സ്വാഗതം
WELCOME

News Update..

Sunday, October 26, 2014

നിര്‍മല്‍ യൂനിറ്റ് ശ്രീകണ്ഠേശ്വരത്തും പ്രവര്‍ത്തനമാരംഭിച്ചു Madhyamam News Feeds

നിര്‍മല്‍ യൂനിറ്റ് ശ്രീകണ്ഠേശ്വരത്തും പ്രവര്‍ത്തനമാരംഭിച്ചു Madhyamam News Feeds

Link to

നിര്‍മല്‍ യൂനിറ്റ് ശ്രീകണ്ഠേശ്വരത്തും പ്രവര്‍ത്തനമാരംഭിച്ചു

Posted: 26 Oct 2014 12:54 AM PDT

തിരുവനന്തപുരം: എന്‍െറ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി പുതിയ നിര്‍മല്‍ യൂനിറ്റുകള്‍ ശ്രീകണ്ഠേശ്വരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. നഗരത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ കീഴില്‍ ജൈവമാലിന്യ ശേഖര കേന്ദ്രത്തിന്‍െറ ആറും ഏഴും യൂനിറ്റുകളാണ് ഉദ്ഘാടനം ചെയ്തത്.
നഗരത്തിലെ ആദ്യത്തെ റിസോഴ്സ് റിക്കവറി സെന്‍ററും ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിച്ചു. പദ്ധതികളുടെ ഉദ്ഘാടനം ശനിയാഴ്ച പുന്നപുരത്ത് മേയര്‍ അഡ്വ. കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ജൈവ- അജൈവ രീതിയില്‍ വേര്‍തിരിക്കല്‍ നടത്തിയ മാലിന്യം കിലോക്ക് അഞ്ചുരൂപ ഫീസിലാണ് ശേഖരിക്കുക. രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ 6.30 വരെയും മാലിന്യം എത്തിക്കാം. പ്ളാസ്റ്റിക്, ഗ്ളാസ്, പേപ്പര്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കല്‍ ശേഖരിക്കും. പ്ളാസ്റ്റിക് മാലിന്യം കൂടാതെ ഇ-വേസ്റ്റ്, ഗ്ളാസ് നിര്‍മിത വസ്തുക്കള്‍ തുടങ്ങി മണ്ണില്‍ ലയിച്ച് ചേരാത്ത വസ്തുക്കളെ തരംതിരിച്ച് ശേഖരിക്കുന്നതിനാണ് റിസോഴ്സ് റിക്കവറി സെന്‍റര്‍ പ്രവര്‍ത്തിക്കുക. ശുചിത്വമിഷനാണ് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
കേരളീയ ശൈലിയില്‍ നിര്‍മിച്ച പുതിയ നിര്‍മല്‍ കിയോസ്ക് ശ്രദ്ധേയവുമായി. പഴയ മുളകളും വൈക്കോലും പഴയ ഗ്ളാസ് റീപ്പറുകളും ഉപയോഗിച്ച് നഗരസഭയുടെ ശ്രീകണ്ഠേശ്വരം ഹെല്‍ത്ത് സര്‍ക്കിളിലെ ജീവനക്കാരാണ് ഇത് നിര്‍മിച്ചത്. 15000 രൂപയാണ് ചെലവ്.
നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ അധ്യക്ഷതവഹിച്ചു. ചെയര്‍പേഴ്സണ്‍ എസ്. പുഷ്പലത, കൗണ്‍സിലര്‍മാരായ പത്മകുമാര്‍, രാജേന്ദ്രന്‍ നായര്‍, അശോക്കുമാര്‍, ഉദയലക്ഷ്മി, ശുചിത്വമിഷന്‍ എക്സി. ഡയറക്ടര്‍ ഡോ. വാസുകി എന്നിവര്‍ പങ്കെടുത്തു. പെരുന്താന്നി, ശ്രീകണ്ഠേശ്വരം വാര്‍ഡുകള്‍ക്കാകും പദ്ധതി പ്രയോജനപ്പെടുത്തുക. മജീഷ്യന്‍ ഡാരിസിന്‍െറ മായാജാല പ്രകടനവും നിഷിലെ കുട്ടികളുടെ ചിത്രരചനയും സംഘഗാനവും ഉദ്ഘാടനത്തിന് മാറ്റുകൂട്ടി.

അഷ്ടമുടിക്കായലിനെ രക്ഷിക്കാന്‍ നാടൊന്നിച്ചു

Posted: 26 Oct 2014 12:50 AM PDT

കൊല്ലം: നാടിന്‍െറ ജീവനാഡിയായി തെളിനീരുപോലൊഴുകിയ അഷ്ടമുടിക്കായലിനെ രക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്ത് നാടൊരുമിച്ചു.
മലിനീകരണവും കൈയേറ്റവും തടയുമെന്ന് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഉറപ്പ് നല്‍കിയപ്പോള്‍ പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശമേകി പുതുതലമുറയും ഒപ്പം ചേര്‍ന്നു. അഷ്ടമുടിക്കായലിനെ രക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഐ.ടി ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷനില്‍ നാടിന്‍െറ വികാരം പ്രതിഫലിച്ചു.
പുരോഗമനകലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട എഴുപതോളം സംഘടനകള്‍ ഉള്‍പ്പെട്ട സംയുക്ത കായല്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍ നടന്നത്. പു.ക.സ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. വി.എന്‍. മുരളി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് സി. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. അപ്പുക്കുട്ടന്‍ വിഷയാവതരണം നടത്തി. കെ.എന്‍. ബാലഗോപാല്‍ എം.പി, മേയര്‍ പ്രസന്നാ ഏണസ്റ്റ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ. രാജഗോപാല്‍ ,ഡോ. ബി.എ. രാജാകൃഷ്ണന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് സി. വിമല്‍കുമാര്‍, കെ. വരദരാജന്‍, ചവറ കെ.എസ്. പിള്ള, ഡോ. വസന്തകുമാര്‍ സാംബശിവന്‍, കെ.പി.എ.സി ലീലാകൃഷ്ണന്‍, അഡ്വ. കെ.പി. സജിനാഥ്, തിരുനല്ലൂര്‍ കരുണാകരന്‍െറ പത്നി ശ്യാമള തിരുനല്ലൂര്‍ കരുണാകരന്‍, സിനിമാതാരം സച്ചു ആനന്ദ്, അഡ്വ.ഡി. സുരേഷ്കുമാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
രാവിലെ കായല്‍ സംരക്ഷണം വിഷയമാക്കി വിദ്യാര്‍ഥികള്‍ക്കുവേണ്ടി വിവിധ മത്സരങ്ങള്‍ നടത്തി. കഥാരചനയില്‍ കുരീപ്പുഴ മരിയാ ആഗ്നസ് സ്കൂളിലെ ദിയ. എ ദീപു, കവിതാരചനയില്‍ ക്രിസ്തുരാജ് ഹൈസ്കൂളിലെ ജിഷ്ണുനാഥന്‍, ചിത്രരചനയില്‍ കൊട്ടാരക്കര സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഷൈന്‍ ജേക്കബ്, ഉപന്യാസരചനയില്‍ കുരീപ്പുഴ മരിയാ ആഗ്നസ് സ്കൂളിലെ ജെ. രേഷ്മ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.
കവിയരങ്ങും അഞ്ചാലുംമൂട് ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച അഷ്ടമുടിക്കായല്‍ വിഷയമാക്കിയ നാടകവും ഉണ്ടായിരുന്നു. കണ്‍വെന്‍ഷന് ശേഷം കാഥികന്‍ പ്രഫ. വി. ഹര്‍ഷകുമാര്‍ 'തിരുനല്ലൂരിന്‍െറ റാണി' കഥാപ്രസംഗം അവതരിപ്പിച്ചു.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം –ജില്ലാ വികസന സമിതി

Posted: 26 Oct 2014 12:36 AM PDT

തൃശൂര്‍: മഴമൂലം തകര്‍ന്ന ജില്ലയിലെ റോഡുകള്‍ അടിയന്തരമായി സഞ്ചാര യോഗ്യമാക്കണമെന്ന് ജില്ലാ വികസനസമിതി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ അവതരിപ്പിച്ച പ്രമേയം ബി.ഡി. ദേവസി എം.എല്‍.എ പിന്താങ്ങി. തീരദേശ -മത്സ്യത്തൊഴിലാളി മേഖല എന്ന പരിഗണനയില്‍ നാട്ടിക മണ്ഡലത്തിലെ ഗവ. ആശുപത്രികളില്‍ ആവശ്യത്തിന് നിയമനം നടത്താനും ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമായി ലഭ്യമാക്കാനും ആവശ്യപ്പെടുന്ന പ്രമയം ഗീതാഗോപി എം.എല്‍.എ അവതരിപ്പിച്ചു. തൃശൂര്‍ -പൊന്നാനി കോള്‍ വികസന സമിതി ചെയര്‍മാനായി സി.എന്‍. ജയദേവന്‍ എം.പിയെ നിയമിക്കണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ ഗീതാഗോപി എം.എല്‍.എ ആവശ്യപ്പെട്ടു.
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒല്ലൂര്‍ -മരോട്ടിച്ചാല്‍ സ്വദേശി ബാബുവിന്‍െറ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും മേഖലയില്‍ സൗരോര്‍ജ വേലി നിര്‍മാണം കാര്യക്ഷമമാക്കണമെന്നും എം.പി. വിന്‍സന്‍റ് എം.എല്‍.എ ആവശ്യപ്പെട്ടു. അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കിരാലൂര്‍ പരശുരാമ അയ്യര്‍ ലോവര്‍ പ്രൈമറി എയ്ഡഡ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പി.കെ. ബിജു എം.പി ആവശ്യപ്പെട്ടു. ഭാരതപ്പുഴയില്‍ നടപ്പാക്കുന്ന സ്ഥിരം തടയണ പദ്ധതി പ്രകാരമുള്ള ചെറുതുരുത്തിയിലെ തടയണയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ തുക അനുവദിക്കണമന്ന് മറ്റൊരു പ്രമേയത്തിലൂടെ പി.കെ. ബിജു ആവശ്യപ്പട്ടു.
ജില്ലയില്‍ നിലവില്‍ ഭൂരഹിതരായ 20,000ത്തോളം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് കെ. അജിത്കുമാര്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വലപ്പാട് ഗവ. ആശുപത്രി താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ദിലീപ്കുമാര്‍ ആവശ്യപ്പെട്ടു.
തെക്കുമുറി കുംഭാര കോളനിയിലുള്ളവര്‍ക്ക് കൈവശഭൂമിക്ക് പട്ടയം ലഭ്യമാക്കുക, മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയുടെ സേവനം രോഗികള്‍ക്ക് ലഭ്യമാകുന്നവിധം ക്രമീകരിക്കുക, മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ യന്ത്രം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ എം.എസ്. ജയ അധ്യക്ഷത വഹിച്ചു.
കേച്ചേരി റോഡ് പരിഷ്കരണത്തിന് മുന്നോടിയായി മഴുവഞ്ചേരി -കേച്ചേരി പാലം വരെയുള്ള ഭാഗം ഉള്‍പ്പെടെ എരനെല്ലൂര്‍ വില്ളേജില്‍ ആദ്യഘട്ട സര്‍വേ പൂര്‍ത്തിയായതായും തുടര്‍നടപടി ത്വരിതപ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ജില്ലയിലെ കടല്‍ഭിത്തി കെട്ടിയ സ്ഥലങ്ങളില്‍ ഗ്യാരണ്ടി ഘട്ടം കഴിഞ്ഞ് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാറിനോട് പണം ആവശ്യപ്പെടുമെന്നും യോഗം തീരുമാനിച്ചു.

ബദല്‍രേഖയില്‍ കാരാട്ടിനെതിരെ യെച്ചൂരിയുടെ വിമര്‍ശം

Posted: 26 Oct 2014 12:33 AM PDT

Image: 

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. വ്യക്ത്യധിഷ്ഠിത നിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തെന്ന് സി.പി.എം പി.ബി അംഗം സീതാറാം യെച്ചൂരി. ജനപക്ഷ നിലപാടുകള്‍ക്ക് എതിരായി പാര്‍ട്ടിയുടെ പല നിലപാടുകളും മാറിയെന്നും ബദല്‍രേഖയില്‍ യെച്ചൂരി വിമര്‍ശിച്ചു.

സീതാറാം യെച്ചൂരിയുടെ രേഖക്കെതിരെ ആന്ധ്രയില്‍ നിന്നുള്ള പി.ബി.അംഗം ബി.വി രാഘവുലു കുറിപ്പ് നല്‍കി. ഇത് രണ്ടും കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്ക് വിതരണം ചെയ്യും.

കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി പോളിറ്റ്ബ്യൂറോ തയാറാക്കിയ  രാഷ്ട്രീയ, അടവുനയ അവലോകന രേഖയിലെ വിലയിരുത്തലുകള്‍ ചോദ്യം ചെയ്താണ് സീതാറാം യെച്ചൂരി ‘ബദല്‍ രേഖ’ മുന്നോട്ടുവെച്ചത്.

ഇടതുപക്ഷ ഇതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന 1978ല്‍ ജലന്ധറില്‍ നടന്ന  10ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പാളിയെന്നും  ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയത് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ അടവുനയങ്ങളിലെ വീഴ്ചയാണ് പാര്‍ട്ടിയെ തളര്‍ത്തിയതെന്നും പി.ബി അംഗീകരിച്ച  അവലോകന രേഖയില്‍ പറയുന്നുണ്ട്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി സെന്‍റര്‍ തയാറാക്കിയതാണ് ഈ രേഖ.

അടവുനയമല്ല പാളിയതെന്നും നയങ്ങള്‍ നടപ്പാക്കിയതിലെ സംഘടനാപരമായ വീഴ്ചയാണ് പാര്‍ട്ടിയെ തളര്‍ത്തിയതെന്നുമാണ് യെച്ചൂരിയുടെയും മറ്റും വാദം. പി.ബിയില്‍ യെച്ചൂരിയുടെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിച്ചില്ല.  പാര്‍ട്ടി സെന്‍റര്‍ തയാറാക്കിയ അവലോകന രേഖക്ക് പി.ബിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.  ഇതേതുടര്‍ന്ന് യെച്ചൂരി തന്‍െറ വാദങ്ങള്‍ അവതരിപ്പിച്ച കുറിപ്പ് പ്രത്യേകമായി നല്‍കി. കുറിപ്പ് യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ വെക്കുമെന്ന് സൂചിപ്പിക്കുകകൂടി ചെയ്തതോടെ, പി.ബി അവലോകന രേഖക്കൊപ്പം യെച്ചൂരിയുടെ ‘ബദല്‍ രേഖ’യും കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചക്കുവെക്കാന്‍  നേതൃത്വം തീരുമാനിക്കുകയായിരുന്നു.

നെല്‍കര്‍ഷകര്‍ക്ക് സംഭരണവില ഉടന്‍ നല്‍കണം –ജില്ലാ വികസന സമിതി

Posted: 26 Oct 2014 12:31 AM PDT

പാലക്കാട്: ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് സംഭരണവില അടിയന്തരമായി നല്‍കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംബന്ധിച്ച ജനപ്രതിനിധികളാണ് ഈ ആവശ്യം അവതരിപ്പിച്ചത്. നെല്ല് സംഭരണം ഊര്‍ജിതമാക്കണമെന്നും കിലോഗ്രാമിന് 25 രൂപയായി സംഭരണവില വര്‍ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. വി. ചെന്താമരാക്ഷന്‍ എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. കുടിശ്ശികയുള്ള നെല്ലുസംഭരണ തുക പൂര്‍ണമായും ഒരു മാസത്തിനകം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് എം.എല്‍.എമാരായ സി.പി. മുഹമ്മദും വി.ടി. ബല്‍റാമും പറഞ്ഞു. നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായ സംഭരണപദ്ധതി സ്വകാര്യ മില്ലുകാരെ ഏല്‍പ്പിക്കരുതെന്നും യോഗം നിര്‍ദേശിച്ചു.
പട്ടാമ്പി മിനി സിവില്‍ സ്റ്റേഷനും ആശുപത്രിക്കും മുന്നില്‍ വിവിധ കേസുകളില്‍ പിടികൂടി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഭാരതപ്പുഴയുടെ തീരത്തുള്ള നാല് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലേക്ക് മാറ്റണമെന്ന് സി.പി. മുഹമ്മദ് എം.എല്‍.എ പറഞ്ഞു. സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍ക്ക് ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.
റിവര്‍ മാനേജ്മെന്‍റ് ഫണ്ട് ഭാരതപ്പുഴയുടെ സംരക്ഷണത്തിന് പ്രയോജനപ്പെടുത്തണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വില്ളേജ് ഓഫിസര്‍മാരുടെ അഭാവം പരിഹരിക്കണമെന്ന് വി.ടി. ബല്‍റാം പറഞ്ഞു. കപ്പൂര്‍ വില്ളേജ് ഓഫിസറെ ഉടന്‍ നിയമിക്കണം.
കാലവര്‍ഷക്കെടുതിയിലും മറ്റ് പ്രകൃതി ദുരന്തങ്ങളിലും നാശനഷ്ടം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും എം.എല്‍.എ പറഞ്ഞു. ഈയിനത്തില്‍ 15 കോടി രൂപ കുടിശ്ശികയുണ്ട്. പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി പുരോഗതി വിലയിരുത്താന്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളും ഡിസംബര്‍ 31നകം പദ്ധതികളുടെ 60 ശതമാനം പുരോഗതി കൈവരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് ബൈപാസിനുള്ള സര്‍വേ നടപടിക്ക് അനുമതി ഉടന്‍ നല്‍കണമെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു.
തൃത്താലയില്‍ സര്‍ക്കാര്‍ഭൂമിയില്‍ നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണം നടത്തണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
മരം മുറിച്ചത് സംബന്ധിച്ച് ഇതുവരെ പൊലീസില്‍ പരാതി നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് കൃഷി, പഞ്ചായത്ത്, സാമൂഹികവനവത്കരണ ജില്ലാ മേധാവികളുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടറെ ചുമതലപ്പെടുത്താനും തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു.
ചെര്‍പ്പുളശ്ശേരി ടൗണില്‍ തകര്‍ന്ന റോഡിന്‍െറ അറ്റകുറ്റപണി അടിയന്തരമായി നടത്തണമെന്ന് കെ.എസ്. സലീഖ എം.എല്‍.എ പറഞ്ഞു. പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനെയും ഫാര്‍മസിസ്റ്റിനെയും ഉടന്‍ നിയമിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാക്ക് പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ വി.ടി. ബല്‍റാം, സി.പി. മുഹമ്മദ്, കെ.എസ്. സലീഖ, വി. ചെന്താമരാക്ഷന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുബൈദ ഇസ്ഹാക്ക്, പാലക്കാട് നഗരസഭാ ചെയര്‍മാന്‍ പി.വി. രാജേഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. രവീന്ദ്രനാഥന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി പി.ഇ.എ. സലാം മാസ്റ്റര്‍, സബ് കലക്ടര്‍ പി.ബി. നൂഹ്, എ.ഡി.എം കെ. ഗണേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ പി.പി. ജോണി എന്നിവരും ജില്ലാതല ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ഡോക്ടര്‍മാരുടെ താമസത്തിന് പേവാര്‍ഡിലെ സ്ഥലം നല്‍കാന്‍ ആലോചന

Posted: 26 Oct 2014 12:25 AM PDT

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ 200 വിദ്യാര്‍ഥികള്‍ക്ക് കിടക്കാന്‍ രോഗികള്‍ക്ക് നിര്‍മിച്ച മുറികള്‍ ഉപയോഗിക്കുന്നതിന് പുറമെ പേവാര്‍ഡിലെ 20 മുറികള്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് നല്‍കാനും നീക്കം. കേരള ഹോസ്പിറ്റല്‍ റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റി (കെ.എച്ച്.ആര്‍.ഡബ്ള്യു.എസ്) നടത്തിവരുന്ന പേ വാര്‍ഡില്‍ 40 മുറികളുണ്ട്. വാര്‍ഡില്‍ കിടത്താന്‍ കഴിയാത്ത രോഗികള്‍ക്ക് കുറഞ്ഞ വാടക നല്‍കി ഈ മുറികള്‍ എടുക്കാനുള്ള സൗകര്യമുണ്ടായിരുന്നു. 40 മുറികള്‍ ഉണ്ടെങ്കിലും മിക്ക സമയത്തും പേ വാര്‍ഡില്‍ മുറി ഒഴിവില്ലാത്ത സ്ഥിതി ഉണ്ടാവാറുണ്ട്. ഇതില്‍ പകുതി മുറികള്‍ ഡോക്ടര്‍മാര്‍ക്ക് താമസിക്കാന്‍ നല്‍കുന്നത് പ്രതിസന്ധിയുണ്ടാക്കും.
മെഡിക്കല്‍ കോളജ് തുടങ്ങിയ ഘട്ടത്തില്‍ പുതിയ അഞ്ചുനില കെട്ടിടത്തില്‍ രോഗികളെ കിടത്താന്‍ നിര്‍മിച്ച രണ്ടു നിലകള്‍ പൂര്‍ണമായി വിദ്യാര്‍ഥികള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. ഇത് താല്‍ക്കാലികമാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള ബ്ളോക്കുകളുടെ ടെന്‍ഡര്‍ നടപടി പോലും പൂര്‍ത്തിയായിട്ടില്ല.
മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ 501 ബെഡ് കണക്കാക്കിയത് പേ വാര്‍ഡിലെ 20 മുറികള്‍ കൂടി ചേര്‍ത്തിട്ടാണെന്നും 20 മുറികള്‍ കുറയുന്നത് മൊത്തം ബെഡില്‍ കുറവ് വരുന്ന രീതിയിലായിരിക്കുമെന്നും കെ.എച്ച്.ആര്‍.ഡബ്ള്യു.എസ് ചൂണ്ടിക്കാണിക്കുന്നു. സൗകര്യങ്ങള്‍ മൂന്നു വിധത്തില്‍ വേര്‍തിരിച്ചാണ് പേ വാര്‍ഡില്‍ വാടക നിശ്ചയിച്ചിരിക്കുന്നത്. 300, 350, 400 എന്നീ ക്രമത്തിലാണത്. കഴിഞ്ഞ ആറു മാസമായി അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പേ വാര്‍ഡ് ചൊവ്വാഴ്ച തുറക്കാനിരിക്കുകയാണ്.
മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ജില്ലാ കലക്ടര്‍, എം.എല്‍.എ, പ്രിന്‍സിപ്പല്‍ എന്നിവരടങ്ങിയ സബ് കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയത്. ഈ സമിതിയാണ് പേ വാര്‍ഡ് ഡോക്ടര്‍മാര്‍ക്ക് ഹോസ്റ്റലാക്കാന്‍ നിര്‍ദേശിച്ചത്. ഇത്പ്രകാരം കെ.എച്ച്.ആര്‍.ഡബ്ളു.എസ് മാനേജിങ് ഡയറക്ടര്‍ ഇത് സംബന്ധിച്ച് പേ വാര്‍ഡ് നടത്തിപ്പുകാരോട് വിശദീകരണം തേടി.

ഉദ്യോഗസ്ഥര്‍ക്കായി എല്ലാ ജില്ലയിലും ആരോഗ്യ ക്യാമ്പ് നടത്തും –മന്ത്രി അടൂര്‍ പ്രകാശ്

Posted: 26 Oct 2014 12:15 AM PDT

പത്തനംതിട്ട: ഉദ്യോഗസ്ഥര്‍ക്കായി എല്ലാ ജില്ലകളിലും ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കലക്ടര്‍ക്ക് നല്‍കുന്ന പരാതിയുടെ തുടര്‍ നടപടികള്‍ അപേക്ഷകനെ അറിയിക്കുന്നതിനുള്ള എസ്.എം.എസ് സംവിധാനത്തിന്‍െറയും കലക്ടറേറ്റിലെയും കോഴഞ്ചേരി താലൂക്ക് ഓഫിസിലെയും ജീവനക്കാര്‍ക്കായി നടത്തിയ ആരോഗ്യ പരിശോധനാ ക്യാമ്പിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലഭിക്കുന്ന എല്ലാ പരാതികളും പരിഹരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍, എന്തു കാരണത്താലാണ് പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതെന്ന വിവരം അപേക്ഷകനെ അറിയിക്കുന്നത് ആശ്വാസം പകരും. വില്ളേജ് ഓഫിസര്‍മാരുടെ ജോലിഭാരം കുറക്കുന്നതിനുവേണ്ടിയാണ് ഇ-ഡിസ്ട്രിക്ട് പദ്ധതി പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കുന്നത്. ഇതുവരെ 80 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ സേവനങ്ങള്‍ മികച്ച നിലയില്‍ നല്‍കുന്ന വകുപ്പാണ് റവന്യൂ. നല്ല സേവനം നല്‍കിയിട്ടും വിലയിരുത്തലില്‍ റവന്യൂ വകുപ്പിന് റാങ്ക് കുറഞ്ഞുപോയത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും.
ആരോഗ്യ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ പങ്കാളികളാകാറുണ്ടെങ്കിലും പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് പരിശോധനക്ക് അവസരം ലഭിക്കാറില്ല. ഈ പശ്ചാത്തലത്തില്‍ പത്തനംതിട്ട കലക്ടറേറ്റിലെയും കോഴഞ്ചേരി താലൂക്ക് ഓഫിസിലെയും ജീവനക്കാര്‍ക്കായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചത് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി, പബ്ളിക് ഗ്രീവന്‍സസ് റിഡ്രസല്‍ സെല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാക്കുന്നതിനു നല്‍കിയ സേവനം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പുരസ്കാരം അക്ഷയ അസിസ്റ്റന്‍റ് ജില്ലാ കോഓഡിനേറ്റര്‍ ജി.മുരുകന് മന്ത്രി നല്‍കി.
ഐ.ടി സെല്‍ എന്‍ജിനീയര്‍മാരായ കെ.വി.വിഷ്ണുപ്രശാന്ത്, റിജോ കെ.അലക്സ് എന്നിവര്‍ക്കും പുരസ്കാരം നല്‍കി. ഇ ഡിസ്ട്രിക്ട് മുഖേന ഏറ്റവും കൂടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിനുള്ള പുരസ്കാരം ചെന്നീര്‍ക്കര, പള്ളിക്കല്‍, പത്തനംതിട്ട, ഏനാദിമംഗലം, പന്തളം-തെക്കേക്കര, തണ്ണിത്തോട്, ഏറത്ത് വില്ളേജുകള്‍ നേടി.

ബാര്‍ബര്‍മാര്‍ക്കെതിരായ മണിയുടെ പരാമര്‍ശം വിവാദത്തിലേക്ക്

Posted: 26 Oct 2014 12:10 AM PDT

തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ബാര്‍ബര്‍മാരെ കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തിലേക്ക്. ബാര്‍ബര്‍മാരെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ജില്ലാ സെക്രട്ടറി മാപ്പു പറയണമെന്നും അതല്ളെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷന്‍ അസോസിയേഷന്‍ അറിയിച്ചു.
മലയോര ഹൈവേ വിവാദവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പൊലീസ് സി.പി.എം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്നാരോപിച്ച് കുമളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മണി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് ബാര്‍ബര്‍ തൊഴിലാളികളെ ചൊടിപ്പിച്ചത്.
ഇടുക്കി എം.പിയെ പൊതുപരിപാടികളില്‍ പങ്കെടുക്കാനനുവദിക്കാതെ കൈകാര്യം ചെയ്യാനും കരിങ്കൊടി കാട്ടാനും യൂത്ത് കോണ്‍ഗ്രസ് എത്തിയാല്‍ നല്ല പെട കൊള്ളുമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയാത്ത പൊലീസ് കാക്കിക്കുപ്പായം ഊരിവെച്ച് ചെരക്കാന്‍ പോകുന്നതാണ് നല്ലതെന്നുമായിരുന്നു മണിയുടെ പരാമര്‍ശം.
ഇതേ തുടര്‍ന്ന് എം.എം. മണി തങ്ങളുടെ തൊഴിലിനെ അധിക്ഷേപിച്ച് സംസാരിച്ചതായും പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന്‍ പ്രസിഡന്‍റ് എം.കെ. ദാസ് രംഗത്തത്തെുകയായിരുന്നു. കട്ടപ്പനയില്‍ ശനിയാഴ്ച അസോസിയേഷന്‍െറ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. ഇതിന് മുമ്പും പല വേദികളിലും മണി ബാര്‍ബര്‍ തൊഴിലിനെ അധിക്ഷേപിച്ച് സംസാരിച്ചിരുന്നതായി അംഗങ്ങള്‍ വിമര്‍ശമുന്നയിച്ചു.
ഇത് സംബന്ധിച്ച് നേതാക്കളോട് പരാതി അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഇടതുപക്ഷ സംഘടനയോട് ആഭിമുഖ്യമുള്ളവരാണ് സംഘടനയിലെ കൂടുതല്‍ അംഗങ്ങളെന്നും ഇതിനെതിരെ ശക്തമായ ഭാഷയില്‍ മറുപടി നല്‍കണമെന്നും അടിയന്തര കമ്മിറ്റിയോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു. പരാമര്‍ശം സംബന്ധിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും പരാതി നല്‍കും. ഇതിന്‍െറ അടിസ്ഥാനത്തിലാകും തുടര്‍ നടപടികളെന്നും ദാസ് അറിയിച്ചു.

പ്രതിപക്ഷം ഇറങ്ങിപ്പോയി

Posted: 26 Oct 2014 12:05 AM PDT

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ വിഷയങ്ങള്‍ പഠിക്കാതെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ നടപ്പാക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. ശനിയാഴ്ച കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം. തൊടുപുഴ നഗരസഭയില്‍ ചേരുന്നത് അടിയന്തര യോഗങ്ങള്‍ മാത്രമാണെന്നും സാധാരണ കൗണ്‍സിലുകളില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍പോലും അടിയന്തര കൗണ്‍സിലുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചക്കെടുക്കുകയാണെന്നും ആരോപിച്ചാണ് പ്രതിപക്ഷ കൗണ്‍സിലംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. കോടിക്കണക്കിന് രൂപയുടെ പദ്ധതികളും തീരുമാനങ്ങളുമാണ് അടിയന്തര കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി മിനിറ്റുകള്‍ക്കകം പാസാക്കിയെടുക്കുന്നത്. കൗണ്‍സില്‍ യോഗം ചേരുന്ന വിവരം തലേദിവസം വൈകുന്നേരത്തോടെ മാത്രമാണ് അറിയുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലംഗങ്ങള്‍ കുറ്റപ്പെടുത്തി. വിഷയങ്ങള്‍ പഠിക്കാതെയും ചര്‍ച്ച ചെയ്യാതെയും അജണ്ടകള്‍ നടപ്പാക്കുന്നത് കൗണ്‍സിലര്‍മാരുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് ആര്‍. ഹരി ആരോപിച്ചു.
1995 ലെ കേരള മുനിസിപ്പല്‍ കൗണ്‍സിലിന്‍െറ യോഗ നടപടി ചട്ടമനുസരിച്ച് യോഗത്തിന്‍െറ നോട്ടീസും അജണ്ടയും യോഗ സ്ഥലവും തീയതിയും ചര്‍ച്ച ചെയ്യേണ്ട വിഷയവും സംബന്ധിച്ച നോട്ടീസ് യോഗം ചേരുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും കൗണ്‍സിലര്‍മാര്‍ക്ക് നല്‍കണം. അജണ്ടകള്‍ പരിശോധിക്കാനും പഠിക്കാനുമാണിത്. അടിയന്തര പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങള്‍ മാത്രമാകണം അടിയന്തര കൗണ്‍സിലില്‍ അജണ്ടയായി എത്തേണ്ടതെന്നും ചട്ടത്തില്‍ പറയുന്നുണ്ട്.
എന്നാല്‍, ശനിയാഴ്ച അടിയന്തര കൗണ്‍സില്‍ ചേരുന്ന അറിയിപ്പ് കൗണ്‍സിലര്‍മാര്‍ക്ക് ലഭിച്ചത് വെള്ളിയാഴ്ച രാത്രിയാണത്രെ. 37 അജണ്ടകളാണ് ശനിയാഴ്ച കൗണ്‍സില്‍ പരിഗണനക്കെടുത്തത്. ഇതില്‍ ആരോഗ്യ കേരള പുരസ്കാരം വാങ്ങാന്‍ തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ മുന്‍കൂര്‍ അനുവദിച്ച പണത്തിനുള്ള അംഗീകാരം നല്‍കുന്നത് മുതല്‍ മുനിസിപ്പാലിറ്റിയിലെ കേസ് നടത്തുന്ന വക്കീലിന്‍െറ തുക നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരെ അജണ്ടയായി നല്‍കിയത് പ്രതിപക്ഷം ചോദ്യം ചെയ്തു. സാധാരണ കൗണ്‍സിലുകള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ പോലും അടിയന്തര കൗണ്‍സിലിന്‍െറ പരിഗണനക്കത്തെിക്കുന്നത് നടപടികളിലെ സൂക്ഷ്മത നഷ്ടപ്പെടുത്തുമെന്നും അജണ്ടകള്‍ വേഗത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും പ്രതിപക്ഷാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍െറ അഭാവത്തിലാണ് പിന്നീട് കൗണ്‍സില്‍ ചേര്‍ന്നത്. ആരോഗ്യ കേരളം പുരസ്കാരം ലഭിച്ചതിലെ അസഹിഷ്ണുതയും തുക ചെലവഴിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ജാള്യതയും കൊണ്ടാണ് പ്രതിപക്ഷം ഇറങ്ങിപ്പോകാന്‍ കാരണമെന്ന് ചെയര്‍മാന്‍ എ.എം. ഹാരിദ് പറഞ്ഞു.

അടിയന്തര നടപടിയെടുക്കാന്‍ വികസന സമിതി നിര്‍ദേശം

Posted: 25 Oct 2014 11:59 PM PDT

കാസര്‍കോട്: പരപ്പ ബ്ളോക്കിലെ പട്ടികവര്‍ഗ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദേശിച്ചു. ഭൂമി ഇല്ലാത്തതിനാല്‍ ഇവിടെ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ഒരു ആനുകൂല്യവും ലഭിക്കുന്നില്ളെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കോളനികളില്‍ ഭൂസര്‍വേ നടത്തി പട്ടികവര്‍ഗക്കാര്‍ക്കുള്ള ഭൂമി അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാടക്കാല്‍ തൂക്കുപാലം തകര്‍ന്നത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായശേഷം മാത്രമേ പാലത്തിന്‍െറ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാവൂവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോര്‍ട്ട് മണല്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ജില്ലയിലെ തുറമുഖ മണല്‍ കൂടുതലും അന്യജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതായും ജില്ലയിലുള്ളവര്‍ക്ക് ആവശ്യത്തിന് മണല്‍ ലഭിക്കുന്നില്ളെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലക്കാര്‍ക്കും കാസര്‍കോട് ജില്ലയിലെ പോര്‍ട്ട് മണല്‍ ബുക് ചെയ്യാന്‍ കഴിയുന്ന രീതിയിലുള്ള സംവിധാനമാണ് നിലവിലുള്ളത്. നീലേശ്വരം എക്സൈസ് ഓഫിസും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സും ഉദ്ഘാടനം ചെയ്തു മാസങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത പ്രശ്നം പരിഹരിക്കാന്‍ യോഗം നിര്‍ദേശിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിക്കാനാവശ്യമായ തുക എത്രയും പെട്ടെന്ന് കണ്ടത്തെി നല്‍കാന്‍ നിര്‍ദേശിച്ചു.
പരവനടുക്കത്തെ മഹിളാ മന്ദിരം കെട്ടിടത്തിന് 55 ലക്ഷം രൂപയുടെ ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇവിടെ മനോരോഗം ബാധിച്ച നാലു സ്ത്രീകളെ കുതിരവട്ടം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ 439.66 കോടി രൂപ വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ 22.53 ശതമാനം തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂവെന്ന് യോഗം വിലയിരുത്തി. സെപ്റ്റംബര്‍ മാസത്തിനകം 60 ശതമാനം തുക ചെലവഴിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. അഞ്ച് ലക്ഷത്തിലധികം ചെലവ് വരുന്ന പദ്ധതികള്‍ക്ക് ഇ-ടെന്‍ഡര്‍ വിളിക്കണമെന്ന നിബന്ധന പദ്ധതി നടത്തിപ്പിന് തടസ്സമുണ്ടാക്കുന്നതായും അഭിപ്രായമുയര്‍ന്നു.
നീലേശ്വരം എഫ്.സി.ഐ ഗോഡൗണില്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്ന അട്ടിക്കാശ് സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. റേഷന്‍കടക്കാരില്‍നിന്നും നിലവില്‍ 580 രൂപ അട്ടിക്കാശ് വാങ്ങിച്ചുവരുന്നതായും ഇനിയും 530 രൂപ അധികം അനുവദിക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. അട്ടിക്കാശ് അനധികൃതമാണെന്നാണ് റേഷന്‍ കടക്കാരുടെ അഭിപ്രായം.
ഉദുമ ഗവണ്‍മെന്‍റ് കോളജിനാവശ്യമായ ഏഴര ഏക്കര്‍ സ്ഥലം ഉടന്‍ കോളജ് അധികൃതര്‍ക്ക് കൈമാറാന്‍ നടപടിയെടുക്കും. നീലേശ്വരം ബസ്സ്റ്റാന്‍ഡിന് നഗരസഭ ആവശ്യപ്പെട്ട രണ്ട് ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ ത്വരിത നടപടിയെടുക്കാനും നിര്‍ദേശിച്ചു.
കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), സബ്കലക്ടര്‍ കെ. ജീവന്‍ബാബു, എ.ഡി.എം എച്ച്. ദിനേശ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത്, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സന്‍ വി. ഗൗരി, എ.ജി.സി. ബഷീര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ട്രെയിനിലെ കൊല: ഒരാള്‍ കസ്റ്റഡിയില്‍

Posted: 25 Oct 2014 11:56 PM PDT

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ മലപ്പുറം കൊണ്ടോട്ടി കീഴശ്ശേരി സ്വദേശിനി ഫാത്തിമയെ (45) തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ 20 പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതില്‍ മലപ്പുറം സ്വദേശിയായ ഒരാള്‍ ഒഴികെ മറ്റുള്ളവരെ വിട്ടയച്ചു. ചോദ്യം ചെയ്യുന്നതിനിടെ വിരുദ്ധമായ മൊഴികള്‍ നല്‍കിയതിനത്തെുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍വെച്ചിട്ടുള്ളത്. എന്നാല്‍, ഇയാള്‍ക്ക് കൊലയില്‍ നേരിട്ട് ബന്ധമില്ളെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. സംഭവം നടന്നിട്ട് ഒരാഴ്ച ആകാറായിട്ടും അന്വേഷണ സംഘത്തിന് പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും കിട്ടിയിട്ടില്ല. 24 വയസ്സ് വരുന്ന യുവാവാണ് പ്രതിയെന്ന നിഗമനത്തിലാണ് ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സി.സി.ടി.വി കാമറ ഇല്ലാത്തതാണ് അന്വേഷണത്തിന് തിരിച്ചടിയായത്. റെയില്‍വേ സ്റ്റേഷന് മുന്നിലെ എസ്.ബി.ടി എ.ടി.എമ്മിലെ സി.സി.ടി.വി കാമറ പരിശോധിച്ചെങ്കിലും അന്വേഷണത്തിന് സഹായകരമായ ഒന്നും കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല.
ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചവരുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘത്തിന് സൈബര്‍സെല്‍ കൈമാറിയിരുന്നു. എന്നാല്‍, ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഫോണ്‍ ഓഫാക്കിയ നിലയിലാണ്. വിളിച്ചവരുടെ വിലാസങ്ങളും അന്വേഷണസംഘം ശേഖരിച്ചു വരുന്നുണ്ട്്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഉള്ളവരാണ് വിളിച്ചവരില്‍ ഏറെയും. പൊലീസ് പുറത്തുവിട്ട പ്രതിയുടെ രേഖാചിത്രവുമായി ട്രെയിനുകളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 4.45ഓടെ കണ്ണൂര്‍-ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിലായിരുന്നു ഫാത്തിമയെ തീകൊളുത്തി കൊലപ്പെടുത്തിയത്.

അഞ്ചുമാസവും അഞ്ചുദിവസവും; കടവന്ത്ര പാലം റെഡി

Posted: 25 Oct 2014 11:51 PM PDT

കൊച്ചി: ആറുമാസം സമയം ആവശ്യപ്പെട്ട കടവന്ത്ര പാലം പൂര്‍ത്തിയാക്കാന്‍ ജി.സി.ഡി.എ എടുത്തത് വെറും അഞ്ചുമാസവും അഞ്ചുദിവസവും. കഴിഞ്ഞ മേയ് 20 ന് ആരംഭിച്ച പണി ഒട്ടേറെ പ്രതിസന്ധികളെയും തരണംചെയ്താണ് പ്രഖ്യാപിച്ചതിനും 25 ദിവസം മുമ്പ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. പാലംപണിക്കായി കാല്‍നൂറ്റാണ്ട് പഴക്കമുള്ള രണ്ട് മരങ്ങള്‍ വെട്ടിമാറ്റിയതിന് പകരം മൂന്ന് പുതിയ വൃക്ഷത്തൈകളും ഇവിടെ നട്ടു.
മുമ്പ് ഇവിടെയുണ്ടായിരുന്ന കലുങ്കിനു പകരം രണ്ടു വരി ഗതാഗതം സാധ്യമാക്കുന്നതാണ് പുതിയ പാലം. ഹൈബി ഈഡന്‍ എം.എല്‍.എയുടെ 95 ലക്ഷം രൂപയുടെ ആസ്തിവികസന ഫണ്ടും ജി.സി.ഡി.എയുടെ ഫണ്ടും ഉള്‍പ്പെടെ 1.35 കോടി രൂപ ചെലവിലാണ് പാലത്തിന്‍െറ നിര്‍മാണം. ഏറ്റവും കുറഞ്ഞ സമയവും കുറഞ്ഞ സാമ്പത്തികച്ചെലവും മാത്രമുള്ളതാണ് ഈ നിര്‍മാണരീതി.
പുതിയ റോഡ് തുറന്നതോടെ സൗത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചും വൈറ്റില ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് പുതിയ ഒരു മാര്‍ഗമാണ്. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് എസ്.എ റോഡിലെ ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്നവര്‍ക്കും അനുഗ്രഹമാണ് പുതിയ റോഡ്.
ടി.പി കനാലിനു കുറുകെ ഏഴുമീറ്റര്‍ വീതിയിലുള്ള പാലത്തില്‍ ആര്‍ച്ച് സാങ്കേതികതയാണ് ഉപയോഗപ്പെടുത്തിയത്. നൂറ്റാണ്ട് പിന്നിട്ട മട്ടാഞ്ചേരിയിലെ പഴയ പാലത്തിലും ഇതേ സാങ്കേതികതയാണ് കൂടുതലും പ്രയോജനപ്പെടുത്തിയത്. കാലതാമസം ഒഴിവാക്കി നിര്‍മാണം പെട്ടെന്ന് പൂര്‍ത്തീകരിക്കാന്‍ ഇതുമൂലം കഴിയും. ഈ കൊറിയന്‍ സാങ്കേതികത ഇവിടെ ഉപയോഗപ്പെടുത്തിയത് എസ്റ്റീം ഡെവലപ്പേഴ്സും മുംബൈ ആസ്ഥാനമായുള്ള പി.എസ്.എല്‍ എന്ന സ്ഥാപനവുമാണ്. ഇടക്കാലത്ത് ക്രഷര്‍ ഉടമകളുടെ സമരം മൂലം നിര്‍മാണസാമഗ്രികള്‍ ലഭിക്കാന്‍ കഴിയാതെ വന്നു. അതുകൂടിയില്ലായിരുന്നെങ്കില്‍ രണ്ടു മാസം മുമ്പേ പാലം തുറക്കാമായിരുന്നു.
ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മേയര്‍ ടോണി ചമ്മണി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, കലക്ടര്‍ എം.ജി. രാജമാണിക്യം, കൊച്ചി നഗരസഭാ പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ്, ജി.സി.ഡി.എ ഭരണസമതിയംഗം അക്ബര്‍ ബാദുഷ, അസിസ്റ്റന്‍റ് കലക്ടര്‍ മൃണ്‍മയി ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി.ജെ. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ സ്വാഗതവും സെക്രട്ടറി ആര്‍. ലാലു നന്ദിയും പറഞ്ഞു.

റിലയന്‍സ് കേബ്ളിന് അനുമതി; നഗരസഭാ കൗണ്‍സിലില്‍ ബഹളം

Posted: 25 Oct 2014 11:46 PM PDT

ആലപ്പുഴ: റിലയന്‍സ് കമ്പനി നഗരത്തില്‍ സ്ഥാപിക്കുന്ന കേബ്ളിന് അനുമതി നല്‍കിയതിനുപിന്നില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാരും സി.പി.എം ഉന്നതരും 25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്‍െറ ആരോപണം.
ഇതിന്മുഴുവന്‍ തെളിവും ഹാജരാക്കാന്‍ ഒരുക്കമാണെന്ന് പ്രതിപക്ഷനേതാവ് തോമസ് ജോസഫ് കൗണ്‍സിലില്‍ പറഞ്ഞു. 17 കി.മീ. റോഡുകളില്‍ കേബ്ള്‍ സ്ഥാപിക്കുന്നതിലാണ് അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 1.68 കോടി അടക്കണമെന്ന തീരുമാനം നടപ്പാക്കിയില്ളെന്നും നഗരസഭയുടെ അംഗീകാരമില്ലാതെതന്നെ കുഴിയെടുക്കാന്‍ അനുമതി നല്‍കിയെന്നുമാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അനുമതിയില്ലാതെ സ്ഥാപിച്ച മുഴുവന്‍ കേബ്ളും റോഡരികിലിട്ട പൈപ്പുകളും നീക്കംചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിവരം രേഖാമൂലം കമ്പനിയെ അറിയിച്ച് നഗരസഭയില്‍ അടക്കേണ്ട തുക നേടിയെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നിലവില്‍ റോഡരികില്‍ കുഴിയെടുക്കാന്‍ നഗരസഭയോ പൊതുമരാമത്ത് വകുപ്പോ അനുമതി നല്‍കിയിട്ടില്ളെന്നും വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്‍െറ ആവശ്യം.
ചില വാര്‍ഡുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍മാന്‍, പ്രതിപക്ഷനേതാവ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി, മുസ്ലിംലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ആറംഗ കമ്മിറ്റിക്ക് രൂപംനല്‍കി. മാലിന്യസംസ്കരണത്തിന് വീടുകള്‍ക്ക് കൊടുക്കാനുള്ള ബക്കറ്റുകള്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നല്‍കാത്ത വിഷയം പ്രതിപക്ഷം കൗണ്‍സിലില്‍ ഉന്നയിച്ചു. ഇതിന് ചെലവഴിച്ച തുക വ്യക്തമാക്കണമെന്ന ആവശ്യം ബഹളത്തിനിടയാക്കി. ഇതിനിടെ, അജണ്ട പാസാക്കി ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ കൗണ്‍സില്‍ പിരിച്ചുവിടുകയായിരുന്നു. വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി, യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് തോമസ് ജോസഫ്, ഡെപ്യൂട്ടി ലീഡര്‍ അഡ്വ.എ.എ. റസാഖ്, വി.ജി. വിഷ്ണു, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ബഷീര്‍ കോയാപറമ്പന്‍, എന്‍. അരവിന്ദാക്ഷന്‍, കെ. ബാബു, ആര്‍. ബേബി, കെ.കെ. ജയറാം തുടങ്ങിയവര്‍ പങ്കെടുത്തു.

കുടിവെള്ള പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കണമെന്ന് വികസന സമിതി

Posted: 25 Oct 2014 11:41 PM PDT

കല്‍പറ്റ: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അഞ്ചുലക്ഷത്തിന് മുകളിലുള്ള പദ്ധതികളുടെ ഇ-ടെന്‍ഡര്‍ പരിധി 25 ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പല പദ്ധതികളും ഇ-ടെന്‍ഡര്‍ ചെയ്യാന്‍ കരാറുകാരെ കിട്ടാത്ത സാഹചര്യത്തിലാണിത്. പഞ്ചായത്തുകളുടെ സ്പില്‍ ഓവര്‍ പദ്ധതികള്‍ ഒക്ടോബര്‍ 31നകം തീര്‍ക്കണമെന്നത് ഡിസംബര്‍ 31വരെ നീട്ടണമെന്നും യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്മത്ത് ഇതു സംബന്ധിച്ച് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
ജില്ലയിലെ പ്രധാന പട്ടണങ്ങളിലെ ജങ്ഷനുകളില്‍ നിരന്തരം റോഡ് തകരുന്നത് ഒഴിവാക്കാന്‍ റോഡ് നിര്‍മാണത്തില്‍ ടാറിന് പകരം ഇന്‍റര്‍ലോക്ക് കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിക്കാന്‍ അടുത്ത ബജറ്റില്‍ പദ്ധതി സമര്‍പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതരെ യോഗം ചുമതലപ്പെടുത്തി. പ്രധാന പട്ടണങ്ങളിലെ ഫുട്പാത്തുകള്‍ ടൈല്‍ വിരിച്ച് ഭംഗിയാക്കണമെന്നും സംസ്ഥാന പാതകളില്‍ ആവശ്യമുള്ളിടത്തെല്ലാം ഡ്രെയ്നേജ് നിര്‍മിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത മന്ത്രി പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു.
ആശിക്കും ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതിക്കു കീഴില്‍ ഇതുവരെ ഭൂമി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കുള്ള കുടിശ്ശിക അടിയന്തരമായി നല്‍കാന്‍ യോഗം അധികൃതരെ ചുമതലപ്പെടുത്തി. ഈ ആവശ്യത്തിന് അടുത്ത ബജറ്റില്‍ കൂടുതല്‍ തുക അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ജില്ലയിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണപ്രവൃത്തികള്‍ വേഗത്തിലാക്കാനും ജല അതോറിറ്റി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
ഹൗസിങ് ബോര്‍ഡ് കുടിശ്ശികക്കാര്‍ക്ക് ജപ്തി നോട്ടീസ് അയക്കുന്ന നടപടി സര്‍ക്കാറിന്‍െറ പുതിയൊരു തീരുമാനം വരുന്നതുവരെ മാറ്റി വെക്കണമെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലക്കുള്ള കാര്‍ഷിക സമാശ്വാസ പാക്കേജിന്‍െറ ഭാഗമായി ജപ്തി നടപടികളും മറ്റും നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.
ജില്ലയില്‍നിന്ന് പച്ചക്കറി സംഭരിച്ച് വിപണനം ചെയ്യുന്നതിന് അനുവദിച്ച അഞ്ചു കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വയനാട്ടിലെ കര്‍ഷകര്‍ക്കുതന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കല്‍പറ്റ നഗരസഭയില്‍ ദേശീയപാതക്കരികിലെ നടപ്പാതകള്‍ നന്നാക്കുന്ന പ്രവൃത്തികള്‍ നഗരസഭതന്നെ ഏറ്റെടുക്കാമെന്നും ഇതിന് അധികൃതര്‍ അനുമതി നല്‍കണമെന്നും നഗരസഭ ചെയര്‍മാന്‍ പി.പി. ആലി ആവശ്യപ്പെട്ടു. ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ്, എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് അംഗം കെ.എല്‍. പൗലോസ്, ബത്തേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. വിജയ, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.ജി. സജീവ് എന്നിവര്‍ പങ്കെടുത്തു.

വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് മടി; രോഗികള്‍ നെട്ടോട്ടത്തില്‍

Posted: 25 Oct 2014 11:30 PM PDT

കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്നവര്‍ കേസ് നടത്തിപ്പിനായി വൂണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നെട്ടോട്ടമോടുന്നു. മറ്റ് ആശുപത്രികളില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്കാണ് ഈ ഗതികേട്.
അപകടം പറ്റിയ ഉടനെ കാണിച്ച ആശുപത്രിയില്‍നിന്ന് കൂടുതല്‍ ചികിത്സകള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്താല്‍ പിന്നെ ആ രോഗിക്ക് ഒരു സഹായവും ആശുപത്രിയില്‍നിന്ന് ലഭിക്കുന്നില്ല.
കേസ് നടത്തിപ്പിന് വൂണ്ട് സര്‍ട്ടിഫിക്കറ്റിനായി രോഗി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചെന്നാല്‍ ചികിത്സിച്ച ഡോക്ടറെ തിരഞ്ഞു കണ്ടത്തെണം. അങ്ങനെ എത്തുമ്പോഴാണ് വൂണ്ട് സര്‍ട്ടിഫിക്കറ്റ് കിട്ടുക ആദ്യം ചികിത്സിച്ച ആശുപത്രിയില്‍നിന്നാണെന്ന് അറിയുക.
ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ ചെല്ലുമ്പോള്‍, നിങ്ങള്‍ ചികിത്സ തേടിയത് മെഡിക്കല്‍ കോളജിലല്ളേ, സര്‍ട്ടിഫിക്കറ്റ് അവിടെ ചെന്നന്വേഷിക്കൂവെന്നാണ് പറയുന്നത്.
എന്നാല്‍, ആദ്യം ചികിത്സിച്ചത് ഇവിടെയല്ലാത്തതിനാല്‍ വൂണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ളെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരും പറയുന്നു.
ഡോക്ടര്‍മാര്‍ തട്ടിക്കളിക്കുന്നതു കാരണം ആശുപത്രികള്‍ തോറും ഓടിനടക്കേണ്ട ഗതികേടിലാണ് രോഗികള്‍.
ഇങ്ങനെ തട്ടിക്കളിക്കുന്നതു മൂലം കേസ് നടത്തിപ്പിന് യഥാസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെ കക്ഷികള്‍ വലയുകയാണ്. ഇന്‍റിമേഷന്‍ റിപ്പോര്‍ട്ടാണ് ഇതുപോലെ തട്ടിക്കളിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് നല്‍കുന്ന ഡോക്ടര്‍മാര്‍ കോടതിയില്‍ ഹാജരാകേണ്ടി വരുമെന്നതാണ് ഇവ നല്‍കാന്‍ ഡോക്ടര്‍മാര്‍ മടിക്കുന്നതിനു കാരണം.
സാമ്പത്തിക ശേഷിയുള്ളവര്‍ പണം കൊടുത്ത് കാര്യം നടത്തുമ്പോള്‍ ഡോക്ടര്‍മാരുടെ പിടിവാശിമൂലം ബുദ്ധിമുട്ടിലാകുന്നത് അപകടം പറ്റിയ പാവങ്ങളാണ്.

മനോഹര്‍ലാല്‍ ഖട്ടാര്‍ അധികാരമേറ്റു

Posted: 25 Oct 2014 11:12 PM PDT

Image: 

ചണ്ഡീഗഡ്: ഹരിയാനയുടെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി മനോഹര്‍ലാല്‍ ഖട്ടാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ കപ്റ്റന്‍ സിങ് സോളങ്കിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ക്യാപ്റ്റന്‍ അഭിമന്യൂ, രാംവിലാസ് ശര്‍മ, ഒ.പി ധന്‍കര്‍ എന്നിവരും ഖട്ടാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പഞ്ച്കുലയിലെ ഹുഡ മൈതാനത്ത് നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ധാരാളം പാര്‍ട്ടിപ്രവര്‍ത്തകരെത്തിയിരുന്നു.  

പത്ത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. 90 അംഗ നിയമസഭയില്‍ 47 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഓംപ്രകാശ് ചൗട്ടാലയുടെ ഐ.എന്‍.എല്‍.ഡി 19 സീറ്റ് നേടി. 15 സീറ്റ് നേടിയ കോണ്‍ഗ്രസിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസിന് രണ്ട് സീറ്റും അകാലിദളിനും ബി.എസ്.പിക്കും ഓരോ സീറ്റ് വീതവുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. അഞ്ച് മണ്ഡലങ്ങളില്‍ സ്വതന്ത്രരും വിജയിച്ചു.

കനത്ത സുരക്ഷയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കിയത്. ചടങ്ങിന് 3,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

മുന്‍ എം.പി എ. ചാള്‍സ് അന്തരിച്ചു

Posted: 25 Oct 2014 09:59 PM PDT

Image: 

തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം എം.പി എ. ചാള്‍സ് (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെ 9.30നാണ് അന്തരിച്ചത്. സംസ്കാരം പിന്നീട് നടക്കും.

1984, 89, 91 വര്‍ഷങ്ങളിലാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1991ല്‍ കോണ്‍ഗ്രസ് നിര്‍വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചു.

എ. നീലലോഹിത ദാസന്‍ നാടാരെ നേരിടാനാണ് ചാള്‍സിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി ഇറക്കിയത്. കെ.കരുണാകരനായിരുന്നു ഈ നീക്കം നടത്തിയത്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എം.എന്‍ ഗോവിന്ദന്‍ നായരെ പരാജയപ്പെടുത്തിയ നാടാര്‍ ഇടതുപക്ഷത്തേക്ക് പോവുകയായിരുന്നു. പി.എസ്.സി അംഗമായും എ. ചാള്‍സ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചാള്‍സ് മികച്ചൊരു പാര്‍ലമെന്‍േററിയനായിരുന്നെന്ന് മരണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു.

ജുമൈറ കോര്‍ണിഷ് പദ്ധതി പൂര്‍ത്തിയായി; ഇന്ന് തുറക്കും

Posted: 25 Oct 2014 09:59 PM PDT

Image: 

ദുബൈ: ലക്ഷങ്ങള്‍ ചെലവിട്ട് മുഖം മിനുക്കിയ ജുമൈറ കടല്‍ത്തീരം ഞായറാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ദുബൈ മറീന ബീച്ച് റിസോര്‍ട്ട് മുതല്‍ ബുര്‍ജുല്‍ അറബ് ഹോട്ടല്‍ വരെ 14 കിലോമീറ്റര്‍ തീരമാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ നേതൃത്വത്തില്‍ നവീകരിച്ചത്.
ദുബൈ നിവാസികളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശമനുസരിച്ചാണ് ആര്‍.ടി.എ നവീകരണ പദ്ധതി ഏറ്റെടുത്തത്.
അഞ്ച് മീറ്റര്‍ വീതിയുള്ള നടപ്പാതയും നാലുമീറ്റര്‍ വീതിയുള്ള ജോഗിങ് ട്രാക്കുമാണ് പുതുതായി നിര്‍മിച്ചത്. റീട്ടെയില്‍ കിയോസ്കുകളും കടലിന് അഭിമുഖമായി സ്ഥാപിച്ച ബെഞ്ചുകളും തീരത്തിന്‍െറ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. തീരത്തിന്‍െറ ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മാലിന്യങ്ങള്‍ സമയാസമയങ്ങളില്‍ നീക്കും. രാത്രിയില്‍ തെളിയുന്ന അലങ്കാര വിളക്കുകള്‍ തീരത്തിന്‍െറ ആകര്‍ഷണം വര്‍ധിപ്പിക്കും.
ഈ പ്രദേശത്തെ ആറോളം താമസ കേന്ദ്രങ്ങളിലെ നിവാസികള്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ജോഗിങ് ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും ഉപകരിക്കുമെന്ന് ആര്‍.ടി.എ ബോര്‍ഡ് ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. നീന്തല്‍, ബോട്ട് തുഴയല്‍ എന്നിവക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലാവരും ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരണം. തിരക്കും മാനസിക സമ്മര്‍ദവും ഏറെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നുമൊഴിഞ്ഞ് താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വാസം പകരാന്‍ പുതിയ സംവിധാനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ജുമൈറ തീരത്തിന്‍െറ കൂടുതല്‍ ഭാഗങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. ബുര്‍ജുല്‍ അറബ് ഹോട്ടല്‍ മുതല്‍ നിര്‍മാണ ഘട്ടത്തിലുള്ള ദുബൈ വാട്ടര്‍ കനാല്‍ വരെ സൗന്ദര്യവത്കരണം നടപ്പാക്കും.
ഇതിലൂടെ സ്വദേശികളും വിദേശികളുമായ ധാരാളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക്; പച്ച വിഭാഗത്തെ മൂന്നായി തിരിക്കും

Posted: 25 Oct 2014 09:37 PM PDT

Image: 

റിയാദ്: സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് ഹിജ്റ പുതുവര്‍ഷത്തോടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. തൊഴില്‍ സഹമന്ത്രി ഡോ. മുഫ്രിജ് സഅദ് അല്‍ഹഖബാനി നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് പച്ച ഗണത്തിലുള്ള സ്ഥാപനങ്ങളെ മൂന്ന് വിഭാഗമായി തിരിക്കുന്ന ഘട്ടം ഒക്ടോബര്‍ 25 ന് പ്രാബല്യത്തില്‍ വന്നു.  
സ്ഥാപനത്തിലെ സ്വദേശികളുടെ അനുപാതമനുസരിച്ച് താഴ്ന്ന പച്ച, ഇടത്തരം പച്ച, ഉയര്‍ന്ന പച്ച എന്നീ മൂന്ന് ഗണത്തിലാകും സ്ഥാപനങ്ങളെ തരംതിരിക്കുക. നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്വദേശിവത്കരണത്തിന്‍െറ കുറഞ്ഞ തോത് പൂര്‍ത്തിയാക്കിയതും എന്നാല്‍ ഏറ്റവും കുറഞ്ഞ അനുപാതം സ്വദേശികളുള്ളതുമായ സ്ഥാപനങ്ങളെയാണ് താഴ്ന്ന പച്ച ഗണത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ പുതിയ വിസ അനുവദിക്കില്ല. മറ്റു സ്ഥാപനങ്ങളില്‍ നിന്ന് തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നതിനും ഇത്തരം സ്ഥാപനങ്ങള്‍ക്ക് വിലക്കുണ്ടായിരിക്കും. അതേസമയം മന്ത്രാലയത്തിന്‍െറ ഇതര സേവനങ്ങള്‍ ലഭിക്കും. നിലവിലുള്ള വിദേശികളുടെ വര്‍ക് പെര്‍മിറ്റ് പുതുക്കുന്നതിനോ ഇഖാമ എടുക്കുന്നതിനോ ഈ സ്ഥാപനങ്ങള്‍ക്ക് പ്രയാസം നേരിടില്ല. മഞ്ഞ, ചുവപ്പ് ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഏതെങ്കിലും സ്വഭാവത്തിലുള്ള പ്രയാസം ഈ സ്ഥാപനങ്ങള്‍ക്ക് നേരിടേണ്ടി വരില്ല.
കൂടുതല്‍ സ്വദേശികളെ നിയമിച്ച് ഇടത്തരം, ഉയര്‍ന്ന പച്ചയിലേക്ക് ഈ സ്ഥാപനങ്ങള്‍ ഉയര്‍ന്നാല്‍ കൂടുതല്‍ വിസക്കും സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനും അവസരം ലഭിക്കും. സ്വദേശിവത്കരണത്തിന്‍െറ തോതനുസരിച്ച് സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് നിതാഖാത്ത് നടപ്പിലാക്കിയ വേളയില്‍ പ്രഖ്യാപിച്ചിരുന്നു.
നിതാഖാത്ത് പ്രാബല്യത്തില്‍ വന്നതിന് ശേഷം സ്വദേശിവത്കരണത്തിന്‍െറ തോത് 15.15 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് മന്ത്രാലയത്തിന്‍െറ കണക്ക്. സൗദിയില്‍ സ്വദേശി തൊഴിലാളികളുടെ എണ്ണം 15 ലക്ഷമായി ഉയരാന്‍ നിതാഖാത്ത് കാരണമായി. എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം സ്വദേശി തൊഴിലാളികളുടെ നിലവാരം മെച്ചപ്പെടുത്താനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്. 3,000 റിയാല്‍ ശമ്പളമുള്ള സ്വദേശികളെ മാത്രമെ നിതാഖാത്ത് വ്യവസ്ഥയില്‍ പൂര്‍ണ അംഗത്വമുള്ള സ്വദേശിയായി പരിഗണിക്കൂ എന്ന തീരുമാനം ഇതിന്‍െറ ഭാഗമാണ്.

മജ് ലിസിന്‍െറ വിജയം കൈമാറുന്ന രാഷ്ട്രീയ മുന്നറിയിപ്പുകള്‍

Posted: 25 Oct 2014 07:01 PM PDT

Image: 

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന രാഷ്ട്രീയപാര്‍ട്ടി പഞ്ചകോണ മത്സരം നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി, ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി എന്നീ കക്ഷികളെ പരാജയപ്പെടുത്തി രണ്ടു സീറ്റ് പിടിച്ചെടുത്തത് വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ളെങ്കിലും പ്രതിയോഗികളെയും രാഷ്ട്രീയ നിരീക്ഷകരെയും സ്തബ്ധരാക്കിയിട്ടുണ്ട്. ഒൗറംഗാബാദ് സെന്‍ട്രല്‍ മണ്ഡലത്തില്‍ മുന്‍ ടി.വി ജേണലിസ്റ്റ് മജ്ലിസ് ബാനറില്‍ ജയിച്ചുകയറിയത് 30,000 വോട്ടിന്‍െറ ഭൂരിപക്ഷത്തിനാണ്. മുംബൈ ബൈക്കുളയില്‍ അഡ്വ. വാരിസ് യൂസുഫ് പത്താന്‍ സിറ്റിങ് എം.എല്‍.എയെയാണ് തോല്‍പിച്ചത്. ഭൂരിപക്ഷം 1357 മാത്രമാണെങ്കിലും മഹാനഗരത്തില്‍ നാല് പ്രമുഖ കക്ഷികളെ പിന്നിലാക്കിക്കൊണ്ടുള്ള മജ്ലിസ് മുന്നേറ്റം എല്ലാവരെയും ഞെട്ടിച്ചു.

24 മണ്ഡലങ്ങളില്‍ പ്രതിനിധികളെ ഒറ്റക്ക് നിര്‍ത്തിയ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് മൂന്നിടങ്ങളില്‍ (ഒൗറംഗാബാദ് ഈസ്റ്റ്, നാന്‍ദദ് സൗത്, പാര്‍ബാനി) രണ്ടാം സ്ഥാനത്തത്തൊന്‍ കഴിഞ്ഞു. ഒമ്പതിടങ്ങളില്‍ മൂന്നാം സ്ഥാനത്തും. പഴയ നൈസാം ഭരണകൂടത്തിന്‍െറ ഭാഗമായിരുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാത്തവാഡ മേഖലയിലും കര്‍ണാടകയിലെ ബിദാറിലും പാര്‍ട്ടിയുടെ സ്വാധീനം വ്യാപിപ്പിക്കാന്‍ മൂന്നാലുവര്‍ഷമായി നടത്തിവരുന്ന ശ്രമങ്ങളുടെ ഫലശ്രുതിയാണ് ഈ വിജയം. 2012ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാന്‍ദദ് മുനിസിപ്പാലിറ്റിയിലേക്ക് 11 പ്രതിനിധികളെ അയക്കാന്‍ സാധിച്ച ആത്മവിശ്വാസത്തിലായിരുന്നു മജ്ലിസ് ഇത്തവണ വമ്പന്മാരോടൊപ്പം താക്കറെയുടെ നാട്ടില്‍ ഇറങ്ങിക്കളിച്ചത്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനോ എന്‍.സി.പിക്കോ സമാജ്വാദിപാര്‍ട്ടിക്കോ ആണ് മുസ്ലിംകള്‍ വോട്ട് രേഖപ്പെടുത്താറ്. മജ്ലിസിന്‍െറ മുന്നേറ്റത്തില്‍ എസ്.പിക്ക് രണ്ടുസീറ്റ് നഷ്ടമായി.

ഒരുവേള മുംബൈക്ക് പരിചയമുള്ള ഏക ന്യൂനപക്ഷപാര്‍ട്ടി മുസ്ലിംലീഗ് ആയിരുന്നു. 1970കളും 80കളും ലീഗിന്‍െറ സുവര്‍ണകാലഘട്ടമായിരുന്നുവെന്ന് പറയാം. അസംബ്ളിയില്‍ നാല് ലീഗ് അംഗങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1967-77 ദശാബ്ദക്കാലം പരേതനായ ഗുലാം മുഹമ്മദ് ബനാത്ത്വാലയടക്കം സഭയില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ചിരുന്നു. 1978ല്‍ മുംബൈ മുനിസിപ്പാലിറ്റിയില്‍ ലീഗിന് 11 അംഗങ്ങളുണ്ടായിരുന്നു. ശിവസേന നേതാവ് മനോഹര്‍ ജോഷി അന്ന് ഭരിച്ചത് ലീഗിന്‍െറ പിന്തുണയില്‍. 78ല്‍ സുധീര്‍ ജോഷിയും ലീഗിന്‍െറ ചുമലില്‍ കയറി മുംബൈ ഭരിച്ചു. ബാല്‍ താക്കറെയും ബനാത്ത്വാലയും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ട ‘അനുരജ്ഞന രാഷ്ട്രീയത്തിന്‍െറ’ കാലഘട്ടം. അതേ ലീഗിന് മൂന്നു മണ്ഡലങ്ങളില്‍ മത്സരിച്ചപ്പോള്‍ ആകെ കിട്ടിയത് 9000ത്തില്‍ താഴെ വോട്ട്! ലീഗിന്‍െറ ശിഥിലീഭവനത്തെക്കാള്‍ മുസ്ലിംകളെയും സമാധാനകാംക്ഷികളെയും ഉത്കണ്ഠാകുലരാക്കുന്നത് ആന്ധ്രയിലെ മുസ്ലിംഭൂരിപക്ഷമേഖലയില്‍ മാത്രം ഇതുവരെ രാഷ്ട്രീയപരീക്ഷണങ്ങള്‍ നടത്തിയ, തീവ്രസാമുദായികതയുടെ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിക്കുന്നതില്‍ വിരുത് തെളിയിച്ച മജ്ലിസിന്‍െറ ആഗമനം അന്തരീക്ഷം കലുഷിതമാക്കുമോയെന്നതാണ്. കഴിഞ്ഞ ആറേഴുവര്‍ഷമായി കണ്ടുതുടങ്ങിയ പുതിയ മുസ്ലിം രാഷ്ട്രീയ ധ്രുവീകരണത്തിന്‍െറ മൂര്‍ധന്യദശയിലൂടെയാണ് മുംബൈ കടന്നുപോകുന്നത്. ഇതിന്‍െറ പ്രത്യാഘാതങ്ങളെയും ഗുണദോഷങ്ങളെയും കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് എന്തുകൊണ്ട് ഇത് സംഭവിച്ചു എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം മതേതര പാര്‍ട്ടികള്‍ക്കുണ്ട്. കോണ്‍ഗ്രസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികള്‍ കാലാകാലമായി തങ്ങളെ വഞ്ചിക്കുകയാണെന്ന ചിന്തയാണ് രണ്ടും കല്‍പിച്ച് മാറിച്ചിന്തിക്കാന്‍ ന്യൂനപക്ഷത്തില്‍ വലിയൊരു വിഭാഗത്തെ പ്രേരിപ്പിച്ചത്.

പവാറിന്‍െറയും അശോക് ചവാന്‍െറയും പാര്‍ട്ടികള്‍ മതേതരപ്രതിബദ്ധതയുടെ കാര്യത്തില്‍ എവിടെ നില്‍ക്കുന്നുവെന്ന് അനുഭവത്തിലൂടെ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. മതേതരനാട്യം വോട്ട് തട്ടാനുള്ള സൂത്രവാക്യം എന്നതിനപ്പുറം ആശയപരമായോ പ്രായോഗിക തലത്തിലോ ബി.ജെ.പിയില്‍നിന്നും ശിവസേനയില്‍നിന്നും ഇക്കൂട്ടര്‍ ഒട്ടും ഭിന്നമല്ല എന്നു തെളിഞ്ഞിരിക്കുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിദര്‍ഭ മേഖലയില്‍ മുസ്ലിംകള്‍ ഒറ്റക്കെട്ടായി കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു സമ്മതിദാനവകാശം രേഖപ്പെടുത്തിയിട്ടും ജയിച്ചുകയറിയത് കാവിരാഷ്ട്രീയമാണ്. അതോടെ നിസ്സംഗതയിലേക്കും നിരാശയിലേക്കും ആപതിച്ച ഒരു ജനവിഭാഗത്തിന്‍െറ മുന്നില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ടത് പരസ്പരം വഴിപിരിഞ്ഞു ഹിന്ദുത്വശക്തികളുടെ കൈകളിലേക്ക് അധികാരം താലത്തില്‍ വെച്ചുകൊടുക്കാന്‍ കൊമ്പുകോര്‍ത്തുനില്‍ക്കുന്ന രണ്ടുപാര്‍ട്ടികളാണ്.

നരേന്ദ്ര മോദിയുടെ അധികാരാരോഹണം സൃഷ്ടിച്ച ചകിതാവസ്ഥയും ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ ഇരച്ചുകയറ്റവും മുസ്ലിം വോട്ടിന്‍െറ ഏകീകരണത്തിനു സ്വാഭാവികമായും വഴിവെച്ചിട്ടുണ്ടാകാം. അസദുദ്ദീന്‍-അക്ബറുദ്ദീന്‍ ഉവൈസിമാരുടെ വികാരവിക്ഷോഭങ്ങളും തീവ്രതമുറ്റിയ വാഗ്ധോരണികളും മതേതരപാര്‍ട്ടികള്‍ക്കെതിരായ അമര്‍ഷം ആളിക്കത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് ആന്ധ്രയിലെ കോണ്‍ഗ്രസ് സര്‍ക്കാറില്‍നിന്ന് ഏറ്റുവാങ്ങിയ ശക്തമായ എതിര്‍പ്പും തുടര്‍ന്നുണ്ടായ അറസ്റ്റും തടവറ ജീവിതവുമൊക്കെ ഇരുവരുടെയും പ്രവര്‍ത്തനശൈലിയെ സമൂലമായി മാറ്റിപ്പണിതതായാണ് മനസ്സിലാകുന്നത്. വര്‍ഗീയതയോളം വരുന്ന കടുത്ത സാമുദായികതയാണ് ഇവരുടെ കൈമുതല്‍. കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ കീഴില്‍ മുസ്ലിം ചെറുപ്പക്കാര്‍ ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങളും തടവറയും ഭൂരിപക്ഷ പ്രീണനവുമൊക്കെയാണ് ഇവര്‍ രാഷ്ട്രീയ ആയുധമായി എടുത്തുപയോഗിക്കുന്നത്. ദേശീയരാഷ്ട്രീയം ഹിന്ദുത്വ ശക്തികളുടെ കരവലയത്തില്‍ ആമഗ്നമായതോടെ ഇന്ത്യയിലെവിടെയും പരീക്ഷിക്കപ്പെടാന്‍ പോകുന്ന ഒരു മാതൃകയായി മുംബൈ മാറിയേക്കാം. പശ്ചിമബംഗാളിലും ബിഹാറിലും കര്‍ണാടകയിലും മജ്ലിസിന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് ഉവൈസി പറയുമ്പോള്‍ മുസ്ലിം നേതൃത്വം അത്യാവേശത്തോടെ ആ വക പ്രഖ്യാപനങ്ങള്‍ സ്വീകരിക്കണമെന്നില്ല. കാരണം, ഇതിനകം വിഭജിക്കപ്പെട്ട മുസ്ലിം വോട്ടിന്‍െറ ശിഥിലീകരണത്തിന് ആക്കം കൂട്ടാനേ അത് സഹായകരമാകൂയെന്ന് മാത്രമല്ല, ഹിന്ദുത്വവിരുദ്ധരായ ഭൂരിപക്ഷസമുദായാംഗങ്ങളെപോലും അവരിലേക്ക് അടുപ്പിക്കുന്ന ശക്തമായ ധ്രുവീകരണ പ്രക്രിയക്ക് വഴിവെക്കാനും അത് ഇടവരുത്തിയേക്കാം. മഹാരാഷ്ട്രയില്‍ ചുരുങ്ങിയ 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്‍െറ ജയം തട്ടിത്തെറിപ്പിച്ചത് മജ്ലിസിന്‍െറ സാന്നിധ്യമാണ്.

ഹിന്ദുവോട്ടിന്‍െറ ഏകീകരണത്തെക്കാള്‍ മുസ്ലിം വോട്ടിന്‍െറ വിഭജനമാണ് കാവിരാഷ്ട്രീയത്തിന് എന്നും അനുകൂലമായി ഭവിക്കാറ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 50 മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാക്കിയത് മുസ്ലിം വോട്ട് കോണ്‍ഗ്രസിനും സമാജ്വാദി പാര്‍ട്ടിക്കും ബി.എസ്.പിക്കുമിടയില്‍ ചിന്നിച്ചിതറിയതാണ്. സെക്കുലര്‍ പാര്‍ട്ടികള്‍ മാത്രം തെരഞ്ഞെടുക്കപ്പെടാറുള്ള മുസ്ലിം കേന്ദ്രീകൃത മേഖലയായ രാംപൂരിലും ഷഹറാന്‍പൂരിലും താമര വിരിഞ്ഞത് ഹിന്ദുത്വം വളര്‍ന്നതുകൊണ്ട് മാത്രമായിരുന്നില്ല. പശ്ചിമ ബംഗാളിലെ ജാംഗപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 2012ല്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പുത്രന്‍ അഭിജിത് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്; 2,500 വോട്ടിന്. മത്സരരംഗത്തുണ്ടായിരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി 41,620വോട്ടും എസ്.ഡി.പി.ഐ 24,691വോട്ടും പിടിച്ചിരുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ട് ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിസ്സാരമല്ലാത്ത പങ്ക് വഹിക്കുന്നുണ്ടെന്നും കാവിരാഷ്ട്രീയത്തിന്‍െറ കടന്നുകയറ്റം ഭയന്ന് അവര്‍ തങ്ങളുടെ ചിഹ്നത്തില്‍ കണ്ണുംപൂട്ടി കുത്തുമെന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന വ്യക്തമായ മുന്നറിയിപ്പ് മതേതര മുദ്ര ചൂടി നടക്കുന്ന പാര്‍ട്ടികള്‍ക്ക് മജ്ലിസിന്‍െറ മുന്നേറ്റം കൈമാറുന്നുണ്ട്.

ദേശീയപാര്‍ട്ടികളിലുള്ള വിശ്വാസം പൂര്‍ണമായി തകരുമ്പോള്‍ സ്വന്തം ‘അസ്മിത’യില്‍ അഭയം തേടുന്ന ന്യൂനപക്ഷങ്ങളും ദലിതുകളും മറ്റു ദുര്‍ബലവിഭാഗങ്ങളും ഏത് പരീക്ഷണത്തിനും നിന്നുകൊടുക്കുമെന്നാണ് മുംബൈ തെളിയിച്ചിരിക്കുന്നത്. അസമിലെ ഓള്‍ ഇന്ത്യ യുനൈറ്റഡ് ഫ്രണ്ടും കശ്മീരിലെ നാഷനല്‍ കോണ്‍ഫറന്‍സും പി.ഡി.പിയുമെല്ലാം ഇറങ്ങിക്കളിക്കുന്ന ഗോദയിലേക്കാണ് കൂടുതല്‍ സന്നാഹങ്ങളോടെ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും കടന്നുവന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ മുസ്ലിംലീഗിന്‍െറയും നാഷനല്‍ ലീഗിന്‍െറയും തകര്‍ച്ച സൃഷ്ടിച്ച വിടവിലേക്ക് കയറിവന്ന തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകവും തമിഴ്നാട് തൗഹീദ് ജമാഅത്തുമൊക്കെ പ്രതിനിധാനം ചെയ്യുന്ന ആത്യന്തിക സാമുദായിക രാഷ്ട്രീയം ക്ഷണിച്ചുവരുത്തുന്ന ഭവിഷ്യത്ത് തന്നെയാവും മജ്ലിസും സമുദായത്തിന് സമ്മാനിക്കാന്‍ പോകുന്നത്. വേരാഴ്ത്താന്‍ നനവ് തേടുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കുന്നതില്‍ പുതുതായി രൂപം കൊണ്ട ചില കൂട്ടായ്മകള്‍ നിസ്സാരമല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബും അദ്ദേഹത്തിന്‍െറ ശിഷ്യന്മാരായ എം.എ. അബ്ദുസ്സമദും എം.എ. ലത്തീഫും പ്രതിനിധാനം ചെയ്ത സഹവര്‍ത്തിത്വത്തിന്‍െറ രാഷ്ട്രീയത്തിനു പകരം സമുദായസ്വത്വത്തിന്‍െറ ഇടുങ്ങിയ ചക്രവാളത്തില്‍ ചുറ്റിക്കറങ്ങുന്ന സങ്കുചിത രാഷ്ട്രീയമാണ് എം.എച്ച്. ജവാഹിറുല്ലയും പി. സൈനുല്‍ ആബിദീനും എസ്.എം. ബക്കറുമൊക്കെ പിന്തുടരുന്നത്.

സമന്വയത്തിന്‍െറ പാരമ്പര്യം കൈയേല്‍ക്കാന്‍ കെല്‍പുള്ള പിന്‍ഗാമികളെ സൃഷ്ടിക്കുന്നതില്‍ ലീഗ്-ഐ.എന്‍.എല്‍ നേതാക്കള്‍ പരാജയപ്പെട്ടതാണ് ദാരുണമായ ഈ അവസ്ഥാവിശേഷത്തിന് കാരണം. പക്ഷേ, ന്യൂനപക്ഷങ്ങളിലെ പുതുതലമുറയോട് കാലം ആവശ്യപ്പെടുന്നത് ബുദ്ധിപൂര്‍വമായ കാല്‍വെപ്പാണ്. വാ പിളര്‍ന്ന് കാത്തുനില്‍ക്കുന്ന വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ തല പൂഴിയില്‍ പൂഴ്ത്തിയത് കൊണ്ടോ അന്യോന്യം കെട്ടിപ്പിടിച്ചു കരഞ്ഞത് കൊണ്ടോ ആയില്ല. വേണ്ടത് സൗഹാര്‍ദത്തിലും സഹവര്‍ത്തിത്വത്തിലും വിശ്വസിക്കുന്ന അവസാനത്തെ മനുഷ്യനെയും കണ്ണി ചേര്‍ത്തുകൊണ്ടുള്ള പ്രതിരോധമാണ്. ഭേദപ്പെട്ട തൊമ്മനെ കൂട്ടുപിടിച്ച്, അത്തരമൊരു പ്രതിരോധനിര പടുത്തുയര്‍ത്തുന്നതില്‍ മജ്ലിസിനെ പോലുള്ള പാര്‍ട്ടികള്‍ കടമ്പയായി മാറില്ളെന്ന് ആര്‍ക്ക് ഗാരണ്ടി നല്‍കാനാകും?

അവര്‍ മുഴക്കോല്‍ കൈയിലെടുത്തിട്ട് 25 വര്‍ഷം

Posted: 25 Oct 2014 06:40 PM PDT

Image: 

കോട്ടയം: പുരുഷന്മാരുടെ കുത്തക തകര്‍ത്ത് ഒരുപറ്റം സ്ത്രീകള്‍ മേസ്തിരിക്കുപ്പായം ഇട്ടിട്ട് 25 വര്‍ഷം തികയുന്നു.  മുഴക്കോല്‍ കൈയിലെടുത്ത്  കെട്ടിടങ്ങളും വീടുകളും നിര്‍മിക്കാന്‍ കഴിയുമെന്ന് തെളിയിച്ച അവര്‍ കോട്ടയത്ത് രജതജൂബിലി ആഘോഷത്തിനായി ഒത്തുകൂടുന്നു. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വനിതാ മേസ്തിരി പ്രസ്ഥാനമാണ് പുതുചരിത്രമെഴുതുന്നത്. സഹായികളെന്ന നിലയില്‍നിന്ന് കരാറുകള്‍ ഏറ്റെടുത്ത് സ്വയം നിര്‍മിച്ചു നല്‍കുന്ന നിലയിലത്തെിയിരിക്കുകയാണ് ഈ സ്ത്രീകൂട്ടായ്മ.
മേസ്തിരികളുടെ സഹായികളായി നില്‍ക്കുന്ന സ്ത്രീകളായ ജോലിക്കാര്‍ക്ക് കുറഞ്ഞകൂലിയും കഠിന ജോലിയുമെന്ന സ്ഥിതി മനസ്സിലാക്കിയതോടെയാണ് ഇവര്‍ക്ക് എന്തുകൊണ്ട്  കട്ടകെട്ടാനും തേക്കാനും പരിശീലനം നല്‍കിയാലെന്ന ചിന്ത  സാമൂഹിക പ്രവര്‍ത്തകയായിരുന്ന ത്രേസ്യാമ്മ മാത്യുവില്‍ മൊട്ടിട്ടത്. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍  തൃശൂരില്‍ 12 പേര്‍ക്ക് പരിശീലനം നല്‍കിയാണ് വനിതാ മേസ്തിരി പ്രസ്ഥാനത്തിന് തുടക്കമിട്ടത്. മേസ്തിരി ജോലി ചെയ്തിരുന്ന പുരുഷന്മാരാണ് തുടക്കകാര്‍ക്ക് പരിശീലനം നല്‍കിയത്. തുടര്‍ന്ന് ഇവര്‍ ചേര്‍ന്ന് തൃശൂര്‍ കേന്ദ്രമാക്കി ജീവ പൂര്‍ണ വനിതാ മേസ്തിരി സംഘം എന്ന പേരില്‍ സൊസൈറ്റി രൂപവത്കരിച്ചു. പിന്നീട് ത്രേസ്യാമ്മ മാത്യു ഡയറക്ടറായി കോട്ടയത്ത് അര്‍ച്ചന വിമന്‍സ് സെന്‍റര്‍ എന്ന പേരില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ ആശാരിപ്പണിയിലും സ്ത്രീകള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നുണ്ട്.
രണ്ടായിരത്തോളം പേര്‍ക്ക് ഇതുവരെ പരിശീലനം നല്‍കിക്കഴിഞ്ഞു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  പരിശീലനം നേടിയ സ്ത്രീകളില്‍ ചിലര്‍ വിവിധ ജില്ലകളിലായി  ഒറ്റക്കും ജോലി ചെയ്യുന്നുണ്ട്.
വിമന്‍സ് സെന്‍ററിന്‍െറ നേതൃത്വത്തില്‍  കരാര്‍ ഏറ്റെടുത്തശേഷം  കെട്ടിടം നിര്‍മിച്ചുനല്‍കുകയാണ്  ചെയ്യുന്നത്. സ്ത്രീകളായതിനാല്‍ വീട്ടുകാര്യംകൂടി പരിഗണിച്ച് രാവിലെ 9.30 മുതലാണ് ഇവര്‍ ജോലി തുടങ്ങുന്നത്. വൈകുന്നേരം അഞ്ചിന് ജോലി അവസാനിപ്പിക്കും.  സിമന്‍റ് ഇഷ്ടിക നിര്‍മാണ യൂനിറ്റിനൊപ്പം  ജനല്‍, കതക് എന്നിവ ഇവര്‍  നിര്‍മിച്ച് വിറ്റഴിക്കുന്നുമുണ്ട്. ആസ്ഥാന മന്ദിരമായ അര്‍ച്ചന വിമന്‍സ് സെന്‍റര്‍ ഇവര്‍ തന്നെയാണ് നിര്‍മിച്ചത്.
കോട്ടയത്തടക്കം നിരവധി വീടുകള്‍ ഇവര്‍ നിര്‍മിച്ചിട്ടുമുണ്ട്. നിലവില്‍ പാലാ പൈകയില്‍ 12 വീടുകളുടെ നിര്‍മാണം  നടന്നുവരുകയാണ്. സ്ത്രീകള്‍ പണിതാല്‍  ശരിയാകുമോയെന്ന ഭയം ചിലരെങ്കിലും പങ്കുവെക്കുന്നുണ്ടെങ്കിലും പണികണ്ടുകഴിഞ്ഞാല്‍ അതെല്ലാം മാറുമെന്ന് ത്രേസ്യാമ്മ പറയുന്നു.  കുടുംബശ്രീ രൂപംനല്‍കുന്ന  നിര്‍മാണ കമ്പനിയിലെ സ്ത്രീകള്‍ക്ക ്പരിശീലനം നല്‍കാനുള്ള ചുമതലയും സര്‍ക്കാര്‍ ഇവരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹൗസിങ് ബോര്‍ഡ് അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികളും ഇവരുടെ സഹായം തേടുന്നുണ്ട്.
പ്രസ്ഥാനത്തിന്‍െറ രജതജൂബിലി ആഘോഷം  നവംബര്‍ ഒമ്പതിന് കോട്ടയം വെട്ടിമുകള്‍ അര്‍ച്ചന  വിമന്‍സ് സെന്‍ററില്‍ നടക്കും.  സമ്മേളനത്തില്‍  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ. മാണി എം.പി, സുരേഷ് കുറുപ്പ് എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.

പ്രചാരകമുഖ്യന്‍

Posted: 25 Oct 2014 06:37 PM PDT

Image: 

രാഷ്ട്രീയ സ്വയംസേവകര്‍ മുഖ്യമന്ത്രിമാരായി വരുമ്പോള്‍ ജനസേവനം കൂടിയ അളവില്‍ ഉണ്ടാവുമോ എന്നറിയാന്‍ നമുക്കിനി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്‍െറ ഭരണത്തെ വിശകലന വിധേയമാക്കിയാല്‍ മതിയാവും. സംസ്ഥാനത്തിന്‍െറ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയാണ്.  കഴിഞ്ഞ പതിനെട്ടുവര്‍ഷക്കാലത്തിനിടയില്‍ ജാട്ടുകാരനല്ലാത്ത ആദ്യ മുഖ്യമന്ത്രി. ഈ കസേരയില്‍ ഇരിക്കുന്ന ഇരുപതാമന്‍. ഈ പ്രചാരകന്‍ എന്തൊക്കെ കാര്യങ്ങളായിരിക്കും സംസ്ഥാനത്ത് പ്രചരിപ്പിക്കുക എന്നതിന് ചില സൂചനകള്‍ തെരഞ്ഞെടുപ്പു പ്രചാരണകാലത്തു തന്നെ നമുക്കു കിട്ടിയിട്ടുണ്ട്. ഖാപ്പ് പഞ്ചായത്തുകള്‍ ഇന്ത്യയുടെ പാരമ്പര്യമാണ് എന്നാണ് പ്രചാരകന്‍ പ്രചരിപ്പിച്ചത്. അതായത് ഉന്നതജാതിക്കാരായ ഗ്രാമത്തലവന്മാരും ശിങ്കിടികളുമടങ്ങുന്ന നാട്ടുക്കൂട്ടത്തിന്‍െറ വിചാരണയിലൂടെ ഗ്രാമങ്ങളില്‍ ഏത് കാട്ടുനീതിയും നടപ്പാക്കാം. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവുമാണത്രെ അവര്‍ നടപ്പാക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് പ്രചാരകമുഖ്യന്‍െറ പൂര്‍ണ പിന്തുണയുണ്ട്. അന്യജാതിക്കാരനെ പ്രണയിച്ച് ഒളിച്ചോടിയ പെണ്‍കുട്ടിയെ തെരഞ്ഞുപിടിച്ച് ബലാത്സംഗം ചെയ്യാന്‍ ഉത്തരവിട്ട ഖാപ്പ് പഞ്ചായത്തുകളുണ്ട് ഉത്തരേന്ത്യയില്‍. ഈ കംഗാരു കോടതികളുടെ തലവന്മാര്‍ക്ക് രണ്ടു പാര്‍ട്ടി ടിക്കറ്റുകളാണ് കഴിഞ്ഞ ഹരിയാന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നല്‍കിയത്. ഇന്ത്യയെ ഇരുണ്ട നൂറ്റാണ്ടിലേക്കു തിരിച്ചുവിളിക്കുന്ന, ഫ്യൂഡല്‍ മൂല്യബോധത്തിലേക്ക് പുനരാനയിക്കുന്ന പ്രചാരകന്‍മാര്‍ ഇനിയും വരും മുഖ്യമന്ത്രിമാരായും മന്ത്രിമാരായുമെല്ലാം.

പെണ്‍കുട്ടികള്‍ നന്നായി വസ്ത്രം ധരിക്കാത്തതുകൊണ്ടാണ് ഇന്ത്യയില്‍ ബലാത്സംഗങ്ങളുണ്ടാവുന്നത് എന്ന അഭിപ്രായക്കാരനാണ്. നല്ല പെണ്ണുടലുകള്‍ കണ്ടാല്‍ ആണുങ്ങള്‍ പ്രലോഭിപ്പിക്കപ്പെടുമെന്നും അതിന് അവരെ കുറ്റം പറയാനാവില്ളെന്നും പറയുന്ന ആണ്‍കോയ്മയുടെ പതിവു പല്ലവി തന്നെ. ഹരിയാനയിലെ പെണ്‍കുട്ടികള്‍ക്ക് ഈ പ്രചാരകന്‍െറ കീഴില്‍ എത്രമാത്രം നീതികിട്ടുമെന്ന് കണ്ടുതന്നെ അറിയണം. എല്ലാ അധികാരങ്ങളും തന്നിലേക്കു കേന്ദ്രീകരിക്കുന്നതാണ് മോദിയുടെ മിടുക്ക്. മോദിയും അമിത് ഷായും ചേര്‍ന്ന് ബി.ജെ.പിയെ കൈപ്പിടിയിലൊതുക്കിയതിന്‍െറ മറ്റൊരു തുടര്‍ച്ച ഖട്ടറിന്‍െറ നിയമനത്തിലും കാണാം. ആനന്ദിബെന്‍ പട്ടേലിന്‍െറ നിയമനത്തില്‍ നേരത്തെ നാമത് കണ്ടു. അമിത്ഷായെയും ആനന്ദിബെന്നിനെയും പോലെ ഖട്ടറും മോദിയുടെ സ്വന്തക്കാരന്‍. വിശ്വസ്തന്‍. ഇരുപതോളം കൊല്ലത്തെ അടുപ്പമുണ്ട് മോദിയും ഖട്ടറും തമ്മില്‍. 1996ല്‍ മോദിക്ക് ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന കാലത്തു തുടങ്ങിയ ബന്ധമാണ്. രണ്ടുപേരും ആര്‍.എസ്.എസ് പ്രചാരകുമാര്‍. രാഷ്ട്രത്തെ സേവിക്കുകയല്ലാതെ വേറെ ലക്ഷ്യങ്ങളൊന്നുമില്ലാത്തവര്‍. ഒരുപാടുകാലം ഒരേ മുറിയും ഭക്ഷണവും പങ്കിട്ടവര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഹരിയാന പ്രചാരണ സമിതി ചെയര്‍മാനായിരുന്നു ഖട്ടര്‍. പത്തില്‍ ഏഴു സീറ്റും പിടിച്ചു. പിന്നീടുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90ല്‍ 47 ഉം നേടി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മോദിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഖട്ടര്‍ക്ക് അമ്പത് വാര്‍ഡുകളുടെ ചുമതലയുണ്ടായിരുന്നു അവിടെ. മോദി നേരത്തെയും ഖട്ടര്‍ക്ക് വലിയ ദൗത്യങ്ങള്‍ ഏല്‍പിച്ചു കൊടുത്തിട്ടുണ്ട്. 2001ല്‍ കൊടുത്തത് കച്ച് മേഖലയിലെ പാര്‍ട്ടിയുടെ പ്രചാരണച്ചുമതല. ഭുജിലെ ഭൂമികുലുക്കത്തെ തുടര്‍ന്ന് തകര്‍ന്ന് തരിപ്പണമായ മേഖലയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുക ദുഷ്കരമായ ദൗത്യമായിരുന്നു.

ഖട്ടറിന്‍െറ പ്രചാരണതന്ത്രത്തില്‍ കച്ച് ജില്ലയിലെ ആറു സീറ്റില്‍ മൂന്നും ബി.ജെ.പി നേടി. ഛത്തിസ്ഗഢ് എന്ന സംസ്ഥാനം സൃഷ്ടിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വം ഈ പ്രചാരകനെ അവിടേക്കു വിട്ടു. പരമ്പരാഗതമായി കോണ്‍ഗ്രസിന്‍െറ ശക്തികേന്ദ്രമായ ബസ്തറില്‍ ഖട്ടര്‍ പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണൊരുക്കി. 12ല്‍ പത്തും ബി.ജെ.പിക്ക് കിട്ടി. സംസ്ഥാനത്ത് ബി.ജെ.പിയെ അധികാരത്തിലത്തെിച്ചതില്‍ ഈ പ്രചാരകിനുള്ള പങ്കു ചെറുതല്ല.  2004ല്‍ ഡല്‍ഹിയും രാജസ്ഥാനുമുള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളുടെ ചുമതല ഖട്ടറിനായിരുന്നു. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹരിയാന, ഛത്തിസ്ഗഢ്, ഹിമാചല്‍ പ്രദേശ്  എന്നീ അഞ്ചു സംസ്ഥാനങ്ങളുടെ ചുമതലയുള്ള മേഖലാ സംഘടന്‍ മഹാമന്ത്രിയായിരുന്നിട്ടുണ്ട്. അക്കാലത്താണ് കശ്മീരിന്‍െറ ചരിത്രത്തിലാദ്യമായി അവിടെ ബി.ജെ.പിക്ക് 11 സീറ്റു നേടാനായത്. ചുവടുകള്‍ പിഴക്കാത്ത തന്ത്രജ്ഞനാണ്. പക്ഷേ, ഇതാദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കര്‍ണാല്‍ ആയിരുന്നു മണ്ഡലം. മോദി ഹരിയാനയിലെ പ്രചാരണം തുടങ്ങിയത് പ്രിയപ്പെട്ട പ്രചാരകന്‍െറ ഈ മണ്ഡലത്തില്‍നിന്നാണ്.

മോദിയുമായി പല തരത്തിലുണ്ട് സാദൃശ്യങ്ങള്‍. ആദ്യമായി തെരഞ്ഞെടുപ്പില്‍ ജയിച്ച് മുഖ്യമന്ത്രിയാവുന്ന മോദിക്കുശേഷമുള്ള വ്യക്തിയാണ്. ഇരുവര്‍ക്കും അതിനു മുമ്പ് നിയമസഭാപരിചയമോ ഭരണപരിചയമോ ഇല്ല. ഇരുവരും പൊതുജീവിതം തുടങ്ങിയത് ആര്‍.എസ്.എസിലൂടെയാണ്. ഇരുവരും ബ്രഹ്മചര്യം പിന്തുടരുന്നവര്‍. ഇരുവരുടെയും പിതാക്കന്മാര്‍ കടയുടമകളായിരുന്നു. മോദിയെ മുഖ്യമന്ത്രിയായി നിയമിച്ചത് ഗുജറാത്തിലെ നേതാക്കള്‍ക്ക് പിടിച്ചിരുന്നില്ല. അന്ന് കേന്ദ്രനേതൃത്വമാണ് (പ്രധാനമായും അദ്വാനി) മോദിയെ നിയമിച്ചത്. പഞ്ചാബിസമുദായത്തില്‍നിന്നുള്ള, നാട്ടില്‍ സ്വാധീനമില്ലാത്ത ഖട്ടറിനെ മുഖ്യമന്ത്രിയാക്കാന്‍ ഹരിയാനയിലെ നേതാക്കള്‍ക്കും താല്‍പര്യമില്ലായിരുന്നു. മോദിയും അമിത് ഷായും ചേര്‍ന്ന കേന്ദ്ര നേതൃത്വമാണ് ഖട്ടറിനെ മുഖ്യനാക്കിയത്. ഇരുവരും വളരെ താഴ്ന്ന കുടുംബപശ്ചാത്തലത്തില്‍നിന്നും ഉന്നതങ്ങളിലത്തെിയവര്‍.

1954 മേയ് അഞ്ചിന് ഹരിയാനയിലെ റോത്തക് ജില്ലയിലെ മഹാം തെഹ്സില്‍ ഗ്രാമത്തില്‍ ജനനം. വിഭജനകാലത്ത് ഇന്ത്യയിലേക്കു കുടിയേറിയ പഞ്ചാബിയായിരുന്നു പിതാവ് ഹര്‍ബന്‍സ് ലാല്‍ ഖട്ടര്‍. കൂലിപ്പണിയെടുത്തു കട തുടങ്ങിയ ഹര്‍ബന്‍സ് ലാല്‍ പിന്നീട് ബന്യനി ഗ്രാമത്തില്‍ കുറച്ച് കൃഷിഭൂമി വാങ്ങി. മകന്‍ കൂടുതലൊന്നും പഠിക്കണമെന്ന് പിതാവിന് ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ, മനോഹര്‍ലാലിന് ആഗ്രഹമുണ്ടായിരുന്നു, ഡോക്ടറാവാന്‍. അമ്മയില്‍നിന്ന് പണം കടംവാങ്ങി റോത്തക്കില്‍നിന്ന്  ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി. മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് തയാറെടുക്കാന്‍ ഡല്‍ഹിയിലത്തെി. ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസം. സദര്‍ ബസാറില്‍ അവര്‍ക്ക് തുണിക്കച്ചവടമുണ്ടായിരുന്നു. ഡോക്ടറാവാന്‍ പിന്നെയും അഞ്ചെട്ടുകൊല്ലം പഠിക്കേണ്ടതിനാല്‍ ആദ്യം ബിസിനസ് ചെയ്യാം എന്ന തീരുമാനത്തിലത്തെി. അങ്ങനെ പിതാവില്‍നിന്നു കടം വാങ്ങിയ പണംകൊണ്ട് സദര്‍ ബസാറില്‍ തുണിക്കട തുടങ്ങി. അവിടെനിന്നു കിട്ടിയ ലാഭം കൊണ്ടു വൈകാതെ തന്നെ ആ കടം തീര്‍ത്തു. ഇളയ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചു. അതിനിടയില്‍ ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടി. അവിടെനിന്നാണ് ആര്‍.എസ്.എസിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. 24ാം വയസ്സില്‍ 1977ല്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നു. 1979ല്‍ അലഹബാദിലെ പ്രയാഗില്‍ ചേര്‍ന്ന വിശ്വഹിന്ദു പരിഷത്ത് സമാഗമില്‍ നിരവധി സന്യാസിമാരും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമായി അടുത്തിടപഴകി. തുടര്‍ന്ന് ത്രിവേണിദര്‍ശനത്തിനു പോയി. അവിടെനിന്നാണ് മുഴുവന്‍ സമയ സ്വയംസേവകനാവാന്‍ തീരുമാനമെടുക്കുന്നത്. അവിവാഹിതനായി തുടരാനുള്ള ആഗ്രഹത്തെ അമ്മ എതിര്‍ത്തെങ്കിലും ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അവര്‍ക്കു മുട്ടുമടക്കേണ്ടിവന്നു. പതിനാലുവര്‍ഷം പ്രചാരക് ആയി പ്രവര്‍ത്തിച്ചതിനുശേഷമാണ് ബി.ജെ.പിയില്‍ എത്തുന്നത്.

നല്ല ഒരു പാചകക്കാരനാണ്. മോദിക്ക് ഇടക്ക് കിച്ചടിയുണ്ടാക്കിക്കൊടുക്കാറുണ്ടായിരുന്നു. മോദി തിരിച്ച് കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും പഠിപ്പിച്ചു. ഈ കൊടുക്കല്‍ വാങ്ങലുകളാണ് ഇനി ഹരിയാനയും കേന്ദ്രവും തമ്മില്‍ നടക്കാനിരിക്കുന്നത്.

56 ഇഞ്ചിന്‍െറ ചില അളവെടുപ്പുകള്‍

Posted: 25 Oct 2014 06:32 PM PDT

Image: 

56 ഇഞ്ച് നെഞ്ചളവുള്ള രാഷ്ട്രീയ കൗശലം എങ്ങനെ നേരിടുമെന്നതാണ് ദേശീയതലത്തില്‍ പ്രതിപക്ഷത്തിന്‍െറ മുഖ്യ പ്രശ്നം. പദവിയില്ലാതെ മുഖ്യപ്രതിപക്ഷമെന്ന ബഹുമതി ചുമന്നു നാണംകെടുന്ന കോണ്‍ഗ്രസ് ഈ പ്രശ്നത്തിന് ഉത്തരം കാണുമെന്ന പ്രതീക്ഷക്ക് ഒട്ടും തിളക്കമില്ല. നരേന്ദ്ര മോദിയെ നേരിടുന്ന രാഷ്ട്രീയത്തില്‍ കഴിഞ്ഞ അഞ്ചു മാസത്തിനിടയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൊള്ളാവുന്ന ഒരു പ്രസ്താവനയെങ്കിലും ഉണ്ടായത് പാകിസ്താന്‍ ജമ്മു അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ചു തുടങ്ങിയപ്പോഴാണ്. പാകിസ്താനോട് എന്തുവേണമെന്ന് പതറി നിന്ന മോദിയുടെ നെഞ്ചളവ് 56 അല്ല 5.6 ഇഞ്ച് മാത്രമാണെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി പരിഹസിച്ചത്. അതേതായാലും 0.56 നെഞ്ചളവ് മാത്രമുള്ള ഒരാളെ 10 കൊല്ലം പ്രധാനമന്ത്രിക്കസേരയില്‍ ഇരുത്തി നടത്തിയ പടയോട്ടത്തിന്‍െറ കെടുതി കോണ്‍ഗ്രസ് മാത്രമല്ല, മതേതര-ജനാധിപത്യ ചേരിക്കാര്‍ ഒന്നാകെ അനുഭവിക്കുന്നു എന്ന യാഥാര്‍ഥ്യം ബാക്കി.

മോദിയുടെ രാഷ്ട്രീയ കൗശലങ്ങള്‍ക്കു മുന്നില്‍ കോണ്‍ഗ്രസ് മാത്രമല്ല, ആരും പകച്ചു പോകും. ഗുജറാത്തുകാരായ ‘മോഹന്‍ലാല്‍’ കരംചന്ദ് ഗാന്ധിയും ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലും പിന്നെ നരേന്ദ്ര മോദിയുമല്ലാതെ രാജ്യത്തിന് ചരിത്രത്തിലും വര്‍ത്തമാനത്തിലും, ഇനിയൊരുവേള ഭാവിയില്‍തന്നെയും കൊള്ളാവുന്നൊരു നേതാവിനെ കണ്ടത്തൊന്‍ കഴിയില്ളെന്ന മട്ടിലുള്ള കൗശലം ഒരുവഴിക്ക്. അരവിന്ദ് കെജ്രിവാളിന്‍െറ കുറ്റിച്ചൂല്‍ മുതല്‍ ബാല്‍താക്കറെയുടെ കടുവത്തോല്‍ വരെ ഏറ്റെടുത്ത് ബദല്‍ രാഷ്ട്രീയവും സഖ്യകക്ഷി ഭരണവും ഇല്ലാതാക്കാനുള്ള പുറപ്പാട് മറുവശത്ത്. പതിറ്റാണ്ടിലേറെ വിസ നിഷേധിച്ചവരുടെ നാട്ടില്‍ ഇവന്‍റ് മാനേജ്മെന്‍റുകാരുമായിച്ചെന്ന് ജനപ്രിയത കാണിച്ചുകൊടുക്കുന്ന നയതന്ത്രവഴി വേറൊരു ഭാഗത്ത്. സ്വന്തം പാര്‍ട്ടിക്കാരെയും ഗുരുതുല്യ നേതാക്കളെയും ഒതുക്കിയിരുത്താന്‍ മാര്‍ഗദര്‍ശക മണ്ഡല്‍ വരെ പണികഴിപ്പിച്ച് മുന്നേറുന്ന ആഭ്യന്തര ജനാധിപത്യ മാര്‍ഗങ്ങള്‍ പുറമെ. വാക്കും പ്രവൃത്തിയും ചോര്‍ത്താനുള്ള ഉപകരണങ്ങള്‍ തൂണിലും തുരുമ്പിലുമുണ്ടെന്ന ആശങ്കകള്‍, അതു വേറെ. ഫലത്തില്‍ കോണ്‍ഗ്രസിന്‍െറ കുടുംബവാഴ്ചയെ കടത്തിവെട്ടി ഏകാധിപത്യത്തിലേക്കാണ് മോദിയുടെ ചുവടുവെപ്പ്.

സ്വാതന്ത്ര്യം കിട്ടി പലപ്പോഴായി നാലഞ്ചു പതിറ്റാണ്ട് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഇക്കാലംകൊണ്ട് ആസൂത്രിതമായി ഒരുക്കിയെടുത്ത ബിംബകല്‍പനകള്‍ വരെയാണ് അഞ്ചു മാസത്തിനിടയില്‍ നരേന്ദ്ര മോദി തട്ടിത്തെറിപ്പിച്ചു തുടങ്ങിയിരിക്കുന്നത്. ഗോദ്സെയുടെ വെടികൊണ്ട രാഷ്ട്രപിതാവിനെ വാഴ്ത്തി അംഗീകരിച്ചാണ് ‘കോണ്‍ഗ്രസ്മുക്ത ഭാരത’മെന്ന പരിപാടിക്ക് നരേന്ദ്ര മോദി തുടക്കമിട്ടത്. ഗാന്ധി ഗുജറാത്തുകാരന്‍ മാത്രമല്ല; കാലാതീതനുമാണ്. തിരസ്കരിക്കാന്‍ നോക്കിയിട്ടു കാര്യമില്ലാത്തതിനെ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുന്നതാണ് രാഷ്ട്രീയ തന്ത്രജ്ഞതയെന്നാണ് പ്രധാനമന്ത്രിപദത്തിലിരിക്കുന്ന മോദി തിരിച്ചറിയുന്നത്. എന്തിനധികം? ജന്‍ ധന്‍ പദ്ധതി നടപ്പാക്കിയിട്ടു പോലും പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ വരെ അത് ഇപ്പോള്‍ മനസ്സിലാക്കുന്നു. ഗോദ്സെക്ക് ഉന്നംതെറ്റിപ്പോയെന്ന് നെഹ്റുവിനെ ചൂണ്ടി ബി. ഗോപാലകൃഷ്ണന്‍ വിളിച്ചുപറഞ്ഞു പോകുന്നത് മോദിതന്ത്രം കണ്ടിട്ടുണ്ടായ ആവേശത്തള്ളിച്ചകൊണ്ടാണ്.

നെഹ്റുവിനെ കിട്ടിയില്ളെങ്കില്‍ ഇന്ദിരയെ പിടികൂടുക എന്നതാണ് സ്വീകരിക്കാന്‍ കഴിയുന്ന ഒരു വഴി. ഗാന്ധിജി ഒഴികെയുള്ള ദേശീയ നേതാക്കളുടെ ജനന-മരണ ദിനങ്ങളില്‍ ആഘോഷ-ആചാരാദികള്‍ സര്‍ക്കാര്‍ ചെലവില്‍ വേണ്ടതില്ളെന്ന് കേന്ദ്രമന്ത്രിസഭ അടുത്തിടെ തീരുമാനിച്ചത് അങ്ങനെയാണ്. യു.പി.എ സര്‍ക്കാര്‍ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായാണ് ഒക്ടോബര്‍ 31 ആചരിച്ചുവന്നതെങ്കില്‍, ഇനി ആ ദിനം ആഘോഷവേളയാണ്. സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് കരുത്തനായി നിന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍െറ ജന്മദിനമെന്ന നിലയിലാണ് ആ ദിനം ആഘോഷത്തിന്‍െറ സന്ദര്‍ഭമായി മാറുന്നത്. ശുചിത്വപരിപാടിയിലൂടെയാണ് ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നതെങ്കില്‍, സര്‍ദാര്‍ പട്ടേലിന്‍െറ ജന്മദിനം ദേശീയ ഏകതാ ദിനമായിരിക്കും. ആദ്യത്തെ ഏകതാദിനത്തില്‍ മോദി പങ്കെടുക്കുന്ന കൂട്ടയോട്ടമായിരിക്കും ആകര്‍ഷക ഐറ്റം. ഗാന്ധിജയന്തി-ശുചിത്വ പരിപാടികളുടെ പ്രചാരണത്തിന് തുടക്കമിടുന്നത്, ആര്‍.എസ്.എസിന് അത്രമേല്‍ വേണ്ടപ്പെട്ട പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ഒരാഴ്ച മുമ്പത്തെ ജന്മവാര്‍ഷികദിനത്തിലായിരിക്കും. ഗോദ്സെ ഉന്നംമാറി വെടിവെച്ച് ഗാന്ധി മരിക്കാനിടയായ ജനുവരി 30 എങ്ങനെ ആചരിക്കണമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല!

കുറച്ചങ്ങോട്ടു ചെല്ലുമ്പോള്‍ ഗാന്ധിയും പട്ടേലും മോദിയുമല്ലാതെ മറ്റാരും ചിത്രത്തിലില്ലാത്തവിധം ചരിത്രപരമായ മാറ്റങ്ങള്‍ മാത്രമല്ല, വര്‍ത്തമാനകാല മാറ്റങ്ങളും കോണ്‍ഗ്രസാദി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നടപ്പാക്കി വരുന്നുണ്ട്. ആദ്യപ്രധാനമന്ത്രി നെഹ്റുവിന്‍െറ 125ാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ ബി. ഗോപാലകൃഷ്ണന്‍ അറിയാതെ കേന്ദ്രസര്‍ക്കാര്‍ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ പക്ഷേ, നെഹ്റുവിന്‍െറ കുടുംബ പരമ്പരകളെ കൂട്ടത്തോടെ ഒഴിവാക്കി. സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ ഒൗട്ട്. ജൂബിലിയാഘോഷ സംഖ്യാശാസ്ത്ര പ്രകാരം 125 കഴിഞ്ഞാല്‍ 150 ആകുന്നതു വരെ നെഹ്റുവും ഒൗട്ട്. സഖ്യകക്ഷിയാകാന്‍ സാധ്യതയില്ലാത്ത ആര്‍.എല്‍.ഡി നേതാവ് അജിത് സിങ്ങിന്‍െറ പിതാവും മുന്‍പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിനടക്കം ഒറ്റയാള്‍ക്കും സ്മാരകമുണ്ടാക്കാന്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ളാവുകള്‍ അനുവദിക്കേണ്ട എന്ന് തീരുമാനിച്ചിട്ടുണ്ട്. വയലാര്‍ രവിയുടെ മകനടക്കം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറ്റബന്ധുക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം, മമത ബാനര്‍ജി മുഖ്യമന്ത്രിയായിരിക്കുന്ന പശ്ചിമ ബംഗാളില്‍ ബര്‍ദ്വാന്‍ സ്ഫോടനക്കേസില്‍ എന്‍.ഐ.എ അന്വേഷണം, റോബര്‍ട്ട് വാദ്രയുടെ അവിഹിത സമ്പാദ്യത്തെക്കുറിച്ച് ഹരിയാന സര്‍ക്കാറിന്‍െറ അന്വേഷണം എന്നിങ്ങനെ പല വഴികളില്‍ ഭരണസൗകര്യങ്ങള്‍ പ്രതികാരബുദ്ധ്യാ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. ഒന്നിലും ഒറ്റനോട്ടത്തില്‍ അപാകത ആരോപിക്കാന്‍ കഴിയാത്ത വിധത്തിലാണ് ഭരണകൗശലം പുരോഗമിക്കുന്നത്.

ഇതിനെയൊക്കെ ഫലപ്രദമായി നേരിടണമെങ്കില്‍ ‘ഹൈകമാന്‍ഡായ’ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടിപ്രവര്‍ത്തകരോടും പൊതുജനത്തോടും ഇടക്കിടെ മിണ്ടണമെന്നാണ് മുന്‍ ധനമന്ത്രി പി. ചിദംബരം ഉപദേശിക്കുന്നത്. ഉപദേശികളാണ് കോണ്‍ഗ്രസിനെ ഇപ്പരുവത്തിലാക്കിയതെന്ന് മലയാളിത്തമുള്ള ഉപദേശകന്‍ മോഹന്‍ഗോപാല്‍ വരെയുള്ളവരെ ചൂണ്ടി സാധാരണ കോണ്‍ഗ്രസുകാര്‍ പറയും. സബ്സിഡി സിലിണ്ടറിന്‍െറയും ആധാറിന്‍െറയും പേരില്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്തുണ്ടായ കോലാഹലവും, ഇപ്പോഴത് നിശ്ശബ്ദം ഏറ്റുവാങ്ങാന്‍ പാകത്തില്‍ കൂളായി നടപ്പാക്കുന്ന രീതിയുമൊക്കെ കാണുന്നവരാണ് അവര്‍. അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച ഒമ്പതു പേരെ മാത്രം ഇക്കുറി ലോക്സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞ സി.പി.എമ്മിന്‍െറ ദേശീയപാര്‍ട്ടി പദവിയും കോണ്‍ഗ്രസിന്‍െറ പ്രതിപക്ഷ നേതൃപദവിയും അതിസാങ്കേതികവിദ്യ ഉപയോഗിച്ചു പരിശോധിച്ചാല്‍ തട്ടിപ്പാണെന്ന സ്ഥിതി നിലനില്‍ക്കേ, വിപ്ളവപാതയില്‍ സി.പി.എമ്മിനൊരു ബദല്‍വഴി നിര്‍ദേശിച്ചു കാത്തിരിക്കുകയാണ് സീതാറാം യെച്ചൂരി. പാര്‍ട്ടിയെ ഈ പരുവത്തിലത്തെിച്ച ‘അടവുനയ’ത്തിന് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് മാത്രം ചീത്തവിളി കേട്ടാല്‍ മതിയെന്ന ലളിത മന$ശാസ്ത്രവും ഈ ബദല്‍രേഖയില്‍ സൗജന്യമായി അടക്കം ചെയ്തിരിക്കുന്നുവെന്നതാണ് ശരി.

മോദിയുടെയും ആര്‍.എസ്.എസിന്‍െറയും യോജിച്ച നീക്കത്തിലൂടെ ദേശീയ പാര്‍ട്ടികളുടെ എണ്ണം മൂന്നായി ചുരുക്കിക്കളഞ്ഞ സാഹചര്യമാണ് ദേശീയ രംഗത്ത് ഉണ്ടായിത്തീര്‍ന്നിരിക്കുന്നത്. രാജ്യത്തെ 125 കോടി ജനങ്ങളില്‍ വോട്ടു ചെയ്യാന്‍ അര്‍ഹതയുള്ളവരുടെ മൂന്നിലൊന്ന് വോട്ടു മാത്രമാണ് മോദിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി പിടിച്ചത്. മോദികേന്ദ്രീകൃതമായ രാഷ്ട്രീയം ഇനിയും കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധതയില്‍നിന്ന് രാഷ്ട്രീയത്തിന്‍െറ അച്ചുതണ്ട് ബി.ജെ.പി/മോദി വിരുദ്ധതയിലേക്ക് മാറുമെന്ന് കാണേണ്ടിയിരിക്കുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ ആ സന്ദേശം നല്‍കുന്നുണ്ട്.

മഹാരാഷ്ട്രയില്‍ പഞ്ചകോണ മത്സരം നടന്നിട്ടും പ്രാദേശിക കക്ഷികളെ എഴുതിത്തള്ളാന്‍ പറ്റിയില്ല. കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്കു വരെ തെറിച്ചുവീണെങ്കിലും പ്രാദേശിക കക്ഷികള്‍ ബി.ജെ.പിയോട് പിടിച്ചുനിന്നു. കാലങ്ങളായി ബി.ജെ.പിക്കൊപ്പം നിന്ന ശിവസേനയെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന്‍െറ അഹങ്കാരത്തില്‍ കുതികാലിനു വെട്ടിയത് ഭാവിസഖ്യകക്ഷി സാധ്യതകളില്‍ അവിശ്വാസത്തിന്‍െറ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഹരിയാനയില്‍ സീറ്റു പിടിക്കാന്‍ ദേരാ സച്ചാ സൗദയുമായി ചങ്ങാത്തമുണ്ടാക്കിയത്, അവരുടെ ശത്രുവും ബി.ജെ.പി സഖ്യകക്ഷിയുമായ അകാലിദളില്‍ അവിശ്വാസം സൃഷ്ടിച്ചിരിക്കുന്നു. മോദിയുടെ ഏകാധിപത്യം മൂലം ബി.ജെ.പിക്കുള്ളില്‍ പല്ലിറുമ്മുന്ന നേതാക്കളുടെ എണ്ണം കൂടിയിരിക്കുന്നു. സര്‍വോപരി നയങ്ങളില്‍, പരീക്ഷിച്ചു മടുത്ത കോണ്‍ഗ്രസിന്‍െറ അതേവഴി പിന്തുടരുന്ന പുതിയ സര്‍ക്കാറിനോടുള്ള അമര്‍ഷം ഭരണവിരുദ്ധവികാരമായി മാറുന്നകാലം വിദൂരമല്ല. പറ്റിയ നേതാവിനെ കണ്ടെടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിനെക്കാള്‍, വിശ്വാസ്യത നല്‍കാന്‍ കഴിയുന്ന പ്രാദേശിക-പ്രതിപക്ഷ-ബദല്‍ കക്ഷികള്‍ക്കായി അത് കൂടുതല്‍ സാധ്യതകള്‍ തുറക്കുന്നുണ്ട്.
 

ക്ളാസിക് റയല്‍

Posted: 25 Oct 2014 12:54 PM PDT

Image: 
Subtitle: 
എല്‍ക്ളാസികോ പോരില്‍ ബാഴ്സക്കെതിരെ റയലിന് 1-3ന്‍െറ ജയം

മഡ്രിഡ്: സാന്‍റിയാഗോ ബെര്‍ണബ്യൂ ആതിഥ്യമരുളിയ ലാ ലിഗ സീസണിലെ ആദ്യ എല്‍ക്ളാസികോയില്‍ ബാഴ്സലോണയെ റയല്‍ മഡ്രിഡ് മൂന്നായി വലിച്ചുകീറി. ഒരു ഗോളിന് പിന്നിലായ ശേഷം തിരിച്ചടിച്ച് 3-1ന്‍െറ ജയവുമായി ചിരവൈരികളെ റയല്‍ നാണംകെടുത്തി. നെയ്മറിന്‍െറ നാലാം മിനിറ്റ് ഗോളിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പെപെയും കരിം ബെന്‍സേമയുമാണ് മറുപടി നല്‍കിയത്.

റയലിന്‍െറ പോരാട്ടഭൂവില്‍, അവരുടെ അനേകായിരം ആരാധകകണ്ഠങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ടാണ് ബാഴ്സ ക്ളാസിക് പോരാട്ടത്തതിന് തുടക്കംകുറിച്ചത്; നാലാം മിനിറ്റില്‍ നെയ്മറിലൂടെ. ഒൗദ്യോഗിക മത്സരങ്ങളില്‍ ബാഴ്സക്കായി അരങ്ങേറ്റം കുറിച്ച ലൂയി സുവാരസിന്‍െറ സഹായത്തില്‍, റയല്‍ പ്രതിരോധത്തില്‍ നുഴഞ്ഞു കയറി വലയുടെ വലത്തേ മൂലയിലേക്ക് നെയ്മറിന്‍െറ ഗോള്‍ (1-0). ആക്രമണത്തിന്‍െറ നിയന്ത്രണം തങ്ങളുടെ കൈയില്‍തന്നെ ഭദ്രമാക്കി ബാഴ്സ കാര്യങ്ങള്‍ നീക്കി.

പന്തടക്കത്തിലും പാസിങ്ങിലും എതിരാളികള്‍ക്കടുത്തത്തൊന്‍ റയല്‍ നന്നായി വിയര്‍ത്തു. എന്നാല്‍, കളിയുടെ തലവര മാറ്റി ബാഴ്സയുടെ പ്രതിരോധ വിശ്വസ്തന്‍ പിക്വെില്‍നിന്ന് പിഴവുപറ്റി. മാഴ്സലോയില്‍നിന്ന് വന്ന അപകടം ഒഴിവാക്കാന്‍ ശ്രമിക്കവേ പിക്വെപന്ത് തടുത്തത് കൈകൊണ്ട്. റയലിന് അനുകൂലമായി പെനാല്‍റ്റിയും പിക്വെ് മഞ്ഞക്കാര്‍ഡും. 35ാം മിനിറ്റില്‍ കിക്ക് എടുത്ത റൊണാള്‍ഡോ പിഴക്കാതെ ലക്ഷ്യംകണ്ടു (1-1).

ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തുന്ന ബാഴ്സയെയാണ് കണ്ടത്. എന്നാല്‍, രണ്ടാം പകുതിയില്‍ കാര്യങ്ങള്‍ റയലിന്‍െറ കോര്‍ട്ടിലത്തെി. 50ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിനെ മനോഹരമായൊരു ഹെഡറിലൂടെ ബാഴ്സ വലയിലത്തെിച്ച് പെപെ സ്വന്തം തട്ടകത്തില്‍ റയലിന്‍െറ അഭിമാനം മുന്നിലത്തെിച്ചു (1-2). 61ാം മിനിറ്റില്‍ സന്ദര്‍ശകരുടെ നെഞ്ചില്‍ അവസാന ആണി തറച്ചത് കരിം ബെന്‍സേമ. ജയിംസ് റോഡ്രിഗസിന്‍െറ സഹായത്തില്‍ പന്ത് കിട്ടിയ ബെന്‍സേമ പിഴക്കാതെ ടീമിന്‍െറ മൂന്നാം ഗോളിന്‍െറ ഉടമയായി (1-3). തുടര്‍ന്ന് തിരിച്ചുവരാനുള്ള നിരവധി ശ്രമങ്ങള്‍ കറ്റാലന്‍ ടീം നടത്തിയെങ്കിലും റയലിന്‍െറ പ്രതിരോധ മികവിനു മുന്നില്‍ എല്ലാം അവസാനിച്ചു.

തരൂരിന്‍െറ വിഴിഞ്ഞം ശുചീകരണത്തിന് മോദിയുടെ പ്രശംസ

Posted: 25 Oct 2014 10:42 AM PDT

Image: 

ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പി വിഴിഞ്ഞം തുറമുഖത്ത് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. തരൂര്‍ തുറമുഖത്ത് ശുചീകരണത്തിലേര്‍പ്പെടുന്ന ചിത്രം മോദി റീട്വീറ്റ് ചെയ്യുകയും ചെയ്തു. 'വലിയൊരു ഉദ്യമമാണ് തരൂരിന്‍െറ ഭാഗത്തുനിന്നും ഉണ്ടായത്. സ്വച്ഛ് ഭാരത് ദൗത്യത്തിനായി അദ്ദേഹം നടത്തുന്ന സജീവശ്രമങ്ങള്‍ പ്രോത്സാഹനാജനകമാണ്' -മോദി ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ച രാവിലെയാണ് തരൂര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വിഴിഞ്ഞം തുറമുഖത്ത് ശുചീകരണം ഉദ്ഘാടനം ചെയ്യാനത്തെിയത്. രാഷ്ട്രത്തിന്‍െറ സ്വച്ഛത ഒരു പാര്‍ട്ടിക്കും വിട്ടുകൊടുക്കില്ലെന്ന് ഉദ്ഘാടനത്തിനെത്തിയ തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വിവിധ പേരുകളില്‍ വിവിധ സര്‍ക്കാറുകള്‍ ശുചീകരണ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. പേര് എന്തായാലും രാഷ്ട്രം ശുചിയായാല്‍ മതിയെന്നും തരൂര്‍ പറഞ്ഞു. തന്‍െറ ആശയങ്ങള്‍ എന്നും കോണ്‍ഗ്രസിന്‍േറതായിരിക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെയടക്കം പിന്തുണച്ചതിന് തരൂരിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു. തരൂരിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടി വക്താവിന്‍െറ സ്ഥാനത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത അഭിപ്രായമാണ് തരൂര്‍ പ്രകടിപ്പിച്ചതെന്നാണ് തരൂരിനെ വിമര്‍ശിച്ച് രംഗത്തുവന്ന സംസ്ഥാന നേതാക്കള്‍ പറഞ്ഞത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP