സ്വാഗതം
WELCOME

News Update..

Thursday, January 3, 2013

കുടിവെള്ളപ്രശ്നം നേരിടാന്‍ അടിയന്തര നടപടി -തിരുവഞ്ചൂര്‍ Madhyamam News Feeds

കുടിവെള്ളപ്രശ്നം നേരിടാന്‍ അടിയന്തര നടപടി -തിരുവഞ്ചൂര്‍ Madhyamam News Feeds

Link to

കുടിവെള്ളപ്രശ്നം നേരിടാന്‍ അടിയന്തര നടപടി -തിരുവഞ്ചൂര്‍

Posted: 03 Jan 2013 12:40 AM PST

കോട്ടയം: വേനല്‍ രൂക്ഷമാകുംമുമ്പ് കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ എത്രയുംവേഗം കൂട്ടായ പരിശ്രമം നടത്തണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശിച്ചു. കെ.പി.എസ് മേനോന്‍ ഹാളില്‍ നടന്ന ജില്ലാതല വരള്‍ച്ചാ ദുരിതാശ്വാസ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കാന്‍ ഗ്രാമപഞ്ചായത്തുകളിലെ ജലസ്രോതസ്സുകളുടെ വിവരങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തിട്ടപ്പെടുത്തി ഒരാഴ്ചക്കകം കലക്ടര്‍ക്കും വകുപ്പ് തലത്തിലും നല്‍കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണി വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ പഞ്ചായത്തുകള്‍ക്ക് ഏജന്‍സികളെ ഏല്‍പ്പിക്കാം. പൊതുജലാശയങ്ങളില്‍ നിന്ന് വെള്ളം സുഗമമായി ലഭ്യമാക്കാന്‍ നിലവിലെ മോട്ടോറുകളും അനുബന്ധസാമഗ്രികളും ടാങ്കുകളും പ്രവര്‍ത്തനസജ്ജമാക്കുകയോ പുതിയവ സജ്ജീകരിക്കുകയോ ചെയ്യണം. മലിനമായിക്കിടക്കുന്ന ജലാശയങ്ങള്‍ ശുചീകരിക്കണം. താല്‍ക്കാലികമായി മുടങ്ങിയ ജലവിതരണ സംവിധാനങ്ങളുടെ ലിസ്റ്റ് കലക്ടര്‍ക്ക് നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തദ്ദേശഭരണസ്ഥാപനങ്ങള്‍ തനതു ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിക്കണം. അധികമായി വേണ്ടിവരുന്ന തുകയുടെ എസ്റ്റിമേറ്റ് വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ തയാറാക്കി ജനുവരി 10നകം വകുപ്പുമേധാവികള്‍ക്ക് സമര്‍പ്പിക്കണം. ജലസ്രോതസ്സുകളില്‍ നിന്ന് 100 മീറ്റര്‍ ദൂരത്തില്‍ 50 വീടുകളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ പൈപ്പ്ലൈന്‍ അവിടേക്ക് ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. മുടങ്ങിപ്പോയ ചെറുകിട കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
എം.എല്‍.എമാരായ സി.എഫ്. തോമസ്, മോന്‍സ് ജോസഫ്, കെ. അജിത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാധ വി. നായര്‍, കലക്ടര്‍ മിനി ആന്‍റണി, കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. സന്തോഷ് കുമാര്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ടി.പി വധം: വിചാരണ ഫെബ്രുവരി 11 ന് തുടങ്ങും

Posted: 02 Jan 2013 11:34 PM PST

Image: 

കോഴിക്കോട്: ടി.പി ചന്ദ്രഖേരന്‍ വധക്കേസില്‍ ഫെബ്രുവരി 11 മുതല്‍ വിചാരണ ആരംഭിക്കും. ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 17 വരെയുള്ള 48 പ്രവര്‍ത്തി  ദിവസങ്ങളിലായാണ് വിചാരണ നടക്കുക.

 72 പ്രതികളുടെ വിചാരണയാണ് കോഴിക്കാട് മാറാട് സ്പെഷ്യല്‍ കോടതിയില്‍ നടക്കുക. വിചാരണയുടെ ആദ്യ ദിവസം ഒന്നും മൂന്നും സാക്ഷികളെയാണ്  വിസ്തരിക്കുക.

 ജയിലില്‍ മര്‍ദ്ദനമേറ്റെന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അന്യായമായി ചോദ്യം ചെയ്തുവെന്നും ആരോപിച്ച് പ്രതിയായ  രജീഷ് സമര്‍പ്പിച്ച പരാതിയില്‍ വെള്ളിയാഴ്ച പരിഗണിക്കും.
പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി 11 വരെ നീട്ടിയിട്ടുണ്ട്.
 

1115 എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടിക കൂടി അംഗീകരിച്ചു

Posted: 02 Jan 2013 11:17 PM PST

കാസര്‍കോട്: 2011 ആഗസ്റ്റ്, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ക്യാമ്പില്‍ നിന്നുള്ള 1,115 പേരെ കൂടി എന്‍ഡോസള്‍ഫാന്‍ ഇരകളായി ബുധനാഴ്ച കലക്ടറേറ്റില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം അംഗീകരിച്ചു. ഇതോടെ ആകെ ഇരകളുടെ എണ്ണം 5,297 ആയി. 1115 പേരില്‍ പൂര്‍ണമായി കിടപ്പിലായവര്‍-11, മാനസിക വൈകല്യമുള്ളവര്‍-129, അംഗവൈകല്യം ബാധിച്ചവര്‍-186, കാന്‍സര്‍ ബാധിതര്‍-183, മറ്റ് അസുഖം ബാധിച്ചവര്‍-606 എന്നിങ്ങനെയാണ്. മരിച്ചവരും ഉള്‍പ്പെട്ട പട്ടികയാണിത്.
ആദ്യ പട്ടികയിലെ 4182 പേര്‍ക്ക് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ച സഹായധനം നല്‍കിയശേഷം രണ്ടാമത്തെ പട്ടികയിലെ മറ്റ് അസുഖം ബാധിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് സഹായധനം അനുവദിക്കും. ആദ്യ പട്ടികയില്‍ 1512 പേര്‍ക്കാണ് കമീഷന്‍ നിര്‍ദേശമനുസരിച്ച് സഹായധനത്തിന്‍െറ ആദ്യ ഗഡുവായ ഒന്നര ലക്ഷം വീതം അനുവദിച്ചത്. ഇരകളില്‍ മരിച്ച 400 പേരുടെ ബന്ധുക്കള്‍ക്ക് ഒന്നര ലക്ഷം വീതം ഉടന്‍ നല്‍കുമെന്ന് യോഗത്തില്‍ ജില്ല കലക്ടര്‍ പി.എസ്. മുഹമദ് സഗീര്‍ അറിയിച്ചു. 734 പേര്‍ ഇതുവരെ മരിച്ചെന്നാണ് കണക്ക്.
4182 പേരുടെ ആദ്യ പട്ടികയില്‍ മറ്റ് അസുഖമുള്ളവരുടെ വിഭാഗത്തില്‍ 2766 പേരാണുള്ളത്. ഇതില്‍ 334 പേര്‍ നാഡിസംബന്ധ രോഗമുള്ളവരും 129 പേര്‍ പ്രത്യുല്‍പാദന സംബന്ധമായ രോഗമുള്ളവരും 108 പേര്‍ ചര്‍മസംബന്ധിയായ രോഗമുള്ളവരും 120 പേര്‍ ചെവി, മൂക്ക്, നാക്ക് സംബന്ധിയായ അസുഖമുള്ളവരുമാണ്. മറ്റ് അസുഖമുള്ളവര്‍ക്ക് സഹായധനം അനുവദിക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ ഇവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ചവരെ നാല് വിഭാഗങ്ങളായി മാത്രം തിരിച്ച് സഹായധനം നല്‍കാനുള്ള മനുഷ്യാവകാശ കമീഷന്‍െറ നിര്‍ദേശം തികച്ചും സങ്കുചിതമാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യഥാര്‍ഥത്തില്‍ 14 വിഭാഗം രോഗികള്‍ ഉണ്ടെന്നിരിക്കെയാണ് നാല് വിഭാഗത്തെ മാത്രം കമീഷന്‍ പരിഗണിച്ചത്. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഡെപ്യൂട്ടി കലക്ടര്‍ പി.കെ. സുധീര്‍ ബാബു, എന്‍.ആര്‍.എച്ച്.എം കോഓഡിനേറ്റര്‍ ഡോ. മുഹമ്മദ് അഷീല്‍, ജില്ല പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമ-ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

നാലു ദിവസമായി വിഷപ്പുക തിന്ന് പുന്നോല്‍

Posted: 02 Jan 2013 11:06 PM PST

തലശ്ശേരി: പുന്നോല്‍ പെട്ടിപ്പാലം ട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ അഗ്നി ബാധ നാല് ദിവസമായിട്ടും പൂര്‍ണമായും അണഞ്ഞില്ല. പ്ളാസ്റ്റിക്, ആശുപത്രി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തീ പിടിച്ച് പുന്നോല്‍ പ്രദേശം വിഷപ്പുകമയമായിരിക്കുകയാണ്. ഞായറാഴ്ച രാവിലെയാണ് തീ പിടിച്ചത്. ബുധനാഴ്ച വൈകിയും തീ പൂര്‍ണമായും അണയാത്തതിനെ തുടര്‍ന്ന് വിഷ പുക ശ്വസിച്ച് പ്രദേശ വാസികള്‍ ഗുരുതര ആരോഗ്യ ഭീഷണി നേരിടുകയാണ്.
തലശ്ശേരി, ഫയര്‍ഫോഴ്സ് യൂനിറ്റെത്തി മൂന്ന് തവണ തീയണച്ചെങ്കിലും ശക്തമായ പുക ഇപ്പോഴും ഉയരുകയാണ്. ദുര്‍ഗന്ധവും പുകയും കാരണം തലശ്ശേരി -കോഴിക്കോട് ദേശീയപാതയിലൂടെ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. പുക കാരണം ബുധനാഴ്ച വൈകീട്ട് വാഹന ഗതാഗതം പോലും ദുഷ്കരമായിരുന്നു. പുകമയമായതിനെ തുടര്‍ന്ന് പുന്നോലിലെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായുള്ള മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയതിനാല്‍ ഉള്ളിലുള്ള തീ പെട്ടെന്ന് അണയാന്‍ സധ്യതയില്ലെന്നാണ് ഫയര്‍ഫോഴ്സ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ന്യൂ മാഹി പഞ്ചായത്ത് അധികൃതരും തലശ്ശേരി നഗരസഭയും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.
തീ പിടിത്തത്തില്‍ നഗരസഭക്ക് ഒരു പങ്കുമില്ലെന്നും സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്നും നഗരസഭ അധ്യക്ഷ ആമിന മാളിയേക്കല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, സംഭവത്തില്‍ നാല് ദിവസമായിട്ടും തലശ്ശേരി, ന്യൂ മാഹി പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശ വാസികള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടിട്ടും ആരോഗ്യ വകുപ്പിന്‍െറ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രദേശവാസികള്‍ ഗുരുതരമായ ആരോഗ്യ ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളില്‍ കടുത്ത ചുമ, കണ്ണെരിച്ചില്‍, ശ്വാസ തടസ്സം, തലകറക്കം എന്നിവ അനുഭവപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടു പോലുമില്ല.  പെട്ടിപ്പാലത്ത് മാലിന്യം തള്ളിയതിന്‍െറ തോതും തീരദേശ നിയമ ലംഘനവും നേരിട്ട് മനസ്സിലാക്കാന്‍ ഓംബുഡ്സ്മാന്‍ പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് ഞായറാഴച ഇവിടെ തീപ്പിടിത്തമുണ്ടായത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ കൂട്ടിയിട്ട പ്ളാസ്റ്റിക് ടയര്‍ ഉല്‍പന്നങ്ങള്‍ക്ക് ബോധപൂര്‍വ്വം തീയിട്ടതാണെന്ന സംശയം പ്രദേശ വാസികള്‍ ഉന്നയിച്ചിരുന്നു. ഇത്രയും വിശാലമായ പ്രദേശത്ത് സ്വാഭാവികമായ രീതിയില്‍ തീപിടിത്തം ഉണ്ടാവില്ലെന്നും അതിനാല്‍ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും തലശ്ശേരി ഫയര്‍ഫോഴ്സ് അധികൃതര്‍ തന്നെ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ നടപടി സ്വീകരിക്കാത്ത ന്യൂമാഹി, നഗരസഭ അധികൃരുടെ നടപടിയില്‍ പൊതുജനാരോഗ്യ സംരക്ഷണ സമിതി കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍  പ്രതിഷേധിച്ചു. തലശ്ശേരി നഗരസഭ പുന്നോലുകാരുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പുകമയമായ പ്രദേശത്ത്ജീവിക്കാന്‍ സാധ്യമല്ലാത്ത സ്ഥിതിയില്‍ പഞ്ചായത്ത്, നഗരസഭ ഓഫിസിലേക്ക് ജനങ്ങള്‍ താമസം മാറ്റും. മാലിന്യങ്ങള്‍ക്ക് തീയിട്ടതിനും കടല്‍ ഭിത്തി തകര്‍ത്ത് മാലിന്യങ്ങള്‍ കടലിലേക്ക് തള്ളിയതിനും നഗരസഭ അധികൃതര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.

വയനാട് റെയില്‍വേക്ക് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി

Posted: 02 Jan 2013 11:01 PM PST

സുല്‍ത്താന്‍ ബത്തേരി: കേരളം സമര്‍പ്പിക്കുന്ന റെയില്‍വേ പദ്ധതികളില്‍ പ്രഥമപരിഗണന വയനാട് റെയില്‍വേക്കെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാധ്യതകള്‍ പരിശോധിച്ച് പദ്ധതി സജീവമായി പരിഗണിക്കുമെന്നും വയനാട് റെയില്‍വേ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍.
ബുധനാഴ്ച കോഴിക്കോട് ഗെസ്റ്റ് ഹൗസില്‍ നീലഗിരി-വയനാട് നാഷനല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് നഞ്ചന്‍കോട്-വയനാട് റെയില്‍വേ പദ്ധതി വീണ്ടും സജീവമായി ഉയര്‍ന്നുവന്നത്.
കുടിയൊഴിപ്പിക്കല്‍ ആവശ്യമില്ലാത്തതും സര്‍വേ പൂര്‍ത്തിയായതും റെയില്‍വേ വകുപ്പിന്‍െറ അംഗീകാരം ലഭിച്ചതുമായ പദ്ധതിയാണ് നഞ്ചന്‍കോട്, വയനാട്, നിലമ്പൂര്‍ റെയില്‍പാത. 1500 കോടിയിലധികം നിര്‍മാണചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി സാങ്കേതിക കുരുക്കുകളില്‍പ്പെട്ട് കഴിഞ്ഞവര്‍ഷം തഴയപ്പെടുകയായിരുന്നു.
പദ്ധതിയെ രണ്ടു ഘട്ടമായി തിരിച്ച് സര്‍വേയില്‍ ഏറെ ലാഭകരമെന്ന് തെളിഞ്ഞ നഞ്ചന്‍കോട് മുതല്‍ ബത്തേരി വരെയുള്ള ഭാഗം ഒന്നാം ഘട്ടമായി നിര്‍ണയിച്ചാണ് ഇന്നലെ ചര്‍ച്ച നടന്നത്. 805 കോടി രൂപ മാത്രമേ നിര്‍മാണ ചെലവു വരൂ എന്നതിനാല്‍ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം മാത്രം മതിയാകുമെന്നതാണ് മെച്ചം.
ആക്ഷന്‍ കമ്മിറ്റിക്കുവേണ്ടി കണ്‍വീനര്‍ അഡ്വ. ടി.എ. റഷീദ്, ബത്തേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. അയൂബ്, അഡ്വ. ജോസ് തണ്ണിക്കോടന്‍, മാടക്കര അബ്ദുല്ല, സി. അസൈനാര്‍, ഷബീര്‍ അഹമ്മദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കോഴിക്കോട്ട് കേന്ദ്രമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബുധനാഴ്ച വൈകീട്ട് ബംഗളൂരുവിലേക്ക് തിരിച്ചു. ദേശീയപാത 212ലെ രാത്രിയാത്രാ നിരോധം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷട്ടാറുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തും.
 

പ്രതിഭകളുടെ രാജ്യസേവനം

Posted: 02 Jan 2013 10:48 PM PST

Image: 

 

സിവില്‍ സര്‍വീസ്  പ്രിലിമിനറി പരീക്ഷയുടെ ഒൗദ്യോഗിക വിജ്ഞാപനം ഫെബ്രുവരിയോടെ പുറത്തിറങ്ങും. രാജ്യഭരണത്തിന്‍െറ നട്ടെല്ലായ സിവില്‍ സര്‍വീസിനെ പ്രതിഭകളുടെ രാജ്യസേവനവഴിയെന്ന് വിശേഷിപ്പിക്കാറുണ്ട്. പണമൊഴുകുന്ന നിരവധി കരിയര്‍ സാധ്യതകള്‍ കോര്‍പറേറ്റ് മേഖലയില്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്തും ഏറ്റവും മികച്ച തലച്ചോറുകള്‍ തന്നെയാണ് സിവില്‍ സര്‍വീസ് രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തിന്‍െറ വികസനപ്രക്രിയയില്‍ നേരിട്ടു പങ്കാളികളാകുന്നതു മുതല്‍ നമ്മുടെ സാമൂഹികചുറ്റുപാടില്‍ ഏറ്റവും ആദരവ്  നേടിത്തരുന്ന കരിയര്‍ എന്നതുവരെ സിവില്‍ സര്‍വീസിനെ വേറിട്ടുനിര്‍ത്തുന്നു. 
സിവില്‍ സര്‍വീസ് എക്സാമിനേഷന്‍
സര്‍ക്കാര്‍ സര്‍വീസില്‍ ഉന്നത ഓഫിസര്‍മാരെ തെരഞ്ഞെടുക്കാനായി  യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ (യു.പി.എസ്.സി) നടത്തുന്ന ഏറ്റവും വലിയ മല്‍സര  പരീക്ഷയാണ് സിവില്‍ സര്‍വീസ് എക്സാമിനേഷന്‍. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (IAS), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (IPS) എന്നിവ അടക്കം  24 സര്‍വീസുകളുണ്ട്. 
പ്രിലിമിനറിയും മെയിന്‍ എക്സാമും
 മെയിന്‍ പരീക്ഷയിലേക്ക് ഉദ്യോഗാര്‍ഥികളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യാനുള്ള സ്ക്രീന്‍ ടെസ്റ്റാണ് പ്രിലിമിനറി പരീക്ഷ.  ഒബ്ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് പ്രിലിമിനറി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം പരീക്ഷാകേന്ദ്രമുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവ കേന്ദ്രങ്ങളാണ്. 
സിവില്‍ സര്‍വീസ് പരീക്ഷകള്‍ വിജയിക്കാന്‍ ഏറ്റവും വേണ്ടത് കഠിനാധ്വാനമാണെന്ന് മുന്‍ഗാമികള്‍ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. നിരന്തര തയാറെടുപ്പുണ്ടെങ്കിലേ പ്രിലിമിനറി കടക്കാന്‍ പറ്റൂ. ഇത് ജയിച്ചാല്‍ മെയിന്‍ പരീക്ഷക്ക് തയാറെടുക്കാം. സാധാരണ പ്രിലിമിനറി പരീക്ഷ മെയ് മാസത്തിലും മെയിന്‍ ഒക്ടോബര്‍-നവംബറിലുമാണ് നടക്കുക. പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരിയിലും മെയിന്‍ പരീക്ഷക്ക് അപേക്ഷ ക്ഷണിക്കല്‍ ജൂലൈ-ആഗസ്റ്റിലുമായിരിക്കും. 
21-30 വയസ്സുകാര്‍ക്ക് പ്രിലിമിനറിക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായത്തില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും ഇളവുണ്ട്. ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ജനറല്‍ വിഭാഗക്കാര്‍ക്ക് നാലു തവണയും  ഒ.ബി.സിക്ക് ഏഴു തവണയും പ്രിലിമിനറി പരീക്ഷ എഴുതാം. പട്ടികവിഭാഗങ്ങള്‍ക്ക് പരിധിയില്ല. 
200 മാര്‍ക്കിന്‍െറ, രണ്ടു മണിക്കൂര്‍ വീതമുള്ള രണ്ടു പേപ്പറുകളായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. പേപ്പര്‍ ഒന്നില്‍ ഇനി പയുന്നവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാവും: ദേശീയ-അന്തര്‍ദേശീയ ആനുകാലിക സംഭവങ്ങള്‍, ഇന്ത്യന്‍ ദേശീയപ്രസ്ഥാനം, ഇന്ത്യയുടെയും ലോകത്തിനെയും  ഭൂമിശാസ്ത്രം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഇന്ത്യന്‍ രാഷ്ട്രീയവും ഭരണനിര്‍വഹണവും, സാമ്പത്തിക-സാമൂഹിക വികസനം, പരിസ്ഥിതി, ജൈവവൈവിധ്യം, കാലാവസ്ഥാമാറ്റം തുടങ്ങിയ   മേഖലകളില്‍നിന്നെല്ലാം ചോദ്യങ്ങളുണ്ടാകും. പേപ്പര്‍ രണ്ട്: സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയെന്ന് വിശേഷിപ്പിക്കുന്ന പേപ്പര്‍ രണ്ടില്‍ കോംപ്രിഹെന്‍ഷന്‍ കഴിവ്, ആശയവിനിമയശേഷി, ലോജിക്കല്‍ റീസണിങ്, അനലറ്റിക്കല്‍ കഴിവ്, ഡിസിഷന്‍ മേക്കിങ്, പ്രോംബ്ളം സോള്‍വിങ് ശേഷികള്‍, ജനറല്‍ മെന്‍റല്‍ എബിലിറ്റി, അടിസ്ഥാന ഗണിതശാസ്ത്ര അറിവ്, ഇംഗ്ളിഷ് കോംപ്രിഹെന്‍ഷന്‍ ശേഷി എന്നിവയില്‍നിന്ന് ചോദ്യങ്ങളുണ്ടാവും. 
പ്രിലിമിനറി പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്ക് അവസാന മെറിറ്റ് കണക്കാക്കാന്‍ പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ 12-13 മടങ്ങ്  അപേക്ഷകരെ മാത്രമേ മെയിന്‍ പരീക്ഷക്ക് ഇരുത്തുകയുള്ളൂ. സാധാരണ ഏസ്സേ മാതൃകയിലുള്ള ഒമ്പതു പേപ്പറുകളാണ് മെയിന്‍ പരീക്ഷയിലുണ്ടാവുക. പേപ്പര്‍ ഒന്ന്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഒരു ഇന്ത്യന്‍ഭാഷ (300 മാര്‍ക്ക്), പേപ്പര്‍ രണ്ട്: ഇംഗ്ളിഷ് (300), പേപ്പര്‍ മൂന്ന്: എസ്സേ(200), പേപ്പര്‍ നാല്, അഞ്ച്: ജനറല്‍ സ്റ്റഡീസ് (300 വീതം), പേപ്പര്‍ ആറു മുതല്‍ ഒമ്പതു വരെ: ഇനി പറയുന്ന ഓപ്ഷനല്‍ സബ്ജക്ടുകളില്‍നിന്ന് രണ്ടെണ്ണം (300 മാര്‍ക്ക് വീതം)- Agriculture,Management, Animal Husbandry & Vetinary Science, Mathematics, Anthropology, Mechanical Engineering, Botany, Medical Science, ChemistryPhilosophy, Civil Engineering,Physics, Commerce & Accountancy, Political Science & International Relations, Economics, Psychology, Electrical Engineering, Public Administration, Geography, Sociology, Geology, Statistics, Indian History, Zoology, Law. കൂടാതെ ഇനി പറയുന്ന ഭാഷകളില്‍ ഏതെങ്കിലുമൊന്നില്‍നിന്നുള്ള സാഹിത്യം: Malayalam, Arabic, Gujarati, Manipuri, Sanskrit, Assamese, Hindi, Nepali, Sindhi, Bengali, Kannada, Oriya, Tamil, Chinese, Kashmiri, Pali, Telugu, English, Konkani, Persian, Urdu, French, Marathi, Punjabi, German, Russian. ഒപ്ഷനല്‍ സബ്ജക്ടുകളില്‍ ഇനി പറയുന്ന കോമ്പിനേഷനുകള്‍ അനുവദനീയമല്ല:  Political Science & International Relations -Public Administration, Commerce & Accountancy-Management, Anthropology- Sociology, Mathematics-Statistics, Agriculture-Animal Husbandry & Vetinary Science, Animal Husbandry & Vetinary Science-Medical Science, Management-Public Administration, Civil Engineering and Electrical Engineering -Mechanical Engineering. ഓരോ പരീക്ഷയും മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയായിരിക്കും. ലാംഗേജ് പേപ്പര്‍ ഒഴികെയുള്ള എല്ലാ പേപ്പറുകളിലും മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാം. ഓര്‍മശക്തിയും വിവരങ്ങളിലുള്ള അറിവും അളിക്കുന്നതിനേക്കാളുപരി  വ്യക്തിയുടെ ബൗദ്ധിക പ്രത്യേകതകളും ഗ്രഹണശേഷിയുടെ ആഴവും അളക്കുകയാണ് മെയിന്‍ എക്സാമിന്‍െറ ഉദ്ദേശ്യം. സിവില്‍സര്‍വീസ് കരിയറില്‍ ആവശ്യം വേണ്ട, പൊതു കാര്യങ്ങളിലെ അവബോധം പരീക്ഷിക്കുന്ന ചോദ്യങ്ങളാണ് ജനറല്‍ സ്റ്റഡീസ് പേപ്പറില്‍ ഉണ്ടാവുക. സമകാലിക വിഷയങ്ങളിലുള്ള അടിസ്ഥാന ധാരണ അളക്കുന്ന ചോദ്യങ്ങളുണ്ടാവും.  അര്‍ഥപൂര്‍ണമായ ഉത്തരങ്ങളായിരിക്കണം നല്‍കേണ്ടത്. 
ഇന്‍റര്‍വ്യൂ
മെയിന്‍ പരീക്ഷയില്‍ കമീഷന്‍ നിശ്ചയിക്കുന്ന നിശ്ചിത മാര്‍ക്ക് നേടിയവരെ അഭിമുഖത്തിനു വിളിക്കും. ഇന്ത്യന്‍ ലാംഗ്വേജ്, ഇംഗ്ളിഷ് പേപ്പറുകളില്‍ ലഭിക്കുന്ന മാര്‍ക്കുകള്‍ ക്വാളിഫൈ ചെയ്യാന്‍ മാത്രമേ പരിഗണിക്കൂ. റാങ്കിങ്ങിനായി ഇത് പരിഗണിക്കില്ല. ആകെ ഒഴിവുകളുടെ രണ്ടിരിട്ടി അപേക്ഷകരെയാണ്  ഇന്‍റര്‍വ്യൂവിന് ക്ഷണിക്കുക. 300 മാര്‍ക്കാണ് ഇന്‍റര്‍വ്യൂവിനുണ്ടാവുക. (മിനിമം ക്വാളിഫയിങ് മാര്‍ക്കില്ല). 
ഫൈനല്‍ റാങ്കിങ്
മെയിന്‍ പരീക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍െറയും മാര്‍ക്കുകള്‍ പരിഗണിച്ച് അവസാന റാങ്ക്ലിസ്റ്റ് ഉണ്ടാക്കും. ഈ റാങ്കനുസരിച്ച് ഉദ്യോഗാര്‍ഥികളെ വിവിധ സര്‍വീസുകളിലേക്ക് നിശ്ചയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.upsc.gov.in
 
 
 
 
 
 
 

മദ്യത്തിന്‍െറ അടിവേരറുക്കണം -ടി. ആരിഫലി

Posted: 02 Jan 2013 10:45 PM PST

കോഴിക്കോട്: മദ്യത്തിന്‍െറ അടിവേരറുക്കാതെ തിന്മയുടെ അടിവേരറുക്കാന്‍ കഴിയില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി.
പബ്ളിക് ലൈബ്രറിക്ക് സമീപം കേരള മദ്യനിരോധന സമിതിയുടെ അനിശ്ചിതകാല സത്യഗ്രഹ പരിപാടിയുടെ 24ാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിനെതിരെ ജനകീയ സമരങ്ങള്‍ സംഘടിപ്പിക്കണം.
മതനേതാക്കള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മദ്യത്തെ എതിര്‍ക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സത്യഗ്രഹികളായ ഹാജി മാഹിന്‍ നെരോത്തിനെയും ഷാലു പന്തീരാങ്കാവിനെയും സിസ്റ്റര്‍ മൗറില്ല ഹാരമണിയിച്ചു. ഭരതന്‍ പുത്തൂര്‍വട്ടം അധ്യക്ഷത വഹിച്ചു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സന്‍ കുല്‍സു ടീച്ചര്‍, പി.സി. ഭാസ്കരന്‍, സന്തോഷ് പന്തീരാങ്കാവ്, വേലായുധന്‍, വാസു മാസ്റ്റര്‍, രാധാ ഹരിദാസ്, കെ. സുഗതന്‍, എന്‍.വി. അനിത, സാവിത്രി ടീച്ചര്‍, ഷാനിദ, പി. വാസു, പ്രഫ. ഒ.ജെ. ചിന്നമ്മ, എം. കുഞ്ഞിരാമനുണ്ണി, പ്രഫ. ടി.എം. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. a
 

മഅ്ദനി: ഇമാമുമാരുടെ സംഘം മുഖ്യമന്ത്രിയെ കണ്ടു

Posted: 02 Jan 2013 10:40 PM PST

Image: 

തിരുവനന്തപുരം: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുന്നാസില്‍ മഅ്ദനിയുടെ മോചനം ഉടന്‍ സാധ്യമാക്കണമെന്നാവശ്യപ്പെട്ട് പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടയുടെ നേതൃത്വത്തിലുള്ള ഇമാമുമാരുടെ സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നിവേദനം നല്‍കി. ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഇമാമുമാര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. നിലവില്‍ മഅ്ദനിക്ക് പരിമിതമായ ചികിത്സയാണ് ലഭിക്കുന്നത്. ഇത് മാറി ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. മഅ്ദനിയുടെ നില പുറത്തുനിന്നും കേട്ടതിനേക്കാള്‍ മോശമാണെന്ന     ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രസ്താവനയും ഇമാമുമാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. മോശമായ ചികിത്സയാണ് തുടരുന്നതെങ്കില്‍, മഅ്ദനിക്കെതിരെ കേരളത്തില്‍ നിലവിലുള്ള കേസുകളിലൊന്നില്‍ പ്രെഡക്ഷന്‍ വാറന്‍ഡ് പുറപ്പെടുവിച്ച് സംസ്ഥാനത്തെ ജയിലില്‍ ചികിത്സ നല്‍കണമെന്നും സംഘം നിവേദനതില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗളൂര്‍ സ്ഫോടന കേസില്‍  ഒന്നാം പ്രതിയായ തടിയന്‍്റവിട നസീര്‍ ഇപ്രകാരം കേരളത്തിലെ ജയിലിലാണ് കഴിയുന്നതെന്നും സംഘം ചൂണ്ടിക്കാട്ടി. പാളയം മുന്‍ ഇമാം ഗഫാര്‍ മൗലവി, കാണിച്ചിറ ഇബ്രാഹീം മൗലവി, ഫസലു സലീം മൗലവി തുടങ്ങിയവരും പി.ഡി.പി നേതാവ് പൂന്തുറ സിറാജും സംഘത്തിലുണ്ടായിരുന്നു.
 

കോണ്‍കോഴ്സ്-എയില്‍ നിന്ന് ആദ്യ വിമാനം പറന്നു

Posted: 02 Jan 2013 10:27 PM PST

Image: 

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ്- എ യില്‍ നിന്ന് ആദ്യ എമിറേറ്റ്സ് വിമാനം ബുധനാഴ്ച പറന്നുയര്‍ന്നു. എയര്‍ ബസ് A380 സൂപ്പര്‍ ജംബോ ജെറ്റ് വിമാനങ്ങള്‍ക്ക് മാത്രമായി ഒരുക്കിയ ലോകത്തെ ആദ്യ കോണ്‍കോഴ്സില്‍ നിന്നുള്ള പ്രഥമ സര്‍വീസ് ബുധനാഴ്ച പകല്‍ 2.30ന് ലണ്ടനിലെ ഹീത്രൂവിലേക്കായിരുന്നു. ഇതോടെ രാജ്യത്തിന്‍െറ വ്യോമയാന ചരിത്രത്തില്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. മൂന്ന് ബില്യന്‍ ഡോളര്‍ ചെലവിട്ട് നിര്‍മിച്ച് കോണ്‍കോഴ്സ്-എ തുറന്നതോടെ പ്രതിവര്‍ഷം 15 മില്യന്‍ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള കമ്പനിയായും എമിറേറ്റ്സ് മാറി.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലുമായി ബന്ധിപ്പിച്ചാണ് കോണ്‍കോഴ്സ് നിര്‍മിച്ചിരിക്കുന്നത്.  ലോകത്തെ 20ഓളം നഗരങ്ങളിലേക്ക് ഇവിടെ നിന്ന് സൂപ്പര്‍ ജംബോ ജെറ്റ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഔദ്യാഗിക ഉദ്ഘാടനത്തിന് മുമ്പുള്ള പരീക്ഷണ ഘട്ടമാണിപ്പോള്‍. ഏതാനും മാസങ്ങള്‍ക്കകം കോണ്‍കോഴ്സ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. ആദ്യ സര്‍വീസില്‍ ഫസ്റ്റ്, ബിസിനസ്, എകണോമി ക്ളാസുകളിലായി 500ഓളം യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങളൊരുക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന എമിറേറ്റ്സിന്‍െറ പുതുവത്സര സമ്മാനമാണിതെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റ് ശൈഖ് അഹ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം പറഞ്ഞു. ചരിത്ര നേട്ടം കൈവരിക്കാന്‍ പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ്. യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കാന്‍ കോണ്‍കോഴ്സിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5,28,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കോണ്‍കോഴ്സിന് 11 നിലകളാണുള്ളത്. നാലെണ്ണം ഭൂമിക്കടിയിലാണ്. 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷോപ്പിങ് മാള്‍, അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് നിര്‍മിച്ച ഫസ്റ്റ്ക്ളാസ്, ബിസിനസ് ക്ളാസ് ലോഞ്ചുകള്‍ എന്നിവ ഇവിടെയുണ്ട്. യാത്രക്കാര്‍ക്ക് വിമാനത്തിലേക്കെത്താനും പുറത്തിറങ്ങാനും ഓട്ടോമാറ്റിക് സംവിധാനങ്ങളുമുണ്ട്. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും ഫുഡ്കോര്‍ട്ടുകളും കോണ്‍കോഴ്സിനെ മികവുറ്റതാക്കുന്നു. ടെര്‍മിനല്‍ മൂന്നില്‍ നിന്ന് യാത്രക്കാരെ ഇവിടെയെത്തിക്കാന്‍ മെട്രോ, ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

കുവൈത്ത് പാര്‍ലമെന്‍റ് ബൈലോ ഭേദഗതി കരടുബില്‍ സമര്‍പ്പിച്ചു

Posted: 02 Jan 2013 09:35 PM PST

കുവൈത്ത് സിറ്റി: പാര്‍ലമെന്‍റ് ബൈലോ ഭേദഗതി ചെയ്യുന്നതിനുള്ള ഭേദഗതി തയാറായി. എം.പിമാരായ ഡോ. സാലിഹ് അല്‍ അതീഖി, നബീല്‍ ഫാദില്‍, യഷ്ഖൂബ് സാനിഅ്, മുഹമ്മദ് അല്‍ ബര്‍റാക്, മുബാറക് അല്‍ നജ്ദ എന്നിവരടങ്ങിയ സമിതിയാണ് ഭേദഗതി കരടുബില്‍ പാര്‍ലമെന്‍റ് മുമ്പാകെ സമര്‍പ്പിച്ചത്.
പാര്‍ലമെന്‍റ് മൂല്യ സമിതി എന്ന പേരില്‍ പുതിയ അധ്യായം ബൈലോയില്‍ ചേര്‍ക്കുന്നതാണ് പ്രധാന ഭേദഗതി. ഏഴു അംഗങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ ചെയര്‍മാനുമായുള്ളതണ് സമിതി. എക്സിക്യൂട്ടീവിന്‍െറയും ജുഡീഷ്യറിയുടെയും കാര്യങ്ങളില്‍ ഇടപെട്ട് പാര്‍ലമെന്‍റിലെ സ്ഥാനം ദുരുപയോഗം ചെയ്യല്‍, ഭരണഘടനയുടെയും പാര്‍ലമെന്‍റ് ബൈലോയുടെയും തീര്‍പ്പുകളെയും ചുമതലകളെയും ബാധിക്കുന്ന കാര്യങ്ങള്‍, സമൂഹത്തിന്‍െറ ധാര്‍മികതയും മൂല്യങ്ങളും പാരമ്പര്യവും കളഞ്ഞുകുളിക്കാതെ ചുമതലകള്‍ നിറവേറ്റുമെന്ന് പാര്‍ലമെന്‍റ് അംഗമാവുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞക്ക് വിപരീതമായുള്ള കാര്യങ്ങള്‍, പാര്‍ലമെന്‍റിന് അകത്തോ പുറത്തോ ചെയ്യുന്ന പാര്‍ലമെന്‍റ് അംഗത്തിന്‍െറ അന്തസ്സിന് നിരക്കാത്ത കാര്യങ്ങള്‍ എന്നിവയാണ് സമിതിയുടെ പരിഗണനയില്‍ വരിക.
ചുരുങ്ങിയത് അഞ്ച് എം.പിമാര്‍ ചേര്‍ന്ന് മറ്റൊരു എം.പിക്കെതിരെ മേല്‍പറഞ്ഞ ഏതെങ്കിലും കാരണം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയാല്‍ വിഷയം പാര്‍ലമെന്‍റ് മൂല്യ സമിതിക്ക് വിടും. തുടര്‍ന്ന് 15 ദിവസത്തിനകം സമിതി ഈ വിഷയത്തില്‍ നടപടി തുടങ്ങണം. ആരോപണവിധേയനായ എം.പിയെ ആരോപണം വ്യക്തമായി  രേഖാമൂലം സമിതി അറിയിക്കണം. ആരോപണം വിശദമായി അന്വേഷിക്കുന്ന സമിതി ആരോപണവിധേയനായ അംഗത്തിനുള്ള ശിക്ഷയടക്കം റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറും. ബൈലോയിലെ ആര്‍ട്ടിക്ക്ള്‍ 89 പ്രകാരമുള്ള ശിക്ഷയാണ് വിധിക്കുക. പാര്‍ലമെന്‍റില്‍ വോട്ടിനിട്ടാണ് ശിക്ഷ അംഗീകരിക്കുക. ആരോപണവിധേയനായ ആളും മന്ത്രാമാരും ഒഴികെയുള്ള അംഗങ്ങളാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു മാസത്തിനുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
കരടുബില്‍ പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്ത് പാസാക്കിയ ശേഷം മന്ത്രിസഭയുടെ പരിഗണനക്ക് വിടും. മന്ത്രിസഭയുടെ അംഗീകാരത്തിനുശേഷം അമീര്‍ ഒപ്പുവെച്ച് ഔദ്യാഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ബില്‍ നിയമമാവും.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP