞു. പോള്‍ ചെയ്ത 7,88,240 വോട്ടില്‍ എം.ബി. രാജേഷിന് 3,38,070 വോട്ടും സതീശന്‍ പാച്ചേനിക്ക് 3,36,250 വോട്ടും നേടി. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.കെ. പത്മനാഭന് 68,804 വോട്ടാണ് ലഭിച്ചത്. യു.ഡി.എഫ് സ്വാധീന മേഖലയായ പാലക്കാട്, മണ്ണാര്‍ക്കാട് എന്നീ അസംബ്ളി മണ്ഡലങ്ങള്‍ക്ക് പുറമെ കോങ്ങാടും യു.ഡി.എഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിക്കൊപ്പം നിന്നു. വി.എസിന്‍െറ മലമ്പുഴ അംസബ്ളി മണ്ഡലത്തില്‍ രാജേഷിന്‍െറ ഭൂരിപക്ഷം 6,035 ആയി കുറഞ്ഞു. സി.പി.എമ്മിനെ വെല്ലുവിളിച്ച് മത്സരരംഗത്തിറങ്ങിയ ഷൊര്‍ണൂരിലെ  എം.ആര്‍. മുരളി 20,896 വോട്ട് പെട്ടിയിലാക്കി. വോട്ടെണ്ണലിന്‍െറ എട്ട് റൗണ്ടുകളിലും പാച്ചേനിയായിരുന്നു മുന്നില്‍. സി.പി. മുഹമ്മദ് പ്രതിനിധീകരിക്കുന്ന പട്ടാമ്പി അസംബ്ളി മണ്ഡലത്തില്‍ 5000ത്തിന്‍െറ ലീഡ് പ്രതീക്ഷിച്ച യു.ഡി.എഫിന് നേരിയ മുന്‍തൂക്കം രാജേഷിന് നല്‍കേണ്ടി വന്നത് പാച്ചേനിയെ ശരിക്കും ചതിച്ചു. ഇത്തവണ പക്ഷേ, എം.ആര്‍. മുരളിയും അനുയായികളും സി.പി.എമ്മിന്‍െറ കൂടെയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ (ഭൂരിപക്ഷം: 23440), കോങ്ങാട് (3565), ഒറ്റപ്പാലം (13203), ഷൊര്‍ണൂര്‍ (13493) എന്നിവിടങ്ങളില്‍ ഇടത് മുന്നണിയാണ് വിജയിച്ചത്. യു.ഡി.എഫിന് പാലക്കാട് (ഭൂരിപക്ഷം: 7403), മണ്ണാര്‍ക്കാട് (8270), പട്ടാമ്പി (12475) എന്നിവിടങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളു.
 

നഷ്ടത്തിന്‍െറ പേരില്‍ ആയിറ്റിയിലെ ബോട്ട് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം

Posted: 10 Mar 2014 10:56 PM PDT

Subtitle: 
സ്ളിപ് വേ നിര്‍മാണം പാതിവഴിയില്‍ നിലച്ചു

തൃക്കരിപ്പൂര്‍: ആയിറ്റി കേന്ദ്രീകരിച്ച് നടന്നുവരുന്ന ജലഗതാഗത വകുപ്പിന്‍െറ ബോട്ട് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം. ഇതുസംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആയിറ്റിയിലെ മേഖലാ ബോട്ട് സര്‍വീസ് കേന്ദ്രത്തില്‍ വകുപ്പ് വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായില്ല.
ഇടയിലക്കാട് പാലം ഉദ്ഘാടനം ചെയ്തതോടെ പ്രതിദിന കലക്ഷന്‍ കുറഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ട്രാഫിക് സൂപ്രണ്ട് ജോസഫ് സേവ്യര്‍, സീനിയര്‍ സൂപ്രണ്ട് പി.പി. സത്യന്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എം. പുരുഷോത്തമന്‍ എന്നിവരാണ് വകുപ്പിന്‍െറ നിലപാട് വിശദീകരിച്ചത്.
മൂന്നു ബോട്ടുകള്‍ സര്‍വീസ് നടത്തിയിരുന്ന മേഖലയില്‍ നേരത്തെ 2500 രൂപയുണ്ടായിരുന്ന പ്രതിദിന വരുമാനം 1200 രൂപയായി കുറഞ്ഞതായി  ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ ഒരു ബോട്ട് മാത്രം മേഖലയില്‍ നിലനിര്‍ത്തി മറ്റു രണ്ടെണ്ണം ആലപ്പുഴയിലേക്ക് കൊണ്ടുപോകണമെന്ന നിലപാട് വെളിപ്പെടുത്തി. ഇതോടെ യോഗത്തില്‍ ബഹളമായി.
യോഗത്തില്‍ അധ്യക്ഷത വഹിച്ച വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശ്യാമള ബോട്ട് സര്‍വീസ് ചുരുക്കരുതെന്നും വരുമാനത്തിന്‍െറ പേരില്‍ സേവന മേഖലയില്‍നിന്ന് പിന്മാറുന്നത് സ്വീകാര്യമല്ലെന്നും അറിയിച്ചു. തുടര്‍ന്ന് സംസാരിച്ച സ്ഥിരം സമിതി അധ്യക്ഷന്‍ പി. പ്രമോദ്, അംഗം പി. സിന്ധു എന്നിവരും ഇതേ അഭിപ്രായം പങ്കുവെച്ചു. വേണ്ടിവന്നാല്‍ ഉദ്യോഗസ്ഥരെ ഓഫിസിനുള്ളില്‍ പൂട്ടിയിടുമെന്നും ബോട്ടുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുമെന്നും അഭിപ്രായം ഉയര്‍ന്നു.  ബോട്ടുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളും പറഞ്ഞതോടെ വികാരം വകുപ്പ് തലത്തില്‍ അറിയിക്കാന്‍ തീരുമാനം കൈക്കൊണ്ട് പിരിയുകയായിരുന്നു. മാവിലാകടപ്പുറം കൊറ്റി മേഖലയിലാണ് നാമമാത്രമായെങ്കിലും സര്‍വീസ് നടന്നുവരുന്നത്. മാവിലാകടപ്പുറത്തിന് വടക്കോട്ടുള്ള ട്രിപ് ആഴക്കുറവിന്‍െറ പേരില്‍ ഏതാനും വര്‍ഷം മുമ്പ് അവസാനിപ്പിച്ചിരുന്നു.
എന്നാല്‍, നെല്ലിക്കാതുരുത്തി പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം ഒരു പ്രശ്നവുമില്ലാതെ റീച്ചില്‍ ബോട്ട് സര്‍വീസ് നടത്തിയിരുന്നു. ഈ സര്‍വീസ് പുനരാരംഭിച്ചാല്‍തന്നെ ലാഭകരമാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികൃതര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല. പകരം, നഷ്ടം പെരുക്കിക്കാണിച്ച് സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. മേഖലാ ബോട്ട് സര്‍വീസ് ഓഫിസിന് പുതിയ കെട്ടിടം നിര്‍മിച്ചത് ഏതാനും വര്‍ഷം മുമ്പാണ്. അനുബന്ധിച്ച് വര്‍ക്ഷോപ്പും ഒരുക്കിയിട്ടുണ്ട്. ബോട്ട് കരയില്‍ കയറ്റാനും ഇറക്കാനുമുള്ള സ്ളിപ് വേ നിര്‍മാണം പാതിവഴിയിലാണ്. ഇതിനിടയിലാണ് സര്‍വീസ് തന്നെ നിര്‍ത്തലാക്കുന്നത്.
 

മലയോരത്ത് തെരഞ്ഞെടുപ്പ് വിഷയമായി കൊട്ടിയൂര്‍ അക്രമവും

Posted: 10 Mar 2014 10:32 PM PDT

Subtitle: 
അക്രമസംഭവത്തില്‍ 1600ഓളം പേര്‍ പ്രതിപ്പട്ടികയില്‍

കേളകം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള  പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ മലയോരത്ത് ചൂടേറിയ തെരഞ്ഞെടുപ്പ് ചര്‍ച്ചയാവും.  പ്രതിചേര്‍ക്കപ്പെട്ട 1600ഓളം പേര്‍ മലയോരത്ത് സര്‍ക്കാറിനെതിരെ പ്രതിഷേധത്തിലാണ്. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍പെട്ടവരാണ് കേസുകളില്‍ ഉള്‍പ്പെട്ടത്. ഈപഞ്ചായത്തുകളും മറ്റൊരു പരിസ്ഥിതിലോല വില്ലേജായ ആറളവും യു.ഡി. എഫ് ഭൂരിപക്ഷ പ്രദേശങ്ങളാണ്. കേസുകളില്‍പെട്ടവരെ സമാധാനിപ്പിക്കാനുള്ള യു.ഡി.എഫ് നേതാക്കളുടെ ശ്രമം വിജയിച്ചിട്ടില്ല. കേസുകള്‍ മലയോരത്ത് പ്രചാരണായുധമാക്കാന്‍ എല്‍.ഡി.എഫും ശ്രമം തുടങ്ങിയിട്ടുണ്ട്.
കൊട്ടിയൂര്‍ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കേസുകളില്‍ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൂടുതല്‍ പേര്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു. അറസ്റ്റിലാവുകയും റിമാന്‍ഡ് കാലാവധിക്ക് ശേഷം പുറത്തിറങ്ങുകയും ചെയ്തവരുടെ എണ്ണം നൂറില്‍ ചുവടെയാണ്. 13 കേസുകളിലായി ഇനിയും പിടിയിലാവാനുള്ളത് 1500ഓളം പേരാണ്.
വനം ഓഫിസ് കത്തിക്കല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളില്‍ 1600 പേര്‍ക്കെതിരെ കേസെടുത്തതായി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വനം മന്ത്രി വ്യക്തമാക്കിയിരുന്നു. കേസുകള്‍ നിര്‍ജീവമായെന്ന് കരുതിയവരെ ആശങ്കയിലാക്കുന്ന പ്രസ്താവനയായിരുന്നു ഇത്. കേസുകള്‍ നിര്‍ജീവമാക്കാന്‍ കോണ്‍ഗ്രസ്, സി.പി.എം, കേരള കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീ പാര്‍ട്ടികള്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും പൊലീസിന്‍െറ എതിര്‍പ്പ്  മൂലമാണ് കേസുകള്‍ നിലനില്‍ക്കുന്നതെന്നാണ് വിവരം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ 15ഓളം പേര്‍ക്കാണ് ഒരു പ്രകോപനവുമില്ലാതെ പ്രക്ഷോഭകരുടെ കൊടിയ അക്രമം നേരിടേണ്ടി വന്നത്. അക്രമത്തില്‍ കണ്ണൂര്‍ പൊലീസ് മേധാവിയായിരുന്ന രാഹുല്‍ ആര്‍. നായര്‍ ഉള്‍പ്പെടെ 15ഓളം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ വാഹനം കത്തിക്കല്‍, പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ജീപ്പ് ആക്രമിക്കല്‍, ഇരിട്ടി ഡിവൈ.എസ്.പിയെ ആക്രമിക്കല്‍, കണ്ണൂര്‍ പൊലീസ് മേധാവി, മട്ടന്നൂര്‍, ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കു നേരെയുണ്ടായ  അക്രമം, വധശ്രമം, കണ്ടപ്പുനം-പാല്‍ചുരം വനസംരക്ഷണ ഓഫിസുകള്‍ കത്തിക്കല്‍, മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കല്‍, പാല്‍ചുരത്ത് സ്പെഷല്‍ ബ്രാഞ്ച് എസ്.ഐയെ വധിക്കാന്‍ ശ്രമം തുടങ്ങി 13 കേസുകളിലാണ് 1600ഓളം പേര്‍ക്കെതിരെ കേസുള്ളത്.  
രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് അറസ്റ്റ് നടപടികള്‍ നിര്‍ത്തിവെച്ച പൊലീസ് പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങാന്‍ അവസരം നല്‍കിയിരുന്നു. ഇപ്പോള്‍ അറസ്റ്റ് നടപടികള്‍ നിലച്ചെങ്കിലും കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നത് പ്രതിപ്പട്ടികയിലുള്‍പ്പെട്ടവരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. അക്രമത്തിനിടെ കാണികളായിരുന്നവര്‍ പോലും പ്രതിപ്പട്ടികയിലുണ്ടെന്ന് കേസുകളില്‍ പെട്ടവര്‍ക്കായി രംഗത്തുള്ള കൊട്ടിയൂര്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP