സ്വാഗതം
WELCOME

News Update..

Sunday, October 12, 2014

വീക്ഷണത്തിലെ ലേഖനത്തെ തള്ളി വി.എം സുധീരന്‍ Madhyamam News Feeds

വീക്ഷണത്തിലെ ലേഖനത്തെ തള്ളി വി.എം സുധീരന്‍ Madhyamam News Feeds

Link to

വീക്ഷണത്തിലെ ലേഖനത്തെ തള്ളി വി.എം സുധീരന്‍

Posted: 12 Oct 2014 12:04 AM PDT

Image: 

കോട്ടയം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ തള്ളി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. കേരള കോണ്‍ഗ്രസിനെതിരെ വീക്ഷണത്തില്‍ വന്ന ലേഖനം പാര്‍ട്ടി അറിവോടെയല്ളെന്ന് സുധീരന്‍ പ്രതികരിച്ചു. മുന്നണി ബന്ധം ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടി നയം. ലേഖനമെഴുതുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും വീക്ഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു.  
 കെ.എം മാണിക്കെതിരായ പരാമര്‍ശങ്ങളോട് യോജിപ്പില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
’അമ്പതില്‍ നാണം കുണുങ്ങരുത്’ എന്ന തലക്കെട്ടേടെ വീക്ഷണം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കേരള കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

എബോള മൂന്ന് മാസത്തിനുള്ളില്‍ നിയന്ത്രണവിധേയമാകും ^യു.എന്‍

Posted: 11 Oct 2014 10:27 PM PDT

Image: 

ന്യൂയോര്‍ക്ക്: എബോള രോഗം പടരുന്നത് മൂന്ന് മാസത്തിനുള്ളില്‍ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്ന് യു.എന്‍. ഇപ്പോള്‍ ക്രമാതീതമായാണ് രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത്. എന്നാല്‍ രോഗത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് വൈറസ് പടരുന്നത് തടയാന്‍ സാധിക്കുമെന്ന് കരുതുന്നതായും എബോളയുമായി ബന്ധപ്പെട്ട യു.എന്നിന്‍െറ പ്രത്യേക ദൂതന്‍ ഡേവിഡ് നബാറോ അറിയിച്ചു. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുകയാണ് രോഗം വ്യാപിക്കുന്നത് തടയാനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ സ്പെയിനില്‍ മൂന്ന് പേര്‍ക്ക് കൂടി എബോള സ്ഥിരീകരിച്ചു. യു.എസില്‍ വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കി.

ഇതുവരെ 4,033 പേര്‍ രോഗം ബാധിച്ച് മരണപ്പെട്ടു. 8,300ലധികം പേരില്‍ എബോള സ്ഥിരീകരിക്കുകയോ ലക്ഷണം കാണുകയോ ചെയ്തിട്ടുണ്ട്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് 4,024 മരണവും റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി മരണങ്ങള്‍ സ്പെയിന്‍, സെനഗല്‍, യു.എസ്, നൈജീരിയ എന്നീ രാജ്യങ്ങളിലാണുണ്ടായത്.

തുടക്കത്തില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വേഗത്തില്‍ രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നതായി നബാരോ വ്യക്തമാക്കി. ഇത് പടരുന്ന രോഗമാണ് എന്ന ബോധവത്കരണം തുടക്കത്തില്‍ ജനങ്ങള്‍ക്ക് ലഭിക്കാത്തതും ഇത്രയും മരണം സംഭവിക്കാന്‍ കാരണമായതായും ഡേവിഡ് നബാരോ ചൂണ്ടിക്കാട്ടി.

ഹുദ്ഹുദ് ഇന്ത്യന്‍ തീരത്ത്; വിശാഖപട്ടണത്ത് കനത്ത മഴ, രണ്ട് മരണം

Posted: 11 Oct 2014 10:17 PM PDT

Image: 

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തെത്തി. വിശാഖപട്ടണത്തിന് സമീപമുള്ള കൈലാഷ് ഗിരിയിലൂടെയാണ് ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചതെന്ന് നാവികസേന ട്രാക്കിങ് വിഭാഗം അറിയിച്ചു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന്‍െറ തെക്കുകിഴക്കുമാറിയും ഒഡിഷയുടെ ഗോപാല്‍പുരയുടെ കിഴക്ക് പടിഞ്ഞാറുമാറിയും സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഹുദ്ഹുദ് 10.30നും 11.30നും ഇടയിലാണ് തീരമണിഞ്ഞത്.

വിശാഖപട്ടണത്തും ഗോപാല്‍പുരയിലും കനത്ത കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. ശ്രീകാകുളത്ത് മരം വീണ് ഒരാളും വിശാഖപട്ടണത്ത് മറ്റൊരാളുമാണ് മരിച്ചത്. ആന്ധ്രാ തീരത്ത് രണ്ട് ഗ്രാമങ്ങള്‍ കടലെടുത്തു. കലിംഗനഗരത്തിലെയും ബന്ദൂര്‍വാപെട്ടിലെയും ഗ്രാമങ്ങളാണ് കടലെടുത്തത്. മുന്‍കരുതല്‍ നടപടിയായി വിജയനഗരത്തിലും വിശാഖപട്ടണത്തും വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചു.

വരുന്ന ആറു മണിക്കൂര്‍ നിര്‍ണായകമാണെന്നും കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈകുന്നേരത്തോടെ കാറ്റിന്‍െറ ശക്തി പകുതിയായി കുറയും. അടുത്ത മൂന്ന് ദിവസങ്ങളില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, കിഴക്കന്‍ വിദര്‍ഭ, തെലങ്കാന എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മണിക്കൂറില്‍ 130 മുതല്‍ 180 വരെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചിരുന്ന ചുഴലിക്കാറ്റ് തീരത്തോട് അടുക്കുമ്പോള്‍ 200 മുതല്‍ 213 കിലോമീറ്റര്‍ വരെ വേഗതയിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ 195 കിലോമീറ്റര്‍ വേഗതയിലാണ് തീരത്തോട് അടുത്തപ്പോള്‍ കാറ്റ് വീശിയത്. വിശാഖപട്ടണത്തില്‍ നിന്ന് ഒഡിഷയിലെ ഗോപാല്‍പുര ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുന്നതായി റിപ്പോര്‍ട്ട്.

ചുഴലിക്കാറ്റിനൊപ്പം പേമാരിയുമായെത്തുന്ന ഹുദ്ഹുദ് കനത്ത നാശം വിതക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആന്ധ്രാ^ഒഡിഷ തീരങ്ങളിലെ 7.5 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആന്ധ്രാ തീരത്തു നിന്ന് നാലര ലക്ഷം പേരെയും ഒഡിഷ തീരത്തു നിന്ന് മൂന്നുലക്ഷം പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. മാറ്റിപ്പാര്‍പ്പിക്കുന്നവര്‍ക്കായി 370 ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

ആന്ധ്രയിലെ തീരദേശ ജില്ലകളായ വിശാഖപട്ടണം, വിഴിനഗരം, ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി എന്നിവക്ക് പുറമെ ഒഡിഷയിലെ ഗന്‍ജം, ഗജപതി, റായഗഡ, കോരപുത്, മാല്‍കന്‍ഗിരി, നബരംഗ്പുര്‍, കളഹന്ദി, കാണ്ഡമാല്‍ എന്നീ ജില്ലകളെയുമാണ് ചുഴലി ബാധിക്കുക. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 വിദഗ്ധ സംഘത്തെ ആന്ധ്രയിലും 16 സംഘത്തെ ഒഡിഷയിലും വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാവിക സേനയുടെ 30 ബോട്ടുകള്‍ ഉള്‍പ്പെടെ 54 ബോട്ടുകള്‍ തയാറായി നില്‍ക്കുന്നുണ്ട്. നാവിക സേനയുടെ നാലു കപ്പലുകള്‍ ദുരിതാശ്വാസ സാമഗ്രികളുമായി സജ്ജമായിട്ടുണ്ട്. കൂടാതെ ഐ.എന്‍.എസ് ദേഗ നാവിക കേന്ദ്രത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആറു വിമാനങ്ങളും സജ്ജമാണ്. യെലഹങ്ക വ്യോമ താവളത്തില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ നിരീക്ഷണപ്പറക്കല്‍ നടത്തുന്നുണ്ട്.  

ഹെല്‍പ് ലൈന്‍ നമ്പര്‍; ന്യൂഡല്‍ഹി: 011^23093563, 23093566, ഒഡിഷ: 1948, ആന്ധ്രാപ്രദേശ്: 1949.

ജൈറ്റക്സ് ടെക്നോളജി വീക്ക് ഇന്നാരംഭിക്കും

Posted: 11 Oct 2014 09:37 PM PDT

Image: 

ദുബൈ: ലോകത്തിലെ വമ്പന്‍ ബ്രാന്‍ഡുകള്‍ പുതിയ ഉത്പന്നങ്ങളും സേവനങ്ങളും സാങ്കേതിക വിദ്യയും അവതരിപ്പിക്കുന്ന മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിലെ ഏറ്റവും വലിയ വിവര-ആശയ വിനിമയ  സാങ്കേതിക വിദ്യാ(ഐ.സി.ടി) മേളയായ ജൈറ്റക്സ് ടെക്നോളജി വീക്കിന് ഞായറാഴ്ച തുടക്കം കുറിക്കും. 16 വരെ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന മേളയില്‍ 61 രാജ്യങ്ങളില്‍ നിന്നുള്ള 3700 ഓളം കമ്പനികളും സ്ഥാപനങ്ങളും അണിനിരക്കുന്നു. ജൈറ്റക്സ് ടെക്നോളജി വീക്കിന്‍െറ 34ാമത് പതിപ്പില്‍ 150 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ സാങ്കേതിക വിദഗ്ധരും  പ്രഫഷണലുകളും സംബന്ധിക്കുന്നു. വിവര-ആശയ വിനിമയ  സാങ്കേതിക വിദ്യാ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും കണ്ടുപിടിത്തങ്ങളും അവതരിപ്പിക്കുന്ന മേള ലോകശദ്ധ്ര പിടിച്ചപറ്റുന്നതായതിനാല്‍ തന്നെ കമ്പനികള്‍ ഏറെ പ്രാധാന്യത്തോടെയും പ്രതീക്ഷയോടെയുമാണ് ഇതിനെ നോക്കിക്കാണുന്നത്. വിവിധ കമ്പനി-രാജ്യ പ്രതിനിധികള്‍ക്ക് ഈ മേഖലയിലെ ഉന്നതരുമായി സംവദിക്കാന്‍ അവസരമുണ്ട്.
പുതിയ സ്മാര്‍ട്ട് സാങ്കേതിക വിദ്യയിലേക്ക് മാറുന്ന മിഡിലീസ്റ്റിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ മുന്നേറ്റം പ്രദര്‍ശിപ്പിക്കാനും ജൈറ്റക്സ് വേദിയിലത്തെുന്നു.
ദുബൈയെ സ്മാര്‍ട്ട് സിറ്റിയാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ദീര്‍ഘ വീക്ഷണത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകള്‍ നല്‍കുന്ന സ്മാര്‍ട്ട് സേവനങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, ദുബൈ നഗരസഭ, ദുബൈ പൊലീസ്  തുടങ്ങി ദുബൈ സര്‍ക്കാരിന്‍െറ ഒട്ടുമിക്ക വകുപ്പുകളും നഗരം സ്മാര്‍ട്ടാക്കുന്നതിന്‍െറ ഭാഗമായി തങ്ങള്‍ ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യകള്‍ മേളയില്‍ അവതരിപ്പിക്കുന്നുണ്ട്്. അബൂദബിയുടെ സാന്നിധ്യവും ഇത്തവണ ഏറെ കൂടുതലാണ്.
സമാര്‍ട്ട് സാങ്കേതിക വിദ്യകളില്‍ മിഡിലീസ്റ്റ് മേഖലയില്‍ നിക്ഷേപം കുത്തനെ വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ മേള വീണ്ടും വിരുന്നത്തെുന്നത്. മേഖലയിലെ ഐ.സി.ടി വിപണി 2014ലെ 1500 കോടി യു.എസ്.ഡോളറില്‍ നിന്ന് 2020ല്‍ 2000 കോടി ഡോളറിലേക്ക് കുതിക്കുമെന്നാണ് കണക്കാക്കുന്നത്.
ഇത്തവണ ഒൗദ്യോഗിക രാഷ്ട്ര പങ്കാളി നൈജീരിയയാണ്. ബള്‍ഗേറിയ, കേമന്‍ ഐലന്‍റ്, വടക്കന്‍ അയര്‍ലന്‍ഡ്,നോര്‍വേ എന്നീ രാജ്യങ്ങള്‍ ഇതാദ്യമായി മേളക്കത്തെുന്നുണ്ട്. അതേസമയം സൗദി അറേബ്യ, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്‍റ്,ശ്രീലങ്ക, വടക്കന്‍ അയര്‍ലന്‍റ്, ചെക് റിപ്പബ്ളിക് എന്നീ രാജ്യങ്ങള്‍ ആദ്യമായി പ്രത്യേക പവിലിയനുകള്‍ ഒരുക്കുന്നുണ്ട്.ട്രേഡ്  സെന്‍ററില്‍ ഒരു ലക്ഷം ചതുരശ്ര മീറ്ററില്‍ പ്രത്യേകം സജ്ജീകരിച്ച ഹാളില്‍  നടക്കുന്ന മേളയില്‍ വ്യാപാര-വാണിജ്യ പ്രതിനിധികള്‍ക്ക് മാത്രമാണ് പ്രവേശം. ഒരു ദിവസത്തേക്ക് 105 ദിര്‍ഹവും അഞ്ചു ദിവസത്തേക്ക് 230 ദിര്‍ഹമുണ് പ്രവേശന നിരക്ക്. 12ന് ഉച്ചക്ക് ഒരു മണി മുതല്‍ ഏഴു വരെയും 13 മുതല്‍ 15 വരെ 11 മണിമുതല്‍ ഏഴുവരെയും പ്രദര്‍ശനമുണ്ടാകും. അവസാനദിവസമായ 16ന് 11 മുതല്‍ അഞ്ചുമണി വരെയാണ് പ്രവര്‍ത്തന സമയം. ഇതോടനുബന്ധിച്ച്  14ന് ബിഗ് ഡാറ്റ കോണ്‍ഫറന്‍സ്, കൗഡ് കോണ്‍ഫെക്സ്, 15ന് ഡിജിറ്റല്‍ സ്ട്രാറ്റജീസ് ഫോറം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

സര്‍ക്കാര്‍ സ്കൂള്‍ സ്ഥലം സ്വകാര്യ ആവശ്യത്തിന് നല്‍കാന്‍ നീക്കം

Posted: 11 Oct 2014 09:17 PM PDT

വേളി: സര്‍ക്കാര്‍ സ്കൂള്‍ സ്ഥലം സ്വകാര്യവ്യക്തികള്‍ക്ക് കൈമാറാന്‍ നീക്കം. പ്രതിഷേധവുമായി നാട്ടുകാര്‍. ഏഴ്വര്‍ഷം മുമ്പ് വിദ്യാര്‍ഥികള്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടിയ മാധവപുരം ഗവ. യു.പി സ്കൂള്‍ കെട്ടിടവും സ്ഥലവുമാണ് സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കാന്‍ രഹസ്യനീക്കം നടക്കുന്നത്.
വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്കൂള്‍ കെട്ടിടവും പരിസരവും നാട്ടുകാര്‍ സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരികയാണ്. 1979 ല്‍ രൂപവത്കരിച്ച മാധവപുരം ആര്‍ട്സ് ക്ളബ് സാംസ്കാരിക-കലാ-കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നടത്താനുള്ള സൗകര്യത്തിനായി ഒഴിഞ്ഞ് കിടക്കുന്ന സ്കൂള്‍ കോമ്പൗണ്ട് അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചിരുന്നില്ല.
എന്നാല്‍ അടുത്തകാലത്ത് രൂപംകൊണ്ട വേളി സ്പോര്‍ട്സ് ആന്‍ഡ് സ്വിമ്മിങ് അക്കാദമി ചാരിറ്റബ്ള്‍ സൊസൈറ്റി എന്ന സംഘടനക്ക് സ്ഥലം നല്‍കാനുള്ള നടപടികളാണ് രഹസ്യമായി നടക്കുന്നത്.സ്കൂള്‍വളപ്പ് പാട്ടത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് 2013 ഫെബ്രുവരിയിലാണ് ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പേരില്‍ ടൂറിസം മന്ത്രിക്ക് അപേക്ഷ ലഭിക്കുന്നത്.
എന്നാല്‍ ഈ സംഘടനക്ക് 2013 ആഗസ്റ്റിലാണ് രജിസ്ട്രേഷന്‍ ലഭിക്കുന്നത്. ടൂറിസം മന്ത്രിക്ക് ലഭിച്ച അപേക്ഷ സ്ഥലം അനുവദിക്കുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ആരായാന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറുകയായിരുന്നു. ജില്ലാ കലക്ടര്‍ ചാരിറ്റബ്ള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി പൊലീസിന് കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചാരിറ്റബ്ള്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറരുതെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെയെല്ലാം മറികടന്ന് സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. സ്കൂള്‍ കൈമാറുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധജാഥ നടത്തുകയും ജനകീയ കൂട്ടായ്മ രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്.

നാടിനാവശ്യം വികസനപ്രവര്‍ത്തനങ്ങളുടെ മുന്നേറ്റം –മന്ത്രി അടൂര്‍ പ്രകാശ്x

Posted: 11 Oct 2014 09:13 PM PDT

കൊല്ലം: വികസനപ്രവര്‍ത്തനങ്ങളുടെ മുന്നേറ്റമാണ് നാടിനാവശ്യമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. കൊല്ലം കോര്‍പറേഷന്‍െറ നവീകരിച്ച ചിന്നക്കട എന്‍. തങ്കപ്പന്‍ സ്മാരക ഷോപ്പിങ് കോംപ്ളക്സിന്‍െറ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോശപ്പെട്ട സ്ഥിതിയിലേക്ക് പോകുന്ന സാഹചര്യത്തില്‍ കൊല്ലം കോര്‍പറേഷന്‍ എടുത്ത തീരുമാനം അഭിനന്ദനമര്‍ഹിക്കുന്നു. കോര്‍പറേഷന്‍െറ വികസനപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന് ചെയ്യാനാവുന്ന കാര്യങ്ങള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1.38 കോടി ചെലവിട്ടാണ് അഞ്ച് നിലകളുള്ള ഷോപ്പിങ് കോംപ്ളക്സിന്‍െറ നവീകരണം പൂര്‍ത്തിയാക്കിയത്. ലിഫ്റ്റ്, വൈദ്യുതീകരണമുള്‍പ്പെടെ ആധുനിക സജ്ജീകരണങ്ങള്‍ക്ക് 1.32 കോടി യുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. പി.ഡബ്ള്യു.ഡി ഇലക്ട്രിക്കല്‍ വിങ്ങിന്‍െറ സാങ്കേതിക അനുമതി കിട്ടിയാലുടന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. 1983 നവംബര്‍ 18ന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനാണ് ഷോപ്പിങ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്തത്. 30 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്‍െറ നിര്‍മാണഘടനയിലെ ദൃഢത മൂലമാണ് സൗന്ദര്യവത്കരണം ഉള്‍പ്പടെയുള്ള നവീകരണത്തിന് കോര്‍പറേഷന്‍ തയാറായത്. നിലവില്‍ നാലും അഞ്ചും നിലകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ തിരക്കേറിയ കോംപ്ളക്സായി ഇത് മാറും. ചടങ്ങില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. പി.കെ. ഗുരുദാസന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ എം.നൗഷാദ്, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.ശ്രീകുമാര്‍, ജെ.എസ്.എസ് ജില്ലാ സെക്രട്ടറി പ്രേം ഉഷാര്‍, സെക്രട്ടറി എം.നിസാറുദീന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ജോളി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

ഹജ്ജിനത്തെിയവര്‍ സൗദിയില്‍ തങ്ങാതിരിക്കാന്‍ കര്‍ശനനടപടികള്‍

Posted: 11 Oct 2014 09:12 PM PDT

Image: 

ജിദ്ദ: ഹജ്ജിനത്തെിയവര്‍ തീര്‍ഥാടനവും മദീന സന്ദര്‍ശനവും കഴിഞ്ഞ് ജോലിയും മറ്റും ഉദ്ദേശിച്ച് രാജ്യത്ത് അധികകാലം തങ്ങുന്നതിനെതിരെ സൗദി അധികൃതര്‍ കര്‍ശനമായ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. നേരത്തേ ഹജ്ജ് അനുബന്ധസ്ഥാപനങ്ങള്‍ വഴി നല്‍കി വന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പൗരന്മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളായും നല്‍കിത്തുടങ്ങി. തക്ക സമയത്തുള്ള മടക്കം അനുമതിയോടുള്ള ഹജ്ജിന്‍െറ തന്നെ ഭാഗമാണെന്ന് തീര്‍ഥാടകനെ ഉണര്‍ത്തുന്ന സന്ദേശമാണ് ഹജ്ജ് മന്ത്രാലയം എസ്.എം.എസ് വഴി നല്‍കുന്നത്. തീര്‍ഥാടനം നിര്‍വഹിച്ചവരെ സമയാനുസൃതം രാജ്യത്തു നിന്നു തിരിച്ചയക്കാനുള്ള സംവിധാനം കൈക്കൊള്ളാന്‍ ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഗവണ്‍മെന്‍റ് നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ഹാജിമാരായത്തെിയവര്‍ അവധി കഴിഞ്ഞും തങ്ങുന്ന പ്രവണത ഒരു നിലക്കും പൊറുപ്പിക്കാനാവില്ളെന്ന നിലപാടിലാണ് ഗവണ്‍മെന്‍റ്. രാഷ്ട്രീയകാലുഷ്യം നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ തീര്‍ഥാടകരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ രോഗബാധിതരായി കഴിയുന്നവരോ, സുരക്ഷാകാരണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരോ അല്ലാത്ത മുഴുവന്‍ ആളുകളുടെയും തിരിച്ചുപോക്ക് ഉറപ്പുവരുത്തുന്നതിനു സുരക്ഷാവിഭാഗങ്ങള്‍ ശക്തമായ ആഭ്യന്തര കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. അധികകാലം തങ്ങിയതിന് പിടിയിലായവര്‍ക്ക് പിഴ, തടവ്, നാടുകടത്തല്‍ തുടങ്ങിയ കര്‍ശന ശിക്ഷ നടപ്പിലാക്കാനാണ് തീരുമാനം.
ഹജ്ജ് മന്ത്രാലയം ഈ വര്‍ഷം വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് സംവിധാനം വഴി തീര്‍ഥാടകരുടെ വരവ് ക്രമീകരിച്ചതിനാല്‍ അധികകാലം നാട്ടില്‍ തങ്ങുന്നവരെ കണ്ടത്തൊന്‍ നിഷ്പ്രയാസം സാധിക്കുമെന്ന് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഹാതിം ഖാദി പറഞ്ഞു.
ഹാജി മക്കയിലോ, മദീനയിലോ, രാജ്യം വിട്ടോ എന്നൊക്കെ അറിയാന്‍ ഇ - പാത്ത് സംവിധാനം വഴി സാധിക്കും. മുഴുവന്‍ തീര്‍ഥാടകരുടെയും പാസ്പോര്‍ട്ടുകള്‍ ത്വവാഫ സ്ഥാപനങ്ങളാണ് കൈവശം വെക്കുന്നത്. അതിനാല്‍ തീര്‍ഥാടകര്‍ രാജ്യത്ത് സമയപരിധി കഴിഞ്ഞും തങ്ങിയാല്‍ മുത്വവ്വിഫ് സ്ഥാപനങ്ങളും അതിന് ഉത്തരവാദികളായിരിക്കും. രാഷ്ട്രീയ അസ്ഥിരതയുള്ള അറബ്നാടുകളില്‍ നിന്നത്തെിയ മുഴുവന്‍ തീര്‍ഥാടകരെയും ഹജ്ജിനു ശേഷം വിസ കാലാവധി നീട്ടാതെ ഉടനെ തിരിച്ചു കൊണ്ടുപോകുമെന്ന് ഹജ് മിഷന്‍ ഓഫിസുകള്‍ സൗദി അധികൃതരുമായി കരാറിലത്തെിയിട്ടുണ്ടെന്ന് അറബ് രാജ്യങ്ങളിലെ ത്വവാഫ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് നൂഹ് പ്രാദേശികമാധ്യമങ്ങളെ അറിയിച്ചു.
ഹജ്ജ് വിസ കാലാവധി കഴിയും മുമ്പ് നാടുവിടാന്‍ പാസ്പോര്‍ട്ട് വിഭാഗം ജനറല്‍ ഡയറക്ടറേറ്റും നിര്‍ദേശിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന തീര്‍ഥാടകരെയും അവരുടെ ത്വവാഫ സ്ഥാപനങ്ങളെയും നിയമനടപടിക്ക് വിധേയരാക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം മുന്നറിയിപ്പ് നല്‍കി. മടക്കയാത്രക്കുള്ള വിമാനങ്ങളെല്ലാം സമയക്രമം പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയും കര്‍ശന നിര്‍ദേശം നല്‍കി. ഇവിടെയെല്ലാം പഴുതടച്ച് ഹജ്ജ് തീര്‍ഥാടകര്‍ വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന പ്രവണത അവസാനിപ്പിക്കാനാണ് സൗദി അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

നഗരസഭയുടെ വനിതാ വ്യവസായ കേന്ദ്രം കാടുകയറി നശിക്കുന്നു

Posted: 11 Oct 2014 09:10 PM PDT

ഗുരുവായൂര്‍: നഗരസഭയുടെ വനിതാ വ്യവസായ കേന്ദ്രം കാടുകയറിയ നിലയില്‍. അഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന വ്യവസായ കേന്ദ്രത്തിനുള്ളില്‍ ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീന്‍ അടക്കമുള്ള യന്ത്രങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. ഇപ്പോഴത്തെ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനം തുരുമ്പെടുത്ത് നശിക്കുമ്പോഴും നഗരസഭ കണ്ടില്ളെന്ന് നടിക്കുകയാണ്.
പൂക്കോട് കൃഷിഭവന് സമീപത്തുള്ള വനിതാ വ്യവസായ കേന്ദ്രത്തിനാണ് ഈ ദുര്‍ഗതി. ഈ പ്രദേശം പൂക്കോട് പഞ്ചായത്ത് ആയിരുന്ന കാലത്താണ് വനിത വ്യവസായ കേന്ദ്രം ആരംഭിച്ചത്. പിന്നീട് പഞ്ചായത്തുതന്നെ കുടുംബശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടെ ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീനും കട്ടിങ് മെഷീന്‍ തുടങ്ങിയ അനുബന്ധ യന്ത്രസാമഗ്രികളും സ്ഥാപിച്ചു. കുറച്ചുകാലം സ്ഥാപനം നന്നായി പ്രവര്‍ത്തിക്കുകയും വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.
എന്നാല്‍, അഞ്ചുവര്‍ഷം മുമ്പ് സ്ഥാപനം പൂട്ടി. ഇതിനിടെ പൂക്കോട് പഞ്ചായത്ത് പ്രദേശം ഗുരുവായൂര്‍ നഗരസഭയില്‍ ലയിപ്പിച്ചതോടെ സ്ഥാപനം നഗരസഭയുടേതായി. എന്നാല്‍, സ്ഥാപനം വീണ്ടും തുറക്കാനോ അവിടെയുള്ള യന്ത്രങ്ങള്‍ ലേലം ചെയ്യാനോ നടപടി ഉണ്ടായില്ല. അടഞ്ഞുകിടക്കുന്ന കെട്ടിടത്തില്‍ കിടന്ന് തുരുമ്പെടുക്കുകയാണ് അഞ്ച് ലക്ഷത്തിലധികം വിലയുള്ള യന്ത്രസാമഗ്രികള്‍.
നാടെങ്ങും കൊട്ടിഘോഷിച്ച് ശുചീകരണവാരം ആഘോഷിക്കുമ്പോഴും സ്വന്തം കെട്ടിടത്തില്‍ പടര്‍ന്നു കയറിയിട്ടുള്ള കാടും പടലും വൃത്തിയാക്കാന്‍ നഗരസഭക്ക് സമയം കിട്ടിയിട്ടില്ല. പഴയ നഗരസഭ പ്രദേശത്ത് വനിത വ്യവസായ കേന്ദ്രം ഇല്ലാതിരിക്കെ ലയിപ്പിച്ച പ്രദേശത്തുള്ള ഈ കേന്ദ്രം നല്ലരീതിയില്‍ നടത്തിക്കൊണ്ടുപോകാനുള്ള സാധ്യത നഗരസഭ കളഞ്ഞുകുളിക്കുകയായിരുന്നു.

പുലയമ്പാറ ഓറഞ്ചുഫാമില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു

Posted: 11 Oct 2014 09:05 PM PDT

നെല്ലിയാമ്പതി: പുലയമ്പാറയിലെ ഗവ. ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിനുള്ളില്‍ കയറിയ കാട്ടാന ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ചയും കാട്ടാന ഫാമിലിറങ്ങി ഓറഞ്ച് ചെടികളും കാപ്പിച്ചെടികളും ചവിട്ടിമെതിച്ചു. പുതുതായി കൃഷിയിറക്കിയ സ്ഥലത്തെ വിളകളാണ് നശിപ്പിക്കപ്പെട്ടവയില്‍ അധികവും. ഫാമിനോട് ചേര്‍ന്ന റോഡരികിലെ പൊന്തക്കാട്ടില്‍ ആനക്കൂട്ടം ഇപ്പോഴും തമ്പടിച്ചിരിക്കുയാണെന്ന് നാട്ടുകാര്‍ പറയുന്നു.
നേരത്തെ ആനക്കൂട്ടം കമ്പിവേലി തകര്‍ത്ത് ഫാമിനുള്ളില്‍ കയറി നാശനഷ്ടമുണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ കൂട്ടത്തിലെ ഒരു കൊമ്പനാന മാത്രമാണ് കൃഷി നശിപ്പിക്കുന്നത്. ഓറഞ്ച് ഫാമില്‍ 30 ലക്ഷത്തോളം രൂപയുടെ കൃഷിക്ക് കാട്ടാനക്കൂട്ടം നാശം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഫാം അധികൃതര്‍ പറഞ്ഞു.
ഫാമിന്‍െറ പിറകുവശത്തുകൂടി കയറി ഫാമിന്‍െറ മുന്‍വശത്തെ പുഷ്പകൃഷി വരെ കാട്ടാന നശിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിയിറക്കിയ ഒരേക്കര്‍ സ്ഥലത്തെ പേരക്ക, പാഷന്‍ ഫ്രൂട്ട് തുടങ്ങിയ കൃഷികളും കാട്ടാന താറുമാറാക്കി.
പച്ചക്കറി തോട്ടത്തില്‍ കയറി പാകമായ പച്ചക്കറികളും ചവിട്ടിമെതിച്ചിട്ടുണ്ട്. നിത്യവും വൈകീട്ട് എട്ട് മുതല്‍ പുലര്‍ച്ചെ നാല് വരെ കാട്ടാനകള്‍ ഫാമിനുള്ളില്‍ വിഹരിക്കുകയാണ്. ചില ദിവസങ്ങളില്‍ പകല്‍ തൊഴിലാളികള്‍ പണിക്കിറങ്ങിയാലും കാട്ടാനക്കൂട്ടം ഫാമില്‍നിന്ന് പിന്‍മാറില്ല. ഫാമിന്‍െറ വശത്തുള്ള റോഡില്‍ കാട്ടാനകള്‍ കയറി നില്‍ക്കുന്നത് ഇതുവഴിയുള്ള ഗതാഗതത്തെയും ബാധിക്കാറുണ്ട്. ഫാമിന്‍െറ വശങ്ങളിലെ കമ്പി വേലി മുഴുവന്‍ തകര്‍ന്ന് കിടക്കുകയാണ്. കാട്ടാന ഭീതി മൂലം ഫാമിനുള്ളില്‍ പണിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് തൊഴിലാളികള്‍ പറയുന്നു.
കാട്ടാനശല്യം സംബന്ധിച്ച് വനം അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഫാമിലെ കൃഷി സംരക്ഷിക്കാനായി മാര്‍ഗങ്ങള്‍ ആരായുമെന്നും ഫാം അധികൃതര്‍ പറഞ്ഞു.
ഓറഞ്ചിന്‍െറയും മറ്റു പഴങ്ങളുടെയും സീസണ്‍ ആയതിനാല്‍ ഉല്‍പാദനം വര്‍ധിച്ചാല്‍ മാത്രമേ കൂടുതല്‍ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയൂ. ആനക്കൂട്ടത്തെ ഓറഞ്ചു ഫാമില്‍നിന്ന് അകറ്റി നിര്‍ത്താന്‍ ഉടന്‍ നടപടി സ്വീകരിക്കും.
മഞ്ഞുകാലത്ത് വിളകള്‍ക്ക് നേരെ കാട്ടാന ശല്യമുണ്ടാവാറുണ്ടെങ്കിലും ഇത്രയധികം നാശനഷ്ടമുണ്ടാവുന്നത് ഇതാദ്യമായാണ്. കൃഷി നശിച്ച ഭാഗത്ത് വീണ്ടും വിളയിറക്കാന്‍ ശ്രമം നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. ഒന്നര മാസത്തോളമായി കാട്ടാനകള്‍ ഫാമില്‍ കയറി വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയിട്ട്.

അരീക്കോട്ട് ബസ് ജീവനക്കാരുടെ തമ്മില്‍ത്തല്ല് പതിവ്

Posted: 11 Oct 2014 09:01 PM PDT

അരീക്കോട്: സ്വകാര്യ ബസുകളുടെ വരവ് പോക്ക് സമയക്രമത്തെ ചൊല്ലി ജീവനക്കാര്‍ തമ്മിലുള്ള തല്ല് അരീക്കോട് ബസ് സ്റ്റാന്‍ഡില്‍ പതിവുകാഴ്ചയായി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയും ബസ് ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റത്തിനും തമ്മില്‍ തല്ലിനും യാത്രക്കാര്‍ സാക്ഷികളായി.
തല്ലുമൂലം ട്രിപ്പ് മുടങ്ങുന്നതും പതിവാണ്. ഇതോടെ യാത്രക്കാര്‍ പ്രയാസത്തിലായി. എയ്ഡ് പോസ്റ്റിലെ ഹോംഗാര്‍ഡിനെയൊ പൊലീസിനെയൊ വകവെക്കാതെ തമ്മില്‍ തല്ലില്‍ വ്യാപൃതമാകുന്നത് നല്ല നിലയില്‍ ഓടുന്ന ബസുകള്‍ക്കും പ്രയാസമാകുന്നുണ്ട്.
ബസുകള്‍ തമ്മിലുള്ള സമയദൂരം വെറും രണ്ടര മിനിറ്റാകുമ്പോള്‍ സഞ്ചാര വഴിയിലെ തടസ്സങ്ങള്‍ സമയക്രമത്തെ ബാധിക്കുന്നു. റോഡുകളുടെ വീതികുറവും സ്വകാര്യ വാഹനങ്ങളുടെയും ഓട്ടോ-ടാക്സി-ചരക്ക് വാഹനങ്ങളുടെയും ആധിക്യവും സുഗമമായ ഗതാഗതത്തിന് തടസ്സമാകുന്നത് ബോധ്യമായിട്ടും ഇരു കൂട്ടരും തമ്മില്‍ തല്ലുന്നതിലെ അര്‍ഥമില്ലായ്മ യാത്രക്കാരെ വല്ലാതെ കുഴക്കുന്നുണ്ട്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ആഹ്ളാദ-പ്രതിഷേധ പ്രകടനങ്ങളും ആഘോഷവേളകളിലെ ഘോഷയാത്രകളും ഗാതഗതതടസ്സത്തിന് കാരണമാകുന്നുണ്ട്. ഇവക്കിടയിലൂടെ സമയക്രമം പാലിച്ച് യാത്രക്കാരെ സുരക്ഷിതരായി കൊണ്ടുപോകുമ്പോള്‍ സംഭവിക്കുന്ന വഴക്ക് ബസ് സ്റ്റാന്‍ഡില്‍ തീര്‍ക്കുന്നു.
ഒരേ റൂട്ടില്‍ ഒന്നിലധികം ബസുകള്‍ രണ്ടര മിനിറ്റുകളുടെ വ്യത്യാസത്തില്‍ സഞ്ചരിക്കുമ്പോള്‍ വൈകിയത്തെുന്നവര്‍ക്ക് യാത്രക്കാരെ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടാകുന്ന സങ്കടം തൊട്ടടുത്ത ബസിനോടുള്ള കോപമായി മാറുകയാണെന്നും ബസ് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നു.
വാക്പ്രയോഗങ്ങളില്‍ സഭ്യതയുടെ അതിരുകടക്കുമ്പോഴാണ് വാക്കേറ്റം കൈയേറ്റങ്ങളില്‍ അവസാനിക്കുന്നതെന്നും അഭിപ്രായമുണ്ട്.
ശനിയാഴ്ച വൈകീട്ട് കലുഷിതമായ സ്റ്റാന്‍ഡില്‍ കൂടുതല്‍ പൊലീസത്തെിയതോടെയാണ് സ്ഥിതി ശാന്തമായത്.

കലയും സംസ്കാരവും വിദ്യാര്‍ഥികളിലത്തെിക്കുന്ന പദ്ധതിക്കു തുടക്കമായി കലകളെ അറിയില്ളെന്നത് വലിയ പോരായ്മ -കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ

Posted: 11 Oct 2014 08:56 PM PDT

പത്തനംതിട്ട: നാടിന്‍െറ തനതായ കലകളെ അറിയില്ളെന്നു പറയുന്നത് വലിയ പോരായ്മയാണെന്ന് കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ പറഞ്ഞു. കലകളും സംസ്കാരവും ജില്ലയിലെ വിദ്യാര്‍ഥി സമൂഹത്തിനു പരിചയപ്പെടുത്തുന്നതിന് സന്നദ്ധ സംഘടനയായ സ്പിക്മക്കൈ (സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്ത്യന്‍ ക്ളാസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമംഗ്സ്റ്റ് യൂത്ത്) യുമായി സഹകരിച്ച് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഓമല്ലൂര്‍ ആര്യഭാരതി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കലകള്‍ അഭ്യസിക്കുന്നതിനും മനസ്സിലാക്കുന്നതിനും ആസ്വദിക്കുന്നതിനും ആകര്‍ഷിക്കുന്നതിനുമുള്ള വലിയ പദ്ധതിയാണ് ജില്ലാ ഭരണകൂടം നടപ്പാക്കുന്നത്. കലാ രൂപങ്ങള്‍ക്ക് നാടുമായി വലിയ ബന്ധമാണുള്ളത്. കഥകളി എന്താണെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആസ്വദിക്കുന്നതിനുള്ള വലിയ അവസരം കൈവരും. പദ്ധതിയുടെ ഭാഗമായി പേരുകേട്ട വലിയ കലാകാരന്മാര്‍ ജില്ലയിലെ സ്കൂളുകളിലത്തെി കലകളെ പരിചയപ്പെടുത്തും.
കലകളെ അറിയുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വലിയ അവസരമാണ് പദ്ധതി നല്‍കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
കലകളും സംസ്കാരവും ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിക്ക് പിന്തുണ നല്‍കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ആര്‍. ഹരിദാസ് ഇടത്തിട്ട പറഞ്ഞു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നകാര്യം ജില്ലാ പഞ്ചായത്തിന്‍െറ സാംസ്കാരിക സമിതി ചര്‍ച്ച ചെയ്യും. പുതിയ തലമുറക്ക് കലകളെപ്പറ്റി അവബോധം നേടാന്‍ പദ്ധതി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലകള്‍ ആസ്വദിക്കാന്‍ വിദ്യാര്‍ഥികള്‍ പഠിക്കണമെന്ന് അധ്യക്ഷത വഹിച്ച കലക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ പത്തു വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അസിസ്റ്റന്‍റ് കലക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍ കലാകാരന്മാരെ പരിചയപ്പെടുത്തി. സ്പിക് മക്കൈ കോഓഡിനേറ്റര്‍ വേലായുധകുറുപ്പ്, ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ബ്ളോക് പഞ്ചായത്തംഗം ജയന്‍ ഓമല്ലൂര്‍, ഗ്രാമ പഞ്ചായത്തംഗം പി.കെ.ജയശ്രീ, ഡി.ഇ.ഒ രാമപ്പ, ആര്യഭാരതി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ കോശി കോച്ചുകോശി, പി.ടി.എ പ്രസിഡന്‍റ് രവീന്ദ്രവര്‍മ, സ്കൂള്‍ ലീഡര്‍ പൂജ ചന്ദ്രന്‍ എന്നിവര്‍ സസാരിച്ചു.

മുല്ലപ്പെരിയാര്‍: സബ്കമ്മിറ്റി സന്ദര്‍ശനം തമിഴ്നാട് മുടക്കി നടപടിക്ക് വിധേയനായ എന്‍ജിനീയറെ തിരിച്ചെടുത്തു

Posted: 11 Oct 2014 08:53 PM PDT

കുമളി: മുല്ലപ്പെരിയാര്‍ ഉന്നതതല സമിതിയുടെ തീരുമാനപ്രകാരം ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന സബ് കമ്മിറ്റിയുടെ സന്ദര്‍ശനം തമിഴ്നാട് ഇടപെട്ട് മുടക്കി. കഴിഞ്ഞ മൂന്നാഴ്ചയായി സബ് കമ്മിറ്റി അണക്കെട്ട് സന്ദര്‍ശിച്ചില്ല. തമിഴ്നാട് ഉദ്യോഗസ്ഥരുടെ അസൗകര്യം മൂലമാണ് സന്ദര്‍ശനം മുടങ്ങിയതെന്നാണ് വിവരം. കേന്ദ്ര ജലവിഭവ കമീഷനിലെ എന്‍ജിനീയറായ ഉമ്പര്‍ജി ഹരീഷ് ഗിരീഷ് ചെയര്‍മാനായ സബ്കമ്മിറ്റിയില്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വീതം എന്‍ജിനീയര്‍മാരാണുള്ളത്.
ആഴ്ചതോറും അണക്കെട്ട് സന്ദര്‍ശിച്ച് ജലനിരപ്പ്, സ്വീപ്പേജ് ജലത്തിന്‍െറ അളവ്, മറ്റ് വിവരങ്ങള്‍ എന്നിവ സംയുക്തമായി ശേഖരിക്കാനാണ് സബ്കമ്മിറ്റിയെ നിയോഗിച്ചത്. കഴിഞ്ഞമാസം 11 നാണ് സബ്കമ്മിറ്റി ഏറ്റവുമൊടുവില്‍ അണക്കെട്ട് സന്ദര്‍ശിച്ചത്. ഇതിന് ശേഷം 18 ന് ഉന്നതതല സമിതിയുടെ സന്ദര്‍ശനത്തിന് ശേഷം നടന്ന യോഗത്തില്‍ സബ്കമ്മിറ്റിയിലെ തമിഴ്നാട് പ്രതിനിധിയില്‍ മാറ്റം വരുത്തിയിരുന്നു. കേരളവുമായി സഹകരിക്കുന്ന എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മാധവനെ മാറ്റി സൂപ്രണ്ടിങ് എന്‍ജിനീയര്‍ രാജേഷിനെ നിയോഗിക്കുകയായിരുന്നു. മാധവന്‍ നടപടിക്ക് വിധേയനായി പുറത്ത് നില്‍ക്കുകയായിരുന്നു. രാജേഷ് വന്ന ശേഷം ഒരിക്കല്‍ പോലും അണക്കെട്ട് സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തമിഴ്നാട് അവസരം ഒരുക്കിയില്ല.
എന്നാല്‍, കമ്മിറ്റിയിലെ ഉദ്യോഗസ്ഥ മാറ്റത്തിന് പിന്നാലെ നടപടിക്ക് വിധേയനായ മാധവനെ തിരികെയെടുക്കുകയും ചെയ്തു.അണക്കെട്ടിലെ വിവരങ്ങള്‍ ശേഖരിക്കുന്ന സബ് കമ്മിറ്റിയില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തലത്തിലുള്ള ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍, തമിഴ്നാട് സൂപ്രണ്ടിങ് എന്‍ജിനീയറെ നിയോഗിച്ച് കൂടുതല്‍ ആധിപത്യം ഉറപ്പിച്ചതോടെ കേരളത്തിനും ഉദ്യോഗസ്ഥരെ മാറ്റേണ്ട സാഹചര്യം നിലവിലുണ്ട്.
തമിഴ്നാടിന്‍െറ നീക്കങ്ങള്‍ക്കിടയില്‍ 13 ന് സബ്കമ്മിറ്റി അണക്കെട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് നടപ്പാക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കേരളം സമിതിക്കായി പുതിയ ഓഫിസ് തുറക്കുന്നതിന് നടപടി തുടങ്ങി. ഓഫിസ് പ്രവര്‍ത്തനത്തിന് കുമളി-മൂന്നാര്‍ റോഡരികിലാണ് കെട്ടിടം കണ്ടത്തെിയിട്ടുള്ളത്. ഓഫിസ് തുറക്കുന്ന കാര്യത്തില്‍ തമിഴ്നാട് വീഴ്ച വരുത്തിയതോടെയാണ് ഉന്നതതല സമിതി ഓഫിസ് തുറക്കാനുള്ള ചുമതല കേരളത്തിനെ ഏല്‍പിച്ചത്. സമിതിയുടെ അടുത്ത സന്ദര്‍ശനത്തിന്‍െറ ഘട്ടത്തില്‍ യോഗം പുതിയ ഓഫിസില്‍ ചേരാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.വിവാദങ്ങള്‍ തുടരുന്നതിനിടെ അണക്കെട്ടിലെ ജലനിരപ്പ് 133 ല്‍ നിന്ന് 126 അടിയായി കുറഞ്ഞു. തമിഴ്നാട്ടിലേക്ക് സെക്കന്‍ഡില്‍ 1215 ഘനഅടി ജലമാണ് തുറന്ന് വിട്ടിട്ടുള്ളത്. വേനല്‍ മഴയില്‍ സെക്കന്‍ഡില്‍ 565 ഘനഅടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയത്തെുന്നത്.

അധ്യാപകരും സൗകര്യങ്ങളുമില്ലാതെ ആര്‍.എം.എസ്.എ സ്കൂളുകള്‍

Posted: 11 Oct 2014 08:50 PM PDT

തൊടുപുഴ: സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്‍െറ നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതി പ്രകാരം ജില്ലയില്‍ സ്ഥാപിതമായ സ്കൂളുകള്‍ പ്രതിസന്ധിയില്‍.
വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഫണ്ടും ഇല്ലാത്തതാണ് സ്കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കുന്നത്.
പ്രധാനമായും ജില്ലയിലെ പിന്നാക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഡിവിഷനോ ഡിവിഷന്‍ അടിസ്ഥാനത്തില്‍ അധ്യാപകരോ ഇല്ലാത്തത് പഠനനിലവാരത്തെയും ആര്‍.എം.എസ്.എ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെയും ദോഷകരമായി ബാധിക്കുന്നതായി അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യഘട്ടത്തില്‍ ജില്ലയിലെ 16 സ്കൂളുകളെയും കഴിഞ്ഞ വര്‍ഷം ആറ് സ്കൂളുകളെയുമാണ് ആര്‍.എം.എസ്.എ സ്കൂളുകളായി അപ്ഗ്രേഡ് ചെയ്തത്. ഹൈസ്കൂള്‍ സൗകര്യം ഇല്ലാത്ത പ്രദേശങ്ങളെയും പിന്നാക്ക പ്രദേശങ്ങളെയും പരിഗണിച്ച് നിലവില്‍ ഉണ്ടായിരുന്ന യു.പി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യുകയായിരുന്നു.
തുടക്കത്തില്‍ തന്നെ പ്രശ്നങ്ങള്‍ ഏറെയുണ്ടായിരുന്നു. അധ്യയനവര്‍ഷം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകര്‍ക്ക് ശമ്പളം കിട്ടിയിരുന്നില്ല. കുട്ടികളുടെ എണ്ണമോ വിഷയങ്ങളോ കണക്കാക്കിയല്ല അധ്യാപക തസ്തികകള്‍ അനുവദിച്ചത്. മലയാളം, ഹിന്ദി, കണക്ക്, സാമൂഹികപാഠം, സയന്‍സ് വിഷയങ്ങള്‍ക്ക് മാത്രമാണ് അധ്യാപകരെ നല്‍കിയത്. ഈ അധ്യാപകര്‍ തന്നെ ഇംഗ്ളീഷും പഠിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.
11ാം പദ്ധതി പ്രകാരം കേന്ദ്രവും സംസ്ഥാനങ്ങളും 75:25 എന്ന അനുപാതത്തില്‍ കോടികളുടെ ഫണ്ട് അനുവദിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്‍െറ പിടിപ്പുകേട് അധ്യാപകരെ പ്രതിസന്ധിയിലാക്കി.
ആര്‍.എം.എസ്.എ പ്രകാരം സ്ഥാപിതമായ സ്കൂളില്‍ ഒരു ഹെഡ്മാസ്റ്റര്‍, ശാസ്ത്ര വിഷയങ്ങള്‍ക്ക് മൂന്നും ഭാഷാ വിഷയങ്ങള്‍ക്ക് രണ്ടും അധ്യാപകര്‍ എന്നിങ്ങനെ ആറ് തസ്തികയാണ് അനുവദിച്ചത്.
ആദ്യഘട്ടത്തില്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ട പഴയരിക്കണ്ടം ജി.എച്ച്.എസില്‍ ഒന്നിലധികം ഡിവിഷനുകളുണ്ടെങ്കിലും അധിക തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. അധിക തസ്തികകള്‍ അനുവദിക്കേണ്ടതും അതിനാവശ്യമായ ഫണ്ട് കണ്ടെത്തേണ്ടതും സംസ്ഥാന സര്‍ക്കാറാണ്. പീരുമേട് ഉപജില്ലയിലെ ഗവ. എച്ച്.എസ് വഞ്ചിവയല്‍, ഗവ. എച്ച്.എസ് പാമ്പനാര്‍ എന്നിവിടങ്ങളില്‍ തമിഴ്, മലയാളം മീഡിയങ്ങളുണ്ട്. എന്നാല്‍, തമിഴ് മീഡിയത്തില്‍ അധ്യാപകരെ നിയമിക്കാത്തതിനാല്‍ അധ്യയനം ഭാഗികമായി മുടങ്ങിയിരിക്കുകയാണ്.
പീരുമേട് സബ്ജില്ലയില്‍ ചെമ്മണ്ണ് ഗവ. എച്ച്.എസ്, അടിമാലി സബ്ജില്ലയില്‍ മച്ചിപ്ളാവ് ഗവ. എച്ച്.എസ്, കല്ലാര്‍ വട്ടയാര്‍ ഗവ. എച്ച്.എസ്, കട്ടപ്പന സബ്ജില്ലയില്‍
പെരിഞ്ചാംകുട്ടി ഗവ. എച്ച്.എസ്, നെടുങ്കണ്ടം സബ്ജില്ലയില്‍ കല്ലാര്‍ ചോറ്റുപാറ ഗവ. എച്ച്.എസ്, ഗവ. എച്ച്.എസ് കജനപ്പാറ എന്നിവയാണ് കഴിഞ്ഞവര്‍ഷം അപ്ഗ്രേഡ് ചെയ്യപ്പെട്ടത്.
യു.പി സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടെങ്കിലും ആര്‍.എം.എസ്.എ പദ്ധതിക്ക് അനുയോജ്യമായ വിധം അവിടങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയുണ്ടായില്ല.
ഇതിനായി അനുവദിച്ച ഫണ്ടിന്‍െറ 20 ശതമാനം പോലും കാര്യക്ഷമമായി ചെലവഴിക്കാനായില്ളെന്നാണ് അധ്യാപകര്‍ കുറ്റപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ അടിസ്ഥാനസൗകര്യങ്ങളില്‍ പല ആര്‍.എം.എസ്.എ സ്കൂളുകളും വളരെ പിന്നിലാണ്.
തസ്തികനിര്‍ണയം നടത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലയിലെ ആര്‍.എം.എസ്.എ വിദ്യാലയങ്ങളില്‍ ആവശ്യമായ തസ്തിക അനുവദിക്കുകയോ വേണ്ടത്ര അധ്യാപകരെ നിയമിക്കുകയോ ചെയ്തിട്ടില്ല.
ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ പോലും
അനുമതിയില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ദിവസക്കൂലി നിയമനം നിരോധിക്കുന്നതുവരെ പലയിടത്തും അതത് പി.ടി.എകളാണ് താല്‍ക്കാലിക അധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നത്
കഴിഞ്ഞവര്‍ഷം അപ്ഗ്രേഡ് ചെയ്ത ആറ് സ്കൂളുകളില്‍ ഒരു തസ്തിക പോലും അനുവദിച്ചിട്ടില്ല.
കേന്ദ്ര മാനവ വിഭവശേഷി വകുപ്പില്‍ നിന്ന് ആവശ്യമായ അനുമതിയും ഫണ്ടും ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയാത്തതാണ് കാരണമെന്ന് പറയുന്നു. തസ്തികകള്‍ അനുവദിച്ചും മറ്റ് ജില്ലകളില്‍
നിന്നടക്കം തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ പുനര്‍വിന്യസിച്ചും സ്കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് പകരം മറ്റ് സ്കൂളുകളിലെ അധ്യാപകര്‍ ആഴ്ചയില്‍ രണ്ട് ദിവസം വര്‍ക്കിങ് അറേഞ്ച്മെന്‍റ് വ്യവസ്ഥയില്‍ പുതിയ ആര്‍.എം.എസ്.എ സ്കൂളുകളില്‍ ക്ളാസെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്കൂളുകളെ കൂടി പ്രതിസന്ധിയിലാക്കുന്നതാണ് നിര്‍ദേശമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗണിതശാസ്ത്രം, സയന്‍സ്, ഇംഗ്ളീഷ് തുടങ്ങിയ വിഷയങ്ങള്‍ ആഴ്ചയില്‍ രണ്ട് ദിവസം പഠിപ്പിച്ചാല്‍ മതിയെന്ന വിചിത്ര നിലപാടാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി.പി. പുരുഷോത്തമന്‍ പറഞ്ഞു.
ആവശ്യമായ തസ്തികകള്‍ അനുവദിച്ച് ആര്‍.എം.എസ്.എ സ്കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കിയില്ളെങ്കില്‍
അധ്യാപകരെയും രക്ഷിതാക്കളെയും അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൃഷിയിറക്കാന്‍ ആളില്ല; 700 ഏക്കര്‍ പാടം തരിശ്

Posted: 11 Oct 2014 08:45 PM PDT

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വെള്ളൂര്‍ വയലില്‍ 700 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം കൃഷിയിറക്കാതെ തരിശുഭൂമിയായി. അജാനൂര്‍ കൃഷിഭവന്‍െറ കീഴിലുള്ള പാടശേഖരത്തില്‍ അടുത്ത കാലം വരെ നല്ല രീതിയില്‍ കൃഷിയിറക്കിയിരുന്നു. ഈ വര്‍ഷം ഇതേവരെ ഒരാള്‍പോലും കൃഷിയിറക്കിയിട്ടില്ല.
തൊഴിലാളി ക്ഷാമമാണ് കൃഷിയിറക്കാത്തതിന് മുഖ്യകാരമായി കര്‍ഷകര്‍ പറയുന്നത്. തൊഴിലാളികളുടെ കൂലി കുത്തനെ ഉയര്‍ന്നതും തിരിച്ചടിയായി. മുടക്കുമുതല്‍തന്നെ തിരിച്ചു കിട്ടാത്തതിനാലാണ് പലരും കൃഷിയില്‍നിന്ന് പിന്മാറിയതെന്ന് ഇവിടത്തെ കര്‍ഷകനായ കുഞ്ഞിരാമന്‍ പറയുന്നു. കൂടാതെ, ഉഴവുകാളകളെയും കിട്ടാനില്ല.
ട്രാക്ടറും ടില്ലറും വന്നതോടെ കൃഷി യന്ത്രവത്കരിക്കപ്പെട്ടെങ്കിലും കൃഷി സമയബന്ധിതമായി ചെയ്യേണ്ടതിനാല്‍ യന്ത്രങ്ങളുടെ ലഭ്യതയും പ്രശ്നമായിവന്നു.കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലുറപ്പ് പദ്ധതി വന്നതോടെയാണ് പലരും മാറിച്ചിന്തിച്ചത്.
സ്ഥിരമായി പാടങ്ങളില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്നവര്‍ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള ജോലികള്‍ തേടിപ്പോയതും കാരണമായി. സര്‍ക്കാറും ജനപ്രതിനിധികളും കരനെല്‍കൃഷിയെയും മട്ടുപ്പാവ് കൃഷിയെയും പ്രോത്സാഹിപ്പിച്ച് നടക്കുമ്പോള്‍ തനതായ നെല്‍കൃഷിയെ മറന്ന മട്ടാണെന്ന് ചില കര്‍ഷകര്‍ ആരോപിക്കുന്നു.

അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു

Posted: 11 Oct 2014 08:44 PM PDT

Image: 

ശ്രീനഗര്‍: അതിര്‍ത്തിയില്‍ രണ്ടു ദിവസത്തെ സമാധാനത്തിന് വിരാമമിട്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്താന്‍ വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ  അര്‍ണിയ സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ശനിയാഴ്ച രാത്രി പാക് സേനയുടെ വെടിവെപ്പുണ്ടായത്. പൂഞ്ച്, രജോരി സെക്ടറുകളിലും വെടിവെപ്പ് നടന്നു. ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.
രാത്രി നടന്ന വെടിവെപ്പില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെടിവെപ്പ് കരാര്‍ ലംഘിച്ച് കഴിഞ്ഞ ആഴ്ചയില്‍ പാക് സേന നടത്തിയ ആക്രമണത്തില്‍ എട്ടു ഗ്രാമീണര്‍  മരിക്കുകയും സൈനികര്‍ ഉള്‍പ്പെടെ 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.

ആറളം ഫാമില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടങ്ങള്‍ നശിക്കുന്നു

Posted: 11 Oct 2014 08:41 PM PDT

കേളകം: ആറളം ഫാമിന്‍െറ ബ്ളോക് ഒമ്പത് വളയഞ്ചാലില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സംസ്ഥാന നിര്‍മിതി കേന്ദ്രം സ്ഥാപിച്ച കെട്ടിടങ്ങള്‍ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു.
ആറളം ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി പുനരധിവാസ കുടുംബങ്ങളുടെ ഭവന നിര്‍മാണ ചുമതല ആദ്യഘട്ടത്തില്‍ നിര്‍വഹിച്ചത് സര്‍ക്കാര്‍ സ്ഥാപനമായ നിര്‍മിതി കേന്ദ്രയായിരുന്നു.
നിര്‍മിതി കേന്ദ്ര ആറളത്ത് ഭവന പദ്ധതി നടത്തുമ്പോള്‍ അനുബന്ധ സംവിധാനങ്ങള്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളാണ് ഇപ്പോള്‍ കാടുകയറിയും മേല്‍ക്കൂര തുരുമ്പെടുത്തും നശിക്കുന്നത്. ആറളത്തെ ഭവന നിര്‍മാണത്തിന്‍െറ പേരില്‍ നിര്‍മിതി കേന്ദ്രക്കെതിരെ ആരോപണങ്ങളും വിജിലന്‍സ് അന്വേഷണവും ഉണ്ടായതോടെ ഭവന പദ്ധതിയില്‍ നിന്ന് നിര്‍മിതി കേന്ദ്രയെ ഒഴിവാക്കിയതോടെ വളയഞ്ചാലിലെ കെട്ടിടങ്ങള്‍ ആദിവാസി കുടുംബങ്ങള്‍ക്ക് തൊഴില്‍ പരിശീലന കേന്ദ്രങ്ങളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയില്ളെന്ന് മാത്രമല്ല, കെട്ടിടങ്ങള്‍ സംരക്ഷിക്കാനും നടപടിയുണ്ടായില്ല. പത്തോളം കെട്ടിടങ്ങള്‍ കാടുകയറിയും മേല്‍ക്കൂര തകര്‍ന്നും നശിക്കുമ്പോള്‍ ഇവ സംരക്ഷിക്കുന്നതിനുള്ള നടപടികളും ഉണ്ടായിട്ടില്ല. ആറളം പുനരധിവാസ കേന്ദ്രത്തിലെ ഭവന നിര്‍മാണ ചുമതല ഗുണഭോക്തൃ കുടുംബങ്ങള്‍ക്ക് നല്‍കിയ സാഹചര്യത്തിലാണ് നിര്‍മാണ വൈദഗ്ധ്യം ആദിവാസി തൊഴിലാളികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പിന്നീട് ഭവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ ബിനാമി കരാറുകാര്‍ കൈയടക്കിയതോടെ തൊഴില്‍ പരിശീലന കേന്ദ്രമെന്ന ആശയം നടപ്പാക്കുന്നതില്‍ ആദിവാസി പുനരധിവാസ മിഷനും മുന്‍കൈയെടുക്കാത്തതാണ് പദ്ധതി താളംതെറ്റാന്‍ കാരണം. പദ്ധതി തുടങ്ങാത്തതിനാല്‍ കാടുകയറിയ കെട്ടിടങ്ങള്‍ കാട്ടുമൃഗങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാണിപ്പോള്‍.
നൂറുകണക്കിന് തൊഴില്‍ രഹിതരുള്ള ആറളം ഫാമില്‍ നിര്‍ദിഷ്ട തൊഴില്‍ പരിശീലന കേന്ദ്രം തുറക്കാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാവണമെന്നാണ് പുനരധിവാസ കുടുംബങ്ങളുടെ ആവശ്യം.

ജില്ലയിലെ നഴ്സുമാര്‍ സമരത്തിലേക്ക്

Posted: 11 Oct 2014 08:35 PM PDT

കൊച്ചി: നഴ്സുമാരുടെ കുറവ് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ നഴ്സുമാര്‍ സമരത്തിലേക്ക്. ഇതിന്‍െറ ഭാഗമായി കേരള ഗവണ്‍മെന്‍റ് നഴ്സസ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ അടുത്തമാസം മുതല്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു.
ആദ്യഘട്ട സമരത്തില്‍ അനുകൂല തീരുമാനമുണ്ടായില്ളെങ്കില്‍ പണിമുടക്കി സമരം ചെയ്യാന്‍ ശനിയാഴ്ച്ച ചേര്‍ന്ന അസോസിയേഷന്‍ ജില്ലാ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ നിരവധി ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്യുകയും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തിട്ടും ആനുപാധികമായി നഴ്സുമാരുടെ തസ്തികകള്‍ വര്‍ധിപ്പിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സംഘടന സമരത്തിനൊരുങ്ങുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ നിലവാരം വര്‍ധിക്കാത്തതിന് കാരണം ആവശ്യത്തിന് നഴ്സുമാരെ നിയമിക്കാത്തതാണെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. ജനറലാശുപത്രിയാക്കി ഉയര്‍ത്തിയ മൂവാറ്റുപുഴ, ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയ ആലുവ, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയാക്കി ഉയര്‍ത്തിയ കോതമംഗലം, പറവൂര്‍ എന്നിവടങ്ങളില്‍ നഴ്സുമാരുടെ കുറവുണ്ട്. ആറ് രോഗികള്‍ക്ക് ഒരു നഴ്സ് എന്നതാണ് നിവിലുള്ള അനുപാതമെങ്കിലും പലയിടത്തും അറുപത് രോഗികള്‍ക്ക് ഒരു നഴ്സ് പോലുമില്ലാത്ത അവസ്ഥയാണെന്ന് സംഘടന ആരോപിക്കുന്നു. ഇതിനുപുറമെ എറണാകുളം ജനറലാശുപത്രിയൊഴികെ മറ്റെല്ലായിടങ്ങളിലും നഴ്സുമാര്‍ 14 മണിക്കൂര്‍ ജോലി ചെയ്യേണ്ട അവസ്ഥയുമുണ്ടെന്ന് പറയുന്നു. ജനറലാശുപത്രികളില്‍ എട്ട് മണിക്കൂര്‍ ജോലിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും മുവാറ്റുപുഴ ജനറലാശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടിക്കുള്ള നഴ്സുമാരില്ല. നിലവിലെ ഒഴിവുകള്‍ അടിയരമായി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുക, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക, നഴ്സിങ് ഇതര ജോലികളില്‍നിന്ന് നഴ്സുമാരെ ഒഴിവാക്കുക, വിദേശത്തെ നഴ്സിങ് ജോലികള്‍ക്ക് പോകുന്നവരോട് ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന ചൂഷണത്തിനെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച മുന്‍ജില്ലാ പ്രസിഡന്‍റ് പി.ഒ ചിന്നമ്മക്ക് യോഗത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പ്രസിഡന്‍റ് ടി.ഡി ബീന അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി സോമജ, ലിസി തോമസ്, കെ.ഒ റീത്ത, കെ.എച്ച് സുധീര്‍ എന്നിവര്‍ സംസാരിച്ചു.

അമ്പുമല ആദിവാസി കോളനിയിലെ ബദല്‍ സ്കൂള്‍ അടച്ചു പൂട്ടി; പത്ത് കുട്ടികളുടെ പഠനം നിലച്ചിട്ട് ഒരു മാസം

Posted: 11 Oct 2014 08:29 PM PDT

നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല ആദിവാസി കോളനിയിലെ ബദല്‍ സ്കൂള്‍ അടച്ചുപൂട്ടി. നിലവിലെ അധ്യാപകന് ട്രൈബല്‍ വാച്ചറായി വനം വകുപ്പില്‍ സ്ഥിരം നിയമനം ലഭിച്ചതോടെയാണ് സ്കൂള്‍ പ്രവര്‍ത്തനം നിലച്ചത്. പകരം അധ്യാപക നിയമനം നടക്കാത്തതുമൂലം ഒരു മാസത്തോളമായി സ്കൂള്‍ അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം സ്കൂളിലുണ്ടായിരുന്ന നാലു പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമടക്കം പത്ത് കുട്ടികളുടെ പഠനം വഴിമുട്ടി. ജനവാസ കേന്ദ്രത്തില്‍നിന്ന് മൂന്നര കിലോമീറ്റര്‍ ഉള്‍വനത്തിലാണ് കോളനി. പണിയര്‍ വിഭാഗത്തില്‍പ്പെട്ട 23 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഉള്‍കാട്ടിലെ കോളനിയില്‍നിന്ന് ദിവസേന മറ്റു സ്കൂളുകളിലേക്ക് പോവുക അസാധ്യമാണ്. സ്കൂളില്‍നിന്ന് വിരമിക്കുന്ന കാര്യം കഴിഞ്ഞ മാസം 18ന് നിലമ്പൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചിരുന്നതായി അധ്യാപകന്‍ ചന്ദ്രന്‍കുട്ടി 'മാധ്യമ'ത്തോട് പറഞ്ഞു. സ്കൂളിന്‍െറ രജിസ്റ്റര്‍ ബുക്കും സീലും താക്കോലും മറ്റു സാധന സാമഗ്രികളും എ.ഇ.ഒയെ ഏല്‍പ്പിച്ചിരുന്നതായും അധ്യാപകന്‍ പറയുന്നു. അതേസമയം റിപ്പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പകരം അധ്യാപകന്‍െറ നിയമനം എളുപ്പത്തിലും സുതാര്യവുമാക്കാന്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ട് അപേക്ഷ സമര്‍പ്പിക്കാനും കോളനിയിലെ പ്രമോട്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. വിജയന്‍ പറഞ്ഞു.

ഹുദ്ഹുദ് ആന്ധ്ര^ഒഡീഷ തീരത്തേക്ക്

Posted: 11 Oct 2014 08:22 PM PDT

Image: 

ഹൈദരാബാദ്/പട്ന: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഹുദ്ഹുദ് ചുഴലിക്കാറ്റ് പ്രവചിച്ചതിലും നേരത്തെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാറ്റ് കരയോടടുക്കുന്നതിന്‍െറ സൂചനയായി ആന്ധ്ര^ഒഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും ആരംഭിച്ചു. ഞായറാഴ്ച രാവിലെ 10.30നും 11.30നും ഇടക്ക് ചുഴലിക്കാറ്റ് വിശാഖപട്ടണത്ത് എത്തും. കാറ്റിന്‍െറ വേഗം മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ എത്തുമെന്നും കേന്ദ്രം അറിയിച്ചു. നേരത്തെ ഉച്ചയോടുകൂടി ചുഴലിക്കാറ്റ് വീശുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. മുന്‍കരുതലായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ലക്ഷക്കണക്കിന് പേരെ ഇരുസംസ്ഥാനങ്ങളില്‍ നിന്നുമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇനിയും ഏറെ പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. 396 ഗ്രാമങ്ങളില്‍ കാറ്റ് നാശം വിതക്കുമെന്ന് കരുതുന്ന ആന്ധ്രപ്രദേശില്‍ 370 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

കനത്ത ചുഴലിക്കാറ്റിനൊപ്പം പേമാരിയുമായെത്തുന്ന ഹുദ്ഹുദ് കനത്ത നാശം വിതക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്ധ്രയിലെ തീരദേശ ജില്ലകളായ വിശാഖപട്ടണം, വിഴിനഗരം, ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി എന്നിവക്ക് പുറമെ ഒഡിഷയിലെ ഗന്‍ജം, ഗജപതി, റായഗഡ, കോരപുത്, മാല്‍കന്‍ഗിരി, നബരംഗ്പുര്‍, കളഹന്ദി, കാണ്ഡമാല്‍ എന്നീ ജില്ലകളെയുമാണ് ചുഴലി ബാധിക്കുക. ദേശീയ ദുരന്ത നിവാരണ സേനയുടെ 20 വിദഗ്ധ സംഘത്തെ ആന്ധ്രയിലും 16 സംഘത്തെ ഒഡിഷയിലും വിന്യസിച്ചിട്ടുണ്ട്.
 

മാലിന്യത്തില്‍ മുങ്ങി മെഡി. കോളജ്

Posted: 11 Oct 2014 08:20 PM PDT

കോഴിക്കോട്: ജലദോഷത്തിന് ചികിത്സിക്കാന്‍ ആശുപത്രിയില്‍ അഡ്മിറ്റായവന് ആശുപത്രിയില്‍നിന്ന് ഡെങ്കിപ്പനി ബാധിച്ചാലോ. ഈ സ്ഥിതിയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേത്.
രോഗികള്‍ക്ക് ഭീഷണിയാകും വിധത്തില്‍ ഈ ആരോഗ്യ കേന്ദ്രം രോഗാലയമായി മാറുന്നു. മാലിന്യങ്ങള്‍ നിറഞ്ഞുകവിഞ്ഞ് മലിനജലമൊഴുകി ആകെ വൃത്തിഹീനമാണ് ആശുപത്രിക്കുള്‍വശം. അത്യാഹിത വിഭാഗത്തില്‍നിന്ന് വാര്‍ഡിലേക്ക് പോകുന്ന പ്രവേശ കവാടത്തിന് സമീപം ഓവുചാലുകളെന്ന പേരില്‍ ഒരടിപോലും താഴ്ചയില്ലാത്ത ചെറിയ ചാലുകളുണ്ട്.
ഇവ മൂടാന്‍ പൊട്ടിപ്പൊളിഞ്ഞ് ദ്രവിച്ച കുറേ സ്ളാബുകളും. ആശുപത്രിയിലെ പല വാര്‍ഡുകളില്‍നിന്ന് മലിനജലവും മറ്റു മാലിന്യങ്ങളും ഈ ചാലിലേക്കാണ് നിക്ഷേപിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍, മലിനജലം, ഗ്ളൗസ് പോലുള്ള ആശുപത്രി മാലിന്യങ്ങള്‍ എന്നിവ കൂടാതെ കക്കൂസ് മാലിന്യവും ഈ ചെറിയ ചാലിലേക്ക് ഒഴുക്കിവിടുന്നു. ഒഴുകിപ്പോകാന്‍ മാത്രം സ്ഥലമില്ലാത്തതിനാല്‍ ഈ മാലിന്യങ്ങളത്രയും അവിടം മുഴുവന്‍ പരക്കുകയാണ്. എലി, പെരുച്ചാഴി, കൊതുക്, ഈച്ച തുടങ്ങി രോഗം പരത്തുന്ന എല്ലാ ജീവികളുടെയും ആവാസ സ്ഥലം കൂടിയാണിവിടം.
ഇതിന് ചുറ്റുമായാണ് ആശുപത്രിയിലെ വാര്‍ഡുകളും അത്യാഹിത വിഭാഗവും സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് വരുന്ന കൊതുകും ഈച്ചയുമെല്ലാം മാരക രോഗാണുവാഹകരും. രോഗം ബാധിച്ച് സ്വതവേ പ്രതിരോധ ശേഷി കുറഞ്ഞത്തെുന്ന രോഗികള്‍ക്ക് ഇത് വന്‍ പ്രഹരമായിരിക്കും.
എലികളും പെരുച്ചാഴികളും ഈ ചാലില്‍നിന്നിറങ്ങി വാര്‍ഡുകള്‍ തോറും ഓടിനടക്കുന്നു. അത്യാഹിത വിഭാഗം ഒ.പി കൗണ്ടര്‍ ജീവനക്കാരുടെ വിശ്രമമുറി എന്നിവിടങ്ങളില്‍ ഇവ വിഹാര കേന്ദ്രമാക്കിയതിനാല്‍ ജീവനക്കാര്‍ക്ക് ദുരിതമാണ്.
ആശുപത്രിയിലെ രോഗികള്‍ കൊണ്ടുവന്ന ഭക്ഷണം, ജീവനക്കാരുടെ ഭക്ഷണം എന്നിവയെല്ലാം എലികള്‍ നശിപ്പിക്കുന്നു. എലികളും കൊതുകുകളും ജീവനക്കാരെയും രോഗികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുമ്പോള്‍ വാര്‍ഡിലേക്കുള്ള പ്രവേശ കവാടത്തില്‍ ജോലിചെയ്യുന്ന സെക്യൂരിറ്റിക്കാര്‍ കൊതുകുശല്യത്തോടൊപ്പം ദുര്‍ഗന്ധവും സഹിക്കണം.
മഴക്കാലത്താണെങ്കില്‍ മാലിന്യങ്ങള്‍ കുത്തിയൊലിച്ച് പരക്കുകയും ചെയ്യുന്നു.
ഇതു കൂടാതെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ചായ നല്‍കുന്ന ചായക്കടയും ഈ ചാലുകള്‍ക്ക് തൊട്ടടുത്താണ്. ഇവിടെവെച്ച് ചായയുണ്ടാക്കിയാണ് ഇവര്‍ വിതരണം ചെയ്യുന്നത്.
ആശുപത്രി നവീകരണത്തിന് കോടിക്കണക്കിന് രൂപ കിട്ടുമ്പോഴും ടൈലിളക്കിമാറ്റി പുതിയത് സ്ഥാപിക്കുകയല്ലാതെ ആശുപത്രിയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ളെന്ന് ജീവനക്കാര്‍ പറയുന്നു.

അതിജീവനക്കരുത്തില്‍ കൃഷ്ണേട്ടന്‍െറ പ്രവാസം നാല്‍പ്പതാം വര്‍ഷത്തിലേക്ക്

Posted: 11 Oct 2014 08:15 PM PDT

Image: 

മുസന്ന: അതിജീവനത്തിന്‍െറ കരുത്തുണ്ട് കൃഷ്ണേട്ടന്‍െറ പ്രവാസജീവിതത്തിന്. തിളക്കുന്ന ജീവിതാനുഭവങ്ങള്‍ താണ്ടി നാല്‍പ്പതാം വര്‍ഷത്തിലേക്ക് പ്രവാസം കടക്കുമ്പോഴും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ചെല്ലപ്പനാശാരി അനന്തകൃഷ്ണന്‍ എന്ന കൃഷ്ണേട്ടന്‍ ഒമാനിലെ ജീവിതത്തില്‍ സന്തുഷ്ടനാണ്. 40 വര്‍ഷമായി ഒരേ സ്പോണ്‍സറുടെ കീഴിലാണ് ഇദ്ദേഹം പണിയെടുക്കുന്നത്. കെട്ടിടനിര്‍മാണം കരാറെടുത്ത് നടത്തുന്ന ഇദ്ദേഹം  70ാം വയസ്സിലും ഒട്ടും മടിയില്ലാതെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇന്നും തൊഴിലെടുക്കുന്നു. ഭാര്യയുമൊത്താണ് താമസം.
കെട്ടിടനിര്‍മാണ തൊഴിലാളി വിസയില്‍ 1975 ജനുവരി 25ലാണ് ഇദ്ദേഹം മസ്കത്തിലത്തെുന്നത്. പ്രാരബ്ധം നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ നിന്ന് സുഹൃത്ത് നല്‍കിയ വിസയുമായി മുംബൈ വഴിയാണ് ഇവിടെ വിമാനമിറങ്ങുന്നത്. ടാക്സിയില്‍ മുസന്നയില്‍ എത്തിയ ഇദ്ദേഹത്തിന് ആദ്യകാലങ്ങളില്‍ ജീവിതം ദുരിതപൂര്‍ണമായിരുന്നു. കത്തിയാളുന്ന വെയിലിനോട് മല്ലിട്ടുള്ള കെട്ടിടനിര്‍മാണം ആദ്യം ഏറെ പ്രയാസകരമായി തോന്നിയതായി ഇദ്ദേഹം പറയുന്നു. വൈദ്യുതി കിട്ടാക്കനിയായിരുന്നു. പലപ്പോഴും ജോലി സ്ഥലത്തെ ടെന്‍റിലായിരുന്നു അന്തിയുറക്കം. ചൂടില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ പലപ്പോഴും താമസിച്ചിരുന്ന ടെന്‍റില്‍ നനച്ച തുണികള്‍ മറയായി ഉപയോഗിച്ചിരുന്നു.
കുടിവെള്ളത്തിനും ഏറെ ബുദ്ധിമുട്ടായിരുന്നു. കിട്ടിയിരുന്ന വെള്ളം മണ്‍കലത്തില്‍ നിറച്ച് നനച്ച തുണി കലത്തില്‍ ചുറ്റിയാണ് കുടിക്കാന്‍ ഉപയോഗിച്ചിരുന്നത്. അന്നത്തെ വെള്ളത്തിന്‍െറ പ്രത്യേക രുചി ഇന്നും നാവിലുണ്ടെന്ന് കൃഷ്ണേട്ടന്‍ പറയുന്നു.
ഡീസല്‍ ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഷെല്ലിന്‍െറ പെട്രോള്‍പമ്പ് മാത്രമായിരുന്നു അന്ന് മുസന്നയില്‍ പറയാന്‍ കഴിയുന്ന ഏക അടയാളം. ജോലി സ്ഥലത്തേക്ക് നടന്നാണ് പോയിരുന്നത്. മലയാളികളായിരുന്നു സഹപ്രവര്‍ത്തകര്‍. ഇവരില്‍ പലരും 15, 20 വര്‍ഷവും കഴിഞ്ഞപ്പോള്‍ ഒമാന്‍ വിട്ടെങ്കിലും കൃഷ്ണേട്ടന്‍ ഇവിടെ തന്നെ നിന്നു. അറബിയുടെ മേല്‍നോട്ടത്തിലായിരുന്നു ആദ്യകാലത്ത് ജോലികള്‍. 20 വര്‍ഷത്തിന് ശേഷം അറബി മേല്‍നോട്ട ചുമതല തനിക്ക് വിട്ടുനല്‍കിയതായി ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ മലയാളികളും ബംഗാളികളുമായി 10ഓളം തൊഴിലാളികള്‍ ഇദ്ദേഹത്തിന് കീഴിലുണ്ട്.
കൃത്യനിഷ്ഠതയും ഉത്തരവാദിത്തബോധവും സഹകരണ മനോഭാവവും ഏറെയുള്ള ഇദ്ദേഹം മലയാളികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടയാളാണ്. എല്ലാ ജോലികളിലും പണിക്കാര്‍ക്കൊപ്പം നിന്ന് പണിയെടുക്കാന്‍ ഇദ്ദേഹത്തിന് മടിയില്ല. മസേന്നയിലെ ആദ്യകാല കെട്ടിടങ്ങള്‍ പലതും കൃഷ്ണേട്ടനും സഹപ്രവര്‍ത്തകരും നിര്‍മിച്ചതാണ്. 40 വര്‍ഷത്തിനിടയില്‍ നാലു തവണ മാത്രമാണ് ഇദ്ദേഹം നാട്ടില്‍ പോയത്. അവധിക്ക് പോയാല്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നാട്ടില്‍ നില്‍ക്കാറുമുള്ളൂ. രണ്ട് വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയത്. അന്ന് രണ്ട് ആഴ്ചയില്‍ താഴെ മാത്രമാണ് നിന്നത്.
ഒമാനിലത്തെി 10 വര്‍ഷം കഴിഞ്ഞാണ് ഭാര്യ തങ്കമണിയെ ഇങ്ങോട് കൊണ്ടുവരുന്നത്. സ്പോണ്‍സറായ ഖലീഫാ സാലം അല്‍ നാസരി തന്‍െറ തോട്ടത്തില്‍ നല്‍കിയ സ്ഥലത്ത് നിര്‍മിച്ച വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഭാര്യയുടെ മേല്‍നോട്ടത്തില്‍ സിമെന്‍റ് ബ്ളോക്കുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയും ഉണ്ട്. ബംഗാളികളാണ് ഇവിടത്തെ ജോലിക്കാര്‍.
തോട്ടത്തില്‍ കൃഷി ചെയ്യുന്ന പച്ചക്കറികളും മറ്റുമാണ് ഇവര്‍ വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതും. ഒമാന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും രണ്ട് പൗരത്വവും നിലനിര്‍ത്താന്‍ സാധിക്കുമെങ്കിലേ താന്‍ അത് സ്വീകരിക്കൂവെന്നാണ് ഇദ്ദേഹം പറയുന്നത്. മൂത്തമകന്‍ മോഹന്‍ദാസിന് മസ്കത്തില്‍ തന്നെയാണ് ജോലി. ഇളയ മകന്‍ അമല്‍ദാസ് നാട്ടിലാണ്.  മറ്റു പ്രവാസികളെ പോലെ നാടിന്‍െറ വിളി കേള്‍ക്കുന്നില്ളേയെന്ന ചോദ്യത്തിന് ഇവിടെ മറ്റെങ്ങും കിട്ടാത്ത സന്തോഷം ലഭിക്കുന്നുണ്ടെന്നാണ് ഇദ്ദേഹത്തിന്‍െറ പക്ഷം.
 

കുവൈത്തില്‍ പുതിയ പരിസ്ഥിതി നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

Posted: 11 Oct 2014 08:07 PM PDT

Image: 

കുവൈത്ത് സിറ്റി: ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം രാജ്യത്ത് പുതിയ പരിസ്ഥിതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍വരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമമാണ് പ്രാബല്യത്തിലാകുന്നത്.
ഇതനുസരിച്ച് പരിസ്ഥിതിക്ക് ഏറെ ഭീഷണിയാകുന്ന ആണവ മാലിന്യങ്ങള്‍ രാജ്യത്തത്തെിക്കുകയോ അവ സൂക്ഷിക്കുകയോ ചെയ്യുന്നവര്‍ക്ക് വധശിക്ഷയോ, ജീവപര്യന്തം തടവോ, പത്ത് ലക്ഷം ദീനാര്‍ പിഴയോ ലഭിച്ചേക്കാം. നിരോധിക്കപ്പെട്ട പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് നൂറ് ദീനാര്‍ പിഴ, കരയിലെയും കടലിലെയും പ്രകൃതി സംരക്ഷിത ജീവികളെ കൊല്ലുന്നവര്‍ക്ക് 500 ദീനാര്‍ പിഴ അല്ളെങ്കില്‍ ഒരു വര്‍ഷം കഠിന തടവ്, പൂക്കള്‍ പറിക്കുകയോ മരങ്ങള്‍ മുറിക്കുകയോ ചെയ്യുന്നവര്‍ക്ക് 250 ദീനാര്‍ പിഴ, പാഴ് വസ്തുക്കള്‍ റോഡില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 500 ദീനാര്‍ പിഴ എന്നീ ശിക്ഷകളാണ് പുതിയ നിയമത്തില്‍ അനുശാസിക്കുന്നത്. കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ പാസാക്കിയ നിയമമാണ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകുന്നത്.
 നിയമങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാനും പിടികൂടാനും പ്രത്യേക പരിസ്ഥിതി പൊലീസ് വിഭാഗത്തെ നിയോഗിക്കാനും തീരുമാനമുണ്ട്.
റോഡില്‍ നിക്ഷേപിക്കുന്ന മാലിന്യത്തിന്‍െറ അളവ് എത്ര ചെറുതായാലും വലുതായാലും ശിക്ഷക്ക് കാരണമാകും.
 പൂപറിക്കുക, ചെടിയോ മരമോ നശിപ്പിക്കുക, ശബ്ദ മലിനീകരണം സൃഷ്ടിക്കുക, പരിസ്ഥിതി വകുപ്പിന്‍െറ അനുവാദമില്ലാതെ രാസ വസ്തുക്കള്‍ നിര്‍മിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുക, കടലില്‍ മാലിന്യം നിക്ഷേിപ്പിക്കുക തുടങ്ങി പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന കാര്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. പുതിയ പരിസ്ഥിതി നിയമം പ്രാബല്യത്തില്‍വന്ന സ്ഥിതിക്ക് സ്വദേശികളും വിദേശികളുമുള്‍പ്പെടെ ജാഗ്രത പുലര്‍ത്തിയില്ളെങ്കില്‍ കുടുങ്ങും. റോഡിലേക്ക് നിസാരമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളും കാലിയായ ശീതളപാനീയ  ബോട്ടിലുകളും അടക്കം കുറ്റങ്ങള്‍ ചെയ്താല്‍ 500 ദീനാര്‍ പിഴ ഒടുക്കേണ്ടി വരും.  
 

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്ന് തുടക്കം

Posted: 11 Oct 2014 07:46 PM PDT

Image: 
Subtitle: 
•ആദ്യമത്സരത്തില്‍ മുംബൈക്കെതിരെ കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഇന്ത്യന്‍ കായിക ചരിത്രത്തില്‍ കാല്‍പന്തുകളിയുടെ മാസ്മരികതക്ക് പുതുനിറങ്ങള്‍ പകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഞായറാഴ്ച തുടക്കമാകും. ഫുട്ബാള്‍ ഹൃദയത്തിലലിഞ്ഞുചേര്‍ന്ന കൊല്‍ക്കത്തയുടെ മണ്ണില്‍ വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് പ്രഥമ ഐ.എസ്.എല്ലിന് കളമൊരുങ്ങുന്നത്. സചിന്‍ ടെണ്ടുല്‍കര്‍, സൗരവ് ഗാംഗുലി, മഹേന്ദ്രസിങ് ധോണി, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, മുകേഷ് അംബാനി, നിത അംബാനി തുടങ്ങി ക്രിക്കറ്റും ബോളിവുഡും കോര്‍പറേറ്റ് ലോകവും അണിനിരക്കുന്ന വര്‍ണാഭമായ സായംസന്ധ്യയായിരിക്കും ഇന്ന് സാള്‍ട്ട് ലേക് സ്റ്റേഡിയത്തെ കോരിത്തരിപ്പിക്കുന്നത്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും.
ബോളിവുഡ് സ്റ്റൈലില്‍ നൃത്തതാളലയങ്ങള്‍ ഒന്നിക്കുന്ന ഉദ്ഘാടന മാമാങ്കത്തിന് നടി പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള താരങ്ങളുടെ മാസ്മരിക പ്രകടനങ്ങള്‍ മാറ്റുകൂട്ടുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. 500ലധികം കലാകാരന്മാരാണ് ചടങ്ങില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. ടൂര്‍ണമെന്‍റിലെ എട്ട് ടീമുകളെ പ്രതിനിധാനം ചെയ്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തനത് സംഗീതം ഉള്‍ക്കൊള്ളുന്ന എട്ടു താളങ്ങള്‍ വേദിയില്‍ അവതരിപ്പിക്കപ്പെടുമെന്ന് പ്രശസ്ത സംഗീത സംവിധായകന്‍ സലിം മെര്‍ച്ചന്‍റ് വ്യക്തമാക്കി. പ്രമുഖ സംഗീതജ്ഞനും തബല വിദ്വാനുമായ ബിക്രം ഘോഷാണ് കൊല്‍ക്കത്തയുടെ സംഗീത പാരമ്പര്യത്തെ വേദിയില്‍ അവതരിപ്പിക്കുന്നത്.
ചെന്നൈയെ പ്രതിനിധാനംചെയ്ത് എത്തുന്നത് പ്രശസ്ത ഡ്രമ്മര്‍ ശിവമണിയാണ്. ഗോവയുടെ തനത് ഡ്രം താളത്തെ പ്രമുഖ ഡ്രമ്മറായ ബോന്‍ഡോ വേദിയില്‍ നിറക്കും. ഉപയോഗശൂന്യമായ ടിന്‍ ബോക്സുകള്‍, ബക്കറ്റുകള്‍, കാനുകള്‍ എന്നിവ ഉപയോഗിച്ച് തൗഫീഖ് ഖുറൈശി നയിക്കുന്ന മുംബൈ സ്റ്റാമ്പ് ബാന്‍ഡ് മുംബൈ ടീമിനായുള്ള താളമൊരുക്കും. കേരള ബ്ളാസ്റ്റേഴ്സിനായി ചെണ്ടയുടെ മേളലയമാണ് ഉദ്ഘാടന സന്ധ്യയില്‍ നിറയുന്നത്. ഗുവാഹതി ടീമിനെ പ്രതിനിധാനം ചെയ്ത് അസമീസ് വാദ്യോപകരണമായ ധാക്കിയാണ് എത്തുന്നത്. പുണെ ടീമിനായി പുണെരി ഡോല്‍ താളമൊരുക്കും. ഡല്‍ഹിയെ പ്രതിനിധാനം ചെയ്ത് അസ്ലം ദഫ്രാനി അരങ്ങ് കൊഴുപ്പിക്കും. സലിം മെര്‍ച്ചന്‍റ് ആലപിക്കുന്ന ഐ.എസ്.എല്‍ ഗീതത്തിനൊപ്പമുയരുന്ന കരിമരുന്ന് പ്രയോഗത്തോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് അവസാനമാകും. തൊട്ടുപിന്നാലെ ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയുടെ സ്വന്തം ടീമായ അത്ലറ്റികോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്.സിയും ഏറ്റുമുട്ടും. 200 രൂപ മുതല്‍ തുടങ്ങുന്ന നിരക്കിലാണ് കാണികള്‍ക്ക് ടിക്കറ്റ് ലഭ്യമാക്കുന്നത്.     കടലാസിലെ താരനിര പരിശോധിച്ചാല്‍ മുംബൈ ടീമിനാണ് ആദ്യ മത്സരത്തില്‍ മുന്‍തൂക്കം.
ഫ്രഞ്ച് താരം നികോളാസ് അനല്‍ക, സ്വീഡിഷ് താരം ഫ്രെഡ്രിക് ജുങ്ബെര്‍ഗ്, ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സുബ്രത പാല്‍, പരിചയസമ്പന്നനായ സെയ്ദ് റഹിം നബി, ലാല്‍രിന്ദിക രാള്‍ട്ടേ എന്നിവരുടെ സാന്നിധ്യം രണ്‍ബീര്‍ കപൂറിന്‍െറ ഉടമസ്ഥതയിലുള്ള മുംബൈക്ക് ടൂര്‍ണമെന്‍റില്‍ അനുഗ്രഹമാകുമെന്നുതന്നെ കരുതാം. എന്നാല്‍, ആദ്യ മത്സരത്തില്‍ അനല്‍ക്കയുടെയും ജുങ്ബെര്‍ഗിന്‍െറയും സേവനം മുംബൈക്ക് ലഭ്യമാകാനുള്ള സാധ്യതയില്ല എന്നത് കൊല്‍ക്കത്തക്ക് മികച്ച വാര്‍ത്തയാണ്. കഴിഞ്ഞ ഡിസംബറില്‍ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മത്സരത്തിനിടെ നടത്തിയ നാസി സല്യൂട്ടിന്‍െറ പേരില്‍ ലഭിച്ച വിലക്കാണ് അനല്‍ക്കക്ക് വിലങ്ങുതടിയായതെങ്കില്‍ പരിക്കാണ് ജുങ്ബെര്‍ഗിന് വില്ലനാകുക.
സ്പാനിഷ് ഫുട്ബാളിന്‍െറ നിറവുമായത്തെുന്ന കൊല്‍ക്കത്തയും കളത്തില്‍ മനോഹരമായ ഫുട്ബാള്‍ കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ ലിവര്‍പൂള്‍ താരം ലൂയിസ് ഗാര്‍സ്യ, ലാ ലിഗ താരങ്ങളായ ബോര്‍യ ഫെര്‍ണാണ്ടസ്, ജൊഫ്രി മത്യു, മാനേജര്‍ അന്‍േറാണിയോ ലോപസ് ഹബാസ് എന്നിവരുടെ സാന്നിധ്യം അവര്‍ക്ക് സ്പാനിഷ് കരുത്ത് പകരുന്നുണ്ട്.
ആഭ്യന്തര തലത്തില്‍നിന്ന് സഞ്ജു പ്രധാന്‍, അര്‍ണബ് മൊണ്ടാല്‍, കാവിന്‍ ലൊബോ ബല്‍ജിത് സാഹ്നി, കൈ്ളമാക്സ് ലോറന്‍സ് എന്നിവരാണ് കൊല്‍ക്കത്ത നിരയിലുള്ളത്. സ്പെയിനില്‍ ഒരുമാസം നീണ്ടുനിന്ന പരിശീലനത്തിന് ശേഷമാണ് കൊല്‍ക്കത്ത ടീം ടൂര്‍ണമെന്‍റിന് തുടക്കം കുറിക്കുന്നത്.

അവകാശികള്‍ക്ക് പിടികൊടുക്കാതെ വിവരം

Posted: 11 Oct 2014 07:35 PM PDT

Image: 
Subtitle: 
വിവരാവകാശനിയമത്തിന് ഇന്ന് ഒമ്പതുവയസ്സ്

തിരുവനന്തപുരം: രാജ്യപുരോഗതിക്ക് തടസ്സമായ അഴിമതി തടയാനും ഭരണം സുതാര്യമാക്കാനും നടപ്പാക്കിയ വിവരാവകാശനിയമത്തിന് ഞായറാഴ്ച ഒമ്പതുവയസ്സ് തികയുകയാണ്. ജനാധിപത്യത്തിന്‍െറ അന്ത$സത്ത വിളംബരംചെയ്യുന്ന ഉദ്യമമെന്നും ജനാധികാരത്തിന് ഇത് പുതിയ മുഖം നല്‍കുമെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെട്ടെങ്കിലും പ്രതീക്ഷിച്ചത്ര ഫലപ്രദമായില്ളെന്നാണ് അനുഭവം. ഭരണ-ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഓര്‍മയാകുമെന്നും സാമൂഹികനീതി പുലരുമെന്നും സ്വപ്നംകണ്ടവര്‍ നിരാശരായി. ഇതിന്‍െറ പ്രതിഫലനമാണ് മലപ്പുറം തിരൂര്‍ക്കാട് സ്വദേശി സി. അനില്‍കുമാര്‍ തന്‍െറ മണ്ഡലത്തിലെ എം.എല്‍.എക്കയച്ച കത്തില്‍ നിന്ന് വെളിപ്പെടുന്നത്. ഉള്ളടക്കം ഇങ്ങനെ: ‘ഞാന്‍ അധികാരമുള്ള ഇന്ത്യന്‍ പൗരനാണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് വിവരാവകാശമാണ്. ജനാധിപത്യചരിത്രത്തില്‍ സര്‍ക്കാര്‍ എന്നത് ഭരണകര്‍ത്താക്കളുടെ മാത്രമല്ല, ഭരിക്കപ്പെടുന്നവന്‍േറതുകൂടിയാണെന്ന് തോന്നിവരികയായിരുന്നു വിവരാവകാശ നിയമത്തിന്‍െറ ആദ്യ നാലുവര്‍ഷങ്ങളില്‍. ഇക്കാലത്ത് നിരവധി വെള്ളാനകള്‍ ശിക്ഷിക്കപ്പെട്ടു. ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള, വെള്ളാനകളെ നിയന്ത്രിക്കാനുള്ള, നിയമനടത്തിപ്പിന്‍െറ ചുക്കാന്‍ പിടിക്കുന്ന  സംസ്ഥാന വിവരാവകാശ കമീഷന്‍െറ സമകാലിക ദുരവസ്ഥയാണ് ഈ കത്തിനാധാരം’. നിയമം നടപ്പാക്കേണ്ടവര്‍ അത് വളച്ചൊടിച്ച് ദുരുപയോഗം ചെയ്ത് തുടങ്ങിയപ്പോഴാണ് സംസ്ഥാനത്തെ വിവരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വന്തം മണ്ഡലത്തിലെ എം.എല്‍.എമാര്‍ക്ക് തുറന്ന കത്തെഴുതാന്‍ തുനിഞ്ഞത്. വിവരാവകാശ കമീഷന്‍െറ പ്രവര്‍ത്തനത്തിന്‍െറ നാള്‍വഴികളും നിയമത്തില്‍തന്നെ വെള്ളംചേര്‍ത്തുകൊണ്ടുള്ള ഉത്തരവുകളും ചൂണ്ടിക്കാട്ടുന്ന കത്തില്‍ നിയമസഭയില്‍ സമര്‍പ്പിക്കേണ്ട കമീഷന്‍െറ വാര്‍ഷിക റിപ്പോര്‍ട്ടിനെക്കുറിച്ചും സൂചിപ്പിക്കുന്നു.
വിവരാവകാശ നിയമത്തിലെ 25(1) പ്രകാരം സംസ്ഥാന വിവരാവകാശ കമീഷന്‍ നിയമസഭക്കുമുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല എന്നായിരുന്നു വിവരാവകാശ നിയമപ്രകാരം നിയമസഭാ സെക്രട്ടേറിയറ്റില്‍നിന്ന് ലഭിച്ച മറുപടി. 140 എം.എല്‍.എമാരില്‍ ആരും ഈ റിപ്പോര്‍ട്ട് രേഖാമൂലം ആവശ്യപ്പെട്ടില്ളെന്നും മറുപടിയില്‍ പറയുന്നു. കമീഷന്‍തന്നെ നിയമം ലംഘിച്ചതോടെ വിവരാവകാശ നിയമത്തിന്‍െറ ഭാവിയില്‍ ആശങ്കാകുലരാണ് വിവരാവകാശ പ്രവര്‍ത്തകര്‍.
ജൂണ്‍ 20 വരെ സംസ്ഥാന വിവരാവകാശ കമീഷന്‍ 9045 പരാതിയും 13445 അപ്പീലുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6770 പരാതിയും 7685 അപ്പീലുമാണ് തീര്‍പ്പാക്കിയത്. ഒൗദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഈ കണക്കില്‍തന്നെ കമീഷന്‍െറ പ്രവര്‍ത്തന ‘മികവ്’ വ്യക്തമാണ്. വിവരാവകാശ നിയമത്തിന് കീഴില്‍വരുന്ന എല്ലാ സ്ഥാപനങ്ങളിലെയും പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരില്‍നിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതിനാലാണ് നിയമത്തിലെ 18, 19(3) വകുപ്പുകള്‍ പ്രകാരം കമീഷന് പരാതിയും അപ്പീലും നല്‍കുന്നത്. കേസ് തീര്‍പ്പാക്കലില്‍ കമീഷന്‍തന്നെ വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരില്‍നിന്ന് എങ്ങനെ നീതി ലഭിക്കുമെന്നാണ് വിവരാവകാശ പ്രവര്‍ത്തകരുടെ ചോദ്യം.
സെക്രട്ടേറിയറ്റില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വിവരാവകാശ കമീഷന്‍ ആസ്ഥാനത്തത്തെുന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ മാതൃവകുപ്പിനെതിരായ പരാതികള്‍ ‘മുക്കുന്നു’ എന്ന ആക്ഷേപം വ്യാപകമാണ്. രേഖകള്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചിരിക്കുകയാണെന്നും നേരില്‍വന്ന് പരിശോധിക്കണമെന്നുമായിരുന്നു ആലപ്പുഴയിലെ എം.എ. പൂക്കോയക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ച മറുപടി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായി വിരമിച്ച് മുഖ്യ വിവരാവകാശ കമീഷനായതിനാല്‍ പൊലീസിലെ വിവരങ്ങള്‍ ആരാഞ്ഞാല്‍ കൃത്യമായി മറുപടി ലഭിക്കാറില്ളെന്ന് മലപ്പുറം സ്വദേശി ഷാജി പറയുന്നു. പൊലീസ് സ്റ്റേഷനുകളിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ അവരുടെ പോരോ അപ്പീല്‍ സംബന്ധമായ വിവരങ്ങളോ ഇല്ലാതെ മറുപടി നല്‍കിയാലും അവര്‍ക്കെതിരെ നടപടിയുണ്ടാകാറില്ളെന്നും അദ്ദേഹം പറയുന്നു.

മിസിങ് പേഴ്സന്‍

Posted: 11 Oct 2014 07:32 PM PDT

Image: 

അധികാരത്തിനെതിരായ മനുഷ്യന്‍െറ സമരം മറവിക്കെതിരെയുള്ള ഓര്‍മയുടെ സമരമാണെന്ന് പറഞ്ഞത് ചെക് നോവലിസ്റ്റ് മിലന്‍ കുന്ദേരയാണ്. അതനുസരിച്ചു നോക്കുമ്പോള്‍ ഒരാള്‍ നിരന്തരം ഓര്‍മിച്ചുകൊണ്ടിരിക്കുന്നു എന്നതിനര്‍ഥം അയാള്‍ അധികാരത്തിനെതിരെ നിരന്തരം സമരംചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ്. ആ ഓര്‍മകള്‍ രാജ്യത്തിന്‍െറ സഞ്ചിതസ്മൃതികളാണെങ്കിലോ? അധിനിവേശത്തിന്‍െറ ഓര്‍മകള്‍, വംശഹത്യയുടെ ഓര്‍മകള്‍, അധികാരത്തിന്‍െറ നഗ്നമായ തേര്‍വാഴ്ചയില്‍ ചതഞ്ഞരഞ്ഞുപോയ നിരപരാധികളുടെ നിശ്ശബ്ദമായ നിലവിളികളുടെ ഓര്‍മകള്‍, ആയിരങ്ങളടിഞ്ഞുകൂടിയ പാതയോരങ്ങളില്‍നിന്ന് ഉയരുന്ന ചോരയുടെ ഗന്ധത്തിന്‍െറ ഓര്‍മകള്‍... ദേശത്തിന്‍െറ സ്മൃതിസഞ്ചയത്തിലെ ചരിത്രപരമായ ഓര്‍മകള്‍ ഒരു വ്യക്തി അയവിറക്കിക്കൊണ്ടിരിക്കുമ്പോള്‍ അത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നു. സ്മരിക്കുക എന്നത് രാഷ്ട്രീയസമരമാവുന്നു. ആ ഓര്‍മകള്‍ എഴുതുമ്പോള്‍ വസ്തുനിഷ്ഠമായ ചരിത്രമായി ഒതുങ്ങിപ്പോവില്ല ആ അനുഭവരേഖകള്‍. ആത്മനിഷ്ഠമായ അനുഭവങ്ങളുടെ എഴുത്തില്‍ ജനതയുടെ ജീവിതനഷ്ടങ്ങളുടെ ഹൃദയസ്പര്‍ശിയായ ഏടുകളുണ്ടാവും. ദുരമൂത്ത അധികാരത്തിന്‍െറ തേരോട്ടത്തില്‍ സ്വപ്നങ്ങള്‍ തകര്‍ന്ന് ജീവിതം കൈവിട്ടുപോയവരുടെ മുറിവിനാഴങ്ങള്‍ അതില്‍ തെളിഞ്ഞുകാണും. അങ്ങനെ നാസി അധിനിവേശകാലത്തെ ഫ്രാന്‍സിന്‍െറ ചോരയില്‍ നനഞ്ഞ ചരിത്രമെഴുതിയ പാട്രിക് മൊദിയാനോക്കാണ് ഇത്തവണത്തെ സാഹിത്യ നൊബേല്‍. ഫ്രഞ്ച് ഭാഷയുടെയും ഫ്രാന്‍സിന്‍െറ അതിരുകളുടെയും അപ്പുറത്തേക്ക് പടരുകയാണ് ആ സാഹിത്യജീവിതത്തിന്‍െറ സര്‍ഗാത്മക ശേഷിപ്പുകള്‍.
‘മിസിങ് പേഴ്സന്‍’ മൊദിയാനോവിന്‍െറ ഒരു കൃതി മാത്രമല്ല. ആഗോള ഭാവനാഭൂമികയില്‍ ഇതുവരെ കാണ്‍മാനില്ലാതിരുന്ന മൊദിയാനോവും ഒരര്‍ഥത്തില്‍ മിസിങ് പേഴ്സന്‍ തന്നെയാണ്. മുറകാമിയെയും അഡോണിസിനെയും ഫിലിപ് റോത്തിനെയും പോലുള്ള പ്രമുഖരെ പിന്തള്ളിയാണ് മൊദിയാനോ പരമോന്നത സാഹിത്യപുരസ്കാരം നേടിയത്. ഫ്രാന്‍സിനു പുറത്ത് ആരുമറിയാത്ത ഒരാള്‍ക്ക് എങ്ങനെ ഈ അംഗീകാരം കൈവന്നു എന്നു നെറ്റിചുളിച്ചവര്‍ ഏറെ. കഴിഞ്ഞ കൊല്ലം ആലീസ് മണ്‍റോ എന്ന കഥമുത്തശ്ശിക്ക് അവാര്‍ഡു കൊടുത്തപ്പോഴും 2009ല്‍ ഹെര്‍ത്താ മുള്ളര്‍ക്ക് സമ്മാനം കിട്ടിയപ്പോഴും ഇതേ ചോദ്യമുയര്‍ന്നിരുന്നു. ഇംഗ്ളീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് നൊബേല്‍ സമിതി സാഹിത്യസമ്മാനം കൊടുക്കുക എന്ന ധാരണ പടര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ സാംസ്കാരിക ആധിപത്യത്തെ എതിരിടാനുള്ള ഏറ്റവും നല്ല പ്ളാറ്റ്ഫോം ആയി നൊബേല്‍ സമ്മാനം ഉപയോഗിക്കപ്പെടുന്നുവെന്നാണ് ഇപ്പോള്‍ പരക്കുന്ന അഭ്യൂഹം. ഫിലിപ് റോത്തിനെ രണ്ടാംവട്ടവും തഴഞ്ഞതിന്‍െറ കാരണവും അതുതന്നെയെന്നു വിലയിരുത്തപ്പെടുന്നു. വില്‍ക്കപ്പെടുന്ന കൃതികള്‍ എഴുതുന്ന എഴുത്തുകാരെ തഴയണമെന്നും നൊബേല്‍ സമിതിക്ക് ദുശ്ശാഠ്യമുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ യൂറോകേന്ദ്രിതമായ ചില താല്‍പര്യങ്ങള്‍ നൊബേല്‍ സമിതിക്കുണ്ടെന്നാണ് പരക്കെ ഉയരുന്ന വിമര്‍ശം. സ്വീഡിഷ് അക്കാദമിയുടെ സ്ഥിരം സെക്രട്ടറി പീറ്റര്‍ ഇംഗ്ളുണ്ട് ഒരുപരിധിവരെ അക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. യൂറോപ്യന്‍ പാരമ്പര്യത്തിലും പശ്ചാത്തലത്തിലും എഴുതപ്പെടുന്ന കൃതികളുമായി തങ്ങള്‍ക്ക് എളുപ്പം താദാത്മ്യം പ്രാപിക്കാനാവുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പശ്ചിമ യൂറോപ്പിലെ ഫ്രാന്‍സില്‍ ജര്‍മനി നടത്തിയ അധിനിവേശത്തിന്‍െറ സ്മരണകള്‍ പേര്‍ത്തും പേര്‍ത്തും അയവിറക്കുന്ന എഴുത്തുകാരന്‍െറ രചനകളുമായി വിധിനിര്‍ണയ സമിതിക്ക് എളുപ്പം സമരസപ്പെടാന്‍ കഴിയുന്നത് തികച്ചും സ്വാഭാവികം.
മൊദിയാനോക്ക് ഇപ്പോള്‍ വയസ്സ് 69. നൊബേല്‍ സമ്മാനം നേടുന്ന 15ാമത്തെ ഫ്രഞ്ചുകാരനാണ്. നമ്മുടെ കാലത്തെ മാര്‍സല്‍ പ്രൂസ്റ്റ് എന്നാണ് സ്വീഡിഷ് അക്കാദമി വിശേഷിപ്പിക്കുന്നത്. രണ്ടാംലോക യുദ്ധകാലത്ത് ജര്‍മനിയുടെ ആധിപത്യത്തിനു കീഴിലായിരുന്ന ഫ്രാന്‍സിന്‍െറ ചരിത്രാനുഭവങ്ങളാണ് അദ്ദേഹം ആവിഷ്കരിക്കുന്നത്. 1945 ജൂലൈ 30ന് പാരിസില്‍ ജനനം. പിതാവ് ആല്‍ബെര്‍ട്ട് ജൂതവംശജനായിരുന്നു. അമ്മ ലൂയിസ ബെല്‍ജിയന്‍ നടിയായിരുന്നു. രണ്ടാംലോക യുദ്ധകാലത്ത് നാസി ജര്‍മനിയുടെ അധിനിവേശത്തിനു കീഴിലായ ഫ്രാന്‍സിലാണ് ഇരുവരും കണ്ടുമുട്ടിയത്. പാരിസിലെ ജൂതന്മാരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു കൊണ്ടുപോവുമ്പോള്‍ ആല്‍ബെര്‍ട്ട് അതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി നടന്നു. ജൂതനെന്ന് തിരിച്ചറിയാനുള്ള അടയാളങ്ങളൊന്നും അയാള്‍ ധരിച്ചിരുന്നില്ല. യുദ്ധകാലത്ത് കരിഞ്ചന്തയില്‍ സാധനങ്ങള്‍ വിറ്റ് ബിസിനസ് ചെയ്യുകയായിരുന്നു ആല്‍ബര്‍ട്ട്. ഹിറ്റ്ലറിന്‍െറ രഹസ്യപ്പൊലീസ് ആയ ഗെസ്റ്റപ്പോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ആല്‍ബെര്‍ട്ട്. മൊദിയാനോവിന്‍െറ ആദ്യ നോവലായ ലാ പ്ളേസ് ദെ ലെറ്റോയിലില്‍ (1968) ശത്രുവിനൊപ്പം ചേര്‍ന്ന ഒറ്റുകാരനാണ് നായകന്‍. യുദ്ധകാലത്തെ സ്വന്തം പിതാവിന്‍െറ ദുരൂഹമായ നടപടികളാണ് ആദ്യ രചനക്ക് അദ്ദേഹം പ്രമേയമാക്കിയത്. സെമിറ്റിക് വിരുദ്ധതയുടെ പേരില്‍ വന്‍വിവാദത്തിനിടയാക്കിയിരുന്നു ഈ നോവല്‍. 46 വര്‍ഷം കഴിഞ്ഞിട്ടും ഈ നോവലിന്‍െറ ഇംഗ്ളീഷ് പതിപ്പ് പുറത്തിറങ്ങിയിട്ടില്ല.
ആദ്യ നോവല്‍ കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷം മൊദിയാനോ ഒരു തിരക്കഥ എഴുതി. അത് സിനിമയാക്കിയത് വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മാള്‍. ലാകോംബെ ലൂസിയന്‍ എന്നാണ് സിനിമയുടെ പേര്. ജര്‍മന്‍ അധിനിവേശകാലത്തെ ഫ്രാന്‍സിലെ കര്‍ഷക ബാലന്‍െറ കഥ പറയുകയാണ് ഈ ചിത്രം. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര്‍ നോമിനേഷനും ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. മൊദിയാനോയുടെ എഴുത്ത് കൂടുതല്‍ പേരിലേക്ക് ആദ്യമായി എത്തിച്ചേരുന്നതിന് ഈ ചിത്രം നിമിത്തമായി.
അസ്തിത്വ പ്രതിസന്ധിയാണ് പ്രമേയങ്ങളുടെ കാതല്‍. ഞാനാരാണ് എന്ന അന്വേഷണം, നഷ്ടബോധങ്ങളെ ഓര്‍ത്തുള്ള വിങ്ങല്‍, സ്വന്തം നിയതിയെ ഭരണകൂടവും ബാഹ്യാധികാരങ്ങളും ചേര്‍ന്നു നിര്‍ണയിക്കുന്നതിലുള്ള നിസ്സഹായത, വ്യക്തിയും സമൂഹവും തമ്മിലുള്ള അടങ്ങാത്ത സംഘര്‍ഷങ്ങള്‍ എന്നിവയാണ് മൊദിയാനോവിന്‍െറ ഭാവനാലോകത്ത് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. കുറച്ചു നിമിഷങ്ങള്‍മാത്രം കാല്‍പ്പാടുകള്‍ മണ്ണിലവശേഷിപ്പിക്കുന്ന ഒരു ലോകത്ത് സ്വന്തം സ്വത്വം തേടിയുള്ള വ്യക്തിയുടെ നിരന്തര സഞ്ചാരമാണ് ജീവിതമെന്ന് മൊദിയാനോ എഴുതിയിട്ടുണ്ട്. റിങ് റോഡ്സ്, മെമ്മറി ലെയ്ന്‍, എ ട്രെയ്സ് ഓഫ് മലൈസ്, ഹണിമൂണ്‍, കാതറീന്‍ സെര്‍റ്റിറ്റ്യൂഡ്, ദ സെര്‍ച് വാറന്‍റ്, ഒൗട്ട് ഓഫ് ദ ഡാര്‍ക് തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മൂന്നു സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.
1970ല്‍ ഡൊമിനിക് സെഹര്‍ഫസിനെ വിവാഹം കഴിച്ചു. സിന, മേരി എന്നീ പെണ്‍മക്കളുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP