സ്വാഗതം
WELCOME

News Update..

Thursday, October 11, 2012

കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനകേസ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് Madhyamam News Feeds

കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനകേസ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് Madhyamam News Feeds

Link to

കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനകേസ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted: 11 Oct 2012 12:34 AM PDT

Image: 

തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനക്കേസില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി കോടതി ഉത്തരവിട്ടു. ഭൂമിദാനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച മൂന്ന് ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

മുസ്ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ.അബ്ദുറബ്ബ്, എം.കെ.മുനീര്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ അബ്ദുള്‍ സലാം എന്നിവര്‍ക്കെതിരേയാണ് അന്വേഷണം.

read more

ജോസ് സിറിയക് അടുത്ത ചീഫ് സെക്രട്ടറി

Posted: 11 Oct 2012 12:11 AM PDT

Image: 

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. ജോസ് സിറിയക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. ഇന്നുചേര്‍ന്ന കാബിനറ്റ് യോഗമാണ് ഈ തീരുമാനമെടുത്തത്. നിലവിലുള്ള ചീഫ് സെക്രട്ടറി ജയകുമാര്‍ ഈ മാസം വിരമിക്കുകയാണ്. ജയകുമാര്‍ ശബരിമല ദേവസ്വം കമ്മീഷണറായി തുടര്‍ന്നേക്കും.

read more

വെനിസ്വേലയില്‍ നിക്കോളാസ് മഡുരോ വൈസ് പ്രസിഡന്‍്റ്

Posted: 10 Oct 2012 11:54 PM PDT

Image: 

കറാക്കസ്: പ്രസിഡന്‍റ് സഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഊഗോ ചാവെസ് വെനിസ്വേലയുടെ വൈസ് പ്രസിഡന്‍റായി നിക്കോളാസ് മഡുരോയെ പ്രഖ്യാപിച്ചു. നിലവില്‍ വിദേശകാര്യ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന നിക്കോളസ് ചാവെസിന്‍െറ ഏറ്റവും അടുത്ത അനുയായിയാണ്.

ബസ് ഡ്രൈവറും പിന്നീട് ബസ് തൊഴിലാളി യൂണിയന്‍ നേതാവുമായാണ് 49 കാരനായ നിക്കോളസ് രാഷ്ട്രീയത്തില്‍ വളര്‍ന്നു വന്നത്.

read more

ഫ്ളാറ്റുകളിലെ സിലിണ്ടര്‍ വിതരണം: എണ്ണക്കമ്പനികള്‍ നോട്ടീസ് നല്‍കി തുടങ്ങി

Posted: 10 Oct 2012 11:52 PM PDT

കൊച്ചി: കേന്ദ്രീകൃത എല്‍.പി.ജി വിതരണ സംവിധാനമുള്ള ഫ്ളാറ്റുകളില്‍ സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ ആറെണ്ണമേ അനുവദിക്കാനാകൂവെന്ന് വ്യക്തമാക്കി എണ്ണക്കമ്പനികള്‍ ഫ്ളാറ്റ് ഉടമകള്‍ക്കും താമസക്കാര്‍ക്കും നോട്ടീസ് വിതരണം ആരംഭിച്ചു. മന്ത്രിയുടെ തീരുമാനത്തിനുപോലും കാത്തുനില്‍ക്കാതെയാണ് എണ്ണക്കമ്പനികള്‍ നോട്ടീസ് നല്‍കി തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതുവരെ തുടര്‍ നടപടി പാടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശവും എണ്ണക്കമ്പനികള്‍ കാറ്റില്‍ പറത്തി.

read more

പ്രിന്‍സിപ്പലിനെ കൈയേറ്റത്തിന് ശ്രമിച്ച എസ്.എഫ്.ഐ നേതാവിനെ പുറത്താക്കാന്‍ ശിപാര്‍ശ

Posted: 10 Oct 2012 11:46 PM PDT

കൊടുങ്ങല്ലൂര്‍: പി.വെമ്പല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ പ്രിന്‍സിപ്പലിനെ കൈയേറ്റത്തിന് ശ്രമിച്ച എസ്.എഫ്.ഐ നേതാവിനെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ അക്വകള്‍ച്ചര്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ ശരത്തിനെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ നടപടിക്കെതിരെ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്.എഫ്.ഐ.

read more

മദ്യശാലക്ക് മുന്നില്‍ മര്‍ദനമേറ്റു മരിച്ച കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ നിര്‍ദേശം

Posted: 10 Oct 2012 11:39 PM PDT

കണ്ണൂര്‍: പയ്യന്നൂരിലെ മദ്യശാലക്ക് മുന്നില്‍ മധ്യവയസ്കന്‍ മര്‍ദനമേറ്റു മരിച്ച കേസില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു. കണ്ണൂര്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ ഇതുസംബന്ധിച്ച പരാതി പരിഗണിച്ച മനുഷ്യാവകാശ കമീഷനംഗം അഡ്വ. കെ.ഇ. ഗംഗാധരനാണ് പൊലീസിനു നിര്‍ദേശം നല്‍കിയത്. പയ്യന്നൂര്‍ എടാട്ടെ ഗംഗാധരന്‍െറ (48) മരണം സംബന്ധിച്ച അന്വേഷണം കാര്യക്ഷമമല്ലെന്നു കാണിച്ച് ഭാര്യ എ.ടി.വി. ബീനയാണ് പരാതി നല്‍കിയത്.

read more

ബൈക്ക് പരിശോധന ബുധനാഴ്ചയും തുടര്‍ന്നു

Posted: 10 Oct 2012 11:31 PM PDT

പെരിന്തല്‍മണ്ണ: വിദ്യാര്‍ഥികളുടെ അലക്ഷ്യമായ ഡ്രൈവിങ് മൂലം അപകടം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലീസിന്‍െറ ബൈക്ക് പരിശോധന ബുധനാഴ്ചയും തുടര്‍ന്നു.

read more

പവന് 80 രൂപ കൂടി

Posted: 10 Oct 2012 11:23 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. പവന് 80 രൂപ കൂടി 23,400 രൂപയായി .

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില വര്‍ദ്ധിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ആഴ്ച സ്വര്‍ണ വിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു. 24,160 രൂപ എന്ന റെക്കോര്‍ഡ് വിലിയില്‍ നിന്നാണ് കഴിഞ്ഞ ആഴ്ച സ്വര്‍ണ വിലയില്‍ നേരിയ ഇടിവുണ്ടായത്.

ഹോട്ടലുകളില്‍ വില കൂട്ടാന്‍ നീക്കം; ചായക്ക് ഏഴ്, ഊണിന് അഞ്ചുരൂപ കൂടും

Posted: 10 Oct 2012 11:13 PM PDT

കൊല്ലം: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ചൂട്ടിക്കാട്ടി ജില്ലയില്‍ ഹോട്ടല്‍ ഭക്ഷണത്തിന് വിലകൂട്ടാന്‍ ഒരു വിഭാഗം ഹോട്ടലുകാര്‍ നീക്കം തുടങ്ങി. കേരള ഹോട്ടല്‍ വ്യവസായി അസോസിയേഷന് കീഴിലുള്ള ഹോട്ടലുകളിലാണ് ഓ്ടോബര്‍ 15 മുതല്‍ ഭക്ഷണത്തിന് 15 ശതമാനം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

read more

മംഗലശ്ശേരിമല ഭൂമാഫിയയുടെ പിടിയിലമരുന്നു

Posted: 10 Oct 2012 10:56 PM PDT

വെള്ളമുണ്ട: ബാണാസുര മലയുടെ ഭാഗമായ മംഗലശ്ശേരിമല ഭൂമാഫിയയുടെ പിടിയിലമരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ചെറിയ തോതില്‍ തുടങ്ങിയ കൈയേറ്റം ഇന്ന് മലനിരയൊന്നാകെ വ്യാപിച്ചിരിക്കുന്നു. മലയിലെ അനധികൃത പാറ ഖനനം കോടിതിയുടെ ഇടപെടലില്‍ മാസങ്ങള്‍ക്കു മുമ്പ് നിര്‍ത്തിവെച്ചിരുന്നു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP