സ്വാഗതം
WELCOME

News Update..

Saturday, October 20, 2012

ഡി.എം.ആര്‍.സിയെയും ഇ.ശ്രീധരനെയും ഒഴിവാക്കാന്‍ സര്‍ക്കാറുകള്‍ ഒത്തുകളിച്ചു -വി.എസ്. Madhyamam News Feeds

ഡി.എം.ആര്‍.സിയെയും ഇ.ശ്രീധരനെയും ഒഴിവാക്കാന്‍ സര്‍ക്കാറുകള്‍ ഒത്തുകളിച്ചു -വി.എസ്. Madhyamam News Feeds

Link to

ഡി.എം.ആര്‍.സിയെയും ഇ.ശ്രീധരനെയും ഒഴിവാക്കാന്‍ സര്‍ക്കാറുകള്‍ ഒത്തുകളിച്ചു -വി.എസ്.

Posted: 20 Oct 2012 12:49 AM PDT

Image: 

തിരുവനന്തപുരം: കൊച്ചി മെട്രോ നിര്‍മ്മാണ കരാറില്‍ നിന്ന് ഇ.ശ്രീധരനെയും ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെയും ഒഴിവാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കൊച്ചി മെട്രോയുടെ തറക്കല്‍ ഇടല്‍ ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നില്ല. ഇതില്‍ കേന്ദ്രമന്ത്രി എ.കെ. ആന്‍റണി ദുഖം രേഖപ്പെടുത്തിയിരുന്നു. പക്ഷെ ആ നിലപാട് നന്നായി എന്നാണ് ഇപ്പോള്‍ തോനുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

read more

2ജി ലേലം: ആര്‍കോം, റിലയന്‍സ് ഇന്‍ഫോടെല്‍ വിട്ടുനില്‍ക്കും

Posted: 20 Oct 2012 12:10 AM PDT

Image: 

ന്യൂദല്‍ഹി: നവംബറില്‍ നടക്കുന്ന 2ജി സ്പെക്ട്രം ലേലത്തില്‍ നിന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വിട്ടു നില്‍ക്കും. ഇന്ത്യന്‍ ടെലികോം മേഖലയില്‍ താല്‍പ്പര്യം പ്രകടപ്പിച്ചിരുന്ന റിലയന്‍സ് ഇന്‍റ്ട്രീസിന്‍െറ റിലയന്‍സ് ഇന്‍ഫോടെല്ലും സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ആര്‍കോം ഒഴിച്ചു നിര്‍ത്തിയുള്ള പ്രമുഖ ആറ് ടെലിക്കോം ഓപ്പറേറ്റര്‍മാരും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

read more

മാലിന്യക്കൂമ്പാരം; കൗണ്‍സിലര്‍ നഗരസഭാ ഓഫിസ് ഉപരോധിച്ചു

Posted: 20 Oct 2012 12:06 AM PDT

പരവൂര്‍: മാര്‍ക്കറ്റിലെ മാലിന്യം നീക്കാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് കൗണ്‍സിലറും പരവൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമായ വി. പ്രകാശ് നഗരസഭാ ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ നഗരസഭാ കവാടത്തില്‍ കിടന്നാണ് പ്രകാശ് ഉപരോധിച്ചത്. പൊലീസ് എത്തി നഗരസഭാ ചെയര്‍പേഴ്സണ്‍ വി. അംബിക, വൈസ് ചെയര്‍മാന്‍ ജെ. ജയലാല്‍ ഉണ്ണിത്താന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

read more

ഭൂരഹിത ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്തും

Posted: 19 Oct 2012 11:54 PM PDT

തൊടുപുഴ: ആദിവാസികള്‍ക്കെതിരായ ഭൂമി കൈയേറ്റ കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമം നടത്താന്‍ ആദിവാസി പുനരധിവാസ മിഷന്‍ ജില്ലാതല യോഗം തീരുമാനം. ജില്ലയില്‍ സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് ഭൂമി കണ്ടെത്താനും തീരുമാനിച്ചു.

read more

പൂട്ടിയിട്ട വീട്ടില്‍ മോഷണം; പ്രതിയെ നാട്ടുകാര്‍ പിടികൂടി

Posted: 19 Oct 2012 11:49 PM PDT

പന്തളം: ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ മോഷണം. സംശയാസ്പദമായി കണ്ടയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. തുമ്പമണ്‍ കീരുകുഴി മുക്കില്‍ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ തങ്കമ്മ മാത്യുവിന്‍െറ വീട്ടിലാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ ഏഴിന് ഇവിടെയെത്തിയ തങ്കമ്മമാത്യുവിന്‍െറ ഭര്‍തൃസഹോദരന്‍ കോശി പി. ജോര്‍ജാണ് ജനാലകളും അലമാരയും തുറന്നുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.

read more

മാര്‍ക്കറ്റ് റോഡിലെ കൈയേറ്റം പൊളിച്ചുനീക്കി

Posted: 19 Oct 2012 11:45 PM PDT

കോട്ടയം: നഗരത്തിലെ തിരക്കേറിയ എം.എല്‍ റോഡിലെ കൈയേറ്റം നഗരസഭ പൊളിച്ചുനീക്കി. വെള്ളിയാഴ്ച രാവിലെ പൊലീസ് സാന്നിധ്യത്തില്‍ നഗരസഭാ ജീവനക്കാരാണ് പൊളിച്ചുമാറ്റിയത്. കെ.കെ റോഡില്‍നിന്ന് മാര്‍ക്കറ്റ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് കടകളുടെ എടുപ്പുകള്‍ റോഡിലേക്ക് തള്ളിനില്‍ക്കുന്നത് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇവിടെത്തന്നെയാണ് സ്വകാര്യബസ് സ്റ്റോപ്പും.
ഇരുവശത്തും റോഡിലേക്ക് തട്ടിറക്കിവെച്ച് നടത്തുന്ന കച്ചവടം മൂലം ഗതാഗതക്കുരുക്കും പതിവാണ്.

read more

ശ്രീധരനെതിരായ നീക്കം സജീവം; കൊച്ചി മെട്രോ വൈകാന്‍ സാധ്യത

Posted: 19 Oct 2012 11:43 PM PDT

Image: 

കൊച്ചി: സാങ്കേതിക തടസങ്ങളില്‍ കുടുങ്ങി കൊച്ചി മെട്രോ റെയില്‍ പദ്ധതി വൈകാന്‍ സാധ്യത. പദ്ധതി നിര്‍മാണച്ചുമതലയില്‍ നിന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡി.എം.ആര്‍.സി)യും ഇ. ശ്രീധരനെയും മാറ്റാനുള്ള നീക്കം അണിയറയില്‍ സജീവമായതോടെയാണിത്. ഡി.എം.ആര്‍.സി കൊച്ചി മെട്രോ ഏറ്റെടുക്കാതിരിക്കാനുള്ള ശ്രമം ആ സ്ഥാപനത്തിനുള്ളില്‍ നിന്നുതന്നെയാണ് നടക്കുന്നത്.

read more

റോഡ് ഉപരോധത്തിന് എത്തിയ കര്‍ഷകരെ നേതാക്കള്‍ പിന്തിരിപ്പിച്ചു; പുറക്കാട്ട് സംഘര്‍ഷം

Posted: 19 Oct 2012 11:38 PM PDT

അമ്പലപ്പുഴ: പുറക്കാട് കരിനിലങ്ങളിലെ നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ദേശീയപാത ഉപരോധിക്കാന്‍ എത്തി. ഇത് കര്‍ഷക നേതാക്കള്‍ ഇടപെട്ട് തടഞ്ഞത് പുറക്കാട് സംഘര്‍ഷത്തിനിടയാക്കി.

read more

തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്കരണ പദ്ധതി ഈ വര്‍ഷം

Posted: 19 Oct 2012 11:33 PM PDT

കൊച്ചി: മാലിന്യ സംസ്കരണത്തിന് കമ്പോസ്റ്റിങ് സംവിധാനമേര്‍പ്പെടുത്തുന്നതിന് 90 ശതമാനവും ബയോഗ്യാസ് പ്ളാന്‍റുകള്‍ക്ക് 75 ശതമാനവും സബ്സിഡി നല്‍കുന്ന സര്‍ക്കാര്‍ പദ്ധതി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഈ വര്‍ഷം നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. ശുചിത്വ മിഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക.
ഇതുവരെ 18 ഗ്രാമപഞ്ചായത്തുകളും എട്ട് നഗരസഭകളും ഗാര്‍ഹിക മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ള പദ്ധതി തയാറാക്കി മിഷന് സമര്‍പ്പിച്ചു.

read more

വിമാന റാഞ്ചല്‍ പരാതി അന്വേഷിക്കാന്‍ ഉന്നതസംഘം

Posted: 19 Oct 2012 11:28 PM PDT

Image: 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലിറക്കിയ അബൂദബി- കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന പൈലറ്റിന്റെപരാതി അന്വേഷിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സംഘമെത്തും. ചെന്നൈ റീജിണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുക. വിമാനം പറത്തിയിരുന്ന വനിതാ പൈലറ്റില്‍ നിന്നും സംഘം മൊഴിയെടുക്കും. വിമാനത്താവളത്തില്‍ വിശദമായ തെളിവെടുപ്പും നടത്തും.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP