സ്വാഗതം
WELCOME

News Update..

Saturday, October 6, 2012

വയലാര്‍ അവാര്‍ഡ് അക്കിത്തത്തിന് Madhyamam News Feeds

വയലാര്‍ അവാര്‍ഡ് അക്കിത്തത്തിന് Madhyamam News Feeds

Link to

വയലാര്‍ അവാര്‍ഡ് അക്കിത്തത്തിന്

Posted: 06 Oct 2012 12:39 AM PDT

Image: 

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം മഹാകവി അക്കിത്തത്തിന്. അക്കിത്തത്തിന്റെ ‘അന്തിമഹാകാലം’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും എഴുത്തഛന്‍ പുരസ്കാരവും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരളം ഭരിക്കുന്നത് ലീഗ് തന്നെയാണെന്ന് മന്ത്രി ഇബ്രാഹീംകുഞ്ഞ്

Posted: 06 Oct 2012 12:22 AM PDT

Image: 

പട്ടാമ്പി: കേരളം ഇപ്പോള്‍ ഭരിക്കുന്നത് മുസ്്‌ലീംലീഗ് തന്നെയാണെന്ന് മന്ത്രി വി.കെ ഇബ്രാഹീംകുഞ്ഞ്. സംസ്ഥാന ഭരണം നടത്തുന്നത് ലീഗാണെന്ന ആരോപണം തങ്ങള്‍ സമ്മതിച്ച് കൊടുക്കാറില്ലെങ്കിലും സത്യ അതാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ലീഗിന് ഇഷ്ടമില്ലാത്തതൊന്നും ഇപ്പോള്‍ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. പട്ടാമ്പിയില്‍ ലീഗ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

read more

പുതിയതുറയിലേത് ‘വിബ്രിയോ’ കോളറ

Posted: 05 Oct 2012 11:21 PM PDT

തിരുവനന്തപുരം: വിഴിഞ്ഞം പുതിയതുറയില്‍ പടരുന്നത് ഒ-വണ്‍ 39 എല്‍ട്ടോര്‍ വിഭാഗത്തിലെ ബാക്ടീരിയ പരത്തുന്ന‘വിബ്രിയോ’ കോളറയാണെന്ന് ആരോഗ്യവകുപ്പ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ ദ്രുതകര്‍മസേന പ്രദേശത്ത് പരിശോധന നടത്തി. കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് മെഡിക്കല്‍കോളജ് ഉള്‍പ്പെടെ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം സ്ഥലം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയത്. പുതിയതുറയിലെ എട്ട്, പത്ത്, പതിനൊന്ന് വാര്‍ഡുകളിലാണ് സംഘം പരിശോധിച്ചത്.

read more

റേഷന്‍ ലോഡുകള്‍ നിരീക്ഷിക്കാന്‍ സ്ക്വാഡ്

Posted: 05 Oct 2012 11:15 PM PDT

കൊല്ലം: റേഷന്‍കടകളിലേക്കുള്ള അരി കരിഞ്ചന്തയിലെത്തുന്നത് തടയാന്‍ ലോഡ് കൊണ്ടുപോകുന്ന വാഹനങ്ങള്‍ യഥാസ്ഥാനത്തെ ത്തുന്നുണ്ടെന്ന് സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്ന് കലക്ടര്‍ പി.ജി തോമസ്. ഭക്ഷ്യോപദേശകസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍ വ്യാപാരികള്‍ക്കോ അവര്‍ നിര്‍ദേശിക്കുന്ന സെയില്‍സ്മാനോ മാത്രമെ സ്റ്റോക്ക് കൈമാറാന്‍ പാടുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു.

read more

സുവര്‍ണ ജൂബിലി നിറവില്‍ കട്ടപ്പന

Posted: 05 Oct 2012 11:10 PM PDT

കട്ടപ്പന: കട്ടപ്പന പഞ്ചായത്ത് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് സാംസ്കാരിക റാലിയോടെ തുടക്കമായി. ഹൈറേഞ്ചിലെ കുടിയേറ്റത്തിന്‍െറ ചരിത്രവും തനിമയും വിളിച്ചോതുന്ന സാംസ്കാരിക റാലിയോടെയാണ് സുവര്‍ണ ജൂബിലി ആഘോഷത്തിന് തുടക്കമിട്ടത്.
ഇരുപതേക്കര്‍ ജങ്ഷനില്‍ നിന്നാരംഭിച്ച സാംസ്കാരിക റാലിയില്‍ നിശ്ചലദൃശ്യങ്ങള്‍, മയൂര നൃത്തം, ഗരുഡന്‍നൃത്തം, തെയ്യം തുടങ്ങിയവ അണിനിരന്നു. കുടുംബശ്രീ പ്രവര്‍ത്തകരും വ്യാപാരികളും പൊതുജനങ്ങളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുത്തു.

read more

വിദ്യാഭ്യാസ വായ്പ നിഷേധം: പ്രതിഷേധം ശക്തമാകുന്നു

Posted: 05 Oct 2012 11:07 PM PDT

പത്തനംതിട്ട: വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. എസ്.എഫ്.ഐ നേതൃത്വത്തില്‍ പത്തനംതിട്ട ലീഡ് ബാങ്കിലേക്കും യൂത്ത്കോണ്‍ഗ്രസ്, കെ.എസ്. യു പ്രവര്‍ത്തകര്‍ തിരുവല്ല എസ്.ബി.ഐ ശാഖയിലേക്കും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മെറിറ്റ് അടിസ്ഥാനത്തില്‍ പോലും അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വായ്പ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

read more

വീട്ടമ്മമാര്‍ ദുരിതക്കയത്തില്‍

Posted: 05 Oct 2012 11:02 PM PDT

ചങ്ങനാശേരി: അങ്കണവാടികളിലെ പാചകം വീണ്ടും വിറകടുപ്പിലേക്ക്. പാചകവാതക സിലണ്ടര്‍ നിയന്ത്രണവും രൂക്ഷമായ വിലവര്‍ധനയുമാണ് വിറകിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാക്കുന്നത്.

read more

കുട്ടനാട്ടില്‍ വെള്ളം വറ്റിച്ചുള്ള കൃഷിക്ക് പമ്പിങ് സൗജന്യം -മന്ത്രി മാണി

Posted: 05 Oct 2012 10:57 PM PDT

ആലപ്പുഴ: കുട്ടനാട്ടില്‍ വെള്ളം വറ്റിച്ചുള്ള കൃഷിക്ക് പമ്പിങ് സൗജന്യമാക്കുമെന്ന് ധനമന്ത്രി കെ.എം. മാണി.
മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ നടന്ന റൈസ് ബയോപാര്‍ക്ക് ശില്‍പ്പശാലയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോളണ്ട് മാതൃകയില്‍ വെള്ളം വറ്റിച്ച് കൃഷി നടത്താന്‍ പമ്പിങ് ചെലവ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കും. ആധുനികവത്കരണത്തിലൂടെയും മൂല്യവര്‍ധനയിലൂടെയും മാത്രമേ കാര്‍ഷിക മേഖല രക്ഷപ്പെടൂ.

read more

കുടിവെള്ളക്ഷാമം: സമരവുമായി വീട്ടമ്മമാര്‍

Posted: 05 Oct 2012 10:53 PM PDT

മട്ടാഞ്ചേരി: പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതോടെ സമരവുമായി വീട്ടമ്മമാര്‍ രംഗത്ത്. ചെല്ലാനം കുതിരകൂര്‍ കരി നിവാസികള്‍ ഫോര്‍ട്ടുകൊച്ചി ആര്‍.ഡി ഓഫിസ് ഉപരോധിച്ചു. ഒഴിഞ്ഞ കുടവുമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ എത്തിയത്.

read more

ശ്രീകൃഷ്ണ കോളജില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘട്ടനം

Posted: 05 Oct 2012 10:48 PM PDT

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ എസ്.എഫ്.ഐ -കെ.എസ്.യു സംഘട്ടനം. അക്രമത്തില്‍ പെണ്‍കുട്ടികളടക്കം നാല് എസ്.എഫ്.ഐക്കാര്‍ക്കും നാല് കെ.എസ്.യുകാര്‍ക്കും പരിക്കേറ്റു. തെരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തിനിടക്കായിരുന്നു ഇരുവിഭാഗവും കോളജിലെ ക്ളാസ് മുറിയില്‍ വെച്ച് ഏറ്റുമുട്ടിയത്. യു.യു.സി കെ.സുമേഷ് കൃഷ്ണന്‍, യൂനിറ്റ് പ്രസിഡന്‍റ് ടി.രഞ്ജിത്ത്, ഭാരവാഹികളായ ടി.എന്‍.മുദസിര്‍, ടി.എം.അബ്ദുല്‍ മുനീര്‍ എന്നീ കെ.എസ്.യുക്കാര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഗുരുവായൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP