സ്വാഗതം
WELCOME

News Update..

Thursday, October 2, 2014

മന്ത്രി ഷിബു നിലപാട് വ്യക്തമാക്കണം –ജില്ലാ പഞ്ചായത്ത് Madhyamam News Feeds

മന്ത്രി ഷിബു നിലപാട് വ്യക്തമാക്കണം –ജില്ലാ പഞ്ചായത്ത് Madhyamam News Feeds

Link to

മന്ത്രി ഷിബു നിലപാട് വ്യക്തമാക്കണം –ജില്ലാ പഞ്ചായത്ത്

Posted: 02 Oct 2014 12:26 AM PDT

കൊല്ലം: മെഡിക്കല്‍ കോളജിന് സ്ഥലം കണ്ടത്തെുന്ന വിഷയത്തില്‍ ജില്ലയിലെ മന്ത്രി ഷിബു ബേബിജോണ്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആവശ്യം. വിഷയം സജീവമായി ചര്‍ച്ചയായിട്ടും മന്ത്രി മൗനം അവലംബിക്കുന്നത് സന്ദേഹമുയര്‍ത്തുന്നുവെന്ന് എസ്.എല്‍. സജികുമാര്‍ പറഞ്ഞു. സര്‍വകക്ഷി യോഗം വരെ വിളിച്ചുകൂട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുമ്പോഴും ജില്ലാ പഞ്ചായത്ത് ഒന്നും ചെയ്തില്ളെന്ന് വരുത്തി തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. നഗരത്തിലെ കണ്ണായ സ്ഥലങ്ങള്‍ പ്രവാസികളായ വ്യവസായികള്‍ക്ക് കൈമാറുന്നതിന് വേണ്ടി മെഡിക്കല്‍ കോളജ് എന്ന സ്വപ്നം പൂവണിയിക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്നും സംശയമുണ്ട്. അതുകൊണ്ട് തന്നെ മന്ത്രി മെഡിക്കല്‍ കോളജ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം. നഗരത്തില്‍ 10 കി. മീ. പരിധിക്കുള്ളില്‍ ഒന്നിലധികം സ്ഥലങ്ങളുണ്ടെന്നത് സര്‍ക്കാറിനും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അറിവുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കണമെന്ന കാര്യത്തില്‍ വേറെ അഭിപ്രായമില്ളെന്നും ഇതില്‍ രാഷ്ട്രീയമില്ളെന്നും പ്രതിപക്ഷാംഗം കാരുവള്ളി ശശി പറഞ്ഞു. പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. ജില്ലാ പഞ്ചായത്തിന് കാര്യക്ഷമതയില്ലാത്തത് കൊണ്ടും ഒന്നും ചെയ്യാത്തത് കൊണ്ടുമാണ് മെഡിക്കല്‍ കോളജിന് നടപടിയുണ്ടാകാത്തതെന്നത് വാസ്തവവിരുദ്ധമാണ്. ജില്ലാ പഞ്ചായത്താണ് ഇക്കാര്യത്തിന് മുന്നിട്ടിറങ്ങിയത്.
മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ നാളെ നാളെ നീളുന്ന സ്ഥിതിയാണുള്ളതെന്ന് മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള പറഞ്ഞു. വകുപ്പ് മന്ത്രി ആളുകളുടെ കൈയടി നേടാനുള്ള പ്രസംഗം നടത്തി പോയതല്ലാതെ നടപടിയൊന്നുമുണ്ടായില്ല. മെഡിക്കല്‍ കോളജ് യഥാര്‍ഥ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം എം.പി ഏറ്റെടുത്തതായി പ്രഖ്യാപിച്ചെങ്കിലും എം.പിയുടെ പാര്‍ട്ടിക്കാരനായ മന്ത്രി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.
ജില്ലക്ക് മെഡിക്കല്‍ കോളജ് അനുവദിക്കണമെന്ന ചര്‍ച്ച തന്നെ തുടങ്ങിവെച്ചത് ജില്ലാ പഞ്ചായത്താണെന്നും വസ്തുതകള്‍ മറച്ചുവെച്ചിട്ട് കാര്യമില്ളെന്നും പ്രദീപ് അഭിപ്രായപ്പെട്ടു.
മെഡിക്കല്‍ കോളജിനായി ജില്ലാ പഞ്ചായത്ത് കണ്ടത്തെിയ ഭൂമി രേഖാമൂലം തന്നെ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും നിര്‍ദേശിച്ച ഭൂമിയില്‍ എന്തെങ്കിലും അപകാതയുണ്ടെന്ന് സര്‍ക്കാറോ ആരോഗ്യ വകുപ്പോ ഇത് ജില്ലാ പഞ്ചായത്തിനെ അറിയിച്ചിട്ടില്ളെന്നും പ്രസിഡന്‍റ് എസ്. ജയമോഹന്‍ പറഞ്ഞു. ഇങ്ങനെയൊന്ന് അറിയിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. മുഖത്തലയിലെ ഭൂമി എല്ലാവരും സ്വാഗതം ചെയ്തിരുന്നെങ്കിലും പാര്‍വതി മില്ലിന്‍െറ സ്ഥലം കിട്ടിയാല്‍ അതായിരിക്കും ഉചിതമെന്നാണ് ചര്‍ച്ചയില്‍ അഭിപ്രായമുണ്ടായത്. പാര്‍വതി മില്ലിന്‍െറ ഭൂമി ഏറ്റെടുക്കുന്നതില്‍ എന്താണ് തടസ്സമെന്ന് മനസ്സിലാകുന്നില്ല. സ്ഥലം വിട്ടുതന്നാല്‍ മെഡിക്കല്‍ കോളജ് അനുവദിക്കാം എന്ന് പലവട്ടം പറഞ്ഞിരുന്ന മന്ത്രി ഈയടുത്ത് പ്രഖ്യാപിച്ചത് ജില്ലയിലെ മന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ്. മന്ത്രിയുടെ അഭിപ്രായം അറിയാന്‍ ജില്ലാ പഞ്ചായത്തിനും ജനങ്ങള്‍ക്കും അവകാശമുണ്ട്. മന്ത്രി ഷിബു ബേബിജോണിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞിരുന്നെങ്കിലും ദിവസം 20 കഴിഞ്ഞിട്ടും ഇനിയും അതുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ജില്ലയില്‍നിന്നുള്ള സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കും. പലയിടത്തും മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ച ശേഷമാണ് സ്ഥലം കണ്ടത്തെിയിട്ടുള്ളത്. കൊല്ലത്തിന്‍െറ കാര്യത്തില്‍ മാത്രം പ്രമാണമെഴുതിക്കൊടുത്താലേ പ്രഖ്യാപനമുണ്ടാകൂ എന്ന് പറയുന്നത് നിഷേധപരമാണ്. ഗാലറിയില്‍ ഇരിക്കുന്നവര്‍ കളിക്കാനിറങ്ങിയ നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. വിഷയത്തില്‍ ഇന്നേവരെ ഒരഭിപ്രായവും പറയാത്തവരുടെ കാലിലാണ് പന്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ കുടുംബങ്ങള്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുക ലക്ഷ്യം –മുഖ്യമന്ത്രി

Posted: 02 Oct 2014 12:17 AM PDT

തിരുവനന്തപുരം: സംസ്ഥാനത്ത് ലഭ്യമായ മെച്ചപ്പെട്ട ചികിത്സ എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുകയാണ് സര്‍ക്കാറിന്‍െറ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂട്ടായ പരിശ്രമത്തിലൂടെ വാര്‍ഡുതല പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍കഴിഞ്ഞു.
മാരകമായ പനികള്‍ കഴിഞ്ഞ വര്‍ഷമുണ്ടായതിന്‍െറ മൂന്നിലൊന്നുമാത്രമേ ഇത്തവണ ഉണ്ടായിട്ടുള്ളൂ. ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണ്. യൂനിവേഴ്സിറ്റി സെനറ്റ് ഹാളില്‍ ആരോഗ്യകേരളം പുരസ്കാരങ്ങള്‍ വിതരണംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന തലത്തില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം കോട്ടയം ജില്ലാ പഞ്ചായത്തിനും ബ്ളോക് പഞ്ചായത്തിനുള്ള പുരസ്കാരം കട്ടപ്പനക്കും മുനിസിപ്പാലിറ്റിക്കുള്ള പുരസ്കാരം തൊടുപുഴക്കും ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം വയലാറിനും മുഖ്യമന്ത്രി സമ്മാനിച്ചു. പത്ത് ലക്ഷം രൂപ വീതമാണ് ജേതാക്കള്‍ക്ക് കിട്ടുക. ജില്ലാ പഞ്ചായത്തില്‍ വയനാട്, മലപ്പുറം എന്നിവയും ബ്ളോക് പഞ്ചായത്തില്‍ തളിക്കുളവും വെള്ളാങ്ങല്ലൂരും മുനിസിപ്പാലിറ്റികളില്‍ തളിപ്പറമ്പും തൃപ്പൂണിത്തുറയും ഗ്രാമപഞ്ചായത്തുകളില്‍ പൂഞ്ഞാറും ചക്കുപള്ളവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യഥാക്രമം അഞ്ചും മൂന്നും ലക്ഷം രൂപവീതം ഇവര്‍ക്ക് ലഭിച്ചു. ഓരോ ജില്ലയിലും പുരസ്കാരത്തിനര്‍ഹരായ ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള പുരസ്കാരവും ചടങ്ങില്‍ വിതരണംചെയ്തു. അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വീതമാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലത്തെിയവര്‍ക്ക് നല്‍കിയത്.
മന്ത്രിമാരായ ഡോ.എം.കെ. മുനീര്‍, കെ.സി. ജോസഫ്, മഞ്ഞളാംകുഴി അലി, കെ.മുരളീധരന്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. മാത്യു, ബ്ളോക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. എം. മണികണ്ഠന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, എന്‍.എച്ച്.എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എന്‍. ശ്രീധരന്‍, ഡോ. എ.എസ്. പ്രദീപ്കുമാര്‍, ഡോ. എസ്. സജിത്കുമാര്‍, വി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കനോലി കനാലൊഴുകുന്നു; മരണമുഖത്തേക്ക്...

Posted: 02 Oct 2014 12:07 AM PDT

മതിലകം: ജില്ലയുടെ തീരദേശജീവിതം അലിഞ്ഞുകിടക്കുന്ന കനോലി കനാല്‍ നാശത്തിന്‍െറ ആഴങ്ങളിലേക്കൊഴുകുന്നു. നടപടിയെടുക്കേണ്ട തദ്ദേശ സ്ഥാപന അധികാരികള്‍ മാത്രമല്ല, പരിസ്ഥിതി പ്രവര്‍ത്തകര്‍ പോലും കനോലി കനാലിനെ ഉപേക്ഷിച്ചിരിക്കുകയാണ്. കൈയേറ്റവും മാലിന്യ നിക്ഷേപവും അനിയന്ത്രിതമായ മണല്‍, ചളി വാരലുമാണ് കനോലി കനാലിനെ കൊല്ലുന്നത്. ജലഗതാഗതത്തിന്‍െറയും മത്സ്യസമ്പത്തിന്‍െറയും കാര്‍ഷിക സമൃദ്ധിയുടെയും വിനോദ സഞ്ചാരത്തിന്‍െറയും അനന്തസാധ്യതകള്‍ തുറക്കുന്ന ജലാശയമാണിത്. സമീപകാലം വരെ തെളിനീരായി ഒഴുകിയിരുന്ന പുഴയില്‍ കുളിക്കാനും നീന്താനും ആളുകളേറെ എത്തിയിരുന്നു. മത്സ്യസമ്പത്തിന്‍െറ കലവറയായിരുന്ന ഈ പുഴയില്‍ ഒരുകാലത്ത് എവിടെ നോക്കിയാലും മീന്‍പിടിത്തക്കാരെ കാണാമായിരുന്നു. പതിനായിരക്കണക്കിന് ഉള്‍നാടന്‍ മത്സ്യബന്ധന തൊഴിലാളികളാണ് ഈ ജലാശയത്തില്‍ അന്നം തേടിയിരുന്നത്. കരിമീന്‍, കാളാഞ്ചി, കണമ്പ്, തിരുത, പ്രായില്‍, പൂമീന്‍, ചെമ്പല്ലി, കാര ചെമ്മീന്‍, ആറ്റുകൊഞ്ച്, വെള്ളക്കൂരി, മഞ്ഞക്കൂരി, ആറ്റുവാള, വറ്റ തുടങ്ങിയ മത്സ്യങ്ങളെല്ലാം നല്ലപോലെ ലഭിച്ചിരുന്ന പുഴയില്‍ കടല്‍ മത്സ്യങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. എന്നാല്‍, പല മത്സ്യ ഇനങ്ങളും പുഴയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കനാലിലെ ജലമൊഴുക്ക് സമീപപ്രദേശങ്ങളിലെ നെല്‍കൃഷിയെ സമൃദ്ധമാക്കിയിരുന്നു. കനാലിന് സമീപം വിസ്തൃതമായ നെല്‍പാടങ്ങളുണ്ടായിരുന്നു. മാലിന്യ നിക്ഷേപമാണ് മത്സ്യസമ്പത്ത് നശിക്കാന്‍ പ്രധാന കാരണം. അറവ് അവശിഷ്ടങ്ങളാണ് ഇതില്‍ മുഖ്യം. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ളവ വേറെ. പുഴയോരത്തിട്ട് മാടുകളെ അറുത്ത് അവശിഷ്ടം പുഴയിലേക്ക് തള്ളുകയാണ്. പാടങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള രാസമാലിന്യങ്ങളുടെ വരവും പുഴയെ മലിനമാക്കുന്നു. കൊടുങ്ങല്ലൂര്‍, എസ്.എന്‍.പുരം, മതിലകം, പെരിഞ്ഞനം,കയ്പ്പമംഗലം തുടങ്ങി ഒഴുകുന്ന മിക്കയിടങ്ങളിലും പുഴ മലിനമാണ്. ഒട്ടേറെയിടങ്ങളില്‍ ചെറു ജലവഴികളും കൊച്ചുദ്വീപുകളുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന പുഴ വിനോദസഞ്ചാരത്തിനും സാധ്യതകളുള്ളതാണ്. ഇത് മുന്നില്‍ കണ്ട് ഭൂമാഫിയ തുരുത്തുകളില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. തുരുത്തുകളിലും അരുകുകളിലും വലിയ തോതില്‍ കൈയേറ്റം നടക്കുന്നു. എസ്.എന്‍.പുരം വരെ ഇരുപതോളം കൈയേറ്റങ്ങള്‍ മുമ്പ് സര്‍വേയില്‍ കണ്ടത്തെിയിരുന്നു. 70 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന കനാലിപ്പോള്‍ 20 മീറ്ററിലേക്ക് ശോഷിച്ചുകഴിഞ്ഞു. ചെറുതോടുകളും ജലമാര്‍ഗങ്ങളും കോര്‍ത്തിണക്കി 1848ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് കനോലി സായിപ്പാണ് കനോലി കനാല്‍ നിര്‍മിച്ചത്. കോഴിക്കോടിനും കൊച്ചിക്കും ഇടയിലുള്ള വിശാലമായ ജലപാതയായിരുന്നു ലക്ഷ്യം. കോഴിക്കോട്- കൊച്ചി ജലഗതാഗതം എളുപ്പമാക്കാന്‍ കനാല്‍ സഹായിച്ചു. ചേറ്റുവയില്‍ നിന്ന് കോട്ടപ്പുറം -അഴീക്കോട് ഭാഗത്തേക്കും തിരിച്ചുമുള്ള സഞ്ചാരപഥമായിരുന്നു കനാല്‍. മതിലകത്തുനിന്ന് പൊന്നാനിക്ക് കോടതിയിലും മറ്റുകാര്യങ്ങള്‍ക്കും പോയിരുന്നത് കനോലി കനാല്‍ വഴിയായിരുന്നു. തീരദേശത്തെ ഏക ജുമാമസ്ജിദ് അന്ന് പുതിയകാവ് പള്ളിയായിരുന്നു. വെള്ളിയാഴ്ച നമസ്കാരത്തിന് ചാവക്കാട്ടുനിന്നും മറ്റും വള്ളങ്ങളിലാണ് വിശ്വാസികള്‍ എത്തിയിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കോട്ടപ്പുറം മുതല്‍ പൊന്നാനി വരെ വഞ്ചി സര്‍വീസ് ഉണ്ടായിരുന്നു. കോട്ടപ്പുറം ചന്തയില്‍നിന്ന് ചരക്കുമായി വലിയ വള്ളങ്ങള്‍ പോകുന്നത് പുഴയിലെ സമീപകാല കാഴ്ചയായിരുന്നു. എന്നാല്‍, പുഴയോരത്തെ ചകിരിമില്ലുകളില്‍ നിന്നുള്ള ചകിരിച്ചോറും ഒരു തരം പോളയും നിറഞ്ഞതോടെ ജലഗതാഗതം തടസ്സപ്പെട്ടു തുടങ്ങി. ചകിരിച്ചോറ് മത്സ്യവളര്‍ച്ചയെയും ബാധിച്ചു. റോഡ് ഗതാഗതം സാര്‍വത്രികമാകുകയും കനാലിന് കുറുകെ നിരവധി പാലങ്ങള്‍ ഉയരുകയും ചെയ്തതും ജലഗതാഗതത്തെ കാര്യമായി ബാധിച്ചു. ഇപ്പോഴത്തെ മതിലകം പാലത്തിന് താഴെയായിരുന്നു ജലഗതാഗതത്തിന്‍െറ കടവുകളിലൊന്ന്. ഇപ്പോഴും ബംഗ്ളാവ് കടവ് എന്നറിയപ്പെടുന്ന ഈ സ്ഥലത്ത് പഴയ ട്രാവലേഴ്സ് ബംഗ്ളാവ് ജീര്‍ണമായി നില്‍ക്കുന്നുണ്ട്. കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാതയോട് ബന്ധപ്പെടുത്തി കോട്ടപ്പുറം - നീലേശ്വരം ജലപാത വികസനം നടപ്പാക്കുമെന്ന് മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. കോട്ടപ്പുറത്ത് നിര്‍മാണോദ്ഘാനവും നടത്തി. 13ാം ധനകാര്യ കമീഷന്‍ മുമ്പാകെ 40 കോടിയുടെ വികസന പദ്ധതികളും ജലസേചന വകുപ്പ് സമര്‍പ്പിച്ചു. എന്നാല്‍, ദേശീയ ജലപാത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തുടര്‍ നടപടിയുണ്ടായില്ല.

ശബരിമലയില്‍ ഇനി പരിസ്ഥിതിസംരക്ഷണത്തിന്‍െറ "ശരണം വിളികള്‍'

Posted: 02 Oct 2014 12:03 AM PDT

പത്തനംതിട്ട: പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് ശബരിമല തീര്‍ഥാടനം പരിസ്ഥിതി സൗഹൃദമാക്കുന്നു. ഇതിന്‍െറ ഭാഗമായി തുലാമാസ പൂജക്ക് ഒക്ടോബറില്‍ നട തുറക്കുമ്പോള്‍ മുതല്‍ പൂങ്കാവനത്തില്‍ പ്ളാസ്റ്റിക് നിരോധവും ബോധവത്കരണവും നടത്താന്‍ കലക്ടര്‍ എസ്.ഹരികിഷോറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പൂങ്കാവനത്തിന്‍െറ പരിപാവനത സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കൈക്കൊള്ളുമെന്ന് ദേവസ്വം കമീഷണര്‍ പി.വേണുഗോപാല്‍ അറിയിച്ചു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ തീര്‍ഥാടനത്തിന്‍െറ വിശുദ്ധി നഷ്ടമാക്കുകയും പരിസ്ഥിതിക്കും പൂങ്കാവനത്തിന്‍െറ നിലനില്‍പ്പിനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് അധികൃതരുടെ പുതിയ നടപടി.
പത്തനംതിട്ട-പമ്പ പാതയില്‍ പെരുനാട് പാണ്ടിത്താവളത്തിലും എരുമേലി-പമ്പ പാതയില്‍ കണമലയിലും തീര്‍ഥാടകര്‍ക്ക് പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണം നല്‍കുകയും കൈവശമുള്ള പ്ളാസ്റ്റിക് കുപ്പികളും കവറുകളും സ്വമേധയാ ഉപേക്ഷിക്കാന്‍ തയാറാകുന്നവര്‍ക്ക് സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് തുണിസഞ്ചി നല്‍കുകയും ചെയ്യും. പ്ളാസ്റ്റിക്കിന്‍െറ ദോഷം വിവിധ ഭാഷകളില്‍ വ്യക്തമാക്കുന്ന ലഘുലേഖകളും നല്‍കും. തുടര്‍ന്ന് യാത്ര തുടരുന്ന തീര്‍ഥാടകര്‍ക്ക് ളാഹ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ സ്വമേധയാ പ്ളാസ്റ്റിക് വസ്തുക്കള്‍ അധികൃതര്‍ക്ക് കൈമാറുന്നതിന് സൗകര്യമൊരുക്കും.
പമ്പയില്‍ സ്നാനം ചെയ്യുന്നവര്‍ പുണ്യനദിയുടെ പരിപാവനത സംരക്ഷിക്കുന്നതിന് സോപ്പും എണ്ണയും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കും. പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരെ ബോധവത്കരണം നടത്തും.
തീര്‍ഥാടന പാത, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ പരിസ്ഥിതി സൗഹൃദ നടപടികള്‍ പുലര്‍ത്തുന്നെന്ന് ഉറപ്പാക്കും. അന്നദാനത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ പ്ളാസ്റ്റിക് മുക്തമായിരിക്കാന്‍ തീര്‍ഥാടകര്‍ ശ്രദ്ധിക്കണം. തീര്‍ഥാടകര്‍ക്ക് പ്ളാസ്റ്റിക് വസ്തുക്കള്‍ നിക്ഷേപിക്കുന്നതിനുള്ള തുണി സഞ്ചികള്‍ കുടുംബശ്രീ, വനം സംരക്ഷണ സമിതി എന്നിവയുടെ സഹകരണത്തോടെ തയാറാക്കും.
തീര്‍ഥാടകര്‍ വനത്തിനുള്ളിലൂടെ നടന്നുപോകുന്ന പരമ്പരാഗത പാതകളില്‍ വനം വകുപ്പ് പ്ളാസ്റ്റിക് ശേഖരിക്കുന്നതിന് വീപ്പകള്‍ വെക്കും. വനമേഖലകളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ വനം വകുപ്പ് കണ്ടത്തെും. മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനു മുന്നോടിയായി നവംബര്‍ ആദ്യവാരം ഇതുള്‍പ്പെടെ മുഴുവന്‍ മാലിന്യങ്ങളും നീക്കം ചെയ്യും.
അമൃതാനന്ദമയീമഠം, അയ്യപ്പസേവാസംഘം, ആര്‍ട്ട് ഓഫ് ലിവിങ്, നാഷനല്‍ സര്‍വീസ് സ്കീം എന്നിവ ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെയും വകുപ്പുകളുടെയും ദേവസ്വം ബോര്‍ഡിന്‍െറയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തിലായിരിക്കും ശുചീകരണം.
ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ്, റാന്നി ഡി.എഫ്.ഒ എസ്.ജനാര്‍ദനന്‍, ആര്‍.ഡി.ഒമാരായ എ.ഗോപകുമാര്‍, എം.എ.റഹിം, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ എന്‍.ശശികുമാര്‍, ആര്‍.ടി.ഒ എ.ബി. ജോണ്‍, പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എസ്.സന്ദീപ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ എസ്.സാബിര്‍ ഹൂസൈന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഗാന്ധിജയന്തി വാരാഘോഷത്തിന് ഇന്ന് തുടക്കം

Posted: 01 Oct 2014 11:57 PM PDT

തൊടുപുഴ: ഗാന്ധിജയന്തി വാരാഘോഷ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കുടുംബശ്രീ, എക്സൈസ്, ശുചിത്വ മിഷന്‍, ഗ്രാമ വികസനം, പട്ടികജാതി-വര്‍ഗ വികസന വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണു പരിപാടി. രാവിലെ ഒമ്പതിന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് തൊടുപുഴയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദ് എന്നിവര്‍ പങ്കെടുക്കും. 10.30 ന് തൊടുപുഴ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എം. ഹാരിദിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. അസി. കലക്ടര്‍ ജാഫര്‍ മാലിക്, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ലീലാമ്മ ജോസ് എന്നിവര്‍ മുഖ്യാതിഥികളാകും.
ചെറുതോണിയില്‍ എട്ടിന് സംഘടിപ്പിക്കുന്ന സ്ത്രീ ജ്വാലയുടെ ലോഗോ എ.ഡി.എം വി.ആര്‍. മോഹനന്‍പിള്ള, പ്രസ് ക്ളബ് സെക്രട്ടറി ഹാരിസ് മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്യും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് ഗാന്ധി ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും നടക്കും. എക്സൈസ് വകുപ്പ് ആഭിമുഖ്യത്തില്‍ നടക്കുന്ന കൂട്ടയോട്ടം രാവിലെ മന്ത്രി പി.ജെ. ജോസഫ് ഫ്ളാഗ് ഓഫ് ചെയ്യും.
ശുചിത്വ മിഷന്‍ നേതൃത്വത്തില്‍ ഒരുമാസം നീളുന്ന ശുചിത്വ മാസം കാമ്പയിനും വ്യാഴാഴ്ച തുടക്കം കുറിക്കും. മഹാത്മഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് 2019 ഒക്ടോബര്‍ രണ്ടിന് രാജ്യത്തെ ശുചിത്വ ഭാരതമാക്കുക എന്നതാണ് കാമ്പയിന്‍െറ ലക്ഷ്യം. പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് പരിസരം വൃത്തിയാക്കി കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. വ്യാഴാഴ്ച മുതല്‍ അഞ്ച് വരെ പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയുള്ള ജനകീയ കൂട്ടായ്മകള്‍, കൂട്ടയോട്ടം, മാരത്തണ്‍, ഗൃഹ സദസ്സുകള്‍ എന്നിവ സംഘടിപ്പിക്കും. രാവിലെ 10.30 ന് പ്രതിജ്ഞയും ശുചീകരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ ചെമ്പ് മോഷണം: ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ഒന്നാം പ്രതി

Posted: 01 Oct 2014 11:55 PM PDT

അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന ചെമ്പ് മോഷണം പോയ കേസില്‍ ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. പ്രതികള്‍ ഒളിവിലാണെന്ന് കാട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അടൂര്‍ സി.ഐ ടി. മനോജ് അടൂര്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 2013 ആഗസ്റ്റ് 19 ന് പത്തനംതിട്ട എസ്.പിക്ക് ഭക്തര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ക്ഷേത്രത്തിലെ നാലമ്പലത്തിന്‍െറ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും വാങ്ങിയ 9626 കിലോ ചെമ്പില്‍നിന്ന് 3376 കിലോ കാണാതായതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് പെരിങ്ങനാട് പോത്തടി തട്ടാനപള്ളില്‍ ടി.ആര്‍. അജിത്കുമാര്‍, മലമേക്കര വീരാണിക്കല്‍ വീട്ടില്‍ മുകേഷ് ഗോപിനാഥ്, മേലൂട് ആലിന്‍െറ തെക്കേതില്‍ എ.വി. വിനു, കരുവാറ്റ തുളസിവിളാകം വീട്ടില്‍ മാധവനുണ്ണിത്താന്‍ എന്നിവരാണ് പ്രതികള്‍. ടി.ആര്‍. അജിത്കുമാര്‍ ക്ഷേത്രം ഭരണസമിതി പ്രസിഡന്‍റും മുകേഷ് ഗോപിനാഥ് മുന്‍ സെക്രട്ടറിയും എ.വി. അനു ഭരണസമിതി സെക്രട്ടറിയും മാധവനുണ്ണിത്താന്‍ ട്രഷററുമാണ്. പ്രതികള്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് വിശ്വാസികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ ഇടപെടലിലാണ് കേസ് അന്വേഷണം മുന്നോട്ട് പോയത്.
ക്ഷേത്രത്തില്‍നിന്ന് ഒരുകിലോ ചെമ്പ് പോലും മോഷണം പോയിട്ടില്ളെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ടി.ആര്‍. അജിത്കുമാര്‍ മാധ്യമത്തോട് പറഞ്ഞു. മോഷണം നടന്നുവെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ചെമ്പിന്‍െറ അളവ് തിട്ടപ്പെടുത്തിയിട്ടാവണം മോഷണം സ്ഥിരീകരിക്കാന്‍. അളവെടുക്കാതെ കേസെടുക്കരുതെന്ന് ക്ഷേത്ര ഭരണസമിതി ആവശ്യപ്പെട്ടിട്ടും പൊലീസ് അതിന് തയാറായില്ല. ഭരണസമിതി അളവെടുക്കുകയും മോഷണ ആരോപണം വ്യാജമാണെന്ന് പൊതുയോഗത്തെ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്.
ക്ഷേത്രവുമായി ബന്ധമുള്ള ആരുമല്ല പരാതിക്കാര്‍. ക്ഷേത്രം പണിതീര്‍ന്നിട്ട് ഒരുവര്‍ഷത്തിലേറെയായി.
ഇപ്പോഴാണ് മോഷണ ആരോപണവും കേസും ഒക്കെ വരുന്നതെന്നും അതിന്‍െറ പിന്നില്‍ ചിലരുടെ ഗൂഢലക്ഷ്യമാണെന്നും അജിത്കുമാര്‍ പറഞ്ഞു.

മുല്ലപ്പെരിയാർ: സുപ്രീംകോടതിയിൽ കേരളത്തിനെതിരെ തമിഴ്നാടി​െൻറ ഹരജി

Posted: 01 Oct 2014 11:47 PM PDT

Image: 

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിൽ പുതിയ ഹരജി നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിനു സമീപം കേരളം അനധികൃതമായി നിര്‍മിക്കുന്ന പാര്‍ക്കിങ്​ ഗ്രൗണ്ടി​െൻറ നിര്‍മാണം  സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹരജി നൽകിയത്​.
1866-ലെ പാട്ടക്കരാര്‍ പ്രകാരം തമിഴ്നാടിനു കിട്ടിയ ഭൂമിയിലാണ്​ കേരളം പാർക്കിങ്​ ഗ്രൗണ്ട്​ നിർമിക്കുന്നതെന്ന്​ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. അനധികൃത നിര്‍മാണപ്രവര്‍ത്തനം ശ്രദ്ധയില്‍പെടുത്തിയിട്ടും പിന്മാറാന്‍ കേരള സര്‍ക്കാര്‍ തയാറായില്ലെന്നും തമിഴ്നാട് സുപ്രീം കോടതിയെ അറിയിച്ചു. കേരളത്തി​െൻറ നിർമാണ ​പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക്​ ദോഷം ​ചെയ്യു​മെന്നും തമിഴ്​നാട്​ ആരോപിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിനു സമീപമാണ്​  കേരളം  പാര്‍ക്കിങ്​ ഗ്രൗണ്ട് നിർമിക്കുന്നത്​.

മുല്ലപ്പെരിയാര്‍ കേസിലെ കോടതിവിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹരജി സുപ്രീം കോടതി പരിഗണിക്കുന്നതിനു മുമ്പാണ് തമിഴ്നാട് ഹര്‍ജി നൽകിയത്​. അവധി കഴിയുന്ന ഉടൻ ഹരജി പരിഗണിക്കണമെന്നും തമിഴ്​നാട്​ ആവശ്യ​പ്പെട്ടു.
 

ശുചീകരണ കാമ്പയിന് ഇന്ന് തുടക്കം

Posted: 01 Oct 2014 11:46 PM PDT

കാസര്‍കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛ ഭാരത് മിഷന്‍ എന്ന പേരില്‍ ദേശീയതലത്തില്‍ ശുചിത്വ കാമ്പയിന്‍ നടക്കുന്നതിന്‍െറ ഭാഗമായി ജില്ലയില്‍ ഒരു മാസക്കാലത്തെ സമഗ്ര ശുചീകരണ പരിപാടികള്‍ക്ക് വ്യാഴാഴ്ച തുടക്കമാവും. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, നഗരകാര്യം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ കീഴിലുള്ള സ്ഥാപനങ്ങളും സര്‍ക്കാറിതര സംഘടനകള്‍, യുവജന സംഘടനകള്‍, സ്വയംസഹായ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളും സംഘടനകളും ജില്ലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഫിസുകളിലും വ്യാഴാഴ്ച രാവിലെ 9.45ന് ശുചീകരണ പ്രതിജ്ഞ എടുക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ശുചീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് ഹാളില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ ഒന്നുവരെ ഓരോ ദിവസവും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ദിഷ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.
എക്സൈസ് വകുപ്പിന്‍െറ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ വാരാചരണത്തിനും ഇന്ന് തുടക്കം കുറിക്കും. രാവിലെ ഒമ്പതിന് കാസര്‍കോട് ഗെസ്റ്റ് ഹൗസില്‍നിന്നും നഗരംചുറ്റി പുതിയ ബസ്സ്റ്റാന്‍ഡ് വരെ ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തും. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്‍െറ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ ആറിന് 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഹൈസ്കൂള്‍, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസ മത്സരവും ചിത്രരചനാ മത്സരവും നടത്തും. കൂടാതെ ഒക്ടോബര്‍ എട്ടിന് ലഹരി വിരുദ്ധ ശുചിത്വ സന്ദേശ ബോധവത്കരണ വാഹനയാത്ര സംഘടിപ്പിക്കും. എക്സൈസ് വകുപ്പ്, എന്‍.എസ്.എസ് സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ്, ജൂനിയര്‍ റെഡ്ക്രോസ് എന്നിവയുടെ സഹകരണത്തോടെയാണ് വാഹനജാഥ സംഘടിപ്പിക്കുന്നത്. കാസര്‍കോട് ഗവ. കോളജില്‍നിന്നും രാവിലെ 11ന് പ്രയാണം ആരംഭിക്കും. വാഹനയാത്ര ജില്ലയിലെ വിവിധ സ്കൂളുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഗാന്ധി സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യും. വാഹനയാത്ര വൈകീട്ട് ഇരിയണ്ണി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിക്കും.
ജില്ലാതല പരിപാടിക്ക് പുറമെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ പൊതുയോഗങ്ങളും ശുചിത്വ പ്രവര്‍ത്തനങ്ങളും നടക്കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പ്ളാസ്റ്റിക് സംഭരിച്ച് നീക്കം ചെയ്യല്‍, പൊതുസ്ഥലങ്ങളുടെ ശുചീകരണം തുടങ്ങിയവ നടക്കും. അടുത്ത ആഴ്ച സ്കൂളുകളിലും കോളജുകളിലും ശുചിത്വ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. എന്‍.എസ്.എസ്, എന്‍.സി.സി, സ്കൗട്ട്, എന്‍.ജി.സി, സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റ് എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കും. സ്കൂള്‍ മൂത്രപ്പുര, കക്കൂസുകള്‍ വൃത്തിയാക്കല്‍, കാമ്പസുകളില്‍ പച്ചക്കറി-പൂന്തോട്ട നിര്‍മാണം, സ്കൂള്‍, കോളജുകളില്‍ ശുചിത്വ ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ഒക്ടോബര്‍ 12 മുതല്‍ 19 വരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ശുചിത്വ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. അയല്‍ക്കൂട്ടങ്ങളുടെ യോഗം, പ്രതിജ്ഞ, ഗൃഹസന്ദര്‍ശനം, ബാലസഭാ യോഗങ്ങള്‍, റോഡുകള്‍-വഴികള്‍-പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കല്‍, ശുചിത്വ കലാമേളകള്‍, ഗ്രാമവും നഗരവും വൃത്തിയാക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. 20 മുതല്‍ 25 വരെ അങ്കണവാടികളില്‍ ശുചിത്വ പരിപാടികള്‍, അമ്മമാരുടെ യോഗം, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ഒക്ടോബര്‍ 26ന് റസിഡന്‍സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ ശുചിത്വ ദിനാചരണം, വീടുകളില്‍ ജൈവ മാലിന്യ കമ്പോസ്റ്റ് യൂനിറ്റ് സ്ഥാപിക്കല്‍, 27ന് സര്‍ക്കാര്‍, സര്‍ക്കാറിതര ആശുപത്രികളിലെ ശുചിത്വ പരിപാടികള്‍, 28ന് ശുചിത്വ മേളകള്‍, 29ന് സാംസ്കാരിക യോഗം, 30ന് സീനിയര്‍ സിറ്റിസണ്‍മാര്‍ക്ക് ക്ളാസുകള്‍, 31ന് കുട്ടികളുടെ മൊബൈല്‍ വീഡിയോ മത്സരം എന്നീ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് ശുചിത്വ മാസാചരണ പരിപാടി സമാപിക്കും.

ഗോശ്രീ ചാത്യാത്ത് റോഡ് സൗന്ദര്യവത്കരിക്കുന്നു

Posted: 01 Oct 2014 11:36 PM PDT

കൊച്ചി: ഗോശ്രീ -ചാത്യാത്ത് റോഡില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍െറ സഹകരണത്തോടെ നടത്തുന്ന സൗന്ദര്യവത്കരണ പദ്ധതികള്‍ നാലിന് വൈകുന്നേരം നാലിന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ അറിയിച്ചു.
ടൂറിസം വകുപ്പില്‍നിന്ന് അനുവദിച്ച അഞ്ച് കോടി ഉപയോഗിച്ചാണ് സൗന്ദര്യവത്കരണം. ഗോശ്രീ ഒന്നാം പാലം മുതല്‍ ചാത്യാത്ത് പള്ളിവരെയുള്ള 1.8 കിലോമീറ്റര്‍ ദൂരത്തിലാണ് സൗന്ദര്യവത്കരണം നടത്തുന്നത്. ഗോശ്രീ ചാത്യാത്ത് റോഡിലെ മനോഹരമായ കായല്‍കാഴ്ച ഈ പ്രദേശത്തെ ടൂറിസം രംഗത്ത് പുതിയ ചുവടുവെപ്പായിമാറുമെന്നും ഫിഷിങ് ഡോക്കുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയില്‍ ഫ്ളോട്ടിങ് റസ്റ്റാറന്‍റുകളും കഫ്റ്റേരിയ, ബംബര്‍ ബോട്ടുകള്‍ എന്നിവയും സജ്ജമാക്കും. ഗോശ്രീപാലത്തിന് സമീപത്തുനിന്നാരംഭിക്കുന്ന ആദ്യ 800 മീറ്ററിനെ സോണ്‍ ഒന്നായും അതിനടുത്ത 600 മീറ്ററിനെ സോണ്‍ രണ്ടായും പിന്നിടുള്ള 400 മീറ്ററിനെ സോണ്‍ മൂന്നായിതിരിച്ചുമാണ് സൗന്ദര്യവത്കരണം. ഓരോ സോണുകള്‍ക്കും പ്രത്യേകനിറങ്ങളും പ്രത്യേക രീതികളിലുള്ള ഇരിപ്പിടങ്ങളും സജ്ജമാക്കും. ഓരോ സോണിലും പ്രത്യേകതരത്തിലുള്ള കാഴ്ചകള്‍ കാണാന്‍ സൗകര്യപ്പെടുന്ന തരത്തിലുള്ള ക്രമീകരണങ്ങളായിരിക്കും ഉണ്ടാവുക. മൂന്നാം സോണില്‍മാത്രമായിരിക്കും ഹോട്ടലുകളും റസ്റ്റാറന്‍റുകളുമുണ്ടാവുക. രണ്ടാം സോണില്‍ സ്കേറ്റിങിനും പാര്‍ക്കിങിനുമുള്ള സംവിധാനങ്ങളുമുണ്ടാവും.
ഒന്നാം സോണില്‍ മത്സ്യബന്ധനത്തിനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ആണ്. വാര്‍ത്താസമ്മേളനത്തില്‍ എഫ്.ഐ.ടി മാനേജിങ് ഡയറക്ടര്‍ അസിം ഇസ്മഈല്‍, മഹേഷ് ജി എന്നിവരും പങ്കെടുത്തു.

തര്‍ക്കം പരിഹരിക്കാതെ ന്യായവില ഉയര്‍ത്തല്‍; റിയല്‍ എസ്റ്റേറ്റ് മേഖല സ്തംഭിക്കും

Posted: 01 Oct 2014 11:30 PM PDT

കൊച്ചി: ഭൂമിയുടെ ന്യായവില സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാതെ, 50 ശതമാനം വര്‍ധന പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കനത്ത തിരിച്ചടിയാകും. ഇപ്പോള്‍തന്നെ തളര്‍ന്ന റിയല്‍ എസ്റ്റേറ്റ് രംഗം പൂര്‍ണ സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയെന്നതാകും പുതിയ പരിഷ്കാരത്തിന്‍െറ ഫലമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വരുമാന വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും ഫലത്തില്‍, രജിസ്ട്രേഷന്‍ വരുമാനം കുത്തനെ ഇടിയാനാണ് ഇടയാക്കുക.
2010ലാണ് ഭൂമിക്ക് ന്യായവില നിര്‍ണയിച്ച് ഉത്തരവായത്. അന്ന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു വിലനിര്‍ണയം. എറണാകുളത്ത് റോഡ് സൈഡിലുള്ള ഭൂമിക്ക് എട്ടുലക്ഷം രൂപ ന്യായവില നിശ്ചയിച്ചപ്പോള്‍ ഉള്‍റോഡിലുള്ള ഭൂമിക്ക് 25 ലക്ഷം വരെ ന്യായവില നിശ്ചയിച്ച സംഭവങ്ങളുണ്ട്. ഇത്തരം ഭൂമി വില്‍ക്കുമ്പോള്‍, രജിസ്ട്രേഷന്‍ വകുപ്പ് നിശ്ചയിച്ച വിലയില്‍ കുറച്ച് ആധാരം എഴുതാന്‍ കഴിയില്ല. ഇതിന്‍െറ ആറ് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ടുശതമാനം രജിസ്ട്രേഷന്‍ ചാര്‍ജും നല്‍കുകയും വേണം. ന്യായവില സംബന്ധിച്ച് ഒട്ടനവധി പരാതികളും ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ പരാതികള്‍ പരിഹരിക്കാതെയാണ് ന്യായവില 50 ശതമാനം വീണ്ടും വര്‍ധിപ്പിച്ചത്. ഇതോടെ 25ലക്ഷം രൂപ ന്യായവില നിശ്ചയിച്ചിരുന്ന ഭൂമിക്ക് 37.5 ലക്ഷം രൂപയാകും. യഥാര്‍ഥത്തില്‍പോലും ഇത്രയും വിലയില്ലാത്ത സ്ഥലങ്ങളിലെ വസ്തു ഇടപാട് പൂര്‍ണമായി നിലക്കുകയും ചെയ്യും.
നേരത്തേ സംസ്ഥാനത്ത് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്നുതരം സ്റ്റാമ്പ് ഡ്യൂട്ടിയാണ് ഈടാക്കിയിരുന്നത്. അന്ന് 13.5 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ടുശതമാനം രജിസ്ട്രേഷന്‍ ഫീസുമായിരുന്നു ചുമത്തിയിരുന്നത്. തുക കുറക്കുന്നതിന് ആധാരത്തില്‍ വില കുറച്ച് കാണിക്കല്‍ വ്യാപകമായതോടെ സ്റ്റാമ്പ് ഡ്യൂട്ടി ഒമ്പതുശതമാനവും രജിസ്ട്രേഷന്‍ ഫീസ് രണ്ട് ശതമാനവുമായി കുറച്ചിരുന്നു. പിന്നീട് സ്റ്റാമ്പ് ഡ്യൂട്ടി ആറുശതമാനം രജിസ്ട്രേഷന്‍ ഫീസ് രണ്ടുശതമാനം എന്നിങ്ങനെ സംസ്ഥാനത്തൊട്ടാകെ നിരക്ക് ഏകീകരിക്കുകയും ചെയ്തു. ഇതിന്‍െറ ഫലമായി സര്‍ക്കാറിന് വരുമാനം വര്‍ധിക്കുകയാണ് ചെയ്തതെന്ന് അന്ന് ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
പുതിയ സാഹചര്യത്തില്‍, പരാതികള്‍ പരിഹരിക്കാതെ ന്യായവില കുത്തനെ ഉയര്‍ത്തിയത് വീണ്ടും വരുമാന നഷ്ടത്തിന് ഇടയാക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഏറ്റവുമധികം വസ്തു ഇടപാട് നടക്കുന്ന ഇടപ്പള്ളി നോര്‍ത്, തൃക്കാക്കര, മരട് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ ഏതാനും മാസങ്ങളായി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയോളം വസ്തു ഇടപാടുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
വസ്തു ഇടപാട് സംബന്ധിച്ച കരാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനതന്നെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് കനത്ത തിരിച്ചടിയായിരുന്നു. കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഡ്വാന്‍സ് തുകയുടെ രണ്ടുശതമാനം രജിസ്ട്രേഷന്‍ഫീസായി നല്‍കണമെന്നും വ്യവസ്ഥ വെച്ചിരുന്നു.
വസ്തു ആധാരം ചെയ്യുമ്പോള്‍ വീണ്ടും രണ്ടുശതമാനം രജിസ്ട്രേഷന്‍ ഫീസ് നല്‍കണം.
ഇത് ഇരട്ട നികുതിയുടെ ഫലമാണ് ഉണ്ടാക്കുന്നത്. ഇതിനെക്കാളേറെ, കരാറിലേര്‍പ്പെടുന്നവര്‍ നേരിട്ടത്തെി രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയാണ് റിയല്‍ എസ്റ്റേറ്റ് മേഖലക്ക് തിരിച്ചടിയായത്. സംസ്ഥാനത്ത് ഏറ്റവുമധികം വസ്തു ഇടപാട് നടക്കുന്നത് പ്രവാസികളുമായി ബന്ധപ്പെട്ടാണ്. സാധാരണഗതിയില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോഴാണ് പ്രവാസികള്‍ നാട്ടിലത്തെുക. പിതാവിന്‍െറയോ മറ്റോ പേരില്‍ കരാര്‍ ഒപ്പിടുകയും പിന്നീട് നാട്ടിലത്തെി സ്വന്തം പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു പതിവ്. പുതിയ സാഹചര്യത്തില്‍, ആരുടെ പേരിലാണോ കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അയാളുടെ പേരില്‍ മാത്രമേ ഭൂമി ആധാരം ചെയ്യാനാവൂ. കരാര്‍ രജിസ്റ്റര്‍ ചെയ്തില്ളെങ്കില്‍, വസ്തു ഇടപാട് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നാല്‍ അഡ്വാന്‍സ് തുക നിയമപരമായി തിരിച്ചുവാങ്ങാനും കഴിയില്ല.
ഈ നിബന്ധന നിലവില്‍ വന്നതോടെ വസ്തു ഇടപാട് നിലച്ചതിനത്തെുടര്‍ന്ന് ആധാരമെഴുത്തുകാര്‍തന്നെ പോംവഴി കണ്ടത്തെിയിരുന്നു.
പഴയതുപോലെ രജിസ്റ്റര്‍ ചെയ്യാതെ കരാര്‍ എഴുതുകയും അഡ്വാന്‍സ് തുകക്ക് ബദലായി പണം കടംവാങ്ങിയതായി കാണിക്കുന്ന പ്രോനോട്ടോ ചെക്കോ കൈമാറുകയുമായിരുന്നു രീതി.
അതിനിടെയാണ് ന്യായവില കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. ഇത് റിയല്‍ എസ്റ്റേറ്റ് മേഖലയെ സ്തംഭിപ്പിക്കുന്നതിലേക്ക് നയിക്കും.

നിര്‍വീര്യമാക്കല്‍ നടപടികള്‍ക്ക് തുടക്കമായി

Posted: 01 Oct 2014 11:26 PM PDT

മണ്ണാര്‍ക്കാട്: തത്തേങ്ങലത്തെ എന്‍ഡോസള്‍ഫാന്‍ ജനകീയ സഹകരണത്തോടെ നീക്കം ചെയ്യാന്‍ തീരുമാനമായി. ബുധനാഴ്ച വൈകുന്നേരം തെങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ കലക്ടറുടെയും സ്ഥലം എം.എല്‍.എയുടെയും നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ ബോധവത്കരണ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
കാസര്‍കോട് പ്ളാന്‍േറഷന്‍െറ വിവിധ തോട്ടങ്ങളില്‍ സൂക്ഷിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി അത്യാധുനിക ബാരലിലേക്ക് മാറ്റി നിറക്കുന്നതിന്‍െറ വീഡിയോ ദൃശ്യങ്ങള്‍ ജനങ്ങളുടെ ആശങ്കയകറ്റുന്നതിനു വേണ്ടി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ വരുത്തിവെച്ച ദുരിതത്തിന്‍െറ തീവ്രതയെ കുറിച്ച് പഠിക്കാന്‍ നടപടികള്‍ വേണമെന്നും ദുരന്ത ബാധിതരെന്ന് കരുതുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എന്‍ഡോസള്‍ഫാന്‍ സുരക്ഷിതമായി മാറ്റുന്നതിനാണ് പ്രഥമ പരിഗണനയെന്നും മറ്റുവിഷയങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍ അടിയന്തരമായി കൊണ്ടുവരുമെന്നും എം.എല്‍.എയും ജില്ലാ കലക്ടറും യോഗത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 12ന് രാവിലെ 10മണിയോടെ ബാരല്‍ മാറ്റി നിറക്കല്‍ പ്രക്രിയ ആരംഭിക്കും. ഇത് സുരക്ഷിതമായി പൂര്‍ത്തിയാക്കിയാല്‍ ഡിസംബര്‍ 12നകം ബാരലുകള്‍ നിര്‍വീര്യമാക്കുന്നതിന് സംസ്ഥാനത്തിന് പുറത്തുളള ലീബിലേക്ക് കൊണ്ടുപോവാനാണ് ധാരണ. യോഗത്തില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
അസി. നോഡല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് ഹാഷിം ക്ളാസെടുത്തു. ജില്ലാ കലക്ടര്‍ കെ. രാമചന്ദ്രന്‍, സബ് കലക്ടര്‍ പി.ബി. നൂഹ്ബാവ, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു രാധാകൃഷ്ണന്‍, ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. അലി, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ എ.പി. പാര്‍വ്വതി, ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ ലിസമാത്യു, പൊലീസ് എസ്.ഐ ദീപക്കുമാര്‍, തഹസില്‍ദാര്‍ പി. ഗോപാലകൃഷ്ണന്‍, പ്ളാന്‍േറഷന്‍ കോര്‍പ്പറേഷന്‍ മാനേജര്‍ യു. സജീവന്‍, പി. അഹമ്മദ് അഷറഫ്, കുറുപ്പ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മജീദ് തെങ്കര, കെ. സമദ്, അച്ചന്‍ മാത്യു, ബാബു, ശിവദാസന്‍, സുരേന്ദ്രന്‍, ചന്ദ്രന്‍, ഭാസ്കരന്‍ മുണ്ടക്കണ്ണി എന്നിവര്‍ സംസാരിച്ചു.

എയര്‍ ഇന്ത്യ മലപ്പുറം ഓഫിസ് പൂട്ടുന്നത് മറ്റിടങ്ങളിലെ നഷ്ടത്തിന്‍െറ പേരില്‍

Posted: 01 Oct 2014 11:23 PM PDT

മലപ്പുറം: പ്രവാസികള്‍ കൂടുതലുള്ള മലപ്പുറത്തെ എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ഓഫിസ് അടച്ചുപൂട്ടുന്നത് മറ്റു സ്ഥലങ്ങളിലെ നഷ്ടത്തിന്‍െറ പേരില്‍. യൂറോപ്യന്‍ സെക്ടറിലടക്കം എയര്‍ ഇന്ത്യക്കുണ്ടാകുന്ന കനത്ത നഷ്ടത്തിന്‍െറ പശ്ചാത്തലത്തില്‍ ചെലവ് കുറക്കുന്നതിനായാണ് മലപ്പുറം ഓഫിസ് അടച്ചുപൂട്ടുന്നത്.
നഷ്ടം കുറക്കുന്നതിന്‍െറ ഭാഗമായി ആദ്യഘട്ടത്തില്‍ ചെറുനഗരങ്ങളിലെയും പിന്നീട് വന്‍നഗരങ്ങളിലെയും ഓഫിസുകള്‍ അടച്ചുപൂട്ടാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. തുടര്‍ന്ന് വിമാനത്താവളങ്ങളിലെ ഓഫിസുകളും ഒഴിവാക്കി പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ് ശ്രമം.
നഷ്ടത്തിലുള്ള ഓഫിസുകള്‍ ആദ്യഘട്ടത്തില്‍ പൂട്ടുന്നതിന് പകരം ലാഭകരമായി പ്രവര്‍ത്തിക്കുന്ന മലപ്പുറത്തെ ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ നഷ്ടത്തിലുള്ള നിരവധി ഓഫിസുകളുണ്ടായിട്ടും മലപ്പുറം ഓഫിസ് അടച്ചുപൂട്ടുന്നത് എയര്‍ ഇന്ത്യയുടെ അവഗണനയുടെ ഭാഗമായിട്ടാണെന്നാണ് ആക്ഷേപം. ദിനേന 150ഓളം പേര്‍ ആശ്രയിക്കുന്ന ഓഫിസ് 2014 ഡിസംബര്‍ 31 മുതല്‍ പ്രവര്‍ത്തനം നിര്‍ത്താനാണ് തീരുമാനം. ഇതിന്‍െറ മുന്നോടിയായി ചെന്നൈ മീനമ്പാക്കത്തെ എയര്‍ ഇന്ത്യ ഓഫിസില്‍നിന്നുള്ള നോട്ടീസ് കഴിഞ്ഞ ദിവസം കെട്ടിട ഉടമക്ക് ലഭിച്ചു.
ഓഫിസ് ഇല്ലാതാകുന്നതോടെ ഇവിടെനിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കായി ഇനി കോഴിക്കോട്ടെ ഓഫിസിനെ ആശ്രയിക്കേണ്ടി വരും. മലപ്പുറത്തെ ഓഫിസ് കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കുകയാണ് ചെയ്യുക. ടിക്കറ്റ് കണ്‍ഫര്‍മേഷന്‍, റീ ബുക്കിങ്, റീ റൂട്ടിങ് എന്നിവക്കുള്ള സൗകര്യവും മലപ്പുറം ഓഫിസിലുണ്ട്. സംസ്ഥാനത്ത് മലപ്പുറത്തിന് പുറമെ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലാണ് എയര്‍ ഇന്ത്യയുടെ ഓഫിസുള്ളത്. കണ്ണൂര്‍, തൃശൂര്‍ ഓഫിസുകളും പൂട്ടാന്‍ നീക്കമുണ്ട്. ബുക്കിങ് ഓഫിസ് പൂട്ടാന്‍ നേരത്തേതന്നെ നീക്കമുണ്ടായിരുന്നെങ്കിലും പ്രതിഷേധം കാരണം നീട്ടിവെക്കുകയായിരുന്നു.
ഓഫിസ് പൂട്ടാനുള്ള തീരുമാനം പിന്‍വലിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കേരള പ്രവാസി ലീഗ് ഭാരവാഹികള്‍ അറിയിച്ചു.

ഏഷ്യൻ ഗെയിംസ്​: കബഡിയിൽ ഇന്ത്യൻ പുരുഷ,വനിതാ ടീമുകൾ ഫൈനലിൽ

Posted: 01 Oct 2014 11:21 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ്​ കബഡിയിൽ ഇന്ത്യൻ പുരുഷ,വനിതാ ടീമുകൾ ഫൈനലിൽ കടന്നു.
സെമി ഫൈനലിൽ   ആതിഥേയരായ ദക്ഷിണകൊറിയ​യെ 36–25 ന്​ പരാജയപ്പെടുത്തിയാണ്​ ഇന്ത്യ പുരുഷ വിഭാഗം ഫൈനലിൽ കടന്നത്​.
വനിതാ വിഭാഗം സെമി ഫൈനലില്‍ ഇന്ത്യ തായ്‌ലന്റിനെ 41^28 ന് തോല്‍പ്പിച്ചു. നിലവി​ലെ ചാമ്പ്യന്മാരായ ഇന്ത്യ ഫൈനലില്‍ ഇറാനെ നേരിടും. .

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പുതിയ ഉത്തരവും അട്ടിമറിക്കാന്‍ നീക്കം

Posted: 01 Oct 2014 11:21 PM PDT

മാനന്തവാടി: വിദേശ പൗരന്‍െറ ഉടമസ്ഥതയിലുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പുതിയ ഉത്തരവും അട്ടിമറിക്കാന്‍ നീക്കം.
66857 എല്‍ 3 2013 നമ്പര്‍ ഉത്തരവ് പ്രകാരം 30.12.13നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.
എല്‍.ബി (ബി) 449905/13 നമ്പര്‍ പ്രകാരം ഈ ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ളെന്ന് 2013 നവംബര്‍ ആറിന് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയും കത്ത് നല്‍കിയിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തിലാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്തിമ ഉത്തരവ് ഇറക്കിയത്. 'എസ് ചീറ്റ് ഫോര്‍ ഫീച്ചര്‍ ആക്ട്' പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാണ് ഉത്തരവ്.
വിദേശ പൗരന്‍ ഉള്‍പ്പെടുന്ന കേസുകളില്‍ ഈ നിയമമനുസരിച്ചാണ് നടപടികള്‍ എടുക്കുക. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒ.എസ് 4/2006 നമ്പര്‍ പ്രകാരം ബത്തേരി സബ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ചൂണ്ടിക്കാട്ടിയാണ് ഭൂമി ഏറ്റെടുക്കുന്നത് അധികൃതര്‍ വൈകിപ്പിക്കുന്നത്.
എന്നാല്‍, സ്ഥലം ഏറ്റെടുത്ത് കേസ് തീരുന്നതുവരെ റിസീവറെ ഏല്‍പിക്കാന്‍ വ്യവസ്ഥയുണ്ട്.
എന്നാല്‍, റവന്യൂ വകുപ്പിലെ ഒരു വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ഉത്തരവ്തന്നെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
ജി.16909/11 നമ്പര്‍ പ്രകാരം 9.9.13ന് സ്ഥലം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ സബ് കലക്ടറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്തന്നെ ഇപ്പോള്‍ കാണാനില്ളെന്നാണ് പറയുന്നത്. ആലത്തൂരിലെ 274 ഏക്കര്‍ ഭൂമിയാണ് ജുവര്‍ട്ട് വാനിങ്ങന്‍ സായിപ്പിന്‍െറ കൈവശമുണ്ടായിരുന്നത്.
ഇതില്‍ 19 ഏക്കര്‍ കാരുണ്യ നിവാസിന് നല്‍കി. 33 ഏക്കര്‍ കോഴിക്കോട് സ്വദേശിക്ക് നല്‍കി.
ഇവര്‍ക്ക് മുഴുവന്‍ സ്ഥലവും വില്‍ക്കാന്‍ കരാര്‍ എഴുതിയിരുന്നു. എന്നാല്‍, ഇപ്പോഴും 274 ഏക്കര്‍ ഭൂമിക്കാണ് റവന്യൂ നികുതി ഈടാക്കുന്നത്. 2006ലാണ് ദത്തുപുത്രനായ മൈക്ക്ള്‍ ഫ്രോയിഡ് ഈശ്വറിന് സ്ഥലം ദാനം ചെയ്തതായി രേഖകളുണ്ടാക്കിയത്.
ഫെറ, ഫെമ നിയമപ്രകാരം രക്തബന്ധമുള്ളയാള്‍ക്ക് മാത്രമേ വിദേശ പൗരന് സ്വത്ത് ദാനം ചെയ്യാന്‍ കഴിയൂ.
ഈശ്വര്‍ തട്ടിപ്പിലൂടെയാണ് സ്ഥലം കൈക്കലാക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനെതിരെ 2012 മാര്‍ച്ച് എട്ടിന് വാനിങ്ങന്‍ സായിപ്പ് മൈസൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ പിറ്റേ ദിവസം സായിപ്പ് മരിക്കുകയും ചെയ്തു. ഇതോടെയാണ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യമുയര്‍ന്നത്.
ഈ ആവശ്യമുന്നയിച്ച് കര്‍മസമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തിയിരുന്നു.
എന്നാല്‍, പുതിയ സാഹചര്യത്തില്‍ കര്‍മ സമിതിയും മറ്റ് സംഘടനകളും മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്.

പൊലീസ് തിരയുന്ന പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റേഷനുതൊട്ടടുത്ത് വാര്‍ത്താസമ്മേളനം നടത്തി

Posted: 01 Oct 2014 11:18 PM PDT

കോഴിക്കോട്: വിജിലന്‍സ് കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിചേര്‍ക്കപ്പെട്ട വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പൊലീസ് സ്റ്റേഷന് മൂക്കിന് താഴെ വാര്‍ത്താസമ്മേളനം നടത്തിയിട്ടും പൊലീസ് അനങ്ങിയില്ല. അഴിമതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റസിയ ഇബ്രാഹിമാണ് ബുധനാഴ്ച വൈകീട്ട് കൊടുവള്ളി പൊലീസ് സ്റ്റേഷന്‍െറ നൂറു മീറ്റര്‍ മാത്രം അകലെയുള്ള കൊടുവള്ളി പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഏതാനും ദിവസം ഒളിവിലായിരുന്ന ഇവര്‍ ഒൗദ്യോഗിക വാഹനത്തില്‍ എത്തി വാര്‍ത്താസമ്മേളനം നടത്തി മടങ്ങിപ്പോയിട്ടും കൊടുവള്ളി പൊലീസിന് കുലുക്കമുണ്ടായില്ല. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച പ്രതി ഒളിവിലാണെന്നായിരുന്നു ഇതുവരെ പൊലീസിന്‍െറ നിലപാട്. 'പ്രതി' പൊലീസ് സ്റ്റേഷന്‍െറ തൊട്ടടുത്തുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചപ്പോള്‍ 'വാര്‍ത്താസമ്മേളനം നടത്തിക്കോട്ടെ, അറസ്റ്റ് ചെയ്യുന്നില്ല, അന്വേഷണം തുടങ്ങിയിട്ടല്ളേ ഉള്ളൂ' എന്നായിരുന്നു കൊടുവള്ളി എസ്.ഐയുടെ മറുപടി. ഇതോടെ, പ്രതിയെ കൊടുവള്ളി പൊലീസ് സംരക്ഷിക്കുകയാണെന്ന എല്‍.ഡി.എഫ് ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കയാണ്. റസിയ ഒളിവിലാണെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നുമാണ് കൊടുവള്ളി പൊലീസ് ഇതുവരെ പറഞ്ഞിരുന്നത്. ബന്ധുവിന്‍െറ വിവാഹച്ചടങ്ങില്‍പോലും പങ്കെടുക്കാതിരുന്ന ഇവര്‍ രണ്ടുദിവസം വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ താമസിച്ചതായി നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ അറിയിച്ചിരുന്നു.
ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമാണ് പൊലീസ് കഴിഞ്ഞ ദിവസം വരെ പൊതുപ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടി. പ്രസിഡന്‍റിന്‍െറ അറസ്റ്റും രാജിയും ആവശ്യപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് എല്‍.ഡി.എഫ് കൊടുവള്ളിയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇരിക്കവെയാണ് 'ഒന്നും' അറിയാത്തതുപോലെ അവര്‍ വാര്‍ത്താസമ്മേളനത്തിനത്തെിയത്. പഴയ ബസ്സ്റ്റാന്‍ഡിലെ പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിച്ച് ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കുന്നതിന്‍െറ ശിലാസ്ഥാപന ചടങ്ങിന് വഴിവിട്ട് പണം ചെലവഴിച്ചതായാണ് വിജിലന്‍സ് കണ്ടത്തെല്‍.
ഉദ്ഘാടന പരിപാടികള്‍ക്ക് പഞ്ചായത്തുകള്‍ക്ക് ഒരു ലക്ഷം രൂപയിലധികം ചെലവഴിക്കാന്‍ അനുമതിയില്ളെന്നിരിക്കെ ശിലാസ്ഥാപനത്തിന് ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ടതായി വിജിലന്‍സ് കണ്ടത്തെിയിരുന്നു. കൊടുവള്ളിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ കളരാന്തിരി അരിപ്പൊയില്‍ അബ്ദുല്‍ ഗഫൂറാണ് കൃത്യമായ രേഖകള്‍ സഹിതം വിജിലന്‍സില്‍ പരാതി നല്‍കിയത്. ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം പഞ്ചായത്ത് ഓഫിസില്‍നിന്ന് മുഴുവന്‍ രേഖകളും സംഘടിപ്പിച്ച് വിജിലന്‍സിന് കൈമാറുകയായിരുന്നു. തുടര്‍ന്ന്, കൃത്യമായ രേഖകള്‍ ഉള്ളതിനാല്‍ പഞ്ചായത്ത് പ്രസിഡന്‍റടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന വിജിലന്‍സ് അതോറിറ്റി റൂറല്‍ എസ്.പിക്ക് നിര്‍ദേശം നല്‍കി.
റസിയ ഇബ്രാഹിമിനു പുറമെ, പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രേഖ, പഞ്ചായത്ത് മുന്‍ സെക്രട്ടറി അജിത റാണി എന്നിവരും പ്രതികളാണ്. ഇവരില്‍ അജിത റാണി ജീവിച്ചിരിപ്പില്ല. റസിയയും രേഖയും ചേര്‍ന്നാണ് അഡ്വ. പി.എം. ഹനീഫ മുഖേന ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചത്. എന്നാല്‍, രേഖകളിലെ ഒപ്പ് തന്‍േറതല്ളെന്ന കാരണത്താല്‍ രേഖ ഹനീഫക്കുപകരം മറ്റൊരു അഭിഭാഷകനെ നിയമിച്ചു.
പഞ്ചായത്ത് പ്രസിഡന്‍റിന് നിരവധി ഒൗദ്യോഗിക പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ മാനുഷിക പരിഗണന കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് നിരീക്ഷിച്ച കോടതി, കേസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റുകയായിരുന്നു. റോഡ് നിര്‍മാണം, തെരുവുവിളക്ക് സ്ഥാപിക്കല്‍ തുടങ്ങി വിവിധ നിര്‍മാണവുമായി ബന്ധപ്പെട്ട് റസിയക്കെതിരെ ആറോളം പരാതികള്‍ വിജിലന്‍സില്‍ നിലവിലുണ്ട്.

പഴുതടച്ച സുരക്ഷ; ഒന്നര ലക്ഷത്തോളം പേരെ തിരിച്ചയച്ചു

Posted: 01 Oct 2014 10:57 PM PDT

Image: 

ജിദ്ദ: ഭക്തിയുടെ നിറവില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സൗദി സുരക്ഷാ വിഭാഗം അനിതര സാധാരണമായ സന്നാഹങ്ങളുമായി മക്കയിലേക്കുള്ള പാതകളില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. ഏതാനും ദിവസങ്ങളിലായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമാക്കിയ സുരക്ഷാപരിശോധന ഹജ്ജിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോള്‍ പാരമ്യത്തിലത്തെി. മതിയായ രേഖകളില്ലാതെ ഹജ്ജിനത്തെുന്ന അനധികൃത തീര്‍ഥാടകര്‍ക്ക് മക്കയിലേക്ക് കടക്കാനുള്ള എല്ലാ വഴികളും കൊട്ടിയടച്ചതോടെ പിടിയിലായത് 1,45,000 ത്തിലധികം പേരാണെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പിടിയിലായവരുടെ കണക്കാണിത്. ഇതോടെ ഹജ്ജ്മന്ത്രാലയത്തിന്‍െറ ‘അനുമതി പത്രമില്ലാതെ ഹജ്ജില്ല’ എന്ന പ്രമേയത്തിന് സുരക്ഷാസേന അക്ഷരാര്‍ഥത്തില്‍ അര്‍ഥം നല്‍കുകയായിരുന്നു.
എന്തു ത്യാഗം ചെയ്തും അനധികൃത തീര്‍ഥാടകര്‍ പുണ്യ നഗരിയിലേക്ക് പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനത്തിലാണ് സുരക്ഷാവിഭാഗം. നിയമപരമായി ഹജ്ജിനത്തെിയ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ക്ക് സുഗമമായ പാതയൊരുക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് സുരക്ഷാ സേനാ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ മുതല്‍ ആഭ്യന്തര തീര്‍ഥാടകരുടെ മക്കയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുമെന്നിരിക്കെ പുണ്യനഗരിയിലേക്കുള്ള പ്രവേശകവാടങ്ങളില്‍ സുരക്ഷാ പരിശോധനകളും ശക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ചെക്ക്പോയിന്‍്റുകളില്‍ വാഹനത്തിരക്കേറുന്നതോടെ പരിശോധനയില്‍ അയവുവരുന്നത് കാരണം നിരവധി അനധികൃത തീര്‍ഥാടകര്‍ പുണ്യനഗരിയിലത്തൊറുണ്ടായിരുന്നു. എന്നാല്‍ വാഹന പരിശോധനക്ക് അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ഒരു വാഹനവും പരിശോധിക്കപ്പെടാതെ അതിര്‍ത്തി കടക്കുകയില്ളെന്ന് സുരക്ഷാസേന ഉറപ്പ് വരുത്തിയിട്ടുണ്ട്. പരിശോധനക്കുള്ള സമയം കുറച്ചുകൊണ്ടാണ് സേന ഈ നേട്ടം കൈവരിച്ചത്.
മക്കയിലേക്കുള്ള കവാടങ്ങളിലെല്ലാം പഴുതടച്ച പരിശോധനകളാണ് നടന്നുവരുന്നത്. തലസ്ഥാനമായ റിയാദ് അടക്കം വിവിധ ഭാഗങ്ങളില്‍നിന്നത്തെുന്ന ധാരാളം തീര്‍ഥാടകരുടെ പ്രവേശകവാടമായ ത്വാഇഫിലെ അല്‍ ഹദാ, അല്‍ ബുഹൈത എന്നീ വഴികളിലെല്ലാം നിരവധി പേരാണ് പിടിയിലായത്. സാധാരണ വസ്ത്രം ധരിച്ച് മക്കയിലേക്ക് മലനിരകളിലൂടെയും മറ്റും പ്രവേശിക്കാന്‍ ശ്രമിച്ചവരും പിടിയിലായിട്ടുണ്ട്. ഇഹ്റാം വസ്ത്രങ്ങള്‍ക്ക് മുകളില്‍ സാധാരണ വസ്ത്രമണിഞ്ഞത്തെിയവരും പിടിയിലായവരില്‍പ്പെടുമെന്ന് സുരക്ഷാവിഭാഗം അറിയിച്ചു. അനുമതി പത്രമില്ലാതെ അല്‍ഹദ വഴി കുടുംബ സമേതം ഹജ്ജിനത്തെിയവരെയും തിരിച്ചയച്ചു. മരുഭൂമി താണ്ടിയത്തെിയ അനേകമാളുകളും സുരക്ഷാ സേനയുടെ പിടിയിലകപ്പെട്ടു.
ത്വാഇഫില്‍ നിന്ന് മക്കയിലേക്ക് പ്രവേശിക്കുന്ന അസൈ്സല്‍, അല്‍ഹദ, അല്‍മുഹമ്മദിയ എന്നീ മുഖ്യകവാടങ്ങളെല്ലാം സുരക്ഷാസേനയുടെ പൂര്‍ണനിയന്ത്രണത്തിലാണ്. അതോടൊപ്പം മലയിടുക്കുകളിലൂടെയും മറ്റും നുഴഞ്ഞു കടക്കാന്‍ ശ്രമിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച 20,000 ത്തിലധികം പേര്‍ കഴിഞ്ഞ നാളുകളില്‍ പിടിയിലായി.
മദീനയില്‍നിന്ന് യാമ്പുവഴി അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 3500 ഓളം പേരെ പിടികൂടിയതായി മദീന മേഖല സുരക്ഷാവിഭാഗം അറിയിച്ചു. 655 ഓളം വാഹനങ്ങളും തിരിച്ചുവിട്ടു. ജിദ്ദക്കടുത്ത റാബിഗില്‍ നിന്ന് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 1300 ഓളം പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായി. താമസ തൊഴില്‍നിയമം ലംഘിച്ച് കഴിഞ്ഞിരുന്നവരും ഇക്കൂട്ടത്തിലുള്ളതായി പൊലീസ് മേധാവി ഡോ. ആതി അല്‍ ഖുറശി പറഞ്ഞു.
ജിദ്ദയില്‍നിന്ന് മക്കയിലേക്കുള്ള പ്രവേശകവാടത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചെക്ക് പോയിന്‍റുകള്‍ വെട്ടിച്ച് ഒളിഞ്ഞു മക്കയിലേക്ക് കടക്കാന്‍ അനധികൃത തീര്‍ഥാടകര്‍ നടത്തുന്ന നിരവധി രീതികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി മനസ്സിലാക്കിയിട്ടുണ്ടെന്നും ഒരുതരത്തിലുമുള്ള നുഴഞ്ഞുകയറ്റവും അനുവദിക്കുകയില്ളെന്നും മക്കാ മേഖലാ പൊലീസ് മേധാവി കേണല്‍ അബ്ദുല്‍അസീസ് അസ്സൂലി പറഞ്ഞു.
‘തസ്രീഹി’ല്ലാത്ത തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്ന വാഹന ഉടമകളും ഡ്രൈവര്‍മാരും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കി. പിടികൂടുന്ന വിദേശികളെ നാടുകടത്തുകയും അടുത്ത 10 വര്‍ഷത്തേക്ക് രാജ്യത്തേക്കുള്ള പ്രവേശം തടയുകയും ചെയ്യും. സ്വദേശി ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും പിഴയോടൊപ്പം ജയില്‍ ശിക്ഷയും ലഭിക്കുമെന്നും സുരക്ഷാവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി മുന്നറിയിപ്പ് അവഗണിച്ച് അനധികൃതമായി മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ പിടിയിലാകുമെന്നുറപ്പാണ്. ഹജ്ജിന്‍െറ  തലേദിവസം അനുഭവപ്പെടുന്ന തിരിക്കില്‍ മക്കയിലേക്ക് കടക്കാമെന്ന വ്യാമോഹവും വെറുതെ. അനധികൃത തീര്‍ഥാടകരെ പിടികൂടാനുള്ള എല്ലാവിധ സംവിധാനങ്ങളോടെയും സുരക്ഷാ വിഭാഗം കണ്ണുതുറന്നു പിടിച്ചിരിക്കുന്നു.

ഐഫോണിന്‍െറ വ്യാജന്മാര്‍ വിപണിയില്‍; ജാഗ്രത പാലിക്കണമെന്ന് ട്രാ

Posted: 01 Oct 2014 10:39 PM PDT

Image: 

അബൂദബി: ഐഫോണ്‍ പ്രേമികളെ ലക്ഷ്യമിട്ട് വ്യാജന്മാര്‍ വിപണിയിലിറങ്ങി. വ്യാജ ഫോണുകള്‍ വാങ്ങി കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ട്രാ) ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 6 ന്‍െറയും വ്യാജന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ 6ന് യു.എ.ഇയില്‍ ഏറെ ആവശ്യക്കാരുണ്ട്. മുന്‍കൂട്ടിയുള്ള ബുക്കിങിനനുസരിച്ച് ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും ഐഫോണ്‍ 6 വിതരണം ചെയ്യുന്നുണ്ട്. ഇതിനായി നിരവധി പാക്കേജുകളും കമ്പനികള്‍ പുറത്തിറക്കിയിരുന്നു. മുന്‍കൂട്ടി പണം നല്‍കാതെ പ്രതിമാസം തവണകളായി അടച്ച് ഫോണ്‍ സ്വന്തമാക്കാന്‍ ഇതിലൂടെ കഴിയും. എന്നാല്‍ രൊക്കം പണം നല്‍കി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം രാജ്യത്തുണ്ട്.
രാജ്യത്തെ മൊബൈല്‍ ഫോണ്‍ വിതരണക്കാരുടെ കൈവശം ആവശ്യത്തിനനുസരിച്ച് സ്റ്റോക്ക് ലഭ്യമല്ല. ഇത് മുതലെടുത്താണ് വ്യാജന്മാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.  
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാജ ഐഫോണുകള്‍ പിടിച്ചെടുത്തതായി ട്രാ അറിയിച്ചു.
ഇത്തരം ഫോണുകള്‍ വാങ്ങരുതെന്ന് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണവും നടത്തുന്നുണ്ട്. ഉപഭോക്താക്കള്‍ തട്ടിപ്പിനിരയാകുന്നത് തടയാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ട്രാ അറിയിച്ചു.
 വ്യാജ ഫോണ്‍ വില്‍പനക്കാരെ പിടികൂടി കര്‍ശന നടപടി സ്വീകരിക്കും. ആപ്പിളിന്‍െറ ഒൗദ്യോഗിക ഡീലര്‍മാരില്‍ നിന്ന് മാത്രമേ ഫോണ്‍ വാങ്ങാവൂവെന്ന് ട്രാ മുന്നറിയിപ്പ് നല്‍കി.
 തെരുവ് കച്ചവടക്കാരില്‍ നിന്ന് ഫോണ്‍ വാങ്ങരുത്.
ഫോണിന്‍െറ പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ആപ്പിളിന്‍െറ വെബ്സൈറ്റ് നോക്കി താരതമ്യം ചെയ്ത് ഒറിജിനലാണെന്ന് ഉറപ്പാക്കണം.
ബില്ല് വാങ്ങി സൂക്ഷിക്കുകയും വേണം.
വ്യാജ ഫോണുകള്‍ ഐട്യൂണ്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. വ്യാജ ഫോണുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും വേണമെന്ന് ട്രാ ആവശ്യപ്പെട്ടു.
 

ബഹ്റൈന്‍ സന്ദര്‍ശക വിസ ഇനി ഓണ്‍ലൈനില്‍

Posted: 01 Oct 2014 10:24 PM PDT

Image: 

മനാമ: ബഹ്റൈനില്‍ ഇന്ത്യയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി പരിഷ്കരിച്ച ഇ-വിസ സംവിധാനം നിലവില്‍ വന്നു.
ഇതനുസരിച്ച് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ഇ-വിസ സമ്പാദിച്ച് ബഹ്റൈന്‍ സന്ദര്‍ശിക്കാനാവും. റിട്ടേണ്‍ എയര്‍ ടിക്കറ്റിന്‍െറ കോപ്പി, ഫോട്ടോ പതിച്ച പാസ്പോര്‍ട്ട് പേജിന്‍െറ കോപ്പി, ബഹ്റൈനില്‍ ഹോട്ടല്‍ ബുക്ക് ചെയ്തതിന്‍െറ കോപ്പി, അവസാന മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റിന്‍െറ കോപ്പി എന്നിവ രേഖകളായി സമര്‍പ്പിക്കണമെന്നാണ് സന്ദര്‍ശക വിസ സമ്പാദിക്കാനുള്ള വ്യവസ്ഥ. വിസിറ്റ് വിസക്ക് അപേക്ഷാ ഫീസ് രണ്ടു ദിനാറും വിസ ഫീസ് അഞ്ചു ദിനാറുമാണ് ഓണ്‍ലൈനില്‍ അടക്കേണ്ടത്. ഫീസ് അടക്കുന്നതിന് രശീതി നല്‍കില്ല. എന്തെങ്കിലും കാരണവശാല്‍ സന്ദര്‍ശനം അസാധ്യമായാല്‍ അപേക്ഷാ ഫീസ് തിരിച്ചുകൊടുക്കില്ല. സാഹചര്യമനുസരിച്ച് വിസ ഫീസ് തിരികെ നല്‍കും. വിസ കൈയ്യില്‍ കിട്ടിയെന്ന് കരുതി ബഹ്റൈനിലേക്ക് പ്രവേശിക്കാനാകുമെന്നും കരുതേണ്ടതില്ല. എല്ലാ നിബന്ധനകളും നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ ബഹ്റൈന്‍ വിമാനത്താവളത്തിലെ എമിഗ്രേഷനില്‍ നിന്ന് പുറത്തിറങ്ങാനാവൂ. എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍െറ വിവേചനാധികാരം ഉപയോഗിച്ചാണ് പ്രവേശം അനുവദിക്കുക.
രണ്ടാഴ്ചത്തേക്ക് മാത്രമാണ് സന്ദര്‍ശക വിസ അനുവദിക്കുക. വിസക്ക് ഒരു മാസത്തെ സാധുതയുണ്ടാകും. 30 ദിവസത്തിനകം ഉപയോഗിച്ചില്ളെങ്കില്‍ വിസ അസാധുവാകും. ബഹ്റൈനിലേക്ക് പ്രവേശിക്കും മുമ്പ് വിസ അസാധുവായാല്‍ വീണ്ടും ഫീസ് അടച്ച് പുതിയ അപേക്ഷ നല്‍കാവുന്നതാണ്. വിസക്ക് അപേക്ഷിക്കുന്ന സമയത്ത് അപേക്ഷകന്‍ ബഹ്റൈന് പുറത്തായിരിക്കണം.
ഇന്‍റര്‍നെറ്റിലൂടെ തന്നെയാണ് വിസ ഇഷ്യൂ ചെയ്യുക. സന്ദര്‍ശകന്‍െറ ബഹ്റൈനിലേക്കുള്ള പ്രവേശം രാജ്യത്തിന്‍െറ സുരക്ഷക്കോ ക്ഷേമത്തിനൊ വിഘാതമുണ്ടാക്കാന്‍ പാടില്ല.
സന്ദര്‍ശന വേളയില്‍ വേതനം വാങ്ങി ജോലി ചെയ്യാന്‍ പാടില്ല. ബഹ്റൈനിലുള്ള ആശ്രിതരുടെ സഹായം തേടാവുന്നതാണ്. സന്ദര്‍ശനവേളയില്‍ പാസ്പോര്‍ട്ടിനും സാധുതയുണ്ടാകണം.
ഇല്ളെങ്കില്‍ പ്രവേശം അനുവദിക്കില്ല. തിരിച്ചുപോകാന്‍ കണ്‍ഫേമായ ടിക്കറ്റും കൈവശമുണ്ടാകണം. ഒരു തവണ പ്രവേശിക്കാന്‍ മാത്രമേ വിസ ഉപയോഗിക്കാനാവൂ. വിസയുടെ കാലാവധി നീട്ടണമെങ്കില്‍ ബഹ്റൈനിലെ നാഷനാലിറ്റി ഓഫ് പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍റ് അഫയേഴ്സിന് ഫീസടച്ച് അപേക്ഷ നല്‍കണം.
രണ്ടാഴ്ചത്തെ ബിസിനസ് വിസ ലഭ്യമാകാനും ഏഴു ദിനാര്‍ തന്നെയാണ് അടക്കേണ്ടത്. സന്ദര്‍ശക വിസയുടെ നിബന്ധനകളെല്ലാം ബിസിനസ് വിസക്കും ബാധകമാണ്. വിസ നടപടികള്‍ക്ക് www.evisa.gov.bh സൈറ്റ് സന്ദര്‍ശിക്കുക.
ഇന്ത്യയടക്കം 102 രാജ്യങ്ങളെയാണ് ഇ-വിസ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത. 66 രാജ്യങ്ങളെ ഓണ്‍ അരൈവല്‍ വിസ സംവിധാനത്തില്‍ ഉള്‍പെടുത്തിയതില്‍ ഇന്ത്യയില്ല.

സിറിയയില്‍ സ്കൂളിനു നേരെ ആക്രമണം: 41 കുട്ടികളടക്കം 45 പേര്‍ കൊല്ലപ്പെട്ടു

Posted: 01 Oct 2014 10:23 PM PDT

Image: 

അലപ്പോ: സിറിയയില്‍ പ്രൈമറി സ്കൂളിനു നേരെയുണ്ടായ ഇരട്ട ബോംബാക്രമണത്തില്‍ 41 കുട്ടികളടക്കം 45 പേര്‍  കൊല്ലപ്പെട്ടു. 56ഓളം പേര്‍ക്ക് പരിക്കേറ്റു. മധ്യ സിറിയയിലെ ഹോംസ് നഗരത്തില്‍  പ്രവര്‍ത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്.  ഹോംസ് നഗരം അസദ് ഭരണകൂടത്തിന്‍െറ നിയന്ത്രണത്തിലാണുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബുധനാഴ്ചയാണ് സിറിയന്‍ നഗരമായ ഹോംസിലെ സ്കൂളിന് നേരെ ഇരട്ട ബോംബ് സ്ഫോടനം നടന്നത്. സ്കൂളിനു മുന്നില്‍ ആദ്യം ഒരു കാര്‍ ബോംബ് സ്ഫോടനമുണ്ടായി. മിനിട്ടുകള്‍ക്കകം മറ്റൊരു കാറില്‍ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കുട്ടികളുടെ ശരീര ഭാഗങ്ങള്‍ സ്ഫോടന സ്ഥലത്ത് ചിതറിക്കിടക്കുകയാണ്.പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലാണുള്ളത്. സ്കൂള്‍ കുട്ടികളെ ഉന്നം വെച്ചുള്ള ആക്രമണമാണിതെന്ന് ഹോംസ് ഗവര്‍ണര്‍ വ്യക്തമാക്കി. ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ആരും ഇതു വരെ ഏറ്റെടുത്തിട്ടില്ല.

കോണ്‍ഗ്രസ് പരിപാടികളില്‍ ഫ്ളക്സ് ഉപയോഗിക്കില്ല ^വി.എം സുധീരന്‍

Posted: 01 Oct 2014 09:33 PM PDT

Image: 

തിരുവനന്തപുരം: കോണ്‍ഗ്രസ് പരിപാടികളില്‍ ഇനി ഫ്ളക്സ് ഉപയോഗിക്കില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. തിരുവനന്തപുരത്ത് ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന ഗാന്ധിസ്മൃതിയാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്ത സാഹചര്യത്തിലാണ് പരിപാടികള്‍ക്ക് ഫ്ളക്സുകള്‍ ഉപേക്ഷിക്കുമെന്ന പ്രഖ്യാപനം.
ഗാന്ധി പാര്‍ക്ക് മുതല്‍ പാളയം രക്തസാക്ഷി മണ്ഡപം വരെയാണ് ഗാന്ധിസ്മൃതിയാത്ര. പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാക്കളും അണിചേര്‍ന്നു.

സ്വച്ഛ്​ ഭാരത്​ മിഷന്​ തുടക്കമായി

Posted: 01 Oct 2014 09:17 PM PDT

Image: 

ന്യൂഡൽഹി: വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഗാന്ധി ജയന്തി ദിനത്തിൽ  സ്വച്​ഛ ഭാരത്​ മിഷന്​ തുടക്കമായി. രാജ്​ഘട്ടിലെ ഗാന്ധി സമാധിയിൽ പുഷ്​പാർച്ചന നടത്തിയ ശേഷം ഡൽഹി രാജ്പഥില്‍ വാൽമീകി സദനിലേക്കുള്ള റോഡുകൾ പ്രധാനമന്ത്രി നരേന്ദ്ര​മോദി വൃത്തിയാക്കി. ഗാന്ധി ഏറെക്കാലം താമസിച്ച സ്ഥലമാണ്​ വാൽമീകീ സദൻ.
ശുചിത്വം പാലിക്കുക എന്നത് ഇന്ത്യയിലെ ഓരോ പൗര​െൻറയും  ഉത്തരവാദിത്തമാണ്​. ശുചിത്വഭാരതമെന്ന ഗാന്ധിജിയുടെ സ്വപ്നം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് നരേന്ദ്ര മോദി പറഞ്ഞു.പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യം എന്ന ഗാന്ധിജിയുടെ സ്വപ്നം നിറവേറി, എന്നാല്‍ ശുചിത്വ ഇന്ത്യ എന്ന  സ്വപ്നം യാഥാര്‍ഥ്യമായില്ല. ഇതിനായാണ് ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോദി പറഞ്ഞു.
ശുചിത്വ യജ്ഞത്തി​​െൻറ പ്രചാരണത്തിനായി ഒമ്പതു പ്രമുഖരെ പ്രധാനമന്ത്രി ക്ഷണിച്ചു.ക്രിക്കറ്റ്​ താരം സചിന്‍, സിനിമാ താരങ്ങളായ കമൽ ഹാസൻ, സൽമാൻ ഖാൻ,പ്രിയങ്ക ചോപ്ര, മുൻ മന്ത്രി ശശി തരൂര്‍, ​യോഗ ആചാര്യൻ ബാബാ രാംദേവ്, അനില്‍ അംബാനി ഗോവ ഗവർണർ മൃദുല സിൻഹ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് അദ്ദേഹം ക്ഷണിച്ചത്. രാജ്യത്തെ 31 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരാണ് അവധി ദിനത്തില്‍ ഓഫിസില്‍ ഹാജരായി വൃത്തിയാക്കല്‍ മഹായജ്ഞത്തില്‍ പങ്കാളികളാകുന്നത്.കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജീവനക്കാർ  ഓഫിസും പരിസരങ്ങളും തെരഞ്ഞെടുത്ത പൊതുസ്ഥാപനങ്ങളും വൃത്തിയാക്കും.

 

 

 

ജമ്മു അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്

Posted: 01 Oct 2014 08:41 PM PDT

Image: 

പൂഞ്ച്: ജമ്മുകശ്മീരില്‍  നിയന്ത്രണരേഖ ലംഘിച്ച്  പാക് സൈന്യം വീണ്ടും വെടിവെപ്പ് നടത്തി. ബുധനാഴ്ച രാത്രിയാണ് ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്.
യന്ത്രതോക്കുകള്‍ ഉപയോഗിച്ച് പാക് സേന നടത്തിയ വെടിവെപ്പ് വ്യാഴാഴ്ച രാവിലെ 6.30 വരെയും തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ സബ്ജിയാന്‍ മേഖലയിലേക്ക് കടന്നുകയറി ആക്രമണം നടത്തിയ പാക് സൈന്യത്തിനെതിരെ   ഇന്ത്യന്‍ സേന പ്രത്യാക്രമണം  നടത്തി.
സെപ്റ്റംബര്‍ ആദ്യവാരത്തിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം  നടത്തിയിരുന്നു.

മാഫിയ നേതാവ് ഡി.പി. യാദവ് അമിത് ഷാക്കൊപ്പം തെരഞ്ഞെടുപ്പു റാലികളില്‍

Posted: 01 Oct 2014 07:46 PM PDT

Image: 
Subtitle: 
ആരോപണങ്ങള്‍ എതിരാളികളും മാധ്യമങ്ങളും കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെടുന്ന ഡി.പി യാദവ് ഇതിനകം ബി.ജെ.പിയുടെ നാല് റാലികളില്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്ചാത്തലത്തെച്ചൊല്ലി പാര്‍ട്ടിക്കകത്തുനിന്നും പുറത്തുനിന്നുമുള്ള എതിര്‍പ്പുകളെ തുടര്‍ന്ന് 10 വര്‍ഷം മുമ്പ് ബി.ജെ.പി പുറത്താക്കിയ മുന്‍ എം.പി ധരംപാല്‍ യാദവ് വീണ്ടും പാര്‍ട്ടി വേദികളില്‍. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാക്കൊപ്പം തോളുരുമ്മിയാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പു പ്രചാരണ റാലികളില്‍ മാഫിയ നേതാവ് പ്രത്യക്ഷപ്പെടുന്നത്.
താന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ളെന്നും ആരോപണങ്ങള്‍ മുഴുവന്‍ എതിരാളികളും മാധ്യമങ്ങളും കെട്ടിച്ചമച്ചതാണെന്നും അവകാശപ്പെടുന്ന ഇയാള്‍ ഇതിനകം നാല് റാലികളില്‍ പങ്കെടുത്തു. ഷായുടെ പ്രത്യേക ഹെലികോപ്ടറിലാണ് കറക്കം.ഷാ ചങ്ങാതിയാണെന്നും താനുമായി അടുപ്പമുള്ള സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പ്രചാരണം നടത്തുന്നതില്‍ തെറ്റെന്താണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് യാദവ് പ്രതികരിച്ചു.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മദ്യദുരന്തം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ 1989ല്‍ സമാജ്വാദി പാര്‍ട്ടി മുഖേനയാണ് ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലത്തെുന്നത്. യു.പി നിയമസഭയിലേക്ക് ജയിച്ചുകയറി മന്ത്രിയുമായി. തുടര്‍ന്ന് ബി.ജെ.പി വഴി പാര്‍ലമെന്‍റിലത്തെി. മകന്‍ വികാസ് യാദവ് പ്രമാദമായ കൊലക്കേസുകളില്‍ പ്രതിയായതോടെ വെങ്കയ്യ നായിഡു അധ്യക്ഷനായിരിക്കെ പാര്‍ട്ടിയില്‍നിന്ന് നീക്കം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് രാഷ്ട്രീയ പരിവര്‍ത്തന്‍ ദള്‍ എന്ന പാര്‍ട്ടിയുണ്ടാക്കി മത്സരിച്ച് ജയിച്ചു. പിന്നീട് ബി.എസ്.പിയില്‍ ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയമായിരുന്നു ഫലം. ഏറെക്കാലമായി ചേക്കേറാന്‍ വേദി നോക്കിയിരിക്കെയാണ് മോദി വന്‍വിജയം വരിക്കുകയും മന$സാക്ഷി സൂക്ഷിപ്പുകാരനായ ഉറ്റസുഹൃത്ത് അമിത് ഷാ പാര്‍ട്ടിയിലെ പ്രബലനുമായത്. പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ളെന്നും മികച്ച വാഗ്ദാനം ലഭിച്ചാല്‍ സ്വീകരിക്കുമെന്നുമുള്ള നിലപാടിലാണ് യാദവ്. തന്നെ ക്ഷണിച്ചതുകൊണ്ടാണ് പാര്‍ട്ടി റാലികളില്‍ പങ്കെടുക്കുന്നതെന്നും ഇനിയും പോകുമെന്നും യാദവ് വ്യക്തമാക്കി.
 

പെണ്‍പുലി

Posted: 01 Oct 2014 07:17 PM PDT

Image: 

ന്യൂഡല്‍ഹി: ‘വിട്ടുകൊടുക്കാന്‍ തയാറല്ലാതിരുന്നതു കൊണ്ടാണ് ഞാന്‍ ജയിച്ചത്’ -മാങ്തെ ചുങ്നെയ്ജാങ് മേരി കോമിന്‍െറ പോരാട്ട ജീവിതത്തിന്‍െറ സാക്ഷ്യപത്രമായ അണ്‍ബ്രേക്കബ്ള്‍ എന്ന ആത്മകഥയുടെ കവര്‍ ചിത്രത്തില്‍ കുറിച്ചിരിക്കുന്ന വാക്കുകളാണിത്. ഇന്ന് ഒളിമ്പിക് വെങ്കല ജേത്രിയും ഏഷ്യാഡ് സ്വര്‍ണ ജേത്രിയും ലോക ചാമ്പ്യനുമൊക്കെയായി ആഘോഷിക്കപ്പെടുന്ന മാഗ്നിഫിഷ്യന്‍റ് മേരി വിജയലോകത്തിനു പിന്നില്‍ ജീവിതത്തോടുതന്നെ നടത്തിയ വേദന കിനിയുന്ന കൊമ്പുകോര്‍ക്കലുകളെക്കുറിച്ചാണ് ആ പുസ്തകത്തിന്‍െറ വരികള്‍ പറയുന്നത്. അവഗണനയുടെയും എഴുതിത്തള്ളലുകളുടെയും നിരവധി അധ്യായങ്ങള്‍ ആ ജീവിതത്തിലുണ്ട്.
മാസങ്ങള്‍ക്കു മുമ്പ് മേരിയുടെ ജീവിതം അഭ്രപാളിയില്‍ തെളിഞ്ഞപ്പോള്‍ ബോളിവുഡ് ലോകം മാര്‍ക്കറ്റ് കണ്ടത്തെിയത് പ്രിയങ്ക ചോപ്ര എന്ന മുന്‍ ലോക സുന്ദരിയിലാണ്. ആ ചിത്രത്തില്‍ മേരിയുടെ ജീവിതം പകര്‍ന്നാടുന്നതിന് പ്രിയങ്ക സ്വീകരിച്ച പ്രതിഫലത്തിനടുത്തുപോലും എം.സി. മേരി കോം എന്ന ബോക്സിങ് ചാമ്പ്യന് ഈ ജീവിതത്തില്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന ശ്രുതി അതിശയോക്തിയല്ല. ബോളിവുഡീകരിച്ച മേരി കോം കഥ ആ ധീരവനിതയെക്കുറിച്ചല്ല, മറിച്ച് അവരുടെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മാത്രം സൃഷ്്ടിക്കപ്പെട്ടതാണ് എന്നതാണ് വാസ്തവം. ഇല്ലായ്മയുടെ തീച്ചൂളയില്‍ കടഞ്ഞെടുത്തതാണ് മേരി കോമിന്‍െറ ഓരോ നേട്ടവും. ജീവിതലക്ഷ്യത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അസാധ്യമായത് ഒന്നുമില്ളെന്ന ചങ്കുറപ്പുമാണ് ഇടിക്കൂട്ടില്‍ എം.സി. മേരി കോം എന്ന മണിപ്പൂരുകാരിയുടെ കാവല്‍ മാലാഖമാര്‍.
മണിപ്പൂരിലെ കങ്ഗയെ ഗ്രാമത്തില്‍നിന്നുള്ള നിരക്ഷരരും ദരിദ്രരുമായ കര്‍ഷക ദമ്പതികള്‍ മാങ്തേ ടോന്‍പ കോമിന്‍െറയും മാങ്തേ അഖം കോമിന്‍െറയും ആദ്യ മകളായി 1983 മാര്‍ച്ച് ഒന്നിനാണ് മേരി കോം ജനിച്ചത്. ചെറുപ്പം മുതല്‍ സ്പോര്‍ട്സിനോടുള്ള പ്രിയം മേരിക്കൊപ്പമുണ്ടായിരുന്നു. 400 മീറ്ററും ജാവലിനുമെല്ലാം പ്രിയ ഇനങ്ങള്‍. എന്നാല്‍, സ്കൂള്‍-കോളജ് പഠനത്തിനൊപ്പം കുടുംബത്തിന് താങ്ങാകുക എന്ന ഉത്തരവാദിത്തവും അവളുടെ മേലുണ്ടായിരുന്നു. വീട്ടിലെ മൂത്തകുട്ടിയുടെ റോള്‍ ശിരസാവഹിച്ച് മാതാപിതാക്കള്‍ക്കൊപ്പം വയലില്‍ കൃഷി ചെയ്തും വിറകു കീറിയും ചാര്‍ക്കോളുണ്ടാക്കിയും മീന്‍ പിടിച്ചുമെല്ലാം കൗമാരം മുതല്‍ കുടുംബത്തിന് താങ്ങായി. തന്‍െറ അനിയത്തിമാരെയും ഒരു അനിയനെയും പരിപാലിക്കുന്നതിന്‍െറ ചുമതലയും മേരിയാണ് നിര്‍വഹിച്ചത്. ഇതിനിടയില്‍ ഭാവിയില്‍ മികച്ച ഒരു അത്ലറ്റാകുമെന്ന സ്വന്തം മോഹത്തെ ഇടിക്കൂട്ടിന്‍െറ അഴികള്‍ക്കുള്ളിലേക്ക് മേരി പറത്തിവിട്ടു.
മണിപ്പൂരുകാരനായ ബോക്സര്‍ ഡിങ്കോ സിങ്ങിന്‍െറ വിജയമാണ് ട്രാക്കിന്‍െറ വേഗത്തില്‍നിന്ന് ഇടിക്കരുത്തിന്‍െറ കളത്തിലേക്ക് മേരിയെ എത്തിച്ചത്. 1998 ബാങ്കോക് ഏഷ്യാഡില്‍നിന്ന് ഡിങ്കോ സ്വര്‍ണവുമായി തിരിച്ചത്തെിയതോടെ ബോക്സിങ്ങില്‍ ഒരു കൈ നോക്കാന്‍ തീരുമാനിച്ചു. 2000ത്തിലാണ് മേരി ബോക്സിങ് തുടങ്ങിയത്. രണ്ടാഴ്ചകൊണ്ട് അടിസ്ഥാനകാര്യങ്ങളെല്ലാം പഠിച്ചെടുത്തു. എന്നാല്‍, അപ്പോഴും തന്‍െറ ബോക്സിങ് പ്രേമം കുടുംബത്തില്‍നിന്ന് മറച്ചുവെച്ചു. ബോക്സിങ് പെണ്‍കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ളെന്ന ചിന്ത ശക്തമായിരുന്ന നാളുകളില്‍ ആദ്യമായി ഒരു സംസ്ഥാന ചാമ്പ്യന്‍ഷിപ് ജയിച്ച മേരിയുടെ ഫോട്ടോ പത്രത്തില്‍ വന്നതുകണ്ട് കലിതുള്ളിയ പിതാവിനെക്കുറിച്ച് അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിയ മേരി സ്വന്തം പിതാവിനെയും സമൂഹത്തെ ഒന്നടങ്കവും ജയിച്ചു. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഫെഡറേഷനെ അതിജീവിച്ചു. ലോക വനിത ചാമ്പ്യനായി വളര്‍ന്നു; അഞ്ചുവട്ടം. രാജ്യം രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരവും പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ആദരിച്ച അപൂര്‍വം വനിതകളില്‍ ഒരാളായി.  
വിവാഹത്തിനുശേഷം ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ചെറിയൊരു ഇടവേളയെടുത്തെങ്കിലും തിരിച്ചുവരവില്‍ നാലാം ലോക സ്വര്‍ണം സ്വന്തമാക്കി പെണ്‍കരുത്തിന്‍െറ പുതിയ മാതൃകയായി. മൂന്നാമത്തെ മകന്‍െറ ജനനത്തിനുശേഷമാണ് ഏഷ്യന്‍ ജേത്രിയായിരിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP