സ്വാഗതം
WELCOME

News Update..

Tuesday, October 9, 2012

എന്‍ഡോസള്‍ഫാന്‍ : നിരോധം പഠിക്കാന്‍ പുതിയ സമിതി Madhyamam News Feeds

എന്‍ഡോസള്‍ഫാന്‍ : നിരോധം പഠിക്കാന്‍ പുതിയ സമിതി Madhyamam News Feeds

Link to

എന്‍ഡോസള്‍ഫാന്‍ : നിരോധം പഠിക്കാന്‍ പുതിയ സമിതി

Posted: 09 Oct 2012 12:30 AM PDT

Image: 

ന്യൂദല്‍ഹി: എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച് പഠിക്കാന്‍ സുപ്രീം കോടതി പുതിയസമിതിയെ നിയോഗിച്ചു. നിലവിലുള്ള സമിതിയുടെ റിപോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതു സംബന്ധിച്ചു വ്യക്തതയില്ലാത്ത സാഹചര്യത്തിലാണു ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയമിച്ചിരിക്കുന്നത്. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്‍ഡോസള്‍ഫാന്‍ നിരോധം സംബന്ധിച്ച് സുപ്രീം കോടതി തീരുമാനം എടുക്കും.

read more

രാഷ്ട്രീയ ഇസ്പാത് ഓഹരി വില്‍പ്പന ഈ മാസം

Posted: 08 Oct 2012 11:10 PM PDT

Image: 

ന്യൂദല്‍ഹി: മുമ്പ് വിപണി സാചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ രണ്ട് തവണ മാറ്റിവെച്ച രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡിന്‍െറ ഓഹരി വില്‍പ്പന ഈ മാസം. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ സൂചനയാണ് കഴിഞ്ഞ ദിവസം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 30,000 കോടി രൂപയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി സമാഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

read more

ഇന്ത്യയുടെ വളര്‍ച്ച അഞ്ചു ശതമാനത്തില്‍ തഴെയാവും -ഐ.എം.എഫ്

Posted: 08 Oct 2012 10:54 PM PDT

Image: 

ന്യൂദല്‍ഹി: രാജ്യാന്തര ധനകാര്യ സ്ഥാപനമായ ഐ.എം.എഫ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് കുത്തനെ കുറച്ചു. ഏറ്റവും ഒടുവിലത്തെ· റിപ്പോര്‍ട്ട് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനത്തില്‍ താഴെ മാത്രമായിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെന്നാണ് ഐ.എം.എഫ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂലൈയിലെ റിപ്പോര്‍ട്ടില്‍ ഇന്ത്യ 6.1 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു പ്രവചനം.

read more

പരിയാരത്ത് ഡോക്ടറെ പിരിച്ചുവിട്ടു; ശസ്ത്രക്രിയകള്‍ മുടങ്ങി

Posted: 08 Oct 2012 10:53 PM PDT

Image: 

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴിലുള്ള സഹകരണ ഹൃദയാലയയിലെ സീനിയര്‍ കാര്‍ഡിയാക് സര്‍ജന്‍ ഡോ.കുല്‍ദീപിനെ അധികൃതര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ഹൃദയാലയയിലെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി. ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. പകരം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും മറ്റൊരു ഡോക്ടര്‍ ചാര്‍ജ്ജെടുത്തിട്ടില്ല. തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്.

read more

വീടുകയറി ആക്രമിച്ച രണ്ടുപേര്‍ ആശുപത്രിയില്‍

Posted: 08 Oct 2012 10:33 PM PDT

വിഴിഞ്ഞം: വീടുകയറി ആക്രമണം നടത്തിയ രണ്ടുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍. വിഴിഞ്ഞം പയറ്റുവിള പുലിയൂര്‍ക്കോണം എസ്.ആര്‍.ബി ഹൗസില്‍ പീലു എന്ന് വിളിക്കുന്ന ബിനു (31), പയറ്റുവിള കുഴിവിളവീട്ടില്‍ ഷൈജു (29) എന്നിവരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പയറ്റുവിള പ്ളാംതോട്ടംവീട്ടില്‍ സജീവനെ (28) യാണ് വീടുകയറി ആക്രമിച്ചത്.

read more

റവന്യു ഉദ്യോഗസ്ഥരും കരാറുകാരും തമ്മില്‍ ഒത്തുകളി; കുടിവെള്ളം മറിച്ചുവില്‍ക്കുന്നു

Posted: 08 Oct 2012 10:32 PM PDT

നെടുമങ്ങാട്: റവന്യുവകുപ്പിന്‍െറ കുടിവെള്ള വിതരണത്തില്‍ അട്ടിമറി. സൗജന്യകുടിവെള്ളം മറിച്ചുവിറ്റ് ടാങ്കര്‍ലോറിക്കാര്‍ കൊയ്യുന്നത് ലക്ഷങ്ങള്‍.

read more

ഭൂമിദാന കേസില്‍ വി.എസിനെ ഒഴിവാക്കണമെന്ന ശിപാര്‍ശ വിവാദമാവുന്നു

Posted: 08 Oct 2012 10:29 PM PDT

Image: 

തിരുവനന്തപുരം: കാസര്‍കോഡ് ഭൂമിദാനക്കേസ് അന്വേഷണത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കാന്‍ വിവരാവകാശ കമ്മീഷന്‍ അംഗം ബന്ധപ്പെട്ടതായി ഔദ്യാഗിക റിപ്പോര്‍ട്ട്. കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി വി.ജെ കുഞ്ഞനെ സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗവും മുന്‍ ഡി.ഐ.ജിയുമായ കെ.നടരാജന്‍ ഫോണില്‍ വിളിച്ച് സമ്മര്‍ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്.

read more

അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍

Posted: 08 Oct 2012 10:18 PM PDT

ചാത്തന്നൂര്‍: തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി മോഷണക്കേസുകളിലെ പ്രതിയും തമിഴ്നാട് പൊലീസിന്‍െറ പിടികിട്ടാപ്പുള്ളിയുമായ മോഷ്ടാവ് ചാത്തന്നൂര്‍ പൊലീസിന്‍െറ പിടിയിലായി.കന്യാകുമാരി മാര്‍ത്താണ്ഡം പുതുക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പരുത്തിവിള വീട്ടില്‍ ചിപ്പുമണി എന്ന മണി (45) ആണ് പിടിയിലായത്.

read more

വെസ്റ്റേണ്‍ റെയില്‍വേയില്‍ 2249 അവസരം

Posted: 08 Oct 2012 10:15 PM PDT

Image: 

മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റെയില്‍വേയില്‍ വിവിധ തസ്തികകളിലായി 2249 ഒഴിവുണ്ട്. തസ്തിക, മെഡിക്കല്‍ ക്ലാസിഫിക്കേഷന്‍, സംവരണം, ഒഴിവ്, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ www.rrc-wr.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

read more

ഫെയര്‍ സ്റ്റേജ് പുനര്‍നിര്‍ണയം: ആര്‍.ടി.എ ബോര്‍ഡ് തീരുമാനം അട്ടിമറിച്ചു

Posted: 08 Oct 2012 10:13 PM PDT

പീരുമേട്: ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലെ അപാകത മൂലം അധിക കൂലി നല്‍കേണ്ട റൂട്ടുകള്‍ അളന്ന് ചാര്‍ജ് പുനര്‍ നിര്‍ണയിക്കാന്‍ ആര്‍.ടി.എ ബോര്‍ഡ് എടുത്ത തീരുമാനം അട്ടിമറിച്ചു. 13 റൂട്ടുകളിലെ ഫെയര്‍ സ്റ്റേജുകള്‍ അളക്കാനാണ് 2011 മേയില്‍ കൂടിയ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായത്. പ്രധാന റൂട്ടുകളിലെ യാത്രാകൂലി ഗണ്യമായി കുറയുന്ന തീരുമാനം ഒരുവര്‍ഷം പിന്നിടുമ്പോഴും നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് സാധിച്ചിട്ടില്ല.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP