സ്വാഗതം
WELCOME

News Update..

Friday, January 2, 2015

എയര്‍ ഏഷ്യ വിമാനദുരന്തം: ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു Madhyamam News Feeds

എയര്‍ ഏഷ്യ വിമാനദുരന്തം: ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു Madhyamam News Feeds

Link to

എയര്‍ ഏഷ്യ വിമാനദുരന്തം: ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

Posted: 01 Jan 2015 11:26 PM PST

Image: 

ജകാര്‍ത്ത: ഇന്തോനേഷ്യയിലെ സുരബായയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ കാണാതായ എയര്‍ ഏഷ്യ വിമാനത്തിലുണ്ടായിരുന്നവരില്‍ ഏഴു പേരുടെ മൃതദേഹങ്ങള്‍ കൂടി വീണ്ടെടുത്തു. വിമാനം വീണതെന്ന് കരുതുന്ന ജാവ കടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തതെന്ന് ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു. ഇന്നലെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഇതോടെ അപകടത്തില്‍പ്പെട്ട് കാണാതായവരുടെ 16 മൃതദേഹങ്ങളാണ് അന്വേഷണസംഘം വീണ്ടെടുത്തത്.

അതേസമയം, കടലിലെ അടിത്തട്ടിലുള്ള തെരച്ചിലിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് തെരച്ചില്‍ സംഘത്തലവന്‍ ഹെന്‍റി ബാംബാങ് സോയ് ലിസ്റ്റിയോ പറഞ്ഞു. അപകടത്തില്‍പ്പെട്ട വിമാനത്തിന്‍െറ പ്രധാന ഭാഗമായ ബ്ളാക്ക് ബോക്സും ഫ്ളൈറ്റ് ഡേറ്റാ^കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും കണ്ടെത്താനുള്ള തെരച്ചിലും പ്രത്യേകസംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

മലേഷ്യ, ആസ്ട്രേലിയ, തായ് ലന്‍ഡ് എന്നിവയുടെ കപ്പലുകളും വിമാനങ്ങളും  കൂടാതെ സിംഗപ്പൂര്‍, യു.എസ് എന്നീ രാജ്യങ്ങളും തെരച്ചിലിന്‍െറ ഭാഗമാകുന്നുണ്ട്. വിമാനത്തിലെ ജീവനക്കാരി ഹയാത്തി ലുത്ഫിയ ഹമീദിന്‍െറ മൃതദേഹം വ്യാഴാഴ്ച മറവുചെയ്തു.  

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് 162 യാത്രക്കാരുമായി എയര്‍ ഏഷ്യയുടെ എയര്‍ബസ് 320^200 വിമാനം ജാവാ കടലില്‍ തകര്‍ന്നുവീണത്. ശക്തമായ ഇടിയും കാറ്റും രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പ്രൗഢ തുടക്കം

Posted: 01 Jan 2015 11:02 PM PST

ചങ്ങനാശേരി:138ാമത് മന്നം ജയന്തി-എന്‍.എസ്.എസ് ശതാബ്ദി സമാപന ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ പ്രൗഢോജ്ജ്വല തുടക്കം. സംസ്ഥാനത്തെ 5065 കരയോഗങ്ങള്‍, 4138 വനിതാ സമാജങ്ങള്‍, 2892 ബാലസമാജങ്ങള്‍, 17451 വനിതാ സ്വയം സഹായ സംഘങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തോടെയാണ് രണ്ടു ദിവസത്തെ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
വ്യാഴാഴ്ച രാവിലെ മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവരുടെ നീണ്ട നിരയായിരുന്നു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കും അര്‍ധകായ വെങ്കല പ്രതിമക്കുമുന്നിലെ പ്രാര്‍ഥനക്കും ശേഷമാണ് എന്‍.എസ്.എസ് നേതാക്കള്‍ സമ്മേളനവേദിയിലത്തെിയത്.
വേദിയുടെ ഇരുവശത്തും സ്ഥാപിച്ച മന്നത്ത് പത്മനാഭന്‍െറയും ചട്ടമ്പി സ്വാമികളുടെയും ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ നേതാക്കള്‍ നിലവിളക്ക് കൊളുത്തി. ഈശ്വര പ്രാര്‍ഥനക്കും ആചാര്യസ്മരണ പ്രാര്‍ഥനഗീതത്തിനും ശേഷം പ്രസിഡന്‍റ് പി.എന്‍. നരേന്ദ്രനാഥന്‍ നായരുടെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനത്തിന്‍െറ ആമുഖപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സംഘടനയുടെ വിവിധ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശകര്‍ക്ക് മറുപടി നല്‍കി.
1970ന് ശേഷം ഒന്നും ഉണ്ടാക്കിയിട്ടില്ളെന്നാണ് പ്രധാന വിമര്‍ശം. നിലവിലെ 158 സ്കൂളില്‍ 91 എണ്ണമാണ് എഴുപതിനുമുമ്പ് ഉണ്ടായിരുന്നത്. പുതുതായി അനുവദിച്ച നാലെണ്ണം ഉള്‍പ്പെടെ 38 ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയതാണ്. 28 കോളജുകളില്‍ 20 എണ്ണമാണ് നേരത്തേ ഉണ്ടായിരുന്നത്.
രണ്ട് അലോപ്പതി ആശുപത്രി മാത്രമാണ് ആദ്യമുണ്ടായിരുന്നത്. ആയുര്‍വേദവും അലോപ്പതിയും ഉള്‍പ്പെടെ ഇപ്പോഴത് എട്ടായി ഉയര്‍ന്നു. 38 താലൂക്ക് യൂനിയന്‍ 59 ആയും 2727 കരയോഗങ്ങള്‍ 2823 ആയും വര്‍ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളോടുചേര്‍ന്ന് കൃഷിയിടം, 16 വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്മെന്‍റ്, തന്ത്രിവിദ്യാപീഠം എന്നിവയും പുതുതായി രൂപപ്പെട്ടതാണ്.
എന്‍.എസ്.എസിന്‍െറ ചരിത്രം പഠിക്കാത്തവരാണ് അബദ്ധ പ്രസ്താവനകള്‍ നടത്തുന്നത്. പലഭാഗത്തുനിന്നും ഉണ്ടാകുന്ന വിമര്‍ശത്തിന് പിന്നില്‍ രാഷ്ട്രീയമായും വ്യക്തിപരമായും ഉള്ള സ്ഥാര്‍ഥതാല്‍പര്യങ്ങളാണ്. നായര്‍ സര്‍വീസ് സൊസൈറ്റി പ്രവര്‍ത്തനം ആരംഭിച്ചത് അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായാണ്. അധ$പതനത്തിലേക്ക് കുപ്പുകുത്തിയ സാമൂഹിക പശ്ചാത്തലത്തെ വെല്ലുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദുര്‍വ്യയങ്ങളും ഇപ്പോഴും തുടരുകയാണ്. ഉത്സവാഘോഷത്തിന്‍െറ പേരിലും ഭക്തിയുടെ മറവിലും നടക്കുന്ന ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്.
എന്‍.എസ്.എസ് ശതാബ്ദിക്ക് ആഘോഷത്തിനല്ല പ്രാധാന്യം. കാലപ്പഴക്കം ചെന്ന സ്ഥാപനങ്ങള്‍ നവീകരിക്കുക, സംരക്ഷിക്കുക, താലൂക്ക്-കരയോഗ സംഘടന പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
അപേക്ഷ ലഭിച്ച 87 കരയോഗങ്ങള്‍ക്ക് 50,000 രൂപ വീതം ഗ്രാന്‍റും അനുവദിച്ചു. ശതാബ്ദി ഫണ്ടിനായി പ്രത്യേക ആഹ്വാനമോ സര്‍ക്കുലറോ ഇല്ലായിരുന്നു. എന്നിട്ടും ജനറല്‍ സെക്രട്ടറിയുടെ പേരില്‍ ഏഴുകോടി 80 ലക്ഷം രൂപയാണ് സംഭാവനയായി ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 10.45ന് ചേരുന്ന മന്നം ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ് പ്രസിഡന്‍റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും.
എന്‍.എസ്.എസ് ശതകം പുസ്തകപ്രകാശനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി നിര്‍വഹിക്കും. നടന്‍ മോഹന്‍ ലാല്‍, അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള, ഡോ.എം. ശശികുമാര്‍ എന്നിവര്‍ സംസാരിക്കും.

റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം അഞ്ചുമുതല്‍ അടൂരില്‍

Posted: 01 Jan 2015 10:56 PM PST

പത്തനംതിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം അഞ്ചുമുതല്‍ എട്ടുവരെ തീയതികളില്‍ അടൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചിന് രാവിലെ 10ന് സാംസ്കാരിക ഘോഷയാത്ര ജില്ലാ പൊലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് ഫ്ളാഗ് ഓഫ് ചെയ്യും. 11ന് കലോത്സവം വിശ്വചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഹരിദാസ് ഇടത്തിട്ട ആമുഖ പ്രഭാഷണം നടത്തും. കെ.എന്‍. ബാലഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തും.
കലോത്സവ ലോഗോ തയാറാക്കിയ മേഘന എസ്. കുമാറിനെ (എസ്.വി.ജി.എച്ച്.എസ്.എസ് കിടങ്ങന്നൂര്‍) ചടങ്ങില്‍ അനുമോദിക്കും. അഡ്വ.കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ സമ്മാനദാനം നിര്‍വഹിക്കും. അധ്യാപക അവാര്‍ഡ് ജേതാക്കളെ രാജു എബ്രഹാം എം.എല്‍.എ ആദരിക്കും. തുടര്‍ന്ന് കലാമത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ ഡോ. ബിജു നിര്‍വഹിക്കും.
എട്ടിന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യും. മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കലക്ടര്‍ എസ്. ഹരികിഷോര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
10 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. മീഡിയ റൂമിന്‍െറ ഉദ്ഘാടനം നാലിന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഹരിദാസ് ഇടത്തിട്ട നിര്‍വഹിക്കും. പാചകപ്പുരയിലെ പാലുകാച്ചല്‍ ചടങ്ങും അന്ന് നടക്കും. അടൂര്‍ ഗേള്‍സ് ഹൈസ്കൂളിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 11 സബ് ജില്ലകളില്‍നിന്നായി 5000ഓളം കുട്ടികള്‍ വിവിധ മത്സരങ്ങളിലായി പങ്കെടുക്കുന്നുണ്ട്. അടൂര്‍ ബോയ്സ് എച്ച്.എസ്.എസാണ് പ്രധാന വേദി. ബി.എഡ് സെന്‍റര്‍, ഗേള്‍സ് എച്ച്.എസ്.എസ്, ജി.എല്‍.പി.എസ് കരുവാറ്റ, സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഓഡിറ്റോറിയം കരുവാറ്റ എന്നിവിടങ്ങളാണ് മറ്റ് വേദികള്‍.
കലോത്സവ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ www.ednpta.org എന്ന വെബ് സൈറ്റ് തയാറായിട്ടുണ്ട്.
ഒരുക്കം പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. കലോത്സവത്തിന് 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എസ്. മാത്യു പറഞ്ഞു.
ആദ്യഘട്ടം ഏഴുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ അധ്യാപക സംഘടന പ്രതിനിധികള്‍ കണ്‍വീനര്‍മാരായ കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഭക്ഷണച്ചെലവായി മൂന്നുലക്ഷത്തോളം രൂപ വേണ്ടിവരും. ലൈറ്റ് ആന്‍ഡ് സൗണ്ടിന് 1,40,000 രൂപയാണ്. സ്റ്റേജിന് ഒരുലക്ഷം രൂപയും ചെലവ് വരും.
ജഡ്ജസിന് നല്‍കാന്‍ നാല് ലക്ഷം രൂപ വേണ്ടിവരും. എകൂടാതെ, പബ്ളിസിറ്റി തുടങ്ങി മറ്റ് ചെലവുകള്‍ വേറെയുമുണ്ടാകും.
സ്വാഗതസംഘം ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ അഡ്വ. ഹരിദാസ് ഇടത്തിട്ട, കണ്‍വീനറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ പി.എസ്. മാത്യു, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡഡിങ് കമ്മിറ്റി ചെയര്‍മാന്‍ പഴകുളം മധു, ഡി. അശോകന്‍, പി. ഹരികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഏലക്കാ വില ഉയരുന്നു

Posted: 01 Jan 2015 10:54 PM PST

കട്ടപ്പന: പുതുവര്‍ഷത്തില്‍ ഏല കര്‍ഷകര്‍ക്ക് ആഹ്ളാദം പകര്‍ന്ന് ഏലക്കാ വില ഉയരുന്നു. സുഗന്ധ വിളകളുടെ റാണിയായ ഏലത്തിന്‍െറ വില നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ആയിരത്തിലത്തെി. ഏലക്കാ ലേലത്തിന്‍െറ ഇന്ത്യയിലെ പ്രധാന കേന്ദ്രമായ പുറ്റടി സ്പൈസസ് പാര്‍ക്കില്‍ വ്യാഴാഴ്ച നടന്ന നെടുങ്കണ്ടം ഹെഡര്‍ ലിമിറ്റഡി ന്‍െറ ലേലത്തില്‍ ഉയര്‍ന്ന വില കിലോഗ്രാമിന് 1114 രൂപയും ശരാശരി വില 868 രൂപയുമായി ഉയര്‍ന്നു.
ബുധനാഴ്ച നടന്ന സി.പി.എം.സി.എസ് (കാര്‍ഡമം പ്രോസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ്) കുമളിയുടെ ലേലത്തില്‍ ഉയര്‍ന്ന വില കിലോഗ്രാമിന് 1066 രൂപയും ശരാശരി വില 840 രൂപയുമായിരുന്നു. പൊതു വിപണിയിലും ശരാശരി വില 925 കടന്നു. ചൊവ്വാഴ്ച നടന്ന ലേലത്തിലും കൂടിയ വില ആയിരത്തിന് മുകളിലായിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് ഏലക്കാ വില വീണ്ടും ആയിരത്തിന് മുകളിലത്തെുന്നത്.
വേനല്‍ അടുത്തതോടെ ഉല്‍പാദനത്തില്‍ ഇടിവുണ്ടായതും ലേല കേന്ദ്രങ്ങളില്‍ ഏലത്തിന്‍െറ വരവ് കുറഞ്ഞതുമാണ് വില ഉയരാന്‍ ഇടയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഏലത്തിന്‍െറ ഉല്‍പാദനത്തില്‍ 30 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും അഴുകല്‍ രോഗവുമാണ് ഉല്‍പാദന കുറവിന് കാരണം. ഇതും വില ഉയരാന്‍ ഇടയാക്കി.
ഏലത്തിന്‍െറ പ്രധാന ഉല്‍പാദന സീസണ്‍ ഫെബ്രുവരിയോടെ തീരും. ഈ സാഹചര്യത്തില്‍ വില വീണ്ടും ഉയരുമെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറയുന്നത്. അടുത്ത സീസണ്‍ ആരംഭിക്കാന്‍ അഞ്ചുമാസം കാത്തിരിക്കേണ്ടിയും വരും. ഗ്വാട്ടിമാല ഏലത്തിന്‍െറ ഇന്ത്യയിലേക്കുള്ള കള്ളക്കടത്ത് കുറഞ്ഞത് ഏലക്കാ വിപണിയില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് വ്യാപാര കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
ഏലം കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ തമിഴ്നാട് കര്‍ശന നടപടി സ്വീകരിക്കാന്‍ തുടങ്ങിയതും വിപണിയില്‍ ചലനത്തിന് ഇടയാക്കി. തമിഴ്നാട്ടില്‍ സംസ്കരണ കേന്ദ്രമുള്ള കേരളത്തിലെ ഏലക്കാ വ്യാപാരികള്‍ക്കാണ് പുതുവര്‍ഷത്തില്‍ തമിഴ്നാടിന്‍െറ ഇരുട്ടടി കിട്ടിയിരിക്കുന്നത്.
കേരളത്തില്‍ നികുതിയടച്ച് തമിഴ്നാട്ടില്‍ കൊണ്ടുപോയി സംസ്കരിച്ച് വില്‍പനക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ട് ശതമാനം നികുതി ഈടാക്കാന്‍ തമിഴ്നാട് ശ്രമം തുടങ്ങി. ചൊവ്വാഴ്ച മുതലാണ് തമിഴ്നാട് നികുതി ഈടാക്കിത്തുടങ്ങിയത്.
ഒരാഴ്ച മുമ്പ് തമിഴ്നാട്ടിലെ ഏലക്കാ സംസ്കരണ കേന്ദ്രങ്ങളില്‍ കേന്ദ്ര വാണിജ്യ നികുതി വകുപ്പ് മിന്നല്‍ പരിശോധന നടത്തി അനധികൃത ഏലക്കാ വ്യാപാരം സംബന്ധിച്ച രേഖകള്‍ കണ്ടെടുത്തിരുന്നു.
ഇതിന് ശേഷം കേന്ദ്ര വാണിജ്യ നികുതി വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തമിഴ്നാട് രണ്ട് ശതമാനം നികുതി ഏലക്കാ വ്യാപാരികളോട് ഈടാക്കിത്തുടങ്ങിയത്. ഇത് ഇരട്ട നികുതിക്കിടയാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഓഹരി വിപണി നേട്ടത്തില്‍; നിഫ്റ്റി 8,300 മറികടന്നു

Posted: 01 Jan 2015 10:41 PM PST

Image: 

മുംബൈ: വര്‍ഷാരംഭത്തിന്‍െറ രണ്ടാം ദിനത്തില്‍ രാജ്യത്തെ ഓഹരി സൂചികകളില്‍ നേട്ടം. മുംബൈ സൂചിക സെന്‍സെക്സ് 216.11 പോയന്‍റ് ഉയര്‍ന്ന് 27,723.65 പോയന്‍റിലെത്തി. 0.79 ശതമാനമാണിത്.

ദേശീയ സൂചിക നിഫ്റ്റി 8,300 പോയന്‍റ് മറികടന്നു റെക്കോഡ് ഉയര്‍ച്ചയിലെത്തി. വ്യാപാരം ആരംഭിച്ചപ്പോള്‍ 60.55 പോയന്‍റ് കുതിച്ച നിഫ്റ്റി 8,344.55 പോയന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 0.73 ശതമാനം ഉയര്‍ച്ചയാണിത്.

715 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 164 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. ഒ.എന്‍.ജി.സി, ഭെല്‍, ഐ.സി.ഐ.സി.ഐ, എന്‍.ടി.പി.സി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ് എന്നിവ നേട്ടം കൈവരിച്ചു. ടാറ്റ പവര്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഗെയില്‍ തുടങ്ങിയവ നഷ്ടത്തില്‍.

കൊച്ചിന്‍ കാര്‍ണിവലിന് സമാപനം: രാജവീഥികളെ പുളകമണിയിച്ച് ഘോഷയാത്ര

Posted: 01 Jan 2015 10:37 PM PST

മട്ടാഞ്ചേരി: പൈതൃക നഗരിക്ക് നിറചാര്‍ത്തായി രാജവീഥിയെ പുളകം കൊള്ളിച്ച് നീങ്ങിയ റാലിയോടെ കൊച്ചിന്‍ കാര്‍ണിവലിന് സമാപനമായി.
ഫോര്‍ട്ടുകൊച്ചി വെളി ജങ്ഷനില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്‍റ് അംഗവുമായ കെ.വി. തോമസ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന് തിടമ്പേറ്റിയതോടെയാണ് കാര്‍ണിവല്‍ റാലിക്ക് തുടക്കമായി. നിരവധി പ്രചാരണ വേഷധാരികളും നിശ്ചല ദൃശ്യങ്ങളും റാലിക്ക് കൊഴുപ്പേകി. തിടമ്പേറ്റിയ ഗജവീരന് പിന്നിലായി പഞ്ചവാദ്യം, കഥകളി, ശിവ പാര്‍വതി നൃത്തം, കരകാട്ടം, തെയ്യം, ബൊമ്മകളി, ശിങ്കാരി മേളം, വിവിധതരം കാവടികള്‍, പരിചമുട്ടുകളി, ചവിട്ടുനാടകം എന്നീ കലാരൂപങ്ങള്‍ അണിനിരന്നു. കലാരൂപങ്ങള്‍ക്ക് പിന്നിലായാണ് മത്സരയിനങ്ങളായ സിംഗ്ള്‍, ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിലെ പ്രഛന്ന വേഷധാരികളും ഫ്ളോട്ടുകളും നീങ്ങിയത്.
കലപ്പയുമായി നീങ്ങുന്ന കര്‍ഷകന്‍, വില്ലാളി വീരന്‍ അര്‍ജുനന്‍, സരസ്വതി ദേവി, ചാമുണ്ടി തുടങ്ങിയ സിംഗ്ള്‍ ഫാന്‍സികളും യോദ്ധ അക്ബര്‍, ചുംബന സമരം, നരേന്ദ്രമോദി, പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം, വിക്രമാദിത്യനും വേതാളവും എന്നീ സംഘ ഇനങ്ങളും ഏറെ ആകര്‍ഷണീയങ്ങളായി. ജി.വി.പി ഫ്രണ്ട്സിന്‍െറ സ്വാതന്ത്ര്യ സമരം, മില്ളേനിയം ഫ്രണ്ട്സിന്‍െറ വേലുത്തമ്പി ദളവയും ബ്രിട്ടീഷ് ഡ്രീം റൈഡേഴ്സിന്‍െറ മഹോത്സവം, ആതിര ആര്‍ട്സിന്‍െറ ഫോട്ടോഗ്രാഫര്‍ കെവിന്‍ കാര്‍ട്ടനെ ആസ്പദമാക്കിയുള്ള നിശ്ചല ദൃശ്യം, ഏണസ്റ്റ് ഹെമിങ്വേയുടെ കടല്‍ കിഴവനെ ആസ്പദമാക്കിയുള്ള പ്രമേയം, ഫിനിക്സ് കൊച്ചിയുടെ ചിതലരിക്കുന്ന മനുഷ്യസമുഹം എന്നിവ ശ്രദ്ധേയമായി. റാലി കടന്നുപോകുന്ന കെ.ബി. ജേക്കബ് റോഡിന്‍െറ ഇരുവശങ്ങളിലുമായി ഏതാണ്ട് രണ്ട് കിലോമീറ്റര്‍ നീളത്തിലായി വിദേശികളടക്കം പതിനായിരങ്ങളാണ് റാലി കാണാന്‍ എത്തിയത്. മട്ടാഞ്ചേരി അസിസ്റ്റന്‍റ് പൊലീസ് കമീഷണര്‍ ജി. വേണുവിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. രാത്രി എട്ടോടെയാണ് റാലി ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ എത്തിയത്.
കാര്‍ണിവലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്നുവരുന്ന കലാ-കായിക മത്സര വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ മേയര്‍ ടോണി ചമ്മിണി സമ്മാനദാനം നിര്‍വഹിച്ചു. ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.ജെ. സോഹന്‍, സൗമിനി ജെയ്ന്‍, ആര്‍. ത്യാഗരാജന്‍, രത്നമ്മ രാജു, കൗണ്‍സിലര്‍മാരായ ആന്‍റണി കുരീത്തറ, കെ.എം. റഹീം, ശ്യാമള എസ്. പ്രഭു, ടി.കെ. ബാബു, കെ.എ. സിയാദ്, ഷൈല തദേവൂസ്, പി.എസ്. രാജം, കാര്‍ണിവല്‍ ഭാരവാഹികളായ കെ.ബി. സുബൈര്‍, പി.ജെ. ജോളി, വി.ഡി. മജീന്ദ്രന്‍, പി.എസ്. രജനീഷ്, എസ്.ബി. അലിബാവ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

വിജിലന്‍സ് അന്വേഷണത്തിനുവിട്ട നിര്‍മാണത്തുക അജണ്ടയായതില്‍ ദുരൂഹത

Posted: 01 Jan 2015 10:20 PM PST

കായംകുളം: ഭരണകക്ഷിയിലെ ചേരിപ്പോര് രൂക്ഷമായിരിക്കെ പൊലീസ് ബന്തവസ്സില്‍ കൂടിയ കൗണ്‍സിലില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത നിര്‍മാണത്തിന്‍െറ തുക നല്‍കുന്നത് അജണ്ടയായി വന്നതില്‍ ദുരൂഹത. ജനകീയാസൂത്രണവും ഹെല്‍ത്ത് ക്ളിനിക്കും അടക്കമുള്ള സുപ്രധാന അജണ്ടകള്‍ ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സിലിലാണ് ക്രമക്കേടില്‍ തടഞ്ഞുവെച്ചിരിക്കുന്ന ബില്ല് കൈമാറുന്നത് അജണ്ടയായി ഉള്‍പ്പെടുത്തിയത്.
ബാര്‍ വിഷയത്തില്‍ അഴിമതി ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നടത്തിയ ബഹളത്തിനിടെ ഈ അജണ്ടയും പാസാക്കാനുള്ള നീക്കം കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ചേരിതിരിവിന് കാരണമായതോടെ സംഭവം വിവാദമായിരിക്കുകയാണ്. നഗരസഭാ ഓഫിസ് കെട്ടിടത്തില്‍ നടത്തിയ പുനരുദ്ധാരണത്തില്‍ ക്രമക്കേട് നടന്നത് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ഫയലില്‍ കുറിച്ചതിനാല്‍ കരാറുകാരന് നല്‍കാനുള്ള 15ലക്ഷത്തിന്‍െറ ബില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
ഭരണകക്ഷി കൗണ്‍സിലറുടെ താല്‍പര്യക്കാരനായ കരാറുകാരന്‍െറ പേരിലാണ് നിര്‍മാണം നടന്നത്. ഭരണകക്ഷിക്കുള്ളില്‍ നിലനില്‍ക്കുന്ന തര്‍ക്കപരിഹാരത്തിന് ഈ ബില്ലുമാറ്റവും കടന്നുവന്നതായും സൂചനയുണ്ട്. അഴിമതി നടന്നതായി വ്യക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷം കൗണ്‍സില്‍ ഹാള്‍ ഉപരോധിച്ചത് നാടകീയരംഗങ്ങള്‍ക്ക് കാരണമായിരുന്നു. പൊലീസിന്‍െറ കനത്ത ബലപ്രയോഗത്തിലാണ് ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ക്ക് കൗണ്‍സില്‍ ഹാളിനുള്ളില്‍ കട
ക്കാനായത്.
ചര്‍ച്ച തുടങ്ങാറായതോടെ ഹാളിനുള്ളിലേക്ക് പ്രതിപക്ഷം ഇരച്ചുകയറിയ സമയത്താണ് 22 അജണ്ടകള്‍ ഒന്നായി പാസാക്കിയതായി പ്രഖ്യാപിച്ച് കൗണ്‍സില്‍ പിരിച്ചുവിടുന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ചെയര്‍പേഴ്സണിന്‍െറ കൈവശമിരുന്ന പേപ്പറുകള്‍ പിടിച്ചുവാങ്ങി കീറിയതോടെ പൊലീസ് ഇടപെട്ട് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വനിതാ കൗണ്‍സിലര്‍മാരെ പുരുഷ പൊലീസുകാര്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത് പ്രതിഷേധത്തിനും കാരണമായി.
വനിതാ കൗണ്‍സിലര്‍മാരെ കൈയേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പിന്നീട് നടന്ന പൊലീസ് സ്റ്റേഷന്‍ ഉപരോധവും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് പ്രതിപക്ഷം സമരം അവസാനിപ്പിച്ചത്.
ചെയര്‍പേഴ്സണിനെതിരെ നിലകൊള്ളുന്ന ഭരണകക്ഷി കൗണ്‍സിലര്‍ക്ക് താല്‍പര്യമുള്ള ഫയല്‍ പാസാക്കുന്നതില്‍ ഐ ഗ്രൂപ്പിലെ ചിലര്‍ വിമര്‍ശം ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്. ബാര്‍ ഫയലിലെ രേഖകള്‍ മാറ്റിയതില്‍ പ്രതിക്കൂട്ടിലായ ചെയര്‍പേഴ്സണ്‍ ഈ വിഷയത്തില്‍ പ്രതികൂട്ടിലായാല്‍ പിന്തുണക്കാന്‍ തങ്ങളെ കിട്ടില്ളെന്നാണ് ഇവരുടെ നിലപാട്. ഇതോടെയാണ് ചെയര്‍പേഴ്സണിന് മനംമാറ്റം സംഭവിച്ചതെന്നാണ് അ
റിയുന്നത്.
ഇത്തരം വിവാദങ്ങള്‍ അടിക്കടി സൃഷ്ടിക്കുന്ന ചെയര്‍പേഴ്സണിന് പിന്തുണ നല്‍കുന്നത് പുന$പരിശോധിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ഐ ഗ്രൂപ് നല്‍കിയിട്ടുണ്ട്. അതേസമയം, ബാര്‍ അഴിമതി വിഷയത്തില്‍ കൂടിയ അടിയന്തര കൗണ്‍സിലില്‍ ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ പ്രതിപക്ഷത്തിന് പരാജയം സംഭവിച്ചത് ഇടതുപാര്‍ട്ടികള്‍ക്കുള്ളിലും ചര്‍ച്ചക്ക് കാരണമായിരുന്നു.

കലക്ടര്‍ക്ക് നന്ദി പറഞ്ഞ് കുരുന്നുകള്‍

Posted: 01 Jan 2015 10:15 PM PST

തൃശൂര്‍: കോട്ടോല്‍ നായാടി കോളനിയില്‍ അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കിയ കലക്ടറെ നന്ദി അറിയിക്കാന്‍ പുതുവത്സരാശംസ കാര്‍ഡുമായി കുരുന്നുകളത്തെി. പഴഞ്ഞി അയിനൂര്‍ മാര്‍ത്തോമ എല്‍.പി സ്കൂളിലെ 27 കുട്ടികളാണ് കലക്ടര്‍ എം.എസ്. ജയയുടെ ചേംബറില്‍ പുതുപ്പിറവി ദിനത്തില്‍ എത്തിയത്.
സ്കൂളിലെ 144 വിദ്യാര്‍ഥികളില്‍ ഒമ്പത് വിദ്യാര്‍ഥികള്‍ കോട്ടോല്‍ നായാടി കോളനിയിലെ താമസക്കാരാണ്. ഇവര്‍ സ്ഥിരമായി സ്കൂളില്‍ വരാത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് കോളനിയിലത്തെി അന്വേഷിച്ചിരുന്നു. കുടിക്കാനും കുളിക്കാനും വെള്ളമില്ലാതെ വിഷമിക്കുന്ന കോളനി നിവാസികളുടെ ദുരിതജീവിതം മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ കലക്ടര്‍ ഉടന്‍ കോളനിയിലെ പിന്നാക്കാവസ്ഥ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കോളനി സന്ദര്‍ശിച്ച് പ്രശ്നങ്ങളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കി. ഇതിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍ കോളനിയില്‍ വെള്ളമത്തെിക്കാന്‍ അടിയന്തര നടപടിയെടുക്കുകയും പൊട്ടിയ പൈപ്പുകള്‍ മാറ്റുകയും ചെയ്തു.
അങ്ങനെ കോളനിയില്‍ മാസങ്ങള്‍ക്കു ശേഷം പൊതുടാപ്പിലൂടെ വെള്ളമത്തെി. കോളനിയില്‍ റോഡ് ടാറിങ്ങിനുവേണ്ടി 28 ലക്ഷം രൂപ വേറെയും അനുവദിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കാനും കോളനിയില്‍ കുഴല്‍ക്കിണര്‍ നിര്‍മിക്കാനും മുന്‍കൈയെടുത്തു.കോളനിയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് നടപടിയെടുത്ത കലക്ടര്‍ക്ക് നന്ദി പറയാനാണ് കുട്ടികള്‍ എത്തിയത്. സ്കൂള്‍ ലീഡര്‍ എം.വി. വര്‍ഷ പുതുവത്സര കാര്‍ഡ് സമ്മാനിച്ചു. കോളനിയില്‍ നിന്ന് സ്കൂളില്‍ എത്തുന്ന വിദ്യാര്‍ഥികളായ ദീപക്, പ്രണവ്, സൗമ്യ, സാനിയ, ദീപ തുടങ്ങിയവരും മറ്റു വിദ്യാര്‍ഥികളും ചേര്‍ന്ന് കലക്ടര്‍ക്ക് വേണ്ടി ഗാനവും ആലപിച്ചു. തങ്ങളുടെ പഞ്ചായത്തില്‍ നീന്തല്‍ പഠിക്കാന്‍ പൊതുക്കുളം നിര്‍മിച്ചു തരണമെന്ന ആവശ്യവും ഇവര്‍ കലക്ടര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് ചെറിയാന്‍, പ്രധാനാധ്യാപിക പി.കെ. രമണി, അധ്യാപികമാരായ ശോഭകുമാരി, പി.കെ. ലൈനു, പി.ടി.എ പ്രസിഡന്‍റ് സാബു അയനൂര്‍ എന്നിവരോടൊപ്പമാണ് വിദ്യാര്‍ഥികള്‍ എത്തിയത്. വിദ്യാര്‍ഥികളെ മധുരം നല്‍കിയാണ് കലക്ടര്‍ യാത്രയാക്കിയത്.

ജില്ലാ സ്കൂള്‍ കലോത്സവം: കാസര്‍കോട് ഉപജില്ല മുന്നില്‍

Posted: 01 Jan 2015 10:11 PM PST

ചെറുവത്തൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന് കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. വ്യാഴാഴ്ച രാവിലെ സ്റ്റേജിതര മത്സരങ്ങളോടെയാണ് അഞ്ചുനാള്‍ നീളുന്ന കലയുടെ മാമാങ്കത്തിന് കൊടിയുയര്‍ന്നത്. 71 ഇനങ്ങളാണ് ആദ്യ ദിനത്തില്‍ പൂര്‍ത്തിയാക്കിയത്.
വെള്ളി മുതല്‍ ഞായര്‍ വരെ അവധിയായതിനാല്‍ തിങ്കളാഴ്ചയാണ് സ്റ്റേജ് മത്സങ്ങള്‍ക്ക് വേദിയുണരുക. എട്ടിന് സമാപിക്കും. ആദ്യ ദിനത്തില്‍ 68 ഇനങ്ങളുടെ ഫലം വന്നപ്പോള്‍ ജനറല്‍ വിഭാഗത്തില്‍ 174 പോയന്‍റുമായി കാസര്‍കോട് ഉപജില്ലയാണ് മുന്നിട്ട് നില്‍ക്കുന്നത്. 168 പോയന്‍റുള്ള ചെറുവത്തൂരാണ് രണ്ടാംസ്ഥാനത്ത്. 163 പോയന്‍റുള്ള ഹോസ്ദുര്‍ഗാണ് മൂന്നാംസ്ഥാനത്ത്. ബേക്കലിന് 162 പോയന്‍റുണ്ട്.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 95 പോയന്‍റ് നേടി കാസര്‍കോട് ഉപജില്ലയാണ് ഒന്നാംസ്ഥാനത്ത്.
ആതിഥേയരായ ചെറുവത്തൂര്‍ 91 പോയന്‍േറാടെ രണ്ടാംസ്ഥാനത്തും 78 പോയന്‍റുമായി ചിറ്റാരിക്കാല്‍ മൂന്നാംസ്ഥാനത്തും ഉണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 62 പോയന്‍റുള്ള ബേക്കല്‍ ഉപജില്ലയാണ് മുന്നില്‍. ഹോസ്ദുര്‍ഗിന് 59ഉം ചെറുവത്തൂരിന് 55ഉം പോയന്‍റുണ്ട്. യു.പി വിഭാഗത്തില്‍ 30 പോയന്‍റുള്ള ഹോസ്ദുര്‍ഗാണ് മുന്നില്‍. ബേക്കല്‍-24, കാസര്‍കോട്-24 എന്നീ ഉപജില്ലകള്‍ തൊട്ടുപിന്നിലും ഉണ്ട്.
സംസ്കൃതം യു.പി വിഭാഗത്തില്‍ ചെറുവത്തൂര്‍ ഉപജില്ല-15, ഹോസ്ദുര്‍ഗ്-11, കാസര്‍കോട്-10 എന്നിങ്ങനെയാണ് പോയന്‍റ് നില. എച്ച്.എസ് വിഭാഗത്തില്‍ മഞ്ചേശ്വരം, ചെറുവത്തൂര്‍, ഹോസ്ദുര്‍ഗ് ഉപജില്ലകള്‍ 10 പോയന്‍റ് വീതം നേടി.അറബിക് യു.പി വിഭാഗത്തില്‍15 പോയന്‍റ് വീതം കാസര്‍കോട്, ചെറുവത്തൂര്‍, കുമ്പള, ബേക്കല്‍ ഉപജില്ലകള്‍ കരസ്ഥമാക്കി. അറബിക് എച്ച്.എസില്‍ ചെറുവത്തൂര്‍ -35, ബേക്കല്‍-33, കാസര്‍കോട്-30 എന്നിങ്ങനെയാണ് പോയന്‍റ് നില.

പരിയാരം മെഡിക്കല്‍ കോളജിന്‍െറ ബാങ്ക് അക്കൗണ്ട് സര്‍ക്കാര്‍ മരവിപ്പിച്ചു

Posted: 01 Jan 2015 10:09 PM PST

പയ്യന്നൂര്‍: വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിനെതിരെ റവന്യൂ വകുപ്പ് നടപടികളാരംഭിച്ചു. വായ്പ തിരിച്ചുപിടിക്കുന്നതിന്‍െറ ഭാഗമായി കേരള കോഓപറേറ്റിവ് ഹോസ്പിറ്റല്‍ കോംപ്ളക്സിന്‍െറ (കെ.സി.എച്ച്.സി) ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് പരിയാരം മെഡിക്കല്‍ കോളജ് ശാഖയിലുള്ള ഒരുകോടി രൂപയുടെ അക്കൗണ്ടാണ് റവന്യൂ വകുപ്പ് അധികൃതരത്തെി മരവിപ്പിച്ചത്.
178 കോടി രൂപയാണ് മെഡിക്കല്‍ കോളജ് സര്‍ക്കാറില്‍ അടക്കാനുള്ളത്. 2003ല്‍ കോളജ് വായ്പയെടുത്ത 45 കോടി രൂപയാണ് പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ 178 കോടി രൂപയായത്. തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഒരുമാസം മുമ്പ് കടന്നപ്പള്ളി വില്ളേജ് ഓഫിസര്‍ കോളജിലത്തെി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഒരുമാസത്തിനകം തുക അടക്കാത്തപക്ഷം റവന്യൂ റിക്കവറിയിലൂടെ തുക ഈടാക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലത്തെി ജപ്തി ചെയ്യുന്നത് നാട്ടുകാരുടെയും പ്രതിഷേധത്തിനിടയാക്കുമെന്നതിനാലാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു.
പുതുവര്‍ഷ പുലരിയില്‍ തന്നെയാണ് സര്‍ക്കാര്‍ കോളജിനെതിരെ തിരിഞ്ഞത്. ഒന്നാം തീയതി അക്കൗണ്ട് മരവിപ്പിച്ചതോടെ ജീവനക്കാരുടെ ശമ്പളം മുടങ്ങാന്‍ സാധ്യതയുണ്ട്. ആശുപത്രിയുടെ അക്കൗണ്ടാണ് ജില്ലാ സഹരണ ബാങ്കിലുള്ളത്. ബാങ്ക് മുഖേനയാണ് ശമ്പളം നല്‍കിവരുന്നത്. റവന്യൂ വകുപ്പിന് പുറമെ ആദായവകുപ്പും കോളജിനെതിരെ നടപടിയുമായി മുന്നോട്ടുപോവുകയാണ്. 10 കോടിയോളം രൂപയാണ് ആദായനികുതി കുടിശ്ശിക.
ആദായനികുതി വകുപ്പും അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാറുണ്ട്. ചെറിയ തുകകളടച്ച് തലയൂരുകയാണ് പതിവ്. മെഡിക്കല്‍ കോളജ് വന്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനാല്‍ 10 കോടി ഗ്രാന്‍റ് സര്‍ക്കാര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ജപ്തി നടപടിയുമായി മുന്നോട്ടുവന്നത്.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ 10 കോടി വാഗ്ദാനം ചെയ്തുവെങ്കിലും മുഴുവന്‍ ലഭിച്ചില്ല.
കോളജിന്‍െറ തുടക്കം മുതല്‍ സര്‍ക്കാര്‍ ധനസഹായവും വായ്പയും ലഭിച്ചുവരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാറിന് പുറമെ കേന്ദ്ര ധനകാര്യ സ്ഥാപനമായ ഹഡ്കോയുടെ വായ്പയും കോളജിനെ വേട്ടയാടുന്നുണ്ട്. 400 കോടിയോളം രൂപയാണ് ഹഡ്കോക്ക് അടക്കാനുള്ളത്. 65 കോടിയോളമെടുത്ത വായ്പയാണ് പലിശസഹിതം 400 കോടിയിലേക്ക് ഉയര്‍ന്നത്. ഇതിന്‍െറ പലിശ ഒഴിവാക്കിത്തരണമെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല. ഹഡ്കോ പിടിമുറുക്കിയാല്‍ മെഡിക്കല്‍കോളജ് കടുത്ത സമ്മര്‍ദത്തിലാവും.
കോടികള്‍ വിലവരുന്ന സ്ഥലവും പരിയാരം സാനറ്റോറിയത്തിന്‍െറ കെട്ടിടങ്ങളും സര്‍ക്കാര്‍ നല്‍കിയാണ് സ്ഥാപനം തുടങ്ങിയത്.
ഭൂമിയുടെയും കെട്ടിടങ്ങളുടെയും തുക കണക്കാക്കി മേല്‍തുക സര്‍ക്കാര്‍ ഓഹരിയായി നിശ്ചയിച്ചാണ് കേരള കോഓപറേറ്റിവ് ഹോസ്പിറ്റല്‍ സൊസൈറ്റി (കെ.സി.എച്ച്.സി) രജിസ്റ്റര്‍ ചെയ്തത്. അതുകൊണ്ടുതന്നെ സ്ഥാപനത്തില്‍ സര്‍ക്കാറിന് വന്‍ മുതല്‍മുടക്കുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് കോളജ്, സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

അധികൃതരുടെ അലംഭാവവും പദ്ധതികളുടെ കാര്യക്ഷമതയും ചോദ്യംചെയ്യപ്പെടുന്നു

Posted: 01 Jan 2015 10:07 PM PST

കൊട്ടിയം: അപകടത്തിന്‍െറ ഞെട്ടല്‍ വിട്ടുമാറാതെ ചാത്തന്നൂര്‍. വ്യാഴാഴ്ച പുലര്‍ച്ചെ ടി.കെ.എം എന്‍ജിനീയറിങ് കോളജിലെ ആറ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച ചാത്തന്നൂരില്‍ ഒന്നര വര്‍ഷം മുമ്പ് കാര്‍ ലോറിയിലിടിച്ച് നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന അപകടവിവരം അറിഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ കൊട്ടിയത്തും ചാത്തന്നൂരിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തിയിരുന്നു. വിദ്യാര്‍ഥികളും ബന്ധുക്കളും എത്തി ഷര്‍ട്ടിന്‍െറ നിറവും മറ്റും നോക്കിയാണ് പലരെയും തിരിച്ചറിഞ്ഞത്. ദേശീയപാതയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസ് സ്വീകരിച്ച നടപടികള്‍ എല്ലാം പാഴാകുന്നുവെന്നാണ് ഒടുവിലത്തെ അപകടവും വ്യക്തമാക്കുന്നത്.
അപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മൂന്നു വര്‍ഷംമുമ്പ് രൂപവത്കരിച്ച ആക്ട് ഫോഴ്സും അപകടമേഖലകളിലെ പ്രധാന ജങ്ഷനുകളില്‍ രൂപവത്കരിച്ച ജാഗ്രതാസമിതികളും കടലാസിലൊതുങ്ങി. മേവറം മുതല്‍ പാരിപ്പള്ളി കടമ്പാട്ടുകോണം വരെയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസ് സ്വീകരിച്ച നടപടികളെല്ലാം പാതിവഴിയില്‍ നിലച്ചു. രാത്രിയിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസ് ഏറെ കൊട്ടിഘോഷിച്ച് മൈലക്കാട്ടും പാരിപ്പള്ളിയിലും സ്ഥാപിച്ച ഡ്രൈവര്‍മാര്‍ക്കായുള്ള വിശ്രമകേന്ദ്രങ്ങളും ചുക്കുകാപ്പി വിതരണവും നിലച്ചിട്ടും നാളുകളേറെ.
ഇത്തിക്കര വളവില്‍ പതിനായിരങ്ങള്‍ മുടക്കി സ്ഥാപിച്ച കോണ്‍വെക്സ് മിറര്‍ തകര്‍ന്നുകിടക്കുകയാണ്. മദ്യപിച്ചും അമിതവേഗത്തിലും വാഹനമോടിക്കുന്നവരെ പിടിക്കാന്‍ നിരത്തിലിറക്കിയ ഇന്‍റര്‍സെപ്റ്റര്‍ ഇപ്പോള്‍ ദേശീയപാതയില്‍ കാണാനില്ല. വിഡിയോ കാമറ, ബ്രീത്ത് അനലൈസര്‍, പ്രഥമശുശ്രൂഷാ സംവിധാനം എന്നിവയുള്ള ഇന്‍റര്‍സെപ്റ്റര്‍ ദേശീയപാതയിലുണ്ടായിരുന്നപ്പോള്‍ അപകടങ്ങള്‍ക്ക് കുറവുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മേവറം മുതല്‍ കടമ്പാട്ടുകോണം വരെ ദിവസവും ചെറുതും വലുതുമായി അമ്പതോളം അപകടങ്ങള്‍ നടക്കുന്നതായാണ് ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന വിവരം. ദേശീയപാതക്കരികില്‍ പൊലീസ് സ്റ്റേഷനുകളും കണ്‍ട്രോള്‍ റൂം വാഹനങ്ങളും ഉണ്ടായിട്ടും രാത്രിയില്‍ വാഹനപരിശോധന നടത്താന്‍ പൊലീസ് തയാറാകാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
മൈലക്കാട്ട് ഇറക്കത്തില്‍ അമിതവേഗത്തില്‍ വരുന്ന വാഹനങ്ങളെ കണ്ടുപിടിക്കാന്‍ കാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല. ദേശീയപാതയില്‍ പല സ്ഥലത്തും തെരുവുവിളക്കുകള്‍ ഇല്ലാത്തതും രാത്രികാല അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.

ഇസ് ലാമിക മുദ്രാവാക്യം: മോക്ഡ്രില്‍ വീണ്ടും വിവാദത്തില്‍

Posted: 01 Jan 2015 09:49 PM PST

Image: 

അഹമദാബാദ്: ഗുജറാത്ത് പൊലീസ് നടത്തിയ തീവ്രവാദി വേട്ടയുടെ മോക്ഡ്രില്ലില്‍ തീവ്രവാദികളായി അഭിനയിച്ചവര്‍ ഇസ് ലാമിക മുദ്രാവാക്യം വിളിക്കുന്ന വിഡിയോ വിവാദമാകുന്നു. മുസ്ലിം തൊപ്പി അണിയിപ്പിച്ച തരത്തില്‍ പൊലീസുകാര്‍ തീവ്രവാദികളെ അവതരിപ്പിച്ച സംഭവത്തിന്‍്റെ കനലെരിയും മുമ്പാണ് സമാനമായ പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. നര്‍മദാ ജില്ലയിലെ കെവാഡിയ പ്രദേശത്തുള്ള നര്‍മദാ അണക്കെട്ടിനടുത്താണ് പുതിയ തിവ്രവാദവിരുദ്ധ മോക്ഡ്രില്‍ നടന്നത്. രണ്ടു തീവ്രവാദികളെ പൊലിസ് പിടികൂടുന്നതും അവര്‍ ഇടക്കിടക്ക് ഇസ് ലാമിക മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും വിഡിയോയില്‍ വ്യക്തമാണ്.

മുസ്ലിംകളെ തീവ്രവാദികളായി കാണിക്കുന്ന തരത്തില്‍ സംഭവം നടന്നിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നര്‍മദാ പൊലിസ് സൂപ്രണ്ട് ജയപാല്‍ സിങ് റാത്തോഡ് വ്യക്തമാക്കി.

സൂറത്ത് പൊലീസ് ശനിയാഴ്ച നടത്തിയ മോക് ഡ്രില്ലാണ് നേരത്തേ വിവാദമായത്. രക്ഷപ്പെടാനായി ശ്രമിക്കുന്ന രണ്ട് തീവ്രവാദികളെ പിടികൂടുന്ന രംഗമാണ് മോക്ഡ്രില്ലിലുണ്ടായിരുന്നത്. തീവ്രവാദികളായി അഭിനയിച്ച രണ്ടു പൊലീസുകാരും മുസ് ലിംകള്‍ ധരിക്കുന്ന വെള്ളത്തൊപ്പി കൊണ്ട് തല മറച്ചിരുന്നു. ഏറെനേരം നീണ്ട പോരാട്ടത്തിനൊടുവില്‍ തീവ്രവാദികളെ ഗുജറാത്ത് പൊലീസ് കീഴ്പ്പെടുത്തുകയും ചെയ്തു.

സൂറത്തിലെ പ്രാദേശിക ചാനലാണ് ആദ്യ സംഭവം പുറത്തു വിട്ടത്. സംഭവത്തില്‍ ബി.ജെ.പി ഗുജറാത്ത് ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെുകയും ചെയ്തിരുന്നു. മോക് ഡ്രില്‍ നടത്തിയത് വിവാദമായതോടെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം.

 

മൂക്കുന്നിമലയിലെ അനധികൃത ഖനനം: റിപ്പോര്‍ട്ടുകളില്‍ നടപടിയില്ല

Posted: 01 Jan 2015 09:33 PM PST

നേമം: മൂക്കുന്നിമലയിലെ അനധികൃത പാറഖനനം നിര്‍ത്താനാവശ്യപ്പെട്ട് നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടും ഒന്നില്‍പോലും നടപടിയില്ല. ക്വാറിമാഫിയയുടെ സ്വാധീനത്തിന് വഴങ്ങി റിപ്പോര്‍ട്ടുകള്‍ അട്ടിമറിക്കാനാണ് ശ്രമമെന്ന് മൂക്കുന്നിമല സംരക്ഷണ സമരസമിതി ആരോപിക്കുന്നു.
പള്ളിച്ചല്‍ പഞ്ചായത്ത് ഖനനത്തിന് നല്‍കിയ ലൈസന്‍സുകള്‍ക്ക് നിയമപരിരക്ഷ ഇല്ളെന്നും അതുകൊണ്ടുതന്നെ പഞ്ചായത്തിനെതിരെ അടിയന്തര നിയമനടപടി വേണമെന്നും നിര്‍ദേശിക്കുന്നതാണ് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റര്‍ ദിവാകര പണിക്കര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മധുസൂദനക്കുറുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, ഖനനാനുമതി നല്‍കിയ 11 ക്വാറികളുടെയും ഏഴ് ക്രഷര്‍ യൂനിറ്റുകളുടെയും ലൈസന്‍സ് ക്രമവിരുദ്ധമാണെന്നും വ്യാജ സാക്ഷ്യപത്രങ്ങള്‍ സ്വീകരിച്ചതാണെന്നും പറയുന്നു.
ലൈസന്‍സ് നല്‍കിയ നടപടി ചട്ടവിരുദ്ധമാണെന്നും അതിനാല്‍ പഞ്ചായത്തീരാജ് ആക്ട് 194 പ്രകാരം പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പിരിച്ചുവിടണമെന്നും റിപ്പോര്‍ട്ടിന്‍െറ ആദ്യ പകുതിയില്‍ ആവശ്യപ്പെടുന്നു. പഴയ പഞ്ചായത്ത് ഡയറക്ടര്‍ മിത്ര നായര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അവസാനം ചെന്നത്തെുന്നതാകട്ടെ ആക്ട്190ലും. ഇതുപ്രകാരം പഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും പോറലേല്‍ക്കുന്നില്ല.
പകരം റിപ്പോര്‍ട്ടാവശ്യപ്പെടുന്നത് ഖനനം വഴി പഞ്ചായത്ത് നേടിയ മോണിറ്ററി ബനഫിറ്റ് സര്‍ക്കാര്‍ തിരിച്ചുപിടിച്ചാല്‍ മതിയെന്നാണ്. 2014 തുടക്കത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഒരറിവും പിന്നീടുണ്ടായിട്ടില്ല.
പരിസ്ഥിതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി രാജീവ് പരിസ്ഥിതിമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കിയ റിപ്പോര്‍ട്ടില്‍, വന്‍ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കിടയാക്കുന്ന മൂക്കുന്നിമലയിലെ പാറഖനനം അടിയന്തരമായി നിര്‍ത്തിവെക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതും അറിഞ്ഞ മട്ടുപോലും അധികൃതര്‍ കാണിച്ചില്ല.
ആഭ്യന്തര വകുപ്പ് ചുമതലയുള്ള അഡീഷനല്‍ ചീഫ് സെക്രട്ടറി പരിസ്ഥിതി, റവന്യൂ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കെഴുതിയത് റഡാര്‍ സ്റ്റേഷന്‍ ഉള്‍പ്പെടെ രാജ്യരക്ഷാ വകുപ്പിന്‍െറ തന്ത്രപ്രധാന മേഖലയായ മൂക്കുന്നിമലയിലെ അനധികൃത പാറഖനനം എത്രയും വേഗം നിര്‍ത്തലാക്കണമെന്നാണ്. ഇതിലും നടപടിയുണ്ടായിട്ടില്ല. ഡയറക്ടറേറ്റ് ഓഫ് എന്‍വയണ്‍മെന്‍റ് ആന്‍ഡ് കൈ്ളമറ്റ് ചെയ്ഞ്ച് 2014 മേയ് 17ന് മൂക്കുന്നിമല സന്ദര്‍ശിച്ചപ്പോള്‍ അഞ്ചു ക്വാറിക്കാര്‍ അവരുടെ ക്വാറികളിലേക്കുള്ള പ്രവേശം തടഞ്ഞു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും പുല്ലുവിലപോലുമുണ്ടായില്ല.
അനധികൃത ഖനനം സംബന്ധിച്ച് സംരക്ഷണ സമരസമിതി പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്‍റിന് നല്‍കിയ നിവേദനത്തിന് മറുപടിയായി പരാതിക്കാരുടെ ആവശ്യങ്ങള്‍ ശരിയാണെന്നും നടപടിക്ക് കലക്ടര്‍ക്ക് പരാതി കൈമാറുമെന്നും രേഖാമൂലം അറിയിച്ചിരുന്നു. 2014 ആഗസ്റ്റില്‍ നടന്ന രണ്ടാം വിജിലന്‍സ് റെയ്ഡില്‍ കണ്ണന്താനം ഗ്രൂപ്പിന്‍െറ എംസാന്‍ഡ് കമ്പനിയെക്കുറിച്ച് അറിയില്ളെന്നാണ് പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയത്. എന്നാല്‍, രേഖകള്‍പ്രകാരം അനുമതി നല്‍കിയത് പഞ്ചായത്തുതന്നെയാണ്. ഇപ്പോള്‍ പഞ്ചായത്ത് പ്രസിഡന്‍റും ഉദ്യോഗസ്ഥരും ക്വാറി ഉടമകളും ഉള്‍പ്പെടെ 40 പേരെ പ്രതിചേര്‍ത്ത് വിജിലന്‍സ് കോടതിയില്‍ നല്‍കിയ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന ആരോപണം ശക്തമാണ്.

പട്ടാമ്പിയിലെ ആധുനിക മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യത്തിലേക്ക്

Posted: 01 Jan 2015 09:28 PM PST

പട്ടാമ്പി: ദീര്‍ഘകാലമായി കടലാസില്‍ കിടന്നിരുന്ന പട്ടാമ്പി പഞ്ചായത്തിന്‍െറ ആധുനിക മത്സ്യമാര്‍ക്കറ്റിന് ഞായറാഴ്ച ശിലയിടും.
രാവിലെ 11ന് പട്ടാമ്പി ഗവ. ഹൈസ്കൂളിന് സമീപത്തുള്ള പുതിയ മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ ചേരുന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു ശിലാസ്ഥാപനം നിര്‍വഹിക്കും.
സി.പി. മുഹമ്മദ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
വര്‍ഷങ്ങള്‍ക്കുമുമ്പ് അക്വയര്‍ ചെയ്ത സ്ഥലത്താണ് ഇരുനില മാര്‍ക്കറ്റ് സമുച്ചയം പണിയുന്നത്. പരിസരവാസികളില്‍ ചിലര്‍ മാര്‍ക്കറ്റ് നിര്‍മാണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നതിനാല്‍ നീണ്ടുപോവുകയായിരുന്നു.
നിലവിലുള്ള മാര്‍ക്കറ്റ് സ്ഥലപരിമിതിമൂലം പ്രതിസന്ധിയിലാണ്. ഗ്രാമപഞ്ചായത്ത് ഓഫിസ്, താലൂക്ക് ആസ്ഥാനം, ഗവ. ആശുപത്രി, റസ്റ്റ്ഹൗസ്, വില്ളേജ് ഓഫിസ്, ബ്ളോക്ക് പഞ്ചായത്ത് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള ടി.ബി റോഡിനരികിലാണ് നിലവിലുള്ള മാര്‍ക്കറ്റ് പതിവായി ഗതാഗതക്കുരുക്കുണ്ടാക്കുന്നുണ്ട്. ഈ ദുരവസ്ഥക്ക് പരിഹാരമായാണ് വിശാലമായ സ്ഥലം കണ്ടത്തെി വര്‍ഷങ്ങള്‍ക്കുമുമ്പ് അക്വയര്‍ ചെയ്തത്.
കോടതി വ്യവഹാരം അവസാനിച്ചതോടെയാണ് നിര്‍മാണത്തിന് നിലമൊരുങ്ങിയത്.
സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന ആധുനിക ശുചിത്വ പൂര്‍ണ മത്സ്യ മാര്‍ക്കറ്റുകളുടെ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയാണ് 237.82 ലക്ഷം രൂപ ചെലവില്‍ 1101 ച.മീറ്റര്‍ വിസ്തൃതിയില്‍ ഇരുനില കെട്ടിടം പണിയുന്നത്.
880 ച. മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന താഴത്തെ നിലയില്‍ സിങ്ക്, ഡ്രെയിന്‍, മത്സ്യം മുറിക്കാനുള്ള സംവിധാനം, ചില്ല് മുറി, ഫ്ളേക്ക് ഐസ് യൂനിറ്റ് എന്നിവ ഇടംപിടിക്കും.
221 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന മുകള്‍ നിലയില്‍ ഉണക്ക മത്സ്യ വ്യാപാരത്തിന് 24 കടമുറികളും മൂല്യവര്‍ധിത ഉല്‍പന്ന വില്‍പനക്ക് രണ്ട് കടമുറികളും ഉണ്ടാവും.
നേിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം സമുച്ചയം പഞ്ചായത്തിന് കൈമാറിക്കിട്ടുമെന്ന് പ്രസിഡന്‍റ് കെ.പി. വാപ്പുട്ടി പറഞ്ഞു.

പാലൂര്‍, ചെട്ടിയങ്ങാടി ഭാഗങ്ങളില്‍ സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടി

Posted: 01 Jan 2015 09:24 PM PST

പുലാമന്തോള്‍: പുതുവത്സരാഘോഷം കൊഴുപ്പിക്കുന്നതിനിടെ സാധാരണക്കാരന്‍െറ വയറ്റത്തടിച്ച് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. പാലൂര്‍, ചെട്ടിയങ്ങാടി ഭാഗങ്ങളിലാണ് കച്ചവടസ്ഥാപനങ്ങളിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്ത് സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടിയത്. ബുധനാഴ്ച രാത്രിയാണ് സംഭവം. എട്ട് ചെറുകിട കച്ചവടക്കാരുടെ ഉപകരണങ്ങളാണ് തകര്‍ത്തത്. ചെട്ടിയങ്ങാടിയില്‍ പാലോത്ത് അബു, കെ.പി. മണി എന്ന മുഹമ്മദ്, പാലമുറ്റത്ത് രാമകൃഷ്ണന്‍, പാലൂര്‍ അങ്ങാടിയില്‍ കുഞ്ഞിമമ്മു, ചെരലില്‍ സെയ്തലവി, ചെറുശ്ശേരി ഉണ്ണി, വെങ്കിട്ട ബേക്കറി, കെ.പി. സജീവന്‍ എന്നിവരുടേതാണ് ഈ സ്ഥാപനങ്ങള്‍. പാലോത്ത് അബുവിന്‍െറ കച്ചവട സ്ഥാപനത്തിനു മുന്നിലെ മേശയുടെ കാലുകള്‍ തല്ലിയൊടിക്കുകയും മറ്റൊരു മേശ അകലെ ഓവുചാലില്‍ കൊണ്ടുപോയി തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. പാലമുറ്റത്ത് രാമകൃഷ്ണന്‍െറ ഹോട്ടലിന്‍െറ ജനല്‍ ഗ്ളാസുകളാണ് എറിഞ്ഞുതകര്‍ത്തത്. മറ്റു കടകളുടെ മേശകളും ബോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. രാത്രി ഏറെ വൈകുന്നത് വരെയും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു സാമൂഹികദ്രോഹികള്‍ എന്ന് പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷവും പുതുവത്സരാഘോഷത്തിന്‍െറ പേരില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാട്ടം നടത്തിയതായും പലര്‍ക്കും വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതായും പരിസരവാസികള്‍ പറയുന്നു. പലര്‍ക്കും വ്യാഴാഴ്ച കച്ചവട സ്ഥാപനങ്ങള്‍ തുറക്കാനായില്ല.പാലോത്ത് അബുവിന് 5000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.

പരിസ്ഥിതി സംഘടനകളുടെ വിദേശഫണ്ട് നിയന്ത്രിക്കാന്‍ കേന്ദ്ര നീക്കം

Posted: 01 Jan 2015 09:21 PM PST

Image: 

ന്യൂഡല്‍ഹി: പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ക്ക് ഒരുങ്ങുന്നു. അമേരിക്ക ആസ്ഥാനമായ നാല് സന്നദ്ധ സംഘടനകളുടെ ഇന്ത്യയിലെ അക്കൗണ്ടുകളിലേക്ക് വിദേശ ഫണ്ട് വരുന്നത് തടയാന്‍ ആഭ്യന്തര മന്ത്രാലയം റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കി. അമേരിക്ക ആസ്ഥാനമായ സന്നദ്ധ സംഘടനകളായ ആവാസ്, ബാങ്ക് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍(ബി.ഐ.സി), സിയേറ ക്ളബ്, 350.org എന്നിവക്കെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. 2013 ജനുവരി മുതല്‍ ഈ സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ ഫണ്ടിന്‍െറ കണക്കെടുക്കാനും ആഭ്യന്തരമന്ത്രാലയം നടപടി തുടങ്ങി.

അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‍െറ പശ്ചാത്തലത്തില്‍ ഈ നടപടി കൂടുതുല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചേക്കും. അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ അമേരിക്ക രംഗത്തുവന്നിരുന്നു.
കൂടംകുളം ആണവ വിരുദ്ധസമരത്തില്‍ പങ്കെടുക്കുന്ന സംഘടനകള്‍  വിദേശഫണ്ട് സ്വീകരിക്കുന്നത് 2013 ല്‍ ഇന്ത്യ തടഞ്ഞിരുന്നു. പിന്നീട് അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസിന്‍െറ വിദേശ സഹായവും മരവിപ്പിച്ചു. കൂടംകുളത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി തങ്ങള്‍ക്ക് ബന്ധമില്ളെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകള്‍ ആരോഗ്യകരമായ ജനാധിപത്യത്തിന് ആവശ്യമാണെന്നായിരുന്നു അമേരിക്കയുടെ നിലപാട്.

വിദേശഫണ്ട് ലഭിക്കുന്ന ഗ്രീന്‍പീസ് അടക്കമുള്ള പരിസ്ഥിതി സംഘടനകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നെന്ന് നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ  റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആദിവാസി കോളനികളില്‍ പച്ചക്കറി സ്വയംപര്യാപ്ത പദ്ധതി നടപ്പാക്കും –മന്ത്രി

Posted: 01 Jan 2015 09:18 PM PST

കല്‍പറ്റ: മാനന്തവാടി താലൂക്കിലെ ആറ് പഞ്ചായത്തുകളില്‍ കൃഷി വകുപ്പിന്‍െറ പച്ചക്കറി സ്വയം പര്യാപ്ത പദ്ധതി നടപ്പാക്കുമെന്ന് പട്ടികവര്‍ഗക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ജൈവ കൃഷിയിലൂടെ രാസവിഷമുക്തമായ പച്ചക്കറി ലഭ്യത ആദിവാസികള്‍ക്കിടയില്‍ വര്‍ധിപ്പിക്കുകയാണ്, ശാസ്ത്രീയമായ കൃഷിരീതികള്‍ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് പരിചയപ്പെടുത്തുക, ഗുണനിലവാരമുള്ള പച്ചക്കറിയുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടിയിലെ നാഷനല്‍ അഗ്രി ഫെസ്റ്റിനോടനുബന്ധിച്ച് നടത്തും.
പരീക്ഷണാടിസ്ഥാനത്തിലാണ് മാനന്തവാടി താലൂക്കിലെ പഞ്ചായത്തുകളെ ഇതിനായി തെരഞ്ഞെടുത്തത്. പദ്ധതി വിജയപ്രദമെങ്കില്‍ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ പദ്ധതി വിപുലമാക്കാമെന്ന് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനനില്‍നിന്ന് ഉറപ്പുലഭിച്ചതായും മന്ത്രി അറിയിച്ചു. 7.63 ലക്ഷം രൂപയാണ് പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം ചെലവിടുന്നത്. സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന പച്ചക്കറി സ്വയംപര്യാപ്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്.
അനുയോജ്യരായ യുവജനങ്ങളെ കണ്ടത്തെി പരീക്ഷണാടിസ്ഥാനത്തില്‍ പോളി ഹൗസ് കൃഷിരീതി നടപ്പാക്കും. സ്ഥല ലഭ്യതയും ജലസേചന സൗകര്യവുമുള്ള വീടിന്‍െറ മുറ്റത്ത് വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ മുഖേന അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കും. ഊരുകൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് ക്ളസ്റ്ററുകള്‍ മുഖേന സ്വന്തം സ്ഥലത്തോ പാട്ടത്തിനെടുത്ത സ്ഥലത്തോ കൃഷി നടത്താം.
പരീക്ഷണാടിസ്ഥാനത്തില്‍ വിപണന ശൃംഖല സൃഷ്ടിക്കും. അടുത്തവര്‍ഷം രണ്ട് ഘട്ടങ്ങളിലായി കൃഷി നടത്തും. പദ്ധതിക്കായി ഊരുമൂപ്പന്മാരുടെയും ട്രൈബല്‍ പ്രമോട്ടര്‍മാരുടെയും സംയുക്ത യോഗവും പദ്ധതി വിശദീകരണവും നടത്തും. പട്ടികവര്‍ഗ കുടുംബശ്രീ യൂനിറ്റുകള്‍, സ്വയംസഹായ സംഘങ്ങള്‍, ഊരുകൂട്ടങ്ങള്‍ എന്നിവര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിക്കും. ക്ളസ്റ്ററുകള്‍ക്ക് ഓരോ സംഘത്തിനും 75,000 രൂപ വീതം നല്‍കും. അടുക്കളത്തോട്ടത്തിന് അഞ്ചിനം പച്ചക്കറി വിത്തുകള്‍ അടങ്ങിയ 5000 കിറ്റുകള്‍ വിതരണം ചെയ്യും. ഒരു സെന്‍റ് വിസ്തീര്‍ണമുള്ള പോളി ഹൗസിന് 37,400 രൂപ നല്‍കും. 10 സ്വയംസഹായ സംഘങ്ങളടങ്ങിയ ഒരു വിപണന കേന്ദ്രത്തിന് രണ്ടുലക്ഷം രൂപ സഹായധനം നല്‍കും. എം.എല്‍.എ അധ്യക്ഷനായ സമിതി മോണിറ്ററിങ് നടത്തും. ഗ്രാമ- ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, പട്ടികവര്‍ഗ അംഗങ്ങള്‍, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍, കൃഷി ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് മോണിറ്ററിങ് കമ്മിറ്റി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മുഖേന വര്‍ക്കിങ് ഗ്രൂപ് ശിപാര്‍ശ ചെയ്ത പ്രകാരമാണ് പദ്ധതി തയാറാക്കിയത്.

അധികൃതര്‍ മുട്ടുമടക്കി; കൈരളിറോഡ് വിദേശമദ്യഷാപ്പ് അടച്ചുപൂട്ടാന്‍ ഉത്തരവായി

Posted: 01 Jan 2015 09:11 PM PST

ബാലുശ്ശേരി: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ വിദേശമദ്യഷാപ്പ് അടച്ചുപൂട്ടാന്‍ ഉത്തരവായി. ബാലുശ്ശേരി കൈരളിറോഡിലെ ജനദ്രോഹ വിദേശമദ്യഷാപ്പിനെതിരെ കൈരളിറോഡ് മദ്യഷാപ്പ് വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 106 ദിവസങ്ങളായി നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മദ്യഷാപ്പ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഈ വര്‍ഷം 14 വിദേശമദ്യഷാപ്പ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്ചയാണ് ഇറങ്ങിയത്. കണ്‍സ്യൂമര്‍ ഫെഡിന്‍െറ കീഴിലുള്ള മദ്യഷാപ്പാണ് ബാലുശ്ശേരിയിലുള്ളത്.
13 എണ്ണം ബിവറേജസ് കോര്‍പറേഷനു കീഴിലുള്ളതാണ്. കൈരളിറോഡ് വിദേശമദ്യഷാപ്പ് വിരുദ്ധസമിതി പ്രവര്‍ത്തകര്‍ ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ മദ്യഷാപ്പ് ഉടനെ അടച്ചുപൂട്ടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും രേഖാമൂലം ഉറപ്പുനല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് പ്രക്ഷോഭസമരം തുടരുകയായിരുന്നു. കഴിഞ്ഞദിവസം വീണ്ടും മുഖ്യമ±്രന്തിയെ കണ്ടതിനെ തുടര്‍ന്നാണ് രേഖാമൂലം ഉറപ്പുകിട്ടിയത്. ഇതത്തേുടര്‍ന്ന് അനിശ്ചിതകാല സത്യഗ്രഹം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. 2015 പുതുവര്‍ഷത്തില്‍തന്നെ 14 വിദേശമദ്യഷാപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിറങ്ങുകയും ചെയ്തു. ബാലുശ്ശേരിയിലേതുകൂടാതെ ജില്ലയില്‍ ബിവറേജിനു കീഴില്‍ പുതിയങ്ങാടി കോയറോഡില്‍ പ്രവര്‍ത്തിക്കുന്ന വിദേശമദ്യഷാപ്പാണ് അടച്ചുപൂട്ടുന്നത്.
കൈരളിറോഡില്‍ വിദേശമദ്യഷാപ്പ് ആരംഭിച്ചതു മുതല്‍ക്കേ സമീപവാസികള്‍ മദ്യപാനികളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം സഹിച്ചുവരുകയാണ്. ഒട്ടനവധി പ്രതിഷേധങ്ങളും പരാതികളും നല്‍കിയെങ്കിലും മദ്യഷാപ്പ് അടച്ചുപൂട്ടാനോ മാറ്റിസ്ഥാപിക്കാനോ അധികൃതര്‍ തയാറായിരുന്നില്ല. ഇതത്തേുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 17ന് കൈരളിറോഡിലെ ബഹുജനങ്ങളെ സംഘടിപ്പിച്ച് കേരള മദ്യനിരോധന സമിതിയുടെ സഹകരണത്തോടെ മദ്യഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളും രംഗത്തുവരുകയുണ്ടായി. സുഗതകുമാരിയടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരും സമരത്തിനനുകൂലമായ പ്രസ്താവനകളുമായി രംഗത്തുവരുകയുണ്ടായി. കൈരളിറോഡ് വാര്‍ഡ് അംഗം ഒഴികെ മറ്റു ജനപ്രതിനിധികള്‍ ആരുംതന്നെ സമരത്തെ അനുകൂലിച്ച് രംഗത്തുവന്നിരുന്നില്ല. ബഹുജനങ്ങള്‍ ഏറ്റെടുത്ത പ്രക്ഷോഭസമരം ലക്ഷ്യംകാണുംവരെ തുടര്‍ന്നുപോകാന്‍ കഴിഞ്ഞതും മദ്യഷാപ്പ് വിരുദ്ധസമിതിയുടെ സമാധാനപൂര്‍വമായ സഹനസമരംകൊണ്ടുതന്നെയായിരുന്നു.
അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കൈരളിറോഡ് മദ്യഷാപ്പ് വിരുദ്ധ സമിതി, കേരള മദ്യനിരോധന സമിതി എന്നീ പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ളാദപ്രകടനം നടത്തി. സ്വാതന്ത്ര്യസമര സേനാനി കെ.എം. ഗോപാലന്‍ നായര്‍, ഭരതന്‍ പുത്തൂര്‍വട്ടം, മാഹിന്‍ നെരോത്ത്, ടി.എ. കൃഷ്ണന്‍, കെ. ബീന, കെ.പി. മനോജ്കുമാര്‍, കെ. മനോജ്, കെ. മനോഹരന്‍, കാര്‍ത്ത്യായനി അമ്മ, എന്‍.കെ. സുരേഷ്ബാബു, ഷൈബാസ്, കെ. രമ, വേണുഗോപാലന്‍, ഷീന തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കണ്ണൂരില്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം

Posted: 01 Jan 2015 09:01 PM PST

Image: 

കണ്ണൂര്‍: കണ്ണൂരില്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. നെടുംപൊയിലിലെ ഇരുപത്തിനാലാം മൈല്‍ ചെക്കേഴിയിലുള്ള ന്യൂഭാരത് ക്രഷര്‍ യൂണിറ്റിന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

അഞ്ച് പേരടങ്ങുന്ന സംഘമാണ് അക്രമണം നടത്തിയത്. മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇവര്‍ ക്രഷര്‍ യൂണിറ്റിലേക്ക് എത്തിയത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ ബന്ധിയാക്കി ക്രഷര്‍ യൂണിറ്റ് ഓഫീസ് അടിച്ചു തകര്‍ത്ത് തീയിട്ടു നശിപ്പിച്ചു. പത്ത് മിനിറ്റ് മാത്രമാണ് സംഘം ക്വാറിയില്‍ ചിലവഴിച്ചത്. ആക്രമണത്തിനു ശേഷം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ ഇവിടെ പതിച്ചിട്ടുണ്ട്. ക്വാറി ഓഫിസിലെ സി.സി.ടി.വി ക്യാമറകളും അക്രമികള്‍ എടുത്തുകൊണ്ടു പോയിട്ടുണ്ട്.

അതേസമയം, ആക്രമണം നടത്തിയ മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയെ  ക്വാറിയുടെ വാച്ച്മാന്‍ ഗോപിനാഥന്‍ തിരിച്ചറിഞ്ഞു. കൂടാതെ സംഘത്തിന്‍െറ കൈവശമുണ്ടായിരുന്ന തോക്കുകള്‍ സംബന്ധിച്ചും അദ്ദേഹം പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഘത്തോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ വിജയ ഭായിയാണെന്നാണ് പൊലീസ് നിഗമനം. 

മാവോയിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പുലര്‍ച്ചെ രണ്ടര മണിക്ക് ആക്രമണം നടന്നിട്ടും രാവിലെ ഏഴുമണിയോടെയാണ് പൊലീസ് സംഭവസ്ഥലത്തത്തെിയത്.

നിതാഖാത്തിലൂടെ സ്വകാര്യമേഖലയില്‍ സ്വദേശികള്‍ വര്‍ധിച്ചു - തൊഴില്‍ മന്ത്രി

Posted: 01 Jan 2015 08:53 PM PST

Image: 

ജിദ്ദ: നിതാഖാത് പദ്ധതിയിലൂടെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ അനുപാതം ഉയര്‍ത്താന്‍ സാധിച്ചതായി തൊഴില്‍ മന്ത്രി എന്‍ജി. ആദില്‍ ഫഖീഹ് പറഞ്ഞു. കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ഇക്കണോമിക്സ് ആന്‍റ് അഡ്മിനിസ്ട്രേഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിലാളികളൂടെ അനുപാതം ഏഴ് ശതമാനമായിരുന്നു. ഇപ്പോഴത് 15.6 ശതമാനമായി. സ്വകാര്യമേഖലയില്‍ 750000 സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കാനും നിതാഖാത് പദ്ധതിയിലുടെ കഴിഞ്ഞതായി തൊഴില്‍ മന്ത്രി പറഞ്ഞു.
തൊഴിലില്ലാത്തവരെ സംബന്ധിച്ച് സെന്‍സസ് വകുപ്പിന്‍െറയും തൊഴില്‍ മന്ത്രാലയത്തിന്‍െറയും പക്കലുള്ള കണക്കില്‍ വിത്യാസങ്ങളുണ്ട്. സെന്‍സസ് ബോര്‍ഡിന്‍െറ പക്കലുള്ള കണക്ക് പ്രകാരം തൊഴിലില്ലാത്തവരുടെ എണ്ണം 650000 ആണ്. തൊഴില്‍മന്ത്രാലയം തൊഴിലന്വേഷകര്‍ക്കായുള്ള ഹാഫിസ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണ് അവലംബിക്കുന്നത്. സെന്‍സസ് സമിതി തൊഴിലില്ലാത്തവരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നിര്‍വചനമനുസരിച്ചാണ് തരം തിരിച്ചിരിക്കുന്നതെന്നും ഇതാണ് വ്യത്യാസത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. നിതാഖാത് പദ്ധതിയില്‍ സൗദി തൊഴില്‍ മേഖലയെ വിവിധ മേഖലകളായി തിരിച്ചിട്ടുണ്ട്. രണ്ടാം നിതാഖാത് പദ്ധതിയില്‍ സ്വകാര്യമേഖലയില്‍ പത്ത് ലക്ഷത്തിലധികം സ്വദേശികള്‍ 3000ത്തിലധികം റിയാലിനു മുകളില്‍ വേതനം വാങ്ങുന്നവരാണെന്ന് വ്യക്തമായിട്ടുണ്ട്. 3000ത്തിനു താഴെ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 74000 പേര്‍ മാത്രമാണ്. വേതന സുരക്ഷയോടൊപ്പം സ്വദേശിവത്കരണം നടപ്പിലാക്കിയതിന്‍െറ ഫലമാണിതെന്നും ആദില്‍ ഫഖീഹ് ചൂണ്ടിക്കാട്ടി. മൂന്നാം നിതാഖാത്ത് പദ്ധതി റജബ് ഒന്നു (ഏപ്രില്‍ 20) മുതല്‍ ആരംഭിക്കും. ഇതോടെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരം നല്‍കാനാകും. ഒരു ലക്ഷം തൊഴിലന്വേഷകരെയും തൊഴില്‍ മേഖലയില്‍ നേതൃസ്ഥാനത്തുള്ളവരെയും പഠിപ്പിക്കാനും ആവശ്യമായ പരിശീലനം നല്‍കാനും ലക്ഷ്യംവെച്ച് തൊഴില്‍ മന്ത്രാലയം ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. യോഗ്യരും പരിശീലനം സിദ്ധിച്ചവരുമായ ആളുകളുടെ കുറവ് പരിഹരിക്കുന്നതിനുള്ള ഈ പദ്ധതി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുമെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. സ്വദേശി യുവാക്കള്‍ക്കും നല്ല തൊഴിലവസരങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതികളെല്ലാം. 2015 ല്‍ വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചു നിരവധി ശ്രമങ്ങള്‍ ഈ രംഗത്തുണ്ടാകും. വിവിധ വകുപ്പുകളുമായി സഹകരിച്ച് തൊഴില്‍ മേഖല നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ടാക്കാനും പരിപാടിയുണ്ട്. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വ്യജതൊഴില്‍ നിയമനമായി കണക്കാക്കി നടപടി കൈകൊള്ളുന്ന കാര്യം തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി പഠിച്ചുവരികയാണ്.

കുവൈത്തിലേക്ക് വേലക്കാരികളെ കൊണ്ടുവരാനാവില്ല

Posted: 01 Jan 2015 08:45 PM PST

Image: 
Subtitle: 
എംബസി അറ്റസ്റ്റേഷന്‍ നിര്‍ത്തി

കുവൈത്ത് സിറ്റി: ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിന് നിരോധം. വീട്ടുവേലക്കാരികളെ കൊണ്ടുവരുമ്പോള്‍ തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെക്കുന്ന കരാര്‍ അറ്റസ്റ്റ് ചെയ്യുന്നത് കുവൈത്തിലെ ഇന്ത്യന്‍ എംബസി നിര്‍ത്തിവെച്ചതോടെയാണിത്. ഇതോടെ, ഇന്ത്യയില്‍നിന്ന് വനിതാ ഗാര്‍ഹികത്തൊഴിലാളികളെ  കുവൈത്തിലേക്ക് കൊണ്ടുവരാനാവില്ല.
ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്‍റി നല്‍കണമെന്ന വ്യവസ്ഥ പിന്‍വലിച്ചതിനു പിന്നാലെയാണ് വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിന് തൊഴിലാളിയും തൊഴിലുടമയും  ഒപ്പുവെക്കുന്ന കരാര്‍ അറ്റസ്റ്റേഷന്‍ നിര്‍ത്തിവെച്ചതെന്ന് എംബസി പത്രക്കുറിപ്പില്‍ അറിയിച്ചു. ബാങ്ക് ഗാരന്‍റി വ്യവസ്ഥ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് അറ്റസ്റ്റേഷന്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വനിതാ ഗാര്‍ഹികത്തൊഴിലാളികളെ കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒൗദ്യോഗികമായി നിരോധമേര്‍പ്പെടുത്തിയിട്ടില്ളെങ്കിലും അറ്റസ്റ്റേഷന്‍ നിര്‍ത്തിവെച്ചതോടെ ഫലത്തില്‍ ഇന്ത്യയില്‍നിന്ന് വീട്ടുവേലക്കാരികളെ കുവൈത്തിലേക്ക് കൊണ്ടുവരാനാവാത്ത അവസ്ഥയായി.
ഇന്ത്യന്‍ എംബസി കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ നടപ്പാക്കിയ ബാങ്ക് ഗാരന്‍റിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇപ്പോള്‍ വീട്ടുവേലക്കാരി റിക്രൂട്ട്മെന്‍റ് നിരോധത്തിലേക്ക് നയിച്ചത്. കുവൈത്തികള്‍ക്ക് അമിത സാമ്പത്തിക ഭാരമുണ്ടാക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റ് അംഗങ്ങളും പ്രാദേശിക മാധ്യമങ്ങളും ബാങ്ക് ഗാരന്‍റി വ്യവസ്ഥക്കെതിരെ രൂക്ഷവിമര്‍ശവുമായി രംഗത്തത്തെിയതോടെ തീരുമാനം പിന്‍വലിക്കണമെന്ന് കുവൈത്ത്, എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ജി.സി.സി രാജ്യങ്ങളടക്കം 17 വിദേശരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ 2007ല്‍ കൊണ്ടുവന്ന നിബന്ധനയാണിതെന്നും തങ്ങള്‍ക്ക് മാത്രമായി ഇത് പിന്‍വലിക്കാനാവില്ളെന്നും എംബസി വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്നത്തിന് രമ്യമായ പരിഹാരമായിരുന്നില്ല.
ബാങ്ക് ഗാരന്‍റി വ്യവസ്ഥ പിന്‍വലിച്ചില്ളെങ്കില്‍ ഇന്ത്യക്കാര്‍ക്ക് വിസനിരോധം ഏര്‍പ്പെടുത്തുമെന്നും ഇന്ത്യയില്‍നിന്ന് തൊഴില്‍ വിസയില്‍ കുവൈത്തിലേക്ക് വരുന്നവര്‍ നാട്ടിലെ കുവൈത്ത് എംബസിയില്‍നിന്ന് വിസ സ്റ്റാമ്പ് ചെയ്യിക്കുമ്പോള്‍ 750 ദീനാറിന് തുല്യമായ സംഖ്യ ബാങ്ക് ഗാരന്‍റിയായി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരുമെന്നുമൊക്കെ കുവൈത്ത് ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്നാണ് തന്ത്രപരമായ നീക്കത്തിലൂടെ എംബസി വിവാദത്തിന് അന്ത്യംകുറിച്ചത്.
കുവൈത്ത് ആവശ്യപ്പെട്ടതുപോലെ ബാങ്ക് ഗാരന്‍റി വ്യവസ്ഥ പിന്‍വലിച്ചതിനൊപ്പം ഇന്ത്യന്‍ സര്‍ക്കാറിന്‍െറ വിവേചനാധികാരമുപയോഗിച്ച് വീട്ടുവലേക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അറ്റസ്റ്റേഷന്‍ നിര്‍ത്തിവെച്ച് ഗാരന്‍റിയില്ളെങ്കില്‍ ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് വീട്ടുവേലക്കാരികളുമില്ല എന്ന അവസ്ഥ സംജാതമാക്കുകയായിരുന്നു. അതേസമയം, അറ്റസ്റ്റേഷന്‍ നിര്‍ത്തിവെച്ചതുകൊണ്ടുമാത്രം കുവൈത്തിലേക്ക് ഇന്ത്യയില്‍നിന്ന് വീട്ടുവേലക്കാരികള്‍ എത്തില്ല എന്നുറപ്പുവരുത്താനാവില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നടക്കുന്ന ‘ചവിട്ടിക്കയറ്റ്’ പൂര്‍വാധികം ശക്തിപ്രാപിക്കാന്‍ പുതിയ തീരുമാനം ഇടയാക്കിയേക്കും. മുമ്പ് 30 വയസ്സില്‍ കുറഞ്ഞ സ്ത്രീകളെ ഗാര്‍ഹിക വിസയില്‍ കൊണ്ടുവരാനാവില്ല എന്ന നിയമം നടപ്പാക്കിയശേഷവും നിരവധി പ്രായം കുറഞ്ഞവര്‍ ചവിട്ടിക്കയറ്റ് വഴി ഗള്‍ഫിലത്തെിയിരുന്നു. ബാങ്ക് ഗാരന്‍റി നിബന്ധന പിന്‍വലിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാരികള്‍ക്ക് കുവൈത്തില്‍ ആവശ്യക്കാരേറുമെന്നത് ഈ ചിവിട്ടിക്കയറ്റ് വര്‍ധിക്കാനും ഇടയാക്കും.
 

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,080 രൂപ

Posted: 01 Jan 2015 08:30 PM PST

Image: 

കൊച്ചി: വര്‍ഷാരംഭത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,080 രൂപയും ഗ്രാമിന് 2,510 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഡിസംബര്‍ ഒന്നിനാണ് പവന്‍ വില 200 രൂപ കുറഞ്ഞ് 20,080 രൂപയില്‍ എത്തിയത്.  

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കൂടി. ഒൗണ്‍സ് സ്വര്‍ണത്തിന് 1.10 ഡോളര്‍ കൂടി 1,184.87 ഡോളറിലെ ത്തി.

വാദ്ര ഉള്‍പ്പെട്ട ഭൂമിയിടപാടില്‍ പുതിയ അന്വേഷണത്തിന് ഉത്തരവ്

Posted: 01 Jan 2015 08:15 PM PST

Image: 

ഗുഡ് ഗാവ്:  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്ര ഉള്‍പ്പെട്ടെ ഭൂമിയിടപാടില്‍ പുതിയ അന്വേഷണത്തിന് ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടു. വാദ്രക്ക് പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഡി.എല്‍.എഫ് കമ്പനി ഗുഡ്ഗാവില്‍ വാങ്ങിയ 350.17 ഏക്കര്‍ ഭൂമി സംബന്ധിച്ച അന്വേഷണത്തിനാണ് ഹരിയാന മുഖ്യമന്ത്രി ഉത്തരവിട്ടത്.

ഡി.എല്‍.എഫിനെതിരായ പരാതിയില്‍ മുമ്പ് പ്രഖ്യാപിച്ച അന്വേഷണം സെപ്റ്റംബര്‍ അഞ്ചിന് പഞ്ചാബ്^ ഹരിയാന ഹൈകോടതി അസാധുവാക്കിയിരുന്നു. കേസ് അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകെ നല്‍കിയ കത്ത് അടിസ്ഥാനമാക്കിയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഡി.എല്‍.എഫിന് ഭൂമി വില്‍ക്കാനുള്ള തീരുമാനം അശോക് ഖേംകെ ഇടപെട്ട് നേരത്തെ റദ്ദാക്കിയിരുന്നു.

ഹൈകോടതി വിധിക്കെതിരെ ഡി.എല്‍.എഫും ഹരിയാന സംസ്ഥാന വ്യവസായ അടിസ്ഥാന വികസന കോര്‍പറേഷനും നീക്കം നടത്തിയിരുന്നുവെന്നും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുക്കെട്ടാണ് സംഭവത്തിന് പിന്നിലെന്നും അശോക് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ വൈര്യത്തിന്‍െറ ഭാഗമായല്ല ഡി.എല്‍.എഫിനെതിരായ പുതിയ അന്വേഷണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.

വാദ്രയുടെ സ്ഥാപനമായ ‘സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി’ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിശദാംശം രണ്ടാഴ്ചക്കകം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്ക് ഹരിയാനയിലെ മനേസറില്‍ മൂന്നര ഏക്കറും രാജസ്ഥാനിലെ ബിക്കനിറില്‍ 470 ഏക്കറും ഭൂമി സ്വന്തമായുണ്ട്. ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് വിശദമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഒമാന്‍ ബജറ്റിന് സുല്‍ത്താന്‍ അംഗീകാരം നല്‍കി; 18 ശതമാനം കമ്മി

Posted: 01 Jan 2015 08:07 PM PST

Image: 

മസ്കത്ത്: 2015ലെ രാജ്യത്തിന്‍െറ   ബജറ്റിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അംഗീകാരം നല്‍കി. 14.1 ശതകോടി റിയാല്‍ ചെലവും 11.6 ശതകോടി റിയാല്‍ വരുമാനവും പ്രതീക്ഷിക്കുന്നതാണ് ഈ വര്‍ഷത്തെ ബജറ്റ്. 2.5 ശതകോടി റിയാലാണ് ബജറ്റിലെ കമ്മി. മൊത്ത വരുമാനത്തില്‍ 18 ശതമാനം കമ്മിയാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറിന്‍െറ മൊത്തം വരുമാനത്തിന്‍െറ 79 ശതമാനവും എണ്ണയില്‍ നിന്നാണ് ലഭിക്കുന്നത്. 9.6 ശതകോടി റിയാല്‍ എണ്ണ ഉല്‍പാദനത്തില്‍ നിന്ന് വരുമാനമായി ലഭിക്കും. എണ്ണയിതര വിഭാഗത്തില്‍നിന്ന് 21 ശതമാനവും വരുമാനം ലഭിക്കും.  2.44 ശതകോടി റിയാലാണ് ഈ വിഭാഗത്തില്‍ നിന്ന് ലഭിക്കുക. ആവശ്യമായിവരുകയാണെങ്കില്‍ മറ്റു സാമ്പത്തിക അച്ചടക്ക നടപടികളും വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും നടപ്പാക്കും. എന്നാല്‍ ഇത്തരം നടപടികള്‍ പൊതുജനങ്ങളെ ബാധിക്കാത്ത രീതിയില്‍ നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രസ്താവിച്ചിട്ടുണ്ട്.
ബജറ്റിന്‍െറ 68 ശതമാനവും പൊതുചെലവിനാണ് ഉപയോഗിക്കുന്നത്. ബാക്കിവരുന്ന 22 ശതമാനം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തും. വിദ്യാഭ്യാസ രംഗം, ആരോഗ്യം, പരിശീലനം തുടങ്ങിയവയാണ് പൊതുചെലവില്‍ പെടുന്നത്. ഇതിനായി കഴിഞ്ഞ വര്‍ഷത്തെ അതേ സംഖ്യയാണ് വകയിരുത്തിയിരിക്കുന്നത്. എട്ടു ശതമാനം മറ്റു ചെലവുകള്‍ക്കായി ഉപയോഗിക്കും. സൊഹാര്‍ , ബുറൈമി റെയില്‍വേ പദ്ധതി, ദുഖം ഫിഷറീസ് കോപ്ളക്സ്, ലിവ താമസ പദ്ധതി, മസ്കത്ത് ഗവര്‍ണറേറ്റിലെ മലിനജല പദ്ധതി, വിവിധ വിലായത്തുകളിലെ മലിനജല ശുദ്ധീകരണ പദ്ധതി. കോഴി, ഇറച്ചി ഉല്‍പാദനത്തിനായുള്ള വന്‍ ഭക്ഷ്യ പദ്ധതി, നക്ഷത്ര പദവികളുള്ള മൂന്നു ഹോട്ടലുകള്‍, ലിവ പ്ളാസ്റ്റിക് കമ്പനി, മസ്കത്ത്, സൊഹാര്‍ എണ്ണ പൈപ് ലൈന്‍ പദ്ധതി എന്നിവക്കാണ് ഈ ബജറ്റില്‍ തുക വകയിരുത്തുന്നത്.
ബജറ്റിന്‍െറ മുഖ്യ ഭാഗം വിദ്യാഭ്യാസ, ആരോഗ്യ മേഖലക്കാണ് ചെലവഴിക്കുന്നത്. ബജറ്റിന്‍െറ 21.3 ശതമാനം വിദ്യഭ്യാസ മേഖലക്ക് ചെലവിടും. ഈ വര്‍ഷം മൂന്നു ശതകോടി റിയാലാണ് വിദ്യാഭ്യാസ മേഖലക്ക് ചെലവിടുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 41 പുതിയ സ്കൂളുകള്‍ നിര്‍മിക്കും. രാജ്യത്തിനകത്തും പുറത്തുമായി നല്‍കുന്ന പരിശീലന പരിപാടികള്‍ക്ക് 95 ദശലക്ഷം റിയാല്‍ ചെലവിടും. ബജറ്റിന്‍െറ 11.3 ശതമാനം ആരോഗ്യ മേഖലക്ക് ലഭിക്കും. 1.6 ശതകോടി റിയാലാണ് ആരോഗ്യ മേഖലക്കായി ചെലവിടുന്നത്. 11 പുതിയ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കും. സുരക്ഷ, വെല്‍ഫയര്‍ മേഖലക്കായി 129 ദശലക്ഷം റിയാല്‍ ചെലവിടും. ഭവന നിര്‍മാണ മേഖലക്ക് 2.3 ശതകോടി റിയാല്‍ ലഭിക്കും. ഭവന നിര്‍മാണം, ഭവന നിര്‍മാണ വായ്പക്കുള്ള സബ്സിഡി എന്നിവക്കും തുക മാറ്റിവെച്ചിട്ടുണ്ട്. 1.8 ശതകോടി റിയാല്‍ സബ്സിഡിക്കുവേണ്ടി മാറ്റിവെച്ചിട്ടുണ്ട്. ഭവന വായ്പ, വൈദ്യുതി, ജലം, പെട്രോള്‍, ഡീസല്‍, ചില ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവക്കാണ് സബ്സിഡി തുക ചെലവഴിക്കുക. ബജറ്റ് കമ്മിയാണെങ്കിലും അഞ്ച് ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4.4 ശതമാനമായിരുന്നു. പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയും. 2014ല്‍ 2.2 ശതമാനവും 2013 ല്‍ 3.1 ശതമാനവുമായിരുന്നു പണപ്പെരുപ്പ നിരക്ക്. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണപദ്ധതിയും അടുത്ത രണ്ടുവര്‍ഷം കൊണ്ട് നടപ്പാക്കും.
 

വിദേശത്ത് നിന്ന് പണമയക്കാന്‍ നികുതി ചുമത്തുന്നതിനെതിരെ ധന വിനിമയ സ്ഥാപനങ്ങള്‍

Posted: 01 Jan 2015 07:57 PM PST

Image: 

ദുബൈ: പ്രവാസികള്‍ ഇന്ത്യയിലേക്ക് പണമയക്കുന്നതിന് സേവന നികുതി ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്‍െറ നടപടിക്കെതിരെ  ധനവിനിമയ സ്ഥാപനങ്ങള്‍ രംഗത്ത്. പുതിയ നികുതി ആത്യന്തികമായി സാധാരണ പ്രവാസികളെയാണ് ബാധിക്കുകയെന്നും അതിനാല്‍ പിന്‍വലിക്കണമെന്നും അഭ്യര്‍ഥിച്ച് യു.എ.ഇയിലെ 60 ലേറെ ധനിവിനിമയ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഫോറിന്‍ എക്സ്ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് (എഫ്.ഇ.ആര്‍.ജി) കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും നിവേദനം നല്‍കി. സര്‍ക്കാരിന്‍െറ പ്രതികരണം കാത്തിരിക്കുകയാണെന്നും ഇല്ളെങ്കില്‍ എഫ്.ഇ.ആര്‍.ജി പ്രതിനിധികള്‍ ഡല്‍ഹിയില്‍ ചെന്ന് മന്ത്രിയെ നേരില്‍ കാണുമെന്നും ചെയര്‍മാന്‍ ഉസാമ അല്‍ റഹ്മ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രവാസി ഇന്ത്യക്കാര്‍ കുടുതലുള്ള അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ധനവിനിമയ സ്ഥാപനങ്ങളുമായി യോജിച്ച് സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
2012 ജൂലൈയില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ഇതേരീതിയില്‍ 12.36 ശതമാനം സേവനനികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവാസികളുടെയും  വിവിധ സംസ്ഥാനങ്ങളുടെയും പ്രതിഷേധത്തെതുടര്‍ന്ന് പിന്‍വലിച്ചകാര്യം നിവേദനത്തില്‍  എടുത്തുപറയുന്നു.  പുതിയ സര്‍ക്കാര്‍ ഇതേ സര്‍ക്കുലര്‍ യാതൊരുകാരണവുമില്ലാതെ വീണ്ടും ഇറക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് റവന്യൂ വകുപ്പിന് കീഴിലുള്ള കേന്ദ്ര എക്സൈസ് ആന്‍റ് കസ്റ്റംസ് ബോര്‍ഡ് ഇറക്കിയ സര്‍ക്കുലര്‍ അനുസരിച്ച് വിദേശത്തുനിന്ന് പണമയക്കുന്നതിന് ഇന്ത്യയിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിനിമയ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന ഫീസിന് 12.36 ശതമാനം നികുതി അടക്കണം. ഇപ്പോള്‍ ഇതിന്‍െറ ഭാരം പ്രവാസികള്‍ക്കുമേല്‍ വന്നിട്ടില്ളെങ്കിലും ഭാവിയില്‍ ഇത് പണമയക്കുന്നവന്‍ തന്നെ പേറേണ്ടിവരുമെന്ന്  ഉസാമ അല്‍ റഹ്മ പറഞ്ഞു. ഇന്ത്യയില്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് (ജി.എസ്.ടി) നടപ്പാക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ ഈ നികുതി 16 മുതല്‍ 20 ശതമാനം വരെയായി വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞവര്‍ഷം പ്രവാസികള്‍ 4,27,000 കോടി രൂപയാണ് ഇന്ത്യയിലേക്കയച്ചത്. ഇതിന് ശരാശരി ഏഴു ശതമാനം അയക്കാനുള്ള ചെലവായി കണക്കാക്കിയാല്‍ പുതിയ സേവന നികുതിയിലൂടെ കേന്ദ്ര സര്‍ക്കാരിന് വര്‍ഷം 3694 കോടി രൂപയാണ് ലഭിക്കാന്‍ പോകുന്നത്. ജി.എസ്.ടി വരുന്നതോടെ നികുതി കൂട്ടിയാല്‍ ഇത് 5000 കോടിയിലേറെ രൂപയാകും.
സാധാരണക്കാരായ പ്രവാസികള്‍ കുടുംബം പോറ്റാനയക്കുന്ന പണത്തില്‍ നിന്നാണ് ഇത്രയും തുക സര്‍ക്കാര്‍ ഈടാക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്‍െറ വ്യാപാര കമ്മി കുറക്കുന്നതിനും  രൂപയുടെ മൂല്യം കാക്കുന്നതിനും വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനും പ്രവാസികള്‍ അയക്കുന്ന തുക വലിയ പങ്കുവഹിക്കുന്നുണ്ട്.
മൂന്നു കോടി ഇന്ത്യന്‍ പ്രവാസികള്‍ ലോകത്തുണ്ടെന്നാണ് കണക്ക്. ഇവരില്‍ 95 ശതമാനവും  സാധാരണ തൊഴിലാളികളും  കുറഞ്ഞ ശമ്പളക്കാരുമാണ്. ഇവര്‍ ഓരോരുത്തരെയും  ആശ്രയിച്ച് ആറു കുടംബാംഗങ്ങളുണ്ടെന്ന് കണക്കാക്കിയില്‍ 18 കോടി വരും. പ്രവാസികള്‍  ഇന്ത്യയിലേക്കയക്കുന്ന പണത്തിന്‍െറ 95 ശതമാനവും  കുടുംബച്ചെലവിനായാണ് ഉപയോഗിക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  ഇവരെയെല്ലാം പരോക്ഷമായി പുതിയ സേവനനികുതി ബാധിക്കും. ഇന്ത്യന്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം പേരെ ബാധിക്കുന്നതാണ് വിഷയം. പ്രവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ളെന്ന പരാതി വ്യാപകമാകുമ്പോഴാണ് അവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന തീരുമാനം നടപ്പാക്കുന്നത്. ലോകത്ത് ഒരു വികസിത-വികസ്വര രാജ്യവും ഇത്തരത്തിലൊരു നികുതി ഈടാക്കുന്നില്ല.
ഹവാല പോലുള്ള അനധികൃത മാര്‍ഗങ്ങളിലൂടെ പണമയക്കുന്നതിലേക്ക് പ്രവാസികള്‍ തിരിയാനും പുതിയ നികുതി വഴിവെക്കുമെന്ന് അല്‍ ഫര്‍ദാന്‍ എക്സ്ചേഞ്ച് മേധാവികൂടിയായ ഉസാമ അല്‍ റഹ്മ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഇത് കള്ളപ്പണക്കാരെ തിരിച്ചുവരവിന് വഴിവെക്കുകയും ഇന്ത്യന്‍ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിവേദനത്തിന്‍െറ കോപ്പി പ്രവാസികാര്യ മന്ത്രി  സുഷമ സ്വരാജിനും ധനകാര്യ സെക്രട്ടറി, കേന്ദ്ര എക്സൈസ് ആന്‍റ് കസ്റ്റംസ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.
അതേസമയം രൂപയുടെ മൂല്യം കുറവുള്ള നിലവിലെ സാഹചര്യത്തില്‍ നല്ല വിനിമയ നിരക്ക് ലഭിക്കുന്നതിനാല്‍ പ്രവാസികള്‍ പുതിയ നികുതിയെക്കുറിച്ച് ആശങ്കപ്പെടുന്നില്ളെങ്കിലും വിനിമയ നിരക്ക് കുറയുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക് നികുതി ഭാരമാകുമെന്ന് മുതിര്‍ന്ന സാമ്പത്തികകാര്യ ലേഖകനായ ഭാസ്കര്‍ രാജ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. വിദേശത്ത് നിന്ന് അയക്കുമ്പോള്‍  പണം സ്വീകരിക്കുന്ന ഇന്ത്യയിലെ ബാങ്കുകള്‍ ഈടാക്കുന്ന നിരക്കിനാണ് സേവന നികുതി ചുമത്തുന്നത്.
ഇത് ഓരോരുത്തര്‍ക്കും തുച്ഛമാണെന്ന് തോന്നുമെങ്കിലും ദിവസവും ഒരുപാട് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ വലിയ തുകയാണ് നല്‍കേണ്ടിവരിക.
അതുകൊണ്ട് തന്നെ ഇത് പണമയക്കുന്ന പ്രവാസിയില്‍ നിന്ന് ഈടാക്കാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP