സ്വാഗതം
WELCOME

News Update..

Tuesday, January 13, 2015

കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയുടെ ധാര്‍ഷ്ട്യം ^പിണറായി Madhyamam News Feeds

കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയുടെ ധാര്‍ഷ്ട്യം ^പിണറായി Madhyamam News Feeds

Link to

കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയുടെ ധാര്‍ഷ്ട്യം ^പിണറായി

Posted: 13 Jan 2015 12:19 AM PST

Image: 

കൊച്ചി: കരി ഓയില്‍ കേസ് പിന്‍വലിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ധിക്കാരവും ധാര്‍ഷ്ട്യവും കൊണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ന്യായമാണുള്ളതെന്നും പിണറായി ചോദിച്ചു. സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്‍റ അധികാരം തോന്നിയതുപോലെ പ്രവര്‍ത്തിക്കാനുള്ളതല്ല. യു.ഡി.എഫ് സര്‍ക്കാറാണ് ഹയര്‍സെക്കണ്ടറി ഫീസ് വര്‍ധിപ്പിച്ചത്. അതിന് കെ.എസ്.യുക്കാര്‍ ഹയര്‍സെക്കണ്ടറി ഡയക്ടറെ കരിഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് നേരെ ഇത്തരം നീചമായ പ്രവൃത്തി നടത്തിയതിനെതിരായ കേസാണ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ എന്ത് സുരക്ഷയാണുള്ളത്. ഉമ്മന്‍ചാണ്ടിയുടെ ധിക്കാരം കേരളത്തിനെ അരാജകത്തിലേക്കാണ് നയിക്കുകയെന്നും പിണറായി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 27 ആയി

Posted: 13 Jan 2015 12:04 AM PST

Image: 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 27 ആയി. ലഖ്നൗ, ഉന്നാവോ ജില്ലകളില്‍ ഇന്നലെയാണ് ദാരുണ സംഭവമുണ്ടായത്. 100 ഓളം പേരെ ഗുരുതരാവസ്ഥയില്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്തു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ലഖ്നൗവിലെ മാലിഹാബാദില്‍ 15 പേരും സരോജിനിനഗറില്‍ നാലുപേരും മരിച്ചു. ഉന്നാവോ ജില്ലയിലെ ഹസന്‍ഗഞ്ചി പ്രദേശത്തെ എട്ടു പേരാണ് മരിച്ചത്.

മദ്യവിതരണം നടത്തിയ ഇടനില കച്ചവടക്കാരന്‍ പ്യാരേലാല്‍ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളുടെ കൂട്ടുപ്രതികളായ നാലു പേര്‍ ഒളിവിലാണ്. ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍്റെ നിര്‍ദേശപ്രകാരമായിരുന്നു സസ്പെന്‍ഷന്‍.

സംസ്ഥാന എക്സൈസ് കമ്മീഷണര്‍ അനില്‍ ഗാര്‍ഗിനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടു. സംഭവത്തിന്‍െറ പശ്ചത്താലത്തില്‍ സംസ്ഥാനത്തെ വ്യാജമദ്യ വില്‍പനക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം വീതം ധനസഹായം നല്‍കുമെന്നും അഖിലേഷ് ഉറപ്പ് നല്‍കി.

പാകിസ്താനില്‍ ഏഴു തീവ്രവാദികളെ തൂക്കിലേറ്റി

Posted: 12 Jan 2015 11:20 PM PST

Image: 

ഇസ് ലാമാബാദ്: തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍െറ ഭാഗമായി പാകിസ്താന്‍ ഏഴു തീവ്രവാദികളെ തൂക്കിലേറ്റി. കറാച്ചി, സുക്കൂര്‍, ഫൈസലാബാദ്, റാവല്‍പിണ്ടി എന്നീ ജയിലുകളില്‍ വെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ബെഹ്റാം ഖാന്‍, ഷാഹിദ് ഹനീഫ്, മുഹമ്മദ് തല്‍ഹ, ഖലീല്‍ അഹമ്മദ്, സുല്‍ഫിക്കര്‍ അലി, മുഷ്താഖ് അഹമ്മദ്, നവാസിഷ് അലി എന്നിവരെയാണ് തൂക്കിലേറ്റിയത്.  കൊലപാതകം^ തീവ്രവാദം തുടങ്ങി കേസുകളിലായി വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രതികളാണിവര്‍.

ഇതോടെ പെഷാവര്‍ സൈനിക സ്കൂള്‍ ആക്രമണത്തിനു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണം 17 ആയി. 2003-ലെ പര്‍വേസ്  മുഷര്‍റഫ്‌ വധശ്രമ കേസിലെ പ്രതികളാണ് മുഷ്താഖ് അഹമ്മദും നവാസിഷ് അലിയും.

ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണം: ജോണ്‍ കെറി

Posted: 12 Jan 2015 10:34 PM PST

Image: 

ഇസ്ലാമാബാദ്: ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്താനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം പുന:സ്ഥാപിക്കാന്‍ യു.എസ് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും കെറി പറഞ്ഞു. പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ഫാസ് അസീസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും പാക്കിസ്താനും സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണം. താലിബാനെയും ലഷ്കറെ ത്വയ്ബയെയും പോലുള്ള ഭീകര സംഘടനകള്‍ പാകിസ്താന് മാത്രമല്ല യു.എസ് അടക്കമുള്ള അയല്‍രാജ്യങ്ങള്‍ക്കും ഭീഷണിയാണ്. അതിര്‍ത്തിയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ ആശങ്കയുണ്ട്. എന്നാല്‍ ഭീകരവാദത്തിനെതിരായ പാക്കിസ്താന്‍െറ ശ്രമങ്ങള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ ബ്രോഡ് ബാന്‍ഡ് പ്രഖ്യാപനം ജില്ലക്ക് നാഴികക്കല്ലാകും

Posted: 12 Jan 2015 09:54 PM PST

തൊടുപുഴ: ഇടുക്കിയുടെ വികസന പ്രതീക്ഷകള്‍ക്ക് പുതിയ കരുത്തുനല്‍കി രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ അതിവേഗ ഗ്രാമീണ ബ്രോഡ് ബാന്‍ഡ് ശൃംഖല ജില്ലയില്‍ കമീഷന്‍ ചെയ്തു. രാജ്യത്തെ ആദ്യത്തെ ബ്രോഡ് ബാന്‍ഡ് ജില്ല പ്രഖ്യാപനത്തിന്‍െറ ഉദ്ഘാടനം കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ് ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് കന്നിയമ്മ ശ്രീരംഗനുമായി ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും സംസാരിച്ച് നിര്‍വഹിച്ചു.
പ്രഖ്യാപനത്തിന്‍െറ സന്തോഷം ഏറ്റുവാങ്ങാനായി കലക്ടറേറ്റില്‍ മന്ത്രി പി.ജെ. ജോസഫിന്‍െറ നേതൃത്വത്തിലെ സംഘം സന്നിഹിതരായിരുന്നു. ജോയ്സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ, കലക്ടര്‍ അജിത് പാട്ടീല്‍, അസി. കലക്ടര്‍ ജാഫര്‍ മാലിക്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കാളികളായി. തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിന്‍െറ ഭാഗമായി നടന്ന വീഡിയോ കോണ്‍ഫറന്‍സില്‍ ഇടുക്കിയിലെ ജനങ്ങളുടെ സന്തോഷം മന്ത്രി പി.ജെ. ജോസഫ് യോഗത്തെ അറിയിച്ചു. സമ്പൂര്‍ണ ബ്രോഡ് ബാന്‍ഡ് പ്രഖ്യാപനം ഇടുക്കിയുടെ വികസനത്തില്‍ വിപ്ളവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും പിന്നാക്ക ജില്ലയായ ഇടുക്കിക്ക് ഡിജിറ്റല്‍ ഹൈവേയുടെ അനന്തസാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണ ബ്രോഡ് ബാന്‍ഡ് പ്രഖ്യാപനം ജില്ലക്ക് പല മേഖലകളിലും വന്‍ കുതിച്ചുചാട്ടത്തിന് ശക്തി പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനിമുതല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബ്ളിലൂടെ ഇന്‍റര്‍നെറ്റ് സേവനം 100 എം.ബി.പി.എസ് വേഗതയില്‍ ബ്ളോക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ലഭിക്കും.

ചുംബന സമരം ഇല്ലാതെയും കണ്ണൂരില്‍ ജനം ഏറ്റുമുട്ടി; പൊലീസ് ലാത്തിവീശി

Posted: 12 Jan 2015 09:53 PM PST

Image: 

കണ്ണൂര്‍: ചുംബന സമരമില്ലാതെ ഇതേക്കുറിച്ച അഭ്യൂഹം പടര്‍ത്തി കണ്ണൂരില്‍ ജനം ഏറ്റുമുട്ടി. സമരത്തെ എതിര്‍ക്കാനത്തെിയവര്‍ ചേരിതിരിഞ്ഞ് തല്ലുകയായിരുന്നു. ചുംബനം കാണാനും എതിര്‍ക്കാനുമായത്തെിയ ആയിരങ്ങള്‍ മണിക്കൂറുകളോളം അഴിഞ്ഞാടിയത് നഗരത്തെ ഭീതിയിലാക്കി. വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

ഇന്നലെ വൈകീട്ട് 4.45ഓടെയാണ് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ തുടങ്ങിയത്. ജനുവരി 12ന് കണ്ണൂരില്‍ ചുംബന സമരം നടക്കുമെന്ന് വാട്സ് ആപ്പിലും ഫേസ്ബുക്കിലും സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ സമരമുണ്ടാകുമെന്ന് പറഞ്ഞില്ല. കണ്ണൂര്‍, മമ്പറം, വാരം എന്നിവിടങ്ങളില്‍ സമരം നടക്കുമെന്നായിരുന്നു പ്രചാരണം.
ഇതേതുടര്‍ന്ന് ചുംബനം കാണാന്‍ നാലുമണിയോടെ തന്നെ ജനങ്ങള്‍ കാല്‍ടെക്സ് ജങ്ഷനില്‍ തടിച്ചുകൂടി. അതേസമയം, വി.എച്ച്.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സമരക്കാരെ തുരത്താനത്തെി.

4,45ഓടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ മുന്നില്‍ നിന്ന ഒരു സ്ത്രീയുടെ സമീപം കുറച്ചുപേര്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. ഈ സ്ത്രീ സമരക്കാരെ എതിര്‍ക്കാനത്തെിയതായിരുന്നു.  സമരക്കാരെ നേരിടുന്നത് സംബന്ധിച്ച് സംസാരിക്കാനാണ് ചില വി.എച്ച്.പി പ്രവര്‍ത്തകര്‍ ഇവരെ സമീപിച്ചത്.

എന്നാല്‍, സമരക്കാരാണെന്ന് കരുതി റോഡിന്‍െറ മറുവശത്ത് നിന്നിരുന്ന വി.എച്ച്.പിക്കാര്‍ ഇവരെ ചോദ്യം ചെയ്തത് കൂട്ടത്തല്ലില്‍ കലാശിച്ചു. ഓടിയത്തെിയ പ്രവര്‍ത്തകര്‍ എന്താണ് നടക്കുന്നതെന്നു പോലും ചോദിക്കാതെ മര്‍ദനമഴിച്ചുവിടുകയായിരുന്നു. ഇതിനിടെ ചിലര്‍ സ്ത്രീയെ രക്ഷപ്പെടുത്തിയെങ്കിലും പലയിടങ്ങളില്‍നിന്നും ആളുകള്‍ ഓടിക്കൂടി തമ്മിലടി തുടര്‍ന്നു.

വിവാദ പരാമര്‍ശം: സാക്ഷി മഹാരാജിന് കാരണം കാണിക്കല്‍ നോട്ടീസ്

Posted: 12 Jan 2015 09:47 PM PST

Image: 

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ എം.പി സാക്ഷി മഹാരാജിന് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് സാക്ഷി മഹാരാജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഹിന്ദു ധര്‍മ്മം പരിപാലിക്കാന്‍ മതത്തിലുള്ള സ്ത്രീകള്‍ നാല് കുട്ടികളെ പ്രസവിക്കണമെന്ന പരാമര്‍ശമാണ് വിവാദമായത്.                        

ജനവരി ഏഴിന് മീററ്റില്‍ സന്ന്യാസിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം വിവാദം പരാമര്‍ശം നടത്തിയത്. സാക്ഷി മഹാരാജിന്‍്റെ പരാമര്‍ശം തികച്ചും വ്യക്തിപരമാണെന്നും അഭിപ്രായം പാര്‍ട്ടിയുടേതല്ളെന്നും ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തകര്‍ വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ടു നിന്ന് സര്‍ക്കാറിന്‍്റെ സദ്ഭരണത്തിനായി പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടി അറിയിച്ചിരുന്നു. സാക്ഷി മഹാരാജ് ഗോദ്സെയെ ‘ദേശീയവാദി’ എന്നു പരാമര്‍ശിച്ചതും ഏറെ വിവാദമായിരുന്നു.

പാചകവാതക വിതരണ അവലോകനം: യോഗത്തില്‍ പരാതിപ്രളയം

Posted: 12 Jan 2015 09:46 PM PST

തൃശൂര്‍: ജില്ലയിലെ പാചകവാതക വിതരണം സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന പാചകവാതക ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും ഓയില്‍ കമ്പനി പ്രതിനിധികളുടെയും ഓപണ്‍ ഫോറത്തില്‍ പരാതികളുമായി ആളുകള്‍ അധികൃതരെ വളഞ്ഞു.
ഗ്യാസ് ഏജന്‍സികള്‍ക്ക് വിതരണക്കൂലി വര്‍ധിപ്പിച്ചു നല്‍കിയ കലക്ടറുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. കഴിഞ്ഞ ഓപണ്‍ ഫോറത്തിന്‍െറ തീരുമാനപ്രകാരമാണ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും ഇക്കാര്യം യോഗത്തിന്‍െറ മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ യോഗത്തിന്‍െറ മിനുട്സ് പരിശോധിച്ചപ്പോള്‍ ഇങ്ങനെരേഖപ്പെടുത്തിയിരുന്നില്ളെന്ന് കണ്ടത്തെി.
പാചകവാതകത്തിന്‍െറ വിതരണക്കൂലി വര്‍ധിപ്പിച്ച നടപടിയില്‍ ഉപഭോക്താക്കള്‍ ഉന്നയിച്ച പരാതി നിയമപരമായി പരിഹരിക്കുമെന്ന് അതോടെ കലക്ടര്‍ ഉറപ്പ് നല്‍കി.
ബുക്ക് ചെയ്ത് മുന്ന് മാസത്തിന് ശേഷമാണ് സലിണ്ടര്‍ ലഭിക്കുന്നതെന്ന് യോഗത്തില്‍ പരാതി ഉണ്ടായി. നിയമപരമായി സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട 12 സിലിണ്ടര്‍ ലഭിക്കുന്നില്ളെന്നും ആറോ ഏഴോ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും സ്ത്രീകള്‍ അടക്കം ആരോപിച്ചു. എന്നാല്‍, ചിലര്‍ക്ക് 20 സിലണ്ടര്‍ വരെ ലഭിക്കുന്നതായും ആക്ഷേപമുണ്ടായി.
ജില്ലയുടെ ചില ഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിക്കുന്നതിന് അസാധാരണമായ കാലതാമസം ഉണ്ടാകുന്നത് ഗൗരവമായാണ് കാണുമെന്ന് കലക്ടര്‍ എം.എസ്. ജയ പറഞ്ഞു. ഗ്യാസ് ഏജന്‍സികളില്‍ ഫോണ്‍ എടുക്കുന്നിലെന്ന പരാതിയും ഗൗരവമായി എടുക്കും. ഓപണ്‍ ഫോറത്തില്‍ പങ്കെടുക്കാതിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രതിനിധികളോട് കാരണം ചോദിക്കാന്‍ കലക്ടര്‍ ജില്ലാ സപൈ്ള ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
ഓരോ വിതരണക്കാര്‍ക്കെതിരെയും ലഭിച്ച പരാതികള്‍, എടുത്ത നടപടികള്‍ എന്നിവയെക്കുറിച്ചുള്ള വിവരം അടുത്ത ഓപണ്‍ ഫോറത്തില്‍ നല്‍കും. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കലാമാമാങ്കം ഇനി കൈയെത്തും ദൂരത്ത്

Posted: 12 Jan 2015 09:07 PM PST

Image: 

കോഴിക്കോട്: കലയുടെ നൂപുര ധ്വനികള്‍ ഉയരാന്‍ ഇനി 24 മണിക്കൂറിന്‍െറ അകലം മാത്രം. സാമൂതിരിയുടെ നാട്ടില്‍ നാലുവര്‍ഷത്തിനുശേഷം എത്തുന്ന കലാമാമാങ്കത്തെ വരവേല്‍ക്കാന്‍ സംഘാടകര്‍ അവസാനവട്ട മിനുക്കുപണിയില്‍.
സംഘാടക സമിതി ഓഫിസ് സ്ഥിതിചെയ്യുന്ന ബി.ഇ.എം സ്കൂള്‍ പരിസരം ദീപാലംകൃതമായി. 18 വേദികളും കലാപ്രതിഭകളെ വരവേല്‍ക്കാന്‍ ഒരുങ്ങി. മേളയുടെ അവസാനവട്ട ഒരുക്കങ്ങളും വിലയിരുത്താന്‍ സംഘാടക സമിതിയുടെ 20 സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെയും യോഗം നടന്നു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
കൈയത്തെും ദൂരത്ത് എത്തിയ മഹാമേളയുടെ ഒരുക്കങ്ങള്‍ക്ക് പൊലിമയേകി 128 പവന്‍െറ സ്വര്‍ണക്കപ്പ് നഗരത്തില്‍ പ്രദക്ഷിണം നടത്തി. ബി.ഇ.എം സ്കൂള്‍ പരിസരത്തുനിന്ന് തുടങ്ങിയ സ്വര്‍ണക്കപ്പും വഹിച്ചുള്ള ഘോഷയാത്രക്ക് പാളയം ബസ്സ്റ്റാന്‍ഡ്, ചിന്താവളപ്പ്, മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, മാവൂര്‍ റോഡ്, എല്‍.ഐ.സി ജങ്ഷന്‍, ടൗണ്‍ഹാള്‍, ഹെഡ് പോസ്റ്റ് ഓഫിസ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഇംഗ്ളീഷ് പള്ളി ജങ്ഷന്‍ ചുറ്റി മാനാഞ്ചിറ സമാപിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ മേയര്‍ എ.കെ. പ്രേമജം, ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.കെ. തങ്കമണി, എ.ഡി.പി.ഐ വിനോദ് ബാബു, ഡി.ഡി.ഇ  ഡോ. ഗിരീഷ് ചോലയില്‍, ട്രോഫി കമ്മിറ്റി കണ്‍വീനര്‍ ടി.എ. നാരായണന്‍ തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി. കലോത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മൊമന്‍േറാ നല്‍കുന്നതാണ് ഇത്തവണത്തെ സവിശേഷത.
 

പാവപ്പെട്ടവര്‍ക്ക് സൗജന്യമായി വീട് നല്‍കാന്‍ കെസ് വയുടെ പുതിയ പദ്ധതി

Posted: 12 Jan 2015 09:04 PM PST

കാസര്‍കോട്: സൗദിയില്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെസ്വ (കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍) ബന്തടുക്ക പഞ്ചായത്തില്‍ 11 വീടുകള്‍ പണിത് പാവപ്പെട്ടവര്‍ക്ക് ദാനമായി നല്‍കുന്നു.
ഇതിന്‍െറ ആദ്യ ഭാഗമായി അഞ്ചു വീടുകള്‍ മാര്‍ച്ച് അവസാന വാരത്തില്‍ പണി തുടങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടെ മറ്റു ആറ് വീടുകളുടെ പണിയും പൂര്‍ത്തിയാക്കാന്‍ കെസ്വയുടെ കാസര്‍കോട് ചാപ്റ്റര്‍ തീരുമാനിച്ചു.
ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്‍റ് സി.എല്‍. ഹമീദ് അധ്യക്ഷത വഹിച്ചു.
എ.ബി. കുട്ടിയാനം മുഖ്യാതിഥിയായി. കെ.എം. അബ്ദുല്ല, ജാഫര്‍ സാദിഖ്, എം.എ. ഫൈസല്‍, കെ.എ. ശരീഫ്, ബി. ഹംസ, നജീബ്, അഷ്റഫലി, മുനീറുദ്ദീന്‍, മുഹമ്മദ് മുനവര്‍, സി.ഇ. അഫ്താബ് എന്നിവര്‍ സംസാരിച്ചു. സയ്യിദ് താഹ സ്വാഗതവും ഹമീദ് കടവത്ത് നന്ദിയും പറഞ്ഞു. കഴിഞ്ഞവര്‍ഷം വിദ്യാഭ്യാസ രംഗത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരും.
പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിനു പുറമെ ആയിരം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കാനും യോഗം തീരുമാനിച്ചു.
സംഘടനയുടെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്‍െറ ഭാഗമായി കാസര്‍കോട് ചാപ്റ്ററിന്‍െറ കീഴില്‍ പഞ്ചായത്ത് തലത്തില്‍ പ്രത്യേക ഉപദേശക കമ്മിറ്റികള്‍ രൂപവത്കരിക്കും.

പ്രവാചക കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോ വീണ്ടും

Posted: 12 Jan 2015 08:56 PM PST

Image: 

പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുമായി ഷാര്‍ളി എബ്ദോയുടെ പുതിയ പതിപ്പ് പുറത്തിറക്കുന്നു. പ്രവാചക കാര്‍ട്ടൂണ്‍ ഉള്‍പ്പെട്ട  പ്രത്യേക പതിപ്പ് ഈയാഴ്ചയാണ് പുറത്തിറങ്ങുക. നബിയുടെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തുമെന്ന് ഷാര്‍ളി എബ്ദോയുടെ അഭിഭാഷകനാണ് വ്യക്തമാക്കിയത്.

മാസികയുടെ കവര്‍ഫോട്ടോയിലാണ് പ്രവാചകന്‍െറ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുക. 'എല്ലാം ക്ഷമിച്ചിരിക്കുന്നു' എന്നര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി നബി കരയുന്ന ചിത്രമാണ് മുഖചിത്രമായി ചേര്‍ത്തിരിക്കുന്നത്. പതിനാറ് ഭാഷകളില്‍ അച്ചടിക്കുന്ന പ്രത്യേക പതിപ്പിന്‍െറ മുപ്പതുലക്ഷം കോപ്പികളാണ് ബുധനാഴ്ച പുറത്തിറക്കുന്നത്.

ജനുവരി ഏഴിനുണ്ടായ മാഗസിന്‍ വെടിവെപ്പില്‍ 12 പേരാണ് വെടിയേറ്റ് മരിച്ചത്. എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പടെയുള്ളവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

സമരം, സംഘര്‍ഷം : പരിഭ്രാന്തിയില്‍ കണ്ണൂര്‍ നഗരം

Posted: 12 Jan 2015 08:55 PM PST

കണ്ണൂര്‍: ചുംബനസമരം കാണാനത്തെിയവരും സമരക്കാരെ നേരിടാനത്തെിയവരും മണിക്കൂറുകള്‍ നഗരഹൃദയം നിശ്ചലമാക്കി ആഹ്ളാദിച്ചപ്പോള്‍ വലഞ്ഞത് സ്ത്രീകളും വിദ്യാര്‍ഥികളുമുള്‍പ്പെടെയുള്ളവര്‍. സംഘര്‍ഷത്തിലേക്ക് നീങ്ങിയെങ്കിലും വലിയ അത്യാഹിതങ്ങളില്ലാതെ ഇരുവിഭാഗവും പിരിഞ്ഞു പോവുകയായിരുന്നു. ചുംബന സമരം നടന്നിരുന്നുവെങ്കില്‍ രക്തച്ചൊരിച്ചിലിന് നഗരം വേദിയായേനെ. ചുംബനസമരക്കാരില്ലാതെതന്നെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട പൊലീസ്, സമരം തീവ്രമാകുമായിരുന്നുവെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയിലായേനെ. സ്ത്രീകളും മറ്റും ആക്രമിക്കപ്പെടാനുള്ള സാധ്യതയും കൂടുതലായിരുന്നു. സമരക്കാര്‍ അധികവും തടിച്ചുകൂടി നിന്നിരുന്നത് കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്കു മുന്‍വശത്തുള്ള ബസ് ബേയുടെ മുന്നിലായിരുന്നു. തലശ്ശേരി, മട്ടന്നൂര്‍, ഇരിട്ടി ഭാഗങ്ങളിലേക്കുള്ള മുഴുവന്‍ ബസുകളും ഇവിടെ നിര്‍ത്തിയാണ് ആളുകളെ കയറ്റുന്നത്. സ്കൂളുകളും ഓഫിസുകളും വിട്ട സമയമായിരുന്നതിനാല്‍ നിരവധി പേരാണ് ബസ് കയറാനത്തെിയത്.
തടിച്ചുകൂടിയ ജനങ്ങളുടെ പരാക്രമം കാരണം ഇവരെല്ലാം പരിഭ്രാന്തിയിലായി. ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയുമെല്ലാം സമരവിരുദ്ധര്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ഏതു ഭാഗത്തുനിന്നാണ് ചുംബനം വരുക എന്നറിയില്ലല്ളോ, അതു മുളയിലേ നുള്ളിക്കളയാനുള്ള തത്രപ്പാടിലായിരുന്നു ഈ വട്ടമിട്ടുപറക്കല്‍. കാണികളായി എത്തിയവരുടെ സമീപനങ്ങളും സമാനമായിരുന്നു.
ബസിലുണ്ടായിരുന്നവര്‍ക്കു നേരെ പോലും കമന്‍റുകള്‍ ഉയര്‍ന്നു. ഇതിനിടെ ഒരു കാറില്‍ വന്ന സ്ത്രീകളെ തടഞ്ഞ് ഉപദ്രവിക്കാനുള്ള ശ്രമമുണ്ടായി. ചുംബന സമരക്കാരാണെന്ന് ധരിച്ചായിരുന്നു ഇവരെ തടഞ്ഞത്. വലിച്ചു പുറത്തിറക്കാനുള്ള ശ്രമമുണ്ടായപ്പോഴേക്കും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു. ബസില്‍ കയറാന്‍ പോവുകയായിരുന്ന ഒരു പെണ്‍കുട്ടിക്കും മര്‍ദനമേറ്റു. ഈ പെണ്‍കുട്ടിയെ സമരക്കാരാണെന്ന് കരുതിയായിരുന്നു ഉപദ്രവം. ആദ്യഘട്ടത്തില്‍ കാര്യമായ പൊലീസ് ഫോഴ്സ് ഇല്ലാതിരുന്നതിനാല്‍ സമരക്കാരെ കാര്യക്ഷമമായി നിയന്ത്രിക്കാനായില്ല. എന്നാല്‍, ഒരു മണിക്കൂറോളം കഴിഞ്ഞ് ക്വിക് റെസ്പോണ്‍സ് ടീം ഉള്‍പ്പെടെ എത്തിയിട്ടും സമരക്കാരെ പിന്തിരിപ്പിച്ചയക്കാന്‍ പൊലീസ് ശ്രമിച്ചില്ല.
റോഡ് തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെ ശരിയല്ളെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടും പുല്ലുവില കല്‍പിച്ചാണ് തമ്പടിച്ചവര്‍ വിഹരിച്ചത്. ഇടക്കിടെ വി.എച്ച്.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ശക്തിപ്രകടനത്തിനുള്ള വേദിയായും നഗരം മാറി. സമരത്തെ എതിര്‍ക്കുന്ന മറ്റു സംഘടനാ പ്രവര്‍ത്തകരും പല ഭാഗങ്ങളിലായി ഉണ്ടായിരുന്നുവെങ്കിലും ചുംബനക്കാര്‍ എത്താതിരുന്നതിനാല്‍ ഇവര്‍ രംഗത്തിറങ്ങിയില്ല.

കൊച്ചി തുറമുഖ തൊഴിലാളി സമരം 350ാം ദിവസത്തിലേക്ക്

Posted: 12 Jan 2015 08:52 PM PST

കൊച്ചി: തുറമുഖത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് തുറമുഖ തൊഴിലാളികള്‍ നടത്തിവരുന്ന നിരാഹാര സത്യഗ്രഹം 349 ദിവസം പിന്നിട്ടു. വല്ലാര്‍പാടം ടെര്‍മിനലിനുവേണ്ടിയുള്ള ഡ്രഡ്ജിങ് ചെലവുകളാണ് കൊച്ചി തുറമുഖത്തെ സാമ്പത്തിക തകര്‍ച്ചയിലാക്കിയത്. 510 കോടി രൂപയാണ് വല്ലാര്‍പാടം ചാനലിനുവേണ്ടി തുറമുഖം ചെലവഴിച്ചത്. ഈ 510 കോടി രൂപ ഗ്രാന്‍റായി തുറമുഖത്തിന് തിരികെ നല്‍കണമെന്നാണ് സമരത്തിലെ പ്രധാന ആവശ്യം. ദുബൈ പോര്‍ട്ടുമായി ഉണ്ടാക്കിയ വല്ലാര്‍പാടം കരാര്‍ (ഐ.സി.ടി.ടി കരാര്‍) പ്രകാരം ഇതുവരെ വരാത്ത മദര്‍ഷിപ്പുകള്‍ക്കുവേണ്ടി കടല്‍ ആഴം 14.5 മീറ്ററാക്കി കരാറുണ്ടാക്കിയതാണ് തുറമുഖത്തെ കടക്കെണിയിലാക്കിയത്. വികസനത്തിന്‍െറ പേരില്‍ ഉണ്ടാക്കിയ കരാറാണ് മാതൃതുറമുഖമായ കൊച്ചി തുറമുഖത്തെ നാശത്തിലേക്ക് തള്ളിവിട്ടത്.
തുറമുഖത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജീവ്ഗാന്ധി ടെര്‍മിനല്‍ അടച്ചുപൂട്ടി സ്വകാര്യ മേഖലയില്‍ വല്ലാര്‍പാടം ടെര്‍മിനല്‍ തുടങ്ങിയെങ്കിലും പുരോഗതി ഉണ്ടായില്ളെന്നുമാത്രമല്ല, അതുമായി ബന്ധപ്പെട്ട കരാര്‍ കൊച്ചി തുറമുഖത്തെ നാശത്തിലേക്ക് തള്ളിവിടുകയും ചെയ്തു. അതിനാല്‍ വല്ലാര്‍പാടം കരാര്‍ റദ്ദാക്കണമെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന മറ്റൊരാവശ്യം. തുറമുഖത്തിന് സ്വന്തമായി ഡ്രഡ്ജര്‍ വാങ്ങാന്‍ അധികൃതര്‍ അനുവദിക്കുക, തുറമുഖം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാലാകാലങ്ങളായി വായ്പയെടുത്ത തുകയുടെ പിഴപ്പലിശ എഴുതിത്തള്ളുക, ഡ്രഡ്ജിങ് ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയവയാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍. സമരോദ്ഘാടന യോഗത്തില്‍ പി.എം. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. എ. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി.ബി. ശിവപ്രസാദ്, കെ.പി. ആന്‍റണി എന്നിവര്‍ സംസാരിച്ചു. വി. ഷാജുലാല്‍, വി.ടി. സെബാസ്റ്റ്യന്‍ ഷാലന്‍ (സി.പി.എസ്.എ ഓര്‍ഗ. സെക്ര.) എന്നിവരാണ് 349ാം ദിവസം നിരാഹാരമനുഷ്ഠിച്ചത്.

വയനാടിന് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് –മന്ത്രി അബ്ദുറബ്ബ്

Posted: 12 Jan 2015 08:42 PM PST

സുല്‍ത്താന്‍ബത്തേരി: വിദ്യാഭ്യാസമേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന വയനാടിനെ മുന്‍നിരയിലത്തെിക്കാന്‍ ജില്ലക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് അനുവദിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു. വയനാട് ഡയറ്റിന്‍െറ രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കും. എസ്.എസ്.എയുമായി സഹകരിച്ച് ജില്ലയുടെ പ്രത്യേക വിദ്യാഭ്യാസ പാക്കേജ് ശാസ്ത്രീയമായി ആവിഷ്കരിക്കാന്‍ വയനാട് ഡയറ്റ് അധികൃതരോട് മന്ത്രി നിര്‍ദേശിച്ചു.
ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. എം.വി. മുകുന്ദന്‍ സ്വാഗതം പറഞ്ഞു. ഡയറ്റ് അധ്യാപകര്‍ തയാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. സ്വീറ്റ് ഇംഗ്ളീഷ് അധ്യാപക ശാക്തീകരണ പരിപാടി എസ്.ഐ.ഇ കേരള ഡയറക്ടര്‍ ഡോ. പി.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. ഇ.പി. മോഹന്‍ദാസ് അധ്യാപക പ്രമുഖരെ ആദരിച്ചു.
ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി. ശശി, ടി.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

മുക്കത്ത് ബാറിന് അനുമതി: വ്യാപക പ്രതിഷേധം

Posted: 12 Jan 2015 08:34 PM PST

മുക്കം: മുക്കത്തെ സ്വകാര്യ ഹോട്ടലിന് ബാര്‍ അനുമതി നല്‍കിയ പഞ്ചായത്ത് അധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധം. പഞ്ചായത്ത് അധികൃതരുടെ നടപടി ജനദ്രോഹവും വഞ്ചനയുമാണെന്ന് മുക്കം ബാര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റി പറഞ്ഞു. ജനവികാരം മാനിച്ച് 2013ല്‍ ബാറിനുള്ള അനുമതി നിഷേധിച്ച അതേ ബോര്‍ഡ് അംഗങ്ങളില്‍ പലരും മലക്കംമറിഞ്ഞത് പ്രതിഷേധാര്‍ഹമാണ്. നിയമപരവും രാഷ്ട്രീയപരവുമായ സമരപരിപാടികള്‍ക്ക് ആക്ഷന്‍ കമ്മിറ്റി നേതൃത്വം കൊടുക്കുമെന്നും കമ്മിറ്റി ചെയര്‍മാന്‍ എ.എം. അഹമ്മദ്കുട്ടി ഹാജി പറഞ്ഞു.

മധ്യവേനലവധി മുന്നില്‍കണ്ട് എയര്‍ ഇന്ത്യ ‘കൊള്ള’ തുടങ്ങി

Posted: 12 Jan 2015 07:58 PM PST

Image: 

ദുബൈ: മധ്യവേനലവധിക്കാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വരുന്ന  പ്രവാസി കുടുംബങ്ങളെ കൊള്ളയടിക്കാന്‍ പതിവുപോലെ വിമാനക്കമ്പനികള്‍ തയാറെടുക്കുന്നു. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ തന്നെയാണ് ഇതില്‍ മുന്നില്‍.
ഇന്ധനവില എക്കാലത്തെയൂം താഴ്ന്ന നിലയിലത്തെിയ സാഹചര്യത്തിലാണ് വന്‍നിരക്ക് ഈടാക്കി കൊള്ളലാഭത്തിന് എയര്‍ ഇന്ത്യ ഈ വര്‍ഷവും തിടുക്കംകൂട്ടുന്നത്. ഇന്ധന വിലക്കുറവിന്‍െറ ഒരു ആനുകൂല്യവും യാത്രക്കാര്‍ക്ക് നല്‍കില്ളെന്ന പിടിവാശിയിലാണ് വിമാനക്കമ്പനികള്‍. അമിത ടിക്കറ്റ്നിരക്ക് ഈടാക്കി പ്രവാസികളെ നിരന്തരം ചൂഷണം ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായതും ആരും കണക്കിലെടുത്തിട്ടില്ളെന്നും പുതിയ നിരക്കിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകൂം.
ജനുവരി മുതല്‍ മാര്‍ച്ച് 24 വരെ കോഴിക്കോട്-ദുബൈ-കോഴിക്കോട് റൂട്ടില്‍ എയര്‍ ഇന്ത്യയുടെ ഏറ്റവും ചുരുങ്ങി നിരക്ക് 19,670 രൂപയാണ്. എന്നാല്‍ മാര്‍ച്ച് 25 മുതല്‍ ജൂണ്‍വരെ 36,600 രൂപയാണ് ഇതേ റൂട്ടിലെ കുറഞ്ഞ നിരക്ക്.  ഏപ്രില്‍, മേയ് മാസങ്ങളില്‍ സ്കൂള്‍ അവധിക്കാലമായതിനാല്‍ പ്രവാസികള്‍ കൂടുംബങ്ങളെ ഗള്‍ഫിലേക്ക് കൊണ്ടുവരുന്ന സമയം കണക്കിലെടുത്താണ്  ടിക്കറ്റ് നിരക്ക് ഒറ്റയടിക്ക് ഇരട്ടിയോളമായി ഉയര്‍ത്തിയതെന്ന് വ്യക്തം. കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക് മാര്‍ച്ച് 30 വരെ 22,650 രൂപയാണെങ്കില്‍  ഏപ്രിലില്‍ അത് 37,160 ആയാണ് വര്‍ധിപ്പിച്ചത്. തിങ്കളാഴ്ചയിലെ  ഏറ്റവും കുറഞ്ഞ നിരക്കാണിത്. യാത്രാദിവസത്തോട് അടുക്കുന്തോറും ഇത് കൂടിക്കൊണ്ടിരിക്കും. നേരത്തെ ബുക്ക് ചെയ്താല്‍ നിരക്ക് കുറയുമെന്ന പ്രതീക്ഷയില്‍ ആറു മാസം മുമ്പ് വരെ സീറ്റ് ബ്ളോക്ക്ചെയ്തവരും ഈ നിരക്ക് നല്‍കണമെന്നതാണ് ഏറ്റവും വലിയ ദുരവസ്ഥ. മറ്റു വിമാനക്കമ്പനികളെല്ലാം ഒരു വര്‍ഷം വരെയുള്ള നിരക്കുകള്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ലഭ്യമാക്കുമ്പോള്‍ എയര്‍ ഇന്ത്യ തിരക്കേറിയ സീസണിലെ നിരക്ക് ഏതാനും മാസം മുമ്പ് മാത്രമാണ് പ്രഖ്യാപിക്കാറ്. ഇതുകാരണം നേരത്തെ ടിക്കറ്റെടുക്കാനാകില്ല. എയര്‍ ഇന്ത്യയുടെ നിരക്ക് ഇതാണെങ്കില്‍ സൗകര്യത്തിന്‍െറയും സേവനങ്ങളുടെയും കാര്യത്തില്‍ ലോകത്തെ തന്നെ മികച്ച എയര്‍ലൈനായ എമിറേറ്റ്സ് കോഴിക്കോട്-ദുബൈ-കോഴിക്കോട് റൂട്ടില്‍ ഏപ്രിലില്‍ ഈടാക്കുന്നത് 21,480 രൂപയാണ്. എയര്‍ ഇന്ത്യയെക്കാള്‍ 15,000 രൂപയോളം കുറവ്. മേയില്‍ എമിറേറ്റ്സ് നിരക്ക് വീണ്ടും കുറച്ച്് 19,480 രൂപയാണ് ഈടാക്കുന്നത്.
എമിറേറ്റ്സില്‍ കൊച്ചി-ദുബൈ-കൊച്ചി നിരക്ക് ഏപ്രിലില്‍ 19680 ഉം മേയില്‍ 17680 ഉം രൂപയാണ്.
എയര്‍ ഇന്ത്യക്ക് കോഴിക്കോട്-ഷാര്‍ജ റൂട്ടില്‍ ഇപ്പോള്‍ 10,600 രൂപയാണ് നിരക്കെങ്കില്‍ മാര്‍ച്ച് 31ന് അത് 16,550 ആയി ഉയരും. റിട്ടേണ്‍ ടിക്കറ്റാണെങ്കില്‍ ഇത്  24,300 ല്‍ നിന്ന്  31,400 രൂപയിലേക്ക് കുതിക്കുകയാണ്. അതേസമയം ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്പ്രസില്‍ ഏപ്രിലില്‍ 17,000 രൂപ മുതല്‍ ദുബൈ-കോഴിക്കോട് റിട്ടേണ്‍ ടിക്കറ്റ് ലഭ്യമാണ്. പക്ഷെ ഇതും മാര്‍ച്ചിലേക്കാള്‍ കൂടുതലാണ്.
ഫലത്തില്‍ വിദേശ,സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കുന്ന നിലപാടാണ് എയര്‍ ഇന്ത്യയുടേതെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ പോലും താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുമ്പോള്‍ അവിടെ തിരക്ക് അനുഭവപ്പെടുക സ്വാഭാവികം. പിന്നീട് അവിടെയും ടിക്കറ്റ് ലഭിക്കാതെ വരുമ്പോള്‍ എയര്‍ ഇന്ത്യയുടെ കഴുത്തറപ്പന്‍ നിരക്കിന് തലവെച്ചുകൊടുക്കാന്‍ പ്രവാസി നിര്‍ബന്ധിതനാകും. എയര്‍ ഇന്ത്യയുടെ ചുവടുപിടിച്ച്  മറ്റു കമ്പനികള്‍ നിരക്ക് കൂട്ടുകയും ചെയ്യും. ഇന്ത്യക്കാരായ സാധാരണ പ്രവാസികളോട് വിദേശ കമ്പനികള്‍ കാണിക്കുന്ന അനുഭാവം പോലും എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ളെന്ന വസ്തുത വര്‍ഷങ്ങളായി തുടരുകയാണ്. ഇക്കഴിഞ്ഞ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചുണ്ടിക്കാട്ടിയതും ബധിരകര്‍ണങ്ങളിലാണ് പതിച്ചത് എന്നതിന് തെളിവുകൂടിയാവുകയാണ് എയര്‍ ഇന്ത്യയുടെ പുതിയ നിരക്കുകള്‍. രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ പ്രസംഗത്തിനപ്പുറം ഒന്നും ചെയ്യാതിരിക്കുന്നതും എയര്‍ ഇന്ത്യ അധികാരികള്‍ക്ക് തോന്നിയ നിരക്ക് ഈടാക്കാന്‍ പ്രോത്സാഹനമാകുന്നു.

ഡല്‍ഹിയില്‍ അങ്കം പൊടിപാറും

Posted: 12 Jan 2015 07:51 PM PST

Image: 

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുശേഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഡല്‍ഹിയില്‍ ഇക്കുറി പോരാട്ടം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയുമാണ് കേവല ഭൂരിപക്ഷം നേടാന്‍ അങ്കം കുറിക്കുന്നതെങ്കിലും മോദിക്കും കെജ്രിവാളിനും ഇത് അഭിമാനപ്പോരാട്ടമാണ്. 15 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇക്കുറി മൂന്നാംസ്ഥാനത്തില്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.

 വാരാണസിയില്‍ കെജ്രിവാളിനെ നേരിട്ട ആത്മവിശ്വാസം ഡല്‍ഹിയില്‍ നരേന്ദ്ര മോദിക്കില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 32 സീറ്റു നേടി ഒറ്റക്കക്ഷിയായത് ബി.ജെ.പിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴു സീറ്റും തൂത്തുവാരിയത് ബി.ജെ.പിയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പി വളര്‍ന്നു.

പ്രധാനമന്ത്രിയെന്ന തലയെടുപ്പ് മോദി നേടുകയും ചെയ്തു. അതിനെല്ലാമിടയില്‍ തന്നെയാണ് ബി.ജെ.പിക്കും മോദിക്കും ആശങ്കയുടെ ചങ്കിടിപ്പ്.
 49 ദിവസം മാത്രം മുഖ്യമന്ത്രിസ്ഥാനത്തിരുന്ന ‘അരാജകവാദി’യെന്ന മുദ്രയാണ് ബി.ജെ.പി അരവിന്ദ് കെജ്രിവാളിന് തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ജനങ്ങള്‍ അഞ്ചു വര്‍ഷം ഭരിക്കാനേല്‍പിച്ചിട്ട്, ഉത്തരവാദിത്തം കൈയൊഴിഞ്ഞ കെജ്രിവാളിനെ വീണ്ടും ജയിപ്പിക്കാമോ എന്ന ചോദ്യമാണ് ബി.ജെ.പി ഉന്നയിക്കുന്നത്. എ.എ.പിക്ക് വിശ്വാസ്യത നഷ്ടപ്പെട്ടതിന്‍െറ പ്രതിഫലനമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം. പക്ഷേ, അവിടെനിന്ന് കെജ്രിവാള്‍ ഇതിനകം ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞു. ഇക്കുറി ജയിച്ചില്ളെങ്കില്‍ രണ്ടു വര്‍ഷം മാത്രം പഴക്കമുള്ള പാര്‍ട്ടിയുടെ പ്രസക്തിതന്നെ ഇല്ലാതാകുമെന്നതാണ് ‘കുറ്റിച്ചൂല്‍ വിപ്ളവം’ നയിച്ച കെജ്രിവാളിനെ വേട്ടയാടുന്നത്.

ആസൂത്രിതമായ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും ആരംഭിച്ചു കഴിഞ്ഞിരുന്നു. അധികാരം വിട്ടൊഴിഞ്ഞ തെറ്റ് ഏറ്റുപറഞ്ഞാണ് കെജ്രിവാള്‍ തുടങ്ങിയത്. ‘പാഞ്ച് സാല്‍ കെജ്രിവാള്‍’ (അഞ്ചു കൊല്ലം കെജ്രിവാള്‍) എന്നാണ് ഇത്തവണ ആം ആദ്മി പാര്‍ട്ടിയുടെ മുദ്രാവാക്യം. വൈദ്യുതി ബില്‍ പകുതിയാക്കുമെന്ന പ്രധാന വാഗ്ദാനവും അവര്‍ മുന്നോട്ടുവെക്കുന്നു.  ആം ആദ്മി പാര്‍ട്ടിയുടെ ചൂല്‍ ഏറ്റെടുത്ത് ‘ശുചിത്വ പ്രചാരണ’ത്തിന് നരേന്ദ്ര മോദി ഇറങ്ങിയതില്‍പോലും ആം ആദ്മി പാര്‍ട്ടിയെ നേരിടാനുള്ള തന്ത്രമുണ്ട്. ഓര്‍ഡിനന്‍സ്രാജിനിടയില്‍ ഇറക്കിയ രണ്ട് ഓര്‍ഡിനന്‍സുകള്‍ ഡല്‍ഹി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.
 ഓട്ടോറിക്ഷക്കാര്‍ കെജ്രിവാളിനാണ് കഴിഞ്ഞ തവണ വോട്ടു ചെയ്തതെങ്കില്‍, ഇ-റിക്ഷകള്‍ ഡല്‍ഹിയില്‍ ഓടിക്കാന്‍ അനുമതി നല്‍കുന്ന ഓര്‍ഡിനന്‍സ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തന്നെ ഇറക്കാന്‍ മോദിസര്‍ക്കാര്‍ ശ്രദ്ധിച്ചു. അനധികൃത കോളനികള്‍ക്ക് നിയമസാധുത നല്‍കിയ ഓര്‍ഡിനന്‍സും പതിനായിരക്കണക്കിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പര്യാപ്തമാണ്. കഴിഞ്ഞ തവണത്തെ 32ല്‍നിന്ന് കേവല ഭൂരിപക്ഷമായ 36ലേക്കെങ്കിലും എത്താന്‍ ഈ മരുന്നു ഫലിക്കുമെന്നാണ് പ്രതീക്ഷ.

 ഇതിനെല്ലാമിടയിലും, 15 വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് വീണ്ടും വരില്ളെന്ന് ഉറപ്പിച്ച വോട്ടര്‍മാര്‍ ഏതു ചേരി തെരഞ്ഞെടുക്കുമെന്ന ചോദ്യം ബി.ജെ.പിയെ ഏറെ ആശങ്കയിലാക്കുന്നു. ബി.ജെ.പിക്ക് വോട്ടുചെയ്യില്ളെന്ന് ഉറപ്പിച്ച ന്യൂനപക്ഷങ്ങള്‍ അടക്കം, ആം ആദ്മി പാര്‍ട്ടിക്കു പിന്നില്‍ അണിനിരക്കും. ഡല്‍ഹിയില്‍ ബി.ജെ.പിയെ തോല്‍പിക്കേണ്ടത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അഭിമാനപ്രശ്നമായി എടുത്തിട്ടുണ്ട്. 70 സീറ്റില്‍ എട്ടിടത്തുമാത്രം കഴിഞ്ഞ തവണ ജയിച്ച കോണ്‍ഗ്രസ്, തങ്ങള്‍ക്ക് സാധ്യതയില്ലാത്ത പല മണ്ഡലങ്ങളിലും എ.എ.പിക്കാര്‍ക്ക് വോട്ടുകുത്തി വാശി തീര്‍ത്തേക്കുമെന്ന പ്രതിസന്ധിയും ബി.ജെ.പിക്കു മുമ്പിലുണ്ട്.
 മോദിയുടെ നിഴല്‍പറ്റി നില്‍ക്കുന്ന ബി.ജെ.പി ഡല്‍ഹി ഘടകത്തില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ നേതാവില്ളെന്ന പ്രശ്നം ബാക്കി. ഉള്‍പ്പോരുകള്‍ പുറമെ. അതുകൊണ്ട് മുഴുവന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ഷാസിയ ഇല്‍മി അടക്കം പല പ്രമുഖരും പിന്‍വാങ്ങിയതു വഴിയുള്ള പ്രശ്നങ്ങള്‍ ആം ആദ്മി പാര്‍ട്ടിയിലുമുണ്ട്. കോണ്‍ഗ്രസിന് ബൂത്തിലിരിക്കാനോ പ്രവര്‍ത്തനത്തിനോ ആളില്ല.
 

ഡോ. ഷംഷീര്‍ നടന്നു കയറിയത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലേക്ക്

Posted: 12 Jan 2015 07:41 PM PST

Image: 
Subtitle: 
നിയമഗ്രന്ഥങ്ങളില്‍ ഇനി 'ഷംഷീര്‍ വേഴ്സസ് യൂനിയന്‍ ഓഫ് ഇന്ത്യ'

ന്യൂഡല്‍ഹി: സ്റ്റെതസ്കോപ് കഴുത്തിലിട്ട് ഭിഷഗ്വരനായി യു.എ.ഇയില്‍ വിമാനമിറങ്ങിയ കോഴിക്കോട്ടുകാരന്‍ ജോലി ഉപേക്ഷിച്ച് വ്യവസായത്തിലേക്ക് മാറി. ഒടുക്കം നടന്നുകയറിയത് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലേക്ക്.  ‘ഷംഷീര്‍ വയലില്‍ വേഴ്സസ് യൂനിയന്‍ ഓഫ് ഇന്ത്യ’ എന്നത് രാജ്യത്തെ നീതിന്യായ കോടതിമുറികളിലും നിയമനിര്‍മാണ സഭകളിലും  നിയമ ഗ്രന്്ഥങ്ങളിലും ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത റഫറന്‍സ് ആയിരിക്കും. പ്രവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് കോഴിക്കോട്ടുകാരനായ ഈ ചെറുപ്പക്കാരന്‍ ഒരു വര്‍ഷം കൊണ്ട് നേടിയെടുത്തത്.

ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ കഴിഞ്ഞ വര്‍ഷം നടന്ന പ്രവാസി ഭാരതീയ ദിവസ് ആണ് ഡോ. ഷംഷീര്‍ വയലിലിന്‍െറ ജീവിതത്തില്‍ വഴിത്തിരിവായത്. ഡോക്ടറുടെ ജോലി ഉപേക്ഷിച്ച് ഹെല്‍ത്ത്കെയര്‍ മേഖലയിലേക്ക് മാറിയ വ്യവസായി എന്ന പേരില്‍ ഷംഷീറിന് ‘പ്രവാസി ഭാരതീയ പുരസ്കാരം’ ഈ ചടങ്ങില്‍ സമ്മാനിച്ചു. വ്യവസായിയെന്ന നിലയില്‍ ലഭിച്ച സമ്മാനത്തിന് പകരമായി ക്രിയാത്്മകമായി എന്തെങ്കിലും ചെയ്ത് പ്രവാസി സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റുക എന്നത് അന്ന് മുതല്‍ ഷംഷീര്‍ ഒരു ബാധ്യതയായെടുത്തു.

സുപ്രീംകോടതി അഭിഭാഷകനായ ഹാരിസ് ബീരാനെയാണ് ഈ നിര്‍ദേശവുമായി സമീപിച്ചതെന്ന് ആവശ്യം അംഗീകരിച്ച സന്തോഷം സുപ്രീംകോടതി മുറ്റത്ത്  ‘മാധ്യമ’ത്തോട് പങ്കുവെച്ച ഷംഷീര്‍ പറഞ്ഞു. സര്‍ക്കാറുകള്‍ അവഗണിച്ച ആവശ്യം നേടാന്‍ നിയമയുദ്ധമേ പരിഹാരമൂള്ളൂ എന്ന് ഹാരിസ് ഷംഷീറിന് ഉപദേശം നല്‍കുകയും ചെയ്തു. ഇപ്പോള്‍ അറ്റോണി ജനറലായ മുകുള്‍ രോത്തഗി, ഹരീഷ് സാല്‍വെ, ദുഷ്യന്ത് ദവെ തുടങ്ങി മുതിര്‍ന്ന അഭിഭാഷകരുടെ നിരയെതന്നെ ഹാരിസ് ബീരാന്‍ മുഖേന ഷംഷീര്‍ കണ്ടു. പ്രവാസികള്‍ക്ക് വോട്ടില്ലാത്തത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ പൊതുതാല്‍പര്യ ഹരജിക്ക് നല്ല സാധ്യതയുണ്ടെന്നും അവര്‍ നിയമോപദേശം നല്‍കി. നിയമയുദ്ധം തുടങ്ങിയ ഉടന്‍ 2014 ഏപ്രില്‍ 11ന് ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഷംഷീറിന്‍െറ ഹരജി പ്രസക്തമാണെന്ന് വിലയിരുത്തി. പ്രവാസികള്‍ക്ക് അവര്‍ ജോലിചെയ്യുന്ന രാജ്യത്തിരുന്നും അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവിടെയിരുന്നും വോട്ടു ചെയ്യാന്‍ അനുവദിക്കണമെന്ന് കോടതി അഭിപ്രായപ്പെടുകയും ചെയ്തതോടെ ഹരജി ഫലം കാണുമെന്ന പ്രതീക്ഷ കൈവന്നുതുടങ്ങി.

തുടര്‍ന്ന് വോട്ടവകാശം പഠിക്കാന്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക സമിതി രൂപവത്കരിച്ചു. ഡ്യൂട്ടിയിലുള്ള സൈനികര്‍ക്കും മറ്റും അനുവദിക്കുന്ന പോസ്റ്റല്‍ വോട്ട്, പ്രോക്സി വോട്ട് (പകരം വോട്ട്) എന്നിവ ആവശ്യമായ മാറ്റങ്ങളോടെ പ്രവാസികള്‍ക്കും നല്‍കാമെന്ന് ഒക്ടോബര്‍ 16ന് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ച് സുപ്രീംകോടതി രേഖപ്പെടുത്തിയതാണ് ഷംഷീറിന്‍െറ പോരാട്ടത്തെ സ്വതന്ത്ര ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ സുപ്രധാനമാക്കിയത്. സാധാരണഗതിയില്‍ ഹരജി ഫയല്‍ ചെയ്ത് വക്കീലിനെ എല്‍പിച്ചുപോകുന്ന പതിവും ഷംഷീര്‍ തെറ്റിച്ചു. വിചാരണവേളയിലെല്ലാം അഭിഭാഷകരേക്കാള്‍ ആവേശത്തില്‍ ഷംഷീര്‍ സുപ്രീംകോടതിയുടെ മുറ്റത്തത്തെി.

കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനുമായും വിവിധ മന്ത്രാലയങ്ങളുമായും നടത്തിയ ചര്‍ച്ചകള്‍ക്കുള്ള ഡല്‍ഹി വരവ് ഇതിന് പുറമെയാണ്. കോഴിക്കോട് ചാലപ്പുറത്തെ പി.കെ ഹാഷിമിന്‍െറയും മറിയമിന്‍െറയും മൂന്ന് മക്കളില്‍ രണ്ടാമനായ ഷംഷീറിന്‍െറ ഭാര്യ ഷബീന പ്രമുഖ വ്യവസായി എം.എ. യൂസുഫലിയുടെ മകളാണ്. നാല് മക്കളുണ്ട്.

ഇടുക്കിയില്‍ ‘മണി ആശാന്‍’ ഹീറോ; പത്തനംതിട്ടയിലും കാസര്‍കോട്ടും പരിക്കില്ലാതെ വി.എസ്

Posted: 12 Jan 2015 07:40 PM PST

Image: 

തിരുവനന്തപുരം: എം.എം. മണിക്കൊപ്പം ഒൗദ്യോഗിക പക്ഷത്തേക്ക് ചാഞ്ഞ സി.പി.എം ഇടുക്കി ജില്ലാ നേതൃത്വത്തിന് ചാഞ്ചല്യമില്ളെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് ജില്ലാ സമ്മേളനം. എങ്കിലും ഒൗദ്യോഗിക പക്ഷത്തിന്‍െറ ലക്ഷ്യം മുഴുവന്‍ പൂര്‍ത്തീയാകാതെയാണ് സമ്മേളനത്തിന് കൊടി താഴ്ന്നത്.

ചെറിയ ഇടവേള ഒഴിച്ച് 29 വര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണിക്ക് അണികളുടെ മേലുള്ള നിയന്ത്രണം തെളിയിക്കുന്നതായിരുന്നു ജില്ലാ സമ്മേളനം. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് നില്‍ക്കേണ്ടി വന്ന മണക്കാട്ടെ വിവാദ പ്രസംഗത്തിന്‍െറ അലയൊലി പ്രതിനിധി ചര്‍ച്ചയില്‍ നിറഞ്ഞപ്പോള്‍ മണി വീണ്ടും നായകനായി. വണ്‍, ടു, ത്രീ പ്രസംഗം ശരിയായില്ളെന്ന അഭിപ്രായം ചില പ്രതിനിധികളില്‍നിന്ന് ഉയര്‍ന്നപ്പോഴാണ് മണിയുടെ സ്വാധീനം വിളിച്ചറിയിക്കുന്ന പ്രതികരണങ്ങള്‍ ഉണ്ടായത്. ‘മണി ആശാന്‍ ശൈലി മാറ്റരുതെന്ന്’ നിരവധി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ ശത്രുക്കള്‍ക്ക് എതിരെയുള്ള മൂര്‍ച്ചയേറിയ വാക്ശരങ്ങള്‍ ഇനിയും വേണമെന്നും അവര്‍ പറഞ്ഞു. ചര്‍ച്ചക്ക് മറുപടി പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അണികളുടെ ആവേശം നന്നേ ബോധിച്ചു. തന്‍െറ മറുപടിയില്‍ ‘ഇനിയും മണി ആശാനെ കുഴപ്പത്തിലാക്കണോ’ന്ന് ചിരിച്ച് കൊണ്ടാണ് പിണറായി പ്രതികരിച്ചത്.

കെ.കെ. ജയചന്ദ്രനെ ജില്ലാ സെക്രട്ടറിയാക്കിയത് വഴി ജില്ലയില്‍ വിഭാഗീയത തലപൊക്കാതിരിക്കാനുള്ള നടപടി കൂടിയാണ്  സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാല്‍, മൂന്നാര്‍ കുടിയൊഴിപ്പിക്കലിന് ശേഷവും വി.എസിനൊപ്പം ഉറച്ചുനില്‍ക്കുന്ന ബേബിയെയും ശിവരാജനെയും ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമം പിഴച്ചു. വി.എസ്. അച്യുതാനന്ദന്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ ബേബിയും ശിവരാജനും ജില്ലാ നേതൃത്വത്തില്‍ നിലനിന്നു.

ഇടുക്കിയില്‍ സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച നേതൃത്വത്തിന്‍െറ നിലപാട് പൂര്‍ണമായും ശരിയെന്ന് ഭൂരിഭാഗവും അഭിപ്രായപ്പെട്ടു. പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു വിജയം ലഭിച്ചതെന്ന് അഭിപ്രായപ്പെട്ട പിണറായി വിജയന്‍ നേതൃത്വത്തിന്‍െറ നിലപാടിന് അടിവരയിടുകയും ചെയ്തു. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കലിലെ വിമര്‍ശം നേതൃത്വത്തില്‍നിന്ന് പതിവുപോലെ വി.എസിലേക്ക് ഒഴുകിയെങ്കിലും പ്രതിനിധികളില്‍നിന്ന് കടന്നാക്രമണം ഉണ്ടായില്ല.

അതേസമയം, പഴയ ശക്തി കേന്ദ്രമായ പത്തനംതിട്ടയില്‍ തീര്‍ത്തും മെലിഞ്ഞ വി.എസ് വിഭാഗം ബലപരീക്ഷണത്തിന് പോലും തയാറാകാതെ കീഴടങ്ങുകയായിരുന്നു. ഇവിടെ വി.എസ് പക്ഷത്തിന് ഏക ആശ്വാസം എ. പത്മകുമാറിന് പകരം  കെ.പി. ഉദയഭാനു ജില്ലാ സെക്രട്ടറിയായി എന്നത് മാത്രമാണ്. മുന്‍ വി.എസ് പക്ഷക്കാരന്‍ എന്ന ലേബലില്‍നിന്ന് മാറിയ ഇദ്ദേഹം ജില്ലാ സെക്രട്ടറിയാകുന്നതില്‍ ഒൗദ്യോഗിക പക്ഷത്തിനും എതിര്‍പ്പില്ലായിരുന്നു. ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ കെ.സി. രാജഗോപാലിനും വി.എസിനും വേണ്ടത്ര പരിക്കേറ്റില്ളെന്നതും ശ്രദ്ധേയമായി. നീലേശ്വരം, ബേഡകം വിഭാഗീയതയുടെ മുള്ളൊടിച്ചാണ് കാസര്‍കോട് കെ.പി. സതീഷ് ചന്ദ്രന്‍െറ നേതൃത്വത്തില്‍ മൂന്നാവട്ടവും ജില്ലാ നേതൃത്വത്തില്‍ പിടിമുറുക്കിയത്.
 

രൂപ ശക്തമാവുന്നു; റിയാലിന് 161.40

Posted: 12 Jan 2015 07:12 PM PST

Image: 

മസ്കത്ത്: റിയാലിന്‍െറ വിനിമയ നിരക്ക് 165 വരെ എത്തിയ ശേഷം കഴിഞ്ഞ ദിവസം മുതല്‍ രൂപ ശക്തമാവാന്‍ തുടങ്ങി. ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച ഒരു റിയാലിന് 161.40 രൂപ എന്ന നിരക്കാണ് നല്‍കിയത്. ആയിരം രൂപക്ക് ആറ് റിയാല്‍ 197 ബൈസയാണ് ഈടാക്കിയത്. കഴിഞ്ഞ ഡിസംബര്‍ 12 നാണ് സമാനമായ നിരക്ക് ലഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച വിനിമയ നിരക്ക് റിയാലിന് 165 രൂപ വരെ എത്തിയിരുന്നു. ആറ് റിയാല്‍ 60 ബൈസയായിരുന്നു ആയിരം രൂപക്ക് ഈടാക്കിയിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച മുതല്‍ രൂപയുടെ വിനിമയ നിരക്ക് റിയാലിന് 161.80 രൂപ എന്ന നിരക്കിലത്തെിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇതേ നിരക്ക് തന്നെയാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. തിങ്കളാഴ്ച രൂപ വീണ്ടും ശക്തമായി. അമേരിക്കന്‍ ഡോളര്‍ അല്‍പം ശക്തി കുറഞ്ഞതാണ് രൂപ ശക്തമാവാന്‍ കാരണം. ഡോളറിന്‍െറ വില നാലാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു തിങ്കളാഴ്ച.
എന്നാല്‍, നിലവിലെ നിരക്ക് ഏതാനും ദിവസം തുടരുമെങ്കിലും ഈ മാസം അവസാനത്തോടെ വിനിമയ നിരക്ക് വീണ്ടും ഉയരാനാണ് സാധ്യതയെന്ന് മുസന്തം എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ വിനോദ് കുമാര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ റിയാലിന് 164,165 രൂപ എന്നീ നിരക്കിലത്തൊനാണ് സാധ്യത. ഡോളര്‍ ഇനിയും ശക്തമാവാനാണ് സാധ്യത. ഡോളറിന്‍െറ പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക മാന്ദ്യകാലത്ത് പലിശ നിരക്ക് തീരെ കുറച്ചിരുന്നു. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെട്ടതോടെ പലിശ നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പരന്നിരുന്നു. ഈ മാസം 27ന് നടക്കുന്ന അമേരിക്കന്‍ കറന്‍സിയെ നിയന്ത്രിക്കുന്ന ഫെഡറല്‍ ഓപണ്‍ മാര്‍ക്കറ്റിന്‍െറ യോഗം നടക്കുന്നുണ്ട്. ഇതില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും. പലിശ നിരക്ക് ഉയര്‍ത്തിയില്ളെങ്കിലും ഉയര്‍ത്തുമെന്ന തീരുമാനം പോലും ഡോളര്‍ ശക്തമാവാന്‍ കാരണമാക്കും. പലിശ നിരക്ക് ഉയര്‍ത്തുന്നതോടെ ഓഹരി വിപണിയിലുള്ളവര്‍ ഡോളറില്‍ നിക്ഷേപിക്കാന്‍ തുടങ്ങും. ഇത് ഇന്ത്യ അടക്കമുള്ള ഓഹരി വിപണിയെയും പ്രതികൂലമായി ബാധിക്കും.
സ്വര്‍ണ ഇറക്കുമതിക്കുള്ള 80/20 നിയന്ത്രണം എടുത്തുകളഞ്ഞത് ഇന്ത്യയിലേക്ക് സ്വര്‍ണം ഒഴുകാന്‍ കാരണമാക്കിയിട്ടുണ്ട്. ഇത് ഇറക്കുമതി- കയറ്റുമതി മേഖലയിലെ കമ്മി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. നിക്ഷേപക്കമ്മി വര്‍ധിക്കുന്നത് ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
എന്നാല്‍, ഡോളര്‍ വിനിമയത്തിന് ഇന്ത്യന്‍ ബാങ്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്ന സേവന നിരക്ക് തല്‍ക്കാലം നടപ്പാവാന്‍ സാധ്യതയില്ളെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധമായി നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലേക്കയക്കുന്ന ഡോളര്‍ വിനിമയം നടന്നതിന് സേവന നികുതി ഈടാക്കുമെന്ന് ഇന്ത്യയിലെ ചില ബാങ്കുകള്‍ സൂചന നല്‍കിയിരുന്നു. ഐ.ഡി.ബി.ഐ ബാങ്ക് ഇതുസംബന്ധമായി സര്‍ക്കുലറും ഇറക്കിയിരുന്നു. എന്നാല്‍, മറ്റു ബാങ്കുകളൊന്നും ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതിനാല്‍ ഇത് പെട്ടെന്ന് നടപ്പാവാന്‍ സാധ്യതയില്ല. എന്നാല്‍, ഇതിന്‍െറ അടിസ്ഥാനത്തില്‍ വിനിമയ സ്ഥാപനങ്ങള്‍ സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കുമെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 

കേരളത്തിന് എന്തും ചികിത്സിച്ചു മാറ്റാം എന്ന വ്യാമോഹം –ശ്രീനിവാസന്‍

Posted: 12 Jan 2015 07:07 PM PST

Image: 

മനാമ: കേരളത്തില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ വ്യാപിക്കുമ്പോഴും ഇതിന്‍െറ യഥാര്‍ഥ കാരണം തിരഞ്ഞുപോകാന്‍ നാം തയാറാകുന്നില്ളെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ പറഞ്ഞു. ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ മുതല്‍മുടക്കില്‍ കേരളത്തിലാകെ കാന്‍സര്‍ ആശുപത്രികള്‍ വരാനിരിക്കുകയാണ്. എറണാകുളത്ത് 450 കോടി ചെലവഴിച്ചാണത്രെ ആശുപത്രി പണിയുന്നത്. എന്തും ചികിത്സിച്ച് മാറ്റിക്കളയാം എന്ന ധാരണയിലാണ് നമ്മള്‍. ഇതിനു പകരം, എന്തു കൊണ്ടാണ് ഇത്തരം അസുഖങ്ങള്‍ വ്യാപിക്കുന്നത് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിഷലിപ്തമായ ഭക്ഷണമാണ് ഇതിന് കാരണം. മാരക കീടനാശിനികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും നമ്മുടെ സംസ്ഥാനത്തെയാകെ നശിപ്പിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഞാന്‍ സ്വന്തമായി കൃഷി തുടങ്ങിയത്. കേരളത്തില്‍ പലയിടത്തും കൃഷിക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ കാണുന്നുണ്ട്. 2016 ഓടെ ജൈവകൃഷിയില്‍ വന്‍ മുന്നേറ്റം നടത്താനാകും എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇത് ശുഭകരമാണ്. കൃഷി നഷ്ടമാണെന്ന വാദത്തിന് യാതൊരു കഴമ്പുമില്ല. 20 വര്‍ഷത്തോളം ഒരു കൃഷിയും നടക്കാത്ത സ്ഥലത്താണ് ഞാന്‍ വിത്തെറിഞ്ഞത്. ആ പാടത്ത് വരമ്പുകള്‍ പോലുമുണ്ടായിരുന്നില്ല. അതിനാല്‍ വളമെല്ലാം ഒലിച്ചുപോകുന്ന അവസ്ഥയുണ്ടായിരുന്നു. വരമ്പ് ഉണ്ടാക്കാന്‍ തുടക്കത്തില്‍ ഒരു വലിയ തുക ചിലവായി. അതില്‍ കവിഞ്ഞ് വലിയ തോതിലുള്ള മുതല്‍ മുടക്കൊന്നും വേണ്ടി വന്നിട്ടില്ല. മുടക്കിയ പണം തിരിച്ചു വരണമെങ്കില്‍ കുറച്ച് സമയമെടുക്കുമെന്ന് മാത്രം.
1947ല്‍ ഇന്ത്യ സ്വതന്ത്രയായതോടെ ബ്രിട്ടീഷുകാര്‍ പോയി. പക്ഷെ അതിനുശേഷം നിശബ്ദമായി അമേരിക്ക ഇവിടെയത്തെി. സന്നദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്‍ പോലുള്ള സ്ഥാപനങ്ങളത്തെി. മൈദയും കീടനാശികളും രാസവളങ്ങളുമത്തെി. ശാസ്ത്രജ്ഞരെ സൗജന്യമായി അമേരിക്കയില്‍ കൊണ്ടുപോയി പരിശീലനം നല്‍കി. ഒരു കീടനാശിനിയും പ്രയോഗിക്കാതെ കൃഷിയിറക്കിയ നമ്മുടെ നാട്ടില്‍ ‘ഹരിത വിപ്ളവം’ ഉണ്ടാക്കി. പക്ഷെ അതോടെ കൃഷിയുടെയും കാര്‍ഷിക ഉല്‍പന്നങ്ങളുടെയും സ്വഭാവം മാറി. കാര്‍ഷികോല്‍പന്നങ്ങള്‍ രോഗം സമ്മാനിക്കുന്ന സാധനങ്ങളായി പരിണമിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചുതുടങ്ങിയതോടെയാണ് സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഞാന്‍ കൃഷിയെക്കുറിച്ച് ചിന്തിച്ചതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ആളെ കടിച്ചപ്പോള്‍ കടിച്ച പാമ്പ് ചത്തുപോകുന്നത്രയും വിഷം പേറി നടക്കുന്നവരുടെ നാടായി കേരളം മാറിയെന്ന് തമാശയായി ശ്രീനിവാസന്‍ പറഞ്ഞു.
കൃഷിപ്പണികള്‍ നടന്നിരുന്ന വീട്ടിലാണ് ഞാന്‍ വളര്‍ന്നത്. അന്ന് അതില്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ചെന്നൈയിലേക്ക് പോയപ്പോള്‍ എന്താണ് നഷ്ടപ്പെട്ടതെന്ന് മനസിലായി. സുഭാഷ് പലേക്കറെയും മറ്റും വായിച്ചു. അങ്ങിനെ കൃഷിപ്പണിക്കിറങ്ങാം എന്ന് ഉറപ്പിക്കുകയായിരുന്നു. ഇപ്പോള്‍ കാലത്തെഴുന്നേറ്റാല്‍ ആദ്യം പോകുന്നത് തക്കാളിച്ചെടിയുടെ അടുത്തേക്കാണ്.
സ്വന്തം സിനിമയെക്കുറിച്ച് എല്ലാവരും നല്ലതുമാത്രം പറയും എന്ന് കരുതാനാകില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമുണ്ടാകും. വിമര്‍ശനങ്ങളോട് അസഹിഷ്ണുതയില്ല. എന്നാല്‍ ഈയിടെ ഒരാള്‍ തന്‍െറ സിനിമകളോട് ‘വെറുപ്പാണ്’ എന്നാണ് പറഞ്ഞത്. ‘വെറുക്കുന്നു’ എന്ന് പറയുന്നതില്‍ എന്തോ പ്രശ്നമുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പലയാളുകളും പൊതുവേദികളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നില്ല എന്നേയുള്ളൂ. പൊതുവേദിയില്‍ പറഞ്ഞാല്‍ വിവാദമായേക്കാവുന്ന കാര്യങ്ങള്‍ പലരും രഹസ്യമായി പറയാറുണ്ട്. ആരെങ്കിലും എന്തെങ്കിലും സമ്മര്‍ദ്ദം ചെലുത്തി സിനിമയെ നിയന്ത്രിക്കുന്നു എന്ന് പറയാനാകില്ല. ഒരാള്‍ക്ക് സിനിമയെ ആകെ നിയന്ത്രിക്കാവുന്ന അവസ്ഥ വരുന്നത് അയാള്‍ ജനങ്ങള്‍ക്ക് അത്രമേല്‍ പ്രിയങ്കരനാകുമ്പോഴാണ്. പുതുതുതായി വരുന്നവര്‍ക്ക് അവസരമുണ്ടാകുന്നില്ല എന്നൊന്നും വിലപിക്കേണ്ടതില്ല. സിനിമക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.
വലിയ വിജയങ്ങളുണ്ടാകുമ്പോള്‍ നായികക്കും നായകനും അതിന്‍െറ പൂര്‍ണ ക്രെഡിറ്റ് നല്‍കുന്നതാണ് നമ്മുടെ ഒരു രീതി. അങ്ങിനെയാണ് താരപ്പൊലിമ ഉണ്ടാകുന്നത്. നടീനടന്‍മാരെ അതിജീവിക്കുന്ന സംവിധായകരുണ്ടാകുമ്പോള്‍ ഇതെല്ലാം അപ്രസക്തമാകും. സത്യജിത്റെ, ബര്‍ഗ്മാന്‍, സ്പില്‍ബെര്‍ഗ് ഇവരുടെയൊന്നും സിനിമ ആര്‍ അഭിനയിച്ചു എന്നത് നോക്കിയല്ലല്ളോ ജനം കാണുന്നത്.
പല സിനിമകളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ആ സിനിമകളുടെ അടുത്തത്തെുന്ന ഒരു സിനിമ പോലുമെടുക്കാന്‍ എനിക്കായിട്ടില്ല. സിനിമാരംഗത്ത് പല മേഖലകളില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഏറ്റവുമധികം സംതൃപ്തി ലഭിച്ചത് തിരക്കഥയെഴുതുമ്പോഴാണ്. അഭിനയം പരിചയിച്ചാല്‍ എളുപ്പത്തില്‍ ചെയ്യാം. എഴുത്ത് എന്നും ഒരു വെല്ലുവിളിയാണ്. അതില്‍ എന്നും പുതുമയുണ്ട്.
കലാകാരന് പ്രതിബദ്ധത സ്വയം ഉണ്ടാകേണ്ടതാണ്. അത് ആര്‍ക്കും കുത്തിവക്കാനാകില്ല. പൊതുജീവിതത്തിലെ മൂല്യത്തകര്‍ച്ചക്ക് കാരണം സിനിമയാണെന്ന് പറയാനാകില്ല. പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് ജനം ആള്‍ദൈവങ്ങള്‍ക്ക് പിന്നാലെ പായുന്നത്. ദൈവം തരാത്തത് ആള്‍ദൈവം തരും എന്നൊരു ധാരണായാണിതിന് പിന്നില്‍. ജനം പല വിധ പ്രശ്നങ്ങളില്‍ പെട്ട് ഉഴലുകയാണ്. ഏറ്റവും വലിയ കാര്യം പണമുണ്ടാക്കുകയാണ് എന്നൊരുബോധത്തിലേക്ക് സമൂഹം വന്നു. എന്തും വിലകൊടുത്ത് വാങ്ങിക്കളയാം എന്നാണ് ധരിക്കുന്നത്. ഇവിടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
മാര്‍ക്കറ്റില്‍ ഓടുന്ന സിനിമയെ പുഛിക്കേണ്ട കാര്യമില്ല. ആര്‍ട്ഫിലിം എടുക്കുന്നവരും ജനം തിയറ്ററില്‍ കയറണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഓടുന്ന സിനിമ എടുക്കുക എന്നത് ഒരു കഴിവാണ്. അത് എളുപ്പമുള്ള കാര്യമല്ല.
ന്യൂജനറേഷന്‍ സിനിമ എന്ന പദം അര്‍ഥശൂന്യമാണ്. എല്ലാകാലത്തും ന്യൂജനറേഷന്‍ സിനിമ ഉണ്ടായിട്ടുണ്ട്. ‘നീലക്കുയിലും’ ‘ന്യൂസ് പേപ്പര്‍ ബോയി’യുമെല്ലാം അക്കാലത്ത് ന്യുജനറേഷന്‍ സിനിമ ആയിരുന്നു. വൈവിധ്യമാണ് സിനിമയുടെ ആകര്‍ഷണീയത്. അതുകൊണ്ട് ഒരു പ്രത്യേക ഗണത്തില്‍ പെടുന്ന ഒരു സിനിമ ഹിറ്റായാല്‍ അതേ മാതൃകയില്‍ സിനിമ എടുക്കുന്നതില്‍ കാര്യമില്ല. വൈവിധ്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കണം. കേരളത്തില്‍ നടക്കുന്ന ചുംബനസമരം ഒരു പ്രതീകാത്മക സമരമാണ്. ഒരാളുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറുന്ന അതിക്രമത്തിനെതിരായ ഒരു നീക്കമാണത്. ആ സമരം നടത്തുന്നവര്‍ പൊതുസ്ഥലങ്ങളില്‍ തന്നെ ഉമ്മവക്കണം എന്ന താല്‍പര്യമുള്ളവരൊന്നുമല്ല. യഥാര്‍ഥത്തില്‍ ചുംബനസമരം കാണാനത്തെിയവര്‍ക്കാണ് പ്രശ്നമുള്ളത്. ലൈംഗിക ദാരിദ്ര്യമാണ് ഇവരെ കാഴ്ചക്കാരായി അവിടെയത്തെിക്കുന്നത്.
അവസാന നിമിഷം വരെ സിനിമയില്‍ നില്‍ക്കണം എന്നൊരു ആഗ്രഹവും എനിക്കില്ല. ഞാന്‍ പല താല്‍പര്യങ്ങളിലേക്ക് മാറുകയാണ്. ജീവിതം അങ്ങിനെ പ്ളാന്‍ ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ല. സിനിമ എന്നെ ഒട്ടും മാറ്റിയിട്ടില്ല. ഒരു പണിയും ചെയ്യാതെ ജീവിക്കാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍. എന്നാല്‍ സിനിമ എന്നെ ഉത്തരവാദിത്തബോധമുള്ള ഒരാളാക്കി മാറ്റി. മാര്‍ക്സ് പറഞ്ഞതുപോലെ എപ്പോഴും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. ജനങ്ങള്‍ തന്നെ തേടിവരുന്നതും തിരിച്ചറിയുന്നതും ഒരിക്കലും ഒരു ശല്യമായി തോന്നിയിട്ടില്ളെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അവര്‍ അടുപ്പം കൊണ്ടാണ് വരുന്നത്.
കേരളത്തോട് ഏറ്റവും വികാരപരമായി അടുപ്പം കാണിക്കുന്നവരാണ് പ്രവാസി മലയാളികളെന്നും ശ്രീനിവാസന്‍ പറഞ്ഞു.
 

സ്വര്‍ണവില കൂടി: പവന് 20,360 രൂപ

Posted: 12 Jan 2015 06:40 PM PST

Image: 

കൊച്ചി: സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ചു.പവന്  20,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2,545 രൂപയായി. കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
അന്തരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. സ്വര്‍ണം ഒൗണ്‍സിന് 2.37 ഡോളര്‍ ഉയര്‍ന്ന് 1,235.40 ഡോളറായി.

ഭാവി ചര്‍ച്ചചെയ്യാന്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

Posted: 12 Jan 2015 06:39 PM PST

Image: 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയില്‍നിന്ന് അടിമുടി പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചൊവ്വാഴ്ച ഡല്‍ഹിയില്‍ സമ്മേളിക്കും. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പുതിയ വഴിയും ആശയങ്ങളും മുദ്രാവാക്യവും കണ്ടെടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ്, എ.ഐ.സി.സി പുന:സംഘടന, ചിന്താശിബിരം തുടങ്ങിയ കാര്യങ്ങളും പരിഗണനാ വിഷയമാണ്.  പാര്‍ട്ടിയെ മുന്നോട്ടു നയിക്കേണ്ടതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ക്ഷണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അടുത്തിടെ എല്ലാ പി.സി.സി പ്രസിഡന്‍റുമാര്‍ക്കും കത്തയച്ചിരുന്നു. പതിവുരീതികള്‍ വിട്ട് പാര്‍ട്ടിയില്‍ നവീകരണം നടത്തുന്നതിന് വിവിധ തലങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം. ഇതിനായി കരട് ചോദ്യാവലികളും അയച്ചുകൊടുത്തിട്ടുണ്ട്. ഇതേക്കുറിച്ച ചര്‍ച്ചകളും പ്രവര്‍ത്തക സമിതിയില്‍ നടക്കും.

 നരേന്ദ്ര മോദി സര്‍ക്കാറിനെ ഭാവിയില്‍ എങ്ങനെ നേരിടണമെന്നതാണ് പാര്‍ട്ടിക്കു മുന്നിലുള്ള മറ്റൊരു വിഷയം. മധ്യവര്‍ഗ ജനതയുടെയും യുവാക്കളുടെയും അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍കൂടി വളരണമെന്ന താല്‍പര്യം സോണിയഗാന്ധി പി.സി.സി പ്രസിഡന്‍റുമാര്‍ക്ക് അയച്ച കുറിപ്പില്‍ പ്രകടിപ്പിക്കുന്നുണ്ട്.  മതേതര, ജനാധിപത്യ മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍തന്നെ, കൂടുതല്‍ വോട്ടര്‍മാരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴിയും കോണ്‍ഗ്രസ് തേടുന്നുണ്ട്.  സാമുദായിക സൗഹാര്‍ദത്തിന്‍െറ അന്തരീക്ഷം കലങ്ങിയതു മുതല്‍ ഓര്‍ഡിനന്‍സ്രാജ് വരെയുള്ള വിഷയങ്ങളില്‍ ഫലപ്രദമായ പ്രതിപക്ഷമാകാനുള്ള ശ്രമങ്ങളാണ് മറ്റൊന്ന്. ജനതാപരിവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവ കൂടുതല്‍ ഊര്‍ജസ്വലമായി ഈ വിഷയങ്ങള്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍, പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് പ്രതിപക്ഷ നിരയില്‍ മേല്‍ക്കൈ നഷ്ടപ്പെടാതെ നോക്കാനുള്ള തന്ത്രങ്ങളാണ് പരിഗണിക്കുന്നത്. ബജറ്റ് സമ്മേളനത്തിനു മുമ്പായി പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ ഇതിനകം എ.ഐ.സി.സി നിര്‍ദേശിച്ചിട്ടുണ്ട്.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ ചാവേറുകള്‍

Posted: 12 Jan 2015 06:26 PM PST

Image: 

പാരിസിലെ ഷാര്‍ലി എബ്ദോ ആക്ഷേപഹാസ്യ പ്രസിദ്ധീകരണത്തിന്‍െറ പത്രാധിപര്‍ സ്റ്റെഫാന്‍ ചാര്‍ബോണര്‍, 2011ല്‍ പത്രം ഓഫിസ് തകര്‍ക്കപ്പെട്ടപ്പോള്‍ പറഞ്ഞത് ‘ഒരു എലിയെപ്പോലെ ഭയന്ന് ജീവിക്കുന്നതിലും ഭേദം മരിക്കുകയാണ്’ എന്നാണ്. ഒന്നിനെയും ഭയക്കാതെ ജീവിച്ച്, മരിക്കുകയും ചെയ്തു.

ഇതൊരു ധിക്കാരം മാത്രമായി കാണാം. എന്നാല്‍, അതിനപ്പുറം ഇത് ഫ്രഞ്ച് സംസ്കാരത്തിന്‍െറയും വിട്ടുവീഴ്ചയില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറയും പ്രഖ്യാപനമാണ്. നിങ്ങള്‍ക്ക് യോജിക്കാം, വിയോജിക്കാം. മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെല്ലാം മേലെയാണ് മനുഷ്യന്‍െറ സ്വതന്ത്രചിന്തയും അഭിപ്രായസ്വാതന്ത്ര്യവും എന്ന് ഉറച്ചുവിശ്വസിക്കുകയും അതിനൊത്ത് അപകടകരമായി ജീവിക്കുകയും ചെയ്തവരാണ് ഈ പത്രപ്രവര്‍ത്തകര്‍.

 പൊതുധാരണ ഷാര്‍ലി എബ്ദോ ഒരു മുസ്ലിം വിരുദ്ധപത്രം എന്നതാണ്. പക്ഷേ, പ്രസിദ്ധീകരണത്തിന്‍െറ മുന്‍ ലക്കങ്ങള്‍ കണ്ടവരാരും അത് അംഗീകരിക്കില്ല. അതിന്‍െറ മുഖപേജിലും ഉള്‍പ്പേജുകളിലും പരിഹസിക്കപ്പെടുകയോ ആക്ഷേപിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു വിശുദ്ധപശുവുമില്ല. പോപ്പിനെക്കുറിച്ചും ക്രിസ്ത്യന്‍ പാതിരിമാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും പ്രസിദ്ധീകരിച്ചിട്ടുള്ള കാര്‍ട്ടൂണുകളും കാരികേചറുകളും ഹാസ്യത്തിന്‍െറയും ആക്ഷേപഹാസ്യത്തിന്‍െറയും അപ്പുറം തികഞ്ഞ അധിക്ഷേപത്തിന്‍െറ പരിധിയില്‍ വരുന്നവയായിരുന്നു. ഫ്രഞ്ച്  നേതാക്കളെയും പ്രസിഡന്‍റുമാരെപ്പോലും അവര്‍ നിര്‍ദയം ആക്രമിച്ചിട്ടുണ്ട്. ലോകം ബഹുമാനിക്കുന്ന പ്രസിഡന്‍റായിരുന്ന ഡിഗോള്‍ മരിച്ചുകിടക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിച്ചതിന്‍െറ പേരില്‍ നിരോധിക്കപ്പെട്ട ഹരകിരി മാഗസീനിന്‍െറ തുടര്‍ച്ചയാണ് ഷാര്‍ലി എബ്ദോ. ഫ്രഞ്ച് വിപ്ളവകാലം മുതല്‍ തങ്ങള്‍ ആര്‍ജിച്ചെടുത്ത സ്വാതന്ത്ര്യം ഇതാണെന്നവര്‍ വിശ്വസിക്കുന്നു. മതങ്ങളെയല്ല, മതങ്ങളിലെ ഭീകരപ്രവര്‍ത്തക പ്രവണതകളെയും ഫന്‍ഡമെന്‍റലിസ്റ്റുകളെയുമാണ് തുറന്നുകാട്ടുന്നത് എന്നവര്‍ അവകാശപ്പെടുന്നു. സെക്കുലര്‍ തീവ്രവാദികളെന്ന് വേണമെങ്കില്‍ അവരെ വിശേഷിപ്പിക്കാം.

പ്രവാചകനെക്കുറിച്ച് ഡാനിഷ് പത്രം പ്രസിദ്ധപ്പെടുത്തിയ  കാര്‍ട്ടൂണ്‍ ഷാര്‍ലി എബ്ദോ പുന$പ്രസിദ്ധപ്പെടുത്തിയതിനെതിരെ രണ്ട് ഫ്രഞ്ച് മുസ്ലിം ഗ്രൂപ്പുകള്‍ കോടതിയെ സമീപിക്കുകയുണ്ടായി. കേസ് കോടതി തള്ളി-കാര്‍ട്ടൂണുകള്‍ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍ വരുന്നു. അവ ഇസ്ലാം മതത്തിന് എതിരല്ല. ഫന്‍ഡമെന്‍റലിസത്തിനാണ് എതിര്-എന്ന വിധി ഷാര്‍ലി എബ്ദോ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരിക്കണം. അവര്‍ പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രവാചകനെ കാര്‍ട്ടൂണില്‍ ചിത്രീകരിക്കാന്‍ കിട്ടിയ അവസരമൊന്നും പാഴാക്കിയുമില്ല. 2011ല്‍ ഒരുതവണ ലക്കത്തിന്‍െറ പേരുതന്നെ ‘ഷരിയ എബ്ദോ’എന്നാക്കി. ഇത് ‘ശരീഅത്തി’നെ പരിഹസിക്കാനാണെന്ന് അവര്‍ സമ്മതിക്കുകയും ചെയ്തു. ‘ചിരിച്ചുമരിക്കാത്തവര്‍ക്ക് 100 അടി നല്‍കുന്നതാണ്’ എന്ന് പ്രവാചകന്‍ പറയുന്നതായാണ് കവറില്‍ ചിത്രീകരിച്ചത്. ഉള്‍പ്പേജുകളിലും പ്രവാചകനെ ചിത്രീകരിച്ചിട്ടുണ്ട്. ഇതിന്‍െറ പിറ്റേന്നാണ് പത്രം ഓഫിസ്  തകര്‍ക്കപ്പെട്ടത്. പിന്നെ ഓഫിസ് അകലെയൊരിടത്തേക്ക് മാറ്റി. പൊലീസ് കാവലും ഏര്‍പ്പെടുത്തി. പത്രം ആര്‍ക്കും വഴങ്ങില്ല എന്ന് എഡിറ്റര്‍ സ്റ്റെഫാന്‍ ചാര്‍ബോണര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.

2012 സെപ്റ്റംബറില്‍ ഒരു മുസ്ലിം വിരുദ്ധ അമേരിക്കന്‍ സിനിമയുടെ പേരില്‍ അറബ് നഗരങ്ങളില്‍ പ്രതിഷേധവും അക്രമങ്ങളുമുണ്ടായപ്പോള്‍ പത്രം വീണ്ടും ഇസ്ലാമും പ്രവാചകനും വിഷയമാക്കി. വളരെ പ്രകോപനപരമായ ഒരു കാര്‍ട്ടൂണ്‍ പുന$പ്രസിദ്ധീകരിക്കപ്പെടും എന്നറിഞ്ഞ് അതില്‍നിന്ന് പിന്തിരിയണമെന്ന് ഫ്രഞ്ച് പൊലീസ് അവരോട് ആവശ്യപ്പെട്ടു. ആര്‍ക്കും അത് മുന്‍കൂട്ടി തടയാന്‍ നിയമപരമായി സാധ്യമായിരുന്നില്ല. പ്രതികാരം ഭയന്ന് പലേടത്തും എംബസികളും സ്കൂളുകളും അടച്ചിടാനേ ഗവണ്‍മെന്‍റിന് കഴിഞ്ഞുള്ളൂ. അമേരിക്കന്‍ സര്‍ക്കാര്‍തന്നെ പത്രത്തെ പരസ്യമായി വിമര്‍ശിച്ചു. ‘പ്രസിദ്ധീകരിക്കാനുള്ള അവകാശത്തെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ആ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിന്‍െറ ഒൗചിത്യത്തെ ചോദ്യംചെയ്യുന്നു’ എന്നാണ് വൈറ്റ്ഹൗസ് വിശദീകരിച്ചത്.

ഇപ്പോള്‍ ഒടുവില്‍ പത്രം ഓഫിസിലെ  കൂട്ടക്കൊലക്കുശേഷം പാശ്ചാത്യപത്രങ്ങള്‍ വിവാദ കാര്‍ട്ടൂണുകള്‍ പുന$പ്രസിദ്ധീകരിക്കണമോ എന്ന കാര്യത്തില്‍ മടിച്ചുനിന്നു. വാഷിങ്ടണ്‍ പോസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ചവ പിന്നീട്  വെബ്സൈറ്റില്‍നിന്ന് നീക്കംചെയ്തു. തത്ത്വത്തില്‍, അവ പ്രസിദ്ധീകരിക്കേണ്ടതുതന്നെ എന്നവര്‍ വിശ്വസിക്കുന്നു. കാരണം, അവക്ക് വാര്‍ത്താപ്രാധാന്യമുണ്ട്. എന്നാല്‍, വീണ്ടും പ്രകോപനമുണ്ടാക്കി  ആക്ഷേപിക്കപ്പെടരുത് എന്നോര്‍ത്ത് പ്രസിദ്ധീകരണം ഉപേക്ഷിക്കുകയും ചെയ്തു.

പ്രവാചകനെ  ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകളോട് വിശ്വാസികള്‍ ഒരു തരത്തിലും സഹിഷ്ണുത കാട്ടുകയില്ല എന്ന് സമ്മതിക്കുമ്പോള്‍തന്നെ  പ്രശസ്ത ചിന്തകന്‍ ഫരീദ് സകരിയ്യയെ പോലുള്ള പലരും പ്രവാചകന്‍െറ ചിത്രം പ്രസിദ്ധപ്പെടുത്തുന്നതിനോടുള്ള അസഹിഷ്ണുതയോട് യോജിക്കുന്നില്ല. ഏത് ഖുര്‍ആനിക തത്ത്വത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇതിനെ എതിര്‍ക്കുന്നത് എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. ആദ്യത്തെ 10 നൂറ്റാണ്ടുകളോളം ചെയ്തുപോന്നത് ചില കൂട്ടര്‍ തടയുകയാണ് ചെയ്തത് എന്നദ്ദേഹം വിശദീകരിക്കുന്നു. ഇതുമാത്രമല്ല, ദൈവനിന്ദക്ക് വിശുദ്ധഗ്രന്ഥം വധശിക്ഷയോ എന്തെങ്കിലും ശിക്ഷയോ വിധിക്കുന്നില്ല എന്ന വാദവും ഉയര്‍ത്തുന്നുണ്ട്. ഇസ്ലാമിക രാഷ്ട്രീയത്തിന്‍െറ സൃഷ്ടിയാണിതെല്ലാം എന്നും അദ്ദേഹം സമര്‍ഥിക്കുന്നു. എന്തായാലും അത് വേറൊരു വിഷയമാണ്; മാധ്യമസ്വാതന്ത്ര്യ ധ്വംസനത്തിന്‍െറ ചര്‍ച്ചയില്‍ അതുവരുന്നില്ല.  

ചാര്‍ലി ഹെഡ്ബോ പ്രവര്‍ത്തകരുടെ എഴുത്തും വരയും പരിഹാസവും അമേരിക്ക ഉള്‍പ്പെടെ മിക്ക വികസിത രാജ്യങ്ങളിലെയും നിയമാനുസൃത ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പരിധിയില്‍ വരുന്നില്ല. ‘ഹേറ്റ് സ്പീച്ച്’ എന്ന കുറ്റമായാണ് അവര്‍ ഇതിനെ കാണുന്നത്. എത്ര വികസിത  ജനാധിപത്യത്തിലായാലും വിമര്‍ശത്തിനും പരിഹാസത്തിനും പരിധി ഉണ്ടാവേണ്ടതുണ്ടല്ളോ. ആ പരിധിയുടെ കാര്യത്തില്‍ തീര്‍ച്ചയായും യോജിപ്പുണ്ടാവില്ല. അതത് രാജ്യങ്ങള്‍ അതുസംബന്ധിച്ച നിയമങ്ങളുണ്ടാക്കുകയും എല്ലാ മാധ്യമങ്ങളും അതിന് വഴങ്ങുകയും ചെയ്താല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവാക്കാനാകും.

ഇങ്ങനെയെല്ലാം പറയുമ്പോഴും, ലോകം കണ്ടതില്‍വെച്ച് ഏറ്റവുംവലിയ മാധ്യമവിരുദ്ധ ആക്രമണമാണ് പാരിസില്‍ നടന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മതശാസനകളും വിശ്വാസങ്ങളും കൂട്ടക്കൊലകളിലൂടെ മനുഷ്യരില്‍ അടിച്ചേല്‍പിക്കുന്നത് സംസ്കാരമുള്ള ആരും അംഗീകരിക്കുകയുമില്ല. ദൈവനിന്ദയെ കൈകാര്യം ചെയ്യാന്‍ ദൈവത്തിനുകഴിയില്ല, അത് തങ്ങള്‍ തോക്കെടുത്ത് നടത്തേണ്ട കാര്യമാണ് എന്ന നിലപാടുതന്നെയാണ്  ഏറ്റവുംവലിയ ദൈവനിന്ദ എന്ന് കരുതുന്നതില്‍ തെറ്റുകാണുന്നില്ല.
 ഈ കാലത്ത് എഴുത്തിലും വരയിലും വരുന്ന, മതവിരുദ്ധമെന്നുതന്നെ വിളിക്കാവുന്ന കാര്യങ്ങള്‍ക്ക് പാരിസില്‍ നടന്നതുപോലുള്ള പ്രതികാരങ്ങള്‍ ഉദ്ദേശിച്ചതിന് വിപരീതമായ ഫലമല്ളേ ഉണ്ടാക്കുക എന്ന ചോദ്യവും ഉയരുന്നുണ്ട്.

ചാര്‍ലി ഹെബ്ഡോവിന്‍െറ പേജുകളിലൂടെ വളരെ കുറച്ച് ആളുകള്‍ മാത്രം കണ്ട ആ ‘ദൈവനിന്ദ കാര്‍ട്ടൂണുകള്‍’ കൂട്ടക്കൊലയുടെ ഫലമായി ലോകമെങ്ങുമുള്ള പ്രസിദ്ധീകരണങ്ങള്‍ ദുരുദ്ദേശ്യമൊന്നുമില്ലാതെ  പുന$പ്രസിദ്ധീകരിച്ചിരിക്കുന്നു. അവരുടെ ഈ ഇനത്തില്‍പെട്ട എല്ലാ കാര്‍ട്ടൂണുകളും ആര്‍ക്കും കാണാവുന്ന വിധത്തില്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.  ഭീകരപ്രവര്‍ത്തനവും കാലഹരണപ്പെടുമെന്നാണ് മനസ്സിലാക്കേണ്ടത്.
 

മതതീവ്രവാദവും വികസന തീവ്രവാദവും

Posted: 12 Jan 2015 06:22 PM PST

Image: 

ഹിന്ദുത്വ തീവ്രവാദികളുടെ പ്രസ്താവനകളും ഘര്‍ വാപസി പരിപാടിയും കേന്ദ്രസര്‍ക്കാറിന്‍െറ പ്രതിച്ഛായയും ജയസാധ്യതകളും ഇല്ലാതാക്കുന്നതായി കേന്ദ്ര മാനവശേഷി വികസനസഹമന്ത്രി ഉപേന്ദ്ര കുഷ്വാഹ പരിതപിക്കുന്നു. കശ്മീര്‍ താഴ്വരയില്‍ എന്‍.ഡി.എക്ക് ഒറ്റ സീറ്റും കിട്ടാതെപോയത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണത്രെ. അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്  പറഞ്ഞത്, മോദി സര്‍ക്കാറിന്‍െറ ഏക അജണ്ട വികസനമാണെന്നും അതിന് എല്ലാവരും അനുവദിക്കണമെന്നുമാണ്. കുഷ്വാഹയുടെ ആശങ്കകള്‍ എന്‍.ഡി.എയിലെതന്നെ പല കക്ഷികളുടേതും വ്യക്തികളുടേതും കൂടിയാണ്. കേന്ദ്രസര്‍ക്കാറിനുപിന്നില്‍ വര്‍ത്തിക്കുന്ന പശ്ചാത്തല ശക്തികള്‍ രാജ്യത്തെ വിഭാഗീയതയിലേക്ക് നയിക്കാന്‍പോന്ന തീവ്രവര്‍ഗീയത പുറത്തെടുത്തത് മതനിരപേക്ഷ പക്ഷക്കാരെയും രാജ്യസ്നേഹികളെയും അസ്വസ്ഥരാക്കുന്നുണ്ട്; ഈ വിഭാഗീയ പ്രവര്‍ത്തനങ്ങളാകട്ടെ കുഷ്വാഹ സൂചിപ്പിക്കുന്ന തരത്തില്‍ മന്ത്രിസഭക്ക് പുറത്തുമാത്രമല്ലതാനും നടക്കുന്നത്.

കുഷ്വാഹയുടെതന്നെ ‘മേല്‍മന്ത്രി’യായ സ്മൃതി ഇറാനി വിദ്യാഭ്യാസരംഗം പൊളിച്ചുപണിതുകൊണ്ടിരിക്കുന്നത് ഏതുതരത്തിലാണെന്ന് അദ്ദേഹം കണ്ടറിയുന്നുണ്ടാകണം. രാജ്യത്തെ മാനവശേഷി വികസനത്തിന്‍െറ മാതൃകകളാണ് ശാസ്ത്രകോണ്‍ഗ്രസില്‍ ഈയിടെ കണ്ടത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച് ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങളില്‍ തീവ്ര ഹിന്ദുപക്ഷക്കാരെ നിയമിച്ചുകൊണ്ടിരിക്കുന്നു. ജെ.എന്‍.യു, ഐ.സി.എസ്.എസ്.ആര്‍, ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, സി.ബി.എസ്.ഇ തുടങ്ങിയവയെല്ലാം വിഭാഗീയ അജണ്ടയുടെ ഇരകളാകാന്‍ പോകുന്നു. ദേശീയ കറിക്കുലം രൂപരേഖ പരിഷ്കരിച്ചുകൊണ്ട് വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു എന്‍.സി.ഇ.ആര്‍.ടിയുടെ കാര്യശേഷിയുള്ള ഡയറക്ടര്‍ പര്‍വീന്‍ സിന്‍ക്ളയര്‍. കാലാവധി തീരാന്‍ രണ്ടുവര്‍ഷത്തിലേറെ ബാക്കിയിരിക്കെയാണ് അവരെ പുറത്തിട്ടത്. മന്ത്രി സ്മൃതി ഇറാനിയുടെ വിഭാഗീയ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കാന്‍ തയാറാകാഞ്ഞതിനാല്‍ സാമ്പത്തിക ക്രമക്കേട് എന്ന ആരോപണമുയര്‍ത്തി അവരെ പുറത്താക്കുകയായിരുന്നു. ഡല്‍ഹി ഐ.ഐ.ടി ഡയറക്ടര്‍ ആര്‍.കെ. ശിയോഗോങ്കര്‍ രാജിവെച്ചതും സ്മൃതിയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ചാണ്. ഇന്ന് രാജ്യവ്യാപകമായി കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മന്ത്രി കുഷ്വാഹ വിമര്‍ശിച്ചതരം ആളുകളാണ്. എടുത്തുപറയാവുന്ന അധ്യാപന പരിചയമോ പുസ്തക രചനയൊ ഗവേഷണചരിത്രമോ ഇല്ലാത്തയാളാണ് ബനാറസ് സര്‍വകലാശാലാ വൈസ്ചാന്‍സലറായി നിയമിക്കപ്പെട്ട ഗിരീഷ് ചന്ദ്ര ത്രിപാഠി എന്ന ആരോപം ശക്തമാണ്; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ എന്നതാണത്രെ അദ്ദേഹത്തിന്‍െറ യോഗ്യത. ഐ.സി.എച്ച്.ആര്‍ അധ്യക്ഷനായി നിയമിക്കപ്പെട്ട സുദര്‍ശന റാവുവിന്‍െറ കഥയും സമാനമാണ്.

മോദിയുടെ വികസനഅജണ്ടക്ക് ഹിന്ദുത്വതീവ്രവാദികള്‍ തുരങ്കംവെക്കുന്നു എന്ന കുഷ്വാഹയുടെ നിരീക്ഷണം വേറെ കാരണങ്ങളാലും യുക്തിരഹിതമാണ്. മോദിതന്നെയും വര്‍ഗീയ പ്രസ്താവനകള്‍ക്ക് തടയിടുന്നില്ല എന്നത് വസ്തുതയാണ്. പരിധി കടന്നുള്ള പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിന്‍െറ പിറ്റേന്നാണ് യോഗി ആദിത്യനാഥ് അതുതന്നെ ചെയ്തത്. ക്രിസ്മസ് ദിനം പ്രവൃത്തി ദിനമാകാമെന്ന അവസ്ഥ ഒരുവിധം ഒഴിവാകുകയായിരുന്നു. ഇതിനെല്ലാം പുറമെ, ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ കാരണം അട്ടിമറിയുന്നു എന്ന് കുഷ്വാഹ ചൂണ്ടിക്കാട്ടുന്ന വികസനത്തിന്‍െറ കാര്യമോ? തീവ്ര ഹിന്ദുത്വംപോലും പുതിയ ‘വികസന’ത്തിലേക്കുള്ള ചുവടുമാത്രമാണെന്ന രീതിയിലാണ് സകല നിയന്ത്രണങ്ങളും പരിധികളും ഒന്നൊന്നായി നീക്കിക്കൊണ്ട് രാജ്യവിരുദ്ധ മുതലാളിത്തത്തെ എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള വികസന തീവ്രവാദം താണ്ഡവനൃത്തം തുടങ്ങിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ നിയമവും പരിസ്ഥിതി, വനം നിയമങ്ങളും പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നു. സ്വദേശീയരുടെ നിലനില്‍പുപോലും അപകടപ്പെടുത്തി വിദേശി മൂലധനത്തിന് വഴിതുറക്കുന്നു. അതേസമയം, ചെറുത്തുനില്‍പുകളെയും ജനപക്ഷ നിലപാടുകാരേയും അടിച്ചമര്‍ത്തുന്നു. എസ്സാര്‍ കമ്പനിയുടെ കല്‍ക്കരി ഖനനത്തിനുവേണ്ടി വന്‍തോതില്‍ ആദിവാസികളെ കുടിയിറക്കുമ്പോള്‍ അതിനെ ചെറുക്കുന്ന സന്നദ്ധ സംഘടനകളെ പീഡിപ്പിക്കുന്നു. ഇപ്പോള്‍ 54 ആദിവാസി ഗ്രാമങ്ങളെക്കൂടി കുടിയൊഴിപ്പിക്കുമ്പോള്‍ അരുതെന്നുപറഞ്ഞ് സമരം ചെയ്യുന്ന ഗ്രീന്‍പീസ് സംഘടനയുടേതടക്കം വിദേശഫണ്ട് തടഞ്ഞിരിക്കുന്നു. അതിന്‍െറ പ്രവര്‍ത്തക പ്രിയാപിള്ള ബ്രിട്ടീഷ് എം.പിമാരെ കണ്ട് എസ്സാര്‍ കമ്പനിയുടെ ക്രൂരത ബോധ്യപ്പെടുത്താനിരുന്നപ്പോള്‍ അവരുടെ ലണ്ടന്‍ യാത്രക്ക് വിലക്കേര്‍പ്പെടുത്തി. മോദിയെ പിന്താങ്ങുന്ന ‘സ്വദേശി’ പ്രസ്ഥാനക്കാരടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ ഈ വികസനത്തെ എതിര്‍ക്കുന്നില്ല എന്നിരിക്കെ മന്ത്രി കുഷ്വാഹ, ഹിന്ദുത്വ തീവ്രവാദം വികസനത്തിന് തടസ്സമാകുന്നു എന്ന് പറഞ്ഞതില്‍ ഒരര്‍ഥവുമില്ല.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP