സ്വാഗതം
WELCOME

News Update..

Tuesday, March 4, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു -ഉമ്മന്‍ ചാണ്ടി Madhyamam News Feeds

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു -ഉമ്മന്‍ ചാണ്ടി Madhyamam News Feeds

Link to

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു -ഉമ്മന്‍ ചാണ്ടി

Posted: 03 Mar 2014 11:45 PM PST

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്‍്റെ ആവശ്യങ്ങള്‍ കേന്ദ്രം ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടിന്മേല്‍ നവംബര്‍ 13ന് ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയല്ല മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. ഈ ഉത്തരവ് പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവും നടപ്പാവുക. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ പങ്കാളിത്തതോടെ വനം സംരക്ഷണമെന്നതാണ് കേരളത്തിന്‍്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യകേ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു ലക്ഷം രൂപ വരെയുള്ള സഹകരണബാങ്ക് വായ്പകള്‍ക്കാണ് ഇത് ബാധകമാവുക. അഞ്ചു ലക്ഷം രൂപ വരെ ഇളവ് നല്‍കണമെന്ന് വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു.
സംസ്ഥാനത്തെ 40 സ്കൂളുകള്‍ക്ക് കൂടി എയ്ഡഡ് പദവി നല്‍കാനും യോഗത്തില്‍ തീരുമാനമായി. സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനും യോഗം തീരുമാനിച്ചു.

ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ പുറത്താക്കി

Posted: 03 Mar 2014 11:25 PM PST

Image: 

ലൗസന്ന: ഇന്ത്യന്‍ കായിക മേഖലക്ക് നാണക്കേടുണ്ടാക്കി അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍റെ (എ.ഐ.ബി.എ)അംഗത്വത്തില്‍ നിന്ന് ഇന്ത്യന്‍ അമെച്ച്വര്‍ ബോക്സിംഗ് ഫെഡറേഷനെ പുറത്താക്കി. ഈ കായിക വിനോദത്തിന്‍റെ വിശ്വാസ്യതയും പ്രതിഛായയും തകര്‍ക്കുന്ന വിധത്തില്‍ ഫെഡറേഷന്‍ നേതൃത്വം പ്രവര്‍ത്തിക്കുന്നുവെന്നാണ് അസോസിയേഷന്‍റെ കണ്ടത്തെല്‍. എന്നാല്‍, ഇതിലെ പരിശീലകര്‍ക്കും ബോക്സര്‍മാര്‍ക്കും ഫെഡറേഷനില്‍ തുടരുന്നതിന് തടസ്സമില്ളെന്നും എ.ഐ.ബി.എക്കു കീഴിലിലുള്ള അടുത്ത അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇവര്‍ക്ക്  തുടര്‍ന്നും പങ്കെടുക്കാമെന്നും അസോസിയേഷന്‍ അറിയിച്ചു. അംഗത്വം റദ്ദാക്കിയതോടെ സ്വന്തം പതാകക്കു കീഴില്‍ ഇനി ഫെഡറേഷനിലെ താരങ്ങള്‍ക്ക് അണിനിരക്കാനാവില്ല.
അതേസമയം, ഇന്ത്യന്‍ അമെച്ച്വര്‍ ബോക്സിംഗ് ഫെഡറേഷനില്‍ നിന്നും സസ്പെന്‍റ് ചെയ്ത ഉദ്യോഗസ്ഥരുമായി ഇനി ഒരുവിധത്തിലുള്ള ആശയ വിനിമയങ്ങളും ഉണ്ടായിരിക്കില്ല എന്ന് എ.ഐ.ബി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അറിയിച്ചു. ഇത്തരമൊരു തീരുമാനം എടുക്കേണ്ടിവന്നതില്‍ തങ്ങള്‍ അതിയായി ഖേദിക്കുന്നു എന്നും ഫെഡറേഷന്‍ നേതൃത്വത്തിന്‍റെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ച് എ.ഐ.ബി.എ പ്രസിഡന്‍റ് ഡോക്ടര്‍ ചിങ് കൂ വൂ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അഴിമതിയും മറ്റു പ്രവര്‍ത്തനങ്ങളും ബോക്സിംഗ് താരങ്ങള്‍ക്ക് ഏറെ ബുദ്ധിമുണ്ടാക്കുന്നുവെന്നും സ്ഥാനാര്‍ഥികളെ പരിശോധിച്ച് തെരഞ്ഞെടുപ്പ് നടത്തി പുതിയ ഫെഡറേഷന്‍ ഭാരവാഹികളെ കണ്ടത്തെുമെന്നും അദ്ദേഹം അറിയിച്ചു.

2012 മുതല്‍ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടു വരികയായിരുന്നു. നേരത്തെ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സസ്പെന്‍റ് ചെയ്തിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചെങ്കിലും ഇന്ത്യന്‍ കായിക മേഖലയുടെ പ്രതിഛായക്ക് വീണ്ടും മങ്ങല്‍ ഏല്‍പിച്ചിരിക്കുകയാണ് ബോക്സിംഗ് ഫെഡറേഷന്‍റെ പുറത്താവല്‍.

കെ.പി റോഡ് വികസനം; അനുബന്ധപണികള്‍ അനിശ്ചിതത്വത്തില്‍

Posted: 03 Mar 2014 11:23 PM PST

Subtitle: 
കരാറുകാരന് ബില്‍ മാറാന്‍ ഒത്താശയെന്ന്

അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാത-അഞ്ചില്‍ രണ്ടാം റീച്ച് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴും 2012 ഒടുവില്‍ തുടക്കമിട്ട ഒന്നാം റീച്ച് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെ ബില്‍ മുഴുവനും മാറാന്‍ ശ്രമമെന്ന് ആക്ഷേപം. ഒന്നാം റീച്ചില്‍ മരുതിമൂട് മുതല്‍ അടൂര്‍ വരെ കരാര്‍ ഏറ്റെടുത്ത കരാറുകാരന്‍ യോഗ്യമായ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കാതെ ടാറിങ് നടത്തിയതിനാല്‍ വിവിധ ഭാഗങ്ങള്‍ ദിവസങ്ങള്‍ പിന്നിടും മുമ്പേ തകര്‍ന്നിരുന്നു. ഈ ഭാഗങ്ങളില്‍ കുഴി അടക്കുകയാണ് കരാറുകാരന്‍ പിന്നീട് ചെയ്തത്. ഇപ്പോള്‍ പല ഭാഗങ്ങളും വിള്ളല്‍ വീണ് തകര്‍ച്ചയുടെ വക്കിലാണ്. രണ്ടാം റീച്ചില്‍ മരുതിമൂട് മുതല്‍ കല്ലുംകടവ് വരെയുള്ള പണികള്‍ വളരെ അടുക്കും ചിട്ടയോടും കൂടിയാണ് പൂര്‍ത്തീകരിച്ചു വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.  ഇതിന് നാട്ടുകാരുടെ ഇടപെടലും ഉണ്ടായി.
ഇളമണ്ണൂരിലെ ഓട നിര്‍മാണവും കുതിരമണ്‍ പാലത്തിന്‍െറ കൈവരിയും പാതകളുടെ വശങ്ങളില്‍ പച്ചമണ്ണ് ഇട്ട് നിരപ്പാക്കുന്ന ജോലിയുമാണ് നടക്കുന്നത്. പാത പകുത്തും വശങ്ങളിലും വെള്ളവരകളും സീബ്രാലൈനുകളും റിഫ്ളക്ടറുകളും സ്ഥാപിക്കുന്നതോടെ രണ്ടാം റീച്ച് പണി പൂര്‍ത്തിയാകും. അശാസ്ത്രീയമായി ഒന്നാം റീച്ചില്‍ പണികള്‍ നടത്തിയത് പാതയുടെ നാശത്തിനു വഴിതെളിച്ചു. ടാര്‍ ചെയ്ത് ഏഴു മാസം കഴിഞ്ഞ് ‘മാധ്യമം’വാര്‍ത്തയെ തുടര്‍ന്നാണ് പാതവശങ്ങളിലെ മണ്‍കൂനയും തടസ്സങ്ങളും നീക്കിയത്. മഴവെള്ളം കുത്തിയൊലിച്ചും ഉപപാതകളില്‍നിന്ന് മണ്ണൊലിച്ചിറങ്ങിയും പാത ഇതിനകം തകര്‍ന്നിരുന്നു. ടാറിങ് കഴിഞ്ഞതിനു ശേഷമാണ് ജല അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റിയിടാന്‍ ടെന്‍ഡറായത്. ഇതിനകം പൈപ്പുകള്‍ പാത വീതി കൂട്ടിയ ടാറിങ്ങിനടിയിലായി.
പൈപ് പൊട്ടി ജലപ്രവാഹം പതിവായതോടെ ടാറിങ് വെട്ടിപ്പൊളിച്ച് പൈപ്പുകള്‍ മാറ്റിയിടേണ്ട സ്ഥിതിയാണ്.  മിക്കയിടങ്ങളിലും ടാറിങ് വീതി കഴിഞ്ഞ് കാല്‍നടക്കാര്‍ക്ക് കടന്നുപോകാനുള്ള വീതി പാതക്കില്ല. ടാറിങ്ങിനോടു ചേര്‍ന്നാണ് ഓടയും സ്വകാര്യവ്യക്തികളുടെ വീടുകളുടെയും കടകളുടെയും ചുറ്റുമതിലും സ്ഥിതി ചെയ്യുന്നത്. ഒന്നാം റീച്ചില്‍ അങ്ങുമിങ്ങും മാത്രമാണ് പാതവശങ്ങളില്‍ പച്ചമണ്ണ് നിരത്തിയത്.
ഓടകളുടെ പ്രതലത്തിന് ആവശ്യത്തിന് ചരിവ് ഇല്ലാത്തതിനാല്‍ മഴവെള്ളം ഒഴുകുന്നില്ല. 2013 ഏപ്രില്‍ ആദ്യവാരത്തോടെ ഓട, കലുങ്ക് നിര്‍മാണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് തുടങ്ങിയ ആദ്യഘട്ടം ടാറിങ് പണികള്‍ തീര്‍ന്നെങ്കിലും ഓട കലുങ്ക് പണികള്‍ പൂര്‍ത്തീകരിച്ചില്ല.
 മരുതിമൂട് കോണ്‍വെന്‍റ് ജങ്ഷന്‍, എസ്.ബി.ടിയുടെ മുന്‍വശം, മങ്ങാട്, ഏഴംകുളം, പറക്കോട്, കോട്ടമുകള്‍ എന്നിവിടങ്ങളിലൊന്നും ഓട നിര്‍മിച്ചില്ല. പറക്കോട് ചന്തകവലയില്‍ ഓട പുതുക്കി പണിയുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നിലവിലെ ഓടയുടെ മേല്‍വശം സിമന്‍റ് പൂശുക മാത്രമാണ് ചെയ്തത്. എക്സൈസ് ഓഫിസിനു മുന്നിലെയും ബസ്സ്റ്റാന്‍ഡിനു സമീപവും പടിഞ്ഞാറു ഭാഗത്തും ഓടപണിതില്ല.
അടൂര്‍ കണ്ണങ്കോട് മസ്ജിദ് കവലയില്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്നതിന് ഉദ്യേഗസ്ഥരുടെ ഒത്താശയോടെ ഓട പാതയിലേക്കിറക്കിയാണ് പണിതത്. ഇവിടെ ഓട നിര്‍മാണം ഭാഗികമാക്കി അവസാനിപ്പിച്ചു. കരിക്കിനത്തേ് ജങ്ഷന്‍ വരെ പഴയ ഓട പുതുക്കിപണിയാന്‍ പോലും തയാറായിട്ടില്ല.

കടുവാമുഴി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തിന് വിശിഷ്ടാതിഥികള്‍ എത്തിയില്ല

Posted: 03 Mar 2014 11:20 PM PST

Subtitle: 
മന്ത്രി ഉള്‍പ്പെടെ പങ്കെടുക്കാതിരിക്കാന്‍ കാരണം പി.സി. ജോര്‍ജെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

ഈരാറ്റുപേട്ട: ഉദ്ഘാടനം ചെയ്യേണ്ട മന്ത്രി ഇബ്രാഹീംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ കടുവാമുഴി ബസ് സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയില്ല. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് ഹാഷിം ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിയെ കൂടാതെ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.പിമാരായ ആന്‍േറാ ആന്‍റണി, ജോയ് എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി എന്നിവരാണ് എത്താതിരുന്നത്.
പി.സി. ജോര്‍ജിന്‍െറ കരങ്ങളാണ് മന്ത്രി ഉള്‍പ്പെടെ പങ്കെടുക്കാതിരിക്കാന്‍ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് ഹാഷിം പറഞ്ഞു. ഉദ്ഘാടന പരിപാടിയും പ്രോഗ്രാമും പി.സി. ജോര്‍ജുമായി ചര്‍ച്ച ചെയ്തിരുന്നു. അപ്പോഴൊന്നും എതിര്‍പ്പ് പ്രകടിപ്പിക്കാത്ത ജോര്‍ജ് വികസന വിരോധികളായ തല്‍പര കക്ഷികള്‍ക്കുവേണ്ടിയാണ് ഇത് ചെയ്തതെന്ന് മുഹമ്മദ് ഹാഷിം പറഞ്ഞു. കേരള കോണ്‍ഗ്രസിന്‍െറ ഏക അംഗം സാലി തോമസ് ഒഴികെ മുഴുവന്‍ ഗ്രാമപഞ്ചായത്തംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കടുവാമുഴി മസ്ജിദുന്നൂര്‍ ഇമാം ഇബ്രാഹീംകുട്ടി മൗലവി പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പി.എം.ഷരീഫ്, പഞ്ചായത്തംഗങ്ങളായ വി.എം. സിറാജ്, അഡ്വ.വി.പി. നാസര്‍, മുന്‍ പ്രസിഡന്‍റുമാരായ പി.എസ്.എം. നൗഫല്‍, സുഹ്റ അബ്ദുല്‍ ഖാദര്‍, ബ്ളോക് പഞ്ചായത്തംഗം മുബീന നജീബ്, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.എം.അലിയാര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അബ്ദുല്ലത്തീഫ് വെള്ളൂപ്പറമ്പില്‍, സോഷ്യലിസ്റ്റ് ജനത മണ്ഡലം പ്രസിഡന്‍റ് സിദ്ദീഖ് തലപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
 

ലോറിവെള്ളത്തില്‍നിന്ന് മോചനമില്ലാതെ പ്ളാച്ചിമട നിവാസികള്‍

Posted: 03 Mar 2014 11:05 PM PST

Subtitle: 
സംസ്ഥാന സര്‍ക്കാറോ ത്രിതല പഞ്ചായത്തുകളോ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് പ്രദേശവാസികള്‍

ചിറ്റൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഫലം കാണാതായതോടെ പ്ളാച്ചിമടക്കാര്‍ ഇപ്പോഴും ആശ്രയിക്കുന്നത് ലോറിയില്‍ നല്‍കുന്ന വെള്ളത്തെ.  സമീപത്തായി രണ്ട് ഡാമുകളുണ്ടെങ്കിലും  12 വര്‍ഷമായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് അറുതിയായിട്ടില്ല.
എല്ലാ ദിവസവും ലോറി വെള്ളത്തെ ആശ്രയിച്ചാണ് പ്ളാച്ചിമടയിലെയും പരിസര ഗ്രാമങ്ങളിലെയും ജനങ്ങള്‍ കഴിയുന്നത്. രാജീവ് നഗര്‍ കോളനി, വിജയനഗര്‍ കോളനി, പ്ളാച്ചിമട കോളനി ഉള്‍പ്പെടെയുള്ളവയില്‍ ആദിവാസികളാണ് കൂടുതലും താമസിച്ചുവരുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ത്രിതല പഞ്ചായത്തുകളോ, സംസ്ഥാന സര്‍ക്കാറോ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് ഇവിടത്തുകാര്‍ പറയുന്നു. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാന്‍ ഗ്രാമ-ബ്ളോക്ക് പഞ്ചായത്തുകള്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ജലചൂഷണം നടത്തിയ കോള കമ്പനിക്ക് മുന്നില്‍ സമരം നടത്തുന്നവരും ആഴ്ചയില്‍ രണ്ട് തവണ നല്‍കുന്ന ലോറി വെള്ളം വാങ്ങിച്ചാണ് കഴിയുന്നത്. പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച പൊതുകിണറുകള്‍ വേനലാവും മുമ്പേ വറ്റിത്തുടങ്ങും. ഇവിടത്തെ കിണറുകളില്‍നിന്ന് കിട്ടുന്ന വെള്ളം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ പറ്റില്ല. ജോലിക്ക് പോവാതെ ലോറിവെള്ളം കാത്തിരിക്കുകയാണ് വീട്ടമ്മമാരും കുട്ടികളും. കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പ്രദേശത്തെ തെങ്ങിന്‍ തോപ്പുകളിലെ കുഴല്‍ക്കിണറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വിട്ട് വീഴ്ച്ചക്കില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍

Posted: 03 Mar 2014 10:47 PM PST

Image: 

തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ളെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നതാണ് സര്‍ക്കാറിന്‍െറ ആവശ്യം.

കസ്തൂരിരംഗന്‍ ശിപാര്‍ശ നടപ്പാക്കാന്‍  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം തയാറാക്കിയിരുന്നു. തയാറാക്കിയ കരട് അംഗീകാരത്തിനായി നിയമമന്ത്രാലയത്തിന് അയച്ചുകൊടുത്തിരിക്കുകയാണ്. കേരളം ഉന്നയിച്ച പ്രധാന വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കരട് വിജ്ഞാപനം തയാറാക്കിയിരിക്കുന്നതെന്ന് വനം-പരിസ്ഥിതി സെക്രട്ടറി വി. രാജഗോപാല്‍ അറിയിച്ചിരുന്നു.

 

സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കും –മന്ത്രി എം.കെ. മുനീര്‍

Posted: 03 Mar 2014 10:41 PM PST

Subtitle: 
ഫ്രണ്ട് ഓഫിസ് സംവിധാനവും ആടുഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു

മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സാമൂഹികക്ഷേമ പെന്‍ഷനുകള്‍ മുഴുവന്‍ ഡയറക്ട് ട്രാന്‍സ്ഫര്‍വഴി വിതരണം ചെയ്യുമെന്ന് മന്ത്രി എം.കെ. മുനീര്‍. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയായ 300 കോടി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
മഞ്ചേരി നഗരസഭയില്‍ 65 വയസ്സുള്ള വയോധികര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കുന്ന വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയില്‍ കോട്ടക്കല്‍, മഞ്ചേരി എന്നിവയടക്കം നാലു നഗരസഭകളിലാണ് പദ്ധതി ആലോചിക്കുന്നത്.
വയോധികര്‍ക്ക് പരമാവധി ചികിത്സയും സേവനവും അവകാശമാണെന്ന് മന്ത്രി പറഞ്ഞു.
നഗരസഭയുടെ ഫ്രണ്ട് ഓഫിസ് സംവിധാനവും ആടുഗ്രാമം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.
നഗരസഭയില്‍ നല്‍കുന്ന പരാതികളും ഹരജികളും സംബന്ധിച്ച് ടച്ച് സ്ക്രീന്‍ വഴി വിവരങ്ങള്‍ അറിയാനുള്ളതാണ് ഈ സംവിധാനം. ഫയലുകളെക്കുറിച്ച് ആര്‍ക്കും പരിശോധിക്കാം.
ബന്ധപ്പെട്ട സെക്ഷനില്‍ എത്തി അന്വേഷിക്കാതെ സ്ക്രീനില്‍ ടച്ച് ചെയ്ത് വിവരങ്ങള്‍ അറിയാവുന്ന സോഫ്റ്റ് വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒരു ജീവനക്കാരനെ വെച്ച് പ്രവര്‍ത്തിപ്പിക്കുന്ന അന്വേഷണ കൗണ്ടറും തുറന്നു.
കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച ആടുഗ്രാമം പദ്ധതിയില്‍ കുടുംബശ്രീയുടെ സബ്സിഡി വിതരണം മന്ത്രി രണ്ട് അയല്‍കൂട്ടങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു. 30 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്നരക്ഷം രൂപയാണ് അഞ്ച് അംഗങ്ങളുള്ള സംഘത്തിന്. 20 സംഘങ്ങള്‍ക്കാണ് ഈ വര്‍ഷം ആടുകളെ നല്‍കുന്നത്. അടുത്തവര്‍ഷം 30 സംഘങ്ങളെക്കൂടി പരിഗണിക്കും.
അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, വി.എം. സുബൈദ, ഇ.കെ. വിശാലാക്ഷി, ടി.പി. വിജയകുമാര്‍, മംഗലം ഗോപിനാഥ്, അഡ്വ. എന്‍.സി. ഫൈസല്‍, കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്‍റുമാരായ എം.ടി. ഫാത്തിമ, ശാഹിന, നഗരസഭാ സെക്രട്ടറി രാമകൃഷ്ണന്‍, ഡോ. ടി.പി. അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.

ജില്ലാ സഹകരണ ബാങ്ക് 200 കോടി രൂപ പലിശരഹിത കാര്‍ഷിക വായ്പ നല്‍കും

Posted: 03 Mar 2014 10:31 PM PST

തൃശൂര്‍: ജില്ലാ സഹകരണ ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷം 200 കോടി രൂപ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുമെന്ന് പ്രസിഡന്‍റ് എം.കെ. അബ്ദുസ്സലാം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 140 കോടി രൂപയോളം പലിശരഹിത വായ്പ വിതരണം ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെയാണ് ജില്ലാ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കോള്‍ കര്‍ഷക സമിതികള്‍ വഴി കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ ധാരണയായിട്ടുണ്ട്. 7000ഓളം വനിതാ സംരംഭകര്‍ക്ക് 25 കോടി രൂപ വായ്പ നല്‍കി. 3500 വനിതകള്‍ക്ക് കൂടി വായ്പ നല്‍കും. ജില്ലയില്‍ 34,000 ഏക്കര്‍ കോള്‍നിലങ്ങളില്‍ 26,000 ഏക്കറിലാണ് നെല്‍കൃഷി നടത്തുന്നത്. കൃഷി വ്യാപിപ്പിക്കാനാണ് പലിശരഹിത വായ്പ നല്‍കുന്നത്. ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്കും വായ്പ നല്‍കാന്‍ പദ്ധതിയുണ്ട്. ജില്ലയില്‍ ദിനേന രണ്ടുലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമാണെങ്കിലും 1.6 ലക്ഷം ലിറ്ററാണ് ലഭിക്കുന്നത്. ബാക്കി 40,000 ലിറ്റര്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് അറിയിച്ചു.
 

ദുര്‍ഗന്ധം രൂക്ഷം: കട്ടാകുളം ശുചീകരിക്കാന്‍ നടപടിവേണം

Posted: 03 Mar 2014 10:08 PM PST

Subtitle: 
കല്‍ക്കെട്ടുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍

പരവൂര്‍: നഗരഹൃദയത്തിലുള്ള കട്ടാകുളം മാലിന്യങ്ങളും പായലും നിറഞ്ഞ് ദുര്‍ഗന്ധം രൂക്ഷമാകുന്നു. മാലിന്യങ്ങളും പായലും അഴുകാന്‍ തുടങ്ങിയതാണ് ദുര്‍ഗന്ധത്തിന് കാരണം.
ചവറുകളും പ്ളാസ്റ്റിക് കവറുകളും കുപ്പികളും കുളത്തില്‍ വലിച്ചെറിഞ്ഞ നിലയിലാണ്. ഇതോടെ ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
 കുളത്തില്‍ നിന്ന് ജലനിര്‍ഗമനത്തിന് തോടുണ്ടെങ്കിലും വെള്ളംഒഴുകുന്നതിന് തടസ്സം നേരിടുന്നു. നാലുവശവുമുള്ള കല്‍ക്കെട്ടുകള്‍ പൊട്ടിപ്പൊളിഞ്ഞ്  ഏത് സമയത്തും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കുളത്തിന്‍െറ ശുചീകരണത്തിനും ആവശ്യമായ അറ്റകുറ്റപ്പണിക്കുമുള്ള അടിയന്തര നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

ആയുര്‍വേദ രംഗത്തെ വികസനത്തിന് ആയുഷ്കേരളം പദ്ധതി നടപ്പാക്കും

Posted: 03 Mar 2014 09:57 PM PST

Subtitle: 
സംസ്ഥാന ആയുര്‍വേദ അവാര്‍ഡുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: ആയുര്‍വേദരംഗത്തെ വികസനത്തിന് ആയുഷ് കേരളം എന്നപേരില്‍ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.  പരമ്പരാഗത വൈദ്യശാസ്ത്രവും ആധുനിക ചികിത്സാ സമ്പ്രദായവും സംയോജിപ്പിച്ചുള്ള സമഗ്ര ആരോഗ്യസേവനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ആയുര്‍വേദ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഓരോ പ്രദേശത്തിനും അനുയോജ്യമായ ഔധസസ്യങ്ങള്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വെച്ചുപിടിപ്പിക്കും. കാന്‍സര്‍ സാന്ത്വന ചികിത്സാരംഗത്ത് ആയുര്‍വേദത്തിന്‍െറ സംഭാവനകള്‍ വിപുലീകരിക്കുന്നതിന്‍െറ ഭാഗമായി തിരുവനന്തപുരം ആര്‍.സി.സിയില്‍ ആയുര്‍വേദ യൂനിറ്റ് ആരംഭിക്കും.  ശ്രീചിത്രയില്‍ ആയുര്‍വേദ യൂനിറ്റ് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം ഉടനെയുണ്ടാകും.  
തിരുവനന്തപുരം മുട്ടത്തറയില്‍ പഞ്ചകര്‍മ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.  കേരളത്തില്‍ ഇപ്പോള്‍ 1149 ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  സംസ്ഥാനത്ത് ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്ലാത്ത രണ്ട് പഞ്ചായത്തുകള്‍ കൂടി ഉണ്ട്.  
ഇവിടെ എന്‍.ആര്‍.എച്ച്.എം മുഖേന ഉടന്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിക്കും.  ഈയിടെ തുടങ്ങിയ 77 സ്ഥിരം ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളിലേക്കായി 343 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.  ആയുര്‍വേദ തെറാപ്പിസ്റ്റുകളുടെ 120 തസ്തികകളും 36 ഫാര്‍മസിസ്റ്റ് തസ്തികകളും സൃഷ്ടിക്കുന്നത് സംബന്ധിച്ച കാര്യം സര്‍ക്കാറിന്‍െറ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
 ആയുര്‍വേദത്തിലെ ആജീവനാന്ത സംഭാവനയ്ക്കുള്ള അഷ്ടാംഗരത്ന അവാര്‍ഡ് എറണാകുളം, മഞ്ഞുമ്മല്‍ ശങ്കര്‍ ഫാര്‍മസി മാനേജിങ് പാര്‍ട്ണര്‍ വൈദ്യകലാനിധി കെ.എസ്. ഗംഗാധരന്‍ വൈദ്യര്‍ ഏറ്റുവാങ്ങി.  അവാര്‍ഡിനൊപ്പം ലഭിച്ച 25,000 രൂപയുടെ കാഷ് പ്രൈസ് പാവപ്പെട്ട ആയുര്‍വേദ വിദ്യാര്‍ഥികളുടെ പഠനച്ചെലവിലേക്കായി വിനിയോഗിക്കുമെന്ന് വൈദ്യര്‍ അറിയിച്ചു.  ചികിത്സ-ഗവേഷണ രംഗങ്ങളിലെ സമഗ്രസംഭാവനക്കുള്ള ധന്വന്തരി അവാര്‍ഡ്  കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ അഡീഷനല്‍ ചീഫ് ഫിസിഷ്യനും സൂപ്രണ്ടുമായ ഡോ. കെ.മുരളീധരനും ഭാരതീയ ചികിത്സാ വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള ചരക അവാര്‍ഡിന് വയനാട്, പാതിരിച്ചാല്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. സുരേഷ് കുമാറും,  മികച്ച ആയുര്‍വേദ കോളജ് അധ്യാപകനുള്ള ആത്രേയ അവാര്‍ഡ് കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളജിലെ രോഗനിദാനം വകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. എസ്. ഗോപകുമാറും സ്വീകരിച്ചു.  സ്വകാര്യമേഖലയിലെ  മികച്ച ആയുര്‍വേദ ഡോക്ടര്‍ക്കുള്ള വാഗ്ഭട അവാര്‍ഡ് കണ്ണൂര്‍, അമൃതം ആര്യവൈദ്യ ഫാര്‍മസിയുടെ പഞ്ചകര്‍മ ക്ളിനിക് - റിസര്‍ച്ച് സെന്‍ററിലെ ഡോ. എ.വി. അരവിന്ദാക്ഷന്‍ ഏറ്റുവാങ്ങി.  കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ടി. ശിവദാസ്, ഭാരതീയ ചികിത്സാ വകുപ്പ് ജോയന്‍റ് ഡയറക്ടര്‍മാരായ ഡോ. ടി.ടി. കൃഷ്ണകുമാര്‍, ഡോ. വി.എന്‍. ഗോപിനാഥന്‍, ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. തൊടിയൂര്‍ ശശികുമാര്‍, ഗ്രാജുവേറ്റ് മെഡിക്കല്‍ ഓഫിസേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. കെ.വി. ബൈജു, സ്പെഷലിസ്റ്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ടി.എസ്. ജയന്‍ എന്നിവര്‍ സംസാരിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP