സ്വാഗതം
WELCOME

News Update..

Wednesday, October 8, 2014

ഇന്ധനമില്ല; ദുരിതമീ യാത്ര... Madhyamam News Feeds

ഇന്ധനമില്ല; ദുരിതമീ യാത്ര... Madhyamam News Feeds

Link to

ഇന്ധനമില്ല; ദുരിതമീ യാത്ര...

Posted: 07 Oct 2014 11:36 PM PDT

തൊടുപുഴ: ജീവനക്കാരുടെ ക്ഷാമത്തില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോകള്‍ക്ക് പുതിയ വെല്ലുവിളിയായി ഡീസല്‍ ക്ഷാമവും. ആവശ്യത്തിന് കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ ദിവസവും ശരാശരി 10 സര്‍വീസ് കാന്‍സല്‍ ചെയ്യേണ്ടിവരുന്ന തൊടുപുഴയടക്കമുള്ള ഡിപ്പോകളിലെ ബസുകള്‍ക്ക് ഡീസല്‍ ലഭിക്കാത്തതിനാല്‍ സര്‍വീസുകള്‍ താളം തെറ്റിയ അവസ്ഥയിലാണ്. ദീര്‍ഘദൂര ബസുകളെയാണ് ഡീസല്‍ ക്ഷാമം കാര്യമായി ബാധിച്ചിട്ടുള്ളത്.
തൊടുപുഴ-തൃശൂര്‍ റൂട്ടിലോടുന്ന ദീര്‍ഘദൂര ബസുകള്‍ മൂവാറ്റുപുഴയിലെയോ പെരുമ്പാവൂരിലെയോ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ പമ്പുകളില്‍നിന്നാണ് ഡീസല്‍ അടിക്കുന്നത്.
എന്നാല്‍, ഇവിടങ്ങളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായത് തൊടുപുഴയില്‍നിന്നുള്ള പല ദീര്‍ഘദൂര സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചു. നേരത്തെ സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ധനക്ഷാമം മൂലം സര്‍വീസുകള്‍ തടസ്സപ്പെടുന്ന അവസ്ഥയുണ്ടായിരുന്നില്ല.
കെ.എസ്.ആര്‍.ടി.സി പമ്പുകളില്‍നിന്ന് ഡീസല്‍ നിറക്കുന്നത് പുനരാരംഭിച്ചതോടെയാണ് കൂനിന്മേല്‍ കുരു എന്നതുപോലെ മറ്റൊരു കടമ്പ കൂടി കെ.എസ്.ആര്‍.ടി.സിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം ഡീസല്‍ക്ഷാമം മൂലം തൊടുപുഴ വഴി കൂമ്പാറയിലേക്കുള്ള ബസ് ഒരു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. ചില ദീര്‍ഘദൂര ബസുകള്‍ മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും എത്തിയപ്പോള്‍ ഡീസലില്ളെന്ന് അറിഞ്ഞതോടെ യാത്രക്കാരെ മറ്റ് ബസുകളില്‍ കയറ്റിവിട്ട സംഭവവും ഉണ്ടായി.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ (ഐ.ഒ.സി) നിന്നാണ് കെ.എസ്.ആര്‍.ടി.സി ഡീസല്‍ വാങ്ങുന്നത്. ഇതിനായി മുന്‍കൂര്‍ ചെക്ക് നല്‍കുകയാണ് പതിവ്. എന്നാല്‍, ഇങ്ങനെ യഥാസമയം ചെക്ക് നല്‍കാത്തതുമൂലം ഡീസല്‍ വിതരണത്തില്‍ ഐ.ഒ.സി നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ക്ഷാമത്തിന് കാരണമെന്ന് പറയുന്നു.
തുടര്‍ച്ചയായി അവധിദിനങ്ങളും ഡീസല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വൈകാന്‍ കാരണമായി. പല ഡിപ്പോകളിലും ആവശ്യത്തിന് ഡീസല്‍ എത്തുന്നില്ല. മൂന്നോ നാലോ ഡിപ്പോകള്‍ക്കായി വീതിച്ചുനല്‍കുന്ന ഒരു ലോഡ് ഇന്ധനം പലപ്പോഴും പെട്ടെന്ന് തീരും. തൊടുപുഴ, ഹൈറേഞ്ച് മേഖലകളിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ പല സര്‍വീസുകളും ഡീസല്‍ക്ഷാമം മൂലം താളം തെറ്റിയിരിക്കുകയാണ്.
തൊടുപുഴ മേഖലയില്‍ കിഴക്കന്‍ പ്രദേശങ്ങളിലെ റൂട്ടുകളില്‍ രണ്ട് ട്രിപ്പ് ഓടിയ ശേഷം ഡീസല്‍ അടിക്കാന്‍ മൂവാറ്റുപുഴക്ക് പോകേണ്ടതിനാല്‍ പിന്നീടുള്ള ട്രിപ്പുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഈ രീതിയില്‍ മുന്നറിയിപ്പില്ലാതെ ട്രിപ്പുകള്‍ മുടങ്ങുന്നത് മൂലം യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകും.
ഡീസല്‍ ക്ഷാമം മൂലം ട്രിപ്പുകള്‍ മുടങ്ങുന്നത് പല സര്‍വീസുകളെയും നഷ്ടത്തിലത്തെിച്ചിട്ടുണ്ട്. ഇതിനിടെ, ജില്ലയിലെ ഡിപ്പോകളിലെ കണ്ടക്ടര്‍മാരുടെ കുറവ് മാസങ്ങളായി തുടരുകയാണ്. 170ഓളം കണ്ടക്ടര്‍മാരുടെ കുറവാണ് ഇപ്പോഴുള്ളത്. കണ്ടക്ടര്‍മാരില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം തൊടുപുഴ ഡിപ്പോയില്‍നിന്ന് മാത്രം 13 സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. കണ്ടക്ടര്‍ നിയമനത്തിന് പി.എസ്.സിയുടെ റാങ്ക്ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമന നടപടികള്‍ എങ്ങുമത്തെിയിട്ടില്ല.
അതേസമയം, ഉയര്‍ന്ന യോഗ്യതയുള്ള പലരും നിയമന ഉത്തരവ് ലഭിക്കുമ്പോള്‍ വരാന്‍ മടിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
തൊടുപുഴ ഡിപ്പോയിലേക്ക് 13 പേര്‍ക്ക് നിയമന ഉത്തരവ് നല്‍കിയെങ്കിലും രണ്ട് പേര്‍ മാത്രമാണത്രെ ജോലിക്ക് റിപ്പോര്‍ട്ട് ചെയ്തത്. എം.പാനല്‍ ജീവനക്കാരെ ഉപയോഗിച്ചാണ് ബാക്കി സര്‍വീസുകള്‍ നടത്തുന്നത്. ഇവര്‍ക്കാകട്ടെ കൃത്യമായി ശമ്പളം നല്‍കുന്നില്ളെന്നും പരാതിയുണ്ട്.
ഡീസലിന്‍െറയും ജീവനക്കാരുടെയും ക്ഷാമം മൂലം തുടര്‍ച്ചയായി സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുന്നതും സ്വകാര്യ ബസുടമകളുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലത്തെിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടികളും മൂലം ജില്ലയിലെ ഡിപ്പോകള്‍ക്ക് പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.

ശഹീദ് ബാവ കൊലപാതകം: ഒമ്പതു പ്രതികള്‍ കുറ്റക്കാര്‍

Posted: 07 Oct 2014 11:16 PM PDT

Image: 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ചെറുവാടിയിലെ തേലീരി ശഹീദ് ബാവയെ (28) അവിഹിത ബന്ധം ആരോപിച്ച് കൊടിയത്തൂരില്‍ വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒമ്പതു പ്രതികള്‍ കുറ്റക്കാരെന്ന്  എരഞ്ഞിപ്പാലം സ്പെഷല്‍ അഡീഷ്ണല്‍ സെഷന്‍സ് കോടതി. ശിക്ഷ നാളെ വിധിക്കും.
കേസില്‍ 15 പ്രതികളാണുണ്ടായിരുന്നത്. കൊലക്കുറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. കൊടിയത്തൂര്‍ അബ്ദുറഹ്മാന്‍ (54), അബ്ദുകരീം (52), അബ്ദുനാസര്‍ എന്ന ഓട്ടോ നാസര്‍ (28), ഫയാസ് (25), നാജിദ് (19), റാഷിദ് (19), ഇജാസ് റഹ്മാന്‍ (20), മുഹമ്മദ് ജംഷീര്‍ (22), കെ. ഷാഹുല്‍ ഹമീദ് (26) എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.
മുഹമ്മദ് സലിം (19), ഇര്‍ഷാദ് കുയ്യില്‍ (20), ജാഫര്‍ എന്ന ബിച്ചൂട്ട, ഇ. അയൂബ്, കെ. മുര്‍ഷിദ് (26) എന്നിവരെ വെറുതെവിട്ടു. ഇവര്‍ക്കെതിരെയുള്ള കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ല.  കേസില്‍ പ്രതിയായ കൊടിയത്തൂര്‍ സ്വദേശി ഫായിസ് ഒളിവിലാണ്.
2011 നവംബര്‍ ഒന്‍പതിന് രാത്രിയാണ് ശഹീദ് ബാവ കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന് സമീപം വെച്ച് ക്രൂരമായി മര്‍ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ശഹീദ് ബാവ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ നവംബര്‍ 13 ന് മരണപ്പെടുകയും ചെയ്തു.
കൊടിയത്തൂരിലെ വീട്ടില്‍ ശഹീദ് ബാവ പലപ്പോഴും വരാറുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്ത യുവാക്കളെ ശഹീദ് ബാവയുടെ ബന്ധുക്കള്‍ ചെറുവാടിയില്‍ വെച്ച് മര്‍ദിച്ചിരുന്നു. ഇതിന് പ്രതികാരമായി പ്രതികള്‍ ഗൂഢാലോചന നടത്തി സംഘം ചേര്‍ന്ന് ശഹീദ് ബാവയെ അക്രമിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കേസ് അന്വേഷിച്ച അസിസ്റ്റന്‍്റ് പൊലീസ് കമ്മീഷ്ണര്‍ ജോസി ചെറിയാന്‍ കേസന്വേഷണം പൂര്‍ത്തിയാക്കി 2012 ഫെബ്രുവരി ആറിനാണ് താമരശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇന്ത്യ^ പാക് സംഘര്‍ഷം: യു.എന്‍ ഇടപെടുന്നു

Posted: 07 Oct 2014 10:55 PM PDT

Image: 

ന്യൂയോര്‍ക്ക്: ഇന്ത്യ^ പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. നയതന്ത്രതലത്തില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഇരു രാജ്യങ്ങളുമായും ഫോണില്‍ സംസാരിച്ചു. ബാന്‍ കീ മുണിന്‍െറ വക്താവ് സ്റ്റീഫന്‍ ദുജൈറിക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ പാകിസ്താന്‍ പരാതിയുമായി ഇസ്ലാമാബാദിലെ യു.എന്‍ സൈനിക നിരീക്ഷണ വിഭാഗത്തെ സമീപിച്ചിരുന്നു. സേന തുടര്‍ച്ചയായി ആക്രമണം നടത്തുന്നതില്‍ ഇന്ത്യയെ പാകിസ്താന്‍ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണിത്.

അതിര്‍ത്തിയിലെ സാഹചര്യങ്ങളില്‍ അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചു. വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണം നടത്താന്‍ ഇന്ത്യയും പാകിസ്താനും തയാറാകണമെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍ സാകി വാഷിങ്ടണില്‍ പറഞ്ഞു. അമേരിക്കയുടെ കശ്മീര്‍ നയത്തിന് മാറ്റമൊന്നുമില്ല. സംഭാഷണത്തിന്‍െറ വേഗവും രീതിയും ഇന്ത്യയും പാകിസ്താനും ചേര്‍ന്നാണ് തീരുമാനിക്കേണ്ടതെന്ന് വക്താവ് വ്യക്തമാക്കിയിരുന്നു.
 

ചിറക്കരയില്‍ പശുവിവാദം മുറുകുന്നു; ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്പോര്

Posted: 07 Oct 2014 10:25 PM PDT

പാരിപ്പള്ളി: പശുവിതരണം നടത്തിയതില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസെടുത്ത സംഭവത്തില്‍ വിവാദം മുറുകുന്നു. പദ്ധതിയിലെ ഗുണഭോക്താക്കളെ നിശ്ചയിച്ചതില്‍ അഴിമതി നടന്നതായാണ് പരാതി ഉയര്‍ന്നത്. പ്രസിഡന്‍റിന്‍െറ വാര്‍ഡില്‍ പ്രവര്‍ത്തനരഹിതമായ കുടുംബശ്രീ യൂനിറ്റിന്‍െറ പേരില്‍ ഇഷ്ടക്കാര്‍ക്ക് പശുക്കളെ വിതരണംനടത്തിയെന്നാണ് ആരോപണം. തുടര്‍ന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പ്രസിഡന്‍റ് രാജിവെച്ച് അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികള്‍ രംഗത്തത്തെി. പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് സി.പി.ഐ ചിറക്കര ലോക്കല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ക്ഷീരവികസന വകുപ്പില്‍നിന്ന് ലഭിച്ച പശുക്കളെ ഏറ്റുവാങ്ങിയതും ഗുണഭോക്താക്കളെ നിശ്ചയിച്ചതും ചുമതലയുള്ള നിര്‍വഹണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്.
മാനദണ്ഡങ്ങള്‍ പ്രകാരം രേഖകളെല്ലാം പരിശോധിച്ചാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചിട്ടുള്ളതെന്ന് സി.പി.ഐ നേതൃത്വം വ്യക്തമാക്കുന്നു.
എന്നാല്‍, ഇതിനെ ചോദ്യംചെയ്ത് പ്രതിപക്ഷകക്ഷികളും രംഗത്തത്തെി. അതേസമയം പഞ്ചായത്തിലെ പ്രധാനകക്ഷിയായ സി.പി.എം വിഷയത്തില്‍ മൗനംപാലിക്കുകയാണ്.
പഞ്ചായത്ത് ഭരണത്തിലും രാഷ്ട്രീയതലത്തിലും ഏറെക്കാലമായി നിലനില്‍ക്കുന്ന സി.പി.എം-സി.പി.ഐ പോരിന്‍െറ ഫലമാണ് പ്രസിഡന്‍റിനെതിരായ നീക്കത്തില്‍ സി.പി.എം നേതൃത്വം മൗനംപാലിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

മോദി പ്രശംസ: തരൂരിനെതിരെ നടപടിക്ക് കെ.പി.സി.സി ശിപാര്‍ശ

Posted: 07 Oct 2014 10:19 PM PDT

Image: 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ദേശീയ വക്താവുമായ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി ശിപാര്‍ശ. വിഷയത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് കൈമാറും. മോദിയെ അനുകൂലിക്കുന്ന തരൂരിന്‍െറ പരാമര്‍ശങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതികരണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും കെ.പി.സി.സി യോഗം തീരുമാനിച്ചു. രാവിലെ ചേര്‍ന്ന കെ.പി.സി.സിയുടെ അടിയന്തര യോഗത്തിന്‍േറതാണ് തീരുമാനം.

വിഷയത്തില്‍ തുടര്‍നടപടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. യോഗത്തില്‍ സുധീരനെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ പങ്കെടുത്തു.

തരൂര്‍ വിഷയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യാനാണ് സംസ്ഥാന നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, വിഷയത്തിന്‍െറ പ്രാധാന്യം കണക്കിലെടുത്താണ് മുതിര്‍ന്ന നേതാക്കളുടെ അടിയന്തര യോഗം ഇന്ന് ചേര്‍ന്നത്. തരൂരിന്‍െറ തുടര്‍ച്ചയായ മോദി അനുകൂല പ്രസ്താവനകള്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഗുണകരമാകുന്നെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ശക്തവുമാണ്.  

ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തരൂര്‍ കാട്ടുന്ന അമിത സ്നേഹത്തിനെതിരെ വി.എം. സുധീരന്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളാണ് പരസ്യമായി രംഗത്തെത്തിയത്. കൂടാതെ തരൂരിന്‍െറ നിലപാടിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം ചൊവ്വാഴ്ച മുഖപ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 

എബോള തടയാന്‍ ലോകം ഒന്നിക്കണമെന്ന് യു.എന്‍

Posted: 07 Oct 2014 10:02 PM PDT

Image: 

ആക്ര (ഘാന): എബോള തടയാന്‍ ലോകം ഒന്നിക്കണമെന്ന് ഐക്യരാഷ്ട്രസഭ. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ രോഗം   മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് യു.എന്‍ ഈ നിര്‍ദേശം നല്‍കിയത്. എബോള നേരിടുന്നതിനായുള്ള യു.എന്‍ സംഘത്തിന്‍െറ തലവന്‍ ആന്തുണി ബാന്‍ബുറിയാണിക്കാര്യം വ്യക്തമാക്കിയത്.

ലോകത്തിന് ഭീഷണിയായി വ്യാപിക്കുന്ന എബോള രാജ്യാന്തര കൂട്ടായ്മയിലൂടെ മാത്രമേ പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു. 2015 ജനുവരിയോടെ സീറ ലിയോണിലും ലൈബീരിയയിലും വൈറസ് ബാധയേറ്റവരുടെ എണ്ണം ഒന്നര ലക്ഷത്തിലധികമാകുമെന്നാണ് യു.എന്നിന്‍െറ കണക്കുകൂട്ടല്‍.

ആഫ്രിക്കയില്‍ 6,500 പേര്‍ക്ക് ഇതുവരെ എബോള വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതില്‍ 3,000 പേര്‍ മരണപ്പെട്ടു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ രാജ്യമായ സ്പെയിനിലും എബോള ബാധ കണ്ടത്തെിയിരുന്നു.
 

ജോയ്സ് ജോര്‍ജ് എം.പിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു

Posted: 07 Oct 2014 09:59 PM PDT

മൂവാറ്റുപുഴ: നഗരസഭയുടെ പ്രതിഭാസംഗമം പരിപാടിയില്‍ പങ്കെടുക്കാനത്തെിയ ജോയ്സ് ജോര്‍ജ് എം.പിയെ യൂത്ത് കോണ്‍ഗ്രസുകാര്‍ വഴിതടഞ്ഞ് കരിങ്കൊടി കാണിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. എം.പിയുടെ വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരും എതിരിടാന്‍ എത്തിയ ഡി.വൈ.എഫ്.ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസുകാര്‍ക്കും പരിക്കേറ്റു. അരമണിക്കൂറോളം റോഡില്‍ കുടുങ്ങിയ എം.പിയുടെ വാഹനത്തിന് നേരെ പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞു. വാഹനത്തിന് കേടുപാടുകള്‍ വരുത്തി. ചൊവ്വാഴ്ച രാവിലെ 11 ഓടെ നഗരത്തിലെ ആശ്രമം ബസ്സ്റ്റാന്‍ഡിന് മുന്നിലായിരുന്നു സംഭവം. എം.പിയെ 150 ഓളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടുറോഡില്‍ തടയുകയായിരുന്നു. റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയും കല്ളേറുണ്ടായി. ഇതോടെയാണ് എം.പിയുടെ വാഹനത്തിന് നേരെ ചീമുട്ടയേറുണ്ടായത്. ചില പ്രവര്‍ത്തകര്‍ വാഹനത്തില്‍ അടിച്ച് കേടുവരുത്തുകയും ചെയ്തു. വാഹനം തടയല്‍ തുടര്‍ന്നതോടെ പൊലീസ് പ്രവര്‍ത്തകരെ നീക്കി എം.പിയെ കടത്തിവിടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി സമീര്‍ കോണിക്കല്‍, മണ്ഡലം പ്രസിഡന്‍റ് മാരിയ ഷെമീര്‍ കടികുളം, ജിന്‍േറാ ടോമി, ബിബിന്‍ കൊച്ചുകുടി, ഷാന്‍ മുഹമ്മദ്, റിഷാദ് തോപ്പിക്കുടി, റഫീഖ് പൂക്കടശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എം.പിയെ തടഞ്ഞത്.

തര്‍ക്കം പരിഹരിച്ചു; വിന്‍ഡീസ് ടീം കളിക്കും

Posted: 07 Oct 2014 09:59 PM PDT

Image: 

കൊച്ചി: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുമായി നിലനിന്നിരുന്ന  പ്രതിഫലം സംബന്ധിച്ച  തര്‍ക്കം പരിഹരിച്ചതായി ബി.സി.സി.ഐ. തര്‍ക്ക പരിഹാരം ഉണ്ടായതിനാല്‍  ടീം കൊച്ചി ഏകദിന മത്സരത്തില്‍ കളിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇരു ടീമുകളും ഒരു മണിയോടെ സ്റ്റേഡിയത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചു തുടങ്ങി.

ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മതിയായ പ്രതിഫലം ലഭിച്ചില്ളെന്ന് ആരോപിച്ചാണ് വിന്‍ഡീസ് താരങ്ങള്‍ മത്സരത്തില്‍ നിന്നും പിന്‍മാറുമെന്നറിയിച്ചത്. ടീമും  ക്രിക്കറ്റ് ബോര്‍ഡുമായി  പ്രശ്നമുണ്ടെന്നത് രഹസ്യമല്ളെന്നും  പ്രശ്നങ്ങള്‍ ആത്മവീര്യം  തകര്‍ത്തെന്നും ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ പറഞ്ഞു. ടീം യോഗങ്ങളും ബ്രാവോയുടെ ജന്മദിനാഘോഷ പരിപാടികളും കാരണമാണ് ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്നതെന്നും ടീം വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
കളി നടന്നില്ളെങ്കില്‍ ക്രിക്കറ്റ്  ആരാധകരോട് ക്ഷമ ചോദിക്കുന്നതായും കളിക്കാരുടെ നിലപാട് മാറ്റത്തിനായി ശ്രമിക്കുമെന്നും വിന്‍ഡീസ് ബോര്‍ഡ് നേരത്തെ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു.

സ്വര്‍ണവില കൂടി; പവന് 20,280 രൂപ

Posted: 07 Oct 2014 09:57 PM PDT

Image: 

കൊച്ചി സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപ കൂടി 20,280 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 2,535 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വാരാരംഭത്തില്‍ 20,080 രൂപയായിരുന്ന പവന്‍ വില ചൊവ്വാഴ്ച 20,200 പേക്ക് ഉയര്‍ന്നിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 0.26 ഡോളര്‍ ഉയര്‍ന്ന് 1,211.96 ഡോളറിലെത്തി.

ആദിവാസി ഗൃഹനാഥനെ കാണാതായിട്ട് അഞ്ചുമാസം

Posted: 07 Oct 2014 09:56 PM PDT

കല്‍പറ്റ: കര്‍ണാടകയിലേക്ക് ഇഞ്ചികൃഷിപ്പണിക്കെന്നുപറഞ്ഞ് നാട്ടുകാരായ ചിലര്‍ കൊണ്ടുപോയ ആദിവാസിയായ ഗൃഹനാഥനെപ്പറ്റി അഞ്ചു മാസമായി ഒരു വിവരവുമില്ല.
മുത്തങ്ങ കോളൂര്‍ കോളനിയിലെ വാസുവിനെയാണ് (32) മേയ് 20 മുതല്‍ കാണാതായത്. നൂല്‍പുഴ കരടിമാടിലുള്ള രാജന്‍, ഇവരുടെ ബന്ധുക്കളായ മാതമംഗലത്ത് താമസിക്കുന്ന അനീഷ്, സജീവന്‍, കല്ലൂരില്‍ താമസിക്കുന്ന ഹസൈനാര്‍ എന്നിവരാണ് വാസുവിനെ കോളനിയ ില്‍നിന്ന് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മറ്റുള്ളവര്‍ രാജന്‍െറ കൃഷിയില്‍ പങ്കാളികളാണ്. രാജന്‍െറ ഉടമസ്ഥതയില്‍ കര്‍ണാടകയിലുള്ള ഇഞ്ചികൃഷിപ്പണിക്ക് കൊണ്ടുപോവുകയാണ് എന്നാണ് കോളനിയിലുള്ളവരോട് പറഞ്ഞിരുന്നത്. ജൂണ്‍ 21ന് രാജന്‍ കോളനിയിലുള്ള ഗോപി എന്നയാളുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് വാസുവിനെ വീട്ടിലേക്ക് തിരിച്ചുവിടാനായി കര്‍ണാടകയില്‍നിന്ന് ബസ് കയറ്റിവിട്ടിട്ടുണ്ട് എന്നും പിറ്റേദിവസം വീട്ടിലത്തെുമെന്നും അറിയിച്ചിരുന്നു.
എന്നാല്‍, ഇതുവരെ വാസു വീട്ടിലത്തെിയിട്ടില്ല. ഇതോടെ ജൂണ്‍ 28ന് സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. പരാതി കൈപ്പറ്റിയ രസീത് വാസുവിന്‍െറ അച്ഛന് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതുവരെയായും പറയത്തക്ക നടപടികള്‍ പൊലീസ് സ്വീകരിച്ചിട്ടില്ല. തങ്ങള്‍ കര്‍ണാടകയിലേക്ക് വാസുവിനെ അന്വേഷിച്ച് പോയിരുന്നതായും അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
ഇയാളെ കൊണ്ടുപോയവരോട് ചോദിക്കുമ്പോള്‍ വ്യക്തമായ മറുപടിയും ലഭിക്കുന്നില്ല. പ്രായമായ അച്ഛന്‍ വെളുത്ത, അമ്മ പാറ്റ എന്നിവരടങ്ങിയ കുടുംബത്തിന്‍െറ ഏക ആശ്രയമാണ് വാസു. ജാനുവാണ് വാസുവിന്‍െറ ഭാര്യ. അഞ്ചുമാസം പ്രായമുള്ള കുഞ്ഞും ഇവര്‍ക്കുണ്ട്. കൂലിപ്പണിയെടുത്ത് കിട്ടുന്നതുകൊണ്ടാണ് വാസു കുടുംബം പുലര്‍ത്തിയിരുന്നത്. മുമ്പും പല ആളുകളും വാസുവിനെ പണികള്‍ക്ക് കൊണ്ടുപോകാറുണ്ട്. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞാല്‍ തിരികെ എത്തുമായിരുന്നു. അഞ്ചുമാസമായിട്ടും വാസു തിരിച്ചത്തൊത്തതിനാല്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് കുടുംബം. ട്രൈബല്‍ വകുപ്പിന്‍െറ ഭാഗത്തുനിന്ന് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ളെന്ന് ഇവര്‍ പറയുന്നു.
മുഖ്യമന്ത്രി, മന്ത്രിമാര്‍, ജില്ലാ പൊലീസ് മേധാവി, കലക്ടര്‍, ട്രൈബല്‍ അധികൃതര്‍, മാനന്തവാടി എസ്.എം.എസ്, ഡി.വൈ.എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. വാസുവിനെ കണ്ടത്തെണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്ത് അംഗമായ ഗോപിനാഥനാണ് ചെയര്‍മാന്‍. എ.സി. ശശീന്ദ്രനാണ് കണ്‍വീനര്‍. വയനാട്ടില്‍നിന്ന് നിരവധി ആദിവാസികളെ ഇഞ്ചിപ്പണിക്കും മറ്റുമെന്ന് പറഞ്ഞ് കുടക്, ഷിമോഗ, ഗുണ്ടല്‍പേട്ട, ഹുസൂര്‍, തുടങ്ങി കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്.
ഇത്തരത്തില്‍ പോയ ചിലര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുമുണ്ട്. ഇതിനാല്‍ മാസങ്ങള്‍ക്കു മുമ്പ് പൊലീസ് നടപടികള്‍ ശക്തമാക്കിയിരുന്നു.
ആദിവാസികളെ കൊണ്ടുപോകുന്നവര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കണമെന്നും മറ്റുമുള്ള കര്‍ശന നിര്‍ദേശങ്ങളും സ്വീകരിച്ചിരുന്നു. ഇതിനിടയിലാണ് വാസുവിന്‍െറ തിരോധാനം.

5000 വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ കിണര്‍പടവുകള്‍ കണ്ടെത്തി

Posted: 07 Oct 2014 09:54 PM PDT

Image: 

അഹമ്മദാബാദ്: ഹാരപ്പന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന കച്ചിലെ ധോലാവിരയില്‍ നിന്ന് 5000 വര്‍ഷങ്ങള്‍ പഴക്കമുള്ള കിണര്‍ പടവുകള്‍ കണ്ടെത്തി. മോഹന്‍ ജെദാരോയില്‍ കണ്ടത്തെിയ ഗ്രേറ്റ് ബാത്ത് എന്ന പൊതുകുളിക്കടവിനേക്കാള്‍  മൂന്നിരട്ടി വലുപ്പമുള്ളതാണ് കച്ചില്‍ കണ്ടെത്തിയിരിക്കുന്നത്.
ധോലാവിര തടാകത്തിന് കിഴക്കുഭാഗത്തു നിന്നാണ് പുരാവസ്തു വകുപ്പ് ഹാരപ്പന്‍ സംസ്കാരത്തിന്‍റെ ഭാഗമായ ജലസംഭരണി കണ്ടെത്തിയിരിക്കുന്നത്. മോഹന്‍ ജെദാരോയിലെ ‘ഗ്രേറ്റ് ബാത്തിന്’ 12 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയും 2.4 മീറ്റര്‍ താഴചയുമാണുള്ളത്. 
ദീര്‍ഘ ചതുരാകൃതിയില്‍ 73.4 മീറ്റര്‍ നീളവും 29.3 മീറ്റര്‍ വീതിയും 10 മീറ്റര്‍ താഴ്ചയുമുള്ള ജലസംഭരണിയാണിത്. പാട്നയില്‍ ഉദ്ഖനനം ചെയ്തു കണ്ടത്തെിയ കിണര്‍പടവുകള്‍ ‘ക്യൂന്‍ ഓഫ് സ്റ്റെപ്വെല്‍സ്’ എന്ന പേരില്‍ യുനെസ്കോ പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ഡിസംബറിലാണ് സിന്ധുനദീതടസംസ്കാരത്തിന്‍റെ കേന്ദ്രമായ ഹാരപ്പ സ്ഥിതി ചെയ്തിരുന്ന  കച്ചില്‍ ഉദ്ഖനനം ചെയ്യാനുള്ള സ്ഥലം സര്‍വേ ചെയ്തത്. ഏറ്റവും വലിയ അഞ്ചു ഹാരപ്പന്‍ നഗരങ്ങളില്‍ ഒന്നില്‍ വലിയ തടാകമോ തീരപ്രദേശമോ ഉണ്ടാകുമെന്ന നിഗമനത്തില്‍ നടത്തിയ ഉദ്ഖനനത്തിലാണ് കിണര്‍പടവുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഇടിമിന്നലില്‍ ഞെട്ടി ജില്ല

Posted: 07 Oct 2014 09:53 PM PDT

മലപ്പുറം: തിങ്കളാഴ്ച രാത്രി ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയിലും ഇടിമന്നിലിലും വ്യാപക നാശം. പലയിടത്തും വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും തകരാറിലായി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് ദുരന്തനിവാരണസേനയുടെ പ്രാഥമിക വിലയിരുത്തല്‍. മലപ്പുറത്തും പരിസര പ്രദേശങ്ങളിലും രാത്രി 8.30ഓടെ മഴക്കൊപ്പമത്തെിയ കനത്ത ഇടിമിന്നലില്‍ വീടുകളിലെയും വ്യാപാര-മാധ്യമ സ്ഥാപനങ്ങളിലെയും ഉപകരണങ്ങള്‍ക്ക് നാശമുണ്ടായി. തിങ്കളാഴ്ച പുലര്‍ച്ചെ എടക്കര, മരുത ഭാഗത്തും ഇടിമിന്നിലിലും കാറ്റിലും നാശഷ്ടമുണ്ടയി. നിരവധി വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.
ചങ്ങരംകുളം ഭാഗത്തും സമാന നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇതില്‍ 11ഉം നിലമ്പൂര്‍ മേഖലയിലാണ്. പലയിടത്തും കൃഷിയും നശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പകലാണ് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായത്. ടെലിഫോണ്‍, ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ ഭാഗികമായേ പുനസ്ഥാപിച്ചിട്ടുള്ളൂ.
തുവ്വൂര്‍: വലിയട്ടയില്‍ ഇടിമിന്നലേറ്റ് വീടിന്‍െറ ഒരുഭാഗം തകര്‍ന്നു. കുണ്ടുളിയില്‍ പത്മനാഭന്‍ നായരുടെ വീടിനാണ് മിന്നലേറ്റത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. മേല്‍ക്കൂര തകര്‍ന്ന് ഓടുകള്‍ നാലുപാടും ചിന്നിച്ചിതറി. അലമാരയും വിലപിടിപ്പുള്ള വസ്തുക്കളും കത്തിനശിച്ചു.
സിമന്‍റ് തേച്ച ചുവരുകള്‍ അടര്‍ന്നുവീണു. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പത്മനാഭന്‍ നായരുടെ ഭാര്യാസഹോദരി അല്ലി റാണിയും മൂന്ന് മക്കളും സംഭവസമയത്ത് വീടിനകത്തുണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.
വള്ളിക്കുന്ന്: വള്ളിക്കുന്ന്, അരിയല്ലൂര്‍ വില്ളേജുകളിലെ നിരവധി വീടുകള്‍ക്ക് നാശം.
വീട്ടുപകരണങ്ങളും കത്തിനശിച്ചു. അരിയല്ലൂര്‍ നരിക്കുറ്റിയിലെ കോട്ടകളത്തില്‍ സാമിയുടെ വീടിന്‍െറ ടെറസിനും ചുമരിനും കേടുപാട് സംഭവിച്ചു. ഒരുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
അരിയല്ലൂര്‍ ജി.യു.പി സ്കൂളിന് സമീപത്തെ ചേര്യങ്ങാട്ട് മോഹന്‍ദാസിന്‍െറ വീട്ടുചുമരിന്‍െറ ഭാഗം മിന്നലേറ്റ് തകര്‍ന്നു. ടെലിഫോണ്‍ കേബ്ള്‍ലൈനിലൂടെയാണ് മിന്നലേറ്റതെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഇതിന്‍െറ ബോക്സ് ഫിറ്റ്ചെയ്ത ഭാഗവും തകര്‍ന്നു. റവന്യു , പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
കോട്ടക്കല്‍: മിന്നലേറ്റ് വീടിന്‍െറ വയറിങ്ങും മുകള്‍ ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു.
കാടാമ്പുഴ കരേക്കാട് പത്രംപള്ളി സിദ്ദീഖിന്‍െറ വീടിനാണ് മിന്നലേറ്റത്. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
താനൂര്‍: വലിയപറമ്പ് സുബ്രഹ്മണ്യക്ഷേത്രം റോഡില്‍ കാട്ടിലങ്ങാടിയില്‍ താമസിക്കുന്ന അഭിലാഷിന്‍െറ വീടിന് വിള്ളലേറ്റു.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ തകരാറിലായി.
തിങ്കളാള്ച രാത്രിയാണ് സംഭവം. വലിയപറമ്പില്‍ വി.പി. ഗോപാലന്‍െറ ടെലിവിഷന്‍ സെറ്റ് കേടുവന്നു. കളത്തില്‍കണ്ടി വാസുദേവന്‍െറ ഹോം തിയറ്ററും തകര്‍ന്നു.

ബീച്ച് ആശുപത്രിയില്‍ തീപിടിത്തം; 10 ലക്ഷത്തിന്‍െറ നഷ്ടം

Posted: 07 Oct 2014 09:33 PM PDT

കോഴിക്കോട്: ബീച്ച് ആശുപത്രിയില്‍ എക്സ്റേ വിഭാഗത്തിലെ ഗോഡൗണില്‍ തീപിടിത്തം. മരുന്നും സൊലൂഷനും അടക്കം കത്തിയമര്‍ന്നപ്പോള്‍ 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് എക്സ്റേ വിഭാഗത്തിലെ പൂട്ടിയിട്ടിരിക്കുന്ന ഗോഡൗണില്‍നിന്ന് പുകയുയര്‍ന്നത്. എക്സ്റേ ഫിലിം കഴുകിയെടുക്കുന്ന ഇരുട്ടുമുറിയിലേക്ക് ജീവനക്കാരല്ലാതെ ആര്‍ക്കും പ്രവേശമില്ല. അതിനാല്‍, പുകയുയരുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല.
എക്സ്റേ ടെക്നീഷ്യനാണ് ആദ്യം പുകയുയരുന്നത് കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. രണ്ട് യൂനിറ്റ് എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. അപ്പോഴേക്കും മുറിയിലുണ്ടായിരുന്ന എല്ലാം കത്തിക്കഴിഞ്ഞിരുന്നു. അടുത്ത മുറിയിലേക്കും തീപടര്‍ന്നു. ഗോഡൗണിലെ മീറ്റര്‍ബോക്സ് പൂര്‍ണമായും കത്തി. കെമിക്കല്‍ കത്തിയ മണം പരിസരത്തെങ്ങും പരന്നതിനാല്‍ ആര്‍ക്കും അവിടെ നില്‍ക്കാനാവാത്ത അവസ്ഥയുണ്ടായി. എക്സ്റേ മെഷീന്‍ ഇരിക്കുന്ന മൂന്നാമത്തെ മുറിയിലാകെ പുക പടര്‍ന്നു.
വൈദ്യുതി ഷോട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
ആശുപത്രിയില്‍ ഇപ്പോഴും ആദ്യകാലത്ത് നടത്തിയ വയറിങ്ങാണ് ഉള്ളത്. ഇത് ആശുപത്രിക്കൊരു ശാപമാണെന്ന് സൂപ്രണ്ട് പറയുന്നു. മാസംപ്രതി പുതിയ പുതിയ മെഷീനുകള്‍ വരുന്നുണ്ട്. ഇവക്കെല്ലാം വൈദ്യുതിയും വേണം.
40 യൂനിറ്റ് കടന്നുപോകുന്നിടത്തുകൂടി 400 യൂനിറ്റ് ഉപയോഗിക്കേണ്ടിവരുന്നു. പല മുറികളിലും വയറുകള്‍ കത്തുന്നത് നിത്യസംഭവമായിട്ടുണ്ട്.
എക്സ്റേ, വോള്‍ട്ടേജില്ലാതെ പടം എടുക്കുന്നതിനാല്‍ ചിത്രം വ്യക്തമായി തെളിയുന്നില്ല. രോഗികള്‍ നിരന്തരം പരാതി നല്‍കിയിട്ടും പരിഹാരമില്ല. ഉദ്യോഗസ്ഥര്‍ പലതവണ യോഗം ചേര്‍ന്നു. സബ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുണ്ടായി. നിര്‍മാണത്തിന് 97 ലക്ഷം രൂപയെങ്കിലും വേണം. എം.പി, എം.എല്‍.എ ഫണ്ടുകള്‍ ലഭിക്കുന്നതിനായി അപേക്ഷിച്ചിട്ടുണ്ട്. മന്ത്രിയും ശ്രമിക്കാമെന്ന ഉറപ്പ് നല്‍കിയിട്ടുണ്ട്. പുതിയ വയറിങ് നടത്തിയില്ളെങ്കില്‍ ഇനിയും അപകടമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.

അബൂദബിയില്‍ സ്കൂള്‍ ബസില്‍ ഉറങ്ങിപ്പോയ മലയാളി ബാലിക ശ്വാസംമുട്ടി മരിച്ചു

Posted: 07 Oct 2014 09:09 PM PDT

Image: 

അബൂദബി:  സ്കൂളിലേക്കുള്ള യാത്രക്കിടെ  ബസില്‍ ഉറങ്ങിപ്പോയ മലയാളി ബാലിക ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് ശ്വാസം മുട്ടി മരിച്ചു. വീരാജ്പേട്ട മടിക്കേരി സ്വദേശി നസീര്‍ അഹ്മദിന്‍െറയും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നബീലയുടെയും മകള്‍ നിസ ആലയാണ് (മൂന്നര) മരിച്ചത്.  
അബൂദബി മുറൂര്‍ റോഡിലെ അറബിക് സ്കൂളിലെ കിന്‍റര്‍ഗാര്‍ട്ടണ്‍ വിദ്യാര്‍ഥിനിയാണ് നിസ.  ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ അബൂദബി ഖാലിദിയയിലെ വീട്ടില്‍ നിന്ന് സ്കൂള്‍ ബസില്‍ യാത്ര തിരിച്ചതാണ് നിസ. സ്കൂളിലത്തെുന്നതിനിടെ കുട്ടി ഉറങ്ങിപ്പോയി.
ബസ് സ്കൂളിലത്തെിയപ്പോള്‍ മറ്റ് വിദ്യാര്‍ഥികള്‍ ഇറങ്ങി. എന്നാല്‍ നിസ ബസില്‍ ഉറങ്ങുന്നത് ശ്രദ്ധിക്കാതെ ഡ്രൈവറും അറ്റന്‍ഡറും സ്കൂള്‍ ബസ് അടച്ചിട്ട് പോകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. വായുസഞ്ചാരമില്ലാത്ത ബസില്‍ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഉച്ചക്ക് 12.30ഓടെ അധ്യയന സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ കുട്ടികള്‍ ബസില്‍ തിരിച്ചത്തെിയപ്പോഴാണ് നിസയുടെ മൃതദേഹം കണ്ടത്തെിയത്. സ്കൂളിലെ നഴ്സത്തെി പരിശോധിക്കുമ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു. മൃതദേഹം ഖലീഫ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ക്ക് ശേഷം അബൂദബിയില്‍ ഖബറടക്കും. സഹോദരി നസാഹ ആസിമ അബൂദബി ബ്രൈറ്റ് റൈഡേഴ്സ് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. അഡ്കോയില്‍ അക്കൗണ്ടന്‍റാണ് പിതാവ് നസീര്‍ അഹ്മദ്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസ് ഡ്രൈവറെയും അറ്റന്‍ഡറെയും അബൂദബി പൊലീസ് ചോദ്യം ചെയ്യുകയാണ്.
മുമ്പ് നിരവധി തവണ ഇത്തരത്തില്‍ അപകടങ്ങളുണ്ടായതിനാല്‍ കുട്ടികള്‍ മുഴുവന്‍ ബസില്‍ നിന്ന് പുറത്തിറങ്ങിയോയെന്ന് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പെരുന്നാളിന് ജോലിക്കിറങ്ങാത്തതിന് മലയാളികള്‍ക്ക് നടുറോഡില്‍ മര്‍ദനം

Posted: 07 Oct 2014 08:58 PM PDT

Image: 

മസ്കത്ത്: പെരുന്നാള്‍ അവധി ദിനത്തില്‍ ജോലിക്കിറങ്ങാത്തതിന് മലയാളികളായ നിര്‍മാണത്തൊഴിലാളികളെ മര്‍ദിച്ചതായി പരാതി. മസ്കത്തില്‍നിന്ന് 135 കി.മീറ്ററോളം അകലെ സുവൈഖിലെ നിര്‍മാണക്കമ്പനിയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം വട്ടപ്പാറ സ്വദേശി സഹദേവന്‍, ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശി അസ്കര്‍ എന്നിവര്‍ക്കാണ് നടുറോഡില്‍ മര്‍ദനമേറ്റത്.
ഇവര്‍ ഇതുസംബന്ധിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.  തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിവരുന്ന വഴി സ്പോണ്‍സര്‍ റോഡിലിട്ട് വടി ഉപയോഗിച്ച് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നെന്ന് മര്‍ദനമേറ്റവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  കെട്ടിടങ്ങള്‍ നിര്‍മിച്ച് വില്‍പന നടത്തുന്നയാളാണ് സ്പോണ്‍സര്‍. സുവൈഖ് പൊലീസ് സ്റ്റേഷനു പിന്നിലുള്ള സൈറ്റില്‍ മുരളിയും സഹദേവന്‍െറ മകന്‍ ഷൈജുവുമടക്കം ആറോളം പേരാണ് ജോലിചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിയായ ഫോര്‍മാന്‍, സ്പോണ്‍സറുടെ കൈയില്‍നിന്ന് ഉപ കരാറെടുത്താണ് ഇവിടെ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നത്.
പെരുന്നാള്‍ അവധിക്കൊപ്പം അസ്കറിന് സുഖമില്ലാതിരുന്നതും സൈറ്റില്‍ വെള്ളമില്ലാത്തതും മൂലമാണ് തങ്ങള്‍ പണിക്കിറങ്ങാതിരുന്നതെന്ന് ഇവര്‍ക്കൊപ്പം ജോലിചെയ്യുന്ന തിരുവനന്തപുരം പാലോട് സ്വദേശി മുരളി പറഞ്ഞു. തലങ്ങും വിലങ്ങുമുള്ള അടിയേറ്റ് സഹദേവന്‍െറയും അസ്കറിന്‍െറയും മുതുകിലും കഴുത്തിലും മുറിവുപറ്റിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് എംബസിയിലത്തെി പരാതി നല്‍കിയത്. രാത്രി വൈദ്യപരിശോധന നടത്തിയശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഒമാനില്‍ ഏഴു ദിവസമാണ് പെരുന്നാള്‍ അവധി. ഈ ദിവസങ്ങളില്‍ സ്വകാര്യ കമ്പനി ജീവനക്കാരെ ജോലിക്കിറങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നാണ് നിയമം. അവധി ദിനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അതിനനുസരിച്ച ആനുകൂല്യങ്ങള്‍ നല്‍കുകയും വേണം.
 സാമ്പത്തികമായി പ്രയാസമുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഈ കമ്പനിയില്‍ ജോലിയില്‍ തുടരാന്‍ താല്‍പര്യമില്ളെന്നും നാലുപേരും പറഞ്ഞു.

ചാരിതാര്‍ഥ്യത്തിന്‍െറ നിറവില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍

Posted: 07 Oct 2014 08:42 PM PDT

Image: 

മക്ക: വിശുദ്ധ തീര്‍ഥാടനം കഴിഞ്ഞ് മിനാ താഴ്വരയിലെ തമ്പുകളൊഴിയുമ്പോള്‍ ഇന്ത്യയില്‍ നിന്നത്തെിയ 1,36,000 തീര്‍ഥാടകര്‍ക്ക് സുഗമവും സമാധാനപൂര്‍ണവുമായ ഹജ്ജിന് സാഹചര്യമൊരുക്കിയതിന്‍െറ ചാരിതാര്‍ഥ്യത്തിലാണ് കോണ്‍സല്‍ ജനറല്‍ ബി.എസ് മുബാറകിന്‍െറ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജ്ജ് മിഷന്‍. വീഴ്ചകള്‍ ചിലതൊക്കെയുണ്ടായെങ്കിലും അതെല്ലാം കണ്ടത്തെി പരമാവധി പരിഹരിക്കാന്‍ ശ്രമിച്ചെന്നും സംതൃപ്തമായ ഹജ്ജിന് സൗകര്യമൊരുക്കാനായെന്നാണ് തങ്ങളുടെ ആത്മവിശ്വാസമെന്നും അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. താമസ സ്ഥലത്തുനിന്ന് മിനായിലേക്ക്, അവിടെ നിന്ന് അറഫയിലേക്ക്, പിന്നെ മുസ്ദലിഫയിലേക്ക്, തിരിച്ചു വീണ്ടും മിനായിലേക്ക്, പിന്നെ അവസാന ഏറും ത്വവാഫും കഴിഞ്ഞ് താമസസ്ഥലത്തേക്ക് - തിരക്കുപിടിച്ച ഹാജിമാരുടെ പ്രയാണദിനങ്ങളൊന്നൊന്നായി സമര്‍പ്പണ സന്നദ്ധരായ വളണ്ടിയര്‍മാരുടെ പിന്തുണയോടെ വിജയകരമായി പൂര്‍ത്തീകരിക്കാനായെന്ന് അദ്ദേഹവും ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖും ആശ്വാസം കൊള്ളുന്നു. ഹജ്ജിനിടെ പതിവുള്ള കാണാതാകല്‍ ഈ വര്‍ഷവും ഉണ്ട്. വഴി തെറ്റിയും മറ്റും ഹറമിലും ഇതര സംഘത്തിന്‍െറ കൂടെ കൂട്ടം തെറ്റിയുമൊക്കെ ചെന്നു പെടുന്ന ഹാജിമാരുടെ എണ്ണം മുമ്പത്തേതിലും ഏറെ കുറക്കാനായത് വളണ്ടിയര്‍മാരുടെ സഹകരണത്തിലൂടെയാണെന്ന് സി.ജിയും കോണ്‍സലും പറയുന്നു. അറഫസംഗമവും മുസ്ദലിഫയില്‍ നിന്നു മിനായിലേക്കുള്ള മടക്കയാത്രയിലുമൊക്കെയായി ഇതുവരെ 242 കാണാതായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 93 എണ്ണം കൂടി പരിഹരിക്കപ്പെടാനുണ്ട്. അടുത്ത ദിവസങ്ങളിലായി ഇവരെയെല്ലാം കണ്ടത്തെി ഇന്ത്യന്‍ ക്യാമ്പിലത്തെിക്കുമെന്ന് മുബാറക് പറഞ്ഞു.
മിനായിലത്തെുമ്പോള്‍ ഭക്ഷണത്തിന്‍െറയും ചില ക്യാമ്പുകളിലെ എ.സി സൗകര്യവും മറ്റുമായി ചില്ലറ പരാതികളുയര്‍ന്നിരുന്നു. മിക്ക മക്തബുകള്‍ക്കും ചെറിയ അടുക്കളയാണുണ്ടായിരുന്നത്. ഇത്ര വലിയൊരു എണ്ണത്തിന് മൂന്നു തവണകളിലായാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇതില്‍ ചിലര്‍ വളരെ വേഗം കാര്യങ്ങള്‍ ചെയ്തു തീര്‍ത്തെങ്കിലും ചില മക്തബുകള്‍ വേണ്ടത്ര പരിചയസമ്പന്നരല്ലാത്തത് പ്രശ്നം സൃഷ്ടിച്ചു. എങ്കിലും പരാതികള്‍ ക്രമത്തില്‍ കുറക്കാന്‍ കഴിഞ്ഞു.
ഇതൊഴിച്ചാല്‍ മറ്റു കാര്യങ്ങളെല്ലാം ഇത്തവണ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഹജ്ജിലുള്ള കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. പുണ്യസ്ഥലങ്ങള്‍ക്കിടയിലെ ട്രെയിന്‍ യാത്ര ഏറെ സുഗമമായിരുന്നു. ഷെഡ്യൂള്‍ ചെയ്ത സമയത്തിനകം അതെല്ലാം ചെയ്തു തീര്‍ക്കാനായി. രോഗവും മരണവും ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്. പൊതുവെ തീര്‍ഥാടകര്‍ മെച്ചപ്പെട്ട ആരോഗ്യനിലയിലായിരുന്നു എന്ന് സാമാന്യമായി പറയാം.
വളണ്ടിയര്‍മാര്‍ വിസ്മയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയില്‍ നിന്നത്തെിയ വളണ്ടിയര്‍മാര്‍ ഒരു കോ-ഓര്‍ഡിനേറ്ററുടെ കീഴില്‍ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ഇതിനു പുറമെയാണ് വിവിധ സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനം. പുണ്യസ്ഥലങ്ങളിലെ പ്രധാന പോയിന്‍റുകളിലെല്ലാം കൃത്യമായി സ്ഥലനിര്‍ണയം നടത്തിയ മാപുകളുമായി നിലയുറപ്പിച്ച അവര്‍ ഓരോ ഘട്ടത്തിലും വഴിയറിയാതെ ഉഴലുന്ന തീര്‍ഥാടകരുടെ സഹായത്തിനത്തെി.
കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും തീര്‍ഥാടകരുടെ എണ്ണത്തിലോ സൗകര്യങ്ങളുടെ കാര്യത്തിലോ വ്യത്യാസമൊന്നുമില്ളെങ്കിലും സേവനസംവിധാനങ്ങളുടെ ഗുണനിലവാരം ഏറെ മെച്ചപ്പെടുത്താനായെന്ന് നൂര്‍ ശൈഖ് പറഞ്ഞു. വിവിധ പുണ്യസ്ഥലങ്ങള്‍ക്കിടയിലുള്ള തീര്‍ഥാടകരുടെ പ്രയാണത്തിലും മറ്റും തികഞ്ഞ പ്രഫഷണല്‍ വൈദഗ്ധ്യം അധികൃതര്‍ പ്രകടിപ്പിച്ചത് കാണാന്‍ കഴിഞ്ഞു. വളണ്ടിയര്‍മാരും പുതിയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഉയര്‍ന്ന നിലവാരം പ്രകടിപ്പിച്ചു. പുതിയ ആശയങ്ങള്‍ പലതും അവര്‍ മുന്നോട്ടുവെച്ചു.
ക്യാമ്പുകള്‍ക്കിടയിലെ സഞ്ചാരം പ്രയാസം സൃഷ്ടിച്ചപ്പോള്‍ സൈക്കിള്‍ ഗതാഗതം എന്നത് വളണ്ടിയര്‍മാരുടെ നിര്‍ദേശമായിരുന്നു. ഏറെ സഹായകരമായ ആ നിര്‍ദേശം അംഗീകരിക്കാന്‍ മിഷന്‍ തയാറായത് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേരളത്തില്‍ നിന്നത്തെിയ വളണ്ടിയര്‍മാര്‍ ക്യാപ്റ്റന്‍ സി.പി അസ്കറിന്‍െറ നേതൃത്വത്തില്‍ മികച്ച ടീംവര്‍ക്കോടു കൂടിയ സന്നദ്ധപ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. പുണ്യഭൂമിയില്‍ ആദ്യമായത്തെുന്ന വളണ്ടിയര്‍മാര്‍ കുറഞ്ഞ നാളുകള്‍ കൊണ്ട് അതിന്‍െറ പരിമിതികള്‍ മറികടന്ന് അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനം കാഴ്ചവെച്ചു. ഓരോ ദിവസവും കൃത്യമായ അവലോകനം നടത്തിയും പഴുതുകളും പോരായ്മകളും പരിഹരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചും നീങ്ങിയ അവര്‍ക്ക് മലയാളി സന്നദ്ധസേവക സമൂഹത്തിന്‍െറ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു.
ഇന്ത്യന്‍ ഹജ്ജ് മിഷന്‍െറ പ്രവര്‍ത്തനം ഏറെ വിജയപ്രദവും അഭിനന്ദനാര്‍ഹവുമാണെന്ന് കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ ഹജ്ജ് സൗഹൃദസംഘത്തിലത്തെിയ മുന്‍ കേന്ദ്രമന്ത്രി ആരിഫ് ബേഗും ബി.ജെ.പി മൈനോറിറ്റി മോര്‍ച്ച പ്രസിഡന്‍റ് അബ്ദുറഷീദ് അന്‍സാരിയും പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിവിധ ഹാജിമാരോട് സംസാരിച്ചപ്പോള്‍ അവരെല്ലാം തികഞ്ഞ സംതൃപ്തിയിലും സന്തോഷത്തിലുമായിരുന്നു. വിവിധ സംഘടനകളുടെ വളണ്ടിയര്‍സേവനവും വിലമതിക്കാനാവാത്തതാണെന്ന് ഇരുവരും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

അങ്കറ സ്ക്രാപ്യാര്‍ഡില്‍ വന്‍ തീപിടിത്തം

Posted: 07 Oct 2014 08:18 PM PDT

Image: 

കുവൈത്ത് സിറ്റി: അങ്കറ സ്ക്രാപ്പ് യാര്‍ഡില്‍ വന്‍ തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച രാവിലെയോടെയാണ് അങ്കറയിലെ യാര്‍ഡില്‍ തീപിടിത്തം ഉണ്ടായത്. അഗ്നിശമന സേനാ വിഭാഗത്തിന്‍െറ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. പഴയ ലോഹ സാമഗ്രികളും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും മാലിന്യ കണ്ടെയ്നറുകളും സൂക്ഷിക്കുന്ന യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. തുറന്ന സ്ക്രാപ്പ് യാര്‍ഡിലുണ്ടായ തീപിടിത്തം വീശിയടിച്ച കാറ്റില്‍ വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്നുപിടിച്ചെങ്കിലും ആളപായം ഒഴിവായി. സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ട്. 5000 ചതുരശ്ര മീറ്ററുള്ള സ്ക്രാപ്പ് യാര്‍ഡിന്‍െറ 3000 ചതുരശ്ര മീറ്റര്‍ ഭാഗവും പൂര്‍ണമായി കത്തിനശിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നത്തെിയ അഗ്നിശമന സേനകള്‍ മണിക്കൂറുകള്‍ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതെന്ന് ഫയര്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖാലിദ് അല്‍ മെഖ്റാദ് പറഞ്ഞു. 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ തീ അതിവേഗം പടരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയോടെ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അധികൃതര്‍ പറഞ്ഞു.
 

ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്; ഏഴ് പേര്‍ക്ക് പരിക്ക്

Posted: 07 Oct 2014 08:15 PM PDT

Image: 

ജമ്മു: അന്താരാഷ്ട്ര അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവന്നില്ല. പാക്സേന ഇന്ത്യയുടെ കൂടുതല്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവെപ്പ് ശക്തമാക്കി. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി 63 ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സേന വെടിവെപ്പ് നടത്തിയത്. ഷെല്ലാക്രമണത്തില്‍ ഒരു സൈനികനും ആറ് ഗ്രാമീണരും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

വെടിവെപ്പില്‍ ഒരു അതിര്‍ത്തി രക്ഷാസേനാംഗം അടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഹിര നഗര്‍, സാംബ, അരണിയ, ആ.എസ് പുര, കനചക്, പര്‍ഗ്വാള്‍, രാംഗാര്‍ഗ് എന്നിവിടങ്ങളിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്.

35 പാക് അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ പ്രത്യാക്രമണം നടത്തി. ഇന്ത്യന്‍ ആക്രമണത്തില്‍ നിരവധി പാകിസ്താനികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയിലെ 25 ഗ്രാമങ്ങളും പാക് സേന ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് 20,000തോളം പ്രദേശവാസികള്‍ പലായനം ചെയ്തു. ആക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇന്ത്യന്‍സേന കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

പാക് സേന കഴിഞ്ഞ ദിവസമാണ് പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍സേന പ്രത്യാക്രമണം നടത്തി. ഇതിന് മറുപടിയായാണ് ഇന്നലെ രാത്രി പാക് സേന തുടങ്ങിയ പുതിയ വെടിവെപ്പ്. പാക് സേന നടത്തിയ ആക്രമണത്തില്‍ ഇതുവരെ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

കല്‍പാക്കത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് മരണം

Posted: 07 Oct 2014 07:41 PM PDT

Image: 

കല്‍പാക്കം: തമിഴ്നാട്ടിലെ കല്‍പാക്കം ആണവനിലയത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവെപ്പില്‍ മൂന്നു മരണം. രണ്ട് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ അഞ്ചരക്കാണ് സംഭവം.

സി.ഐ.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിളായ വിജയ് പ്രതാപ് സിങ്ങാണ് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സി.ഐ.എസ്.എഫ് എ.എസ്.ഐ ഗണേശന്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുബ്ബുരാജ്, മോഹന്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍മാരായ പ്രതാപ് സിങ്, ഗോവര്‍ധന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിജയ് പ്രതാപ് സിങ്ങിനെ അറസ്റ്റ് ചെയ്തതായി കാഞ്ചിപുരം എസ്.പി സി. വിജയ് കുമാര്‍ പറഞ്ഞു. കൊലപാതക കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായും എസ്.പി അറിയിച്ചു.

കീബോര്‍ഡിന് ആറ് കീ മാത്രം; നളിന്‍ കണ്ടെത്തി, ഗൂഗ്ള്‍ അംഗീകരിച്ചു

Posted: 07 Oct 2014 07:14 PM PDT

Image: 
Subtitle: 
ഏഴ് ലക്ഷത്തോളം രൂപ സ്റ്റൈപ്പന്‍റ്

കാസര്‍കോട്: കമ്പ്യൂട്ടറിലെ കീബോര്‍ഡിലെ ആറ് അക്ഷരങ്ങള്‍ (F, D, S, J, K, L) വരുന്ന കീ ഉപയോഗിച്ച് ലോകത്തിലെ ഏത് ഭാഷയും ടൈപ്പ് ചെയ്യാനുതകുന്ന ഐബസ്-ശാരദ-ബ്രെയില്‍ എന്ന ഓപണ്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്ത മലയാളി വിദ്യാര്‍ഥിക്ക് വീണ്ടും ഗൂഗ്ളിന്‍െറ അംഗീകാരം. ആറ് ഡോട്ടുകളിലൂടെ 63 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ച് കാസര്‍കോട് വിദ്യാനഗറിലെ നളിന്‍ സത്യനാണ് പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. രണ്ട് തവണയായി ഗൂഗ്ള്‍ സമ്മര്‍ ഓഫ് കോഡ് അംഗീകാരം നേടിയതിലൂടെ 10,500 ഡോളര്‍ (ഏഴ് ലക്ഷത്തോളം ഇന്ത്യന്‍ രൂപ)  കാസര്‍കോട് ദേളി സഅദിയ കോളജിലെ അവസാനവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ നളിന് സ്റ്റൈപ്പന്‍റ് ഇനത്തില്‍ ഗൂഗ്ളില്‍നിന്നും ലഭിച്ചു.
കാഴ്ചയില്ലാത്ത പിതാവ് കാസര്‍കോട് സ്പെഷല്‍ ബൈ്ളന്‍ഡ് സ്കൂള്‍ അധ്യാപകന്‍ കെ.സത്യശീലനില്‍നിന്നാണ് ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ നളിന്‍ തിരിച്ചറിഞ്ഞത്.  ഓപറേറ്റിങ് സിസ്റ്റത്തിലുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ഭാഷകളിലെയും അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനും ലാംഗ്വേജ് എഡിറ്റിങ്, അബ്രിവിയേഷന്‍ എഡിറ്റിങ് എന്നിവ നടത്താനും ആറ് കീകള്‍ മതി. ബ്രെയില്‍ ലിപിയിലെ ചുരുക്കെഴുത്ത് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നതോടെ ടൈപ്പിങ്ങിന്‍െറ വേഗത പതിന്മടങ്ങ് വര്‍ധിപ്പിക്കാമെന്നതും കീബോര്‍ഡ് ചെറുതായി ചുരുക്കാമെന്നതും നളിനിന്‍െറ കണ്ടുപിടിത്തത്തിന്‍െറ മാറ്റുകൂട്ടുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് എന്ന സംഘടന മുഖേനയാണ് ഈ പ്രോജക്ട് ഗൂഗ്ളിന് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഫ്രഞ്ചുകാരനായ സാമുവല്‍ ടിബല്‍ട്ട്, ബംഗളൂരു സ്വദേശി അനിവര്‍ അരവിന്ദ്, കാസര്‍കോട് സ്വദേശിയും കെല്‍ട്രോണിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍  തലവനുമായ അനില്‍ കുമാര്‍ എന്നിവരാണ് ഐബസ് ശാരദാ ബ്രെയില്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കാന്‍ വഴികാട്ടിയായതെന്ന്  നളിന്‍ പറഞ്ഞു. 2013ല്‍ ടക്സ് ഫോര്‍ കിഡ്സിന്‍െറ ടക്സ് ടൈപ്പ്, ടക്സ് മാത്സ് എന്നീ സോഫ്റ്റ്വെയറുകള്‍ കാഴ്ചവൈകല്യമുള്ളവര്‍ക്കും ഉപകാരപ്രദമാകുംവിധം (സ്പീച്ച് ആക്സസബിലിറ്റി) ശബ്ദ പിന്തുണ നല്‍കിയ നളിനിന്‍െറ പ്രോജക്ടിനാണ് ഗൂഗ്ള്‍ സമ്മര്‍ ഓഫ് കോഡിന്‍െറ ആദ്യ അംഗീകാരം ലഭിച്ചത്.
കാഴ്ചയില്ലാത്തവര്‍ക്ക് ലോകത്തിലെ അറിവുകള്‍ ലഭ്യമാക്കുകയെന്ന മോഹത്തോടെ പിതാവ് സത്യശീലനും ചെറുകണ്ടുപിടിത്തങ്ങളൊക്കെ നടത്തിയിട്ടുണ്ട്. അച്ചടി മാതൃകയിലുള്ള കോപ്പികള്‍ വായിച്ചുകേള്‍പ്പിക്കും വിധത്തില്‍ സോഫ്റ്റ്വെയറുകള്‍ നിലവിലുണ്ടെങ്കിലും അര ലക്ഷത്തിലധികം രൂപ വില വരുന്ന ഇവ കാഴ്ചയില്ലാത്ത നിര്‍ധനര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്ന് തിരിച്ചറിഞ്ഞ് ലിനക്സ് ഇന്‍റലിജന്‍റ് ഒ.സി.ആര്‍ സൊലൂഷനും പിതാവും മകനും ചേര്‍ന്ന് കണ്ടത്തെിയിട്ടുണ്ട്. ഓപണ്‍ സോഴ്സിലൂടെ ആര്‍ക്കും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.ആഴ്ചയില്‍ 120 ഓളം പേര്‍ ഈ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വന്തമാക്കുന്നതായി ഗൂഗ്ളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
 മലപ്പുറം സ്വദേശി ശാരദയാണ് നളിന്‍െറ മാതാവ്. സഹോദരി ശാലിനി കാസര്‍കോട് ഗവ. കോളജ് ഗെസ്റ്റ് ലെക്ചററാണ്.

മഹാരാഷ്ട്ര: പോര് ‘മറാത്തീ മാണൂസും’ ‘ഗുജറാത്തി’ ബി.ജെപി.യും തമ്മില്‍

Posted: 07 Oct 2014 07:07 PM PDT

Image: 
Subtitle: 
പ്രതാപ്ഗഡ് പിടിക്കാനത്തെിയ അഫ്സല്‍ ഖാന്‍െറ അനുഭവമാകും മോദിക്കെന്ന് സേനയുടെ ഭീഷണി

മുംബൈ: മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ചൂടേറുമ്പോള്‍ പോരാട്ടത്തിന്‍െറ ദിശ മാറുന്നു. വികസന വാഗ്ദാനവും കോണ്‍ഗ്രസ്-എന്‍.സി.പി ഭരണകാലത്തെ അഴിമതിക്കഥകളുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വോട്ടര്‍മാരിലത്തെുമ്പോള്‍ ശിവസേനക്കും എം.എന്‍.എസിനുമൊപ്പം മണ്ണിന്‍െറ മക്കള്‍ വാദമാണ് കോണ്‍ഗ്രസും എന്‍.സി.പിയും ഉയര്‍ത്തിപ്പിടിക്കുന്നത്. വികസനത്തിന്‍െറ പേരുപറഞ്ഞ് മഹാരാഷ്ട്രയെ ഛിന്നഭിന്നമാക്കുകയാണ് ‘ഗുജറാത്തു’ കാര്‍ നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടെ രഹസ്യ അജണ്ടയെന്ന് വോട്ടര്‍മാരെ ധരിപ്പിക്കാനുള്ള ശ്രമമാണ് താഴെതട്ട് മുതല്‍ നടക്കുന്നത്. നരേന്ദ്ര മോദിയുടെ താരത്തിളക്കമാണ് ബി.ജെ.പിയുടെ ഏക ആശ്രയം.
മോദിയെയും ടീമിനെയും പ്രതാപ്ഗഡ് പിടിക്കാന്‍ ശിവജിയുമായി യുദ്ധത്തിലേര്‍പ്പെട്ട ബീജാപൂര്‍ സുല്‍ത്താന്‍െറ പടനായകന്‍ ജനറല്‍ അഫ്സല്‍ ഖാനോടാണ് ശിവസേന ഉപമിച്ചത്.  മോദിയുടെ വിധിയും അഫ്സല്‍ ഖാന്‍േറതിനു തുല്യമാകുമെന്ന ഭീഷണിയും ശിവസേന പ്രസിഡന്‍റ് ഉദ്ധവ് താക്കറെ മുഴക്കി. മോദിക്ക് രഹസ്യ അജണ്ടയുണ്ടെന്നാണ് എം.എന്‍.എസ് തലവന്‍ രാജ് താക്കറെ പറയുന്നത്. മുംബൈയെ മഹാരാഷ്ട്രയില്‍ നിന്ന് അടര്‍ത്തുക എന്നതാണ് ഒരു രഹസ്യ അജണ്ടയെന്ന് രാജ് പറയുന്നു. മോദി ഇന്ത്യയുടേതല്ല; ഗുജറാത്തിന്‍െറ പ്രധാനമന്ത്രിയാണെന്ന് പരിഹസിക്കുകയും ചെയ്തു.
ആര്‍.ബി.ഐയുടെ ചില കാര്യാലയങ്ങളും എയര്‍ ഇന്ത്യയുടെ ആസ്ഥാനവും ഡല്‍ഹിക്ക് മാറ്റിയത് ഇതിന്‍െറ ഭാഗമാണെന്ന് രാജ് ആരോപിച്ചു. ‘മറാത്തീ മാണൂസിന് ’ (മറാത്തി ജനത ) വേണ്ടി മോദിയുടെ നീക്കം ചെറുക്കും. അതിനായി മറാത്തീ വാദം അംഗീകരിക്കുന്നവരുമായി കൈകോര്‍ക്കേണ്ടിവന്നാല്‍ അത് ചെയ്യും.  ബി.ജെ.പിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ വേണ്ടിവന്നാല്‍ ശിവസേനയുമായി കൈകോര്‍ക്കുമെന്നും രാജ് കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക കേന്ദ്രമായ മുംബൈയുടെ പ്രതാപം നഷ്ടപ്പെടുത്തുന്ന മോദീ സര്‍ക്കാറിന്‍െറ നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസാണ് ആദ്യം രംഗത്തുവന്നത്. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്‍െറ പ്രത്യേക സാമ്പത്തിക സോണ്‍ ഗുജറാത്തിലെ വ്യവസായിക്ക് ഗുണമാകും വിധം മാറ്റാന്‍ ശ്രമിക്കുന്നതും മറ്റും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷന്‍ നാരായണ്‍ റാണെയാണ് ആദ്യം ഉന്നയിച്ചത്.
പിന്നീട്, എന്‍.സി.പിയും ശിവസേനയും എം.എന്‍.എസും അത് ഏറ്റുപിടിച്ചു. മുംബൈയെ അഹ്മദാബാദിലേക്ക് മാറ്റുകയാണ് മോദിയുടെ ലക്ഷ്യമെന്ന് എന്‍.സി.പി നേതാവ് ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു. ഈയിടെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ മത്തേ നഗരത്തിലത്തെി ഗുജറാത്തി വ്യവസായികളെ നാട്ടിലേക്ക് ക്ഷണിച്ചതും ശിവസേനയും മറ്റ് പാര്‍ട്ടികളും വിഷയമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജോലികള്‍ മാറ്റിവെച്ച് മോദി മഹാരാഷ്ട്രയില്‍ കറങ്ങുന്നതും ശിവസേന വിമര്‍ശിച്ചു.

ഹൈപിച്ചില്‍ കൊച്ചി

Posted: 07 Oct 2014 07:03 PM PDT

Image: 
Subtitle: 
ഇന്ത്യ- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിന് ഇന്ന് ടോസ് വീഴും

കൊച്ചി: ലോകകിരീടമെന്ന ലക്ഷ്യത്തിലേക്ക് എം.എസ് ധോണിയുടെ യങ് ബറ്റാലിയന്‍ കൊച്ചിയില്‍നിന്ന് ഓട്ടം തുടങ്ങുന്നു. ഇന്ത്യ- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനത്തിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ടോസ് വീഴും. കൊച്ചിയിലെ ഏക വെല്ലുവിളിയായ മഴയില്ളെങ്കില്‍ കളിക്കളവും ഗാലറിയും സജീവമാകും. ക്രിക്കറ്റ് ഇന്ത്യയുടെ കണ്ണും കാതും ഇന്ന് പകലും രാത്രിയും കൊച്ചിയിലെ ഗ്രൗണ്ടിലേക്ക്. രണ്ടുദിനം മുമ്പേയത്തെിയ ടീമുകളില്‍ ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച രാവിലെ മുതല്‍ സ്റ്റേഡിയത്തിലത്തെി ഫുട്ബാളും നെറ്റ് പ്രാക്ടീസുമായി ആദ്യ പന്തെറിയും മുമ്പേ ഒരു മുഴം മുന്നിലത്തെി. വെസ്റ്റിന്‍ഡീസ് ടീമംഗങ്ങള്‍ പരിശീലനത്തിനത്തെുമെന്ന് നേരത്തെ അറിയിച്ചെങ്കിലും അവസാനനിമിഷം റദ്ദാക്കി.
ക്യാപ്റ്റന്‍ ധോണി
സ്ഥാനം കൊണ്ട് മാത്രമല്ല, പരിചയം കൊണ്ടും ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍ എം.എസ്.ധോണി തന്നെ. പ്രതിഭയും മിടുക്കും ഒന്നിച്ച ബാറ്റിങ്, ബൗളിങ് ഡിപ്പാര്‍ട്മെന്‍റുമായാവും വിന്‍ഡീസിനെതിരായ പരമ്പരയില്‍ പുതുപരീക്ഷണങ്ങള്‍ക്ക് ടീം ഇന്ത്യയുടെ ബ്രെയ്ന്‍ രവിശാസ്ത്രിയും ഡങ്കന്‍ ഫ്ളെച്ചറും തുടക്കം കുറിക്കുക. 2006-07 സീസണ്‍ മുതല്‍ തുടര്‍ച്ചയായ അഞ്ചു പരമ്പര വിജയങ്ങളാണ് വിന്‍ഡീസിനെതിരെ ഇന്ത്യയുടെ കരുത്ത്. അതില്‍ മൂന്നും കരീബിയന്‍ മണ്ണിലത്തെി നേടിയ വിജയങ്ങള്‍. ആറാം പരമ്പര വിജയത്തിനൊരുങ്ങുമ്പോള്‍ ലക്ഷ്യം ഒന്നുമാത്രം, കൊച്ചി ജയിച്ച് കാര്യങ്ങള്‍ എളുപ്പമാക്കുക.
വിരാട് കോഹ്ലിയാണ് ബാറ്റിങ്ങില്‍ ഇന്ത്യയുടെ അച്ചുതണ്ട്. രോഹിത് ശര്‍മക്ക് പകരക്കാരനായി ടീമിലത്തെിയ മുരളി വിജയും ശിഖര്‍ ധവാനും ഓപണ്‍ ചെയ്യുന്ന ഇന്നിങ്സ് തുടക്കം ഗംഭീരമാക്കിയാല്‍ ധോണിയുടെ ഓപറേഷന്‍ അതിഗംഭീരമാവും. അജിന്‍ക്യ രഹാനെ, രവീന്ദ്ര ജദേജ, സുരേഷ് റെയ്ന, എം.എസ്. ധോണി എന്നിവരുടെ മധ്യനിരയും തിളങ്ങിയാല്‍ ഇന്ത്യന്‍ സ്കോര്‍ സുരക്ഷിതമായ മുന്നൂറിനപ്പുറം നങ്കൂരമിടും.
ബൗളിങ്ങില്‍ അമിത് മിശ്രയും രവീന്ദ്ര ജദേജയുമാവും സ്പിന്നിങ് ഡിപ്പാര്‍ട്മെന്‍റ് നിയന്ത്രിക്കുക. അങ്ങിനെയെങ്കില്‍ പുതുമുഖക്കാരന്‍ കുല്‍ദീപ് യാദവ് പുറത്തിരിക്കും. ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോണിയുടെ തണലില്‍ വളര്‍ന്ന മോഹിത് ശര്‍മക്ക് ഇടം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരും ധോണിയുടെ ഫൈനല്‍ ഇലവനില്‍ ഇടം നേടിയേക്കും. യു.പി പേസര്‍ ഉമേഷ്  യാദവാകും പുറത്തിരിക്കുന്നത്.
ഇന്ത്യ (സാധ്യതാ ടീം): 1 അജിന്‍ക്യ രഹാനെ, 2 ശിഖര്‍ ധവാന്‍, 3 വിരാട് കോഹ്ലി, 4 അമ്പാട്ടി റായുഡു, 5 സുരേഷ് റെയ്ന, 6 എം.എസ്. ധോണി (ക്യാപ്റ്റന്‍), 7 രവീന്ദ്ര ജദേജ, 8 ഭുവനേശ്വര്‍ കുമാര്‍, 9 അമിത് മിശ്ര/കുല്‍ദീപ് യാദവ്, 10 മോഹിത് ശര്‍മ, 11 മുഹമ്മദ് ഷമി.
പരിക്കേറ്റ വിന്‍ഡീസ്
ക്രിസ് ഗെയ്ലിന്‍െറ തീരാ വിടവുമായി ഇന്ത്യയിലേക്ക് പറന്ന വിന്‍ഡീസിന് അപ്രതീക്ഷിതമായാണ് ‘മിസ്റ്ററി’ സ്പിന്നര്‍ സുനില്‍ നരെയ്നെ നഷ്ടമായത്. നരെയ്ന്‍ ആക്ഷന്‍ സംശത്തിലായതോടെ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. മുമ്പ് ഇവിടെഏറ്റുമുട്ടിയതിലും ആത്മവിശ്വാസത്തിലാണ് വിന്‍ഡീസിന്‍െറ പടപ്പുറപ്പാട്. ബൗളിങ് കണ്‍സള്‍ട്ടന്‍റ് കോട്ലി ആംബ്രോസും ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്സും ഇന്ത്യയിലേക്ക് പുറപ്പെടും മുമ്പേ പറഞ്ഞുറപ്പിച്ചതും ഇതുതന്നെ.
നരെയ്ന്‍െറയും ഗെയ്ലിന്‍െറയും അസാന്നിധ്യത്തിലും ഇന്ത്യയെ തോല്‍പിക്കുമെന്ന് മത്സരത്തിനുമുമ്പേയും റിച്ചി റിച്ചാര്‍ഡ്സ് പ്രതികരിച്ചു. സ്വന്തം നാട്ടിലത്തെിയ ബംഗ്ളാദേശിനെ ഏകദിന-ടെസ്റ്റ്-ട്വന്‍റി20 മത്സരങ്ങളില്‍ തൂത്തുവാരിയാണ് വിന്‍ഡീസ് ഇന്ത്യയിലേക്ക് പറന്നത്.വിക്കറ്റ് വേട്ടയില്‍ 98ലത്തെിയ ജെറോം ടെയ്ലര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നതിന് കാത്തിരിക്കുകയാണ് വിന്‍ഡീസ്. ടെയ്ലറുടെ മടങ്ങിവരവിനൊപ്പം കെമര്‍ റോഷ്, രവി രാംപോള്‍ എന്നിവരും ചേരുന്നതോടെ പേസ് ആക്രമണത്തിന് മൂര്‍ച്ചയേറി.
സ്പിന്‍ ബൗളിങ്ങില്‍ നരെയ്ന്‍െറ വിടവ് നികത്താനാവില്ല. പകരക്കാരന്‍ സുലൈമാന്‍ ബെന്നിലാവും നായകന്‍ ബ്രാവോയുടെ പ്രതീക്ഷകളും.
വെസ്റ്റിന്‍ഡീസ് (സാധ്യതാ ടീം): 1 ലെന്‍ഡല്‍ സിമ്മണ്‍സ്, 2 ഡ്വെ്ന്‍ ബ്രാവോ, 3 ഡാരന്‍ ബ്രാവോ, 4 ദിനേഷ് രാംദിന്‍ (വിക്കറ്റ് കീപ്പര്‍), 5 മര്‍ലോണ്‍ സാമുവല്‍സ്, 6 കിറോണ്‍ പൊള്ളാര്‍ഡ്/ഡാരന്‍ സമ്മി, 7 ഡ്വെ്ന്‍ ബ്രാവോ (ക്യാപ്റ്റന്‍), 8 ജാസന്‍ ഹോള്‍ഡര്‍, 9 സുലൈമാന്‍ ബെന്‍, 10 രവി രാംപോള്‍, 11 കെമര്‍ റോഷ്.
ഫിഫ്റ്റി ഫിഫ്റ്റി കാലാവസ്ഥ
മഴയാണ് കൊച്ചിക്ക് തലവേദന. മേഘാവൃതമാണ് അന്തരീക്ഷമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍. വൈകുന്നേരത്തോടെ കൊച്ചിയിലും പരിസരങ്ങളിലും ചാറ്റല്‍ മഴക്ക് സാധ്യതയെന്ന് പ്രവചനം.
ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും തുണക്കുന്ന പിച്ചില്‍ റണ്‍സൊഴുകുമെന്ന് ക്യൂറേറ്ററുടെ കണക്കുകൂട്ടല്‍. പിച്ചിലെ പുല്‍ പേസ് ബൗളര്‍മാര്‍ക്കും തുണയാവും.

നിയമവാഴ്ചയോടുള്ള വെല്ലുവിളി

Posted: 07 Oct 2014 06:35 PM PDT

Image: 

ജനാധിപത്യ ഭരണഘടനയുടെ കീഴില്‍ 16 ലോക്സഭാ തെരഞ്ഞെടുപ്പുകളും അതിന്‍െറ എത്രയോ ഇരട്ടി നിയമസഭാ തെരഞ്ഞെടുപ്പുകളും കഴിഞ്ഞ ഇന്ത്യയില്‍ ജനാധിപത്യം വേരുപിടിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്തുകഴിഞ്ഞു എന്ന നമ്മുടെ ആശ്വാസവും അഭിമാനവും എത്രമാത്രം യാഥാര്‍ഥ്യനിഷ്ഠമാണ്? അതേപ്പറ്റിയുള്ള ആലോചന അനുപേക്ഷ്യമാക്കിത്തീര്‍ക്കുന്ന പല സംഭവവികാസങ്ങളുമുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അധികാരത്തിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായ കേസില്‍ 100 കോടി രൂപ പിഴയും നാലു വര്‍ഷത്തെ തടവും ബംഗളൂരു പ്രത്യേക കോടതി ശിക്ഷ വിധിച്ചതിനെതിരെ തമിഴ്നാട്ടിലും കര്‍ണാടകയിലും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം നിയമവാഴ്ചയുടെ മൗലിക തത്ത്വങ്ങളത്തെന്നെ വെല്ലുവിളിച്ച് ഇപ്പോഴും തുടരുന്നതുകൊണ്ടാണ് കൂടുതല്‍ ഗൗരവപൂര്‍ണമായ ചിന്തയും ചര്‍ച്ചയും പ്രസക്തമായിത്തീരുന്നത്. ജനാധിപത്യവ്യവസ്ഥയില്‍ നിയമ നടപടികളെയും കോടതിവിധികളെയും നേരിടേണ്ടത് നിയമപരമായും കോടതികളിലൂടെയും തന്നെയാണെന്നറിയാത്തവരല്ല ഈ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ പ്രവര്‍ത്തകരും. നിയമത്തിന്‍െറ മുന്നില്‍ എല്ലാവരും തുല്യരാണെന്നത് സര്‍വാംഗീകൃതമായിരിക്കെ മറ്റൊരു പോംവഴി അവരുടെ മുന്നിലില്ല. എന്നാല്‍, വിധി പുറത്തുവന്നതു മുതല്‍ ആത്മാഹുതിയിലൂടെയും പൊതുസ്വത്ത് നശീകരണത്തിലൂടെയും ഹര്‍ത്താലിലൂടെയും പ്രതിഷേധ കോലാഹലങ്ങള്‍ തുടര്‍ന്ന എ.ഐ.എ.ഡി.എം.കെ അണികള്‍ വിധിപറഞ്ഞ ജഡ്ജിയുടെ കോലം കത്തിക്കുകയും പാര്‍ട്ടി ഭരിക്കുന്ന വെല്ലൂര്‍ നഗരസഭ കോടതിവിധിക്കെതിരെ പ്രതിഷേധപ്രമേയം പാസാക്കുകയുമൊക്കെ ചെയ്തത് നിയമവാഴ്ചയോടുള്ള അനാദരവും വെല്ലുവിളിയുമായേ കാണാനാവൂ.
ജയലളിതക്കെതിരെ വിധി പ്രസ്താവിച്ച ജഡ്ജിയെ വ്യക്തിപരമായി വിമര്‍ശിച്ചും അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചും ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രമേയം പാസാക്കിയതിനെതിരെ ഡി.എം.കെ രംഗത്തുവന്നത് വെറും രാഷ്ട്രീയ മുതലെടുപ്പായി വിലയിരുത്താനാവില്ല. കോടതിവിധിക്കെതിരെ വഴിവിട്ട പ്രതിഷേധ പ്രകടനങ്ങളിലേര്‍പ്പെട്ട ഭരണകക്ഷി പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണക്കുകയാണെന്ന് ഡി.എം.കെക്ക് പുറമെ സി.പി.എമ്മും കുറ്റപ്പെടുത്തിയിട്ടുണ്ട്. ജയലളിതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വകാര്യ സ്കൂളുകള്‍ അടച്ചിട്ട മാനേജ്മെന്‍റുകളുടെ തീരുമാനത്തെയും സി.പി.എം അപലപിച്ചിട്ടുണ്ട്. വ്യാപാരികളെയും നിര്‍മാതാക്കളെയും സ്വകാര്യ ബസ് നടത്തിപ്പുകാരെയും കേബ്ള്‍ ഓപറേറ്റര്‍മാരെയും പ്രതിഷേധിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു. മൊത്തത്തില്‍ ഭരണസ്തംഭനം നേരിടുകയാണ് തമിഴ്നാട്. അതോടൊപ്പം പ്രതിഷേധം പരിധിവിട്ടതിനാല്‍ ജയലളിതയെ ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന പരപ്പന അഗ്രഹാര ജയില്‍ സ്ഥിതിചെയ്യുന്ന കര്‍ണാടകയും വന്‍ തലവേദന അനുഭവിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ വി.വി.ഐ.പി തടവുകാരിയെ എവ്വിധവും സ്വന്തം സംസ്ഥാനത്തേക്ക് മാറ്റിക്കിട്ടിയാല്‍ മതിയായിരുന്നു എന്നാഗ്രഹിക്കുന്നു കര്‍ണാടക സര്‍ക്കാര്‍. ജയലളിതയുടെ ജാമ്യാ പേക്ഷ നിരസിക്കപ്പെട്ട സാഹചര്യത്തില്‍ കര്‍ണാടകയുടെ തലവേദന മൂര്‍ച്ഛിക്കാനാണ് സാധ്യത. അവര്‍ക്ക് രക്തസാക്ഷിത്വ പരിവേഷംനല്‍കി രാഷ്ട്രീയ മുതലെടുപ്പിനുള്ള അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍െറ ശ്രമം തമിഴ്നാട്ടില്‍ ക്രമസമാധാനത്തിനുതന്നെ ഭീഷണിയാവുകയാണ്. ജയലളിതക്ക് ജാമ്യം നിഷേധിക്കപ്പെട്ടതോടെ അനുയായികള്‍ സംസ്ഥാനത്തെ കുട്ടിച്ചോറാക്കുമെന്നും ആശങ്കിക്കണം. കാരണം, രാഷ്ട്രീയ സദാചാരമോ ധാര്‍മികതയോ ജനാധിപത്യത്തിന്‍െറ അന്തസ്സത്തയോ ഒന്നും പരിഗണിക്കാതെയുള്ള, വ്യക്തിപൂജയിലധിഷ്ഠിതമായ ഒരുതരം മോബോക്രസിയാണ് തമിഴ്നാട്ടിലും മറ്റു പലേടത്തും ബോധപൂര്‍വം വളര്‍ത്തപ്പെട്ടിരിക്കുന്നത്. ഭരണത്തിന്‍െറ ആദ്യമൂഴം തുടങ്ങുമ്പോള്‍ അവര്‍ സ്വയം വെളിപ്പെടുത്തിയതനുസരിച്ച് രണ്ടുകോടി മാത്രമായിരുന്നു ജയലളിതയുടെ ആസ്തിവഹകള്‍. അഞ്ചുവര്‍ഷം ഭരിച്ചപ്പോഴാകട്ടെ അവര്‍ 25 കിലോ സ്വര്‍ണവും 7100 സാരികളും 1000 വജ്രവും 800 ഏക്കര്‍ തേയിലത്തോട്ടവും 30 വാഹനങ്ങളും അഞ്ച് ബംഗ്ളാവുകളും സ്വന്തമായുള്ള പുരട്ച്ചി തലൈവിയായി മാറിയ മറിമായത്തിനു നേരെ നിയമവും കോടതിയും കണ്ണടക്കണമെന്നാഗ്രഹിക്കുന്നവര്‍ ആരായിരുന്നാലും അവര്‍ നീതിനിര്‍വഹണത്തിലോ നിയമവാഴ്ചയിലോ വിശ്വസിക്കുന്നില്ളെന്നുതന്നെ പറയേണ്ടിവരും. തോഴി ശശികലയും അവരുടെ ഭര്‍ത്താവും വളര്‍ത്തുപുത്രനുമുണ്ട് ജയയോടൊപ്പം നിയമത്തിന്‍െറ കൈയിലടക്കപ്പെട്ടവരില്‍. അധികാര ദുര്‍വിനിയോഗത്തിന്‍െറയും അഴിമതിയുടെയും നഗ്നമായ ഉദാഹരണമാണിത്. പൊതു ഖജനാവിന്‍െറ ചെലവില്‍ ഒരു രൂപയുടെ അരിയും അതുപോലുള്ള ആനുകൂല്യങ്ങളും വാരി വിതറുന്നതോടെ ഈ പാപങ്ങളത്രയും പൊറുപ്പിക്കപ്പെടും എന്നതാണ് നിലനില്‍ക്കുന്ന സങ്കല്‍പം. അപ്പോള്‍ റോബിന്‍ഹുഡ് ക്രൂസോ മുതല്‍ കായംകുളം കൊച്ചുണ്ണി വരെയുള്ളവരില്‍നിന്ന് നമ്മുടെ ജനാധിപതികള്‍ വ്യത്യസ്തരാവുന്നതെവിടെയാണ്? അവരെ മാത്രം കുറ്റപ്പെടുത്തിയാല്‍ പോരാ, നേരും നെറിയും ദീര്‍ഘദൃഷ്ടിയും നഷ്ടപ്പെട്ടവരായി പൗരന്മാരെ മാറ്റിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും അവഗണിക്കാനാവാത്ത പങ്കുണ്ട്. ജീവിത സംശുദ്ധിയില്ലാത്ത നേതാക്കളെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വാനോളം പുകഴ്ത്തുന്ന മാധ്യമസംസ്കാരം ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ മാന്തും.

കാലിക്കറ്റ് വി.സിക്കും പി.വി.സിക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതിക്ക് ഗവര്‍ണര്‍ വിശദീകരണംതേടി

Posted: 07 Oct 2014 11:44 AM PDT

Image: 
Subtitle: 
നടപടി ബി.ടെക് പരീക്ഷ തട്ടിപ്പുകേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ ബി.ടെക് പരീക്ഷ തട്ടിപ്പില്‍ കുറ്റക്കാരനെന്ന് വിജിലന്‍സ് കണ്ടത്തെിയ വൈസ്ചാന്‍സലര്‍, പ്രോ-വൈസ്ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് മുന്നോടിയായി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവം വി.സിയോട് വിശദീകരണം തേടി. നേരത്തേ രണ്ടുതവണ നിര്‍ദേശിച്ചിട്ടും സമര്‍പ്പിക്കാത്ത വിശദീകരണം അടങ്ങിയ റിപ്പോര്‍ട്ട് നാലാഴ്ചക്കകം നല്‍കണമെന്നാണ് രാജ്ഭവന്‍െറ നിര്‍ദേശം. കഴിഞ്ഞ ഏപ്രില്‍ 22നും മേയ് 26നും വിശദീകരണം തേടി ഗവര്‍ണറുടെ ഓഫിസ് വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി സമര്‍പ്പിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിച്ച് ഗവര്‍ണര്‍ക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ഡി. സോമരാജ് വി.സിക്ക് കത്ത് നല്‍കിയത്.
പ്രോ-വൈസ്ചാന്‍സലര്‍ പ്രഫ. രവീന്ദ്രനാഥിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗം എ.എസ്. രാമകൃഷ്ണന്‍െറ മകള്‍, ബി.ടെക് പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോറ്റ സംഗീത ഉള്‍പ്പെടെ 23 വിദ്യാര്‍ഥികള്‍ക്കുവേണ്ടി സര്‍വകലാശാലയുടെ മുഴുവന്‍ ചട്ടങ്ങളും ലംഘിച്ച് പുന$പരീക്ഷ നടത്തിയതാണ് കേസിനാസ്പദമായ സംഭവം. സര്‍വകലാശാല സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷാ സ്ഥിരസമിതി, പരീക്ഷാ കണ്‍ട്രോളര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, ബി.ടെക് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നിയമവിരുദ്ധമെന്ന് കണ്ട് നടത്തേണ്ടതില്ളെന്ന് ശിപാര്‍ശ ചെയ്ത പരീക്ഷയാണ് പിന്നീട് നടത്തി തല്‍പരകക്ഷികളെ ജയിപ്പിച്ചെടുത്തത്.
സംഭവത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം കേസ് അന്വേഷിച്ച മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി കെ. സലീം വൈസ് ചാന്‍സലര്‍, പ്രോ-വൈസ്ചാന്‍സലര്‍, പേഴ്സനല്‍ സ്റ്റാഫ് അംഗം രാമകൃഷ്ണന്‍ തുടങ്ങിയവര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ പരീക്ഷ തട്ടിപ്പില്‍ വി.സിക്കും പി.വി.സിക്കും രാമകൃഷ്ണനും ബന്ധമുണ്ടെന്ന് കണ്ടത്തെിയിരുന്നു. പരീക്ഷ നടത്തേണ്ടതില്ളെന്ന സിന്‍ഡിക്കേറ്റ് സ്ഥിരസമിതിയുടെയും പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍െറയും പരീക്ഷാ കണ്‍ട്രോളറുടെയും ശിപാര്‍ശ പി.വി.സി നേരത്തേ അംഗീകരിച്ചതായി അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ട്. എന്നാല്‍, ഇതിനുശേഷം 23 വിദ്യാര്‍ഥികള്‍ ഒപ്പിട്ട് സമര്‍പ്പിച്ച പരാതിയിലാണ് വി.സിയും പി.വി.സിയും തോറ്റവര്‍ക്കായി പുന$പരീക്ഷക്ക് ഉത്തരവിട്ടത്. എന്നാല്‍, വിദ്യാര്‍ഥികളുടെ പേരില്‍ ഒപ്പിട്ട് സമര്‍പ്പിച്ച പരാതി വ്യാജമാണെന്നും ഇതിന് പിന്നില്‍ രാമകൃഷ്ണനാണെന്നും വിജിലന്‍സ് കണ്ടത്തെി. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു. തങ്ങള്‍ക്കെതിരായ നടപടിക്ക് ചാന്‍സലറായ ഗവര്‍ണറില്‍നിന്ന് മുന്‍കൂട്ടി അനുമതി തേടിയില്ളെന്ന് ചൂണ്ടിക്കാട്ടി വി.സി ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതി സ്റ്റേ നല്‍കിയത്. ഇക്കാര്യത്തില്‍ ചാന്‍സലറില്‍നിന്നുള്ള തീര്‍പ്പിനായാണ് കേസ് കോടതി മാറ്റിവെച്ചത്. വി.സിക്കും പി.വി.സിക്കുമെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനാണ് ഗവര്‍ണറുടെ ഓഫിസ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ളെങ്കില്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകാനാണ് രാജ്ഭവന്‍െറ തീരുമാനം. സര്‍വകലാശാല റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. സ്റ്റാലിനാണ് പരീക്ഷ തട്ടിപ്പിനെതിരെ വിജിലന്‍സ് കോടതിയെ സമീപിച്ചത്.

ടോസ് നിര്‍ണായകം –എം.എസ്. ധോണി

Posted: 07 Oct 2014 11:37 AM PDT

Image: 

കൊച്ചി: മഴക്കോള്  നിറഞ്ഞ കാലാവസ്ഥയില്‍ ടോസ് നിര്‍ണായകമാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി. അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ടീമിനെ മികച്ച രീതിയില്‍ കെട്ടിപ്പെടുത്താന്‍ ഈ പരമ്പരക്ക്  സാധിക്കും. പ്രധാനമായും മൂന്ന് കാര്യങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്‍കുന്നത്. അവസാന ഓവറുകളില്‍ ബൗളര്‍മാര്‍  യോര്‍ക്കറിലും ലെങ്ത്തിലും ബൗള്‍ ചെയ്ത് റണ്ണൊഴുക്ക് തടയാനുള്ള ഡെഡ് ബൗളിങ് പ്ളാന്‍ ആവിഷ്കരിക്കണം. മുഹമ്മദ് ഷമിയുടെ അവസാന ഓവറുകളിലെ പ്രകടനം ശ്രദ്ധേയമാണെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
ഓപ്പണിങ് ബാറ്റിങ്ങിലും സ്പിന്‍ ബൗളര്‍മാര്‍ക്കിടയിലും മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കണം. ഓപണറുടെ റോളില്‍ അജിന്‍ക്യ രഹാനെയുടെ  പ്രകടനം മുതല്‍കൂട്ടാണ്. പരിക്കുകാരണം ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ സ്ഥാനം പിടിക്കാത്ത രോഹിത് ശര്‍മയെ ലോകകപ്പില്‍ മധ്യനിരയുടെ കരുത്തായി ഉപയോഗിക്കാമെന്നും ധോണി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.പുതുമുഖമായ കുല്‍ദീപിന് സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നും ബൗളിങ് ആക്ഷന്‍െറ പേരില്‍ ചില താരങ്ങള്‍ക്കെതിരെ ഐ.സി.സി കൈക്കൊണ്ട നടപടികള്‍ സ്വാഗതാര്‍ഹമാ ണ്. പുതിയ താരങ്ങള്‍ ഉയര്‍ന്നുവരുന്നതത് ലോകകപ്പ് മുന്നില്‍ നിര്‍ത്തി മികച്ച ടീമിനെ കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്നും കപില്‍ ദേവിനുശേഷം ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ എം.എസ്. ധോണി പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP