സ്വാഗതം
WELCOME

News Update..

Tuesday, February 26, 2013

കേരളത്തിന് വട്ടപ്പൂജ്യം Madhyamam News Feeds

കേരളത്തിന് വട്ടപ്പൂജ്യം Madhyamam News Feeds

Link to

കേരളത്തിന് വട്ടപ്പൂജ്യം

Posted: 26 Feb 2013 12:57 AM PST

Image: 

ന്യൂദല്‍ഹി: റെയില്‍വേ ബജറ്റില്‍ കേരളത്തിന് നിരാശ. സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ച മട്ടിലാണ് ബജറ്റ്. രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും മൂന്ന് പാസഞ്ചറുകളുമാണ് ബജറ്റില്‍ കേരളത്തിന് ആകെ ലഭിച്ചത്. പുതിയ പദ്ധതികളോ പാതകളോ ബജറ്റിലില്ല.

ലോകമാന്യതിലക്- കൊച്ചുവേളി (ആഴ്ചയില്‍ ഒരു ദിവസം), വിശാഖ പട്ടണം- കൊല്ലം (ആഴ്ചയില്‍ ഒരു ദിവസം) എന്നിവയാണ് ബജറ്റില്‍ കേരളത്തിന് ലഭിച്ച എക്‌സ്പ്രസ് തീവണ്ടികള്‍. ഷൊര്‍ണൂര്‍ -കോഴിക്കോട് പാസഞ്ചര്‍ (ദിവസേന), പുനലൂര്‍ -കൊല്ലം പാസഞ്ചര്‍ (ദിവസേന), തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ (ദിവസേന) എന്നിവയാണ് കേരളത്തിന് ലഭിച്ച പുതിയ പാസഞ്ചര്‍ തീവണ്ടികള്‍.

കേരളത്തിലൂടെ കടന്നുപോകുന്ന അഞ്ച് ട്രെയിനുകള്‍ നീട്ടി. ഗുവാഹത്തി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെയും, മധുര-കൊല്ലം പാസഞ്ചര്‍ പുനലൂര്‍ വരെയും കൊല്ലം-നാഗര്‍കോവില്‍ മെമു കന്യാകുമാരിവരെയും, എറണാകുളം -തൃശൂര്‍ മെമു പാലക്കാട് വരെയും, ഗുരുവായൂര്‍ -ചെന്നൈ എക്‌സ്പ്രസ് തൂത്തുക്കുടി വരെയുമാണ് നീട്ടിയത്. ആഴ്ചയില്‍ ഒരു ദിവസം ഉണ്ടായിരുന്ന കൊച്ചുവേളി-ചണ്ഡീഗഢ് എക്‌സ്പ്രസ് രണ്ടു ദിവസമാക്കിയതുമാണ് റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് വെച്ചുനീട്ടിയ ഔദാര്യങ്ങള്‍.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ നിര്‍മാണം ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അതിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. പിറവം റോഡ് മുതല്‍ കുറുപ്പുന്തറ വരെ പാതയിരട്ടിപ്പിക്കലിനും നിര്‍ദേശമുണ്ട്. ഷൊര്‍ണൂര്‍ -മംഗലാപുരം പാതയില്‍ മൂന്നാമതൊരു ലൈന്‍കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

 

റെയില്‍ ബജറ്റ് അവതരിപ്പിച്ചു; യാത്രാനിരക്ക് വര്‍ധനയില്ല; നേട്ടമില്ലാതെ കേരളം

Posted: 25 Feb 2013 10:53 PM PST

Image: 

ന്യൂദല്‍ഹി: 2013-14 സാമ്പത്തിക വര്‍ഷത്തേക്കുള്ള റെയില്‍ ബജറ്റ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു റെയില്‍വേ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞ് തുടങ്ങിയ ബജറ്റ് അവതരണത്തില്‍ യാത്രക്കാരുടെ സുരക്ഷക്കാണ് മുന്‍ഗണനയെന്ന് ബന്‍സാല്‍ പറഞ്ഞു. ഇതിനായി നിരവധി പദ്ധതികള്‍ ബജറ്റിലുണ്ട്. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനു ഊന്നല്‍ നല്‍കിയ ബജറ്റില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിന് മുന്‍തൂക്കം നല്‍കുന്നു. പൊതുജനങ്ങള്‍ക്ക് ആശ്വാസമായി യാത്രാനിരക്ക് വര്‍ധന ഉണ്ടാവില്ലെന്ന് ബന്‍സാല്‍ അറിയിച്ചു. എന്നാല്‍ സൂപ്പര്‍ഫാസ്റ്റ് റിസര്‍വേഷന്‍, തത്ക്കാല്‍ നിരക്കുകള്‍ വര്‍ധിക്കും. ഇന്ധനവില വര്‍ധിച്ച പശ്ചാത്തലത്തില്‍ ചരക്കുക്കൂലിയും വര്‍ധിക്കും.

റെയില്‍വേ സാമ്പത്തിക സുസ്ഥിരത കൈവരിക്കേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ ബന്‍സാല്‍ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് റെയില്‍വേ പ്രധാന പ്രേരകശക്തിയായിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയെ സാമ്പത്തികമായി ഭദ്രമാക്കണം. മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിന് സാമ്പത്തിക നിരക്ക് തടസ്സമാവുന്നുണ്ട്. റെയില്‍വേയുടെ പല പദ്ധതികള്‍ക്കും വേണ്ട സമയത്ത് പണം ലഭിക്കുന്നില്ല. ഈ വര്‍ഷത്തെ പ്രവര്‍ത്തന നഷ്ടം 24,600 കോടി രൂപയായി ഉയര്‍ന്നു. ഉയരുന്ന നഷ്ടം യാത്രാ സേവനങ്ങളെ ബാധിച്ചു. ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള സേവനം നല്‍കണം. റെയില്‍ ഓപ്പറേഷനില്‍ നിന്നുള്ള നഷ്ടം ഏറി വരുന്നു. നാലു വര്‍ഷത്തിനിടെ 95,000 കോടിയുടെ വിഭവ സമാഹരണം വേണം. ചെലവുകളുടെ ആധിക്യം നേരിടാന്‍ നടപടികള്‍ വേണ്ടതുണ്ട്. അതേസമയം, റെയില്‍വേ അപകടങ്ങളില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും ബന്‍സാല്‍ വ്യക്തമാക്കി. 17 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് മന്ത്രി റെയില്‍വെ ബജറ്റ് അവതരിപ്പിക്കുന്നത്. ബന്‍സാലിന്റെ കന്നി ബജറ്റാണിത്.

റെയില്‍ ബജറ്റ് 2013 -മറ്റ് പ്രഖ്യാപനങ്ങള്‍

  • 67 പുതിയ എക്‌സ്പ്രസ് ട്രെയിനുകള്‍
  •     26 പാസഞ്ചര്‍ ട്രെയിനുകള്‍
  •     ഒമ്പത് എമു സര്‍വീസുകള്‍
  •     സെക്കന്തരാബാദില്‍ ദേശീയ റെയില്‍വേ പരിശീലന കേന്ദ്രം
  •     500 കി.മീ പുതിയ റെയില്‍പാത
  •     22 പുതിയ റെയില്‍വേ ലൈനുകള്‍
  •     450 മീറ്റര്‍ ഗെയ്ജ് പാതകള്‍ ബ്രോഡ് ഗെയ്ജാക്കും
  •     57 ട്രെയിന്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു
  •     രാജസ്ഥാനില്‍ മെമു ഫാക്ടറി
  •     750 കി.മീ പാത ഇരട്ടിപ്പിക്കും
  •     സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും
  •     ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍ വനിത ആര്‍.പി.എഫുമാരുടെ എണ്ണം വര്‍ധിപ്പിക്കും
  •     നാല് വനിത ആര്‍.പി.എഫ് കമ്പനികള്‍ രൂപീകരിക്കും
  •     ആര്‍.പി.എഫ് ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും
  •     ട്രെയിനുകളുടെയും കോച്ചുകളുടെയും ശുചിത്വത്തിനായി ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും
  •     ട്രെയിനുകളിലെ വൃത്തിയും യാത്രാസൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ ശാസത്രീയ പദ്ധതികള്‍ കൊണ്ടുവരും
  •     കഴിഞ്ഞവര്‍ഷം കൂടുതല്‍ ട്രെയിന്‍ അപകടങ്ങളുണ്ടായത് ലെവല്‍ക്രോസുകളിലാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ 10797 ലെവല്‍ക്രോസുകള്‍ ഒഴിവാക്കും
  •     ലെവല്‍ക്രോസുകളില്‍ സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള സിഗ്‌നല്‍ സംവിധാനം
  •     സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 1000 ലെവല്‍ക്രോസുകള്‍
  •     സിഗ്‌നല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും
  •     അഗ്‌നിശമനസംവിധാനങ്ങള്‍ ട്രെയിനുകളില്‍ വ്യാപിപ്പിക്കും
  •     ആക്‌സിഡന്റ് റിലീഫ് ട്രെയിനുകളും ട്രെയിന്‍ കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റവും കൊണ്ടുവരും
  •     അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മിക്കും
  •     ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള അനുഭൂതി കോച്ചുകള്‍ കൊണ്ടുവരും
  •     മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രധാന സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും
  •     ശാരീരിക അവശതയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
  •     ഇടിക്കറ്റിങ് സൗകര്യം മെച്ചപ്പെടുത്തും
  •     മൊബൈല്‍ വഴി ഇടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും
  •     ഇടിക്കറ്റ് ബുക്കിങ് സമയം പുലര്‍ച്ചെ 12.30മുതല്‍ രാത്രി 11.30വരെയാക്കും
  •     ഒരേ സമയം ഒരുലക്ഷം പേര്‍ക്ക് ഇടിക്കറ്റ് ബുക്കിങ് ചെയ്യാവുന്ന സൗകര്യം കൊണ്ടുവരും
  •     ഒരു മിനിറ്റില്‍ 7260 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം
  •     ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തും
  •     ട്രെയിനുകളിലെ അടുക്കളകള്‍ക്ക് ഐഎസ്ഒ അംഗീകാരം നിര്‍ബന്ധമാക്കും
  •     ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് നിരോധിക്കും
  •     വിദ്യാര്‍ഥികള്‍ക്ക് 'ആസാദി' ട്രെയിനുകള്‍ ഏര്‍പ്പെടുത്തും
  •     സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് 'ആസാദി എക്‌സ്പ്രസ്' ട്രെയിനുകള്‍ വ്യാപിപ്പിക്കും
  •     സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ട്രെയിന്‍ പാസുകള്‍ പുതുക്കിയാല്‍ മതി
  •     തെരഞ്ഞെടുക്കപ്പെടുന്ന സ്‌റ്റേഷനുകളില്‍ വൈഫൈ സംവിധാനം, ഇലക്ട്രോണിക് ഡിസ്‌പ്ലേ ബോര്‍ഡുകള്‍
  •     ഛണ്ഡീഗഡില്‍ ആധുനിക സിഗ്‌നല്‍ സംവിധാന നിര്‍മാണ യൂണിറ്റ്
  •     സ്വകാര്യപങ്കാളിത്തം കൂട്ടാന്‍ പുതിയ പദ്ധതികള്‍
  •     പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷംകോടി രൂപയുടെ നിക്ഷേപം സമാഹരിക്കും
  •     റെയില്‍വേയില്‍ കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികളെടുക്കും
  •     റെയില്‍വേയില്‍ 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  •     റെയില്‍വേയുമായി ബന്ധപ്പെട്ട ഉന്നത പഠനത്തിന് ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും
  •     രാജ്യത്തെ അഞ്ച് സര്‍വകലാശാലകളിലായാണ് ഫെലോഷിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക
  •     പിന്നോക്കവിഭാഗക്കാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍
  •     ദല്‍ഹി, ന്യൂദല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന് 1000 കോടി രൂപ
  •     നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 347 പദ്ധതികള്‍ക്ക് മുന്‍ഗണന
  •     പരാതി പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍
  •     വിനോദ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക പരിഗണന
  •     ആധാര്‍ പദ്ധതി റെയില്‍വേ പ്രയോജനപ്പെടുത്തും
  •     റയ്ബറേലി, ബില്‍വാര, സോനേപഥ്, കല്‍ഹന്തി, കോളാര്‍, പാലക്കാട് പ്രതാപ്ഘണ്ഡ് എന്നിവിടങ്ങളില്‍ കോച്ച്ഫാക്ടറി
  •     രാജ്യാന്തര സ്‌പോര്‍ട്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സൗജന്യ ട്രെയിന്‍ യാത്രാ സൗകര്യം

 

കെ.എം മാണി വന്നാല്‍ എതിര്‍ക്കില്ല- വി.എസ്

Posted: 25 Feb 2013 10:42 PM PST

Image: 

കൊച്ചി: കെ.എം മാണി ഇടതുമുന്നണിയിലേക്ക് വരുന്നതില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വി.എസ് അച്യുതാനന്ദന്‍. മാണിയെ സന്തോഷത്തോടെ സ്വീകരിക്കും. ഇക്കാര്യം തീരുമാനിക്കേണ്ടത് ഇടതു മുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
മാണി യു.ഡി.എഫ് വിടാന്‍ ഒരുക്കമാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് വി.എസിന്റെ പരോക്ഷ ക്ഷണം. യു.ഡി.എഫ് മന്ത്രിസഭയെ താഴെ ഇറക്കാന്‍ ഒരുങ്ങണമെന്ന് കഴിഞ്ഞ എല്‍.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. എല്‍.ഡി.എഫിന്റെ ഭാഗത്തു നിന്നും മാന്യമായ ക്ഷണം വന്നാല്‍ മാണി യു.ഡി.എഫ് വിടുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനു ബലം നല്‍കുന്ന വിധം കെ.എം മാണിയില്‍ നിന്ന് ചില അനുകൂല സൂചനകളും ഉണ്ടായിക്കഴിഞ്ഞു.
എന്നാല്‍, ഘടകകക്ഷികള്‍ യു.ഡി.എഫില്‍ ഉറച്ചു നില്‍ക്കുമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കെ.എം മാണിയെ വിശ്വസമുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. മുന്നണി വിടാന്‍ ആലോചിച്ചില്ലെന്ന് മന്ത്രി പി.ജെ ജോസഫും പ്രതികരിച്ചു.

 

സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെതിരെ ഇന്ന് വാദം കേള്‍ക്കും

Posted: 25 Feb 2013 10:34 PM PST

Image: 

ന്യൂദല്‍ഹി: സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെ ദല്‍ഹി വിചാരണ കോടതിയില്‍ ഇന്ന് വാദം കേള്‍ക്കും. വാദം കേള്‍ക്കല്‍ നാളെത്തോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. സജ്ജന്‍ കുമാറിനെതിരായ വാദം ഇനിയും പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേസില്‍ വിധി പുറപ്പെടുവിക്കുമെന്ന് വിചാരണ കോടതി കേസ് അന്വേഷിക്കുന്ന സി.ബി.ഐക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറു മാസത്തിനുള്ളില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കണമെന്ന് 2010 ഫെബ്രുവരിയില്‍ ദല്‍ഹി ഹൈകോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കിയിട്ടും കേസില്‍ കാലതാമസം തുടരുകയാണ്.

1984ല്‍ സിഖ് വിരുദ്ധ കലാപത്തിന് ആളുകളെ പ്രേരിപ്പിച്ചു എന്നാണ് ദല്‍ഹി എം.പിയായിരുന്ന സജ്ജന്‍ കുമാറിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരായ കുറ്റം. കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് കേസില്‍ സജ്ജന്‍ കുമാറിനെ സി.ബി.ഐ പ്രതിയാക്കിയത്. 2010  ജനുവരിയില്‍ ഇയാള്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ രണ്ട് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പൊലീസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറും തമ്മില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സി.ബി.ഐ 2012 ഏപ്രിലില്‍ വിചാരണ കോടതിയില്‍ വാദിച്ചിരുന്നു. സജ്ജന്‍ കുമാറിനെതിരായ കേസ് തള്ളണമന്ന ഹരജി 2010ല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും

Posted: 25 Feb 2013 10:20 PM PST

Image: 

അബൂദബി: ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിക്കും. 32 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഇതിന്. 1981 മേയില്‍ ഇന്ദിരാഗാന്ധി സന്ദര്‍ശിച്ച ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും യു.എ.ഇയില്‍ എത്തിയിട്ടില്ല.
മാര്‍ച്ച് അവസാനവാരം മന്‍മോഹന്‍ സിങ് യു.എ.ഇ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് ‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശക്തമായ സാധ്യതയുണ്ട്’ എന്നായിരുന്നു ഇന്ത്യന്‍ എംബസി വൃത്തങ്ങളുടെ പ്രതികരണം.   
മാര്‍ച്ച് അവസാന വാരം ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് മന്‍മോഹന്‍ സിങ് യു.എ.ഇയിലെത്തുക. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമാക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനുമുള്ള ചര്‍ച്ചകള്‍ സന്ദര്‍ശനവേളയില്‍ നടക്കും. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് യു.എ.ഇ. കഴിഞ്ഞ വര്‍ഷം ഇരുരാജ്യങ്ങളും തമ്മില്‍ 72 ബില്യന്‍ ഡോളറിന്‍െറ (264.4 ബില്യന്‍ ദിര്‍ഹം) വ്യാപാരം നടന്നതായാണ് കണക്ക്.
കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളിലെയും ഉന്നത നേതൃത്വം പരസ്പര ഔദ്യാഗിക സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും 20 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യു.എ.ഇയില്‍ മൂന്ന് ദശകമായി ഇന്ത്യന്‍ പ്രധാനമന്ത്രി എത്തിയിരുന്നില്ല.  2011 ജൂണില്‍ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും നവംബറില്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാനും  ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2010 നവംബറില്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ യു.എ.ഇയും സന്ദര്‍ശിച്ചു. 1976 നവംബറില്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. ഫക്രുദ്ദീന്‍ അലി അഹ്മദും 2003 ഒക്ടോബറില്‍ ഡോ. എ.പി.ജെ അബ്ദുല്‍ കലാമും യു.എ.ഇ സന്ദര്‍ശിച്ചിരുന്നു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ 1975ലും 1992ലും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം 2007 മാര്‍ച്ചിലും 2010 മാര്‍ച്ചിലും 2011 മേയിലും ഇന്ത്യ സന്ദര്‍ശിച്ചു.

ഖത്തറിന്‍െറ ആദ്യ ഉപഗ്രഹ വിക്ഷേപണം ഈ വര്‍ഷം

Posted: 25 Feb 2013 10:18 PM PST

Image: 

ദോഹ: ഖത്തറിന്‍െറ ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇസ്ഹൈല്‍ വണിന്‍െറ വിക്ഷേപണം ഈ വര്‍ഷം നടക്കുമെന്ന് ഖത്തര്‍ സാറ്റലൈറ്റ് കമ്പനിയായ ഇസ്ഹൈല്‍സാറ്റ് അറിയിച്ചു. കമ്പനിയുടെ നാല് എന്‍ജിനിയര്‍മാര്‍ കലിഫോര്‍ണിയയിലെ സ്പേസ് സിസ്റ്റംസ് ലോറല്‍ കമ്പനിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. യൂറോപ്യന്‍ സാറ്റലൈറ്റ് ഓപറേറ്റര്‍ യൂടെല്‍സാറ്റുമായി ചേര്‍ന്നാണ് ഇസ്ഹൈല്‍സാറ്റ് വിക്ഷേപിക്കുന്നത്.
രണ്ടുവര്‍ഷം നീണ്ട പരിശീലനത്തില്‍ ഉപഗ്രഹത്തിന്‍െറ നിര്‍മാണം, വിക്ഷേപണം, പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയില്‍ ഖത്തര്‍ സ്വദേശികളായ എന്‍ജിനിയര്‍മാര്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. മുഹമ്മദ് അല്‍ ദിലൈമി, ഥാനി അലി അല്‍ മല്‍കി, ഇബ്രാഹിം അബ്ദുല്ല അല്‍ ഹാജ്, മുഹമ്മദ് അല്‍ സായിദ് എന്നിവരാണ് പരീശീലനം നേടി പുറത്തുവന്നത്. ഗള്‍ഫ് മേഖലയില്‍ ഉപഗ്രഹ വ്യവസായത്തില്‍ ശക്തമായ സാന്നിധ്യമായി മാറാന്‍ ഇസ്ഹൈല്‍സാറ്റിന് കഴിയുമെന്ന് ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ചെന്നൈ ടെസ്റ്റ്: ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

Posted: 25 Feb 2013 09:52 PM PST

Image: 

ചെന്നൈ: ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഓസീസിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി.
 രണ്ടാമിന്നിങ്സില്‍ 50 റണ്‍സിന്റെവിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ട്  വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. മുരളി വിജയ് (6), സെവാഗ്(19) എന്നിവരാണ് പുറത്തായത്. രണ്ടു സിക്സുകളുമായി സചിനും(13) പൂജാരയും (8) പുറത്താകാതെ നിന്നു.

അവസാന ദിനം രണ്ടാമിന്നിങ്സില്‍  234 റണ്‍സുമായി ബാറ്റിങ് പുന:രാരംഭിച്ച ഓസീസ്   241ന് പുറത്തായിരുന്നു. പതിനൊന്നാമനായി ബാറ്റിങ്ങിനിറങ്ങിയ നഥാന്‍ ലിയോണ്‍ 11 റണ്‍സെടുത്ത് പുറത്തായി. ജഡേജയാണ് നഥാനെ പുറത്താക്കിയത്. 81 റണ്‍സെടുത്ത ഹെന്‍റിക്വസിനൊപ്പം പുറത്താകാതെ നിന്നു.  

രണ്ടാമിന്നിങ്സില്‍ രവിചന്ദ്ര അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍  രവീന്ദ്ര ജഡേജ മൂന്നും ഹര്‍ഭജന്‍ സിങ്ങും രണ്ടു വിക്കറ്റും  വീഴ്ത്തി തമിഴ്നാട്ടുകാരന് ഉറച്ച പിന്തുണ നല്‍കി. മത്സരത്തില്‍ അശ്വിന്‍െറ മൊത്തം വിക്കറ്റ് നേട്ടം 12 ആയി ഉയര്‍ന്നു.

192 റണ്‍സിന്‍െറ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയശേഷം രണ്ടാമിന്നിങ്സില്‍ പാഡുകെട്ടിയ മുന്‍നിര താരങ്ങള്‍ ചെറുപ്പുനില്‍പില്ലാതെ പത്തിമടക്കിയ ക്രീസിലാണ് ഹെന്‍റിക്വസ് പുറത്താകാതെ 75 റണ്‍സെടുത്ത്  മികവുകാട്ടിയത്. പോര്‍ചുഗലില്‍ ജനിച്ച ഈ 26കാരന്‍ ഉറച്ചുനിന്നില്ലായിരുന്നെങ്കില്‍ ഒരു ദിനം ബാക്കിയിരിക്കേ ഇന്ത്യ ഇന്നിങ്സ് ജയത്തിയേനേ. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആസ്ട്രേലിയ ഒമ്പതു വിക്കറ്റിന് 232 റണ്‍സെന്ന നിലയിലായിരുന്നു.  

മുന്നില്‍നിന്ന് നയിച്ച മഹേന്ദ്ര സിങ് ധോണിയുടെ (224) ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഒന്നാമിന്നിങ്സില്‍ 572 റണ്‍സ് അടിച്ചുകൂട്ടിയാണ് ഇന്ത്യ 192 റണ്‍സിന്‍െറ ലീഡുമായി ഓസീസിനെതിരെ വീണ്ടും ബൗള്‍ ചെയ്യാനിറങ്ങിയത്. തോല്‍വിയില്‍നിന്ന് രക്ഷപ്പെടാന്‍ മികച്ച തുടക്കം കൊതിച്ച് ക്രീസിലെത്തിയ സന്ദര്‍ശകരെ ബൗളിങ് ഓപണ്‍ ചെയ്ത അശ്വിനും ഹര്‍ഭജനും വല്ലാതെ കുഴക്കി. സ്പിന്നിന് നിര്‍ലോഭം പിന്തുണ കിട്ടിയ വിക്കറ്റില്‍ ജാഗ്രതയോടെ നിലയുറപ്പിക്കാന്‍ ശ്രമിച്ച ഷെയ്ന്‍ വാട്സന്‍ (17) ആണ് ആദ്യം മടങ്ങിയത്. ടീം സ്കോര്‍ 34ല്‍ നില്‍ക്കെ  ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന പന്തില്‍ അശ്വിന്‍ ആശിച്ച ബ്രേക്ത്രൂ നേടി. ഓഫ്സ്റ്റമ്പിനു പുറത്തുകൂടി നീങ്ങിയ പന്തില്‍ മുന്നോട്ടാഞ്ഞു കളിക്കാന്‍ തുനിഞ്ഞ വാട്സന്‍െറ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ സ്ളിപ്പില്‍ സെവാഗിന് അനായാസ ക്യാച്ച്.

97 പന്തില്‍ 32 റണ്‍സെടുത്ത എഡ് കൊവാന്‍െറ മടക്കമായിരുന്നു പിന്നെ. പന്ത് പിച്ച് ചെയ്യുന്നതിനു പിന്നാലെ വെട്ടിത്തിരിയുന്നതിനൊപ്പം പ്രവചനാതീതമായ ബൗണ്‍സും കൂടിയായപ്പോള്‍ ബാറ്റിങ് ദുഷ്കരമായ ട്രാക്കില്‍ അശ്വിനായിരുന്നു കൊവാന്‍െറയും അന്തകന്‍. റണ്ണെടുക്കും മുമ്പെ ഫില്‍ ഹ്യൂസിനെ ജഡേജ സ്ളിപ്പില്‍ സെവാഗിന്‍െറ കൈകളിലെത്തിച്ചതോടെ സ്കോര്‍ മൂന്നിന് 65.

ഒന്നാമിന്നിങ്സില്‍ മോശമായി പന്തെറിഞ്ഞ ഹര്‍ഭജന്‍ പക്ഷേ, രണ്ടാമിന്നിങ്സില്‍ ഉണര്‍വു കാട്ടി. ജാഗ്രതയോടെ പിടിച്ചുനിന്ന അപകടകാരിയായ ഡേവിഡ് വാര്‍നറെ (23) കിറുകൃത്യമായ എല്‍.ബി.ഡബ്ള്യുവിലൂടെ മടക്കിയ ഹര്‍ഭജന് ഉശിരു കൂടി. തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ (എട്ട്) സ്വീപ് ഷോട്ടിനുള്ള ശ്രമത്തിനിടെ ക്ളീന്‍ബൗള്‍ഡാക്കി ഹര്‍ഭജന്‍ വിക്കറ്റ് നേട്ടം ഇരട്ടിയാക്കി. ഒരറ്റത്ത് ഉറച്ചുനിന്ന ക്യാപ്റ്റന്‍ മൈക്കല്‍ ക്ളാര്‍ക്കില്‍ (31) അപ്പോഴും ഓസീസിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, അശ്വിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി നായകന്‍ മടങ്ങിയതോടെ ഓസീസ് ആറിന് 131 റണ്‍സെന്ന നിലയിലെത്തി.

പിന്നീട് വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഹെന്‍റിക്വസ് പിടിച്ചുനിന്നതോടെ ഇന്നിങ്സ് ജയമെന്ന ആതിഥേയ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 124 പന്തു നേരിട്ട ഹെന്‍റിക്വസ് ആറു ഫോറും രണ്ടു കൂറ്റന്‍ സിക്സുമുതിര്‍ത്തപ്പോള്‍ 47 പന്തില്‍ ഒരു ബൗണ്ടറിയടക്കമാണ് ലിയോണ്‍ എട്ടു റണ്‍സെടുത്തത്.

നേര്േത്ത, എട്ടു വിക്കറ്റിന് 515 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍നിരയില്‍ ധോണിയാണ് ആദ്യം മടങ്ങിയത്. 265 പന്തില്‍ 24 ഫോറും ആറു സിക്സുമടക്കം 224ലെ്ധിയ ഇന്ത്യന്‍ ക്യാപ്റ്റനെ ജെയിംസ് പാറ്റിന്‍സണിന്‍െറ പന്തില്‍ വിക്കറ്റിനു പിന്നില്‍ വെയ്ഡ് പിടികൂടി. ഒമ്പതാം വിക്കറ്റില്‍ ധോണിയും ഭുവനേശ്വര്‍ കുമാറും (97 പന്തില്‍ 38) 140 റണ്‍സ് ചേര്‍്ധു. സ്പിന്‍ ട്രാക്കില്‍ 96 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്്ധിയ പാറ്റിന്‍സണ്‍ ശ്രദ്ധേയ നേട്ടം കൊയ്തു. ലിയോണ്‍ മൂന്നു വിക്കറ്റ് വീഴ്്ത്തി.

 

ചെയ്യാത്ത കുറ്റത്തിന് താങ്ങാനാകാത്ത ബാധ്യതയും പേറി ഉമ്മര്‍ മൗലവി ഉഴലുന്നു

Posted: 25 Feb 2013 09:46 PM PST

Image: 

മനാമ: ചെയ്യാത്ത കുറ്റത്തിന്‍െറ ബാധ്യതയും തലയിലേറ്റി നട്ടം തിരിയുകയാണ് വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ഉമ്മര്‍ മൗലവി. തന്നെ ബഹ്റൈനിലേക്ക് കൊണ്ടുവന്ന സ്വന്തം സഹോദരന്‍ വരുത്തിവെച്ചെന്ന് സ്പോണ്‍സര്‍ പറയുന്ന 5020 ദിനാറും 500 ഫില്‍സും (ഏകദേശം ഏഴ് ലക്ഷം രൂപ) ഉമ്മര്‍ മൗലവിയുടെ തലയിലാണ്. മൗലവിക്കാകട്ടെ മാസത്തില്‍ കിട്ടുന്നത് 70 ദിനാര്‍ ശമ്പളവും. ബാധ്യത വരുത്തിവെച്ച ജ്യേഷ്ടന്‍ സുലൈമാന്‍ പിതാവ് മരിച്ചപ്പോള്‍ ഉമ്മര്‍ മൗലവിക്കൊപ്പം കഴിഞ്ഞ വര്‍ഷം നാട്ടിലേക്ക് പോയതാണ്. സ്പോണ്‍സര്‍ സുലൈമാന്‍െറ വിസ റദ്ദാക്കിയതിനാല്‍ പിന്നീട് ബഹ്റൈനിലേക്ക് വരാനായില്ല. കട ബാധ്യതകളില്‍ മുങ്ങിനില്‍ക്കുന്ന ജ്യേഷ്ടന് വയനാട്ടില്‍നിന്ന് തുക സമാഹരിച്ച് ഇങ്ങോട്ട് അയക്കാനുമാകില്ല. ഭാര്യയും മൂന്ന് പെണ്‍മക്കളും ഉമ്മര്‍ മൗലവി ലീവിന്‍െറ സമയം കഴിഞ്ഞിട്ടും വരാതിരിക്കുന്നതില്‍ ദു:ഖം കടിച്ചമര്‍ത്തി കഴിഞ്ഞു കൂടുന്നു. യാത്രാ നിരോധമുള്ളതിനാല്‍ ഉമ്മര്‍ മൗലവിക്ക് നാട്ടില്‍ പോകാനാകുന്നുമില്ല.
സുലൈമാന്‍െറ സ്പോണ്‍സറുടെ കീഴില്‍തന്നെയാണ് നാലു വര്‍ഷം മുമ്പ് ഉമ്മര്‍ മൗലവിയും ബഹ്റൈനിലേക്ക് വന്നത്. പിന്നീട് ഔാഫില്‍ ക്ളീനിങ് ജോലി ലഭിച്ചപ്പോള്‍ ഉമ്മര്‍ മൗലവി സ്പോണ്‍സറില്‍നിന്ന് മാറി. പിതാവ് മരിച്ചപ്പോള്‍ നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് സുലൈമാന്‍ സ്പോണ്‍സറെ സമീപിച്ചു. ഉമ്മര്‍ മൗലവി മുദ്ര പത്രത്തില്‍ ഒപ്പിട്ട് നല്‍കുകയാണെങ്കില്‍ നാട്ടിലേക്ക് വിടാമെന്ന് സ്പോണ്‍സര്‍ പറഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് മൗലവി ബ്ളാങ്ക് പേപ്പറുകളില്‍ ഒപ്പിട്ട് നല്‍കിയത്. ഇത്ര വലിയ സാമ്പത്തിക ബാധ്യത ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെ ഒപ്പിട്ട് നല്‍കില്ലെന്നാണ് ഉമ്മര്‍ മൗലവി പറയുന്നത്. എന്തായാലും പിതാവിന്‍െറ മൃതദേഹം കാണാന്‍ ഇരുവരും നാട്ടിലേക്ക് യാത്രയയായി. 15 ദിവസം കഴിഞ്ഞ് ഉമ്മര്‍ മൗലവി ബഹ്റൈനിലേക്ക് മടങ്ങി. വിസ സ്പോണ്‍സര്‍ റദ്ദാക്കിയിരുന്നതിനാല്‍ സുലൈമാന് വരാനായില്ല. കഴിഞ്ഞ റമദാന് ഉംറ സംഘത്തോടൊപ്പം മൗലവി കോസ്വേയിലൂടെ യാത്ര ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. യാത്രാ നിരോധമുണ്ടെന്നും ഉമ്മര്‍ മൗലവിക്ക് ബഹ്റൈന്‍ വിടാനാകില്ലെന്നുമായിരുന്നു കോസ്വേയിലെ എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചത്. മൗലവി ബഹ്റൈനിലേക്ക് തന്നെ മടങ്ങി. പിന്നീട് യാത്രാ നിരോധത്തിന്‍െറ കാരണം അറിയാന്‍ എസ്.കെ.എസ്.എസ്്.എഫ് പ്രവര്‍ത്തകന്‍ ശറഫുദ്ദീന്‍ മാരായമംഗലത്തോടൊപ്പം പഴയ സ്പോണ്‍സറെ സമീപിച്ചു. അപ്പോഴാണ് ജ്യേഷ്ടന്‍ 5020 ദിനാര്‍ ബാധ്യതയുണ്ടാക്കിയാണ് നാട്ടിലേക്ക് പോയതെന്ന സത്യം മൗലവി അറിയുന്നത്. കോടതിയില്‍ ബന്ധപ്പെട്ടപ്പോള്‍ രണ്ട് തവണ കേസിന് വിളിച്ചിരുന്നെന്ന വിവരവും ലഭിച്ചു. എന്നാല്‍, ഉമ്മര്‍ മൗലവിക്ക് കോടതിയില്‍നിന്ന് നോട്ടീസൊന്നും ലഭിച്ചിരുന്നില്ല.
സുലൈമാന്‍ നടത്തിയിരുന്ന കോള്‍ഡ് സ്റ്റോര്‍ 2011 ഫെബ്രുവരി 14നുണ്ടായ തീപിടിത്തത്തില്‍ നശിച്ചിരുന്നു. ഈ സമയത്ത് കട പുനരുദ്ധരിക്കാന്‍ ബാങ്കില്‍നിന്ന് താന്‍ ലോണെടുത്ത് നല്‍കിയ തുകയാണിതെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. ജ്യേഷ്ടനെ ബന്ധപ്പെട്ടപ്പോള്‍ ബാധ്യതയുണ്ടെന്നത് ശരിയാണെന്നും മാസാമാസം 50 ദിനാര്‍ വെച്ച് സ്പോണ്‍സര്‍ക്ക് തിരിച്ചടക്കുന്നുണ്ടെന്നും പറഞ്ഞു. മാത്രവുമല്ല, സ്പോണ്‍സറില്‍നിന്ന് വാങ്ങിയ പണം താന്‍ ഉപയോഗിച്ചതല്ലെന്നും കോള്‍ഡ് സ്റ്റോര്‍ പുനര്‍ നിര്‍മാണത്തിനാണ് എടുത്തതെന്നും സ്റ്റോര്‍ ഇപ്പോഴും സ്പോണ്‍സറുടെ പേരിലാണെന്നും സുലൈമാന്‍ വ്യക്തമാക്കുന്നു. തനിക്ക് ബഹ്നൈിലേക്ക് വിസ അനുവദിച്ചു കിട്ടിയാല്‍ വരാന്‍ തയ്യാറാണെന്നും സുലൈമാന്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇത് സ്പോണ്‍സര്‍ അംഗീകരിക്കുന്നില്ല. ഒരു പൈസയും തിരിച്ചു തന്നിട്ടില്ലെന്നാണ് സ്പോണ്‍സര്‍ പറയുന്നത്. 70 ദിനാര്‍ മാത്രം ശമ്പളം വാങ്ങുന്ന താന്‍ ഈ ബാധ്യത എങ്ങനെ തീര്‍ക്കുമെന്ന മൗലവിയുടെ ചോദ്യം സ്പോണ്‍സര്‍ അവഗണിക്കുന്നു. ജ്യേഷ്ടന്‍ സുലൈമാനെ വിസ കൊടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നാല്‍ അവന്‍ അധ്വാനിച്ച് കടം വീട്ടിക്കൊള്ളുമെന്ന് പറഞ്ഞിട്ടും സ്പോണ്‍സര്‍ വഴങ്ങുന്നില്ല. സുലൈമാന്‍ ഇനി ബഹ്റൈനിലേക്ക് വരേണ്ടതില്ലെന്ന നിലപാടില്‍ സ്പോണ്‍സര്‍ ഉറച്ചുനില്‍ക്കുകയാണ്. മൗലവിക്ക് കഴിഞ്ഞ നവംബറില്‍ ലീവിന് നാട്ടില്‍ പോകാന്‍ സമയമായിട്ടുണ്ട്. പക്ഷേ, യാത്രാ നിരോധം അതിന് അനുവദിക്കുന്നില്ല. പഠിക്കുന്ന രണ്ട് പെണ്‍മക്കളും പറക്കമുറ്റാത്ത മറ്റൊരു പെണ്‍കുഞ്ഞും മൗലവിയുടെ വരവിനായി കാത്തിരിക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് അഭ്യര്‍ഥിച്ച് മൗലവി കഴിഞ്ഞ ദിവസം എംബസിയില്‍ നടന്ന ഓപണ്‍ ഹൗസില്‍ എത്തിയിരുന്നു. എന്നാല്‍, സാമ്പത്തിക വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്ന് പറഞ്ഞ് എംബസിയും കൈയ്യൊഴിഞ്ഞു. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെ ഉഴലുന്ന മൗലവി പ്രശ്ന പരിഹാരത്തിന് സാമൂഹിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയുമെല്ലാം സഹായം തേടുകയാണ്.

ഖുറൈന്‍ രക്തസാക്ഷികളുടെ സ്മരണയില്‍ അവര്‍ ഒത്തുചേര്‍ന്നു

Posted: 25 Feb 2013 09:37 PM PST

Image: 

കുവൈത്ത് സിറ്റി: സദ്ദാം ഹുസൈന്‍െറ ഇറാഖ് സൈന്യത്തിന്‍െറ ആധിപത്യത്തില്‍നിന്ന് മോചിതമായതിന്‍െറ 22ാം വാര്‍ഷികം രാജ്യംകൊണ്ടാടുമ്പോള്‍ അതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച നിരവധി പേരെ വിസ്മരിക്കാനാവില്ല. അതില്‍ കുവൈത്തിന്‍െറ ചരിത്രത്തില്‍നിന്ന് ഒരിക്കലും അറുത്തുമാറ്റാന്‍ പറ്റാത്ത നാമമാണ് ഖുറൈന്‍ രക്തസാക്ഷികളുടേത്.
22 വര്‍ഷം മുമ്പ് ഇതുപോലൊരു ദിവസമാണത് സംഭവിച്ചത്. കുവൈത്തില്‍ അധിനിവേശം നടത്തിയ സദ്ദാം ഹുസൈന്‍െറ ഇറാഖി സൈന്യം പിന്മാറുന്നതിന് രണ്ടു ദിവസം മാത്രം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1991 ഫെബ്രുവരി 24ന്. അന്നാണ് അല്‍ മെസ്സില സംഘം എന്ന് സ്വയം പേര് സ്വീകരിച്ച 31 അംഗ കുവൈത്തി പോരാളി സംഘം രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച് ശത്രുസൈന്യവുമായി ഏറ്റുമുട്ടിയത്. പത്ത് മണിക്കൂറിലേറെ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ അവരില്‍ 12 പേര്‍ രക്തസാക്ഷികളാവുകയും ചെയ്തു.
ഖുറൈന്‍ രക്തസാക്ഷികള്‍ എന്നറിയപ്പെടുന്ന ഇവരുടെ സ്മരണയില്‍ സ്ഥാപിച്ച അല്‍ ഖുറൈന്‍ മ്യൂസിയത്തില്‍ സ്മരണകളിരമ്പുന്ന മനസ്സുമായി രക്തസാക്ഷികളുടെ മക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അത് രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്കുള്ള അര്‍ഹിച്ച ആദരാഞ്ജലിയായി.
ഒരുവീട്ടില്‍ തമ്പടിച്ചായിരുന്നു ഈ ചെറുസംഘം ഇറാഖി സൈന്യത്തിനെതിരെ പോരാടിയത്. അധിനിവേശ കാലത്ത് രാജ്യത്തിന്‍െറ പല ഭാഗങ്ങളിലും രൂപംകൊണ്ട ചെറുസംഘങ്ങളില്‍ ഒന്നായിരുന്നു ഇത്. ആരുടെയും നിര്‍ബന്ധമോ പ്രേരണയോ ഇല്ലാതെ രാജ്യസ്നേഹം മാത്രം കൈമുതലാക്കി ഒത്തുകൂടിയ ഒരുകൂട്ടം ചെറുപ്പക്കാര്‍. ഇറാഖി സൈന്യം ഉപേക്ഷിച്ചുപോയതും മറ്റുമായി കുറച്ച് മെഷീന്‍ ഗണ്ണുകളും വലിയ ശക്തിയില്ലാത്ത ബോംബുകളും മാത്രമായിരുന്നു ഇവരുടെ സമ്പാദ്യം. ഒറ്റപ്പെടുന്ന ഇറാഖി സൈനികരെ ആക്രമിച്ചും ഇറാഖ് ട്രക്കുകള്‍ക്കടിയില്‍ ബോംബ് വെച്ചും പൊരാട്ടം നടത്തിയിരുന്ന ഇവര്‍ ഖുറൈനിലെ ബദര്‍ അല്‍ ഈദാനിന്‍െറ വീടാണ് താവളമാക്കിയത്. ബദറും ഈ സംഘത്തിലുണ്ടായിരുന്നു. ഇവിടെ നിന്ന് ആസൂത്രണം ചെയ്ത് ചെറുസംഘങ്ങളായി ഇറാഖി സൈനികരെ ആക്രമിക്കാന്‍ ഇറങ്ങാറായിരുന്നു പതിവ്.
സംഭവ ദിവസം വീടിന് സമീപമെത്തിയ ഇറാഖി സൈനികരുടെ പട്രോളിങ് സംഘം വീടിന്‍െറ വാതിലിന് മുട്ടി. പ്രതികരണം ഇല്ലാതിരുന്നപ്പോള്‍ ആക്രമണവും തുടങ്ങി. രണ്ടു ടാങ്കുകളില്‍നിന്നായി കനത്ത ആക്രമണം. എന്നാല്‍, മനോധൈര്യം വിടാതെ കുവൈത്തി സംഘം ചെറുത്തുനിന്നു. രാവിലെ എട്ടു മണിക്ക് ആക്രമണം തുടങ്ങിയ ഇറാഖി സംഘത്തിന് വീടിനകത്തുകടക്കാനായത് വൈകീട്ട് ആറുമണിക്ക്. ഇതിനിടെ 12 പേര്‍ രക്തസാക്ഷികളായി. ബാക്കിയുള്ളവരെ ഇറാഖി സൈന്യം തടവുകാരായി പിടികൂടുകയും ചെയ്തു. രണ്ടു പതിറ്റാണ്ടിനുശേഷവും രക്തസാക്ഷികളെ സ്മരിക്കാനുള്ള അവസരമായി ഞായറാഴ്ച ഖുറൈന്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച സംഗമം.
 

ടി.പി വധം: പാര്‍ട്ടി അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് എസ്.ആര്‍.പി

Posted: 25 Feb 2013 09:21 PM PST

Image: 

കൊല്ലം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിതലത്തില്‍ നടത്തിയ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടി നടത്തുന്ന അന്വേഷണം അതിന്റെ അന്തിമഘട്ടത്തിലാണ്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അഖിലേന്ത്യാജാഥയുടെ ഭാഗമായി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്.ആര്‍.പി.

കേരളത്തില്‍ ഭരണമാറ്റത്തിനു കളം ഒരുങ്ങിയാല്‍ അറച്ചുനില്‍ക്കാതെ ഉചിതമായ തീരുമാനമെടുക്കും. യു.ഡി.എഫില്‍ അസംതൃപ്തരായ കക്ഷികള്‍ ഉണ്ടെന്നത് മാധ്യമങ്ങളിലൂടെ പുറത്തുവന്നുകഴിഞ്ഞു. എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം. വ്യത്യസ്ത പാര്‍ട്ടികളില്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നത് വലിയ സംഭവമൊന്നുമല്ല.

ലാവ്‌ലിന്‍ അഴിമതി കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇതേക്കുറിച്ച് വി.എസ്. അച്യുതാനന്ദന്റെ അഭിപ്രായത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എസ്.ആര്‍.പി പറഞ്ഞു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP