സ്വാഗതം
WELCOME

News Update..

Thursday, October 4, 2012

പാളത്തില്‍ തെങ്ങിന്‍ തടി; അട്ടിമറിശ്രമമെന്ന് സംശയം Madhyamam News Feeds

പാളത്തില്‍ തെങ്ങിന്‍ തടി; അട്ടിമറിശ്രമമെന്ന് സംശയം Madhyamam News Feeds

Link to

പാളത്തില്‍ തെങ്ങിന്‍ തടി; അട്ടിമറിശ്രമമെന്ന് സംശയം

Posted: 04 Oct 2012 12:14 AM PDT

Image: 

തൃശൂര്‍: ഇരിങ്ങാലക്കുട-ചാലക്കുടി റെയില്‍ പതായില്‍ തെങ്ങിന്‍ തടി. തെങ്ങിന്‍ തടി ആരോ കൊണ്ടിട്ടതാണെന്നും അട്ടിമറി ശ്രമമാണെന്നുമാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. തെങ്ങിന്‍ തടിയില്‍ തട്ടി പുലര്‍ച്ചെ ഈ വഴി കടന്നുപോയ ഹുബ്ളി-കൊച്ചുവേളി തീവണ്ടിയുടെ എഞ്ചിന് കേടുപാട് സംഭവിച്ചു. തുടര്‍ന്ന് ഈ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. എഞ്ചിനുള്ളില്‍ അകപ്പെട്ട തെങ്ങിന്‍ തടിയുടെ കഷണം എന്‍ജിന്‍െറ പൈപ്പുകള്‍ തകരാറിലാക്കി. കൊടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

read more

വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം

Posted: 04 Oct 2012 12:11 AM PDT

തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരികള്‍ നടത്തിയ കടയടപ്പ് സമരം പൂര്‍ണം. ജില്ലയിലെങ്ങും കടകള്‍ അടഞ്ഞുകിടന്നു. മെഡിക്കല്‍ സ്റ്റോറുകളും ഹോട്ടലുകളും അടക്കം അവശ്യസ്ഥാപനങ്ങളും പണിമുടക്കില്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ പ്രകടനവും നടത്തി.

read more

കൂടുതല്‍ ഉദാരവത്കരണ പ്രതീക്ഷ: സെന്‍സെക്സ് വീണ്ടും 19000ത്തിന് മുകളില്‍

Posted: 04 Oct 2012 12:10 AM PDT

Image: 

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടേക്കുമെന്ന സൂചനകളെ തുടര്‍ന്ന് ഓഹരി വിപണി കുതിപ്പ് തുടരുന്നു. ശക്തമായ നിക്ഷേപ പ്രവാഹത്തില്‍ ബോംബെ ഓഹരി സൂചിക (സെന്‍സെക്സ്) വീണ്ടും 19000 പോയിന്‍റിന് മുകളിലെത്തി. വ്യാഴാഴ്ച തുടക്കത്തില്‍ തന്നെ 200 പോയിന്‍റിനടുത്ത് ഉയര്‍ന്ന സൂചിക 19070.17 എന്ന നിലയിലെത്തുകയും ചെയ്തു.

read more

ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍: കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Posted: 03 Oct 2012 11:54 PM PDT

മലപ്പുറം: ഗെയ്ല്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയുടെ പരിധിയില്‍നിന്ന് ജനവാസ മേഖലയും കൃഷിഭൂമിയും ഒഴിവാക്കുക, ’62ലെ പി.എം.പി ആക്ട് സെക്ഷന്‍ 7 (എ) (ബി) (സി) നടപ്പാക്കുക, നിര്‍ദിഷ്ട വാതക പൈപ്പ്ലൈന്‍ പദ്ധതി ഉപേക്ഷിച്ച് ബദല്‍മാര്‍ഗം സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ഗെയ്ല്‍ പൈപ്പ്ലൈന്‍ വിക്ടിംസ് ആക്ഷന്‍ ഫോറം സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഗെയ്ല്‍ വിക്ടിംസ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.

read more

കൊച്ചിയുടെ ഭക്ഷ്യാവശ്യത്തിന് ആധുനിക കൃഷിരീതികള്‍ അനിവാര്യം -സര്‍ക്കാര്‍ സമിതി

Posted: 03 Oct 2012 11:50 PM PDT

കൊച്ചി: കൊച്ചിയുടെയും പരിസരത്തെയും ഭക്ഷ്യാവശ്യം നിറവേറ്റാന്‍ വന്‍തോതില്‍ ഉല്‍പ്പാദനം സാധ്യമാക്കുന്ന ആധുനിക കൃഷിരീതി അനിവാര്യമാണെന്ന് കാര്‍ഷിക നയ രൂപവത്കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി അഭിപ്രായപ്പെട്ടു.

read more

പാചക വാതക ക്ഷാമം: വിതരണ മേഖല സംഘര്‍ഷത്തിലേക്ക്

Posted: 03 Oct 2012 11:46 PM PDT

അരൂര്‍: പാചകവാതകക്ഷാമത്തെ തുടര്‍ന്ന് വിതരണമേഖലയില്‍ സംഘര്‍ഷമുണ്ടാകുന്നത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. അരൂരിലെ ഗ്യാസ് വിതരണ ഏജന്‍സി ഓഫിസില്‍ പ്രതിഷേധം പതിവായി. വിതരണക്കാരുടെ കുഴപ്പം കൊണ്ടാണ് സിലിണ്ടര്‍ കിട്ടാതിരിക്കുന്നതെന്ന ആരോപണം സംഘര്‍ഷമാകുന്നതോടെ തൊഴിലാളികള്‍ രംഗം വിടുന്നതിന്‍െറ വക്കിലാണ്.

read more

എന്‍.ആറിന് അന്ത്യോപചാരവുമായി ആയിരങ്ങള്‍

Posted: 03 Oct 2012 11:26 PM PDT

കണ്ണൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍. രാമകൃഷ്ണന് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ചൊവ്വാഴ്ച രാത്രി മൃതദേഹം വീട്ടില്‍ കൊണ്ടുവന്നത് മുതല്‍ പ്രവര്‍ത്തകര്‍ ഒഴുകുകയായിരുന്നു. ബുധനാഴ്ച രാവിലെ ഡി.സി.സി ഓഫിസിലും നഗരസഭാ ഓഫിസ് പരിസരത്തും പൊതുദര്‍ശനത്തിന് വന്‍ ജനാവലിയാണുണ്ടായത്. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കളും സേവാദള്‍ പ്രവര്‍ത്തകരും പൊലീസും ഏറെ പണിപ്പെട്ടു.

read more

വ്യാപാരബന്ദ് ജില്ലയില്‍ പൂര്‍ണം

Posted: 03 Oct 2012 11:23 PM PDT

കല്‍പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വ്യാപാരബന്ദ് ജില്ലയില്‍ പൂര്‍ണം. ജില്ലയിലെ എല്ലാകടകളും ഹോട്ടലുകളും ബുധനാഴ്ച അടച്ചിട്ടു. മരുന്നുകടകള്‍ ഉച്ച 12 വരെ അടച്ചിട്ട് പ്രതിഷേധത്തില്‍ പങ്കുകൊണ്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്‍റ് അസോസിയേഷന്‍, കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു സമരം.

read more

പശുക്കളുമായി ക്ഷീര കര്‍ഷകര്‍ സമരത്തിലേക്ക്

Posted: 03 Oct 2012 11:04 PM PDT

തിരുവമ്പാടി: പാല്‍വില ലിറ്ററിന് അമ്പത് രൂപയായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ നിരാഹാര സമരത്തിന്. പാല്‍ വില വര്‍ധന ആവശ്യപ്പെട്ട് പെരിങ്ങളം മില്‍മ ആസ്ഥാനത്ത് പശുക്കളുമായി ജില്ലയിലെ ക്ഷീര കര്‍ഷകര്‍ ശനിയാഴ്ച നിരാഹാരമിരിക്കും.

read more

ഇന്ത്യയുടെ ദുരന്തം ദേശീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയം- ടി.വി.ആര്‍ ഷേണായ്

Posted: 03 Oct 2012 10:47 PM PDT

Image: 

ദുബൈ: ദേശീയ പാര്‍ട്ടികള്‍ക്ക് സംഭവിച്ച അപചയമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദുരന്തമെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണായ് അഭിപ്രായപ്പെട്ടു. വ്യക്തികേന്ദ്രീകൃതമായ അഞ്ച് പാര്‍ട്ടികളെങ്കിലും ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. നാട്ടുരാജ്യങ്ങള്‍ ഇല്ലാതായെങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ അതിന്‍െറ പുതിയ പതിപ്പായി മാറി. ജയലളിതക്കും മമതക്കും മായാവതിക്കും നിതീഷ് കുമാറിനും നവീന്‍ പട്നായികിനുമെല്ലാം മാത്രമായാണ് അവരുടെ പാര്‍ട്ടികള്‍ നിലകൊള്ളുന്നത്. രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും തമ്മിലുള്ള അന്തരം ഇല്ലാതായി.

read more

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP