സ്വാഗതം
WELCOME

News Update..

Wednesday, October 24, 2012

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം - പിണറായി Madhyamam News Feeds

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം - പിണറായി Madhyamam News Feeds

Link to

ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധം - പിണറായി

Posted: 24 Oct 2012 01:03 AM PDT

Image: 

തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പി.എസ്.സി വഴിയാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ്. ഇപ്പോഴത്തെ നീക്കത്തിലൂടെ പ്രത്യേക ബോര്‍ഡ് വഴി നിയമനം നടത്താന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നു. ഭരണഘടന നല്‍കുന്ന അവകാശമാണ് മറ്റൊരു നിയമം വഴി ഭേദഗതി ചെയ്തിരിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണ്.

read more

കൊച്ചി മെട്രോ മൂന്നു വര്‍ഷം കൊണ്ട് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കും -മുഖ്യമന്ത്രി

Posted: 23 Oct 2012 11:55 PM PDT

Image: 

തിരുവനന്തപുരം: കൊച്ചി മെട്രോ ശ്രീധരന്റെമേല്‍നോട്ടത്തില്‍ മൂന്നു വര്‍ഷം കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ.ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം സംയുക്തമായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

read more

മറഡോണ പന്തു തട്ടി; നൃത്തം ചെയ്തു; കേക്ക് മുറിച്ചു

Posted: 23 Oct 2012 11:16 PM PDT

Image: 

കണ്ണൂര്‍ : ജവഹര്‍ സ്റ്റേഡിയത്തില്‍ ഡീഗോ മറഡോണ പന്തു തട്ടി; നൃത്തം ചെയ്തു; കേക്ക് മുറിച്ചു. പതിനായിരങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങിയ ഫുട്ബോള്‍ ഇതിഹാസത്തിന്റെമലയാളനാട്ടിലെ ആദ്യവരവ് ചരിത്രമായി. രാവിലെ 11 മണിയോടെ പ്രത്യേക ഹെലികോപറ്റ്റിലാണ് അദ്ദേഹം കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. നേരത്തെ അറിയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയതെങ്കിലും മറഡോണയെ ഒരു നോക്കു കാണാന്‍ പതിനായിരങ്ങളാണ് അക്ഷമരായി കാത്തിരുന്നത്.

read more

നടി ബിദുഷി ദാഷ് ബര്‍ദെ മരിച്ചനിലയില്‍; കൊലപാതകമെന്ന് പൊലീസ്

Posted: 23 Oct 2012 10:33 PM PDT

Image: 

മുംബൈ: മോഡലും നടിയുമായ ബിദുഷി ദാഷ് ബര്‍ദെ(23)യെ മുംബൈയിലെ ഫ്ളാറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാത്രിയാണ് ബിദുഷിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

read more

യു.പിയില്‍ ബസ്സിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു

Posted: 23 Oct 2012 09:45 PM PDT

Image: 

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു. 32 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഫത്തേപൂര്‍ ജില്ലാ ആസ്ഥാനത്തിന് 70 കി.മീ അകലെ ജഹനാബാദ് നഗരത്തിലെ ബസ് സ്റ്റാന്‍്റിനടുത്താണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ് 11,000 കെവി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് പവര്‍ കേബിള്‍ ബസ്സിന് മുകളിലേക്ക് വീഴുകയും തീപിടിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.

read more

വിജയദശമി നാളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

Posted: 23 Oct 2012 08:58 PM PDT

Image: 

തിരുവനന്തപുരം: വിജയദശമി ദിനമായ ഇന്ന് വിവിധ ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുകയാണ്. വിദ്യാരംഭ ചടങ്ങുകള്‍ പുലര്‍ച്ചെ മുതല്‍ തുടങ്ങി. പലയിടത്തും ഭക്തരുടെ നീണ്ട നിരയാണ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പതിവുപോലെ വന്‍ തിരക്ക് അനുഭവപ്പെട്ടു. തിരൂര്‍ തുഞ്ചന്‍ പറമ്പിലും ആദ്യാക്ഷരം കുറിക്കാനായി കുട്ടികളുമായി മാതാപിതാക്കളെത്തി.

പുതിയ പാര്‍ട്ടി ഡിസംബര്‍ പത്തിനകമെന്ന് യെദിയൂരപ്പ

Posted: 23 Oct 2012 06:46 AM PDT

Image: 

ബംഗളൂരു: പുതിയ പാര്‍ട്ടിയുടെ രൂപീകരണം ഡിസംബര്‍ പത്തിനകം ഉണ്ടാകുമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി വിമത നേതാവുമായ ബി.എസ് യെദിയൂരപ്പ വ്യക്തമാക്കി. താന്‍ ഇനി ബി.ജെ.പിക്കൊപ്പം ഇല്ലെന്നും കര്‍ണാടകയിലുെ ജനങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

read more

കസബിന്റെ ദയാഹരജി തള്ളണമെന്ന് ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശ

Posted: 23 Oct 2012 05:30 AM PDT

Image: 

ന്യൂദല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ അജ്മല്‍ കസബിന്‍െറ ദയാഹരജി തള്ളണമെന്ന് ആഭ്യന്തര വകുപ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. വധശിക്ഷ ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് കസബ് ദയാഹരജി സമര്‍പ്പിച്ചിരുന്നത്.

നേരത്തെ മഹാരാഷ്ട്ര സര്‍ക്കാറും കസബിന് വധശിക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

ഗഡ്കരിയ്ക്കെതിരെ കേന്ദ്രം അന്വേഷിക്കും; ഏതന്വേഷണവും ആകാമെന്ന് ബി.ജെ.പി

Posted: 23 Oct 2012 02:13 AM PDT

Image: 

ന്യൂദല്‍ഹി: ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ബി.ജെ.പി ദേശീയ പ്രസിഡണ്ട് നിതിന്‍ ഗഡ്കരിക്കെതിരെ അന്വേഷണത്തിന് കേന്ദ്രം ഒരുങ്ങുന്നു. ഗഡ്കരിയുടെ വ്യവസായ താല്‍പര്യങ്ങളും അദ്ദേഹത്തിന്‍െറ സാരഥ്യത്തിലുള്ള പൂര്‍ത്തി പവര്‍ ആന്‍റ് ഷുഗര്‍ ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് ഫണ്ട് വരുന്ന വഴികളും അന്വേഷണ വിധേയമാക്കുമെന്ന് കേന്ദ്ര മന്ത്രി വീരപ്പ മൊയ്ലി ഉറപ്പു നല്‍കി.

read more

തായ് വാനില്‍ ആശുപത്രിക്ക് തീ പിടിച്ചു; 12 മരണം

Posted: 23 Oct 2012 01:36 AM PDT

Image: 

തായ്നാന്‍ സിറ്റി: ദക്ഷിണ തായ് വാനില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് 12 രോഗികള്‍ മരിച്ചു. 60 തോളം പേര്‍ക്ക് പരിക്കേറ്റു. തായ്നാന്‍ സിറ്റിയിലെ ആശുപത്രിക്കകത്തെ നഴ്സിങ് ഹോമിലാണ് തീപിടുത്തമുണ്ടായത്. 100ലേറെ രോഗികള്‍ ഇവിടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പ്രായമായവരും കിടപ്പിലായവരുമായ രോഗികളാണ് മരിച്ചവരിലേറെയും. കനത്ത പുക ശ്വസിച്ചാണ് അധികം പേരും മരിച്ചതെന്ന് ആശുപത്രി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. രണ്ടാം നിലയില്‍നിന്നാണ് തീ പടര്‍ന്നതെന്ന് പറയുന്നുണ്ടെങ്കിലും കാരണം അവ്യക്തമാണ്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP