സ്വാഗതം
WELCOME

News Update..

Wednesday, October 17, 2012

അറഫാസംഗമം 25ന് Madhyamam News Feeds

അറഫാസംഗമം 25ന് Madhyamam News Feeds

Link to

അറഫാസംഗമം 25ന്

Posted: 17 Oct 2012 12:00 AM PDT

Image: 

ജിദ്ദ: ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമം ഒക്ടോബര്‍ 25 ന് വ്യാഴാഴ്ച. ദുല്‍ഖഅ്ദ് 29 തിങ്കളാഴ്ച സൗദി അറേബ്യയിലൊരിടത്തും മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ബുധനാഴ്ച ഹജ്ജ് മാസാരംഭമായി കണക്കാക്കുമെന്ന് ശെഖ് അബ്ദുറഹ്മാന്‍ അല്‍കലിയ്യയുടെ നേതൃത്വത്തിലുള്ള സൗദി സുപ്രീംകോടതിയുടെ ഒമ്പതംഗ സമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് അറഫാസംഗമം ഒക്ടോബര്‍ 25 ന് വ്യാഴാഴ്ച നടക്കും. സൗദിയിലും അയല്‍ അറബ്നാടുകളിലും ബലിപെരുന്നാള്‍ 26ന് വെള്ളിയാഴ്ചയായിരിക്കും.

read more

സ്വര്‍ണ വില കൂടി

Posted: 16 Oct 2012 11:41 PM PDT

Image: 

കൊച്ചി: സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 80 രൂപ കൂടി 23160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 2895 രൂപയായി.

വിളപ്പില്‍ശാല: പ്ലാന്റ് അടച്ചുപൂട്ടുന്നതിനെതിരെ നഗരസഭ

Posted: 16 Oct 2012 11:12 PM PDT

Image: 

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനുള്ള ശ്രമത്തിനെതിരെ തിരുവനന്തപുരം നഗരസഭ രംഗത്ത്. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍സത്യവാങ്മൂലം നല്‍കുമെന്ന് മേയര്‍ കെ.ചന്ദ്രിക അറിയിച്ചു.

read more

നിത്യോപയോഗ സാധനങ്ങളില്ല; ലാഭം, മാവേലി സ്റ്റോറുകള്‍ പ്രതിസന്ധിയില്‍

Posted: 16 Oct 2012 10:57 PM PDT

തൃപ്പൂണിത്തുറ: അരി ഉള്‍ പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ എത്താത്തതിനെ ത്തുടര്‍ന്ന് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍െറ ലാഭം മാര്‍ക്കറ്റും മാവേലി സ്റ്റോറുകളും അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ഓണം-റമദാന്‍ നാളുകളില്‍ വില്‍പ്പന പൊടിപൊടിച്ച ശേഷം ലാഭം മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാത്ത അവസ്ഥയാണ്. അരി, മുളക്, പയര്‍, പരിപ്പ് എന്നിവയൊന്നും ഇപ്പോള്‍ സ്റ്റോറുകളില്‍ ഇല്ല. ഇവ എപ്പോള്‍ എത്തുമെന്ന് സ്റ്റോര്‍ അധികൃതര്‍ക്ക് പറയാനാവുന്നില്ല.

read more

വരള്‍ച്ച: കേന്ദ്രസംഘം ഇന്ന് ജില്ലയില്‍

Posted: 16 Oct 2012 10:44 PM PDT

കല്‍പറ്റ: വരള്‍ച്ചാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുള്ള കേന്ദ്രസംഘം ബുധനാഴ്ച വയനാട് ജില്ല സന്ദര്‍ശിക്കും. കേന്ദ്രകൃഷി മന്ത്രാലയം ജോ. സെക്രട്ടറി നരേന്ദ്രഭൂഷനാണ് സംഘത്തെ നയിക്കുന്നത്.

read more

കോര്‍പറേഷന്‍ സ്റ്റേഡിയം ഷോപ്പിങ് ഫെസ്റ്റിവലിന് ; പ്രതിഷേധം ശക്തം

Posted: 16 Oct 2012 10:26 PM PDT

കോഴിക്കോട്: കായികപ്രേമികളെ വേദനിപ്പിച്ച് കോര്‍പറേഷന്‍ സ്റ്റേഡിയം വീണ്ടും പൊതുപരിപാടിക്ക് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്റ്റേഡിയം കായികേതര പരിപാടികള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനം കൗണ്‍സില്‍ തന്നെ മാറ്റിയതിനെതിരെയാണ് ജനരോഷം. ഇതിനെതിരെ കളിക്കാരുടെയും കായികപ്രേമികളുടെയും നേതൃത്വത്തില്‍ ചൊവ്വാഴ്ച മൈതാനത്തിനുമുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

read more

കുരുക്ക് മുറുകുന്നു; ആരോപണ പുകമറയില്‍ നെഹ്റു കുടുംബം

Posted: 16 Oct 2012 10:25 PM PDT

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ തുടക്കമിട്ട ആരോപണങ്ങളുടെ കുരുക്ക് മുറുകുമ്പോള്‍ ഇന്ത്യയിലെ ഒന്നാമത്തെ ‘അധികാര കുടുംബം’ അഴിമതിയുടെ പുകമറയില്‍. റോബര്‍ട്ട് വാദ്രയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ ക്രമക്കേട് അന്വേഷിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകയുടെ കസേര തെറിച്ചത് ഗാന്ധി കുടുംബത്തിന്‍െറ വെപ്രാളമാണ് വെളിവാക്കിയത്.

read more

മാരുതി ‘ആള്‍ട്ടോ800’ പുറത്തിറക്കി

Posted: 16 Oct 2012 10:11 PM PDT

Image: 

ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി തങ്ങളുടെ ‘ബെസ്റ്റ് സെല്ലര്‍’ ആയ ആള്‍ട്ടോയുടെ പുതിയ പതിപ്പ് വിപണിയിലിറക്കി. ‘മാരുതി ആള്‍ട്ടോ 800’ എന്ന പുതിയ കാറിന്‍െറ വില 2.44 ലക്ഷം മുതല്‍ 3.56 ലക്ഷം രൂപ വരെയാണ്. ചെറുകിട കാര്‍ വിപണി നേരിടുന്ന പ്രതിസന്ധി മറികടക്കുന്ന തരത്തിലാണ് പുതിയ ആള്‍ട്ടോയുടെ രൂപകല്‍പന.

read more

സിറിയ, ഫലസ്തീന്‍: രക്ഷാസമിതി പരാജയമെന്ന് ഖത്തര്‍

Posted: 16 Oct 2012 09:53 PM PDT

Image: 

ദോഹ: സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിലും ഫലസീതീന്‍ പ്രശ്നം പരിഹരിക്കുന്നതിലും ഐക്യരാഷ്ട്ര രക്ഷാസമിതി പരാജയപ്പെട്ടിരിക്കുകയാണെന്ന് ഖത്തര്‍.
ന്യൂയോര്‍ക്കില്‍ പശ്ചിമേഷ്യന്‍ പ്രശ്നങ്ങളെക്കുറിച്ച് യു.എന്‍ രക്ഷാസമിതി സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍ യു.എന്നിലെ ഖത്തറിന്‍െറ സ്ഥിരം പ്രതിനിധി ശൈഖ് മിശാല്‍ ബിന്‍ ഹമദ് ആല്‍ഥാനിയാണ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സമിതി പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയത്.

read more

കൂത്തുപറമ്പില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Posted: 16 Oct 2012 09:47 PM PDT

Image: 

കൂത്ത്പറമ്പ്: പൂക്കോട് ശാരദാസ്റ്റോപ്പിനടുത്ത് കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ്, ഭാര്യ ബീന, മകള്‍ ശ്രീലക്ഷമി എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.

നാല് മാസം മുമ്പ് ഇവരുടെ കുടുംബത്തിലെ ആറു പേര്‍ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അപകടത്തില്‍ വിനോദിനും പരിക്കേറ്റിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP