സ്വാഗതം
WELCOME

News Update..

Tuesday, February 12, 2013

വ്യാവസായി ഉല്‍പ്പാദന വളര്‍ച്ച വീണ്ടും പൂജ്യത്തിലും താഴെ Madhyamam News Feeds

വ്യാവസായി ഉല്‍പ്പാദന വളര്‍ച്ച വീണ്ടും പൂജ്യത്തിലും താഴെ Madhyamam News Feeds

Link to

വ്യാവസായി ഉല്‍പ്പാദന വളര്‍ച്ച വീണ്ടും പൂജ്യത്തിലും താഴെ

Posted: 12 Feb 2013 12:07 AM PST

Image: 

ന്യൂദല്‍ഹി: സാമ്പത്തിക, വ്യാവസായിക മേഖലകളിലെ തളര്‍ച്ച വ്യക്തമാക്കി രാജ്യത്തെ വ്യാവസായിക ഉല്‍പ്പാദനം വീണ്ടും പൂജ്യത്തിലും താഴെ. ഡിംബറിലെ കണക്കുകള്‍ പ്രകാരം -0.6 ശതമാനമാണ് ഉല്‍പ്പാദന വളര്‍ച്ച. ഉല്‍പ്പന്ന നിര്‍മാണം, ഖനനം, വന്‍കിട എഞ്ചിനീയറിങ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളിലെ തളര്‍ച്ചയാണ് വ്യാവസായി വളര്‍ച്ചക്ക് തിരിച്ചടിയായത്.

2011 ഡിസംബറില്‍ വ്യാവസായി ഉല്‍പ്പാന സൂചികയില്‍ 2.7 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. 2012 നവംബറില്‍ -0.1 ശതമാനമായിരുന്നു വളര്‍ച്ച. ഇത് -0.84 ശതമാനമായി പുതുക്കുകയും ചെയ്തിട്ടുണ്ട്.

ഉത്തര കൊറിയ വീണ്ടും അണുപരീക്ഷണം നടത്തി

Posted: 11 Feb 2013 10:05 PM PST

Image: 

സോള്‍: പാശ്ചാത്യ രാജ്യങ്ങളുടെയും ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുടെയും കനത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടെ ഉത്തര കൊറിയ മൂന്നാമതും അണുപരീക്ഷണം നടത്തി. സംഭവം ഉത്തരകൊറിയ സ്ഥിരീകരിക്കുകയും ചെയ്തു. താരതമ്യേന ചെറുതും ലളിതവുമായ അണുപരീക്ഷണം തങ്ങള്‍ വിജയകരാമയി പൂര്‍ത്തീകരിച്ചതായി ഉത്തരകൊറിയന്‍ ദേശീയ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. തികച്ചും സമധാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഈ ശ്രമം രാജ്യത്തിന്‍്റെ പരമാധികാരത്തിന്‍്റെ ഭാഗമാണെന്നും ഉത്തരകൊറിയന്‍ ഭരണകൂടം വ്യക്തമാക്കി.
ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയതായി ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെ അനുഭവപ്പെട്ട ഭൂചലനം അണുപരീക്ഷണം നടത്തിയതിന്‍്റെ സൂചനയാണെന്ന ആരോപണവുമായി  ദക്ഷിണ കൊറിയയാണ് ആദ്യം രംഗത്തത്തെിയത്. റിക്ടര്‍ സ്കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് കൃത്രിമ സ്വഭാവം അനുഭവപ്പെട്ടതായി യു.എസ് ജിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍്റ് വൃത്തങ്ങളും പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉത്തര കൊറിയ ആദ്യം പ്രതികരിച്ചില്ളെങ്കിലും ഉച്ചയോടെ സ്ഥിരീകരിക്കുകയായിരുന്നു.

2006ലും 2009ലും ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയ മേഖല തന്നെയാണ് ഭൂചലനത്തിന്‍്റെ പ്രഭവകേന്ദ്രമെന്നതാണ് ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അണുപരീക്ഷണത്തിന് ശേഷം ഉണ്ടാകാറുള്ള അസസാധാരണ ഭൂചലനമാണ് ഉത്തരകൊറിയയില്‍ ഉണ്ടായതെന്ന് ജപ്പാന്‍്റെ മെറ്റിറോളജിക്കല്‍ ഏജന്‍സിയും വ്യക്തമാക്കി.
വാര്‍ത്ത പുറത്തുവന്നതോടെ ദക്ഷിണകൊറിയയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തിരമായി യു.എന്‍ രക്ഷാ സമിതി വിളിച്ചു ചേര്‍ക്കണമെന്ന് പ്രതിരോധ സെക്രട്ടറി യോഷീഹ്ഡെ സുഹ ആവശ്യപ്പെട്ടു. ജപ്പാനിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറില്‍ റോക്കറ്റ് പരീക്ഷണം നടത്തിയ ശേഷം തങ്ങള്‍ വിപുലമായ ആണവ പരീക്ഷണത്തിന് ഒരുങ്ങുന്നതായി ഉത്തരകൊറിയ അറിയിച്ചിരുന്നു. യു.എന്നിന്‍്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധങ്ങള്‍ മറികടന്നുകൊണ്ടായിരുന്നു ഉത്തരകൊറിയയുടെ റോക്കറ്റ് പരീക്ഷണം.  ഉപരോധങ്ങള്‍ക്കിടയിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.

 

ഭീഷണിയുയര്‍ത്തി ബൈക്ക് റേസ്; പ്രതിഷേധം വ്യാപകം

Posted: 11 Feb 2013 10:01 PM PST

തിരുവനന്തപുരം: ഭീഷണിയുയര്‍ത്തി ബൈക്ക് റേസ് നഗരത്തില്‍ വീണ്ടും  സജീവമായതിനെതിരെ വ്യാപക പ്രതിഷേധം. പൊലീസിനെയും വെല്ലുവിളിച്ചാണ് ബൈക്ക് റേസിങ്ങുകാരുടെ പ്രകടനം. കഴിഞ്ഞദിവസം മ്യൂസിയം പൊലീസ് സ്റ്റേഷന്‍െറ മൂക്കിന് താഴെ ഒരു ഡസനോളം  ബൈക്കുകളില്‍ ഒരുകൂട്ടം  ചെറുപ്പക്കാര്‍  അഴിഞ്ഞാടിയിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
നേരത്തെ കവടിയാറിലും ചാക്ക ബൈപാസിലും  അഭ്യാസം കാണിച്ച് ജനത്തെ  പേടിപ്പിക്കുകയും നിരവധി നിരപരാധികളെ  അപകടത്തില്‍പെടുത്തുകയും ചെയ്തവര്‍  തന്നെയാണ്  ഞായറാഴ്ച വീണ്ടും ബൈക്കുകളില്‍ നിരത്തിലിറങ്ങിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മ്യൂസിയം-വെള്ളയമ്പലം റോഡിലും യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ മുതല്‍  നന്ദാവനം  വരെയുള്ള റോഡിലുമായിരുന്നു ഞായറാഴ്ചത്തെ ബൈക്ക് റേസിങ്. പ്രത്യേകം രൂപകല്‍പന ചെയ്ത  ബൈക്കുകളില്‍ റോഡുകളില്‍ തീപാറിച്ചും കൂകിവിളിച്ചും  അഭ്യാസങ്ങള്‍  പൊടിപൊടിച്ചിട്ടും  മ്യൂസിയം പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ്  ജനങ്ങളുടെ പരാതി. സിറ്റി പൊലീസിന്‍െറ  നിരവധി കാമറകള്‍  പ്രവര്‍ത്തിക്കുന്ന വെള്ളയമ്പലം, മ്യൂസിയം  ജങ്ഷനുകളില്‍  ഇതൊന്നും വകവെക്കാതെ  ഇവര്‍ അഴിഞ്ഞാടുകയായിരുന്നു.നന്ദാവനം എ.ആര്‍ പൊലീസ് ക്യാമ്പിന് സമീപത്തും മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലും  പൊതുജനത്തെയും പൊലീസിനെതന്നെയും വെല്ലുവിളിച്ചായിരുന്നു അഭ്യാസ പ്രകടനം. നേരത്തെ കവടിയാര്‍-വെള്ളയമ്പലം റോഡിലായിരുന്നു ഇക്കൂട്ടരുടെ  അഭ്യാസപ്രകടനങ്ങള്‍. നിരവധി തവണ അപകടങ്ങള്‍ വരുത്തിവെച്ച  ഇവരുടെ മരണപ്പാച്ചില്‍  ശ്രദ്ധയില്‍പെടുത്തിയിട്ടും  പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതിനെ  തുടര്‍ന്ന് അന്ന് ഡി.വൈ.എഫ്.ഐ  പ്രവര്‍ത്തകരാണ് ബൈക്ക് യാത്രക്കാരെ തല്ലിയോടിച്ചത്.
അതിനുശേഷം മ്യൂസിയം പൊലീസ് സ്റ്റേഷന്‍-ആര്‍.കെ.വി റോഡിലും ചാക്ക ബൈപാസിലുമായിരുന്നു ഇവരുടെ പ്രകടനങ്ങള്‍. അതും വിവാദമായതോടെ  ഇടക്കുനിര്‍ത്തിയ ഓട്ടമത്സരമാണ് ഞായറാഴ്ച  വീണ്ടും ആരംഭിച്ചത്. ഞായറാഴ്ച ബൈക്ക് റേസിങ്ങിനിടെ  പബ്ളിക് ഓഫിസിന് മുന്നിലും കണ്ണാശുപത്രിക്ക് സമീപവും ബൈക്കുകള്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ക്ക് പരിക്കേറ്റതായ സൂചനയുണ്ട്. അപകടത്തില്‍പെട്ട ബൈക്കുകള്‍  കണ്ണാശുപത്രിക്ക് സമീപത്തുനിന്ന് തിങ്കളാഴ്ച രാത്രി വൈകിയും മാറ്റിയിട്ടില്ല. ബൈക്ക് റേസുകാര്‍ക്കെതിരെ  എ.ഐ.വൈ.എഫ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന ബൈക്ക് റേസുകള്‍  തടയാന്‍ പൊലീസ് അടിയന്തരനപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി  കാലടി ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇവരെ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഉന്നതരുടെ മക്കളെ സംരക്ഷിക്കുന്നതിനായി  പൊലീസ് ബൈക്ക് റേസിങ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന്  ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആരോപിച്ചു. ഈ ദു$സ്ഥിതി തുടര്‍ന്നാല്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി ഇതിനെ പ്രതിരോധിക്കുമെന്നും ഡി.വൈ.എഫ്.ഐ പാളയം ഏരിയാ പ്രസിഡന്‍റ് എസ്. ദീപുവും സെക്രട്ടറി  ബിനു ഐ.പിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
 

നീണ്ടകരയില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

Posted: 11 Feb 2013 09:35 PM PST

കൊല്ലം: നീണ്ടകര ശക്തികുളങ്ങരക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു; ആളപായമില്ല. കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗ്യാലക്സി എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.
പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എ.സി.യില്‍ നിന്നുള്ള ഗ്യാസിന്‍െറ കുഴല്‍ ബ്ളോക്കായതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. യാത്രക്കാര്‍ക്ക് പുക ശ്വസിച്ച്  അസ്വസ്ഥതയുണ്ടായി. ഇറങ്ങുന്നതിനിടെ ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ ആദ്യം ചാടി പുറത്തിറങ്ങി. ക്ളീനര്‍ മറ്റുള്ള യാത്രക്കാരെ പുറത്തിറക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പരിഭ്രാന്തരായ യാത്രക്കാര്‍ തിക്കും തിരക്കും ഉണ്ടാക്കിയതിനെതുടര്‍ന്ന്  വാതിലിന് തകരാര്‍ സംഭവിച്ചു.
തുടര്‍ന്ന് വശത്തുള്ള  ഗ്ളാസുകള്‍  തകര്‍ത്താണ് നാട്ടുകാര്‍ യാത്രക്കാരെ പുറത്തിറക്കിയത്. രാത്രി 10.30 ന് പുറപ്പടേണ്ട ബസിന് പകരം 12 മണിയോടെ മറ്റൊരു ബസില്‍ കയറ്റുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.  ബസില്‍ എമര്‍ജന്‍സി വാതില്‍ ഇല്ലായിരുന്നു.
ആദ്യം മുന്‍വശത്തെ ഗ്ളാസ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് വശത്തെ ഗ്ളാസുകള്‍ തകര്‍ക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് ബസില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബാറുകള്‍ക്ക് അനുമതി; പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു

Posted: 11 Feb 2013 09:24 PM PST

തൊടുപുഴ: നഗരത്തില്‍ മൂന്ന് ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത അടിയന്തര കൗണ്‍സില്‍ ബഹളമയമായി. പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു. ബാറുകള്‍ക്ക് അനുമതി നല്‍കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ നിയമ വിദഗ്ധരുമായി വിഷയം കൂടിയാലോചിക്കണമെന്ന്  ഭരണപക്ഷ അംഗങ്ങള്‍ പറഞ്ഞു.
വിഷയത്തില്‍ ബി.ജെ.പി മൗനം പാലിച്ചു. തിങ്കളാഴ്ച മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫിന്‍െറ സാന്നിധ്യത്തില്‍ നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട അജണ്ട ചര്‍ച്ചക്കെടുത്തപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. നഗരത്തില്‍ ബാറുകള്‍ തുടങ്ങുന്നതിന് നഗരസഭ അടിയന്തര യോഗം വിളിച്ചതിന്‍െറ ഔിത്യം വ്യക്തമാക്കണമെന്ന്  പ്രതിപക്ഷ കൗണ്‍സിലംഗം ആര്‍. ഹരി ആവശ്യപ്പെട്ടതോടെയാണ് യോഗം പ്രക്ഷുബ്ധമായത്.
 അടിയന്തര വിഷയങ്ങള്‍ അജണ്ടയിലില്ലാത്ത സാഹചര്യത്തില്‍ യോഗം വിളിച്ചതെന്തിനാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കണമെന്ന് ഹരി ആവശ്യപ്പെട്ടു. മങ്ങാട്ടുകവലയില്‍ അടുത്ത കാലത്ത് കള്ളുഷാപ്പിനെതിരെ  ഉയര്‍ന്ന പ്രതിഷേധം ചെറുതല്ല. ഇതിനെതിരെ പ്രസംഗിച്ചവര്‍  ഉള്‍പ്പെടെ കൗണ്‍സിലില്‍ മൗനം പാലിക്കുന്നത് ഇരട്ടത്താപ്പാണ്.  ബാറിന് എന്‍.ഒ.സി നല്‍കാന്‍ വിളിച്ചുചേര്‍ത്ത അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ദുരൂഹതകളുള്ളതായും ഹരി ആരോപിച്ചു. സര്‍ക്കാര്‍  ഘട്ടംഘട്ടമായി മദ്യം നിര്‍ത്തലാക്കുന്ന അവസരത്തില്‍ ഇത്തരത്തിലുള്ള നടപടി ശരിയല്ലെന്ന് കോണ്‍ഗ്രസ് അംഗം ഷിബിലി സാഹിബ് പറഞ്ഞു.
നഗരത്തില്‍ ഇപ്പോള്‍തന്നെ ഏഴ്് ബാറും മൂന്ന് ബിവറേജസ് ഔ്ലെറ്റുമാണുള്ളത്. സര്‍ക്കാര്‍ നിലപാട് അറിഞ്ഞതിനുശേഷം മുന്നോട്ട് പോകുന്നതാണ് ഉചിതമെന്നും ഷിബിലി സാഹിബ് പറഞ്ഞു. എന്‍.ഒ.സി നല്‍കുന്ന കാര്യം പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് കൗണ്‍സിലര്‍ എ.എം. ഹാരിദ് പറഞ്ഞു. കൗണ്‍സിലില്‍ വിഷയത്തില്‍  തീരുമാനമുണ്ടാക്കണമെന്നും നഗരത്തില്‍ ഇത്രയധികം മദ്യഷാപ്പുകള്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണമെന്നും കേരള  കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് താന്നിക്കല്‍ പറഞ്ഞു. സമൂഹത്തിന് ആവശ്യമില്ലാത്തതിനെ ബി.ജെ.പി അനുകൂലിക്കുന്നില്ലെന്ന് കൗണ്‍സിലര്‍ എന്‍. രാജന്‍ അറിയിച്ചു.
അനുമതി നല്‍കരുതെന്ന് എസ്.ഡി.പി.ഐ കൗണ്‍സിലര്‍ സുബൈദ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കൗണ്‍സിലര്‍മാരും യോഗത്തില്‍ അഭിപ്രായം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തീരുമാനമെടുക്കണമെന്നും പ്രശ്നം വോട്ടിനിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, എന്‍.ഒ.സി വിഷയം വോട്ടിനിടാന്‍ കഴിയില്ലെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. നിയമോപദേശകനുമായി ചര്‍ച്ച ചെയ്ത് അടുത്ത കൗണ്‍സിലില്‍ തീരുമാനം എടുക്കാമെന്നും ചര്‍ച്ച മാറ്റിവെക്കണോ  തള്ളിക്കളയണോ എന്ന വിഷയം വോട്ടിനിടാമെന്നും ചെയര്‍മാന്‍ അറിയിച്ചു. വോട്ടിങ്ങില്‍ ഭരണകക്ഷിയിലെ 27 പേര്‍ മാറ്റിവെക്കണമെന്ന ആവശ്യക്കാരായിരുന്നു.
പ്രതിപക്ഷത്തെ ഏഴുപേര്‍ മാത്രമാണ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടത്. വോട്ടിങ്ങില്‍ ബി.ജെ.പി വിട്ടുനിന്നു. ഭൂരിപക്ഷ തീരുമാനത്തെ തുടര്‍ന്ന് വിഷയം അടുത്ത കൗണ്‍സിലിലേക്ക് മാറ്റിവെച്ചതായി ചെയര്‍മാന്‍ അറിയിച്ചു. തുടര്‍ന്ന് മദ്യശാല തുറക്കാനുള്ള നടപടി അവസാനിപ്പിക്കുക, നഗരത്തില്‍ മദ്യം ഒഴുക്കാനുള്ള നീക്കം തടയുക എന്നീ മുദ്രാവാക്യവുമായി ആര്‍. ഹരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മുസ്ലിംലീഗ് ബാറുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്ന വിഷയത്തില്‍ ഇരട്ടത്താപ്പാണ് പുലര്‍ത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഇതോടെ കൗണ്‍സില്‍ ഹാളില്‍ ലീഗ് നേതാക്കളും ബി.ജെ.പിയും  വാക്കേറ്റമായി.
കച്ചവടം ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് പെരുമാറുന്നതെന്നും ബി.ജെ.പി ആരോപിച്ചു. പ്രതിപക്ഷാംഗം ഹരി വാക്ക് മാറ്റുകയാണെന്നും ഒരു ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മറ്റ് കൗണ്‍സിലര്‍മാര്‍ വാദിച്ചു.

ഭൂമി കൈയേറ്റം തടയാനും കടമുറികളുടെ പുനര്‍ലേലത്തിനും നടപടിയില്ല

Posted: 11 Feb 2013 09:19 PM PST

പന്തളം: പന്തളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കൈയേറ്റം, ജങ്ഷനിലെയും ചന്തയിലെയും കടമുറികളുടെ പുനര്‍ലേലം എന്നീ വിഷയങ്ങളില്‍ കര്‍ശന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്നാക്കം പോയതിന് പിന്നില്‍ സി.പി.എം കോണ്‍ഗ്രസ്   രഹസ്യധാരണയെന്ന് ആരോപണം. നടപടിയുണ്ടായാല്‍  ഹാനികരമാകുമെന്ന വിലയിരുത്തലിലാണ് ഇരുപക്ഷവും കൈകോര്‍ത്തതെന്നാണ് ആരോപണം.
 പി.എച്ച്.സി സ്ഥലത്തെ കൈയേറ്റം സംബന്ധിച്ച പരാതിയുമായി ജനകീയ സമിതി രംഗത്തുവന്നത് സി.പി.എമ്മിന്‍െറ പരോക്ഷ പിന്തുണയോടെയായിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറ്റ വിഷയത്തില്‍ ആരോപണ വിധേയരായിരുന്നതാണ് സി.പി.എം താല്‍പ്പര്യത്തിന്  പിന്നില്‍. ഇതേ സമയം തന്നെയാണ് പുനര്‍ലേലം സംബന്ധിച്ച പരാതികളുമായി ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്.
 കടമുറികളുടെ പുനര്‍ലേലം ഇക്കുറി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, പുനര്‍ലേലം വേണ്ടെന്ന കര്‍ശന നിലപാടായിരുന്നു സി.പി.എം. ഈ ആവശ്യവുമായി ഇവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ അധീനതയിലുള്ള സ്ഥലത്ത് സ്വകാര്യ വ്യക്തികള്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള  നടപടി ഇനിയും തുടങ്ങിയിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ  ഒരേക്കര്‍ 13 സെന്‍റ് സ്ഥലത്താണ് കൈയേറ്റം.
 ഈ വിഷയത്തില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് താലൂക്ക് സര്‍വേയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയസമ്മര്‍ദത്തില്‍  തുടര്‍നടപടി  മുടങ്ങുകയായിരുന്നു.
 പന്തളം തോന്നല്ലൂര്‍ ചാലുംപാട്ട് ജമീലബീവിയില്‍ നിന്ന് 46 സെന്‍റും ചാലുംപാട്ട് മുഹമ്മദ് ഹുസൈന്‍െറ 30 സെന്‍റും പ്ളാന്തോട്ടത്തില്‍ നൂഹുക്കണ്ണ് റാവുത്തറുടെ ഭാര്യ ഫാത്തുമ്മ ബീവിയുടെ 25 സെന്‍റും സ്ഥലമാണ്  ആശുപത്രിക്കായി വില കൊടുത്ത് വാങ്ങിയത്. ആശുപത്രിയിലേക്കുള്ള റോഡിനുള്ള 12 സെന്‍റ് സ്ഥലം  ചാലുംപാട്ട് ജമീലാബീവി സൗജന്യമായും നല്‍കി. പിന്നീട് പി.കെ. കുമാരന്‍ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലയളവിലാണ് സ്ഥലം അളന്നുതിരിച്ച് മണ്ണിട്ട് ഉയര്‍ത്തിയ ശേഷം റോഡും നിര്‍മിച്ചത്.  ഇതു സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തോഫിസില്‍ നിന്ന്  നല്‍കിയ മറുപടിയില്‍ സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ പഞ്ചായത്തില്‍ ലഭ്യമല്ലെന്നാണ് സൂചിപ്പിച്ചിരുന്നത്.
പഞ്ചായത്തിന്‍െറ അധീനതയിലുള്ള പി.എച്ച്.സിയുടെ സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശ രേഖകള്‍ നഷ്ടപ്പെട്ടുവെന്നും കൈയേറ്റക്കാര്‍ക്ക് സഹായകമായി പഞ്ചായത്ത് അധികാരികള്‍ രേഖകള്‍ മുക്കിയതാണെന്നും ആരോപണമുയര്‍ന്നു.
 പിന്നീട് പ്രമാണത്തിന്‍െറ പകര്‍പ്പുകള്‍ ലഭിക്കാന്‍ താലൂക്ക് സര്‍വേയര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ ഒരേക്കര്‍ 13 സെന്‍റ് സ്ഥലം ആശുപത്രിക്ക് സ്വന്തമായുള്ളതായി രേഖപ്പെടുത്തിയിരുന്നു. കൈയേറ്റത്തിന് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. പി.എച്ച്.സിയിലേക്കുള്ള റോഡിനു സ്ഥലം നല്‍കിയ കരാറില്‍ ഇവിടേക്കുള്ള വഴിയായി മാത്രമേ ഉപയോഗിക്കാവൂവെന്ന് നിബന്ധനയുണ്ടായിരുന്നു. എന്നാല്‍, ഇതും ലംഘിക്കപ്പെട്ടു.
പഞ്ചായത്തിന്‍െറ ഉടമസ്ഥതയിലുള്ള കടമുറികള്‍ ലേലം ചെയ്യണമെന്ന ആവശ്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. പന്തളം കവലയിലുള്ള 46 കടമുറികളാണ് പുനര്‍ലേലം നടത്തണമെന്ന് കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിരുന്നത്. പല കടമുറികളും കരാറെടുത്തവര്‍ അത് മറിച്ച് വാടകക്ക് കൊടുത്തിരിക്കയാണ്. അത് തടയുന്നതിനാണ് കടമുറികള്‍ പുനര്‍ലേലം ചെയ്യാന്‍ തീരുമാനിച്ചത്.
ചില അസൗകര്യം കണക്കിലെടുത്ത് ലേലം ഈ വര്‍ഷം നടത്താമെന്നും ഇതിനിടയിലുള്ള കാലയളവില്‍ വാടകയില്‍ 10 ശതമാനം അധികം ഈടാക്കാമെന്നും പിന്നീട് തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഈ മാസം പുനര്‍ലേലം നടത്തേണ്ടതായിരുന്നു. എന്നാല്‍, ജനുവരി 23ന് ചേര്‍ന്ന കമ്മിറ്റിയില്‍ തീരുമാനം അട്ടിമറിക്കപ്പെട്ടു.
 കരാറെടുത്ത ഉടമസ്ഥര്‍ കൈമാറ്റം ചെയ്ത 14 കടമുറികള്‍ മാറ്റം പുനര്‍ലേലം നടത്തിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. 1988ലാണ് ഏറ്റവും ഒടുവിലായി പന്തളത്തെ കടമുറികള്‍ ലേലം ചെയ്തത്. നീണ്ട 25 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഉടമകള്‍ മിക്കവരും മാറി. ചില കടമുറികള്‍ കൈമാറ്റം ചെയ്യുകയും മറ്റ് ചിലത് വില്‍ക്കുകയും ചെയ്തു. വാടകയിനത്തില്‍ കോടികളുടെ നഷ്ടമാണ് പഞ്ചായത്തിന് ഇതുവഴിയുണ്ടായത്.
ഭേദഗതി ചെയ്ത നിയമപ്രകാരം മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ലേലം നടത്തണമെന്നാണ് വ്യവസ്ഥ. സമീപ പഞ്ചായത്തുകളില്‍ ഇതു നടപ്പാക്കി വരുകയും ചെയ്യുന്നു.
 രണ്ട് വിഷയത്തിലും നിയമപരമായ നടപടിയുമായി മുന്നോട്ട് പോയെങ്കിലും ചില കോണുകളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പുകളാണ് തടസ്സമായതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ. പ്രതാപന്‍ പറഞ്ഞു. എന്നാല്‍, എല്ലാ കടയുടമകള്‍ക്കും നോട്ടീസ് നല്‍കുമെന്നും യഥാര്‍ഥ  ഉടമകള്‍ ഹാജരാകാതെ വന്നാല്‍ പുനര്‍ലേലം നടത്തുമെന്നും പ്രസിഡന്‍റ് അറിയിച്ചു.

പോളയടിഞ്ഞ് ജലഗതാഗതം സ്തംഭിച്ചു; തുരുത്ത് നിവാസികള്‍ ഒറ്റപ്പെട്ടു

Posted: 11 Feb 2013 09:13 PM PST

കോട്ടയം: കായല്‍ വഴികളില്‍ പോളയടിഞ്ഞ് ജലഗതാഗതം സ്തംഭിച്ചു. ജലഗതാഗത വകുപ്പ് കോട്ടയത്തേക്ക് നടത്തിവന്ന അഞ്ച് സര്‍വീസുകളും കൊടൂരാറില്‍ പോള തിങ്ങിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതോടെ ആര്‍ ബ്ളോക് ഉള്‍പ്പെടെ കായല്‍ തുരുത്തുകളില്‍ ജീവിക്കുന്നവര്‍ നഗരത്തിലേക്ക് എത്താന്‍ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയാണ്. കോട്ടയം കോടിമതയില്‍ നിന്ന് കൊടൂര്‍ആറ് വഴി ആലപ്പുഴക്ക് ദിവസം അഞ്ച് സര്‍വീസുകളാണുള്ളത്. ആലപ്പുഴ വരെ സഞ്ചരിക്കുന്നതിന് 10 രൂപ മാത്രമാണ് യാത്രാക്കൂലി. കായല്‍ ഭംഗി ആസ്വദിച്ച് കുറഞ്ഞചെലവില്‍ യാത്രചെയ്യാമെന്നുള്ളതിനാല്‍ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളും തീരദേശവാസികളും അടക്കം  നിരവധി ആളുകളാണ് ഈ സര്‍വീസിനെ ആശ്രയിച്ചിരുന്നത്.
കാഞ്ഞിരം പാലത്തിന്‍െറ പണികള്‍ നടക്കുന്നതിനാല്‍ ഒമ്പത് മാസമായി കോടിമത ബോട്ട് ജെട്ടിയിലേക്ക് ബോട്ട് എത്തിയിരുന്നില്ല. പള്ളം ഭാഗം വഴി ഉച്ചക്കുള്ള സര്‍വീസ് മാത്രമാണ് കോടിമതയിലേക്ക് എത്തിയിരുന്നത്. പള്ളം ഭാഗത്തും പുല്ലും പോളയും നിറഞ്ഞതിനാല്‍ ഇതുവഴിയുള്ള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്. പോളശല്യം കാരണം കാഞ്ഞിരം ജെട്ടിയിലും ബോട്ട് അടുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അതിനാല്‍ ഒരുകിലോമീറ്റര്‍ അകലെ പുതിയതോട് മറിയക്കല്ല് ജെട്ടിവരെയാണ് ഇപ്പോള്‍ ബോട്ട് എത്തുന്നത്.
 പോളനിറഞ്ഞതിനാല്‍ ഈ ഭാഗത്ത് തിരിക്കാന്‍ കഴിയാത്തതാണ് കാഞ്ഞിരം ജെട്ടിയില്‍ ബോട്ട് എത്തുന്നതിന് തടസ്സമായി വരുന്നത്. ഡ്രഡ്ജിങ് നടത്താതെ വന്നതിനെ തുടര്‍ന്ന് ബോട്ടുചാലുകളില്‍ എക്കലുകള്‍ അടിഞ്ഞതും വര്‍ഷാവര്‍ഷം നടത്തുന്ന പോള വാരല്‍ നടക്കാത്തതുമാണ് ബോട്ട് സര്‍വീസിനെ പ്രതികൂലമായി ബാധിക്കുന്നത്.
ചാലുകളില്‍ ഡ്രഡ്ജിങ് നടന്നിട്ട് ഇരുപതോളം വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞതായി ബോട്ട് ജീവനക്കാര്‍  പറയുന്നു. ഇതിനാല്‍ യാത്രയില്‍ പലയിടത്തും ബോട്ട് മണല്‍ത്തിട്ടയില്‍ തട്ടാറുള്ളതായും ജീവനക്കാര്‍  ഓര്‍ക്കുന്നു. ജില്ലാഭരണകൂടമാണ് ഡ്രഡ്ജിങ്ങിനുള്ള നടപടി കൈക്കൊള്ളേണ്ടത്. എന്നാല്‍ യാത്രക്കാരുടെ സുരക്ഷയുടെ പ്രശ്നമായിരുന്നിട്ടു കൂടിയും ഇതുവരെയായി ജില്ലാഭരണകൂടം ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. കാഞ്ഞിരം പാലത്തിന്‍െറ പണി അനന്തമായി നീളുന്നതും സര്‍വീസിനെ ബാധിക്കുന്നു.
കോടിമതയില്‍ നിന്നാണ് വിനോദസഞ്ചാരികളില്‍ ഭൂരിപക്ഷവും ആലപ്പുഴ യാത്ര ആരംഭിക്കുന്നത്. ബോട്ട് എത്താത്തതിനാല്‍ വിനോദസഞ്ചാരികളും ഇവിടേക്ക് എത്താതെയായി. പാലം പണിയുന്നതിന് കാഞ്ഞിരം ഭാഗത്ത് മുട്ട് ഇട്ടിരിക്കുന്നതിനാല്‍ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം മലിനമായിരിക്കുകയാണ്.
പോള ചീഞ്ഞു തുടങ്ങിയതിനാല്‍ ഇവിടെ ആറ്റില്‍ ഇറങ്ങാന്‍ നാട്ടുകാര്‍ക്ക് ഭയമാണ്. ഈ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ ഉള്‍പ്പെടെ ത്വഗ്രോഗങ്ങള്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. കാഞ്ഞിരം ഭാഗത്തുള്ളവര്‍ കുളിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും ആറ്റിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഇത് മലിനപ്പെട്ടതോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്  വെള്ളം ശേഖരിക്കുന്നത്. ബോട്ടിന്‍െറ പ്രൊപ്പല്ലറില്‍ പുല്ല് ഉടക്കുന്നതിനാല്‍ പലപ്പോഴും കായലിന്‍െറ നടുവില്‍ ബോട്ട് നിന്നുപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. പോളയില്ലാത്ത ഭാഗത്ത് ബോട്ട് എത്തിച്ചശേഷം ലാസ്കര്‍ കായലില്‍ മുങ്ങി പ്രൊപ്പല്ലറിന്‍െറ ലീഫില്‍ ചുറ്റിയ പുല്ലും കളയും നീക്കിയശേഷമാണ് യാത്രതുടരുന്നത്. ഇത്തരത്തില്‍ എല്ലാട്രിപ്പിലും പ്രൊപ്പല്ലറില്‍ ചുറ്റിയ പുല്ല് നീക്കം ചെയ്യേണ്ടിവരുന്നതിനാല്‍ മണിക്കൂറുകള്‍ താമസിച്ചാണ് ട്രിപ് അവസാനിപ്പിക്കുന്നത്.
 കഴിഞ്ഞയിടെ ഇത്തരത്തില്‍ പുല്ല് ചുറ്റി പ്രൊപ്പല്ലര്‍ തകരാറിലാവുകയും നാലുദിവസം അറ്റകൂറ്റപ്പണികള്‍ക്കായി ബോട്ട് ഡോക്കില്‍ കയറ്റി ഇടേണ്ടിയും വന്നു.  അത്രയും ദിവസം ആര്‍ ബ്ളോക്കിലെ കുട്ടികള്‍ക്ക് പഠനം മുടങ്ങുകയും ചെയ്തു. ബോട്ടിന്‍െറ അറ്റകുറ്റപ്പണിക്കായി 40,000 രൂപയോളം ചെലവാകുകയും ചെയ്തു. പോള വാരുന്നതിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചിരുന്നെങ്കിലും ഇത് ഫലപ്രദമായില്ല. ഇവര്‍ ആറിന്‍െറ വശങ്ങളില്‍ നിന്ന് പോളനീക്കം ചെയ്യാനുള്ള ശ്രമമാണ് നടത്തിയത്.
മെഷീന്‍ ഉപയോഗിച്ച് പോള വാരിയാല്‍ മാത്രമേ ഫലപ്രദമാകൂ എന്നാണ് ബോട്ടു ജീവനക്കാര്‍ പറയുന്നത്. ആറ്റിലും കായലിലും പോള നിറഞ്ഞതിനാല്‍ വള്ളം പോലും ഇറക്കാനാവാത്ത സ്ഥിതിയാണ്. ഇത് നെല്‍കര്‍ഷകരെയും  വലക്കുകയാണ്.

ദേശീയപാത കല്ലിടീല്‍ തടഞ്ഞ നാട്ടുകാര്‍ക്ക് പൊലീസ് മര്‍ദനം

Posted: 11 Feb 2013 09:04 PM PST

ഹരിപ്പാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള  സര്‍വേ കല്ലിടല്‍ ജോലി തടഞ്ഞെന്ന് ആരോപിച്ച് നാട്ടുകാരെയും സമരസമിതി പ്രവര്‍ത്തകരെയും പൊലീസ് മര്‍ദിച്ചു.
 ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് എട്ടുപേരെ കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ 11ന് കരുവാറ്റ വഴിയമ്പലം ജങ്ഷനിലും പവര്‍ഹൗസിന് സമീപവുമായിരുന്നു നാട്ടുകാരുമായി പൊലീസ് ഏറ്റുമുട്ടിയത്.
കല്ലിടല്‍ ജോലി നീതിരഹിതവും ബി. ഒ.ടി താല്‍പ്പര്യം മുന്‍നിര്‍ത്തിയും മുന്‍ തീരുമാനങ്ങള്‍ അട്ടിമറിച്ചും ആണെന്ന് ആരോപിച്ചാണ് വിവിധ സമരസമിതികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ എതിര്‍പ്പുണ്ടായത്. ഹൈവേ ആക്ഷന്‍ ഫോറം നേതാക്കളും പ്രതിഷേധവുമായി രംഗത്തുവന്നു.
മുബാറക് (40), സുഭദ്രാമ്മ (57), കമലാഭായി (70), ശരത് (30), ബിജുമോന്‍ (43), തങ്കമണി (62), പ്രേമലത (40), ഗോപിനാഥ് (70) എന്നിവരെയാണ് സി.ഐ ഉദയഭാനു, എസ്.ഐ വിക്രമന്‍ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഉച്ചക്കുശേഷം ഇവരെ വിട്ടയച്ചു. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സ്ഥലമെടുപ്പിലെ അപാകത പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. പൊലീസിനെ ഉപയോഗിച്ച് ,എതിര്‍ക്കുന്നരെ അമര്‍ച്ചചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ഹൈവേ ആക്ഷന്‍ ഫോറം ജില്ലാ സെക്രട്ടറി എം.കെ. യൂസുഫ്, എസ്.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം വര്‍ഗീസ്,മറ്റ് നേതാക്കളായ എം. ജോസഫ്,കെ.ജെ. ഷീല, ശിവന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

കലക്ടറേറ്റില്‍ 14 മുതല്‍ പഞ്ചിങ് നിലവില്‍ വരും

Posted: 11 Feb 2013 08:59 PM PST

കൊച്ചി:  കലക്ടറേറ്റില്‍ ഈ മാസം 14 മുതല്‍ പഞ്ചിങ് നിലവില്‍ വരും. പഞ്ചിങ് സംവിധാനത്തിന്‍െറ ഔദ്യാഗിക ഉദ്ഘാടനം കഴിഞ്ഞ 31 ന് മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിച്ചിരുന്നു. 14 മുതല്‍ മുഴുവന്‍ ജീവനക്കാരും പഞ്ച് ചെയ്യണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ഇതിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച് രണ്ട് ജീവനക്കാര്‍ക്ക് കെല്‍ട്രോണ്‍ പരിശീലനം നല്‍കും. പഞ്ചിങ് നിലവില്‍ വരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ആലോചിക്കാന്‍ തിങ്കളാഴ്ച കലക്ടറേറ്റില്‍ ജീവനക്കാരുമായി കലക്ടര്‍ പി.ഐ. ഷെയ്ഖ് പരീത് ചര്‍ച്ച നടത്തി.
കലക്ടറേറ്റിലെ സന്ദര്‍ശകരുടെ സമയം ഉച്ചക്ക് രണ്ടുമുതല്‍ വൈകുന്നേരം അഞ്ചു വരെയാക്കിയിട്ടുണ്ട്.
യോഗത്തില്‍ എ.ഡി.എം ബി.രാമചന്ദ്രന്‍, വിവിധ സെക്ഷനുകളുടെ ജെ.എസുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP