സ്വാഗതം
WELCOME

News Update..

Monday, October 15, 2012

വിളപ്പില്‍ശാലക്കാര്‍ വീണ്ടും സമരമുഖത്ത് Madhyamam News Feeds

വിളപ്പില്‍ശാലക്കാര്‍ വീണ്ടും സമരമുഖത്ത് Madhyamam News Feeds

Link to

വിളപ്പില്‍ശാലക്കാര്‍ വീണ്ടും സമരമുഖത്ത്

Posted: 15 Oct 2012 12:14 AM PDT

വിളപ്പില്‍ശാല: സര്‍ക്കാറിനെപ്പോലും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിളപ്പില്‍ശാലക്കാര്‍ ഉറക്കമുപേക്ഷിച്ച് വീണ്ടും സമരമുഖത്ത്.

read more

ശാസ്താംകോട്ട തടാകത്തില്‍ വീണ്ടും കക്കൂസ് മാലിന്യം തുറന്നുവിട്ടു

Posted: 15 Oct 2012 12:11 AM PDT

ശാസ്താംകോട്ട: ശാസ്താംകോട്ട ശുദ്ധജലതടാകത്തില്‍ പമ്പിങ് ഏരിയക്കുസമീപം വീണ്ടും ടാങ്കര്‍ലോറിയില്‍ കൊണ്ടുവന്ന കക്കൂസ്മാലിന്യം തുറന്നുവിട്ടു. കൊല്ലം നഗരത്തിലെ 3,60,000 പേര്‍ ഉള്‍പ്പെടെ അഞ്ചര ലക്ഷം പേര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന തടാകമാണിത്.

read more

റോഡുകള്‍ മോശം: സഞ്ചാരികളുടെ എണ്ണം കുറയുന്നു

Posted: 15 Oct 2012 12:03 AM PDT

അടിമാലി: വിനോദ സഞ്ചാര മേഖലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല. ഇതുമൂലം പല വിനോദ സഞ്ചാര മേഖലകളിലും സഞ്ചാരികളുടെ എണ്ണം കുറയുന്നു.

read more

ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിച്ച വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍

Posted: 14 Oct 2012 11:58 PM PDT

പത്തനംതിട്ട: ജില്ലയിലെ ചെന്നീര്‍ക്കര ഗവ. ഐ.ടി.ഐയില്‍നിന്ന് ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് പഠിച്ച വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍. ജീവിക്കാന്‍വേണ്ടി വേറെ ജോലി അന്വേഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.

read more

രാത്രി പഞ്ചായത്തോഫിസിലെത്തിയ സെക്രട്ടറിയെ നാട്ടുകാര്‍ തടഞ്ഞു

Posted: 14 Oct 2012 11:53 PM PDT

എരുമേലി: രാത്രി പഞ്ചായത്ത് ഓഫിസിലെത്തിയ സെക്രട്ടറിയെയും ക്ളര്‍ക്കിനെയും പ്യൂണിനെയും നാട്ടുകാര്‍ തടഞ്ഞു. ഞായറാഴ്ച രാത്രി എട്ടോടെ എരുമേലി പഞ്ചായത്ത് ഓഫിസിലാണ് സെക്രട്ടറി സുരേഷ്, ക്ളര്‍ക്ക് ഷാജി, പ്യൂണ്‍ സുഗതന്‍ എന്നിവരെ് നാട്ടുകാര്‍ തടഞ്ഞത്. ധ്യാനകേന്ദ്രത്തിനെതിരായ പരാതികളും മറ്റ് രേഖകളും കടത്തുന്നു എന്നാരോപിച്ചായിരുന്നു നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസില്‍ സംഘടിച്ചത്. പൊന്‍കുന്നം സി.ഐ രാജേന്ദ്രന്‍െറ നേതൃത്വത്തില്‍ സെക്രട്ടറിയെയും മറ്റ് ജീവനക്കാരേയും മോചിപ്പിച്ചു.

read more

ചാരക്കേസിനെ ചാരം മൂടാന്‍ അനുവദിക്കില്ല -മുരളി

Posted: 14 Oct 2012 11:47 PM PDT

Image: 
Subtitle: 
'കരുണാകന്റെ നിരപരാധിത്തം തെളിയും വരെ പോരാട്ടം'

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിനെ ചാരം മൂടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെതിരെ പോരാടുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. തന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായ കെ.കരുണാകരന്റെ നിരപരാധിത്തം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

read more

നഴ്സറി ടീച്ചര്‍മാര്‍ക്ക് തൂപ്പുകാരേക്കാള്‍ കുറഞ്ഞ ശമ്പളം -സുപ്രീംകോടതി

Posted: 14 Oct 2012 11:46 PM PDT

Image: 

ന്യൂദല്‍ഹി: സംസ്ഥാനത്തെ നഴ്സറി ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും തൂപ്പുകാരേക്കാള്‍ താഴ്ന്ന ശമ്പളമാണെന്ന് സുപ്രീം കോടതിയുടെ വിമര്‍ശം. കുറഞ്ഞ ശമ്പളമാണ് ഇവര്‍ക്ക് നല്‍കി വരുന്നത്. ഹൈകോടതി നിര്‍ദേശിച്ച ശമ്പളം സര്‍ക്കാര്‍ നല്‍കണമെന്നും കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കൂടതല്‍ ശമ്പളം നല്‍കുന്നത് ബാധ്യതയുമാവുമെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ സമര്‍പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

read more

മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചുള്ള ബൈക്ക് മോഷണ സംഘം പിടിയില്‍

Posted: 14 Oct 2012 11:44 PM PDT

അമ്പലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ബൈക്കുകള്‍ മോഷ്ടിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ സംഘത്തെ പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തെങ്കിലും പൂര്‍ണ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇവരില്‍ നിന്ന് രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാസങ്ങളായി വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്ന് പകലും രാത്രിയിലുമായി അനേകം ബൈക്കുകള്‍ മോഷണം പോയിട്ടുണ്ട്. അമ്പലപ്പുഴയിലും പരിസരപ്രദേശങ്ങളിലെ സ്കൂളിലുമായി പ്ളസ്വണ്‍, പ്ളസ്ടു ക്ളാസുകളില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികളാണ് കസ്റ്റഡിയിലായത്.

read more

പശ്ചിമ കൊച്ചിയില്‍ ചെറുതരം കൊതുകിന്‍െറ ഭീഷണി

Posted: 14 Oct 2012 11:38 PM PDT

മട്ടാഞ്ചേരി: ചെറുതരം കൊതുകുകള്‍ പശ്ചിമകൊച്ചിക്കാരുടെ ഉറക്കം കെടുത്തുന്നു. കൊതുകുവലകളുടെ ചെറുസുഷിരങ്ങളില്‍ കൂടി പോലും അകത്തുപ്രവേശിക്കുന്ന ഇവ കുത്തിയാല്‍ കടുത്ത ചൊറിച്ചിലും കുട്ടികളുടെ ദേഹത്ത് ചെറിയ കുരുക്കളും പ്രത്യക്ഷപ്പെടും.
പെരുമ്പടപ്പ്, കോണം, ഇടക്കൊച്ചി, കുമ്പളങ്ങി, മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ്, ഫോര്‍ട്ടുകൊച്ചി, ചെല്ലാനം മേഖലകളിലാണ് ശല്യം രൂക്ഷമായത്. സെപ്റ്റിക് ടാങ്ക് മാലിന്യങ്ങളും ഒഴുക്കില്ലാത്ത കാനകളുമാണ് ഇവയുടെ പ്രജനന കേന്ദ്രം.

read more

അധിക സ്പെക്ട്രത്തിന് ഫീസ്: ടെലികോം കമ്പനികള്‍ വെട്ടിലായി

Posted: 14 Oct 2012 11:22 PM PDT

Image: 

ന്യൂദല്‍ഹി: കൈവശം വെച്ചിരിക്കുന്ന അധിക സ്പെക്ട്രത്തിന് ടെലികോം കമ്പനികളില്‍ നിന്ന് പ്രത്യേക ഫീസ് ഈടാക്കാനുള്ള തീരുമാനം പൊതുമേഖലാ കമ്പനികള്‍ ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികളെ വെട്ടിലാക്കി. നിലനില്‍ക്കാന്‍ തന്നെ പ്രയാസപ്പെടുന്ന പൊതുമേഖലാ കമ്പനികളായ ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും കേന്ദ്ര സഹായം തേടി കത്തയച്ചു കഴിഞ്ഞു. അതേസമയം,തീരുമാനം മരവിപ്പിക്കണമെന്നാണ് സ്വകാര്യ കമ്പനികളുടെ ആവശ്യം.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP