സ്വാഗതം
WELCOME

News Update..

Friday, January 30, 2015

ഓസ്ട്രേലിയന്‍ ഓപ്പണ്‍: മുറെ ഫൈനലില്‍ Madhyamam News Feeds

ഓസ്ട്രേലിയന്‍ ഓപ്പണ്‍: മുറെ ഫൈനലില്‍ Madhyamam News Feeds

Link to

ഓസ്ട്രേലിയന്‍ ഓപ്പണ്‍: മുറെ ഫൈനലില്‍

Posted: 30 Jan 2015 01:02 AM PST

Image: 

മെല്‍ബണ്‍: ബ്രിട്ടന്‍്റെ ആന്‍ഡി മുറെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്‍്റെ ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ ഏഴാം സീഡ് ചെക്ക് റിപ്പബ്ളിക്കിന്‍്റെ തോമസ് ബെര്‍ഡിയച്ചിനെ തോല്പിച്ചാണ് ആറാം സീഡുകാരനായ മുറെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. സ്കോര്‍ 6-7, 6-0, 6-3, 7-5. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു മുറെയുടെ തിരിച്ചുവരവ്. നാലാം തവണയാണ് മുറെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
 

മാവോയിസ്റ്റ് ബന്ധം: കൊച്ചിയില്‍ ഒരാള്‍ പിടിയില്‍

Posted: 29 Jan 2015 11:29 PM PST

Image: 

കൊച്ചി: കൊച്ചിയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ പൊലീസ്  അറസ്റ്റു ചെയ്തു. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിലെ ജീവനക്കാരന്‍ ജയ്സണ്‍ കൂപ്പറെയാണ് അറസ്റ്റ് ചെയ്്തത്. വ്യാഴാഴ്ച കളമശേരിയില്‍ ദേശീയ പാതാ അതോറിറ്റി ഓഫീസ് ആക്രമിച്ചതുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.

മാവോയിസ്റ്റ് സംഘടനയുമായി അടുപ്പമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളുടെ പക്കല്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകള്‍ കണ്ടെടുത്തതായും പൊലീസ് പറയുന്നു. വൈകുന്നേരത്തോടെ ഇയാളെ  കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. രണ്ടുമാസം മുമ്പ് തൃശൂരിലെ നിറ്റാ ജലാറ്റിന്‍ കോര്‍പറേറ്റ് ഓഫീസ് ആക്രമണമുണ്ടായ സമയത്തും പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. കളമശ്ശേരി ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പെര്‍ത്ത് ഏകദിനം: ഇന്ത്യ 200 റണ്‍സിന് ഓള്‍ഒൗട്ട്

Posted: 29 Jan 2015 11:28 PM PST

Image: 

പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ‘നോക്കൗട്ട്’ മത്സരത്തില്‍ ഇന്ത്യയെ 200 റണ്‍സിന് പുറത്താക്കി ഫൈനല്‍ മോഹത്തിന് ഇംഗ്ളണ്ട് ആക്കം കൂട്ടി. ഇംഗ്ളണ്ട് പേസ് ബൗളര്‍മാര്‍ക്കു മുന്നില്‍ പതറിയ ഇന്ത്യ 48.1 ഓവറിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

73 റണ്‍സെടുത്ത അജങ്ക്യ രഹാനെ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. 25 റണ്‍സെടുത്ത മുഹമ്മദ് ഷമിയും 38 റണ്‍സെടുത്ത ശിഖര്‍ ധവാനുമാണ് അല്‍പമെങ്കിലും ക്രീസില്‍ ചിലവഴിച്ചത്. രാഹാനെക്കും ധവാനും ശേഷം ക്രീസിലത്തെിയവര്‍ ഇംഗ്ളീഷ് ബൗളിങ്ങിനു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. ഉപനായകന്‍ വിരാട് കോഹ്ലി(8), സുരേഷ് റെയ്ന(1), അമ്പാട്ടി റായുഡു(12), ക്യാപ്റ്റന്‍ എം.എസ് ധോണി (17), സ്റ്റുവര്‍ട്ട് ബിന്നി(7), രവീന്ദ്ര ജഡേജ(5), അക്സര്‍ പട്ടേല്‍(1), മോഹിത് ശര്‍മ(7) എന്നിവരൊക്കെ ഇംഗ്ളീഷ് ബൗളിങിനു മുന്നില്‍ തല കുനിച് മടങ്ങുകയായിരുന്നു. ഇംഗ്ളണ്ടിനായി സ്റ്റീവന്‍ ഫിന്‍ മൂന്നും മൊയിന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി.

ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലില്‍ ആസ്ട്രേലിയയെ ആര് നേരിടും എന്ന ചോദ്യത്തിന് ഈ മത്സരം ഉത്തരം നല്‍കും. നെറ്റ് റണ്‍റേറ്റിന്‍െറയും ബോണസ് പോയന്‍റിന്‍െറയും ഭാരിച്ച കണക്കുകൂട്ടി ബുദ്ധിമുട്ടാതെ ജയിക്കുന്ന ടീം ഫൈനലില്‍ ഇടംപിടിക്കും. മത്സരം സമനിലയാകുകയോ മുടങ്ങുകയോ ചെയ്താല്‍ പരമ്പരയില്‍ പരസ്പരം ഏറ്റുമുട്ടിയ ആദ്യ കളിയില്‍ ഇന്ത്യക്കെതിരെ ജയം നേടിയ ഇംഗ്ളണ്ട് ഫൈനലിലേക്ക് കുതിക്കും. ആസ്ട്രേലിയയുമായുള്ള ഇന്ത്യയുടെ കഴിഞ്ഞ മത്സരം മഴകാരണം ഉപേക്ഷിക്കപ്പെട്ടതാണ് ‘നോക്കൗട്ട് റൗണ്ടിലേക്ക്’ ത്രിരാഷ്ട്ര പരമ്പരയെ എത്തിച്ചത്. നടക്കാതെപോയ മത്സരത്തിന്‍െറ വകയില്‍ കിട്ടിയ രണ്ടു പോയന്‍റാണ് ഒരു ജയംകൊണ്ട് ഫൈനലില്‍ ഇടംപിടിക്കാമെന്ന സാധ്യത ഇന്ത്യക്ക് മുന്നില്‍ തുറന്നത്. ഇംഗ്ളണ്ടിന് മൂന്നു മത്സരങ്ങളില്‍നിന്ന് അഞ്ചും ഇന്ത്യക്ക് രണ്ടും പോയന്‍റാണ് നിലവിലുള്ളത്. എന്നാല്‍ നിലവിലെ ഫോമില്‍, ഓസീസിനൊപ്പം ഫൈനല്‍ കളിക്കാന്‍ ‘ഫേവറിറ്റായി’ കണക്കാക്കുന്നത് ഇംഗ്ളണ്ടിനെയാണ്. പരമ്പരയില്‍ പരസ്പരം പോരാടി ജയം നേടിയ മത്സരത്തില്‍ ഇംഗ്ളീഷ് നിര 153 റണ്‍സിലേക്കാണ് ഇന്ത്യയുടെ ഇന്നിങ്സ് ഒതുക്കിയത്.
 

വിധി അംഗീകരിക്കുന്നു; അഭിമാനത്തോടെ ജയിലില്‍ പോകും ^ജയരാജന്‍

Posted: 29 Jan 2015 11:09 PM PST

Image: 

കണ്ണൂര്‍: ശുംഭന്‍ പരാമര്‍ശത്തില്‍ നാലാഴ്ച തടവുശിക്ഷ വിധിച്ച സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി സി.പി.എം നേതാവ് എം.വി ജയരാജന്‍.  കോടതിയലക്ഷ്യക്കുറ്റം ചെയ്യാത്തത് കൊണ്ടാണ് മാപ്പ് പറയാത്തതെന്നും ജയരാജന്‍ പറഞ്ഞു.
പ്രസംഗത്തിലെ തന്‍്റെ ഒരു വാചകമല്ല ആശയമായിരുന്നു കോടതി പരിഗണിക്കേണ്ടിയിരുന്നത്. പാതയോര പൊതുയോഗങ്ങള്‍ വിലക്കിയ കോടതിയുടെ വിധിന്യായത്തെയാണ് വിമര്‍ശിച്ചത്.ജയിലില്‍ പോകാന്‍ തയാറാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജയിലും മര്‍ദനവുമൊന്നും പുത്തരിയല്ല. ഉമ്മന്‍ചാണ്ടിയേയോ കെ.എം. മാണിയേയോ പോലെ കട്ടിട്ടോ പിടിച്ചുപറിച്ചിട്ടോ ഒന്നുമല്ല ജയിലില്‍ പോകുന്നത്. ജനാധിപത്യാവകാശത്തിനുവേണ്ടി പോരാട്ടം നടത്തിയാണ് ജയില്‍ പോകുന്നത്.  വിധിക്കെതിരെ അപ്പീല്‍ നല്‍കില്ളെന്നും ജയരാജന്‍ പറഞ്ഞു.
 

കിരണ്‍ ബേദി വോട്ടര്‍ക്ക് നെക് ലേസ് നല്‍കി; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് എ.എ.പി

Posted: 29 Jan 2015 10:50 PM PST

Image: 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി ഒരു സ്ത്രീക്ക് നെക് ലേസ് നല്‍കിയത് വിവാദമായി. ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ നടന്ന റോഡ് ഷോക്കിടെയാണ് ബേദി സ്ത്രീയെ നെക് ലേസ് അണിയിച്ചത്. ബേദി തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്തു വന്നു. നെക്ലേസുകള്‍ നല്‍കി വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്ന ബി.ജെ.പി ശ്രമം അപകടകരമാണെന്നും തെരഞ്ഞെടുപ്പ് ചട്ടത്തിന്‍്റെ വ്യക്തമായ ലംഘനമാണെന്നും എ.എ.പി നേതാവ് മനീഷ് സിസോദിയ വ്യക്തമാക്കി.

മറ്റു പാര്‍ട്ടികളില്‍ നിന്നും കോഴ വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്ന അരവിന്ദ് കേജ്രിവാളിന്‍്റെ ആഹ്വാനം നേരത്തെ  വിവാദമായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു.
 

മടക്കിമല വളവില്‍ ബസ് മറിഞ്ഞു; 30ഓളം പേര്‍ക്ക് പരിക്ക്

Posted: 29 Jan 2015 10:37 PM PST

കല്‍പറ്റ: അപകട വളവെന്ന് കുപ്രസിദ്ധി നേടിയ മടക്കിമല വളവില്‍ വീണ്ടും അപകടം. നിറയെ യാത്രക്കാരുമായി വന്ന കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണം വിട്ട് വളവിലെ മരമില്ലിന്‍െറ വളപ്പിലേക്ക് മറിഞ്ഞു. എല്ലാ സീറ്റിലും ആളുകളുമായി വന്ന കോഴിക്കോട് ഡിപ്പോയിലെ ആര്‍.എന്‍.സി 204 ബസാണ് വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെ മറിഞ്ഞത്.
മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. വളവ് തിരിയവെ മടക്കിമല ടൗണ്‍ കഴിഞ്ഞ് ജുമാമസ്ജിദിന് അടുത്തുള്ള റോഡിന് ഇടതുഭാഗത്തെ ഈര്‍ച്ച മില്ലിന്‍െറ വളപ്പിലേക്ക് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 30ഓളം പേര്‍ക്ക് പരിക്കുണ്ട്.
ആരുടെയും നില ഗുരുതരമല്ല. കോഴിക്കോട് സ്വദേശി ശിവദാസന്‍ (40), കുറ്റ്യാടി സ്വദേശി മറിയുമ്മ (67), വടകര സ്വദേശി രഞ്ജിത്ത ്(27), കൂത്തുപറമ്പ് സ്വദേശി സുഫൈജ (22), പാറത്തോട് സ്വദേശി രാജേഷ ്(32), ചേളാരി വെള്ളിമുക്ക് ഷാജി (29), മേപ്പാടി പ്രദീഷ് (22) തുടങ്ങി 30ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ പെയ്തതിനെ തുടര്‍ന്ന് ബസ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പഞ്ഞു. ഭാഗ്യംകൊണ്ടുമാത്രമാണ് വന്‍ദുരന്തം ഒഴിവായത്.
നാട്ടുകാരുടെ സമയോചിത ഇടപെടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സഹായകമായി. കല്‍പറ്റയില്‍നിന്ന് ഫയര്‍ ഫോഴ്സ് യൂനിറ്റും എത്തി. ബസിന്‍െറ ഡീസല്‍ ടാങ്കിന് ചെറുതായി ചോര്‍ച്ചയുണ്ടായിരുന്നു. ഫയര്‍ ഫോഴ്സ് അപായസാധ്യത ഒഴിവാക്കുകയായിരുന്നു.
അപകടസാധ്യതയുള്ള ഭാഗമായിട്ടും സൂചനാ ബോര്‍ഡുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞു. മുമ്പും നിരവധി അപകടങ്ങള്‍ നടന്ന സ്ഥലമാണിത്. വന്‍ വളവായതിനാല്‍ ഇതിന് 'പരമാവധി വളവ്' എന്ന വിളിപ്പേരുമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇവിടെ ലോറി മറിഞ്ഞത്. റോഡിനരികില്‍ ഇരുമ്പുവേലി സ്ഥാപിച്ച് സുരക്ഷയൊരുക്കണമെന്ന് നാട്ടുകാര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നു. എന്നാല്‍, പരിഹാരമുണ്ടായിട്ടില്ല.

ദേശാടനപക്ഷികളുടെ കാഷ്ഠം രാസപരിശോധനക്ക് വിധേയമാക്കും

Posted: 29 Jan 2015 10:33 PM PST

കൊല്ലം: കുരീപ്പുഴ ടര്‍ക്കി ഫാമിലെ കോഴികളില്‍ എച്ച്5 എന്‍1പിടിപെടാനുണ്ടായ ഉറവിടം കണ്ടത്തൊന്‍ ദേശാടനപക്ഷികളുടെ കാഷ്ഠം രാസപരിശോധനക്ക് വിധേയമാക്കും. വെള്ളിയാഴ്ച മൃഗസംരക്ഷണ വകുപ്പിന്‍െറ പാലോട് ലാബില്‍ പരിശോധനക്ക് അയക്കും.
ശക്തികുളങ്ങര, കണ്ടച്ചിറ പ്രദേശങ്ങളില്‍നിന്നാണ് ദേശാടനപക്ഷികളുടെ കാഷ്ഠം ശേഖരിച്ചത്. പ്രാഥമിക പരിശോധനയില്‍ മാരക വൈറസിന്‍െറ സാന്നിധ്യം കണ്ടത്തെിയാല്‍ തുടര്‍പരിശോധന ഭോപാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബില്‍ നടത്തും.
സംസ്ഥാനത്തെ ഏക ടര്‍ക്കി ഫാമായ കുരീപ്പുഴയുടെ സമീപപ്രദേശങ്ങളായ ശക്തികുളങ്ങരയിലും കണ്ടച്ചിറയിലുമാണ് ദേശാടനപക്ഷികള്‍ ഏറെ എത്തുന്നത്. ഇവിടെ നിന്നാണ് വൈറസ് ഫാമിലെ ടര്‍ക്കി കോഴികളിലേക്ക് പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഫാമില്‍ പനി ബാധിച്ച് ചത്തകോഴികളുടെ രാസ പരിശോധനയില്‍ മനുഷ്യരിലേക്ക് പടരാവുന്ന എച്ച്5 എന്‍1 വൈറസിന്‍െറ സാന്നിധ്യം കണ്ടത്തെിയിരുന്നു. കൂടുതല്‍ മാരകമായ എന്‍1, എന്‍2 വൈറസുകളില്‍ ഏതാണെന്ന് കണ്ടത്തൊനുള്ള പരിശോധന നടക്കുകയാണ്.
ഫാമിലെ 8200 ടര്‍ക്കി കോഴികളില്‍ വൈറല്‍ പനി ബാധിച്ച് 1600 എണ്ണം ചത്തു. വൈറസ് ബാധ കണ്ടത്തെിയതിനെ തുടര്‍ന്ന് 6600 കോഴികളെ കൊന്നു. കഴിഞ്ഞ രണ്ടു ദിവസംകൊണ്ട് ഫാമിന്‍െറ ഒരു കി.മീ. ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൊന്നൊടുക്കി. പൂര്‍ണ വളര്‍ച്ചയത്തെിയ കോഴിക്ക് 200, കോഴിക്കുഞ്ഞുങ്ങള്‍ക്ക് 100 രൂപ ക്രമത്തില്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷികളുടെ ജഡം രണ്ടു മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് മറവുചെയ്യുകയാണ്. ടര്‍ക്കി ഫാമില്‍ ബ്ളീച്ചിങ്ങ് പൗഡറും കുമ്മായവും വിതറി അണുനശീകരണം നടത്തുന്നുണ്ട്. മൂന്നു മാസം 15 ദിവസം ഇടവിട്ട് അണുനശീകരണം നടത്തിയ ശേഷം പുതിയ ടര്‍ക്കി കോഴികളെ എത്തിച്ച് ഫാം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫിസര്‍ ബി. ബാഹുലേയന്‍ പറഞ്ഞു.

കഴക്കൂട്ടത്ത് സ്വീകരണ മാമാങ്കം

Posted: 29 Jan 2015 10:29 PM PST

കഴക്കൂട്ടം: ദേശീയ ഗെയിംസിനായി ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കൂടുതല്‍ കായികതാരങ്ങള്‍ എത്തിത്തുടങ്ങി. കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ നേതൃത്വത്തില്‍ മത്സരാര്‍ഥികള്‍ക്ക് സ്വീകരണം നല്‍കി. വ്യാഴാഴ്ച രാവിലെ ഏഴരയോടെ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലാണ് കായിക താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്.
ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസിലത്തെിയ മണിപ്പൂര്‍ സംഘത്തെയാണ് മന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചത്. അമ്പതോളം പേര്‍ അടങ്ങുന്ന സംഘമാണ് മണിപ്പൂരില്‍ നിന്നുമത്തെിയത്.
ചണ്ഡിഗഢ്, മഹാരാഷ്ട്ര സര്‍വീസസ്, ബിഹാര്‍, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, ഗോവ ടീമുകളും വ്യാഴാഴ്ച പലപ്പോഴായി ഗെയിംസ് വില്ളേജിലത്തെി. 400ഓളം താരങ്ങളാണ് വ്യാഴാഴ്ച കഴക്കൂട്ടത്തിറങ്ങിയത്. താരങ്ങള്‍ വരുന്ന ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. ആദ്യമത്തെിയ മണിപ്പൂര്‍ സംഘത്തെ ചെണ്ടമേളത്തിന്‍െറയും പഞ്ചാവാദ്യത്തിന്‍െറയും നാടന്‍കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് മേനംകുളം ഗെയിംസ് വില്ളേജിലേക്ക് കൊണ്ടുപോയത്.
സ്പോര്‍ട്സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്, നഗരസഭാ പ്രതിപക്ഷനേതാവ് ജോണ്‍സണ്‍ ജോസഫ്, എം.എ. ലത്തീഫ്, ഗെയിംസിന്‍െറയും റവന്യൂ കമ്മിറ്റികളുടെയും സംഘാടക സമിതി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് കായിക താരങ്ങളെ വരവേറ്റു. റെയില്‍വേ സ്റ്റേഷനില്‍ കഥകളി, തെയ്യം, മോഹിനിയാട്ട വേഷവിധാനങ്ങളോടെ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചത്. ദേശീയ ഗെയിംസിന്‍െറ ചിഹ്നമായ അമ്മു വേഴാമ്പലും ഉണ്ടായിരുന്നു.

ഉദ്യോഗസ്ഥരുടെ അനാസ്ഥ: വികസന പദ്ധതികള്‍ താളം തെറ്റുന്നു– ആര്‍.പി. ബഷീര്‍

Posted: 29 Jan 2015 10:07 PM PST

പുന്നയൂര്‍ക്കുളം: ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വികസന പദ്ധതികള്‍ താളം തെറ്റുന്നതായി ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.പി ബഷീര്‍.
പുന്നയൂര്‍ക്കുളം പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കേണ്ട പല പദ്ധതികളും പാതി വഴിയില്‍ നില്‍ക്കാന്‍ കാരണം ചില എന്‍ജിനീയര്‍മാരുടെ പ്രായോഗിക അറിവുകേടും അനാസ്ഥയുമാണ്. അണ്ടത്തോട് തങ്ങള്‍പ്പടിയില്‍ എന്നോ പണി പൂര്‍ത്തിയാകേണ്ട ചലിക്കും പാലം ഇപ്പോഴും തുടങ്ങാനായില്ല. കെട്ടുങ്ങലില്‍ കനോലി കനാലിനു കുറുകെ ചലിക്കും പാലം നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്തും പുന്നയൂര്‍ക്കുളം പഞ്ചായത്തും പദ്ധതി വെച്ചിട്ട് നിരവധി വര്‍ഷങ്ങളായി. എസ്റ്റിമേറ്റ് തയാറാക്കാന്‍ പുന്നയൂര്‍ പഞ്ചായത്തിലെ നാലാംകല്ലില്‍ നിര്‍മിച്ച ചലിക്കും പാലത്തിന്‍െറ പഴയ എസ്റ്റിമേറ്റാണ് താന്‍ എന്‍ജിനീയര്‍മാര്‍ക്ക് നല്‍കിയത്. ആവശ്യമായ മാറ്റവും പുതിയ സാഹചര്യത്തില്‍ വരുന്ന തുകയും ഉള്‍പ്പെടുത്തി പെട്ടെന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. ഇത് വാങ്ങിയ ഉദ്യോഗസ്ഥര്‍ ആ എസ്റ്റിമേറ്റിലെ ലെറ്റര്‍ ഹെഡിലെ പുന്നയൂര്‍ നാലാംകല്ല് എന്നത് പോലും മാറ്റാതെയാണ് പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കെട്ടുങ്ങലിലേക്കുള്ള പദ്ധതിയായി സമര്‍പ്പിച്ചത്. എല്ലാ നടപടിയും പൂര്‍ത്തിയായപ്പോള്‍ ഈ പേര് മാറ്റാത്തതാണ് ഇപ്പോള്‍ പദ്ധതി വീണ്ടും മുടങ്ങാന്‍ കാരണമെന്ന് ബഷീര്‍ പറഞ്ഞു. അണ്ടത്തോട് നിര്‍മാണത്തിലിരിക്കുന്ന പഞ്ചായത്ത് മിനി കമ്യൂണിറ്റി ഹാളിന്‍െറഅവസ്ഥയും ഇത് തന്നെയാണ്. പദ്ധതികള്‍ മുടങ്ങുന്നത് ജനപ്രതിനിധികളെയാണ് ബാധിക്കുന്നതെന്നും ബഷീര്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമ ലീനസ് അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കുന്നംകാട്ടയില്‍ അബൂബക്കര്‍, അംഗം സതി ജനാര്‍ദനന്‍, പഞ്ചായത്തംഗങ്ങളായ കെ. കുഞ്ഞിമൊയ്തു, പ്രിയ, സൈനബ മുഹമ്മദ്കുട്ടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എ.വൈ. കുഞ്ഞിമൊയ്തു എന്നിവര്‍ സംസാരിച്ചു.

'ശുംഭന്‍' പരാമര്‍ശം: എം.വി ജയരാജന് നാല് ആഴ്ച തടവ്

Posted: 29 Jan 2015 09:28 PM PST

Image: 

ന്യൂഡല്‍ഹി: പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈകോടതി ജഡ്ജിമാരെ ശുംഭന്മാരെന്നു വിളിച്ച സി.പി.എം നേതാവ് എം.വി. ജയരാജന് നാല് ആഴ്ച തടവ്. ജയരാജന്‍  കുറ്റക്കാരനാണെന്ന് സുപ്രീംകോടതി കണ്ടെ ത്തി. കേരള ഹൈകോടതി ജയരാജന് ആറു മാസം തടവിന് നേരത്തേ ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചു. ശിക്ഷാ കാലാവധി നാല് ആഴ്ചയാക്കി സുപ്രീംകോടതി ചുരുക്കുകയായിരുന്നു. 2000 രൂപ പിഴ അടക്കാനും കോടതി വിധിച്ചു. പരാമര്‍ശത്തില്‍ മാപ്പു പറയാന്‍ പോലും ജയരാജന്‍ തയ്യാറായില്ളെന്നും കോടതി നിരീക്ഷിച്ചു. മാപ്പു പറയാന്‍ തയ്യാറാകാതെ ജയരാജന്‍ പരാമര്‍ശത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, സി. നാഗപ്പന്‍ എന്നിവരടങ്ങിയ ബെഞ്ച് നേരത്തേ കുറ്റപ്പെടുത്തിയിരുന്നു.

സുപ്രീംകോടതി വിധി വന്നതോടെ ജയരാജന്‍ ജയിലില്‍ പോകുമെന്ന് ഉറപ്പായി. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ പൊലീസ് ജയരാജനെ അറസ്റ്റ് ചെയ്തേക്കും. അതേസമയം കോടതി വിധി അംഗീകരിക്കുന്നുവെന്ന് എം.വി ജയരാജന്‍ വ്യക്തമാക്കി

ജയരാജന്‍െറ സമീപനത്തില്‍ സുപ്രീംകോടതി നേരത്തേ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. മറുപടി സത്യവാങ്മൂലങ്ങളിലും മാപ്പു പറയുന്നതിനെക്കുറിച്ച് ജയരാജന്‍ മൗനം പാലിച്ചുവെന്ന് വിമര്‍ശമുയര്‍ന്നു. ഹൈകോടതി വിധിയെ കുറ്റപ്പെടുത്തുകയാണ് ജയരാജന്‍ ചെയ്തത്.

ചെറിയ ഒരു യോഗത്തില്‍ നടത്തിയ പരാമര്‍ശം മാധ്യമങ്ങളാണ് വലിയ വാര്‍ത്തയാക്കിയതെന്നും ശുംഭന് 'പ്രകാശിക്കുന്നവന്‍' എന്ന് സംസ്കൃതത്തില്‍ അര്‍ഥമുണ്ടെന്നും ജയരാജന്‍െറ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ വാദിച്ചിരുന്നു. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിലെ ചില വരികള്‍ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ അതേ പ്രസംഗത്തില്‍ കോടതികള്‍ക്ക് അനുകൂലമായി പറഞ്ഞതൊന്നും വാര്‍ത്തയാക്കിയില്ല. വടക്കന്‍ മലബാറില്‍ സുഹൃത്തുക്കള്‍ തമാശയായി പരസ്പരം ശുംഭന്‍ എന്ന് വിളിക്കാറുണ്ടെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പൊതുയോഗത്തിലാണ് വിവാദ പരാമര്‍ശം നടത്തിയതെന്ന് ഓര്‍മിപ്പിച്ച ബെഞ്ച് ജഡ്ജിമാരെ സുഹൃത്തുക്കളെപ്പോലെയാണോ ജയരാജന്‍ കാണുന്നതെന്നും ചോദിച്ചിരുന്നു.

ഏഴു ദിവസം മാത്രമേ ജയരാജന്‍ ജയിലില്‍ കിടന്നിട്ടുള്ളൂവെന്നും പരസ്യമായി മാപ്പുപറഞ്ഞാല്‍ ശിക്ഷ ഇളവ് ചെയ്യാവുന്നതാണെന്നും ഹൈകോടതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേരള ഹൈകോടതി ജഡ്ജുമായ വി. ഗിരി വാദിച്ചു. 2011 നവംബറിലാണ് ഹൈകോടതി ജയരാജന് തടവ് ശിക്ഷ വിധിച്ചത്.

ബാലവേല: ഹൈദരാബാദില്‍ 120 കുട്ടികളെ രക്ഷപ്പെടുത്തി

Posted: 29 Jan 2015 09:02 PM PST

Image: 

ഹൈദരാബാദ്: ഹൈദരാബാദ് നഗരത്തില്‍ ബാലവേലയില്‍ ഏര്‍പ്പെട്ട 120 കുട്ടികളെ ദക്ഷിണ മേഖല പൊലീസ് രക്ഷപെടുത്തി. വ്യാഴാഴ്ച രാത്രി നഗരത്തിന്‍െറ വിവിധയിടങ്ങളിലായി നടത്തിയ റെയ്ഡിലാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസിലെ പ്രത്യേക വിഭാഗം നഗരത്തിലെ എട്ട് സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിലാണ് ഇവരെ കണ്ടത്തെിയത്. ആഭരണ നിര്‍മാണ ശാലകളിലാണ് കുട്ടികള്‍ പണിയെടുത്തിരുന്നത്.

മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലാണ് കുട്ടികള്‍ ജോലി ചെയ്തിരുന്നത്. വിശ്രമം പോലും അനുവദിക്കാതെ രാവിലെ മുതല്‍ രാത്രി വരെ ജോലി ഇവരെ ജോലി ചെയ്യിപ്പിച്ചിരുന്നു. കുട്ടികളുടെ കുടുംബങ്ങള്‍ ഏജന്‍റുമാരില്‍ നിന്നും 5000 രൂപ കൈപറ്റയിരുന്നതായി പൊലീസ് വ്യക്തമാക്കി. കുട്ടികളെ ഹൈദരാബാദിലേക്ക് കൊണ്ടുവന്ന എട്ട് ഏജന്‍റുമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഹൈദരാബാദ് പൊലീസ് നടത്തിയ റെയ്ഡില്‍ 200 ലേറെ കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
 

ആധുനിക മത്സ്യ മാര്‍ക്കറ്റ് പത്തനംതിട്ടക്ക് നഷ്ടമാകുന്നു

Posted: 29 Jan 2015 08:58 PM PST

പത്തനംതിട്ട: നഗരത്തിന് തിലകക്കുറിയാകേണ്ട ബൃഹത്പദ്ധതി നഷ്ടമാകുന്നു. രണ്ട് കോടി 80 ലക്ഷം രൂപയുടെ ആധുനിക മത്സ്യമാര്‍ക്കറ്റ് പദ്ധതി നടപ്പാവില്ളെന്ന് ഉറപ്പായി. ഫണ്ട് അനുവദിച്ച് നാല് വര്‍ഷം കഴിയുകയും രണ്ട് തവണ ശിലാസ്ഥാപനം നടത്തുകയും ചെയ്ത പദ്ധതിയാണ് നഷ്ടമാകുന്നത്.
ജില്ലാ സ്റ്റേഡിയം വളപ്പില്‍ മത്സ്യച്ചന്ത സ്ഥാപിക്കാനാണ് നഗരസഭ തുനിഞ്ഞത്. സ്റ്റേഡിയത്തിനായി നാട്ടുകാരില്‍നിന്ന് ഏറ്റെടുത്ത സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. അത് ലംഘിച്ച് സ്റ്റേഡിയം വളപ്പില്‍ ചന്ത സ്ഥാപിക്കാന്‍ തുനിഞ്ഞതാണ് വിനയായത്. ഇത് ഹൈകോടതി തടഞ്ഞു. അക്കാര്യം ഇതുവരെ നഗരസഭാ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഹൈകോടതി സ്റ്റേ നീക്കാനോ പുതിയ സ്ഥലം കണ്ടത്തൊനോ നടപടിയെടുത്തതുമില്ല. പദ്ധതി നടപ്പാവില്ളെന്ന് വ്യക്തമായിട്ടും പ്രതിപക്ഷവും അക്കാര്യം മിണ്ടിയിട്ടില്ല. ഇടതുമുന്നണി നഗരസഭ ഭരിച്ച കാലത്താണ് സ്റ്റേഡിയം വളപ്പ് ചന്തക്കായി നശ്ചയിച്ചത്. അത് ചട്ട ലംഘനമായിരുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നപ്പോള്‍ സ്റ്റേഡിയം വളപ്പില്‍തന്നെ പുതിയ സ്ഥലത്തേക്ക് ചന്തമാറ്റിസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് വീണ്ടും കല്ലിടീല്‍ നടത്തി. ഇതിനിടെ ചട്ട ലംഘനം ചൂണ്ടിക്കാട്ടി കായികപ്രേമികളായ ചിലര്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ നേടുകയായിരുന്നു. ഒരു പൊതുആവശ്യത്തിനായി ഏറ്റെടുക്കുന്ന സ്ഥലം ആ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും വിനിയോഗിക്കരുതെന്നും അങ്ങനെ വിനിയോഗിച്ചാല്‍ സ്ഥലം പഴയ ഭൂ ഉടമകള്‍ക്ക് മടക്കി ആവശ്യപ്പെടാമെന്നും ഒരു കേസില്‍ സുപ്രീംകോടതി വിധിയുണ്ട്. ഇതറിയുന്ന കായിക പ്രേമികളാണ് സ്റ്റേഡിയം വളപ്പില്‍ ചന്ത സ്ഥാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. അത് നീക്കിക്കിട്ടാന്‍ നഗരസഭ ശ്രമിച്ചപ്പോള്‍ ഹരജിയിലെ വിവരങ്ങള്‍ ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്തു നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
ഹരജിയിലെ വാദികള്‍ അവരുടെ വാദങ്ങള്‍ തര്‍ജമ ചെയ്തു നല്‍കിയെങ്കിലും നഗരസഭ ഇതുവരെ തര്‍ജമ ചെയ്തു നല്‍കിയിട്ടില്ല. ഇതുമൂലം കേസ് ഒന്നരവര്‍ഷമായി ഹൈകോടതി പരിഗണിക്കാതെ കിടക്കുകയാണ്. സ്റ്റേ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. കേസ് നടത്തിയാലും സ്റ്റേഡിയം വളപ്പില്‍ ചന്ത സ്ഥാപിക്കാനാവില്ളെന്ന് ഉറപ്പായതിനാലാണ് നഗരസഭ കേസില്‍ തുടര്‍നടപടിക്ക് തുനിയാത്തതെന്ന് കരുതുന്നു. പദ്ധതി നടപ്പാക്കാത്തതിനാല്‍ പണം എത്രയുംവേഗം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രണ്ടുതവണ നഗരസഭക്ക് നോട്ടീസ് ലഭിച്ചിരുന്നതായി കൗണ്‍സിലര്‍മാര്‍ പറയുന്നു.
ഫണ്ട് നഷ്ടമായോ ഇല്ലയോ എന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്കും പ്രതിപക്ഷത്തുള്ളവര്‍ക്കും ഒരുപിടിയും ഇല്ല. സ്റ്റേഡിയം വക സ്ഥലത്ത് പദ്ധതി നടപ്പാകില്ളെന്ന് ഉറപ്പായിട്ടും അനുയോജ്യമായ മറ്റൊരു സ്ഥലം നഗരത്തില്‍ കണ്ടത്തൊനും ഭരണ സമിതിക്ക് കഴിഞ്ഞില്ല.
നഗരത്തില്‍ ഈ പദ്ധതി വരാതിരിക്കാന്‍ ആരൊക്കെയോ ഒളിച്ചുകളി നടത്തിയതായും ജനം സംശയിക്കുന്നു. എല്‍.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ആദ്യ ശിലാസ്ഥാപനം നടത്തിയ സ്റ്റേഡിയത്തിന്‍െറ ഒരു ഒഴിഞ്ഞമൂലയില്‍നിന്ന് ഒത്ത നടുവിലേക്ക് പദ്ധതി വീണ്ടും മാറ്റുകയും അവിടെ വീണ്ടും ഒരു ശിലാസ്ഥാപനം നടത്തുകയും ചെയ്തത് എന്തിനുവേണ്ടിയെന്ന ചോദ്യവും ഉയരുന്നു.
വിവാദമായപ്പോള്‍ സ്റ്റേഡിയം സ്ഥലം ഒഴിവാക്കി അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടത്തൊന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഭരണ സമിതിക്ക് കഴിയുമായിരുന്നില്ളേ എന്ന ചോദ്യവും ഉയരുന്നു. ഭരണ സമിതിയുടെ കഴിവുകേടായി മാത്രമേ ഇത് കാണാനാകൂ എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ സമിതിയുടെ അവസാന കാലത്ത് 2010 ആഗസ്റ്റ് 18 നാണ് അന്നത്തെ ഫിഷറീസ് മന്ത്രിയായിരുന്ന എസ്. ശര്‍മയെക്കൊണ്ട് ആദ്യം പദ്ധതിക്കായി തറക്കല്ലിട്ടത്.
കോഓപറേറ്റിവ് കോളജിന് മുന്‍വശം ക്യു.ആര്‍.എസ് സ്ഥാപനത്തോട് ചേര്‍ന്ന സ്റ്റേഡിയം വക സ്ഥലത്താണ് ആദ്യം തറക്കല്ലിട്ടത്. തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് അധികാരത്തില്‍ വന്നതോടെ സ്ഥലം ഇവിടെ നിന്നും മാറ്റാന്‍ തീരുമാനിച്ചു. ആദ്യം നിശ്ചയിച്ച സ്ഥാനത്തുനിന്നും മാറ്റി സ്റ്റേഡിയത്തിലെ കംഫര്‍ട്ട് സ്റ്റേഷനോട് ചേര്‍ന്ന സ്ഥലത്ത് 2012 ജനുവരി ആറിന് യു.ഡി.എഫ് ഭരണ സമിതി ഫിഷറീസ് മന്ത്രി കെ. ബാബുവിനെകൊണ്ട് രണ്ടാമതും തറക്കല്ലിട്ടു. രണ്ടാമത് കണ്ടത്തെിയ കംഫര്‍ട്ട് സ്റ്റേഷനോട് ചേര്‍ന്ന സ്ഥലം സ്റ്റേഡിയത്തിന്‍െറ ഭാവി വികസനത്തെ ബാധിക്കുമെന്നും പറഞ്ഞ് എല്‍.ഡി.എഫ് നേതൃത്വത്തില്‍ ശിലാസ്ഥാപന ചടങ്ങ് ബഹിഷ്കരിച്ച് വേദിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മത്സ്യ മാര്‍ക്കറ്റ് വരുന്നതുകൊണ്ട് സ്റ്റേഡിയം വികസനത്തിന് ഒരു കുഴപ്പവും വരില്ളെന്നാണ് യു.ഡി.എഫ് പറഞ്ഞത്. തര്‍ക്കം ഉയര്‍ന്നപ്പോള്‍ ഇതിനൊരു പരിഹാരം കണ്ടത്തെി പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ് ഭരണ സമിതി ഒട്ടും താല്‍പര്യം കാണിച്ചതുമില്ല.
മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കാന്‍ കണ്ടത്തെിയ ജില്ലാ സ്റ്റേഡിയത്തോട് ചേര്‍ന്ന നിര്‍ദിഷ്ട സ്ഥലം കളിക്കളം മേഖലയില്‍ ഉള്‍പ്പെട്ടതിനാല്‍ ഇതര ആവശ്യങ്ങള്‍ക്കായി ഈ സ്ഥലം ഉപയോഗിക്കാന്‍ പാടില്ളെന്നായിരുന്നു കായിക പ്രേമികള്‍ വാദിച്ചത്.
കളിക്കളം മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമായതിനാല്‍ മത്സ്യമാര്‍ക്കറ്റ് സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കൂടിയായ പ്രഫ. ഉമ്മന്‍ ജേക്കബ് ആണ് ഹൈകോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹരജി നല്‍കിയത്.
ഈ ഹരജി പരിഗണിച്ചാണ്് ഹൈകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്.
കായികമേളയുടെ വളര്‍ച്ചക്ക് തുരങ്കം വെക്കുന്ന വിധത്തില്‍ സ്റ്റേഡിയം കോംപ്ളക്സിന്‍െറ സ്ഥാനത്ത് മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കുന്നതിന് ടൗണ്‍ പ്ളാനറുടെ അനുമതി ലഭിച്ചിരുന്നില്ളെന്നും പറയുന്നു.

തൊടുപുഴയിലും മൂന്നാറിലും സംഘര്‍ഷം; മൂന്ന് അധ്യാപകര്‍ക്ക് പരിക്ക്

Posted: 29 Jan 2015 08:49 PM PST

തൊടുപുഴ: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനിടെ തൊടുപുഴയിലും മൂന്നാറിലും സംഘര്‍ഷം. മൂലമറ്റം സെന്‍റ് ജോസഫ് കോളജില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നു. മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം അക്രമാസക്തമായി. കല്ളേറിനിടെ കോളജിന്‍െറ ജനല്‍ച്ചില്ലുകള്‍ തകരുകയും മൂന്ന് അധ്യാപകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തൊടുപുഴ ഐ.എച്ച്.ആര്‍.ഡി കോളജില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ വീണ്ടും വോട്ട് എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കാഞ്ഞാറില്‍നിന്ന് പൊലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
മൂലമറ്റം സെന്‍റ് ജോസഫ് കോളജില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുടെ കൈക്ക് പരിക്കുണ്ട്.
മൂന്നാര്‍ ഗവ. എന്‍ജിനീയറിങ് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനത്തെുടര്‍ന്നുണ്ടായ കെ.എസ്.യു-എസ്.എഫ്.ഐ ഏറ്റുമുട്ടലിലായിരുന്നു സുനില്‍ കുമാര്‍, അജീഷ്, ശ്രീനിവാസ് എന്നീ അധ്യാപകര്‍ക്കാണ് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ ഇവരെ ചിത്തിരപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍മാനടക്കം എസ്.എഫ്.ഐ 11 സീറ്റിലും കെ.എസ്.യു രണ്ട് സീറ്റിലുമാണ് വിജയിച്ചത്. വിജയഘോഷത്തത്തെുടര്‍ന്ന് കോളജില്‍ നടന്ന റാലിക്കിടെ പുറത്തുനിന്നത്തെിയ പ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളുടെനേരെ കല്ളെറിയുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഒഴിഞ്ഞുമാറിയതോടെ കല്ലുകള്‍ ജനല്‍ച്ചില്ലുകളില്‍ പതിച്ചു. അക്രമം തടയുന്നതിനിടെയാണ് അധ്യാപകര്‍ക്ക് പരിക്കേറ്റത്.
തെരഞ്ഞെടുപ്പ് നടന്ന 18 കോളജുകളില്‍ 14 ഇടത്ത് എസ്.എഫ്.ഐ വിജയിച്ചപ്പോള്‍ തൊടുപുഴ ന്യൂമാന്‍ കോളജ് അടക്കമുള്ള കോളജുകളില്‍ കെ.എസ്.യുവിന് നേട്ടമുണ്ടാക്കാനായി. നെടുങ്കണ്ടം ഐ.എച്ച്.ആര്‍.ഡി, പുറ്റടി ഹോളിക്രോസ്, മുരിക്കാശേരി ഹോളിക്രോസ്, ബി.എഡ് കോളജ് കുമളി, എസ്.എന്‍.ഡി.പി പാറത്തോട് തുടങ്ങിയ കോളജുകള്‍ കെ.എസ്.യുവില്‍നിന്ന് എസ്.എഫ്.ഐ പിടിച്ചെടുത്തു.
തൊടുപുഴ ഐ.എച്ച്.ആര്‍.ഡി, മുട്ടം എന്‍ജിനീയറങ് കോളജ്, പൈനാവ് എന്‍ജിനീയറിങ് കോളജ്, കട്ടപ്പന ഗവ. കോളജ്, മറയൂര്‍ ഐ.എച്ച്.ആര്‍.ഡി, മൂന്നാര്‍ ഗവ. കോളജ്, എസ്.എന്‍.ഡി.പി കോളജ് പാമ്പനാര്‍, എം.ബി.ഐ അടിമാലി, സഹ്യജ്യോതി കുമളി എന്നീ കോളജുകളിലാണ് എസ്.എഫ്.ഐ വിജയിച്ചത്.
കട്ടപ്പന ഗവ. കോളജില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം കെ.എസ്.യു കരസ്ഥമാക്കി. തൊടുപുഴ അല്‍-അസ്ഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, എന്‍ജിനീയറിങ് കോളജ്, ന്യൂമാന്‍ കോളജ്, മൂലമറ്റം സെന്‍റ് ജോസഫ് കോളജ്, കട്ടപ്പന ഐ.എച്ച്.ആര്‍.ഡി, കുട്ടിക്കാനം ഐ.എച്ച്.ആര്‍.ഡി തുടങ്ങിയ കോളജുകളിലാണ് കെ.എസ്.യു ആധിപത്യം നേടിയത്. ചില കോളജുകളില്‍ കെ.എസ്.സിഎം-എം.എസ്.എഫ് സംഘടനകള്‍ക്കും വിജയിക്കാന്‍ കഴിഞ്ഞു.

എണ്ണപ്പാറ ആശുപത്രിയില്‍ നാട്ടുകാരുടെ നില്‍പ് സമരം

Posted: 29 Jan 2015 08:46 PM PST

കാഞ്ഞങ്ങാട്: എണ്ണപ്പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ കിടത്തി ചികിത്സ ആവശ്യപ്പെട്ട് നില്‍പ് സമരം. യൂത്ത് ഫൈറ്റേഴ്സ് ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അനിശ്ചിതകാല നില്‍പ് സമരം തുടങ്ങിയത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സൗമ്യ വേണുഗോപാലിന്‍െറയും കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍േറയും ഇടപെടലിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഈ വിഷയത്തില്‍ 2013 ജനുവരി 25, 26 തീയതികളില്‍ പട്ടിണി സമരം നടത്തിയിരുന്നു. തുടര്‍ന്ന് അന്ന് നടന്ന കിടത്തി ചികിത്സ ആരംഭിക്കുന്നതിനുവേണ്ടി എം.എല്‍.എയെ ഉള്‍പ്പെടുത്തി വികസന സമിതി യോഗം വിളിച്ചുചേര്‍ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഇതിന് നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് നില്‍പ് സമരം ആരംഭിച്ചത്. 2013ലെ സമരത്തെ തുടര്‍ന്ന് എണ്ണപ്പാറ പി.എച്ച്.സിയില്‍ വി.ആര്‍.എസ് ഡോക്ടറടക്കം രണ്ട് ഡോക്ടറുടെ സേവനം ലഭിച്ചിരുന്നു. ലാബ് തുടങ്ങാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍, വികസന സമിതി യോഗത്തെക്കുറിച്ച് ബന്ധപ്പെട്ടവര്‍ അറിയിക്കാത്തതിനാലാണ് പങ്കെടുക്കാത്തതെന്നും, ഫെബ്രുവരി 16ന് വികസന സമിതി യോഗത്തില്‍ സംബന്ധിക്കുമെന്നും എം.എല്‍.എ അറിയിച്ചതിനെ തുടര്‍ന്നാണ് നില്‍പ് സമരം അവസാനിപ്പിച്ചത്.
വിശാഖ്, വിശാല്‍ എന്നീ കുട്ടികള്‍ ചേര്‍ന്ന് സമരജ്വാല കൊളുത്തിയാണ് നില്‍പ് സമരം തുടങ്ങിയത്. സമരസമിതി ചെയര്‍മാന്‍ രമേശന്‍ മലയാറ്റുകര അധ്യക്ഷത വഹിച്ചു. കെ.ബി. രാധിക (നീതിവേദി കാസര്‍കോട്), പി.ജെ. വര്‍ഗീസ് (സി.പി.ഐ), മധൂര്‍ നര്‍ക്കല (സി.പി.എം), എം.ഡി. നടരാജന്‍ (ബി.ജെ.പി), വി.എസ്. ശ്യാംകുമാര്‍ (ഡി.വൈ.എഫ്.ഐ), ടി.എം. മാത്യു (കോണ്‍ഗ്രസ്), സി.എം. കൃഷ്ണന്‍, ശ്രീജിത്ത്, മാധവന്‍, രാജേഷ്, രഞ്ജിത്ത്, ആനന്ദന്‍, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. രഘു സ്വാഗതവും ബേബി നന്ദിയും പറഞ്ഞു. എം.കെ. കുമാരന്‍, സരിത മനോജ്, സതീശന്‍, വിജിത, ബേബി, യശോദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എണ്ണപ്പാറ പി.എച്ച്.സിയില്‍ കിടത്തി ചികിത്സയും ഈ ആശുപത്രിയെ ട്രൈബല്‍ ആശുപത്രിയായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് ക്ളബ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.

മത്സ്യത്തൊഴിലാളികളുടെ സമരം പിന്‍വലിച്ചു

Posted: 29 Jan 2015 08:44 PM PST

കണ്ണൂര്‍: ദൂരദേശങ്ങളില്‍ നിന്നുള്ള വഞ്ചികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ അനിശ്ചിതകാല പണിമുടക്കും ഹര്‍ത്താലും പിന്‍വലിച്ചു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ നിയോഗിച്ച ആറംഗസമിതിയുടെ പഠന റിപ്പോര്‍ട്ട് വരുന്നതുവരെ ദൂരദേശങ്ങളില്‍നിന്നുള്ള വഞ്ചികള്‍ തിക്കോടി മുതല്‍ നീലേശ്വരം വരെയുള്ള ഹാര്‍ബറില്‍ പ്രവേശിക്കരുതെന്ന് കോഴിക്കോട് ഫിഷറീസ് ജോ. ഡയറക്ടര്‍ ദിനേശന്‍ ചെറുവാട്ടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചതോടെയാണ് കണ്ണൂരിലെയും കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യത്തിന് വിപണിവില ലഭിക്കാത്തതുസംബന്ധിച്ച തര്‍ക്കങ്ങള്‍ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. പ്രശ്നം രൂക്ഷമായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് തികഞ്ഞ അലംഭാവമാണുണ്ടായതെന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചത്. തുടര്‍ന്നാണ് റിലേ നിരാഹാരസമരം ഉള്‍പ്പെടെ തൊഴിലാളികള്‍ തുടങ്ങിയത്. ആലപ്പുഴ മുതല്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിലെ അഞ്ഞൂറോളം വലിയ വള്ളങ്ങള്‍ പുതിയങ്ങാടി, കണ്ണൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നുണ്ട്. ഈ രംഗത്തെ ചൂഷണം തടയണമെന്നും മത്സ്യത്തിന് വിപണിവില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ ഏതാനും ദിവസമായി സമരം നടത്തിയത്.
കലക്ടറുടെ രണ്ട് പ്രതിനിധികള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ രണ്ട് പ്രതിനിധികള്‍, മത്സ്യബന്ധനതൊഴിലാളികള്‍, കച്ചവടക്കാര്‍ എന്നിവരില്‍ നിന്നുള്ള ഓരോ പ്രതിനിധികളും ഉള്‍പ്പെടുന്ന ആറംഗകമീഷന്‍ രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതുവരെ കൊയിലാണ്ടി മുതല്‍ ആലപ്പുഴ വരെയുള്ള ബോട്ടുകള്‍ പുതിയങ്ങാടി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മത്സ്യം വിപണനം ചെയ്യാന്‍ പാടില്ളെന്ന് യോഗത്തില്‍ തീരുമാനമായി. ആയിക്കര ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നിരുന്ന റിലേ സത്യഗ്രഹം വ്യാഴാഴ്ച രാത്രി എട്ടോടെയാണ് പിന്‍വലിച്ചത്. യോഗ തീരുമാനങ്ങള്‍ കണ്ണൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ്, ഫാദര്‍ ദേവസ്യ ഈരത്തറ എന്നിവര്‍ വിശദീകരിച്ചു.
ചര്‍ച്ചയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം, അസി. ഡയറക്ടര്‍ സുരേഷ്, വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധാനം ചെയ്ത് യൂസഫ് (എസ്.ടി.യു), എ.പി പ്രഭാകരന്‍ (ഐ.എന്‍.ടി.യു.സി), പി.എ. രഘുനാഥന്‍ (സി.ഐ.ടി.യു), മത്സ്യത്തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്‍റ് കെ. മധു, കെ.കെ. അബ്ദുല്‍സലാം, എം. ലാലു, പ്രതാപന്‍ അഴീക്കോട്, സുനില്‍, മാടായി പഞ്ചായത്ത് പ്രസിഡന്‍റ് രാജമ്മ, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് കെ. അശോകന്‍, പി.വി. ബാബു (സി.ഐ.ടി.യു) എന്നിവരും പങ്കെടുത്തു.

എറണാകുളം നോര്‍ത്തില്‍ 10 കടകള്‍ കത്തിനശിച്ചു

Posted: 29 Jan 2015 08:38 PM PST

കൊച്ചി: നഗരത്തില്‍ പുലര്‍ച്ചെയുണ്ടായ അഗ്നിബാധയില്‍ 10 കടകള്‍ കത്തിനശിച്ചു.
എറണാകുളം നോര്‍ത് റെയില്‍വേ സ്റ്റേഷന് സമീപം കെ.സി.എം. മത്തേര്‍ റോഡില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ടുകളുടെ സെക്കന്‍ഡ്സ് വില്‍പന നടത്തുന്ന കടകളിലാണ് തീപിടിത്തമുണ്ടായത്. 16 കടകളില്‍ പത്തെണ്ണം പൂര്‍ണമായും കത്തിനശിച്ചു. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികവിലയിരുത്തല്‍. തീപിടിത്തത്തിന്‍െറ കാരണം അറിവായിട്ടില്ല. ഈ കടകളില്‍ വൈദ്യുതി ഇല്ല. പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. സമീപവാസികള്‍ കണ്ടതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഗാന്ധിനഗര്‍, ക്ളബ് റോഡ്, തൃക്കാക്കര എന്നിവിടങ്ങളില്‍ നിന്ന് ഏഴ് വാഹനങ്ങള്‍ എത്തി ഒരുമണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അസി. ഡിവിഷന്‍ ഓഫിസര്‍ സിദ്ധകുമാര്‍, ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഓഫിസര്‍ എ.എസ്. ജോഗി എന്നിവര്‍ നേതൃത്വം നല്‍കി.
മെട്രോ റെയില്‍ നിര്‍മാണത്തിന്‍െറ ഭാഗമായി മൂന്നുവര്‍ഷം മുമ്പ് നോര്‍ത് പാലത്തിന് സമീപംനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കടകളാണ് കത്തിനശിച്ചത്. കൊച്ചി കോര്‍പറേഷന്‍ മുന്‍കൈ എടുത്താണ് ഇവരെ പുനരധിവസിപ്പിച്ചിരുന്നത്.
എന്നാല്‍, വേണ്ടത്ര സൗകര്യങ്ങളോ സുരക്ഷാസംവിധാനമോ ഉണ്ടായിരുന്നില്ളെന്ന് കടയുടമകള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഇടപെട്ട് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യമുണ്ട്. വി.എം. അലി, പി.ആര്‍. രാജന്‍, സി.എം. അന്‍വര്‍, സി.എം. അന്‍സാര്‍, സി.ഐ. അഭി, കണ്ണന്‍, സുബൈര്‍, പി.എസ്. ബിനോയ് എന്നിവരുടെ കടകളാണ് കത്തിനശിച്ചത്.

മുന്‍കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്

Posted: 29 Jan 2015 08:31 PM PST

Image: 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍  കോണ്‍ഗ്രസില്‍ നിന്ന്  രാജിവെക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് ഉണ്ടാവും. പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ രാഹുല്‍ ഗാന്ധി ഇടപെട്ടെന്ന് ആരോപിച്ച് ജയന്തി നടരാജന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക്  അയച്ച കത്ത് ദ ഹിന്ദു പത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിതീരുമാനം.

2014 നവംബറില്‍ ജയന്തി നടരാജന്‍ അയച്ച കത്താണ് പുറത്ത് വന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തി  രാഹുല്‍ ഗാന്ധിയുടെ ഓഫിസ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ജയന്തി നടരാജന്‍ കത്തില്‍ ആരോപിക്കുന്നു.

രണ്ടാം യു.പി.എ. സര്‍ക്കാരിന്‍െറ ചെറിയ കാര്യങ്ങളില്‍ പോലും രാഹുല്‍ ഇടപെട്ടിരുന്നുവെന്നും കത്തില്‍ ജയന്തി നടരാജന്‍ ആരോപിക്കുന്നു. ചില പദ്ധതികള്‍ക്ക് പരിസ്ഥിതി അനുമതി നല്‍കുന്നത് സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പരിസ്ഥിതി അനുമതി നല്‍കണമെന്ന മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരുടെ സമര്‍ദം മറികടന്ന്  താന്‍ രാഹുലിന്‍െറ അഭ്യര്‍ഥനകള്‍ മാനിച്ചു. ഒഡീഷയില്‍ ‘വേദാന്ത’ക്ക് അനുമതി നല്‍കാതിരുന്നത് രാഹുലിന്‍െറ നിര്‍ദേശ പ്രകാരമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാരിസ്ഥിതികാഭിമുഖ്യമുള്ള നിലപാടില്‍ നിന്ന് മാറി കോര്‍പ്പറേറ്റ് സൗഹൃദ നിലപാടിലേക്ക് രാഹുല്‍ ഗാന്ധി മാറി. മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് ശേഷം തന്നെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതെന്ന് പ്രചരിപ്പിച്ചു. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നത് തന്‍െറ രാഷ്ട്രീയ ജീവിതത്തെ ബാധിച്ചെന്നും ജയന്തി നടരാജന്‍ ചൂണ്ടിക്കാണിക്കുന്നു.  തെറ്റായ പ്രചാരണം കടുത്ത മാനസിക വിഷമമുണ്ടാക്കിയെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

2013 ഡിസംബറിലാണ് ജയന്തി നടരാജനെ  കേന്ദ്ര വനം പരിസ്ഥിതി മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് രാജിയെന്നാണ് കോണ്‍ഗ്രസ് വിശദീകരിച്ചത്.

കോള്‍ ഇന്ത്യ ഓഹരി വില്‍പ്പന ഇന്ന്

Posted: 29 Jan 2015 08:30 PM PST

Image: 

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിന്‍െറ 10 ശതമാനം ഓഹരി ജനുവരി 30ന് വില്‍ക്കും. ഓഹരി വില്‍പ്പന വഴി 22500 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആകെ 63.2 കോടി ഓഹികളാണ് വില്‍ക്കുക. ഇതില്‍ അഞ്ചിലൊന്ന് ചെറുകിട നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് വിലയില്‍ അഞ്ചു ശതമാനത്തോളം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച്ച 375.15 രൂപ എന്ന നിലയിലാണ് കോള്‍ ഇന്ത്യാ ഓഹരികള്‍ ഇടപാടുകള്‍ അവസാനിപ്പിച്ചത്. ഇതിലും 4.6 ശതമനം കുറച്ച് 358 രൂപയാണ് ഓഹരികളുടെ അടിസ്ഥാന വില്‍പ്പന വിലയായി നിശ്ചയിച്ചത്. ചെറുകിട നിക്ഷേപകര്‍ വ്യാഴാഴ്ച്ചത്തെ ക്ളോസിങ് നിരക്കിലും 9.3 ശതമാനം കുറവ് വില നല്‍കിയാല്‍ മതിയാവും.
എന്‍.എസ്.സിയിലും ബി.എസ്.സിയിലുമുള്ള പ്രത്യേക കൗണ്ടറുകള്‍ വഴി ഓഹരികള്‍ വാങ്ങാം.
ബുധനാഴ്ച്ചത്തെ ക്ളോസിങില്‍ നിന്ന് 2.32 ശതമാനം ഇടിഞ്ഞാണ് കോള്‍ ഇന്ത്യയുടെ ഓഹരി വിലകള്‍ വ്യാഴാഴ്ച്ച ഇടപാടുകള്‍ അവസാനിപ്പിച്ചത്.

ജനകീയ പ്രതിഷേധം; തീരദേശ റോഡില്‍ എട്ടാം ദിവസവും ഗതാഗതം സ്തംഭിച്ചു

Posted: 29 Jan 2015 08:27 PM PST

ആറാട്ടുപുഴ: കടലാക്രമണത്തില്‍ തകര്‍ന്ന തീരദേശ റോഡില്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് എട്ടാംദിവസവും ഗതാഗതം പുന$സ്ഥാപിച്ചില്ല. ആറാട്ടുപുഴ ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള റോഡാണ് കടലാക്രമണത്തില്‍ ഭാഗികമായി തകര്‍ന്നത്. അടിക്കടിയുണ്ടാകുന്ന കടലാക്രമണ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാതെ ഗതാഗതം പുന$സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന നിലപാടില്‍ തീരവാസികള്‍ റോഡില്‍ തടസ്സങ്ങള്‍ തീര്‍ത്തിരിക്കുകയാണ്. വ്യാഴാഴ്ച ഉണിശ്ശേരില്‍ ക്ഷേത്രത്തിന് സമീപം നാട്ടുകാര്‍ റോഡില്‍ തടസ്സം സൃഷ്ടിച്ചതോടെ ആറാട്ടുപുഴയില്‍നിന്ന് തെക്കോട്ടുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണം തീരത്ത് നാശംവിതച്ചത്. ബസ് സ്റ്റാന്‍ഡ് മുതല്‍ കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള അര കിലോമീറ്ററോളം റോഡ് പൂര്‍ണമായും തകര്‍ന്നു. റോഡില്‍ കടല്‍ഭിത്തിയുടെയും റോഡിന്‍െറയും കരിങ്കല്ലുകള്‍ ചിതറിക്കിടക്കുന്നതിനാല്‍ കാല്‍നട യാത്രപോലും പ്രയാസമാണ്. ഇവിടെ കടല്‍ ചെറുതായൊന്ന് ഇളകിയാല്‍ പോലും റോഡ് തകരുകയും കരിങ്കല്ലുകള്‍ ചിതറുകയും ചെയ്യുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. അടിക്കടിയുണ്ടാകുന്ന കടലാക്രമണ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാതെ റോഡില്‍ ഗതാഗതം പുന$സ്ഥാപിക്കാന്‍ അനുവദിക്കില്ളെന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുവരുകയായിരുന്നു. പൗരസമിതി രൂപവത്കരിച്ചാണ് ജനം സമരവുമായി മുന്നോട്ടുപോകുന്നത്.
ഗതാഗതം പുന$സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരില്‍ ഒരുവിഭാഗവും തഹസില്‍ദാര്‍ അടക്കമുള്ളവരും ആവശ്യപ്പെട്ടെങ്കിലും റോഡിലെ തടസ്സം മാറ്റാന്‍ തയാറായിട്ടില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ബസ് ഗതാഗതത്തെയാണ് പ്രതിഷേധം ബാധിച്ചത്. സമരം തുടരുന്നതിനിടെ കള്ളിക്കാട് ഉണിശ്ശേരില്‍ ക്ഷേത്രത്തിന് സമീപം റോഡില്‍ തടസ്സം സൃഷ്ടിച്ച് നാട്ടുകാര്‍ രംഗത്തുവന്നതോടെ ആറാട്ടുപുഴയില്‍നിന്ന് തെക്കോട്ട് മറ്റുവഴികളിലൂടെ യാത്രചെയ്തിരുന്നവര്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെ ഗതാഗതം പൂര്‍ണമായും മുടങ്ങി. പൊലീസ് വാഹനത്തെ പോലും നാട്ടുകാര്‍ കടത്തിവിട്ടില്ല. പ്രശ്നം രൂക്ഷമായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ജില്ലാപഞ്ചായത്ത് അംഗം ജോണ്‍ തോമസ് തീരത്തത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ അടക്കമുള്ള ഉദ്യോഗസ്ഥ സംഘം എത്തി പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.

പുതിയ പഞ്ചായത്തുകള്‍: അതിര്‍ത്തിയും ആസ്ഥാനവുമായി

Posted: 29 Jan 2015 08:24 PM PST

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്തുകളുടെ ആസ്ഥാനവും അതിര്‍ത്തികളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഇവ നിലവില്‍ വരും.
പുതുതായി നിശ്ചയിച്ച പഞ്ചായത്തുകളുടെ പുതിയ പഞ്ചായത്ത് ആസ്ഥാനം, നാല് ദിക്കിലുമുള്ള പഞ്ചായത്തുകളുടെ പേരുകള്‍ എന്നീ ക്രമത്തില്‍:
പാങ്ങ്-ചേണ്ടി. വടക്ക് മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, കിഴക്ക് പുഴക്കാട്ടിരി, തെക്ക് മൂര്‍ക്കനാട്, എടയൂര്‍, മാറാക്കര, പടിഞ്ഞാറ് കോഡൂര്‍, പൊന്മള.
അനന്താവൂര്‍-പട്ടര്‍നടക്കാവ്. വടക്ക് വളവന്നൂര്‍, ആതവനാട്, കിഴക്ക് കുറ്റിപ്പുറം, തെക്ക് തിരുനാവായ, പടിഞ്ഞാറ് തലക്കാട്, തൃപ്രങ്ങോട്.
അരക്കുപറമ്പ്-കുറ്റിപ്പുളി. വടക്ക് വെട്ടത്തൂര്‍, അലനല്ലൂര്‍, കിഴക്ക് കോട്ടോപാടം, തച്ചനാട്ടുകര, തെക്ക് താഴെക്കോട്, പടിഞ്ഞാറ് വെട്ടത്തൂര്‍, താഴെക്കോട്.
അരിയല്ലൂര്‍-അരിയല്ലൂര്‍. വടക്ക് വള്ളിക്കുന്ന്, കിഴക്ക് കടലുണ്ടിപ്പുഴ, തെക്ക് പരപ്പനങ്ങാടി, പടിഞ്ഞാറ് അറബിക്കടല്‍.
മരുത-മരുത. വടക്ക് വഴിക്കടവ്, തമിഴ്നാട്, കിഴക്ക് വഴിക്കടവ്, തെക്ക് വഴിക്കടവ്, പടിഞ്ഞാറ് എടക്കര, കുരുടിപ്പുഴ.
എളങ്കൂര്‍-മൈലൂത്ത്. വടക്ക് തൃക്കലങ്ങോട്, തിരുവാലി, കിഴക്ക് തിരുവാലി, പോരൂര്‍, പാണ്ടിക്കാട്, തെക്ക് മഞ്ചേരി നഗരസഭ, പടിഞ്ഞാറ് തൃക്കലങ്ങോട്.
കരിപ്പൂര്‍-തറയിട്ടാല്‍. വടക്ക് കൊണ്ടോട്ടി, പുളിക്കല്‍, കിഴക്ക് നെടിയിരുപ്പ്, കണ്ണമംഗലം, തെക്ക് പെരുവള്ളൂര്‍, പടിഞ്ഞാറ് വെള്ളാരതോട്.
വാണിയമ്പലം-വാണിയമ്പലം. വടക്ക് അമരമ്പലം, കിഴക്ക് അമരമ്പലം, ചോക്കാട്, കാളികാവ്, തെക്ക് പോരൂര്‍, പടിഞ്ഞാറ് വണ്ടൂര്‍.
ചെമ്പ്രശ്ശേരി-കൊടശ്ശേരി. വടക്ക് തൃക്കലങ്ങോട്, പോരൂര്‍, വണ്ടൂര്‍, കിഴക്ക് എടപ്പറ്റ, തുവ്വൂര്‍, തെക്ക് പാണ്ടിക്കാട്, പടിഞ്ഞാറ് തൃക്കലങ്ങോട്, മഞ്ചേരി നഗരസഭ.
വെളിമുക്ക്-വെളിമുക്ക്. വടക്ക് തേഞ്ഞിപ്പലം, കിഴക്ക് തേഞ്ഞിപ്പലം, പെരുവള്ളൂര്‍, എ.ആര്‍. നഗര്‍, തെക്ക് മൂന്നിയൂര്‍, പടിഞ്ഞാറ് വള്ളിക്കുന്ന്.
കുറുമ്പലങ്ങോട്-എരുമമുണ്ട. വടക്ക് പോത്തുകല്‍, കിഴക്ക് പോത്തുകല്‍, ചുങ്കത്തറ, വഴിക്കടവ്, തെക്ക് ചാലിയാര്‍, പടിഞ്ഞാറ് കോഴിക്കോട് ജില്ല.

ദേശീയ ഗെയിംസ്: കര്‍ശന സുരക്ഷയൊരുക്കി പൊലീസ്

Posted: 29 Jan 2015 08:16 PM PST

കോഴിക്കോട്: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്നുമുതല്‍ 14 വരെ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സരങ്ങള്‍ നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയം, ഇന്‍ഡോര്‍ സ്റ്റേഡിയം, മെഡിക്കല്‍ കോളജ് സ്റ്റേഡിയം, ബീച്ച് എന്നിവിടങ്ങളിലും നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുമായി 1200 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിന്‍െറ 100 പേരടങ്ങുന്ന ഒരു കമ്പനി, എം.എസ്.പിയുടെ അഞ്ച് കമ്പനി, ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍െറ ഒരു കമ്പനി, ജില്ലാ സായുധ സേന, ഇന്‍റലിജന്‍സ് വിങ്, ഷാഡോ പൊലീസ്, സിറ്റി സ്പൈഡേഴ്സ് എന്നിവ സിറ്റി പൊലീസിനെ സഹായിക്കും. മത്സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ മാത്രമായിരിക്കും ഗതാഗത ക്രമീകരണം.
ഏറ്റവും കൂടുതല്‍ കാണികളെ പ്രതീക്ഷിക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയവും പരിസരവും പൊലീസിന്‍െറ കര്‍ശന നിയന്ത്രണത്തിലാകും.
ഈ ഭാഗങ്ങളില്‍ വി.ഐ.പികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ മാത്രമേ അനുവദിക്കൂ. വി.ഐ.പികളുടെയും മറ്റും വാഹനങ്ങള്‍ സ്റ്റേഡിയത്തിന്‍െറ അണ്ടര്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിടണം.
ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍, ഭക്ഷണം കഴിക്കുന്ന സ്ഥലം എന്നിവിടങ്ങള്‍ പൊലീസിന്‍െറ നിയന്ത്രണത്തിലായിരിക്കും. പൊലീസ് സംരക്ഷണത്തില്‍ കളിക്കാരെ ഹോട്ടലില്‍നിന്ന് വേദിയിലും തിരിച്ചും എത്തിക്കും.
മത്സരം കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ സാമൂതിരി ഗ്രൗണ്ടിലും കല്ലുത്താന്‍കടവിലെ നഗരസഭയുടെ സ്ഥലത്തും പാര്‍ക്ക് ചെയ്യണം.
ജാഫര്‍ഖാന്‍ കോളനിയിലെ പാര്‍ക്കിങ് ഏരിയയും ഉപയോഗിക്കാം. കാണികളെ പുതിയ ബസ്സ്റ്റാന്‍ഡില്‍ ഇറക്കിയ ശേഷം വാഹനങ്ങള്‍ പൊലീസ് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം. സ്റ്റേഡിയം പരിസരത്തെ രാജാജി റോഡ്, പാവമണി റോഡ്, ശ്രീകണ്ഠേശ്വരം ക്ഷേത്രം റോഡ്, മാവൂര്‍ റോഡ് എന്നിവിടങ്ങളില്‍ സൈക്കിള്‍ പോലും പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഇവിടെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് കസ്റ്റഡിയിലെടുക്കും.
പ്രധാന മത്സരങ്ങള്‍ നടക്കുന്ന കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ അസി. കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. സി.സി.ടി.വി കാമറയടക്കം ഇവിടെ സജ്ജമാക്കി. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബോംബ് സ്ക്വാഡുകളും ഡ്യൂട്ടിയിലുണ്ടാകും. ബീച്ച് വോളിബാള്‍ മത്സരം നടക്കുന്ന ബീച്ച് മേഖലയില്‍, നഗരസഭാ ഓഫിസ് മുതല്‍ ഗാന്ധിറോഡ് വരെ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.
മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍നിന്ന് പാവമണി റോഡിലൂടെ ബസുകള്‍ കടത്തിവിടില്ല.
സ്റ്റാന്‍ഡില്‍നിന്ന് പുതിയറ റോഡിലേക്ക് ബസുകള്‍ക്ക് പോകാം. സിറ്റി കമീഷണറുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കമീഷണര്‍, അസി. കമീഷണര്‍മാര്‍, ഡിവൈ.എസ്.പിമാര്‍, സി.ഐമാര്‍ എന്നിവര്‍ക്കാണ് സുരക്ഷാ ചുമതല. സ്പെഷല്‍ ബ്രാഞ്ച് അസി. കമീഷണര്‍ പി.സി. സജീവന്‍, ട്രാഫിക് അസി. കമീഷണര്‍ കെ.പി. അബ്ദുല്‍ റസാഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

യു.ഡി.എഫ് കലുഷിതം

Posted: 29 Jan 2015 08:07 PM PST

Image: 
Subtitle: 
മനംമടുത്ത് പിള്ള പുറത്തുപോകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് യു.ഡി.എഫ് നീക്കം

തിരുവനന്തപുരം: മുന്നണിനേതൃത്വം ആവശ്യപ്പെട്ട നല്ലനടപ്പിന് വഴങ്ങാന്‍ തയാറല്ളെന്ന് പ്രഖ്യാപിച്ച് ആര്‍. ബാലകൃഷ്ണപിള്ള രംഗത്തത്തെിയതോടെ യു.ഡി.എഫ് കലുഷിതമായി. മുന്നണി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിക്കെതിരെ പിള്ള പരസ്യമായി പോര്‍മുഖം തുറന്നതോടെ കഴിഞ്ഞദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗം മുന്നോട്ടുവെച്ച സമവായനീക്കം പാളി.
സ്വന്തം നിലയില്‍ മുന്നണിബന്ധം ഉപേക്ഷിക്കാന്‍ ഒരുക്കമല്ളെന്ന് പ്രഖ്യാപിച്ചതിനൊപ്പം തന്‍േറടമുണ്ടെങ്കില്‍ പുറത്താക്കൂവെന്ന വെല്ലുവിളിയാണ് പിള്ള നടത്തിയത്. അതേ നാണയത്തില്‍ മറുപടി നല്‍കാതെ അവഗണിക്കുകയെന്ന തന്ത്രമാണ് മുഖ്യമന്ത്രി പുറത്തെടുത്തത്.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനിന്നും കുറച്ചുകൂടി വ്യക്തത വരുത്തിയും ആണ് പിള്ള വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്തിയത്.
മുന്നണിക്ക് ദോഷകരമാകുന്ന പ്രസ്താവന നടത്തിയാല്‍ പിള്ളഗ്രൂപ് ഇനി മുന്നണിക്ക് പുറത്തായിരിക്കുമെന്ന പൊതുധാരണയാണ് യു.ഡി.എഫ് യോഗത്തില്‍ ഉണ്ടായത്. എന്നാല്‍, അതിനെ പിള്ള പുച്ഛിച്ചുതള്ളി.
പുറത്താക്കിയാല്‍ അഴിമതിക്കെതിരായ പോരാട്ടത്തിന്‍െറ പേരില്‍ പുറത്താക്കിയെന്ന രക്തസാക്ഷി പരിവേഷം പിള്ളക്ക് കിട്ടും. അതൊഴിവാക്കുകയാണ് മുന്നണി നേതൃത്വത്തിന്‍െറ ലക്ഷ്യം. അതിനാല്‍ പിള്ള വിഭാഗത്തെ പൂര്‍ണമായി അവഗണിക്കുകയെന്ന നിലപാടായിരിക്കും യു.ഡി.എഫ് സ്വീകരിക്കുക.
അവഗണനയില്‍ മനംമടുത്ത് പിള്ള സ്വയം പുറത്തുപോകുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
അഴിമതിവിരുദ്ധ പോരാട്ടം പ്രഖ്യാപിച്ച് രംഗത്തത്തെിയ പിള്ള ഇക്കാര്യത്തില്‍ അച്യുതാനന്ദനൊപ്പം നില്‍ക്കുന്നതില്‍ അഭിമാനം പ്രകടിപ്പിക്കുന്നുണ്ട്. പിള്ളയുടെ നോട്ടം ഇടതു മുന്നണിയാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. എന്നാല്‍, കഴിഞ്ഞദിവസം പിള്ളയുടെ നിലപാടിനെ പ്രോത്സാഹിപ്പിച്ച അച്യുതാനന്ദന്‍െറ വ്യാഴാഴ്ചത്തെ പ്രതികരണം അദ്ദേഹത്തിന് സന്തോഷം പകരുന്നതല്ല.
അഴിമതിവിരുദ്ധ പോരാട്ടത്തെ പിന്തുണക്കാമെങ്കിലും പിള്ളയോടുള്ള തന്‍െറ സമീപനത്തില്‍ മാറ്റംവരുത്തിയിട്ടില്ളെന്നാണ് അച്യുതാനന്ദന്‍െറ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്.
സി.പി.ഐ ഉള്‍പ്പെടെ ഇടത് ഘടകകക്ഷികളും പിള്ളഗ്രൂപ്പിനെ ഒപ്പം ചേര്‍ക്കുന്നതിനോട് യോജിക്കാന്‍ ഇടയില്ല. അങ്ങനെയായാല്‍ പിള്ളഗ്രൂപ് നിലനില്‍പ്പിന് ബുദ്ധിമുട്ടും.
അതിനിടെ, മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സമവായത്തിന് വഴങ്ങിയ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന് മാണിഗ്രൂപ് യോഗത്തില്‍ ടി.എസ്. ജോണിനെക്കൊണ്ട് ഇതാദ്യമായി മാണിയുടെ രാജിയെന്ന ആവശ്യം ഉന്നയിപ്പിക്കുന്നതിന് സാധിച്ചു.
യോഗശേഷം മാണിക്ക് പിന്തുണ പ്രഖ്യാപിച്ച് അദ്ദേഹം രംഗത്തത്തെിയെങ്കിലും അവിശ്വാസത്തിന്‍െറ കൂടാരമായി മാണിഗ്രൂപ് മാറി. ജോസഫ് വിഭാഗം അസംതൃപ്തിയിലായിട്ട് കാലമേറെയായി. ഈ നിലയില്‍ എത്രനാള്‍ പോകാന്‍ സാധിക്കുമെന്ന സംശയം നേതാക്കള്‍ പോലും ഉന്നയിക്കുന്നു.
 

പൊലീസിനെ നാണം കെടുത്തി വീണ്ടും ‘അര്‍ബന്‍ ആക്ഷന്‍ ടീം’

Posted: 29 Jan 2015 08:03 PM PST

Image: 
Subtitle: 
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ്

കൊച്ചി: പൊലീസിനെ നാണംകെടുത്തി വീണ്ടും ‘അര്‍ബന്‍ ആക്ഷന്‍ ടീം?’. രണ്ടുമാസം മുമ്പ് എറണാകുളത്തുതന്നെ നിറ്റാജലാറ്റിന്‍ ഓഫിസ് അടിച്ച് തകര്‍ത്തിരുന്നു. അതിന്‍െറ നടുക്കം മാറും മുമ്പാണ് എറണാകുളത്ത് വീണ്ടും മാവോയിസ്റ്റുകളെന്ന് പറയുന്നവരുടെ ആക്രമണം. അതും മുഖ്യമന്ത്രി നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നതിനാല്‍ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തിയ ദിവസം പട്ടാപ്പകല്‍!  ഇതില്‍പരം ഒരു നാണക്കേട് ഇനി വരാനില്ളെന്ന വിലയിരുത്തലിലാണ് പൊലീസ് ഉന്നതര്‍. റോഡില്‍ ആള്‍തിരക്ക് ഏറെയുള്ള രാവിലെ ഒമ്പതുമണിക്ക് ദേശീയപാത അതോറിറ്റി ഓഫിസ് ആക്രമിച്ച് ഫയലുകള്‍ കത്തിച്ച് ലഘുലേഖ വിതറലും ചുമരെഴുത്തും നടത്തി ആരോരുമറിയാതെ മടങ്ങിപ്പോയതിന്‍െറ ‘മിടുക്ക്’ പിടികിട്ടാതെ വലയുകയാണ് പൊലീസ്.
ഇതിന്‍െറ നാണക്കേട് മാറ്റാന്‍ നഗരത്തിലും പരിസരത്തുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന നടത്തുകയും ചെയ്തു. ചാലക്കുടിയിലെ മലിനീകരണത്തില്‍ പ്രതിഷേധിച്ച് എറണാകുളം പനമ്പിള്ളി നഗറിലെ നിറ്റാജലാറ്റിന്‍ കോര്‍പറേറ്റ് ഓഫിസ് അടിച്ചുതകര്‍ത്തത് നവംബറിലാണ്. സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ആക്രമണത്തിന്‍െറ ഉത്തരവാദിത്തം  ഏറ്റെടുത്ത് സി.പി.ഐ - മാവോയിസ്റ്റ് പശ്ചിമഘട്ട സമിതി രംഗത്തത്തെിയിരുന്നു. തങ്ങളുടെ ‘അര്‍ബന്‍ ആക്ഷന്‍ ടീം’ ആണ് ആക്രമണം നടത്തിയതെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഏതാനും പേരെ അറസ്റ്റുചെയ്തെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. നിറ്റാ ജലാറ്റിന്‍ ഓഫിസ് ആക്രമണത്തിന് സമാനമായ രീതിയിലാണ് ഈ ആക്രമണവും നടന്നതെന്നും അതുകൊണ്ടുതന്നെ മാവോ വാദികളുടെ ‘അര്‍ബന്‍ ആക്ഷന്‍ ടീം’ ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്നുമുള്ള വിലയിരുത്തലിലാണ് പൊലീസ്.
ആദിവാസി മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന മാവോവാദികള്‍ നഗരത്തിലെ ജനങ്ങളെ കൈയിലെടുക്കാനുള്ള ഏറ്റവും അനുയോജ്യമായ വിഷയമെന്ന നിലക്കാണ് ദേശീയപാത  തെരഞ്ഞെടുത്തതെന്നും പൊലീസ് വിലയിരുത്തുന്നു. ദേശീയപാതാ വികസനത്തിന്‍െറ ഭാഗമായി നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവന്നതും നിലവിലുള്ള പാതക്കുതന്നെ ചുങ്കം പിരിക്കുന്നതും നഗരമേഖലയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നതാണ്. ഇതിനെതിരെ വിവിധ പ്രദേശങ്ങളില്‍ ജനകീയ മുന്നേറ്റംതന്നെ ഉയര്‍ന്നുവന്നിട്ടുമുണ്ട്. ഈ പ്രതിഷേധങ്ങളൊന്നും വകവെക്കാതെയാണ്, ദേശീയപാത 45 മീറ്ററാക്കാനും ചുങ്കപ്പിരിവ് വ്യാപകമാക്കാനുമുള്ള കേന്ദ്ര നയത്തിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയതും.
മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥിയുടെ വീട്ടില്‍ നാലുമണിക്കൂറോളം നീണ്ട റെയ്ഡാണ് നടന്നത്. റെയ്ഡില്‍ നിരവധി പുസ്തകങ്ങളും മറ്റും പിടിച്ചെടുത്തു. എന്നാല്‍, ഇത്തരത്തില്‍ പരിശോധന നടക്കുമ്പോള്‍ പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക തയാറാക്കി വീട്ടിലെ ഉത്തരവാദിത്തപ്പെട്ടയാളുടെ ഒപ്പ് വാങ്ങുകയും കോപ്പി നല്‍കുകയും വേണമെന്നാണ് നിയമമെന്നും എന്നാല്‍, തന്‍െറ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഈ നിയമം പാലിച്ചിട്ടില്ളെന്നും പട്ടിക തയാറാക്കിയെങ്കിലും വീട്ടിലുണ്ടായിരുന്ന സഹോദരന്‍െറ ഒപ്പ് വാങ്ങുകയോ കോപ്പി നല്‍കുകയോ ചെയ്തിട്ടില്ളെന്നും അഡ്വ. തുഷാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അതിനാല്‍, പട്ടികയില്‍ കൃത്രിമം നടക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സംഭവം നടന്നയുടന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജെയ്സണെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്തു.
 

വ്യവസായ മേഖലയില്‍ വനിതകള്‍ക്ക് അവസരം: പുതിയ നിയമാവലി വരുന്നു

Posted: 29 Jan 2015 07:49 PM PST

Image: 

അസ്ഹര്‍ പുള്ളിയില്‍
റിയാദ്: സൗദിയിലെ വ്യവസായ സ്ഥാപനങ്ങളില്‍ സ്വദേശി വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള പുതിയ നിയമാവലി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ സ്പെഷ്യല്‍ പ്രോഗ്രാം വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. ഫഹദ് ബിന്‍ സുലൈമാന്‍ അത്തിഖൈഫി പറഞ്ഞു. രാജ്യത്തെ വന്‍ വ്യവസായ നഗരങ്ങളിലും സാധാരണ വ്യവസായ സ്ഥാപനങ്ങളിലും നടപ്പാക്കുന്ന നിയമാവലി വ്യവസായ രംഗത്ത് നിലവിലുള്ള കടമ്പകള്‍ മറകടക്കാനുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
സ്ത്രീകള്‍ക്ക് ചേരുന്ന തൊഴിലന്തരീക്ഷം സൃഷ്ടിക്കല്‍, ഗതാഗത സൗകര്യം ഉറപ്പുവരുത്തല്‍, കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍ നിര്‍മിക്കല്‍, പരിശീലന പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വ്യവസായ മേഖലയിലെ വനിതവത്കരണം. റിയാദിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന കോംപിറ്റിറ്റേഴ്സ ഫോറം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തൊഴില്‍ മന്ത്രാലയ അണ്ടര്‍സെക്രട്ടറി പുതിയ നിയമാവലി പരിചയപ്പെടുത്തിയത്. രാജ്യത്തെ വ്യവസായ സ്ഥാപന ഉടമകളോടും തൊഴില്‍ രംഗത്തെ വിദഗ്ധരോടും നിയമാവലിയോട് പ്രതികരിക്കാനും മന്ത്രാലയം അഭ്യര്‍ഥിച്ചിട്ടുണ്ട്.
സൗദി തൊഴില്‍ നിയമത്തിന്‍െറയും 121ാം നമ്പര്‍ റോയല്‍ കോര്‍ട്ട് വിജ്ഞാപനത്തിന്‍െറയും 120, 187 നമ്പര്‍ മന്ത്രിസഭ തീരുമാനത്തിന്‍െറയും അടിസ്ഥാനത്തിലാണ് വ്യവസായ ശാലകളിലേക്ക് സ്ത്രീകള്‍ക്ക് അവസരം തുറന്നുകൊടുക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയില്‍ മുന്നിട്ട് നില്‍ക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ നിയമാവലയി കാരണമാവും.
സ്ത്രീകളെ ജോലിക്ക് വെക്കുന്ന വ്യവസായ ശാലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ടാണ് (ഹദഫ്) സാമ്പത്തികസഹായം നല്‍കുക. സ്വദേശി വനിതകളെ ജോലിക്ക് വെക്കുന്ന സ്ഥാപനത്തിന് രണ്ട് വര്‍ഷം വരെ 2000 റിയാല്‍ അല്ളെങ്കില്‍ ശമ്പളത്തിന്‍െറ് പകുതി, ജോലിക്കിടെ പരിശീലനം നേടുന്ന സ്ത്രീകള്‍ക്ക് മാസാന്തം 2000 റിയാല്‍, ജോലി തേടുന്നതിന് പരിശീലനം നേടുന്ന വനിതകള്‍ക്ക് ആറ് മാസക്കാലം 500 റിയാല്‍ വീതം എന്നിങ്ങിനെയാണ് സാമ്പത്തിക സഹായം ലഭിക്കുക.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP