സ്വാഗതം
WELCOME

News Update..

Monday, January 12, 2015

മണ്ണെണ്ണ ക്ഷാമം രൂക്ഷം; മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍ Madhyamam News Feeds

മണ്ണെണ്ണ ക്ഷാമം രൂക്ഷം; മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍ Madhyamam News Feeds

Link to

മണ്ണെണ്ണ ക്ഷാമം രൂക്ഷം; മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍

Posted: 12 Jan 2015 12:29 AM PST

വലിയതുറ: മണ്ണെണ്ണ ക്ഷാമം രൂക്ഷമായതോടെ ജില്ലയിലെ മത്സ്യബന്ധന മേഖല പ്രതിസന്ധിയില്‍. മാസങ്ങളായി കടലില്‍ നിന്ന് മത്സ്യ ലഭ്യതയില്ലാത്ത തൊഴിലാളികള്‍ക്ക് ഇരുട്ടടിയാവുകയാണ് മണ്ണെണ്ണ ക്ഷാമം. പരിമിത ലഭ്യതയുള്ള പൊതുവിപണിക്ക് പിന്നാലെ അമിത വിലക്ക് കരിഞ്ചന്തയില്‍ ലഭിച്ചിരുന്ന മണ്ണെണ്ണ കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം കരിച്ചന്തയില്‍ മണ്ണെണ്ണ വില ലിറ്ററിന് നൂറിന് മുകളിലായിരുന്നു. ഇപ്പോള്‍ അതും ലഭ്യമല്ലാത്ത അവസ്ഥയാണ്. മണ്ണെണ്ണ കിട്ടാതെ വന്നതോടെ തീരമേഖലയില്‍ പതിനായിരത്തോളം ഒൗട്ട് ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ കരക്ക് കയറ്റി വെച്ചിരിക്കുകയാണ്. നാഗര്‍കോവില്‍, കന്യാകുമാരി, തിരുനെല്‍വേലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മണ്ണെണ്ണ കരിഞ്ചന്തയില്‍ എത്തുന്നത്. ഇതും ഇപ്പോള്‍ കിട്ടാനില്ല.
ഈ അവസ്ഥ തുടര്‍ന്നാല്‍ തീരദേശം പൂര്‍ണമായും പട്ടിണിയിലാകും. പെര്‍മിറ്റനുസരിച്ച് ലഭിക്കുന്ന മണ്ണെണ്ണ ഒരു ദിവസം പോലും കടലില്‍ പോയി വരാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തികയാറില്ല. ശേഷിച്ച ദിവസങ്ങളില്‍ കരിഞ്ചന്തയില്‍ നിന്നുള്ള മണ്ണെണ്ണ മാത്രമാണ് ഇവര്‍ക്കാശ്രയം.
മുമ്പ് ലിറ്ററിന് 45 മുതല്‍ 50 രൂപവരെയായിരുന്നു ലിറ്ററിന്. ഇതാണ് കഴിഞ്ഞ രണ്ടാഴ്ചയായി 100ന് മുകളിലേക്ക് ഉയര്‍ന്നത്.
പെട്രോളിനേക്കാള്‍ മണ്ണെണ്ണക്ക് വിലയായതോടെ ഡീസല്‍ ഉപയോഗിച്ച് ബോട്ട് ഓടിക്കാന്‍ ചിലര്‍ ശ്രമം നടത്തി. എന്നാല്‍ മണ്ണെണ്ണ ഉപയോഗിക്കേണ്ട ഒൗട്ട് ബോര്‍ഡ് എന്‍ജിനുകളില്‍ ഡീസല്‍ ഉപയോഗിച്ചതോടെ ചിലത് പ്രവര്‍ത്തനരഹിതമായി. കൂടുതല്‍ നഷ്ടവും സംഭവിച്ചു. സംസ്ഥാനത്ത് ഗ്യാസ്, വൈദ്യുതി കണക്ഷനുകളുള്ളവരുടെ എണ്ണം കൂടുതലാണെന്ന് പറഞ്ഞാണ് ആദ്യം കേന്ദ്രം സംസ്ഥാനത്തെ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്.
ഇപ്പോള്‍ കേന്ദ്രം നല്‍കിയ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്ക് വകമാറ്റി മറിച്ചുവിറ്റതിനാല്‍ വിഹിതം വീണ്ടും വെട്ടിക്കുറച്ചു. ഡിസംബര്‍ വരെ മൂന്ന് മാസത്തെ ആവശ്യത്തിന് 30,048 കിലോലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്ത് ലഭിച്ചിരുന്നത്.
എന്നാല്‍ 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്ക് 22564 കിലോ ലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചത്. 7584 കിലോലിറ്റര്‍ മണ്ണെണ്ണയാണ് (7584000 ലിറ്റര്‍) ജനുവരി ഒന്നുമുതല്‍ വെട്ടിക്കുറച്ചത്. മുമ്പ് ജില്ലയുടെ തീരദേശത്ത് ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗം മണ്ണെണ്ണ എത്തുമായിരുന്നു. അതും ഇപ്പോള്‍ ഇല്ല.

പെഷാവറിലെ സൈനിക സ്കൂള്‍ തുറന്നു

Posted: 11 Jan 2015 11:56 PM PST

Image: 

പെഷാവര്‍: കുരുന്നുകളുടെ രക്തം ചിന്തിയ പെഷാവറിലെ സൈനിക സ്കൂള്‍ വീണ്ടും തുറന്നു. ദുരന്തത്തിന്‍െറ ഞെട്ടലില്‍ നിന്ന് മുക്തരായിട്ടില്ളെങ്കിലും കുട്ടികളില്‍ പലരും സ്കൂളിലത്തെി. സ്കൂളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. കര സേനാ മേധാവി ജനറല്‍ റഹീല്‍ ശരീഫ് രക്ഷിതാക്കളെ നേരിട്ട് കാണാന്‍ സ്കൂളില്‍ എത്തിയിരുന്നു. സാധാരണത്തേതു പോലെ  രാവിലെ സ്കൂള്‍ ഗൗണ്ടില്‍ അസംബ്ളി ചേര്‍ന്നു. ദേശീയ ഗാനം ചൊല്ലികൊണ്ട് കുട്ടികള്‍ അസംബ്ളിയില്‍ സംബന്ധിച്ചു. ഡിസംബര്‍ 16 ലെ കറുത്ത അധ്യായത്തിനു ശേഷം അടച്ചു പൂട്ടിയ പെഷാവറിലെ സര്‍ക്കാര്‍, പ്രൈവറ്റ് സ്കൂളുകളെല്ലാം ഇന്നു മുതല്‍ പുന:പ്രവര്‍ത്തിച്ചു തുടങ്ങി. അതേസമയം,സേനാ മേധാവി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കുട്ടികള്‍ മരണപ്പെട്ട പല രക്ഷിതാക്കളും പങ്കെടുത്തില്ല.

സംഭവം നടന്ന സ്കൂള്‍  തിങ്കളാഴ്ച തുറക്കാന്‍ ജനുവരി എട്ടിനാണ് അധികൃതര്‍ തീരുമാനിച്ചത്.  ഇതെതുടര്‍ന്ന് ദുരന്തം നടന്ന ക്ളാസ് മുറികളും ഓഡിറ്ററോഡിയവും പരിസരവുമെല്ലാം വൃത്തിയാക്കിയിരുന്നു. സ്കൂളിനെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ അധികൃതര്‍ മതിയായ ശ്രമം നടത്തിയിട്ടുണ്ട്.

സ്കൂളിന്‍െറ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനായി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആര്‍ക്കും ചാടിക്കടക്കാന്‍ കഴിയാത്തവിധം പുതിയ ചുറ്റുമതിലുയര്‍ത്തി സ്ഥാപിച്ചിട്ടുണ്ട്. മുഖ്യ കെട്ടിടത്തില്‍നിന്ന് കുറച്ചകലെ സന്ദര്‍ശകരെ വേര്‍തിരിച്ചുനിര്‍ത്താന്‍ മറ്റൊരു മതിലും നിര്‍മിച്ചു. എല്ലാ കോളജുകള്‍ക്കും സ്കൂളുകള്‍ക്കും പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ അടിയന്തരഘട്ടങ്ങളില്‍ പെട്ടെന്നുള്ള സുരക്ഷാ സഹായത്തിനായി പ്രത്യേക സൈനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ വ്യാഴാഴ്ച സ്കൂളില്‍  സംഗമിക്കും.
ഡിസംബര്‍ 16 സുരക്ഷാ സന്നാഹങ്ങള്‍ മറികടന്ന് സ്കൂളില്‍ പ്രവേശിച്ച താലിബാന്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ പ്രിന്‍സിപ്പല്‍ താഹിറ ഖാസിയും സഹപ്രവര്‍ത്തകരും 135 കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
 

ക്ഷീരമേഖലയെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കും –കൊടിക്കുന്നില്‍ സുരേഷ് എം.പി

Posted: 11 Jan 2015 11:23 PM PST

ചെങ്ങന്നൂര്‍: ക്ഷീരമേഖലയെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്താന്‍ എല്ലാശ്രമവും നടത്തുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. ചെങ്ങന്നൂര്‍ ബ്ളോക് പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമൃദ്ധി ക്ഷീര- കാര്‍ഷിക-വ്യവസായ വിപണനമേളയില്‍ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനികവത്കരണത്തിന്‍െറ കാലത്ത് പാലുല്‍പന്നങ്ങളില്‍ നൂതന സംരംഭങ്ങള്‍ കൊണ്ടുവന്ന് മില്‍മ ക്ഷീരമേഖലയെ അഭിവൃദ്ധിപ്പെടുത്തണം. പാലുല്‍പന്നങ്ങള്‍ ധാരാളമായി വിപണിയിലിറക്കുമ്പോള്‍ ക്ഷീരമേഖല അനന്തസാധ്യതകളുള്ള തൊഴില്‍ രംഗമായി മാറും. ചെങ്ങന്നൂരിലെ പ്രതിഭ എന്ന നിലയില്‍ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഡോണി മാത്യൂസിനെ എം.പി ആദരിച്ചു.
ചടങ്ങില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബ്ളോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകയായ ബീനാകുമാരിയെ മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങിയവരും ക്ഷീരസംഘാംഗങ്ങളുടെ മക്കളുമായ വിദ്യാര്‍ഥികള്‍, ജില്ലയിലെ ഏറ്റവും നല്ല പുല്‍കൃഷിത്തോട്ടം ഉടമ, ബ്ളോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍സംഭരിച്ച ക്ഷീരസംഘം, ഏറ്റവും ഗുണമേന്മയുള്ള പാല്‍ സംഭരിച്ച ക്ഷീരസംഘം, മികച്ച ക്ഷീരകര്‍ഷകര്‍ എന്നിവരെയും ആദരിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു കലാധരന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. ഓമനക്കുട്ടിയമ്മ, പുഷ്പലത മധു, കെ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ രേഖ റെജി, ടി.ഒ. ശാമുവേല്‍കുട്ടി, പി.സി. അജിത, കെ.എസ്. ഗോപാലകൃഷ്ണകുറുപ്പ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് ജോജി ചെറിയാന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സജി വള്ളവന്താനം, അംഗം കെ.പി. സാവിത്രിയമ്മ, പുലിയൂര്‍ പഞ്ചായത്തംഗം അഡ്വ. നാഗേഷ്കുമാര്‍, ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റ് നളന്ദ ഗോപാലകൃഷ്ണന്‍ നായര്‍, മില്‍മ ഡയറക്ടര്‍മാരായ എസ്. സദാശിവന്‍പിള്ള, ജി. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒഴിവുകള്‍ പൂഴ്ത്തുന്നു; ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍

Posted: 11 Jan 2015 11:14 PM PST

കല്‍പറ്റ: ജില്ലയില്‍ നിലവിലുള്ള എല്‍.ഡി ക്ളര്‍ക്ക് തസ്തികയുടെ റാങ്ക്ലിസ്റ്റ് കാലാവധി മാര്‍ച്ച് 31ന് അവസാനിക്കാനിരിക്കെ 1000 പേര്‍ ഉള്‍പ്പെട്ട മുഖ്യപട്ടികയില്‍നിന്ന് 25 ശതമാനം പോലും നിയമനം നടന്നിട്ടില്ല. ഇതോടെ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. ലിസ്റ്റിലുള്‍പ്പെട്ട ഭൂരിഭാഗംപേരും ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ഉണ്ടാകാനിടയുള്ള എല്‍.ഡി ക്ളര്‍ക്ക് ഒഴിവുകള്‍ പ്രതീക്ഷിത ഒഴിവുകളായി 2015 ഡിസംബര്‍ 31ന് മുമ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിവിധ വകുപ്പുമേധാവികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇത് നടപ്പായില്ല. മറ്റു ജില്ലകളില്‍ ഉത്തരവുപ്രകാരം പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, പിന്നാക്ക ജില്ലയായ വയനാട്ടില്‍ ഒളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.
ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കഴിഞ്ഞ ജനുവരി ഒന്നിന് വിവിധ വകുപ്പുകളില്‍ നേരിട്ട് പരിശോധനക്കിറങ്ങിയപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
പ്രധാനപ്പെട്ട വകുപ്പുകളിലെ ഒഴിവുകള്‍പോലും പൂഴ്ത്തിവെക്കുന്നതായാണ് കണ്ടത്തെിയത്. മറ്റ് വകുപ്പുകളിലെ സ്ഥിതി ഇതിലും ദയനീയമാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുമേധാവികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ടെങ്കിലും നടപ്പാകുന്നില്ല. ജനുവരി 15ന് മുമ്പ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ളെങ്കില്‍ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കാനും സമരം നടത്താനും റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചു.

ചേലക്കാട് സി.പി.എം–ബി.ജെ.പി സംഘര്‍ഷം; 11 പേര്‍ക്ക് പരിക്ക്

Posted: 11 Jan 2015 11:01 PM PST

നാദാപുരം: ചേലക്കാട് ഞായറാഴ്ച നന്ന സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ഏഴ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നാല് സി.പി.എമ്മുകാര്‍ക്കും പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പ് കല്ലാച്ചിയില്‍ അടിച്ചുതകര്‍ത്തു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച നാദാപുരം ഗവ. താലൂക്കാശുപത്രിയിലും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടി.
ഇതത്തേുടര്‍ന്ന് ആശുപത്രിയില്‍ പൊലീസ് കാവലേര്‍പ്പെടുത്തി. പരിക്കേറ്റവരെ സന്ദര്‍ശിക്കുന്നതിന് പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സഞ്ചരിച്ച കെ.എല്‍-11 എ.എച്ച്-4131 ബൊലേറൊ ജീപ്പാണ് കല്ലാച്ചി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിന് മുന്‍വശം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഇരുവിഭാഗവും പതിച്ച പോസ്റ്റര്‍ പറിച്ചതുമായി ബന്ധപ്പെട്ടാണ് ചേലക്കാട് സംഘര്‍ഷമുണ്ടായത്.
സി.പി.എം ജില്ലാ സമ്മേളനത്തിന്‍െറ പ്രചാരണ പോസ്റ്റര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പരസ്യമായി പറിച്ചുവെന്നാണ് സി.പി.എമ്മുകാരുടെ ആരോപണം. അംഗത്വ പ്രചാരണത്തിന് തങ്ങള്‍ പതിച്ച പോസ്റ്റര്‍ സി.പി.എം പ്രവര്‍ത്തകര്‍ പറിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകരും പറയുന്നു. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ കിഴക്കേടത്ത് ചാലില്‍ അജീഷ് (28), കൂടത്തില്‍ മീത്തല്‍ അര്‍ജുന്‍ (20), പിലാവുള്ളതില്‍ ശരത് (20), കഴകപുരയില്‍ അശ്വന്ത് (20), ബി.ജെ.പി പ്രവര്‍ത്തകരായ കൂടത്തില്‍ സുരേഷ് (35), അമ്പലപ്പറമ്പത്ത് നികേഷ് (27), അമ്പലപ്പറമ്പത്ത് നികില്‍ (26) എന്നിവരെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹോദരന്‍ നികേഷിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ആശുപത്രി വളപ്പില്‍ വെച്ചാണ് നികിലിനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതെന്ന് പരാതിയുണ്ട്.
കല്ലാച്ചി സി.പി.എം ഓഫിസിന് മുന്നില്‍ ജീപ്പാക്രമണത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ വാണിയംവീട്ടില്‍ ബാബു (41), പുത്തന്‍പുരയില്‍ പ്രദീപന്‍ (34), പടിഞ്ഞാറയില്‍ ദീപേഷ് (34) എന്നിവര്‍ കുറ്റ്യാടി ഗവ. ആശുപത്രിയിലാണുള്ളത്. രാത്രി കക്കട്ടില്‍ ടൗണില്‍ ബി.ജെ.പി പ്രവര്‍ത്തകനായ സി.പി. ചന്ദ്രനും പരിക്കേറ്റിട്ടുണ്ട്.

കോളിന്‍ഡ ഗ്രാബര്‍ ക്രൊയേഷ്യന്‍ പ്രസിഡന്‍്റ്

Posted: 11 Jan 2015 10:31 PM PST

Image: 

സാഗ്റെബ്: ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്‍റായി കോളിന്‍ഡ ഗ്രാബര്‍ കിത്രോവിക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാംവട്ടം ജനവിധി തേടിയ ഇവോ ജോസിപോവിക്കിനെ പരാജയപ്പെടുത്തിയാണ് യാഥാസ്ഥിതിക പാര്‍ട്ടി പ്രധിനിധിയായ കോളിന്‍ഡ പ്രസിഡന്‍റായത്. 97 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ കോളിന്‍ഡ ഗ്രാബര്‍ 50.54 ശതമാനം വോട്ടു നേടി. ജോസിപോവിക്ക് 49.46 ശതമാനം വോട്ട് നേടി. ഏകദേശം 21,000 വോട്ടിന്‍െറ ഭൂരിപക്ഷമാണ് ഗ്രാബര്‍ക്കുള്ളത്. ശക്തമായ മത്സരമാണ് രാജ്യത്ത് നടന്നതെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്‍്റെ സാമ്പത്തികാവസ്ഥയായിരുന്നു തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമായിരുന്നത്. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ ജോസിപോവിക് നേരിയ ഭൂരിപക്ഷത്തിനു മുന്നിലത്തെിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കോളിന്‍ഡയാണ് മുന്നേറിയത്. 4.4 മില്യണ്‍ ജനങ്ങളുള്ള രാജ്യത്ത് 19 ശതമാനം തൊഴിലില്ലായ്മയും രാജ്യത്തെ നികുതിനിരക്കുകളും ജോസിപോവിക്കിന് തിരിച്ചടിയായി എന്നാണ് കണക്കാക്കുന്നത്.

മേളയുടെ വിളംബരം മുഴക്കി കലാജാഥ

Posted: 11 Jan 2015 10:28 PM PST

Image: 

കോഴിക്കോട്: കലയുടെ ഏഴ് രാപ്പകലുകള്‍ തീര്‍ക്കുന്ന മഹാമേള പടിവാതില്‍ക്കല്‍ എത്തിയതിന്‍െറ വിളംബരം മുഴക്കി ഘോഷയാത്ര. ബാന്‍ഡ് വാദ്യത്തിന്‍െറ അകമ്പടിയില്‍ വര്‍ണബലൂണുകളുമേന്തി നടന്ന ജാഥ കലോത്സവത്തിന്‍െറ വരവറിയിക്കുന്നതായി. സ്റ്റുഡന്‍റ് പൊലീസ് കാഡറ്റുകള്‍, ജെ.ആര്‍.സി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ജാഥയില്‍ പങ്കാളികളായി. ബി.ഇ.എം ഹൈസ്കൂള്‍ പരിസരത്തുനിന്ന് തുടങ്ങിയ ജാഥ പാവമണി റോഡ്, രാജാജി റോഡ്, മാവൂര്‍ റോഡ് ചുറ്റി മാനാഞ്ചിറയില്‍ അവസാനിച്ചു.
ബി.ഇ.എം ഹൈസ്കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി അധ്യക്ഷ മേയര്‍ എ.കെ. പ്രേമജം, എം.എല്‍.എമാരായ സി.കെ. നാണു, സി. മോയിന്‍കുട്ടി, പുരുഷന്‍ കടലുണ്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണ ഭട്ട്, അഡീഷനല്‍ ഡി.പി.ഐ എല്‍. രാജന്‍, വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിളംബര ജാഥക്ക് സാക്ഷിയാവാന്‍ നഗരത്തിലെ വിവിധ സ്കൂളുകളില്‍നിന്നായി രക്ഷിതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ചടങ്ങിനത്തെി. കലോത്സവ പ്രചാരണത്തിനായി 55 സിറ്റി ബസുകളില്‍ ബാനറുകള്‍ സ്ഥാപിച്ചു. ചടങ്ങ് നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലോത്സവത്തിന്‍െറ എല്ലാ ഒരുക്കങ്ങളും വിദ്യാഭ്യാസ മന്ത്രി വിലയിരുത്തി. ജില്ലാ സ്കൂള്‍ കലോത്സവം പൂര്‍ത്തീകരിക്കാത്തതിനാല്‍ മത്സരാര്‍ഥികളുടെ കൃത്യമായ എണ്ണം ലഭിച്ചില്ളെന്ന് പ്രോഗ്രാം കമ്മിറ്റി മന്ത്രിയെ അറിയിച്ചു. സംഘാടക സമിതിയുടെ 20 സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെയും അവലോകന യോഗം രാവിലെ ബി.ഇ.എം സ്കൂളില്‍ നടന്നു.
 

കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസ്: പ്രതികള്‍ കീഴടങ്ങി

Posted: 11 Jan 2015 09:45 PM PST

Image: 

തൃശൂര്‍: ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്ത കേസിലെ അവശേഷിക്കുന്ന നാലു പ്രതികളും കീഴടങ്ങി.  കേസില്‍ രണ്ടാംപ്രതിയായി ചേര്‍ത്തിരിക്കുന്ന സി.പി.എം കണ്ണാര്‍ക്കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് തിങ്കളാഴ്ച രാവിലെ 11ന് കേസ് അന്വേഷിക്കുന്ന  ക്രൈംബ്രാഞ്ച് എസ്.പി ആര്‍.കെ. ജയരാജിന്‍റെ തൃശൂര്‍ ഓഫീസില്‍ കീഴടങ്ങിയത്.  ഇവരുടെ  മുന്‍കൂര്‍ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ 5ന് ഹൈക്കൊടതി തള്ളിയിരുന്നു.

പ്രതികള്‍ 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ജാമ്യാപേക്ഷ തള്ളിയതില്‍ കോടതി  നിര്‍ദ്ദേശിച്ചതിലാണ് സംഘം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് കീഴടങ്ങിയത്. ഇവരോടൊപ്പം അഭിഭാഷകനും മറ്റ് ചിലരും തൃശൂരിലത്തെിയിരുന്നു. സിപിഎം ഗ്രൂപ്പിസത്തിന്‍റെ ഭാഗമായാണ് സ്മാരകം തകര്‍ത്തതെന്നും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം സി.പി.എം ശരിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

കേസിലെ ഒന്നാം പ്രതിയായ ലതീഷ് ചന്ദ്രന്‍ ഡിസംബര്‍ 22ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാള്‍ക്ക് ഉപാധികളോടെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാബു അടക്കം കീഴടങ്ങിയ നാലുപേരെയും വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് തന്നെ ആലപ്പുഴയിലത്തെിച്ച് കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം
 

ഗോള്‍ഡന്‍ ഗ്ളോബില്‍ ബോയ്ഹുഡിന് തിളക്കം

Posted: 11 Jan 2015 09:34 PM PST

Image: 

ലോസ് ആഞ്ചല്‍സ്: ഗോള്‍ഡന്‍ ഗ്ളോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോയ്ഹുഡും ദ ബുദാപെസ്റ്റും മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്കാരം നേടി. റിച്ചാര്‍ഡ് ലിംക് ലെയ്റ്റര്‍ സംവിധാനം ചെയ്ത  ബോയ്ഹുഡ് 12 വര്‍ഷം നീണ്ട പരിശ്രമത്തിനു ശേഷമാണ് പൂര്‍ത്തിയാക്കിയത്. ഈ ചിത്രത്തിലൂടെ റിച്ചാര്‍ഡ് ലിംക് ലെയ്റ്ററെ മികച്ച സംവിധായകനായും പെട്രീഷ്യ അര്‍ക്വറ്റയെ മികച്ച സഹനടിയായും തെരഞ്ഞെടുത്തു. ദ തിയറി ഓഫ് എവരിതിങിലെ അഭിനിയത്തിന് എഡ്ഡി റെഡ്മെയ്ന്‍ മികച്ച നടനായി. പ്രമുഖ ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ റെഡ്മെയ്ന്‍ അവതരിപ്പിച്ചിരുന്നത്. സ്റ്റില്‍ ആലിസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജൂലിയന്‍ മൂര്‍ മികച്ചനടിക്കുള്ള പുരസ്കാരത്തിന് അര്‍ഹയായി.

റഷ്യന്‍ ചലച്ചിത്രമായ ലെവിയാത്താനാണ് മികച്ച വിദേശചിത്രം. ബേഡ്മാന്‍ ചിത്രത്തിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം.  മികച്ച അനിമേഷന്‍ ചിത്രം: ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍, പിന്നണിസംഗീതം: ദ തിയറി ഓഫ് എവരിതിങ്, മികച്ച സംവിധായകന്‍: റിച്ചാര്‍ഡ് ലിങ്കേറ്റര്‍, സഹനടി: പട്രീഷ്യ ആര്‍ഗിറ്റെ, സഹനടന്‍: ജെ.കെ.സിമ്മണ്‍സ്
 

തണുത്തുറഞ്ഞ് ദുരിത ജീവിതം: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായമത്തെിക്കാം

Posted: 11 Jan 2015 09:20 PM PST

Image: 

ദോഹ: തുര്‍ക്കി, സിറിയ അതിര്‍ത്തിയിലും ലബനാനിലും വസിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായമത്തെിക്കാന്‍ ഖത്തറിലെ സന്നദ്ധസംഘടനകള്‍ സംഭാവന സമാഹരിക്കുന്നു. തണുത്തുവിറങ്ങലിച്ച അഭയാര്‍ഥി ക്യാമ്പുകളില്‍ ഭക്ഷണവും ശൈത്യത്തെ ചെറുക്കാനുള്ള ഉപകരണങ്ങള്‍ നല്‍കാനുമായാണ് സഹായം സമാഹരിക്കുന്നത്.
ഖത്തര്‍ റെഡ്ക്രസന്‍റിന്‍െറ സലത്തയിലെ ഓഫീസിലും  അല്‍ ഖോര്‍ ബ്രാഞ്ചിലും ഉബൈദലി റൗണ്ട് അബൗട്ടിന് സമീപത്തെ സ്ത്രീകള്‍ക്കായുള്ള ബ്രാഞ്ചിലും സംഭാവനകള്‍ സ്വീകരിക്കും. സിറ്റി സെന്‍റര്‍, ലാന്‍ഡ് മാര്‍ക്ക്, വില്ലാജിയോ, എസ്ദാന്‍, ഹയാത്ത് പ്ളാസ, ദി മാള്‍, അല്‍ മീര ഒൗട്ട്ലെറ്റുകള്‍ എന്നീ വാണിജ്യകേന്ദ്രങ്ങളില്‍ തയാറാക്കിയ പ്രത്യേകബൂത്തുകളിലും സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്.
എസ്.എം.എസ് വഴിയും സംഭാവന നല്‍കാം. 50 റിയാല്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍  92176 എന്ന നമ്പറിലേക്കും 100 റിയാല്‍ നല്‍കാന്‍ 92766 എന്ന നമ്പറിലേക്കും 500 റിയാല്‍ നല്‍കാന്‍ 92770 എന്ന നമ്പറിലേക്കും 1000 റിയാല്‍ സംഭാവന നല്‍കാന്‍ 92740 എന്ന നമ്പറിലേക്കും ഇംഗ്ളീഷില്‍ ‘ഡബ്ള്യു’ എന്ന് എസ്.എം.എസ് ചെയ്താല്‍ മതി.
ഖത്തര്‍ ചാരിറ്റി മതാര്‍ ഖദീം ഏരിയയിലെ പ്രധാന ഓഫീസില്‍ സംഭാവന സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ 4466 7711 എന്ന നമ്പറില്‍ ലഭിക്കും.
മാളുകളില്‍ സജ്ജീകരിച്ച ഖത്തര്‍ ചാരിറ്റി ബൂത്തുകളിലും സഹായമത്തെിക്കാം. എസ്.എം.എസ് വഴിയും സഹായമത്തെിക്കാവുന്നതാണ്. 50 റിയാല്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍  92632 എന്ന നമ്പറിലേക്കും 100 റിയാല്‍ നല്‍കാന്‍ 92642 എന്ന നമ്പറിലേക്കും 500 റിയാല്‍ നല്‍കാന്‍ 92428 എന്ന നമ്പറിലേക്കും 1000 റിയാല്‍ സംഭാവന നല്‍കാന്‍ 92429 എന്ന നമ്പറിലേക്കും ഇംഗ്ളീഷില്‍ ‘സിറിയ’ എന്ന് എസ്.എം.എസ് ചെയ്താല്‍ മതി.
ഈദ് ചാരിറ്റിയില്‍ സഹായമത്തെിക്കുന്നത് സംബന്ധിച്ച് 77073030 എന്ന നമ്പറില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. 50 റിയാല്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍  92332 എന്ന നമ്പറിലേക്ക് ക്യു.ആര്‍. 50 എന്നും 100 റിയാല്‍ നല്‍കാന്‍ 920241 എന്ന നമ്പറിലേക്ക് ക്യു.ആര്‍100 എന്നും 500 റിയാല്‍ നല്‍കാന്‍ 92860 എന്ന നമ്പറിലേക്ക് ക്യു.ആര്‍500 എന്നും 1000 റിയാല്‍ സംഭാവന നല്‍കാന്‍ 92861 എന്ന നമ്പറിലേക്ക് ക്യു.ആര്‍1000 എന്നും എസ്.എം.എസ് ചെയ്യണം.
റാഫ് ഫൗണ്ടേഷനില്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 55341818 എന്ന നമ്പറില്‍ ബന്ധപ്പെടണം. 50 റിയാല്‍ സംഭാവന ചെയ്യാന്‍ 92648 എന്ന നമ്പറിലേക്ക് ക്യു.ആര്‍. 50 എന്നും 100 റിയാല്‍ നല്‍കാന്‍ 92155 എന്ന നമ്പറിലേക്ക് ക്യു.ആര്‍100 എന്നും 500 റിയാല്‍ നല്‍കാന്‍ 92166 എന്ന നമ്പറിലേക്ക് ക്യു.ആര്‍500 എന്നും 1000 റിയാല്‍ സംഭാവന നല്‍കാന്‍ 92177 എന്ന നമ്പറിലേക്ക് ക്യു.ആര്‍1000 എന്നും എസ്.എം.എസ് ചെയ്യണം.
 

യു.എ.ഇ ലോകകപ്പ് ടീമില്‍ കൃഷ്ണചന്ദ്രനും

Posted: 11 Jan 2015 09:07 PM PST

Image: 

ദുബൈ: അടുത്തമാസം ആസ്ട്രേലിയയിലും ന്യൂസിലാന്‍റിലുമായി ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷപ്പില്‍ പാഡണിയാന്‍ ഒരു മലയാളിയുമുണ്ടാകും. ഇന്ത്യന്‍ ടീമില്‍ അല്ളെന്ന് മാത്രം. പാലക്കാട്ടുകാരനായ കൃഷ്ണ ചന്ദ്രനാണ് യു.എ.ഇ ദേശീയ ടീമിലിടം പിടിച്ച് ലോകകപ്പ് വേദിയില്‍ മലയാള സാന്നിധ്യമറിയിക്കുന്നത്.
കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയിലടക്കം കളിച്ചിട്ടുണ്ട് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ ഈ 31കാരന്‍  അഞ്ചു വര്‍ഷമായി ദുബൈയിലത്തെിയിട്ട്. ഇപ്പോള്‍ എമിറേറ്റ്സ് എയര്‍ലൈനില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്‍റാണ്.
സ്കൂള്‍ പഠന കാലത്തിന് ശേഷമാണ് കൃഷ്ണ ചന്ദ്രന്‍ ക്രിക്കറ്റിലേക്ക് ശ്രദ്ധതിരിക്കുന്നത്. തുടര്‍ന്ന് കേരളത്തിന് വേണ്ടി അണ്ടര്‍ 19, 21,25 ഏജ്ഗ്രൂപ്പുകളില്‍ കളിച്ചു. 2004-05ല്‍ രഞ്ജിട്രോഫിയിലും കേരളത്തിന് വേണ്ടി പാഡണിഞ്ഞു ഈ ആള്‍റൗണ്ടര്‍. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ബാംഗ്ളൂര്‍ സര്‍വകലാശാലക്ക് വേണ്ടിയും തുടര്‍ന്ന് ഇന്ത്യന്‍ സര്‍വകലാശാല ടീമിനു വേണ്ടിയും കളിച്ചു. ഇതിനിടെ ജീവിത സാഹചര്യങ്ങള്‍ ദുബൈയിലത്തെിച്ചു. ഇവിടെ കെ.പി.എല്‍, കെ.സി.എല്‍ ടൂര്‍ണമെന്‍റുകളിലെല്ലാം സജീവമായിരുന്നു.  കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി യു.എ.ഇ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് മലേഷ്യയില്‍ നടന്ന എ.സി.സി പ്രീമിയര്‍ ലീഗ് മത്സരത്തിലായിരുന്നു ദേശീയ ടീമിലുള്ള അരങ്ങേറ്റം.
തുടര്‍ന്ന് ലോകകപ്പിനുള്ള സാധ്യത ടീമിലിടം പിടിച്ച കൃഷ്ണ ചന്ദ്രന്‍ വിവിധ ടീമുകളുമായുള്ള സൗഹൃദ മത്സരത്തില്‍ തിളങ്ങിയതോടെ അവസാന 15 അംഗ ലിസ്റ്റിലും സ്ഥാനം ഉറപ്പാക്കുകയായിരുന്നു.പാക്കിസ്താന്‍, ന്യുസിലാന്‍റ്, അഫ്ഗാനിസ്താന്‍ ടീമുകളുമായുള്ള മത്സരത്തില്‍  ബാറ്റിങിലും ബൗളിങ്ങിലും മികവ് കാട്ടിയതോടെ മലയാളികളുടെ അഭിമാനമായി ലോകകപ്പിലും കളിക്കാന്‍ അവസരമായി.വലങ്കൈയ്യന്‍ ബാറ്റിങും മീഡിയം പേസ് ബൗളിങുമാണ് തുരുപ്പുശീട്ട്.
1996ല്‍ ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് കളിച്ച യു.എ.ഇ 19 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ലോക മാമാങ്കത്തിന് യോഗ്യത നേടുന്നത്. മുഹമ്മദ് തൗഖീറാണ് ക്യാപ്റ്റന്‍. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിനെ നയിച്ച പാക്കിസ്ഥാന്‍ സ്വദേശിയായ ഖൂറം ഖാനാണ് വൈസ് ക്യാപ്റ്റന്‍.
 യൂ.എ.ഇ പൗരനെ തന്നെ ക്യാപ്റ്റനാക്കണമെന്ന കായിക മന്ത്രാലയത്തിന്‍െറ തീരുമാനമനുസരിച്ചാണ് ഖുറം ഖാനെ മാറ്റിയത്. ക്യാപ്റ്റന്‍ തൗഖിറിനെ കൂടാതെ അല്‍ ഹാശ്മിയാണ് ടീമിലെ മറ്റൊരു യു.എ.ഇ പൗരന്‍. ബാക്കിയെല്ലാവരും വിദേശികളാണ്. കൂടുതലും പാക്കിസ്താനികളാണ്. രണ്ടു ശ്രീലങ്കക്കാരുമുണ്ട്.

 

ഒമാനില്‍ വീണ്ടും മെര്‍സ് ബാധ

Posted: 11 Jan 2015 09:01 PM PST

Image: 

മസ്കത്ത്: ഒമാനില്‍ വീണ്ടും മെര്‍സ് രോഗ ബാധ. രാജ്യത്തെ നാലാമത് മെര്‍സ് രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ദാഖിലിയാ ഗവര്‍ണറേറ്റില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വ്യക്തിയാണ് പുതിയ രോഗബാധിതനെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുടെ നില മെച്ചപ്പെട്ടുവരുന്നതായും ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. മെര്‍സ് ബാധിച്ച് രാജ്യത്ത് ഇതിനകം മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2013 നവംബര്‍ 10, 2014 ജനുവരി ഒമ്പത് തീയതികളിലാണ് മറ്റു രണ്ട് മെര്‍സ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം രാജ്യത്ത് വീണ്ടും മെര്‍സ് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ശക്തമായ ബോധവത്കരണ പരിപാടികള്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തും.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മെര്‍സ്, എച്ച്1എന്‍1 തുടങ്ങിയ വൈറസ് രോഗബാധകള്‍ സംബന്ധിച്ചും ഇത്തരം രോഗികളുടെ പരിചരണ രീതിയെ കുറിച്ചും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.  മൃഗങ്ങളുമായി പ്രത്യേകിച്ച് ഒട്ടകവുമായും ഒട്ടകമാംസവുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ സ്വയം സുരക്ഷ ഉറപ്പാക്കണം. ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജലദോഷം, കഫക്കെട്ട്, വയറിളക്കം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ന്യുമോണിയ അടക്കം രോഗങ്ങളിലേക്ക് വഴിമാറും.
ഓരോ മാസവും രണ്ടു തവണ വീതമാണ് മെര്‍സ്, എച്ച്1 എന്‍1,കോംഗോ പനി വൈറസ് ബാധകളെ കുറിച്ച ഒൗദ്യോഗിക പ്രഖ്യാപനങ്ങള്‍ ആരോഗ്യമന്ത്രാലയം നടത്താറുള്ളത്. എച്ച്1 എന്‍1 ബാധയേറ്റ് നൂറോളം രോഗികളെ കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  കൃത്യമായ പരിചരണത്തിലൂടെ രോഗം മറ്റുള്ളവരിലേക്ക് തടയാന്‍ മന്ത്രാലയത്തിന് കഴിഞ്ഞിട്ടുണ്ട്.  
2012ല്‍ സൗദി അറേബ്യയിലാണ് മെര്‍സ് രോഗത്തിന് കാരണമായ കൊറോണാ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് മറ്റുരാജ്യങ്ങളിലേക്ക് രോഗം പടരുകയായിരുന്നു.
 

എയര്‍ഏഷ്യ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് കരക്കത്തെിച്ചു

Posted: 11 Jan 2015 09:01 PM PST

Image: 

ജകാര്‍ത്ത: ജാവ കടലില്‍ തകര്‍ന്നു വീണ എയര്‍ഏഷ്യ വിമാനത്തിന്‍െറ ബ്ളാക്ബോക്സ് വീണ്ടെടുത്തു. രണ്ട് ബ്ളാക്ബോക്സുകളില്‍ ഒന്നാണ് കരക്കത്തെിച്ചത്. കടല്‍ അടിത്തട്ടില്‍ നിന്നും ഏകദേശം 30 മീറ്റര്‍ (100 അടി) ആഴത്തിലുള്ള വിമാന അവശിഷ്ടങ്ങളില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ദര്‍ ഇവ വീണ്ടെടുത്തത്. ബ്ളാക് ബോക്സ് വീണ്ടെടുത്തത് അപകടകാരണം സംബന്ധിച്ച അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകും.

അതേ സമയം, മറ്റൊരു ബ്ളാക്ക് ബോക്സ്, കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ എന്നിവക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ബ്ളാക്ക് ബോക്സ് വിശകലനം നടത്തി നിന്നും അപകട കാരണം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകണമെങ്കില്‍ രണ്ട് ആഴ്ച വരെ സമയമെടുക്കും. തലസ്ഥാനമായ ജകാര്‍ത്തയില്‍ വെച്ചാണ് പരിശോധന.

വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ബ്ളാക് ബോക്സ് വീണ്ടെടുക്കാനുള്ള ഞായറാഴ്ചത്തെ ശ്രമം പരാജയപ്പെട്ടതിനാല്‍ തിങ്കളാഴ്ച കരക്കത്തെിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.വിമാനത്തിന്‍െറ വാല്‍ ഭാഗം കഴിഞ്ഞ ദിവസം വെള്ളത്തിനടിയില്‍നിന്ന് പുറത്തത്തെിച്ചിരുന്നു. ഈ പ്രദേശത്തുനിന്നും വെള്ളിയാഴ്ച ബ്ളാക്ബോക്സില്‍ നിന്നുള്ളതിന് സമാനമായ സിഗ്നലുകള്‍ ലഭിച്ചിരുന്നു.
 

ലോകഫുട്ബാളറെ ഇന്ന് പ്രഖ്യാപിക്കും

Posted: 11 Jan 2015 08:23 PM PST

Image: 

സൂറിച്ച്: കഴിഞ്ഞവര്‍ഷത്തെ  ഭൂഗോളത്തിലെ മികച്ച കാല്‍പ്പന്തുകളിക്കാരന്‍ ആരാണെന്ന് തിങ്കളാഴ്ചയറിയാം. പോര്‍ചുഗലിന്‍െറ റയല്‍ മഡ്രിഡ് താരം  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്‍റീനയുടെ ബാഴ്സലോണ താരം ലയണല്‍ മെസ്സി, ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂയര്‍ എന്നിവരാണ് ഫിഫയുടെ ബാലന്‍ ഡി ഓര്‍ പുരസ്കാരത്തിനുള്ള അന്തിമപട്ടികയിലുളളത്.  നിലവിലെ ജേതാവായ റൊണാള്‍ഡോക്കാണ് സാധ്യത കൂടുതല്‍.  2014ല്‍ റയല്‍ മഡ്രിഡിന് ചാമ്പ്യന്‍സ് ലീഗടക്കം നിരവധി കിരീടങ്ങള്‍ നേടിക്കൊടുത്ത റൊണാള്‍ഡോ, 61 ഗോളുകളാണ് സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ മാത്രം 17 ഗോളുകളായിരുന്നു റൊണാള്‍ഡോയുടെ  ബൂട്ടില്‍ നിന്ന് പിറവിയെടുത്തത്.

ബാഴ്സലോണയുടെ ചരിത്രത്തിലെ ടോപ്സ്കോററായ മെസ്സി 2014ല്‍ ചാമ്പ്യന്‍സ് ലീഗില്‍ എക്കാലത്തെയും ടോപ്സ്കോറര്‍ പദവി സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ പ്രകടനമാണ് ന്യൂയറെ അന്തിമപട്ടികയിലത്തെിച്ചത്. മികച്ച വനിതാതാരത്തിനെയും പുരുഷ പരിശീലകനെയും തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാത്രി 11നാണ് പ്രഖ്യാപനം.
 

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Posted: 11 Jan 2015 08:12 PM PST

Image: 

ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം. ജമ്മുവിലെ ഹിരാനഗറിലാണ് പാക് സൈന്യത്തിന്‍െറ വെടിവെപ്പുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹിരാനഗറിലെ നാല് ഗ്രാമങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ചൊവ്വാഴ്ചയും ഹിരാനഗറിലെയും കത് വയിലെയും ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയും പാകിസ്താന്‍ ആക്രമണം നടത്തിയിരുന്നു. പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി.

മരുഭൂമി മഞ്ഞില്‍ കുളിച്ചു; പലയിടത്തും താപനില പൂജ്യത്തിന് താഴെ

Posted: 11 Jan 2015 07:39 PM PST

Image: 

റിയാദ്: അതിശൈത്യത്തിന്‍െറ പിടിയിലമര്‍ന്ന സൗദിയിലെ പ്രധാനനഗരങ്ങളിലെ താപനില ഇന്നലെ വീണ്ടും കുറഞ്ഞു. രാജ്യത്തെ പലഭാഗങ്ങളിലും അന്തരീക്ഷ താപനില പൂജ്യത്തിന് താഴേക്ക് കടന്നിരിക്കുകയാണ്. സകാക - മൈനസ് മൂന്ന്, ഹാഇല്‍ - മൈനസ് രണ്ട്, അറാര്‍ - മൈനസ് ഒന്ന് എന്നിങ്ങനെയാണ് ഇന്നലെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ഈ മേഖലകളില്‍ പകല്‍ സമയങ്ങളില്‍ അഞ്ച് ഡിഗ്രിവരെ താപനില ഉയരുന്നുണ്ടെങ്കിലും രാത്രിയോടെ കൊടും തണുപ്പിലേക്ക് നീങ്ങുകയാണ്. റിയാദ് ഉള്‍പ്പെടെ പ്രധാന പട്ടണങ്ങളില്‍ പത്ത് ഡിഗ്രിക്ക് താഴെയാണ് രാത്രികാല താപനില.
ബുറൈദ -ഒന്ന്, റിയാദ് - നാല്, ദമ്മാം- ആറ്്, അബഹ -ഏഴ്,  തബൂക് - നാല്, ത്വാഇഫ്- എട്ട് എന്നിങ്ങനെയാണ് മറ്റുപ്രധാന നഗരങ്ങളിലെ നില. ഇവിടെ ഉച്ച സമയങ്ങളില്‍ 10 നും 15 ഡിഗ്രിക്കും ഇടക്ക് ചൂട് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വൈകുന്നേരമാകുന്നതോടെ തണുപ്പ് വര്‍ധിക്കുകയാണ്. രാജ്യത്ത് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന താപനില അനുഭവപ്പെടുന്നത് മക്കയിലാണ്. ഇവിടെ പകല്‍ സമയങ്ങളില്‍ 25 ഉം രാത്രി കാലങ്ങളില്‍ 18 ഡിഗ്രിയുമാണ് ചൂട്. അതേസമയം മദീനയില്‍ രാത്രി കാലങ്ങളിലെ താപനില പത്ത് ഡിഗ്രിക്കും താഴെയാണ്.
മേഖലയില്‍ ‘ഹുദ’ എന്ന് പേരിട്ട  ശീതക്കാറ്റിന്‍െറ സ്വാധീനം രണ്ട് ദിവസമായി സൗദിയിലെ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. പലപട്ടണങ്ങളിലും മഞ്ഞ് വീഴ്ചയും മഴയും ശക്തമായി. വടക്കന്‍ മേഖലയിലെ പല പ്രദേശങ്ങളിലുമുണ്ടായ ശക്തമായ മഞ്ഞ് വീഴ്ചയില്‍ മരുഭൂമി മഞ്ഞില്‍ കുളിച്ചു. ഇവിടെ മരുഭൂമിയിലെ മഞ്ഞ് വീഴ്ച ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരും എത്തുന്നുണ്ട്. അതേസമയം അപകട സാധ്യതകള്‍ മുന്നില്‍ കണ്ട് അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളാണ് സന്ദര്‍ശകര്‍ക്ക് ഇത്തരം മേഖലയിലേക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മഞ്ഞ് വീഴ്ച പലഭാഗങ്ങളിലും അപകടങ്ങള്‍ സൃഷ്ടിച്ചിരുന്നു. അല്‍ ജൗഫ് പട്ടണത്തിലെ പലഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല. മഞ്ഞുവീഴ്ചയും മഴയും തുടരുന്ന സാഹചര്യത്തില്‍ പല സ്ഥലങ്ങളിലും പരീക്ഷകള്‍ മാറ്റി വെച്ചിരിക്കുകയാണ്.
 ഇത്തരം മേഖലകളില്‍ കാലാവസ്ഥാ മാറ്റം പൊതുജീവിതത്തെ ബാധിച്ചിട്ടുണ്ട്.

ദുരന്ത സ്മരണകളുമായി പെഷാവര്‍ സ്കൂള്‍ ഇന്ന് തുറക്കും

Posted: 11 Jan 2015 07:25 PM PST

Image: 

ദുരന്തത്തില്‍ പോറലേല്‍ക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിനിടയിലും ഉറ്റ ചങ്ങാതിമാരും സഹപാഠികളും തീവ്രവാദികളുടെ ക്രൂരതക്കിരയായി പിടഞ്ഞുമരിച്ചതിന്‍െറ ഓര്‍മകളായിരിക്കും ക്ളാസിലത്തെുന്ന കുട്ടികളെ വേട്ടയാടുക.

പെഷാവര്‍: നിലത്ത് ചിതറിക്കിടക്കുന്ന പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, കളിക്കോപ്പുകള്‍...മുഖ്യ പ്രവേശ കവാടത്തിനുമുന്നില്‍ തൂക്കിയിട്ട കൗമാരക്കാരന്‍െറ ഫോട്ടോക്ക് താഴെ ‘ഷഹീദ് വാസിഫ് അലി ഖാന്‍, ക്ളാസ്-എട്ട്’ എന്ന് എഴുതിവെച്ചിരിക്കുന്നു. സമീപത്തായി ഒരു ഡസനോളം കുട്ടികളുടെ ഫോട്ടോകള്‍ പതിച്ച പോസ്റ്ററുകളും അവക്കുതാഴെ പൂക്കളും ചിതറിക്കിടക്കുന്നു. മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇപ്പോഴും ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവിടെ എത്തുന്നുണ്ട്. ചിലര്‍ ഫോട്ടോക്ക് മുന്നിലിരുന്ന് തേങ്ങിക്കരയുന്നു. ക്ളാസ് ചുമരുകളില്‍ വെടിയുണ്ടകള്‍ പതിച്ച പാടുകളും ഫര്‍ണിചറില്‍ രക്തക്കറകളും...അങ്ങിങ്ങ് ശരീരാവശിഷ്ടങ്ങളുമുണ്ടായിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് വിദ്യാര്‍ഥികളടക്കം 150 പേരുടെ മരണത്തിനിടയാക്കിയ സൈനിക സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ക്ളാസ് മുറികള്‍ വൃത്തിയാക്കാന്‍ കയറിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നിരവധി ദുരന്ത കേന്ദ്രങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി തഴക്കമുള്ളവരായിരുന്നിട്ടും സൈനിക സ്കൂളിലെ കാഴ്ചകള്‍ ഇവരുടെ കണ്ണ് നനച്ചു.
തിങ്കളാഴ്ച സ്കൂള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം. ഇപ്പോഴും ദുരന്തത്തിന്‍െറ ഞെട്ടലില്‍നിന്ന് മുക്തരായിട്ടില്ലാത്ത കുട്ടികളെല്ലാവരും ക്ളാസുകളില്‍ എത്തുമോയെന്ന് അറിയില്ളെങ്കിലും എന്നെങ്കിലും തുറക്കാതിരിക്കാനാവില്ലല്ളോ. അങ്ങനെയാണ് ദുരന്തത്തിന്‍െറ ഓര്‍മകള്‍ മായ്ക്കുംവിധം സ്കൂളിനെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ അധികൃതര്‍ ശ്രമം നടത്തുന്നത്. ദുരന്തത്തില്‍ പോറലേല്‍ക്കാതെ രക്ഷപ്പെട്ട ആശ്വാസത്തിനിടയിലും ഉറ്റ സുഹൃത്തുക്കളും സഹപാഠികളും തീവ്രവാദികളുടെ ക്രൂരതക്കിരയായി പിടഞ്ഞുമരിച്ചതിന്‍െറ ഓര്‍മകളായിരിക്കും ക്ളാസിലത്തെുന്ന കുട്ടികളെ വേട്ടയാടുക. തങ്ങളുടെ പ്രിയപ്പെട്ട പ്രിന്‍സിപ്പലും ഇനി തങ്ങള്‍ക്കൊപ്പമില്ളെന്ന് വിശ്വസിച്ചേ പറ്റൂ. പ്രിന്‍സിപ്പല്‍ താഹിറ ഖാസിയും വെടിയേറ്റ് മരിച്ചവരില്‍പെടും.
സ്കൂളിന്‍െറ സുരക്ഷക്കായി നിയോഗിച്ച സൈനികര്‍ ഇപ്പോള്‍ കണ്ണീരുകളോടും യുദ്ധം ചെയ്യുകയാണ്. സ്കൂളിലേക്ക് കടന്നുവന്ന ഒരുസ്ത്രീ രക്തക്കറകണ്ട് നിയന്ത്രണംവിട്ടു. പിന്നെ അവര്‍ രക്തത്തില്‍ തുരുതുരാ ചുമ്പിക്കുന്നതു കണ്ടപ്പോള്‍ അവര്‍ മരിച്ച കുട്ടിയുടെ മാതാവാണെന്ന് തൊട്ടടുത്തുനിന്ന സൈനികന് മനസ്സിലായി. വിങ്ങിപ്പൊട്ടിയ സ്ത്രീ സൈനികനുനേരെ തിരിഞ്ഞു. ‘നിങ്ങള്‍ മാസം 1200 രൂപ ഓരോ കുട്ടിയില്‍നിന്ന് സെക്യൂരിറ്റി ഫീസായി പിരിക്കുന്നുണ്ടല്ളോ. എന്ത് സുരക്ഷയാണ് ഞങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി നല്‍കിയത്? ഈ കുരുന്നുകളെ വെടിവെച്ചിടുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?’ സ്ത്രീയുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ സൈനികന്‍ പകച്ചുനിന്നു. പിന്നീട് ബന്ധുക്കള്‍ സ്ത്രീയെ താങ്ങിയെടുത്ത് കൊണ്ടുപോയി.
സ്കൂളിന്‍െറ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിനായി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആര്‍ക്കും ചാടിക്കടക്കാന്‍ കഴിയാത്തവിധം പുതിയ ചുറ്റുമതിലുയര്‍ത്തി സ്ഥാപിച്ചിട്ടുണ്ട്. മുഖ്യ കെട്ടിടത്തില്‍നിന്ന് കുറച്ചകലെ സന്ദര്‍ശകരെ വേര്‍തിരിച്ചുനിര്‍ത്താന്‍ മറ്റൊരു മതിലും നിര്‍മിച്ചു. എല്ലാ കോളജുകള്‍ക്കും സ്കൂളുകള്‍ക്കും പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സ്കൂളുകളില്‍ അടിയന്തരഘട്ടങ്ങളില്‍ പെട്ടെന്നുള്ള സുരക്ഷാ സഹായത്തിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ ആശങ്കയില്‍ തന്നെയാണ്.   മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ വ്യാഴാഴ്ച ഇവിടെ സംഗമിക്കുന്നുണ്ട്.

മോദിയെ കാത്തിരിക്കുന്നത് രാജപക്സയുടെ വിധി –മണിശങ്കര്‍ അയ്യര്‍

Posted: 11 Jan 2015 07:18 PM PST

Image: 

മനാമ: വൈജാത്യം നിറഞ്ഞ ഇന്ത്യന്‍ സംസ്കാരത്തിന് കനത്ത വെല്ലുവിളിയാണ് പുതിയ സാഹചര്യത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍ എം.പി പറഞ്ഞു. ബഹ്റൈനില്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായരുന്നു അദ്ദേഹം. സാംസ്കാരിക വൈജാത്യങ്ങളാണ് ഇന്ത്യന്‍ സംസ്കാരത്തിന്‍െറ മുഖമുദ്ര. എക്കാലവും കോണ്‍ഗ്രസ് അതിനെ പരിപോഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഘപരിവാര്‍ ശക്തികള്‍ ഈ ചിന്താഗതിക്കേ എതിരാണ്. ഇന്ത്യയെക്കുറിച്ചുള്ള സംഘപരിവാര്‍ സങ്കല്‍പം വളരെ വ്യത്യസ്തമാണ്. അത് നരേന്ദ്രമോദിയുടെ ഏകാധിപത്യ സ്വഭാവമുള്ള സര്‍ക്കാറിന്‍െറ കാലത്ത് കടുത്ത വെല്ലുവിളിയുയര്‍ത്തുന്ന രൂപത്തിലേക്ക് മാറിയിട്ടുണ്ട് എന്നത് സുവ്യക്തമാണ്.
ഇന്ത്യയുടെ ഒരേയൊരു ഭാഷ ഹിന്ദി, ഒരേയൊരു മതം ഹിന്ദുമതം എന്നതാണ് അവരുടെ തത്വശാസ്ത്രം. 5,000 കൊല്ലങ്ങള്‍ക്കപ്പുറം തന്നെ വൈജാത്യങ്ങളെ ഉള്‍ക്കൊണ്ട ഒരു സമൂഹത്തിലാണ് ഇതു പറയുന്നത് എന്ന് ഓര്‍ക്കണം. യഥാര്‍ഥത്തില്‍ വൈജാത്യമാണ് ഇന്ത്യയുടെ ആത്മാവ്. അത് എന്നെല്ലാം തകര്‍ന്നിട്ടുണ്ടോ അന്നെല്ലാം ഇന്ത്യയുടെ കെട്ടുറപ്പും തകര്‍ന്നിട്ടുണ്ട്. ഈ ചരിത്രബോധം ബി.ജെ.പിക്കോ ആര്‍.എസ്.എസിനോ ഇല്ല. ഭാഷയെയും മതത്തെയും കുറിച്ച കപട ദേശീയ ചിഹ്നങ്ങളുണ്ടാക്കുക, അതു വഴി ഫാഷിസ്റ്റ് അജണ്ടകള്‍ നടപ്പാക്കുന്ന എന്നതാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാറും ചെയ്യുന്നത്. ഇതിനെതിരെ നില്‍ക്കുന്നവരെ അധിക്ഷേപിക്കുകയും രാജ്യവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്നു.
അടിസ്ഥാനപരമായി വി.ഡി.സവര്‍ക്കറില്‍ നിന്നാണ് സംഘപരിവാര്‍ ഈ ആശയങ്ങളുടെ പ്രത്യയശാസ്ത്ര ഊര്‍ജ്ജം സ്വീകരിക്കുന്നത്. ‘ക്രിസ്റ്റന്‍ഡം’ എന്ന ആശയത്തിനു ബദല്‍ എന്നവണ്ണം ‘ഹിന്ദുഡം’ എന്നൊരു പദം മുന്നോട്ട് വക്കാനാണ് സവര്‍ക്കര്‍ ശ്രമിച്ചത്. സവര്‍ക്കര്‍ ഒരു നിരീശ്വരവാദിയായിരുന്നു എന്നതാണ് ഏറ്റവും രസകരമായ വസ്തുത.എന്നാല്‍ ഹൈന്ദവതയെ ഒരു രാഷ്ട്രീയ പരികല്‍പനയായി പരിണമിപ്പിക്കാന്‍ അദ്ദേഹത്തിനായി. ഹിന്ദുക്കളുടെ പുണ്യഭൂമിയും പിതൃഭൂമിയുമാണ് ഭാരതം എന്നൊരു ആശയം അദ്ദേഹം പ്രചരിപ്പിച്ചു. അതുകൊണ്ട് ഹിന്ദുത്വത്തെ അംഗീകരിച്ച് ഇന്ത്യയില്‍ കഴിയുന്നവര്‍ അംഗീകരിക്കപ്പെടുകയും ഇതരെ വിശ്വാസങ്ങളെ പിന്‍പറ്റുന്നവരെ പുഛിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇത്തരം വാദങ്ങള്‍ അങ്ങേയറ്റം അസംബന്ധവും ഒട്ടും ചരിത്രപരത ഇല്ലാത്തതുമാണ്. ഇന്ത്യ എല്ലാക്കാലത്തും എല്ലാ വിശ്വാസങ്ങളെയും സ്വീകരിച്ച ഇടമാണ്. ജൂതന്‍മാര്‍ മുതല്‍ പാഴ്സികള്‍ വരെ ഇന്ത്യയെ നിര്‍മ്മിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. ജെംഷഡ്ജി ടാറ്റയും, ഹോമി ഭാഭയുമൊന്നുമില്ലാത്ത ആധുനിക ഇന്ത്യയെ എങ്ങിനെ ആലോചിക്കാനാകും?  വിവിധ മതങ്ങള്‍ തന്നെ പൂര്‍ണമായും തദ്ദേശീയമായ ഭാഷ, സംസ്കാരം, ആചാരം ഇവയെല്ലാം പിന്‍പറ്റിയാണ് ഇന്ത്യയില്‍ വര്‍ഷങ്ങളായി നിലനിന്നത്.
ഇതെല്ലാം അട്ടിമറിക്കാന്‍ നോക്കുന്ന മോദി ചിന്തിക്കേണ്ടത് ശ്രീലങ്കയിലെ രജപക്സെയെക്കുറിച്ചാണ്. അധികാരം ഭ്രാന്തായി മാറിയാല്‍ അത് തിരിഞ്ഞുകുത്തുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് മോദിയെ കാത്തിരിക്കുന്നത് രജപക്സെയുടെ വിധിയാണ്. രജപക്സെയെ എടുത്തെറിഞ്ഞ പോലെ ജനം മോദിയെയും എടുത്തെറിയും.
കോണ്‍ഗ്രസില്‍ പല ഘട്ടങ്ങളിലും പല ഘടകങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തികഞ്ഞ വിശ്വാസികളും മതേതര നിലപാടുള്ളവും അവിശ്വാസികളും ഒരേ പോലെ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് അടിസ്ഥാനപരമായി ഒരു ദേശീയ-കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനമാണ്. അതിനെ വിമര്‍ശിക്കാനുള്ള സത്യസന്ധത ഇടതുപക്ഷത്തിനില്ല എന്നാണ് ഞാന്‍ കരുതുന്നത്.
സ്വാതന്ത്രാനന്തര കാലത്തെ മതേതര ചുറ്റുപാട് ആദ്യം വിഷലിപ്തമാക്കിയത് എല്‍.കെ.അദ്വാനിയാണ്. തുടര്‍ന്ന് പലരും അതില്‍ സജീവമായി. കോണ്‍ഗ്രസില്‍ പോലും ഹൈന്ദവ നിലപാടുള്ളവര്‍ പ്രധാന സ്ഥാനത്തത്തെി. ഇന്ത്യയിലെ ആദ്യ ആര്‍.എസ്.എസ് പ്രധാനമന്ത്രി പി.വി.നരസിംഹറാവുവും അവസാന കോണ്‍ഗ്രസ് പ്രധാനമന്ത്രി വാജ്പേയിയും ആണെന്ന് ചില രാഷ്ട്രീയ വൃത്തങ്ങള്‍ തമാശയായി സൂചിപ്പിക്കാറുണ്ട്.
കേംബ്രിഡ്ജ് പഠനകാലത്ത് മാര്‍ക്സിസ്റ്റ് ചിന്തകളോട് തോന്നിയ അഭിനിവേശം മൂലം താന്‍ അക്കാലത്ത് ഇംഗ്ളണ്ടിലെ പല ഇടതുചര്‍ച്ചാ ഗ്രൂപ്പുകളിലും സജീവമായിരുന്നെന്ന് അയ്യര്‍ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച ആര്‍ക്കും മാര്‍ക്സിസ്റ്റ് ചിന്തകളുടെ സ്വാധീനത്തില്‍ പെടാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഇതുമൂലം തന്‍െറ ഫോറിന്‍ സര്‍വീസിലേക്കുള്ള പ്രവേശനത്തിന് വരെ തടസങ്ങളുണ്ടായി. താന്‍ കമ്മ്യൂണിസ്റ്റുകാരനാണെന്നും സര്‍വീസില്‍ പ്രവേശിപ്പിച്ചാല്‍ പ്രശ്നങ്ങളുണ്ടാകുമെന്നും അന്ന് റിപ്പോര്‍ട്ട് കൊടുത്തത് പിന്നെ ഗവര്‍ണറായി മാറിയ എം.കെ. നാരായണനാണ്. എന്നാല്‍ പണ്ഡിറ്റ് ജവര്‍ഹര്‍ലാല്‍ നെഹ്റു തന്നെ സര്‍വീസിലെടുക്കുന്നതിന് യാതൊരു കുഴപ്പവുമില്ളെന്ന് വ്യക്തിപരമായി കുറിപ്പ് എഴുതുകയാണുണ്ടായതെന്ന് അയ്യര്‍ പറഞ്ഞു.
ഞാന്‍ ഒരുകാലത്തും കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല. ഇടതുചിന്തകളോടായിരുന്നു താല്‍പര്യം.  ഞാന്‍  ഇപ്പോഴും കോണ്‍ഗ്രസിനകത്തെ ഇടതുപക്ഷക്കാരനാണ്. അതില്‍ മാറ്റമില്ല. ഇന്ത്യയിലെ പുതിയ ഭീഷണമായി സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷവും കോണ്‍ഗ്രസും. അവര്‍ ഒന്നിച്ചു നില്‍ക്കണം. ഇതിനായി ഇടതുപക്ഷം മുന്‍കയ്യെടുക്കണം. അല്ളെങ്കില്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തെ സമീപിക്കണം. അത് വലിയ മാറ്റങ്ങളുണ്ടാക്കും. ബി.ജെ.പിക്കെതിരായ പോരാട്ടത്തിനുള്ള യഥാര്‍ഥ വഴി അതാണ്.
ലോകത്തിലെ എല്ലാ ഏകാധിപതികളും സ്വന്തം ശവക്കുഴിതോണ്ടിയവരാണ്. അത് ചരിത്ര പാഠമാണ്. മോദിയും വ്യത്യസ്തനല്ല.
പാരീസിലെ മാധ്യമസ്ഥാപനത്തിനെതിരെ ആക്രമണവും കൂട്ടക്കൊലയുമുണ്ടായപ്പോള്‍ താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. അര്‍ണാബ് ഗോസ്വാമിയെപ്പോലുള്ള വൃത്തികെട്ട മാധ്യമപ്രവര്‍ത്തകരാണ് ഇതിനുപിന്നില്‍. ഈ വ്യാജ പ്രചരണം നടത്തുന്നവരെ സാമ്രാജ്യത്വത്തിന്‍െറ എച്ചില്‍പട്ടികള്‍ എന്നാണ് വിളിക്കേണ്ടത്.
ഞാന്‍ പറഞ്ഞത്, നിരായുധരെ എവിടെ കൊന്നൊടുക്കിയാലും അതിന് തിരിച്ചടിയുണ്ടാകും എന്നാണ്. ‘അക്രമം അക്രമത്തിന് വളമാകുന്നു’ എന്ന കാര്യമാണ് ഞാന്‍ അടിവരയിട്ടുപറഞ്ഞത്. എന്നാല്‍ അക്കാര്യം വളച്ചൊടിച്ച് ഞാന്‍ ഭീകരതയെ പിന്തുണക്കുകയാണ് എന്ന നിലയില്‍ ചര്‍ച്ച വന്നു. ഇത്തരം ചര്‍ച്ചകള്‍ പരിഹാര്യമാണ്. അമേരിക്ക വസീറിസ്താനില്‍ ബോംബ് ആക്രമണം നടത്തി ആളെ കൊല്ലുന്നത് ആളെ വിട്ടിട്ടല്ല. ആളില്ലാ വിമാനം പറത്തിയിട്ടാണ്. അത് നമ്മള്‍ തിരിച്ചറിയണം- അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

തരൂറിനെ ഉടന്‍ ചോദ്യം ചെയ്തേക്കില്ല; മെഹര്‍ തരാറിന് ചോദ്യാവലി നല്‍കി

Posted: 11 Jan 2015 07:15 PM PST

Image: 
Subtitle: 
ആന്തരികാവയവ പരിശോധന ലണ്ടനില്‍

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കെ, ശശി തരൂര്‍ എം.പി ഡല്‍ഹിയിലത്തെി.  മാധ്യമങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയ തരൂര്‍ സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് നേരത്തേ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ളെന്ന് വ്യക്തമാക്കി. അതിനിടെ, ശശി തരൂറിനെ ഉടന്‍ ചോദ്യംചെയ്യാന്‍ തീരുമാനിച്ചിട്ടില്ളെന്നാണ് കേസന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, തരൂറുമായി അടുപ്പമുള്ള പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് ഡല്‍ഹി പൊലീസ് ചോദ്യാവലി അയച്ചു. സുനന്ദയുടെ ആന്തരാവയവങ്ങള്‍ വിശദപരിശോധനക്കായി ലണ്ടനിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.
 മരണത്തിന് മുമ്പുള്ള ദിവസം ട്വിറ്ററില്‍ തരൂറും മെഹര്‍ തരാറും തമ്മിലുള്ള അടുപ്പം പരസ്യമാക്കിയ സുനന്ദ, തരാര്‍ ഐ.എസ്.ഐ ഏജന്‍റാണെന്നും ആരോപിച്ചിരുന്നു. മാത്രമല്ല, തരൂറും തരാറും തമ്മിലുള്ള ബന്ധം സുനന്ദയെ അസ്വസ്ഥയാക്കിയിരുന്നതായി ഇരുവരുടെയും സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കി. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹി പൊലീസ് തരാറിനെ ചോദ്യംചെയ്യുന്നത്. തരൂറുമായുള്ള ബന്ധവും അനുബന്ധകാര്യങ്ങളും വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് തരാറിന് ഇ-മെയില്‍ വഴിയാണ് ചോദ്യാവലി അയച്ചത്. ഡല്‍ഹി പൊലീസിന്‍െറ ഏതുചോദ്യത്തിനും മറുപടി നല്‍കാന്‍ തയാറാണെന്ന് തരാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.
 ഡല്‍ഹി എയിംസില്‍ നടന്ന ആന്തരികാവയവ പരിശോധനയില്‍ വിഷം അകത്തുചെന്നാണ് സുനന്ദ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതുതരം വിഷാംശം, എങ്ങനെ അകത്തു ചെന്നു എന്നീ കാര്യങ്ങളില്‍ കൃത്യമായി എന്തെങ്കിലും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതേതുടര്‍ന്നാണ് വിശദ പരിശോധനക്ക് ലണ്ടനിലെ ലാബിന്‍െറ സഹായം തേടുന്നത്.
സുനന്ദയുടെ മകന്‍ ശിവ് മേനോന്‍, സഹോദരന്‍ രാജേഷ് പുഷ്കര്‍ എന്നിവര്‍ നേരത്തേ നല്‍കിയ മൊഴിയില്‍ മരണത്തില്‍ സംശയം ഉന്നയിച്ചിട്ടില്ല. സംഭവം കൊലപാതകമാണെന്ന് പുതിയ നിഗമനത്തിന്‍െറ അടിസ്ഥാനത്തില്‍ ഇവരില്‍നിന്ന് വീണ്ടും മൊഴിയെടുക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പുതിയ മൊഴിയില്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തരൂരിന്‍െറ മൊഴിയെടുക്കാനാണ്  പൊലീസിന്‍െറ തീരുമാനം.
 സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂരും തരൂരിന്‍െറ വീട്ടിലെ സഹായികളും പൊലീസില്‍ നല്‍കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്തുവന്നു. താനും ഭാര്യയും തമ്മില്‍ ചില തെറ്റിദ്ധാരണകളും വഴക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ തരൂര്‍ സമ്മതിക്കുന്നുണ്ട്.
ദമ്പതികള്‍ തമ്മില്‍ പലപ്പോഴും വഴക്കിടാറുണ്ടെന്നും മരണത്തിന് തലേദിവസം രാത്രിയും വഴക്കുണ്ടായെന്നുമാണ് സഹായി നാരായണന്‍ സിങ്ങിന്‍െറ മൊഴി.  മരണത്തിന് തലേദിവസം രാത്രി തന്നെ ഫോണില്‍ വിളിച്ച സുനന്ദ, തരൂറും തരാറും തമ്മിലെ ബന്ധത്തെക്കുറിച്ച് പറഞ്ഞ് കരഞ്ഞുവെന്നാണ് മാധ്യമപ്രവര്‍ത്തക നളിനി സിങ്ങിന്‍െറ മൊഴിയിലുള്ളത്.
ഐ.പി.എല്‍ വിവാദവുമായി ബന്ധപ്പെട്ട തരൂരിന്‍െറ തെറ്റുകള്‍ താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും സുനന്ദ പറഞ്ഞതായി നളിനി സിങ് വ്യക്തമാക്കിയിരുന്നു.
 

നക്സല്‍ ആക്രമണം: രാജ്യത്ത് 10 വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒമ്പതിനായിരത്തോളം പേര്‍

Posted: 11 Jan 2015 07:01 PM PST

Image: 
Subtitle: 
കേരളത്തില്‍ 29 അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായത് 53 നക്സലുകള്‍

ആലപ്പുഴ: കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ടായ നക്സല്‍ ആക്രമണങ്ങളില്‍  കൊല്ലപ്പെട്ടത് ഒമ്പതിനായിരത്തോളം പേര്‍. 2004 മുതല്‍ 2014 വരെ നടന്ന 17,629 ആക്രമണങ്ങളിലായാണ്  ഇത്രയുംപേര്‍ വധിക്കപ്പെട്ടത്്. ഇതില്‍ 1936 സുരക്ഷാ ഉദ്യോഗസ്ഥരും 1644 നക്സലുകളും ഉള്‍പ്പെടുന്നു.  ഈ  കാലയളവില്‍ കേരളത്തില്‍ 29  അക്രമ സംഭവങ്ങളില്‍ 53 നക്സലുകള്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  ഹ്യൂമണ്‍ റൈറ്റ്സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനുവിന് വിവരാവകാശ നിയമ പ്രകാരം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇടതുപക്ഷ തീവ്രവാദം കൈകാര്യം ചെയ്യുന്ന  ഡിവിഷനില്‍നിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്.
2004ല്‍ 1533ഉം 2005ല്‍ 1608ഉം 2006ല്‍ 1509ഉം 2007ല്‍ 1565ഉം 2008ല്‍ 1591ഉം ആക്രമണങ്ങളാണ് നടന്നത്. 2009ല്‍ 2258 ആയി വര്‍ധിച്ചു. 2010ല്‍ 2213 ആയി കുറഞ്ഞു. പിന്നീട് 2011ല്‍ 1760, ’12ല്‍ 1415, ’13ല്‍ 1136, ’14ല്‍ 1041 എന്നിങ്ങനെ കുറയുകയായിരുന്നു.
2004ല്‍ 466 പേരും 2005ല്‍ 524 പേരും 2006ല്‍ 521 പേരും 2007ല്‍ 460 പേരും 2008ല്‍ 490 പേരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 2009ല്‍ 591, 2010ല്‍ 720, 2011ല്‍ 469, ’12ല്‍ 301, ’13ല്‍ 169, ’14ല്‍ 214 പേരും കൊല്ലപ്പെട്ടു.
ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇപ്രകാരമാണ്- 100 (2004), 153 (2005), 157 (2006), 236 (2007), 231 (2008), 317 (2009), 285 (2010), 142 (2011), 114 (2012), 115 (2013), 86 (2014). ഈ കാലയളവില്‍ സുരക്ഷാ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്സലുകളുടെ കണക്ക് ഇങ്ങനെ -79 (2004), 225 (2005), 274 (2006), 141 (2007), 199 (2008), 218 (2009), 172 (2010), 99 (2011), 74 (2012), 100 (2013), 63 (2014). ഇതിനിടെ അറസ്റ്റിലായ നക്സലുകളുടെ എണ്ണം 19,326 ആണ്. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് 2010ലാണ് -2916 പേര്‍.
ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനങ്ങള്‍ക്ക് വിദേശ സഹായം ലഭിക്കുന്നതായി വ്യക്തമായ  വിവരം ഇല്ളെന്ന് രേഖ പറയുന്നു. എന്നാല്‍, വിവിധ നക്സല്‍ ഏറ്റുമുട്ടലുകളില്‍ പിടിച്ചെടുത്ത ആയുധങ്ങള്‍ പരിശോധിച്ചതില്‍നിന്ന് വിദേശസഹായത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ളെന്നും വ്യക്തമാക്കുന്നു.  ഫിലിപ്പീന്‍സിലും തുര്‍ക്കിയിലുമുള്ള മാവോവാദി സംഘടനകളുമായി സി.പി.ഐ (മാവോവാദി)ക്ക് അടുത്ത ബന്ധമുണ്ട്.  ഫിലിപ്പീന്‍സില്‍ 2005ലും 2011ലും ഇന്ത്യയിലെ നക്സലുകള്‍ക്ക് പരിശീലനം ലഭിച്ചതായി പറയുന്നു. വിദേശകാര്യ മന്ത്രാലയം വഴി നയതന്ത്ര നടപടികളിലൂടെ ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തുമെന്നാണ് മറുപടി വ്യക്തമാക്കുന്നത്.  ബെല്‍ജിയത്തിലും ജര്‍മനിയിലും നടന്ന ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മാവോവാദി സമ്മേളനങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള മാവോവാദി പ്രതിനിധികളും പങ്കെടുത്തിരുന്നു.
 ഇടത് തീവ്രവാദത്തെ നേരിടുന്നതിനായി വിവിധ പദ്ധതികള്‍ കേന്ദ്രം ആവിഷ്കരിച്ച് വരുകയാണ്.10 നക്സല്‍ ബാധിത സംസ്ഥാനങ്ങളില്‍ 400 പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഓരോന്നിനും രണ്ടുകോടി വീതം ചെലവഴിക്കുമെന്നും   2006ലെ വനാവകാശ നിയമം രാജ്യത്ത് നടപ്പാക്കുന്നതിനായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചെന്നും മറുപടി വ്യക്തമാക്കുന്നു.

ജീവന്‍ മുറിച്ചുനല്‍കി ദാനമെന്ന വാക്കിന്‍െറ അര്‍ഥം തിരുത്തിയവര്‍

Posted: 11 Jan 2015 06:57 PM PST

Image: 

കൊല്ലം: മുന്‍പരിചയമില്ലാതെ, കേട്ടറിവോ വായിച്ചറിവോ മാത്രമുള്ളവര്‍ക്ക് ഒരുപ്രതിഫലവും വാങ്ങാതെ സ്വന്തം അവയവം ദാനംചെയ്യുന്നവരുടെ കൂട്ടായ്മയാണ് ഓര്‍ഗന്‍ ഡോണേഴ്സ് അസോസിയേഷന്‍. ചുമട്ടുതൊഴിലാളിയും കല്‍പണിക്കാരനും ഓട്ടോഡ്രൈവറും ലോട്ടറിക്കച്ചവടക്കാരനും എല്ലാം ഈ കൂട്ടായ്മയിലുണ്ട്. ജാതിവൈരുധ്യങ്ങളെ ജീവദാനംകൊണ്ട് അട്ടിമറിക്കാനും ഇവര്‍ക്ക് സാധിച്ചു. പ്രിയപ്പെട്ടവരുടെ ഉയിരുകാക്കാന്‍ ശരീരം മുറിച്ചുനല്‍കാന്‍ സന്നദ്ധരാകുന്നവര്‍  ഏറെയുണ്ടാകാം.
രക്തബന്ധം തീര്‍ക്കുന്ന വൈകാരികതയുടെ പിടച്ചിലോ ഒറ്റപ്പെടലിന്‍െറയോ അനാഥത്വത്തിന്‍െറയോ ഭീതിയോ ആകാം ഈ ത്യാഗത്തിന്‍െറ ഉള്‍പ്രേരകം. ലാഭവും പ്രതിഫലവും സര്‍വവും നിര്‍ണയിക്കുന്ന കാലത്ത് അസ്ഥിയോളം അരിച്ചിറങ്ങുന്ന വേദന പല്ലുകള്‍ക്കുള്ളിലൊതുക്കി അപരിചിതന്‍െറ ജീവന് കൈത്താങ്ങാവുന്നവരെ എന്ത് വിശേഷിപ്പിച്ചാലും മതിയാകില്ല.
സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് ഓര്‍ഗന്‍ ഡോണേഴ്സ് അസോസിയേഷന് ശാഖകളുള്ളത്. സംസ്ഥാന ഘടകത്തിന് ഡിസംബര്‍ 21ന് കോട്ടയത്ത് മുഖ്യമന്ത്രിയാണ് തിരികൊളുത്തിയത്. മൂലകോശം, വൃക്ക, കരള്‍ എന്നിവ ദാനംചെയ്തവരാണ് കൂട്ടായ്മയിലുള്ളത്. ബന്ധുവല്ലാത്ത ഒരാള്‍ക്ക് കരള്‍ പകുത്തുനല്‍കാന്‍ സംസ്ഥാനത്ത് ആദ്യമായി തയാറായ ബെന്നി കുന്നേലാണ് ചെയര്‍മാന്‍. വൃക്കകള്‍ തകരാറിലായി അവശനിലയിലായ അഴകത്ത് ശാസ്ത്രശര്‍മന്‍ നമ്പൂതിരിക്ക് പത്രവാര്‍ത്തയുടെ വായിച്ചറിവില്‍ മാത്രം മാതാവിനെ ഓര്‍ത്ത് വൃക്ക നല്‍കിയ അജീഷമോളാണ് വൈസ് ചെയര്‍മാന്‍. രണ്ട് വൃക്കകളും തകരാറിലായ മാതാവിന് വൃക്ക നല്‍കാന്‍ അജീഷ തയാറായതാണ്. പക്ഷേ,  ശസ്ത്രക്രിയ നടത്തിയാലും ജീവന്‍ രക്ഷിക്കാനാകില്ളെന്നായിരുന്നു ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. തുടര്‍ന്നാണ് മറ്റൊരാള്‍ക്ക് വൃക്ക നല്‍കാന്‍ തീരുമാനിച്ചത്. അതിനായി മാതാവ് മരിച്ചശേഷം 10 വര്‍ഷത്തോളം കാത്തിരുന്നു. തീരുമാനത്തിന് തടസ്സമാവുമോ എന്ന് ഭയന്ന് വിവാഹവും മറന്നു. ഒന്നിലധികം അവയവങ്ങള്‍ ദാനംചെയ്യാന്‍ സാധിക്കുമോ എന്ന സാധ്യത ആരായുകയാണ് ഇപ്പോഴിവര്‍. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ കരള്‍കൂടി നല്‍കാന്‍. എന്‍.പി. അജിത്കുമാറാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി.
ഇത്രയും ത്യാഗം ചെയ്തിട്ടും പലര്‍ക്കും സമൂഹത്തില്‍നിന്ന് ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നെന്നതാണ് സങ്കടകരം. ഇവരുടെ നിസ്വാര്‍ഥ സേവനത്തെ നാട്ടുകാരില്‍ പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.  വൃക്ക കൊടുത്ത് കാശ് വാങ്ങി എന്നായിരുന്നു ചിലര്‍ നാട്ടില്‍ പ്രചരിപ്പിച്ചതെന്ന് അജീഷമോള്‍ പറയുന്നു. എങ്കിലും തങ്ങളെ പിന്തുണക്കാനും ആളുണ്ടായി എന്നത് ആശ്വാസകരമെന്ന് ഇവര്‍ പറയുന്നു. നിരവധി പദ്ധതികള്‍ അസോസിയേഷനുണ്ട്. ബന്ധുക്കളല്ലാത്തവര്‍ക്കാണ് കൂട്ടായ്മയില്‍  പ്രാമുഖ്യമെങ്കിലും സംഘടന ശക്തിപ്പെടുത്തുകയും സന്ദേശം എല്ലായിടത്തും എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മറ്റുള്ളവരെയും ഉള്‍പ്പെടുത്തുന്നുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് സംഘടനക്ക് ഘടകങ്ങളുള്ളത്. മറ്റ് ജില്ലകളില്‍ കൂട്ടായ്മക്ക് രൂപംനല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം.
അവയവ സ്വീകരണ ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള മെഡിക്കല്‍ഷോപ്പുകള്‍ ഭാവിയില്‍ ആരംഭിക്കാനും ആലോചനയുണ്ട്. നിലവില്‍ കനത്തവിലയാണ് ഇത്തരം മരുന്നുകള്‍ക്കുള്ളത്. അവയവദാനം നടത്തുന്നവര്‍ക്ക് ശാരീരികപ്രശ്നങ്ങളുണ്ടാകുമെന്ന ഭീതി മാറ്റാന്‍ കൊച്ചി മാരത്തണിലടക്കം പങ്കെടുത്ത് കൂട്ടായ്മ മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസവും പകരുന്നുണ്ട്.
 

കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ്

Posted: 11 Jan 2015 06:50 PM PST

Image: 
Subtitle: 
യോഗചര്‍ച്ചകള്‍ പുറത്തുപോയാല്‍ മാണി ജയിലിലാകുമെന്ന് പരാമര്‍ശം

കോട്ടയം: ബാര്‍ കോഴ ആരോപണം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിന് രൂക്ഷവിമര്‍ശം. ഒമ്പത് എം.എല്‍.മാരെ കാട്ടി സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ കഴിയുമെന്നിരിക്കേ പാര്‍ട്ടി പ്രതിരോധത്തില്‍ തുടരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ളെന്നുപറഞ്ഞ് കെ.എം. മാണിയുടെ വിശ്വസ്തനും കെ.എസ്.എഫ്.ഇ ചെയര്‍മാനുമായ പി.ടി. ജോസാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
റബര്‍ വിലയിടിവിനെതിരെ കഴിഞ്ഞ തിങ്കളാഴ്ച പാര്‍ട്ടി തീരുമാനിച്ച സായാഹ്ന ധര്‍ണ ഒരിടത്തും നടക്കാത്തത് അണികളുടെ വിശ്വാസം നഷ്പ്പെടുത്തുന്നതാണെന്ന അഭിപ്രായം ഉയര്‍ന്നതോടെയാണ് പി.ടി. ജോസ് സംസാരിക്കാന്‍ എഴുന്നേറ്റത്. ബാര്‍ കോഴ ആരോപണത്തിനുപിന്നില്‍ കോണ്‍ഗ്രസിന്‍െറ കറുത്തകരങ്ങളാണെന്ന് കുട്ടികള്‍ക്കുപോലും അറിയാമെന്ന് പറഞ്ഞ അദ്ദേഹം, മാണിസാറിന്‍െറ വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ എന്തുചെയ്യുമെന്ന് ചോദിച്ചു. പിന്നെ കേരള കോണ്‍ഗ്രസ് ഉണ്ടാകുമോ? ജനുവരി ആറിനുമുമ്പ് കേസ് അവസാനിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയവര്‍ അത് നീട്ടിക്കൊണ്ടുപോകുന്നതില്‍ ദുരൂഹതയുണ്ട്.  പാര്‍ട്ടിയുടെ നടുവൊടിക്കുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ കൈകൊണ്ട് മാണി അദ്ദേഹത്തെ വിലക്കി. തുടര്‍ന്ന് സംസാരിച്ച കേരള ഫീഡ്സ് മുന്‍ ചെയര്‍മാന്‍ പി.സി. ജോസഫ് യോഗത്തിലെ ചര്‍ച്ചകള്‍ പുറത്തുപോയാല്‍ മാണി ജയിലിലാകുമെന്ന് പറഞ്ഞു. മാണിയെ ജയിലിലാക്കാനാണോ പാര്‍ട്ടിക്ക് താല്‍പര്യം. വിഷയത്തില്‍ എന്തിന് പാര്‍ട്ടി പ്രതിരോധത്തിലായെന്ന് വിശദീകരിക്കണം. അണികള്‍ക്ക് രാഷ്ട്രീയകാരണം വിശദീകരിച്ചുനല്‍കണം. സ്വന്തം കരുത്ത് മനസ്സിലാക്കി അറ്റാക്ക് ചെയ്യണംഅദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിശ്ശബ്ദരായിരിക്കേ, മന്ത്രി പി.ജെ. ജോസഫ് ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി ഒരാഴ്ചക്കകം ഒരുദിവസം മുഴുവന്‍ നീളുന്ന പ്രത്യേക യോഗം ചേരുമെന്ന് അറിയിച്ചു. ഡല്‍ഹിയില്‍ പോകാനുള്ളതിനാല്‍ അതാകും നല്ലതെന്ന് മാണിയും അഭിപ്രായപ്പെട്ടു. ഇതോടെ യോഗം അവസാനിക്കുകയായിരുന്നു.
ഇങ്ങനെപോയാല്‍ പാര്‍ട്ടിയെ കോണ്‍ഗ്രസ് തീര്‍ക്കുമെന്ന് ചര്‍ച്ചകള്‍ക്കിടെ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ പറഞ്ഞു. കോണ്‍ഗ്രസിനെ പാര്‍ട്ടി മുഖ്യശത്രുവായി കാണണമെന്നും  പറഞ്ഞു. എന്‍. ജയരാജ് എം.എല്‍.എ ഇത് ശരിവെച്ചു. ഇങ്ങനെപോയാല്‍ ഇടുക്കിയില്‍ പാര്‍ട്ടി കാണില്ളെന്ന് ഫ്രാന്‍സിസ് ജോര്‍ജും പറഞ്ഞു.ഒന്നരമണിക്കൂര്‍ മാത്രം നീണ്ട യോഗത്തില്‍ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പങ്കെടുത്തില്ല.

പ്രവാസികള്‍ക്ക് അവഗണനയുടെ മുഖത്തടി മാത്രം

Posted: 11 Jan 2015 06:32 PM PST

Image: 

ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചും നഷ്ടപ്പെടുത്തിയും ഇതര നാടുകളില്‍ കുടിയേറിയവരുടെ അനന്തരഗാമികള്‍ക്ക് പേഴ്സന്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ) കാര്‍ഡ്, ആജീവനാന്ത വിസ, വിദേശ ഇന്ത്യന്‍ പൗരത്വം (ഒ.സി.ഐ), 43 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് രാജ്യത്ത് വിമാനമിറങ്ങുമ്പോള്‍ ഓണ്‍ അറൈവല്‍ വിസ എന്നീ വാഗ്ദാനങ്ങള്‍, ഗംഗാ ശുചീകരണ പദ്ധതിക്ക് സാമ്പത്തിക, സാങ്കേതിക, സന്നദ്ധസേവന സഹായത്തിനു ക്ഷണം, യുവാക്കള്‍ക്ക് ഇന്ത്യയെക്കുറിച്ച് അറിയാന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം -ഗുജറാത്തില്‍ സമാപിച്ച 13ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ വിദേശത്തെ 25 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഇതൊക്കെയാണ്. 4000 പ്രവാസിപ്രമുഖര്‍ പങ്കെടുത്ത ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലുതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിച്ച സമ്മേളനത്തിന് ബാപ്പുജിയുടെ ജന്മനാട്ടില്‍ അദ്ദേഹത്തിന്‍െറ പ്രവാസമടക്കത്തിന്‍െറ 100ാം വാര്‍ഷികാചരണത്തിലാണ് കൊടിയേറിയത്. എന്നാല്‍, ഗാന്ധിയെന്ന മഹാത്മാവിനെയും പ്രവാസികളെന്ന മഹാത്യാഗികളെയും പരിഹാസ്യരാക്കുന്ന പതിവുരീതിയില്‍നിന്ന് ഈ സമ്മേളനവും തെല്ലും പിഴച്ചില്ല. പടിഞ്ഞാറന്‍ നാടുകളിലേക്ക് പണ്ട്കാലത്ത് കുടിയേറി സാമ്പത്തികസാമ്രാജ്യം വെട്ടിപ്പിടിച്ചവരുടെ പിന്‍തലമുറക്കാര്‍ക്ക് നാലഞ്ചുനാള്‍ പൂര്‍വികരുടെ ജന്മദേശത്ത് പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഒത്തുകൂടി വലിയ വായില്‍ വര്‍ത്തമാനങ്ങള്‍ പറഞ്ഞുപിരിയാനുള്ള വേദിയായി ഇതെന്നോ മാറിക്കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ സമാപിച്ച പ്രവാസിമേളയില്‍ ആകക്കൂടി എടുത്തുപറയാവുന്നത്, സന്നദ്ധസേവനത്തിന്‍െറ ആള്‍രൂപമായ യു.എ.ഇയിലെ മലയാളി അശ്റഫ് താമരശ്ശേരിക്ക് ലഭിച്ച പ്രവാസി ഭാരതീയസമ്മാനാണ്. വിവിധ ദേശക്കാരായ 2000ത്തോളം പേരുടെ മൃതദേഹങ്ങള്‍ സ്വദേശത്ത് ബന്ധുക്കള്‍ക്കത്തെിക്കാന്‍ പ്രവാസമെന്ന രണ്ടാം ജീവിതവും പണയപ്പെടുത്തിയ ആ കര്‍മയോഗിക്ക് കൊടുത്ത ആദരമായിരുന്നു അവലോകനത്തില്‍ സംഘാടകര്‍ക്കും എടുത്തുപറയാനുണ്ടായിരുന്ന ഒരുകാര്യം. ഇതിനപ്പുറം ഈ ഉച്ചകോടിക്ക് തുടക്കം കുറിച്ച് 13 വര്‍ഷം പിന്നിടുമ്പോള്‍ എന്തുനേടി എന്ന ചോദ്യത്തിന് പ്രവാസികള്‍ക്കു മുന്നില്‍ നിരത്താന്‍ കാര്യമായൊന്നും ഗവണ്‍മെന്‍റിന്‍െറ പക്കലില്ല.
2000ല്‍ വാജ്പേയി ഗവണ്‍മെന്‍റ് ദീര്‍ഘകാലം എല്‍.എം. സിങ്വിയുടെ നേതൃത്വത്തില്‍ വിദേശ ഇന്ത്യക്കാരുടെ തല്‍സ്ഥിതി പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുമായി രൂപവത്കരിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ അന്നത്തെ എന്‍.ഡി.എ സര്‍ക്കാര്‍ തുടങ്ങിവെച്ചതാണ് പ്രവാസി ഭാരതീയ ദിവസും സമ്മാനും. സിങ്വി കമ്മിറ്റിക്ക് നല്‍കിയ ടേംസ് ഓഫ് റഫറന്‍സും തദടിസ്ഥാനത്തില്‍ വിദേശത്തെ പ്രവാസി സമൂഹവുമായി നേരില്‍ ബന്ധപ്പെട്ട് അവര്‍ തയാറാക്കി ഗവണ്‍മെന്‍റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും പ്രതീക്ഷാജനകമായിരുന്നു. എന്നാല്‍, രാഷ്ട്രീയനേതൃത്വം അതിനെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കരുവാക്കി. വാജ്പേയിയുടെ അന്നത്തെ നീക്കം തന്നെ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ചീറ്റിപ്പോയ മുദ്രാവാക്യത്തിന്‍െറ പ്രചാരണത്തിനായിരുന്നു എന്ന വിമര്‍ശമുണ്ടായിരുന്നു. അതെന്തായാലും അതതു കാലത്തെ കേന്ദ്ര ഭരണകൂടങ്ങളുടെയും വിദേശകാര്യ, പ്രവാസമന്ത്രാലയങ്ങളുടെയും താല്‍പര്യങ്ങളുടെ കൊയ്ത്തുമേളയായി പ്രവാസി ഭാരതീയദിവസ് കലാശിച്ചു. മറ്റു വിഷയങ്ങളിലെന്ന പോലെ അതിനെയും സ്വന്തം വര്‍ഗീയ അജണ്ട ചേരുംപടി ചേര്‍ത്ത് മോദി സര്‍ക്കാര്‍ ഉപയോഗിച്ചു എന്നതു മാത്രമാണ് ഇത്തവണത്തെ മേളയെ വ്യതിരിക്തമാക്കിയത്. സിങ്വി കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ഇടക്കാല നിര്‍ദേശങ്ങളില്‍ സമ്മേളനവും സമ്മാനും മാത്രം നടപ്പാക്കി ബാക്കിയുള്ളതെല്ലാം അഗണ്യകോടിയില്‍ തള്ളിയിരിക്കുകയാണ് മാറിവന്ന സര്‍ക്കാറുകള്‍. രാഷ്ട്രീയ നേതൃത്വത്തിന്‍െറ കൊള്ളരുതായ്മ നിമിത്തം നിത്യജീവിതത്തിന് നില്‍ക്കക്കള്ളിയില്ലാതെ വിദേശങ്ങളില്‍ സാമ്പത്തിക അഭയാര്‍ഥികളായി മാറിയവര്‍ ഇപ്പോഴും ഈ പഞ്ചനക്ഷത്രകള്ളികള്‍ക്കു പുറത്താണ്. നാടുമായുള്ള നാഭീനാളബന്ധം അറുത്തുകളയാതെ കിട്ടുന്ന വരുമാനം മുഴുക്കെ നാട്ടിലേക്കയച്ചുകൊടുത്ത് സമ്പദ്വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന ഗള്‍ഫ് പ്രവാസികളടക്കമുള്ളവരുടെ തൊഴില്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ അന്ന് മുന്നോട്ടുവെച്ച പ്രാഥമികനിര്‍ദേശങ്ങള്‍ പോലും കടലാസില്‍ അവശേഷിക്കുകയാണ്.
2003ല്‍ ബി.ജെ.പി മുന്നണി സര്‍ക്കാര്‍ വിദേശരാജ്യങ്ങളിലെ ഫണ്ട് ദാതാക്കളെ ഒരുമിച്ചുചേര്‍ക്കാനും മുതല്‍ക്കൂട്ടാനും തുടങ്ങിവെച്ച യജ്ഞം പിന്നീട് കോണ്‍ഗ്രസും ആ വഴിക്കുതന്നെ ഉപയോഗിച്ചു. മോദി സര്‍ക്കാര്‍ 148.98 കോടി രൂപ ചെലവിട്ടു ഉന്നതജാതി, ഉപരിവര്‍ഗ, ഉത്തരേന്ത്യന്‍ എന്‍.ആര്‍.ഐകള്‍ക്കുവേണ്ടി നടത്തിയ ലോബിയിങ്ങില്‍ കവിഞ്ഞ് ഇത്തവണത്തെ മേളയില്‍നിന്ന് നാടുകാക്കുന്ന സാക്ഷാല്‍ പ്രവാസികള്‍ക്ക് ഒന്നുമില്ല -അവഗണനയുടെ മുഖത്തടിച്ചുള്ള അപമാനമല്ലാതെ.

വിവേകാനന്ദനെ വായിക്കുന്നവര്‍ വര്‍ഗീയവാദി ആകില്ല

Posted: 11 Jan 2015 06:31 PM PST

Image: 

ഇസ്ലാം എന്താണെന്ന് നാം മനസ്സിലാക്കേണ്ടത് ലശ്കറെ ത്വയ്യിബക്കാരിലൂടെയല്ല. ഇതുപോലെ ഹിന്ദുമതം എന്താണെന്ന് മനസ്സിലാക്കേണ്ടത് ആര്‍.എസ്.എസുകാരിലൂടെയുമല്ല! ഇക്കാര്യം ഓര്‍മിക്കാനുള്ള ദിവസമാണ് ജനുവരി 12. സ്വാമി വിവേകാനന്ദന്‍ ജനിച്ച ദിവസമാണത്. സ്വാമി വിവേകാനന്ദനില്‍നിന്ന് മതം പഠിക്കാന്‍ ശ്രദ്ധ പുലര്‍ത്തുന്ന ഒരു ഹിന്ദുവിനും ആര്‍.എസ്.എസുകാരനാകാന്‍ കഴിയില്ല. അഥവാ പരമത വിദ്വേഷിയായ വര്‍ഗീയവാദിയാകാന്‍ കഴിയില്ല. കാരണം, വേദോപനിഷത്തുക്കള്‍ പ്രഖ്യാപനം ചെയ്യുന്ന മഹര്‍ഷിമതത്തിന്‍െറ അന്തസ്സാരം ശരിക്കും ഗ്രഹിച്ചിരുന്ന മഹിതാ മാനവനായിരുന്നു സ്വാമി വിവേകാനന്ദന്‍. അതിനാല്‍തന്നെ അദ്ദേഹം ഒരു മതത്തേയും വെറുത്തില്ല;  ക്രിസ്തുമതത്തിന്‍െറയൊ, ഇസ്ലാം മതത്തിന്‍െറയൊ, ബുദ്ധമതത്തിന്‍െറയൊ, ഹിന്ദുമതത്തിന്‍െറയൊ പേരിലും മറവിലും നടന്നുവരുന്ന തിന്മകളെ തീര്‍ച്ചയായും വിവേകാനന്ദന്‍ ധര്‍മരോഷത്തോടെ എതിര്‍ത്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഒരിക്കലും ക്രൈസ്തവരൊ, ബൗദ്ധരൊ, മുസ്ലിംകളൊ ഇല്ലാത്ത ഒരു രാജ്യമായി ഭാരതം മാറണമെന്ന് ആഗ്രഹിച്ചിരുന്നില്ല. ഹിന്ദുമതം മാത്രമാണ് സത്യമതമെന്ന് പിടിവാശി കൊണ്ടിരുന്നുമില്ല. അതിനാല്‍, വിവേകാനന്ദ സ്വാമികളിലൂടെ മഹര്‍ഷിമതമെന്തെന്ന് അറിഞ്ഞ് ആചരിക്കാന്‍ ശ്രമിക്കുന്ന ഒരിന്ത്യക്കാരനും ആര്‍.എസ്.എസുകാരനാകാന്‍ കഴിയില്ല... അത് തെളിയാന്‍ സഹായകമായ ഏതാനും  വിവേകാനന്ദ സൂക്തങ്ങള്‍ ഇവിടെ ഉദ്ധരിക്കാം...
തങ്ങള്‍ രാഷ്ട്രഭക്തരാണ് എന്നതാണ് ആര്‍.എസ്.എസുകാരുടെ പ്രധാന മുദ്രാവാക്യം. ഇത്തരം ഇടുങ്ങിയ ദേശഭക്തിവാദം ലോകം ചുറ്റി സഞ്ചരിച്ച അനുഭവ സമ്പത്ത് വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍തന്നെ വിവേകാനന്ദന് ഇല്ലായിരുന്നു. ഇക്കാര്യത്തെപ്പറ്റി വിവേകാനന്ദന്‍ എഴുതി ‘നമ്മുടെ മാര്‍ഗത്തില്‍ അപായങ്ങള്‍ പലതാണ്. നാമാണ് ലോകത്തിലെ പ്രമുഖജനത എന്ന അതിരു കടന്ന ചിന്തയാണ് അപായങ്ങളില്‍ ഒന്നാമത്തേത്. എനിക്ക് ഭാരതത്തോടുള്ള സ്നേഹവും ഭക്തിയും നമ്മുടെ പൂര്‍വികരോടുള്ള സമാദരവും എത്ര വമ്പിച്ചതായാലും മറ്റു ജനതകളില്‍നിന്ന് പലതും നമുക്ക് പഠിക്കാനുണ്ടെന്ന് കരുതാതിരിക്കാന്‍ നിവൃത്തിയില്ല. എല്ലാവരുടേയും കാല്‍ച്ചുവട്ടിലിരിക്കാനുള്ള സന്നദ്ധത എപ്പോഴും നമുക്ക് ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍, ആര്‍ക്കും നമ്മെ വലിയ പാഠങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുമെന്ന വസ്തുത ശ്രദ്ധിക്കണം...ഒപ്പം വലിയ പാഠങ്ങള്‍ ലോകത്തെ പഠിപ്പിക്കാന്‍ നമുക്കുണ്ടെന്ന സംഗതിയും മറക്കരുത്. ഭാരതത്തിന് വെളിയിലുള്ള ലോകത്തെ കൂട്ടാക്കാതെ കഴിയാന്‍ നമുക്ക് പറ്റില്ല. പറ്റുമെന്ന് നിനച്ചത് നമ്മുടെ വിഡ്ഢിത്തം. അതിനു നാം അനുഭവിച്ച ശിക്ഷയാണ് ഏതാണ്ട് 1000 കൊല്ലം നീണ്ടുനിന്ന നമ്മുടെ അടിമത്തം. ഭാരതീയ മനസ്സിനുണ്ടായ ഈ പതനത്തിന് മുഖ്യ കാരണം നാം വെളിയിലേക്ക് കടന്ന് മറ്റു ജനതകളുമായി വസ്തുതകള്‍ തുലനം ചെയ്യാന്‍ തയാറാകാതിരുന്നതും ചുറ്റുപാടും നടന്നുവന്ന പ്രവര്‍ത്തനങ്ങള്‍ നോക്കി പഠിക്കാതിരുന്നതുമാണ്’ (വിവേകാനന്ദ സാഹിത്യ സര്‍വസ്വം-വോള്യം 3-പേജുകള്‍ 163-164). ഇതില്‍നിന്നുതന്നെ സ്വന്തം രാഷ്ട്രം മാത്രം മഹത്തരം മറ്റെല്ലാം മ്ളേച്ഛം എന്ന ഇടുങ്ങിയ ദേശീയവാദം വിവേകാനന്ദന് ലവലേശം ഇല്ളെന്ന് സ്പഷ്ടമാകും. ഈ വിവേകാനന്ദാദര്‍ശം ഉള്‍ക്കൊള്ളുന്ന ഒരു ഹിന്ദുവിനും ഭാരതം നിലനില്‍ക്കാന്‍ ഭൂമിയും അതിലുള്ള വിവിധ രാഷ്ട്രങ്ങളും നിലനിന്നേ തീരൂ എന്ന് കരുതുന്ന വിശ്വോന്മുഖതയോടുകൂടിയ ദേശപ്രേമിയാകാനേ കഴിയൂ. ‘ഭാരതം നീണാള്‍ വാഴട്ടെ മറ്റെല്ലാ രാജ്യങ്ങളും തുലയട്ടെ’ എന്ന സങ്കുചിത ദേശീയവാദത്തോട് വിവേകാനന്ദ സാഹിത്യം വായിച്ചറിഞ്ഞവര്‍ക്ക് രാജിയാകാനാവില്ളെന്ന് ചുരുക്കം.
‘എല്ലാ ഭേദങ്ങള്‍ക്കും അറുതിവരുക അസാധ്യം. ഭേദമുണ്ടാകാതെ തരമില്ല. ഭേദമറ്റാല്‍ ജീവിതം നിലക്കണം. ഈ സംഘട്ടനമാണ്, ചിന്തയിലുള്ള ഭേദമാണ്, പ്രകാശത്തേയും ചലനത്തേയുമെല്ലാം ഉളവാക്കുന്നത്. അനന്തവൈരുധ്യമുള്ള വൈവിധ്യം വേണംതന്നെ. എന്നുവെച്ച് നാം പരസ്പരം മല്ലിടണമെന്നില്ല’ (വി. സാ. സ. വോള്യം 3. പേജ് 12). ഈ വിവേകാനന്ദ വാക്യങ്ങള്‍, സ്വവാദ നിര്‍ബന്ധമോ മതഭ്രാന്തോ തരിമ്പും പ്രോത്സാഹിപ്പിക്കുന്നില്ളെന്ന് മാത്രമല്ല എല്ലാ മതസ്ഥരും അവരവരുടേതായ രീതിയില്‍ ആരാധിക്കുന്നത് ഒരൊറ്റ പരമേശ്വരനെയാണെന്ന ബോധം ഇല്ലാത്തവരാണ് പരമത വിദ്വേഷികളും വര്‍ഗീയവാദികളും ആകുന്നതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. ‘വിശ്വമത സാധ്യത’ എന്ന പ്രമേയത്തെ ആധാരമാക്കി ചെയ്ത പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ എല്ലാ മതങ്ങളോടും സഹിഷ്ണുത എന്നതല്ല മറിച്ച്, എല്ലാ മതങ്ങളേയും സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ് തന്‍െറ ആദര്‍ശമെന്ന് പ്രഖ്യാപിക്കുകകൂടി ചെയ്യുന്നു. വിവേകാനന്ദന്‍ പറയുന്നു ‘നമ്മുടെ മുദ്രാവാക്യം സ്വീകരണം, അംഗീകരണം എന്നായിരിക്കട്ടെ. തിരസ്കരണം, ബഹിഷ്കരണം എന്നല്ല. സഹിഷ്ണുത എന്നു മാത്രമല്ല, സഹിഷ്ണുത എന്ന ഭാവം പലപ്പോഴും ഈശ്വരനിന്ദയാകുന്നുണ്ട്. എനിക്ക് അതില്‍ വിശ്വാസമില്ല. സ്വീകരണം എന്നതിലാണ് വിശ്വാസം. സഹിഷ്ണുത അര്‍ഥമാക്കുന്നത്. ‘നിങ്ങളുടെ മതം തെറ്റാണ്; പക്ഷേ, അതനുസരിക്കാന്‍ നിങ്ങളെ ഞാന്‍ അനുവദിക്കുന്നു’ എന്നാകുന്നു. നിങ്ങളുടെ മതംവെച്ചുകൊണ്ട് ജീവിച്ചിരിക്കാന്‍ നിങ്ങളും ഞാനും മറ്റുള്ളവരെ അനുവദിക്കുന്നൂയെന്ന് വിചാരിക്കുന്നത് ഈശ്വര നിന്ദയല്ളേ...? കഴിഞ്ഞ കാലത്തുണ്ടായ എല്ലാ മതങ്ങളേയും ഞാന്‍ അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഞാന്‍ മുസ്ലിംകളുടെ പള്ളിയില്‍ പോകും ക്രിസ്തുവിന്‍െറ പള്ളിയിലും പോകും അവിടെ കുരിശ്ശിന് മുന്നില്‍ മുട്ടുകുത്തും ഞാന്‍ ബുദ്ധവിഹാരത്തില്‍ പോയി ബുദ്ധനേയും ധര്‍മത്തേയും ശരണം പ്രാപിക്കും. ഞാന്‍ വനാന്തരത്തില്‍ചെന്ന് അവിടെ സര്‍വഹൃദയങ്ങളേയും പ്രകാശിപ്പിക്കുന്ന ദിവ്യജ്യോതിസ്സിനെ ദര്‍ശിപ്പാന്‍ സാധനചെയ്യുന്ന ഹിന്ദുവിന്‍െറ ഒന്നിച്ചിരുന്ന് ധ്യാനനിമഗ്നനായിരിക്കുകയും ചെയ്യും (വി. സാ. സ$ വോള്യം 2 പേജുകള്‍ 448-449). ഇവ്വിധം പറഞ്ഞ വിവേകാനന്ദനെ വായിച്ചറിയുന്ന ഒരാള്‍ക്കും മുസ്ലിംപള്ളി പൊളിച്ച് അമ്പലം പണിയാനും ക്രിസ്ത്യന്‍ പള്ളി കത്തിക്കാനും കര്‍സേവ ചെയ്തുവരുന്ന സംഘപരിവാര ഹിന്ദുത്വത്തോട് യോജിക്കാനാവുകയുമില്ല.
‘ഞാനൊരു സോഷ്യലിസ്റ്റാണ്. എന്തുകൊണ്ടെന്നാല്‍ അതൊരു സമ്പൂര്‍ണ വ്യവസ്ഥയാണെന്നതുകൊണ്ടല്ല, മറിച്ച് മുഴുപ്പട്ടിണിയേക്കാള്‍ എന്തുകൊണ്ടും ഭേദമാണ് അരവയര്‍ അപ്പം എന്നതുകൊണ്ട്’ എന്നെഴുതിയ വിവേകാനന്ദനെ, ‘ഇസ്ലാമിക ശരീരത്തോടും വേദാന്ത മസ്തിഷ്കത്തോടുംകൂടി സമ്പൂര്‍ണ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഞാനെന്‍െറ മനക്കണ്‍ മുമ്പാകെ തെളിഞ്ഞുകാണുന്നു’ എന്ന് സര്‍ഫറസ് ഹുസൈന്‍ എന്ന മുസ്ലിം സഹോദരന് എഴുതിയ കത്തില്‍ ദൃഢസ്വരത്തില്‍ പ്രഖ്യാപനം ചെയ്ത വിവേകാനന്ദനെ, വായിച്ചറിയുന്ന ഒരു ഹിന്ദുവിനും മുസ്ലിംകളെയും ക്രൈസ്തവരെയും കമ്യൂണിസ്റ്റുകളെയും രാഷ്ട്ര ശത്രുക്കളായി കാണുന്ന ആര്‍.എസ്.എസിന്‍െറ വാദത്തോട് പൊരുത്തപ്പെടാനാകില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മനുഷ്യരും വിവേകാനന്ദനെ മാനിക്കുന്നവരായതിനാലാണ് മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്നുകണ്ട് ആദരിച്ചത്. ഇത്തരം മഹാമനസ്കരുടെ സ്മരണകള്‍ നിലനിര്‍ത്തിക്കൊണ്ടേ ഹിന്ദുത്വത്തിന്‍െറ വര്‍ഗീയ അജണ്ടയില്‍നിന്ന് മതേതര ഇന്ത്യയെ വീണ്ടെടുക്കാനാവൂ.
അതിന് വഴിയൊരുക്കുംവിധം വിവേകാനന്ദ-ഗാന്ധി സ്മൃതി സംഗമങ്ങള്‍ ഈ ജനുവരി മാസം നടത്താന്‍ നിരവധി പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവന്നത് പ്രതീക്ഷക്ക് വക നല്‍കുന്നു.

മേളപ്പന്തലിലേക്ക് വരാന്‍കഴിയാത്ത കൂട്ടുകാര്‍ക്കായി ദീനക്കിടക്കയിലിരുന്ന് തമീമിന്‍െറ പാട്ട്

Posted: 11 Jan 2015 06:28 PM PST

Image: 

കോഴിക്കോട്: കലയുടെ മഹോത്സവ വേദിയിലേക്ക് തമീമിന് വരാന്‍കഴിയില്ല. ദീനക്കിടക്കയിലാണെങ്കിലും പക്ഷേ, അവന്‍ പാട്ടുപാടി കൗമാരമേളയെ നെഞ്ചിലേറ്റിക്കഴിഞ്ഞു. അര്‍ബുദത്തിന്‍െറ വേദനകളെ തിരശ്ശീലക്ക് പിന്നിലാക്കി അവന്‍െറ വിരലുകള്‍ ഉത്സവഗീതത്തിന്‍െറ സിത്താര്‍ മുഴക്കി. രോഗാണുക്കള്‍ക്ക് ക്ഷതമേല്‍പിക്കാനാവാത്ത അവന്‍െറ സ്വരമാധുര്യം മേളപ്പാട്ടിന് കൂട്ടായി. വീടിനടുത്ത് വിരുന്നത്തെുന്ന കലോത്സവത്തിന് അങ്ങനെ തമീം പാട്ട് ചിട്ടപ്പെടുത്തിയും പാടിയും സ്വാഗതമോതി.
‘മാനാഞ്ചിറയുടെ കുളിരും  
കല്ലായിപ്പുഴയുടെ മൊഞ്ചും
അറബിക്കടലിന്‍ മണലാരണ്യം
സ്വാഗതമോതുന്നൂ...
വിണ്ണിലേ താരകങ്ങള്‍ക്ക്
സ്വാഗതമോതീടാം...’
കോഴിക്കോടിന്‍െറ ഹൃദയമറിഞ്ഞുള്ള ഈ പാട്ട് തമീമും കൂട്ടുകാരും ചേര്‍ന്ന് ഒരുക്കുമ്പോള്‍ തളി ക്ഷേത്രത്തിനടുത്ത് മേളയുടെ ഒൗദ്യോഗിക സ്വാഗതഗാനം വേറെയൊരുങ്ങുന്നുണ്ട്. കോഴിക്കോട് മാളിക്കടവ് എം.എസ്.എസ് സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയാണ് തമീം. രോഗം മൂലം ഈ മഹാമേളയിലേക്ക് വരാന്‍കഴിയാത്ത കുട്ടികള്‍ക്കു കൂടിയാണ് തന്‍െറ പാട്ടെന്ന് തമീം പറയുന്നു. ‘പാട്ട് തയാറായതോടെ തന്‍െറ ക്ഷീണമൊക്കെ പോയി. ഇതില്ളെങ്കില്‍ ഞാന്‍ മൂടിപ്പുതച്ച് കിടക്കുമായിരുന്നു...’
ഇടക്ക് ഭേദമാകുന്ന രോഗത്തിന്‍െറ കള്ളക്കളികളെ ധൈര്യപൂര്‍വം നേരിടുന്ന തമീം ഇടക്കാലത്ത് സ്കൂളില്‍ പോകാന്‍ തുടങ്ങിയിരുന്നു. പിന്നെയും വേദനകള്‍ അവന്‍െറ വിദ്യാലയജീവിതത്തിന് തടസ്സം നില്‍ക്കുന്നു. വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളിലും ആശുപത്രികളിലുമായി കഴിയുന്നതിനിടെയാണ് മേളക്ക് വേണ്ടി തയാറാക്കിയ പാട്ടുമായി പ്രിയകൂട്ടുകാരായ അസീബും  മുഹമ്മദ് റിനീഷും എത്തുന്നത്.  റിനീഷിന്‍െറതാണ് വരികള്‍. തമീം അതിന് മധുരമായ സംഗീതം പകര്‍ന്നു. സഹായത്തിന് തമീമിന്‍െറ പിതാവ് ഹാരിസും ഒത്തുചേര്‍ന്നു.  തുടര്‍ന്ന് സ്റ്റുഡിയോയില്‍ ചെന്ന് മൂവരും ചേര്‍ന്ന് പാടി.
രോഗത്തിന്‍െറ പിടിയില്‍ അകപ്പെട്ട് കൗമാരജീവിതം ആശുപത്രി വാര്‍ഡുകളിലേക്ക് പറിച്ചുനടപ്പെട്ടിട്ടും സംഗീതത്തോടുള്ള പ്രണയം മുറുകെപ്പിടിക്കുകയായിരുന്നു ഈ 10ാം ക്ളാസുകാരന്‍. വേങ്ങേരി ഹസീന മന്‍സിലില്‍ ഹാരിസിന്‍െറ മകന്‍ പിഞ്ചു പ്രായത്തിലേ സംഗീതോപകരണങ്ങളില്‍ മികവുകാട്ടിത്തുടങ്ങിയിരുന്നു. പാട്ടിന്‍െറ വിസ്മയതാളങ്ങള്‍ അവന്‍െറ കൊച്ചുമനസ്സില്‍ എന്നേ ഇടംപിടിച്ചിരുന്നു. ശാസ്ത്രീയമായി പാട്ടുപഠിക്കാന്‍ തുടങ്ങിയപ്പോഴാണ് രണ്ടുവര്‍ഷം മുമ്പ് രോഗം അവനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയ വിവരമറിയുന്നത്. കോശങ്ങളില്‍ വേദനപടരുമ്പോള്‍ പാട്ടിന്‍െറ വീണക്കമ്പികളില്‍ പിടിച്ച് സാന്ത്വനം തേടുകയായിരുന്നു തമീം. കൂട്ടുകാര്‍ ചേര്‍ന്ന് ഇതിനകം ഒമ്പത് പാട്ടുകള്‍ ചിട്ടപ്പെടുത്തി പാടിയിട്ടുണ്ട്. ‘ജസ്റ്റ് ഫോര്‍’ എന്നാണ് ഇവരുടെ ട്രൂപ് നെയിം.

ഗാനം ഇവിടെ കേള്‍ക്കാം:

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP