സ്വാഗതം
WELCOME

News Update..

Sunday, October 7, 2012

പാചകവാതക ഏജന്‍സികള്‍ക്ക് മുന്നില്‍ കാത്തിരിപ്പ് നീളുന്നു Madhyamam News Feeds

പാചകവാതക ഏജന്‍സികള്‍ക്ക് മുന്നില്‍ കാത്തിരിപ്പ് നീളുന്നു Madhyamam News Feeds

Link to

പാചകവാതക ഏജന്‍സികള്‍ക്ക് മുന്നില്‍ കാത്തിരിപ്പ് നീളുന്നു

Posted: 07 Oct 2012 12:19 AM PDT

കൊച്ചി: ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമായി തുടരുന്നു. പാചക വാതക ഏജന്‍സികള്‍ക്ക് മുന്നില്‍ ദിവസവും നീണ്ട വരിയാണ് പ്രത്യക്ഷപ്പെടുന്നത്. വീടുകളില്‍ സിലിണ്ടര്‍ എത്തിക്കുന്നത് നിര്‍ത്തിയതോടെയാണ് പാചകവാതകത്തിനായി ഏജന്‍സികളുടെ മുന്നില്‍ ജനം എത്തിത്തുടങ്ങിയത്. രണ്ട് മാസം മുമ്പ് ബുക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ സിലിണ്ടര്‍ വിതരണം ചെയ്യുന്നത്. ശനിയാഴ്ച രാവിലെ ആറ് മുതല്‍ തന്നെ ചില ഏജന്‍സികള്‍ക്ക് മുന്നില്‍ നീണ്ട വരി പ്രത്യക്ഷപ്പെട്ടിരുന്നു.

read more

പ്ളാസ്റ്റിക്, കോഴി മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി

Posted: 07 Oct 2012 12:15 AM PDT

മലപ്പുറം: കോഴി മാലിന്യവും പ്ളാസ്റ്റിക് മാലിന്യവും സംസ്കരിക്കാന്‍ ജില്ലാ പഞ്ചായത്തിന്‍െറ വിപുല പദ്ധതി. കോഴിമാലിന്യം സംസ്കരിച്ച് വളമാക്കി മാറ്റുന്ന ഫാക്ടറി ജില്ലാ പഞ്ചായത്തിന്‍െറ അടുത്ത വര്‍ഷത്തേക്കുള്ള കരട് പദ്ധതിരേഖയില്‍ ഉള്‍പ്പെടുത്തി. പദ്ധതിക്ക് വ്യാപാരികളും കോഴി വ്യാപാരികളും സഹായം വാഗ്ദാനം ചെയ്തതായി ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ കരട് പദ്ധതി അവതരിപ്പിച്ച അംഗം ഉമ്മര്‍ അറക്കല്‍ പറഞ്ഞു.

read more

ഡെങ്കിപ്പനി: കണ്ണൂരില്‍ കൊതുക് നിര്‍മാര്‍ജനം തുടങ്ങി

Posted: 06 Oct 2012 11:48 PM PDT

കണ്ണൂര്‍: ഡെങ്കിപ്പനി കണ്ടെത്തിയ താണ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പരിസരത്തും സമീപ പ്രദേശങ്ങളിലും കണ്ണൂര്‍ ജില്ലാ ആരോഗ്യ വകുപ്പും വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റും ചേര്‍ന്ന് അണുനശീകരണവും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളും നടത്തി. കൊതുക് ലാര്‍വ നശീകരണവും ഉറവിട നശീകരണവുമാണ് കണ്ണൂര്‍ നഗരസഭയിലെ ആനയിടുക്ക്, മുഴത്തടം വാര്‍ഡുകളില്‍ ശനിയാഴ്ച നടത്തിയത്. ഫോഗിങ്ങും നടത്തി. മുഴത്തടം, ആനയിടുക്ക് വാര്‍ഡുകളിലെ 237 വീടുകളില്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ സന്ദര്‍ശിച്ച് കൊതുകു നശീകരണവും ബോധവത്കരണവും നടത്തി.

read more

ഡി.എല്‍.എഫിന്റെ വിശദീകരണം നുണകളും അര്‍ധസത്യങ്ങളും നിറഞ്ഞതെന്ന് കെജ്‌രിവാള്‍

Posted: 06 Oct 2012 11:44 PM PDT

Image: 

ന്യൂദല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമായി നടത്തിയ വിവാദ ഇടപാടുകളെകുറിച്ച് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ഡി.എല്‍.എഫ് നല്‍കിയ വിശദീകരണത്തിനെതിരെ അരവിന്ദ് കെജ്‌രിവാള്‍. വധേരയുമായി നടത്തിയ ഇടപാടുകളെ കുറിച്ച് കമ്പനി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കമ്പനിയുടെ വിശദീകരണത്തില്‍ നിറയെ നുണകളും അര്‍ധസത്യങ്ങളുമാണുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ ആരോപിച്ചു.

read more

ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ കേന്ദ്രസഹായം ലഭ്യമാക്കും-മന്ത്രി അടൂര്‍ പ്രകാശ്

Posted: 06 Oct 2012 11:14 PM PDT

തിരുവമ്പാടി: പുല്ലൂരാംപാറ, കോതമംഗലം ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ സഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. പുല്ലൂരാംപാറ ഉരുള്‍പൊട്ടലില്‍ ഭവനരഹിതരായവര്‍ക്കുള്ള താല്‍ക്കാലിക വീടുകളുടെ താക്കോല്‍ദാനം ആനക്കാംപൊയില്‍ പാരിഷ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

read more

ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

Posted: 06 Oct 2012 10:49 PM PDT

Image: 

പനാജി: ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസ് നാവികസേന വിജയകരമായി പരീക്ഷിച്ചു. 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന് 300 കിലോഗ്രാം വരെയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. റഷ്യയില്‍ നിന്ന് ഇന്ത്യന്‍ നാവികസേന അടുത്തയിടെ സ്വന്തമാക്കിയ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ടെഗ്ഗില്‍ നിന്നാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ഗോവന്‍ തീരത്ത് ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു പരീക്ഷണം. നേരത്തെ റഷ്യയില്‍ വെച്ചും കപ്പലില്‍ നിന്നും മിസൈല്‍ പരീക്ഷിച്ചിരുന്നു.

read more

എയര്‍ കേരള: നടപടികള്‍ പുരോഗമിക്കുന്നു; മുഖ്യമന്ത്രിയും സംഘവും ദോഹയിലേക്ക്

Posted: 06 Oct 2012 10:42 PM PDT

Image: 

ദോഹ: പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന എയര്‍ കേരള വിമാനക്കമ്പനിയുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നു.

read more

ഭാവി യു.എ.ഇയുടേത്: ശൈഖ് മുഹമ്മദ്

Posted: 06 Oct 2012 10:26 PM PDT

Image: 

ദുബൈ: വിജ്ഞാനധിഷ്ഠിത സമ്പദ്വ്യവസ്ഥയിലൂടെ മുന്നേറുന്ന യു.എ.ഇയുടേതാണ് ഭാവി ലോകമെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം. വന്‍ കെട്ടിടങ്ങള്‍, റോഡുകള്‍, ഗതാഗത മാര്‍ഗങ്ങള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കൊപ്പം പ്രാധാന്യം വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ മേഖലക്കും നല്‍കുന്നുണ്ട്. ഗവേഷണത്തെയും വികസനത്തെയും പരിപോഷിപ്പിക്കുന്ന സംസ്കാരമാണ് രാജ്യത്ത് വളര്‍ന്നുവരുന്നത്.

read more

ഹരിയാനയില്‍ ദളിത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു

Posted: 06 Oct 2012 10:16 PM PDT

Image: 
Subtitle: 
ഒരു മാസത്തിനിടയില്‍ 10 പീഡനസംഭവങ്ങള്‍; ദളിത് യുവതി ആത്മഹത്യ ചെയ്തു

ജിന്ദ്: ഹരിയാനയില്‍ ദളിത് സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നു. ഒരു മാസത്തിനിടയില്‍ പത്ത് പീഡനക്കേസുകളാണ് ഹരിയാനയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സച്ഛ ഖേദ ജില്ലയില്‍ കൂട്ട ബലാത്സംഗത്തിനിരയായ 16 വയസ്സുള്ള ദളിത് യുവതി ശനിയാഴ്ച ആത്മഹത്യ ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്.

read more

ഈദ് അവധിക്കാലത്ത് ഒമ്പത് നഗരങ്ങളിലേക്ക് ജസീറ എയര്‍വേയ്സ് സര്‍വീസ്

Posted: 06 Oct 2012 09:54 PM PDT

കുവൈത്ത് സിറ്റി: ഈദ അവധിയോടനുബന്ധിച്ച് ഒമ്പത് നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസ് നടത്തുമെന്ന് രാജ്യത്തെ ഏക ചെലവുകുറഞ്ഞ സ്വകാര്യ വിമാന കമ്പനിയായ ജസീറ എയര്‍വേയ്സ് പ്രഖ്യാപിച്ചു. ഈമാസം 23 മുതല്‍ അടുത്തമാസം ഒന്നാം തിയതി വരെയാണ് അധിക സര്‍വീസുകളുണ്ടാവുക.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP