സ്വാഗതം
WELCOME

News Update..

Saturday, January 26, 2013

നെഹ്രുവിനെ കരയിച്ച ഗാനത്തിന് അമ്പത് Madhyamam News Feeds

നെഹ്രുവിനെ കരയിച്ച ഗാനത്തിന് അമ്പത് Madhyamam News Feeds

Link to

നെഹ്രുവിനെ കരയിച്ച ഗാനത്തിന് അമ്പത്

Posted: 26 Jan 2013 12:01 AM PST

Image: 

 

ഇന്‍്റ്യയുടെ മനസുണര്‍ത്തിയ ദേശഭക്തി ഗാനങ്ങളും കവിതകളും അനേകം കവികള്‍ എഴുതിയിട്ടുണ്ട്. അവയില്‍ അനശ്വരങ്ങളായ ചിലതൊക്കെയേ നമ്മള്‍ ഓര്‍ക്കാറുള്ളൂ. എന്നാല്‍ അതെഴുതിയ കവികളെ അധികമാരും ഓര്‍ക്കാറില്ല. ആ രീതിയില്‍ അപ്രശസ്തനാണ് മലയാളികള്‍ക്ക് കവി പ്രദീപ്. എന്നാല്‍ അദ്ദേഹത്തിന്‍െറ അതിപ്രശസ്തമായ ദേശഭക്തിഗാനം കേള്‍ക്കാത്തവര്‍ കുറവാണ്. ‘ആയേ മേരി വദന്‍ കേ ലോഗോം’ എന്ന ഗാനം അതിന്‍െറ ഭാവനകൊണ്ടും ഭാഷാപരമായ ഒൗന്നത്യം കെണ്ടും ആലാപന വശ്യത കൊണ്ടും ഇന്‍്റ്യയെ പുളകം കൊള്ളിച്ചതാണ്. ഈ ഗാനത്തെ അതിപ്രശസ്തമാക്കിയത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കണ്ണീരാണ്. 
ഇന്‍്റ്യ-ചൈന  യുദ്ധനാന്തരം ഡെല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ലതാമങ്കേഷ്കര്‍ എന്ന ഇന്‍്റ്യയുടെ വനമ്പാടി ഈ ഗാനം പാടുമ്പോള്‍ കേട്ടിരുന്ന നെഹ്രുജിയുടെ കവിളിലൂടെ കണ്ണീരൊഴുകി. അന്നാ ഗാനം ലത ആലപിച്ചിട്ട് ഈ റിപ്പബ്ളിക് ദിനത്തില്‍ അമ്പതാണ്ട് തികയുന്നു. 
ആരെയും കരയിക്കുന്ന ഈ ഗാനം ഇന്‍്റ്യ- ചൈന യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ഒരു ധീരജവാനുള്ള പണ്രാമമായാണ് കവി പ്രദീപ് എഴുതിയത്. യുദ്ധത്തില്‍ വെടിയേറ്റ ജവാന്‍ തന്‍്റെ തോക്കിന്‍്റെ ബയണറ്റില്‍ തലചായ്ച്ച് അവസാനമായി ‘ജയ് ഹിന്ദ്..ജയ് ജയ് ഹിന്ദ് കീ സേന..’എന്നു പറഞ്ഞ് മരണം വരിക്കുന്ന വികാരോജ്വലമായ ചിത്രമാണ് കവി വരച്ചുകാട്ടിയത്. 
യുദ്ധാനന്തരം ആര്‍മിക്കുവേണ്ടി സംഭാവന പിരിക്കാന്‍ ഇന്‍്റ്യയിലെ ചലച്ചിത്രകാരന്‍മാര്‍ നടത്തിയ പരിപാടിക്കുവേണ്ടിയാണ് കവി പ്രദീപ് ഈ ഗാനം എഴുതിയത്. സി.രാമചന്ദ്ര അതിന് ഈണം പകര്‍ന്നു. അപ്പോള്‍ത്തന്നെ കവി പറഞ്ഞിരുന്നു തന്‍െറ വരികളോടു നീതി പുലര്‍ത്താന്‍ ഇന്‍്റ്യയില്‍ ലതയുടെ ശബ്ദം മാത്രമേയുള്ളൂ എന്ന്. അതിനെ അന്വര്‍ഥമാക്കുന്നതായിരുന്നു അവരുടെ ആലാപനം. 
എന്നാല്‍ അന്‍പതു വര്‍ഷം മുമ്പത്തെ റിപ്പബ്ളിക് ദിനത്തില്‍ ഈ ഗാനം ആലപിക്കുന്ന വേദിയില്‍ സംഘാടകര്‍ കവിയെ ക്ഷണിച്ചിരുന്നില്ല. പാട്ടുകേട്ട് പുളകിതനായ നെഹ്രു ആദ്യം അന്വേഷിച്ചത് കവിയെയാണ്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. പിന്നീട് രണ്ടു മാസത്തിനുശേഷം നെഹ്രു ബോംബെയില്‍ സന്ദര്‍ശനത്തിനത്തെിയപ്പോള്‍ കവിയെ അന്വേഷിക്കുകയും കവി അദ്ദേഹത്തെ രാജ്ഭവനിലത്തെി സന്ദര്‍ശിക്കുകയും ചെയ്തു. പിന്നീടാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ദേശീയകവി എന്ന ബഹുമതി നല്‍കിയത്. 
72 സിനിമകള്‍ക്കുവേണ്ടി ഗാനങ്ങളെഴുതിയിട്ടുള്ള കവി പ്രദീപ് 1700ലേറെ ഗാനങ്ങര്‍ എഴുതിയിട്ടുണ്ട്. ഉജ്ജയിനിക്കടുത്ത് ബാദ് നഗറില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കവിയുടെ യഥാര്‍ഥ പേര് രാമചന്ദ്ര നാരായണ്‍ജി ദ്വിവേദി എന്നായിരുന്നു. അദ്ദേഹത്തിന്‍െ തൂലികാനാമമാണ് കവിപ്രദീപ്. 1997ല്‍ ദാദാ സാഹിബ് ഫാല്‍കേ അവാര്‍ഡ് ലഭിച്ച അദ്ദേഹം 1998ല്‍ നിര്യാതനായി.
features: 
Facebook

ആലപ്പുഴയില്‍ മിനി ഹൗസ്‌ബോട്ട് മുങ്ങി നാല് മരണം

Posted: 25 Jan 2013 11:23 PM PST

Image: 

ആലപ്പുഴ: പുന്നമടക്കായലില്‍ മിനി ഹൗസ്‌ബോട്ട് മുങ്ങി നാലു പേര്‍ മരിച്ചു. ചെന്നൈ നുങ്കമ്പാക്കം സ്വദേശിനികളായ രോഹിണി (37), സുകേശിനി (26), സുസ്മിത (12), ഇലക്ക്യ (4) എന്നിവരാണ് മരിച്ചത്. നീത (44), ഷഹാന (4) എന്നിവരെ ഗുരുതരാവസ്ഥയില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ചെന്നൈയില്‍ നിന്നെത്തിയ 63 അംഗ വിനോദയാത്ര സംഘത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ നുങ്കമ്പാക്കത്തെ ഹിയറിങ് എയ്ഡ് സെന്ററിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ്. സംഘത്തില്‍ 15 പേര്‍ കുട്ടികളാണ്.

എറണാകുളത്തുനിന്ന് രാവിലെ ആലപ്പുഴയില്‍ എത്തിയ സംഘം പുന്നമടയില്‍ ആതിര എന്ന ചെറിയ ഹൗസ് ബോട്ടില്‍ നിന്ന് ലില്ലി ഡാര്‍ലിങ് എന്ന വലിയ ഹൗസ് ബോട്ടിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ ആതിര ബോട്ട് മുങ്ങിയാണ് അപകടം സംഭവിച്ചത്. ചെറിയ ബോട്ടില്‍ ഉള്‍ക്കൊള്ളുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് ഒരു ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ബോട്ട് തലകീഴായി മറിയുകയായിരുന്നു. 15ഓളം പേര്‍ വെള്ളത്തില്‍ വീണു. ബോട്ടിനടിയില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. മുങ്ങിയ ഹൗസ്‌ബോട്ടും പൊക്കിയെടുത്തു.
ഡോ.തോമസ് ഐസക്ക് എം.എല്‍.എ, കലക്ടര്‍ പി.വേണുഗോപാല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

 

വെനിസ്വേലയില്‍ ജയിലില്‍ കലാപം: 50 മരണം

Posted: 25 Jan 2013 10:58 PM PST

Image: 

കാറക്കാസ്: പടിഞ്ഞാറന്‍ വെനിസ്വേലയിലെ ജയിലില്‍ തടവുകാരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 50 പേര്‍ മരിച്ചു. 90 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുറിബാന ജയിലില്‍ തടവുകാരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ സൈന്യം നടത്തിയ ശ്രമത്തിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ആയുധമുണ്ടെന്ന് വിവരം ലഭിക്കുന്നതിന്റെടിസ്ഥാനത്തില്‍ നാഷണല്‍ ഗാര്‍ഡ് ജയിലുകളില്‍ പരിശോധന നടത്താറുണ്ടെന്ന് ജയില്‍ സേവന മന്ത്രി ഇറിസ് വെരേല പറഞ്ഞു. യുറിബാന ജയിലില്‍ നേരത്തെ അക്രമങ്ങള്‍ ഉണ്ടാവാറുള്ളതിനാല്‍ തടവുകാരെ നിരായുധരാക്കാന്‍ വേണ്ടി പരിശോധന നടത്തേണ്ടത് അത്യാവശ്യമായിരുന്നു. പരിശോധനക്കിടെ തടവുകാര്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും കലാപം സൃഷ്ടിക്കുകയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

കാനായി കണ്ട ദുബൈ

Posted: 25 Jan 2013 10:32 PM PST

Image: 

‘ദുബൈ നഗരം ഒരു വലിയ കൂട്ടുകുടുംബമായിട്ടാണ് എനിക്കു തോന്നിയത്. ആ കോണ്‍ക്രീറ്റ് വനങ്ങളുടെ മുന്നില്‍ പ്രകൃതിയിലെ വനാന്തരങ്ങള്‍ നാണിച്ചുപോകും. പ്രൗഢഗംഭീരവും സുന്ദരവുമായ ആ നഗരം എന്നെ ഒരുപാട് വശീകരിച്ചു. സംശയമില്ല, ദുബൈ ലോകത്തിന്റെപറുദീസ തന്നെ’.  ഇതു പറയുന്നത് പ്രകൃതിയെ ഉപാസിക്കുന്ന ബൃഹദാകാരങ്ങളുടെ ശില്പി കാനായി കുഞ്ഞിരാമന്‍. തന്റെആദ്യത്തെ ഗള്‍ഫുയാത്ര സമ്മാനിച്ച അനുഭവങ്ങളുടെ നിറവിലാണ് കാനായി.

‘അബുദാബി ശക്തി തിയേറ്റേഴ്സിന്റെസംഘാടകരായ ശ്രീ.പത്മനാഭനും കൃഷ്ണകുമാറും പൂജപ്പുരയിലെ എന്റെവാസസ്ഥലത്ത് അവാര്‍ഡ് കൊണ്ടുവന്നു തന്നപ്പോള്‍ ഒരു അപേക്ഷകൂടിയുണ്ടായിരുന്നു. ‘കാനായി സാര്‍ ഞങ്ങളുടെ വേദിയില്‍ ഒന്നു വരണം. അബുദാബിയിലെ പ്രവാസി മലയാളികളുടെ വലിയൊരു ആഗ്രഹമാണ് ഞങ്ങള്‍ അറിയിക്കുന്നത്’.

 വരണ്ട മരുഭൂമിയുടെ ചിത്രമാണ് എന്റെമനസിലേക്കോടിയെത്തിയത്. ഇതിനു മുമ്പ് പല മലയാളി സംഘടനകളും ക്ഷണിച്ചിട്ടുണ്ടെങ്കിലും ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ പുറകോട്ടു വലിച്ചു. പച്ചപ്പില്ലാത്ത, പുഴകളും കുളങ്ങളും വനങ്ങളുമൊന്നുമില്ലാത്ത ഗള്‍ഫുനാട്ടിലേക്ക് എന്തിനു പോകണം? കോണ്‍ക്രീറ്റ് വനങ്ങളും പണത്തിനുമുകളില്‍ കെട്ടിപ്പൊക്കിയ തിളക്കങ്ങളും കാണാന്‍ എനിക്കു താല്‍പര്യമില്ലായിരുന്നു. അബുദാബി ശക്തി തീയറ്റേഴ്സിന്റെഭാരവാഹികള്‍ നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് കഴിഞ്ഞ മാസം ഞാനും ഭാര്യ നളിനിയും ഇവിടെനിന്ന് വിമാനം കയറിയത്.

അബുദാബിയെ ലക്ഷ്യമാക്കി വിമാനം താഴുമ്പോള്‍ ചില്ലുജാലകങ്ങള്‍ക്കപ്പുറത്ത് എന്നെ വിസ്മയിച്ചുകൊണ്ട് ഒരു പറുദീസ പ്രത്യക്ഷപ്പെട്ടു. ആരാണിതിന്റെശില്പി! ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നുപോയി. ഗള്‍ഫിനെക്കുറിച്ചുള്ള എന്റെസങ്കല്പങ്ങളെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ തലകീഴ്മറിഞ്ഞു. മലമടക്കുകള്‍ക്കിടയില്‍ പൂഴിമണ്ണുകൊണ്ട് പല രൂപത്തിലും ഭാവത്തിലുമുള്ള കൂറ്റന്‍ ശില്പങ്ങള്‍പോലെ മണല്‍ക്കൂനകള്‍. മാരുതന്‍ (കാറ്റ്) എന്ന വലിയ ശില്പിയെ ഞാന്‍ മനസുകൊണ്ടു നമിച്ചു. ആരും വൃത്തികേടാക്കാത്ത പരിശുദ്ധമായ മണല്‍കൊണ്ട് സൃഷ്ടിക്കപ്പെട്ട ആ ശില്പങ്ങളെ കാറ്റ് അനുനിമിഷം രൂപമാറ്റം വരുത്തിക്കളിക്കുകയാണ്. കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്നത് ഈ മണല്‍കാട്ടിലായിരിക്കുമോ?

തൂത്തുതുടച്ചിട്ട അകത്തളങ്ങള്‍ തോറ്റുപോകുന്ന നിരത്തിലൂടെ ഞങ്ങള്‍ സഞ്ചരിക്കുന്ന കാര്‍ ഒഴുകുകയാണ്. വാഹനങ്ങള്‍ നിരയായി ഒഴുകുമ്പോഴും എവിടെയും തട്ടുംമുട്ടുമില്ല. ട്രാഫിക് പൊലീസിനെ കണികാണാന്‍പോലുമില്ല. എന്നിട്ടും വാഹനങ്ങള്‍ സിഗ്നലുകള്‍ക്കുമുന്നില്‍ അനുസരണയോടെ നില്‍ക്കുന്നു. വളയം പിടിക്കുന്ന എല്ലാവരുടെയും മനസിന് ഒരേ വേഗത. ഒരുത്തനെ കടത്തിവെട്ടാന്‍ ആരും ശ്രമിക്കുന്നില്ല. ക്ഷമയുടെ പര്യായമായിട്ടാണ് ആ റോഡുയാത്ര എനിക്കു തോന്നിയത്. മനുഷ്യനെ നിയമം അനുസരിപ്പിക്കാന്‍ കാക്കിക്കുപ്പായക്കാരോ ലാത്തിയോ ജലപീരങ്കിയോ ഒന്നും ഇവിടെ ആവശ്യമില്ല. എല്ലാം ശ്രദ്ധിക്കാന്‍ ഒരാളുണ്ട് എന്ന തോന്നല്‍ മാത്രമാണ് ഇവരെ നയിക്കുന്നത്. ചെങ്കോലും കിരീടവും ശക്തമായ നിയമങ്ങളും ഒരു രാജ്യത്തെ എങ്ങനെ പരിരക്ഷിക്കുന്നുവെന്ന് മനസിലാക്കാന്‍ ആ റോഡുയാത്രയും വഴിയോരദൃശ്യങ്ങളും മാത്രം മതി.

അബുദാബി ശക്തി തിയേറ്റേഴ്സിന്റെസ്നേഹോഷ്മളമായ സ്വീകരണപരിപാടി കഴിഞ്ഞ് ദുബൈ നഗരം കാണിക്കാന്‍ സംഘാടകര്‍ ഞങ്ങളെ കൊണ്ടുപോയി. അബുദാബിയില്‍നിന്ന് 200 കിലോമീറ്റര്‍ അപ്പുറമുള്ള ദുബൈയിലെത്താന്‍ വെറും ഒരു മണിക്കൂര്‍ കാര്‍യാത്ര. തമ്പാനൂരില്‍നിന്ന് ശ്രീകാര്യം കഴിഞ്ഞുകിട്ടാനും ഇതേ സമയമെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിങ്ങ് ബുര്‍ജ് ഖലീഫയെക്കുറിച്ചാണ് സംഘാടകര്‍ ഞങ്ങളോട് സംസാരിക്കുന്നത്. ദുബൈയുടെ ലാന്‍ഡ്മാര്‍ക്കായി മാറിയ രണ്ടായിരം അടി ഉയരമുള്ള ആ കെട്ടിടം എന്നെ അത്രകണ്ട് അത്ഭുതപ്പെടുത്തിയില്ല. അതിലേറെ എന്നെ അമ്പരപ്പിച്ചത് മറ്റു പലതുമായിരുന്നു.

പരസ്യബോഡുകള്‍ക്കൊണ്ട് വൃത്തികേടാക്കാത്ത ഒരു നഗരത്തെക്കുറിച്ച് എനിക്കു സങ്കല്പിക്കാന്‍പോലുമായിരുന്നില്ല. ആ യാഥാര്‍ത്ഥ്യം ഞാനവിടെ കണ്ടു. അതിഗംഭീരമായി അണിയിച്ചൊരുക്കിനിര്‍ത്തിയ ഒരു സുന്ദരിയെപ്പോലെ ആ നഗരം എന്നെ വശീകരിച്ചു. കെട്ടിടങ്ങള്‍ക്കുപോലുമുണ്ട് അത്ഭുതപ്പെടുത്തുന്ന അച്ചടക്കം. ഒരേ നിറം, ഒരേ രൂപം. പ്രകൃതിയുമായി ലയിച്ചുചേര്‍ന്ന രീതിയിലാണ് കെട്ടിടസമുച്ചയങ്ങളുടെ കിടപ്പ്. മണലാരുണ്യത്തിന് ഇണങ്ങുന്ന നിറംതന്നെയാണ് എല്ലാ കെട്ടിടങ്ങള്‍ക്കും. നമ്മുടെ നാട്ടിലേതുപോലെ കെട്ടിടം പൊക്കി അപ്പക്സും ഏഷ്യന്‍പെയിന്‍്റുമൊക്കെ പൂശി താന്‍പോരിമ കാണിക്കാന്‍ ഇവിടെ അവസരമില്ല. മനുഷ്യരെ പല തട്ടുകളില്‍ നിര്‍ത്താത്ത ഈ കെട്ടിടസംസ്കാരം എത്ര മഹത്തരം. ദുബൈ നഗരം ശരിക്കും ഒരു കൂട്ടുകുടുംബംതന്നെ. കോണ്‍ക്രീറ്റുവനങ്ങളോടുള്ള എന്റെവെറുപ്പ് ഇവിടെ അലിഞ്ഞില്ലാതായി.

നിരത്തിലിറങ്ങി നടക്കുമ്പോള്‍ നഗരപാര്‍ശ്വത്തിലുള്ള മരുഭൂമിയുടെ ചൂടും വിജനതയും നമ്മുടെ മനസില്‍നിന്ന് എവിടേക്കോ ഓടിയൊളിക്കുന്നു. നട്ടുനനച്ചുണ്ടാക്കിയ പച്ചപ്പിന്റെനനുവറിഞ്ഞ് നഗരം നിലകൊള്ളുമ്പോള്‍ ദൈവത്തിന്റെസ്വന്തം നാട്ടില്‍നിന്നുവന്ന ഞാനും നാണിച്ചുപോയി. കാരണം നാം  പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ ഇവര്‍ സൃഷ്ടിച്ചെടുക്കുന്നു. മഴ പെയ്യാത്ത നാട്ടില്‍ കുഴലിലൂടെ വെള്ളമെത്തിച്ച് ഇവര്‍ പച്ചപ്പിന്റെരാജ്യത്തെ ഉണ്ടാക്കിയെടുക്കുന്നു. നമ്മുടെ നാട്ടിലെ ചെമ്പകം മുതല്‍ ചെത്തിവരെ എല്ലാ ഇനം ചെടികളും മരങ്ങളും വല്ലികളും അവിടെ തഴച്ചുവളരുന്നത് കണ്ട് ഞാന്‍ അറിയാതെ മൂക്കത്ത് വിരല്‍വച്ചുപോയി. കുരങ്ങന്റെകയ്യില്‍ കിട്ടിയ പൂമാലയാണല്ലോ നമുക്ക് കേരളം എന്നു ഞാന്‍ ചിന്തിച്ചുപോയി. ഇവിടെയൊരു പുഴയുണ്ടായിരുന്നുവെന്നും ഇവിടെയൊരു കുന്നുണ്ടായിരുന്നുവെന്നും അടുത്ത തലമുറയോടു പറയേണ്ട സ്ഥിതിയിലേക്ക് കേരളത്തിന്റെഭൂമിക നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണല്ലോ. വിളവുതിന്നുന്ന വേലികള്‍ക്കു നടുവില്‍ നമ്മുടെ നാടിന്റെഭാവി എന്തായിത്തീരുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ബുര്‍ജ് ഖലീഫ രാജ്യത്തിന്റെഅഭിമാനകരമായ സൃഷ്ടിതന്നെയാണെന്നതില്‍ സംശയമില്ല. ലോകം ഇവിടേക്ക് ഉറ്റു നോക്കുന്നത് ഈ ലാന്‍ഡ്മാര്‍ക്കിലൂടെയാണ്. അതിവേഗമുയരുന്ന ലിഫ്റ്റില്‍ മുകളിലേക്ക്   പോകുമ്പോള്‍ ഏഴുലോകവും കണ്ടുകഴിഞ്ഞ പ്രതീതി. മേഘങ്ങളെ തൊടാന്‍പറ്റുന്നത്ര ഉയരത്തിലാണ് ബുര്‍ജ് ഖലീഫയുടെ മുകള്‍ത്തട്ട്. രാത്രിനേരത്ത് അവിടെനിന്ന് താഴേക്കു നോക്കിയാല്‍ ആകാശവും നക്ഷത്രങ്ങളും തലകീഴ്മറിഞ്ഞോയെന്നു തോന്നിപ്പോകും. ഷോപ്പിങ് കോംപ്ളക്സുകള്‍ ശാസ്ത്രീയമായ ക്രമീകരണംകൊണ്ട് ആകര്‍ഷകമാണ്. നമ്മുടെ സമയം ഒട്ടും കളയാതെ പര്‍ച്ചേസ് നടത്താവുന്ന തരത്തിലാണ് അവയുടെ രൂപകല്പന. ഉപഭോക്താവിനെ മാനിക്കുന്ന ഒരു നല്ല കച്ചവടസംസ്കാരമാണ് ഞാവിടെ കണ്ടത്.

മനുഷ്യനെ മാറ്റുന്നത് പരിതസ്ഥിതിയാണെന്ന പുതിയ പാഠം ഞാന്‍ പഠിച്ചത് ഈ ഗള്‍ഫുയാത്രയിലാണ്. കാരണം കേരളത്തില്‍നിന്നു വന്നവര്‍ ഇവിടെയെത്തുമ്പോള്‍ നിയമം അനുസരിക്കുന്ന പൗരന്മാരായി മാറുന്നു. ഓഫീസില്‍ കൃത്യസമയത്തെത്തുന്നു. റോഡുനിമയങ്ങള്‍ പാലിക്കുന്നു. അച്ചടക്കത്തോടെ ജീവിക്കുന്നു. തൊഴില്‍തേടി ഇവിടെയെത്തുന്ന മലയാളിക്ക് പുതിയ നിയമങ്ങളെക്കുറിച്ച് ആരും ക്ളാസെടുക്കുന്നില്ല. അവന്‍ സ്വയം മാറുകയാണ്. പരിതസ്ഥിതിയാണ് അവനെ പരിവര്‍ത്തനപ്പെടുത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, അനന്തവിശാലമായ മണലാരണ്യത്തിനു നടുവില്‍ നങ്കൂരമിട്ട ദുബൈ എന്ന വലിയ കപ്പലില്‍നിന്ന് ഇറങ്ങിപ്പോരാന്‍ മനസുവന്നില്ല.

ഈ മനോഹരതീരത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്ന ശക്തി തിയറ്റേഴ്സിനും പത്മനാഭനും കൃഷ്ണകുമാറിനും അബുദാബിയിലെയും ദുബൈയിലേയും എല്ലാ മലയാളിസുഹൃത്തുക്കള്‍ക്കും ഒരായിരം നന്ദി.

ഫരീദാബാദില്‍ വിദ്യാര്‍ഥിനി മാരക പരിക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍

Posted: 25 Jan 2013 10:31 PM PST

Image: 

ഫരീദാബാദ്: ദല്‍ഹിക്കടുത്ത് ഫരീദാബാദില്‍ വിദ്യാര്‍ഥിനിയെ മാരക പരിക്കുകളോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തിലും വയറിലും മാരകമായ മുറിവുകളേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. മൂര്‍ച്ചയേറിയ കത്തി കൊണ്ട് പരിക്കേല്‍പിച്ചതാണെന്നാണ് പൊലീസിന്റെപ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചാതായി പൊലീസ് പറഞ്ഞു.  

അതേസമയം, പീഡനത്തിന് ഇരയായ ശേഷമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്ന് കുടുബം ആരോപിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തിയിട്ടുണ്ട്.

ട്യൂഷന്‍ ക്ളാസിന് പോയ പെണ്‍കുട്ടി വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഒരു  യുവാവ് പെണ്‍കുട്ടിയെ ക്ളാസില്‍ നിന്ന് വലിച്ചിറക്കി കൊണ്ട് പോയതായി സുഹൃത്തുക്കള്‍ മൊഴിനല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് മേഖലയില്‍ കുടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
 

ദുബൈ മാരത്തണില്‍ ഇത്യോപ്യന്‍ ആധിപത്യം

Posted: 25 Jan 2013 09:28 PM PST

Image: 
Subtitle: 
ലെലിസ ദെസിസയും ടിര്‍ഫി സെഗായെയും ജേതാക്കള്‍

ദുബൈ: കനത്ത മൂടല്‍ മഞ്ഞിനെ സാക്ഷിനിര്‍ത്തി നടന്ന സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ദുബൈ മാരത്തണില്‍ ഇത്യോപ്യന്‍ ആധിപത്യം. പുരുഷ- വനിത വിഭാഗങ്ങളില്‍ ആദ്യ സ്ഥാനങ്ങള്‍ ഇത്യോപ്യന്‍ താരങ്ങള്‍ തൂത്തുവാരി. പുരുഷന്മാരുടെ വിഭാഗത്തില്‍ ലെലിസ ദെസിസയും വനിതകളുടെ വിഭാഗത്തില്‍ ടിര്‍ഫി സെഗായെയും ജേതാക്കളായി. 42.195 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂറും നാല് മിനുട്ടും 45 സെക്കന്‍ഡുമെടുത്ത് പൂര്‍ത്തിയാക്കിയാണ് ലെലിസ ദെസിസ രണ്ട് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള മാരത്തണ്‍ ജേതാവായത്. രണ്ട് മണിക്കൂറും 23 മിനുട്ടും 23 സെക്കന്‍ഡുമെടുത്താണ് ടിര്‍ഫി സെഗായെ ഒന്നാമതെത്തിയത്.
നാട്ടുകാരായ എതിരാളികളെ കടുത്ത പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ലെലിസ കിരീടം ചൂടിയത്. ബെര്‍ഹാനു ഷിഫറോ 2:04:48 സെക്കന്‍ഡിലും ടാഡിസെ ടോല 2:04:49 സെക്കന്‍ഡിലും ഫിനിഷ് ചെയ്ത് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വനിതകളുടെ വിഭാഗത്തില്‍ എഹിടു കിറോസ്, അമാനെ ഗോബിന എന്നിവര്‍ യഥാക്രമം 2:23:39, 2:23:50 സെക്കന്‍ഡില്‍ ഓടിയെത്തി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒരുകാലത്ത് ദുബൈ മാരത്തണില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കെനിയക്കാര്‍ ഇത്തവണ നിരാശപ്പെടുത്തി. മൂന്നു തവണ ലണ്ടന്‍ മാരത്തണ്‍ ജേതാവായ കെനിയയുടെ മാര്‍ട്ടിന്‍ ലെയും ചിക്കാഗോ മാരത്തണ്‍ ജേതാവായ മോസസ് മോസോപും അവസാന നിമിഷം പിന്മാറുകയായിരുന്നു.
ദുബൈ മാരത്തണ്‍ റെക്കോഡിനൊപ്പമെത്താനായില്ലെങ്കിലും വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മത്സര ശേഷം ലെലിസ പറഞ്ഞു. പുരുഷന്മാരുടെ വിഭാഗത്തില്‍ 2:04:23 സെക്കന്‍ഡും വനിതകളുടെ വിഭാഗത്തില്‍ 2:19:31 സെക്കന്‍ഡുമാണ് നിലവിലെ റെക്കോഡ്.
മൂടല്‍ മഞ്ഞിനെയും തണുപ്പിനെയും അവഗണിച്ച് റെക്കോഡ് പങ്കാളിത്തമാണ് ഇത്തവണ മാരത്തണിനുണ്ടായത്. രാവിലെ ഏഴിന് ദുബൈ ഡൗണ്‍ടൗണില്‍ നിന്ന് തുടങ്ങിയ മാരത്തണില്‍ 24000 പേര്‍ പങ്കെടുത്തതായാണ് ഔദ്യാഗിക കണക്ക്. 10 കി.മീറ്റര്‍ റോഡ് റേസും മൂന്ന് കി.മീറ്റര്‍ ഫണ്‍റേസും ഇതോടൊപ്പം നടന്നു.
 

രാജ്യം ഇന്ന് 64ാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു

Posted: 25 Jan 2013 09:28 PM PST

Image: 

ന്യൂദല്‍ഹി: കനത്ത സുരക്ഷയില്‍ രാജ്യം 64മത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു. രാജ്പഥില്‍ റിപബ്ളിക്ദിന ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗിയേല്‍ വാങ് ചുക് ആണ് ഇത്തവണത്തെ വിശിഷ്ടാതിഥി. രാഷ്ട്രപതിഭവന് മുന്നിലെ വിജയ്ചൗക്കില്‍ നിന്ന് രാജ്പഥ് വഴി ഇന്ത്യാ ഗേറ്റിലൂടെ ചെങ്കോട്ടയിലേക്ക് നീങ്ങുന്ന് റിപ്പബ്ളിക്ദിന പരേഡില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സല്യൂട്ട് സ്വീകരിച്ചു.

ഇന്ത്യയുടെ സൈനിക കരുത്തും സാംസ്കാരിക സമ്പന്നതയും വിളിച്ചോതുന്ന പരേഡിനോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും നടന്നു. കേരളം ഉള്‍പ്പെടെ പതിനാലു സംസ്ഥാനങ്ങളുടേയും അഞ്ച് കേന്ദ്ര മന്ത്രാലയങ്ങളുടേയും ടാബ്ളോകളും പരേഡില്‍ അണിനിരന്നു. കേരള ടൂറിസത്തിന്റെസാധ്യതകളാണ് സംസ്ഥാനം ഒരുക്കിയിരിക്കുന്ന ടാബ്ളോയിലെ പ്രമേയം.

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. അര്‍ധ സൈനികരും ദേശീയ സുരക്ഷ ഗാര്‍ഡുകളും ഉള്‍പ്പെടെ 25,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ളിക് ദിന ചടങ്ങുകള്‍ നടക്കുന്ന രാജ്പഥ് മുതല്‍ റെഡ്ഫോര്‍ട്ട് വരെയുള്ള എട്ട് കിലോമീറ്റര്‍ പരിധി പൂര്‍ണമായും സുരക്ഷ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. 160 സിസി ടിവി കാമറകളാണ് നിരീക്ഷണത്തിന് വേണ്ടി സ്ഥാപിച്ചിട്ടുള്ളത്. പരേഡ് നടക്കുന്ന സമയത്ത് അതിസുരക്ഷാ മേഖലയില്‍ വ്യോമനിരോധം ഏര്‍പ്പെടുത്തി. അട്ടിമറി പ്രവര്‍ത്തനം തടയുന്നതിന് പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്നും പരേഡ് നടക്കുന്ന മേഖല പ്രത്യേക സുരക്ഷ, ഭീകര വിരുദ്ധ സംവിധാനത്തിന്റെനിരീക്ഷണത്തിലാണെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

കായികദിനാഘോഷത്തിന് ആവേശത്തോടെ ഖത്തര്‍ ഒരുങ്ങുന്നു

Posted: 25 Jan 2013 09:23 PM PST

Image: 

ദോഹ: ഫെബ്രുവരി 12ന് നടക്കുന്ന രണ്ടാമത് ദേശീയ കായികദിനാഘോഷങ്ങള്‍ക്കായി രാജ്യമെങ്ങും ആവേശപൂര്‍വ്വമായ ഒരുക്കം. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പ്രവാസി സംഘടനകള്‍, സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്പോര്‍ട്സ് ക്ളബ്ബുകള്‍, യൂത്ത് സെന്‍ററുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
ദേശീയ കായികദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. കായികദിനത്തിന്‍െറ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ട് പേജുകളിലും ദിനംപ്രതി ആരാധകര്‍ വര്‍ധിച്ചുവരുന്നതായി സംഘാടകസമിതി അറിയിച്ചു. ലോകകായിക ഭൂപടത്തില്‍ ഖത്തറിന്‍െറ സാന്നിധ്യമറിയിച്ച മുന്‍നിര താരങ്ങള്‍ ദേശീയ കായികദിനത്തിന്‍െറ അംബാസഡര്‍മാരായി രംഗത്തുണ്ട്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് വേണ്ടിയുള്ള 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത അബ്ദുറഹ്മാന്‍ അബ്ദുല്‍ഖാദറിനെ ഔദ്യാഗിക അംബാസഡറായി നേരത്തെ നിയമിച്ചിരുന്നു. ഖത്തറിന്‍െറ അതിവേഗ ഓട്ടക്കാരി നൂര്‍ അല്‍ മാലിക്കിയും അംബാസഡറായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു. ലണ്ടന്‍ ഒളിമ്പിക്സിലൂടെ ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ ഖത്തരി വനിതയാണ് നൂറ അല്‍ മാലിക്കി. സ്പോര്‍ട്സിനെ പ്രോത്സാഹിപ്പിക്കാനും സ്പോര്‍ട്സിലൂടെ ജനങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്താനുമുള്ള മികച്ച അവസരമാണ് ദേശീയ കായികദിനമെന്ന് അവര്‍ പറഞ്ഞു. അത് ലറ്റിക്സ് തന്‍െറ ജീവിതം തന്നെ മാറ്റി. വരുന്ന തലമുറക്ക് സ്പോര്‍ട്സില്‍ മാതൃകയാകുകയാണ് ലക്ഷ്യം. കായികവിനോദം കൂടുതല്‍ ഊര്‍ജവും ആരോഗ്യവും ഉന്‍മേഷവും പ്രസരിപ്പും നല്‍കും. കായികദിനാഘോഷങ്ങളിലൂടെ ഖത്തറിന് മെച്ചപ്പെട്ട സ്പോര്‍ട്സ് സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കായിദിനത്തിന് ബര്‍വ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളും ഖത്തര്‍ റെയിലും ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിവിധ കായിക, സാമൂഹിക, സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡിപ്ളോമാറ്റിക് ക്ളബ്ബില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കായി ബര്‍വയിലെ പ്രത്യേക സംഘം ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഫുട്ബാള്‍, ബാസ്കറ്റ്ബാള്‍, വോളിബാള്‍ തുടങ്ങിയ പരിപാടികള്‍ക്ക് പുറമെ മറ്റ് കലാ, കായിക പരിപാടികളും ഉണ്ടായിരിക്കും. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.

സിറിയന്‍ സഹായ ഉച്ചകോടി ബുധനാഴ്ച; 60ലധികം രാജ്യങ്ങള്‍ പങ്കെടുക്കും

Posted: 25 Jan 2013 09:08 PM PST

Image: 

കുവൈത്ത് സിറ്റി: ബശ്ശാറുല്‍ അസദിന്‍െറ ഏകാധിപത്യ ഭരണവും അതിനെതിരായ പോരാട്ടവും കലുഷിതമാക്കിയ സിറിയയിലെ സിവിലയന്മാരെയും അഭയാര്‍ഥികളെയും സഹായിക്കുന്നതിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന സിറിയന്‍ സഹായ ഉച്ചകോടി ഈമാസം 30ന് കുവൈത്തില്‍ നടക്കും അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് മുന്‍കൈയെടുത്ത് നടത്തുന്ന ഉച്ചകോടിയില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സംബന്ധിക്കും.
സമ്മേളനത്തില്‍ 60ലധികം രാജ്യങ്ങളും 20ഓളം സന്നദ്ധ സംഘടനകളും ഉച്ചകോടിക്കെത്തുന്നുണ്ട്. യുനൈറ്റഡ് നാഷന്‍സ് ഓഫീസ് ഫോര്‍ ദ കോഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് (ഒ.സി.എച്ച്.എ) മുന്‍കൈയെടുത്താണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് ഉദ്്ഘാടനം ചെയ്യുന്ന ഉച്ചകോടിയെ തുടര്‍ന്ന് ബാന്‍ കി മൂണ്‍ അഭിസംബോധന ചെയ്യും.
ഒ.സി.എച്ച്.എയുടെ കണക്കുകൂട്ടല്‍ പ്രകാരം ഒന്നര ബില്യന്‍ ഡോളര്‍ ആണ് സിറിയന്‍ സിവിലയന്മാരെയും അഭയാര്‍ഥികളെയും സഹായിക്കാന്‍ ആവശ്യമുള്ളത്. അടുത്ത ആറു മാസത്തേക്ക് ആവശ്യമായ സംഖ്യയാണിത്. രണ്ടു രീതിയിലാണ് ഒ.സി.എച്ച്.എ സഹായമെത്തിക്കുന്നത്. സിറിയന്‍ ഹ്യൂമാനിറ്റേറിയന്‍ റെസ്പോണ്‍സ് പ്ളാന്‍ (എസ്.എച്ച്.എ.ആര്‍.പി) ആണ് ഒന്ന്. രാജ്യത്തിനകത്ത് പ്രയാസമനുഭവിക്കുന്ന ഏകദേശം 40 ലക്ഷം പേരെ സഹായിക്കാനുള്ള ഇതില്‍ ആവശ്യമായത് ഒരു ബില്യന്‍ ഡോളറാണ്. സിറിയ റീജ്യണല്‍ റെസപോണ്‍സ് പ്ളാന്‍ (ആര്‍.ആര്‍.പി) ആണ് രണ്ടാമത്തേത്. ജോര്‍ദാന്‍, ഇറാഖ്, ലബനന്‍, തുര്‍ക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക് പലായനം ചെയ്ത സിറിയന്‍ അഭയാര്‍ഥികളായ ഏകദേശം 20 ലക്ഷം പേരെ സഹായിക്കാനുള്ള ഈ പദ്ധതിയിലേക്ക് ആവശ്യം 519 മില്യന്‍ ഡോളറാണ്. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്ര നേതാക്കള്‍ നല്‍കുന്ന വാഗ്ദാനം വഴി ഇത്രയും തുക സമാഹരിക്കകാനാവുമെണന്നാണ് യു.എന്നിന്‍െറ പ്രതീക്ഷ.
സിറിയന്‍ ജനങ്ങളെ സഹായിക്കുന്നതിന് ഉച്ചകോടി വിളിച്ചുകൂട്ടുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ ശ്രമത്തിന് വിവിധ ലോക രാജ്യങ്ങളും നേതാക്കളും നല്ല പിന്തുണയാണ് ഇതിനകം അറിയിച്ചത്. ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ പ്രത്യേക താല്‍പര്യം കാണിച്ച കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിനെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
അതിനിടെ, സിറിയന്‍ വിഷയത്തില്‍ ഇതുവരെ വിളിച്ചുചേര്‍ച്ച സമ്മേളനങ്ങളിലും ഉച്ചകോടികളിലും ബശ്ശാര്‍ ഭരണകൂടത്തിന്‍െറ നിലപാടുകളെ ന്യായീകരിച്ച റഷ്യ കുവൈത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യു.എന്‍. സെക്രട്ടറി ജനറലിലെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റഷ്യയെ പ്രതിനിധീകരിച്ച് ആരാണ് പങ്കെടുക്കുകയെന്നോ പ്രസിഡന്‍റ് സംബന്ധിക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം, ബഹ്റൈന്‍, ജോര്‍ദാന്‍, ഖത്തര്‍, ടുനീഷ്യ തുടങ്ങിയ അറബ് രാജ്യങ്ങള്‍ തങ്ങളുടെ പ്രധാന നേതക്കളെയും ഔദ്യാഗിക സംഘത്തെയും അയക്കുമെന്ന ഉറപ്പാണ് നല്‍കിയത്. ഇന്ത്യയില്‍നിന്ന് വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.

ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് വീതം ഭൂമി നല്‍കും- മുഖ്യമന്ത്രി

Posted: 25 Jan 2013 08:50 PM PST

Image: 

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരഹിതരായ ഒരുലക്ഷം കുടുംബങ്ങള്‍ക്ക് മൂന്നു സെന്റ് ഭൂമി വീതം ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഗസ്റ്റ് 15ന് മുമ്പ് ഭൂമി വിതരണം നടത്തുമെന്നും റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

സ്ത്രീ സുരക്ഷക്കായി കര്‍ശനനിയമങ്ങള്‍ കൊണ്ടുവരും. എന്നാല്‍ നിയമത്തിലുപരി സമൂഹത്തിന്റെ മനസ്സ് മാറണം. സ്ത്രീ-പുരുഷ സമത്വമാണ് ഇന്ത്യയുടെ പൈതൃകം. ഇതില്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ടോ എന്നു വിമര്‍ശനാത്മകമായി പരിശോധിക്കണം.

വിലക്കയറ്റവും വരള്‍ച്ചയും മാലിന്യനിര്‍മാര്‍ജ്ജനവുമാണ് സംസ്ഥാനത്ത് ആസന്നമായ വെല്ലുവിളികള്‍. ഈ മൂന്നു കാര്യങ്ങളിലും ഒരു രീതിയിലുള്ള വിട്ടുവീഴ്ചക്കും ഇടമില്ല. കൃത്രിമവിലക്കയറ്റം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഭൂരഹിതരും ഭവന രഹിതരും ഇല്ലാതാകുമ്പോഴാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാവിലെ എട്ടരക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് അദ്ദേഹം സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP