സ്വാഗതം
WELCOME

News Update..

Wednesday, January 21, 2015

മാണിക്കെതിരായ തെളിവുകള്‍ വിജിലന്‍സിനു നല്‍കും^ ബിജു രമേശ് Madhyamam News Feeds

മാണിക്കെതിരായ തെളിവുകള്‍ വിജിലന്‍സിനു നല്‍കും^ ബിജു രമേശ് Madhyamam News Feeds

Link to

മാണിക്കെതിരായ തെളിവുകള്‍ വിജിലന്‍സിനു നല്‍കും^ ബിജു രമേശ്

Posted: 21 Jan 2015 01:05 AM PST

Image: 

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരായ തെളിവുകള്‍ ഇന്ന് വിജിലന്‍സിന് കൈമാറുമെന്ന് ബിജു രമേശ്. ബാര്‍ അസോസിയേഷന്‍ സ്റ്റിയറിങ് കമ്മറ്റിയുടെ ശബ്ദ രേഖയില്‍ മാണിക്ക് കോഴ നല്‍കുന്നതു സംബന്ധിച്ച ഭാഗം മാത്രമാണ് അന്വേഷണ സംഘത്തിന് കൈമാറുക. കേസ് കുടുതല്‍ സങ്കീര്‍ണമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ തെളിവുകളും കൈമാറുന്നതില്‍ ഭയമുണ്ട്.  സാക്ഷികള്‍ കൂറുമാറാതിരിക്കാനാണ് തെളിവുകള്‍ പുറത്തുവിട്ടത്. സാക്ഷികള്‍ മാറിയാലും ശക്തമായ പിന്‍ബലത്തോടെ വിജിലന്‍സ് കേസ് അന്വേഷിക്കണം. കേസില്‍ നിന്ന് പിന്‍മാറുന്ന പ്രശ്നമില്ല. ഏതു തരത്തിലുള്ള സമ്മര്‍ദ്ദങ്ങളുണ്ടായാലും കേസില്‍ നിന്ന് പിന്‍മാറില്ളെന്നും ബിജു രമേശ് വ്യക്തമാക്കി.
കോഴ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. പ്രതിപക്ഷം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ കേസില്‍ താനും കക്ഷി ചേരുമെന്നും ബിജു അറിയിച്ചു.
ഇന്നലെ പുറത്തുവിട്ട തെളിവുകള്‍ നിഷേധിച്ച എലിഗന്‍സ് ബിനോയിയുടെയും ശബ്ദരേഖ കൈയ്യിലുണ്ട്. ബിനോയി മന്ത്രിമാര്‍ക്ക്  പണം നല്‍കിയ തെളിവുകളും കൈവശമുണ്ട്. അസോസിയേഷന്‍ സ്റ്റിയറിംങ് കമ്മറ്റിയില്‍ ബിനോയി അംഗമല്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് തെളിവുകള്‍ തള്ളിയത്. എന്നാല്‍ മറ്റ് ആരോപണങ്ങളിലേക്ക് പോകുന്നില്ളെന്നും ബിജു രമേശ് പറഞ്ഞു.

അസോസിയേഷന്‍്റെ അനുമതിയില്ലാതെ ശബ്ദരേഖ വിജിലന്‍സിന് കൈമാറുന്നത് തെറ്റാണെന്ന് അറിയാം. ആര്‍.ബാലകൃഷ്ണപിള്ള അറിയാതെ അദ്ദേഹത്തില്‍ നിന്നുമുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടതും തെറ്റാണ്. എന്നാല്‍ അഴിമതി ജനസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിനാണ് വ്യക്തികളേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ഏതെല്ലാം ആരോപണങ്ങള്‍ ഉണ്ടായാലും കെ.എം മാണിയെ മന്ത്രിസഭ ഒറ്റക്കെട്ടായി നിന്ന് സംരക്ഷിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.  വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കികൊണ്ട് അന്വേഷണത്തില്‍ നിന്നും മാറ്റിയത് അതിനുള്ള തെളിവാണെന്നും ബിജു രമേശ് പറഞ്ഞു.

ആയിരങ്ങള്‍ അണിനിരന്ന് റണ്‍ കേരള റണ്‍

Posted: 20 Jan 2015 11:10 PM PST

കോഴിക്കോട്: ദേശീയ ഗെയിംസിന് സ്വാഗതമോതി റണ്‍ കേരള റണ്ണില്‍ ജില്ലയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു.
614 കേന്ദ്രങ്ങളില്‍നിന്ന് പുറപ്പെട്ട കൂട്ടയോട്ടത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിദ്യാര്‍ഥികളും വീട്ടമ്മമാരുമെല്ലാം പങ്കാളികളായി. മുഖ്യകേന്ദ്രമായ കോഴിക്കോട് കടപ്പുറത്ത് കൂട്ടയോട്ടം മന്ത്രി ഡോ. എം.കെ. മുനീര്‍ ഫ്ളാഗ് ഓഫ് ചെയ്തു. എം.കെ. രാഘവന്‍ എം.പി. ഗെയിംസ് പ്രതിജ്ഞ ചൊല്ലി. ഒ.എന്‍.വി. കുറുപ്പ് എഴുതി എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയ റണ്‍ കേരള റണ്‍ തീം സോങ്ങോടെയാണ് പരിപാടികള്‍ തുടങ്ങിയത്. മെഗാറണ്ണില്‍ ഏഴ് വെളളരിപ്രാവും രണ്ടായിരത്തോളം ബലൂണും പറന്നു.
കൊഴുപ്പേകാന്‍ ബുള്ളറ്റ് റാലി, സൈക്കിള്‍ റാലി, റോളര്‍ സ്കേറ്റിങ്, ജിംനാസ്റ്റിക്സ്്, സ്കൂള്‍ ബാന്‍ഡ്, ശിങ്കാരി മേളം എന്നിവയും അണിനിരന്നു. മേയര്‍ പ്രഫ. എ.കെ. പ്രേമജം, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സി.എ. ലത, സബ് കലക്ടര്‍ ഹിമാന്‍ശുകുമാര്‍ റോയ്, എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി, ഡി. എഫ്.ഒ അമന്‍ദീപ് കൗര്‍, ഒളിമ്പ്യന്‍ വി. ദിജു, ദേശീയ ബോക്സിങ് താരം കെ. അനാമിക, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ.ജെ. മത്തായി, ടി.പി. ദാസന്‍, സിനിമാ സംവിധായകന്‍ വി.എം. വിനു, അഡ്വ. എം. രാജന്‍ എന്‍.സി. അബൂബക്കര്‍, ടി. വേലായുധന്‍, എ.വി. ജോര്‍ജ്, കെ.സി. അബു, എം.എ. റസാഖ് മാസ്റ്റര്‍, പി.വി. ഗംഗാധരന്‍, ഖാദര്‍ പാലാഴി, സി. മോഹനന്‍, ബി. അബ്ദുല്‍ നാസര്‍, പ്രേമാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

കരി ഓയില്‍ കേസ്: ഹരജി സര്‍ക്കാര്‍ പിന്‍വലിച്ചു

Posted: 20 Jan 2015 11:07 PM PST

Image: 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്‍റെ ദേഹത്ത് കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ കേസിന്‍റെ വിചാരണ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടരും.

ഫെബ്രുവരി അഞ്ചിന് പരിഗണിക്കാനിരുന്ന കേസ് സര്‍ക്കാര്‍ ആവശ്യപ്രകാരം നേരത്തെ പരിഗണിക്കുകയായിരുന്നു. ചില പിഴവുകള്‍ സംഭവിച്ചുവെന്നും അതിനാല്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഒന്നാം പ്രതി ഒഴികയുള്ളവര്‍ക്കെതിരേയുള്ള കേസ് പിന്‍വലിക്കാനാണ് സര്‍ക്കാര്‍ കോടതിയില്‍ ഹരജി നല്‍കിയിരുന്നത്.

കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് പുന:പരിശോധിച്ചത്. സര്‍ക്കാര്‍ നിലപാടിനെതിരെ ഐ.എ.എസ് അസോസിയേഷനും പ്രതിപക്ഷവും  രംഗത്തത്തെിയിരുന്നു.
 പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കില്ളെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. പ്രതികളായ കെ.എസ്.യു പ്രവര്‍ത്തകരുടെ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് നിയമപരമായാണ് കേസ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
 

ബാര്‍കോഴക്കേസ് അട്ടിമറി നീക്കം; ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം

Posted: 20 Jan 2015 11:06 PM PST

Image: 

തിരുവനന്തപുരം: ബാര്‍കോഴകേസ് അന്വേഷിക്കുന്ന വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം. മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സ്ഥാനക്കയറ്റം നിര്‍ണയിക്കുന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരണം.

ബാര്‍കോഴകേസ് അന്വേഷണം അട്ടിമറിക്കുന്നതിനുള്ള നീക്കമാണ് ജേക്കബ് തോമസിന്‍െറ സ്ഥാനക്കയറ്റമെന്ന് ആക്ഷേപമുണ്ട്. വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍െറ കര്‍ശന നിര്‍ദേശ  പ്രകാരമാണ് അന്വേഷണ സംഘം മാണിക്കെതിരെ കേസെടുത്തത്.  മാണിക്ക് പണം നല്‍കിയെന്ന് ബാറുടമകള്‍ വ്യക്തമാക്കുന്ന സംഭാഷണം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് മാണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ജേക്കബിനെ മാറ്റി കേസ് അട്ടിമറിക്കാന്‍ നീക്കം നടന്നത്. ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്‍കി ബാര്‍ കേസിലെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ നിന്ന് മാറ്റാനായിരുന്നു ശ്രമം.

ഡി.ജി.പി റാങ്കിലുള്ള വിന്‍സന്‍ എം. പോളാണ് ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍. ജേക്കബ് തോമസിനും ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതോടെ ഇവരില്‍ ഒരാളെ വിജിലന്‍സില്‍ നിന്ന് മാറ്റേണ്ടിവരും. ജേക്കബ് തോമസിന് താല്‍പര്യമുള്ള തസ്തിക ഏതാണെന്ന് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. എ.ഡി.ജി.പിമാരായ ഋഷിരാജ് സിങ്, ലോകനാഥ് ബെഹ്റ, എം.എന്‍  കൃഷ്ണമൂര്‍ത്തി, അരുണ്‍കുമാര്‍ സിന്‍ഹ എന്നിവര്‍ക്കും ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്.

 

ബാര്‍ കോഴ: ആരോപണങ്ങള്‍ നിഷേധിച്ച് ബാറുടമകള്‍

Posted: 20 Jan 2015 10:47 PM PST

Image: 

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയതിന് തെളിവായി ബിജു രമേശ് പുറത്തുവിട്ട തെളിവുകള്‍ നിഷേധിച്ച് എലഗന്‍സ്  ബാര്‍ ഉടമ ബിനോയിയും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുനിലും രംഗത്ത്.

ബിജു രമേശ് ആരോപിക്കുന്നതു പേലെ നെടുമ്പാശ്ശേരിയില്‍ വെച്ച് കെ.എം. മാണിക്ക് രണ്ടു കോടി നല്‍കിയിട്ടില്ല. മാണിയുമായി ഇതുവരെ സംസാരിച്ചിട്ടു പോലുമില്ളെന്നും  ബിനോയ് പറഞ്ഞു. ബിജു രമേശ് പുറത്തുവിട്ട ശബ്ദ രേഖയിലുള്ളത് ബാര്‍ ഉടമകളുടെ യോഗത്തിലെ സംഭാഷണവുമല്ളെന്നും ചിലരുടെ സ്വകാര്യ സംഭാഷണമാണെന്നും ബിനോയ് വ്യക്തമാക്കി. ആരോപണങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ വേണ്ടി കുറെ കാര്യങ്ങള്‍ പറയുന്നതല്ലാതെ അതില്‍ വാസതവുമുണ്ടെന്ന് വിശ്വസിക്കുന്നില്ളെന്നും ബിനോയി പറഞ്ഞു.

ബിജു രമേശിന്‍റെ വെളിപ്പെടുത്തലുകള്‍ തെറ്റാണന്ന്  ബാറുടമ സുനിലും വ്യക്തമാക്കി. ബിജു രമേശ് പറയുന്നതു പോലെ 31 ാം തിയതി ബാറുടമകളുടെ അസോസിയേഷന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി കൂടിയിട്ടില്ല. അന്ന് അവിടെ അനൗപചാരിക കൂടിക്കാഴ്ചയാണ് നടന്നത്. സംഘടനയിലെ മുതിര്‍ന്ന ചില ആളുകള്‍ കൂടിയിരുന്ന് സംസാരിച്ച കൂട്ടത്തില്‍ പല കഥകളും പറഞ്ഞിട്ടുണ്ടാകുമെന്നും അത്തരത്തിലൊന്നാം ബിജു രമേശ് പുറത്തിവിട്ടതെന്നും സുനില്‍ വ്യക്തമാക്കി. ബാറുടമകളുടെ സംഘടനയുടെ കമ്മിറ്റി കൂടിയിട്ടില്ല. അങ്ങനെയാണെങ്കില്‍ താനും പങ്കെടുക്കേണ്ടതായിരുന്നുവെന്നും ആര്‍ക്കും പണം വാഗ്ദാനം ചെയ്തതായി തനിക്ക് അറിയില്ളെന്നും സുനില്‍ വ്യക്തമാക്കി.

എല്ലാ ബാറുകളും തുറക്കണമെന്നതാണ്  തന്‍റെ നിലപാട്. അനിമോനുമായി അത്തരമൊരു സംഭാഷണം നടന്നിട്ടുമില്ല. നടന്നിട്ടുണ്ടെങ്കില്‍ തെളിവ് ഹാജരാക്കട്ടെയെന്നും സുനില്‍ ആവശ്യപ്പെട്ടു.  

അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ മന്ത്രിമാര്‍ക്ക് 35 കോടി നല്‍കാന്‍ ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നതായി വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശ് ആരോപിച്ചിരുന്നു.  ഇതു സംബന്ധിച്ച അസോസിയേഷന്‍ യോഗത്തിന്‍െറ ശബ്ദരേഖ ചൊവ്വാഴ്ചയാണ് ബിജു രേമശ് പുറത്തു വിട്ടത്. ധനമന്ത്രി കെ.എം. മാണി മൂന്ന് കോടിയിലേറെ കോഴ വാങ്ങിയെന്ന ആരോപണവും ചൊവ്വാഴ്ച ഉന്നയിച്ചിരുന്നു.

സ്കൂള്‍ ഗെയിംസ്: കേരളത്തിന് പത്താം സ്വര്‍ണം; അഫ്സലിന് ദേശീയ റെക്കോഡ്

Posted: 20 Jan 2015 10:24 PM PST

Image: 

റാഞ്ചി: ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തിന്‍െറ മുന്നേറ്റം തുടരുന്നു. ഏഴ് സ്വര്‍ണവുമായി മൂന്നാം ദിനം ആരംഭിച്ച കേരളം മുന്ന് സ്വര്‍ണപ്പതക്കങ്ങള്‍ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍  പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സല്‍, സ്വര്‍ണം നേടി. 3.535 മിനിട്ടില്‍ ഫിനിഷ് ചെയ്താണ് അഫ്സല്‍ ദേശീയ റെക്കോഡ് തിരുത്തിയത്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ  മൂന്ന് കിലോമീറ്റര്‍ നടത്തത്തിലെ സ്വര്‍ണത്തോടെയാണ് മൂന്നാം ദിനം കേരളം മുന്നേറ്റം ആരംഭിച്ചത്. കോഴിക്കോട് നെല്ലിപ്പൊയില്‍ സ്കൂളിലെ കെ.ആര്‍ സുജിതയുമാണ് കേരളത്തിന് വേണ്ടി ആദ്യ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ ആതിര ശ്രീധരന്‍  വെങ്കലം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ1500  മീറ്ററിലാണ് കേരളത്തിന്‍െറ മറ്റൊരു സുവര്‍ണ നേട്ടം. തേവര സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ പി.ആര്‍ അലീഷയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.മീറ്റില്‍ അലീഷയുടെ രണ്ടാം സ്വര്‍ണമാണിത്. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ്സിലെ തെരേസ ജോസഫ് വെള്ളി നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ മാര്‍ ബേസില്‍ സ്കൂളിലെ ബിബിന്‍ ജോര്‍ജും ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബബിതയും വെള്ളി നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ എ.അനൂപും വെങ്കലവും നേടി.

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്: ഇന്ത്യ തിരിച്ചടിച്ചു

Posted: 20 Jan 2015 10:04 PM PST

Image: 

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക്് വെടിവെപ്പ്. അര്‍ണിയ സെക്ടറിലെ  മൂന്നു ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് പാക്കിസ്താന്‍ വെടിവെപ്പ് നടത്തിയത്.
ഇന്നലെ രാത്രിയാണ് പാക് സേന വെടിവെപ്പ് തുടങ്ങിയത്. ഇന്നു രാവിലെ 6 മണിക്കു ശേഷവും വെടിവപ്പ്  തുടര്‍ന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാക്കിസ്താന്‍്റെ ഭാഗത്തു നിന്നും ആക്രമണം. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
 

ലോക ഹാന്‍ഡ്ബോള്‍ : ഈജിപ്ത്, പോളണ്ട്, അര്‍ജന്‍റീന ടീമുകള്‍ക്ക് ജയം

Posted: 20 Jan 2015 08:45 PM PST

Image: 

ദോഹ: ലോക ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ആഫ്രിക്കന്‍ വമ്പന്‍മാരായ ഈജിപ്ത്, പോളണ്ട്, അര്‍ജന്‍റീന ടീമുകള്‍ക്ക് ജയം. പോളണ്ടും ഈജിപ്തും രണ്ടാം ജയം നേടിയപ്പോള്‍ അര്‍ജന്‍റീനക്ക് ടൂര്‍ണമെന്‍റിലെ കന്നി ജയമായിരുന്നു. ലുസൈലിലെ മള്‍ട്ടി പര്‍പസ് ഹാളില്‍ നടന്ന ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ പ്രബലരായ റഷ്യക്കെതിരെ 26-25 എന്ന നേരിയ മാര്‍ജിനിലായിരുന്നു പോളണ്ടിന്‍െറ ജയം. ഒന്നാം മിനുട്ടില്‍ തന്നെ റഷ്യ ലീഡ് നേടിയെങ്കിലും രണ്ടാം മിനുട്ടില്‍ തിരിച്ചടിച്ച് പോളണ്ട് വീര്യം കാട്ടി. പിന്നീട് 5-1ന് റഷ്യ മുന്നിട്ടിരുന്നുവെങ്കിലും 15ാം മിനoട്ടില്‍ 6-6 വരെയത്തെിക്കാന്‍ പോളണ്ടിനായി. ശക്തമായ പോരാട്ടം കാഴ്ച വെച്ച ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി കാഴ്ചക്കാരെ ആവേശത്തിലാഴ്ത്തി. മത്സരത്തിന്‍െറ അവസാന നിമിഷം വരെ സ്കോര്‍ ബോര്‍ഡ് മാറി മറിഞ്ഞെങ്കിലും ജയം പോളണ്ടിനൊപ്പം നിന്നു. ടൂര്‍ണമെന്‍റില്‍ റഷ്യയുടെ ആദ്യത്തെ തോല്‍വിയാണിത്.
രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി ഈജിപ്ത് ചെക്ക് റിപ്പബ്ളികിനെ 27-24ന് തകര്‍ത്ത് രണ്ടാം ജയം സ്വന്തമാക്കി. സദ്ദിലെ അലി ബിന്‍ ഹമദ് അല്‍ അത്വിയ്യ അറീനയില്‍ നടന്ന മത്സരത്തില്‍ ചെക്കിന്‍െറ മുന്നേറ്റത്തോടെയാണ് കളിയാരംഭിച്ചതെങ്കിലും ശക്തമായ തിരിച്ചടികളിലൂടെ ഈജിപ്തുകാര്‍ മുന്നിട്ടുനിന്നു. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ 13-10നു മുന്നിലായിരുന്നു ഈജിപ്ത് ടീം. രണ്ടാം പകുതിയില്‍ ചെക്ക് ഒപ്പത്തിനൊപ്പമത്തെിയെങ്കിലും കളി കൈവിടാന്‍ ഈജിപ്ത് ഒരുക്കമല്ലായിരുന്നു. ഈജിപ്തിന് വേണ്ടി അഹ്മദ് അല്‍അഹ്മര്‍ കൂടുതല്‍ ഗോള്‍ സ്കോര്‍ ചെയ്തപ്പോള്‍ അലി സൈന്‍, മുഹമ്മദ് ഹാഷിം, ഈസ എന്നിവര്‍ നാല് വീതം ഗോളുകള്‍ നേടി. അര്‍ജന്‍റീന സൗദി അറേബ്യക്കെതിരെയാണ് ടൂര്‍ണമെന്‍റിലെ തങ്ങളുടെ കന്നിജയം സ്വന്തമാക്കിയത്. സ്കോര്‍ 32-20. സൗദിക്ക് തുടര്‍ച്ചയായ നാലാം മത്സരത്തിലും തോല്‍ക്കേണ്ടി വന്നു.
 

ദുഖം തുറമുഖം അടുത്ത വര്‍ഷം പ്രവര്‍ത്തനസജ്ജമാകും

Posted: 20 Jan 2015 08:42 PM PST

Image: 

മസ്കത്ത്: ദുഖം തുറമുഖം 2016ല്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രത്യേക സാമ്പത്തിക മേഖലാ ചെയര്‍മാന്‍ യഹ്യാ അല്‍ ജാബ്രി അറിയിച്ചു. ദുഖം തുറമുഖത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായി.
കപ്പലുകള്‍ അടുക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഓഫീസുകള്‍, ടെര്‍മിനലുകള്‍, കസ്റ്റംസ് ഗേറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മാണം 2016 ഒടുവിലോടെ പൂര്‍ത്തിയാകും.
എണ്ണ ഖനന കമ്പനികളുടെ യന്ത്രങ്ങളും ഉപകരണങ്ങളും വെക്കാന്‍ തുറമുഖത്ത് സ്ഥലം അനുവദിക്കും. തീരത്തുനിന്ന് 200 കി.മീറ്റര്‍ മാത്രം അകലെയുള്ള റിഗ്ഗുകളിലേക്ക് യന്ത്രസാമഗ്രികള്‍ കൊണ്ടുപോകുന്നത് എളുപ്പമാക്കാനാണിത്. ടെര്‍മിനല്‍ ബില്‍ഡിങ് 2017 ആദ്യത്തോടെ മാത്രമേ പൂര്‍ത്തിയാകൂ. ഇതിന് ടെണ്ടര്‍ നല്‍കിക്കഴിഞ്ഞു. ടെണ്ടര്‍ ലഭിച്ച കമ്പനി അടുത്ത മാസം നിര്‍മാണം ആരംഭിക്കുമെന്ന് യഹ്യ അല്‍ ജാബ്രി പറഞ്ഞു.  
എണ്ണവിലയിടിവ് തുറമുഖം നിര്‍മാണത്തെ ഒരു നിലക്കും ബാധിക്കില്ല. നിര്‍മാണത്തിനുള്ള തുക വകയിരുത്തിക്കഴിഞ്ഞു.
രാജ്യത്തിന്‍െറ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലാകുന്ന പദ്ധതി നിശ്ചിത സമയത്തിനകം തീര്‍ക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 

ബിജു രമേശ് തെളിവ് നല്‍കട്ടെയെന്ന് കെ.എം മാണി

Posted: 20 Jan 2015 08:13 PM PST

Image: 

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബിജു രമേശ് തെളിവു നല്‍കട്ടെയെന്ന് ധനമന്ത്രി കെ.എം മാണി. തെളിവുകള്‍ നല്‍കുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരത്തില്‍ അങ്കലാപ്പില്ല. പ്രതിപക്ഷം സമരം ചെയ്തില്ളെങ്കിലെ അത്ഭുതമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന് ബാറുടമകള്‍ വെളിപ്പെടുത്തുന്ന ശബ്ദ രേഖ ബിജു രമേശ് ഇന്ന് വിജിലന്‍സിന് കൈമാറുമെന്ന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  അതേസമയം ആര്‍. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

രാധിക ദുബൈയിലുണ്ട്, ഓര്‍മയില്‍ നാദാപുരത്തെ കെടാവിളക്കുമായി

Posted: 20 Jan 2015 07:59 PM PST

Image: 

ദുബൈ: രാധികയുടെ മനസ്സില്‍ ആ നിലവിളക്ക് ഇന്നും നിറഞ്ഞുകത്തുകയാണ്. കലാപകലുഷിതമായ നാദാപുരത്ത് കലയുടെ സ്നേഹസ്പര്‍ശം പടര്‍ത്തുകയായിരുന്നു 2004-05ലെ കോഴിക്കോട് ജില്ലാ കലോത്സവത്തിന്‍െറ ലക്ഷ്യങ്ങളിലൊന്ന്. തൊട്ടുമുന്‍വര്‍ഷത്തെ ജില്ലാ കലാതിലകമായിരുന്നു പാറോപ്പടി സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസുകാരി രാധിക. നാദാപുരത്തെ വിവിധ വീടുകളിലായിരുന്നു മത്സരാര്‍ഥികള്‍ക്ക് താമസം ഒരുക്കിയിരുന്നത്. രാധികക്ക് താമസിക്കാന്‍ ലഭിച്ചത് മുസ്ലിം വീടായിരുന്നു. മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനം നേടി കലാതിലക പട്ടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് രാധിക. കഥകളിയാണ് അടുത്ത ഇനം. ചമയം അണിയുമ്പോള്‍ മുതല്‍ കത്തിച്ചുവെക്കുന്ന നിലവിളക്ക് ചമയം അഴിക്കുന്നതുവരെ കെടാതെ സൂക്ഷിക്കുകയെന്ന ഭക്തി തുടിക്കുന്ന ചിട്ട പാലിക്കാന്‍ സൗകര്യം തരുമോയെന്ന് വീട്ടുകാരോട് ആശങ്കയോടെയാണ് ആരാഞ്ഞത്. നിങ്ങള്‍ പോയി സമ്മാനം നേടി വാ, വിളക്ക് കെടാതെ ഞങ്ങള്‍ സൂക്ഷിച്ചോളാം എന്നായിരുന്നു ഇഖ്ബാലിന്‍െറയും കുടുംബത്തിന്‍െറയും മറുപടി.
ദുബൈ ഇന്‍റര്‍നാഷനല്‍ സിറ്റിയിലെ ഫ്ളാറ്റിലിരുന്ന് രാധിക ഇന്നും മറക്കാനാവാത്ത ആ അധ്യായം ഓര്‍ക്കുന്നു. പരിപാടി കഴിഞ്ഞത്തെിയ തനിക്ക് ഇഖ്ബാലിന്‍െറ ഉമ്മ ചോറു വാരിത്തന്നതിന്‍െറ കണ്ണുനനയിച്ച ഓര്‍മയും രാധികയുടെ മനസ്സില്‍ ഇന്നലെ നടന്നപോലെ തുടിച്ചുനില്‍ക്കുന്നു. രക്തബന്ധത്തിലൂടെയല്ലാതെയും നല്ല കുടുംബാംഗങ്ങളെ ലഭിക്കുമെന്നാണ് തനിക്ക് കലോത്സവം തന്ന അനുഭവമെന്ന് ഈ കലാകാരി പറയുന്നു. നാദാപുരത്തെ ആ കുടുംബവുമായി ഇന്നും രാധികയും കുടുംബവും നല്ല ബന്ധം പുലര്‍ത്തുന്നു. രാധികയുടെ വിവാഹത്തിന് ഇഖ്ബാല്‍ കുടുംബസമേതമാണ് എത്തിയത്.
കല സമ്മാനിച്ച ഇത്തരം ഒട്ടനവധി നന്മ പ്രകാശിപ്പിക്കുന്ന ഓര്‍മകളിലുടെ സഞ്ചരിക്കുന്ന രാധിക തുടര്‍ച്ചായി അഞ്ചു വര്‍ഷം ജില്ലാ കലാതിലകമായിരുന്നുവെന്ന് അറിയുക. രണ്ടു വര്‍ഷം സംസ്ഥാന തലത്തിലും കലാതിലകമായി.
എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ ചിത്രാഞ്ജലി നഴ്സറി കലോത്സവത്തില്‍ കലാതിലകമായിട്ടായിരുന്നു തുടക്കം. പിന്നീട് എട്ടാം ക്ളാസ് മുതല്‍ പ്ളസ്ടു വരെ കലോത്സവ വേദി അടക്കിവാണു. പ്ളസ് വണ്ണിലും പ്ളസ് ടുവിലും കലാതിലക പട്ടം എടുത്തുകളഞ്ഞെങ്കിലും ടോപ ്സകോറര്‍ പദവി രാധികക്കായിരുന്നു. കഥകളി, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, കഥാപ്രസംഗം, മോണോ ആക്ട് തുടങ്ങിയവയായിരുന്നു ഇനങ്ങള്‍. പിന്നീട് തിരുവനന്തപുരത്ത് എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോള്‍ നാലു വര്‍ഷം കേരള സര്‍വകലാശാലാ കലോത്സവത്തിലും തിളങ്ങി.
ഇപ്പോള്‍ സ്വന്തം നഗരത്തില്‍ കലാ കേരളം ആടിപ്പാടി തിമിര്‍ക്കുമ്പോള്‍ രാധിക ദുബൈയിലിരുന്ന് നേരില്‍ ആസ്വദിക്കാനാവാത്തതിന്‍െറ പരിഭവം പറയുകയാണ്. മുഴുസമയവും ടെലിവിഷനു മുന്നിലിരുന്ന് കോഴിക്കോടും പാലക്കാടും തമ്മിലുള്ള ഇഞ്ചോടിഞ്ചു പോരാട്ടം ആസ്വദിക്കുകയാണ് ഈ കലാഹൃദയം.  ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ വിവാഹത്തെതുടര്‍ന്നാണ് രാധിക ദുബൈയിലത്തെിയത്. വന്നിട്ട് മൂന്നുമാസം ആയുള്ളു എന്നതിനാല്‍ തന്നെ  കോഴിക്കോട്ടേക്ക് പോകാന്‍ സാധിച്ചില്ല. എങ്കിലും അച്ഛന്‍  സി.നാരായണനും അമ്മ ഗീതയും കലോത്സവം നേരില്‍ ആസ്വദിച്ച് മകളെ വിവരങ്ങള്‍ അറിയിക്കുന്നുണ്ട്.ഭര്‍ത്താവ് രഞ്ജിത് നമ്പ്യാര്‍ ഇവിടെ സ്വകാര്യ കമ്പനിയില്‍ എച്ച്.ആര്‍.മാനേജറാണ്.
കലാതിലകം-പ്രതിഭ പട്ടം നിര്‍ത്തലാക്കിയതില്‍ രാധികക്ക് ശക്തമായ എതിര്‍പ്പുണ്ട്. അതൊരു വലിയ അംഗീകാരം തന്നെയായിരുന്നു. രക്ഷിതാക്കളുടെ മത്സരം തടയാനാണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. മാതാപിതാക്കള്‍ മക്കളുടെ വിജയത്തിന് ആഗ്രഹിക്കുന്നത് സ്വാഭാവികം. പട്ടങ്ങള്‍ ഒഴിവാക്കിയിട്ടും കിട മത്സരത്തിന് കുറവുണ്ടായോ എന്ന് ഈ ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ ചോദിക്കുന്നു. സീഡി നോക്കി പഠിച്ച് മത്സരിക്കുന്നത് വിലക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഗുരുക്കന്മാര്‍ പ്രത്യേകം ചിട്ടപ്പെടുത്തി പരിശീലിപ്പിച്ച നൃത്തങ്ങളും മറ്റും സീഡി കണ്ട് കോപ്പിയടിച്ച് അവതരിപ്പിക്കുന്നത് കലയെ തളര്‍ത്തലാണ്.
നൃത്തം ജീവിതമാര്‍ഗമാക്കേണ്ട എന്ന് നേരത്തെ തിരുമാനിച്ചിരുന്നു. അതൂകൊണ്ടാണ് എന്‍ജിനീയറായത്. പക്ഷെ നൃത്ത പഠനം നിര്‍ത്തിയിട്ടില്ല. ഗുരു ആര്‍.എല്‍.വി ആനന്ദ് ഇടക്ക് ദുബൈയില്‍ വരുമ്പോള്‍ നൃത്ത അഭ്യാസം തുടരും. മോഹിനിയാട്ട നര്‍ത്തകര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്‍െറ ഫെല്ളോഷിപ്പ് ഇപ്പോഴും രാധികക്ക് ലഭിക്കുന്നുണ്ട്.
ഇതുവഴി നിരവധി നൃത്ത ശാഖകളുമായും കലാകാരന്‍മാരുമായും പരിചയപ്പെടാനും സെമിനാറില്‍ പങ്കെടുക്കാനും സാധിക്കുന്നുണ്ടെന്ന് രാധിക ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
കലാകാരികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്ന നഗരമാണ് ദുബൈ  എന്നത് രാധികക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഒരുപക്ഷെ നാടിനേക്കാള്‍ അധികം സാധ്യതയുണ്ടിവിടെ. നിരവധി പ്രവാസി സംഘടനകള്‍ ദിനേനയെന്നോണം ഇവിടെ പരിപാടികള്‍ സംഘടിപ്പിക്കുന്നു. അതിലെല്ലാം സജീവമായി കലാസപര്യ തുടരണമെന്നാണ് ഇവരുടെ ആഗ്രഹം.
 

യു.എസ് ^ക്യൂബ ചര്‍ച്ച ഇന്നുമുതല്‍

Posted: 20 Jan 2015 06:52 PM PST

Image: 

വാഷിങ്ടണ്‍: ദശകങ്ങളായി തുടരുന്ന ശത്രുതവെടിഞ്ഞ് മഞ്ഞുരുക്കത്തിന്‍െറ പാതയില്‍ അമേരിക്കയും ക്യൂബയും തമ്മില്‍ നടക്കുന്ന ചരിത്രപ്രധാനമായ സംഭാഷണം ബുധനാഴ്ച ഹവാനയില്‍ ആരംഭിക്കും. അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം എടുത്തുകളയാനും ഉഭയകക്ഷി എംബസികള്‍ ഉറപ്പാക്കുന്നതിന് കളമൊരുക്കാനും ചര്‍ച്ചകളില്‍ ക്യൂബയോട് ആവശ്യപ്പെടുമെന്ന് യു.എസ് സ്റ്റേറ്റ് വകുപ്പിന്‍െറ മുതിര്‍ന്ന വക്താവ് അറിയിച്ചു.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ലാറ്റിന്‍ അമേരിക്കന്‍ കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്‍റ് സെക്രട്ടറി റോബര്‍ട്ട് ജേക്കബ്സണാണ് അമേരിക്കന്‍ സംഘത്തിന്‍െറ തലവന്‍. സംഭാഷണങ്ങള്‍ക്ക് മുന്നോടിയായി നാല് അമേരിക്കന്‍ ഡെമോക്രാറ്റിക് സെനറ്റര്‍മാരും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും മൂന്നുദിവസത്തെ ക്യൂബന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി.
ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗ്സുമായും ചില സര്‍ക്കാര്‍ വിരുദ്ധ നേതാക്കളുമായും അവര്‍ ചര്‍ച്ചനടത്തി. വ്യാപാരം മുതല്‍ വാര്‍ത്താവിനിമയം വരെയുള്ള വിഷയങ്ങളില്‍ സഹകരിക്കുന്നതിനും കാര്‍ഷിക മേഖലകളില്‍ പങ്കാളിത്തമുണ്ടാക്കുന്നതിലും ഊന്നിയായിരുന്നു ചര്‍ച്ചകളെന്ന് യു.എസ് പ്രതിനിധി സംഘത്തിന്‍െറ തലവനും സെനറ്ററുമായ പാട്രിക് ലീഹി ഹവാനയില്‍ വെളിപ്പെടുത്തി.
ക്യൂബയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിനോട് നിലപാടില്‍ അയവുവരുത്തിയുള്ള നയംമാറ്റം യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഡിസംബര്‍ 17നാണ് പ്രഖ്യാപിച്ചത്. പ്രത്യക്ഷത്തിലുള്ള നിലപാടുമാറ്റത്തിനുമുമ്പ് ഇരുരാജ്യങ്ങളും 18 മാസത്തോളം രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.

പ്രതിച്ഛായക്കുമേല്‍ കോഴക്കറ; കേരള കോണ്‍ഗ്രസ് കലങ്ങുന്നു

Posted: 20 Jan 2015 06:05 PM PST

Image: 
Subtitle: 
ഓരോ ബജറ്റ്കാലവും കെ.എം. മാണിയുടെ സുവര്‍ണകാലമാണെന്നാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍.

കോട്ടയം: കരിങ്ങോഴക്കല്‍ മാണിയുടെ  പ്രതിച്ഛായക്ക് മേല്‍  കോഴക്കറയുടെ പെയ്ത്ത് അവസാനിക്കുന്നില്ല. ഓരോ ദിവസവും കൂടുതല്‍ മേഖലകളില്‍നിന്നും അത് വീഴുകയാണ്. പാലാ കരിങ്ങോഴക്കല്‍ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകന്‍ ആദ്യമായാണ് ഇത്രമേല്‍ രാഷ്ട്രീയ ദുഷ്പേരില്‍ മുങ്ങുന്നത്. അഴിമതിയുടെ കറപുരളാത്ത നേതാവെന്ന വിശേഷണവും പേറി മുഖ്യമന്ത്രി കസേരയില്‍ കണ്ണുംനട്ട്  രാഷ്ട്രീയ ഭീഷ്മാചാര്യനെന്ന അണികളുടെ മുദ്രാവാക്യം വിളിയും കേട്ടിരിക്കുമ്പോഴാണ് ബാറുകാര്‍ കോഴക്കച്ചവടത്തിന്‍െറ  ഇടപാടുകള്‍ പുറത്തുവിടുന്നത്. പ്രായം 82 ആയി. കേരള കോണ്‍ഗ്രസിന് പ്രായം 50 കഴിഞ്ഞു. പാര്‍ട്ടി ജൂബിലി ആഘോഷ നിറവില്‍ നില്‍ക്കുമ്പോഴാണ് അഴിമതിപ്രഹരവുമായി ബാര്‍ ഉടമകള്‍ രംഗത്തുവന്നത്.
കെ.എം. മാണിയെപ്പോലെ അഴിമതിയില്ലാത്ത നേതാവിന് മേല്‍ ഇങ്ങനെയൊരാരോപണം വന്നാല്‍ ആര് വിശ്വസിക്കും എന്നായിരുന്നു അണികളുടെ തുടക്കത്തിലെ സംസാരം. കേരള രാഷ്ട്രീയത്തില്‍ എന്തൊക്കെ റെക്കോഡുകള്‍ക്ക് ഉടമയാണ് മാണി. ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായ നേതാവ്, കൂടുതല്‍ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിയായി ജനിച്ച ജനപ്രതിനിധി, ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജനപ്രതിനിധി... അങ്ങനെ എത്രയെത്ര വിശേഷണങ്ങള്‍. എന്നാല്‍ ഓരോ ബജറ്റ്കാലവും കെ.എം. മാണിയുടെ സുവര്‍ണകാലമാണെന്നാണ്  ഇപ്പോഴത്തെ ആരോപണങ്ങള്‍.
തുടക്കത്തില്‍ ബാര്‍ ഉടമകളില്‍നിന്ന് പണം വാങ്ങിയെന്നായിരുന്നു ബാര്‍ ഉടമ അസോസിയേഷന്‍ നേതാവ് ബിജു രമേശിന്‍െറ ആരോപണം. അതും കോടികള്‍. എന്നാല്‍ ഇപ്പോള്‍ ബിജു രമേശിനെ കൂടാതെ ആര്‍.ബാലകൃഷ്ണ പിള്ളകൂടി രംഗത്തുവന്നതോടെ കോടികളുടെ ആരോപണനിര നീളുന്നു. അരിമില്ലുടമകള്‍, സ്വര്‍ണകച്ചവടക്കാര്‍, ബേക്കറി ഉടമകള്‍...അങ്ങനെ നീളുന്നു പണംനല്‍കിയവരെന്ന് പറയുന്നവരുടെ പട്ടിക. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ബിജു രമേശിന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോള്‍ പട്ടിക ഇനിയും നീളാം.
ബിജു രമേശ് പണം നല്‍കിയെങ്കില്‍ തെളിവുകള്‍ പുറത്തുവരട്ടെ എന്നായിരുന്നു മാണിയുടെയും മുഖ്യമന്ത്രിയുടെയും തുടക്കത്തിലുള്ള നിലപാട്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുമെന്ന് ബിജു രമേശും വ്യക്തമാക്കിയിരുന്നു. ഇതിനിടെ മാണിക്കെതിരെ ഗൂഢാലോചന നടന്നുവെന്നുവരുത്താന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം കോണ്‍ഗ്രസിനുമേല്‍ പഴിചാരി. അതും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യംവെച്ച്. കോണ്‍ഗ്രസിന്‍െറ പിണക്കംമാറ്റാന്‍ താന്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഇല്ളെന്ന് മാണി പ്രഖ്യാപിക്കുകയും ധനമന്ത്രിയെ രക്ഷിക്കാനുള്ള ചുമതല യു.ഡി.എഫിനുണ്ടെന്ന് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുകയും ചെയ്തു.
അതുകൊണ്ടൊന്നും വിഷയം തീര്‍ന്നില്ല. ബിജു രമേശുമായി ആര്‍.ബാലകൃഷ്ണ പിള്ളയും പി.സി. ജോര്‍ജും നടത്തിയ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെ മാണിയുടെ പ്രതിച്ഛായക്ക് മേല്‍ കൂടുതല്‍ സംശയക്കറ വീഴുകയാണ്. അത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കലക്കിമറിക്കുകയും ചെയ്യുന്നു. ആരോപണത്തിന്‍െറ തുടക്കത്തില്‍തന്നെ പി.ജെ. ജോസഫ് വിഭാഗവും പഴയ സെക്കുലറും മാണി പണംവാങ്ങിക്കാണുമെന്ന സംശയം അടക്കത്തില്‍ പറഞ്ഞിരുന്നു. പല സംഭാഷണങ്ങളിലും അതില്‍പെട്ട നേതാക്കള്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ളെന്ന ധ്വനിയിലാണ് സംസാരിച്ചത്. അതേ സമയം പി.സി. ജോര്‍ജ് ബിജു രമേശിനോട് ഫോണില്‍പറഞ്ഞ കാര്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയില്‍ നേതാക്കളില്‍ പലര്‍ക്കും സംശയമുണ്ട്.
 കേരള കോണ്‍ഗ്രസിലെ കൂടുതല്‍ നേതാക്കള്‍, പ്രത്യേകിച്ച് മാണിയുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്ന ബിജു രമേശിന്‍െറ വെളിപ്പെടുത്തല്‍കൂടി വന്നതോടെ കെ.എം. മാണിയുടെ നില കൂടുതല്‍ പരുങ്ങലിലാകുന്നു. അതോടൊപ്പം കേരള രാഷ്ട്രീയം അസ്വാരസ്യങ്ങളാല്‍ കലങ്ങുകയാണ്. പാര്‍ട്ടി നിയമിച്ച അന്വേഷണ കമീഷന്‍പോലും ഇപ്പോള്‍ നിര്‍ജീവമാണ്. മാണിക്കെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്ന വലിയവിഭാഗം നേതാക്കള്‍ കേരള കോണ്‍ഗ്രസിലുണ്ട്.

പിള്ളയുടെ കണ്ണ് എല്‍.ഡി.എഫില്‍

Posted: 20 Jan 2015 05:55 PM PST

Image: 

തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ആര്‍. ബാലകൃഷ്ണപിള്ള കണ്ണുവെക്കുന്നത് എല്‍.ഡി.എഫില്‍. ഒരിക്കല്‍ ചീറ്റിയ ഇടത് മുന്നണി പ്രവേശം അഴിമതി വിരുദ്ധ ‘പ്രതിച്ഛായ’ തണലില്‍ മറികടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ വി.എസ് എന്ന കടമ്പ മാത്രമാണ് പിള്ളക്ക് മുന്നിലുള്ളത്.   ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ പ്രാതിനിധ്യം ഇല്ലാതായതോടെ യു.ഡി.എഫുമായി ഉരസലിലാണ് പിള്ള. പുറത്തുവന്ന ഫോണ്‍ വെളിപ്പെടുത്തല്‍ എല്‍.ഡി.എഫിനെ സഹായിക്കുന്നതുമാണ്. മുമ്പ് ജനതാദളില്‍ ലയിച്ച് എല്‍.ഡി.എഫില്‍ പ്രവേശിക്കാന്‍ പിള്ള ഗ്രൂപ് ശ്രമിച്ചുവെങ്കിലും  അച്യുതാനന്ദന്‍െറ എതിര്‍പ്പില്‍ സഫലമായില്ല. പിന്നീട് അഴിമതിക്കേസില്‍ ശിക്ഷിച്ചതോടെ രാഷ്ട്രീയ തിരിച്ചടി നേരിട്ട അദ്ദേഹത്തിന് ലഭിച്ച അവസരമാണ് സോളാര്‍ വിവാദവും ബാര്‍ കോഴ ആരോപണവും.
കൈവശമുണ്ടെന്ന് പറയുന്ന സോളാര്‍ വിവാദത്തിലെ തെളിവുകള്‍ മുന്നില്‍വെച്ചാണ് പിള്ള കരുക്കള്‍ നീക്കുന്നത്. ഇതിനായി സി.പി.എം നേതൃത്വത്തിലെ പല ഉന്നതരുമായും  ആശയവിനിമയം നടത്തിയിട്ടുണ്ട്. യു.ഡി.എഫിലെ പല ഉന്നതരെയും കുടുക്കാനുള്ള തെളിവുകളുണ്ടെന്ന അവകാശവാദമാണ്  സി.പി.എമ്മിന് നല്‍കിയതെന്നാണ് സൂചന. വി.എസുമായി ബന്ധപ്പെടാനും പിള്ളയുമായി അടുത്ത കേന്ദ്രങ്ങള്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പുറത്താക്കാനാണ് പിള്ള യു.ഡി.എഫ് നേതൃത്വത്തെ വെല്ലുവിളിക്കുന്നത്. അഴിമതിക്കെതിരെ പറഞ്ഞതിന് പുറത്താക്കിയാല്‍ സന്തോഷിക്കുമെന്നും ഒറ്റക്കും കൂട്ടായും പോരാട്ടം തുടരുമെന്നുമാണ് നിലപാട്. അഴിമതി വിരുദ്ധതയുടെ പേരില്‍ യു.ഡി.എഫില്‍നിന്ന് പുറത്താക്കപ്പെട്ടാല്‍ എല്‍.ഡി.എഫ് പ്രവേശത്തിന് അധികം കടമ്പ കടക്കേണ്ടിവരില്ളെന്ന കണക്കുകൂട്ടലിലാണിത്. യു.ഡി.എഫിനും മുഖ്യമന്ത്രിക്കും എതിരായ രാഷ്ട്രീയ പോരാട്ടത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാകാത്ത സി.പി.എമ്മിന് പിള്ളയുടെ 21 കോടിയുടെ ആരോപണം പിടിവള്ളിയാണ്. യു.ഡി.എഫ് സ്ഥാപക നേതാക്കളിലൊരാള്‍ ഘടകകക്ഷി മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നുവെന്നത് മാത്രമല്ല, അഴിമതി ശ്രദ്ധയില്‍പെടുത്തിയിട്ടും മുഖ്യമന്ത്രി നടപടി എടുത്തില്ളെന്നതും രാഷ്ട്രീയ ആയുധമാക്കാമെന്ന നേട്ടവും എല്‍.ഡി.എഫിനുണ്ട്. കെ.ബി. ഗണേഷ് കുമാര്‍ മുസ്ലിംലീഗ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്‍െറ ഓഫിസിനെതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിച്ചതും എല്‍.ഡി.എഫ് ഏറ്റെടുത്തിരുന്നു.
എന്നാല്‍, അഴിമതിക്കേസില്‍ ജയലില്‍ കഴിഞ്ഞ നേതാവിനെ എടുക്കുന്നതില്‍ എന്ത് വിശദീകരണം നല്‍കുമെന്നതാകും സി.പി.എമ്മിന് അടക്കം വെല്ലുവിളിയാവുക. ഇതിന് പുറമെയാകും വി.എസിന്‍െറയും സി.പി.ഐയുടെയും എതിര്‍പ്പ്. ഗണേഷ് കുമാറിനെങ്കിലും ഇടത് പാളയത്തിലേക്ക് പരവതാനി വിരിക്കാന്‍ കൂടിയാണ് പിള്ളയുടെ നീക്കമെന്നും അഭ്യൂഹമുണ്ട്. ഗണേഷ് വരുന്നതിനെ വി.എസിന് പോലും എതിര്‍ക്കാനാകില്ല. ബി.ജെ.പിയിലേക്ക് ഗണേഷ്  പോയേക്കുമെന്ന  ഇടക്കാല അഭ്യൂഹങ്ങളുടെ മറപോലും ആത്യന്തികമായി എല്‍.ഡി.എഫ് പ്രവേശം ലക്ഷ്യമിട്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

സമഗ്രമായന്വേഷിക്കണം, മാണിയെ മാറ്റിനിര്‍ത്തണം

Posted: 20 Jan 2015 05:49 PM PST

Image: 

അസാമാന്യമായ മെയ്വഴക്കത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരുവിധം ഒതുക്കിയെന്ന് കരുതിയ ബാര്‍ കോഴക്കേസും വിവാദവും ബാറുടമ ബിജു രമേശുമായി യു.ഡി.എഫ് ഘടകകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയും കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാനും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി. ജോര്‍ജും നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ പൂര്‍വാധികം സ്ഫോടനാത്മകമായ മാനങ്ങളാണ് കൈവരിച്ചിരിക്കുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നും അരിമില്ലുടമകളില്‍നിന്നും ബേക്കറിക്കാരില്‍നിന്നും കോഴ വാങ്ങിയ ധനമന്ത്രി കെ.എം. മാണിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബാലകൃഷ്ണ പിള്ള. താനിത് ഇപ്പോള്‍ മാത്രം ആവശ്യപ്പെടുന്നതല്ളെന്നും 2014 ഒടുവില്‍ ബിജു രമേശ് തന്നോട് ഇക്കാര്യം സംസാരിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചെന്നു കണ്ട് അദ്ദേഹത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നതാണെന്നും പിള്ള ഉറപ്പിച്ചുപറയുന്നു. താന്‍ പിള്ളയെ കണ്ടിട്ടില്ളെന്നും തന്നോടങ്ങനെ പിള്ള സംസാരിച്ചിട്ടില്ളെന്നും പറയുന്ന ഉമ്മന്‍ ചാണ്ടി അദ്ദേഹം ഉള്‍പ്പെടുന്ന ക്രൈസ്തവ വിഭാഗത്തിന്‍െറ പ്രധാന ദേവാലയമായ പരുമല പള്ളിയില്‍ സത്യം ചെയ്യാന്‍ തയാറുണ്ടോ എന്ന് വെല്ലുവിളിക്കുക കൂടി ചെയ്യുന്നു ബാലകൃഷ്ണപിള്ള. ചീഫ് വിപ്പ് പി.സി. ജോര്‍ജും ബിജു രമേശ്, മാണി കോഴ വാങ്ങിയ കാര്യം തന്നോട് സംസാരിച്ചിട്ടുണ്ടെന്നുതന്നെയാണ് സ്ഥിരീകരിക്കുന്നത്. എന്നാല്‍, തന്‍െറ പാര്‍ട്ടി ചെയര്‍മാനെ ന്യായീകരിക്കാതിരിക്കാന്‍ വയ്യെന്നത് മാത്രമാണ് ജോര്‍ജിന്‍െറ നിലപാട്. തനിക്കെതിരെ പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച ആര്‍. ബാലകൃഷ്ണപിള്ളയെ യു.ഡി.എഫില്‍നിന്ന് പുറത്താക്കണമെന്ന് കെ.എം. മാണി ആവശ്യപ്പെട്ടതോടെ ഭരണമുന്നണി വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
ബാറുടമകളില്‍നിന്ന് ധനമന്ത്രി കോഴവാങ്ങിയെന്ന ആരോപണത്തെക്കുറിച്ച വിജിലന്‍സ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെങ്കിലും പുതിയ ആരോപണങ്ങള്‍ കേവലം ബാര്‍ കോഴയുമായി ബന്ധപ്പെട്ടതല്ളെന്നതാണ് ഏറ്റവും ഗുരുതരമായിട്ടുള്ളത്. ധനമന്ത്രി ഓരോ ബജറ്റിലും ഉല്‍പാദകരോ വില്‍പനക്കാരോ ആയ വിവിധ വിഭാഗങ്ങളുടെ പേരില്‍ നികുതി ചുമത്തുകയോ വര്‍ധിപ്പിക്കുകയോ ചെയ്തശേഷം പിന്നീട് അതില്‍ ഇളവുകള്‍ അനുവദിക്കുകയോ പാടെ റദ്ദാക്കുകയോ ചെയ്യുന്നതിന്‍െറ പിന്നില്‍ വന്‍ കോഴ ഏര്‍പ്പാട് നടക്കുന്നുവെന്നതാണ് ഇപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളുടെ അന്തസ്സത്ത. മറ്റുവിധം പറഞ്ഞാല്‍ മന്ത്രി ബജറ്റ് വിറ്റുകാശാക്കുന്നു എന്ന്! ഭരണപക്ഷത്തുനിന്നുതന്നെ ഉയര്‍ന്ന ഈയാരോപണത്തില്‍ സത്യത്തിന്‍െറ അംശമെങ്കിലും ഉണ്ടെങ്കില്‍ അത് സര്‍ക്കാറിന്‍െറ വിശ്വാസ്യതയും ഭരണത്തില്‍ തുടരാനുള്ള അര്‍ഹതയും നിശ്ശേഷം നഷ്ടപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നും കനത്ത കടബാധ്യതയും വകമാറി ചെലവഴിക്കലുമെല്ലാം തുടര്‍ക്കഥയായിട്ടും പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും ജനങ്ങള്‍ക്ക് പരക്കെ ബോധ്യപ്പെട്ടതാണ്. അതേയവസരത്തില്‍ നികുതിപിരിവ് കൃത്യമായും കണിശമായും നടക്കുന്നുമില്ല. ഇത് ഉദ്യോഗസ്ഥ തലത്തിലെ അനാസ്ഥയുടെ ഫലമല്ളെന്നും തലപ്പത്തുള്ളവരുടെ ബോധപൂര്‍വമായ കണ്ണുചിമ്മലും വന്‍കിടക്കാരില്‍നിന്ന് ഭീമമായ കോഴ വാങ്ങി നികുതി കുടിശ്ശിക എഴുതിത്തള്ളുകയോ ഇളവുകള്‍ നിയമാനുസൃതമാക്കിക്കൊടുക്കുകയോ ചെയ്യുന്നതിന്‍െറ ഫലമാണെന്നും ജനങ്ങളെ വിശ്വസിപ്പിക്കുംവിധമാണ് ആരോപണങ്ങള്‍ ഉയരുന്നത്. പൂട്ടിയിട്ട ബാറുകള്‍ തുറക്കാതിരിക്കാന്‍ കാരണം കൊട്ടിഘോഷിക്കപ്പെട്ടപോലെ മദ്യനിയന്ത്രണം എന്ന പ്രഖ്യാപിത അജണ്ടയല്ല, മതിയായ കോഴ ബന്ധപ്പെട്ടവരിലേക്കത്തൊനുള്ള സാവകാശം മാത്രമായിരുന്നെന്നും കരുതേണ്ടിവരുകയാണ്. പ്രതിപക്ഷ സമരങ്ങളുടെ കരുത്തില്ലായ്മമാത്രം അതീവ ഗൗരവമുള്ള ഈ പ്രശ്നത്തില്‍നിന്ന് തലയൂരാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രങ്ങള്‍ക്ക് ന്യായമായിക്കൂടാ.
എന്താണ് സംഭവിച്ചതെന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ജനങ്ങള്‍ക്കറിയണം. വിശ്വാസ്യതയും ഭരണത്തില്‍ തുടരാനുള്ള അര്‍ഹതയും വലുതായി ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന ധനമന്ത്രി  സ്ഥാനമൊഴിഞ്ഞ് സമഗ്രവും സത്വരവുമായ അന്വേഷണത്തിന് വഴിമാറുകയാണ് യഥാര്‍ഥത്തില്‍ നടക്കേണ്ടത്്.  അതിനദ്ദേഹം സന്നദ്ധനല്ളെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്‍െറ അധികാരമുപയോഗിച്ച് ധനമന്ത്രിസ്ഥാനത്തുനിന്ന് കെ.എം. മാണിയെ മാറ്റിനിര്‍ത്തി സ്വീകാര്യമായ അന്വേഷണത്തിന് ഉത്തരവിടണം. ഇപ്പോള്‍ മുറപോലെ നടക്കുന്ന വിജിലന്‍സ് അന്വേഷണം വെറും വഴിപാടാണ്. അതുകൊണ്ടെന്തെങ്കിലും ഫലമുണ്ടാവുമെന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷയില്ല. യു.ഡി.എഫില്‍നിന്ന് ബാലകൃഷ്ണ പിള്ളയെ പുറത്താക്കിയതുകൊണ്ട് മുന്നണിയിലെ കലക്കം തല്‍ക്കാലം അടങ്ങിയേക്കാമെന്നല്ലാതെ പിള്ള ഉത്തരവാദിത്തത്തോടെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥക്ക് മറയിടാന്‍ അതൊട്ടും പര്യാപ്തമാവില്ല.
 

പെരുമാള്‍ മുരുഗന്‍ പേന താഴ്ത്തുമ്പോള്‍

Posted: 20 Jan 2015 05:41 PM PST

Image: 

ആര്‍.എസ്.എസ് ^ബി. ജെ.പി ഭരണത്തിന്‍െറ ആദ്യനാളുകളില്‍തന്നെ അവര്‍ക്ക് ബോധ്യപ്പെട്ടതാണ് ഇന്ത്യയുടെ പ്രത്യയശാസ്ത്രം നിരവധി അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെ മാത്രമേ പൂര്‍ണമായും ഹൈന്ദവവത്കരിക്കാന്‍ കഴിയൂ എന്ന വസ്തുത. ഇന്ത്യയുടെ മതേതരത്വം ഭൂരിപക്ഷത്തിന്‍െറ ആശയാഭീഷ്ടങ്ങള്‍ സ്വാഭാവികമായിക്കാണുന്ന സമീപനത്തില്‍ അധിഷ്ഠിതമാണ്. ഹൈന്ദവ ബിംബങ്ങള്‍, സൂചകങ്ങള്‍ ഒക്കെ മതേതരചിഹ്നങ്ങളായി മനസ്സിലാക്കപ്പെടുന്ന സാഹചര്യം എപ്പോഴും നിലവിലുണ്ട്. ഇന്ത്യന്‍ഭരണകൂടം നെഹ്റുവിന്‍െറ കാലത്തുപോലും അത്തരത്തില്‍  ഹൈന്ദവമായിരുന്നു. ഹൈന്ദവ ഫാഷിസം പക്ഷേ, ഒരുകാലത്തും ഇതുകൊണ്ട് തൃപ്തിപ്പെടാന്‍ തയാറായിരുന്നില്ല.
എന്നാല്‍, ഹൈന്ദവജീവിതത്തിന്‍െറ വൈവിധ്യത്തിലുള്ള അമ്പരപ്പും ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യത്തോടുള്ള സമന്വയവും ദേശീയ സ്വാതന്ത്ര്യസമരവുമായും കീഴാളസമരങ്ങളുമായും ബന്ധപ്പെട്ട് വികസിച്ച മറ്റു ചരിത്രപരമായ ഘടകങ്ങളും കൃത്യമായ ഒരു പ്രത്യയശാസ്ത്ര അജണ്ടയിലൂടെ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കുക എന്ന പദ്ധതി നടപ്പിലാക്കുന്നതിന് അവര്‍ക്കുണ്ടായ തടസ്സങ്ങളായിരുന്നു.
നെഹ്റുവിന്‍െറ മരണത്തിനുശേഷം കോണ്‍ഗ്രസിന്‍െറ നേതൃത്വം പിടിച്ചെടുക്കാനുള്ള മൊറാര്‍ജി ദേശായിയെപ്പോലുള്ള അറുപിന്തിരിപ്പന്‍ തീവ്രവലതുപക്ഷനേതാക്കളുടെ ശ്രമം ഇന്ദിര ഗാന്ധി പരാജയപ്പെടുത്തുകയും മുതലാളിത്തചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ബാങ്ക് ദേശസാത്കരണവും കുത്തകവിരുദ്ധ നിയമവും പ്രീവിപേഴ്സ് പോലുള്ള ഫ്യൂഡല്‍ പ്രീണനങ്ങള്‍ നിര്‍ത്തലാക്കലുമടക്കമുള്ള പുരോഗമന നടപടികള്‍ അവര്‍ ആരംഭിക്കുകയും ചെയ്ത 60കള്‍ മുതലാണ് ഈ വൈരുദ്ധ്യം മുതലെടുത്തുകൊണ്ട് ഹൈന്ദവ ഫാഷിസ്റ്റുകള്‍ പ്രതിപക്ഷകക്ഷികളും മറ്റ് ഇന്ദിര വിരുദ്ധ വലതുപാര്‍ട്ടികളും നേതാക്കളുമായി കൂട്ടുചേര്‍ന്ന് പാര്‍ലമെന്‍ററി പ്രക്രിയയിലൂടെ ഇന്ത്യയില്‍ അധികാരത്തിലത്തൊനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുതുടങ്ങിയത്. കോണ്‍ഗ്രസില്‍ പലതലത്തിലുണ്ടായ പിളര്‍പ്പുകള്‍ക്ക്  പിന്നിലും ഈ അജണ്ടയുടെ സ്വാധീനമുണ്ടായിരുന്നു. ജനതാഭരണകാലത്ത് പ്രധാനമന്ത്രിയായ മൊറാര്‍ജി ഈ പുരോഗമന നടപടികളെ കോണ്‍ഗ്രസിനുള്ളില്‍ ശക്തിയുക്തം എതിര്‍ക്കുകയും അതിന്‍െറപേരില്‍ മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പിന്‍െറ പശ്ചാത്തലത്തില്‍ സി.പി.ഐ ഇന്ദിര ഗാന്ധിയോടൊപ്പം നിന്നത് സി.പി.എമ്മിനെയും സോഷ്യലിസ്റ്റുകളെയും വലത് ഫാഷിസ്റ്റ് പ്രതിപക്ഷവുമായി കൂടുതല്‍ അടുപ്പിക്കുകയും അവരും പല ഘട്ടങ്ങളിലായി അതിന്‍െറ ഭാഗമാവുകയും ചെയ്തു. 70കളോടെ ജയപ്രകാശ് നാരായണന്‍െറ പ്രസ്ഥാനം ഈ ഇന്ദിരവിരുദ്ധ ശക്തികളെയെല്ലാം കോര്‍ത്തിണക്കുന്ന ഒന്നായി മാറുകയും ചെയ്തു. ഈ വലത് മുന്നണിയിലെ കക്ഷികള്‍ ജനതാപാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയമായി ഒന്നായെങ്കിലും  പിന്നീട്, ചിന്നിച്ചിതറിയത് നാം കണ്ടതാണ്. അതില്‍നിന്ന് ബി.ജെ.പിയെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്ന ആര്‍.എസ്.എസ്, ആ പാര്‍ട്ടിയെ മുന്‍നിര പ്രതിപക്ഷപാര്‍ട്ടിയാക്കി മാറ്റുകയും കോണ്‍ഗ്രസിന്‍െറ ദേശീയതലത്തിലുള്ള ഒരേയൊരു ബദലാക്കി വളര്‍ത്തുകയുംചെയ്തു. കോണ്‍ഗ്രസ് ഇതര ബി.ജെ.പി ഇതര മൂന്നാംമുന്നണി എന്ന സങ്കല്‍പം ഈ സാഹചര്യത്തോടുള്ള മറ്റു വലതുപാര്‍ട്ടികളുടെ പ്രതികരണമായിരുന്നെങ്കിലും അതിനു വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടക്കം മുതലുള്ള കോണ്‍ഗ്രസ് ആര്‍.എസ്.എസ് വൈരുദ്ധ്യം തന്നെയാണ് മുഖ്യ രാഷ്ട്രീയവ്യവഹാരമായി നിലകൊണ്ടത്. ഭൂരിപക്ഷ ഹൈന്ദവ മതേതരത്വംകൊണ്ട് തൃപ്തിപ്പെടുക എന്ന കോണ്‍ഗ്രസിന്‍െറ മൃദുനയവും അതുപോരാ, പൂര്‍ണമായ ഹിന്ദുത്വവത്കരണംതന്നെ വേണമെന്ന ആര്‍.എസ്.എസിന്‍െറ പിടിവാശിയും തമ്മിലാണ് എക്കാലത്തും രാഷ്ട്രീയപോരാട്ടം ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ആര്‍.എസ്.എസ് 60കള്‍ മുതല്‍ നേടാന്‍ തുടങ്ങിയ മേല്‍ക്കൈ കൂടുതല്‍ ശക്തമായതിന്‍െറ അടയാളംകൂടിയാണ് ആദ്യം ജനസംഘത്തിന്‍െറയും പിന്നീട് ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പ് വിജയങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊറ്റക്ക് ഭൂരിപക്ഷം ലഭിക്കുകയുംചെയ്തു.
അധികാരത്തിലത്തെിയ ആര്‍.എസ്.എസ് ^ബി.ജെ.പി ശക്തികള്‍ മൂന്നുതലങ്ങളിലായാണ് സ്വന്തം പ്രത്യയശാസ്ത്ര അജണ്ട ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഒന്ന്, പാര്‍ലമെന്‍റിലെ ഭൂരിപക്ഷമുപയോഗിച്ച് ഭരണകൂടസ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹൈന്ദവ  ഫാഷിസ്റ്റ് വക്താക്കളെയും പ്രചാരകരെയും മുഖ്യസ്ഥാനങ്ങളില്‍ നിയോഗിച്ച് അവയുടെ പ്രവര്‍ത്തനം വിഭാഗീയമാക്കുക. രണ്ട്, ജനജീവിതം കൂടുതല്‍ മതാടിസ്ഥാനത്തില്‍ വിഭാഗീകരിക്കുന്നതിനായി ഘര്‍ വാപസി പോലുള്ള പരിപാടികള്‍ ആവിഷ്കരിക്കുകയും അന്യമത ആഘോഷങ്ങളും ഉത്സവങ്ങളും മറ്റും നിയന്ത്രിക്കുകയും നിരാകരിക്കുകയും ചെയ്യുക. മൂന്ന്, നേരിട്ടുള്ള പ്രകോപനങ്ങളിലൂടെ മതേതര വ്യവഹാരങ്ങളെ ആക്രമിക്കുകയും ധൈഷണികമായ അതിന്‍െറ മേല്‍ക്കോയ്മ തകര്‍ക്കുകയും ചെയ്യുക.
ഒരര്‍ഥത്തില്‍ അങ്ങേയറ്റത്തെ ക്ളിനിക്കല്‍ കൃത്യതയോടെയാണ് ഈ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. പെരുമാള്‍ മുരുഗന്‍െറ പഴയ നോവല്‍ പ്രകോപനത്തിനുള്ള പുതിയ ആയുധമാക്കിയത് അതുകൊണ്ടുതന്നെ ഒരു യാദൃച്ഛിക സംഭവമല്ല. ഒറ്റപ്പെട്ട സംഭവമല്ളേയല്ല. ആക്രമണത്തിന് മുരുഗനെ തെരഞ്ഞെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ദലിത് കീഴാള ജീവിതത്തിന്‍െറ സംഘര്‍ഷങ്ങള്‍ ആവിഷ്കരിച്ച എഴുത്തുകാരന്‍ എന്ന നിലയിലുള്ള മുരുഗന്‍െറ ഭേദ്യത (Vulnerability). രണ്ട്, സത്യസന്ധമായ ചിത്രീകരണങ്ങളെ പ്രകോപനങ്ങളായി വിലയിരുത്താനും അവഹേളനമായി വ്യാഖ്യാനിക്കാനുമുള്ള സൂക്ഷ്മമായ രാഷ്ട്രീയസാധ്യത.  
ഇപ്പോള്‍ വിവാദമായിട്ടുള്ള ‘മാതോരുഭാഗന്‍’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നത് കൊങ്ങുവെള്ളാള ഗൗണ്ടര്‍ വിഭാഗത്തിന്‍െറ ജീവിതമാണ്. ഭര്‍ത്താവിന്‍െറ വന്ധ്യത അജ്ഞാതനുമായുള്ള ലൈംഗികബന്ധത്തിലൂടെ മറികടന്ന് സ്ത്രീകളെ അമ്മമാരാകാന്‍ അനുവദിക്കുന്ന ക്ഷേത്രാചാരത്തെക്കുറിച്ച് തമിഴില്‍ എഴുതുമ്പോഴില്ലാത്ത രോഷം ഇംഗ്ളീഷ് വിവര്‍ത്തനമുണ്ടാകുമ്പോള്‍ പൊട്ടിമുളക്കുന്നത് എവിടെ നിന്നാണ്?
ഗൗണ്ടര്‍ ജാതിരാഷ്ട്രീയം ഇന്നുകാണുന്ന രീതിയില്‍ ശക്തിപ്പെട്ടത് ഈയടുത്ത കാലത്താണ്. കൊങ്ങുനാട് മുന്നേറ്റകഴകം രൂപവത്കരിക്കപ്പെടുകയും അതിന്‍െറ രാഷ്ട്രീയപാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്തതാണ്. തുടക്കംമുതല്‍ അതിന്‍െറ നേതാക്കള്‍ ബി.ജെ.പിയോടാണ് ആഭിമുഖ്യം കാട്ടിയിട്ടുള്ളത്. അതിനുള്ള കാരണം ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്‍െറ വേരറുത്ത് തമിഴ്നാട്ടില്‍ ശക്തിയാര്‍ജിക്കുന്നതിനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി സംയുക്തത്തിന്‍െറ ശ്രമങ്ങള്‍കൂടി ഈ ‘കൊങ്ങു ദേശീയത’യുടെ ഉയിര്‍ത്തെഴുന്നേല്‍പിന് പിന്നിലുണ്ട് എന്നതാണ്.
ഗൗണ്ടര്‍ വിഭാഗത്തെ മുന്നില്‍നിര്‍ത്തി, 2010ല്‍ തമിഴില്‍ പുറത്തിറങ്ങുകയും പരക്കെ വായിക്കപ്പെടുകയും ചെയ്ത പുസ്തകത്തിന് 2014ല്‍ ഇംഗ്ളീഷ് വിവര്‍ത്തനമിറങ്ങുമ്പോള്‍ അതിനെതിരെ പ്രക്ഷോഭവുമായി വരുന്നത്  വളരെ വിദഗ്ധമായി ആസൂത്രണം ചെയ്യപ്പെട്ട പ്രക്ഷോഭണ നാടകമാണിത് എന്നതിന്‍െറ തെളിവാണ്.
എന്നാല്‍, തമിഴ്നാട്ടിലെ ഹൈന്ദവരാഷ്ട്രീയ ദൃഢീകരണം എന്ന ഒറ്റലക്ഷ്യം മാത്രമല്ല ഇതിനുള്ളത്. ഇത് ഇന്ത്യയിലൊന്നാകെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ആക്രമണ വ്യഗ്രതകളുടെ, പ്രവണതകളുടെ ഭാഗമാണ്. തദ്ദേശ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള പ്രകോപനങ്ങള്‍ ഒന്നൊന്നായി ആസൂത്രണം ചെയ്ത് മുതലെടുക്കുകയാണ്.
പിന്നാക്കജാതി എന്ന് ഒൗദ്യോഗികമുദ്ര പതിച്ചുവാങ്ങിച്ചിട്ടുള്ള ഗൗണ്ടര്‍ സമുദായ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ഗൗണ്ടര്‍ ജന്മിത്വവും ദലിത് അടിമത്തവും ചര്‍ച്ചചെയ്യുന്ന പെരുമാള്‍ മുരുഗന്‍െറ ‘കൂള മാതരി’ എന്ന പ്രസിദ്ധമായ നോവലും അലോസരമുണ്ടാക്കുന്നത് തന്നെയാണ്. മുരുഗന്‍െറ നോവലുകളുടെ സവിശേഷത അത് കൊങ്ങുനാടിന്‍െറ ചരിത്രത്തെ, ഭാഷാഭേദത്തെ, ചൊല്ലുകളെ, രാഷ്ട്രീയത്തെ, ആചാരങ്ങളെ, വിശ്വാസങ്ങളെ ഗാഢമായി ആശ്രയിക്കുന്നവയാണ് എന്നതാണ്. കൊങ്ങുജീവിതത്തിന്‍െറ അതിസൂക്ഷ്മതകളാണ് ആ കഥകളുടെ ആഖ്യാനസന്ദര്‍ഭങ്ങളെ സംഘര്‍ഷാത്മകമാക്കുന്നത്. ‘കൂള മാതരി’ ഒരു പ്രാദേശിക നോവലാണ് എന്ന് അത് 2005ല്‍ 30000 ഡോളറിന്‍െറ കിരിയാമ സമ്മാനത്തിന്‍െറ അവസാനത്തെ അഞ്ച് പുസ്തകങ്ങളുടെ ലിസ്റ്റില്‍ എത്തിയപ്പോള്‍ മുരുഗന്‍ പറഞ്ഞിരുന്നു (വി. ഗീതയുടെ വിവര്‍ത്തനം: Season of the Palm). ആ സാംസ്കാരിക ഭൂമികയുടെ സത്യസന്ധതയില്ലാതെ തനിക്ക് എഴുതാന്‍ കഴിയില്ളെന്ന പ്രഖ്യാപനംകൂടിയാണ് നീചമായ ഈ ആക്രമണത്തില്‍ മനംനൊന്ത് താന്‍ എഴുത്തുനിര്‍ത്തുന്നു എന്ന മുരുഗന്‍െറ പ്രസ്താവന. തന്‍െറ എഴുത്തിനെ സെന്‍സര്‍ ചെയ്യുന്ന ഹൈന്ദവ ഫാഷിസം തന്‍െറ സര്‍ഗാത്മകതയുടെ ഏറ്റവും സൂക്ഷ്മമായ ഒരു സവിശേഷതയെയാണ്, അതിന്‍െറ തീക്ഷ്ണമായ പ്രാദേശിക പ്രതിരോധത്തെയാണ് ഭയപ്പെടുന്നത് എന്ന് ഇതിലൂടെ മുരുഗന്‍ ഓര്‍മിപ്പിക്കുകയാണ്.  
ഗൗണ്ടര്‍ സമുദായത്തിലെ വരേണ്യ നേതൃത്വത്തിന്‍െറ രാഷ്ട്രീയമോഹങ്ങള്‍ക്കും  അവരെ പിന്നില്‍നിന്നും ഒപ്പംനിന്നും നിയന്ത്രിക്കുന്ന ഹിന്ദുത്വ ഫാഷിസത്തിന്‍െറ പ്രത്യയശാസ്ത്രത്തിനുംമുന്നില്‍ മുരുഗന്‍ മുട്ടുമടക്കുകയല്ല. മറിച്ച്, ഓരോ എഴുത്തുകാരന്‍െറയും സര്‍ഗാത്മകതയെ ഫാഷിസം മുറിവേല്‍പിക്കുമ്പോള്‍ നിങ്ങളെന്താണ് ചെയ്യാന്‍ പോകുന്നത് എന്ന ശക്തമായ ചോദ്യം പൊതുസമൂഹത്തിന് മുന്നിലേക്ക് എറിയുകയാണ് എഴുത്ത് നിര്‍ത്തുന്നതിലൂടെ അദ്ദേഹം ചെയ്തിരിക്കുന്നത്.
 

ന്യൂട്രിനോ ഒബ്സര്‍വേറ്ററി വരുമ്പോള്‍

Posted: 20 Jan 2015 05:40 PM PST

Image: 

തമിഴ്നാട്ടിലെ തേനിയില്‍ കേരളവുമായി അതിര്‍ത്തിപങ്കിടുന്ന പോട്ടിപ്പുറം ഗ്രാമത്തില്‍ ഒരു ന്യൂട്രിനോ ഒബ്സര്‍വേറ്ററി (ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി) സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ദൈവകണംപോലെതന്നെ, ശാസ്ത്രലോകത്തിന് പൂര്‍ണമായും പിടിതരാത്ത കണമാണ് ന്യൂട്രിനോ. ഈ കണങ്ങളെക്കുറിച്ചുളള പഠനത്തിന് ഭൂമിക്കടിയില്‍ 1.3 കിലോമീറ്റര്‍ ആഴത്തില്‍ ഒരു നിരീക്ഷണാലയം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്‍െറ ധനസഹായത്തോടെയാകും ഇതിന്‍െറ പ്രവര്‍ത്തനം. സാങ്കേതിക സഹായങ്ങള്‍ക്കായി അമേരിക്കയിലെ പേരുകേട്ട ഗവേഷണ സ്ഥാപനമായ ഫെര്‍മിലാബിലെ ശാസ്ത്രജ്ഞരുമുണ്ടാകും. ബഹിരാകാശ ഗവേഷണമേഖലയിലും ജ്യോതിശാസ്ത്രത്തിലും അടുത്തകാലത്തായി ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ തേനിയിലെ ന്യൂട്രിനോ പദ്ധതിയെ ലോകം ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഭൂമിശാസ്ത്രപരമായി ഒരു ന്യൂട്രിനോ ഒബ്സര്‍വേറ്ററിക്ക് ലോകത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും ഈ പദ്ധതിയെ ശ്രദ്ധേയമാക്കുന്നുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും തേനിയിലെ ന്യൂട്രിനോകേന്ദ്രം ഇതിനകംതന്നെ വിവാദമായിക്കഴിഞ്ഞിരിക്കുന്നു. പദ്ധതിക്ക് അനുമതിലഭിച്ച ദിവസംതന്നെ, തമിഴ്നാട്ടില്‍ ഇതിനെതിരെ പലയിടങ്ങളിലും പ്രക്ഷോഭപരിപാടികള്‍ അരങ്ങേറി. വിഷയത്തില്‍ കേരളവുമായി സഹകരിച്ച് പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ഇതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും കാണുമെന്ന് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈകോ കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുണ്ടായി.
ഏതാണ്ട് രണ്ടുവര്‍ഷം മുമ്പുതന്നെ കേരളത്തില്‍ ഒരു ന്യൂട്രിനോ വിവാദം അരങ്ങേറിയിട്ടുണ്ട്. തേനിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ന്യൂട്രിനോ നിരീക്ഷണ കേന്ദ്രത്തെക്കുറിച്ച്  പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തിയ ചില പ്രസ്താവനകളോടെയായിരുന്നു ഇത്.
വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുന്ന ഒരുപദ്ധതി കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി നടപ്പിലാക്കാനൊരുങ്ങുന്നുവെന്നായിരുന്നു അദ്ദേഹത്തിന്‍െറ ആരോപണം. അമേരിക്കയില്‍നിന്ന് ഭൂമിക്കടിയിലൂടെ കടത്തിവിടുന്ന ഉന്നത ഊര്‍ജമുള്ള ന്യൂട്രിനോ രശ്മികളെ നിരീക്ഷണാലയത്തില്‍ സ്വീകരിച്ച് അവ ജൈവ ഘടനയിലുണ്ടാക്കുന്ന മാറ്റങ്ങളെ നിരീക്ഷിക്കുന്ന പരീക്ഷണശാലയാണത്രെ ഇത്. കൂറ്റന്‍ പാറകള്‍ തുരന്ന് ഒരുകിലോമീറ്റര്‍ കനത്തില്‍ നിര്‍മിക്കുന്ന തുരങ്കം വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്നും അമേരിക്കയുമായി നേരത്തേ ഉണ്ടാക്കിയ രഹസ്യകരാറിന്‍െറ ഭാഗമായാണ് പരീക്ഷണശാലയുടെ നിര്‍മാണമെന്നും വി.എസ്. അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. നേരത്തേ, വന്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഇന്ത്യ-യു.എസ് ആണവകരാറിന്‍െറ ഭാഗമാണിതെന്നാണ് അദ്ദേഹത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പ്രമുഖ ആക്ടിവിസ്റ്റും ശാസ്ത്രമെഴുത്തുകാരനുമായ വി.ടി. പത്മനാഭന്‍ പറഞ്ഞത്. പിന്നീട് കറന്‍റ് സയന്‍സ് പോലുള്ള ശാസ്ത്രജേണലുകളില്‍ അദ്ദേഹം ഈ തിയറി ആവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ നിരീക്ഷണാലയത്തിന് കേന്ദ്രം പച്ചക്കൊടികാട്ടിയ സാഹചര്യത്തില്‍ ശാസ്ത്രലോകത്തുനിന്നുതന്നെ പുതിയ വിവാദങ്ങള്‍ക്ക് സാധ്യതയുണ്ട്.
യഥാര്‍ഥത്തില്‍ ഈ ന്യൂട്രിനോ ഒബ്സര്‍വേറ്ററിയെ ഇങ്ങനെ എതിര്‍ക്കേണ്ട കാര്യമുണ്ടോ? ‘ന്യൂട്രിനോ’ എന്ന വാക്കിന്‍െറ അര്‍ഥംതന്നെ ചെറുതും നിഷ്പക്ഷവും നിരുപദ്രവകാരിയുമായ കണം എന്നാണ്. പ്രകാശത്തോടടുത്ത വേഗത്തില്‍ സഞ്ചരിക്കുന്നതും ചാര്‍ജില്ലാത്തതുമായ ഈ കണം സൂര്യനില്‍നിന്ന് സദാ ഭൂമിയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു. സൂര്യന് പുറമെ, പ്രപഞ്ചത്തിലെ മറ്റു സ്രോതസ്സുകളില്‍നിന്നും ഇവ ഭൂമിയിലത്തെുന്നുണ്ട്. സൂര്യനില്‍നിന്നുമാത്രം സെക്കന്‍ഡില്‍  2x1038 (2നുശേഷം 38 പൂജ്യം) ന്യൂട്രിനോകള്‍ ഭൂമിയിലത്തെുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.  ഈ രശ്മി ഇത്രമേല്‍ അപകടമായിരുന്നെങ്കില്‍ ഇന്ന് ഭൂമിയില്‍ ജീവജാലങ്ങള്‍ ബാക്കിയുണ്ടാകുമോ?
ഇന്ന് ജ്യോതിശാസ്ത്രത്തില്‍ ‘ന്യൂട്രിനോ ആസ്ട്രോണമി’ എന്ന ശാഖതന്നെയുണ്ട്. പ്രപഞ്ച പ്രതിഭാസങ്ങളെയും വസ്തുക്കളെയും ന്യൂട്രിനോ ഡിറ്റക്ടറുകളും മറ്റും ഉപയോഗിച്ച് പഠനവിധേയമാക്കുന്ന ശാസ്ത്രശാഖയാണിത്. സൂര്യനിലും ഇതരനക്ഷത്രങ്ങളിലും നടക്കുന്ന ന്യൂക്ളിയര്‍ പ്രതിപ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ന്യൂട്രിനോ ഡിറ്റക്ടറുകള്‍ക്ക് സാധിക്കുമെന്നതിനാല്‍ ന്യൂട്രിനോ ആസ്ട്രോണമിയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ക്ക് കൃത്യത കൂടും. ന്യൂട്രിനോകള്‍ക്ക് ഏത് വസ്തുവിനെയും (മനുഷ്യനെയും ഭൂമിയെ തന്നെയും) തുളച്ചുപോകാനുള്ള കഴിവുണ്ട്. ന്യൂട്രിനോകളെ ഒരുവസ്തുവിനകത്തുകൂടി കടത്തിവിട്ടാല്‍ അതിന്‍െറ ആന്തരികഭാഗം സംബന്ധിച്ച വിവരങ്ങള്‍ നമുക്ക് ലഭിക്കും. മറ്റൊരര്‍ഥത്തില്‍, ഭൂമിയുടെ ഒരു ഭാഗത്തുകൂടി പ്രവേശിക്കുന്ന ന്യൂട്രിനോകളെ മറുഭാഗത്ത് നിരീക്ഷിച്ചാല്‍, ഭൗമാന്തര്‍ഭാഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും!
ഈ കണങ്ങളെക്കുറിച്ച് ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത് ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ്. കര്‍ണാടകയിലെ കോലാര്‍ സ്വര്‍ണഖനിയില്‍, ഭൗമോപരിതലത്തില്‍നിന്ന് 2300 മീറ്റര്‍ താഴെ സ്ഥാപിച്ച അയണ്‍ കലോറി മീറ്റര്‍ എന്ന ഉപകരണംവഴി അവര്‍ ന്യൂട്രിനോകളെ നിരീക്ഷിക്കുകയും ഈ ശാസ്ത്രശാഖക്ക് പല സംഭാവനകള്‍ നല്‍കുകയുമുണ്ടായി. 2001ല്‍ ഖനി അടച്ചുപൂട്ടിയതോടെ നിരീക്ഷണങ്ങളും നിലച്ചു. പിന്നീട്, പുതിയൊരു നിരീക്ഷണശാലക്കുവേണ്ടിയുള്ള അന്വേഷണങ്ങളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി എന്ന ആശയത്തില്‍ കൊണ്ടത്തെിച്ചത്. 50ഓളം വരുന്ന ഈ ശാസ്ത്രസംഘമാണ് പുതിയ നിരീക്ഷണാലയത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്.
2003ല്‍ ഇവര്‍ നാഷനല്‍ ന്യൂട്രിനോ കൊളാബറേഷന്‍ ഗ്രൂപ് എന്ന സംഘടനക്ക് രൂപംനല്‍കി. ഇവര്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി പദ്ധതിയെ 11ാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. തമിഴ്നാട്ടിലെ നീലഗിരിയിലെ സിങ്കാരിയായിരുന്നു പദ്ധതിക്കായി ആദ്യം തെരഞ്ഞെടുത്തത്്. പാരിസ്ഥിതിക കാരണങ്ങളാല്‍, ഈ സ്ഥലം വേണ്ടെന്നുവെച്ചു. അങ്ങനെയാണ് തേനി തെരഞ്ഞെടുക്കപ്പെട്ടത്.
കിലോമീറ്ററുകള്‍ ആഴത്തില്‍ തുരങ്കം നിര്‍മിച്ച് എന്തിനാണ് ഇത്തരം ഒരു പരീക്ഷണശാലയെന്ന് ചോദിക്കുന്നവരുണ്ട്. ഭൂമിക്ക് ഉപരിതലത്തിലോ അല്ളെങ്കില്‍, പല ദൂരദര്‍ശിനികളും സ്ഥാപിക്കപ്പെട്ടിട്ടുള്ളതുപോലെ ബഹിരാകാശത്താണ് ഇവ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ന്യൂട്രിനോ നിരീക്ഷണങ്ങള്‍ കൃത്യമായിക്കൊള്ളണമെന്നില്ല. ലോകത്തെ ആദ്യ ന്യൂട്രിനോ ഒബ്സര്‍വേറ്ററികളില്‍ ഒന്നായ ബാക്സാന്‍ നിരീക്ഷണാലയം കോകിസിയ മലനിരയില്‍ 300 മീറ്റര്‍ താഴെയാണ് സ്ഥാപിച്ചിട്ടുള്ളത്. ഏറ്റവും ആധുനിക ന്യൂട്രിനോ നിരീക്ഷണശാലയായ അന്‍റാറസ് സ്ഥാപിച്ചിട്ടുള്ളത് മെഡിറ്ററേനിയന്‍ കടലില്‍ ഫ്രഞ്ച് അതിര്‍ത്തിയില്‍ രണ്ടരക്കിലോമീറ്റര്‍ ആഴത്തിലാണ്. അന്‍റാര്‍ട്ടക്കയിലുള്ള ഐസ് ക്യൂബ് നിരീക്ഷണാലയമാണ് ലോകത്തെ മറ്റൊരു പ്രധാന ന്യൂട്രിനോ ഒബ്സര്‍വേറ്ററി. സൂര്യനില്‍നിന്നും മറ്റു പ്രാപഞ്ചിക സ്രോതസ്സുകളില്‍നിന്നും വരുന്ന കണങ്ങളില്‍ പലതും അന്തരീക്ഷത്തില്‍വെച്ച് മറ്റു കണങ്ങളുമായി കൂട്ടിയിടിച്ച് പുതിയ കണങ്ങള്‍ സൃഷ്ടിക്കപ്പെടും. ഒബ്സര്‍വേറ്ററി ഭൗമോപരിതലത്തിലൊ ബഹിരാകാശത്തൊ ആണെങ്കില്‍, അവക്ക്  ഈ കണങ്ങളെയെല്ലാം സ്വീകരിക്കേണ്ടിവരും.
ഭൂമിക്കടിയിലൊ കടലിനടിത്തട്ടിലൊ ഉള്ള ഒബ്സര്‍വേറ്ററിയില്‍ എത്തുന്നത് ന്യൂട്രിനോകള്‍ മാത്രമായിരിക്കും.  ഇതിന് മറ്റൊരു സാധ്യതകൂടിയുണ്ട്. ലോകത്തെ ഏതെങ്കിലുമൊരു കണികാ പരീക്ഷണശാലയില്‍നിന്ന് നിര്‍മിക്കപ്പെടുന്ന ന്യൂട്രിനോ കണങ്ങളെ മറ്റൊരു നിരീക്ഷണാലയത്തിന് സ്വീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാവില്ല. ഈ സാധ്യതയെ ‘ന്യൂട്രിനോ ബോംബ്’ എന്നൊക്കെയാണ് ഒബ്സര്‍വേറ്ററിയെ എതിര്‍ക്കുന്ന ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.
അതേസമയം, ‘ന്യൂട്രിനോ വിരോധി’കളുടെ മുഴുവന്‍ ആശങ്കയും അസ്ഥാനത്താണെന്ന് പറയാനാവില്ല. ശരിയായ ദിശയിലല്ല ഒബ്സര്‍വേറ്ററിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കില്‍ ഒരു ജൈവവൈവിധ്യ കലവറതന്നെ നമുക്ക് നഷ്ടമായേക്കും.  ഇപ്പോള്‍ കേന്ദ്രം നല്‍കിയ അനുമതിയില്‍തന്നെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിനുവേണ്ടി പാരിസ്ഥിതികാഘാതപഠനം നടത്തിയ സലീം അലി സെന്‍റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്‍ഡ് നാചുറല്‍ ഹിസ്റ്ററി പറയുന്നത് തങ്ങളുടെ അന്വേഷണം പല മേഖലകളിലേക്കും കടന്നുചെന്നിട്ടില്ളെന്നാണ്. 1.3 കിലോമീറ്റര്‍ താഴെയാണ് നിരീക്ഷണാലയം നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനായി  എട്ടുലക്ഷം ടണ്‍ പാറ പൊടിച്ചുനീക്കണം; ഇതിനുവേണ്ടി 1000 ടണ്‍ ജലാറ്റിന്‍ ഉപയോഗിക്കേണ്ടിവരും.
അതോടൊപ്പം, ഭൂകമ്പസാധ്യതയുള്ള ഒരു മേഖലയിലാണ് നിര്‍ദിഷ്ടപദ്ധതി വരുന്നതെന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഗൗരവത്തിലെടുക്കേണ്ടതുണ്ട്. തേനി ജില്ലക്കടുത്ത കമ്പം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഭ്രംശമേഖലയായാണ് (fault zone) വലിയൊരു വിഭാഗം ജിയോളജിസ്റ്റുകളും കണക്കാക്കുന്നത്. കൂടാതെ, ഈ മലനിരകള്‍ താങ്ങിനിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അടക്കമുള്ള അണക്കെട്ടുകള്‍ അപകടത്തിലാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
 

കേന്ദ്രം ഓര്‍ഡിനന്‍സ് തലവേദനയില്‍

Posted: 20 Jan 2015 01:18 PM PST

Image: 
Subtitle: 
മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്നു; പ്രാദേശിക കക്ഷികളെ നോട്ടമിട്ട് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കി ഒന്നിനു പിറകെ ഒന്നായി ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച കേന്ദ്രസര്‍ക്കാര്‍, അതിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടുന്നതിന് വഴി തേടുന്നു. ബജറ്റ് സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ അവതരിപ്പിച്ച് പാസാക്കാനുള്ള സാധ്യതകള്‍ മോദിസര്‍ക്കാറിലെ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ചര്‍ച്ച ചെയ്തു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിനെതിരെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം നടന്നത്.  ബജറ്റ് സമ്മേളനം ഫെബ്രുവരി മൂന്നാംവാരം തുടങ്ങും. പാര്‍ലമെന്‍റ് സമ്മേളിച്ച് ആറാഴ്ചക്കുള്ളില്‍ ഓര്‍ഡിനന്‍സ് പാസാക്കണമെന്നാണ് ചട്ടം. മൂന്നു പ്രാവശ്യത്തില്‍ കൂടുതല്‍ ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് അധികാരമില്ല. ഭൂനിയമ ഭേദഗതി, കല്‍ക്കരി ഖനന ലൈസന്‍സുകളോട് കടുത്ത എതിര്‍പ്പാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിനെതിരെ സഭയില്‍ ഒന്നിച്ചുനീങ്ങാനാണ് പ്രതിപക്ഷത്തിന്‍െറ പുറപ്പാട്. സഭയില്‍ അവതരിപ്പിച്ച് പരാജയപ്പെടാത്ത ഓര്‍ഡിനന്‍സ് പാസാക്കാന്‍ സംയുക്ത പാര്‍ലമെന്‍റ് സമ്മേളനം വിളിക്കാന്‍ പറ്റില്ളെന്ന നിയമോപദേശവുമുണ്ട്.  ഇത്തരം സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രതിപക്ഷത്തുള്ള ചില പാര്‍ട്ടികളുടെ സഹകരണം തേടാന്‍ സര്‍ക്കാര്‍ കരുനീക്കം നടത്തുന്നുണ്ട്. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം ചെന്നൈയില്‍ എത്തി എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയെ കണ്ടത് സഹായം തേടിയാണ്. ശാരദാ ചിട്ടിഫണ്ട് തട്ടിപ്പു കേസന്വേഷണത്തില്‍ സി.ബി.ഐയുടെ വേഗം കുറഞ്ഞത് തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ സഹകരണം തേടി പിന്നാമ്പുറ ചര്‍ച്ച നടക്കുന്നതുകൊണ്ടാണെന്ന് ആരോപണമുണ്ട്.
മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ നടത്തിയ വ്യവസായി സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗഡ്കരിയും പങ്കെടുത്തതും ശത്രുത മാറ്റിവെച്ചാണ്.
രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാറിന് മമത-ജയ പിന്തുണ കിട്ടിയാല്‍ പ്രതിസന്ധി ഏറക്കുറെ തീരും. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണ എന്താണെന്ന കാര്യം പുറത്തുവന്നിട്ടില്ല. ജെയ്റ്റ്ലിയുടെ ചെന്നൈ യാത്രക്ക് പിന്നാലെ ഓര്‍ഡിനന്‍സ് പാസാക്കിയെടുക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി എം. വെങ്കയ്യനായിഡുവാണ് യോഗം വിളിച്ചത്. അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ് എന്നിവരും മറ്റ് ആറു മന്ത്രിമാരും പങ്കെടുത്തു.  എട്ട് ഓര്‍ഡിനന്‍സുകളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
 പാര്‍ലമെന്‍റിലെ പ്രതിപക്ഷ ബഹളത്തിന്‍െറ പേരിലായിരുന്നു ഇത്. പ്രധാന ഓര്‍ഡിനന്‍സുകളെല്ലാം വ്യവസായികളെ ലക്ഷ്യമാക്കിയുള്ളതാണ്. നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരിലുള്ള ഈ ഓര്‍ഡിനന്‍സുകള്‍ പാസാകാന്‍ അനുവദിക്കില്ളെന്ന കാര്യത്തില്‍ കോണ്‍ഗ്രസും ജനതാ പരിവാര്‍ പാര്‍ട്ടികളും ഇടതുപാര്‍ട്ടികളും ഒരേ നിലപാടിലാണ്. ഓര്‍ഡിനന്‍സ് രാജ്യസഭയില്‍ പരാജയപ്പെടുന്നതാകട്ടെ, സര്‍ക്കാറിന് വലിയ നാണക്കേടാവും. നിയമനിര്‍മാണങ്ങള്‍ക്ക് സര്‍ക്കാറിനുള്ള കരുത്ത് കൂടിയാണ് ചോദ്യം ചെയ്യപ്പെടുക.  
പാര്‍ലമെന്‍റിന്‍െറ സംയുക്ത സമ്മേളനം വിളിക്കുന്ന കാര്യവും മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കേണ്ടി വന്ന ബന്ധപ്പെട്ട ബില്ലുകള്‍ ലോക്സഭയില്‍ പാസായതാണെന്ന് മന്ത്രി വെങ്കയ്യനായിഡു പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. വിശദ ചര്‍ച്ചക്കായി പാര്‍ലമെന്‍ററികാര്യ മന്ത്രിസഭാ സമിതി ബുധനാഴ്ച ചേരുന്നുണ്ട്.

കിതച്ചും കുതിച്ചും കേരളം

Posted: 20 Jan 2015 12:24 PM PST

Image: 
Subtitle: 
400 മീറ്ററില്‍ പെണ്‍ പോരിമ, ഫീല്‍ഡില്‍ നിരാശ •രണ്ട് മീറ്റ് റെക്കോഡുകള്‍ കൂടി

ഏറിലും ചാട്ടത്തിലും കിതച്ച കേരളം ഓട്ടത്തില്‍ കുതിച്ചു. രണ്ട് ദേശീയ റെക്കോഡുകള്‍ പിറന്ന 60ാമത് ദേശീയ സ്കൂള്‍  മീറ്റിന്‍െറ രണ്ടാം ദിനം പെണ്‍പോരിമയില്‍  400 മീറ്ററില്‍ നേടിയ  മൂന്നെണ്ണമുള്‍പ്പെടെ നാലു സ്വര്‍ണം സ്വന്തമാക്കിയ  കേരളം തുടര്‍ച്ചയായ 18ാം കിരീടം തേടിയുള്ള പ്രയാണത്തില്‍ മൂന്നില്‍ തന്നെ. ബിര്‍സ മുണ്ട അത്ലറ്റിക് സ്റ്റേഡിയത്തില്‍ കെ.ടി. നീന നടന്നു നേടിയ സ്വര്‍ണവുമായി തുടങ്ങിയ ജേതാക്കള്‍ നിരാശ പടര്‍ത്തിയ ചൊവ്വാഴ്ചയുടെ പകലിനൊടുവിലാണ് സുവര്‍ണനേട്ടങ്ങളിലേക്ക് ചുവടുവെച്ചത്. ഇന്നലെ  നാല് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും കണക്കില്‍ ചേര്‍ത്ത കേരളം മൊത്തം സമ്പാദ്യം ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവുമാക്കി ഉയര്‍ത്തി. 36 പോയന്‍റുള്ള കേരളത്തിന് പിന്നില്‍ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയുമായി മഹാരാഷ്ട്രയാണ് രണ്ടാമത്. തമിഴ്നാടിന് 11ഉം പശ്ചിമ ബംഗാളിന് 10 ഉം പോയന്‍റുണ്ട്. ഒറ്റ ലാപ് ഓട്ടത്തില്‍ പി.ഡി. അഞ്ജലിയും ജിസ്ന മാത്യുവും ഷഹര്‍ബാന സിദ്ദീഖും വിജയപീഠം കയറിയപ്പോള്‍ സ്മൃതി മോള്‍ രാജേന്ദ്രനും ലിനറ്റ് ജോര്‍ജും വെള്ളിയും വെങ്കലവുമായി ഒപ്പംനിന്നു. സീനിയര്‍ വിഭാഗത്തില്‍ സനു സാജന്‍ നേടിയ വെള്ളിയാണ് 400 മീറ്ററില്‍ ആണ്‍കുട്ടികളുടെ  ഏക സംഭാവന. ഇന്നലെയും സ്വര്‍ണം തൊടാനാവാതെപോയ പിറ്റില്‍നിന്ന് വിനിജ വിജയനും ഗോപിക നാരായണനും വെള്ളി കൊണ്ടുവന്നപ്പോള്‍  അമല്‍ പി. രാഘവും മേഘ മറിയം മാത്യുവും ഷോട്ട് എറിഞ്ഞത് വെങ്കലത്തിലേക്കായിരുന്നു. ചൊവ്വാഴ്ച നടന്ന 16 ഫൈനലുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് കേരളം മെഡല്‍ നേടിയത്.

നാനൂറില്‍ പെണ്‍പോരിമ
വെയിലിന് ഇളം ചൂട് വന്ന ഉച്ചയോടെ ട്രാക്കില്‍ കേരളത്തിന്‍െറ പ്രതീക്ഷകള്‍ വീണ്ടും പൂത്തുലഞ്ഞു. പെണ്‍കുട്ടികളുടെ 400  മീറ്ററില്‍ ഒന്നിന് പിറകെ ഒന്നായി പി.ഡി. അഞ്ജലിയും ജിസ്ന മാത്യുവും ഷഹര്‍ബാന സിദ്ദീഖും വിജയപീഠത്തിലേക്ക് ഓടിക്കയറി. ഇവക്ക് മാറ്റുകൂട്ടുന്നതായിരുന്നു സ്മൃതിമോളുടെയും സനുസാജന്‍െറയും വെള്ളിയും ലിനറ്റ് ജോര്‍ജിന്‍െറ വെങ്കലവും. ആദ്യമായി ദേശീയ മീറ്റിനോടുന്ന അഞ്ജലി മഹാരാഷ്ട്രയുടെ തേഹി ഭൗമിനി സൃഷ്ടിച്ച  കടുത്ത വെല്ലുവിളി അതിജയിച്ചാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. രാവിലെ സെമിയും പിന്നാലെ 100 മീറ്റര്‍ ഹീറ്റ്സും ഓടിത്തീര്‍ത്ത അഞ്ജലി ഇതാദ്യമായി ഒരു മിനിറ്റിന് താഴെ സമയവും കുറിച്ചു- 59.60.01 സെക്കന്‍ഡ്. വൈകുന്നേരം 4x100 മീറ്റര്‍ റിലേയിലും കേരളത്തിന്‍െറ ഫൈനല്‍ ഉറപ്പിച്ചാണ് നാട്ടിക ഫിഷറീസ് സ്കൂളിലെ  ഒമ്പതാം ക്ളാസുകാരി ട്രാക്ക് വിട്ടത്.
ജൂനിയര്‍ വിഭാഗത്തില്‍ ജിസ്ന മാത്യുവിന്‍േറതായിരുന്നു അടുത്ത ഊഴം. കഴിഞ്ഞ വര്‍ഷം നേടിയ സ്വര്‍ണം നിലനിര്‍ത്താന്‍ മൂന്നാം ട്രാക്കിലോടിയ ഉഷയുടെ ശിഷ്യ 100 മീറ്റര്‍ പിന്നിടുമ്പോഴേക്കും മുന്നില്‍ കയറി. കൂട്ടുകാരിയായ ലിനറ്റും റിയ ഹസ്രയും തമ്മില്‍ പിന്നെ വെള്ളിക്ക് വേണ്ടിയായിരുന്നു പോര്. പൂവമ്പായി എ.എച്ച്.എസ്.എസിലെ പത്താം ക്ളാസുകാരി ജിസ്ന 54.9 സെക്കന്‍ഡില്‍ വിജയവര തൊട്ടപ്പോള്‍ അവസാന കുതിപ്പില്‍ പിഴച്ച ലിനറ്റ് വെങ്കലത്തിലൊതുങ്ങി. പിന്നെയും ഉഷ സ്കൂളിന്‍െറ വിജയസ്മിതമാണ് ട്രാക്കില്‍ തെളിഞ്ഞത്. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂവമ്പായി എ.എച്ച്.എസ്.എസിലെ ഷഹര്‍ബാന സിദ്ദീഖ്  സംസ്ഥാന മീറ്റില്‍ പിണഞ്ഞ തോല്‍വിക്ക് കണക്കുതീര്‍ത്താണ് മീറ്റിലെ തന്‍െറ ആദ്യ സ്വര്‍ണം നേടിയത്. ഷഹര്‍ബാന 56.2 സെക്കന്‍റില്‍ ഓട്ടം തീര്‍ത്തപ്പോള്‍ കടുത്ത പനിയുമായി ഓടിയ സ്മൃതി 57.4 സെക്കന്‍ഡില്‍ ഓടിയത്തെി ട്രാക്കില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പഞ്ചാബിന്‍െറ വീര്‍പാല്‍ കൗറിനാണ് വെങ്കലം.

സബ്ജൂനിയര്‍ ഫൈനലില്‍ പേരിനുപോലുമാളില്ലാതിരുന്ന ആണ്‍കുട്ടികളുടെ 400  മീറ്ററില്‍ ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് അനസ് എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ഈ നിരാശ തീര്‍ത്താണ്  ഉജ്ജ്വലമായ പോരാട്ടത്തിലൂടെ സനു സാജന്‍ സീനിയര്‍ വിഭാഗത്തില്‍ വെള്ളിയിലേക്ക് കുതിച്ചത്. 48.2 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തമിഴ്നാടിന്‍െറ എം. കിരണിന് പിന്നില്‍ സനു 49.1 സെക്കന്‍ഡില്‍  ഫിനിഷ് ചെയ്തു.

നടത്തത്തില്‍ വീണ്ടും നീന

സീനിയര്‍ പെണ്‍കുട്ടികളുടെ നടത്തത്തില്‍ എതിര്‍പ്പില്ലാതെയാണ് കെ.ടി. നീന രണ്ടാം ദിനം കേരളത്തിന്‍െറ ആദ്യ സ്വര്‍ണം കൊണ്ടുവന്നത്.  ആറ് വര്‍ഷമായി മീറ്റിലെ സ്ഥിരം സാന്നിധ്യമായ നീന 25 മിനിറ്റ് 57.9 സെക്കന്‍ഡിലാണ് തുടര്‍ച്ചയായ മൂന്നാം സ്വര്‍ണം നേടിയത്. കഴിഞ്ഞ വര്‍ഷം റാഞ്ചിയിലും തൊട്ടുമുമ്പ് ഇറ്റോവയിലും ജൂനിയര്‍ വിഭാഗത്തില്‍ നീനയെ തോല്‍പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കേരളത്തിന്‍െറ നായിക കൂടിയാണ് പറളി സ്കൂള്‍ താരം. ഹരിയാനയുടെ പുഷ്പയും രാജസ്ഥാന്‍െറ റാണി സുഖും രണ്ടും മൂന്നും സ്ഥാനം നേടി.

പെണ്‍കുട്ടികളുടെ സീനിയര്‍ ജാവലിന്‍ ത്രോയില്‍ ഹൈകോടതി വിധിയുമായി വന്ന് മത്സരിച്ച് വെള്ളിനേടിയ കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളിലെ ഗോപിക നാരായണന്‍ മികവിന്‍െറ പര്യായമായി. 41.52 മീറ്റര്‍ ജാവലിന്‍ എറിഞ്ഞ ഒഡിഷയുടെ രാജേശ്വരിക്ക് പിന്നിലായി ഗോപിക 39.17 മീറ്റര്‍ താണ്ടി.

ഉത്തരേന്ത്യക്കാര്‍ അരങ്ങുവാണ ത്രോ ഇനങ്ങളില്‍ അമല്‍ പി. രാഘവും മേഘമറിയം മാത്യുവുമാണ് വെങ്കലത്തിലേക്ക് ഷോട്ടെറിഞ്ഞ് കേരളത്തിന്‍െറ സാന്നിധ്യമറിയിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളില്‍ മേഘ 10.43 മീറ്റര്‍ എറിഞ്ഞപ്പോള്‍ മഹാരാഷ്ട്രയുടെ പൂര്‍ണ റാവു റാണെയും  ഡല്‍ഹിയുടെ ശിവലി സിങ്ങും സ്വര്‍ണവും വെള്ളിയും നേടി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ രാജസ്ഥാന്‍െറ അക്ഷയിനും വിദയാ ഭാരതിയുടെ രാം ചന്ദ്രക്കും പിന്നില്‍ 15.73  മീറ്റര്‍ എറിഞ്ഞാണ് അമല്‍ മൂന്നാം സ്ഥാനത്തത്തെിയത്. സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കേരളത്തിന്‍െറ അനന്തു കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച റെക്കോഡ്  ഡല്‍ഹിയുടെ ഷാ നവാസ് ഖാന്‍ തിരുത്തിയപ്പോള്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോയില്‍ 53.34 ദൂരമെറിഞ്ഞ മഹാരാഷ്ട്രയുടെ കീര്‍ത്തി കുമാര്‍ ബെനാകെയും പുതിയ ദേശീയ മീറ്റ് റെക്കോഡിനുടമയായി.

സ്പ്രിന്‍റില്‍ കേരളത്തിന്‍െറ  ഓംകാര്‍ നാഥിന് സമയത്ത് റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ ജൂനിയര്‍ ആണ്‍ കുട്ടികളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ അയോഗ്യനാക്കി.

മതം തിരിച്ചുള്ള ജനസംഖ്യാ കണക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്നു

Posted: 20 Jan 2015 12:22 PM PST

Image: 
Subtitle: 
'ഘര്‍ വാപസി' കാമ്പയിന് മോദിയുടെ സഹായം

ന്യൂഡല്‍ഹി: 2011ലെ സെന്‍സസ് പ്രകാരമുള്ള മൊത്തം ജനസംഖ്യയുടെ മതം തിരിച്ചുള്ള കണക്ക് പുറത്തുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുറത്തുവിടേണ്ടതില്ളെന്ന് യു.പി.എ സര്‍ക്കാര്‍ തീരുമാനിച്ച വിവരമാണ് മോദി സര്‍ക്കാര്‍ പരസ്യമാക്കുന്നത്. സെന്‍സസില്‍ ലഭിച്ച വിവരങ്ങള്‍ വെച്ച് ജനസംഖ്യയുടെ മതം തിരിച്ചുള്ള കണക്ക് തയാറാക്കി വരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. വൈകാതെ കണക്ക് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.  
   രാജ്യത്തെ സാമൂഹിക സാഹചര്യത്തില്‍ സാമുദായികമായ ചര്‍ച്ചകള്‍ക്കും  ദുരുപയോഗത്തിനും ഇടയാക്കുമെന്നായിരുന്നു യു.പി.എ സര്‍ക്കാറിന്‍െറ വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് കണക്ക് തല്‍ക്കാലം പുറത്തുവിടേണ്ടതില്ളെന്ന് അന്ന് തീരുമാനിച്ചത്. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ മതം തിരിച്ചുള്ള ജനസംഖ്യാ കണക്ക് പുറത്തുവിടുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.  2011ലെ സെന്‍സസില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യ 121 കോടിയില്‍പരമാണ്.
മതം തിരിച്ചുള്ള കണക്ക് പരിശോധിക്കുമ്പോള്‍ മുന്‍ സെന്‍സസിനെ അപേക്ഷിച്ച് മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അനുപാതത്തില്‍ വര്‍ധനയുണ്ട്.  
 സംഘ്പരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ ‘ഘര്‍ വാപസി’ മതംമാറ്റ കാമ്പയിന് അനുകൂലമായി പ്രയോഗിക്കാവുന്ന വിവരമാണിത്. ന്യൂനപക്ഷ ജനസംഖ്യ കൂടിക്കൊണ്ടേയിരിക്കുകയാണെന്നത് സംഘ്പരിവാര്‍ സംഘടനകള്‍ ആവര്‍ത്തിക്കുന്ന വിഷയമാണ്. സാമുദായിക വികാരം ഉണര്‍ത്തി ആളെക്കൂട്ടാന്‍  ഹിന്ദുക്കള്‍ കുടുംബാസൂത്രണം പാലിക്കുമ്പോള്‍ മറ്റുള്ളവര്‍ പെറ്റുപെരുകുന്നെന്ന് സംഘ്പരിവാര്‍ നേതാക്കള്‍ പലകുറി പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. ഹിന്ദു കുടുംബങ്ങളിലെല്ലാം നാലു കുട്ടികള്‍ വേണമെന്ന് യു.പിയിലെ ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പറഞ്ഞത് ഈയിടെയാണ്.
 അഞ്ചു കുട്ടികള്‍ വേണമെന്ന ആവശ്യവുമായി ബംഗാളിലെ ബി.ജെ.പി നേതാവും രംഗത്തുവന്നു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേനാ യു.പി ഘടകം. മതം തിരിച്ചുള്ള ജനസംഖ്യാ കണക്ക് പുറത്തുവരുന്നതോടെ ഇത്തരം സാമുദായിക അജണ്ടകള്‍ക്ക്  വളമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

രാജ്യത്ത് കടുവകള്‍ പെരുകുന്നു

Posted: 20 Jan 2015 11:42 AM PST

Image: 
Subtitle: 
2006ല്‍ 1411, 2014ല്‍ 2226

ന്യൂഡല്‍ഹി: കടുവപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത. രാജ്യത്ത് കടുവകളുടെ എണ്ണം കൂടി. 2006ല്‍ 1411 കടുവകളാണ് ഇന്ത്യയിലെ വനങ്ങളില്‍ ഉണ്ടായിരുന്നതെങ്കില്‍ 2014ലെ കണക്കെടുപ്പു പൂര്‍ത്തിയായപ്പോള്‍ എണ്ണം ശരാശരി 2226ല്‍ എത്തി. 30 ശതമാനത്തിന്‍െറ വളര്‍ച്ചയാണിത്.  കടുവകളുടെ എണ്ണം കുറഞ്ഞു വരുന്നുവെന്നാണ് വിവിധ രാജ്യങ്ങളിലെ സ്ഥിതി. നാലു വര്‍ഷം കൊണ്ട് കടുവകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് വന്യജീവി സംരക്ഷകരുടെ തീവ്രശ്രമം കൊണ്ടാണ്.  വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് കടുവകളെക്കുറിച്ച കണക്കെടുപ്പു വിവരങ്ങള്‍ പുറത്തിറക്കിയത്. ലോകത്തെ 70 ശതമാനം കടുവകളും ഇന്ത്യയിലാണെന്ന് അദ്ദേഹം പറഞ്ഞു. 2010ല്‍ കണക്കെടുത്തപ്പോള്‍ കടുവകളുടെ എണ്ണത്തിലെ വര്‍ധന ദൃശ്യമായിരുന്നു. അന്ന് എണ്ണം 1706ലേക്ക് ഉയര്‍ന്നു.  കടുവ സാന്നിധ്യമുള്ള 18 സംസ്ഥാനങ്ങളിലെ 3.78 ചതുരശ്ര കിലോമീറ്റര്‍ വനത്തില്‍ 9735 കാമറകള്‍ കടുവകളുടെ കണക്കെടുക്കാന്‍ ഉപയോഗിച്ചു. 2226 എന്നത് ശരാശരി കണക്കാണ്.  കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലും വനങ്ങളില്‍ കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്.
 

തടവിലാക്കിയ രണ്ട് ജപ്പാന്‍കാരെ കൊല്ലുമെന്ന് ഐ.എസ്

Posted: 20 Jan 2015 11:37 AM PST

Image: 

ടോക്യോ: തടവിലാക്കിയ രണ്ട് ജപ്പാന്‍കാരെ കൊല്ലുമെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്‍െറ (ഐ.എസ്) ഭീഷണി. 72 മണിക്കൂറിനകം 20 കോടി ഡോളര്‍ നല്‍കിയില്ളെങ്കില്‍ ഇവരെ കൊല്ലുമെന്ന് വിഡിയോ സന്ദേശത്തിലാണ് ഐ.എസ് അറിയിച്ചത്. കെന്‍ജി ഗോട്ടോ ജോഗോ, ഹാരുന യുകാവാ എന്നീ ജപ്പാന്‍കാരാണ് തടവിലുള്ളത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച ഇവര്‍ നിലത്ത് മുട്ടുകുത്തിയിരിക്കുന്നതും പിന്നില്‍ കറുത്തവസ്ത്രം ധരിച്ച് കത്തിയുമായി നില്‍ക്കുന്ന തീവ്രവാദി ഭീഷണി മുഴക്കുന്നതുമാണ് വിഡിയോയിലുള്ളത്.  

ഇസ്രായേലില്‍ സന്ദര്‍ശനം നടത്തുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഭീഷണിയെ അപലപിച്ചു. ഇരുവരെയും ഉടന്‍ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീഷണി അംഗീകരിക്കാനാവില്ളെന്നും തടവിലുള്ളവരെ മോചിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ആബെ പറഞ്ഞു. വിഡിയോയുടെ ആധികാരികത ഉറപ്പുവരുത്താന്‍ ശ്രമം തുടങ്ങിയതായി ജപ്പാന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഐ.എസിനെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന ജപ്പാന്‍െറ നിലപാടിനെയും വിഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. തങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും കൊല്ലാനും വീടുകള്‍  തകര്‍ക്കാനും 20 കോടി ഡോളര്‍ നല്‍കുമെന്ന് അഭിമാനത്തോടെയാണ് ജപ്പാന്‍ പ്രഖ്യാപിച്ചത്. അമേരിക്കന്‍ സഖ്യത്തെ പിന്തുണക്കുന്ന ഇത്തരം വിഡ്ഢിത്തം അവസാനിപ്പിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ 72 മണിക്കൂറാണ് ജപ്പാന്‍കാര്‍ക്കുള്ളതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.
സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ഗോട്ടോ ജപ്പാനില്‍നിന്നുള്ള ചാനലുകള്‍ക്കുവേണ്ടി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നയാളാണ്. അഫ്ഗാനിലെയും ആഫ്രിക്കയിലെയും യുദ്ധ മേഖലകളിലുള്ള കുട്ടികളെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സിറിയയില്‍വെച്ച് ഐ.എസിന്‍െറ പിടിയിലായ യുകാവാ ബിസിനസുകാരനാണ്.

അടുത്തിടെ ഇയാളുടെ ബിസിനസ് തകര്‍ന്ന് കടക്കെണിയിലാവുകയും ഭാര്യ കാന്‍സര്‍ ബാധിച്ച് മരിക്കുകയും ചെയ്തിരുന്നതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.  യുകാവയെ കഴിഞ്ഞ വര്‍ഷം കണ്ടുമുട്ടിയ ഗോട്ടോയാണ് ഇയാളെ ഇറാഖിലത്തൊന്‍ സഹായിച്ചത്. അതിനിടെ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ഷിന്‍സോ ആബെ വിദേശ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

നൈജറില്‍ കലാപം പടരുന്നു; 45 പള്ളികള്‍ കത്തിച്ചു

Posted: 20 Jan 2015 11:35 AM PST

Image: 

നിയാമി: ഫ്രഞ്ച് ആക്ഷേപഹാസ്യ വാരികയായ ‘ഷാര്‍ലി എബ്ദോ’ പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന മട്ടില്‍ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ചതിനെതിരെ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ കലാപം പടരുന്നു. പ്രതിഷേധക്കാര്‍ 45 ക്രിസ്ത്യന്‍ പള്ളികള്‍ അഗ്നിക്കിരയാക്കി. കഴിഞ്ഞദിവസം നടന്ന പ്രക്ഷോഭങ്ങളില്‍ ഇവിടെ 10 പേര്‍ മരിച്ചിരുന്നു.
തലസ്ഥാനമായ നിയാമിയിലെ ക്രിസ്ത്യന്‍ സ്കൂള്‍, അനാഥമന്ദിരം, അഞ്ച് ഹോട്ടലുകള്‍, 36 ബാറുകള്‍ എന്നിവയും അഗ്നിക്കിരയാക്കി. പലയിടത്തും വ്യാപക കൊള്ള നടന്നു. ചിലയിടങ്ങളില്‍ ഫ്രാന്‍സിന്‍െറ ദേശീയപതാക കത്തിച്ചു.
നിയാമിയില്‍ 128 പേര്‍ക്കും സിന്‍ഡറില്‍ 45 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമം നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരടക്കം 189 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചില പ്രതിപക്ഷ നേതാക്കളും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. നൈജറിലെ ജനസംഖ്യയില്‍ 90 ശതമാനവും മുസ്ലിംകളാണ്.
 

ഷാര്‍ലി എബ്ദോ കൂട്ടക്കൊല: നാലുപേരെ കോടതിയില്‍ ഹാജരാക്കി

Posted: 20 Jan 2015 11:33 AM PST

Image: 

പാരിസ്: ഷാര്‍ലി എബ്ദോ കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരെ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തിന്‍െറ ഭാഗമായാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പൊലീസുകാരനുള്‍പ്പെടെ അഞ്ചുപേരെ വെടിവെച്ചുകൊന്ന അഹമദി കൗലിബാലിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ഇവരുടെ സഹായത്തോടെയാണ് കൗലിബാലി കൊലനടത്തിയതെന്നാണ് പൊലീസ് അനുമാനം. ഇവരു െപ്രായം 22നും 28നും മധ്യേയാണ്.

അവര്‍ക്ക് കാഴ്ചകളേകി 13കാരന്‍െറ ഉള്‍ക്കാഴ്ചയുള്ള പ്രിന്‍റിങ് മെഷീന്‍

Posted: 20 Jan 2015 11:24 AM PST

Image: 

കാലിഫോര്‍ണിയ: ലോകത്തിന്‍െറ ഐ.ടി സാമ്രാജ്യമായ യു.എസിലെ സിലിക്കണ്‍വാലിയില്‍ കമ്പനി തുടങ്ങാന്‍ ഇന്ത്യന്‍ വംശജനായ ശുഭം ബാനര്‍ജിക്ക് വയസ്സ് ഒരു തടസ്സമേ ആയിരുന്നില്ല. വെറും 13 വയസ്സ് മാത്രമുള്ള ശുഭം കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് ബ്രയില്‍ ലിപിയിലുള്ള പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യാനുള്ള ചെലവുകുറഞ്ഞ പ്രിന്‍റിങ് മെഷീന്‍ നിര്‍മിക്കുന്ന കമ്പനി തുടങ്ങിയാണ് താരമായിരിക്കുന്നത്.

ചില്ലറക്കാരല്ല, ഭീമന്‍ ഐ.ടി കമ്പനിയായ ഇന്‍റല്‍ കോര്‍പറേഷനാണ് ബാനര്‍ജിയുടെ ബ്രെയ്ഗോ ലാബ് കമ്പനിയില്‍ നിക്ഷേപമിറക്കിയിരിക്കുന്നത്. റോബോട്ട് നിര്‍മിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷം സ്കൂള്‍ ശാസ്ത്രമേളയിലാണ് ബാനര്‍ജി ബ്രെയില്‍ പ്രിന്‍റര്‍ അവതരിപ്പിച്ചത്. കണ്ണ് കാണാത്തവര്‍ എങ്ങനെ വായിക്കുന്നു എന്ന സംശയമാണ് ബാനര്‍ജിയെ പുതിയ ആശയത്തിലേക്ക് കൊണ്ടത്തെിച്ചത്. സംശയം അച്ഛനോടും അമ്മയോടും ചോദിച്ചപ്പോള്‍ ഗൂഗ്ളില്‍ തിരയാനാണ് മറുപടി നല്‍കിയത്. ഗൂഗ്ളില്‍ പരിശോധിച്ചപ്പോള്‍ ബാനര്‍ജിയുടെ കണ്ണ് തള്ളിപ്പോയി. ഒരു ബ്രെയില്‍ പ്രിന്‍റിങ് മെഷീന് 2,000 ഡോളര്‍ ചെലവ് വരും.
ഏകദേശം 1,23,580 രൂപ. ഇത്രയും അധികം വില നല്‍കി മെഷീന്‍ വാങ്ങാന്‍ കാഴ്ച ഇല്ലാത്ത എല്ലാവര്‍ക്കും കഴിയില്ല. കുറഞ്ഞ വിലക്ക് മെഷീന്‍ ലഭ്യമാക്കണമെന്നാണ് ശുഭം ബാനര്‍ജിക്ക് ആദ്യം തോന്നിയത്. പിന്നെ നിരവധി പരീക്ഷണങ്ങള്‍ നടത്തി. 350 ഡോളര്‍ അതായത് 21,000 രൂപക്ക് മേശപ്പുറത്ത് വെക്കാവുന്ന ഒരു പ്രിന്‍റിങ് മെഷീന്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. കാഴ്ചശക്തി നഷ്ടപ്പെട്ടവര്‍ക്കെല്ലാം ബ്രെയില്‍ പ്രിന്‍റിങ് മെഷീന്‍ എന്നതായിരുന്നു സ്വപ്നം. അച്ഛന്‍ നല്‍കിയ 35,000 ഡോളറിനാണ് കമ്പനി തുടങ്ങിയത്. കൈയില്‍ കിട്ടുന്ന പണം കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യപ്രദമായ വില കുറഞ്ഞ പ്രിന്‍റിങ് മെഷീന്‍ വികസിപ്പിക്കാന്‍ ശ്രമിച്ചു.

അവസാനം ശുഭം സ്വപ്നം കണ്ടതുപോലെ ഒരു ബ്രെയില്‍ പ്രിന്‍റര്‍ വികസിപ്പിച്ചെടുത്തു. ഇലക്ട്രോണിക് അക്ഷരങ്ങളും എഴുത്തുകളും ബ്രെയില്‍ ലിപിയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രിന്‍റ് ചെയ്യാന്‍ ശുഭം വികസിപ്പിച്ച ബ്രെയില്‍ പ്രിന്‍റിങ് മെഷീന്‍െറ ഏറ്റവും പുതിയ പതിപ്പായ ബ്രെയ്ഗോ 2.0ന് കഴിയും.

ഈ കൊച്ചുബാലന്‍െറ ആശയത്തിലും പ്രിന്‍റിങ് മെഷീനിലും താല്‍പര്യം തോന്നിയാണ് ഇന്‍റല്‍ കോര്‍പറേഷന്‍ നിക്ഷേപമിറക്കാന്‍ മുന്നോട്ടുവന്നത്. അച്ഛന്‍ നിലോയ് ബാനര്‍ജി, അമ്മ മാലിനി, സഹോദരി അനുഷ്ക എന്നിവരോടൊപ്പം സിലിക്കണ്‍ വാലിയില്‍നിന്ന് മിനിറ്റുകള്‍ അകലെയുള്ള സാന്ദ ക്ളാരയിലാണ് ബ്രെയ്ഗോലാബിന്‍െറ സി.ഇ.ഒ ആയ ശുഭം താമസിക്കുന്നത്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP