സ്വാഗതം
WELCOME

News Update..

Saturday, February 23, 2013

മലയാളം ഒന്നാംഭാഷ: ഉത്തരവ് പൂര്‍ണമായി നടപ്പാക്കും -മുഖ്യമന്ത്രി Madhyamam News Feeds

മലയാളം ഒന്നാംഭാഷ: ഉത്തരവ് പൂര്‍ണമായി നടപ്പാക്കും -മുഖ്യമന്ത്രി Madhyamam News Feeds

Link to

മലയാളം ഒന്നാംഭാഷ: ഉത്തരവ് പൂര്‍ണമായി നടപ്പാക്കും -മുഖ്യമന്ത്രി

Posted: 23 Feb 2013 01:22 AM PST

മാവേലിക്കര: മലയാളം ഒന്നാംഭാഷയാക്കുന്ന ഉത്തരവ് പൂര്‍ണമായി നടപ്പാക്കാന്‍ കഴിയാത്തത് ഭരണതലത്തിലുള്ള ചിലരുടെ മനോഭാവം മൂലമാണെന്നും അവരെ കൊണ്ടുതന്നെ അവ തിരുത്തിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭാഷാശാസ്ത്രജ്ഞന്‍ എ.ആര്‍. രാജരാജവര്‍മയുടെ 150ാം ജന്മവാര്‍ഷികാഘോഷത്തിന്‍െറ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിന് ശ്രേഷ്ഠ ഭാഷാപദവി ലഭിക്കാന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കിയ നിവേദനവും ഉദ്യോഗസ്ഥരുടെ മനോഭാവത്താല്‍ ആദ്യമേ തള്ളി. പ്രധാനമന്ത്രിയെ കണ്ട് വിഷയത്തില്‍ ഇടപെടുവിച്ചപ്പോള്‍ അദ്ദേഹത്തിന് ഗൗരവം ബോധ്യപ്പെട്ടു. നിലപാട് തിരുത്താന്‍ ബന്ധപ്പെട്ടവരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. താമസിയാതെ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കും. എ.ആര്‍ സ്മാരകത്തില്‍ സാംസ്കാരിക നിലയ നിര്‍മാണത്തിന് പത്തുലക്ഷം രൂപ ഉടന്‍ അനുവദിക്കും. തുടര്‍ നടപടികള്‍ക്കുള്ള ഫണ്ട് അടുത്ത സാമ്പത്തികവര്‍ഷം നല്‍കും. എ.ആര്‍ സ്മാരകത്തെ ഭാഷാഗവേഷണ സ്ഥാപനമാക്കും. മലയാള വ്യാകരണത്തിന്‍െറ പ്രധാന ശില്‍പ്പിയുടെ വാസസ്ഥലം സംരക്ഷിക്കുക എന്നത് ജനങ്ങളുടെയും സര്‍ക്കാറിന്‍െറയും കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളശാകുന്തളം ശതാബ്ദി പതിപ്പും എ.ആറിന്‍െറ വസതിയായ ശാരദാമന്ദിരത്തിന്‍െറ ഒരുവര്‍ഷ ശതാബ്ദിയാഘോഷ ഉദ്ഘാടനവും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എ.വി.ജെ ജങ്ഷന് എ.ആര്‍ ജങ്ഷന്‍ എന്ന നാമകരണവും ശാരദാമന്ദിരത്തില്‍ എ.ആര്‍ പ്രതിമ അനാച്ഛാദനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ശില്‍പ്പി ഇ.വി. കൊച്ചുകുഞ്ഞ് പരിമണത്തെ മുഖ്യമന്ത്രി പൊന്നാട അണിയിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പ്രതിഭാഹരി ഉപഹാരം നല്‍കി.
 എ.വി.ജെ ജങ്ഷനില്‍ എ.ആര്‍ ജങ്ഷന്‍ നാമകരണ ശിലാഫലകം മന്ത്രി കെ.സി. ജോസഫ് അനാച്ഛാദനം ചെയ്തു. പ്രതിമ നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കല്ലുമല രാജന്‍ ശില്‍പ്പിക്ക് പ്രശംസാപത്രം കൈമാറി. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ആര്‍. രാജേഷ് എം.എല്‍.എ, സമിതി ചെയര്‍പേഴ്സണ്‍ സുഗതകുമാരി, സെക്രട്ടറി അനി വര്‍ഗീസ്, രത്നം രാമവര്‍മ തമ്പുരാട്ടി, നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍. മുരളീധരന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കവിത സജീവ്, വി.പി. ജയചന്ദ്രന്‍, ജെ. ഉണ്ണികൃഷ്ണക്കുറുപ്പ്, അഡ്വ. ജി. അജയകുമാര്‍, ജന്നിങ്സ് ജേക്കബ്, ജോര്‍ജ് തഴക്കര, കോശി എം. കോശി തുടങ്ങിയവര്‍ സംസാരിച്ചു.

യു.എസില്‍ വീണ്ടും ഹിമപാതം: 270 വിമാനങ്ങള്‍ റദ്ദാക്കി

Posted: 23 Feb 2013 01:07 AM PST

Image: 

മിസ്സോറി: യു.എസിലെ ഹിമപാതത്തെ തുടര്‍ന്ന് ചിക്കാഗോയിലെ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നായി 270 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ന്യൂ ഇംഗ്ളണ്ടിലും യു.എസ് ഗ്രേറ്റ് ലെയ്കിലും ശക്തമായ  ശീതകാറ്റ് അടിച്ചുകൊണ്ടിരിക്കുകയാണ്.
കാന്‍സാസ് സിറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എല്ലാ വിമാനങ്ങളും വ്യാഴാഴ്ച രാത്രി മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അതികൃതര്‍ അറിയിച്ചു. സെന്‍്റ് ലൂയിസിലെ ലാമ്പര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും 320 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
ഹിതപാതത്തെ തുടര്‍ന്ന്  ഒക്ലാഹോമ സിറ്റിയില്‍ വെള്ളിയാഴ്ചയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കാന്‍സാസില്‍ വ്യാഴാഴ്ച 30.5 സെ.മീറ്റര്‍ മഞ്ഞു വീഴ്ചയുണ്ടായി. ശീതക്കാറ്റിലും മഞ്ഞു വീഴ്ചയിലും നഗരത്തില്‍ 60 ഓളം ബസുകള്‍ കുടുങ്ങിയിരുന്നു.

കോടികള്‍ മുടക്കിയ ബൈപാസുകള്‍ പാതിവഴിയില്‍

Posted: 23 Feb 2013 12:54 AM PST

മലപ്പുറം: ബൈപാസുകളുടെ നിര്‍മാണം  മുടങ്ങിയതോടെ ജില്ലാ ആസ്ഥാനം ഗതാഗത കുരുക്കഴിക്കാന്‍ വഴിയില്ലാത്ത അവസ്ഥയില്‍. സിവില്‍ സ്റ്റേഷന് പിറകിലെ എ.കെ റോഡില്‍ നിന്ന് തിരൂര്‍ റോഡിലേക്കും തിരൂര്‍ റോഡില്‍ നിന്ന് പരപ്പനങ്ങാടി റോഡിലേക്കും നിര്‍മിക്കുന്ന ബൈപാസുകളാണ് കോടികള്‍ ചെലവഴിച്ച് മുക്കാല്‍ ഭാഗത്തോളം നിര്‍മാണം പൂര്‍ത്തിയായ ശേഷം മുടങ്ങിയത്. കോട്ടപ്പടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി 1986ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഈ ബൈപാസുകള്‍. ആറ് കോടിയിലധികം രൂപ ഇതിനകം ചെലവഴിച്ചിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കോട്ടപ്പടിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീ പടര്‍ന്നപ്പോള്‍ മണിക്കൂറുകള്‍ ഗതാഗതം സ്തംഭിച്ചിരുന്നു.
എ.കെ റോഡില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് 615 മീറ്റര്‍ നീളമാണ്. 16 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന ഈ ബൈപാസില്‍ മുക്കാല്‍ ഭാഗത്തിലധികം ടാറിങ് പൂര്‍ത്തിയായതാണ്. തിരൂര്‍ റോഡിലെ പ്രവേശ ഭാഗത്ത് ഇനി 50 മീറ്ററില്‍ താഴെ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. ഇവിടെ ഇതുവരെ റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ പോലുമായിട്ടില്ല.  സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, 1986ല്‍ റോഡിന് അനുമതിയായിട്ടും നിര്‍ദിഷ്ട സ്ഥലത്ത് കെട്ടിട നിര്‍മാണം നടത്താന്‍ 2002ല്‍ നഗരസഭ അനുമതി നല്‍കിയതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് ആക്ഷേപമുണ്ട്. ബൈപാസിന്‍െറ പ്രവേശ ഭാഗത്ത് കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മറ്റൊരു ഭൂവുടമയും പരാതി ഉന്നയിച്ചിട്ടുണ്ട്.
തിരൂര്‍ റോഡില്‍നിന്ന് പരപ്പനങ്ങാടി റോഡിലേക്ക് നിര്‍മിക്കുന്ന ബൈപാസിലും  മീറ്ററുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനുള്ളത്. ആകെ 1110 മീറ്ററാണ് ഈ ബൈപാസിന്‍െറ ദൂരം. പ്രശ്നപരിഹാരത്തിന് ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥ ഇടപെടലുകളില്ലാത്തതാണ് ജില്ലാ ആസ്ഥാനത്തെ പ്രധാനപ്പെട്ട രണ്ട് ബൈപാസുകള്‍ കാല്‍ നൂറ്റാണ്ടിന് ശേഷവും സ്വപ്നമായി തുടരാന്‍ കാരണം.

ക്വാറി സമരം പിന്‍വലിച്ചു

Posted: 23 Feb 2013 12:32 AM PST

കല്‍പറ്റ: രണ്ടാഴ്ചയോളമായി വയനാട്ടില്‍ തുടരുന്ന കരിങ്കല്‍ ക്വാറി മേഖലയിലെ അനിശ്ചിതകാല പണിമുടക്ക് സമരം തല്‍ക്കാലം നിര്‍ത്തിവെച്ചതായി സംയുക്ത സമരസമിതി നേതാക്കള്‍ അറിയിച്ചു.
ജന്മം പട്ടയഭൂമിയില്‍ അനുമതി നല്‍കിയിട്ടുള്ള 20ഓളം കരിങ്കല്‍ ക്വാറികള്‍ ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിക്കും.
കല്‍പറ്റയില്‍ ഇന്നലെ ചേര്‍ന്ന ക്വാറി ഉടമകള്‍, സംയുക്ത സമര സമിതി, സര്‍വകക്ഷി പ്രതിനിധികള്‍ എന്നിവരുടെ യോഗത്തിലാണ് ക്വാറി സമരം തല്‍കാലം പിന്‍വലിക്കാന്‍ തീരുമാനമായത്.
മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യൂ മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ ഫെബ്രുവരി 27ന് സര്‍വകക്ഷി യോഗം ചേര്‍ന്ന് പ്രശ്നപരിഹാരത്തിന് ചര്‍ച്ച നടത്താന്‍ തീരുമാനമായി.
ജില്ലയിലെ 33 റവന്യൂ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ മേഖലയില്‍ അനിശ്ചിതകാല സമരം നടത്തിയത്.
കരിങ്കല്ല് ലഭിക്കാത്തതിനാല്‍ ജില്ലയില്‍ നിര്‍മാണ പ്രവൃത്തികള്‍ സ്തംഭിച്ചിരിക്കുകയാണ്. പൊതുമരാമത്ത് പ്രവൃത്തികള്‍, ത്രിതല പഞ്ചായത്ത് പ്രവൃത്തികള്‍ എന്നിവയെല്ലാം മുടങ്ങി. ഈ സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം നടന്നത്.
സി.കെ. ശശീന്ദ്രന്‍, പി.പി. ആലി, സി. മൊയ്തീന്‍കുട്ടി, എ.പി. കുര്യാക്കോസ്, പി.കെ. മൂര്‍ത്തി, കൂട്ടാറ ദാമോദരന്‍, ടി. മുഹമ്മദ്, കണക്കയില്‍ മുഹമ്മദ്, സുലൈമാന്‍ ക്വാറി അസോസിയേഷന്‍ ഭാരവാഹികളായ നാസര്‍ പയന്തോത്ത്, ജോണ്‍സണ്‍ കൂവക്കല്‍, ടിപ്പര്‍ അസോസിയേഷന്‍ പ്രതിനിധി സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മാനേജ്മെന്‍റ് രംഗത്ത് ഊര്‍ജം നേടാം

Posted: 23 Feb 2013 12:21 AM PST

Image: 

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില മാത്രമല്ല, പെട്രോളിയം രംഗത്തെ തൊഴില്‍ സാധ്യതകളും പ്രതിദിനം വര്‍ധിക്കുകയാണ്. ഊര്‍ജ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെയും മറ്റ് ഊര്‍ജ സ്രോതസ്സുകളുടെയും സംരക്ഷണവും ഫലവത്തായ ഉപയോഗവും പ്രാധാന്യമര്‍ഹിക്കുന്നു. ഈ രംഗത്ത് താല്‍പര്യമുള്ള യുവാക്കള്‍ക്ക് ഊര്‍ജം പകരുകയാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി (ആര്‍.ജി.ഐ.പി.ടി).
ആര്‍.ജി.ഐ.പി.ടി പെട്രോളിയം ആന്‍ഡ് എനര്‍ജി മാനേജ്മെന്‍റില്‍ രണ്ടു വര്‍ഷത്തെ എം.ബി.എ കോഴ്സ്  നടത്തിവരുന്നു. 2013-14 വര്‍ഷത്തെ പ്രവേശത്തിനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം.
പെട്രോളിയം ആന്‍ഡ് എനര്‍ജി ഇന്‍ഡസ്ട്രിയിലെ മുഖ്യരംഗങ്ങളില്‍ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബിരുദധാരികളെ സജ്ജരാക്കുംവിധം ഇന്‍റര്‍നാഷനല്‍ ട്രേഡ് ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ഇന്‍റര്‍നാഷനല്‍ ബിസിനസ്, മാക്രോ ആന്‍ഡ് മാനേജീരിയല്‍ ഇക്കണോമിക്സ്, മാനേജ്മെന്‍റ് അക്കൗണ്ടിങ്, മാനേജ്മെന്‍റ് സിസ്റ്റം ഡിസൈന്‍ ഇന്‍ക്ളൂഡിങ് എം.ഐ.എസ്, മാര്‍ക്കറ്റിങ് മാനേജ്മെന്‍റ്, നാച്വറല്‍ ഗ്യാസ് ബിസിനസ്, ഓപറേഷന്‍ മാനേജ്മെന്‍റ്, പെട്രോളിയം ലോ ആന്‍ഡ് പോളിസീസ്, പെട്രോളിയം ആന്‍ഡ് എനര്‍ജി ഇക്കണോമിക്സ്, പെട്രോളിയം റിഫൈനിങ് ടെക്നോളജി ആന്‍ഡ് ഇക്കണോമിക്സ്, സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ മാനേജ്മെന്‍റ് രംഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്.

യോഗ്യത

60 ശതമാനം (എസ്.സി, എസ്.ടിക്കാര്‍ക്ക് 55 ശതമാനം) മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദമോ, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, ജിയോ സയന്‍സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം. കൂടാതെ 10, 12 ക്ളാസുകളില്‍ 60 ശതമാനം മാര്‍ക്ക് നേടുകയും മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കുകയും വേണം. ഇതിനുപുറമെ അപേക്ഷകര്‍ 2012ലെ സി.എ.ടി/ജി.എം.എ.ടി, എക്സ്.എ.ടി 2013ല്‍ വാലിഡ് സ്കോര്‍ നേടിയിരിക്കണം.
10ാം തരം മുതലുള്ള മാര്‍ക് ഷീറ്റുകളുടെയും ഡിഗ്രി/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്‍െറയും കോപ്പി ആപ്ളിക്കേഷന്‍ റസീറ്റിനൊപ്പം അയക്കണം. യോഗ്യരായ അപേക്ഷകരില്‍നിന്ന് മെറിറ്റ് അടിസ്ഥാനമാക്കി തെരഞ്ഞെടുക്കുന്നവര്‍ക്കിടയില്‍ ഗ്രൂപ് ഡിസ്കഷനും ഇന്‍റര്‍വ്യൂവും നടത്തിയാണ് പ്രവേശത്തിന് യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.

സ്പോണ്‍സേര്‍സ് കാന്‍ഡിഡേറ്റ്

മേല്‍പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരും തങ്ങളുടെ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരുമായവരെ കമ്പനികള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാം. ഇത്തരം അപേക്ഷകര്‍ക്ക് സി.എ.ടി/ജി.എം.എ.ടി,എക്സ്.എ.ടി സ്കോര്‍ ആവശ്യമില്ല.

അപേക്ഷിക്കേണ്ട വിധം

അപേക്ഷകള്‍ www.rgipt.ac.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷാ ഫീസ് 1000 രൂപ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനായോ Rajiv Gandhi Institute of petroleum Technology എന്നപേരില്‍ ദല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അടക്കാം. പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്‍റ്ഔും അനുബന്ധ രേഖകളും സ്പീഡ്\രജിസ്ട്രേഡ് പോസ്റ്റില്‍ MBA Admission Office, Department of Management Studies, Rajiv Gandhi Institute of Petroleum Technology, 2nd floor, Tower c, OIDB Bhavan, Sector 73, Noida എന്ന വിലാസത്തില്‍ 2013 മാര്‍ച്ച് 22ന് മുമ്പ് ലഭിച്ചിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാര്‍ച്ച് 15വരെ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ. അപേക്ഷ സമര്‍പ്പണത്തിനും വിശദ വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക.
l
 

ഫുജൈറയില്‍ പുതിയ എണ്ണ സംഭരണ കേന്ദ്രം

Posted: 22 Feb 2013 11:18 PM PST

Image: 

ദുബൈ: യു.എ.ഇയുടെ തന്ത്രപ്രധാന എണ്ണ സംഭരണ കേന്ദ്രമാകാനുള്ള ഫുജൈറയുടെ കുതിപ്പില്‍ മറ്റൊരു നിര്‍ണായക നേട്ടം. ഏതാണ്ട് ആറുലക്ഷം ഘനമീറ്റര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ ശേഖരിക്കാന്‍ ശേഷിയുള്ള പുതിയ പുതിയ എണ്ണ സംഭരണ കേന്ദ്രം ബുധനാഴ്ച പ്രവര്‍ത്തനസജ്ജമാകും. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ്  ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന ചടങ്ങിലാണ് ഇത് രാഷ്ട്രത്തിന് സമര്‍പ്പിക്കുക.
ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ പുതിയ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഫുജൈറയുടെ എണ്ണ സംഭരണ ശേഷി ഗണ്യമായി വര്‍ധിക്കും. മാത്രമല്ല, ഇത് എമിറേറ്റിന്‍െറ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുകയും കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയും ചെയ്യും. പെട്രോളിയം മേഖലയില്‍ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും സഹായിക്കും.
2012ല്‍ ഫുജൈറയില്‍ നിരവധി എണ്ണ സംഭരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. എണ്ണ സംഭരണ മേഖലയില്‍ വിവിധ കമ്പനികള്‍ക്ക് സേവനം ലഭ്യമാക്കുന്ന വൊപാക് ഹൊറൈസണ്‍ ഫുജൈറ ലിമിറ്റഡിന് കീഴിലെ ടെര്‍മിനലില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ ആറാംഘട്ട വികസനം പൂര്‍ത്തിയാക്കിയതോടെ ഇവരുടെ എണ്ണ സംഭരണ ശേഷി 21 ദശലക്ഷം ഘനമീറ്ററായി ഉയര്‍ന്നു. 1999ല്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം കമ്പനി നിരന്തരം വികസന പ്രവര്‍ത്തനങ്ങളിലാണ്. 1999ല്‍ ആദ്യഘട്ടത്തില്‍ 4,89,000 ഘനമീറ്ററായിരുന്നു
സംഭരണ ശേഷി. എന്നാല്‍ 2000-2001ലെ രണ്ട്, മൂന്ന് ഘട്ടങ്ങളിലെ വികസനത്തിന്‍െറ ഫലമായി ഇത് 3,23,000 ഘനമീറ്ററായി വര്‍ധിച്ചു. 2004ലാണ് നാലാംഘട്ട വികസനം നടത്തിയത്. മൂന്നു ലക്ഷം ഘനമീറ്റര്‍ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിച്ചു. ഇതിനുപുറമെ നാല് വര്‍ഷം കൊണ്ട് അഞ്ചാംഘട്ടത്തില്‍ 3,80,000 ഘനമീറ്റര്‍ കൂടി വര്‍ധിച്ചു. 700 ദശലക്ഷം ദിര്‍ഹം ചെലവില്‍ ആറാംഘട്ടത്തോടെ 21 ദശലക്ഷമായി ഉയര്‍ന്നു. ഇതിന്‍െറ ഫലമായി എണ്ണ സംഭരിക്കാനുള്ള ടാങ്കുകള്‍ 68 ആയി.
എണ്ണ സംഭരണത്തിന് പുറമെ അനുബന്ധ വ്യവസായങ്ങളും ഇവിടെ വന്‍ തോതില്‍ വരുന്നുണ്ട്. ഇനോക് ലൂബ്രിക്കന്‍സ് ആന്‍ഡ് ഗ്രീസ് ഫാക്ടറി കഴിഞ്ഞ വര്‍ഷം ഫുജൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 63,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ നിലവിലെ ഉല്‍പാദന ശേഷി പ്രതിവര്‍ഷം ഒരുലക്ഷം മെട്രിക് ടണ്‍ മിനറല്‍ ഓയിലും 5,000 മെട്രിക് ടണ്‍ ഗ്രീസുമാണ്. 2014ല്‍ രണ്ടും മൂന്നും ഘട്ടങ്ങളിലെ വികസനത്തോടെ ഉല്‍പാദന ശേഷി രണ്ടര ലക്ഷം മെട്രിക് ടണ്‍ ഓയിലും ഗ്രീസുമായിരിക്കും. മാത്രമല്ല, ഈ രംഗത്ത് പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ഫാക്ടറിയായി മാറും.  
അതേസമയം,  ഫുജൈറ തുറമുഖത്തുനിന്ന് എണ്ണനീക്കം കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്‍െറ ഭാഗമായി ഹബ്ഷാന്‍-ഫുജൈറ പൈപ്പ്ലൈന്‍ പ്രവര്‍ത്തനസജ്ജമായത് ഫുജൈറയെ സംബന്ധിച്ച് വലിയ നേട്ടമാണ്. മേഖലയിലെ ഏറ്റവും തന്ത്രപ്രധാന എണ്ണ കയറ്റുമതി കേന്ദ്രമാകാനും ഇതിലൂടെ സാധിച്ചു.
അബൂദബിയില്‍നിന്ന് ഫുജൈറ തുറമുഖത്തേക്ക് എണ്ണ എത്തിക്കാനുള്ള പൈപ്പ്ലൈനിലൂടെ ആദ്യ ഘട്ടത്തില്‍ മുര്‍ബാന്‍ ബ്ളെന്‍ഡ് ക്രൂഡാണ് കയറ്റുന്നത്. അബൂദബി സര്‍ക്കാറിന്‍െറ നിക്ഷേപ വിഭാഗമായ ഇന്‍റര്‍നാഷനല്‍ പെട്രോളിയം ഇന്‍വെസ്റ്റ്മെന്‍റ് കമ്പനി (ഐ.പി.ഐ.സി)യുടെ കീഴിലാണ് ഹബ്ഷാന്‍-ഫുജൈറ പൈപ്പ്ലൈന്‍. അബൂദബിയില്‍നിന്ന് എണ്ണക്കപ്പലുകള്‍ ഹൊര്‍മുസ് കടലിടുക്ക് ചുറ്റി ഗള്‍ഫ് ഓഫ് ഒമാനിലേക്കും തുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും. പകരം, ഫുജൈറയില്‍നിന്ന് നേരിട്ട് കപ്പലുകള്‍ക്ക് പോകാമെന്നത് ചരക്ക് കടത്തിനുള്ള സമയവും ചെലവും വന്‍ തോതില്‍ ലാഭിക്കുന്നതിന് പുറമെ, കപ്പലുകളുടെ സുരക്ഷക്ക് വളരെ നല്ലതാണ്. 2008ല്‍ നിര്‍മാണം ആരംഭിച്ച പൈപ്പ്ലൈനിന്‍െറ നീളം 360 കിലോമീറ്ററാണ്. ഹബ്ഷാന്‍ എണ്ണപ്പാടത്ത് നിന്നുള്ള എണ്ണയാണ് ഫുജൈറയിലെത്തിച്ച് അവിടെ നിന്ന് കയറ്റുമതി ചെയ്യുന്നത്.

പാകിസ്താനില്‍ ബസ് നദിയിലേക്ക് മറഞ്ഞ് 19 മരണം

Posted: 22 Feb 2013 11:16 PM PST

Image: 

ഇസ്ലമാബാദ്: പാകിസ്താനില്‍ വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസ് പുഴയിലേക്ക് മറിഞ്ഞ് 19 പേര്‍ മരിച്ചു.
മരിച്ചവരില്‍ എട്ടു സ്ത്രീകളും  നാലു കുട്ടികളുമുള്‍പ്പെടുന്നു.  പന്ത്രണ്ടുപേര്‍ക്ക്  പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴു പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.
  വടക്കു പടിഞ്ഞാറന്‍ നഗരമായ പെഷാവറിനടുത്ത്  ചാര്‍ഗാനോ കില്ലിയാണ് സംഭവം. ഛര്‍സദായിലേക്ക് പോവുകയായിരുന്ന വിവാഹ ബസാണ്  അപകടത്തില്‍ പെട്ടത്.

ഒരു പ്രക്ഷോഭകന്‍ കൂടി മരിച്ചു

Posted: 22 Feb 2013 10:45 PM PST

Image: 

മനാമ: പ്രക്ഷോഭത്തിന്‍െറ രണ്ടാം വാര്‍ഷിക ദിനമായ ഈമാസം 14ന് ബഹ്റൈനിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റ ഒരാള്‍കൂടി മരിച്ചു. അക്രമികളിലൊരാളായ മഹ്മൂദ് ഈസാ മുഹമ്മദ് അല്‍ജസീരിയാണ് (20) മരിച്ചത്. പരിക്കേറ്റ് സല്‍മാനിയ ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവ് ഇന്നലെ രാവിലെ ആറ് മണിയോടെയാണ് മരിച്ചത്. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ പ്രക്ഷോഭകരിലൊരാളായ ഹുസൈന്‍ അല്‍ജസീരിയും (16),  പൊലീസുകാരനായ മുഹമ്മദ് ആസിഫും കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ജിദാഹഫ്സില്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു പൊലീസുകാരന്‍െറ നില ഗുരുതരമാണ്.
അതേസമയം, ഇന്നലെ മരിച്ച മഹ്മൂദ് ഈസാ മുഹമ്മദിനെ പരിക്കേറ്റ് 24 മണിക്കൂള്‍ കഴിഞ്ഞാണ് സല്‍മാനിയ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് കാപിറ്റല്‍ ഡയറക്ടറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. ഈമാസം 15ന് രാവിലെ 11.25നാണ് യുവാവിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. തലേദിവസം കുടുംബം ഇയാളെ അജ്ഞാത കേന്ദ്രത്തില്‍ ചികിത്സിച്ചതായാണ് മനസ്സിലാകുന്നത്.
പരിക്കേറ്റവരെ, പ്രത്യേകിച്ച് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലാക്കാന്‍ വൈകുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. ആശുപത്രിയില്‍ എത്തുന്ന ഏതൊരാള്‍ക്കും താമസംവിനാ ചികിത്സ ലഭ്യമാക്കുമെന്ന് പബ്ളിക് സെക്യൂരിറ്റി ചീഫ് താരിഖ് അല്‍ഹസനും വ്യക്തമാക്കി. ഇതില്‍ വരുത്തുന്ന കാലതാമസം മരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അക്രമം തുടരുകയാണ്. ദൈഹ്, ജിദാഹഫ്സ്, സമാഹീജ്, ബൂരി, ബുദയ്യ, സഹ്ല, സനാബീസ്, കര്‍സകാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടി. ജിദാഹഫ്സില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളാണ് ഗുരുതരാവസ്ഥയിലുള്ളത്. ചിലയിടങ്ങളില്‍ സ്ത്രീകളും പൊലീസുമായി ഏറ്റുമുട്ടി.
 

ഹൈദരാബാദ് ഇരട്ടസ്‌ഫോടനം: അന്വേഷണം ഊര്‍ജ്ജിതമാക്കി

Posted: 22 Feb 2013 10:39 PM PST

Image: 

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ടസ്‌ഫോടനത്തിന്റെ അന്വേഷണം എന്‍.ഐ.എ ഊര്‍ജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവസ്ഥലത്തിന് സമീപമുള്ള സി.സി.ടി.വി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചു. ദൃശ്യങ്ങളില്‍ സംശയകരമായി പതിഞ്ഞ അഞ്ചു പേരെ തിരിച്ചറിയാന്‍ അന്വേഷണ സംഘം ശ്രമമാരംഭിച്ചിട്ടുണ്ട്.

സ്‌ഫോടനമുണ്ടായ സ്ഥലത്ത് മുപ്പതിനടുത്ത് പ്രായം വരുന്ന ഒരാള്‍ സൈക്കിളില്‍ ഒരു ബാഗുമായി കടന്നുവരുന്ന ദൃശ്യമാണ് പ്രധാനമായും അന്വേഷണ സംഘത്തിന് ലഭിച്ചത്. ബാഗ് സൈക്കിളില്‍ കൊളുത്തിവെച്ച ശേഷം ഇയാള്‍ തിരികെ പോകുന്നതായും ദൃശ്യങ്ങളില്‍ കാണുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ സ്‌ഫോടകവസ്തുവാണോയെന്നാണ് സംശയം. സ്‌ഫോടനത്തിന് 10 മിനിറ്റോളം മുന്‍പ് 6.38 ഓടെയാണ് ഇയാള്‍ സ്ഥലത്തേക്ക് വരുന്നത്.

ദില്‍സുഖ് നഗറിലെ ട്രാഫിക് സിഗ്നലില്‍ വെച്ചിരുന്ന സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ദില്‍സുഖ് നഗറിലെ ബസ് സ്‌റ്റേഷന് മുന്നിലുള്ള ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലും ഒരാളുടെ സംശയകരമായ ചലനങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ മുഖം വ്യക്തമല്ല. ഇയാളെ തിരിച്ചറിയാന്‍ വിദഗ്ധരുടെ സേവനം തേടാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം.

അതേസമയം, സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് തീവ്രവാദികള്‍ക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സ്‌ഫോടനത്തില്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിനുള്ള പങ്കും അന്വേഷിക്കുന്നതായി റിപോര്‍ട്ടുണ്ട്.

സ്‌ഫോടനം നടന്ന നഗരങ്ങളില്‍ ജനജീവിതം സാധാരണ സ്ഥിതിയിലായി. ഇന്നലത്തേതിന് വിപരീതമായി ഇന്ന് കൂടുതല്‍ വാഹനങ്ങളും ബസുകളുമെല്ലാം നിരത്തിലിറങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ട് ദില്‍സൂഖ് നഗറില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട 16 പേരാണ് മരിച്ചത്.

 

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവിക്ക് ശിപാര്‍ശ

Posted: 22 Feb 2013 10:33 PM PST

Image: 

ന്യൂദല്‍ഹി: മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുമെന്ന് സൂചന. കേന്ദ്ര സംസ്കാരിക മന്ത്രാലയം ഇതു സംബന്ധിച്ച ശിപാര്‍ശ കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കുന്നതിനു കേന്ദ്ര സാഹിത്യ അക്കാദമി നേരത്തെ അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അക്കാദമി ഇതു സംബന്ധിച്ച ശിപാര്‍ശകള്‍ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കൈമാറിയത്.
രണ്ടായിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഭാഷക്കാണു ക്ളാസിക്കല്‍ പദവി നല്‍കുന്നതെന്നുകാണിച്ച് മലയാള  ഭാഷയക്ക് ആദ്യം കേന്ദ്ര സാഹിത്യ അക്കാദമി ശ്രേഷ്ഠ പദവി നിഷേധിച്ചിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP