സ്വാഗതം
WELCOME

News Update..

Sunday, October 14, 2012

ആരോപണങ്ങള്‍ക്ക് തെളിവുസഹിതം മറുപടി നല്‍കും- ഖുര്‍ശിദ് Madhyamam News Feeds

ആരോപണങ്ങള്‍ക്ക് തെളിവുസഹിതം മറുപടി നല്‍കും- ഖുര്‍ശിദ് Madhyamam News Feeds

Link to

ആരോപണങ്ങള്‍ക്ക് തെളിവുസഹിതം മറുപടി നല്‍കും- ഖുര്‍ശിദ്

Posted: 14 Oct 2012 12:16 AM PDT

Image: 

ന്യൂദല്‍ഹി: വികലാംഗര്‍ക്കുള്ള കേന്ദ്രഫണ്ട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവുസഹിതം മറുപടി നല്‍കുമെന്ന് നിയമമന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. ഇതിനായി ഞായറാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലണ്ടനിലായിരുന്ന ഖുര്‍ശിദ് ദല്‍ഹി വിമാനത്താവളത്തിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

read more

ഹരിയാനയില്‍ വീണ്ടും പീഡനം: പീഡിപ്പിക്കപ്പെട്ട കുട്ടി സ്കൂളില്‍ വരേണ്ടെന്ന് അധികൃതര്‍

Posted: 14 Oct 2012 12:03 AM PDT

Image: 

ന്യൂദല്‍ഹി: പീഡനങ്ങള്‍ തുടര്‍ കഥയായ ഹരിയാനയില്‍ നിന്ന് വീണ്ടും ഞെട്ടിക്കുന്ന പീഡന വാര്‍ത്ത. മൂന്ന് മാസമായി പീഡനത്തിരയായ വിദ്യാര്‍ഥിനിയോട് ഇനി ക്ളാസില്‍ വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍. 13കാരിയായ വിദ്യാര്‍ഥിനിയെ സ്കൂളിനടുത്ത് ലഘുഭക്ഷണം വില്‍പ്പന നടത്തുന്നയാളാണ് മൂന്ന് മാസം തുടര്‍ച്ചയായി പീഡിപ്പിച്ചത്.

read more

ജൈറ്റക്സ് സാങ്കേതിക വാരത്തിന് ഇന്ന് തുടക്കം

Posted: 13 Oct 2012 10:05 PM PDT

Image: 

ദുബൈ: ഇലക്ട്രോണിക്സ് ഉല്‍പന്നരംഗത്തെ പുതിയ മാറ്റങ്ങളും കുതിപ്പുകളും വിവരിക്കുന്ന ‘ജൈറ്റക്സ് സാങ്കേതിക വാര’ത്തിന് ഞായറാഴ്ച ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമാകും. 144 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ ആയിരത്തോളം പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ശാസ്ത്ര-സാങ്കേതിക വിദ്യയെയും വാണിജ്യത്തെയും ഒരുമിപ്പിച്ച് കൊണ്ടുള്ള ‘ടെക്നോളജി വീക്ക്’ 32 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

read more

മൂന്ന് കടകളില്‍ കവര്‍ച്ച; കുത്തേറ്റ് മൂന്നു പേര്‍ക്ക് പരിക്ക്

Posted: 13 Oct 2012 09:55 PM PDT

Image: 

മനാമ: ഗുദൈബിയില്‍ മൂന്ന് കോള്‍ഡ് സ്റ്റോറുകളില്‍ കത്തിയുമായി എത്തിയ യുവാവ് കവര്‍ച്ച നടത്തി രക്ഷപ്പെട്ടു. യുവാവിന്‍െറ പരാക്രമത്തില്‍ രണ്ട് മലയാളികളടക്കം മൂന്നു പേര്‍ക്ക് കുത്തേറ്റു. കത്തി കൈയ്യില്‍ തുളച്ചുകയറിയ ഖലീഫ കോള്‍ഡ് സ്റ്റോറിലെ ഉസ്മാന്‍കോയയെ (52) സല്‍മാനിയ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അല്‍കമാല്‍ ഫുഡ്സ്റ്റഫ് മാര്‍ക്കറ്റിലെ റായിസിന് (30) കൈക്കേറ്റ പരിക്കില്‍ അഞ്ച് തുന്നലാണുള്ളത്. നുജൂം അല്‍താജ് കോള്‍ഡ് സ്റ്റോറിന് സമീപം ബംഗാളിയായ ബിലാലിനും (25) കത്തിക്കുത്തില്‍ പരിക്കുണ്ട്.

read more

ഒമാനില്‍ കടലിനടിയില്‍ ഹോട്ടല്‍ പദ്ധതി

Posted: 13 Oct 2012 09:41 PM PDT

Image: 

മസ്കത്ത്: ഒമാനിലെ ആദ്യ സമുദ്രാന്തര ഹോട്ടല്‍ നിര്‍മിക്കാന്‍ സ്വിസ് കമ്പനിയായ ബിഗ് ഇന്‍വെസ്റ്റ് കണ്‍സള്‍ട്ട് പദ്ധതിയിടുന്നു. സമുദ്രത്തിന്‍െറ സൗന്ദര്യമാസ്വദിക്കാനും വൈവിധ്യമാര്‍ന്ന കടല്‍മത്സ്യങ്ങളെ വീക്ഷിക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി ടൂറിസം രംഗത്ത് വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

read more

കൂടങ്കുളം: നിലപാട് പാര്‍ട്ടി തീരുമാനമനുസരിച്ചെന്ന് വി.എസ്

Posted: 13 Oct 2012 09:41 PM PDT

Image: 

ന്യൂദല്‍ഹി: കൂടങ്കുളം വിഷയത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും തന്റെ നിലപാടെന്ന് വി.എസ് അച്യുതാനന്ദന്‍. കൂടങ്കുളത്തെ സമരം ന്യായമാണ്. പതിനായിരത്തോളം ആളുകള്‍ ജയിലിലാണ്. ആറു പേരെ വെടിവെച്ചുകൊന്നു. 50 ലക്ഷം തമിഴരെയും 50 ലക്ഷം കര്‍ണാടകക്കാരെയും ഒന്നരക്കോടി ശ്രീലങ്കക്കാരെയും മൂന്നരക്കോടിയോളം വരുന്ന കേരളീയരെയും ബാധിക്കുന്ന പ്രശ്‌നമാണിത്. താന്‍ ഈ പ്രശ്‌നം ചൂണ്ടികാണിക്കുകയാണ് ചെയ്തത്- വി.എസ് കൂട്ടിച്ചേര്‍ത്തു.

read more

കിസ് വ കൈമാറ്റം ബുധനാഴ്ച

Posted: 13 Oct 2012 09:37 PM PDT

Image: 

മക്ക: കഅ്ബയെ പുതപ്പിക്കാനുള്ള പുടവ ‘കിസ് വ’ അടുത്ത ബുധനാഴ്ച ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ശൈബിക്ക് കൈമാറും. ചടങ്ങില്‍ ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും മറ്റും ഈ ചടങ്ങില്‍ പങ്കെടുക്കും. പതിവുപോലെ ദുല്‍ഹജ്ജ് ഒമ്പതിനാണ് കഅ്ബയെ പുതിയ കിസ് വ അണിയിക്കുക.

read more

വിളപ്പില്‍ശാല: നിരാഹാര സത്യഗ്രഹം രണ്ടാംദിവസത്തില്‍

Posted: 13 Oct 2012 09:20 PM PDT

Image: 
Subtitle: 
സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സംയുക്ത സമരസമിതി

തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റിലേക്ക് അതീവരഹസ്യമായി മലിനജല ശുദ്ധീകരണ യന്ത്രങ്ങളെത്തിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി നടത്തുന്ന നിരാഹാര സത്യഗ്രഹം രണ്ടാംദിവസത്തിലേക്ക് കടന്നു. മാലിന്യഫാക്ടറി അടച്ചുപൂട്ടുന്നതുവരെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്നാണ് ശോഭനകുമാരി അറിയിച്ചത്.

read more

ജഗ്ജിത് സിങ്ങിന്‍െറ ദീപ്ത സ്മരണയില്‍ സിംഗപ്പൂരില്‍ കച്ചേരി

Posted: 13 Oct 2012 08:46 PM PDT

Image: 

സിംഗപ്പൂര്‍ സിറ്റി: അന്തരിച്ച ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത് സിങ്ങിന്‍െറ ഓര്‍മക്കായി സിംഗപ്പൂരില്‍ സംഗീതക്കച്ചേരി നടത്തി. ഗസല്‍ ഗായകന്‍ അനൂപ് ജലോട്ടയും ഇന്ത്യക്കാരായ ആയിരക്കണക്കിന് ശ്രോതാക്കളും ജഗ്ജിത് സിങ്ങിന്‍െറ ആദ്യ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികളര്‍പ്പിച്ചു. ജഗ്ജിത് ആലപിച്ച നിരവധി ഗസലുകള്‍ അവതരിപ്പിച്ച ജലോട്ട ഗീതയിലെ ഏതാനും ഭാഗങ്ങള്‍ ഭജന്‍ രൂപത്തിലും ആലപിച്ചു.

read more

മിസ്റ്റര്‍ മരുമകന്‍

Posted: 13 Oct 2012 08:34 PM PDT

Image: 

ഇംഗ്ളീഷ് പത്രങ്ങളുടെ മൂന്നാംപേജ് മുന്തിയ താരങ്ങള്‍ക്കുള്ളതാണ്. ബിസിനസ്, സ്പോര്‍ട്സ്, സിനിമ, ഫാഷന്‍രംഗത്തെ തിളങ്ങുന്ന താരങ്ങളുടെ കേളീരംഗങ്ങളില്‍നിന്നുള്ള ചിത്രങ്ങളാവും ആ പേജുകള്‍ നിറയെ. വര്‍ഷങ്ങളായി അത്തരം പേജുകളിലെ പതിവുസാന്നിധ്യമാണ്. പിന്നെ ഇന്ദ്രപ്രസ്ഥത്തിലെ നിശാനൃത്തശാലകളില്‍ ചടുലമായ സംഗീതത്തിനൊപ്പം ചുവടുവെക്കും. ശരീരത്തോടു ഇറുകിപ്പിടിച്ച ഡിസൈനര്‍ വസ്ത്രങ്ങള്‍ അണിഞ്ഞേ പുറത്തിറങ്ങൂ. യാത്രചെയ്യാന്‍ മുന്തിയതരം കാറുകള്‍. ഇടക്കിടെ ഹൈ എന്‍ഡ് ബൈക്കുകളില്‍ കുതിക്കും. രാജ്യത്ത് വലിയ വലിയ സംഭവങ്ങള്‍ നടക്കുമ്പോള്‍ അവിടെ എത്തിപ്പെടും.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP