സ്വാഗതം
WELCOME

News Update..

Friday, January 9, 2015

ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും Madhyamam News Feeds

ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും Madhyamam News Feeds

Link to

ശ്രീലങ്കയില്‍ സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും

Posted: 09 Jan 2015 01:30 AM PST

Image: 

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍്റായി മൈത്രിപാല സിരിസേന ഇന്ന് സത്യ പ്രതിഞ്ജ ചെയ്യും. കൊളംബോയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയറില്‍ വൈകുന്നേരം ആറിനാണ് സത്യാപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്ന് അദ്ദേഹത്തിന്‍െറ വക്താവ് എ.എഫ്.പി ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി. ചടങ്ങില്‍ ഇന്ത്യയുടെ പ്രതിനിധിയായി വൈ.കെ സിന്‍ഹ പങ്കെടുക്കുമെന്ന് വിദേശ കാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു. സിരിസേനയെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോകനേതാക്കള്‍ അഭിനന്ദിച്ചു.
 

പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മഹിന്ദ രാജപക്സയെ പരാജയപ്പെടുത്തിയാണ് ലങ്കയില്‍ സിരിസേന യുഗത്തിന് തുടക്കമാവുന്നത് .രാജപക്സ തന്‍്റെ തോല്‍വി സമ്മതിച്ചതായി അദ്ദേഹത്തിന്‍െറ പ്രസ് സെക്രട്ടറി വിജയാനന്ദ ഹെറാത്ത് വെള്ളിയാഴ്ച എ.എഫ്.പിയോട് വ്യക്തമാക്കി. പ്രസിഡന്‍റ് സ്ഥാനം നഷ്ടപ്പെട്ടതോടെ രാജ്പക്സ ഒൗദ്യോഗിക വസതി ഒഴിഞ്ഞു. രാജ്പക്സ ഇന്ന് രാവിലെ മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംകെയുമായി  കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാജ്പക്സക്ക് 42 ശതമാനം വോട്ടുകള്‍ നേടാനേ സാധിച്ചുള്ളു. അതേ സമയം മൈത്രിപാല സിരിസേന 56 ശതമാനം വോട്ടു നേടി. രാജ്യത്തിന്‍െറ വടക്ക്- കിഴക്കന്‍ പ്രവിശ്യകളില്‍ ഇത്തവണ കനത്ത പോളിങ്ങാണ് നടന്നത്.

രാജ്പക്സയെ എതിര്‍ക്കുന്ന തമിഴ്- മുസ് ലിം വിഭാഗങ്ങള്‍ താമസിക്കുന്ന വടക്ക്-കിഴക്കന്‍ പ്രവിശ്യകളിലെ കനത്ത പോളിങ് അദ്ദേഹത്തിന് തിരിച്ചടിയാകുമെന്ന് ഉറപ്പായിരുന്നു. ഭരണത്തിലിരിക്കെ സ്വീകരിച്ച പല നടപടികളും ഈ വിഭാഗങ്ങളുടെ അപ്രീതിക്ക് വഴി വെച്ചിരുന്നു.
കാലാവധി തീരാന്‍ രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് രാജപക്സ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തില്‍ വരുന്നതിന് ശ്രീലങ്കയില്‍ നിലവിലുള്ള നിയമ തടസ്സം ഭരണഘടനാ ഭേദഗതിയിലൂടെ നീക്കിയ രാജപക്സ, പ്രസിഡന്‍റിന് വിശാല അധികാരങ്ങള്‍ നല്‍കുന്ന തരത്തില്‍ ഭരണനിര്‍വഹണ ഭേദഗതിയും കൊണ്ടു വന്നിരുന്നു. എല്‍.ടി.ടി.ഇക്കെതിരായ നടപടിയിലൂടെ സിംഹളര്‍ക്കിടയില്‍ നേടിയ ജനപ്രീതിയാണ് കഴിഞ്ഞ രണ്ടുതവണ അധികാരത്തിലത്തൊന്‍ രാജപക്സക്ക് തുണയായത്. എന്നാല്‍, അധികാരം തന്നില്‍ കേന്ദ്രീകരിച്ചതും അടുത്തബന്ധുക്കളെ സുപ്രധാന പദവികളില്‍ നിയമിച്ചതും അഴിമതി വര്‍ധിച്ചതും രാജപക്സയുടെ ജനപ്രീതി താഴ്ത്തി.

പ്രതിപക്ഷത്തിന്‍െറ പൊതുസ്ഥാനാര്‍ഥിയായ മൈത്രിപാല നേരത്തെ രാജപക്സ മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്നു. സ്ഥാനം രാജിവെച്ച് യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തോടൊപ്പം ചേര്‍ന്നാണ് ഇദ്ദേഹം പൊതുസ്ഥാനാര്‍ഥിയായത്.രണ്ട് മുഖ്യ സ്ഥാനാര്‍ഥികളും ഭൂരിപക്ഷ സിംഹള വിഭാഗത്തില്‍പ്പെട്ടവരാണ്. 15.86 ലക്ഷം വോട്ടര്‍മാരാണ് രാജ്യത്തുള്ളത്. വോട്ട് രേഖപ്പെടുത്തുന്നതിന് 1076 പോളിങ് ബൂത്തുകള്‍ ഒരുക്കിയിരുന്നു. 19 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.

 

തൊടുപുഴ നഗരസഭയില്‍ പ്ളാസ്റ്റിക് മാലിന്യശേഖരണത്തിന് സ്ഥിരം സംവിധാനം

Posted: 09 Jan 2015 12:48 AM PST

തൊടുപുഴ: നഗരസഭാ പരിധിയിലെ പ്രദേശങ്ങളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യങ്ങള്‍ സ്ഥിരമായി ശേഖരിക്കുന്നതിന് തൊടുപുഴ നഗരസഭ സംവിധാനമൊരുക്കുന്നു. പാലക്കാട് ആസ്ഥാനമായ ക്ളീന്‍ കേരള കമ്പനിയാണ് നഗരസഭയിലെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ മുന്‍കൂട്ടി തയാറാക്കിയ സമയക്രമം അനുസരിച്ച് ശേഖരിക്കാന്‍ മുന്നോട്ടുവന്നത്.
വാര്‍ഡുകളില്‍നിന്ന് മാലിന്യം ശേഖരിച്ച് കമ്പനിക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ക്ക് വ്യാഴാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗം രൂപം നല്‍കി.
കച്ചവടസ്ഥാപനങ്ങളില്‍നിന്ന് എല്ലാ മാസവും വീടുകളില്‍നിന്ന് ഒന്നിടവിട്ട മാസങ്ങളിലും രണ്ടാം ശനിയാഴ്ചകളില്‍ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാനാണ് തീരുമാനം.
ഫെബ്രുവരിയിലെ രണ്ടാം ശനിയാഴ്ച പദ്ധതിക്ക് തുടക്കമാകും. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് ഓരോ വാര്‍ഡിലും മൂന്നില്‍ കുറയാത്ത പോയന്‍റുകള്‍ സജ്ജീകരിക്കും. ഇവിടെനിന്ന് നഗരസഭയുടെ വാഹനത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച ശേഷം കമ്പനിക്ക് കൈമാറും. പ്ളാസ്റ്റിക് മാലിന്യത്തിന്‍െറ പരിധിയില്‍ വരുന്നവ മാത്രമെ ശേഖരിക്കൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിനാല്‍ നിക്ഷേപിക്കേണ്ട പ്ളാസ്റ്റിക് മാലിന്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ അല്ലാത്തവ നിക്ഷേപിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും സംവിധാനമൊരുക്കും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ കൗണ്‍സിലര്‍ക്കും ആയിരം രൂപയില്‍ കുറയാത്ത ഫണ്ട് നഗരസഭ അനുവദിക്കും.
ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ യൂനിറ്റുകള്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ് അറിയിച്ചു.
നഗരസഭ ശുചീകരണാവശ്യത്തിന് ഉപയോഗിച്ചിരുന്ന, കാലപ്പഴക്കത്താല്‍ ഉപയോഗശൂന്യമായ ട്രാക്ടര്‍ പൊതുലേലം ചെയ്യാന്‍ തീരുമാനമായി.
ആറ്, 23, 26 വാര്‍ഡുകളില്‍ നടപ്പ് സാമ്പത്തികവര്‍ഷം ശേഷിക്കുന്ന വാര്‍ഡ് ഫണ്ട് ഉപയോഗിച്ച് സ്ട്രീറ്റ് ലൈറ്റുകള്‍ വാങ്ങാന്‍ ഭരണാനുമതിയും സാമ്പത്തികാനുമതിയും നല്‍കി. ശുചിത്വപരിപാലനം, ജലവിതരണം, തെരുവുവിളക്ക്, ഡ്രെയ്നേജ് തുടങ്ങിയ പദ്ധതികള്‍ക്ക് ഫണ്ട് കണ്ടത്തൊന്‍ നഗരസഭാ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് സേവന ഉപനികുതി ഏര്‍പ്പെടുത്താവുന്നതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ അധികനികുതി ഏര്‍പ്പെടുത്തേണ്ടെന്നാണ് കൗണ്‍സില്‍ തീരുമാനം. നികുതിപിരിവ് ഊര്‍ജിതപ്പെടുത്തുന്നതിന്‍െറ ഭാഗമായി ജനുവരി, ഫെബ്രുവരി മാസങ്ങളിലെ അവധി ദിവസങ്ങളില്‍ വാര്‍ഡുതലത്തില്‍ കലക്ഷന്‍ കൗണ്ടറുകള്‍ തുറക്കും. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ക്യാമ്പുകളില്‍ ശുദ്ധജലം, ടോയ്ലറ്റ്, വിശ്രമസൗകര്യം എന്നിവ ഉറപ്പാക്കും.
മുതലക്കോടം സെന്‍റ് ജോര്‍ജ് യു.പി. സ്കൂള്‍, സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ സ്റ്റുഡന്‍റ് പൊലീസ് യൂനിറ്റുകളുടെ നടത്തിപ്പിന് 45,000 രൂപവീതം ധനസഹായം നല്‍കും. നിലവിലെ തെരുവുവിളക്കുകള്‍ മാറ്റി എല്‍.ഇ.ഡി സംവിധാനം സ്ഥാപിക്കാനുള്ള പദ്ധതിയായ നഗരജ്യോതി നടപ്പാക്കുന്നത് സംബന്ധിച്ച വിഷയവും കൗണ്‍സിലിന്‍െറ പരിഗണനക്ക് വന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
വാര്‍ഡുകളില്‍ സോഡിയം വേപ്പര്‍ ലാമ്പുകളുടെ എണ്ണം കൂടുന്നതുമൂലം കറന്‍റ് ചാര്‍ജ് ഇനത്തിലെ ചെലവ് വര്‍ധിക്കുന്നത്, പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന്‍െറ ഭാഗമായി റോഡുകളുടെ വശങ്ങള്‍ തകര്‍ന്നുകിടക്കുന്നത്, നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിക്കുന്നതുമൂലം കുടിവെള്ളചോര്‍ച്ച വ്യാപകമാകുന്നത്, വാര്‍ഡുതല സേവാകേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയ വിഷയങ്ങളും കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചു.

ഗുരുവായൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘം തെരഞ്ഞെടുപ്പ് ഇന്ന്

Posted: 09 Jan 2015 12:38 AM PST

ഗുരുവായൂര്‍: സി.പി.എമ്മും സി.പി.ഐയും നേരിട്ട് ഏറ്റുമുട്ടുന്ന ഗുരുവായൂര്‍ മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച. ഇരുകക്ഷികളും അഭിമാന പോരാട്ടമായി കണക്കാക്കുന്നതിനാല്‍ ശ്രദ്ധേയമായ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള സര്‍വ അടവുകളും ഇരുകക്ഷികളും പയറ്റുന്നുണ്ട്.
നേരത്തെ സി.പി.ഐയുടെ കൈവശമായിരുന്ന സംഘം പിടിച്ചെടുക്കാന്‍ അത്യുത്സാഹത്തിലാണ് സി.പി.എം. തങ്ങളുടെ കീഴിലായിരുന്നു എന്ന മേല്‍ക്കോയ്മ വഴി സംഘത്തെ തങ്ങളുടെ കീഴിലാക്കാന്‍ സി.പി.ഐയും ആഞ്ഞുപൊരുതുന്നുണ്ട്. കുറച്ചു കാലമായി സംഘം അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലായിരുന്നു. അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിന് മുമ്പ് സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കെ.സുധീരന്‍െറ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയാണ് സി.പി.എം പ്രചാരണം നടത്തുന്നത്. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായിരുന്നു സംഘം എന്ന് സി.പി.എം ആരോപിക്കുന്നു. 11 അംഗങ്ങളുള്ള ഭരണസമിതിയിലേക്ക് പട്ടിക ജാതി സംവരണ സീറ്റിലേക്ക് സി.പി.ഐ എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു.
പത്ത് സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലം സെക്രട്ടേറിയറ്റംഗങ്ങള്‍, ചാവക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, മഹിളാസംഘം മണ്ഡലം പ്രസിഡന്‍റ് തുടങ്ങി പ്രധാന നേതാക്കളെയാണ് സി.പി.ഐ അണിനിരത്തിയിട്ടുള്ളത്. ലോക്കല്‍ കമ്മിറ്റിയംഗങ്ങളും ഡി.വൈ.എഫ്.ഐ മുനിസിപ്പല്‍ സെക്രട്ടറിയും സാംസ്കാരിക സംഘടനാ നേതാക്കളുമൊക്കെ അടങ്ങുന്ന പാനലാണ് സി.പി.എമ്മിനുള്ളത്.
നേട്ടം കൊയ്യാനുള്ള അംഗബലമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് രംഗത്തില്ല. എന്നാല്‍ സി.പി.ഐ രഹസ്യമായി ഐ ഗ്രൂപ്പിലെ ചില പ്രമുഖരുമായി ധാരണയിലത്തെിയതായി സി.പി.എം ആരോപിക്കുന്നുണ്ട്. 200 ഓളം അംഗങ്ങള്‍ മാത്രമെ ഉള്ളൂവെങ്കിലും ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും നേര്‍ക്കുനേര്‍ പോരാടുന്നതിനാല്‍ മത്സരം ഏറെ ശ്രദ്ധേയമായിട്ടുണ്ട്. പ്രത്യേകിച്ചും എല്‍.ഡി.എഫ് ഭരിക്കുന്ന ഗുരുവായൂരില്‍. മുന്നണിബന്ധം തട്ടിയും മുട്ടിയും മുന്നോട്ട് പോകുന്നതിനിടെയാണ് നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത്.
മത്സരത്തില്‍ ആര് ജയിച്ചാലും അത് അടുത്തുവരുന്ന നഗരസഭ തെരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചയില്‍ നിഴലിക്കും. രാവിലെ 10 മുതല്‍ 12 വരെ റൂറല്‍ ബാങ്ക് ഹാളിലാണ് വോട്ടെടുപ്പ്. ഒന്നോടെ ഫലപ്രഖ്യാപനം ഉണ്ടാവും.

രണ്ടിടത്ത് ബസപകടം; 11 പേര്‍ക്ക് പരിക്ക്

Posted: 09 Jan 2015 12:38 AM PST

ചാലക്കുടി: ദേശീയപാതയില്‍ പോട്ട ഫൈ്ളഓവറിന് മുകളില്‍ വോള്‍വോ ബസ് കണ്ടെയ്നര്‍ ലോറിയുടെ പിറകിലിടിച്ച് 11 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. കണ്ടെയ്നര്‍ ലോറി കേടായതിനാല്‍ ഫൈ്ളഓവറിന് മുകളില്‍ നിര്‍ത്തിയിട്ടതായിരുന്നു. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. തമിഴ്നാട് കോയിമണ്ടി മുത്തയ്യയുടെ മകന്‍ അജിത്കുമാര്‍ (19), മുത്തുസ്വാമിയുടെ മകന്‍ കുഞ്ഞയ്യ (28), കൊച്ചി കടവന്ത്ര സ്വദേശി വിബാസ് ബോസ് (34), കൊച്ചി ചുള്ളിക്കല്‍ റബിയ്യ (22), അലഹാബാദ് സുഭാഷ്പാര്‍ക്ക് കിരണ്‍ (24), കടവന്ത്ര അഴഗിരിസ്വാമി മകന്‍ രാജന്‍ (47), കൊച്ചി ചുള്ളിക്കല്‍ മുഹമ്മദ് തയൂദ് (18), തമിഴ്നാട് ഓടക്കട്രം ദുരൈപുരം റോഡില്‍ ദേവദാസിന്‍െറ മകന്‍ ബാലാജി (34), ചെന്നൈ വെങ്കിടേശിന്‍െറ മകന്‍ ചന്ദ്രശേഖരന്‍ (59), കൊല്ലം സ്വദേശി അനില്‍ (45), കൊല്‍ക്കത്ത സ്വദേശി ഗോവിന്ദ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഏതാനും പേര്‍ പ്രഥമശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവര്‍ ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ലഖ് വിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

Posted: 09 Jan 2015 12:28 AM PST

Image: 

ഇസ് ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി സാഖിഉറഹ്മാന്‍ ലഖ് വിക്ക് മറ്റൊരുകേസില്‍ പാകിസ്താനിലെ സിവില്‍ കോടതി ജാമ്യം അനുവദിച്ചു. ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസിലാണ് വെള്ളിയാഴ്ച ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപ കെട്ടിവെച്ചതിന് ശേഷമാണ് കോടതി ജാമ്യം നല്‍കിയത്.  

തീവ്രവാദി ആക്രമണക്കേസില്‍ ലഖ് വിക്ക് നേരത്തെതന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചുവെങ്കിലും ലഖ് വിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല.

ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ ലഖ് വിയെ അന്യായമായാണ് പ്രതിചേര്‍ത്തിട്ടുള്ളതെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമാണ് ലഖ് വിയെ ജയിലില്‍ അടച്ചിരിക്കുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു. ലഖ് വിക്കെതിരെ ശക്തമായ തെളിവുകള്‍ ഇല്ളെ ന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്.  ക്രമസമാധാന പ്രശ്നമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ലഖ്വിയുടെ കസ്റ്റഡി നീട്ടുമെന്നാണ് സൂചന. മുംബൈ തീവ്രവാദി ആക്രമണക്കേസില്‍ ലഖ്വിക്ക് ജാമ്യം നല്‍കിയതിനെ ഇന്ത്യ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

പാറ്റൂര്‍ ഭൂമി ഇടപാട്: ക്രമക്കേട് നടന്നതായി എ.ഡി.ജി.പി

Posted: 08 Jan 2015 11:26 PM PST

Image: 

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ക്രമക്കേട് നടന്നതായി എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും മുന്‍ കലക്ടറും ഉള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതായാണ് എ.ഡി.ജി.പി ജേക്കബ് തോംസണ്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ലോകായുക്ത കേസെടുത്തു.

സ്വാകാര്യ നിര്‍മാണ കമ്പനിയായ ആര്‍ടെക് 30 സെന്‍റ് സ്ഥലം കൈയേറിയെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. ഇതില്‍ 24 സെന്‍റില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

ഡാറ്റ ബാങ്കിലുള്ള ഭൂമിയാണ് കൈയേറിയത്.കേസിലെ ഗൂഢാലോചനയടക്കം അന്വേഷിക്കണം. അധികാര ദുര്‍വിനിയോഗം നടത്തിയവരെ അടക്കം ശിക്ഷിക്കണം. കേസ് ശാസ്ത്രീയമായി അന്വേഷിക്കാന്‍ ക്രിമിനല്‍ കേസ് രജിസ്ട്രര്‍ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ചീഫ് സെക്രട്ടറി ഭരത്ഭൂഷണിനും നിവേദിത പി.ഹരനുമെതിരെ തെളിവില്ളെന്നും വിജിലന്‍സ് കണ്ടത്തെി.

എന്നാല്‍, പാറ്റൂര്‍ ഭൂമിയിടപാടില്‍ താന്‍ അവിഹിതമായി ഇടപെട്ടിട്ടില്ളെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഭൂമിയിടപാടിന് കലക്ടറേറ്റില്‍ നിന്ന് അനുമതി കൊടുത്തിട്ടില്ല. സത്യസന്ധരും മിടുക്കരുമായ ഉദ്യോഗസ്ഥരെ അവഹേളിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ബിജു പ്രഭാകര്‍ പ്രതികരിച്ചു.

പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന ആവശ്യം ലോകായുക്ത തള്ളിയിരുന്നു. വിവാദ ഭൂമി വീണ്ടും അളന്ന് തിട്ടപ്പെടുത്തണമെന്നും അന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു.

വിവാദ സര്‍ക്കാര്‍ ഭൂമിയിലെ ഫ്ളാറ്റ് നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ജൂലൈയിലാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് ഉത്തരവിട്ടത്. ലോകായുക്ത മുന്‍ അന്വേഷണ ഉദ്യോഗസ്ഥനും വിജിലന്‍സ് എ.ഡി.ജി.പിയുമായ തോമസ് ജേക്കബിന്‍െറ പരാതിയിലായിരുന്നു നടപടി.

പതിനാറ് സെന്‍റ് സര്‍ക്കാര്‍ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നായിരുന്നു ആരോപണം. ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, ലാന്‍റ് റവന്യൂ കമീഷണര്‍ എം.സി മോഹന്‍ദാസ്, ഫ്ളാറ്റ് നിര്‍മാതാക്കള്‍ അടക്കമുള്ളവരെ പ്രതിയാക്കിയാണ് പരാതി നല്‍കിയത്.
 

ഇന്ധന വില: ഡി.വൈ.എഫ്.ഐ റോഡ് ഉപരോധിച്ചു

Posted: 08 Jan 2015 11:00 PM PST

കണ്ണൂര്‍: അന്താരാരാഷട്ര വിപണിയില്‍ ബാരലിന് 50 ഡോളറിന് താഴെ ക്രൂഡ് ഓയില്‍ വില എത്തിയിട്ടും ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാറിന്‍െറ ജനദ്രോഹ നിലപാടില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ബ്ളോക് കേന്ദ്രങ്ങളില്‍ വഴിതടയല്‍ സമരം സംഘടിപ്പിച്ചു.
പിലാത്തറയില്‍ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.വി.രാജീവന്‍, വരുണ്‍ ബാലകൃഷ്ണന്‍, കെ.സുമിത്രന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനില്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. പി.വി. സച്ചിന്‍, കെ.ഷഹറാസ്, കെ.കെ.റിജു എന്നിവര്‍ സംസാരിച്ചു.
താഴെചൊവ്വയില്‍ കെ.വി. ബിജു ഉദ്ഘാടനം ചെയ്തു. ടി.സുനീഷ്, കെ.വി.പ്രശോഭ്, എം.രാജേഷ് എന്നിവര്‍ സംസാരിച്ചു. ചക്കരക്കല്ലില്‍ കെ.ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. എം.വികേഷ്, എം.നൈനേഷ് എന്നിവര്‍ സംസാരിച്ചു. പിണറായിയില്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. കെ.രഞ്ജിത്ത്, നിഖില്‍ എന്നിവര്‍ സംസാരിച്ചു. തലശ്ശേരിയില്‍ എം.സി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു. പി.പി.സനില്‍ സംസാരിച്ചു. പാനൂരില്‍ എന്‍. അനൂപ് ഉദ്ഘാടനം ചെയ്തു. എം.പി. ബൈജു, പി.മനോജ് എന്നിവര്‍ സംസാരിച്ചു. കൂത്തുപറമ്പില്‍ ഷാജി കരിപ്പായി ഉദ്ഘാടനം ചെയ്തു. ഒ.കെ. സനോജ്, കെ.സജീവന്‍, എം.മുരളി എന്നിവര്‍ സംസാരിച്ചു. മട്ടന്നൂരില്‍ എം.രതീഷ് ഉദ്ഘാടനം ചെയ്തു. സി.സജീവന്‍, ടി. പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഇരിട്ടിയില്‍ ജില്ലാ സെക്രട്ടറി ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഇ.എസ്. സത്യന്‍, സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. പേരാവൂരില്‍ രജീഷ് കാരായി ഉദ്ഘാടനം ചെയ്തു. കെ.കെ.ശ്രീജിത്ത്, സംതീഷ് എന്നിവര്‍ സംസാരിച്ചു.
മാത്തിലില്‍ നടന്ന സമരം പി.സജികുമാര്‍ ഉദ്ഘാടനം ചെയ്തു. എം.വി.സുനില്‍ കുമാര്‍, എം.അരുണ്‍, പി.പി.സിദിന്‍, പി.അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. തളിപ്പറമ്പില്‍ കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.രാജേഷ്, ടി.പ്രകാശന്‍, എം.സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ആലക്കോട്ട് സി.ഷൈജു ഉദ്ഘാടനം ചെയ്തു. കെ.ഹരീഷ്, എം.എന്‍.സുധീഷ് എന്നിവര്‍ സംസാരിച്ചു.
ശ്രീകണ്ഠപുരത്ത് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പി.ഷിനോജ്, റോബര്‍ട്ട് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. മയ്യിലില്‍ കെ.ബൈജു ഉദ്ഘാടനം ചെയ്തു. സി.ശ്രീജിത്ത്, എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു.

പ്രദേശവാസികള്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുന്നു

Posted: 08 Jan 2015 10:58 PM PST

കൊച്ചി: കുന്നത്തുനാട് വേങ്ങൂര്‍ പഞ്ചായത്തില്‍ അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കുന്നതായി പരാതി. അനധികൃതമായ പാറഖനനം മൂലം പ്രദേശവാസികളുടെ വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കോഴിക്കോടുകുളങ്ങര പാറമട ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതോടെ വീടുകള്‍ക്ക് വിറയലും അസഹനീയ ശബ്ദവും മൂലം ഭീതരാണ് പ്രദേശവാസികളെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. പാറമട നിബന്ധന അനുസരിച്ച് 10ഹെക്ടര്‍ ഭൂമി വേണം. എന്നാല്‍, ഒന്നരയേക്കര്‍ പ്രദേശത്താണ് പാറമട പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇവിടെ നൂറോളം കുടുംബങ്ങളും ഒരു അങ്കണവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. പാറഖനനം നിര്‍ത്തിവെക്കണമെന്നുകാണിച്ച് പ്രദേശവാസികള്‍ ഒപ്പിട്ട ഹരജി പഞ്ചായത്ത് സെക്രട്ടറി, വില്ളേജ് ഓഫിസര്‍, തഹസില്‍ദാര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് നല്‍കിയെങ്കിലും ഒരു അന്വേഷണവും ഉണ്ടായില്ളെന്നും അവര്‍ പറഞ്ഞു. സ്ഥലത്തെ പ്രദേശവാസികളുടെ ബുദ്ധിമുട്ട് കാണിച്ച് സാജുപോള്‍ എം.എല്‍.എക്ക് പരാതി നല്‍കിയിട്ടും ഇടപെടല്‍ ഉണ്ടായിട്ടില്ല. പാറമടയില്‍നിന്ന് കരിങ്കല്‍ ചീളുകള്‍ തെറിച്ച് നഴ്സറിയിലെ കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രകോപിതരായ നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് പാറമട ഒരുവര്‍ഷത്തോളം പ്രവര്‍ത്തിച്ചില്ല. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിട്ട് നാലുമാസത്തിലേറെയായി. എത്രയും വേഗം ക്വാറി പ്രവര്‍ത്തനം തടയണമെന്നുകാണിച്ച് മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി കാത്തിരിക്കുകയാണിവര്‍. നടപടി വൈകുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വില്‍സണ്‍ മത്തായി, ബിന്ദു, സി.എം. രാജേഷ്, സുജ, സുജയുടെ മാതാവ് മുണ്ടി എന്നിവര്‍ പങ്കെടുത്തു.

കള്ളിക്കാട്–കനക്കുന്ന് കടവില്‍ ഇന്ന് മുതല്‍ മിനി ജങ്കാര്‍ സര്‍വീസ്

Posted: 08 Jan 2015 10:48 PM PST

ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്തിന്‍െറ ഇരു കരകളെയും ബന്ധിപ്പിച്ച് കള്ളിക്കാട്-കനക്കുന്ന് കടവില്‍ വെള്ളിയാഴ്ച മുതല്‍ മിനി ജങ്കാര്‍ സര്‍വീസ് ആരംഭിക്കുന്നു. വൈകുന്നേരം മൂന്നിന് കനക്കുന്ന് ജെട്ടിയില്‍ ജങ്കാര്‍ സര്‍വീസിന്‍െറ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. കരുണാകരന്‍
നിര്‍വഹിക്കും.
വൈസ് പ്രസിഡന്‍റ് മിന്നി സില്‍സ് അധ്യക്ഷത വഹിക്കും. ആറാട്ടുപുഴ പഞ്ചായത്തിന്‍െറ ഭാഗമായി കായലിന് കിഴക്കേക്കരയുള്ള നാലുവാര്‍ഡിലുള്ളവര്‍ക്ക് പഞ്ചായത്ത് ആസ്ഥാനമായ കള്ളിക്കാട്ടത്തെുന്നതിന് പുതിയ ജങ്കാര്‍ സര്‍വീസ് സഹാ
യകരമാവും.
ഗ്രാമപഞ്ചായത്ത് ഓഫിസ്, വില്ളേജ് ഓഫിസ്, ഫിഷറീസ് ഓഫിസ്, പി.എച്ച്.സെന്‍റര്‍, ഫിഷറീസ് ആശുപത്രി, ഹോമിയോ ആശുപത്രി, ആയൂര്‍വേദ ഡിസ്പെന്‍സറി, ടെലിഫോണ്‍ എക്സ്ചേഞ്ച്, കൃഷിഭവന്‍ എന്നിവയെല്ലാം കള്ളിക്കാട്ടും പരിസര പ്രദേശങ്ങളിലുമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടേക്ക് പോകാന്‍ കായലിന് കിഴക്കേക്കരയിലെ വാര്‍ഡിലുള്ളവര്‍ ഇപ്പോള്‍ പുല്ലുകുളങ്ങര, കാര്‍ത്തികപ്പള്ളി പ്രദേശങ്ങള്‍ വഴിയാണ് കള്ളിക്കാട്ടത്തെുന്നത്. ഇത് സമയ-പണ നഷ്ടത്തിനിടയാക്കുന്നതിന് പുതിയ ജങ്കാര്‍ സര്‍വീസ് പരിഹാ
രമാകും.
ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കൊപ്പം ഇരുചക്രവാഹനങ്ങളും കയറ്റിക്കൊണ്ടുപോകാന്‍ സൗകര്യമുള്ള മിനി ജങ്കാറില്‍ ഏഴു ടണ്‍ ശേഷിയുണ്ട്.രാവിലെ ഏഴ് മുതല്‍ രാത്രി ഏഴു വരെ അര മണിക്കൂര്‍ ഇടവിട്ട് ഇരുകരകളിലേക്കും സര്‍വീസ് നടക്കും. ഇരുകരകളും തമ്മില്‍ 1200 മീറ്റര്‍ അകലമാ
ണുള്ളത്.
നിരന്തര കടലാക്രമണത്തില്‍ തീരദേശ റോഡില്‍ ഗതാഗത തടസ്സം പതിവാകുന്ന ആറാട്ടുപുഴക്കാര്‍ക്ക് പുതിയ മിനി ജങ്കാര്‍ അനുഗ്രഹമാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് പദ്ധതിക്ക് മുന്‍കൈ എടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. കരുണാകരന്‍
പറഞ്ഞു.

പരാധീനതകള്‍ തീരാതെ പറളി ആശുപത്രി

Posted: 08 Jan 2015 10:44 PM PST

പറളി: അഞ്ചുവര്‍ഷം മുമ്പ് സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയ പറളി ആശുപത്രിയില്‍ മതിയായ ജീവനക്കാരില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. മൂന്ന് ഡോക്ടര്‍ തസ്തികയാണിവിടെ ഉള്ളത്. നിലവില്‍ ഒരു ഡോക്ടറാണുള്ളത്. ഈ ഡോക്ടര്‍ അവധിയിലായാല്‍ പരിശോധന നിലക്കുന്ന അവസ്ഥയാണ്. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് ഇവിടെ കിടത്തിച്ചികിത്സയും പ്രസവവാര്‍ഡും ലഭ്യമായിരുന്നു.
പദവി ഉയര്‍ന്നതോടെ എല്ലാം നഷ്ടമായി. കഴിഞ്ഞ വര്‍ഷം വരെ രണ്ട് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ സ്ഥലംമാറിപ്പോയി.
പകരം ആളെ നിയമിച്ചിട്ടില്ല. അവശേഷിക്കുന്ന ഏക ഡോക്ടറാവട്ടെ മാസങ്ങള്‍ക്ക് മുമ്പ് ട്രെയ്നിങിന് ആവശ്യാര്‍ഥം അവധിയിലുമാണ്. ഇപ്പോള്‍ നിര്‍ബന്ധിത ഗ്രാമീണ സേവന കരാര്‍ പ്രകാരം ഒരു വനിതാ ഡോക്ടര്‍ എത്തിയതാണ് ഏക ആശ്വാസം.
പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തിക ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകള്‍, കിടത്തി ചികിത്സക്കാവശ്യമായ ബെഡുകള്‍, ഫാര്‍മസി, കോണ്‍ഫന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യമുണ്ട്.
ദിവസേന 500ല്‍പരം രോഗികളും ധാരാളം പേര്‍ കുത്തിവെപ്പുകള്‍ക്കും മറ്റുമായി ഇവിടെ എത്തുന്നുണ്ട്. ഏക നഴ്സ് ലീവെടുക്കുമ്പോള്‍ ഫാര്‍മസിസ്റ്റും ഫാര്‍മസിസ്റ്റ് ലീവെടുക്കുമ്പോള്‍ നഴ്സും സഹകരിച്ചാണ് കാര്യങ്ങള്‍ മുമ്പോട്ട് പോകുന്നത്. കെട്ടിടങ്ങള്‍ ഉപയോഗിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. മേലാമുറി-കുളപ്പുള്ളി സംസ്ഥാന പാതയോരത്തായതിനാല്‍ വാഹനാപകട കേസുകള്‍ ധാരാളം എത്തുന്ന ആശുപത്രിയാണിത്.

വേങ്ങരയാ... വേങ്ങര...

Posted: 08 Jan 2015 10:40 PM PST

കോട്ടക്കല്‍: ചരിത്രമുറങ്ങുന്ന രാജാസിന്‍െറ മണ്ണില്‍ അഞ്ച് ദിവസങ്ങളിലായി അരങ്ങേറിയ കൗമാര കലോത്സവത്തിന് നിറസമാപ്തി. 27ാമത് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ആദ്യദിനം മുതല്‍ മുന്നേറിയ 856 പോയന്‍േറാടെ വേങ്ങര ഉപജില്ല കലാകിരീടത്തില്‍ മുത്തമിട്ടു. എടരിക്കോടിന്‍െറയും രാജാസിന്‍െറയും സെന്‍റ്പോള്‍സിന്‍െറയും പിന്‍ബലത്തില്‍ തകര്‍ത്ത് മുന്നേറിയാണ് വേങ്ങര വിജയത്തേരിലേറിയത്. 802 പോയന്‍േറാടെ മലപ്പുറം ഉപജില്ലയും 736 പോയന്‍േറാടെ എടപ്പാള്‍ ഉപജില്ലയും രണ്ടും മൂന്നും സ്ഥാനം നേടി. വേങ്ങര ഹൈസ്കൂള്‍ വിഭാഗത്തില്‍ 337 ഉം എച്ച്.എസ്.എസില്‍ 374 ഉം യു.പിയില്‍ 140 ഉം പോയന്‍റ് നേടി. മലപ്പുറം ഉപജില്ല എച്ച്.എസ് (300), എച്ച്.എസ്.എസ് (364) വിഭാഗങ്ങളിലും മഞ്ചേരി (138) യു.പി വിഭാഗത്തിലും രണ്ടാമതത്തെി. എച്ച്.എസില്‍ 298 പോയന്‍റ് നേടി എടപ്പാള്‍ ഉപജില്ല മൂന്നാമതത്തെി. എച്ച്.എസ്.എസില്‍ 340 ഉം യു.പിയില്‍ 137 ഉം പോയന്‍റ് നേടിയ മങ്കട ഉപജില്ലയാണ് മൂന്നാമത്. ജില്ലയുടെ കായികകുതിപ്പിന് പുത്തനുണര്‍വേകിയ ഐഡിയല്‍ കടകശ്ശേരി സ്കൂള്‍ എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി കലോത്സവത്തിലും മാറ്റ് തെളിയിക്കുന്ന കാഴ്ചക്കും ഈ മേള സാക്ഷിയായി.
കാണികളുടെ ബാഹുല്യംകാരണം രണ്ടാംവേദിയായ ഓഡിറ്റോറിയത്തില്‍ നിശ്ചയിച്ചിരുന്ന കോല്‍ക്കളി മത്സരങ്ങള്‍ പ്രധാനവേദിയിലേക്ക് മാറ്റി.
ഒരേസമയം വിവിധ വേദികളില്‍ അരങ്ങേറിയ ദഫ്മുട്ടിനും സംഘനൃത്തത്തിനും മോണോ ആക്ടിനും മിമിക്രിക്കും കാണികള്‍ നിറഞ്ഞു. രാജാങ്കണത്തിലെ സഹൃദയസദസ്സിന് നന്ദിയോതി കലാകൗമാരം കോട്ടക്കലില്‍നിന്ന് മടങ്ങിയപ്പോള്‍ പരാതികളൊന്നുമില്ലാതെ അവസാനദിനത്തിന് ശുഭാന്ത്യം.
സമാപനസമ്മേളനം കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.വി. സുലൈഖാബി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ടി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എ. റസാഖ്, ടി. കബീര്‍, പി. ജ്യോതിഷ് മതി, ആതിരി എഫ്. സത്യന്‍, കെ. ഗോപിനാഥ്, ഡോ. എം.പി. ഈശ്വര ശര്‍മ, യു. ഉണ്ണികൃഷ്ണന്‍, സന്തോഷ് വള്ളിക്കാട്, സി.കെ. അഹമ്മദ്കുട്ടി, പി. മുഹമ്മദ് കുട്ടി, ഇ.എന്‍. വനജ, പി.ജി. മോളി എന്നിവര്‍ സംസാരിച്ചു. മലപ്പുറം ഡി.ഡി.ഇ ടി.കെ. ജയന്തി സ്വാഗതം പറഞ്ഞു.

വിളവെടുപ്പ് തുടങ്ങിയിട്ടും ജില്ലയില്‍ സാമ്പത്തികമാന്ദ്യം

Posted: 08 Jan 2015 10:36 PM PST

സുല്‍ത്താന്‍ ബത്തേരി: വിളവെടുപ്പ് കാലത്തെ ഉത്സവ പ്രതീതി ജില്ലക്ക് അന്യമാകുന്നു. ജില്ലയിലെ മുഖ്യ നാണ്യവിളകള്‍ കാപ്പിയും കുരുമുളകുമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം കാപ്പി ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് വയനാട്.
വയനാടന്‍ കുരുമുളകിന്‍െറ കീര്‍ത്തി ലോകപ്രശസ്തമാണെങ്കിലും വള്ളികള്‍ നശിച്ചതിനാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുരുമുളകിന് റെക്കോഡ് വിലയാണ്. ക്വിന്‍റലിന് 70,000 രൂപയാണ് കഴിഞ്ഞദിവസത്തെ മാര്‍ക്കറ്റ്. 75,000 വരെ ഉയര്‍ന്നതിനുശേഷം വിളവെടുപ്പ് സീസണ്‍ അടുത്തതോടെ വില അല്‍പം കുറഞ്ഞു.
അന്താരാഷ്ട്ര മാര്‍ക്കറ്റുകളിലും വടക്കേ ഇന്ത്യയിലും നിലനില്‍ക്കുന്ന വര്‍ധിച്ച ഡിമാന്‍ഡ് കണക്കിലെടുത്താല്‍ കുരുമുളകിന് ഇത്തവണ മികച്ച വില ലഭിക്കാനാണ് സാധ്യത.
ഉല്‍പാദന കമ്മിയോടൊപ്പം ജില്ലയില്‍ ഫെബ്രുവരി അവസാനത്തോടെ മാത്രമേ കുരുമുളക് വിളവെടുക്കാനാവൂ. ഉണ്ടക്കാപ്പി കിലോക്ക് 72 രൂപയും കാപ്പിപ്പരിപ്പിന് 131 രൂപയുമാണ് മാര്‍ക്കറ്റ്. കഴിഞ്ഞ വിളവെടുപ്പ് സീസണില്‍ 60 രൂപയില്‍ തുടങ്ങി 85 രൂപയിലാണ് അവസാനിച്ചത്.
ഈ വര്‍ഷം വിളവെടുപ്പായതോടെ വില അല്‍പം കുറഞ്ഞ് 72ലത്തെി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച വിളവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
പഴുത്ത് പാകമായി വരുന്ന കാപ്പിക്കുരു വിളവെടുപ്പ് തുടങ്ങിയിട്ടേയുള്ളൂ. ഐ.ടി.സി, മധുജയന്തി, നെസ്റ്റ്ലേ, ഓലാം തുടങ്ങിയ പ്രമുഖ കമ്പനികളാണ് വയനാട്ടില്‍ നിന്നും കാപ്പിക്കുരു ശേഖരിക്കുന്നത്.
ഇവര്‍ മാര്‍ക്കറ്റിലിറങ്ങുന്നതേയുള്ളൂ. ഉല്‍പാദനവും വിലയും പ്രതീക്ഷക്കൊപ്പമത്തെി നില്‍ക്കുമ്പോഴും കര്‍ഷക മനസ്സുകള്‍ മ്ളാനമാണ്.
കടക്കെണിയില്‍ കുടുങ്ങിയിരിക്കുകയാണ് കര്‍ഷക കുടുംബങ്ങള്‍. വിളവെടുപ്പ് സീസണ്‍ ആരംഭിച്ചതോടെ ജപ്തി നോട്ടീസുകള്‍ വന്നുതുടങ്ങി. ബ്ളേഡ് മാഫിയകളും സജീവമായി. ജില്ലയില്‍ വീടുപണിയും വിവാഹങ്ങളും മുഖ്യമായും നടക്കുന്നത് വിളവെടുപ്പ് സീസണിലാണ്.
പക്ഷേ, കര്‍ഷകര്‍ക്ക് ബാധ്യതകള്‍ കൂമ്പാരമായതിനാല്‍ ഒന്നും നടക്കില്ല. ഈ അനിശ്ചിതത്വം വിപണികളെയും ബാധിച്ചു. വ്യാപാര മാന്ദ്യവും തുടരുന്നു.
കാര്‍ഷിക വ്യാപാര മേഖലകളിലെ ആശങ്കകളും അനിശ്ചിതത്വവും വിളവെടുപ്പ് സീസന്‍െറ ആഹ്ളാദം ഇല്ലാതാക്കിയിരിക്കുകയാണ്.

നഗരസഭാ കൗണ്‍സില്‍ യോഗം: ഇറങ്ങിപ്പോക്കും കുത്തിയിരിപ്പും പിന്നെ ബഹിഷ്കരണവും

Posted: 08 Jan 2015 10:34 PM PST

കോഴിക്കോട്: വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. തിരിച്ചത്തെി ശ്രദ്ധക്ഷണിക്കലിന് അനുമതി നല്‍കാത്തതിനെതിരെ പ്രതിപക്ഷാംഗം കുത്തിയിരിപ്പ് പ്രതിഷേധവും നടത്തി.
ഒടുവില്‍ മെഡിക്കല്‍ കോളജ് ബസ്സ്റ്റാന്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മേയര്‍ ആഴ്ചകള്‍ കഴിഞ്ഞും മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് യോഗം പ്രതിപക്ഷം പൂര്‍ണമായി ബഹിഷ്കരിക്കുകയും ചെയ്തു. മേയര്‍ എ.കെ. പ്രേമജത്തിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് പതിവിന്‍പടി പ്രതിഷേധ വേദിയായത്. പ്രതിപക്ഷ അഭാവത്തില്‍ 88 അജണ്ടകളും അംഗീകരിച്ച് യോഗ നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് എം.ടി. പത്മയാണ് മേയറും ഡെപ്യൂട്ടി മേയറും രാജിവെച്ചാലേ കേസ് അന്വേഷണം സുഗമമാകൂവെന്ന് ചൂണ്ടിക്കാട്ടി പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രമേയത്തിന് അടിയന്തര സ്വഭാവമില്ളെന്ന് കാണിച്ചാണ് മേയര്‍ അനുമതി നിഷേധിച്ചത്. പ്രതിഷേധിച്ച് സഭവിട്ട പ്രതിപക്ഷം തിരിച്ചത്തെുമ്പോഴേക്കും മേയര്‍ ശ്രദ്ധക്ഷണിക്കലിനായി ലീഗിലെ കെ.പി.അബ്ദുല്ലക്കോയയുടെ പേര്‍ പരാമര്‍ശിച്ചിരുന്നു. അബ്ദുല്ലക്കോയ സംസാരിക്കാന്‍ തുടങ്ങവെ ശ്രദ്ധ ക്ഷണിക്കലിന് അനുമതിയില്ളെന്ന് മേയര്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് അബ്ദുല്ലക്കോയ മേയറുടെ ഇരിപ്പിടത്തിനു മുന്നില്‍ ഏറെ നേരം കുത്തിയിരുന്നത്. പ്രതിപക്ഷ ബഹളത്തിനിടെ മേയര്‍ യോഗ നടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് മേയറുടെ ചേംബറില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ അബ്ദുല്ലക്കോയയുടെ ശ്രദ്ധ ക്ഷണിക്കല്‍ ഒഴിവാക്കി യോഗം പുനരാരംഭിക്കാന്‍ തീരുമാനമായി.
പിന്നീട് മറ്റ് ശ്രദ്ധ ക്ഷണിക്കലുകള്‍ക്കുശേഷം എന്‍.സി. മോയിന്‍കുട്ടിയാണ് പ്രതിപക്ഷ ബഹിഷ്കരണത്തിന് കാരണമായ കാര്യം എടുത്തിട്ടത്. നഗരത്തിലെ കുടുംബശ്രീ ഇ ഷോപ്പിന്‍െറ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് മാസങ്ങള്‍ മുമ്പ് താനുന്നയിച്ച ചോദ്യത്തിന് തൊട്ടടുത്ത കൗണ്‍സിലില്‍ ഉത്തരം നല്‍കേണ്ടതാണെങ്കിലും ഇതുവരെ മറുപടി നല്‍കിയിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനുള്ള കരാര്‍ റദ്ദാക്കാന്‍ മുകളില്‍നിന്ന് കത്ത് ലഭിച്ചിട്ടുണ്ടോ എന്ന കഴിഞ്ഞ കൗണ്‍സിലില്‍ ഉന്നയിച്ച ചോദ്യത്തിന് ഈ കൗണ്‍സിലില്‍ മറുപടി നല്‍കുമെന്നറിയിച്ചിട്ടും മേയര്‍ ഒന്നും മിണ്ടുന്നില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡ് സംബന്ധിച്ച രേഖകള്‍ തന്നെ അപ്രത്യക്ഷമായെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭ വിടുകയായിരുന്നു. മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ലൈസന്‍സ് കുടിശ്ശിക നല്‍കാത്ത മുറികളില്‍ രണ്ടെണ്ണത്തില്‍ നടപടിയെടുക്കാന്‍ ധനകാര്യ സ്ഥിരം സമിതി നിര്‍ദേശിച്ചിട്ടും ഒരെണ്ണം മാത്രം അജണ്ടയില്‍ വരാനിടയാക്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടാനും ആവശ്യമെങ്കില്‍ നടപടിയെടുക്കാനും കൗണ്‍സില്‍ തീരുമാനിച്ചു. മണലിനുള്ള ഓണ്‍ ലൈന്‍ അപേക്ഷ ചെറുവണ്ണൂര്‍ നല്ലളം മേഖലാ ഓഫിസില്‍ മാത്രം നല്‍കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടിലേക്ക് കെ.സി.ശോഭിത ശ്രദ്ധ ക്ഷണിച്ചു. മൂഴിക്കല്‍ പാലക്കോട്ടുവയല്‍,കിഴക്കേ വള്ളേക്കാട് പ്രദേശത്തെ കുടിവെള്ള പ്രശ്നത്തില്‍ എം.പി. ഹമീദ് ശ്രദ്ധ ക്ഷണിച്ചു. കെട്ടിട നിര്‍മാണ ഓണ്‍ലൈന്‍ അപേക്ഷ എലത്തൂര്‍ സോണല്‍ ഓഫിസില്‍ സ്വീകരിക്കാത്ത കാര്യം ലിംന സുരേഷ് ശ്രദ്ധയില്‍പെടുത്തി. എം.ടി. പത്മ,എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, കെ.വി. ബാബുരാജ്, പൊന്നത്ത് ദേവരാജന്‍, സകറിയ പി. ഹുസൈന്‍, തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ ശ്രദ്ധ ക്ഷണിച്ചു. സി.പി. മുസഫര്‍ അഹമ്മദ്, ടി.സുജന്‍ എന്നിവര്‍ പ്രമേയമവതരിപ്പിച്ചു.

ഇന്ത്യ 475 റണ്‍സിന് പുറത്ത്; ഓസിസിന് നാലു വിക്കറ്റ് നഷ്ടമായി

Posted: 08 Jan 2015 10:00 PM PST

Image: 

സിഡ്നി: സിഡ്നി ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ 98 റണ്‍സിന്‍്റെ ലീഡ് വഴങ്ങി ഇന്ത്യ 475 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ്് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്.  ഷെയിന്‍ വാട്സണ്‍(16), ഡേവിഡ് വാര്‍ണര്‍(4) ക്രിസ് റോജേഴ്സ്(48) ഷോണ്‍ മാര്‍ഷ്(1) എന്നിവരാണ് പുറത്തായത്.  അശ്വിന്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ജോ ബേണ്‍സും(4) സ്റ്റീവന്‍ സ്മിത്തുമാണ് (47) ക്രീസില്‍. ഭുവന്വേഷര്‍ കുമാര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

അഞ്ചു വിക്കറ്റിന് 342 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ 133 റണ്‍സെടുക്കുന്നതിനിടെ ഓള്‍ഒൗട്ടാവുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ വാലറ്റക്കാരുടെ മികവിലാണ് ഇന്ത്യ ഫോളോഓണ്‍ ഭീഷണിയില്‍ നിന്ന് രക്ഷപ്പെട്ടത്. രവിചന്ദ്ര അശ്വിനും (50) ഭുവനേശ്വര്‍ കുമാറും (30) ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നായകന്‍ വിരാട് കോഹ്ലി ഏഴു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്താണ് പുറത്തായത്. കോഹ് ലിക്കു പിറകെ വൃദ്ധിമാന്‍ സാഹയും (35) പുറത്തായി. പിന്നീടത്തെിയ രവിചന്ദ്ര അശ്വിനും ഭുവനേശ്വര്‍ കുമാറും ഇന്ത്യയെ കരക്കു കയറ്റുകയായിരുന്നു.

എയര്‍ ഏഷ്യ: ബ്ലാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചു

Posted: 08 Jan 2015 09:21 PM PST

Image: 

ജക്കാര്‍ത്ത: അപകടത്തില്‍പെട്ട് കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍െറ ബ്ളാക് ബോക്സില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിച്ചതായി തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഇന്തോനേഷ്യന്‍ സംഘത്തലവന്‍ അറിയിച്ചു. വിമാനത്തിന്‍റെ വാല്‍ഭാഗം കണ്ടത്തെിയതിന് സമീപത്തു നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചത്. സന്ദേശം ലഭിച്ചതോടെ മുങ്ങല്‍ വിദഗ്ധര്‍ ബ്ളാക്ക് ബോക്സിനായുള്ള തെരച്ചില്‍ തുടരുകയാണ്.

ബ്ളാക് ബോക്സിനായി സൈന്യത്തിലെ മുങ്ങല്‍ വിദഗ്ധര്‍ ജാവ കടലിന്‍െറ ആഴങ്ങളില്‍ സാഹസികമായ തെരച്ചില്‍ നടത്തുകയാണ്.  വിമാനത്തിന്‍െറ വാല്‍ഭാഗം കഴിഞ്ഞ ദിവസം തെരച്ചിലിനിടെ കണ്ടത്തെിയിരുന്നു. വോയ്സ് റെക്കോഡറുകളും വസ്തുവിവരങ്ങളും വിമാനത്തിന്‍െറ ഈ ഭാഗത്താണ് ഉണ്ടാവുക. സമുദ്രത്തിന്‍െറ അടിത്തട്ടിലത്തെിയ മുങ്ങല്‍ വിദഗ്ധര്‍ വിമാനാവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

ജലാന്തര്‍ഭാഗത്തെ വസ്തുക്കള്‍ തെരിച്ചറിയാന്‍ കഴിയുന്ന ഉപകരണങ്ങളുമായി ആറു കപ്പലുകള്‍ മേഖലയില്‍ തെരച്ചില്‍ സംഘത്തെ സഹായിച്ചുവരുന്നു. വിമാനത്തിന്‍െറ സീറ്റുകള്‍, എമര്‍ജന്‍സി ഡോര്‍ എന്നിവ നേരത്തേ ഉപരിതലത്തില്‍നിന്ന് കണ്ടെടുത്തിരുന്നു. വിമാനത്തിന്‍െറ വാല്‍ഭാഗത്തുനിന്ന് ബ്ളാക് ബോക്സ് കണ്ടെടുക്കാനുള്ള നവീന സാങ്കേതികതയെക്കുറിച്ച് ഇന്തോനേഷ്യയിലെയും ഫ്രാന്‍സിലെയും വിദഗ്ധ സംഘങ്ങള്‍ ചര്‍ച്ച നടത്തുന്നുണ്ട്.

 

‘ഹുദ’യുടെ ആഘാതം സൗദിയിലേക്കും; ഉത്തരമേഖല വിറയ്ക്കുന്നു

Posted: 08 Jan 2015 09:21 PM PST

Image: 
Subtitle: 
റിയാദിലും പൊടിക്കാറ്റ്

റിയാദ്: പതിവിലും ശക്തമായ ശൈത്യത്തിന്‍െറ പിടിയിലമര്‍ന്ന് അറബ് ഗള്‍ഫ് രാജ്യങ്ങള്‍. ‘ഹുദ’ എന്ന് പേരിട്ട ഇത്തവണത്തെ ശീതക്കാറ്റിന്‍െറ സ്വാധീനം സൗദി അറേബ്യയിലേക്കും കടന്നു. രാജ്യത്തിന്‍െറ ഉത്തരമേഖല, പ്രത്യേകിച്ച് ജോര്‍ഡനുമായി അതിര്‍ത്തി പങ്കിടുന്ന അല്‍ജൗഫ്, തബൂക്ക് പ്രദേശങ്ങളില്‍ കൊടുംതണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. അല്‍ ഖസീം, റിയാദ് മേഖലകളിലും ഇന്നലെ കാലാവസ്ഥ മാറ്റത്തിന്‍െറ സൂചനയായ പൊടിക്കാറ്റ് വീശി. റിയാദില്‍ പുലര്‍ച്ചെ മുതല്‍ തന്നെ കനത്ത പൊടിക്കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു. നഗരമേഖലയിലും പ്രാന്ത പ്രദേശങ്ങളിലും കാഴ്ച തടസ്സപ്പെടും വിധം പൊടി ഉയര്‍ന്നുപൊങ്ങി. പലയിടത്തും ഗതാഗത തടസ്സമുണ്ടായി. തലസ്ഥാന നഗരിയിലെ പ്രധാന പാതയായ കിങ് ഫഹദ് റോഡില്‍ ദിവസം മുഴുവന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ബുധനാഴ്ച മുതല്‍ രാജ്യത്ത് ശൈത്യം കനക്കുമെന്ന് ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. മക്ക, മദീന മേഖലകളിലും അന്തരീക്ഷ താപനില നന്നായി കുറയാന്‍ സാധ്യതയുണ്ട്. ഉത്തര ദേശങ്ങളില്‍ പലയിടത്തും താപനില പൂജ്യം ഡിഗ്രിക്ക് താഴെ എത്തുകയും ചെയ്യും. ഇവിടെ ശീതക്കാറ്റും ഇടവിട്ട മഴയും ഉണ്ടാകും.
കാലാവസ്ഥ മാറുന്നതോടെ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്നും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീട്ടിലും പരിസരങ്ങളിലും കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നില്ളെന്ന് ഉറപ്പുവരുത്തണം. റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളിലും സ്കൂളുകളിലും ഉദ്യാനങ്ങളിലും പള്ളികളിലും മറ്റ് പൊതുഇടങ്ങളിലും കൊതുകു നശീകരണത്തിനുള്ള രാസദ്രാവകങ്ങള്‍ മുനിസിപ്പാലിറ്റി തളിക്കുന്നുണ്ട്. മലേറിയ, ഡെങ്കി മുതലായ രോഗങ്ങളുടെ വാഹകരായ കൊതുകുകളുടെ സാന്നിധ്യം തലസ്ഥാനത്ത് കണ്ടത്തെിയിട്ടുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പശ്ചിമേഷ്യയിലെമ്പാടും ഉത്തരാഫ്രിക്കയില്‍ ചിലയിടത്തും അനുഭവപ്പെടുന്ന ശൈത്യത്തിന്‍െറ അനുരണനങ്ങളാണ് സൗദിയിലും എത്തിയിട്ടുള്ളത്. തുര്‍ക്കി, ലബനാന്‍, സിറിയ, ജോര്‍ഡന്‍, ഫലസ്തീന്‍, ഇസ്രായേല്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ കൊടും ശൈത്യവും മഞ്ഞുവീഴ്ചയുമാണ്.
ഇസ്രായേല്‍ ആക്രമണത്തിന്‍െറ ആഘാതത്തില്‍ നിന്ന് മുക്തമാകാന്‍ കിണഞ്ഞു ശ്രമിക്കുന്ന ഗസ്സയില്‍ ശൈത്യം കൂടുതല്‍ ദുരിതം വിതക്കുകയാണ്. കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ കനത്ത മഞ്ഞുവീഴ്ചയില്‍ ബുദ്ധിമുട്ടുകയാണ് ഗസ്സവാസികള്‍. ഇസ്രായേല്‍ ആക്രമണത്തില്‍ വ്യാപകമായി വീടുകള്‍ തകര്‍ക്കപ്പെട്ടതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ് കഴിയുന്നത്. ഇത്തരക്കാരെയാണ് ശൈത്യം കൂടുതല്‍ ബാധിച്ചത്.
സൗദി അറേബ്യയുടെ അയല്‍രാജ്യമായ ജോര്‍ഡന്‍െറ തലസ്ഥാനമായ അമ്മാനില്‍ താപനില കഴിഞ്ഞദിവസം മൈനസ് രണ്ട് ഡിഗ്രിയില്‍ എത്തിയിരുന്നു. അമ്മാന്‍ വിമാനത്താവളത്തില്‍ നിന്നുള്ള പല സര്‍വീസുകളും കഴിഞ്ഞദിവസങ്ങളില്‍ മുടങ്ങിയിരുന്നു. ഇറാഖ്, ദുബൈ, റിയാദ്, കെയ്റോ വിമാനങ്ങളാണ് റദ്ദാക്കി. സൗദിയിലേക്കുള്ള യാത്രികര്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കാത്തിരിക്കുകയാണ്.
ജോര്‍ഡന്‍ അതിര്‍ത്തി മേഖലകളില്‍ നിന്നാണ് ശീതക്കാറ്റ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വീശുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്ത് മൊത്തമായും ഉത്തര, പശ്ചിമ, മധ്യ മേഖലകളില്‍ പ്രത്യേകിച്ചും തണുപ്പുവര്‍ധിക്കാനാണ് സാധ്യത. ഖത്തറിലും കാര്യമായ തണുപ്പുണ്ടാകുമെന്ന് പ്രവചനമുണ്ട്.
വിവിധ കടലുകളിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന മാതൃകയില്‍ ശീതക്കാറ്റുകള്‍ക്ക് പേരിടാന്‍ കഴിഞ്ഞ വര്‍ഷമാണ് മേഖലയിലെ കാലാവസ്ഥാ നിരീക്ഷകര്‍ ധാരണയിലത്തെിയത്. ജോര്‍ഡനാണ് ഇത്തവണത്തെ കാറ്റിന് ‘ഹുദ’ എന്ന പേര് നിര്‍ദേശിച്ചത്.

ദാവൂദിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും ^ഇന്ത്യ

Posted: 08 Jan 2015 09:13 PM PST

Image: 

ഗാന്ധിനഗര്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ. 1993ലെ മുംബൈ സ്ഫോടനത്തിലും മറ്റു ഭീകരപ്രവര്‍ത്തനങ്ങളിലും ദാവൂദിന്‍െറ പങ്ക് വ്യക്തമാണ്. ദാവൂദിനെ നിയമത്തിന്‍െറ മുമ്പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും വിദേശകാര്യ വക്താവ് സയിദ് അക്ബറുദീന്‍ അറിയിച്ചു.

വിഷയത്തിലുള്ള ഇന്ത്യയുടെ മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. നിയമത്തിന്‍െറ കൈയ്യില്‍ നിന്നു ദാവൂദ് ഒളിച്ചു കഴിയുകയാണ്. എന്നാല്‍, ഒരിക്കല്‍ പിടിക്കപ്പെടുമെന്നും അക്ബറുദീന്‍ വ്യക്തമാക്കി. ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വാര്‍ത്താലേഖകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദാവൂദ് പാകിസ്താനില്‍ തന്നെയുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സന്ദേശം നേരത്തെ പുറത്ത് വന്നിരുന്നു. പാകിസ്താനില്‍ നിന്നും ദുബൈയിലുള്ള വസ്തു ഇടപാടുകാരനുമായി ദാവൂദ് നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. ന്യൂസ് മൊബൈല്‍ ഡോട്ട് ഇന്‍ എന്ന വെബ്സൈറ്റാണ് ദാവൂദിന്‍െറ സംഭാഷണം പുറത്തുവിട്ടത്.

വെടിവെപ്പ്: അന്വേഷണം വടക്കന്‍ പാരിസിലേക്ക്

Posted: 08 Jan 2015 08:51 PM PST

Image: 

പാരിസ്: 12 പേരുടെ മരണത്തിനിടയാക്കിയ വാരിക ഓഫിസ് ആക്രമണക്കേസ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പാരിസില്‍ നിന്നും വടക്ക് 80 കിലോമീറ്റര്‍ അകലെയുള്ള വില്ലര്‍ കോര്‍ട്ടെസ്റ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തീവ്രവാദ വിരുദ്ധ യൂണിറ്റുകളുടെ മേല്‍നോട്ടത്തില്‍ ഇവിടത്തെ വീടുകളില്‍ പൊലീസ് പരിശോധന നടക്കുന്നുണ്ട്. സംഭവത്തില്‍  ഷെരീഫ് കുവാഷി, സഹോദരന്‍ സെയ്ദ് കുവാഷി എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.

അക്രമികള്‍ തട്ടിയെടുത്തതെന്ന് സംശയിക്കുന്ന കാര്‍ വടക്കന്‍ പാരിസില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്രമികളെ കണ്ടിരുന്നതായി പെട്രോള്‍ സ്റ്റേഷന്‍ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു. വടക്കന്‍ ഐസ്നെ മേഖലയിലെ പെട്രോള്‍ സ്റ്റേഷനില്‍ നിന്നും ഇന്ധനവും ഭക്ഷണസാധനങ്ങളും അക്രമികള്‍ കൊള്ളയടിച്ചു. പൊലിസ് നടത്തിയ തെരച്ചിലില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നും പ്രതികളുടെ തിരിച്ചറിയല്‍ കാര്‍ഡുകളും പെട്രോള്‍ ബോംബുകളും കണ്ടത്തെി.

സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ തടവിലാണ്. ഇറാഖിലേക്ക് യുദ്ധത്തിന് ആളുകളെ അയച്ചതിന്‍െറ പേരില്‍ 2008ല്‍ ശിക്ഷിക്കപ്പെട്ടവരാണ് ഷെരീഫ് കുവാഷിയും സെയ്ദ് കുവാഷിയും. പാരിസില്‍ ജനിച്ച ഇവരുടെ മാതാപിതാക്കള്‍ അല്‍ജീരിയന്‍ വംശജരാണ്. ആക്രമണവുമായി ബന്ധപ്പെട്ട് തന്‍െറ പേര് വാര്‍ത്തകളില്‍ വന്നതിനത്തെുടര്‍ന്ന് മുറാദ് ഹമീദ് എന്ന 18കാരന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു.
 

സ്വര്‍ണവില കുറഞ്ഞു; പവന് 20,200 രൂപ

Posted: 08 Jan 2015 08:40 PM PST

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 20,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞു 2,525 രൂപയിലാണ് വ്യാപാരം.

ചൊവ്വാഴ്ച 20,320 രൂപയും ബുധാനാഴ്ച 20,400 രൂപയും വ്യാഴാഴ്ച 20,280 രൂപയുമായിരുന്നു പവന്‍ വില.

രാജ്യാന്തര വിപണിയില്‍ ഒൗണ്‍സ് സ്വര്‍ണത്തിന് 3.77 ഡോളര്‍ വര്‍ധിച്ച് 1,212.17 ഡോളറിലെത്തി.

അടുത്ത സാമ്പത്തികവര്‍ഷത്തെ വികസന പദ്ധതിക്കും കരടു ബജറ്റിനും അംഗീകാരം

Posted: 08 Jan 2015 08:25 PM PST

Image: 
Subtitle: 
ആസൂത്രണ, വികസന ഉന്നതസമിതി യോഗം

കുവൈത്ത് സിറ്റി:  2015-16 സാമ്പത്തിക വര്‍ഷത്തെ വികസനപദ്ധതിക്കും കരടു ബജറ്റിനും ആസൂത്രണ, വികസന ഉന്നതസമിതി യോഗം അംഗീകാരം നല്‍കി. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹിന്‍െറ അധ്യക്ഷതയില്‍ ബയാന്‍ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് യോഗശേഷം ആസൂത്രണ, വികസനകാര്യ മന്ത്രി ഹിന്ദ് അല്‍സബീഹ് അറിയിച്ചു.  2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2019-20 സാമ്പത്തിക വര്‍ഷം വരെയുള്ള പഞ്ചവത്സര വികസന പദ്ധതിയുടെ ഭാഗമായുള്ള ആദ്യവര്‍ഷത്തെ പദ്ധതിയാണിത്. കരടുബജറ്റില്‍ വരുമാനം 1620 കോടി ദീനാറും ചെലവ് 1900 കോടി ദീനാറുമാണ്. 280 ദീനാര്‍ കമ്മിയാണ് ബജറ്റില്‍ കാണിക്കുന്നത്.  എണ്ണവില ബാരലിന് 60 ഡോളര്‍ എന്ന നിലക്കാണ് ബജറ്റില്‍ വരുമാനം കണക്കാക്കുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ഇതിലും കുറവാണ്. അടുത്ത സാമ്പത്തിക വര്‍ഷവും ഇതേനില തുടര്‍ന്നാല്‍, വരുമാനം കൂടാനിടയില്ല. അതിനാല്‍തന്നെ, ബജറ്റ് കമ്മിയില്‍ അവസാനിച്ചേക്കും. 280 ദീനാര്‍ കമ്മിയാണ് ബജറ്റില്‍ കാണിക്കുന്നത്. എന്നാല്‍, നിലവിലെ അവസ്ഥ തുടരുകയാണെങ്കില്‍ കമ്മി കൂടാനാണ് സാധ്യത.  
സാധാരണ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറിന് മുകളില്‍ തുടരുമ്പോഴും ബാരലിന് 65-70-75 ഡോളര്‍ കണക്കാക്കിയാണ് ബജറ്റില്‍ വരുമാനം കണക്കുകൂട്ടാറ്. ഇതിനാല്‍തന്നെ, സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ വന്‍ മിച്ചമാണുണ്ടാവുക. ദിനേന ശരാശരി 29 ലക്ഷം ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യത്ത് അതിന്‍െറ ഭൂരിഭാഗവും കയറ്റിയയക്കുന്നതിനാല്‍തന്നെ വന്‍ വരുമാനമുണ്ടാവുന്നതാണ് കാരണം. 2013-14 സാമ്പത്തിക വര്‍ഷം 1290 കോടി ദീനാറിന്‍െറ മിച്ചമാണ് രേഖപ്പെടുത്തിയിരുന്നത്.
നടപ്പു സാമ്പത്തികവര്‍ഷത്തിന്‍െറ തുടക്കത്തില്‍ 214 കോടി ദീനാറിന്‍െറ കമ്മി പ്രതീക്ഷിക്കുന്ന ബജറ്റിനാണ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയിരുന്നത്. വരുമാനം 2007 കോടി ദീനാറും ചെലവ് 2321 കോടി ദീനാറുമാണ് കണക്കാക്കിയത്. ഇതില്‍നിന്ന് യഥാക്രമം 387 ദീനാറും 421 ദീനാറും കുറച്ചാണ് അടുത്ത സാമ്പത്തികവര്‍ഷം വരുമാനവും ചെലവും ബജറ്റ് സമിതി കണക്കാക്കിയിരിക്കുന്നത്.
എണ്ണവില കൂടിയില്ളെങ്കില്‍ ചെലവ് കണക്കാക്കിയതിലും കുറച്ചാല്‍ മാത്രമേ രാജ്യത്തിന് സാമ്പത്തികവര്‍ഷം കമ്മിയില്‍ നിന്ന് രക്ഷപ്പെടാനാവൂ.  ഒപ്പം വരുമാനത്തില്‍നിന്ന് ഭാവി തലമുറക്കായുള്ള കരുതല്‍ നിധിയിലേക്ക് (ഫ്യൂച്ചര്‍ ജനറേഷന്‍സ് ഫണ്ട്) നീക്കിവെക്കുന്ന തുകയുടെ അളവ് കുറക്കാനും കരടു ബജറ്റ് സമിതി തീരുമാനിച്ചിരുന്നു. കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള കരുതല്‍ നിധിയിലേക്ക് നേരത്തേ നിക്ഷേപിക്കാറുണ്ടായിരുന്ന വരുമാനത്തിന്‍െറ 10 ശതമാനം സമീപകാലത്ത് വരുമാനം കൂടിയതിനെ തുടര്‍ന്ന് 25 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. വരുമാനം കുറയുന്ന പശ്ചാത്തലത്തില്‍ ഇത് 10 ശതമാനത്തിലേക്കുതന്നെ കുറക്കാനാണ് സമിതി തീരുമാനം. എം.പി. അദ്നാന്‍ അബ്ദുസ്സമദ് ചെയര്‍മാനായുള്ള സമിതിയാണ് കരടു ബജറ്റ് തയാറാക്കിയത്.

ഏഷ്യാ കപ്പ് ഫുട്ബാളിന് ഇന്ന് തുടക്കം

Posted: 08 Jan 2015 08:06 PM PST

Image: 
Subtitle: 
ഒമാന്‍െറ മത്സരം നാളെ; പ്രാര്‍ഥനയോടെ രാജ്യം

മസ്കത്ത്: ഏഷ്യാ കപ്പ് ഫുട്ബാള്‍ മത്സരത്തിന് ആസ്ട്രേലിയയിലെ മെല്‍ബണില്‍ വെള്ളിയാഴ്ച തുടക്കമാകും. ഗ്രൂപ്പ് എയിലെ ആദ്യ പോരാട്ടത്തില്‍ ആസ്ട്രേലിയയും കുവൈത്തുമാണ് കളത്തിലിറങ്ങുക. ഒമാന്‍െറ ആദ്യ മത്സരം ശനിയാഴ്ചയാണ്. ശക്തരായ ദക്ഷിണ കൊറിയയാണ് എതിരാളികള്‍.
ഗള്‍ഫ്കപ്പിലെ നിര്‍ഭാഗ്യത്തിന് ഏഷ്യാ കപ്പിലെ മിന്നുന്ന പ്രകടനംകൊണ്ട് പ്രായശ്ചിത്തം ചെയ്യാമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോച്ച് പോള്‍ ലെഗനും സംഘവും. സ്റ്റാര്‍ താരവും ഗോള്‍ കീപ്പറും ക്യാപ്റ്റനുമായ അലി അല്‍ ഹബ്സിയിലാണ് ഒമാന്‍െറ പ്രതീക്ഷ മുഴുവനും. ബാറിനു കീഴില്‍ ഹബ്സി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാല്‍ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ ജയസാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച ഏക ഒമാനി താരമായ ഹബ്സി തന്‍െറ ക്ളബിന്‍െറ മത്സരങ്ങള്‍ക്കുശേഷം ആറാം തീയതിയാണ് കാന്‍ബറയില്‍ ടീമിനൊപ്പം ചേര്‍ന്നത്. 92 അന്താരാഷ്ട്ര മത്സരങ്ങളില്‍ കുപ്പായമണിഞ്ഞിട്ടുള്ള ഹബ്സിയുടേത് മൂന്നാമത് ഏഷ്യാകപ്പാണ്. പരിക്കേറ്റ പ്രതിരോധ നിര താരം സാദ് സുഹൈലിന്‍െറ പകരക്കാരനായ ആമിര്‍ സെയ്ദ് അല്‍ ശത്രിയും ടീമിനോടൊപ്പം ചേര്‍ന്നിട്ടുണ്ട്. ഒമാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ സയ്യിദ് ഖാലിദ് അല്‍ ബുസൈദിയുടെ നേതൃത്വത്തില്‍ ടീമിന്‍െറ അന്തിമഘട്ട പരിശീലനം നടന്നുവരുകയാണ്.  ഒമാനും 1956ലും 1960ലും ജേതാക്കളായ ദക്ഷിണകൊറിയക്കും ഒപ്പം 1980ലെ ജേതാക്കളായ കുവൈത്തും ആതിഥേയരായ ആസ്ട്രേലിയയുമാണ് ഗ്രൂപ്പ് എയിലെ അംഗങ്ങള്‍.
സാന്നിധ്യമറിയിക്കാന്‍ തന്നെയാണ് ഒമാന്‍ ടീം ആസ്ട്രേലിയയില്‍ എത്തിയിരിക്കുന്നതെന്ന് കോച്ച് പോള്‍ ലെഗന്‍  പറഞ്ഞു. 2004ലും 2007ലുമാണ് ഒമാന്‍ മുമ്പ് ഏഷ്യാ കപ്പ് ഫുട്ബാളില്‍ പങ്കെടുത്തിട്ടുള്ളത്. 2011ല്‍ യോഗ്യത നേടിയിരുന്നില്ല.
 

രാജ്യമെങ്ങും കനത്ത മൂടല്‍മഞ്ഞ്: നിരവധി വാഹനാപകടങ്ങള്‍

Posted: 08 Jan 2015 07:57 PM PST

Image: 

അബൂദബി: വ്യാഴാഴ്ച രാവിലെ രാജ്യമെങ്ങും അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍. അബൂദബി- ദുബൈ റോഡില്‍ ഷഹാമക്കും മഫ്റഖിനുമിടയില്‍ 114ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
അബൂദബി- ദുബൈ ഹൈവേയില്‍ അല്‍ റീഫ് പാലത്തിനും ഷഹാമക്കുമിടയിലാണ് വാഹനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ചത്. പത്തോളം കാറുകള്‍ അപകടത്തില്‍ പെട്ടുവെന്നാണ് ഒൗദ്യോഗിക വിശദീകരണമെങ്കിലും 100ലധികം കാറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ അബൂദബിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തൊട്ടടുത്ത വാഹനത്തെപ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍മഞ്ഞുണ്ടായതാണ് അപകടത്തിന് കാരണമായത്. വന്‍ ഗതാഗതക്കുരുക്കിനും അപകടം വഴിവെച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ് പട്രോള്‍ സംഘത്തെ ഹൈവേയില്‍ നിയോഗിച്ചതായി അബൂദബി ട്രാഫിക് പൊലീസ് മേധാവി കേണല്‍ ഹമദ് നാസര്‍ അല്‍ ബലൂഷി പറഞ്ഞു.
അപകടത്തില്‍ പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി രണ്ട് മണിക്കൂറിനകം ഗതാഗതം പുനസ്ഥാപിച്ചു. മൂടല്‍മഞ്ഞുണ്ടായിട്ടും അമിതവേഗത്തില്‍ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് കണ്ടത്തെിയിട്ടുണ്ട്. മഞ്ഞുള്ളപ്പോള്‍ കരുതലോടെ വാഹനമോടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പലരും ഗൗനിക്കാത്തത് പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്.  ഞായറാഴ്ച രാവിലെ വരെ അബൂദബി, അല്‍ഐന്‍, ദുബൈ എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അര്‍ധരാത്രിയോടെ മഞ്ഞ് കനക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനയാത്രികര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ശക്തമായ കാറ്റടിക്കുമെന്നതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.  മഞ്ഞുള്ളപ്പോള്‍ വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കണം. വേഗം കുറക്കുകയും ലെയിന്‍ മാറ്റം ഒഴിവാക്കുകയും വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

ബഹ്റൈനും പാകിസ്താനും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണ

Posted: 08 Jan 2015 07:38 PM PST

Image: 

മനാമ:  ബഹ്റൈനും പാകിസ്താനുമിടയില്‍ വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്‍െറ ദ്വിദിന ബഹ്റൈന്‍ സന്ദര്‍ശനത്തില്‍  ധാരണയായി. ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ പാക് പ്രധാനമന്ത്രിയും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയിലാണിത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാകിസ്താന്‍ സന്ദര്‍ശിച്ച ഹമദ് രാജാവിന്‍െറ ക്ഷണമനുസരിച്ചാണ് നവാസ് ശരീഫ് ബഹ്റൈനിലത്തെിയത്്. ഇരുരാഷ്ട്രങ്ങള്‍ക്കും പ്രയോജനകരമായ ഒട്ടേറെ വിഷയങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിന് സന്ദര്‍ശനം തുടക്കമിട്ടു.
സാമ്പത്തിക മേഖലയില്‍ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും അവസരങ്ങളൊരുക്കും.  പാകിസ്താനില്‍ ഊര്‍ജ ഫണ്ട് രൂപവത്കരിക്കുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്ന് നവാസ് ശരീഫ് ചൂണ്ടിക്കാട്ടി. പരസ്പരം നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നീക്കം ശക്തിപ്പെടുത്തും.
യുവജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഊര്‍ജം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം, കൃഷി, സമുദ്രസമ്പത്ത്, മത്സ്യ-മൃഗ സമ്പത്ത് എന്നീ മേഖലകളിലായിരിക്കും സഹകരണം. ബഹ്റൈന്‍െറ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് മുന്‍ഗണന നല്‍കിയിട്ടുള്ള സഹകരണമാണ് പുതിയ തീരുമാനങ്ങള്‍ ലക്ഷ്യമിടുന്നത്. ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം നീതിയുടെയും മനുഷ്യാവകാശത്തിന്‍െറയും പക്ഷത്ത് നില്‍ക്കണമെന്ന് ഇരു നേതാക്കളൂം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സമാധാന പദ്ധതികളുമായി ഇസ്രായേല്‍ സഹകരിക്കുകയും യു.എന്‍ പ്രമേയങ്ങള്‍ മാനിക്കുകയൂം ചെയ്യേണ്ടതുണ്ട്. ഇസ്രായേല്‍ ഫലസ്തീന് നേരെ തുടരുന്ന കൈയേറ്റങ്ങളെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അന്താരഷ്ട്ര നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാലേ മേഖലയില്‍ സമാധാനം കൈവരികയുള്ളുവെന്ന്  ഇരുവരും വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയൂം നയതന്ത്ര പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് കുറഞ്ഞ സമയത്തേക്കുള്ള സന്ദര്‍ശനത്തിന് വിസ സ്റ്റാമ്പിങ് ഫീസ് ഒഴിവാക്കാനും തീരുമാനിച്ചു.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുമായി കൂടിക്കാഴ്ച്ച നടത്തുകയും സഹകരണക്കരാര്‍ രൂപപ്പെടുത്തുകയൂം ചെയ്തു.
തന്‍െറ ബഹ്റൈന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ സഹകരണം രൂപപ്പെടുന്നതിനും വഴിവെച്ചതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. രണ്ട് ദിവസം നീണ്ട സന്ദര്‍ശനത്തിന് ശേഷം  അദ്ദേഹം ഇസ്ലാമാദിലേക്ക് തിരിക്കുകയും ചെയ്തു.
ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘം അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കി.
 

സുനന്ദയുടെ മരണം: തരൂരിനെതിരെ സഹായിയുടെ മൊഴി

Posted: 08 Jan 2015 05:59 PM PST

Image: 

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ സഹായിയുടെ മൊഴി. വ്യാഴാഴ്ച്ച തരൂരിന്‍െറ സഹായി നാരായണ്‍ സിങ്ങാണ് ഡല്‍ഹി പൊലീസിന്‍െറ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക മൊഴി നല്‍കിയത്. സുനന്ദ മരിക്കുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സുനില്‍ സാബ് എന്നയാള്‍ സന്ദര്‍ശിച്ചതായാണ് മൊഴി. ഇയാളാണ് സുനന്ദയെ ട്വിറ്ററിലും മറ്റും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുവാന്‍ സഹായിച്ചിരുന്നത്.

മരിക്കുന്നതിന് മുമ്പ് തരൂരിനെ ഫോണില്‍ വിളിച്ച സുനന്ദ, താന്‍ മാധ്യമങ്ങളോട് എല്ലാം തുറന്നു പറഞ്ഞാല്‍ തരൂര്‍ വെട്ടിലാകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നാരായണ്‍ സിങ് മൊഴി നല്‍കിയെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് മുമ്പ് ഒന്നിലേറെ തവണ നാരായണ്‍ സിങ്ങിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതുകൂടാതെയാണ് ഡല്‍ഹിയിലെ അജ്ഞാത കേന്ദ്രത്തില്‍ വ്യാഴാഴ്ച നാരായണന്‍ സിങ്ങിനെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തത്.

സുനന്ദയുടെ മരണം കൊലപാതകമാണെന്ന വാര്‍ത്തയോട് തരൂര്‍ ഇതുവരെ നേരിട്ടു പ്രതികരിച്ചിട്ടില്ല. എന്നാല്‍, പ്രസ്താവന ഇറക്കിയിരുന്നു. ഗുരുവായൂര്‍ പെരുമ്പായിലെ ആയുര്‍വേദ മനയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.

അവര്‍ പള്ളിക്കൂടമുറ്റത്ത് തിരിച്ചത്തെി; ഛായാചിത്രങ്ങളിലൂടെ

Posted: 08 Jan 2015 05:59 PM PST

Image: 

കല്‍പറ്റ: ഇന്നലെകളില്‍ ലോകത്തോട് വിടപറഞ്ഞ അവര്‍ ഛായാചിത്രങ്ങളിലൂടെ പള്ളിക്കൂടമുറ്റത്ത് തിരിച്ചത്തെി. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി പേരുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ കാണികളുടെ കണ്ണില്‍ ഉടക്കിനിന്നു. മുട്ടില്‍ വയനാട് മുസ്ലിം യതീംഖാന ഹൈസ്കൂളില്‍നിന്ന് വിരമിക്കുന്ന ചിത്രകലാ അധ്യാപകനായ പി. സുകുമാരന് സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും നല്‍കിയ യാത്രയയപ്പാണ് വ്യത്യസ്തമായത്.

അധ്യാപകന്‍ വരച്ച ചിത്രങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു പ്രദര്‍ശനം. ആദ്യകാല പ്യൂണായ മുട്ടില്‍ സ്വദേശി പാത്തുമ്മത്താത്തക്ക് ഇപ്പോള്‍ പ്രായം 95. ചെറുപ്പകാലത്തെ തന്‍െറ ചിത്രം കണ്ട് അവര്‍ വെളുക്കെ ചിരിച്ചു. 1984ല്‍ അവരുടെ വിരമിക്കല്‍ ചടങ്ങിന് സുകുമാരന്‍ മാഷ് വരച്ച് സമ്മാനിച്ച ചിത്രമായിരുന്നു അത്. കോഴിക്കോട് യൂനിവേഴ്സല്‍ ആര്‍ട്സ് കോളജില്‍ നിന്നാണ് മാഷ് ചിത്രകലാ കോഴ്സ് പൂര്‍ത്തിയാക്കിയത്. 1981ല്‍ പിണങ്ങോട് ഡബ്ള്യു.ഒ.എച്ച്.എസില്‍ അധ്യാപകനാകാന്‍ സ്വദേശമായ കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് വയനാടന്‍ ചുരം കയറി. 84ല്‍ മുട്ടില്‍ സ്കൂളിലത്തെി. ഇപ്പോള്‍ അമ്പുകുത്തിയില്‍ സ്ഥിരതാമസം. ഭാര്യ പിണങ്ങോട് ഹൈസ്കൂള്‍ അധ്യാപിക പി. ഷൈലജ. ഏക മകള്‍ അഞ്ജിത മംഗലാപുരത്ത് ബി.എച്ച്.എം.എസ് വിദ്യാര്‍ഥിനി.

പാഠപുസ്തകങ്ങളില്‍ ചിത്രങ്ങള്‍ വരക്കുന്ന മാഷ് നല്ളൊരു ശില്‍പി കൂടിയാണ്.  അധ്യാപനം എന്ന പണി തലക്കനമായി കൊണ്ടുനടന്നില്ല. അതിനാല്‍ നാട്ടുകാര്‍ സ്വന്തം വീട്ടുകാരെ പോലെയായി. കണ്ടുമുട്ടിയ മുഖങ്ങള്‍ക്ക് പലപ്പോഴായി കടലാസില്‍ ജീവന്‍ നല്‍കി. ഓയില്‍ പെയിന്‍റിങ്ങില്‍ കുട്ടികളും പ്രായമായവരും പ്രകൃതിയുമൊക്കെ വിഷയങ്ങളായി. ബന്ധുക്കളുടെ ഫോട്ടോകള്‍ നല്‍കി നോക്കി വരക്കാനും പലരും ആവശ്യപ്പെട്ടു. നാട്ടിലെ കാരണവന്മാര്‍ കടലാസുകളില്‍ മിഴിവുറ്റ ചിത്രങ്ങളായി. ഇതില്‍ പലരും പിന്നീട് മരിച്ചു.

മാഷ് വിരമിക്കുന്ന ദിവസമായപ്പോള്‍ വ്യത്യസ്ത യാത്രയയപ്പ് വേണമെന്ന് സഹപ്രവര്‍ത്തകരും കുട്ടികളും ഉറപ്പിച്ചു. അങ്ങനെയാണ് മാഷ് തന്നെ കോറിയിട്ട നാട്ടുകാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനമെന്ന ആശയത്തിന് ജീവന്‍വെച്ചത്. വീടുകളിലത്തെി മാഷ് വരച്ച ചിത്രങ്ങള്‍ സഹപ്രവര്‍ത്തകര്‍ ശേഖരിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ വരച്ച് പിന്നെയെപ്പോഴോ ഓര്‍മകളില്‍നിന്നുപോലും മാഞ്ഞുപോയ പെയിന്‍റിങ്ങുകള്‍ കണ്ട് മാഷും അമ്പരന്നു. 50ഓളം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങി. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കാണാനത്തെിയ നാട്ടുകാരില്‍ പലരും  ചിത്രങ്ങള്‍ കണ്ട് അന്തംവിട്ടു. മരിച്ചുപോയ വല്യുപ്പയും വല്യച്ചനും ഉമ്മാമയുമൊക്കെ ചിത്രങ്ങളായി ബന്ധുക്കളെ നോക്കി ചിരിച്ചുനിന്നു. ഉടയവര്‍ അതുകണ്ട് നെടുവീര്‍പ്പിട്ടു. മാഷിന് നല്‍കാന്‍ ഇതിലും നല്ളൊരു യാത്രയയപ്പ് വേറെയില്ലായിരുന്നു...

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP