സ്വാഗതം
WELCOME

News Update..

Saturday, February 9, 2013

ഐസ്ക്രീം: നിയമ പോരാട്ടം തുടരും -വി.എസ്; പുതുതായി ഒന്നുമില്ല -കുഞ്ഞാലിക്കുട്ടി Madhyamam News Feeds

ഐസ്ക്രീം: നിയമ പോരാട്ടം തുടരും -വി.എസ്; പുതുതായി ഒന്നുമില്ല -കുഞ്ഞാലിക്കുട്ടി Madhyamam News Feeds

Link to

ഐസ്ക്രീം: നിയമ പോരാട്ടം തുടരും -വി.എസ്; പുതുതായി ഒന്നുമില്ല -കുഞ്ഞാലിക്കുട്ടി

Posted: 09 Feb 2013 01:05 AM PST

Image: 

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷണവുമായി ബന്ധപ്പെട്ട രേഖകളും കേസ് ഡയറിയും ലഭിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച തന്റെനിയമ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ വ്യക്തമാക്കി. കേസില്‍ ഹൈകോടതിയെ സമീപിക്കുമെന്നും വി.എസ് പറഞ്ഞു. ഒഞ്ചിയത്ത് എം.എം മണി നടത്തിയ പ്രസംഗം അനവസരത്തിലായെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കേസ് ഡയറിയില്‍ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. നിയമം നിയമത്തിന്റെവഴിക്ക് പോകട്ടെയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബാലകൃഷ്ണ പിള്ളയുമായി റഊഫ് നടത്തിയ കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസ് ഡയറി ഉള്‍പ്പെടെ രേഖകള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസമാണ് കൈമാറിയത്.  ഐസ്ക്രീം കേസില്‍ റഊഫിന്‍െറ വെളിപ്പെടുത്തലിന് ശേഷവും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പണം നല്‍കിയതായി കേസില്‍ ഇരയായ റോസ്ലിന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. ഒരു വീട്ടില്‍ വെച്ച് മൊഴി മാറ്റിപ്പറയാന്‍ ചേളാരി ഷെരിഫ് പരിശീലനം നല്‍കിയതായും ഇരകള്‍ വ്യക്തമാക്കുന്നു. റജീന, റോസ്ലിന്‍, ബിന്ദു, റജുല, റഊഫിന്റെഡ്രൈവര്‍ എന്നിവരുടെ മൊഴികളാണ് കേസ് ഡയറിയിലുള്ളത്.

ഐസ്ക്രീം അട്ടിമറിക്കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ നടപടിയെടുക്കാന്‍ വേണ്ടത്ര തെളിവില്ലന്നെ പ്രത്യകേ അന്വേഷണ സംഘത്തിന്റെറിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേസിന്റെുഴുവന്‍ രേഖകളും ലഭിക്കണമെന്നാവശ്യപ്പെട്ട് വി.എസ് കോടതിയെ സമീപിക്കുകയായിരുന്നു. രേഖകള്‍ വി.എസിന് നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളുകയും രേഖകള്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

 

പാബ്ളോ നെരൂദയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

Posted: 09 Feb 2013 12:37 AM PST

Image: 

സാന്‍്റിയാഗോ: ലോകപ്രശസ്ത എഴുത്തുകാരനും സാഹിത്യ നൊബേല്‍ പുരസ്കാര ജേതാവുമായ പാബ്ളോ നെരൂദയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും. നെരൂദയുടെ മരണം സംബന്ധിച്ച ദുരൂഹത പുറത്തുകൊണ്ടുവരുന്നതിനാണ് മൃതദേഹം പുറത്തെടുക്കുന്നത്. ഏത് ദിവസമാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. തലസ്ഥാനമായ സാന്‍്റിയാഗോയില്‍ നിന്ന് 120 കിലോ മീറ്റര്‍ അകലെ ഇസ്ല നെഗ്രില്‍ ഭാര്യ മാറ്റില്‍ഡെ ഉറൂഷിയുടെ ശവകുടീരത്തിനത്തിനരികെയാണ് നെരൂദയെ സംസ്കരിച്ചത്.
ചിലിയില്‍ 1973ല്‍ സോഷ്യലിസ്റ്റ് നേതാവ് സാല്‍വദോര്‍ അലന്‍ഡെയെ  സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കി  ജനറല്‍ അഗസ്റ്റോ പിനോഷെ അധികാരം പിടിച്ചെടുത്ത് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് നെരൂദ മരണപ്പെട്ടത്.  69മത്തെ വയസില്‍ കാന്‍സര്‍ ബാധിതനായി സാന്‍്റിയാഗോയിലെ ഒരു ക്ളിനിക്കിലാണ് നെരൂദ മരിച്ചതെന്നാണ് അദ്ദേഹത്തിന്‍്റെ കുടുംബം പറഞ്ഞിരുന്നത്. എന്നാല്‍, നെരൂദയെ വിഷം കുത്തിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ചിലിയില്‍ ആരോപണം ഉയര്‍ന്നു. ഈ ആരോപണത്തെ തുടര്‍ന്ന് 2011ലാണ് ചിലിയന്‍ സര്‍ക്കാര്‍ നെരൂദയുടെ മരണത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങിയത്.       

കമ്മ്യൂണിസ്റ്റുകാരനും സാല്‍വദോര്‍ അലേന്‍ഡയുടെ സുഹൃത്തുമായിരുന്നു നെരൂദ.  സൈനിക മേധാവിയായ പിനോഷെയുടെ ഉത്തരവനുസരിച്ച് ഏജന്‍്റുമാരാണ് ക്ളനിക്കില്‍ വെച്ച് നെരൂദയെ വിഷം കുത്തിവെച്ച് കൊന്നതെന്ന് നെരൂദയുടെ ഡ്രൈവറായിരുന്ന മാനുവല്‍ അറായ ഒസോറിയോ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

2011ഡിസംബറില്‍ സാല്‍വദോര്‍ അലന്‍ഡെയുടെ മൃതദേഹവും ഭരണകൂടം പുറത്തെടുത്ത് പരിശോധിച്ചിരുന്നു. പരിശോധനയില്‍ അലന്‍ഡെയുടെത് ആത്മഹത്യ തന്നെയായിരുന്നുവെന്ന് ഉറപ്പുവരുത്തി.

 

41 കി.മീ. മലിനജല ടണല്‍ 80 ശതമാനം പൂര്‍ത്തിയായി

Posted: 08 Feb 2013 11:05 PM PST

Image: 

അബൂദബി: ലോകത്തിലെ രണ്ടാമത്തെ ദൈര്‍ഘ്യമേറിയ ഭൂഗര്‍ഭ മലിനജല ടണലിന്‍െറ നിര്‍മാണം അബൂദബിയില്‍ പുരോഗമിക്കുന്നു. സ്ട്രാറ്റജിക് ടണല്‍ എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാമില്‍ (സ്റ്റെപ്) ഉള്‍പ്പെടുത്തി അബൂദബി സ്വിവറേജ് സര്‍വീസസ് കമ്പനിയാണ് (എ.ഡി.എസ്.എസ്.സി) 5.7 ബില്യന്‍ ദിര്‍ഹം ചെലവില്‍ ഭീമന്‍ ടണല്‍ നിര്‍മിക്കുന്നത്. 5.5 മീറ്റര്‍ വ്യാസത്തില്‍ 41 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണല്‍ ആണിത്. 80 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി എ.ഡി.എസ്.എസ്.സി അധികൃതര്‍ അറിയിച്ചു.
33 കിലോമീറ്റര്‍ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതി 2015ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ഇതോടെ സിംഗപ്പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ മലിനജല ടണല്‍ ഉള്ള നഗരമായി അബൂദബി മാറും. അല്‍ വത്ബയിലെ കൂറ്റന്‍ പമ്പിങ് സ്റ്റേഷന്‍ ആണ് ടണലിന്‍െറ മറ്റൊരു പ്രത്യേകത. 100 മീറ്റര്‍ ആഴവും 40 മീറ്റര്‍ വ്യാസവുമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ പമ്പിങ് സ്റ്റേഷനുകളിലൊന്നാകും.
2015ല്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പ്രതിദിനം എട്ട് ലക്ഷം ക്യുബിക് മീറ്റര്‍ മലിനജലം കൈകാര്യം ചെയ്യാന്‍ ടണലിനാകും. ഘട്ടംഘട്ടമായുള്ള നവീകരണത്തിലൂടെ 2030ല്‍ ഇത് പ്രതിദിനം 10.7 ലക്ഷം ക്യുബിക് മീറ്റര്‍ ആക്കി ഉയര്‍ത്തും.
തലസ്ഥാന നഗരിയിലെ നിലവിലെ മലിനജല ചാലുകള്‍ക്ക് ¥ൈകകാര്യം ചെയ്യാന്‍ കഴിയുന്നതിലുമധികം അഴുക്കുവെള്ളം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് എ.ഡി.എസ്.എസ്.സി മാനേജിങ് ഡയറക്ടര്‍ അലന്‍ തോംസണ്‍ പറഞ്ഞു. കാനഡയും അമേരിക്കയും കഴിഞ്ഞാല്‍ ജല ഉപഭോഗത്തില്‍ മൂന്നാം സ്ഥാനമാണ് യു.എ.ഇക്ക്. ഒരു വ്യക്തിയുടെ പ്രതിദിന ജല ഉപഭോഗം 550 ലിറ്റര്‍ ആണെന്നാണ് കണക്ക്. പ്രതിവര്‍ഷം ലഭിക്കുന്ന മഴയുടെ അളവ് ഒരു സെന്‍റിമീറ്ററില്‍ താഴെയും. അതുകൊണ്ട് തന്നെ മലിനജല സംസ്കരണവും പുനരുപയോഗവും അബുദബിയുടെ സുസ്ഥിരതക്ക് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  
ഭാവിയിലെ ജനസംഖ്യാ വര്‍ധന കണക്കിലെടുത്ത് അബൂദബി വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി 2009 സെപ്റ്റംബറില്‍ ആരംഭിച്ചത്. അല്‍ കറാമയില്‍ നിന്ന് അല്‍ വത്ബയിലെ പമ്പിങ് സ്റ്റേഷന്‍ വരെ ഭൂമിക്കടിയിലൂടെയാണ് ടണല്‍ പോകുന്നത്. 27 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ വരെ താഴ്ചയില്‍ ഭൂമി കുഴിച്ചാണ് ടണലിന്‍െറ നിര്‍മാണം. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലിനജലം ചെറിയ ചാലുകള്‍ വഴിയാണ് പ്രധാന ടണലിലെത്തിക്കുന്നത്. ചെറിയ ചാലുകളുടെ മൊത്തം ദൈര്‍ഘ്യം 43 കിലോമീറ്റര്‍ ആണ്. അല്‍ വത്ബയിലെ പമ്പിങ് സ്റ്റേഷനില്‍ നിന്ന് മലിനജല സംസ്കരണ കേന്ദ്രത്തിലേക്കാണ് അഴുക്കുവെള്ളം പമ്പ് ചെയ്യുക. ഇവിടെ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം കാര്‍ഷിക ജലസേചനത്തിനും പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും നനക്കുന്നതിനും ഉപയോഗിക്കുമെന്ന് അലന്‍ തോംസണ്‍ വ്യക്തമാക്കി.
മലിനജലം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നത് തടഞ്ഞും പുനരുപയോഗം സാധ്യമാക്കിയും ഹരിത നഗരമെന്ന പദവി അബൂദബിക്ക് നേടിക്കൊടുക്കുന്നതില്‍ പദ്ധതി ഏറെ പങ്ക് വഹിക്കുമെന്ന് എ.ഡി.എസ്.എസ്.സി ഡെപ്യൂട്ടി പ്രോഗ്രാം മാനേജ്മെന്‍റ് മാനേജര്‍ നാസ്സര്‍ അല്‍ നുഐമി പറഞ്ഞു.
80 വര്‍ഷത്തോളം അറ്റകുറ്റപണികളില്ലാതെ ടണല്‍ പ്രവര്‍ത്തിപ്പിക്കാനാകും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നിലവിലെ 34 പമ്പിങ് സ്റ്റേഷനുകള്‍ അടച്ചുപൂട്ടും. ഇതോടെ 8,80,000 ചതുരശ്ര മീറ്റര്‍ സ്ഥലം ലഭ്യമാകും. ഇത് പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നിര്‍മിക്കാനും മറ്റ് പദ്ധതികള്‍ക്കായും നീക്കിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അഞ്ച് കിലോമീറ്റര്‍ ഭൂമി തുരക്കാന്‍ 15 മാസത്തോളമെടുത്തെന്ന് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന എന്‍ജിനീയറിങ് കമ്പനിയായ മോട്ട് മക്ഡൊണാള്‍ഡിലെ പ്രോജക്ട് ഡയറക്ടര്‍ പീറ്റര്‍ ഹാള്‍ പറയുന്നു. മൂന്ന് കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ലൈനിങ് നടത്താന്‍ ഏഴ് മാസമെടുത്തു. എട്ട് ടണല്‍ ബോറിങ് മെഷീനുകള്‍ (ടി.ബി.എം) ആണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. പ്രധാന ടണലുമായി ബന്ധിക്കുന്ന ചാലുകള്‍ നിര്‍മിക്കാന്‍ ഒമ്പത് മൈക്രോ ടണല്‍ മെഷീനുകളും ഉണ്ട്. ഓരോ ടി.ബി.എമ്മിലും ഒരു ഷിഫ്റ്റില്‍ 15 പേര്‍ എന്ന നിലക്ക് 24 മണിക്കൂറും നിര്‍മാണം നടക്കുന്നുണ്ട്.

യൂത്ത്ഫോറം പ്രവാസി കായികമേളക്ക് ഉജ്ജ്വല തുടക്കം

Posted: 08 Feb 2013 10:58 PM PST

Image: 

ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുമായി സഹകരിച്ച് മലയാളി സംഘടനകള്‍ക്ക് വേണ്ടി യൂത്ത്ഫോറം സംഘടിപ്പിക്കുന്ന പ്രവാസി കായികമേളക്ക് അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബില്‍ വര്‍ണാഭമായ മാര്‍ച്ച്പാസ്റ്റോടെ ഉജ്ജ്വല തുടക്കം. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് തരുണ്‍ ബസു ഉദ്ഘാടനം ചെയ്തു.
16 പ്രവാസി മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ആയിരത്തോളം പേര്‍ മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. ഖത്തറിന് ഇന്ത്യയുടെ സൗഹാര്‍ദമറിയിക്കാനും കായികദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ഇത്തരം മേളകള്‍ സഹായിക്കുമെന്ന് തരുണ്‍ ബസു അഭിപ്രായപ്പെട്ടു. ഐ.സി.ബി.എഫ് പ്രസിഡന്‍റ് കരീം അബ്ദുല്ല, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.ടി.അബ്ദുറഹ്മാന്‍, കായികമേള ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഹസനാര്‍, കോഓഡിനേറ്റര്‍ അഹമ്മദ് ഷാഫി, ഹക്കീം പെരുമ്പിലാവ് തുടങ്ങിയവര്‍ സംസാരിച്ചു.  യൂത്ത്ഫോറം പ്രസിഡന്‍റ് സാജിദ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു.  മാര്‍ച്ച് പാസ്റ്റില്‍ തരുണ്‍ ബസു സല്യൂട്ട് സ്വീകരിച്ചു. ടീമുകളെ അതിഥികള്‍ പരിചയപ്പെട്ടു. ഒന്നാം ദിനത്തിലെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ടി.ഡി.ഐ.എ തൃശൂര്‍ ഒന്നാം സ്ഥാനവും ചെറിയ കുമ്പളം കൂട്ടായ്മ രണ്ടാം സ്ഥാനവും മാക് കോഴിക്കോട്, ഐ.ഐ.എ. ഖത്തര്‍ എന്നിവ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ്പ് ഇനങ്ങളിലെ ഫൈനല്‍ മത്സരവും വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും ദേശീയ കായിക ദിനമായ ചൊവ്വാഴ്ച ബര്‍വ്വയിലെ ശാന്തിനികേതന്‍ സ്കൂളില്‍ നടക്കും.    
100 മീറ്റര്‍, 200 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, ആം റസലിങ്, തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലും 4x100 മീറ്റര്‍ റിലെ, ഷട്ടില്‍ ബാറ്റ്മിന്‍റണ്‍, വോളിബാള്‍, കമ്പവലി തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളിലുമായി ഇന്‍കാസ് കോഴിക്കോട്, മാപ് ഖത്തര്‍, മാക് കോഴിക്കോട്, വെപെക്സ് തൃശൂര്‍, ദിവ കാസര്‍കോട്, കിംസ് ഖത്തര്‍, ടി.ഡി.ഐ.എ തൃശൂര്‍, പ്രവാസി വടകര, കോഴിക്കോട് പ്രവാസി അസോസിയേഷന്‍, മതിലകം പ്രാദേശിക കൂട്ടായ്മ, ചെറിയ കുമ്പളം കൂട്ടായ്മ, കെ.ഡി.ഐ.എ. കണ്ണൂര്‍, സ്കിയ, കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം, യൂത്ത് ക്ളബ്ബ് അല്‍ ഖോര്‍, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ എന്നീ സംഘടനകളാണ് പ്രഥമ പ്രവാസി കായിക മേളയില്‍ മാറ്റുരക്കുന്നത്.

ഒമാനില്‍ നിന്ന് വ്യാജ ഇന്ത്യന്‍ കറന്‍സി: മറ്റൊരു ഒമാനിയും കൊച്ചിയില്‍ കുടുങ്ങി

Posted: 08 Feb 2013 10:48 PM PST

Image: 

മസ്കത്ത്: വ്യാജ ഇന്ത്യന്‍ കറന്‍സി കൈവശം വെച്ചതിന് മറ്റൊരു ഒമാന്‍ സ്വദേശി കൂടി കൊച്ചിയില്‍ പൊലീസ് പിടിയിലായി. ഒരാഴ്ചക്കകം സമാനമായ കേസില്‍ കൊച്ചിയില്‍ കുടുങ്ങുന്ന മൂന്നാമത്തെ ഒമാന്‍ സ്വദേശിയാണിത്. ഒമാനിലെ സഹം സ്വദേശിയായ ഹുമൈദിനെയാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മലയാളി സഹപ്രവര്‍ത്തകന്‍െറ മകന്‍െറ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയതായിരുന്നു ഹുമൈദ്. കൊച്ചിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മണി എക്സ്ചേഞ്ചില്‍ ഒമാനി റിയാല്‍ നല്‍കി മാറ്റിയെടുത്ത ഇന്ത്യന്‍ രൂപയാണ് തന്നെ കുടുക്കിയതെന്ന് ഹുമൈദ് ഒമാനിലെ സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചു. ബുറൈമിയിലെ സ്ഥാപനത്തില്‍ പബ്ളിക് റിലേഷന്‍ ഓഫിസറാണ് ഇദ്ദേഹം. ഏകദേശം പതിനായിരം രൂപയുടെ ഇന്ത്യന്‍ കറന്‍സിയുമായി കൊച്ചി വിമാനത്താവളത്തിലിറങ്ങിയ ഇദ്ദേഹം സിംകാര്‍ഡ് എടുക്കുന്നതിന് മൊബൈല്‍ കമ്പനിയുടെ കൗണ്ടറില്‍ നല്‍കിയ ആയിരം രൂപയുടെ നോട്ടാണ് വ്യാജനാണെന്ന് കണ്ടെത്തിയത്. മൊബൈല്‍ കമ്പനിയിലെ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവത്രെ. പരിശോധനയില്‍ കൈവശം ബാക്കിയുള്ള മുഴുവന്‍ ഇന്ത്യന്‍ നോട്ടുകളും വ്യാജനാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പനങ്ങാട് പൊലീസ് മസ്കത്തിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച കൊച്ചി അമൃത ആശുപത്രിയില്‍ ഭാര്യയുടെ ചികില്‍സക്കായെത്തിയ ഒമാന്‍ പാര്‍ലമെന്‍റംഗത്തിന്‍െറ സഹോദരനും ഭാര്യയുമാണ് കേസില്‍ കുടുങ്ങിയത്. ഒമാനിലെ സുവൈഖ് സ്വദേശിയായ ഇവര്‍ ഖാബൂറയിലെ ഒരു മണി എക്സ്ചേഞ്ചില്‍ നിന്ന് മാറ്റിയെടുത്ത 40,000 രൂപയുടെ കറന്‍സിയാണ് വിനയായത്. മാതാ റെസിഡന്‍സി എന്ന ഹോട്ടലില്‍ ഇവര്‍ നല്‍കിയ നോട്ടുകള്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ പൊലീസ് പിടിയിലായി. ഇവരുടെ നിരപരാധിത്വം തെളിയിക്കാന്‍ നയതന്ത്രതലത്തില്‍ വരെ ശ്രമങ്ങള്‍ പുരോഗമിക്കവെയാണ് മറ്റൊരു ഒമാന്‍ സ്വദേശി കൂടി പിടിയിലായത്. ഒമാനിലെ മണി എക്സ്ചേഞ്ചുകളില്‍ വ്യാപകമായി ഏതോ കേന്ദ്രത്തില്‍ നിന്ന് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ എത്തിയിട്ടുണ്ടെന്നാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒമാനില്‍ നിന്ന് പണം മാറാതെ ഇന്ത്യയിലെ മണിഎക്സ്ചേഞ്ചുകളേയോ ബാങ്കുകളേയോ ആശ്രയിക്കുന്നതായിരിക്കും അഭികാമ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പണം മാറിയാല്‍ തന്നെ നോട്ടിന്‍െറ നമ്പര്‍ സഹിതമുള്ള രേഖകള്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങിവെക്കുന്നതായിരിക്കും സുരക്ഷിതമെന്നും ഈരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

ദൈവവിധിയില്‍ ക്ഷമിച്ച് അബ്ദുല്ല ശമ്മരിയുടെ കുടുംബം

Posted: 08 Feb 2013 10:45 PM PST

Image: 

ഹാഇല്‍: വധശിക്ഷ ഏറ്റുവാങ്ങാനായി ജയിലില്‍ നിന്നു പുറപ്പെടുമ്പോള്‍ അരുമമക്കളെ വിളിച്ച് അബ്ദുല്ല അശ്ശമ്മരി പറഞ്ഞു: ‘ഉപ്പ ഒരു ചികിത്സക്കായി ആശുപത്രിയിലേക്കു പോവുകയാണ്’. മക്കള്‍ പ്രത്യേകമായൊന്നും കരുതിയില്ല. അങ്ങനെ പറയാന്‍ അബ്ദുല്ലയെ പ്രേരിപ്പിച്ചതെന്തെന്ന് സഹോദരന്‍ മുഹമ്മദ് ഗാസിക്ക് ഇപ്പോഴും അറിയില്ല. 32 വര്‍ഷം മുമ്പ് സുഹൃത്തിനെ അടിച്ചുകൊന്ന കേസില്‍ സൗദിയിലെ ഏറ്റവും നീണ്ട കാലത്തെ ജയില്‍വാസത്തിനു ശേഷം വധശിക്ഷ ഏറ്റുവാങ്ങിയ അബ്ദുല്ല ശമ്മരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച അറബ് മാധ്യമപ്രവര്‍ത്തകനോട് ആ ദിനത്തിലെ സംഭവം വിശദീകരിക്കുകയായിരുന്നു മുഹമ്മദ് ഗാസി. അബ്ദുല്ലയുടെ അഞ്ചു മക്കളെയും ഇക്കാലമത്രയും സംരക്ഷിച്ചുവരുന്നത് മുഹമ്മദാണ്. ഹാഇലിന്‍െറ തെക്കുഭാഗത്തുള്ള വുദ്ദീഗ്രാമത്തിലെ സ്വന്തം വീട്ടില്‍ സഹോദരന്‍െറ മക്കളെ ചേര്‍ത്തുപിടിച്ച് മുഹമ്മദ് ഗാസി പറയുന്നു: ഇത്രകാലവും ഇവര്‍ എന്‍െറ മക്കളായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ജയിലില്‍ അബ്ദുല്ലയെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോഴെല്ലാം ഓരോ മക്കളുടെയും കഥ മുഹമ്മദ് പറഞ്ഞുകൊണ്ടിരുന്നു. ആവേശപൂര്‍വമാണ് അബ്ദുല്ല അതിനു ചെവിയോര്‍ക്കുക. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് അബ്ദുല്ലക്ക്. മൂത്ത ആണ്‍കുട്ടി ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥി അഹ്മദ്. രണ്ടാമത്തെ മകന്‍ സഈദ് ഹൈസ്കൂള്‍ ക്ളാസില്‍ പഠിക്കുന്നു. മൂത്തമകള്‍ കലാശാല പഠനം പൂര്‍ത്തിയാക്കി. രണ്ടാമത്തവള്‍ ബിരുദത്തിനും മൂന്നാമത്തെ മകള്‍ സെക്കന്‍ഡറി തലത്തിലും പഠിക്കുന്നു. മൂത്ത ആണ്‍തരിയായ അഹ്മദിന് ഉപ്പയുടെ വിയോഗവാര്‍ത്ത താങ്ങാനായില്ല. വിധി നടപ്പാക്കിയയുടനെ അബ്ദുല്ലയുടെ സുഹൃത്തുക്കളിലൊരാള്‍ അതു വിളിച്ചുപറഞ്ഞതു കേട്ടയുടന്‍ അഹ്മദ് ബോധരഹിതനായി ആശുപത്രിയില്‍ ചികിത്സ തേടി. മക്കളോട് ഞങ്ങള്‍ക്ക് നേര് പറയണമല്ലോ. അതുകൊണ്ട് ക്രമത്തില്‍ ഏറെ പ്രയാസപ്പെട്ടാണെങ്കിലും നടന്ന കാര്യം അവരെ ബോധ്യപ്പെടുത്തി. ഭാര്യയും മൂന്നു പെണ്‍മക്കളും അപാരമായ ഇഛാശക്തിയാണ് പ്രകടിപ്പിച്ചതെന്ന് മുഹമ്മദ് ഗാസി പറഞ്ഞു.
അബ്ദുല്ലയുടെ മനക്കരുത്തിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിനു രണ്ടുനാള്‍ മുമ്പു വരെ സമാനവിധി കാത്തിരിക്കുന്ന സഹതടവുകാരന്‍െറ മോചനത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. വിധി നടപ്പാക്കുന്നതു കാണാന്‍ താനും പോയിരുന്നു. ഉറച്ച കാല്‍വെപ്പുകളോടെ ഒരു ഇടര്‍ച്ചയുമില്ലാതെ ശാന്തനായാണ് അദ്ദേഹം കൊലക്കളത്തിലേക്ക് നടന്നുവന്നത്. വധത്തിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടക്കുമ്പോഴും അദ്ദേഹം ശാന്തനായിരുന്നു. ‘ഞങ്ങള്‍ അല്ലാഹുവിന്‍െറ വിധിയില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍െറ മോചനത്തിനു വേണ്ടിയും തുടര്‍ന്ന് തങ്ങളെ ആശ്വസിപ്പിക്കുന്നതിനും സൗദി ഭരണാധികാരി അബ്ദുല്ല രാജാവും കിരീടാവകാശി അമീര്‍ സല്‍മാനും രണ്ടാം ഉപപ്രധാനമന്ത്രി അമീര്‍ മുഖ്രിന്‍, ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഹാഇല്‍ ഗവര്‍ണര്‍ സുഊദ് ബിന്‍ അബ്ദുല്‍മുഹ്സിന്‍ എന്നിവരെല്ലാം നടത്തിയ ആത്മാര്‍ഥശ്രമങ്ങളെ അബ്ദുല്ലയുടെ കുടുംബം ഒന്നടങ്കം വിലമതിക്കുന്നുവെന്നും കൃതജ്ഞത പ്രകാശിപ്പിക്കുന്നുവെന്നും മുഹമ്മദ് ഗാസി പറഞ്ഞു.
 

സീബ്ര ഇറച്ചിയും കുവൈത്തില്‍ വില്‍ക്കപ്പെടുന്നു

Posted: 08 Feb 2013 10:32 PM PST

Image: 

കുവൈത്ത് സിറ്റി: ദുഷിച്ചതും മനുഷ്യോപയോഗത്തിന് ഹാനികരവുമായ വിവിധ തരം മാംസം കുവൈത്തിന്‍െറ പലഭാഗങ്ങളില്‍ നിന്നായി പരിശോധകര്‍ നിരന്തരം പിടികൂടുന്ന വാര്‍ത്തകള്‍ക്ക് പിറകെയിതാ ഇപ്പോള്‍ സീബ്ര ഇറച്ചിയും. ഇത്യോപ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത സീബ്ര ഇറച്ചി പരിശോധകര്‍ പിടികൂടിയതായി വെളിപ്പെടുത്തുന്നത് മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്ല അല്‍ കന്ദരി.
ബര്‍ഗര്‍ കിങ് ഹോട്ടലുകളില്‍ നിന്ന് കുതിരയിറച്ചി പിടികൂടിയതായി കഴിഞ്ഞ ആഴ്ച മുനിസിപാലിറ്റി അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. അതിനു മുമ്പ് സാല്‍മിയയിലെ പ്രമുഖ ഹോട്ടലില്‍ നിന്ന് പന്നി മാംസം പിടികൂടിയതായും അധികൃതര്‍ സമ്മതിച്ചു. വിഷയം ഗൗരവത്തിലെടുത്തുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രി അനസ് അല്‍ സാലിഹിന്‍െറ നിര്‍ദേശ പ്രകാരം വിവിധ കമ്പനികളുടെ ശീതീകരണ ഗോഡൗണുകളിലും വില്‍പന കേന്ദ്രങ്ങളിലും വ്യാപകമായ പരിശോധനയാണ് അധികൃതര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
മാംസത്തിന്‍െറ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനക്കയക്കുന്ന രീതിയാണ് നിലവില്‍ നടന്നുവരുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ മുനിസിപ്പാലിറ്റിയുടെ നിസ്സഹായാവസ്ഥ വ്യക്തമാക്കുന്നതാണ് കൗണ്‍സിലര്‍ അബ്ദുല്ല അല്‍ കന്ദരിയുടെ പുതിയ വെളിപ്പെടുത്തല്‍. സീബ്ര ഇറച്ചി കുവൈത്തില്‍ വ്യാപകമായി വില്‍ക്കപ്പെടുന്നതായി വെളിപ്പെടുത്തികൊണ്ട് കൗണ്‍സിലര്‍ ഒരു പ്രമുഖ കുവൈത്ത് ചാനലിനോട് സംസാരിക്കുന്നതിന്‍െറ വീഡിയോ ക്ളിപ്പിങ് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിച്ചുവരികയാണ്.
കുവൈത്തില്‍ ഇറക്കുമതി ചെയ്യുന്ന മാംസം ആട്ടിറച്ചിയാണോ കുതിരയിറച്ചിയാണോ അതല്ല ഏതു വര്‍ഗത്തില്‍പെട്ടതാണെന്ന് പോലും തിരിച്ചറിയുന്നതിനുള്ള സംവിധാനം ഈ രാജ്യത്ത് നിലവിലില്ല എന്ന് അദ്ദേഹം ക്ളിപ്പിങ്ങില്‍ തുറന്നു പറയുന്നുണ്ട്. കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തനിക്ക് ലഭിച്ച ഈ വിവരം വല്ലാതെ അദ്്ഭുതപ്പെടുത്തിയെന്നും ദൈവഭയം ലവലേശമില്ലാത്ത കച്ചവടക്കാര്‍ ഈ അവസരം മുതലെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇക്കാലമത്രയും ഏതുതരം മാംസമാണ് ഭക്ഷിച്ചത് എന്ന് തനിക്കുതന്നെ നിശ്ചയമില്ല. പന്നിയിറച്ചിയും പന്നി നെയ്യും തിരിച്ചറിയുന്നതിനുള്ള ഉപകരണം രാജ്യത്ത് നിലവിലുണ്ട്. അതുതന്നെ ഭാഗ്യം -അല്‍ കന്ദരി പറയുന്നു.
ഇത്യോപ്യയില്‍ സുലഭമായ സീബ്ര ഇറച്ചി ഇവിടെ പരിശോധിക്കാന്‍ സംവിധാനമില്ലെങ്കില്‍ കയറ്റിയയയക്കുന്ന അത്തരം രാജ്യങ്ങളിലെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ. കുറച്ചുമുമ്പ് മുന്‍ മുനിസിപ്പാലിറ്റി മന്ത്രി ഫാദില്‍ അല്‍ സഫര്‍ ആര്‍ദിയയയിലെ പ്രശസ്തമായ കമ്പനിയുടെ ശീതീകരണ ഗോഡൗണില്‍ നേരിട്ടെത്തി മിന്നല്‍ പരിശോധന നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. കാലാവധി കഴിഞ്ഞ ഇറച്ചി പാക്കറ്റുകളില്‍ പുതിയ കാലാവധി എഴുതിയ സ്റ്റിക്കറുകള്‍ പതിക്കുന്ന തൊഴിലാളികളെയാണ് അന്നദ്ദേഹം കൈയോടെ പിടികൂടിയത്.
മികവുറ്റ രീതിയില്‍ സ്റ്റിക്കറുകള്‍ പതിക്കുന്നതിനുള്ള ഉപകരണങ്ങളും അന്ന് അവിടെ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് നയിഫ് ചിക്കനുകളില്‍ അണുബാധയേറ്റിട്ടുണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം അവ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
 

സംസ്ഥാനത്തും സുരക്ഷ ശക്തം

Posted: 08 Feb 2013 09:35 PM PST

Image: 

തിരുവനന്തപുരം: പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും സുരക്ഷ കര്‍ശനമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സുരക്ഷ ശക്തമാക്കിയത്.

സംസ്ഥാനത്തെ എല്ലാ പ്രധാന സ്ഥലങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും ആഭ്യന്തര വകുപ്പ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. സുരക്ഷയെ ബാധിക്കുന്ന പ്രകടനങ്ങളോ മുദ്രാവാക്യം വിളികളോ അനുവദിക്കരുതെന്നും വാഹനങ്ങള്‍ പരിശോധിക്കാനും ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സെക്രട്ടറിയേറ്റും നിയമസഭയും അടക്കം സ്ഥിതി ചെയ്യുന്ന തലസ്ഥാനത്ത് അതീവ സുരക്ഷയാണ് സിറ്റി പൊലീസ് ഒരുക്കിയിരിക്കുന്നത്. വിമാനത്താവളങ്ങളും പൊലീസ് നിയന്ത്രണത്തിലാണ്. ദ്രുതകര്‍മ സേനയും സുരക്ഷക്കായി രംഗത്തുണ്ട്.
 

അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം സംസ്കരിച്ചു

Posted: 08 Feb 2013 09:16 PM PST

Image: 

ന്യൂദല്‍ഹി: അഫ് സല്‍  ഗുരുവിന്റെമൃതദേഹം തിഹാര്‍ ജയില്‍ വളപ്പില്‍ സംസ്കരിച്ചതായി ആഭ്യന്തരമന്ത്രാലയം  അറിയിച്ചു. ജയില്‍ വളപ്പില്‍ മതാചാരാപ്രകാരം മൃതദേഹം സംസ്കരിച്ചതായി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു. ഫെബ്രുവരി 4 നാണ് രാഷ്ട്രപതി തള്ളിയ ദയാഹരജിയില്‍ താന്‍ ഒപ്പുവെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നതു സംബന്ധിച്ച വിവരങ്ങള്‍ കുടുംബാംഗങ്ങളെ  അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തൂക്കിലേറ്റിയതും മൃതദേഹം സംസ്കരിച്ചതുമായ വാര്‍ത്ത സ്ഥിരീകരിച്ചതിനുശേഷം വളരെ പെട്ടന്നു തന്നെ അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിക്കുകയായിരുന്നു.

ഫെബ്രുവരി മൂന്നിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അഫ്സല്‍ ഗുരുവിന്റെദയാഹരജി തള്ളിയതിനുശേഷം  ശ്രീനഗറില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെകുടുംബത്തിന് വധശിക്ഷ നടപ്പിലാക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ സ്പീഡ് പോസ്റ്റായി അയച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിങ് അറിയിച്ചു.
 

പദ്ധതികള്‍ പാതിവഴിയില്‍; വൈദ്യുതി ബോര്‍ഡിന് മെല്ലെപ്പോക്ക്

Posted: 08 Feb 2013 08:51 PM PST

Image: 

ആലുവ: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം അതിരൂക്ഷമായി തുടരവെ നിര്‍മാണത്തിലുള്ള പദ്ധതികളുടെ കാര്യത്തില്‍ ബോര്‍ഡിന് മെല്ലെപ്പോക്ക്. പണി ഇഴഞ്ഞ് നീങ്ങുന്നെന്ന് മാത്രമല്ല, കമീഷന്‍ ചെയ്യേണ്ട കാലാവധി കഴിഞ്ഞ പദ്ധതികളും നിരവധി. 350.47 മെഗാവാട്ടിന്‍െറ പദ്ധതികളാണ്  കാലാവധി കഴിഞ്ഞിട്ടും  പണി പൂര്‍ത്തിയാകാതെ കിടക്കുന്നത്.  റെഗുലേറ്ററി കമീഷന് മുന്നില്‍ കോടികളുടെ നഷ്ടക്കണക്ക് നിരത്തുന്ന  ബോര്‍ഡ് പ്രതിസന്ധി മറികടക്കാന്‍ കര്‍ക്കശ നടപടികളിലേക്ക് നീങ്ങുന്നില്ല.
കേന്ദ്രാനുമതിയോ പരിസ്ഥിതി പഠനമോ ആവശ്യമില്ലാത്തതും ബോര്‍ഡ് താല്‍പ്പര്യമെടുത്താല്‍ മാത്രം പൂര്‍ത്തിയാകുന്നതുമായ പദ്ധതികളാണ് ഇഴഞ്ഞുനീങ്ങുന്നവയില്‍ ഏറെയും. 2010 മാര്‍ച്ചിനകം കമീഷന്‍ ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ട477.4 മെഗാവാട്ടിന്‍െറ പദ്ധതികളില്‍ 172.35 മെഗാവാട്ടിന്‍േറതു മാത്രമാണ് പൂര്‍ത്തിയായത്.60 മെഗാവാട്ടിന്‍െറ പള്ളിവാസല്‍ എക്സ്റ്റെന്‍ഷന്‍, 85 ദശലക്ഷം യൂനിറ്റ് വൈദ്യുതി അധികം ലഭിക്കേണ്ട ചെങ്കുളം ഓഗ്മെന്‍േറഷന്‍, 40 മെഗാവാട്ടിന്‍െറ മാങ്കുളം തുടങ്ങിയവ രണ്ടുവര്‍ഷം മുമ്പേ പൂര്‍ത്തിയാകേണ്ടതായിരുന്നു. തൊട്ടിയാര്‍ (40 മെഗാവാട്ട്), അച്ചന്‍കോവില്‍ (30), ചിന്നാര്‍ (28),  പാമ്പാര്‍, വാക്കല്ലാര്‍, 16 മെഗാവാട്ടിന്‍െറ ഭൂതത്താന്‍കെട്ട്, മണിയാര്‍ ടെയില്‍ റേസ് (നാല്),  പെരുന്തേനരുവി (ആറ്), ചിമ്മിണി (2.5), പീച്ചി (1.5), പത്തംകയം (നാല്), കണ്ടപ്പഞ്ചല്‍ (ആറ്), ആഢ്യന്‍പാറ (3.5), ബാരാപ്പോള്‍ (21), കക്കാടംപൊയില്‍ ഒന്ന് (21), മാര്‍മല (4.5), ചെങ്കുളം ടെയ്ല്‍ റേസ് (3.6), കക്കാടംപൊയില്‍ രണ്ട് (11 ), പശുക്കടവ് (രണ്ട്), പൂഴിത്തോട് (4.8), വിലങ്ങാട് (7.5), ആനക്കാംപൊയില്‍ (7.5), ചാത്തന്‍കോട്ട്നട രണ്ട് (6) പദ്ധതികളും നടപ്പായില്ല.  350 മെഗാവാട്ടിനുപുറമെ കേന്ദ്രാനുമതിയില്‍ തട്ടി അതിരപ്പിള്ളി (163),  പൂയംകുട്ടി (274 മെഗാവാട്ട്) എന്നിവയും മുടങ്ങി.
നിലവിലെ പദ്ധതികളില്‍ ഉപയോഗിച്ച ശേഷമോ കവിഞ്ഞൊഴുകിയോ പാഴാകുന്ന ജലം ഉപയോഗിച്ച് എളുപ്പം വൈദ്യുതി ഉണ്ടാക്കാന്‍ തയാറാക്കിയ പദ്ധതികളാണ് പൂയംകുട്ടിയും അതിരപ്പിള്ളിയും ഒഴികെയുള്ളവ.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP