തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയരും Madhyamam News Feeds | ![]() |
- തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയരും
- കോപ്റ്റര്‍ കോഴ: എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെക്കാം -ആന്റണി
- വേലുപ്പിള്ള പ്രഭാകരന്റെ മകനെ കൊന്നത് സൈന്യത്തിന്റെ കസ്റ്റഡിയില്‍
- നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് രാജിവെച്ചു
- നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ സജീവം
- സൈബര്‍ കുറ്റകൃത്യം: തലസ്ഥാനനഗരം മുന്നില്‍
- മാരകായുധങ്ങളുമായെത്തിയ സംഘം വീടുകള്‍ തകര്‍ത്തു
- വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്ന് പറഞ്ഞിട്ടില്ല -ആര്യാടന്‍
- ഭവാനി വധം: പ്രതി മണികണ്ഠന്‍ കുറ്റക്കാരന്‍
- പമ്പയില്‍ നീരൊഴുക്ക് കുറഞ്ഞു; കുടിവെള്ളക്ഷാമം രൂക്ഷം
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ ഉയരും Posted: 18 Feb 2013 11:26 PM PST Image: ![]() മുംബൈ: സ്വകാര്യ വാഹനങ്ങളുടേതുള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പ്രീമിയം തുക കുത്തനെ ഉയര്‍ത്തുന്നു. അടുത്ത സാമ്പത്തിക വര്‍ഷം നിലവില്‍ വരുന്ന പ്രീമിയം വര്‍ധനക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ) തത്വത്തില്‍ അനുമതി നല്‍കി. വര്‍ധന നിലവില്‍ വരുന്നതോടെ സ്വകാര്യ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 38.87 ശതമാനം ഉയരും. അതേസമയം വാണിജ്യ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം 10 ശതമാനം വര്‍ധിക്കും.
|
കോപ്റ്റര്‍ കോഴ: എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെക്കാം -ആന്റണി Posted: 18 Feb 2013 11:13 PM PST Image: ![]() ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെക്കാമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. സര്‍ക്കാറിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും കൈകള്‍ ശുദ്ധമാണെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിവിശിഷ്ട വ്യക്തികള്‍ക്ക് സഞ്ചരിക്കാന്‍ ഇറ്റലിയില്‍നിന്ന് 12 അഗസ്റ്റ് വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറിന്റെ മറവില്‍ പത്തുശതമാനം കോഴ ഇടപാട് നടന്നെന്ന ആരോപണം യു.പി.എ സര്‍ക്കാറിനെ ഉലച്ച സാഹചര്യത്തിലാണ് ആന്റണി വീണ്ടും വാര്‍ത്താസമ്മേളനം നടത്തിയത്. ഇറ്റലിയില്‍ അന്വേഷണവും അറസ്റ്റും നടന്നതിന് പിന്നാലെ ആന്റണി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇറ്റലിയില്‍നിന്ന് രേഖകള്‍ സംഘടിപ്പിക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അവിടേക്ക് പുറപ്പെടുകയും ചെയ്തു. ഇറ്റലിയില്‍ അന്വേഷണം ആരംഭിച്ച് എത്രയോ കഴിഞ്ഞാണ് ഇന്ത്യ അനങ്ങിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പെട്ട ഉടനെ നടപടി ആരംഭിച്ചെന്നാണ് ആന്റണി പറഞ്ഞത്. ഹെലികോപ്റ്റര്‍ ഇടപാടിന്റെ പേരില്‍ താന്‍ രാജിവെക്കേണ്ടതില്ലെന്നും ആന്റണി വ്യക്തമാക്കി. മറ്റന്നാള്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കോപ്റ്റര്‍ കോഴ വലിയ വിഷയമാകും.
|
വേലുപ്പിള്ള പ്രഭാകരന്റെ മകനെ കൊന്നത് സൈന്യത്തിന്റെ കസ്റ്റഡിയില്‍ Posted: 18 Feb 2013 10:01 PM PST Image: ![]() News Gallery: ![]() ![]() ![]() ലണ്ടന്‍: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെമകന്‍ വെടിയേറ്റു മരിക്കുന്നതിനു മുമ്പ് സൈന്യത്തിന്റെ കസ്റ്റഡിയിലുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു. ബ്രിട്ടീഷ് ചാനലായ ചാനല്‍ ഫോറാണ് വേലുപ്പിള്ള പ്രഭാകരന്റെമകന്‍ ബാലചന്ദ്രന്‍ പ്രഭാകരന്‍ മരിക്കുന്നതിനു മുമ്പുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. അടുത്തമാസം ജനീവയില്‍ നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിലില്‍ അവതരിപ്പിക്കാനിരിക്കുന്ന ‘നോ വാര്‍ സോണ്‍: ദ കില്ലിങ് ഫീല്‍ഡ്സ് ഓഫ് ശ്രീലങ്ക’ എന്ന ഡോക്യൂമെന്‍്ററിയുടെ ഭാഗമായാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്. ഡോക്യുമെന്‍്ററിയുടെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിന് തലവേദനയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയിലെ തമിഴ്വംശജര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ചെറുക്കുന്നതിന് അന്താരാഷ്ട്രതലത്തില്‍ നടപടിയുണ്ടാക്കുന്നതിന് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പുതിയ തെളിവുകള്‍ സഹായകമാകുമെന്നാണ് സൂചന. |
നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് രാജിവെച്ചു Posted: 18 Feb 2013 09:58 PM PST Image: ![]() കൊഹിമ: നാഗാലാന്റ് ആഭ്യന്തരമന്ത്രി ഇംകോങ് എല്‍ ഇംചെന്‍ രാജിവെച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപയും ആയുധങ്ങളും അസം റൈഫിള്‍സ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് നാഗ പീപ്പിള്‍സ് ഫ്രണ്ട് സര്‍ക്കാരില്‍ നിന്നു രാജിവെക്കാന്‍ ആഭ്യന്തര മന്ത്രി തീരുമാനമെടുത്തത്. രാജിക്കത്ത് മുഖ്യമന്ത്രി നെയ്ഫിയു റിയൊവിനു കൈമാറി. അതേസമയം, നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി കൂടിയായ ഇംചെന്നിനെ അയോഗ്യനാക്കണമെന്ന് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ച ഇംചെന്‍ ആയുധ നിയമപ്രകാരം കടുത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും ഇംചെന്നിനെതിരേ എന്‍.ഐ.എ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്വന്തം നിയോജകമണ്ഡലമായ കൊറിദംഗയിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍ നിന്ന് 1.10 കോടി രൂപക്ക് പുറമെ അഞ്ച് തോക്കുകളും 140 വെടിയുണ്ടകളുമാണ് അസം റൈഫിള്‍സ് പിടികൂടിയത്. വാഹനത്തില്‍ മദ്യക്കുപ്പികളുണ്ടായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. |
നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ സജീവം Posted: 18 Feb 2013 08:58 PM PST പൂന്തുറ: പ്ളാസ്റ്റിക് ക്യാരി ബാഗുകളുടെ വിപണനം പൂര്‍ണമായും ഇല്ലാതാക്കാനുള്ള നഗരസഭയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വിപണികളില്‍ നിരോധിത പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി വിറ്റ്പോകുന്നു. ജനുവരി ഒന്ന് മുതലാണ് നഗരത്തില്‍ നഗരസഭ പ്ളാസ്റ്റിക് ബഹിഷ്കരണം കര്‍ശനമാക്കിയത്. മാലിന്യത്താല്‍ വീര്‍പ്പ്മുട്ടുന്ന നഗരത്തില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്ന വിപത്ത് മാരകമാണ്. ഇത് മുന്‍നിര്‍ത്തിയാണ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ല മോഡലില്‍ നഗരത്തില്‍ പ്ളാസ്റ്റിക് ബഹിഷ്കരണം നടപ്പിലാക്കിയത്. |
സൈബര്‍ കുറ്റകൃത്യം: തലസ്ഥാനനഗരം മുന്നില്‍ Posted: 18 Feb 2013 08:57 PM PST തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങളില്‍ തലസ്ഥാന നഗരം മുന്നില്‍. കഴിഞ്ഞവര്‍ഷം നടന്ന സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് 4000 പരാതികള്‍. |
മാരകായുധങ്ങളുമായെത്തിയ സംഘം വീടുകള്‍ തകര്‍ത്തു Posted: 18 Feb 2013 08:54 PM PST ഇരവിപുരം: മാരകായുധങ്ങളുമായെത്തിയ സംഘം വടക്കേവിള ശ്രീനാരായണ പബ്ളിക് സ്കൂളിനടുത്ത് രണ്ട് വീടുകള്‍ അടിച്ചുതകര്‍ത്തു. വീടിനകത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ നശിപ്പിച്ച സംഘം വീട്ടുപുരയിടത്തിലെ കൃഷികളും നശിപ്പിച്ചു. ചൂരാങ്ങല്‍ പാലത്തിനടുത്ത് പെരുങ്കുളം നഗര്‍ ചരുവിള വീട്ടില്‍ ശശികല, വിജയമ്മ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രതികളെ പിടികൂടുന്നതിനായി ഇരവിപുരം പൊലീസും കൊല്ലം എ.സി.പിക്കും പരാതി നല്‍കിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. |
വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്ന് പറഞ്ഞിട്ടില്ല -ആര്യാടന്‍ Posted: 18 Feb 2013 08:49 PM PST Image: ![]() തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. മേഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. എ.കെ ബാലനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. |
ഭവാനി വധം: പ്രതി മണികണ്ഠന്‍ കുറ്റക്കാരന്‍ Posted: 18 Feb 2013 08:45 PM PST തൊടുപുഴ: മൂന്നാര്‍ വാഗുവരൈ എസ്റ്റേറ്റില്‍ നേവല്‍ ഡിവിഷന്‍ ആറുമുറി ലയത്തില്‍ മുരുകന്‍െറ ഭാര്യ ഭവാനിയെ (36) കഴുത്ത് മുറുക്കി കൊലപ്പെടുത്തി 64 ഗ്രാം സ്വര്‍ണവും 5000 രൂപയും കവര്‍ന്ന കേസിലെ പ്രതി എട്ടുമുറി ലയത്തില്‍ മണിയെന്ന മണികണ്ഠന്‍ (22) കുറ്റക്കാരനാണെന്ന് തൊടുപുഴ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.കെ. അരവിന്ദ ബാബു വിധി പ്രസ്താവിച്ചു. |
പമ്പയില്‍ നീരൊഴുക്ക് കുറഞ്ഞു; കുടിവെള്ളക്ഷാമം രൂക്ഷം Posted: 18 Feb 2013 08:42 PM PST കോഴഞ്ചേരി: പമ്പയിലെ നീരൊഴുക്ക് നിശ്ചലാവസ്ഥയിലെത്തിയതോടെ ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വേനല്‍ കടുത്തതോടെ നദീതീര ഗ്രാമങ്ങള്‍ കുടിവെള്ളത്തിന് പരക്കം പായുകയാണ്. അയിരൂര്‍, ചെറുകോല്‍, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം, മല്ലപ്പുഴശേരി, ആറന്മുള തുടങ്ങിയ പഞ്ചായത്തുകളിലാണ് ശുദ്ധജലക്ഷാമം ഭീതിജനകമായ അവസ്ഥയിലെത്തിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment