സ്വാഗതം
WELCOME

News Update..

Tuesday, January 1, 2013

ചര്‍ച്ച പരാജയം: സര്‍ക്കാര്‍ ജീവനക്കാര്‍ എട്ടു മുതല്‍ സമരത്തിലേക്ക് Madhyamam News Feeds

ചര്‍ച്ച പരാജയം: സര്‍ക്കാര്‍ ജീവനക്കാര്‍ എട്ടു മുതല്‍ സമരത്തിലേക്ക് Madhyamam News Feeds

Link to

ചര്‍ച്ച പരാജയം: സര്‍ക്കാര്‍ ജീവനക്കാര്‍ എട്ടു മുതല്‍ സമരത്തിലേക്ക്

Posted: 31 Dec 2012 11:53 PM PST

Image: 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഇടത് അനുകൂല സംഘടനകള്‍ ജനുവരി എട്ടു മുതല്‍ അനിശ്ചിതകാല പണിമുടക്കിന്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ഇടത് അനുകൂല സംഘടനകള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമരം തുടങ്ങുമെന്ന് ഉറപ്പായത്.  ധന വിനിയോഗ സമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ചര്‍ച്ചയില്‍ വിഷയമായി. ശമ്പള പരിഷ്ക്കരണം 10വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന സമിതി ശിപാര്‍ശ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ ജീവനക്കാരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിന് വേണ്ടി എല്‍.ടി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.എ അനുവദിച്ച് കൊണ്ടുള്ള തീരുമാനത്തിലെ അപകാതകള്‍ പരിഷ്ക്കരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
മന്ത്രി ആര്യാടന്‍ മുഹമ്മദ്, ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മാലിന്യവാഹിനിയായി തെറ്റിയാര്‍; കഴക്കൂട്ടത്ത് പകര്‍ച്ചവ്യാധി ഭീഷണി

Posted: 31 Dec 2012 11:16 PM PST

കഴക്കൂട്ടം: കഴക്കൂട്ടം നിവാസികളുടെ ആശ്രയമായിരുന്ന തെറ്റിയാര്‍ മാലിന്യ വാഹിനിയായി. പ്രധാന ജലസ്രോതസ്സായിരുന്ന പുഴ ഇപ്പോള്‍ പകര്‍ച്ചവ്യാധിഭീഷണിയുയര്‍ത്തുകയാണ്.
ടെക്നോപാര്‍ക്കിലൂടെ ഒഴുകിവരുന്ന തോട് പാര്‍ക്കിനുള്ളിലെ കമ്പനികള്‍ പുറന്തള്ളുന്ന മാലിന്യവും വഹിച്ചാണ് പുറത്തേക്കൊഴുകുന്നത്. കഴക്കൂട്ടത്തെയും പരിസരപ്രദേശങ്ങളിലെയും ഹോട്ടലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും മാലിന്യം തോട്ടിലേക്ക് നിക്ഷേപിക്കുന്നു. പ്രദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് മനുഷ്യവിസര്‍ജ്യമുള്‍പ്പെടെയുള്ളവയും തെറ്റിയാറിലേക്ക് എത്തുന്നു.അമ്പലത്തുംകര, കുമുഴിക്കര, ഇലപ്പക്കുഴി പ്രദേശവാസികളുടെ പ്രധാന ആശ്രയമായ ജലസ്രോതസ്സാണ് തെറ്റിയാര്‍. തെറ്റിയാറിന്‍െറ ഇരുകരകളിലും വസിക്കുന്നവര്‍ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. പുഴ സംരക്ഷിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
 

ചെക്പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലിയും ക്രമക്കേടും കണ്ടെത്തി

Posted: 31 Dec 2012 11:10 PM PST

പുനലൂര്‍: തെന്മലയിലേയും ആര്യങ്കാവിലേയും അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ പൊലീസ് വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍ റെയ്ഡില്‍ വന്‍തോതില്‍ കൈക്കൂലിയും ക്രമക്കേടും കണ്ടെത്തി. ഞായറാഴ്ച ഉച്ച മുതല്‍ നടന്ന നീരിക്ഷണങ്ങള്‍ക്കും രാത്രിയിലെ മിന്നല്‍ പരിശോധനയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്.
 തിരിച്ചറിയാതിരിക്കാന്‍ ചെങ്കോട്ടയില്‍നിന്നുള്ള ചരക്കുലോറിയില്‍ സഞ്ചരിച്ചാണ് വിജിലന്‍സ് സംഘം  ചെക്പോസ്റ്റ് കടക്കാന്‍ വണ്ടിക്കാര്‍ നല്‍കേണ്ട പടി ഉള്‍പ്പെടെയുള്ളത് നേരിട്ട് മനസ്സിലാക്കിയത്. ലോറി ജിവനക്കാര്‍ക്കൊപ്പം വേഷം മാറിവന്ന വിജിലന്‍സ് സംഘം പടിയായി നല്‍കിയ തുക ചെക്പോസ്റ്റ് അധികൃതര്‍ വാങ്ങി കുടുക്കില്‍പെടുകയായിരുന്നു.
മതിയായ പടി നല്‍കിയില്ലങ്കില്‍ ചെക്പോസ്റ്റില്‍ സ്വീകരിക്കുന്ന നിഷേധനിലപാടും സംഘത്തിന് ബോധ്യപ്പെട്ടു. ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരുന്ന ലോറിക്കാര്‍ സാധനങ്ങളും കൈക്കൂലിയായി നല്‍കുന്നത് കണ്ടെത്തി.
തെന്മലയിലെ മൃഗസംരക്ഷണ ചെക്പോസ്റ്റില്‍ മദ്യം സൂക്ഷിച്ച് ഡ്യൂട്ടിക്കിടെ ചിലര്‍ ഉപയോഗിക്കുന്നതും പിടികൂടിയിട്ടുണ്ട്. ഒരു മാസംമുമ്പ് വിജിലന്‍സ് സംഘം ചെക്പോസ്റ്റുകളില്‍ കൈക്കൂലി വാങ്ങുന്നത് രഹസ്യ കാമറയില്‍ പകര്‍ത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ചെക്പോസ്റ്റുകളിലെ പടി ഇരട്ടിയായത് സംബന്ധിച്ചും നിരവധി പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശാനുസരണം സംഘം ഞായറാഴ്ച ഉച്ചക്ക്ശേഷം തെന്മലയിലും ആര്യങ്കാവിലും നിരീക്ഷണം നടത്തിയത്. ചെങ്കോട്ടയില്‍ എത്തിയ ശേഷം വേഷംമാറി ഒരുചരക്ക്ലോറിയില്‍ കയറിക്കൂടി.
ഈ ലോറി പുലര്‍ച്ചെ മൂന്നോടെ ആദ്യപരിശോധക്ക് വിധേയമായ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റില്‍ 100 രൂപയും വില്‍പന നികുതിയിലും മോട്ടോര്‍ വെഹിക്കിളിലും 200 രൂപ വീതവും പടി നല്‍കി. ഇതേലോറിയില്‍ സംഘം തെന്മലയിലെ മൃഗസംരക്ഷണ ചെക്പോസ്റ്റിലെത്തി.
ഇവിടെ മുട്ട കയറ്റിവരുന്ന ലോറിയാണെങ്കില്‍ ഒരു ട്രേ മുട്ടയും 100 രൂപയുമാണ് പടി നല്‍കിയത്. മുട്ടയില്ലെങ്കില്‍ 200 രൂപ നല്‍കണം. സംഘം ഇവിടെ നടത്തിയ പരിശോധനയില്‍ മേശപ്പുറത്ത് പകുതി കുടിച്ചുതീര്‍ത്ത മദ്യക്കുപ്പിയും കണക്കില്‍പ്പെടാത്ത 1750 രൂപയും പിടിച്ചെടുത്തു. ഒരു ജീവനക്കാരന്‍ മദ്യപിച്ച് ലെക്കുകെട്ടനിലയിലായിരുന്നെന്നും പടി നല്‍കിക്കഴിഞ്ഞാല്‍ വണ്ടിക്കുള്ളില്‍ എന്താണെന്ന് പരിശോധിക്കുകപോലും ചെയ്യാതെ കടത്തിവിടുന്നതായും കണ്ടെത്തി.
പ്രവേശനികുതിയില്ലാത്തതും ഭക്ഷ്യസാധനങ്ങള്‍ കയറ്റിവരുന്ന വണ്ടിക്കാരുമാണ് ഈ നിലയില്‍ പടി നല്‍കേണ്ടത്.
 എന്നാല്‍ നികുതി അടച്ചുവരുന്നതും വിലപിടിപ്പുള്ളതുമായ സാധനങ്ങള്‍ കടത്തിവരുമ്പോള്‍ പടി ഇതിലും കൂടുതലാണെന്ന് വിജിലന്‍സ് സംഘം പറഞ്ഞു. മതിയായ പടിയില്ലെ്ളങ്കില്‍ രേഖകള്‍ പരിശോധിക്കാതെ ജീവനക്കാര്‍ മാറിനില്‍ക്കുന്നതും ബോധ്യപ്പെട്ടു. മോട്ടോര്‍ വെഹിക്കിള്‍ ചെക്പോസ്റ്റില്‍ വയ്ക്കോല്‍ കടത്തിവരുന്ന ലോറിയുടെ പടി ആയിരം രൂപയാണെന്നും സംഘം പറഞ്ഞു.
വിജിലന്‍സ് ഡിവൈ.എസ്.പി റെക്സ് ബോബി ആര്‍വിന്‍െറ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സി.ഐ മാരായ പ്രദീപ്കുമാര്‍, കൃഷ്ണകുമാര്‍, അശോക്കുമാര്‍, എസ്. ഷെറീഫ്, തഹസില്‍ദാര്‍ ദിവാകരന്‍നായര്‍, എസ്.ഐമാരായ ചന്ദ്രകുമാര്‍, എ.എസ്.ഐ സുധീഷ്, ജോണ്‍, സുധാകരന്‍ ഉദയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബസും കാറും കൂട്ടിയിടിച്ച് എട്ട് പേര്‍ക്ക് പരിക്ക്

Posted: 31 Dec 2012 11:02 PM PST

തൊടുപുഴ: മുട്ടം എന്‍ജിനീയറിങ് കോളജിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയടക്കം എട്ട് പേര്‍ക്ക് പരിക്ക്.
കാര്‍ യാത്രികരായ എറണാകുളം പുറവന്‍തുരുത്തില്‍ ജയ്മോന്‍ (40), ഭാര്യ സാലി (35), മക്കളായ അലീന (13), അലന്‍ (10), ആന്‍ഡ്രിയ (എട്ട്) എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ വഴിത്തല മുണ്ടേക്കാട് പ്രേംകുമാര്‍ (49), കണ്ടക്ടര്‍ കോലാനി കൊന്നക്കാമലപ്പാറയില്‍ രതീഷ് (30), ബസിലുണ്ടായിരുന്ന അറക്കുളം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി ജീനക്കുമാണ് (17) പരിക്കേറ്റത്.
ബസില്‍ നിന്ന് തെറിച്ചുവീണ ജീനയുടെ തലക്കാണ് പരിക്ക്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴിന് മുട്ടം എന്‍ജിനീയറിങ് കോളജിന് സമീപമാണ് അപകടം. തൊടുപുഴ-മൂലമറ്റം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസും കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ ബസിന് നേരെ വരുന്നത് കണ്ട ഡ്രൈവര്‍ ബസ് പെട്ടെന്ന് തിരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ബസ് പെട്ടെന്ന് തിരിക്കുന്നതിനിടെ സമീപത്തെ മരത്തിലിടിച്ച് റോഡിലേക്ക്  തല കീഴായി മറിഞ്ഞ് കാര്‍ ബസിന്‍െറ പെട്രോള്‍ ടാങ്കിലിടിച്ച് തകര്‍ന്നാണ് നിന്നത്.
 

പുതുവര്‍ഷാഘോഷം: ആന്ധ്രയില്‍ ഒമ്പതു മരണം

Posted: 31 Dec 2012 11:01 PM PST

Image: 

ഹൈദരാബാദ്: പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെയുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ ആന്ധ്രപ്രദേശില്‍ ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരെല്ലാം ബൈക്ക് യാത്രികരായ യുവാക്കളാണ്. അപ്മാര്‍ക്കറ്റ് ജൂബിലി ഹില്‍സ്, കടപ്പ, രംഗറെഡ്ഡി, തന്തൂര്‍ എന്നിവിടങ്ങളിലാണ് അപകടങ്ങളുണ്ടായത്.

ജൂബിലി ഹില്‍സിലുണ്ടായ വാഹനപാകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിളില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. പുലര്‍ച്ചെ 1.30നായിരുന്നു അപകടം. ഇതേ നഗരത്തിലുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കടപ്പ ജില്ലയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് ബൈക്കില്‍ നിന്ന് വീണ് മരിച്ചത്.

രംഗറെഡ്ഡി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ആഘോഷങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 20നും25നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്.

തന്തൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇവരുടെ ബൈക്ക് പൊലീസ് ബാരിക്കേഡില്‍ തട്ടി മറിയുകയായിരുന്നു.
 

ക്ഷേമ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

Posted: 31 Dec 2012 10:58 PM PST

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാന്‍ ആധാര്‍ കാര്‍ഡ് എടുക്കാനുള്ള അവസരം ഈമാസം  10 വരെ നീട്ടിയതായി കലക്ടര്‍ വി.എന്‍. ജിതേന്ദ്രന്‍.
വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ ലഭ്യമാക്കുന്ന സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഒന്നായ പത്തനംതിട്ടയിലെ ഒരുക്കങ്ങളെ കുറിച്ച് പ്രസ് ക്ളബില്‍ നടന്ന മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായ പല കുട്ടികളും ഇതുവരെ ആധാര്‍ കാര്‍ഡ് എടുത്തിട്ടില്ല. 40 ശതമാനം കുട്ടികള്‍ കാര്‍ഡ് എടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ എട്ട് വിദ്യാഭ്യാസ സ്കോളര്‍ഷിപ്, ജനനി സുരക്ഷാ ആനുകൂല്യങ്ങളാണ് ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് നല്‍കുന്നത്. ജനുവരി ഒന്ന് മുതല്‍ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ 43 ജില്ലകളില്‍ പത്തനംതിട്ടയുമുണ്ടെങ്കിലും രജിസ്ട്രേഷന്‍ പൂര്‍ണതോതില്‍ നടക്കാത്തതിനാലാണ് 10 വരെ നീട്ടിയത്. ഒരു സ്കൂള്‍ കേന്ദ്രീകരിച്ച് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആനുകൂല്യത്തിന് അര്‍ഹരായ കുട്ടികള്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ മാത്രമേ പ്രയോജനം കിട്ടുകയുള്ളു. 345 സ്കീമുകള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഒമ്പത് സ്കീമിലാണ് ആനുകൂല്യം ലഭിക്കുക. എട്ട് വിദ്യാര്‍ഥി സ്കോളര്‍ഷിപ്പും ഒരു ജനനി സുരക്ഷാ ക്ഷേമ പദ്ധതിയുമാണവ.
ആധാര്‍ കാര്‍ഡ് വ്യാപകമാകുന്നതോടെ ആനുകൂല്യ വിതരണത്തില്‍ സുതാര്യത ഉറപ്പാകുമെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ അര്‍ഹരായവര്‍ക്ക് ആനുകൂല്യം കിട്ടാത്ത അവസ്ഥയും ഒന്നില്‍ കൂടുതല്‍ ആനുകൂല്യം കിട്ടുന്നവരുമുണ്ട്. ഇടനിലക്കാരുടെ ഇടപെടലിലുണ്ടാകുന്ന അഴിമതി ഒഴിവാക്കാനും സാധിക്കും.
പദ്ധതി നടപ്പാക്കുന്ന വകുപ്പ് ഗുണഭോക്താക്കളുടെ പട്ടികയുണ്ടാക്കുന്നതാണ് ആനുകൂല്യ വിതരണത്തിനുള്ള ആദ്യഘട്ടം. ശേഖരിക്കുന്ന വിവരങ്ങള്‍ വിവരസാങ്കേതിക വിദ്യയുടെ സഹായത്തില്‍ ആധാര്‍ കാര്‍ഡുമായും ബാങ്കുമായും ബന്ധപ്പെടുത്തുന്നതോടെ ആനുകൂല്യ വിതരണം എളുപ്പമാകും. ബാങ്ക് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ഗുണഭോക്തള്‍ക്ക് നേരിട്ട് ആനുകൂല്യമെത്തിക്കാന്‍ ബി.സി.എമാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആധാര്‍ രജിസ്ട്രേഷനില്‍ ജില്ലയാണ് മുന്നിലെന്നും അടൂരിലെ മൂന്ന് വാര്‍ഡുകളിലെ രജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ എന്‍.പി.ആര്‍ രജിസ്ട്രേഷന്‍ സമ്പൂര്‍ണമാകുമെന്നും കലക്ടര്‍ പറഞ്ഞു. ലീഡ് ബാങ്ക് മാനേജര്‍ രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാടും മുഖാമുഖത്തില്‍ പങ്കെടുത്തു. പ്രസ് ക്ളബ് സെക്രട്ടറി ബിജു കുര്യന്‍ സ്വാഗതം പറഞ്ഞു.
 

തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിക്ക് അംഗീകാരം

Posted: 31 Dec 2012 10:52 PM PST

കോട്ടയം: ജില്ലയിലെ 26 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതികള്‍ക്ക് ആസൂത്രണസമിതി അംഗീകാരം നല്‍കി. പാലാ മുനിസിപ്പാലിറ്റിയുടെയും വാഴൂര്‍ ബ്ളോക് പഞ്ചായത്തിന്‍െറയും 24 ഗ്രാമപഞ്ചായത്തുകളുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഗ്രാമപഞ്ചായത്തുകളുടെ 95.30 കോടി യുടെ 3344 പദ്ധതികളും വാഴൂര്‍ ബ്ളോക് പഞ്ചായത്തിന്‍െറ 6.56 കോടിയുടെ 80 പദ്ധതികളും പാലാ മുനിസിപ്പാലിറ്റിയുടെ 3.59 കോടിയുടെ 134 പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു.
പദ്ധതികളും കണക്കുകളും ഓണ്‍ലൈനായും പദ്ധതിരേഖയും തീരുമാനങ്ങളുടെ പകര്‍പ്പുകളും നേരിട്ടും ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്ന സംവിധാനമാണ് ഈ വര്‍ഷം നടപ്പാക്കിയത്. പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കുന്നതും ഓണ്‍ലൈനായാണ്.
ജില്ലാ ആസൂത്രണസമിതി അധ്യക്ഷ രാധാ വി. നായരുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ആര്‍. മോഹനന്‍, ആസൂത്രണസമിതി അംഗങ്ങളായ ഫില്‍സണ്‍ മാത്യു, ബിജു തോമസ്, സുധാ കുര്യന്‍, എന്‍.ജെ. പ്രസാദ് എന്നിവരും തദ്ദേശഭരണസ്ഥാപന അധ്യക്ഷന്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ അംഗീകാരം ലഭിച്ച പദ്ധതികള്‍: എണ്ണവും തുകയും (കോടിയില്‍). കല്ലറ – 80 (2.14), മീനടം 87 (2.31), വെള്ളാവൂര്‍ 111 (3.80), കറുകച്ചാല്‍ 143 (3.15), അയര്‍ക്കുന്നം 175 (6.49), ചിറക്കടവ് – 210 (6.18), മാഞ്ഞൂര്‍ 179 (6.89), മുണ്ടക്കയം 250 (6.61), കൂട്ടിക്കല്‍ 113 (2.07), ഭരണങ്ങാനം 117 (3.23), കടുത്തുരുത്തി 120 (4.49), പുതുപ്പള്ളി 118 (3.36), ടി വി പുരം 108 (2.77), കരൂര്‍ 154 (3.82), എലിക്കുളം 129 (1.52), മുത്തോലി 129 (2.52), പനച്ചിക്കാട് 180 (5.86), മാടപ്പള്ളി 145 (4.65), വിജയപുരം 171 (5.09), ഞീഴൂര്‍ – 138 (2.91), അകലക്കുന്നം 118 (3.48), ചെമ്പ് 107 (4.31), മറവന്‍തുരുത്ത് 104 (3.37), കുറവിലങ്ങാട് 158 (4.16)

നന്മ സ്റ്റോറുകള്‍: അനുമതി ലഭിച്ചവര്‍ പ്രതിസന്ധിയില്‍

Posted: 31 Dec 2012 10:48 PM PST

ചാരുംമൂട്: കണ്‍സ്യൂമര്‍ഫെഡിന്‍െറ നന്മ സ്റ്റോറുകള്‍ തുടങ്ങാന്‍ അനുമതി ലഭിച്ചവര്‍ പ്രതിസന്ധിയില്‍. നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്നതിന് ആരംഭിച്ച നന്മ സ്റ്റോറുകള്‍ തുടങ്ങുന്നതിന് ചുനക്കര,വള്ളികുന്നം,താമരക്കുളം,നൂറനാട് പഞ്ചായത്തുകളിലായി അനുമതി ലഭിച്ചവരാണ് അധികൃതരുടെ അനാസ്ഥമൂലം പ്രതിസന്ധിയിലായത്. ആകെ 25 സ്റ്റോറുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ താമരക്കുളം പഞ്ചായത്തില്‍ അനുവദിച്ച മൂന്ന് സ്റ്റോറുകള്‍ മാത്രമാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.
കുടുംബശ്രീ യൂനിറ്റുകള്‍,സംഘങ്ങള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നാണ് സ്റ്റോറുകള്‍ തുടങ്ങുന്നതിന് അപേക്ഷ സ്വീകരിച്ചത്. ഇതിനായി കട കണ്ടെത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തശേഷം കഴിഞ്ഞ മേയില്‍ കണ്‍സ്യൂമര്‍ ഫെഡുമായി എഗ്രിമെന്‍റ് വെക്കുകയും ചെയ്തു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും സ്റ്റോറുകള്‍ തുടങ്ങുന്നതിനുള്ള നടപടി  അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് കടകള്‍ അഞ്ചുവര്‍ഷത്തേക്ക് വാടകയില്ലാതെ ലഭിക്കണമെന്നാണ് കണ്‍സ്യൂമര്‍ഫെഡ് പറയുന്നത്. എന്നാല്‍, വാടകയില്ലാതെ ദീര്‍ഘകാലയളവില്‍ കടകള്‍ നല്‍കാന്‍ ആരും തയാറല്ല. ഇതിനാല്‍ അംഗീകാരം ലഭിച്ചവര്‍ വന്‍തുക അഡ്വാന്‍സും വാടകയും നല്‍കിയാണ് കടകള്‍ തരപ്പെടുത്തിയത്. കണ്‍സ്യൂമര്‍ഫെഡിന്‍െറ നേതൃത്വത്തില്‍ കടകള്‍ പെയ്ന്‍റ് ചെയ്തെങ്കിലും മറ്റ് സൗകര്യം ഒരുക്കിയില്ല.  സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങാത്തതിന്‍െറ പേരില്‍ മാസന്തോറും വിവിധ ഇനങ്ങളിലായി ആയിരക്കണക്കിന് രൂപയാണ് അനുമതി ലഭിച്ചവര്‍ അടക്കേണ്ടിവരുന്നത്. കട വാടകയിനത്തില്‍ 1000 മുതല്‍ 2000 രൂപ വരെയും നെറ്റ് കണക്ഷന്‍ ചാര്‍ജ് ഇനത്തില്‍ 500 രൂപയോളവുമാണ് അടച്ചുകൊണ്ടിരിക്കുന്നത്. അനുമതി ലഭിച്ച കുടുംബശ്രീ, സംഘം പ്രവര്‍ത്തകരെ ഇത്തരത്തിലുള്ള സാമ്പത്തിക ബാധ്യതയിലേക്ക് കൊണ്ടെത്തിച്ച കണ്‍സ്യൂമര്‍ ഫെഡിന്‍െറ നടപടി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നന്മ സ്റ്റോറുകളില്‍ ഒരു ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡും ഒരാളെ അനുമതി ലഭിച്ചവരുമാണ് നിയമിക്കേണ്ടത്. ഇതില്‍ താല്‍ക്കാലികമായി അനുമതി ലഭിച്ചയാളെ സ്റ്റോര്‍ ലാഭമാകുന്ന മുറക്ക് അഞ്ചുവര്‍ഷത്തിനുശേഷം സ്ഥിരമാക്കുമെന്നാണ് പറയുന്നത്. എന്നാല്‍, ഇതിന് ഉറപ്പുനല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. താല്‍ക്കാലിക നിയമനം ലഭിക്കുന്നയാള്‍ക്ക് ദിവസവേതനമായി 250 രൂപ നല്‍കുമെന്നാണ് പറയുന്നത്. എന്നാല്‍, വേതനമായി ലഭിക്കുന്ന ഈ തുകയില്‍ നിന്നുവേണം കറന്‍റ് ചാര്‍ജ്, വാടക, മറ്റ് ആവശ്യങ്ങളെല്ലാം നിറവേറ്റണ്ടത്. ഇതും അനുമതി ലഭിച്ചവരെ ബുദ്ധിമുട്ടിലാക്കുന്നു.
പഞ്ചായത്തുകളില്‍ ആവശ്യത്തിലധികം സ്റ്റോറുകള്‍ അനുവദിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്തുകള്‍ വഴി അനുമതി ലഭിച്ചത് കൂടാതെ കണ്‍സ്യൂമര്‍ഫെഡ് നേരിട്ടും അനുമതി നല്‍കിയിട്ടുണ്ട്. ഇതാണ് കൂടുതല്‍ സ്റ്റോറുകള്‍ ഉണ്ടാകാന്‍ കാരണമെന്ന് പറയുന്നു. എന്നാല്‍,  ദൂരപരിധി ഇല്ലാതെ പഞ്ചായത്തുകളില്‍ വ്യാപകമായി സ്റ്റോറുകള്‍ അനുവദിക്കുന്നത് സുഗമമായ നടത്തിപ്പിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്റ്റോറുകള്‍ തുടങ്ങാനുള്ള കാലതാമസം രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വടംവലിയാണെന്നും ആക്ഷേപമുണ്ട്. സി.പി.എം അനുകൂല ഉദ്യോഗസ്ഥര്‍ കൂടുതലുള്ള കണ്‍സ്യൂമര്‍ ഫെഡില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് അനുമതി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍,ഇത് അറിഞ്ഞ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ അവര്‍ക്ക് അനുകൂലമായ ആള്‍ക്കാര്‍ക്കും അനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇത് സ്റ്റോറുകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് കാലതാമസം വരുത്തുന്നതായും ആരോപണമുണ്ട്.

ജ്വല്ലറി ഭിത്തി തുരന്ന് മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

Posted: 31 Dec 2012 10:41 PM PST

വൈപ്പിന്‍: ഞാറക്കല്‍  തെക്കിനേടത്ത് ജ്വല്ലറിയില്‍ നിന്ന് മൂന്നുകിലോഗ്രാം സ്വര്‍ണാഭരണവും 79,000 രൂപയും കവര്‍ന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഏകദേശം ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ട്. ജ്വല്ലറിക്കു പിന്നിലെ ഭിത്തി തുരന്ന് ഇരുമ്പ് അലമാര ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ചായിരുന്നു മോഷണം. മുറിയില്‍ കടക്കാതെ പുറത്തുനിന്നുതന്നെയാണ് ആഭരണങ്ങള്‍ അലമാരയില്‍നിന്ന് പുറത്തെടുത്തത്. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന അറകളും അലമാരയുടെ ഭാഗങ്ങളും സംഭവസ്ഥലത്ത് ചിതറിക്കിടപ്പുണ്ട്. കടയുടെ പിന്നില്‍ പൊതു തോടാണ്. കാടുപിടിച്ചുകിടക്കുന്നതുകൊണ്ട് ഇവിടെ ആളുണ്ടെങ്കിലും  ശ്രദ്ധയില്‍പെടില്ല. ഞാറക്കല്‍ കെ.എസ്.എഫ്.ഇ ശാഖക്കു തൊട്ടടുത്തുള്ള കെട്ടിടത്തിലാണ് ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഇതിനുമുകളില്‍ ഇവരുടെതന്നെ പഴയ ആഭരണങ്ങള്‍ എടുക്കുന്നതും വില്‍ക്കുന്നതുമായ മറ്റൊരു ജ്വല്ലറിയുമുണ്ട്. വടക്കന്‍ പറവൂരിലെ തെക്കിനേടത്ത് ജോബി ആന്‍റണിയുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. റൂറല്‍ എസ്.പി  കെ .എം ഫിലിപ്, ഡിവൈ.എസ്.പി ആര്‍. സലീം, സി.ഐ കെ. എം. സജീവന്‍, ഷാഡോ എസ്. ഐ വിനോയ് പി. പൗലോസ് എന്നിവര്‍ സ്ഥലത്തെത്തി. ആലുവയില്‍നിന്ന് വിരലടയാള വിദഗ്ധരായ ജസ്റ്റിന്‍ ജോസ്, സൂസന്‍ ആന്‍റണി, ഫോട്ടോഗ്രാഫര്‍ ടി.വി. യോഗി എന്നിവരും എറണാകുളത്തുനിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജീവനക്കാരില്‍ നിന്നും  ഉടമയില്‍ നിന്നും മൊഴിയെടുത്തു. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി, സി.

കുറ്റാന്വേഷണത്തിന് സ്വകാര്യ ഫോറന്‍സിക്-ക്രിമിനോളജി കണ്‍സള്‍ട്ടന്‍സി

Posted: 31 Dec 2012 10:35 PM PST

തൃശൂര്‍: കുറ്റകൃത്യം തടയാനും കുറ്റവാളികളെ കണ്ടുപിടിക്കാനും  പൊലീസിനെ സഹായിക്കാന്‍  സ്വകാര്യ  കണ്‍സള്‍ട്ടന്‍സി സംവിധാനം. ക്രിമിനോളജിയിലും ഫോറന്‍സിക് സയന്‍സിലും ഉയര്‍ന്ന യോഗ്യതയും പ്രായോഗിക പരിജ്ഞാനവും നേടിയവര്‍ രൂപം കൊടുത്ത ഇന്ത്യന്‍ ക്രിമിനോളജി  ആന്‍ഡ് ഫോറന്‍സിക് സയന്‍സ് അസോസിയേഷനാണ്കേരളത്തില്‍ ആദ്യമായി  ഈ സംവിധാനമൊരുക്കുന്നത്.
  തൃശൂര്‍ ആസ്ഥാനമായി രജിസ്്റ്റര്‍ ചെയ്ത ഈ സംഘടന  ദേശീയ തലത്തിലാവും പ്രവര്‍ത്തിക്കുക. സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെയും ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും അനുഭവസമ്പത്തും മനുഷ്യ വിഭവശേഷിയും സംഘടന പ്രയോജനപ്പെടുത്തും. ശാസ്ത്രീയ അടിത്തറയിലൂന്നി  സ്വതന്ത്രമായി പ്രവര്‍ത്തിക്കും.
 നാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍  കേരളവുമുള്‍പ്പെടുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളടക്കം വര്‍ധിച്ച് വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് സംവിധാനമെന്ന് അസോസിയേഷന്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും  പ്രോസിക്യൂഷനും അഭിഭാഷകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ന്യായാധിപര്‍ക്കുമടക്കം  ആര്‍ക്കും സഹായങ്ങളൊരുക്കാന്‍ സന്നദ്ധമാണെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
 കുറ്റകൃത്യങ്ങള്‍ ,സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച്  പഠിക്കുകയും അവ തടയാനാവശ്യമായ ഗവേഷണങ്ങള്‍ നടത്തി സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും അസോസിയേഷന്‍െറ ലക്ഷ്യമാണെന്ന്  പ്രസിഡന്‍റ് ഫെബിന്‍ ബേബിയും സെക്രട്ടറി എം.എസ്. ശിവപ്രസാദും ‘മാധ്യമ’ത്തോട് പറഞ്ഞു. ക്രിമിനോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ഫെബിനും ഫോറന്‍സിക് സയന്‍സില്‍ മാസ്റ്റര്‍  ബിരുദം നേടിയ ശിവപ്രസാദും യു.ജി.സി യുടെ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ്പിനര്‍ഹരായവരാണ്.
  പൊലീസ് കമീഷന്‍ ശിപാര്‍ശ പ്രകാരം കേരളത്തില്‍ 500  ഫോറന്‍സിക് വിദഗ്ധര്‍ വേണം. എന്നാല്‍  64 പേര്‍ മാത്രമെയുള്ളൂ. ഫോറന്‍സിക് പരിശോധന കാത്ത് 3000 ത്തോളം കേസ് കെട്ടിക്കിടക്കുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച പ്രമുഖ ഫോറന്‍സിക് വിദഗ്ധ അന്നമ്മ ജോണ്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടനയുടെ രക്ഷാധികാരികളാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP