സ്വാഗതം
WELCOME

News Update..

Sunday, February 24, 2013

രാജീവ് ഗാന്ധി വധം: വധശിക്ഷ നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ് Madhyamam News Feeds

രാജീവ് ഗാന്ധി വധം: വധശിക്ഷ നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ് Madhyamam News Feeds

Link to

രാജീവ് ഗാന്ധി വധം: വധശിക്ഷ നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ്

Posted: 23 Feb 2013 11:59 PM PST

Image: 

കോട്ടയം: രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പിലാക്കരുതെന്ന് ജസ്റ്റിസ് കെ.ടി തോമസ്. കേസില്‍ സുപ്രിംകോടതി വധശിക്ഷ വിധിച്ച പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ നടപ്പിലാക്കരുതെന്നാണ് ജസ്റ്റീസ് കെ.ടി തോമസ് അഭിപ്രായപ്പെട്ടത്.  ജീവപര്യന്തത്തേക്കാള്‍ അവര്‍ അനുഭവിച്ചു കഴിഞ്ഞു. സംഭവത്തില്‍ 22 വര്‍ഷം ജയില്‍ കിടന്നവരെ തൂക്കിലേറ്റിയാല്‍ ഇരട്ട ശിക്ഷയാണ് നല്‍കേണ്ടിവരിക. അത് ഭരണഘടനാ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വരഹിതവുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച സുപ്രീംകോടതി ബെഞ്ചിന്റെഅധ്യക്ഷനായിരുന്നു ജസ്റ്റിസ് കെ.ടി തോമസ്.  

പ്രതികളുടെ ദയാഹരജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്ന കാര്യത്തില്‍ പുന:പരിശോധന നടത്തണമെന്നും കെ.ടി തോമസ് പറഞ്ഞു. 2010ല്‍ പരിഗണിച്ച മറ്റൊരു കേസില്‍ ജസ്റ്റിസ് എസ്.പി സിന്‍ഹയുടെ വിധിയില്‍ പ്രതികളുടെ മുന്‍കാല ജീവിതവും  സ്വഭാവവും ശിക്ഷ വിധിക്കപ്പോള്‍ പരിഗണിക്കണമെന്ന ഉത്തരവുണ്ടായിരുന്നു.  1983ലെ ഭരണഘടനാ ബില്ലനുസരിച്ച് ജസ്റ്റിസ്  സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവ് രാജീവ് ഗാന്ധി വധക്കേസിലും ബാധകമാക്കണമെന്നും കെ.ടി തോമസ് വ്യക്തമാക്കി.

1998ല്‍ ചെന്നൈയിലെ ടാഡാ പ്രത്യേക കോടതി 26 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. 1999ല്‍ സുപ്രീംകോടതി പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, മുരുകന്റെഭാര്യ നളിനി എന്നിവരുടെ വധശിക്ഷ ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായി ജസ്റ്റിസുമാരായ ബി.പി വാദ്വ, സയ്യിദ് ഷാ ഖാദ്രി എന്നിവരടങ്ങിയ  മൂന്നംഗ ബെഞ്ചാണ് സുപ്രീംകോടതി ശിക്ഷ ശരിവെച്ചത്. പിന്നീട് സോണിയാ ഗാന്ധി ഇടപ്പെട്ട് നളിനിയുടെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.
അതേസമയം, 22 വര്‍ഷം മുമ്പത്തെ രാജീവ് ഗാന്ധി വധക്കേസിലെ വിധി ശരിയായിരുന്നുവെന്നും കേസില്‍ നളിക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പുണ്ടായിരുന്നുവെന്നും കെ.ടി തോമസ് പറഞ്ഞു. ശിക്ഷ വിധിച്ച അതേ ജഡ്ജി തന്നെയാണ് ഇപ്പോള്‍ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുന്നത്. വധശിക്ഷക്കു വിധിക്കപ്പെട്ട് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായുള്ള അഭിമുഖം ‘മാധ്യമം’ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇതിന്റെപശ്ചാത്തലത്തില്‍  പ്രതികരിക്കുകയായിരുന്നു  ജസ്റ്റിസ് കെ.ടി തോമസ്.
 

 

ആരോഗ്യ ദര്‍ശനങ്ങള്‍

Posted: 23 Feb 2013 11:26 PM PST

Image: 

സുപ്രസിദ്ധ ഭിഷഗ്വരരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിരീക്ഷണങ്ങളുടെ സമാഹാരമാണ് ആരോഗ്യം ഹരിതദര്‍ശനം. രോഗം വ്യക്തിക്കായതുകൊണ്ട് സാമൂഹികാരോഗ്യത്തിന് വ്യക്തിക്ക് കൂടി ചികിത്സ ആവശ്യമാണെന്ന കാഴ്ചപ്പാടാണ് ആരോഗ്യം ഹരിത ദര്‍ശനത്തിനുള്ളതെന്ന് ഈ പുസ്തകം എഡിറ്റുചെയ്ത പി.എന്‍. ദാസ്. ‘രോഗത്തില്‍ സ്വയം മറന്നുപോകാതെ രോഗഗ്രസ്തമായ സ്വദേഹത്തെ നിരീക്ഷിക്കാനും അറിയാനുമുള്ള ഒരു മനസ്സുണ്ടാകുന്നതോടെ ഒരാള്‍ ബുദ്ധനാകുന്നതിനുള്ള ആദ്യത്തെ കാലടി വെക്കുകയാണ്. ശരീരത്തെ ഒരു സംഗീതോപകരണം പോലെ അറിയാന്‍ തുടങ്ങുകയാണ്’ -പി.എന്‍. ദാസ് മുഖക്കുറിപ്പില്‍ എഴുതുന്നു.
ഭക്ഷിച്ച സാധനങ്ങള്‍, പ്രത്യക്ഷങ്ങളായ രക്തം മുതലായവയായി പരിണമിക്കുന്നു എന്ന് മാത്രമല്ല, അപ്രത്യക്ഷങ്ങളായ ബുദ്ധി മുതലായവയായും പരിണമിക്കുന്നു എന്നുള്ള സംഗതിയെയും വേദം സൂചിപ്പിക്കുന്നുണ്ട് -ആദ്യ ലേഖനത്തില്‍ വി.കെ. നാരായണ ഭട്ടതിരി പറയുന്നു. ഭാഷണമെന്നതുപോലെ, വൈകാരിക വിനിമയമെന്നതുപോലെ, പ്രാര്‍ഥനയും ആരോഗ്യത്തിന് അവശ്യഘടകമാണെന്ന് ആഷാമേനോന്‍ ശമവ്യം സംയമവ്യം എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നു. ആരോഗ്യപാലനരംഗത്തെ നാട്ടുസമ്പ്രദായങ്ങള്‍ -ഒരാമുഖം (Local Health Tradition An Introdution) എന്ന പുസ്തകത്തെക്കുറിച്ചുള്ളതാണ് കെ. യാസീന്‍ അശ്റഫിന്‍െറ ലേഖനം. ഒരു കാല്‍നടയാത്രക്കാരനാവാന്‍ ദൈവത്തിന്‍െറ പ്രത്യേക അനുഗ്രഹം ആവശ്യമാണെന്ന് ‘നടത്തം’ എന്ന ലേഖനത്തില്‍ ഹെന്‍റി ഡേവിഡ് തോറോ. മനസ്സും ആത്മാവും പ്രതീകാത്മകമായ ഭാഷയില്‍ ആശയ വിനിയം നടത്തുന്നുവെന്ന് ബര്‍നാഡ് എസ്. സീഗല്‍ ‘രോഗമന കലയുടെ ആത്മീയ തലങ്ങള്‍’ എന്ന ലേഖനത്തില്‍ എഴുതുന്നു. ‘ആരോഗ്യ നികേതന’ത്തെക്കുറിച്ചാണ് കല്‍പറ്റ നാരായണന്‍െറ ലേഖനം. ആഹാരംകൊണ്ടും ജീവിതരീതികൊണ്ടും പല രോഗങ്ങളെയും ഇല്ലാതാക്കാമെന്ന് ‘കാന്‍സറും ക്വാണ്ടം ഹീഷിങ്ങും’ എന്ന ലേഖനത്തില്‍ നിത്യചൈതന്യയതി പറയുന്നു.
ദിവസവും കുറച്ചുനേരം ജിദ്ദു കൃഷ്ണമൂര്‍ത്തി എല്ലാം മറന്നുകൊണ്ട് പ്രകൃതിയുമായി സഹവസിച്ചിരുന്നുവെന്നും അദ്ദേഹം അഗാധമായ സംവേദനമുള്ള ഒരാളായിരുന്നുവെന്നും പി.എന്‍. ദാസ് നിരീക്ഷിക്കുന്നു (ജിദ്ദു കൃഷ്ണമൂര്‍ത്തിയുടെ ആരോഗ്യദര്‍ശനം എന്ന ലേഖനം). എം. രാമകൃഷ്ണനെന്ന ഫ്രൂട്ടേറിയനെക്കുറിച്ചാണ് ഡോ. ജോണ്‍ ബേബി എഴുതുന്നത്. മനസ്സിന്‍െറ ആരോഗ്യം: ആറു കല്‍പനകള്‍ (ഡോ. എസ്. സ്വാമിനാഥന്‍), സംഗീതവും ആരോഗ്യവും (ദിലീപ്കുമാര്‍ റോയ്), നൃത്ത ചികിത്സ (ത്രിപുര കാശ്യപ്), എന്‍െറ പ്രകൃതി ചികിത്സാനുഭവം (ഡോ. സി.പി. ശ്രീമാധവന്‍), ഹൃദയാരോഗ്യത്തിന് ധ്യാനം (ഡോ. ഗിരീഷ് പട്ടേല്‍), ഭക്ഷ്യമാണൗഷധം (പി.എന്‍. സുകുമാരന്‍) എന്നിവയാണ് ഒന്നാംഭാഗത്തിലുള്ള മറ്റു ലേഖനങ്ങള്‍.
പ്രകൃതി ജീവിതത്തെക്കുറിച്ച് സി.ആര്‍.ആര്‍. വര്‍മയുമായി പി.എന്‍. സുകുമാരന്‍ നടത്തിയ അഭിമുഖവും വൈദ്യഭൂഷണം കെ. രാഘവന്‍ തിരുമുല്‍പാടുമായി ദീപാങ്കുരന്‍ നടത്തിയ സംഭാഷണവും രണ്ടാംഭാഗത്തിലുണ്ട്. കൂടാതെ എന്‍. രാമകൃഷ്ണന്‍ (നല്‍വാഴ്വിന്‍െറ വഴികള്‍), പി. ബാലകൃഷ്ണന്‍ (പ്രകൃതിയിലേക്ക് മടങ്ങുക), ഹകീം മുഹമ്മദ് സലിംഖാന്‍ (ഇസ്ലാമിക വൈദ്യം), ബി.കെ. സതി (മൗനം സ്വര്‍ണമാകുന്നു) എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഈ പുസ്തകത്തിലുണ്ട്. ‘നാം നമുക്കൊപ്പം ആയിരക്കണക്കിനാളുകള്‍ പറഞ്ഞവയെല്ലാം വഹിക്കുന്നു. ഒപ്പം നമ്മുടെ ഭാഗ്യദോഷങ്ങളുടെ ഓര്‍മകളും. അവയെല്ലാം യത്നരഹിതമായി കൈയൊഴിയുക എന്നതാണ് ഏകാകിയാകല്‍.’
‘ഏകാന്തമാകുന്ന ഒരു മനസ്സ് ഒന്നും പുരളാത്തതും യുവത്വപൂര്‍ണവും ആവുന്നു. അത്തരം ഒരു മനസ്സില്‍ സമയമോ പ്രായമോ ഇല്ല. സദാ സജീവം. കളങ്കരഹിതം. യുവത്വപൂര്‍ണം ഏതുപ്രായത്തിലും. അത്തരമൊരു മനസ്സിനേ സത്യമെന്തെന്നു കാണാനാവൂ’, മൗനമായിരിക്കുക അല്ലെങ്കില്‍ ഏകാകിയായിരിക്കുക എന്നതിന്‍െറ ശരിയായ അര്‍ഥം വിവരിക്കുന്നു ബി.കെ. സതി ഈ വരികളില്‍.
 

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം: കാണ്‍പൂരില്‍ അഞ്ചു ഡോക്ടര്‍മാര്‍ അറസ്റ്റില്‍

Posted: 23 Feb 2013 10:13 PM PST

Image: 

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഗര്‍ഭസ്ഥ ശിശുവിന്റെലിംഗ നിര്‍ണയം നടത്തിയ അഞ്ചു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റില്‍. സംഭവത്തെ തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്കാനിങ് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുള്ള ഏഴു സെന്‍്ററുകള്‍ പൂട്ടിച്ചു.
കാണ്‍പൂരിലെ വ്യത്യസ്ത ആശുപത്രികളിലെ അഞ്ചു ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും അറ്റന്‍ഡറുമാണ് അറസ്റ്റിലായത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണത്തില്‍ പെണ്‍കുട്ടികളാണെന്ന് സ്ഥിരീകരിച്ചവരോട്  ഗര്‍ഭഛിദ്രം നടത്തി തരാമെന്ന് സമ്മതിക്കുകയും ചെയ്തതിനാണ്  ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തത്.
കാണ്‍പൂരിലെ എന്‍.ജി.ഒ സംഘടന ഒളിക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ജില്ലാ മജിസ്ട്രേറ്റ് എം.പി അഗര്‍വാളിനു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തത്.
ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിനായി 2,000 രൂപ മുതല്‍ 10,000 രൂപവരെയാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. ഡോക്ടര്‍മാര്‍ ലിംഗനിര്‍ണയത്തിനും ഗര്‍ഭമലസിപ്പിക്കുന്നതിനും സമ്മതിക്കുന്നതായും വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
സംഭവം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെ അറിയിച്ചതായും കൗണ്‍സിലിന്റെ ശിപാര്‍ശ പ്രകാരം ഡോക്ടര്‍മാര്‍ക്കെതിരെ നിയമനടപടിയെടുക്കാനും  ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ യഷ്വി യാദവ്് അറിയിച്ചു.
 

സര്‍ക്കാര്‍ കൈയൊഴിഞ്ഞ മാലിന്യം നീക്കാന്‍ നഗരസഭയുടെ കര്‍മപദ്ധതി

Posted: 23 Feb 2013 09:37 PM PST

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാലിന്യനീക്കത്തിന് നഗരസഭയുടെ കര്‍മപദ്ധതി. പൊങ്കാലക്ക് മുന്നോടിയായി നഗരത്തിലെ മാലിന്യംനീക്കാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ അവസാനനിമിഷം മാറ്റുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ നഗരസഭ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ വിപുലമായ കര്‍മപദ്ധതി ആവിഷ്കരിച്ച് മാലിന്യനീക്കത്തിന് മുതിരുകയായിരുന്നു.
സ്വന്തംനിലയില്‍ ആവുന്നത്ര മാലിന്യനീക്കത്തിനുള്ള പ്രവര്‍ത്തനങ്ങളാണ് നഗരസഭ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ ശനിയാഴ്ച കോര്‍പറേഷനില്‍ മേയര്‍ കെ. ചന്ദ്രികയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഡി.സി.പി മഞ്ജുനാഥ്, ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി പ്രതിനിധികള്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
പൊങ്കാലയോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യം സംസ്കരിക്കുന്നതിന്  തിരുവല്ലം വില്ലേജില്‍ പുഞ്ചക്കരി വാര്‍ഡില്‍ നിന്ന് മണ്ണെടുക്കുന്നതിനുള്ള അനുമതിക്കായി കലക്ടര്‍ക്ക് കത്ത് നല്‍കും. 250 ലോഡ് മണ്ണ് കണ്ടെത്തുന്നതിന് കോര്‍പറേഷന്‍ എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മാലിന്യസംസ്കരണത്തിന്‍െറ ഭാഗമായി തദ്ദേശവാസികള്‍ തടസ്സം ഉണ്ടാക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഡി.സി.പിയെ ചുമതലപ്പെടുത്തി.
വിവിധ പ്രദേശങ്ങളിലെ മാലിന്യസംസ്കരണ ചുമതല വിവിധ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. മണക്കാട്, കരമന, ചാല, ചെന്തിട്ട മേഖലകളുടെ ചുമതല എസ്. പുഷ്പലതക്കും സെക്രട്ടേറിയറ്റ്,
പാളയം, നന്ദന്‍കോട് മേഖലകളുടെ ചുമതല പാളയം രാജനുമാണ്. ശാസ്തമംഗലം, ജഗതി, ബീച്ച് മേഖലകളുടെ ചുമതല പി. ശ്യാംകുമാറിനും ഫോര്‍ട്ട്, പൂന്തുറ മേഖലകളുടെ ചുമതല ഷാജിത നാസറിനുമാണ്. പി. അശോക്കുമാര്‍, കെ.എസ് ഷീല എന്നിവര്‍ക്കാണ് ശ്രീകണ്ഠേശ്വരം മേഖലയുടെ ചുമതല. വൈദ്യുതി, കുടിവെള്ളം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് വി.എസ്. പത്മകുമാര്‍ മേല്‍നോട്ടം വഹിക്കും.
പൊങ്കാലയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാലിന്യം നീക്കംചെയ്യാന്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും കൈക്കൊള്ളാതെ പൊങ്കാലക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ തലയൂരിയ സാഹചര്യത്തിലാണ് നഗരസഭ സ്വന്തം നിലയില്‍ മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങള്‍ ഒരുക്കിയത്. വിളപ്പില്‍ശാല മാലിന്യ സംസ്കരണ പ്ളാന്‍റ് അടച്ചുപൂട്ടിയതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്.
ശനിയാഴ്ച ഫോര്‍ട്ട് സോണല്‍ പരിധിയില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സിലര്‍മാരായ എസ്. വിജയകുമാര്‍, ഷാജിതാ നാസര്‍, മുജീബ് റഹ്മാന്‍, എം.ബി. രശ്മി, ഹെല്‍ത്ത് ഇസ്പെക്ടര്‍ കെ.സി. അശോക്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ്, രജിത, അര്‍ച്ചന എന്നിവര്‍ നേതൃത്വംനല്‍കി.
 

മാവോയിസ്റ്റുകള്‍ക്കായി കിഴക്കന്‍മേഖലയില്‍ തെരച്ചില്‍

Posted: 23 Feb 2013 09:32 PM PST

പുനലൂര്‍: നിരോധിത സംഘടനയായ മാവോയിസ്റ്റുകള്‍ക്കായി ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയില്‍ പ്രത്യേക പൊലീസ് സംഘത്തിന്‍െറ തെരച്ചില്‍.
 കേരള- തമിഴ്നാട് അതിര്‍ത്തിയായ ആര്യങ്കാവ് കോട്ടവാസല്‍ മേഖലയിലാണ് ശനിയാഴ്ച ഉച്ചക്കുശേഷം ഇന്‍േറനല്‍ സെക്യൂരിറ്റി ഫോഴ്സ് ഡിവൈ.എസ്.പി ശിവപ്രസാദിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കോട്ടവാസല്‍, കടമാന്‍പാറ എന്നിവിടങ്ങളിലെ വനമേഖല കൂടാതെ ഈ മേഖലയിലുള്ള സമാന്തരപാതകളിലും സംഘം തെരച്ചില്‍ നടത്തി. തമിഴ്നാട്ടില്‍ നിന്ന് മാവോയിസ്റ്റുകള്‍ ഇതുവഴി കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്.  
എന്നാല്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയുംവിധം എന്തെങ്കിലും കണ്ടെത്താന്‍ സംഘത്തിന് കഴിഞ്ഞില്ലെന്നറിയുന്നു. തെന്മല പൊലീസും ഈ മേഖലയിലെ വനപാലകരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മുമ്പ് അച്ചന്‍കോവില്‍ ഉള്‍വനം കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
തമിഴ്നാട് വനാതിര്‍ത്തിയിലൂടെയാണ് ഇവിടേക്ക് മാവോയിസ്റ്റുകള്‍ വരുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പൊലീസും വനംവകുപ്പും പ്രത്യേകമായി അന്വേഷണം നടത്തിയെങ്കിലും ഇവരുടെ സാന്നിധ്യം കണ്ടെത്താനായില്ല.

പ്രധാനമന്ത്രി സ്ഫോടന സ്ഥലം സന്ദര്‍ശിച്ചു

Posted: 23 Feb 2013 09:26 PM PST

Image: 

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഹൈദരാബാദ് സന്ദര്‍ശനം തുടങ്ങി. ദില്‍സുഖ് നഗറില്‍ ബോംബ് സ്ഫോടനസ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍, മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി എന്നിവരോടൊപ്പമാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.

ഓംനി, യശോദ ആശുപത്രികളില്‍ കഴിയുന്ന സ്ഫോടനത്തില്‍ പരിക്കേറ്റവരേയും കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചു. ഹൈദരാബാദിലെ ജനങ്ങളുടെ ദുഖം പങ്കുവെക്കുന്നുവെന്ന് സ്ഫോടനത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ക്ക് സര്‍ക്കാരിന്റെഎല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് അദ്ദേഹം അനുശോചനം പ്രകടിപ്പിച്ചു.

സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഹീനമായ സംഭവത്തിനു ശേഷം പ്രകോപിതരാകാതിരുന്ന ഹൈദരാബാദിലെ ജനങ്ങളെ പ്രശംസിക്കുകയും ചെയ്തു.
സന്ദര്‍ശന ശേഷം കേസിന്റെഅന്വേഷണപുരോഗതി അടക്കമുള്ള കാര്യങ്ങള്‍  മുഖ്യമന്ത്രി റെഡ്ഡിയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും.

ഹൈദരാബാദ് ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളില്‍ വീണ്ടും ആക്രമണമുണ്ടായേക്കാം എന്ന മുന്നറിയിപ്പിന്റെപശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിയും പ്രധാനമന്ത്രി വിലയിരുത്തും. രാജ്യത്ത് വീണ്ടും ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിസവം മുന്നറിയിപ്പ് നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദില്‍സൂഖ് നഗറില്‍ ഇരട്ടസ്ഫോടനം നടന്നത്. സ്ഫോടനങ്ങളില്‍ 16 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും ഉറപ്പുനല്‍കി.

 

മൂന്നാറില്‍ സാമൂഹികവിരുദ്ധര്‍ വിലസുന്നു

Posted: 23 Feb 2013 09:13 PM PST

മൂന്നാര്‍: പൊതു പരിപാടികള്‍ക്കിടയിലെ സംഘര്‍ഷവും വിനോദ സഞ്ചാരികള്‍ക്ക് നേരെയുള്ള അതിക്രമവും പതിവായതോടെ മൂന്നാറിന്‍െറ യശസ്സ്  മങ്ങുന്നു. വിനോദ സഞ്ചാരികള്‍ക്ക് നേരെ ഒരാഴ്ചക്കിടെ മൂന്ന് തവണയുണ്ടായ ആക്രമണവും പന്തുകളിക്കിടെ പൊലീസിനെ ഉപദ്രവിച്ചതുമാണ് ഒടുവിലത്തെ സംഭവങ്ങള്‍.
കുറേ നാളുകളായി മൂന്നാറിലും പരിസരങ്ങളിലും വര്‍ധിച്ചുവരുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുകയാണ്. രാത്രിയില്‍ ടാക്സി സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് മിക്ക സംഭവങ്ങളും നടക്കുന്നത്. പൊലീസ് ബീറ്റ് കര്‍ശനമാക്കിയിട്ടും സന്ദര്‍ശകര്‍ക്ക് നേരെ അക്രമം നടക്കുന്നതിനിടെ ഒരു പൊലീസുകാരനെയും ഗുണ്ടാസംഘം ആക്രമിച്ചു.
മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളെ ആക്രമിച്ച കേസാണ് ഇതില്‍ പ്രധാനം. ഏഴോളം പേര്‍ ചേര്‍ന്ന് ടാക്സി സ്റ്റാന്‍ഡില്‍ വെച്ച് നടത്തിയ ഉപദ്രവത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസ് കിണഞ്ഞ് ശ്രമിച്ചിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാനും കഴിഞ്ഞില്ല. ഇതിന് രണ്ട് ദിവസം മുമ്പ് മൂന്നാറിലെത്തിയ ഒമ്പതംഗ സംഘത്തെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചിരുന്നു. എന്നാല്‍, നിയമ നടപടികള്‍ ഭയന്ന് പരാതി നല്‍കാതെ ഇവര്‍ പോകുകയായിരുന്നു. ഇതിന് ശേഷമാണ് രാത്രി വൈകി ടൗണിലെത്തിയ പൊലീസുകാരനെ ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്.
 ഇതിലെ മൂന്ന് പ്രതികളെ മാത്രമാണ് ഇതുവരെ പിടികൂടിയത്. പഴയ മൂന്നാറിലെ ടാറ്റയുടെ ഗ്രൗണ്ടില്‍ നടന്ന ഫുട്ബാള്‍ മത്സരത്തിനിടെ പൊലീസ് വാഹനത്തിന് നേരെയും പൊലീസുകാര്‍ക്ക് നേരെയും അക്രമം നടന്നിരുന്നു. ഇതിലെ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ല.
ടൗണില്‍ നിന്ന് അകലെയുള്ള രാജമല, മാട്ടുപ്പെട്ടി, കുണ്ടള, പോതമേട് ഭാഗങ്ങളിലും സുരക്ഷിതമായി സന്ദര്‍ശകര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്.
 ചായയടക്കമുള്ള സാധനങ്ങള്‍ക്ക്  അമിത വില ഈടാക്കുന്നത് ചോദ്യം ചെയ്യുകയോ എടുത്ത് നോക്കിയ സാധനം വാങ്ങാതിരിക്കുകയോ ചെയ്താല്‍ കച്ചവടക്കാര്‍ കൂട്ടമായി അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുമെന്നും പലതവണ പരാതിയുണ്ടായിട്ടുണ്ട്.
 ടാക്സി വിളിക്കുന്ന വാഹനങ്ങളുടെ കൂലി സംബന്ധിച്ചും വെയ്റ്റിങ് ചാര്‍ജിനെപ്പറ്റിയും നടക്കുന്ന വിലപേശല്‍ പലപ്പോഴും സംഘര്‍ഷത്തിലാണ് കലാശിക്കുന്നത്. ഇത് ചോദ്യം ചെയ്യുന്നവരെയും ആക്രമിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.
മര്യാദക്ക് ഇടപെടുകയും സന്ദര്‍ശകര്‍ക്ക് സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരുണ്ടെങ്കിലും ലൈസന്‍സ് പോലുമില്ലാത്ത ചിലരാണ് മറ്റുള്ളവര്‍ക്കും പേരുദോഷമുണ്ടാക്കുന്നത്.
വിദേശീയരടക്കമുള്ളവര്‍ക്ക് ഭീതി കൂടാതെ സഞ്ചരിക്കാനും മൂന്നാറിന്‍െറ പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചില്ലെങ്കില്‍  വിനോദ സഞ്ചാര കേന്ദ്രത്തിന്‍െറ ഖ്യാതി കടലാസിലാകും.

ആറന്മുള വിമാനത്താവളം: സമരം പുതിയ ഘട്ടത്തിലേക്ക്

Posted: 23 Feb 2013 09:09 PM PST

കോഴഞ്ചേരി: ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാക്കുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെ തുടര്‍ന്ന് വിമാനത്താവളത്തിനെതിരെ നടക്കുന്ന സമരം പുതിയ ഘട്ടത്തിലേക്ക്.
 കവയിത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്ന സമരപരിപാടികള്‍ക്ക് രൂപം നല്‍കും.  ശനിയാഴ്ച വൈകുന്നേരം മൂന്നിന് കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ ജന്മതറവാടായ വാഴുവേലില്‍  കൂടിയ യോഗത്തില്‍ വിവിധ തലത്തിലുള്ള പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് സമരപരിപാടികള്‍ക്ക് രൂപം നല്‍കി.
സി.പി.ഐ നേതാവ് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍, ബി.ജെ.പി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍. ഉമാകാന്തന്‍, ആര്‍.എസ്.എസ് സംസ്ഥാന കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍, സി. പി. എം ജില്ലാ സെക്രട്ടേറിയറ്റംഗം മുന്‍ എം. എല്‍.എ  എ.പത്മകുമാര്‍, പ്രഫ. ടി.കെ.ജി നായര്‍, സി.പി.എം ഏരിയാ സെക്രട്ടറി ആര്‍.അജയകുമാര്‍, സി. പി. ഐ ജില്ലാ സെക്രട്ടറി പി. പ്രസാദ്, ആറന്മുള മണ്ഡലം സെക്രട്ടറി മനോജ് ചരളേല്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥന്‍ ഡോ. വി.എസ്. വിജയന്‍, ആര്‍.എസ്.പി നേതാവ് തോമസ് ജോസഫ്, കെ.പി. എം. എസ്. നേതാവ് കെ.പി. സുരേഷ്, ബി. ജെ. പി മേഖലാ പ്രസിഡന്‍റ് എ.ജി. ഉണ്ണികൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ ഉഷ, ശശിധരന്‍ പിള്ള, ഗോപിനാഥന്‍ നായര്‍, ശ്രീരംഗനാഥന്‍, പള്ളിയോട പള്ളിവിളക്ക് സംരക്ഷണ സമിതി, പൈതൃക ഗ്രാമ കര്‍മസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
കേരളത്തില്‍ ഇതാദ്യമായാണ് സി.പി. എം, സി.പി.ഐ, ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍  പൊതു വിഷയത്തില്‍ രാഷ്ട്രീയം മാറ്റിവെച്ച് ഒന്നിക്കുന്നത്.
കേരളമൊട്ടാകെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നു. ആറന്മുളക്ക് വേണ്ടി മാത്രമല്ല, കേരളത്തിനും ഇന്ത്യക്കും വേണ്ടിയാണ് ഈ ഒത്തുചേരലെന്ന് സുഗതകുമാരി പറഞ്ഞു. സമരം തിരുവനന്തപുരത്തും ശക്തമാക്കുമെന്നും സുഗതകുമാരി പറഞ്ഞു. സമരത്തിന്‍െറ നായികയായി സുഗതകുമാരിയെ തെരഞ്ഞെടുത്തു.
 

ഇസ്രായേല്‍ ജയിലില്‍ ഫലസ്തീന്‍ തടവുപുള്ളി മരിച്ചു

Posted: 23 Feb 2013 09:08 PM PST

Image: 

ജറൂസലം:ഇസ്രായേല്‍ ജയിലില്‍ കിടക്കുന്ന ഫലസ്തീന്‍ തടവുകാരന്‍ മരിച്ചു.  വെസ്റ്റ് ബാങ്കിലെ കുടിയേറ്റ ഭവന നിര്‍മ്മാണത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട അറഫാത്ത് ജരാദത് എന്ന 30 കാരനാണ് ശനിയാഴ്ച വടക്കന്‍ ഇസ്രായേലിലെ മെഗിഡോ ജയിലില്‍ മരിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് അറസ്റ്റിലായ അറാഫത്ത് ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടതാണെന്ന് ജയിലിന്റെചുമതലയുള്ള ഫലസ്തീന്‍ മന്ത്രി ആരോപിച്ചു. അറഫാത്തിന്റെമരണത്തില്‍ അന്വേഷണം നടത്താന്‍  അന്താരാഷ്ട്ര കമ്മീഷനെ നിയമിക്കാന്‍ ആവശ്യപ്പെടുമെന്നും  മന്ത്രി പറഞ്ഞു.

അതേസമയം, അറഫാത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്നും സ്വാഭാവിക മരണമാണെന്നും ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ കുടിയേറ്റ ഭവന നിര്‍മ്മാണത്തിനെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ രണ്ട് ഫലസ്തീനികള്‍ക്ക് വെടിയേറ്റിരുന്നു.

 

കേരളത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ എത്തിയെന്നത് വ്യാജസന്ദേശം

Posted: 23 Feb 2013 09:06 PM PST

Image: 

തിരുവനന്തപുരം: ആര്‍.ഡി.എക്‌സ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കളുമായി ഹരിയാനയില്‍ നിന്നൊരാള്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്ന വിവരം വ്യാജമാണെന്ന് തെളിഞ്ഞു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഹരിയാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോടുള്ള വിരോധം തീര്‍ക്കാനാണ് സന്ദേശം അയച്ചതെന്നാണ് വിവരം. ദല്‍ഹി പൊലീസിന് ലഭിച്ച സന്ദേശം കേരള പൊലീസിന് കൈമാറുകയായിരുന്നു.

രഹസ്യവിവരത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ജാഗ്രത നിര്‍ദേശം തുടരും. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. കേരളത്തിലേക്കുള്ള കേരള എക്‌സ്പ്രസ് സേലം സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട് പരിശോധിച്ചു. എന്നാല്‍ സന്ദേശത്തിന്റെ ഉറവിടം തേടിയപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP