സ്വാഗതം
WELCOME

News Update..

Thursday, January 15, 2015

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ പരിശീലനം^ ജനറല്‍ കെ.എച്ച് സിങ് Madhyamam News Feeds

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ പരിശീലനം^ ജനറല്‍ കെ.എച്ച് സിങ് Madhyamam News Feeds

Link to

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ പരിശീലനം^ ജനറല്‍ കെ.എച്ച് സിങ്

Posted: 15 Jan 2015 03:35 AM PST

Image: 

ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പാകിസ്താനില്‍ നിന്നും പരിശീലനം നേടിയതായി കരസേന കമാന്‍ഡര്‍ ജനറല്‍ കെ.എച്ച് സിങ്. പരിശീലനം നേടിയ തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ അവസരം നോക്കിയിരിക്കുകയാണെന്നും അതിര്‍ത്തിയിലെ പിര്‍ പഞ്ചാലി മേഖലയില്‍ ആക്രമണ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി ഗ്രാമങ്ങളും സ്കൂളുകളും കേന്ദ്രീകരിച്ച് ആക്രമണം നടത്താനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമ ജനുവരി 26 ന് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമവും ആക്രമണവും ഉണ്ടാകുമെന്ന് സൂചനയുണ്ട്. നിയന്ത്രണ രേഖയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിര്‍ പഞ്ചാലി മേഖലയില്‍ കഴിഞ്ഞ രണ്ടു മാസമായി സമാധാന അന്തരീക്ഷമാണുള്ളത്. ഈ മേഖലയില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള നുഴഞ്ഞുകയറ്റശ്രമമുണ്ടായാല്‍ അതിനെ സൈന്യം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാക് അധിനിവേശ കശ്മീരില്‍ തീവ്രവാദികള്‍ക്കുള്ള സമഗ്ര സൗകര്യങ്ങള്‍ രഹസ്യമായി ഏര്‍പ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും കെ.എച്ച് സിങ് പറഞ്ഞു. ജമ്മുവിലെ ഷോപിയാനില്‍ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തെ കുടിലുകളില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒഴിഞ്ഞിരിക്കുന്നുണ്ടെന്ന സൂചനയെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയാണ്.

ഞാന്‍ നക്സലാണെന്ന് തോന്നുന്നുണ്ടോ ^അരവിന്ദ് കെജ് രിവാള്‍

Posted: 15 Jan 2015 12:03 AM PST

Image: 

ന്യൂഡല്‍ഹി: എ.എ.പി നേതാക്കള്‍ നക്സലിസത്തില്‍ ചേരുകയാണ് നല്ലതെന്ന മോദിയുടെ പ്രസ്താവന ശരിയായില്ളെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍. തന്നെ കണ്ടിട്ട് നക്സലാണെന്ന് തോന്നുന്നുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും കെജ് രിവാള്‍ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങള്‍ എ.എ.പിക്ക് വോട്ടുചെയ്യും. 45 മുതല്‍ 50 വരെ സീറ്റുകള്‍ എ.എ.പിക്ക് ലഭിക്കും. ഏഴ് മാസം അധികാരത്തിലിരുന്ന് ബി.ജെ.പി ചെയ്തതിനേക്കാള്‍ കാര്യങ്ങള്‍ 49 ദിവസം കൊണ്ട് എ.എ.പി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്തിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ഡല്‍ഹിയുമായി താരതമ്യം ചെയ്യരുത്. ഈ സംസ്ഥാനങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇല്ലാത്തതിനാലാണ് ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ടുചെയ്തതെന്നും കെജ് രിവാള്‍ പറഞ്ഞു.

എ.എ.പി വിട്ട ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ഷാസിയ ഇല്‍മി. അവര്‍ എന്തുകൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന കാര്യം അന്വേഷിക്കാന്‍ മുതിരുന്നില്ല. ബി.ജെ.പിയില്‍ പോകുന്നതാണ് അവര്‍ക്ക് സന്തോഷമെങ്കില്‍ അവര്‍ അങ്ങനെ ചെയ്യട്ടെയെന്നും കെജ് രിവാള്‍ പ്രതികരിച്ചു.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ് രിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബി.ജെ.പി സ്ഥാനാര്‍ഥി ആയേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശുപോലും തിരിച്ചുകിട്ടാതെ ഷാസിയ ഇല്‍മി പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ എ.എ.പി വിട്ടത്.
 

ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി

Posted: 14 Jan 2015 11:57 PM PST

Image: 

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് സര്‍ക്കാര്‍ എന്‍.ഒ.സി നല്‍കി. എന്‍.ഒ.സി ലഭിച്ച കര്‍ണാടകത്തിലെ ബെല്ലാരി ആസ്ഥാനമായുള്ള  സ്വകാര്യ കമ്പനി എം.എസ്.പി.എല്‍ തുടര്‍ നടപടിക്കായി കേന്ദ്ര വനം - പരിസ്ഥിതി വകുപ്പിനെ സമീപിച്ചു. ചക്കിട്ടപ്പാറയിലെ 406. 45 ഹെക്ടറിലാണ് ഖനത്തിന് അനുമതി. പദ്ധതിയുടെ പരിഗണനാ വിഷയങ്ങള്‍ തയാറാക്കുന്നതിനാണ് കമ്പനി കേന്ദ്രത്തെ സമീപിച്ചത്. കഴിഞ്ഞ ഡിസംബര്‍ 22നാണ് കേന്ദ്രം അപേക്ഷ പരിഗണിച്ചത്.

ചക്കിട്ടപ്പാറ അടക്കമുള്ള മൂന്നു വില്ലജേുകളില്‍ സ്വകാര്യ കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് വിവാദമായതിനത്തെുടര്‍ന്ന് സര്‍ക്കാര്‍ അനുമതി റദ്ദാക്കിയിരുന്നു.
 

എറണാകുളത്ത് പി. രാജീവും കോഴിക്കോട്ട് പി മോഹനനും ജില്ലാ സെക്രട്ടറിമാര്‍

Posted: 14 Jan 2015 11:48 PM PST

Image: 

കോഴിക്കോട്/കൊച്ചി: പി. രാജീവ് എം.പിയെ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സരോജിനി ബാലാനനന്ദനെ ഒഴിവാക്കി. പുതുതായി ഒമ്പത് പേരെ ഉള്‍പ്പെടുത്തിയാണ് 43 അംഗ പുതിയ ജില്ലാ കമ്മിറ്റി രൂപീകരിച്ചത്.

തൃശൂര്‍ സ്വദേശിയായ പി. രാജീവ് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ്, സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, കളമശ്ശേരി സെന്‍റ് പോള്‍സ് കോളജ്, കളമശ്ശേരി ഗവ. പോളി ടെക് നിക്, എറണാകുളം ഗവ. ലോ കോളജ് എന്നിവിടങ്ങളിലാണ് രാജീവ് പഠനം പൂര്‍ത്തിയാക്കിയത്. ദേശാഭിമാനിയില്‍ റസിഡന്‍റ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അധ്യാപിക വാണി കേസരിയാണ് ഭാര്യ. ഹൃദ്യ, ഹരിത എന്നിവര്‍ മക്കളാണ്.

ജില്ലാ സമ്മേളനം ഇന്ന് കഴിയാനിരിക്കെ കോഴിക്കോട്ടും പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. സെക്രട്ടറിയായി പി. മോഹനനെ തെരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് മോഹനന്‍. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായി രണ്ടു വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ പിന്നീട് കോടതി വെറുതെ വിടുകയായിരുന്നു. നിലവില്‍ ജില്ലാ സെക്രട്ടറിയായ ടി.പി രാമകൃഷ്ണന്‍ മൂന്നു ടേം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍്റ് എന്നീ പദവികള്‍ വഹിച്ചിട്ടുള്ള മോഹനന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റാണ്.

നാദാപുരം ചെക്യാട് വളയം പൂവന്‍ വയല്‍ സ്കൂള്‍ അധ്യാപകനായിരുന്നു. കുറ്റ്യാടി എം.എല്‍.എ കെ.കെ ലതികയാണ് ഭാര്യ. ടി.പി ചന്ദ്രശേഖരന്‍ വധത്തിന് സി.പി.എം നല്‍കിയ പാരിതോഷികമാണ് പി. മോഹനന്‍െറ ജില്ലാസെക്രട്ടറി പദവിയെന്ന് ചന്ദ്രശേഖരന്‍െറ വിധവ കെ.കെ രമ പ്രതികരിച്ചു.

യു.എ.ഇ ലോകകപ്പ് ടീം 29ന് പുറപ്പെടും

Posted: 14 Jan 2015 10:29 PM PST

Image: 

ദുബൈ: 1996ന് ശേഷം ഇതാദ്യമായി ഐ.സി.സി ലോകകപ്പിന് യോഗ്യത നേടിയ യു.എ.ഇ ക്രിക്കറ്റ് ടീം ഈ മാസം 29ന് ന്യൂസിലാന്‍റിലേക്ക് പുറപ്പെടും. മലയാളിയായ കൃഷ്ണ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള 15 അംഗ ടീം അവസാനവട്ട തയാറെടുപ്പിലാണ്. ടീം കഠിനമായ പരിശീലനത്തിലാണെന്നും ഫിറ്റ്നസിലും കായിക ശേഷിയിലും ടീം ഏറെ മുന്നേറിക്കഴിഞ്ഞതായും കോച്ച് ആഖിബ് ജാവേദ് പറഞ്ഞു. ടീമിന്‍െറ സ്പോണ്‍സര്‍മാരായി പ്രമുഖ പേ ടി.വി നെറ്റ്വര്‍ക്കായ ഒ.എസ്.എന്‍,എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി കരാറൊപ്പിടുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ശക്തരായ ടീമുകളെ നേരിടാന്‍ സാധിക്കുന്നതിന്‍െറ ആവേശത്തിലാണ് കളിക്കാര്‍. വമ്പന്‍മാരെ നേരിടാനുള്ള മനക്കരുത്ത് ടീമംഗങ്ങള്‍ സ്വായത്തമാക്കിയതായി ആഖിബ് ജാവേദ് പറഞ്ഞു.
നവംബറില്‍ യു.എ.ടീം മൂന്നാഴ്ചത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. അഫ്ഗാനിസ്താനെതിരായ നാലു ഏകദിന മത്സരങ്ങളോടെയാണ് അത് സമാപിച്ചത്. മത്സരം 3-1ന് യു.എ.ഇ ജയിക്കുകയും ചെയ്തു. കളിക്കാരുടെ മികവ് കൂട്ടാനായി പെര്‍ത്തില്‍  ഐ.സി.സി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലും ടീം പങ്കെടുത്തതായി കോച്ച് പറഞ്ഞു.
2014ല്‍ ആദ്യമായി യു.എ.ഇ ടീമിന്‍െറ കോര്‍പ്പറേറ്റ് സ്പോണ്‍സറായ ഒ.എസ്.എന്‍ കരാര്‍ ദീര്‍ഘിപ്പിക്കുകയായിരുന്നവെന്ന് സി.ഇ.ഒ.ഡേവിഡ് ബുതറോച്ച് പറഞ്ഞു. യു.എ.ഇയുടെ പുരുഷ-വനിതാ ടീമുകളും അണ്ടര്‍ 19, അണ്ടര്‍ 16 പുരുഷ ടീമുകളും ഈ കരാറില്‍ ഉള്‍പ്പെടുന്നു.
അടുത്തമാസം ആസ്ട്രേലിയയിലും ന്യൂസിലാന്‍റിലുമായി ആരംഭിക്കുന്ന ഐ.സി.സി ലോകകപ്പില്‍ യു.എ.ഇയുടെ മത്സരങ്ങള്‍ ഒ.എസ്.എന്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍  അറിയിച്ചു.  പൂള്‍ ബിയില്‍ യു.എ.ഇ സിംബാംബ്വെ (ഫെബ്രു 19), അയര്‍ലന്‍റ് (ഫെബ്രു 25),ഇന്ത്യ (ഫെബ്രു 28),പാക്കിസ്താന്‍ (മാര്‍ച്ച് നാല്), ദക്ഷിണാഫ്രിക്ക (മാര്‍ച്ച് 12) എന്നീ ടീമുകളുമായാണ് ഏറ്റുമുട്ടുക. ഒ.എസ്.എന്‍ മുദ്രയുമായായിരിക്കും ടീം ഗ്രൗണ്ടിലിറങ്ങുക.
ചടങ്ങില്‍  എമിറേറ്റ്്സ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ഡേവിഡ് ഈസ്റ്റ്  സംബന്ധിച്ചു.

ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് മറഡോണക്ക് ഫിദലിന്‍െറ കത്ത്

Posted: 14 Jan 2015 10:09 PM PST

Image: 

ഹവാന: നവമാധ്യമങ്ങള്‍ പലതവണ മരണംവിധിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്ട്രോ താന്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നുവെന്ന് അറിയിച്ച് ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്ക് കത്തെഴുതി. മൂന്നു മാസത്തിലേറെയായി ഒരു ചിത്രംപോലും പുറംലോകത്തിന് ലഭ്യമല്ലാതിരുന്ന ഫിദല്‍ തിങ്കളാഴ്ചയാണ് ഉറ്റ സുഹൃത്തുകൂടിയായ മറഡോണക്ക് കത്തെഴുതിയത്. കത്തുകിട്ടിയ മറഡോണ ഇതും പിടിച്ചുനില്‍ക്കുന്ന ചിത്രം ക്യൂബന്‍ ടെലിവിഷനായ ടെലിസൂര്‍ പുറത്തുവിട്ടു.
നാലു പേജ് ദൈര്‍ഘ്യമുള്ള കത്തില്‍ ആഗോള എണ്ണ ഉപഭോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സംഘടനയായ ‘ആല്‍ബ’ ഉച്ചകോടി, ക്യൂബന്‍ തടവുകാരെ കഴിഞ്ഞ മാസം യു.എസ് മോചിപ്പിച്ചത് തുടങ്ങി സമകാലിക വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഫിദല്‍ സന്തോഷത്തോടെയിരിക്കുന്നുവെന്ന് അറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇതേക്കുറിച്ച് മറഡോണ പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷമായി കാസ്ട്രോ പൊതുവേദികളിലില്ല. ഇതേ തുടര്‍ന്നാണ് നവ മാധ്യമങ്ങളില്‍ മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. കാസ്ട്രോ മരിച്ചെന്ന പ്രചാരണം അധികൃതര്‍ നിഷേധിച്ചെങ്കിലും ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
ആരോഗ്യപ്രശ്നങ്ങള്‍ നിരത്തി 2006ലാണ് പ്രസിഡന്‍റ് പദവി റൗള്‍ കാസ്ട്രോക്ക് കൈമാറുന്നത്. നീണ്ട നാലര പതിറ്റാണ്ടിലേറെ കാലം ക്യൂബയെ കമ്യൂണിസ്റ്റ് ചേരിക്കൊപ്പം നിര്‍ത്തിയ ഫിദലിനെതിരെ അമേരിക്കന്‍ ചാരസംഘടന നിരവധി തവണ വധശ്രമം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സൗഹൃദത്തിന് തുടക്കംകുറിച്ച് കഴിഞ്ഞ ഡിസംബര്‍ 17ന് നയതന്ത്ര ബന്ധം പുന$സ്ഥാപിച്ചെങ്കിലും ഫിദല്‍ പ്രതികരിച്ചിരുന്നില്ല. ആഗസ്റ്റ് 21ന് വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോക്കൊപ്പം നില്‍ക്കുന്നതാണ് അദ്ദേഹത്തിന്‍േറതായി വന്ന ഏറ്റവുമൊടുവിലെ ചിത്രം.

സുനന്ദയുടെ മരണം: തരൂരിന്‍െറ നീക്കങ്ങള്‍ പരിശോധിക്കുന്നു

Posted: 14 Jan 2015 09:50 PM PST

Image: 

ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ മരിച്ച ദിവസം സുനന്ദയുടെ ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എം.പിയുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോട്ടല്‍ ലീലാ പാലസിന്‍െറ മാനേജര്‍, സുനന്ദയെ സന്ദര്‍ശിച്ചവര്‍, അടുത്തുള്ള മുറികളില്‍ താമസിച്ചവര്‍ എന്നിവരെ ചോദ്യം ചെയ്യാനും തീരുമാനമായി. തരൂരിന്‍െറ അടുത്ത സുഹൃത്ത് സഞ്ജയ് ദേവാനെയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസറെയും ചോദ്യം ചെയ്യും.

സുനന്ദയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചതാണെന്നും സുനന്ദക്ക് നല്ല പരിചയമുള്ളയാളാണ് ഇത് ചെയ്തതെന്നും പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. സഹായികളുടെ മൊഴിയിലും ശശി തരൂരിന്‍െറയും പ്രസ്താവനകളിലും വൈരുദ്ധ്യമുള്ളത് അന്വേഷിക്കുമെന്നും പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കി.

സുനന്ദക്ക് ലൂപസ് രോഗം ഉണ്ടായിരുന്നതായി മകന്‍ ശിവ് മേനോന്‍ മൊഴി നല്‍കിയതായുള്ള വിവരങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ രോഗമുള്ളതിനാല്‍ ഡോക്ടര്‍ നിര്‍ദേശിച്ചതും അല്ലാത്തതുമായ മരുന്നുകള്‍ സുനന്ദ കഴിച്ചിരുന്നതായും മൊഴിയിലുണ്ട്.

കൃത്രിമ സ്വദേശിവത്കരണം മതവിരുദ്ധം - ശൈഖ് അല്‍മനീഅ്

Posted: 14 Jan 2015 08:59 PM PST

Image: 

റിയാദ്: കൃത്രിമ സ്വദേശിവത്കരണം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് സൗദി ഉന്നത പണ്ഡിതസഭാംഗവും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവുമായ ശൈഖ് അബ്ദുല്ല അല്‍മനീഅ് വ്യക്തമാക്കി. രാജ്യത്തിന്‍െറ പൊതുതാല്‍പര്യം പരിഗണിച്ച് ഉണ്ടാക്കിയ വ്യവസ്ഥകളെ മറികടക്കാനുള്ള ശ്രമം സ്ഥാപനങ്ങളും വ്യക്തികളും ഒഴിവാക്കേണ്ടതാണ്. കൃത്രിമ സ്വദേശിവത്കരണം വഴി ലഭിക്കുന്ന വേതനം ഉപയോഗിക്കുന്നത് അനുവദനീയമല്ല. രാജ്യത്തിന്‍െറ വ്യവസ്ഥയെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളും അവരുടെ തെറ്റായ ചെയ്തികളുമായി സഹകരിക്കുന്ന വ്യക്തികളും ഒരേ പോലെ കുറ്റക്കാരാണ്. ഭരണാധികാരിയോടുള്ള അനുസരണക്കേടുമാണത്. ഭരണവ്യവസ്ഥയോട് എല്ലാവരും കഴിയുന്നത്ര സഹകരിച്ച് പോകാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ഹതയില്ലാത്തവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കുന്നത് ഗുണകരമല്ല. തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന് പരിഹാരമെന്നോണമാണ് തൊഴില്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കിയത്. ഇതിനെ കൃത്രിമത്തിലൂടെ മറികടക്കാന്‍ ശ്രമിക്കുന്നത് അതിനാല്‍ തന്നെ വ്യവസ്ഥക്ക് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു

Posted: 14 Jan 2015 08:50 PM PST

Image: 

കോഴിക്കോട്: 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് കൊടിയുയര്‍ന്നു. മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണ ഭട്ടാണ് പതാക ഉയര്‍ത്തിയത്.

നന്മയുടെ നഗരത്തിലെ രാജപാതകളില്‍ വര്‍ണങ്ങളുടെ മഹാപ്രവാഹമായിമാറുന്ന ഘോഷയാത്രയോടെയാണ് കളിവിളക്ക് തെളിയുക. മേളയുടെ ഒൗദ്യോഗിക ഉദ്ഘാടനം വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍  വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിക്കും.

നഗരത്തിലൊരുക്കിയ 18 വേദികളില്‍ 11,000ത്തിലധികം മത്സരാര്‍ഥികളാണ് മാറ്റ് തെളിയിക്കുക. 232 ഇനങ്ങളിലാണ് പൊടിപാറുന്ന പോരാട്ടം. ഇതില്‍ 66 ഗ്രൂപ് ഇനങ്ങളാണ്. മേളയുടെ ചരിത്രത്തില്‍ 15 തവണ സ്വര്‍ണക്കപ്പ് നേടിയ ജില്ലയിലാണ് മേള. ഏഴ് വര്‍ഷമായി കോഴിക്കോട് തന്നെയാണ് സ്വര്‍ണക്കപ്പുള്ളത്. 2010ല്‍ 50ാം കലോത്സവത്തിനാണ് അവസാനം കോഴിക്കോട് ആഥിത്യമരുളിയത്.

മൂന്നാമത് സിറിയ സഹായ ഉച്ചകോടിക്കും കുവൈത്ത് ആതിഥ്യം വഹിച്ചേക്കും

Posted: 14 Jan 2015 08:37 PM PST

Image: 

കുവൈത്ത് സിറ്റി: ആഭ്യന്തര പ്രതിസന്ധിയില്‍ തിളച്ചുമറിയുന്ന സിറിയക്കകത്തും പുറത്തുമുള്ള അഭയാര്‍ഥികളെ സഹായിക്കുന്നതിന് മൂന്നാമത് സഹായ ഉച്ചകോടി നടക്കാനുള്ള സാധ്യത തെളിയുന്നു. ആദ്യ രണ്ട് ഉച്ചകോടികള്‍ക്കും ആതിഥ്യം വഹിച്ച കുവൈത്ത് തന്നെ മൂന്നാമത് ഉച്ചകോടിക്കും അരങ്ങൊരുക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞുവരുന്നത്.
ലബനാന്‍ സന്ദര്‍ശനവേളയില്‍ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ഹമദ് അസ്സബാഹാണ് ഇതുസംബന്ധിച്ച് കുവൈത്തിന്‍െറ സന്നദ്ധതയെക്കുറിച്ച് സൂചന നല്‍കിയത്. അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി, ലബനാന്‍ പ്രധാനമന്ത്രി തമാം സലാം എന്നിവരുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇത്. ഈ കാര്യത്തിന് കുവൈത്ത് അതിയായ പ്രാധാന്യമാണ് കല്‍പിക്കുന്നതെന്നും ആതിഥ്യം വഹിക്കുന്നത് സംബന്ധിച്ച് ഗൗരവത്തോടെ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
നാലുവര്‍ഷമായി തുടരുന്ന ആഭ്യന്തര പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതോടെ നിലവില്‍ 130 ലക്ഷം സിറിയക്കാരാണ് അഭയാര്‍ഥികളായി കഴിയുന്നത്. രാജ്യത്തിനകത്ത് 90 ലക്ഷവും ലബനാന്‍, ജോര്‍ഡന്‍, തുര്‍ക്കി എന്നിവിടങ്ങളിലായി 40 ലക്ഷവും.
നേരത്തേ, മൂന്നാമത് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ കുവൈത്തിനോട് അഭ്യര്‍ഥിച്ചിരുന്നു. യു.എന്‍ റഫ്യൂജീസ് ഡെപ്യൂട്ടി ഹൈകമീഷണര്‍ അലക്സാണ്ടര്‍ അലീന്‍കോഫാണ് കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ തന്നെ സന്ദര്‍ശിച്ച കുവൈത്ത് പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം വഴി ബാന്‍ കീ മുണിന്‍െറ അഭ്യര്‍ഥന അറിയിച്ചത്്. എന്നാല്‍, മിക്ക രാജ്യങ്ങളും മുന്‍ ഉച്ചകോടികളിലെ വാഗ്ദാന സംഖ്യ യു.എന്നിന് നല്‍കാത്ത സഹാചര്യത്തില്‍ മൂന്നാമതൊരു ഉച്ചകോടിക്ക് അരങ്ങൊരുക്കാന്‍ താല്‍പര്യമില്ളെന്ന് ഡിസംബറില്‍ കുവൈത്ത് വ്യക്തമാക്കിയിരുന്നു. 2014 ജനുവരിയില്‍ നടന്ന രണ്ടാമത് ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തതിന്‍െറ വെറും 38 ശതമാനം സംഖ്യ മാത്രമാണ് ഫണ്ടിലേക്കായി ലഭിച്ചത്.
ഒരു ഉച്ചകോടി കഴിഞ്ഞ് മറ്റൊരു ഉച്ചകോടി ആരംഭിക്കുന്നതിനുമുമ്പ് 62 ശതമാനം വാഗ്ദത്ത തുക പിരിഞ്ഞുകിട്ടാന്‍ ബാക്കിവരുകയാണെങ്കില്‍ അത്തരം സമ്മേളനങ്ങള്‍ക്ക് വേദിയാകുന്നതില്‍ അര്‍ഥമില്ളെന്ന നിലപാടിലാണ് കുവൈത്ത്. പ്രഥമ ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്യപ്പെട്ട തുകയിലും ഏറെ ഇനിയും യു.എന്നിന് ലഭിച്ചിട്ടില്ല.
2013 ജനുവരി 30നും 2014 ജനുവരി 15നുമാണ് കുവൈത്ത് ബയാന്‍ പാലസില്‍ ഉച്ചകോടികള്‍ അരങ്ങേറിയത്.
 

ഘര്‍ വാപസിയുടെ ജാതിചരിത്രം

Posted: 14 Jan 2015 08:19 PM PST

Image: 
Subtitle: 
ആര്യസമാജമാണ് ആദ്യമായി 'ശുദ്ധി' എന്ന പേരില്‍ ക്രിസ്ത്യാനികളെയും മുസ്ലിംകളേയും മതം മാറ്റുന്ന ചടങ്ങിന് തുടക്കംകുറിച്ചത്

ഘര്‍ വാപസി ലവ് ജിഹാദ് എന്നിവയെ കുറിച്ചുള്ള വിശകലനങ്ങളും തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഈസമയത്ത് ഇവയെ 19ാം നൂറ്റാണ്ടിന്‍െറ അവസാനത്തില്‍ തുടങ്ങിയ സാമൂഹിക പ്രതിഭാസങ്ങളാണെന്ന കാര്യം ശ്രദ്ധേയമാണ്.
ഒരു നൂറ്റാണ്ടോള്ളം ബ്രിട്ടീഷുകാരോടൊപ്പം നിന്ന് കീഴാളരെ ചൂഷണംചെയ്ത ബ്രാഹ്മണ-സവര്‍ണ വിഭാഗങ്ങള്‍ 19ാം നൂറ്റാണ്ടിന്‍െറ അവസാനമാണ് കൊളോണിയല്‍ വ്യവസ്ഥയെ എതിര്‍ക്കാന്‍ തുടങ്ങിയത്. കാരണം, ജാതി മുന്നേറ്റങ്ങളിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും കൊളോണിയല്‍ ഭരണംതന്നെ നല്‍കിയ പുതിയ സാധ്യതകളുപയോഗിച്ചും ഈ സമയത്താണ് കീഴാള ജനതയുടെ ഒരുവലിയ വിഭാഗം നിലവിലുള്ള വ്യവസ്ഥക്കെതിരെ സംഘടിച്ചുതുടങ്ങിയത്. ജി. അലോഷ്യസ്, ജെ. രഘു തുടങ്ങിയ പല സമകാലീന ദലിതബഹുജന വായനകളും വാദിക്കുന്നതുപോലെ, ഇങ്ങനെയൊരു ചരിത്രസന്ദര്‍ഭത്തിലാണ് പെട്ടെന്ന്, ബ്രാഹ്മണ സമുദായങ്ങള്‍ സ്വയം പരിഷ്കരിക്കാനും ഇതിനുവേണ്ടിയുള്ള സംഘടനകള്‍ ഉണ്ടാക്കാനും കൊളോണിയല്‍ അധികാരത്തിനെതിരെ തിരിയാനും തുടങ്ങിയത്.
ഗുജറാത്തി ബ്രാഹ്മണനായ ദയാനന്ദസരസ്വതി സ്ഥാപിച്ച ആര്യസമാജം, ഇത്തരത്തിലുള്ള ആദ്യകാല സാമൂഹിക സംഘടനകളിലൊന്നായിരുന്നു. ആര്യസമാജമാണ് ആദ്യമായി ‘ശുദ്ധി’ എന്ന പേരില്‍ ക്രിസ്ത്യാനികളെയും മുസ്ലിംകളേയും ‘ഹിന്ദു’ മതത്തിലേക്ക് ‘തിരികെ’ക്കൊണ്ടുവരുന്ന ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. അവര്‍ണ ജാതികളുടെ മതപരിവര്‍ത്തനം തടയാന്‍, അവരെയും ‘ശുദ്ധീ’കരിച്ച് സവര്‍ണരോടൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളും ആര്യസമാജക്കാര്‍ നടത്തി. ‘ശുദ്ധീ’കരണം നടത്തിയ കീഴ്ജാതികള്‍ക്കും മുസ്ലിം, ക്രിസ്ത്യന്‍ മതസ്ഥര്‍ക്കും പൂണൂല്‍വരെ ഇട്ട് കൊടുക്കുക, സസ്യഭുക്കുകളാക്കുക, വേദങ്ങള്‍ പഠിപ്പിക്കുക തുടങ്ങി അന്നുവരെ കീഴാളര്‍ക്ക് നിഷിദ്ധവും അന്യവുമായിരുന്ന ബ്രാഹ്മണ പാരമ്പര്യത്തിലേക്ക് അവരെ അടുപ്പിക്കുന്ന പ്രവൃത്തിയാണ് ഇവര്‍ നടത്തിപ്പോന്നത്. ഇതേ സംഘടനതന്നെയാണ് മുസ്ലിം ചെറുപ്പക്കാര്‍ മേല്‍ജാതി സ്ത്രീകളെ വശീകരിക്കുന്നുവെന്നും തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നുവെന്നുമുള്ള (ഇന്നത്തെ ലവ് ജിഹാദിനെ ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള) കള്ളക്കഥകള്‍ ലഘുലേഖകളാക്കി വിതരണം ചെയ്ത് മുസ്ലിം സമുദായത്തിനെതിരെ കടുത്ത വിരോധമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചത്.
ഹിന്ദുമതത്തെ ആധുനികവത്കരിച്ച ഒരു സാമൂഹിക പ്രസ്ഥാനമായാണ് മിക്കവാറും എല്ലാ വായനകളും ആര്യസമാജത്തിനെ കാണുന്നത്. എന്നാല്‍, ദലിത ബഹുജന ഭാഗത്തുനിന്ന് നോക്കുമ്പോള്‍, ബ്രാഹ്മണ പാരമ്പര്യങ്ങളെ ‘ഹിന്ദു’മതമായി സങ്കല്‍പിച്ചുകൊണ്ട് ജാതി അധികാരത്തെ നിലനിര്‍ത്താന്‍ വിജയകരമായി പ്രവര്‍ത്തിച്ച ഒരു സ്ഥാപനമാണ് ആര്യസമാജം. കീഴ്ജാതികള്‍ക്ക് ഹിന്ദുമതത്തിലൂന്നിയ ആധുനികത വാഗ്ദാനം ചെയ്യാനും ന്യൂനപക്ഷ മതങ്ങളെ പ്രത്യേകിച്ച്, ഇസ്ലാമിനെ ഇങ്ങനെയൊരു ആധുനികതയുടെ ‘അപര’ പക്ഷത്ത് നിര്‍ത്താനും ഈ രണ്ടു വിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് സവര്‍ണാധികാരം സുസ്ഥിരമാക്കാനും ആര്യസമാജം പോലുള്ള സംഘടനകള്‍ക്ക് കഴിഞ്ഞു. ഇവര്‍ വിഭാവനചെയ്ത, ഇസ്ലാമിനും ക്രിസ്തുമതത്തിനുമെതിരെ നില്‍ക്കുന്ന ‘ഹിന്ദുക്കള്‍ക്ക്’ വേണ്ടി മാത്രമുള്ളതായിരുന്നു.
ആര്യസമാജം പോലെയുള്ള സംഘടനകളുടെ ‘ഹിന്ദുദേശീയത’ പൂര്‍ണമായും കടമെടുത്തുകൊണ്ടാണ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് രാഷ്ട്രീയം വളര്‍ന്നത്. എന്നാല്‍, ഒരാധുനിക രാഷ്ട്രത്തിന് നിരവധി വിഭാഗങ്ങളെ കൂടെ നിര്‍ത്താതിരിക്കാന്‍ കഴിയില്ലല്ളോ. അതുകൊണ്ടുതന്നെ എല്ലാവരും ‘ശുദ്ധീ’കരിച്ച് ഹിന്ദുക്കളാവണമെന്ന് ഗാന്ധിയും കോണ്‍ഗ്രസും ഒരിക്കലും ആവശ്യപ്പെട്ടില്ല. പകരം, ആര്യസമാജം പോലെയുള്ള ബ്രാഹ്മണ സംഘടനകള്‍ മുന്നോട്ടുവെച്ച ‘ഹിന്ദു’മത സങ്കല്‍പങ്ങളിലൂന്നിയ ഒരു രാഷ്ട്രത്തിന്‍െറ ഭാഗമാകാന്‍, ന്യൂനപക്ഷങ്ങളെയും കീഴ്ജാതികളെയും സ്വാഗതംചെയ്തുകൊണ്ടാണ് ഗാന്ധി തന്‍െറ ഹിന്ദുരാഷ്ട്രത്തെ (മതേതരത്വത്തിന്‍െറ ആധുനിക ഘടനയിലൂടെ) വിഭാവന ചെയ്തത്. കഴിഞ്ഞ പതിറ്റാണ്ടുകളുടെ ചരിത്രം വ്യക്തമാക്കുന്നതുപോലെ ദലിത-ആദിവാസി-ബഹുജന-മുസ്ലിം സമുദായങ്ങള്‍ക്കുമേലെ ആശ്ചര്യകരമായ ഒരു ആധിപത്യം സ്ഥാപിക്കാന്‍ തന്നെയാണ് ഇങ്ങനെയൊരു സെക്കുലര്‍-ഹിന്ദുദേശീയത പ്രവര്‍ത്തിച്ചത്.
90കളില്‍ മണ്ഡല്‍ കമീഷന്‍െറ ശിപാര്‍ശകള്‍ നിലവില്‍ വരുന്നതോടെയാണ് കീഴ്ജാതികളുടെ ഒരു വിഭാഗത്തിന് ഇങ്ങനെയൊരു കുത്തക രാഷ്ട്രത്തില്‍ തങ്ങളുടെ പങ്ക് ചോദിക്കാന്‍ ഒരു ചെറിയ പഴുത് വീണുകിട്ടുന്നത്. ഈ മാറ്റങ്ങളുണ്ടാക്കിയ ഭീതിയുടെ ഫലമായാണ് ബ്രാഹ്മണിക വ്യവസ്ഥ കൂടുതല്‍ പ്രത്യക്ഷമായ ഹിന്ദു ദേശീയതയിലേക്ക് മടങ്ങുന്നത്. ഇതുതന്നെയാണ് ബി.ജെ.പിപോലെയുള്ള പാര്‍ട്ടികളുടെ വളര്‍ച്ചക്ക് കാരണമായതും. നിരവധി ദലിത ബഹുജന പഠനങ്ങള്‍ വ്യക്തമാക്കുന്നതുപോലെ, മണ്ഡല്‍ ഉണ്ടാക്കിയ സാമൂഹിക ചലനങ്ങള്‍തന്നെയാണ് ബാബരി മസ്ജിദിനെ തകര്‍ത്തില്ലാതാക്കിയത്. ആനന്ദ് ടെല്ലുംബ്ഡെ എഡിറ്റ് ചെയ്ത hindutva and dalits എന്ന പുസ്തകവും അശോക് യാദവ് counter carrents എന്ന ബ്ളോഗില്‍ എഴുതിയ ലേഖനവും കാണുക. ഇതിലൂടെ 19ാം നൂറ്റാണ്ടിലെന്നപോലെ, കീഴ്ജാതികളെ പ്രത്യേകിച്ച് മണ്ഡല്‍ കാരണം ഉയര്‍ന്നുവരുമായിരുന്ന ഒ.ബി.സി വിഭാഗത്തെ ഒരു ‘ഹിന്ദു’ സ്വത്വത്തിന് കീഴെ കൊണ്ടുവരാനും അവരെ മുസ്ലിം സമുദായത്തിനെതിരെ നിര്‍ത്താനും ഇതിലൂടെ തങ്ങളുടെ അധികാരം നിലനിര്‍ത്താനും ബ്രാഹ്മണ വര്‍ഗത്തിന് കഴിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ഘര്‍ വാപസിയുടെയും ലവ് ജിഹാദിന്‍െറയും പേരിലിന്ന് തുടരുന്ന തന്ത്രവും. ഇവയുടെ ചരിത്രം പരിശോധിക്കുന്നത്, വര്‍ഗീയതയുടെ വളര്‍ച്ച മതപരിവര്‍ത്തനത്തിനെതിരെയുള്ള നീക്കം എന്നിങ്ങനെയുള്ള ലളിതമായ വിശകലനത്തിനപ്പുറം നീങ്ങാന്‍ നമ്മെസഹായിക്കുന്നു. ജാതിയും മതവും കീഴ്ജാതികളും ന്യൂനപക്ഷങ്ങളുമെല്ലാം ചേര്‍ന്ന് കുഴഞ്ഞുമറിഞ്ഞ നമ്മുടെ ആധുനികതയുടെ സങ്കീര്‍ണതകള്‍ ഇതിലൂടെ തെളിഞ്ഞുകാണാന്‍ കഴിയും.

റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കാല്‍ ശതമാനം കുറച്ചു

Posted: 14 Jan 2015 08:01 PM PST

Image: 

മുംബൈ:  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചു. റിപോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായി. ഫെബ്രുവരി മൂന്നിന് നടക്കുന്ന ആര്‍.ബി.ഐയുടെ വാര്‍ഷിക നയ അവലോകനത്തിന്‍റെ മുന്നോടിയായാണ് റിപോ നിരക്കില്‍ 0.25 ശതമാനം ഇളവ് വരുത്തിയത്.
റിസര്‍വ് ബാങ്കില്‍നിന്ന് ലഭിക്കുന്ന ഹ്രസ്വകാല വായ്പക്ക് ബാങ്കുകള്‍ നല്‍കേണ്ട പലിശയായ റിപോ നിരക്ക്  കഴിഞ്ഞ ജനുവരിയിലാണ് 0.25 ശതമാനം കൂട്ടി എട്ടാക്കി ഉയര്‍ത്തിയത്.
ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കുറഞ്ഞേക്കും. നാണ്യപ്പെരുപ്പം കുറഞ്ഞതിനാലാണ് പലിശ നിരക്ക് കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലയിടിഞ്ഞതും റിപോ നിരക്ക് കുറക്കുന്നതിന് കാരണമായി.

മോദിക്കെതിരായ കേസ് യു.എസ് കോടതി റദ്ദാക്കി

Posted: 14 Jan 2015 06:58 PM PST

Image: 

വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയിലെ ഫെഡറല്‍ കോടതിയില്‍ നിലനിന്നിരുന്ന കേസ് റദ്ദാക്കി. നരേന്ദ്ര മോദി രാഷ്ട്രതലവനെന്ന പദവി അലങ്കരിക്കുന്ന വ്യക്തിയെന്നത് പരിഗണിച്ച് കേസ് തള്ളണമെന്ന യു.എസ് വിദേശമന്ത്രാലയത്തിന്‍റെ വാദം അംഗീകരിച്ചതായി ജില്ലാ ജഡ്ജി അനലിസ ടോറസ്  അറിയിച്ചു.  
മോദിയുടെ ആദ്യ അമേരിക്ക സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ ജസ്റ്റിസ് സെന്‍റര്‍ എന്ന മനുഷ്യാവകാശ സംഘടനയാണ് മോദിക്കെതിരെ കേസ് ഫയല്‍ചെയ്തത്. മുഖ്യമന്ത്രി എന്ന നിലയില്‍ 2002 ല്‍ നടന്ന ഗുജറാത്ത് കലാപം തടയുന്നതില്‍ വീഴ്ചവരുത്തി എന്നായിരുന്നു മോദിക്കെതിരായ ആരോപിച്ചിരുന്നത്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 2005 ല്‍ മോദിക്ക് അമേരിക്കന്‍ വിസ നിഷേധിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ഒബാമ മോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. റിപ്പബ്ളിക് ദിനത്തില്‍ ഒബാമ ഇന്ത്യ സന്ദര്‍ശിക്കാനത്തെുന്നതിന്‍്റെ മുന്നോടിയായാണ് മോദിക്കെതിരെയുള്ള കേസ് തള്ളിയത്.

പ്രവാസികളുടെ അന്യവത്കരണം കുടഞ്ഞുമാറ്റുന്ന തീരുമാനം

Posted: 14 Jan 2015 06:56 PM PST

Image: 

ജീവിതസാഹചര്യങ്ങള്‍ പിറന്ന മണ്ണില്‍നിന്ന്  ആട്ടിയകറ്റിയ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദേശീയ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്ന തീരുമാനമാണ് പ്രവാസികള്‍ക്ക് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഭാഗഭാക്കാവുന്നതിന് അവസരമൊരുക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനം. പരമോന്നത നീതിപീഠത്തിന്‍െറ നിര്‍ദേശപ്രകാരം കേന്ദ്രഗവണ്‍മെന്‍റ് ആവിഷ്കരിച്ച പ്രവാസി വോട്ട് പദ്ധതി മൂര്‍ത്തരൂപം പൂകുമ്പോള്‍ പതിറ്റാണ്ടുകളായി കടലിനക്കരെനിന്ന് ഉയര്‍ന്നുകേട്ട മുറവിളിക്കാണ് മറുപടിയാവുന്നത്. ജനിച്ചുവളര്‍ന്ന മണ്ണില്‍നിന്ന് പിഴുതുമാറ്റപ്പെട്ട പൗരസമൂഹത്തിന് അവരുടെ ജനാധിപത്യാവകാശം തിരിച്ചുപിടിക്കാന്‍ ഈ തീരുമാനം സഹായകമാവും എന്ന് മാത്രമല്ല,  വിദേശനാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട വലിയൊരു വിഭാഗം കാലാകാലമായി അനുഭവിച്ചുപോരുന്ന അന്യഥാബോധം കുടഞ്ഞുമാറ്റാന്‍ ഉതകുകയും ചെയ്യുമെന്നുറപ്പാണ്.
പ്രവാസികളുടെ ജനായത്താവകാശങ്ങളെക്കുറിച്ച് സമീപകാലത്താണ് ആഴത്തിലുള്ള വിചിന്തനങ്ങള്‍ നടന്നത്. ഗള്‍ഫ്പ്രവാസം അരനൂറ്റാണ്ട് പിന്നിടുകയും രണ്ടു തലമുറകള്‍ രക്തവും വിയര്‍പ്പുമൊഴുക്കി ജീവിതപ്പെരുവഴിയില്‍ അതിജീവനത്തിന്‍െറ അതിസാഹസികമായ ചരിത്രം വിരചിക്കുകയും ചെയ്തിട്ടും പ്രവാസികളുടെ മൗലികാവകാശങ്ങളെക്കുറിച്ച് ഇവിടത്തെ രാഷ്ട്രീയ-ഭരണനേതൃത്വം വേണ്ടവിധം ബോധവാന്മാരായിരുന്നില്ല. രാജ്യത്തിന്‍െറ ഖജനാവിലേക്ക് ഗണ്യമായ തോതില്‍ വിദേശനാണയങ്ങള്‍ നിറക്കുന്ന യന്ത്രങ്ങളായോ കാക്കത്തൊള്ളായിരം രാഷ്ട്രീയ-മത, സാംസ്കാരിക സംരംഭങ്ങളുടെ വിഭവസ്രോതസ്സായോ ചൂഷണം ചെയ്യപ്പെട്ടതല്ലാതെ, പൂര്‍ണാര്‍ഥത്തിലുള്ള പൗരന്മാരായി പോലും ‘നാടുകടത്തപ്പെട്ട’ ഈ ജനതയെ ആരും ഗണിച്ചിരുന്നില്ല. റേഷന്‍ കാര്‍ഡില്‍നിന്നും വോട്ടര്‍പ്പട്ടികയില്‍നിന്നും ആധാര്‍ പ്രമാണങ്ങളില്‍നിന്നും പേരു വെട്ടിമാറ്റപ്പെട്ടതിന്‍െറ ഉത്കണ്ഠയും ആവലാതിയും പരസ്പരം പങ്കുവെച്ച് മരുക്കാട്ടില്‍ നെടുവീര്‍പ്പുകളുമായി ജീവിച്ചുപോന്ന അടിസ്ഥാനവര്‍ഗത്തിന്‍െറ നീറുന്നമനസ്സ് കാണാന്‍ ആരും കൂട്ടാക്കിയിരുന്നില്ല എന്നതാണ് സത്യം. ചെന്നുപെട്ട ജീവിതസാഹചര്യങ്ങളുമായി ഒത്തിണങ്ങി, അവിടത്തെ നിയമ-സാമൂഹിക വ്യവസ്ഥിതിക്ക് അനുരൂപമായ ബദല്‍ജീവിതം  കരുപ്പിടിപ്പിച്ച് അതിജീവനത്തിന്‍െറ പുതുബലതന്ത്രം ആവിഷ്കരിക്കാറുള്ള ഇന്ത്യക്കാര്‍, വിശിഷ്യാ മലയാളികള്‍, മാതൃരാജ്യത്തെ ജനാധിപത്യ ചലനങ്ങള്‍ അങ്ങേയറ്റത്തെ ആകാംക്ഷയോടെയാണ് നോക്കിക്കണ്ടിരുന്നത്. മറുനാടുകളിലെ പച്ചപ്പില്‍ മുഖംകുത്തി വേരടക്കം കുടുംബത്തെ അങ്ങോട്ട് പറിച്ചുനടുന്ന വികസിതരാജ്യങ്ങളിലെ എന്‍.ആര്‍.ഐ പ്രമാണിമാരില്‍നിന്ന് വ്യത്യസ്തമാണ് ഗള്‍ഫ്നാടുകളിലും മറ്റും പണിയെടുക്കുന്ന സാധാരണക്കാര്‍. മുന്‍ചൊന്ന വൈറ്റ്കോളര്‍ പ്രവാസികളുടെ ഓണ്‍ലൈന്‍ ദേശീയതയുടെ ഉപരിപ്ളവതക്ക് പകരം സ്വദേശത്തിന്‍െറ നാഡിമിടിപ്പ് സദാ തൊട്ടറിയുകയും ജനാധിപത്യപ്രക്രിയകളെ സാകൂതം വീക്ഷിക്കുകയും ചെയ്യുന്ന യഥാര്‍ഥ പൗരമനസ്സുകള്‍ക്കാണ് പ്രവാസിവോട്ട് സ്വപ്നസാക്ഷാത്കാരമാവുന്നത്.
വോട്ടവകാശം തത്ത്വത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥിതിക്ക് എങ്ങനെ അത്  പ്രയോഗവത്കരിക്കാം എന്നതിനെക്കുറിച്ച് മൂര്‍ത്തമായ നിര്‍ദേശം സമര്‍പ്പിക്കുന്നതിന് സുപ്രീംകോടതി രണ്ടുമാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. ഇ-ബാലറ്റ്, മുക്ത്യാര്‍ വോട്ട് എന്നീ രണ്ടു മാര്‍ഗങ്ങളാണത്രെ ഇലക്ഷന്‍ കമീഷന്‍െറ പരിഗണനയിലുള്ളത്. താരതമ്യേന കുറ്റമറ്റ രീതി ഏതെന്ന് തീരുമാനിക്കുകയേ ഇനി വേണ്ടൂ. നിലവില്‍, പല ജനാധിപത്യരാജ്യങ്ങളും മറുനാട്ടില്‍ ജീവിക്കുന്ന പൗരന്മാര്‍ക്ക് വോട്ടവകാശം അനുവദിക്കുകയും അതത് രാജ്യത്തെ നയതന്ത്രാലയങ്ങള്‍ വഴി അത് ഉപയോഗപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ഇന്ത്യപോലെ പ്രവിശാലമായ ഒരു രാജ്യത്തെ അതിവിപുലമായ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നിടത്ത് മറ്റുരാജ്യങ്ങളെ മാതൃകയാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടാവാം. അതുകൊണ്ടുതന്നെ, വിവരസാങ്കേതികവിദ്യയുടെ അപാര സാധ്യതകളെ പ്രയോജനപ്പെടുത്തി ഇ-ബാലറ്റിനെക്കുറിച്ച് ചിന്തിക്കുന്നതാവും അഭികാമ്യം. ലോകത്തിന്‍െറ ഏത് കോണില്‍ ജീവിക്കുന്ന ഇന്ത്യക്കാരനും അതുവഴി വോട്ടവകാശം രേഖപ്പെടുത്താനുള്ള സംവിധാനം ഒരുക്കാവുന്നതേയുള്ളൂ. അത്തരം സംവിധാനം ഭരണകൂടമോ മറ്റ് ഏജന്‍സികളോ പാര്‍ട്ടികളോ ദുരുപയോഗം ചെയ്യപ്പെടാനുള്ള പഴുത് പൂര്‍ണമായും അടക്കാനും വിശ്വാസ്യത ഉറപ്പുവരുത്താനും നടപടി സ്വീകരിക്കേണ്ടതുണ്ട്.
പ്രവാസി വോട്ടവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്തത് മലയാളികളാണെന്നത് നമ്മുടെ രാഷ്ട്രീയ പ്രബുദ്ധതയെയാണ് അടയാളപ്പെടുത്തുന്നത്. ഈ ദിശയില്‍ മറുനാട്ടില്‍ ജീവിക്കുന്നവരില്‍ അവബോധം വളര്‍ത്താന്‍ ‘ഗള്‍ഫ് മാധ്യമം’ അനുസ്യൂതം പരിശ്രമിക്കുക മാത്രമല്ല, രാഷ്ട്രീയ-ഭരണനേതൃത്വത്തിന്‍െറ മുമ്പാകെ വിഷയം സജീവമായി നിലനിര്‍ത്താന്‍ ലഭ്യമായ സന്ദര്‍ഭങ്ങളെല്ലാം വിനിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് ചാരിതാര്‍ഥ്യത്തോടെ ഓര്‍ക്കുന്നു. വിഷയം പരമോന്നത നീതിപീഠത്തിന്‍െറ മുമ്പാകെ എത്തിക്കാനും അനുകൂലതീര്‍പ്പ് സമ്പാദിക്കുന്നതുവരെ നിയമപോരാട്ടം തുടരാനും ആര്‍ജവം കാണിച്ച പ്രവാസി സോഷ്യല്‍ ആക്ടിവിസ്റ്റ് ഡോ. ഷംസീര്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. പോരാടി നേടിയ ഈ അവകാശം ഫലപ്രദമായി വിനിയോഗിക്കുന്ന പക്ഷം ഇന്ത്യയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്നയില്‍ പ്രവാസികള്‍ക്ക് നിസ്സാരമല്ലാത്ത പങ്കുവഹിക്കാന്‍ സാധിക്കും.
 

തെരഞ്ഞെടുപ്പ്: റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളില്‍ പിടിമുറുക്കാന്‍ സി.പി.എം

Posted: 14 Jan 2015 06:34 PM PST

Image: 
Subtitle: 
പാര്‍ട്ടി ഘടകങ്ങളേക്കാള്‍ ജനബന്ധമുള്ളത് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കാണെന്നാണ് വിലയിരുത്തല്‍

വടകര: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളില്‍ പിടിമുറുക്കാന്‍ സി.പി.എമ്മുള്‍പ്പെടെ രാഷ്ട്രീയകക്ഷികള്‍ തയാറെടുക്കുന്നു. അടിത്തട്ടിലുള്ള പാര്‍ട്ടിഘടകങ്ങളേക്കാള്‍ ജനബന്ധമുള്ളത് റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്കാണെന്ന വിലയിരുത്തലിലാണിത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനക്കാലയളവില്‍ തന്നെ റെസിഡന്‍സ് അസോസിയേഷനുകള്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സി.പി.എം സമ്മേളനങ്ങളില്‍ പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, പുതിയസാഹചര്യത്തില്‍ ഏറെ ഗൗരവപൂര്‍വം ഇത്തരം കൂട്ടായ്മകളെ നോക്കിക്കാണണമെന്നാണ് നിര്‍ദേശം.

വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം അസോസിയേഷനുകളുടെ സ്വാധീനം വളരെ വലുതാണെന്നാണ് കണക്കുകൂട്ടല്‍.  പ്രാദേശികമായ അഭിപ്രായരൂപവത്കരണത്തില്‍ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍ക്ക് വലിയസ്ഥാനമുണ്ട്.
പ്രദേശത്തെ ദൈനംദിനജീവിതവുമായി പാര്‍ട്ടിഘടകങ്ങളേക്കാള്‍ ബന്ധം പുലര്‍ത്താന്‍ ഇവക്ക് കഴിയുന്നുണ്ട്. പലയിടത്തും മാലിന്യപ്രശ്നത്തിന്‍െറ പേരിലും മറ്റുമായി രൂപവത്കരിച്ച ഇത്തരം ഗ്രൂപ്പുകള്‍ കൃത്യമായി ഭരണഘടന രൂപവത്കരിച്ച് രജിസ്ട്രേഷന്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ മാസംതോറും വിവിധപരിപാടികള്‍ രൂപവത്കരിച്ച് മുന്നോട്ടുപോവുകയാണ്. ഒരുകുടുംബത്തില്‍ ഒരംഗമെന്നനിലയില്‍ ഇതിന്‍െറ പ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇപ്പോള്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ  അസോസിയേഷനുകള്‍ സജീവമാണ്.
പലയിടത്തും സര്‍ക്കാര്‍ സര്‍വിസില്‍ നിന്നും വിരമിച്ചവരാണിതിന് നേത്യത്വം കൊടുക്കുന്നതെന്നതിനാല്‍ ഏറെസമയം അസോസിയേഷനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയുന്നു.

നേരത്തെ ആരാധനാലയങ്ങളുടെയും മറ്റും കമ്മിറ്റികളില്‍ ഇടപെടണമെന്ന് സി.പി.എം തീരുമാനിച്ചിരുന്നു. ഇതിന്‍െറ ചുവടുപിടിച്ചുകൊണ്ടാണ് പുതിയ തീരുമാനം. ഈ സാഹചര്യത്തിലാണ് പതിവ് രാഷ്ട്രീയ പരിപാടികളില്‍ നിന്നുമാറി മാലിന്യസംസ്കരണം, പച്ചക്കറി കൃഷി, ജീവകാരുണ്യപ്രവര്‍ത്തനം എന്നീമേഖലകളില്‍ ശ്രദ്ധചെലുത്താന്‍ സി.പി.എം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഇത്തരം അസോസിയേഷനുകളില്‍ ഭാരവാഹിത്വം വഹിക്കുന്ന പൊതുസമ്മതരെ കണ്ടത്തെി മത്സരിപ്പിക്കാനും പാര്‍ട്ടി ചിന്തിക്കുന്നുണ്ട്. വി.എം. സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റായതിനുശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറ ചരിത്രത്തില്‍ ആദ്യമായി ബൂത്ത് ലെവല്‍ കമ്മിറ്റികള്‍ വന്നിരിക്കുകയാണ്. ഏറെയും ഗ്രൂപ് അടിസ്ഥാനത്തിലാണെങ്കിലും ഇത്തരം ബൂത്തുകമ്മിറ്റികള്‍ സജീവമാണിപ്പോള്‍. ഭരണകക്ഷിയെന്നനിലയില്‍ പലതരത്തിലുള്ള ആവശ്യക്കാര്‍ ഇത്തരം കമ്മിറ്റികളെ സമീപിക്കുന്നുണ്ട്. ഇതിനെ മുഖവിലക്കെടുക്കണമെന്നാണ് സി.പി.എം നേത്യത്വത്തിന്‍െറ കണക്കുകൂട്ടല്‍. സംസ്ഥാനത്ത് ബി.ജെ.പി പ്രവര്‍ത്തനം പൂര്‍ണമായും ആര്‍.എസ്.എസിന്‍െറ പിടിയിലാണുള്ളത്. ബി.ജെ.പിയും ബൂത്തുലെവല്‍ കമ്മിറ്റി രൂപവത്കരിച്ചുവരികയാണ്.

ഈ സാഹചര്യത്തിലാണ് പാര്‍ട്ടി ജില്ലാസമ്മേളനം കഴിയുന്നതോടെ റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ ബ്രാഞ്ച്, ലോക്കല്‍, ഏരിയാ കമ്മിറ്റി അംഗങ്ങള്‍ക്ക് നിര്‍ദേശംനല്‍കാന്‍ തീരുമാനിച്ചതായി അറിയുന്നത്.
 

ജോലി ചുമടെടുപ്പ്; രണ്ടു പുസ്തകങ്ങളുടെ കര്‍ത്താവ്, പരിശീലിപ്പിക്കുന്നത് നാല് ടീമുകളെ

Posted: 14 Jan 2015 06:26 PM PST

Image: 

കോഴിക്കോട്: 55ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് വേദികള്‍ ഉണരുമ്പോള്‍ നാല് കോല്‍ക്കളി ടീമുകളുടെ പരിശീലകനായി എത്തുന്നത് ചുമടെടുപ്പുകാരന്‍. പത്താംതരം പോലും കടന്നിട്ടില്ളെങ്കിലും മാപ്പിള കലകള്‍ സംബന്ധിച്ച് ഈടുറ്റ രണ്ട് പഠന ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. ഇത് കോഴിക്കോട് രാജാജി റോഡില്‍ ചുമട്ടുതൊഴിലാളിയായ പന്നിയങ്കര ഇത്തംപറമ്പ് ഹുബ്ബുറസൂല്‍ മന്‍സിലില്‍ യാസിര്‍ ഗുരിക്കള്‍. പകലന്തിയോളം അത്യധ്വാനത്തിനിടെ സ്വരൂക്കൂട്ടിയ വാക്കുകളാല്‍ രചിച്ച രണ്ടാമത്തെ പുസ്തകം ‘മാപ്പിള സംഘകലകള്‍’ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. ആദ്യ പുസ്തകം ‘വടക്കന്‍ മാപ്പിള കോല്‍ക്കളി’യുടെ  രണ്ടാം പതിപ്പിന്‍െറ പണിപ്പുരയിലുമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളി വിധികര്‍ത്താവായിരുന്നു. 12 വര്‍ഷത്തോളമായി മാപ്പിള കലകളുടെ പരിശീലകനായി ഈ 29 കാരനുണ്ട്. ബിരുദങ്ങളും സ്ഥാനപ്പേരുകളുമല്ല, ആത്മാര്‍പ്പണവും അറിയാനുള്ള ത്വരയുമാണ് കലയില്‍  പ്രധാനമെന്ന് ഈ യുവാവിന്‍െറ ജീവിതം തെളിയിക്കുന്നു. മുമ്പ്  ചായപ്പീടികയില്‍ ജോലിക്കാരനായും ചായ കൊണ്ടുനടന്നുമെല്ലാം ഉപജീവനം കണ്ടത്തെിയിട്ടുണ്ട്. തിരുവനന്തപുരം കെ.ടി.സി.ടി ഇംഗ്ളീഷ് സ്കൂള്‍, കോട്ടയം ഗുരുദീപം സ്കൂള്‍, പാമ്പാടി ക്രോസ് റോഡ് സ്കൂള്‍ ടീമുകള്‍ക്ക് കോല്‍ക്കളിയിലും കോട്ടയം ഹോളിക്രോസ് സ്കൂളിന് അറബന മുട്ടിലുമാണ് യാസിര്‍ പരിശീലനം നല്‍കുന്നത്. ഇദ്ദേഹം പഠിപ്പിച്ച നാല്‍പതിലേറെ ടീമുകളാണ് സംസ്ഥാന, ജില്ലാ സ്കൂള്‍ കലോത്സവങ്ങളില്‍ വിജയക്കൊടി പാറിച്ചത്. സി.ബി.എസ്.ഇ കലോത്സവങ്ങളിലെ നിരവധി കോല്‍ക്കളി ജേതാക്കള്‍ക്ക് ഇദ്ദേഹം പരിശീലകനായി. 2001, 2002 വര്‍ഷങ്ങളില്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയത് യാസിര്‍ നേതൃത്വം നല്‍കിയ പരപ്പില്‍ എം.എം. ഹൈസ്കൂളായിരുന്നു. 2000ത്തിലെ കലോത്സവത്തില്‍ രണ്ടാമതത്തെിയതും  ഇതേ ടീം. പെരുമഴക്കാലം, പ്രമുഖന്‍,  തട്ടത്തിന്‍മറയത്ത് തുടങ്ങിയ സിനിമകളിലും ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ചെന്നൈയില്‍ നടന്ന പരിപാടിയിലും കോല്‍ക്കളി അവതരിപ്പിച്ചു. അല്‍ജസീറ ടി.വിയിലടക്കം കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മത്സ്യത്തൊഴിലാളിയായ പിതാവ് അബ്ദുല്‍ റസാഖില്‍നിന്ന് പകര്‍ന്നുലഭിച്ച കളിയുടെ പാഠങ്ങളായിരുന്നു തുടക്കം. പിന്നീട് ഇ.ടി. ഹസന്‍ ഗുരിക്കളില്‍നിന്ന് കോല്‍ക്കളി പാഠങ്ങള്‍ അഭ്യസിച്ചു. ഒഴിവുവേളകളിലെ വായനയില്‍നിന്നാണ് പരിശീലകനായും ഗ്രന്ഥകാരനായും വളര്‍ന്നത്.
 കോല്‍ക്കളിയെക്കുറിച്ച് മികച്ച ഗ്രന്ഥമില്ല എന്ന അറിവാണ് പുസ്തകരചനയിലേക്ക് നയിച്ചത്. ആറു മാസത്തിനിടെ ‘വടക്കന്‍ മാപ്പിള കോല്‍ക്കളി’യുടെ ആയിരം കോപ്പികളാണ് വിറ്റഴിഞ്ഞത്. അറബന മുട്ട്, ദഫ്മുട്ട്, ഒപ്പന, പരിചകളി, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട് എന്നിങ്ങനെ ഏഴ് അധ്യായങ്ങളാണ് പുതിയ പുസ്തകമായ മാപ്പിള സംഘകലകളില്‍ ഉള്ളത്. അപ്പോഴും തന്നെ സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് വളരാന്‍ അവസരമൊരുക്കാനുള്ള ശ്രമങ്ങളിലാണ് ഈ ചെറുപ്പക്കാരന്‍. തീരപ്രദേശത്ത് മാപ്പിള പഠനങ്ങള്‍ക്കായി മികച്ച ലൈബ്രറി സ്ഥാപിക്കണം. കോല്‍ക്കളിക്ക് സ്ഥിരം കളരി തുടങ്ങണം. പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീര്‍ മുതല്‍ വിവിധ സ്കൂള്‍ അധികൃതരുടെ പിന്തുണയുണ്ട്. ആ ആത്മവിശ്വാസത്തില്‍, യാസിറിന്‍െറ ടീമുകളും ഈ മേളയുടെ ഇമ്പങ്ങളില്‍ നിറഞ്ഞുനില്‍ക്കും. പുസ്തകങ്ങളുടെയല്ല, അനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായി.

ആശങ്കയുടെ ചൂളംവിളിയുമായി അതിവേഗ റെയില്‍പാത സര്‍വേ തുടരുന്നു

Posted: 14 Jan 2015 06:22 PM PST

Image: 

കോഴിക്കോട്: അതിവേഗ റെയില്‍വേ വരില്ളെന്ന് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് മുഖ്യമന്ത്രി വിഴുങ്ങി. പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്ക് നല്‍കിയ വാക്ക് ഗതാഗത മന്ത്രിയും മറന്നു.  പ്രതിഷേധം ഭയന്ന് നിര്‍ത്തിവെച്ചതായി മുഖ്യമന്ത്രിതന്നെ അറിയിച്ച അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തിയാവുകയാണെന്നും വ്യവസായ മന്ത്രി. മന്ത്രിമാരുടെ വാക്കുകേട്ട് സമരം നിര്‍ത്തിയ നാട്ടുകാരുടെ നെഞ്ചില്‍ ഇടിമുഴക്കി വീണ്ടും പദ്ധതിയുടെ ചൂളംവിളി മുഴങ്ങുന്നു.

തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ 571 കിലോമീറ്റര്‍ നീളത്തില്‍ അതിവേഗ റെയില്‍ പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടന്നത്. കഴിഞ്ഞ  തെരഞ്ഞെടുപ്പു കാലത്ത് ജനരോഷം ഭയന്ന് പദ്ധതി നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ പറഞ്ഞിരുന്നു. ജനപ്രതിനിധികളുടെ യോഗത്തിലുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കഴിഞ്ഞ സെപ്റ്റംബറില്‍ പദ്ധതി നടപ്പാക്കില്ളെന്ന് അറിയിച്ചു.

എന്നാല്‍, 2011ല്‍ പദ്ധതിക്കായി രൂപവത്കരിച്ച കേരള അതിവേഗ റെയില്‍വേ കോര്‍പറേഷന്‍െറ (കെ.എച്ച്.എസ്.ആര്‍.സി.എല്‍) പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഉത്തരവുണ്ടായില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കെ. കുഞ്ഞമ്മത് മാസ്റ്റര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുറുപടിയായി വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി, പദ്ധതി നിര്‍ത്തിവെച്ചിട്ടില്ളെന്നും വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) തയാറാക്കാന്‍ ചുമതലപ്പെടുത്തിയ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) പാതയുടെ 60 ശതമാനം സര്‍വേ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിനായി 21.30 കോടി ചെലവായതായും മന്ത്രി അറിയിച്ചു.
1,18,000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി സംസ്ഥാനം കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. 10 മീറ്റര്‍ വീതിയുള്ള രണ്ട് ട്രാക്കുകള്‍ക്കായി 20 മീറ്റര്‍ വീതിയില്‍ മാത്രമേ സ്ഥലം ആവശ്യമുള്ളൂ എന്നാണ് ഡി.എം.ആര്‍.സി ചെയര്‍മാനായിരുന്ന ഡോ. ഇ. ശ്രീധരനും മുഖ്യമന്ത്രിയും പറയുന്നത്.  എന്നാല്‍, 110 മീറ്ററിലാണ് ഇപ്പോള്‍ സര്‍വേ നടന്നുകൊണ്ടിരിക്കുന്നത്.

ട്രെയിന്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന ശക്തമായ കമ്പനം ജനങ്ങളെയും വന്യജീവി സങ്കേതങ്ങളെയും ബാധിക്കാതിരിക്കാന്‍ പാതയുടെ 100 മീറ്റര്‍ ചുറ്റളവില്‍ സംരക്ഷിത പ്രദേശം സൃഷ്ടിക്കണമെന്ന സാധ്യതാ പഠനത്തിലെ നിര്‍ദേശമനുസരിച്ചാണ് 110 മീറ്ററില്‍ സര്‍വേ നടക്കുന്നതെന്ന് അതിവേഗ പാത പ്രതിരോധ സമിതി ആരോപിക്കുന്നു. ഈ വസ്തുത മറച്ചുവെച്ച് മുഖ്യമന്ത്രിയും ഇ. ശ്രീധരനും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സമരസമിതി പറയുന്നു. അതിവേഗ റെയില്‍വേ കോര്‍പറേഷന്‍െറ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനെ 1,60,000 രൂപ പ്രതിമാസ ശമ്പളത്തിനാണ് നിയമിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടാത്ത പദ്ധതി അടിച്ചേല്‍പിക്കില്ളെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ദുരൂഹതകള്‍ നിലനിര്‍ത്തി അതിവേഗ റെയില്‍വേക്ക് ട്രാക്കുണരുകയാണ്. ഇതിനെതിരെ ശക്തമായ സമരത്തിന് രൂപംനല്‍കുമെന്ന് പ്രതിരോധ സമിതി സംസ്ഥാന സമിതിയംഗം എം.ആര്‍. കൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

ദേശീയ സ്കൂള്‍ കായികമേള: കേരളം ഇന്ന് റാഞ്ചിയിലേക്ക്

Posted: 14 Jan 2015 06:06 PM PST

Image: 
Subtitle: 
റെയില്‍വേ അനുവദിച്ച സ്പെഷല്‍ കോച്ചിലാണ് അഭിമാന പോരാട്ടത്തിന് പുറപ്പെടുന്നത്

കൊച്ചി: ദേശീയ സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി 18ാം കിരീടമെന്ന മോഹവുമായി ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസില്‍ കേരളം ഇന്ന് റാഞ്ചിയിലേക്ക്. അത്ലറ്റുകളും ഒഫീഷ്യലുകളും അടക്കം 70 പേര്‍ വീതമുള്ള രണ്ടുസംഘങ്ങളായി വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കേരള താരങ്ങള്‍ ദേശീയ സ്കൂള്‍ കായികമേളയുടെ കിരീടപ്പോരാട്ടത്തിന് യാത്ര ആരംഭിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷനില്ലാത്ത കേരള ടീം റെയില്‍വേ അനുവദിച്ച സ്പെഷല്‍ കോച്ചിലാണ് അഭിമാന പോരാട്ടത്തിന് പുറപ്പെടുന്നത്. 25 പേര്‍ക്ക് എമര്‍ജന്‍സി ക്വോട്ട വഴി റിസര്‍വേഷന്‍ ഉറപ്പാക്കിയെങ്കിലും ശേഷിക്കുന്നവര്‍ പ്രത്യേക ജനറല്‍ കോച്ചില്‍ രണ്ടുദിവസം കഴിച്ചുകൂട്ടിവേണം റാഞ്ചിയിലത്തൊന്‍.  പാലക്കാട് എം.പി എം.ബി. രാജേഷിന്‍െറ ഇടപെടല്‍ മൂലമാണ് റെയില്‍വേ സ്പെഷല്‍ കോച്ച് അനുവദിച്ചത്.

53 ആണ്‍കുട്ടികളും 61പെണ്‍കുട്ടികളും 26 ഒഫീഷ്യല്‍സും ഉള്‍പ്പെടെ 140 അംഗങ്ങളാണ് കേരള ടീമിലുള്ളത്. നിലവിലെ ദേശീയ ജേതാക്കളായ മുഹമ്മദ് അഫ്സല്‍, കെ.ടി. നീന, ജിസ്ന മാത്യു, അനന്തു കൃഷ്ണന്‍, അബ്ദുല്ല അബൂബക്കര്‍, കെ.ആര്‍. ആതിര, അപര്‍ണ റോയ്, ജോഫിന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങിയ മെഡല്‍ ഉറപ്പിച്ച താരങ്ങളുമായാണ് ചാമ്പ്യന്‍ ടീമിന്‍െറ പടപ്പുറപ്പാട്. പി.ജി. മനോജ്, എന്‍.എസ്. സിജിന്‍, ജാഫര്‍ ബാബു, ടോമി ചെറിയാന്‍, നന്ദഗോപാല്‍, മനീഷ് എന്നിവരാണ് ടീമിനൊപ്പമുള്ള പരിശീലകര്‍. സംസ്ഥാന സ്കൂള്‍ സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫും ടീമിനെ അനുഗമിക്കുന്നുണ്ട്. അഫ്സലും നീനയുമാണ് ക്യാപ്റ്റന്മാര്‍.

ഡിസംബര്‍ 19 മുതല്‍ 23വരെ നടക്കേണ്ടിയിരുന്ന ദേശീയ കായികമേള ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് കാരണം ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് ടീമിന്‍െറ റിസര്‍വേഷന്‍ നടപടി താളംതെറ്റിയത്.  ആദ്യസംഘം വ്യാഴാഴ്ച രാവിലെ 7.10ന് എറണാകുളം സൗത് സ്റ്റേഷനില്‍നിന്ന് യാത്ര തിരിക്കും. ശനിയാഴ്ച രാവിലെ ഇവര്‍ റാഞ്ചിയിലത്തെും.രണ്ടാംസംഘം ഞായറാഴ്ച രാവിലെയാകും മത്സരവേദിയിലത്തെുക. തിങ്കളാഴ്ചയാണ് പോരാട്ടങ്ങള്‍ക്ക് ചൂടുപിടിക്കുന്നത്.
 

വേദിയില്‍ ഇന്ന്

Posted: 14 Jan 2015 05:59 PM PST

Image: 

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് അരങ്ങുണരും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടു കൂടി വേദികള്‍ സജീവമാകും. നോര്‍ത് സോണ്‍ എ.ഡി.ജി.പി. എന്‍. ശങ്കര്‍ റെഡ്ഡി സാംസ്കാരിക ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കും. വൈകീട്ട് നാലിന് മുഖ്യ വേദിയായ ക്രിസ്ത്യന്‍ കോളജ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന് തിരിതെളിയിക്കും. വൈകീട്ട് ആറോടുകൂടി കലാമേള തുടങ്ങും.
വേദി ഒന്ന്: ക്രിസ്ത്യന്‍ കോളജ് മൈതാനം(മോഹനം) - ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം
വേദി രണ്ട്: സാമൂതിരി സ്കൂള്‍ ഗ്രൗണ്ട് (കാംബോജി) - ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനം
മൂന്ന്: പ്രോവിഡന്‍സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം(ശ്രീരഞ്ജിനി) - ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ കുച്ചിപ്പുടി
നാല്: സാമൂതിരി എച്ച്.എസ്.എസ്. (ഭൈരവി) - ഹയര്‍സെക്കന്‍ഡറി വിഭാഗം മൂകാഭിനയം
അഞ്ച്: സെന്‍റ് ജോസഫ്സ് ബോയ്സ് ഓപണ്‍ സ്റ്റേജ് (ഹിന്ദോളം)- ഹയര്‍സെക്കന്‍ഡറി വിഭാഗം പഞ്ചവാദ്യം
ആറ്: ടൗണ്‍ഹാള്‍ (ശ്രീരാഗം) - ഹൈസ്കൂള്‍ വിഭാഗം നാടന്‍പാട്ട്
ഏഴ്: സെന്‍റ് ജോസഫ്സ് ആംഗ്ളോ ഇന്ത്യന്‍ ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയം (ഹംസധ്വനി) - ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളി
എട്ട്: ഗുജറാത്തി ഹാള്‍ (മല്‍ഹാര്‍)-ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട്ട്
10: എസ്.കെ. പൊറ്റെക്കാട്ട് ഹാള്‍ (ആഭേരി)- ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഗാനാലാപനം - വൈകീട്ട് 7.30ന് ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഗാനാലാപനം
12: സെന്‍റ് ആന്‍റണീസ് യു.പി.എസ്. കത്തീഡ്രല്‍ ജൂബിലി ഹാള്‍ (നീലാംബരി) - ഹൈസ്കൂള്‍ വിഭാഗം
പെണ്‍കുട്ടികളുടെ ലളിതഗാനം  - വൈകീട്ട് 7.30ന് ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ലളിതഗാനം
 

മലപ്പുറത്ത് വീണ്ടും കളിയാരവം: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രക്കെതിരെ

Posted: 14 Jan 2015 11:12 AM PST

Image: 
Subtitle: 
ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

മലപ്പുറം: കേരളത്തില്‍ കാല്‍പ്പന്തിന്‍െറ കണ്ണും കരളുമായ മലപ്പുറത്ത് വീണ്ടും കളിയാരവം. 69ാമത് സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ട് പോരാട്ടങ്ങള്‍ക്ക് വ്യാഴാഴ്ച വൈകീട്ട് മഞ്ചേരി പയ്യനാട് സ്പോര്‍ട്സ് കോംപ്ളക്സ് മൈതാനത്ത് പന്തുരുളും. 6.30ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ മുന്‍ ജേതാക്കളും ആതിഥേയരുമായ കേരളത്തിന്‍െറ എതിരാളികള്‍ ആന്ധ്രപ്രദേശാണ്.
2004-05 സീസണില്‍ ഡല്‍ഹിയിലായിരുന്നു കേരളത്തിന്‍െറ അവസാന ചാമ്പ്യന്‍ഷിപ് നേട്ടം. 2013ല്‍ കൊച്ചി വേദിയായ സന്തോഷ് ട്രോഫി ഫൈനലില്‍ ആതിഥേയര്‍ കളിച്ചെങ്കിലും കിരീട ദാരിദ്ര്യം തുടര്‍ന്നു. ഇക്കുറി യോഗ്യതാ റൗണ്ടിലെ രണ്ട് മത്സരങ്ങളും ജയിച്ച് അന്തിമപോരിന് അവസരം സ്വന്തമാക്കാനാണ് കേരളം സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത്.
കെ.എസ്.ഇ.ബി താരം വി.വി. സുര്‍ജിത് നയിക്കുന്ന സംഘത്തില്‍ പകുതിയിലധികം പേരും പുതുമുഖങ്ങളാണ്. സന്തോഷ് ട്രോഫിയിലെ പരിചിത മുഖങ്ങളായ എസ്.ബി.ടിയുടെ ടി. സജിത്തും എന്‍. ജോണ്‍സണും പ്രതിരോധത്തിലും വി.കെ. ഷിബിന്‍ലാല്‍ മധ്യനിരയിലും ഏജീസിന്‍െറ സി. നസറുദ്ദീന്‍ മുന്നേറ്റത്തിലും ആതിഥേയര്‍ക്ക് കരുത്തുപകരും. കാലിക്കറ്റ് സര്‍വകലാശാല ടീമിനെ അന്തര്‍ സര്‍വകാലാശാല ചാമ്പ്യന്മാരാക്കുകയും കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ തിളങ്ങുകയും ചെയ്ത വി.പി. സുഹൈറും കെ.എസ്.ഇ.ബിയുടെ ജോബി ജസ്റ്റിനുമാണ് കേരളത്തിന്‍െറ മറ്റു സ്ട്രൈക്കര്‍മാര്‍.
മൂന്ന് തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട ആന്ധ്രപ്രദേശ് കുറേ വര്‍ഷങ്ങളായി കളത്തില്‍ അത്ര സജീവമല്ലായിരുന്നു. 15 വര്‍ഷത്തിനിടെ രണ്ട് പ്രാവശ്യം മാത്രമാണ് അവര്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ യോഗ്യതാ റൗണ്ട് കളിച്ചത്. തെലങ്കാന സംസ്ഥാനം കൂടി നിലവില്‍ വന്നതോടെ ചില താരങ്ങളെ നഷ്ടമാവുകയും ചെയ്തു. എങ്കിലും പഴയ പ്രാതാപത്തിലേക്ക് ടീമിനെ തിരിച്ചുകൊണ്ടുവരാനുള്ള ആദ്യ പടിയാണ് അവര്‍ക്ക് സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട്.  മികച്ച കളിക്കാരുമായി തന്നെയാണ് ടീം എത്തിയിരിക്കുന്നത്. ഗ്രൂപ്പിലുള്ള ആന്ധ്രയും കര്‍ണാടകയും ശക്തരാണെന്ന് കേരള കോച്ച് പി.കെ. രാജീവ് പ്രതികരിച്ചു.
ആന്ധ്ര, കര്‍ണാടക, കേരള ടീമുകള്‍ ഗ്രൂപ് ‘എ’യിലും സര്‍വീസസ്, തമിഴ്നാട്, പുതുച്ചേരി എന്നിവ ‘ബി’യിലുമാണ്. ദക്ഷിണ മേഖലയിലെ ഏഴാമത്തെ ടീം അന്തമാന്‍ നികോബാര്‍ നേരത്തേ പിന്മാറിയിരുന്നു. മത്സരത്തിന് മുന്നോടിയായി തമിഴ്നാട് ഒഴികെയുള്ള ടീമുകളെല്ലാം എത്തി. കേരളം ഉള്‍പ്പെടെ ബുധനാഴ്ച മൈതാനത്ത് പരിശീലനം നടത്തി. ഓരോ ഗ്രൂപ്പിലെയും ജേതാക്കളാണ് മാര്‍ച്ചില്‍ നടക്കുന്ന അന്തിമ റൗണ്ടിന് യോഗ്യത നേടുക. ഇതിന്‍െറ വേദി നിശ്ചയിച്ചിട്ടില്ല.
പശ്ചിമ മേഖലാ മത്സരങ്ങള്‍ ഗുജറാത്തിലെ രാജ്കോട്ടിലും ഉത്തരമേഖലയുടേത് പഞ്ചാബിലെ ജലന്ധറിലും പൂര്‍വ മേഖലകളിലെ യോഗ്യതാ റൗണ്ട് ഝാര്‍ഖണ്ഡിലെ ജാംഷഡ്പുരിലും ഉത്തരപൂര്‍വ മേഖലയിലേത് 18 മുതല്‍ അസമിലെ മോറിഗാവിലുമാണ് അരങ്ങേറുന്നത്. 13 തവണ കേരളം സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളിയെങ്കിലും മലപ്പുറം വേദിയാവുന്നത് ഇതാദ്യമാണ്.
10 വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ പഞ്ചാബിനെ 3-2ന് വീഴ്ത്തിയാണ് കേരളം ഒടുവില്‍ ജേതാക്കളായത്. 2013ല്‍ സര്‍വീസസിനോട് ടൈബ്രേക്കറില്‍ തോറ്റു. കഴിഞ്ഞവര്‍ഷം പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ രണ്ട് വീതം ജയവും തോല്‍വിയുമായി അന്തിമ റൗണ്ടില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായി. മിസോറമാണ് സന്തോഷ് ട്രോഫിയില്‍ നിലവിലെ ജേതാക്കള്‍.
 

ദക്ഷിണ മേഖല യോഗ്യതാ റൗണ്ട് ഫിക്സ്ചര്‍-

ഗ്രൂപ് എ: കേരളം, ആന്ധ്രപ്രദേശ്, കര്‍ണാടക
ഗ്രൂപ് ബി: സര്‍വീസസ്, പുതുച്ചേരി, തമിഴ്നാട്
ജനുവരി 15: കേരളം-ആന്ധ്രപ്രദേശ്
16: സര്‍വീസസ്-പുതുച്ചേരി
17: ആന്ധ്രപ്രദേശ്-കര്‍ണാടക
18: പുതുച്ചേരി-തമിഴ്നാട്
19: കര്‍ണാടക-കേരളം
20: തമിഴ്നാട്-സര്‍വീസസ്

 

ഫ്രാന്‍സില്‍ തീവ്രവാദി വേട്ട; 54 പേര്‍ അറസ്റ്റില്‍

Posted: 14 Jan 2015 10:41 AM PST

Image: 
Subtitle: 
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രശസ്ത ഹാസ്യനിരൂപകന്‍ ഡിയൂഡണ്‍ എംബാലയും

പാരിസ്: പാരിസ് ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ തീവ്രവാദി വേട്ട തുടങ്ങി. തീവ്രവാദത്തെ മഹത്ത്വവത്കരിക്കുകയും സെമിറ്റിക് വിരുദ്ധ പ്രചാരണം നടത്തുകയും ചെയ്തെന്ന പരാതിയില്‍ 54 പേരെ ബുധനാഴ്ച അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഷാര്‍ലി എബ്ദോയുടെ പുതിയ ലക്കം ഫ്രാന്‍സില്‍ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് നടപടി തുടങ്ങിയത്. സെമിറ്റിക് വിരുദ്ധ പ്രചാരണം തടയാന്‍ രാജ്യത്ത് കര്‍ശന വ്യവസ്ഥകള്‍ നേരത്തേ നിലവിലുണ്ട്. ഇവ കൂടുതല്‍ കണിശമായി നടപ്പാക്കാന്‍ നീതിന്യായ മന്ത്രാലയം ബുധനാഴ്ചയാണ് എല്ലാ പ്രോസിക്യൂട്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.
അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രശസ്ത ഹാസ്യനിരൂപകന്‍ ഡിയൂഡണ്‍ എംബാലയും ഉള്‍പ്പെടും. ജൂത സൂപ്പര്‍മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയയാളെ മഹത്ത്വപ്പെടുത്തിയെന്നാണ് ഡിയൂഡണെതിരായ ആരോപണം. നാലു കുട്ടികളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്കെതിരെ പ്രത്യേക വകുപ്പുകള്‍ ചുമത്തിയതിനാല്‍ ശിക്ഷ നടപ്പാക്കല്‍ വൈകില്ല. ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ നടപടികളും ഫ്രാന്‍സ് പരിഗണിച്ചുവരുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന കടുത്ത അസമത്വം ഇല്ലാതാക്കാന്‍ പുതിയ നഗരാസൂത്രണം നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ഷാര്‍ലി എബ്ദോ ആക്രമണത്തിനു പിന്നിലുണ്ടെന്ന് കരുതുന്ന ആറംഗ സംഘം ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി 10,000ത്തിലേറെ സൈനികരെയാണ് രാജ്യത്തുടനീളം വിന്യസിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് മുഖംമൂടിയണിഞ്ഞ രണ്ടുതോക്കുധാരികള്‍ വാരികയുടെ ഓഫിസില്‍ ഭീകരത അഴിച്ചുവിട്ടത്. ഇരുവരെയും പിന്നീട് പോലീസ് വെടിവെച്ചുകൊന്നു.
ആക്രമണത്തിന്‍െറ ഉത്തരവാദിത്തം യമന്‍ അല്‍ഖാഇദ ഏറ്റെടുത്തിരുന്നു. ഇന്നലെ പുറത്തുവിട്ട വിഡിയോയിലാണ് ആക്രമണം പ്രവാചകനു വേണ്ടിയുള്ള പ്രതികാരമാണെന്ന് വ്യക്തമാക്കുന്നത്.
 

കെജ്രിവാളിനെതിരെ ഷാസിയ ഇല്‍മിയെ രംഗത്തിറക്കാന്‍ ബി.ജെ.പി

Posted: 14 Jan 2015 10:36 AM PST

Image: 
Subtitle: 
കെജ്രിവാളുമായി പിണങ്ങി പാര്‍ട്ടി വിട്ട ഷാസിയ ബി.ജെ.പിയുമായി അടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരെ ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി ബി.ജെ.പി സ്ഥാനാര്‍ഥി ആയേക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു. 2013ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍.കെ പുരം മണ്ഡലത്തില്‍ ആം ആദ്മി സ്ഥാനാര്‍ഥിയായിരുന്ന ഷാസിയ 326 വോട്ടിനാണ് തോറ്റത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ഗാസിയാബാദില്‍നിന്ന് എ.എ.പി ടിക്കറ്റില്‍ മുന്‍കരസേനാ മേധാവി വി.കെ. സിങ്ങിനെതിരെ മത്സരിച്ചെങ്കിലും കെട്ടിവെച്ച കാശ് നഷ്ടമായി.

ഇതത്തേുടര്‍ന്ന് കെജ്രിവാളുമായി പിണങ്ങി പാര്‍ട്ടി വിട്ട ഷാസിയ ബി.ജെ.പിയുമായി അടുക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ‘സ്വച്ഛ് ഭാരത്’ കാമ്പയിന്‍െറ ഭാഗമായി  ഈയിടെ ബി.ജെ.പി ഡല്‍ഹി സംസ്ഥാന പ്രസിഡന്‍റ് സതീഷ് ഉപാധ്യായക്കൊപ്പം തെരുവ് വൃത്തിയാക്കാന്‍ ഇറങ്ങിയതോടെ അഭ്യൂഹം ശക്തമായി. 2013ല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ തോല്‍പിച്ചാണ് ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ അട്ടിമറി വിജയം നേടിയത്. ബി.ജെ.പി ടിക്കറ്റില്‍ ഷാസിയ വരുകയാണെങ്കില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ പോരാട്ടത്തിന് ചൂടേറും.  മണ്ഡലത്തില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കിരണ്‍ വാലിയയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കുന്നത്.

അതിനിടെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍െറ വ്യാപാര താല്‍പര്യം കാരണമാണ് ഡല്‍ഹിയില്‍  വൈദ്യുതി വിതരണം നടത്തുന്ന കമ്പനികളുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള എ.എ.പി സര്‍ക്കാറിന്‍െറ തീരുമാനത്തെ ബി.ജെ.പി എതിര്‍ക്കുന്നതെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.
സതീഷ് ഉപാധ്യായയുടെ പേരിലുള്ള കമ്പനികളാണ് മീറ്ററുകളും മറ്റും വിതരണം ചെയ്യുന്നത്. അതിനാലാണ് വൈദ്യുതി വിതരണ കമ്പനികളുടെ കൊള്ളക്കെതിരെ ബി.ജെ.പി ഒന്നും മിണ്ടാത്തതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ബി.ജെ.പിയെന്നും ചര്‍ച്ചുകള്‍ക്കെതിരെ ആക്രമണം ആവര്‍ത്തിക്കുന്നതിന് പിന്നില്‍ സംഘ്പരിവാറാണെന്നും ആം ആദ്മി നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. ഡല്‍ഹി മലയാളികള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേരളത്തില്‍നിന്നുള്ള ആം ആദ്മി വളന്‍റിയര്‍മാരെ രംഗത്തിറക്കും. ഡല്‍ഹിയില്‍ ശ്രദ്ധയൂന്നുമ്പോഴും കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വ്യാപിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.  

അതിനിടെ, ഡല്‍ഹിയില്‍  തെരഞ്ഞെടുത്ത സീറ്റുകളില്‍ സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇടതു പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചു. സി.പി.എം, ആര്‍.എസ്.പി, സി.പി.ഐ, സി.പി.ഐ (എം.എല്‍) ലിബറേഷന്‍, ഫോര്‍വേര്‍ഡ് ബ്ളോക്, എസ്.യു.സി.ഐ എന്നീ പാര്‍ട്ടികളാണ് സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത്. ബി.ജെ.പി, ആം ആദ്മി, കോണ്‍ഗ്രസ് എന്നിവ ജനങ്ങളുടെ കാതലായ പ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല.  സൗജന്യവാഗ്ദാനങ്ങള്‍ നിരത്തി വോട്ടുനേടാനാണ് ശ്രമിക്കുന്നത്. ഇടതു ജനപക്ഷ നയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരിക്കും തങ്ങളുടെ പ്രചാരണമെന്ന് ഇടതു പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇംറാന്‍ ഖാനെ പെഷാവര്‍ സ്കൂളില്‍ രക്ഷിതാക്കള്‍ തടഞ്ഞു

Posted: 14 Jan 2015 10:22 AM PST

Image: 

പെഷാവര്‍: പാകിസ്താനിലെ പെഷാവറില്‍ തീവ്രവാദി ആക്രമണമുണ്ടായ സ്കൂളില്‍ സന്ദര്‍ശനത്തിനത്തെിയ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്ററുമായ ഇംറാന്‍ ഖാനെയും നവവധു റേഹാം ഖാനെയും രോഷാകുലരായ രക്ഷിതാക്കള്‍ തടഞ്ഞു. സ്കൂളില്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാനത്തെിയ ഇവരെ പ്ളക്കാര്‍ഡുകളുമായി പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ദുരന്തത്തെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അതിനിടയില്‍ വിവാഹമാഘോഷിക്കാന്‍ പോയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് നേതാക്കളും ഇംറാനൊപ്പമുണ്ടായിരുന്നു. തങ്ങളുടെ കുഞ്ഞുങ്ങളുടെ രക്തത്തിനുമേല്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് രക്ഷിതാക്കള്‍ ആക്രോശിച്ചു. നാട്ടുകാര്‍ ദുരന്തത്തിലായിരുന്നപ്പോള്‍ ഇംറാന്‍ വിവാഹത്തിരക്കിലായിരുന്നെന്നും രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി. തിരക്കുകാരണം ഒരുമാസത്തോളം കഴിഞ്ഞാണ് ഇംറാന് സ്കൂള്‍ സന്ദര്‍ശിക്കാന്‍ സമയം കിട്ടിയതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രധാനവാതിലിലൂടെ അകത്തുകടക്കാന്‍ അനുവദിക്കാഞ്ഞതിനത്തെുടര്‍ന്ന് പുറകിലെ കവാടംവഴി അകത്തുകടന്നാണ് അവര്‍ വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചത്. ആക്രമണത്തത്തെുടര്‍ന്ന് ആഴ്ചകളോളം പൂട്ടിക്കിടന്നശേഷം തിങ്കളാഴ്ചയാണ് സ്കൂള്‍ വീണ്ടും തുറന്നത്. 134 കുട്ടികളുള്‍പ്പെടെ 150 പേരാണ് താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

 

കാര്‍ട്ടൂണ്‍ അവഗണിക്കണമെന്ന് അല്‍അസ്ഹര്‍

Posted: 14 Jan 2015 10:15 AM PST

Image: 

കൈറോ: ബുധനാഴ്ച ഇറങ്ങിയ ഷാര്‍ലി എബ്ദോ വീണ്ടും പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ അച്ചടിച്ചത് മുസ്ലിം ലോകം അവഗണിക്കണമെന്ന് പ്രശസ്ത ഇസ്ലാമിക സര്‍വകലാശാലയായ കൈറോയിലെ അല്‍അസ്ഹര്‍ ഫത്വാസമിതി ആവശ്യപ്പെട്ടു. പ്രവാചകന്‍െറ കാരുണ്യവും മനുഷ്യത്വവും കാര്‍ട്ടൂണുകളില്‍ കളിയാക്കപ്പെടാവുന്നതിന് അതീതമാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ സംയമനവും സമചിത്തതയുമാണ് ഉചിതമായ രീതിയെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ‘ഷാര്‍ലി എബ്ദോ കാര്‍ട്ടൂണ്‍ അംഗീകരിക്കാനാവില്ല. എന്നാല്‍, 2005ല്‍ ഡാനിഷ് പ്രസിദ്ധീകരണം പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി കാര്‍ട്ടൂണ്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം സൃഷ്ടിക്കരുത്’ -ഫത്വാ സമിതി ആവശ്യപ്പെട്ടു.
ഷാര്‍ലി എബ്ദോ ആക്രമണത്തിന്‍െറ മറപിടിച്ച് പാശ്ചാത്യ ലോകം ഇസ്ലാം ഭീതി പരത്തുകയാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തി. ആക്രമണത്തിനു പിന്നാലെ സമാന കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചത് മുസ്ലിംകളെ അപമാനിക്കലാണെന്നും എന്നാല്‍, ഇതിനെതിരായ പ്രതികരണം പ്രവാചകന്‍െറ കരുണാര്‍ദ്രമായ സ്വഭാവം ലോകത്തെ ബോധ്യപ്പെടുത്തുംവിധമാകണമെന്നും  ബ്രിട്ടനിലെ മുസ്ലിം കൗണ്‍സില്‍ നിര്‍ദേശിച്ചു. കാര്‍ട്ടൂണ്‍ ശുദ്ധ വിഡ്ഢിത്തമാണെന്ന് ഇറാന്‍ സര്‍ക്കാറും പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP