അധികാരത്തിനായുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണം -ചെന്നിത്തല Madhyamam News Feeds | ![]() |
- അധികാരത്തിനായുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണം -ചെന്നിത്തല
- മാലിന്യ സംസ്കരണരംഗത്ത് മാതൃകയായി പൊന്നാനി ഫെയ്സ്ബുക്ക് കൂട്ടായ്മ
- സൂര്യനെല്ലി കേസിലെ ഹൈകോടതി വിധി റദ്ദാക്കി
- കെ.എസ്.ആര്.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല
- സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരും
- കൊയിലാണ്ടിയില്‍ 300 കിലോ സ്ഫോടകവസ്തുകൂടി പിടികൂടി
- തെലുങ്കാന: അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ പര്‍ട്ടി വിട്ടു
- കേരളം കുതിപ്പു തുടരുന്നു: പോള്‍വാള്‍ട്ടില്‍ വിഷ്ണു ഉണ്ണിക്ക് സ്വര്‍ണം
- ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ ഏഷ്യക്കാരന് അറസ്റ്റില്‍
- സ്മാര്‍ട്ട് സിറ്റി: ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനകം -മുഖ്യമന്ത്രി
അധികാരത്തിനായുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണം -ചെന്നിത്തല Posted: 31 Jan 2013 12:19 AM PST കണ്ണൂര്‍: രാഷ്ട്രീയ പ്രവര്‍ത്തകര്‍ അധികാരത്തിനുവേണ്ടിയുള്ള പരക്കംപാച്ചില്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.
|
മാലിന്യ സംസ്കരണരംഗത്ത് മാതൃകയായി പൊന്നാനി ഫെയ്സ്ബുക്ക് കൂട്ടായ്മ Posted: 31 Jan 2013 12:14 AM PST പൊന്നാനി: മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന പൊന്നാനി നഗരസഭയിലെ വീടുകളില്‍ സൗജന്യ പൈപ്പ് കമ്പോസ്റ്റ് യൂനിറ്റ് (ബയോ പെഡസ്റ്റല്‍ കോളം) സ്ഥാപിച്ച് ഫെയ്സ്ബുക്ക് കൂട്ടായ്മ മാതൃകയാവുന്നു. |
സൂര്യനെല്ലി കേസിലെ ഹൈകോടതി വിധി റദ്ദാക്കി Posted: 30 Jan 2013 11:28 PM PST Image: ![]() ന്യൂദല്‍ഹി: സൂര്യനെല്ലി പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈകോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ സുപ്രീംകോടതി മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും കേസ് ആറുമാസത്തിനകം തീര്‍പ്പാക്കണമെന്നും വിധിച്ചു. ഹൈകോടതി വിധി ഞെട്ടിക്കുന്നതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, കേസ് ഹൈകോടതി വീണ്ടും പരിഗണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 1996 ജനുവരി 16ന് വിവാഹവാഗ്ദാനം നല്കി സ്കൂള്‍ ഹോസ്റ്റലില്‍ നിന്ന് ബസ് കണ്ടക്ടര്‍ തട്ടിക്കൊണ്ടുപോയ 16കാരിയെ 42 പേര് കൂട്ടബലാത്സംഗം ചെയ്തശേഷം ഉപേക്ഷിച്ച കേസില്‍ 2000 സെപ്തംബറില്‍ 36 പ്രതികളെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചു. 2005ല്‍ ഒന്നൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ട ഹൈകോടതി, മുഖ്യപ്രതിയുടെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമായി ചുരുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയുള്ള ലൈംഗീക വേഴ്ചയാണ് നടന്നതെന്നായിരുന്നു ഹൈകോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെ പെണ്‍കുട്ടിയും സംസ്ഥാന സര്‍ക്കാറും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുകയും ഇടതുമുന്നണിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കുകയും ചെയ്ത സൂര്യനെല്ലി കേസിലെ അപ്പീല്‍ ഏഴു വര്‍ഷം സുപ്രീംകോടതിയില്‍ കെട്ടിക്കിടന്നു. 2005 മുതല്‍ കോടതിയുടെ ആഴ്ചതോറുമുള്ള അന്യായപ്പട്ടികയില്‍ വരാറുള്ള കേസ് ഏഴു വര്‍ഷമായിട്ടും പരിഗണിക്കാതെ മാറ്റിവെക്കാറായിരുന്നു പതിവ്. അപ്പീല്‍ എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം സുപ്രീംകോടതി പരിഗണിച്ചപ്പോള്‍സൂര്യനെല്ലി കേസ് ഇനിയും നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാറും കേസിലെ പ്രതികളും 2013 ജനുവരി 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സുപ്രീംകോടതി ബെഞ്ച് തള്ളുകയായിരുന്നു. |
കെ.എസ്.ആര്.ടി.സിക്ക് വേണ്ടത് ചൊട്ടുവിദ്യയല്ല Posted: 30 Jan 2013 11:26 PM PST Image: ![]() ഡീസല്‍ വിലവര്‍ധനയുടെ പേരില്‍ കെ.എസ്.ആര്.ടി.സിയുടെ സര്‍വീസോ ഷെഡ്യൂളോ വെട്ടിക്കുറക്കാന്‍ അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതൃയോഗത്തിനുശേഷം കണ്‍വീനര്‍ പി.പി. തങ്കച്ചന് നടത്തിയ പ്രസ്താവനയില്‍നിന്നുതന്നെ സംസ്ഥാന സര്‍ക്കാറും മുന്നണി നേതൃത്വവും ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനകം 1400 ഷെഡ്യൂളുകള്‍ നിര്‍ത്തലാക്കുകയും ദിനേന ഓരോ ജില്ലയിലും നിരവധി ബസുകള്‍ പുതുതായി കട്ടപ്പുറത്ത് കയറ്റുകയും ചെയ്യുന്നതിനിടയിലാണ് മുന്നണി കണ്‍വീനറുടെ ഈ വാചാടോപം. കെ.എസ്.ആര്.ടി.സി എന്ന പൊതുമേഖലാ സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടണോ വേണ്ടേ എന്ന ഗൗരവമാര്‍ന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. |
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരും Posted: 30 Jan 2013 11:12 PM PST Image: ![]() തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ വിവാദ അഭിമുഖത്തിന്‍െറ പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച ചേരും. യോഗത്തില്‍ ലാവ് ലിന് കേസ് സംബന്ധിച്ച് വി.എസ് നടത്തിയ വിമര്‍ശങ്ങള്‍ ചര്‍ച്ചയാകും. നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 11നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചേരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലാവ് ലിന് കേസില്‍ പിണറായിക്കെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും വി.എസിന്‍െറ രൂക്ഷ വിമര്‍ശം വന്നതോടെ സെക്രട്ടേറിയറ്റ് നേരത്തെ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. ലാവ് ലിന് ഇടപാടില്‍ അഴിമതി നടന്നുവെന്ന സി.എ.ജിയുടെ കണ്ടെത്തല്‍ ശരിയാണെന്ന് വി.എസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലാവ് ലിന് ഇടപാടില്‍ പിണറായി വിജയന് പണം കൈപ്പറ്റിയിട്ടില്ല എന്നത് ഒരു സാക്ഷിയുടെ മൊഴി മാത്രമാണ്. കുഴപ്പം കാണിച്ചില്ലങ്കെില് പിണറായി എങ്ങനെ പ്രതിയായി? ലാവ് ലിന് കേസില്‍ അഴിമതി നടന്നു എന്ന നിലപാട് മാറ്റാന്‍ തയ്യറാകാത്തതിനാലാണ് 24 വര്‍ഷം അംഗമായിരുന്ന പോളിറ്റ് ബ്യൂറോയില്‍നിന്ന് തന്നെ ഒഴിവാക്കിയതെന്നും വി.എസ് തുറന്നടിച്ചിരുന്നു. |
കൊയിലാണ്ടിയില്‍ 300 കിലോ സ്ഫോടകവസ്തുകൂടി പിടികൂടി Posted: 30 Jan 2013 11:10 PM PST കൊയിലാണ്ടി: കഴിഞ്ഞദിവസം വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടിയ ബീച്ച്റോഡിലെ അയ്യപ്പാസ് ട്രേഡേഴ്സില്‍നിന്ന് ബുധനാഴ്ച 300 കിലോ കൂടി പിടിച്ചെടുത്തു. പടക്കനിര്‍മാണത്തിനും കമ്പിത്തിരിക്കും ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കണ്ടെടുത്തത്. കുറച്ചുദിവസത്തെ പരിശോധനക്കിടെ തന്നെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്ഫോടകവസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. അനധികൃത പടക്കനിര്മാണശാലകള്ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പലപ്പോഴും രംഗത്തുവന്നിരുന്നു. |
തെലുങ്കാന: അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ പര്‍ട്ടി വിട്ടു Posted: 30 Jan 2013 10:50 PM PST Image: ![]() ന്യൂദല്‍ഹി: തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിന് സമ്മര്‍ദ്ദം ശക്തമാക്കാന്‍ ആന്ധ്രാപ്രദേശിലെ അഞ്ച് കോണ്‍ഗ്രസ് എം.പിമാര്‍ പര്‍ട്ടി വിട്ടു. തെലുങ്കാന മേഖലയില്‍ നിന്നുള്ള മാണ്ഡ ജഗന്നാഥന്, പൊന്നം പ്രഭാകര്‍, എസ് രാജയ്യ, വിവേക് റെഡ്ഡി, സുരീന്ദര്‍ റെഡ്ഡി എന്നിവരാണ് ബുധനാഴ്ച രാത്രി രാജിവെച്ചത്. തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് എസ്. രാജയ്യ എം.പി പറഞ്ഞു. തെലുങ്കാന രൂപീകരിക്കുമെന്ന് കേന്ദ്രം വാഗ്ദാനം നല്‍കിയതാണ്. ഇക്കാര്യത്തില്‍ പിന്നോട്ടുപോകില്ല. എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് നല്കിയ പ്രതീക്ഷ നിറവേറ്റണമെന്നും അദ്ദേഹം പറഞ്ഞു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ടെന്ന് എം.പിമാര്‍ അറിയിച്ചു. തെലുങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിന് പാര്‍ട്ടി എതിരല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കുന്ന പ്രക്രിയ തുടരുകയാണെന്നും അതിന് ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും പാര്‍ട്ടി വക്താവ് പി.സി. ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആശ്വാസവാക്ക് വിലവെക്കാതെയാണ് എം.പിമാരുടെ രാജി.
|
കേരളം കുതിപ്പു തുടരുന്നു: പോള്‍വാള്‍ട്ടില്‍ വിഷ്ണു ഉണ്ണിക്ക് സ്വര്‍ണം Posted: 30 Jan 2013 10:18 PM PST Image: ![]() ഇറ്റാവ: ദേശീയ സ്കൂള്‍ കായിക മേളയില്‍ പ്രായതട്ടിപ്പ് വിവാദത്തെ തുടര്‍ന്ന് ഹരിയാനയുടെ താരത്തെ അയോഗ്യനാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ റെക്കോഡ് സ്വര്‍ണം നേടിയ ഹരിയാനയുടെ സോനു സൈനിയെയാണ് അയോഗ്യനാക്കിയത്. ഇതോടെ ഈ ഇനത്തില്‍ വെള്ളി നേടിയ കേരളത്തിന്റെതാരം വിഷ്ണു ഉണ്ണി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. |
ബാങ്ക് ഇടപാടുകാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ ഏഷ്യക്കാരന് അറസ്റ്റില്‍ Posted: 30 Jan 2013 09:59 PM PST Image: ![]() ദോഹ: ബാങ്കില്‍ നിന്നും എ.ടി.എം കൗണ്ടറുകളില്‍ നിന്നും പണവുമായി മടങ്ങുന്നവരെ കൊള്ളയടിക്കുന്നത് പതിവാക്കിയ ഏഷ്യക്കാരനെ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ക്രമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ഒന്നരലക്ഷം റിയാലും പിടിച്ചെടുത്തിട്ടുണ്ട്. |
സ്മാര്‍ട്ട് സിറ്റി: ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനകം -മുഖ്യമന്ത്രി Posted: 30 Jan 2013 09:27 PM PST Image: ![]() കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതി ഒന്നാം ഘട്ടം രണ്ടു വര്‍ഷത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മാസ്റ്റര്‍ പ്ളാനിന് രൂപം നല്‍കുന്നതിനുള്ള രണ്ടാമത്തെ ശില്പശാല നെടുമ്പാശ്ശേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. അപേക്ഷ നല്കി 45 ദിവസത്തിനകം പാരിസ്ഥിതികാനുമതി നല്‍കും. പദ്ധതി ആറു വര്‍ഷം വൈകിയതിന്റെഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. സ്മാര്‍ട്ട് സിറ്റിക്ക് പുതിയ സി.ഇ.ഒയെ നിയമിക്കുന്ന കാര്യത്തില്‍ കമ്പനിയുടെ ഏത് തീരുമാനവും സര്‍ക്കാരിന് സ്വാഗതാര്‍ഹമാണ്. ടീകോമിന് സര്‍ക്കാറിന്‍െറ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ആദ്യ കെട്ടിടം ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് എം.ഡി ബാജു ജോര്‍ജ് പറഞ്ഞു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |