സ്വാഗതം
WELCOME

News Update..

Thursday, January 24, 2013

ബസ് തൊഴിലാളി സമരം: ചര്‍ച്ച ഫലം കണ്ടില്ല; നാളെ വീണ്ടും Madhyamam News Feeds

ബസ് തൊഴിലാളി സമരം: ചര്‍ച്ച ഫലം കണ്ടില്ല; നാളെ വീണ്ടും Madhyamam News Feeds

Link to

ബസ് തൊഴിലാളി സമരം: ചര്‍ച്ച ഫലം കണ്ടില്ല; നാളെ വീണ്ടും

Posted: 24 Jan 2013 12:46 AM PST

മഞ്ചേരി: സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് കലക്ഷന്‍ ബത്തക്ക് പുറമെ പ്രതിദിനം 60 രൂപ ദിവസ വേതനം നല്‍കാനാവില്ലെന്ന ഉടമകളുടെ നിലപാടിനെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പാക്കാന്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ജില്ലാ ലേബര്‍ ഓഫിസര്‍ സി.പി. ഭാസ്കരന്‍െറ നേതൃത്വത്തില്‍ വിവിധ തൊഴിലാളി പ്രതിനിധികളും ബസുടമകളും പങ്കെടുത്ത ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. വെള്ളിയാഴ്ച ബസ് ഉടമാ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളെ പങ്കെടുപ്പിച്ച് വീണ്ടും ചര്‍ച്ച നടത്തും.
ജനുവരി 28 മുതല്‍ പണിമുടക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രഖ്യാപനം. സംസ്ഥാനമൊട്ടാകെ സ്വകാര്യ ബസ് തൊഴിലാളികള്‍ വേതന വര്‍ധന ആവശ്യപ്പെട്ട് നടത്തിയ സമരത്തിനൊടുവില്‍ കൊച്ചിയില്‍ നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് 60 രൂപ അധിക വേതനം നല്‍കാന്‍ തീരുമാനിച്ചത്. അന്നത്തെ ചര്‍ച്ചയില്‍ മലപ്പുറത്തെ ഒഴിവാക്കിയിട്ടില്ലെന്നും അധിക വേതനം നല്‍കാനാവില്ലെന്ന് ബസ് ഉടമകള്‍ പറഞ്ഞിരുന്നില്ലെന്നും തൊഴിലാളി പ്രതിനിധികള്‍ പറയുന്നു. എന്നാല്‍, പ്രതിദിന വേതനം നിലനില്‍ക്കുന്ന ജില്ലകളിലേ അധിക വേതനം നല്‍കാനാവൂ എന്നും ബസ്ചാര്‍ജ് വര്‍ധിപ്പിക്കുന്ന ഘട്ടങ്ങളിലെല്ലാം തൊഴിലാളികള്‍ക്ക് വേതന വര്‍ധന ഉണ്ടാവുന്നുണ്ടെന്നും ബസുടമകള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, കൃത്യമായ വേതനം ഉറപ്പില്ലാത്ത ബസ് തൊഴില്‍ പത്തു മുതല്‍ 14 മണിക്കൂര്‍ വരെയാണെന്നും എട്ട് മണിക്കൂര്‍ തൊഴിലെടുക്കുന്ന കൂലിപ്പണിക്കാരുടെ വേതനം പോലും കിട്ടുന്നില്ലെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.
ചര്‍ച്ചയില്‍ അഡ്വ. ഫിറോസ്ബാബു (സി.ഐ.ടി.യു) വി.എ.കെ. തങ്ങള്‍ (എസ്.ടി.യു) രാജഗോപാല്‍ (ബി.എം.എസ്) കെ.വി. അബ്ദുറഹ്മാന്‍, പി.കെ. മൂസ, ഉസ്മാന്‍ (ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍) ഹംസ എരിക്കുന്നന്‍, പി. മുഹമ്മദ് എന്ന നാണി, പക്കീസ കുഞ്ഞിപ്പ (ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍) എന്നിവര്‍ പങ്കെടുത്തു.

 

ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; ഏജന്‍റുമാര്‍ പിടിയില്‍

Posted: 23 Jan 2013 11:29 PM PST

കോഴിക്കോട്: കോഴിക്കോട് ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് സി.ഐയുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ രേഖകളുമായി രണ്ട് ഏജന്‍റുമാരെ പിടികൂടി. കാഷ് കൗണ്ടര്‍ അടച്ചതിനുശേഷം നിരവധി അപേക്ഷകളും ഫയലുമായി ചുറ്റിക്കറങ്ങിയ ഏജന്‍റുമാരെ കൗണ്ടറിനടുത്തുനിന്നാണ് പിടികൂടിയത്.
വിജിലന്‍സ് സംഘത്തെ കണ്ട് ഏതാനും ഏജന്‍റുമാര്‍ ഓടി രക്ഷപ്പെട്ടു. വിജിലന്‍സ് സി.ഐ  എസ്.എം. സാഹിറിന്‍െറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.ഏതാനും ജീവനക്കാര്‍ ഒപ്പിട്ട് മുങ്ങിയതായും റെയ്ഡില്‍ കണ്ടെത്തി. ഡ്യൂട്ടിയിലുള്ള ചിലര്‍ ഹാജര്‍ രജിസ്റ്ററില്‍ ഒപ്പു വെച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതേക്കുറിച്ചും ഓഫിസിനുള്ളില്‍ ഏജന്‍റുമാര്‍ കടന്നതിനെക്കുറിച്ചും ആര്‍.ടി.ഒയോട് വിശദീകരണം തേടിയിട്ടുണ്ട്. താല്‍ക്കാലിക രജിസ്ട്രേഷനുള്ള അപേക്ഷകളും ഏജന്‍റുമാരില്‍നിന്ന് കണ്ടെടുത്തു. തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരമാണ് റെയ്ഡ് നടത്തിയത്. ഏജന്‍റുമാരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.
 

'കമ്മത്ത്' 25ന്, 'ലോക് പാല്‍' 31ന്

Posted: 23 Jan 2013 11:08 PM PST

Image: 

 

മമ്മൂട്ടി, ദിലീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കമ്മത്ത് ആന്‍ഡ് കമ്മത്ത്' ജനുവരി 25ന് റിലീസാകും. മോഹന്‍ലാല്‍ നായകനാകുന്ന ജോഷി ചിത്രമായ 'ലോക്പാല്‍' 31നാണ് തിയറ്ററുകളിലെത്തുന്നത്. 
 
'കമ്മത്ത് ആന്‍ഡ് കമ്മത്തി'ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സിബി കെ തോമസ്, ഉദയകൃഷ്ണ ടീമാണ്. സമ്പൂര്‍ണ കോമഡി കുടുംബ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തോംസണാണ്. റിമാ കല്ലിംഗല്‍, കാര്‍ത്തിക നായര്‍ എന്നിവരാണ് നായികമാര്‍. ബാബുരാജ്, സാദിഖ്, സുരാജ് വെഞ്ഞാറമൂട്, റിസബാവ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 
തമിഴ് യുവതാരം ധനുഷ് അതിഥി വേഷത്തില്‍ എത്തുന്നുമുണ്ട്. എം. ജയചന്ദ്രന്‍ ഒരുക്കിയ ഗാനങ്ങള്‍ ഇതിനകം ടി.വി ചാനലുകളില്‍ ഹിറ്റാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മിക്കുന്ന ചിത്രം ആന്‍ മെഗാ മീഡിയ റിലീസ് ചെയ്യും. 
 
ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'ലോക്പാല്‍' 31നാണ് തിയറ്ററുകളില്‍ എത്തുക. നേരത്തെ 24ന് റിലീസ് ചെയ്യുമെന്നായിരുന്നു വാര്‍ത്തകള്‍. 
ഹാപ്പി ആന്‍ഡ് റൂബി സിനിമ നിര്‍മിച്ച ചിത്രത്തില്‍ കാവ്യാ മാധവനാണ് നായിക. മീരാ നന്ദന്‍, മനോജ് കെ. ജയന്‍, സായികുമാര്‍, ഷമ്മി തിലകന്‍, തമ്പി രാമയ്യ, ടി.ജി. രവി, ശിവജി ഗുരുവായൂര്‍, ഷഫ്ന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 
 
അഴിമതിക്കെതിരെ പോരാടുന്ന നന്ദഗോപന്‍ എന്ന കഥാപാത്രമാണ് മോഹന്‍ലാലിന്. വിവിധ ഗെറ്റപ്പുകളില്‍ ലാല്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 
കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ്.എന്‍. സ്വാമിയാണ്. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 'നാടുവാഴികള്‍ക്ക്' ശേഷം ജോഷി^ സ്വാമി^ മോഹന്‍ലാല്‍ ടീം ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.  സംഗീതം: രതീഷ് വേഗ, ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, എഡിറ്റര്‍: ശ്യാം ശശിധരന്‍, കലാസംവിധാനം: ജോസഫ് നെല്ലിക്കന്‍. മാക്സ് ലാബ് ചിത്രം റിലീസ് ചെയ്യും.
 
mohanlal in 'lokpal'
 
dileep and mammootty in 'kammath and kammath'
 
 

 

features: 
Facebook
Twitter

റേസ് 2 വരുന്നു, 50 രാജ്യങ്ങളില്‍

Posted: 23 Jan 2013 10:21 PM PST

Image: 

 

സെയ്ഫ് അലി ഖാന്‍, ദീപിക പദുക്കോണ്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ഹിന്ദി ചിത്രം 50 രാജ്യങ്ങളില്‍ ജനുവരി 25ന് റിലീസ് ചെയ്യും. സ്ഥിരം ഇന്ത്യന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാറുള്ള ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്കന്‍ രാജ്യങ്ങള്‍, യു.കെ, ജപ്പാന്‍, അയര്‍ലന്റ്, ആസ്ത്രേലിയ തുടങ്ങിയവക്ക് പുറമേ മൊറോക്കൊ, വിയററ്നാം, മ്യാന്‍മര്‍, ഈസ്റ്റ് ടിമോര്‍, മാലദ്വീപ് എന്നിവിടങ്ങളിലും 'റേസ് 2' എത്തും. 
 
അബ്ബാസ് മസ്താന്‍ ടീം സംവിധാനം ചെയ്ത ചിത്രം 2008ല്‍ പുറത്തിറങ്ങിയ 'റേസി'ന്റെ രണ്ടാം ഭാഗമാണ്. ഷിരാസ് അഹമ്മദാണ് രചന.
 
യു.ടി.വി മോഷന്‍ പിക്ചേഴ്സും ടിപ്സ് ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോണ്‍ എബ്രഹാം, അനില്‍ കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അമീഷാ പട്ടേല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജോണ്‍ എബ്രഹാമിന്റേത് നെഗറ്റീവ് കഥാപാത്രമാണെന്നാണ് സൂചന. പ്രീതമാണ് സംഗീതമൊരുക്കുന്നത്. 
 
ഡോള്‍ബി അത്മോസ് ശബ്ദ സംവിധാനമാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നത് പ്രത്യേകതയാണ്. ഈ സംവിധാനമുള്ള തിയറ്ററുകളില്‍ കൂടുതല്‍ റിയലിസ്റ്റിക്കായ ശബ്ദ വിന്യാസമായിരിക്കും ചിത്രം കാണുമ്പോള്‍ അനുഭവപ്പെടുക. 
features: 
Facebook
Twitter

കനത്ത മൂടല്‍ മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു

Posted: 23 Jan 2013 10:12 PM PST

Image: 

ദുബൈ: യു.എ.ഇയില്‍ ബുധനാഴ്ചയും തുടര്‍ന്ന കനത്ത മൂടല്‍ മഞ്ഞ് രാവിലെ ജനജീവിതത്തെ ബാധിച്ചു. മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച മങ്ങിയതിനാല്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെട്ടു. രണ്ടു ദിവസത്തിനിടെ ഏതാണ്ട് 30 സര്‍വീസുകള്‍ വൈകുകയും തിരിച്ചുവിടുകയും ചെയ്തു. ചില സര്‍വീസുകള്‍ റദ്ദാക്കി. ദുബൈയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായത്ര ശക്തമല്ലെങ്കിലും ബുധനാഴ്ചയും  മൂടല്‍ മഞ്ഞുണ്ടായി. പുലര്‍ച്ചെ ഒന്നരയോടെയാണ് അന്തരീക്ഷം മഞ്ഞുമൂടാന്‍ തുടങ്ങിയത്. രണ്ടു മണിയായപ്പോഴേക്കും തൊട്ടുമുന്നിലെ കാഴ്ചകള്‍ പോലും കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതോടെ അപകടം ഒഴിവാക്കാന്‍ ശൈഖ് സായിദ് റോഡിലും മറ്റും വാഹനങ്ങള്‍ വളരെ പതുക്കെയാണ് നീങ്ങിയത്.
അതേസമയം ദുബൈ, അബൂദബി എന്നിവിടങ്ങളില്‍നിന്ന് പുലര്‍ച്ചെ രണ്ടു മുതല്‍ പുറപ്പെടുകയും ഇവിടെ എത്തുകയും ചെയ്യേണ്ട വിമാന സര്‍വീസുകളെ പ്രതികൂല കാലാവസ്ഥ ബാധിച്ചു. ദൂരക്കാഴ്ച തികച്ചും മങ്ങിയ സാഹചര്യത്തില്‍ വിമാനങ്ങള്‍ പറന്നുയരുന്നതും ഇറങ്ങുന്നതും തല്‍ക്കാലം നിര്‍ത്തിവെക്കുകയായിരുന്നു. ദുബൈ, അബൂദബി എന്നിവിടങ്ങളില്‍ രാവിലെ പല വിമാന സര്‍വീസുകളും വൈകുകയും തിരിച്ചുവിടുകയും ചെയ്തു. ചില സര്‍വീസുകള്‍ റദ്ദാക്കി.
ദുബൈയില്‍ ഏതാണ്ട് 25 സര്‍വീസുകളെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. 21 വിമാനങ്ങള്‍ തിരിച്ചുവിട്ടപ്പോള്‍, മറ്റു ചില സര്‍വീസുകള്‍ റദ്ദാക്കി. റദ്ദാക്കിയതില്‍ കൂടുതലും ഫൈ്ള ദുബൈ സര്‍വീസുകളാണ്. ഫൈ്ള ദുബൈയുടെ മസ്കത്ത്, സന്‍ആ, ബഹ്റൈന്‍, ഖസാന്‍, കുവൈത്ത്, കാബൂള്‍, ദോഹ എന്നീ സര്‍വീസുകള്‍ റദ്ദാക്കിയതില്‍പ്പെടുന്നു.
എമിറേറ്റ്സിന്‍െറ ദോഹ, വെനീസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ മസ്കത്തിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍, എമിറേറ്റ്സ് ഒരു സര്‍വീസും റദ്ദാക്കിയില്ല. അബൂദബിയില്‍ ഏഴ് സര്‍വീസുകളാണ് തിരിച്ചുവിട്ടത്. നാല് വിമാനം മസ്കത്തിലേക്കും രണ്ടെണ്ണം ദോഹയിലേക്കും ഒന്ന് ഷാര്‍ജയിലേക്കുമാണ് പോയത്.   
ദുബൈയില്‍ മൂടല്‍ മഞ്ഞ് കാരണം ദൂരക്കാഴ്ച തീരെ കുറഞ്ഞത് രണ്ടാം ദിവസവും വാഹന ഗതാഗതത്തെ ബാധിച്ചു. റോഡിലെ കാഴ്ച മങ്ങിയതിനാല്‍ വാഹനങ്ങള്‍ മുന്നോട്ടുനീങ്ങാന്‍ വളരെയേറെ പ്രയാസം അനുഭവപ്പെട്ടു. തിരക്കേറിയ റോഡുകളില്‍ വാഹന നീക്കം മന്ദഗതിയിലായത് പലയിടത്തും ഗതാഗത സ്തംഭനമുണ്ടാക്കി. രാവിലെ ഓഫിസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്നവരെ ഇത് പ്രതികൂലമായി ബാധിച്ചു. ചിലയിടങ്ങളില്‍ വാഹനാപകടങ്ങളുണ്ടായെങ്കിലും ഗുരുതരമായ അപകടങ്ങള്‍ സംഭവിച്ചിട്ടില്ല.
 

അറബ് മേഖല വികസനം: 3.75 ബില്യണ്‍ റിയാല്‍ സൗദി നിക്ഷേപിക്കും

Posted: 23 Jan 2013 09:53 PM PST

Image: 

റിയാദ്: അറബ് മേഖലയുടെ അടിസ്ഥാന വികസനവും സാമ്പത്തികാഭിവൃദ്ധിയും ലക്ഷ്യമിട്ട് സൗദി അറേബ്യ 3.75 ബില്യണ്‍ റിയാല്‍ നിക്ഷേപിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് അല്‍ഫൈസല്‍ പറഞ്ഞു. മൂന്നാമത് അറബ് സാമ്പത്തിക സാമൂഹിക വികസന ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ വിശദീകരിക്കുന്നതിനായി റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളിലെ സാമ്പത്തിക, സാമൂഹിക മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അറബ് പൊതുമേഖലയും സ്വകാര്യ മേഖലയും തങ്ങളുടെ മൂലധന നിക്ഷേപത്തില്‍ 50 ശതമാനത്തില്‍ കുറയാത്ത വര്‍ധനവ് വരുത്തണമെന്ന സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആഹ്വാനത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
രാജാവിന്‍െറ പ്രഖ്യാപനത്തിന്‍െറ തുടര്‍ച്ചയെന്ന നിലയില്‍ ഇക്കാര്യത്തില്‍ സൗദിക്കുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് 3.75 ബില്യണ്‍ റിയാല്‍ നിക്ഷേപിക്കുമെന്ന പ്രഖ്യാപനം. മേഖലയിലെ ജനതയുടെ അടിസ്ഥാനാവശ്യങ്ങള്‍ പൂര്‍ത്തികരിക്കുന്നതിലും മേഖലയുടെ സമഗ്ര വികസനത്തിലുമുള്ള രാജാവിന്‍െറ അതീവ താല്‍പര്യം കൂടിയാണ് ഈ നിര്‍ദേശം വ്യകത്മാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അറബ് ലോകത്തുണ്ടായ സാമൂഹിക സാമ്പത്തിക മാറ്റങ്ങളിലൂടെ അറബ് ജനത വെളിവാക്കിയ അഭിലാഷങ്ങളോട് നീതി പുലര്‍ത്തുന്നതായിരിക്കും മൂന്നാമത് അറബ് സാമ്പത്തിക സാമൂഹിക വികസന ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അമീര്‍ സുഊദ് അല്‍ഫൈസല്‍ പറഞ്ഞു.
റിയാദ് ഉച്ചകോടിയുടെ നാല് പ്രഖ്യാപനങ്ങളും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. മേഖലയുടെ സാമ്പത്തിക ഉദ്ഗ്രഥനം ലക്ഷ്യമാക്കി സാമ്പത്തിക, സാമൂഹിക വികസനത്തില്‍ സമഗ്രമായ വീക്ഷണം സ്വീകരിക്കുമെന്നതാണ് ഇതില്‍ ഒന്നാമത്തേത്. സ്വതന്ത്ര വ്യാപാരമേഖലയും കസ്റ്റംസ് യൂണിയനുമടക്കമുള്ള ഈ ലക്ഷ്യത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിന് വഴികള്‍ തേടും. മനുഷ്യ വിഭവശേഷിയും പ്രകൃതി വിഭവശേഷിയും മൂലധനമാക്കി മേഖലയുടെ വികസനത്തിന് വഴിതേടുമെന്നതാണ് രണ്ടാമത്തേത്. ഇവക്കുള്ള പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് സ്വകാര്യ മേഖലയെ പ്രധാന പങ്കാളിയായി സ്വീകരിക്കും.
അറബ് മേഖലയില്‍ പുനരുല്‍പാദക ഊര്‍ജത്തിന് വിപണി കണ്ടെത്താനും സുസ്ഥിര വികസനോപാധിയായി അത് മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നതാണ് മൂന്നാമത്തെ പ്രഖ്യാപനം. പകര്‍ച്ചവ്യാധികളല്ലാത്ത രോഗങ്ങള്‍ (പ്രമേഹമുള്‍പ്പെടെയുള്ളവ) മേഖലയില്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് അവക്കെതിരായ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നതാണ് നാലമത്തെ പ്രഖ്യാപനം. അറബ് സാമ്പത്തിക സാമൂഹിക മേഖല യാഥാര്‍ഥ്യമാക്കുന്നതിലേക്ക് നിലവില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവക്ക് പരിഹാരം കണ്ട് അറബ് മേഖല എന്നത് യാഥാര്‍ഥ്യമാകുമെന്നും അമീര്‍ സഊദ് അല്‍ഫൈസല്‍ പ്രത്യാശ പ്രകടിപ്പിച്ചു. സ്വന്തം ജനതക്കെതിരെ സിറിയന്‍ ഭരണകൂടം നടത്തുന്ന അക്രമങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണേണ്ടതുണ്ടെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍അറബി പറഞ്ഞു. ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ വരെ അവഗണിച്ച് നടക്കുന്ന നരഹത്യ നീതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സൗദി ധനകാര്യ മന്ത്രി ഇബ്രാഹീം അബ്ദുല്‍ അസീസ് അസ്സാഫും സംബന്ധിച്ചു.

അറബ് പൊലീസ് സയിന്‍റിഫിക് ഫോറം സമാപിച്ചു

Posted: 23 Jan 2013 09:41 PM PST

Image: 

മനാമ: അറബ് പൊലീസ് രണ്ടാമത് സയിന്‍റിഫിക് ഫോറം സമാപിച്ചു. റോയല്‍ അക്കാദമി ഓഫ് പൊലീസ് നായിഫ് അറബ് യൂനിവേഴ്സിറ്റി ഫോര്‍ സെക്യൂരിറ്റി സയന്‍സുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിച്ചത്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഫോറം ചര്‍ച്ച ചെയ്തു. ബഹ്റൈനില്‍ നാഷണല്‍ ഡയലോഗിന് ക്ഷണിച്ചുകൊണ്ടുള്ള രാജാവിന്‍െറ നടപടിയെ ഫോറത്തില്‍ പങ്കെടുത്തവര്‍ സ്വാഗതം ചെയ്തു. സമാപന സെഷനില്‍ പങ്കെടുത്ത പബ്ളിക് സെക്യൂരിറ്റി ചീഫ് താരിഖ് അല്‍ഹസന്‍ നായിഫ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തിന് നന്ദി പ്രകാശിപ്പിച്ചു.
മനുഷ്യാവകാശത്തോടൊപ്പം ഇതുമായി ബന്ധപ്പെട്ട ഇസ്ലാമിക തത്വങ്ങളും അറബ് സുരക്ഷാ സംവിധാനങ്ങളും ഫോറത്തില്‍ വിശദീകരിക്കപ്പെട്ടു. മാധ്യമങ്ങളിലൂടെ പൗരന്മാര്‍ തമ്മിലും സുരക്ഷാ സംഘടനകള്‍ തമ്മിലുമുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ യോഗം ആഹ്വാനം ചെയ്തു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. അറബ്, ഇസ്ലാമിക് മനുഷ്യാവകാശ സംഘടന രൂപവത്കരിക്കുന്നതിനെയും സ്കൂള്‍ കരിക്കുലത്തില്‍ മനുഷ്യാവകാശം ഉള്‍പ്പെടുത്തുന്നതിനെയും ഫോറം പിന്തുണച്ചു.
 

കുവൈത്ത് എയര്‍വേയ്സ് സ്വകാര്യവല്‍ക്കരണത്തിന് പാര്‍ലമെന്‍റ് അനുമതി

Posted: 23 Jan 2013 09:37 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ വിമാനസര്‍വീസ് ആയ കുവൈത്ത് എയര്‍വേയ്സിന് ശാപമോക്ഷമാവുന്നു. സ്വകാര്യവല്‍ക്കരണത്തിന് പാര്‍ലമെന്‍റിന്‍െറ അനുമതി ലഭിച്ചേതാടെയാണിത്. പാര്‍ലമെന്‍റ് അംഗങ്ങളില്‍ 29 പേര്‍ സ്വകാര്യവല്‍ക്കരണത്തെ അനുകൂലിച്ചപ്പോള്‍ ഒമ്പത് പേര്‍ എതിര്‍ത്തു. ആറു പേര്‍ വിട്ടുനിന്നു.
പാര്‍ലമെന്‍റിന്‍െറ അനുമതിയായതോടെ ഇനി മന്ത്രിസഭയുടെ നിര്‍ദേശത്തില്‍ അമീര്‍ ഒപ്പുചാര്‍ത്തുന്നതോടെ കുവൈത്ത് എയര്‍വേയ്സ് കമേഴ്സ്യല്‍ കമ്പനിയാവും. സ്വകാര്യവല്‍ക്കരണത്തിന്‍െറ ഭാഗമായി രണ്ടുമാസം മുമ്പ് കുവൈത്ത് എയര്‍വേയ്സ് കോപറേഷന്‍െറ പേര് മാറ്റി കുവൈത്ത് എയര്‍വേയ്സ് കമ്പനി എന്നാക്കിയിരുന്നു. വ്യോമയാന വകുപ്പിന്‍െറ ചുമതലയുള്ള കമ്യൂണിക്കേഷന്‍ മന്ത്രി സാലിം അല്‍ ഉതൈന, സാമി അല്‍ നാസിഫിനെ ചെയര്‍മാനാക്കി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
സ്വകാര്യവല്‍ക്കരണത്തിന് പാര്‍ലമെന്‍റിന്‍െറ അനുമതി ലഭിച്ചതോടെ കുവൈത്ത് എയര്‍വേസിന്‍െറ വിമാനവ്യൂഹം ആധുനിവല്‍ക്കരിക്കുമെന്ന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാമി അല്‍ നാസിഫ് പ്രഖ്യാപിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ 20 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞൂ. ഇക്കാര്യത്തില്‍ വിമാന നിര്‍മാതാക്കളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. നിലവില്‍ കുവൈത്ത് എയര്‍വേസിന് 17 വിമാനങ്ങളാണുള്ളത്. ഇവയെല്ലാം ഏറെ കാലപ്പഴക്കമുള്ളവയാണ്. അതുകൊണ്ടുതന്നെ സമീപകാലത്തായി കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍ക്കെതിരായ പരാതി ഏറെ വര്‍ധിച്ചിരുന്നു. മതിയായ സുരക്ഷാ നിലവാരം പുലര്‍ത്താത്തതിനാലും സാങ്കേതിക തകരാറുകളാലും യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ കുവൈത്ത് എയര്‍വേയ്സ് വിമാനങ്ങള്‍ തടഞ്ഞുവെച്ച സംഭവങ്ങള്‍ അടുത്തിടെ പല തവണയുണ്ടായി.
1954ല്‍ സ്ഥാപിതമായ  കുവൈത്ത് എയര്‍വേയ്സിന് നിലവില്‍ ലോകത്തെ 37 രാജ്യങ്ങളിലെ 52ഓളം നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന 17 വിമാനങ്ങളാണുള്ളത്. എയര്‍ബസ് എ 300-600 ആര്‍ (അഞ്ച്്), എയര്‍ബസ് എ 310-300 (മൂന്ന്), എയര്‍ബസ് എ 320-200 (മൂന്ന്), എയര്‍ബസ് എ 340-300 (നാല്), ബോയിങ് 777-200 ഇ.ആര്‍ (രണ്ട്),  എന്നീ വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
 

വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി

Posted: 23 Jan 2013 09:32 PM PST

Image: 

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാനും വര്‍ഷം തോറും നിരക്ക് വര്‍ധന നടപ്പാക്കാനും സമ്മതമാണെന്ന് അറിയിച്ച് കേന്ദ്ര ഊര്‍ജ വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചുവെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈദ്യുതി വിതരണം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യം ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഒരു കത്തും കേന്ദ്ര സര്‍ക്കാരിന് അയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന്റെസഹായം ലഭ്യമായില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥിതി ഗുരുതരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കെ.എസ്.ആര്‍.ടി.സിക്ക് വരുത്തിയ ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ആസ്ട്രേലിയന്‍ ഓപണ്‍: ഷറപ്പോവ പുറത്ത്; ഫെഡറര്‍ സെമിയില്‍

Posted: 23 Jan 2013 09:30 PM PST

Image: 

മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണില്‍ ചൈനയുടെ ലി നായോട് തോറ്റ് റഷ്യയുടെ ലോക രണ്ടാം റാങ്ക് താരം മറിയ ഷറപ്പോവ പുറത്തായി. സ്കോര്‍: 6-2, 6-2. വിക്ടോറിയ അസെരങ്കോ- സൊളെയ്ന്‍ സ്റ്റീഫന്‍ സെമി മല്‍സരത്തിലെ വിജയിയായിരിക്കും ഫൈനലില്‍ ലി നായുടെ എതിരാളി.

ഫ്രഞ്ച് താരം ജോ വില്‍ഫ്രഡിനെ തോല്‍പിച്ച് സ്വിസ് താരം റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു. സ്കോര്‍: 7-6, 4-6, 7-6, 3-6, 6-3. മൂന്ന് സീഡായ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ ആണ് സെമിയില്‍ ഫെഡററുടെ എതിരാളി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP