സ്വാഗതം
WELCOME

News Update..

Thursday, October 30, 2014

ലീഗ് നേതാവിന്‍െറ വിവാഹ ധൂര്‍ത്ത് ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെതിരെ കേസ് Madhyamam News Feeds

ലീഗ് നേതാവിന്‍െറ വിവാഹ ധൂര്‍ത്ത് ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെതിരെ കേസ് Madhyamam News Feeds

Link to

ലീഗ് നേതാവിന്‍െറ വിവാഹ ധൂര്‍ത്ത് ഫേസ് ബുക്കില്‍ വിമര്‍ശിച്ച യുവാവിനെതിരെ കേസ്

Posted: 30 Oct 2014 12:30 AM PDT

Image: 

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവിന്‍െറ മകളുടെ വിവാഹത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് യുവാവിനെതിരെ ക്രിമിനല്‍ കേസ്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കൊടുവള്ളിയിലെ എം.എ. റസാഖ് മാസ്റ്ററുടെ പരാതിയിലാണ് പുനലൂര്‍ സ്വദേശി ജലീലിനെതിരെ ഐ.ടി. ആക്ട്  66 എ വകുപ്പുപ്രകാരം കൊടുവള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ‘നിഷേധിക്കാനാവുമോ ഈ നഗ്നസത്യം....’ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസമാണ്  ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘വിവാഹധൂര്‍ത്തിനെതിരെ ജിഹാദിനിറങ്ങുന്ന മൗലവിമാര്‍ ആദ്യം ലീഗ് നേതാക്കളെ നന്നാക്കട്ടെ’ എന്നാവശ്യപ്പെടുന്ന പോസ്റ്റില്‍, എം.എ. റസാഖ് മാസ്റ്ററുടെ മകളുടെ വിവാഹം രണ്ടു തവണ ആര്‍ഭാടമായി നടത്തിയതായി പരാമര്‍ശമുണ്ട്. ഒരു വശത്ത് ലക്ഷങ്ങളുടെ ധൂര്‍ത്ത് നടത്തുകയും മറുവശത്ത് ധൂര്‍ത്തിനെതിരായ പാര്‍ട്ടി കാമ്പയിന്‍ ഉദ്ഘാടനം നടത്തുകയും ചെയ്യുന്ന നേതാക്കളുടെ നിലപാട് പോസ്റ്റില്‍ വിമര്‍ശിക്കുന്നു.  വിവാഹധൂര്‍ത്തിനും ആര്‍ഭാടത്തിനുമെതിരെ ഉണ്ണികുളം പഞ്ചായത്ത്  മുസ്ലിംലീഗ് സംഘടിപ്പിച്ച സെമിനാറില്‍ റസാഖ് മാസ്റ്റര്‍ പ്രസംഗിക്കുന്ന ചിത്രം സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ റസാഖ് മാസ്റ്റര്‍  പോസ്റ്റ് ചെയ്തിരുന്നു.

കൊടുവള്ളി സി.ഐ കെ. പ്രേംജിത്ത് ജലീലിനെ ഫോണില്‍ വിളിച്ച് കേസെടുത്ത കാര്യം  അറിയിക്കുകയായിരുന്നു. പോസ്റ്റിലൂടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് റസാഖ് മാസ്റ്ററുടെ പരാതിയെന്നും സി.ഐ ജലീലിനെ അറിയിച്ചു. എന്നാല്‍, താനിട്ട പോസ്റ്റില്‍ മകളെ വിമര്‍ശിച്ചിട്ടില്ളെന്നും ലീഗ് നേതാവിന്‍െറ ഇരട്ടത്താപ്പ് തുറന്നുകാട്ടുകയാണുണ്ടായതെന്നും ജലീല്‍ മറുപടി നല്‍കി. റസാഖ് മാസ്റ്ററുടെ പരാതിയില്‍ ജലീല്‍ പുനലൂരിനെതിരെ കേസെടുത്തതായി കൊടുവള്ളി സി.ഐ. കെ. പ്രേംജിത്ത് മാധ്യമത്തോടു പറഞ്ഞു.

സോഷ്യല്‍ മീഡിയയിലൂടെ ലീഗ് നേതാക്കളെ വിമര്‍ശിക്കുന്നതിന്‍െറ പേരില്‍ പൊലീസ് തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച് ജലീല്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. ഇന്ന്  പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പരാതി നല്‍കുമെന്ന് ജലീല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നാഷനല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയായ ജലീല്‍ കുറച്ചുകാലം ഗള്‍ഫിലായിരുന്നു. തിരൂര്‍ എം.എല്‍.എ സി. മമ്മുട്ടിയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചുവെന്ന പരാതിയില്‍ മുമ്പ് തിരുവനന്തപുരം മ്യൂസിയം പൊലീസ് ജലീലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയിരുന്നു. 

മുസ്ലിംകള്‍  നിലവിളക്ക് കൊളുത്തുന്നത് തെറ്റാണെന്ന് പ്രസംഗിക്കുന്ന എം.എല്‍.എ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ തലപ്പാവണിഞ്ഞ് സന്ദര്‍ശനം നടത്തുന്നതിന്‍െറ ചിത്രമാണ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.   സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട് ഐ.ടി ആക്ട് പ്രകാരം കേസ് ചാര്‍ജ് ചെയ്യാന്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് സുപ്രീംകോടതി അടുത്തിടെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും, കേസിനെ രാഷ്ട്രീയമായി നേരിടുമെന്നും ജലീല്‍  പറഞ്ഞു. ശിവസേന നേതാവിന്‍െറ മരണാനന്തര ചടങ്ങിന് ഒൗദ്യോഗിക ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട രണ്ട് പെണ്‍കുട്ടികളെ  മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. പൊലീസിന്‍െറ ഈ നടപടിയെ വിമര്‍ശിച്ചായിരുന്നു സുപ്രീംകോടതിയുടെ ഈ ഉത്തരവ്.

ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാമിന് വീണ്ടും സ്ഥാന ചലനം

Posted: 29 Oct 2014 11:58 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ അരവിന്ദ് മായാറാമിന് വീണ്ടും സ്ഥാന മാറ്റം. ന്യൂനപക്ഷ കാര്യ വകുപ്പ് സെക്രട്ടറിയായാണ് പുതിയ സ്ഥാന ചലനം. രാജസ്ഥാന്‍ കേഡറിലെ 1978 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ  മായാറാമിനെ ടൂറിസം സെക്രട്ടറിയായാണ് നേരത്തെ മാറ്റിയിരുന്നത്.  ഒക്ടേബര്‍ 15 നാണ്  ധനകാര്യ സെക്രട്ടറിയായിരുന്ന അരവിന്ദ് മായാറാമിനെ ടൂറിസം വകുപ്പിലേക്ക് മാറ്റിയത്. ഒക്ടോബര്‍ 31 ന്  വിരമിക്കുന്ന ടൂറിസം സെക്രട്ടറി പര്‍വേസ് ധവാന്‍ വിരമിക്കുന്ന ഒഴിവിലാണ് മായാറാമിനെ നിയമിച്ചിരുന്നത്. എന്നാല്‍ ബുധനാഴ്ച ഈ നിയമന ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. ന്യൂനപക്ഷ സെക്രട്ടറി പദവിയിലുള്ള ലളിത് കെ. പന്‍വാറിനെ ടൂറിസം വകുപ്പിലേക്ക് മാറ്റികൊണ്ടാണ് മായറാമിനെ തല്‍സ്ഥാനത്തേക്ക് നീക്കിയിരിക്കുന്നത്.
അരവിന്ദ് മായാറാമിന്‍റെ അതേ ബാച്ചിലുള്ള രാജീവ് മെഹ്റിഷിയെയാണ് പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
യു.പി.എ സര്‍ക്കാരില്‍ നിര്‍ണായക പദവികള്‍ പങ്കുവഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് മായാറാം. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റടെുത്ത ശേഷം ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അഴിച്ചുപണിയുടെ ഭാഗമാണ് മായാറാമിന്‍റെ സ്ഥാനചലനങ്ങള്‍.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാം ^സുപ്രീംകോടതി

Posted: 29 Oct 2014 10:37 PM PDT

Image: 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന് സുപ്രീംകോടതി. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്‍റെ ശിപാര്‍ശ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച കാര്യങ്ങളില്‍ ലഫ്.ഗവര്‍ണര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
 സര്‍ക്കാര്‍ രൂപീകരണം സാധ്യമായില്ളെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രപതിയുടെ അഭിപ്രായം തേടാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണാഘടനാ ബെഞ്ചിന്‍റേതാണ് തീരുമാനം.
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 11 ലേക്ക് മാറ്റി.
സര്‍ക്കാര്‍ രൂപീകരണം വൈകുന്നതില്‍ സുപ്രീംകോടതി വിമര്‍ശമുയര്‍ത്തിയതോടെ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രം ശ്രമമാരംഭിച്ചിരുന്നു. ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചുകൊണ്ടുള്ള ലഫ്. ഗവര്‍ണറുടെ റിപ്പോര്‍ട്ടും സുപ്രീംകോടതിയുടെ വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു.
നേരത്തേ ലഫ്. ഗവര്‍ണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി.ജെ.പിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാന്‍ രാഷ്ട്രപതി അനുമതി നല്‍കിയിരുന്നു.

ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശിവസേന

Posted: 29 Oct 2014 10:24 PM PDT

Image: 

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാറിന്‍െറ സത്യപ്രതിജ്ഞ വെള്ളിയാഴ്ച നടക്കാനിരിക്കെ മുന്നിറിയിപ്പുമായി ശിവസേന രംഗത്തത്തെി. സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍.സി.പി പിന്തുണ തേടുന്നതിനെതിരെയാണ് മുഖപത്രമായ സാമ്നയിലുടെ ശിവസേന രംഗത്തത്തെിയത്.

ദേവേന്ദ്ര ഫ്ട്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള ബി.ജെ.പി തീരുമാനത്തെ സേന സ്വാഗതം  ചെയ്യുന്നു. എന്നാല്‍ എന്‍.സി.പി പിന്തുണയോടെയാണ് അധികാരത്തിലത്തെുന്നതെങ്കില്‍ ഫട്നാവിസിന് നിരവധി വെല്ലുവിളികള്‍ ഉണ്ടാകും. എന്‍.സി.പി വന്‍ അഴിമതി നടത്തിയ വിദര്‍ഭയില്‍ നിന്നാണ് ഫട്നാവിസ് വരുന്നത്. ആ സന്ദര്‍ഭത്തില്‍ എന്‍.സി.പി പിന്തുണ ബി.ജെ.പി സര്‍ക്കാരിന്‍്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലാകും.

സത്യപ്രതിഞ്ജക്കു മുമ്പ് തന്നെ സഖ്യചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണം. സാമ്നയിലെ മുഖപ്രസംഗത്തിലാണ് സേന നിലപാട് വ്യക്തമാക്കിയത്.
 

ഗവര്‍ണര്‍ ചാന്‍സലറാകേണ്ടതില്ല ^വക്കം പുരുഷോത്തമന്‍

Posted: 29 Oct 2014 10:20 PM PDT

Image: 

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ മുന്‍ ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍. ഗവര്‍ണര്‍ സര്‍വകലാശാലകളുടെ  ചാന്‍സലറാകേണ്ടതില്ല. സര്‍വകലാശാലയുടെ ആഭ്യന്തര ഭരണകാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ശരിയല്ല. ജനാധിപത്യ വ്യവസ്ഥയില്‍ ഗവര്‍ണര്‍ അങ്ങനെ ചെയ്യരുതെന്നാണ് അഭിപ്രായമെന്നും വക്കം പുരുഷോത്തമന്‍ പറഞ്ഞു.

 ഗവര്‍ണര്‍ സര്‍വകാലാശാലകളുടെ ചാന്‍സലറാക്കിയിരിക്കുന്നുവെന്നത്  നിയമപരമായ കീഴ്വഴക്കം മാത്രമാണ്. പണ്ടുള്ള കീഴ്വഴക്കങ്ങള്‍ ഈ സാഹചര്യത്തില്‍ തുടരണമോയെന്ന് ചിന്തക്കണം. ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കോട്ടം തട്ടാതെയായിരിക്കണം ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ പി.സദാശിവം വി.സിമാരുടെ യോഗം വിളിച്ചത് ശരിയായില്ളെന്നും ജനാധിപത്യ സര്‍ക്കാറിന്‍റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റമാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചിയില്‍ സദാശിവം വിളിച്ചു ചേര്‍ത്തത്. കാലിക്കറ്റ്,കുസാറ്റ്,എം.ജി,കേരള സര്‍വകാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു യോഗം.

ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സര്‍വകലാശാലകളുടെ പൊതു പ്രശ്നങ്ങളും ചര്‍ച്ച ചെയ്യനുള്ള പ്രധാന വേദിയായാണ് ചാന്‍സലേഴ്സ് കൗണ്‍സിലിന് രൂപം നല്‍കിയത്.
 

നിതാഖാത് റജബ് മുതല്‍ പുതിയ ഘട്ടത്തിലേക്ക്

Posted: 29 Oct 2014 10:01 PM PDT

Image: 

 85 ശതമാനം സ്ഥാപനങ്ങളും പച്ച ഗണത്തിലെന്ന് തൊഴില്‍ മന്ത്രാലയം
അസ്ഹര്‍ പുള്ളിയില്‍
റിയാദ്: സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ രാജ്യത്തെ 84 ശതമാനം സ്ഥാപനങ്ങളും ആവശ്യമായ അനുപാതം സ്വദേശികളെ നിയമിച്ച് പച്ച ഗണത്തിലാണെന്ന് മന്ത്രാലയം. ചുവപ്പ്, മഞ്ഞ ഗണത്തിലുള്ള 14 ശതമാനം സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്‍െറ സേവനം നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അണ്ടര്‍സെക്രട്ടറി അഹ്മദ് അല്‍ഹുമൈദാന്‍ പറഞ്ഞു. നിതാഖാത്ത് വ്യവസ്ഥ നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ രാജ്യത്തെ 50 ശതമാനം സ്ഥാപനങ്ങളും ചുവപ്പ്, മഞ്ഞ ഗണത്തിലായിരുന്നു എന്നത് പരിഗണിക്കുമ്പോള്‍ സ്വദേശിവത്കരണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായതെന്നും തൊഴില്‍ മന്ത്രാലയം വിലയിരുത്തി.
2015 ഏപ്രില്‍ 20 (1436 റജബ് ഒന്ന്) മുതല്‍ നിതാഖാത്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും സ്വദേശിവത്കരണത്തിന്‍െറ ശതമാനം വര്‍ധിപ്പിക്കുമെന്നും അഹ്മദ് അല്‍ഹുമൈദാന്‍ കൂട്ടിച്ചേര്‍ത്തു. ആവശ്യമായ അനുപാതം സ്വദേശിവത്കരണം യാഥാര്‍ഥ്യമാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മതിയായ സാവകാശം അനുവദിച്ചുകൊണ്ടാണ് പരിഷ്കരണം നടപ്പാക്കുക. ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലും പച്ച ഗണത്തില്‍ തുടരാനാവും.  ഡിസംബര്‍ 23 (റബീഉല്‍ അവ്വല്‍ ഒന്ന്) മുതല്‍ നിതാഖാത്തില്‍ സ്വദേശികളുടെ എണ്ണം പരിഗണിക്കുന്നതിന് ശരാശരി എണ്ണം കണക്കാക്കുന്ന രീതി അവലംബിക്കും.  ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) രജിസ്ട്രേഷന്‍ അനുസരിച്ച് അവസാനത്തെ 26 ആഴ്ചയിലെ സ്വദേശികളുടെ ശരാശരി എണ്ണം പരിഗണിച്ചാണ് സ്ഥാപനത്തിലെ സ്വദേശിവത്കരണത്തിന്‍െറ തോത് കണക്കാക്കുക. സ്വദേശികളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടാവുന്ന ഏറ്റക്കുറച്ചില്‍ മൂലം നിതാഖാത്ത് വ്യവസ്ഥയില്‍ സ്ഥാപനം ചുവപ്പ്, മഞ്ഞ ഗണത്തിലേക്ക് മാറുന്നത് പുതിയ മാനദണ്ഡത്തിലൂടെ ഇല്ലാതാക്കാനാവും. സൗദിയില്‍ സ്വദേശി ബിരുദധാരികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശികള്‍ക്ക് പകരം സ്വദേശികളെ നല്‍കാനുള്ള പദ്ധതിയാണ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ ‘ഹദഫ്’ റിക്രൂട്ടിങ് വിഭാഗം നടപ്പാക്കിവരുന്നതെന്നും അല്‍ഹുമൈദാന്‍ വിശദീകരിച്ചു.

ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സഹകരണത്തിന് ഇന്ത്യയും സൗദിയും

Posted: 29 Oct 2014 09:52 PM PDT

Image: 
Subtitle: 
അരാംകോക്ക് ഇന്ത്യയിലേക്ക് ക്ഷണം

മുഹമ്മദ് സുഹൈബ്
റിയാദ്: സൗദി അറേബ്യയിലെ ദേശീയ എണ്ണ ഖനന, സംസ്കരണ കമ്പനിയായ സൗദി അരാംകോക്ക് ഇന്ത്യയിലേക്ക് ക്ഷണം.  ദ്വിദിന സന്ദര്‍ശനത്തിനത്തെിയ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ഈ അഭ്യര്‍ഥന മുന്നോട്ടുവെച്ചത്. സൗദി സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ക്രൂഡ് ഓയില്‍ ശേഖരണത്തിലും സംസ്കരണത്തിലും നിക്ഷേപിക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയെ ക്ഷണിച്ചത്.
 നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് ആദ്യമായി സൗദിയിലത്തെിയ ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം സൗദി പെട്രോളിയം സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ സല്‍മാനെ കണ്ടിരുന്നു.
ഇരുരാജ്യങ്ങളും തമ്മില്‍ ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സഹകരണം വര്‍ധിപ്പിക്കേണ്ടതിന്‍െറ ആവശ്യകതയെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സൗദി ഉറപ്പു നല്‍കി. ഹൈഡ്രോ കാര്‍ബണ്‍ രംഗത്ത് സൗദിയുടെ സഹകരണം ലഭിക്കുന്നത് ഊര്‍ജ മേഖലയില്‍ ഇന്ത്യക്ക് വന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതപ്പെടുന്നത്.
പ്രതിനിധി സംഘത്തിന്‍െറ കൂടിക്കാഴ്ചകളില്‍ ലോക, ഏഷ്യന്‍, ഇന്ത്യന്‍ എണ്ണ വിപണിയെ കുറിച്ചും ക്രൂഡ് ഓയില്‍, എല്‍.പി.ജി രംഗത്തെ ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യത്തെ കുറിച്ചും ചര്‍ച്ച നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമാകണമെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രമന്ത്രി ഇത്തരം ചര്‍ച്ചകള്‍ തുടരുമെന്നും പ്രത്യാശിച്ചു.
ചര്‍ച്ചകളുടെ രണ്ടാം ഘട്ടത്തിനായി സൗദി പെട്രോളിയം സഹമന്ത്രി അമീര്‍ അബ്ദുല്‍അസീസ് ബിന്‍ സല്‍മാനെ അടുത്ത വര്‍ഷാദ്യം ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ (സാബിക്), കിങ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് ആന്‍റ് റിന്യൂവബിള്‍ എനര്‍ജി എന്നിവയുടെ ആസ്ഥാനങ്ങളം മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തി. റിയാദിലെ കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇന്നലെ ദഹ്റാനിലെ അരാംകോ ആസ്ഥാനവും മന്ത്രി സന്ദര്‍ശിച്ചു.

രാജ്നാഥ് സിങ്ങും ഒമാന്‍ വാണിജ്യമന്ത്രിയും കരാര്‍ ഒപ്പിട്ടു

Posted: 29 Oct 2014 09:41 PM PDT

Image: 
Subtitle: 
ഇന്ത്യയും ഒമാനും കുറ്റാന്വേഷണ രംഗത്ത് സഹകരിക്കും

മസ്കത്ത്: കുറ്റാന്വേഷണത്തിലും, കോടതിവിചാരണയിലും ഇന്ത്യയും ഒമാനും ഇനി പരസ്പരം സഹകരിക്കും. ഇന്ത്യന്‍ സന്ദര്‍ശനം നടത്തുന്ന ഒമാന്‍ വാണിജ്യമന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സനീദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടു. ന്യൂഡല്‍ഹിയിലെ ആഭ്യന്തരമന്ത്രാലയം ആസ്ഥാനത്ത് ബുധനാഴ്ചയാണ് കരാര്‍ ഒപ്പിട്ടത്.
ഭീകരപ്രവര്‍ത്തനവും സാമ്പത്തിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും വിചാരണയിലും പരസ്പരം സഹകരിക്കുന്നതിനുള്ള ജുഡീഷ്യല്‍  ആന്‍ഡ് ലീഗല്‍ കോഓപറേഷന്‍ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ കുറ്റവാളികളെ പിന്തുടര്‍ന്ന്  പിടികൂടാനും കുറ്റകൃത്യങ്ങള്‍ തടയാനും ഇരു രാജ്യങ്ങളും കൈകോര്‍ക്കും. പുറമെ, തൊണ്ടി മുതലുകള്‍ കണ്ടത്തൊനും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച ആയുധങ്ങള്‍, തെളിവുകള്‍ എന്നിവ പരസ്പരം കൈമാറാനും കരാര്‍ ഉറപ്പുനല്‍കുന്നു. നികുതിവെട്ടിപ്പ്, കസ്റ്റംസ് നിയമലംഘനം, സാമ്പത്തിക തിരിമറി എന്നീ കേസുകളിലും തെളിവും വിവരങ്ങളും രേഖകളും പരസ്പരം കൈമാറും.
ഒമാനില്‍നിന്ന്  സാമ്പത്തിക തട്ടിപ്പ് നടത്തി പ്രവാസികള്‍ നാട്ടിലേക്ക് രക്ഷപ്പെടുന്ന പ്രവണതക്ക് തടയിടാനും കരാര്‍ വഴിതുറക്കുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മില്‍ നിയമ, നീതിന്യായ രംഗങ്ങളിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആദ്യ പടിയാണ് കരാറെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം വര്‍ധിക്കാനും ഇത് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. ഇന്ത്യയിലെ ഒമാന്‍ അംബാസഡര്‍ ശൈഖ് ഹമദ് ബിന്‍ സൈഫ് അല്‍ റവാഹി, വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യു.എന്‍ ബഹുമതി: കുവൈത്ത് അമീറിനെ അറബ് ലീഗ് ആദരിക്കുന്നു

Posted: 29 Oct 2014 09:34 PM PDT

Image: 

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിന് അര്‍ഹനായ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിനെ അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് ആദരിക്കുന്നു. അറബ് ലീഗ് ആസ്ഥാനമായ കൈറോയില്‍ നടക്കുന്ന ചടങ്ങിന്‍െറ തീയതി ഉടന്‍ തീരുമാനിക്കുമെന്ന് അറബ് ലീഗ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ ഡോ. ഹൈഫ അബൂഗസ്ല അറിയിച്ചു.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കുവൈത്തിനെ ‘മാനുഷിക കേന്ദ്ര’മായും അമീറിനെ ‘മാനുഷിക നേതാവാ’യും പ്രഖ്യാപിച്ചുകൊണ്ട് അടുത്തിടെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ബഹുമതി സമ്മാനിച്ചിരുന്നു. തന്‍െറ മനുഷ്യത്വം നിറഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴി കുവൈത്തിനെയും അറബ് രാജ്യങ്ങളെയും ശൈഖ് സബാഹ് ലോകത്തിനു മുന്നില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണെന്ന് അബൂഗസ്ല അഭിപ്രായപ്പെട്ടു. മതം, ഭാഷ, വര്‍ണം, വര്‍ഗം തുടങ്ങിയവയുടെ അതിര്‍വരമ്പുകളില്ലാതെയായിരുന്നു കുവൈത്തിന്‍െറയും അമീറിന്‍െറയും സഹായപ്രവര്‍ത്തനങ്ങള്‍. ഇത് മറ്റു രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും മാതൃകയാണ് -അവര്‍ കൂട്ടിച്ചേര്‍ത്തു.
സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ രണ്ടുവട്ടം യു.എന്‍ ഉച്ചകോടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത് കുവൈത്തായിരുന്നു. ഈ ഉച്ചകോടികളില്‍ വാഗ്ദാനം ചെയ്യപ്പെട്ട 360 കോടി ഡോളറില്‍ 80 കോടിയും കുവൈത്തിന്‍െറ വക തന്നെയായിരുന്നു.
ഈ തുക മുഴുവന്‍ കുവൈത്ത് യു.എന്നിന് കൈമാറുകയും ചെയ്തു. ഇബോളക്കെതിരായ പോരാട്ടത്തില്‍ അടുത്തിടെ കുവൈത്ത് ലോകാരോഗ്യ സംഘടനക്ക് 50 ലക്ഷം ഡോളര്‍ കൈമാറിയിരുന്നു. ഇതുകൂടാതെ, നിരവധി സന്നദ്ധപ്രവര്‍ത്തനങ്ങളാണ് കുവൈത്ത് ഭരണകൂടവും ജീവകാരുണ്യ സംഘങ്ങളും നടത്തുന്നത്.

സാങ്കേതിക തകരാര്‍: ദുബൈ മെട്രോ റെഡ്ലൈനില്‍ സര്‍വീസ് തടസ്സപ്പെട്ടു

Posted: 29 Oct 2014 09:13 PM PDT

Image: 
Subtitle: 
ബുധനാഴ്ച രാത്രി 7.15 മുതല്‍ ഒന്നേകാല്‍ മണിക്കൂറാണ് മെട്രോ പണിമുടക്കിയത്

ദുബൈ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബൈ മെട്രോയുടെ റെഡ്ലൈനില്‍ ബുധനാഴ്ച രാത്രി ഒന്നേകാല്‍ മണിക്കൂറോളം സര്‍വീസ് തടസ്സപ്പെട്ടു. തിരക്കുള്ള സമയമായ രാത്രി 7.15ഓടെയാണ് സംഭവം. ചുവപ്പുപാതയിലെ ജബല്‍ അലി മുതല്‍ റാശിദിയ വരെ എല്ലാ സ്റ്റേഷനുകളിലും യാത്ര തുടരാനാകാതെ ആളുകള്‍ കുടുങ്ങി. എട്ടരയോടെ തകരാര്‍ പരിഹരിച്ച് സര്‍വീസ് പുനരാരംഭിച്ചു.
മെട്രോ തകരാറിലായി മിനുട്ടുകള്‍ക്കകം മിക്ക സ്റ്റേഷനുകളിലും യാത്രക്കാര്‍ തിങ്ങിനിറഞ്ഞു. ഓഫിസ് വിട്ടുവരുന്ന സമയമായതിനാല്‍ നിത്യ യാത്രക്കാരായിരുന്നു കൂടുതലും.
അപ്രതീക്ഷിതമായുണ്ടായ തകരാര്‍ ആയിരക്കണക്കിന് യാത്രക്കാരെ  വലച്ചു. മിക്ക സ്റ്റേഷനുകളിലും ട്രെയിനിന്‍െറ വാതില്‍ തുറന്നുവെച്ച നിലയില്‍ ഏറെ നേരം നിര്‍ത്തിയിട്ടു. തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഇടക്കിടെ അറിയിപ്പുണ്ടായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിനിനകത്ത് തന്നെ ഏറെ നേരം ചെലവഴിച്ചു. പാതിവഴിയിലായ യാത്രക്കാര്‍ പിന്നീട് ബസുകളിലും ടാക്സിയിലുമാണ് ലക്ഷ്യ സ്ഥാനങ്ങളിലത്തെിയത്. കയറിയതു മുതല്‍ ട്രെയിന്‍ വളരെ പതുക്കെയാണ് ഓടിയിരുന്നതെന്ന് നഖീല്‍ സ്റ്റേഷനില്‍ നിന്ന് റാശിദിയ ഭാഗത്തേക്ക് യാത്ര ചെയ്ത പാലക്കാട് സ്വദേശി നിതിന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്‍റര്‍നെറ്റ് സിറ്റി സ്റ്റേഷനില്‍ ട്രെയിന്‍ ഓട്ടം നിര്‍ത്തി.  7.30ഓടെ ഇന്‍റര്‍നെറ്റ് സിറ്റി സ്റ്റേഷനിലത്തെിയ താന്‍ ട്രെയിനില്‍ കയറിയെങ്കിലും വളരെ നേരം കഴിഞ്ഞിട്ടും പുറപ്പെട്ടില്ളെന്ന് നിലമ്പൂര്‍ സ്വദേശി അജ്മല്‍ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനകം സ്റ്റേഷനില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടിരുന്നു.
മെട്രോ തകരാറിലാണെന്ന് അധികൃതര്‍ അറിയിച്ചതോടെ യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടി സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി.
പുറത്ത് കൂട്ടംകൂടി നിന്ന ഇവര്‍ ലക്ഷ്യസ്ഥാനത്തത്തൊന്‍ എന്തുചെയ്യണമെന്ന ആശങ്കയിലായിരുന്നു. യാത്രക്കായി ബസുകളും ടാക്സികളും ഒരുക്കിയതായി ആര്‍.ടി.എ അധികൃതര്‍ അറിയിച്ചിരുന്നു.
എന്നാല്‍ എല്ലാവരും ഒന്നിച്ച് പുറത്തിറങ്ങിയതിനാല്‍ വളരെ നേരം കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ടാക്സികള്‍ ലഭിച്ചത്. സാങ്കേതിക തകരാറാണ് സര്‍വീസ് നിലക്കാന്‍ കാരണമെന്ന് ആര്‍.ടി.എ ട്വിറ്ററിലൂടെ അറിയിച്ചു.

ഗസ്സയിലെ സ്കൂളുകള്‍ പുനര്‍നിര്‍മിക്കാന്‍ മലാല 50,000 ഡോളര്‍ നല്‍കും

Posted: 29 Oct 2014 09:08 PM PDT

Image: 

ലണ്ടന്‍: സമാധാന നൊബേല്‍ സമ്മാന ജേതാവും പാകിസ്താനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ് സായ് ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഗസ്സയിലെ സ്കൂളുകള്‍ നിര്‍മിക്കാന്‍ 50,000 ഡോളര്‍ (30,50,000 രൂപ) നല്‍കും. സ്വീഡനില്‍ വേള്‍ഡ് ചില്‍ഡ്രന്‍സ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമാണ് മലാല ഇക്കാര്യം വ്യക്തമാക്കിയത്. നൊബേല്‍ സമ്മാനത്തില്‍നിന്ന് ലഭിച്ച തുകയുടെ ഒരുഭാഗമാണ് മലാല ഗസ്സക്കായി നല്‍കുന്നത്.

ഫലസ്തീനിലെ 65 സ്കൂളുകള്‍ പുനര്‍നിര്‍മിക്കാനാണ് തുക വിനിയോഗിക്കുക. ഐക്യരാഷ്ട്ര സംഘടനയുടെ യു.എന്‍.ആര്‍.ഡബ്ള്യു.എ വഴിയാണ് തുക ഫലസ്തീനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് എത്തിക്കുകയെന്നും മലാല വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി സംസാരിച്ചതിന് താലിബാന്‍ തോക്കിനിരയാക്കിയ മലാല ഇപ്പോള്‍ ലണ്ടനിലാണ് താമസം. കുട്ടികളുടെ പുരസ്കാരവും നൊബേല്‍ സമ്മാനവും ഒരേവര്‍ഷം ലഭിക്കുന്ന ആദ്യ വ്യക്തികൂടിയാണ് മലാല.
 

എല്‍.പി സ്കൂള്‍ നിലവാരത്തില്‍ ശാസ്ത്ര സര്‍വകലാശാല

Posted: 29 Oct 2014 07:37 PM PDT

Image: 

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്)നിന്ന് ലഭിച്ച ഒരു പരാതി ‘ഈ അംഗം എന്നെ മന്ദബുദ്ധി എന്ന് വിളിച്ചു’ എന്നാണ്. ‘ഈ കുട്ടി എന്നെ കഴുത എന്ന് വിളിച്ചു’ എന്ന് എല്‍.പി സ്കൂള്‍ വിദ്യാര്‍ഥി പരാതിപറയുന്ന അതേമാതൃക. സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെയും ഇതേ പരാതി ഉയര്‍ന്നിരുന്നു. അതിനും രണ്ടാഴ്ച മുമ്പാണ് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തന്തക്ക് വിളിയും കൈയാങ്കളിയും നടത്തിയത്. സംസ്ഥാനത്തിനു തന്നെ മാതൃകയാകേണ്ട, ശാസ്ത്ര പ്രതിഭകളെ വാര്‍ത്തെടുക്കേണ്ട ഒരു സര്‍വകലാശാലയിലെ സിന്‍ഡിക്കേററ് അംഗങ്ങളാണ് ഇത്തരത്തില്‍ എല്‍.പി സ്കൂള്‍ കുട്ടികളുടെ നിലവാരത്തില്‍ പെരുമാറുന്നത്.

സര്‍വകലാശാലയുടെ അക്കാദമിക വിഷയങ്ങളിലൊന്നുമല്ല ഈ തര്‍ക്കവും കൈയാങ്കളിയും.  ശാസ്ത്ര സര്‍വകലാശാലയുടെ തലപ്പത്ത് ഏതെങ്കിലും പ്രമുഖ ശാസ്ത്രജ്ഞന്‍ എത്തണം എന്നതുമല്ല തര്‍ക്കത്തിന് ഹേതു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടയാളെ വൈസ് ചാന്‍സലറും രജിസ്ട്രാറുമൊക്കെ ആക്കുന്നതിനാണ് ഈ കടിപിടി. തന്‍െറ പാര്‍ട്ടിയില്‍പെട്ടയാള്‍ മാത്രമല്ല, തന്‍െറ ഗ്രൂപ്പില്‍പെട്ടയാളാകണം എന്നതാണ് പുതിയ മാനദണ്ഡം. അത് നടക്കാത്തതിനാല്‍ എം.എല്‍.എയും വിദ്യാര്‍ഥി പ്രതിനിധിയും സിന്‍ഡിക്കേറ്റ് അംഗത്വം ഉപേക്ഷിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നു കുസാറ്റിലെ ഭരണതര്‍ക്കം.

കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള 10 മാസം കുസാറ്റിന് വൈസ് ചാന്‍സലറുണ്ടായിരുന്നില്ല. ജനുവരിയില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ വിരമിക്കുമെന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ അറിയാമായിരുന്നതാണ്. എന്നിട്ടും പുതിയ വി.സി എത്താന്‍ 10 മാസമെടുത്തു. ശാസ്ത്ര സര്‍വകലാശാല നയിക്കാന്‍ ശാസ്ത്ര പ്രതിഭയെ തേടുന്നതിനു പകരം പാര്‍ട്ടി, ഗ്രൂപ്, സമുദായ സമവാക്യങ്ങള്‍ യോജിച്ചുവരുന്ന ആളെ തേടിയാണ് അത്രയും കാലം വൈകിയത്. ഇത്രയും കഷ്ടപ്പെട്ട്  ഭരണവിഭാഗം കണ്ടത്തെിയയാളെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ അംഗീകരിച്ചതുമില്ല.

ഒടുവില്‍ ഇടത് സഹയാത്രിക വൈസ് ചാന്‍സലറായി എത്തുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഹൈബി ഈഡന്‍ എം.എല്‍.എ സിന്‍ഡിക്കേറ്റ് അംഗത്വം രാജിവെച്ചത്. വൈസ് ചാന്‍സലറെ കണ്ടത്തെുന്നതിനുള്ള സിന്‍ഡിക്കേറ്റ് പ്രതിനിധി സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍നിന്ന് ഹൈബി ഈഡനും ലീഗില്‍നിന്ന് കെ.എം. ഷാജി എം.എല്‍.എയും മത്സരിക്കാനിറങ്ങിയിരുന്നു. ഇത് യു.ഡി.എഫില്‍തന്നെ അസ്വാരസ്യത്തിന് ഇടയാക്കി. ഒടുവില്‍ പാര്‍ട്ടിയിലെ ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് കെ.എം. ഷാജി പിന്‍വാങ്ങുകയായിരുന്നു.

10 മാസം വൈസ് ചാന്‍സലറില്ലാതെ പ്രവര്‍ത്തിച്ചിട്ടും സര്‍വകലാശാലക്ക് കാര്യമായ കുഴപ്പമൊന്നുമുണ്ടായില്ല എന്ന് അധികൃതര്‍ പറയുന്നു. ഇന്ത്യയിലെതന്നെ അപൂര്‍വ സര്‍വകലാശാലകളില്‍ ഒന്നായ കുസാറ്റില്‍ ഇക്കാലങ്ങളില്‍ അക്കാദമികമായി നയപരമായ കാര്യങ്ങളൊന്നും തീരുമാനിച്ചില്ല എന്നതാണ് കൗതുകകരം. മാസങ്ങളായി സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് യോഗങ്ങളും പ്രക്ഷുബ്ധമാണ്. ചേരിതിരിഞ്ഞും ഗ്രൂപ് തിരിഞ്ഞും രാഷ്ട്രീയ തര്‍ക്കങ്ങളാണ് അവിടെ നടക്കുന്നത്. സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പരസ്പരം സംശയം ഉന്നയിക്കുന്നുണ്ട്.

തുണിവ്യാപാര രംഗത്തുള്ളയാളാണ് ഇന്‍ഡസ്ട്രിയല്‍ പ്രതിനിധി എന്ന നിലക്ക് സിന്‍ഡിക്കേറ്റ് അംഗമായിരിക്കുന്നത്. ഭരണമുന്നണിയിലെ രണ്ട് പ്രമുഖ ഘടകകക്ഷികളുടെ നോമിനിയായാണ് ഇദ്ദേഹം സിന്‍ഡിക്കേറ്റില്‍ എത്തിയത്. അടുപ്പം പുലര്‍ത്തുന്നതാകട്ടെ ഇടതുപക്ഷവുമായും. യു.ഡി.എഫ് സിന്‍ഡിക്കേറ്റ് അംഗത്തെ കെ.എസ്.യു കരിങ്കൊടി കാണിക്കുന്നതിനും സര്‍വകലാശാല സാക്ഷിയായി. അംഗങ്ങളില്‍ പലരുടെയും യാത്രപ്പടി സംബന്ധിച്ച തര്‍ക്കവും സിന്‍ഡിക്കേറ്റ് യോഗത്തെ പ്രക്ഷുബ്ധമാക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കൊച്ചിയില്‍ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതിന് എറണാകുളത്തുകാരനായ അംഗം തിരുവനന്തപുരത്ത് നിന്ന് വിമാനത്തിലത്തെി എന്നതാണ് ഒരു കഥ.

വിജിലന്‍സില്‍ കുടുങ്ങി സംസ്കൃത സര്‍വകലാശാല

ആദി ശങ്കരന്‍െറ നാട്ടില്‍ അദ്ദേഹത്തിന്‍െറ പേരില്‍ തുടങ്ങിയ സര്‍വകലാശാല ഇപ്പോള്‍ പ്രസിദ്ധമായിരിക്കുന്നത് വിജിലന്‍സ് കേസുകളുടെ പേരിലാണ്. സാധാരണ ഗതിയില്‍ വൈസ് ചാന്‍സലറായ ശേഷമാണ് സര്‍വകലാശാലകളുടെ തലപ്പത്തുള്ളവര്‍ വിജിലന്‍സ് കേസില്‍ കുടുങ്ങുന്നതെങ്കില്‍, സംസ്കൃത സര്‍വകലാശാല ഇക്കാര്യത്തില്‍ പുതിയൊരു ‘മാതൃക’യും സൃഷ്ടിച്ചു.
വിജിലന്‍സ് കേസില്‍ കുടുങ്ങിയയാളാണ് ഇവിടെ വി.സി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് വീണ്ടുമൊരു വിജിലന്‍സ് അന്വേഷണത്തിനും തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സര്‍വകലാശാല നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി രജിസ്ട്രാര്‍ നിയമനം നടത്തിയതില്‍ ക്രമക്കേടും അഴിമതിയും സാമ്പത്തിക നഷ്ടവുമുണ്ടാക്കിയെന്ന് കാണിച്ച് സര്‍വകലാശാല അധ്യാപകന്‍ സതീഷ്കുമാര്‍ നല്‍കിയ ഹരജിയിലാണ് നടപടി. ഈ കേസില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഒന്നാം പ്രതിയും രജിസ്ട്രാര്‍ ഡോ. രവീന്ദ്രന്‍, രജിസ്ട്രാറെ തെരഞ്ഞെടുത്ത ഇന്‍റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്സ്പര്‍ട്ട് ആയിരുന്ന ഡോ. അബ്ദുല്‍ഖാദര്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളുമാണ്.

പതിവുപോലെ ഗ്രൂപ്പും സമുദായവുമൊക്കെ തന്നെയാണ് ഇവിടെയും വി.സി തെരഞ്ഞെടുപ്പില്‍ അധികാരികള്‍ മാനദണ്ഡമാക്കിയത്. കുസാറ്റിന്‍െറ കാര്യത്തില്‍ എന്നപോലെ മാസങ്ങളായി സംസ്കൃത സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗവും പ്രക്ഷുബ്ധമാണ്. രജിസ്ട്രാറുടെ യോഗ്യതാ പ്രശ്നമാണ് മുഖ്യചര്‍ച്ച. സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ഒരുവിഭാഗം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രജിസ്ട്രാര്‍ നിയമനത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശം ലംഘിച്ചത് സംബന്ധിച്ച് മറ്റൊരു പരാതിയും നിലനില്‍ക്കുന്നുണ്ട്.

സംസ്കൃത സര്‍വകലാശാലയുടെ തലപ്പത്ത് സംസ്കൃതത്തില്‍ പാണ്ഡിത്യം നേടിയവര്‍ ഇല്ളെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. കോമേഴ്സില്‍ ബിരുദം നേടിയ വി.സിയും പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ പി.വി.സിയുമെല്ലാമാണ് സര്‍വകലാശാലയെ നയിക്കുന്നത്.
തുടരും

ബിന്‍ലാദിനെ പിടികൂടിയവരെന്തേ, ബഗ്ദാദിയെ തൊടാന്‍ മടിക്കുന്നു?

Posted: 29 Oct 2014 06:55 PM PDT

Image: 

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ് ലവന്ത്,  ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് സിറിയ ആന്‍ഡ് ഇറാഖ് എന്നോ ഇംഗ്ളീഷില്‍ നീട്ടിയും ‘ദൗല ഇസ്ലാമിയ’ എന്ന് അറബിയില്‍ കുറുക്കിയും പറയുന്ന ‘കുന്ത്രാണ്ടം’ യഥാര്‍ഥത്തില്‍ എന്താണ്? ഇത് കവിതയിലാണ് അവതരിപ്പിക്കുന്നതെങ്കില്‍ ഒരു സൗകര്യമുണ്ടായിരുന്നു: അന്തരീക്ഷത്തിലൂടെ പറന്നുപോവുന്ന കുരുവികളോടും കുയിലിനോടും ചോദിക്കുക. എന്നാല്‍, ഇക്കാലത്ത് കുരുവിയോടും കുയിലിനോടും ചോദിച്ചാല്‍ കിട്ടുന്ന മറുപടി മറ്റുള്ളവരുടേതില്‍നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല-നെറ്റില്‍ നോക്കൂ; ഗൂഗ്ളിനോട് ചോദിക്കൂ; അല്ളെങ്കില്‍ ട്വിറ്റര്‍ കുരുവിയുടെ അഭിപ്രായം ആരായൂ!
‘ദൗല ഇസ്ലാമിയ്യ’യുടെ കാര്യത്തില്‍ ഈ മറുപടിപോലും അപ്രസക്തമാവാന്‍ പോവുകയാണ്. അടുത്തിടെ ലെക്സംബര്‍ഗില്‍ ചേര്‍ന്ന യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്ത ഒരു വിഷയം ഗൂഗ്ള്‍, ട്വിറ്റര്‍, ഫേസ്ബുക് മുതലായ സോഷ്യല്‍ മീഡിയ പരിസരത്തുനിന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ എങ്ങനെ അകറ്റിനിര്‍ത്താനാവും എന്നതായിരുന്നു. പക്ഷേ, ഇത് സാധ്യമാണോ? ‘ഇസ്ലാമിക് സ്റ്റേറ്റ്’ വിമതര്‍ ഏതെങ്കിലും ഒരു പ്രത്യേക ഭൂപരിധിയില്‍ ഒതുങ്ങുന്നവരായിരുന്നെങ്കില്‍ ഒരുപക്ഷേ, സോഷ്യല്‍ മീഡിയയുടെ സേവന പരിസരത്തുനിന്ന് അകറ്റിനിര്‍ത്താന്‍ കഴിഞ്ഞേനെ. പക്ഷേ, കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തികച്ചും വ്യത്യസ്തവും ഭയാനകവുമാണല്ളോ സ്ഥിതിഗതികള്‍!

സിറിയ-ഇറാഖ്-തുര്‍ക്കി മേഖലകളിലും കുര്‍ദ്-യസീദി മലമടക്കുകളിലും പരിമിതമല്ല ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പുലര്‍ത്തുന്നവര്‍ എന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ തോന്നിയിരുന്നത് സംഭവം മേഖലയിലെ ശിയാ-സുന്നി വിഭാഗീയ ബലപരീക്ഷണത്തിലൊതുങ്ങുന്ന ഒന്നാണെന്നാണ്. ആയത്തുല്ല ഖുമൈനിയുടെ അരങ്ങേറ്റത്തോടെ മേഖലയിലെ സുന്നി മേല്‍ക്കൈക്ക് കാര്യമായ ക്ഷതം സംഭവിച്ചു. ഇസ്ലാമിക ഖിലാഫത്ത് ചരിത്രത്തില്‍ ഒട്ടുമിക്ക പേരുടെയും ഭരണ ആസ്ഥാനമായിരുന്ന ബഗ്ദാദ് എന്നും ഇറാനിലെ ശിയാ വിഭാഗത്തിന്‍െറ ആക്രമണലക്ഷ്യങ്ങളിലൊന്നായിരുന്നു. അമീറുല്‍ മുഅ്മിനീന്‍ എന്ന അഭിസംബോധനയിലൂടെ അറിയപ്പെട്ടിരുന്ന ഖിലാഫത്ത് ആസ്ഥാനാധിപതിയുടെ അമരം എന്നതായിരുന്നു ബഗ്ദാദിന്‍െറ സവിശേഷത. ഇസ്മായില്‍ സഫവി എന്ന ഇറാന്‍കാരുടെ എക്കാലത്തെയും വലിയ ഹീറോ വഴി പരാജയപ്പെട്ട ഇടക്കാലം ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്ലിം ലോകത്തിന്‍െറ മേല്‍ക്കൈ എന്നും ശിയാ വിഭാഗത്തിന് വെല്ലുവിളിയായിക്കൊണ്ട് സുന്നികളുടെ കരങ്ങളില്‍തന്നെ തുടര്‍ന്നു.

നമ്മുടെ കാലഘട്ടത്തില്‍ അഥവാ തിക്രീത്തിലെ ഒരു ‘കുഴിമന്തി’യില്‍നിന്ന് സദ്ദാം ഹുസൈന്‍ എന്ന സുന്നി ഭരണാധികാരി പിടികൂടപ്പെടുകയും തുടര്‍ന്ന്, ഒരു ശിയാ ന്യായാധിപന്‍ അദ്ദേഹത്തെ കഴുമരത്തിലേറ്റുകയും ചെയ്തതോടെ മേഖലയിലെ ശാക്തിക സന്തുലനത്തിന് ഇടിവ് സംഭവിച്ചു. ഖുമൈനി ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന ശിയാ ഇസ്ലാമിസം പ്രദേശത്തെ ഉറങ്ങിക്കിടക്കുകയായിരുന്ന വിഭാഗീയവികാരമുണര്‍ത്തി പാരമ്യത്തിലത്തെിനില്‍ക്കുമ്പോഴാണ് ശിയാ തീര്‍ഥാടനകേന്ദ്രമായ കര്‍ബലയും കൂഫയുമടങ്ങുന്ന ഇറാഖിന്‍െറ മേലുള്ള അധീശത്വം ഓര്‍ക്കാപ്പുറത്ത് ശിയാ വിഭാഗത്തിന്‍െറ കൈകളില്‍ വന്നമരുന്നത്. സിറിയയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ബശ്ശാര്‍  അല്‍അസദ് ശിയാ വിഭാഗത്തിലെ എക്സ്ട്രീം ഗ്രൂപ്പായ അലവിയാക്കളില്‍ പെടുന്നവരാണെങ്കിലും 90 ശതമാനം വരുന്ന സിറിയന്‍ പൗരന്മാര്‍ സുന്നികളാണ് എന്ന യാഥാര്‍ഥ്യം ഭരണകൂടത്തിന്‍െറ സെക്കുലര്‍ നിലപാടുകാരണം ഒരു ഒളിഞ്ഞ യാഥാര്‍ഥ്യമായി അമര്‍ന്നു കിടക്കുകയായിരുന്നു. ഇതിനിടക്കാണ് തുനീഷ്യയില്‍ ആരംഭം കുറിച്ച അറബ് വസന്തം പരത്തിയ ഇസ്ലാമിക പരിവര്‍ത്തനത്തിന്‍െറ കാറ്റ് സിറിയയെ ഇളക്കിമറിക്കാനാരംഭിച്ചത്.

പൗരന്മാരില്‍ ഭൂരിഭാഗവും സുന്നികളായിരിക്കെ സ്വാഭാവികമായും ബശ്ശാറിന്‍െറ ശിയാ ഭരണകൂടം പ്രസ്തുത പരിവര്‍ത്തനക്കാറ്റില്‍ നിലംപൊത്തുമെന്നു കണ്ട ഇറാനിലെ ശിയാ ഭരണകൂടം അസദിനുവേണ്ടി പാഞ്ഞത്തെി. അസദിനെ സഹായിക്കാന്‍ റഷ്യകൂടി കളത്തിലിറങ്ങിയതോടെ സിറിയ-ഇറാന്‍-റഷ്യ അച്ചുതണ്ടിനു മുന്നില്‍ പകച്ചുനില്‍ക്കുകയല്ലാതെ സുന്നികള്‍ക്ക് രക്ഷയുണ്ടായില്ല. ഇസ്രായേല്‍ ഗസ്സയില്‍ കൊന്നൊടുക്കിയതിനേക്കാള്‍ പതിന്മടങ്ങ് കുഞ്ഞുങ്ങളെ ബശ്ശാറിന്‍െറ സേന കൊല്ലാന്‍ ഒരു കാരണം, നൂറ്റാണ്ടുകളായി തുടരുന്ന ശിയാ-സുന്നി പാരമ്പര്യ വൈരമത്രെ.

മേഖലയിലെ മേല്‍ക്കൈ നഷ്ടപ്പെട്ടതില്‍ അസ്വസ്ഥരായ  ഭരണകൂടങ്ങളുടെ  പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന നിരവധി  മിലീഷ്യകള്‍ ഇറാഖ്-സിറിയ-ലബനാന്‍ പ്രദേശങ്ങളില്‍ സജീവമാണെന്നും പെട്രോ ഡോളറിന്‍െറ അപാരമായ ധൂര്‍ത്തില്‍ പറപറക്കുന്ന ഇവര്‍ വ്യത്യസ്ത ഭരണകൂടങ്ങളുടെ പ്രതിനിധാനത്തോടെ ഇവിടങ്ങളില്‍ വിലസുകയാണെന്നും മിഡില്‍ഈസ്റ്റ് രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏവര്‍ക്കുമറിയാം. എന്നാല്‍, അവരുടെയൊക്കെ കണക്കുകൂട്ടലുകളെ തെറ്റിച്ചാണ് ദൗല ഇസ്ലാമിയ്യയുടെ ആവിര്‍ഭാവം.

ഒരിസ്ലാമിക രാഷ്ട്രവും ഒരിസ്ലാമിക ഗ്രൂപ്പും ഇന്നേവരെ ഈ സംഘത്തെ അംഗീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇവര്‍ സലഫികളാണത്രെ. തീവ്ര സലഫികള്‍ പ്രവാചകന്‍െറ കാലത്തെ നിയമവ്യവസ്ഥ മാത്രമല്ല, ആ കാലഘട്ടത്തിന്‍െറ സാമൂഹിക ഘടന അപ്പാടെ 21ാം നൂറ്റാണ്ടിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കുന്നു. മുസ്ലിം ലോകത്ത് തുനീഷ്യയിലും ഈജിപ്തിലും സോമാലിയയിലും അടക്കം നടക്കുന്ന പോരാട്ടങ്ങളില്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള സലഫി സാന്നിധ്യമുണ്ട്. എന്നാല്‍, ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റിനെ തള്ളിപ്പറഞ്ഞവരില്‍ ഒരു സലഫി രാഷ്ട്രമായ സൗദി ഭരണകൂടമാണ് മുന്‍പന്തിയില്‍ എന്നതാണ്  ശ്രദ്ധേയം. ഖുലഫാഉര്‍റാശിദീന്‍െറ തുടര്‍ച്ച എന്ന നിലക്ക് ഖിലാഫത്ത് സ്ഥാപിക്കാനായി ഇറങ്ങിത്തിരിച്ചവരാണ് തങ്ങളെന്നും,   പ്രസ്തുത ഖിലാഫത്തിനെ അംഗീകരിക്കാത്ത സകലതും അനിസ്ലാമികമായിക്കണ്ട് അത്തരം രാഷ്ട്രങ്ങളെയും സ്ഥാപനങ്ങളെയും തുടച്ചുനീക്കുക ലക്ഷ്യമാണെന്നും തുടക്കത്തില്‍ പറഞ്ഞുകേട്ടപ്പോള്‍ പോടിതോന്നിയിരുന്നു. ഖുര്‍ആനിക വിഷയങ്ങളിലെ പ്രാഥമിക വിവരംവെച്ച് ആരും ഇത്തരം ജല്‍പനങ്ങള്‍ കേട്ട് ഞെട്ടുക സ്വാഭാവികം.

ഐ.എസുകാര്‍ ഇറാഖിലെ യസ്ദീ വംശക്കാരോട് ക്രൂരമായി പെരുമാറുന്നതിന്‍െറ നിരവധി സംഭവങ്ങള്‍ ഇതിനകം ലോക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. യുദ്ധത്തില്‍ പിടിച്ചടക്കിയ പെണ്‍കുട്ടികളെ യുദ്ധമുതലായി കണക്കാക്കി വീതംവെച്ചെടുക്കുന്നു എന്നത് തൊട്ട് അവരെ  വ്യഭിചാര തൊഴിലാളികളായി ഉപയോഗിക്കുന്നു എന്നതുവരെയുണ്ട് ആരോപണങ്ങള്‍.
സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി ചന്തയില്‍ വില്‍ക്കുന്നു എന്നിത്യാദി ആരോപണങ്ങള്‍ നിലനില്‍ക്കത്തെന്നെ ഇവര്‍ തന്നെയാണല്ളോ കേരളീയരായ നാല് ഡസനോളം യുവതികളെ മാനത്തിനോ രോമത്തിനോ പോറലുപോലുമേല്‍പിക്കാതെ, അര്‍ധരാത്രി ബസ് മാര്‍ഗം യാത്രക്കിടെ ജൂസും നട്സും വാങ്ങിക്കൊടുത്ത് സുരക്ഷിതമായി  അകലെ കുര്‍ദ് മേഖലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിച്ചത് എന്ന വസ്തുത ഇവരെക്കുറിച്ച് പറഞ്ഞുകേള്‍ക്കുന്നതെല്ലാം ശരിയല്ല എന്ന് വിശ്വസിക്കുന്നു. അമേരിക്കയും ഇസ്രായേലും മിസൈലുകള്‍ പായിച്ച്  ഗസ്സയില്‍ ആയിരങ്ങളെ മനോഹരമായി കൊന്നുതീര്‍ക്കുമ്പോള്‍ പഴയ ഇറച്ചിവെട്ടുന്ന കുട്ടമ്പൂര്‍ കത്തി ഉപയോഗിച്ച് ഇവര്‍ രണ്ടോ മൂന്നോ എതിരാളികളെ കഴുത്തറുത്തുകൊന്ന് ക്രൂരതയുടെ ഉടല്‍രൂപമായി മാറുന്നതിന് പിന്നിലെ രസതന്ത്രം മനസ്സിലാക്കാന്‍ ആര്‍ക്കാണ് കഴിയുക.

ദൗല ഇസ്ലാമിയ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് വിഭാഗീയതക്കപ്പുറം വേറെയും മാനങ്ങളുണ്ട് എന്നുകരുതാന്‍ നിര്‍ബന്ധിതമാവുന്ന ചില സൂചനകളുണ്ട്. ദൗല ഇസ്ലാമിയയുടെ ഭീകരമുഖം ഇത്രയൊക്കെ തുറന്നുകാട്ടപ്പെട്ടിട്ടും അവരെ ലോകമൊട്ടാകെ തള്ളിപ്പറഞ്ഞിട്ടും പാശ്ചാത്യ നാടുകളില്‍ നിന്നടക്കം യുവതി-യുവാക്കള്‍ അവരോട് അണിചേരാന്‍ വെമ്പല്‍കൊള്ളുന്നു. എന്തുകൊണ്ടാവും ഇത്? ജര്‍മനിയില്‍നിന്നു മാത്രം ഇതിനകം 300ല്‍പരം പേര്‍ ഈയാവശ്യാര്‍ഥം ഇറാഖിലേക്ക് പുറപ്പെട്ടുവത്രെ. ഫ്രാന്‍സില്‍നിന്ന് തിരിച്ച യുവതികള്‍ ഒരുകാര്യം തുറന്നുപറഞ്ഞതായി ലോസ് ആഞ്ജലസ് പത്രത്തില്‍നിന്ന് ദ ഹിന്ദു ഉദ്ധരിക്കുന്നു. അതനുസരിച്ച് യുദ്ധഭൂമിയിലത്തെി ദൗല ഇസ്ലാമിയുടെ യുവാക്കളോട് തോളോടു തോള്‍ ചേര്‍ന്ന് യുദ്ധം ചെയ്യുന്നതോടൊപ്പം അവരില്‍ ചിലരെ വിവാഹം ചെയ്ത് ഉശിരുള്ള സന്താനങ്ങളെ ഗര്‍ഭംധരിച്ച് അവരെ യുദ്ധരംഗത്തേക്ക് പറഞ്ഞയക്കലും ഈ യുവതികളുടെ പലായനത്തിന്‍െറ ലക്ഷ്യമാണ്. എങ്കില്‍, ഇവരെ ഈ വിശുദ്ധ യുദ്ധത്തിന്‍െറ മാഹാത്മ്യം പറഞ്ഞ് പഠിപ്പിച്ചതാര്? വല്ല കുരുവിയോടും ചോദിക്കുകയല്ലാതെ രക്ഷയില്ല.

ഇന്ത്യയില്‍നിന്നു പോലുമുണ്ടത്രെ  പോരാടാന്‍ ചില ചൂടന്മാര്‍. അവരില്‍ മജീദ് എന്നൊരാള്‍ ഇറാഖിലത്തെിയ ഉടനെ കൊല്ലപ്പെട്ടതായും കേള്‍ക്കുന്നു. നാലുപേരാണത്രെ ഇതിനകം സ്വര്‍ഗത്തിലേക്ക് പോകാന്‍ അണിഞ്ഞൊരുങ്ങി അവിടെയത്തെിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്കു വേണ്ടിയുള്ള റിക്രൂട്ട്മെന്‍റ് അപേക്ഷകള്‍ തകൃതിയായി നടക്കുന്നുവെന്നാണ് ഐ.ബി റിപ്പോര്‍ട്ട്. അവരെ പിടികൂടാന്‍ മോദിസര്‍ക്കാര്‍ വലവീശുന്നു. ഇന്ത്യന്‍ രഹസ്യ പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് വീണുകിട്ടിയ അവസരമാണ്. പഴയ വ്യാജ ഏറ്റുമുട്ടല്‍ നാടകം ഇനിയും വിലപ്പോവില്ല. എന്നാല്‍, ഐ.എസിനു വേണ്ടി പൊരുതാന്‍ പോകുന്നവരെന്ന് ആരോപിച്ച് ആരെയും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ ഇതിലും വലിയൊരവസരം ഒത്തുവരാനില്ല. 

ഈ സ്ഥിതിവിശേഷം വിശകലനം ചെയ്ത് ഡെക്കാന്‍ ക്രോണിക്ളില്‍ വന്ന ലേഖനം ശ്രദ്ധേയമാണ്. പഴയ സോവിയറ്റ് യൂനിയനെതിരെ പോരാടാന്‍  ലശ്കറുകള്‍ ഇന്ത്യ-പാക് അതിര്‍ത്തി മതിലില്‍ കയറിനിന്ന് ഇന്ത്യയിലേക്ക് ചൂണ്ടയിട്ടപ്പോഴൊക്കെയും അക്കാര്യത്തില്‍ അവര്‍ തീര്‍ത്തും പരാജയപ്പെടുകയായിരുന്നു. കാരണം, പോരായ്മകളോടു കൂടിയതെങ്കിലും രാജ്യത്ത് ഒരു മതേതര സര്‍ക്കാറിന്‍െറ സാന്നിധ്യമുണ്ടായിരുന്നു. ജാഗ്രവത്തായ-ജുഡീഷ്യറിയുടെയും മതേതര ജനാധിപത്യ സര്‍ക്കാറിന്‍െറയും സാന്നിധ്യം കാരണം അത്തരം ചൂണ്ടകളില്‍ ചെന്നുപെടാതിരിക്കാന്‍ സാധിച്ചു. എന്നാല്‍, തികച്ചും വ്യത്യസ്തമാണ് വര്‍ത്തമാനം. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരപീഠത്തിലിരുന്നതോടെ ഇന്ത്യന്‍ മതേതരത്വത്തിന്‍െറ ‘സക്റാത്ത്’  (മരണവെപ്രാളം) ആരംഭിച്ചുകഴിഞ്ഞു.

ലവ് ജിഹാദ് കഥകള്‍ മെനഞ്ഞും പശുവിന്‍െറ ‘കാളക്കൊമ്പ്’ ക്ഷേത്രപരിസരത്ത് കൊണ്ടിട്ടും തൊട്ടും മുട്ടിയും ഇരിക്കാന്‍ അവസരമൊരുക്കുന്നു എന്നാരോപിച്ചും ന്യൂനപക്ഷങ്ങളുടെ പുരയിടങ്ങളും കടകളും അടിച്ചുതകര്‍ക്കുകയും അരികുവത്കരിക്കപ്പെട്ട ആ പാവങ്ങളെ ഭിത്തിയോട് കൂടുതല്‍ ചേര്‍ത്തുനിര്‍ത്തി തലയിടിക്കുകയും ചെയ്യാന്‍ ഇതിനെക്കാള്‍ വലിയ സുവര്‍ണാവസരം എവിടെനിന്നു ലഭിക്കാന്‍. ഇത്തരം സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ പാകിസ്താന്‍ ലശ്കറുകള്‍ വിജയിക്കാത്തിടത്ത് ഐ.എസിന് കുളംകലക്കല്‍ എളുപ്പമായിരിക്കുമെന്നാണ് ഡെക്കാന്‍ ക്രോണിക്ള്‍ ലേഖകന്‍ ‘പ്ളേ വിത് ഫയര്‍’ എന്ന ലേഖനത്തില്‍ നിരീക്ഷിക്കുന്നത്.

മനസ്സിലാവാത്തത് മറ്റൊരു കാര്യമാണ്. എന്തുകൊണ്ട് ഉസാമ ബിന്‍ലാദിനു വേണ്ടി അരിച്ചുപെറുക്കിയ ഒബാമ പ്രഭൃതികള്‍ ബഗ്ദാദിലെ ആ ഖലിഫാ അബൂബക്കറിനെ പിടികൂടാന്‍ ഒരു ആള്‍പ്പിടിയന്‍ പറവയെപ്പോലും പറഞ്ഞുവിടുന്നില്ല? ഐ.എസ് വിമതരുടെ പക്കല്‍നിന്ന് ലഭിച്ച ആയുധങ്ങളില്‍ ഏറിയകൂറും അമേരിക്കയുടേതാണത്രെ. ഇപ്പോള്‍ കുര്‍ദുകള്‍ക്ക് അമേരിക്ക നിര്‍ബാധം നല്‍കുന്ന ആയുധങ്ങളും അവസാനം എത്തിപ്പെടുക ദൗല ഇസ്ലാമിയക്കാരുടെ ശേഖരത്തില്‍ തന്നെയാകും. 30 വര്‍ഷം വേണ്ടിവരും ഐ.എസിനെ നിശ്ശേഷം തുരത്താന്‍ എന്നാണ് മുന്‍ സി.ഐ.എ മേധാവി കണക്കുകൂട്ടിപ്പറയുന്നത്. അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു ജുമുഅക്ക് വേണ്ട രാഷ്ട്രങ്ങള്‍-40-പതിനെട്ടും പിന്നെ പതിനാറും പയറ്റയിട്ടും ദൗല ഇസ്ലാമിയക്കാരുടെ മുന്നേറ്റം തടയാനാവുന്നില്ല. യുദ്ധം വിനോദമാക്കിയ അമേരിക്ക എന്തുകൊണ്ട് ബഗ്ദാദിലെ ഖലീഫയെ വെറുതെ വിടുന്നു?
l

കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാര്‍ എന്തിനു കുടപിടിക്കണം?

Posted: 29 Oct 2014 06:48 PM PDT

Image: 

വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന വിമുഖതക്കെതിരെ ചൊവ്വാഴ്ച സുപ്രീംകോടതി രോഷം കൊണ്ടത് രാജ്യതാല്‍പര്യവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ രാഷ്ട്രീയ-ഭരണവര്‍ഗം കാണിക്കുന്ന വഞ്ചനാപരമായ സമീപനം അതിരുകടന്നപ്പോഴാണ്. കള്ളപ്പണം സംബന്ധിച്ച് തങ്ങളുടെ കൈയില്‍ വിശദമായ വിവരങ്ങളുണ്ടായിട്ടും വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ വാണിജ്യകരാറിന്‍െറ പേരുപറഞ്ഞ് സര്‍ക്കാര്‍ കള്ളക്കളി കളിക്കുന്നതാണ് നീതിപീഠത്തെ ചൊടിപ്പിച്ചത്. ഇതുസംബന്ധിച്ച അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുകയേ വേണ്ട എന്നുവരെ ന്യായാസനത്തിന് ഓര്‍മപ്പെടുത്തേണ്ടിവന്നു. സര്‍ക്കാറാണ് അന്വേഷിക്കുന്നതെങ്കില്‍ ഈ ജന്മം അത് പൂര്‍ത്തിയാകാന്‍ പോകുന്നില്ല എന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ചില പേരുകള്‍ മാത്രം തെരഞ്ഞുപിടിച്ച് പുറത്തുവിടുകയും അന്വേഷണം പുരോഗമിക്കുകയാണെന്ന സാങ്കേതിക കാരണം പറഞ്ഞ് ശേഷിക്കുന്നവ മറച്ചുപിടിക്കുകയും ചെയ്യുന്ന അഴകൊഴമ്പന്‍ നയമാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. തങ്ങള്‍ അധികാരത്തിലേറിയാല്‍ കള്ളപ്പണക്കാരെ ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ബി.ജെ.പി നയിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ രാഷ്ട്രീയ ബ്ളാക്മെയിലിങ്ങിനു തുനിയുകയാണോ എന്നുപോലും നിഷ്പക്ഷമതികള്‍ സംശയിക്കുന്ന അവസ്ഥയുണ്ടായി. യഥാര്‍ഥത്തില്‍ രാജ്യത്തിന്‍െറ പണം വിദേശബാങ്കുകളില്‍ കൊണ്ടിട്ട് നികുതിവെട്ടിക്കുകയും ആഗോള സമാന്തര സമ്പദ്വ്യവസ്ഥയില്‍ പങ്കാളികളാവുകയും ചെയ്യുന്ന നികൃഷ്ടതക്കെതിരെ ധര്‍മയുദ്ധം നടത്തേണ്ട ഹിന്ദുത്വസര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നിലപാട് അമ്പരപ്പുളവാക്കുന്നതാണ്.
 

ഇന്ത്യന്‍ ശിക്ഷാ-സാമ്പത്തിക നിയമം വ്യക്തമായി നിര്‍വചിക്കുന്ന ഒരു അപരാധത്തിന് എന്തിന് ഭരണകൂടം കൂട്ടുനില്‍ക്കണം എന്ന ചോദ്യത്തിനുള്ള ഏക മറുപടി കോര്‍പറേറ്റ് ഭീമന്മാരുടെയും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെയും കാര്യം വരുമ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ യു.പി.എ സര്‍ക്കാറില്‍നിന്ന് അശ്ശേഷം ഭിന്നമല്ല എന്നതാണ്. എന്നാല്‍, സുപ്രീംകോടതി ഇവ്വിഷയകമായി സ്വീകരിച്ച കര്‍ക്കശ നിലപാട് ബുധനാഴ്ചതന്നെ ഫലംകണ്ടു. 627 പേരുടെ പട്ടിക അറ്റോണി ജനറല്‍ ബുധനാഴ്ച കോടതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്. നീതിപീഠത്തിന്‍െറ മേല്‍നോട്ടത്തിലുള്ള അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ പട്ടികയിലുള്ളവരുടെ പേര് ഒൗദ്യോഗികമായി പുറത്തുവിടരുത് എന്ന കേന്ദ്രസര്‍ക്കാറിന്‍െറ അപേക്ഷ കോടതി സ്വീകരിച്ചിട്ടുണ്ട്. ജനത്തിന് അതീവതാല്‍പര്യമുള്ള ഒരു വിഷയത്തിന്മേല്‍ അടയിരിക്കുന്ന സര്‍ക്കാറിന്‍െറ സമീപനത്തിന് പകലറുതിയായത് കോടതി ശക്തമായി ഇടപെട്ടതുകൊണ്ടു മാത്രമാണ്. കൈമാറിയ പട്ടികയിലെ പകുതിയോളം പേര്‍ ഇന്ത്യയില്‍ താമസക്കാരാണെന്നും അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി എടുക്കാവുന്നതേയുള്ളൂവെന്നും അറ്റോണി ജനറല്‍ അറിയിച്ചിട്ടുണ്ട്.

വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നത് രാജ്യത്തിന്‍െറ പണമാണെന്നും എന്തുവില കൊടുത്തും അത് തിരികെ കൊണ്ടുവരണമെന്നുമുള്ള സുപ്രീംകോടതിയുടെ നിരീക്ഷണം രാജ്യതാല്‍പര്യങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാറിനും അവഗണിക്കാന്‍ കഴിയില്ല. കള്ളപ്പണം എന്ന ഏര്‍പ്പാട് സ്വന്തം രാജ്യത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്‍െറ സാമ്പത്തികക്രമത്തെ തോല്‍പിക്കാനും നികുതിവെട്ടിപ്പ് നടത്താനുമുള്ള ഉപാധികള്‍ തേടിപ്പോകുന്നത് രാഷ്ട്രീയ-അധികാര-സാമൂഹിക മേഖലകളില്‍ പിടിപാടുള്ള വന്‍സ്രാവുകളും അഭിജാതകുലജാതരുമാണ്. ഇവരെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ പോയിട്ട് മൃദുലമായി ഒന്നു സ്പര്‍ശിക്കാന്‍പോലും അധികാരവര്‍ഗം തയാറാവില്ല എന്നതാണ് ഇത$പര്യന്ത അനുഭവം. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയടക്കം 14 രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടുകളുണ്ട് എന്ന് ഒരു സ്വിസ് വാരിക വാര്‍ത്ത പുറത്തുവിട്ടത് മുതല്‍ കള്ളപ്പണത്തെക്കുറിച്ച് രാജ്യത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒരു സര്‍ക്കാറും ഈ ദിശയില്‍ ഫലപ്രദമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിരുന്നില്ല. കള്ളപ്പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത നിയമജ്ഞന്‍ രാം ജത്മലാനി 2009ല്‍ സുപ്രീംകോടതിയെ സമീപിച്ചതാണ് വഴിത്തിരിവായത്.

മുന്‍ സുപ്രീംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് 2011ല്‍ തന്നെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് ഉത്തരവു നല്‍കിയതാണ്. ആ അന്വേഷണം ഫലപ്രാപ്തിയിലത്തെിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിനുണ്ട്.
 

പാര്‍ട്ടിയില്‍ വ്യക്തിപരമായ ഭിന്നതയില്ല; അഭിപ്രായ വ്യത്യാസം സ്വാഭാവികം ^കാരാട്ട്

Posted: 29 Oct 2014 11:28 AM PDT

Image: 
Subtitle: 
പാര്‍ട്ടിയുടെ പരാജയം നേതൃത്വത്തിന്‍െറ പരാജയമായി കാണേണ്ടതില്ല

ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തി തയാറാക്കിയ അവലോകനരേഖ സംബന്ധിച്ച ഭിന്നാഭിപ്രായം പി.ബി അംഗം യെച്ചൂരിയുമായുള്ള വ്യക്തിപരമായ പ്രശ്നമല്ളെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ ഭിന്നാഭിപ്രായം സ്വാഭാവികമാണ്. പി.ബി തയാറാക്കിയ രേഖയോട് പി.ബിയിലെ രണ്ടുപേര്‍ ഭിന്നാഭിപ്രായം ഉന്നയിച്ചപ്പോള്‍ അത് കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചക്കു വെക്കുകയാണ് ചെയ്തത്. അതാണ് പാര്‍ട്ടിയുടെ രീതി. ചര്‍ച്ചയില്‍ ഉയരുന്ന ഭിന്നാഭിപ്രായം കാരാട്ടും യെച്ചൂരിയും തമ്മിലുള്ള ഭിന്നതയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാവിരുദ്ധമാണ്. പി.ബി അംഗങ്ങള്‍ നല്‍കിയ അഭിപ്രായം ബദല്‍രേഖയെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തതും തെറ്റാണ്.
^പി.ബി തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ അംഗീകരിക്കപ്പെടാതെ പോയതും ഭേദഗതി ചെയ്യാന്‍ സമ്മതിക്കേണ്ടിവന്നതും നേതൃത്വത്തിനേറ്റ തിരിച്ചടിയല്ളേ?
പി.ബി കേന്ദ്ര കമ്മിറ്റിയില്‍ വെച്ചത് അവലോകന രേഖയുടെ കരടാണ്. അതില്‍ അംഗങ്ങള്‍ക്ക് കുറിപ്പ് നല്‍കാന്‍ അവകാശമുണ്ട്. അത് ചര്‍ച്ചചെയ്ത് കരട് രേഖ ഭേദഗതി ചെയ്യുകയെന്നത് പാര്‍ട്ടിയിലെ സ്വാഭാവിക നടപടിക്രമമാണ്. മുഖ്യമായ എല്ലാ രേഖകളും ഇത്തരത്തില്‍ രണ്ടു റൗണ്ട് ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. ഭേദഗതികള്‍ക്കുശേഷം കേന്ദ്ര കമ്മിറ്റി അംഗീകരിക്കുന്ന രേഖ എല്ലാവര്‍ക്കും ബാധകമാണ്.
^കഴിഞ്ഞ 10 വര്‍ഷമായി നേതൃത്വം പരാജയപ്പെട്ടുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നുണ്ടോ?
സി.പി.എമ്മില്‍ നയമാണ് മുഖ്യം. കമ്മിറ്റി രൂപപ്പെടുത്തുന്ന നയം നടപ്പാക്കുക മാത്രമാണ് നേതൃത്വം ചെയ്യുന്നത്. പാര്‍ട്ടിയുടെ പരാജയം നേതൃത്വത്തിന്‍െറ പരാജയമായി കാണേണ്ടതില്ല. കേരളം, ബംഗാള്‍, ത്രിപുര എന്നിവക്കപ്പുറം വളരാന്‍ കഴിയുന്നില്ല.  അതിന് എന്താണ് കാരണം എന്നതാണ് ഇപ്പോള്‍ നടക്കുന്ന തിരുത്തല്‍ ചര്‍ച്ചകളുടെ കാതല്‍. ആഴത്തിലുള്ള ആത്മപരിശോധന വേണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും നീണ്ടുപോയി. തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ തിരുത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്‍ഗണന നല്‍കുകയാണ്.
^ഇടതുപക്ഷ ഇതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന 1978ലെ ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം തിരുത്തുകയാണോ?
ജലന്ധര്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം തിരുത്തുന്നുവെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. 91നുശേഷമുള്ള കാര്യങ്ങളാണ് പാര്‍ട്ടി പഠിക്കുന്നത്. 91നുശേഷമാണ് ഉദാരവത്കരണ നയങ്ങള്‍ ശക്തമായത്.  സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ചയും ഇന്ത്യയില്‍ ബി.ജെ.പിയുടെ വളര്‍ച്ചയും ഈ ഘട്ടത്തിലാണ്. അതിനാലാണ് 91 മുതലുള്ള സമൂഹത്തിലെ മാറ്റങ്ങളും പാര്‍ട്ടിയുടെ വീഴ്ചകളും പഠിച്ച് പുതിയ നയസമീപനങ്ങള്‍ രൂപപ്പെടുത്തുന്നത്.

ബിസിനസ് സൗഹൃദ റാങ്കിങ്ങില്‍ ഇന്ത്യ 142മത്

Posted: 29 Oct 2014 11:16 AM PDT

Image: 

മുംബൈ: ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 142ാം സ്ഥാനം. ലോക ബാങ്ക് തയാറാക്കിയ പട്ടികയില്‍ ആകെ 189 രാജ്യങ്ങളാണുള്ളത്. ഈ പട്ടികയില്‍ ഇന്ത്യയെ ആദ്യ 50 സ്ഥാനത്തിനുള്ളില്‍ എത്തിക്കുമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ റാങ്കിങ്ങില്‍ പരിഗണിച്ചിട്ടില്ളെന്ന് ലോക ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ബിസിനസ് തുടങ്ങുന്നതിന് നടപടികള്‍ എത്രമാത്രം ലളിതമാണെന്നതുമുതല്‍ വിദേശ നിക്ഷേപത്തിനുള്ള സൗകര്യങ്ങള്‍ വരെ 10 മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ പരിഗണിച്ചത്. അതേസമയം രാജ്യത്തിന്‍െറ റാങ്കിങ് പിന്നോട്ടാണെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ എട്ട് റാങ്ക് പിന്നിലാണ് ഈ വര്‍ഷം. 2006ല്‍ റാങ്കിങ് തുടങ്ങിയപ്പോള്‍ 116 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.
അതേസമയം ന്യൂനപക്ഷ നിക്ഷേപകരുടെ സുരക്ഷ, വായ്പ ലഭ്യത തുടങ്ങിയവയില്‍ ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെട്ട നിലയിലാണ്. യഥാക്രമം ഏഴ്, 36 സ്ഥാനങ്ങളാണിവയില്‍. നിര്‍മാണ അനുമതി (184), കരാര്‍ നടപ്പാക്കല്‍ (186) എന്നിവയില്‍ രാജ്യം ഏറെ പിന്നിലാണെന്നും ലോകബാങ്ക് പറയുന്നു.

ഐ.സി.ഐ.സി.ഐ ബാങ്കിനെതിരെ എന്‍.ആര്‍.ഐക്കാര്‍

Posted: 29 Oct 2014 11:07 AM PDT

Image: 

മൊറീഷ്യസ്: ഐ.സി.ഐ.സി.ഐ സംരംഭത്തിനെതിരെ ഇന്ത്യന്‍ എന്‍.ആര്‍.ഐക്കാര്‍ രംഗത്ത്. സ്ഥാപനത്തിന്‍െറ പദ്ധതിയില്‍ നിക്ഷേപം നടത്തിയ തങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടെന്നാരോപിച്ച് 69 നിക്ഷേപകര്‍ മൊറീഷ്യസ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഏകദേശം 629 കോടി രൂപയാണ് നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടത്.

ഇന്ത്യയില്‍ 15,200 കോടി രൂപയോളം നിക്ഷേപം നടത്തിയ സ്വകാര്യമേഖലയിലുളള ബാങ്കാണ് ഐ.സി.ഐ.സി.ഐ. ബാങ്കിന്‍െറ ‘ഡയനാമിക് ഇന്ത്യ ഫണ്ട് 3’ എന്ന പദ്ധതിയിലാണ് തങ്ങള്‍ പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകര്‍ പറയുന്നു.  ബാങ്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പണം നഷ്ടപ്പെടുത്തിയതാണെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്. അതേ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഐ.സി.ഐ.സി.ഐ അധികൃതര്‍ അറിയിച്ചു.

തപാല്‍ ഉരുപ്പടികളില്‍ യു.എസ് സര്‍ക്കാര്‍ നിരീക്ഷണമേര്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍

Posted: 29 Oct 2014 10:53 AM PDT

Image: 
Subtitle: 
കഴിഞ്ഞ വര്‍ഷം യു.എസ് തപാല്‍ വകുപ്പ് 49,000 അപേക്ഷകളില്‍ നിരീക്ഷണാനുമതി നല്‍കി

വാഷിങ്ടണ്‍: സ്വന്തം പൗരന്മാര്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും മേല്‍ നിരീക്ഷണമേര്‍പ്പെടുത്തിയതിന്‍െറ പേരില്‍ വ്യാപക വിമര്‍ശം നേരിട്ട അമേരിക്ക, രാജ്യത്തെ തപാല്‍ ഉരുപ്പടികളിലും വ്യാപക നിരീക്ഷണം നടത്തിയതായി വെളിപ്പെടുത്തല്‍. 2013ല്‍ വിവിധ നിയമപാലന വിഭാഗങ്ങളുടെ അപേക്ഷകള്‍ പ്രകാരം 49,000 തപാല്‍ ഉരുപ്പടികളാണ് നിരീക്ഷണ വിധേയമാക്കിയത്. യു.എസ് തപാല്‍ വകുപ്പ് ഇന്‍സ്പെക്ടര്‍ ജനറലിന്‍െറ 2014ലെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

നേരത്തേ വെളിപ്പെടുത്തിയതിനേക്കാള്‍ ശക്തമാണ് സ്വന്തം പൗരന്മാരില്‍ അമേരിക്കയുടെ നിരീക്ഷണ സംവിധാനമെന്ന് ഇത് വ്യക്തമാക്കുന്നു. വിവര സ്വാതന്ത്ര്യ നിയമപ്രകാരം ന്യൂയോര്‍ക് ടൈംസാണ് ഓഡിറ്റ് റിപ്പോര്‍ട്ടിന്‍െറ അനുബന്ധ വിവരങ്ങള്‍ ശേഖരിച്ചത്. അമേരിക്കന്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തക സംഘടനയായ ‘പൊളിറ്റികോ’യാണ് തപാല്‍ വകുപ്പിന്‍െറ നിരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവരുന്നത്. അധികൃതരില്‍നിന്ന് രേഖാമൂലം അനുമതി തേടാതെയും കാരണം തൃപ്തികരമായി വിശദീകരിക്കാതെയുമാണ് വ്യക്തികളുടെ സ്വകാര്യ കത്തുകള്‍ തപാല്‍ വകുപ്പ് നിരീക്ഷിക്കുന്നതെന്ന് പൊളിറ്റികോ കണ്ടത്തെിയിരുന്നു.
സുരക്ഷ സംബന്ധിച്ച സംശയങ്ങളുയരുന്നതിനിടെ, നിരീക്ഷണാനുമതി തേടിയുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ തപാല്‍ വകുപ്പിനുള്ള കഴിവിനെ ഓഡിറ്റ് റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്.

പല അപേക്ഷകളിലും നടപടിക്രമങ്ങള്‍ സമയത്തിന് പൂര്‍ത്തിയാക്കിയിട്ടില്ല. കമ്പ്യൂട്ടര്‍ തകരാര്‍ കാരണം ഒരേ നമ്പറില്‍ തന്നെ ഒന്നിലധികം നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തതായും ഓഡിറ്റ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഫലപ്രദമായി പരിശോധന നടത്താനുള്ള തപാല്‍ പരിശോധന വിഭാഗത്തിന്‍െറ കഴിവില്ലായ്മ കത്തുകളുടെ സ്വകാര്യതയും തപാല്‍ വകുപ്പിന്‍െറ സല്‍പേരും ഇല്ലാതാക്കുമെന്ന് ആശങ്ക ഉയര്‍ന്നതായി ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കത്തുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അരിസോണ കൗണ്ടിയിലെ അറ്റോണി രാഷ്ട്രീയ എതിരാളികളെ കുറിച്ച വിവരങ്ങള്‍ക്കായി തപാല്‍ നിരീക്ഷണത്തെ ഉപയോഗിച്ചിട്ടുണ്ട്. അഭിഭാഷകനും തന്‍െറ കക്ഷികളും തമ്മിലുള്ള ആശയവിനിമയം മനസ്സിലാക്കാനും ഇത് ദുരുപയോഗം ചെയ്തിട്ടുണ്ട്.

വര്‍ഷത്തില്‍ 8,000 എന്ന തോതില്‍ 2001 മുതല്‍ 2012 വരെയായി ഒരു ലക്ഷത്തിലേറെ തപാല്‍ ഉരുപ്പടികളിലാണ് നിരീക്ഷണമേര്‍പ്പെടുത്തിയത്. 2013 ഇത് ഏറെ കൂടുതലാണ്. ‘മെയില്‍ ഇമേജിങ്’ സംവിധാനം വഴിയും കത്തുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. നിയമപാലന സംവിധാനങ്ങളായ എഫ്.ബി.ഐ, ആഭ്യന്തര സുരക്ഷാ വിഭാഗം, കസ്റ്റംസ്, അതിര്‍ത്തി സംരക്ഷണ വിഭാഗം തുടങ്ങിയവ നിരീക്ഷണമാവശ്യപ്പെട്ട് എത്ര അപേക്ഷകളാണ് നല്‍കിയതെന്ന വിവരം ലഭ്യമല്ല.

അതേസമയം, തങ്ങള്‍ നിരീക്ഷണത്തിന് വിധേയരാണെന്ന് വ്യക്തികള്‍ക്ക് മനസ്സിലാകാത്തിടത്തോളം ഇതിന്‍െറ പേരിലുള്ള ദുരുപയേഗം കണ്ടത്തെുക പ്രയാസകരമാണെന്ന് ദേശീയ ക്രിമിനല്‍ ഡിഫന്‍സ് അഭിഭാഷക അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

കരുതല്‍ മേഖല നിര്‍മാണം: ഗസ്സ അതിര്‍ത്തിയിലെ താമസക്കാരെ ഈജിപ്ത് ഒഴിപ്പിക്കുന്നു

Posted: 29 Oct 2014 10:51 AM PDT

Image: 

ഗസ്സ: ഗസ്സയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ അതിര്‍ത്തി മേഖലയില്‍നിന്ന് ഈജിപ്ത് താമസക്കാരെ ഒഴിപ്പിക്കുന്നു. ആയുധ കടത്തും മറ്റും അവസാനിപ്പിക്കാനെന്ന പേരില്‍ സൈന്യത്തിന് കരുതല്‍ മേഖല സൃഷ്ടിക്കാനായാണ് താമസക്കാരോട് ഒഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സിനായ് ഉപദ്വീപിലെ വടക്കുകിഴക്കന്‍ മേഖലയില്‍ ആയുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 31പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെട്ട് നാല് ദിവസങ്ങള്‍ പിന്നിട്ടയുടനെയാണ് നടപടി.

ആക്രമണത്തത്തെുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഈജിപ്ത് സര്‍ക്കാര്‍ ഇസ്രായേലില്‍ കൂടിയല്ലാതെ ഗസ്സയിലേക്കുള്ള ഏക അതിര്‍ത്തി പ്രവേശ കവാടം അനിശ്ചിതകാലത്തേക്ക് അടക്കുകയും ചെയ്തിരുന്നു. 13 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിയില്‍ വെള്ളം നിറച്ച 500 മീറ്ററോളം വീതിയുള്ള കിടങ്ങടക്കം സൃഷ്ടിച്ച് സുരക്ഷ ഉറപ്പുവരുത്താനാണ് നീക്കം. ഒഴിയേണ്ട വീട്ടുകാരെ നേരില്‍കണ്ട സൈനിക ഉദ്യോഗസ്ഥര്‍ 48 മണിക്കൂറിനകം ഒഴിയണമെന്നും അതിനുശേഷം വീടുകളുള്‍പ്പെടെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, എതിര്‍പ്പിനെ തുടര്‍ന്ന് പിന്നീട് ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികൃതരുമായി ചര്‍ച്ച നടത്തുന്നുണ്ട്. കിഴക്കന്‍ മേഖലയില്‍ സാന്നിധ്യമുള്ള സായുധ സംഘങ്ങള്‍ക്കെതിരെ നേരത്തേ സൈന്യം നടപടി ശക്തമാക്കിയിരുന്നു. ഗസ്സയുമായി ബന്ധിപ്പിക്കുന്ന കിടങ്ങുകളുള്‍പ്പെടെ കണ്ടത്തെി നശിപ്പിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ ശേഷം രാജ്യത്തിനുള്ളില്‍ നടക്കുന്ന പോരാട്ടങ്ങളെ ഹമാസ് പിന്തുണക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചിട്ടുണ്ട്.

എം.ഐ.ടിയില്‍ ആറു വിദ്യാര്‍ഥിനികളിലൊരാള്‍ പീഡനത്തിനിരയാകുന്നതായി സര്‍വേ

Posted: 29 Oct 2014 10:36 AM PDT

Image: 
Subtitle: 
യു.എസ് കലാലയങ്ങളില്‍ ലൈംഗിക കുറ്റകൃത്യം പടരുന്നുവെന്ന് വൈറ്റ് ഹൗസ്

ബോസ്റ്റണ്‍: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ലോകോത്തര സ്ഥാപനമായ മസാചൂസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (എം.ഐ.ടി) ബിരുദ വിദ്യാര്‍ഥിനികളില്‍ ആറില്‍ ഒരാള്‍ വീതം ലൈംഗിക പീഡനത്തിന് ഇരയാവുന്നതായി സര്‍വേ ഫലം. എം.ഐ.ടി അധികൃതര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍. അഞ്ചു ശതമാനം ബിരുദ വിദ്യാര്‍ഥിനികള്‍ ബലാത്സംഗത്തിനിരയായിട്ടുണ്ട്. അഞ്ചിലൊരു വിദ്യാര്‍ഥിനിക്ക് ലൈംഗികമായി ശല്യപ്പെടുത്തുന്നയാളെ അറിയാമെന്നും സര്‍വേ വ്യക്തമാക്കുന്നു.

ബിരുദ പഠനം നടത്തുന്നവരും ബിരുദ പഠനം പൂര്‍ത്തിയാക്കിയവരുമായ 35 ശതമാനം പേരിലാണ് സര്‍വേ നടത്തിയത്. ലൈംഗിക അതിക്രമം സംബന്ധിച്ച സര്‍വേയില്‍ പങ്കാളിയാകാന്‍ ഈവര്‍ഷാദ്യം വിദ്യാര്‍ഥികളോട് എം.ഐ.ടി ആവശ്യപ്പെട്ടിരുന്നു. കാമ്പസിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച വിശദവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന യു.എസിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണിത്.
‘എം.ഐ.ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കെതിരാണ് ലൈംഗിക അതിക്രമങ്ങളെന്നും അതിനിവിടെ ഒരു സ്ഥാനവുമില്ളെന്നും’ എം.ഐ.ടി പ്രസിഡന്‍റ് റാഫേല്‍ റീഫ് പറഞ്ഞു.

കാമ്പസിലെ ലൈംഗികാതിക്രമങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിവേണമെന്ന് നിയമജ്ഞരും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളും ആവശ്യമുന്നയിക്കുന്നതിനിടയിലാണ് സര്‍വേ ഫലം പുറത്തു വന്നത്. യു.എസിലെ കലാലയങ്ങളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ പടരുന്നുവെന്നും കോളജ് പഠന കാലത്ത് അഞ്ചില്‍ ഒരാള്‍ വീതം ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായും വൈറ്റ് ഹൗസ് അറിയിച്ചു. ‘പ്രശ്നം പഠിക്കാനും അതിനെ വിശകലനം ചെയ്യാനും പരിഹാരം തേടാനും തങ്ങള്‍ സന്നദ്ധരാണെന്ന്’ എം.ഐ.ടി ചാന്‍സലര്‍ സിന്തിയ ബണ്‍ഹര്‍ട്ട് പറഞ്ഞു.

അതിക്രമങ്ങള്‍ തടയാനും ബോധവത്കരണത്തിനും നടപടിയെടുക്കും. തുടര്‍ സര്‍വേ നടത്താനും പദ്ധതിയുണ്ടെന്ന് അവര്‍ പറഞ്ഞു. സര്‍വേ പ്രകാരം രണ്ടില്‍ മൂന്നു വിദ്യാര്‍ഥിനികളും അതിക്രമത്തെ കുറിച്ച് മറ്റൊരാളോട് പറഞ്ഞിട്ടുണ്ട്. അഞ്ചു ശതമാനത്തില്‍ താഴെ പേര്‍ മാത്രമാണ് സംഭവം അധികൃതരെ അറിയിച്ചത്. അതിക്രമം സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് വിവരമറിയിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ബണ്‍ഹര്‍ട്ട് പറഞ്ഞു. എം.ഐ.ടിയില്‍ ബലാത്സംഗത്തിനിരയായതായി ഒരു പൂര്‍വ വിദ്യാര്‍ഥിനി പേരുവെക്കാതെ പത്രത്തിലെഴുതിയതിനെ തുടര്‍ന്നാണ് അധികൃതര്‍ നടപടികളെടുക്കാന്‍ തുടങ്ങിയത്.

പുഷ് അപ്പില്‍ ഗിന്നസ് ലക്ഷ്യമിട്ട് ഓട്ടോ ഡ്രൈവര്‍

Posted: 29 Oct 2014 10:34 AM PDT

Image: 

കോട്ടയം: മണിക്കൂറില്‍ മൂവായിരത്തിന് മുകളില്‍ ‘പുഷ് അപ്’ എടുത്ത് ഗിന്നസ് റെക്കോഡ് സ്വന്തമാക്കാന്‍ ഓട്ടോഡ്രൈവര്‍. കോട്ടയം വില്ലൂന്നി പാണംപറമ്പില്‍ ജി.ബി. ജയിംസ്-മറിയാമ്മ ദമ്പതികളുടെ മകന്‍ ജോണി പി. ജയിംസാണ് ഗിന്നസ് റെക്കോഡിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കുന്നത്. മാന്നാനം കെ.ഇ. കോളജ് മൈതാനിയില്‍ നവംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിനാണ് പ്രകടനം.

2014 ജനുവരി 11ന് ആസ്ട്രേലിയയില്‍ ഇംഗ്ളണ്ട് സ്വദേശിയായ കാര്‍ട്ടര്‍ വില്യംസ് സ്ഥാപിച്ച  മണിക്കൂറില്‍ 1874 പുഷ് അപ്പാണ്  നിലവിലെ ഗിന്നസ് റെക്കോഡ്. പരിശീലന സമയത്ത് മണിക്കൂറില്‍ 3400 പുഷ് അപ് വരെ എടുക്കാന്‍ കഴിഞ്ഞെന്നത് നേട്ടമാണ്. ഗവ. പ്ളീഡര്‍ ആന്‍ഡ് പബ്ളിക് പ്രോസിക്യൂട്ടര്‍ റോയിസ് ചിറയില്‍, കോട്ടയം ഡിവൈ.എസ്.പി വി.അജിത്, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലെ ജഡ്ജിങ് പാനല്‍ മത്സരം നിയന്ത്രിക്കും. തത്സമയം രണ്ട് ദിശയില്‍നിന്ന് ചിത്രീകരിക്കുന്ന വീഡിയോടേപ്പുകള്‍ ഗിന്നസ് അധികൃതര്‍ക്ക് കൈമാറും.

മാന്നാനം കവലയിലെ സ്റ്റാന്‍ഡിലാണ് ഓട്ടോ ഓടിക്കുന്നത്. ജോണി സ്വന്തമായി ‘ഒളിമ്പ്യന്‍ ജിംനേഷ്യം’ നടത്തുകയാണ്. പ്രകടനത്തോടഅനുബന്ധിച്ച് ചേരുന്ന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

കിഴക്കന്‍ യുക്രെയ്നിലെ തെരഞ്ഞെടുപ്പിനെ റഷ്യ പിന്തുണക്കും

Posted: 29 Oct 2014 10:28 AM PDT

Image: 

കിയവ്: നവംബര്‍ രണ്ടിന് കിഴക്കന്‍ യുക്രെയ്നില്‍ നടക്കാനിരിക്കുന്ന വിമതരുടെ തെരഞ്ഞെടുപ്പിനെ പിന്തുണക്കുമെന്ന് റഷ്യ അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിയോ ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. മുന്‍നിശ്ചയിച്ചപോലെ തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് -ലാവ്റോവ് പറഞ്ഞു.

പാശ്ചാത്യന്‍ പിന്തുണയുള്ള യുക്രെയ്ന്‍ ഭരണകൂടത്തിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിനെ റഷ്യ അംഗീകരിച്ചിരുന്നില്ല. ഈ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്ന റഷ്യന്‍ അനുകൂല മേഖലകളായ ഡോണട്സ്ക്, ലുഹാന്‍സ്ക് പ്രദേശങ്ങളുള്‍പ്പെടുന്ന കിഴക്കന്‍ യുക്രെയ്നിലാണ് നവംബര്‍ രണ്ടിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, റഷ്യയുടെ തീരുമാനം സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്ന് യുക്രെയ്ന്‍ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ദിമിത്രോ കുലേബ പറഞ്ഞു.
 

ഐ.എസ്.എല്ലില്‍ ഗോളില്ലാ ദിനം

Posted: 29 Oct 2014 09:19 AM PDT

Image: 
Subtitle: 
ഡല്‍ഹി 0- നോര്‍ത് ഈസ്റ്റ് 0

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടുമൊരു സമനിലപ്പോരാട്ടം. ഗോള്‍ ഒന്നും പിറക്കാത്ത മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസും നോര്‍ത് ഈസ്റ്റ് യുനൈറ്റഡും സമനിലയില്‍ പിരിഞ്ഞു.

കാണികള്‍ക്ക് കൈയടിക്കാനും ആവേശം നുകരാനും ഏറെ പ്രതീക്ഷ നല്‍കിയും ഇരുപക്ഷവും ഒരുപോലെ മുന്നേറിയ മത്സരമാണ് വിജയികളില്ലാതെ അവസാനിച്ചത്. ഡല്‍ഹിയുടെ തട്ടകമായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആക്രമണത്തിന്‍െറ ഉദ്വേഗനിമിഷങ്ങള്‍ ആദ്യം മെനഞ്ഞത് നോര്‍ത് ഈസ്റ്റാണ്. കളിയുടെ ആദ്യ നിമിഷത്തില്‍തന്നെ ഡല്‍ഹി പ്രതിരോധത്തെ പരീക്ഷിക്കുന്ന നോര്‍ത്തിനെയാണ് ഗാലറി കണ്ടത്. കീനിന്‍െറയും തോമസ് ജോസ്ലിന്‍െറയും ദുര്‍ഗ ബോറോയുടെയും കരുത്തിലായിരുന്നു മുന്നേറ്റം. എന്നാല്‍, എതിര്‍പക്ഷത്തുനിന്നുള്ള അപകടം തിരിച്ചറിഞ്ഞ ഡല്‍ഹിപ്പട പെട്ടെന്നുതന്നെ താളം വീണ്ടെടുത്തു.

അലക്സാന്‍ഡ്രോ ഡെല്‍പിയറോയുടെ നേതൃത്വത്തില്‍ നോര്‍ത്തിന്‍െറ ഗോള്‍മുഖവും ആക്രമണത്തിന്‍െറ രുചിയറിഞ്ഞു. 14, 18 മിനിറ്റുകളില്‍ ഗോളെന്നുറപ്പിച്ച മനോഹര അവസരങ്ങളുമായി ആതിഥേയര്‍ക്ക് ശുഭപ്രതീക്ഷ നല്‍കാന്‍ ഡെല്‍പിയറോക്ക് കഴിഞ്ഞു. മികച്ച മുന്നേറ്റനീക്കങ്ങളാണ് ഇറ്റാലിയന്‍ താരം മത്സരത്തിലുടനീളം പുറത്തെടുത്തത്. രണ്ടാം പകുതിയുടെ ആദ്യം നോര്‍ത് ആക്രമണത്തിലേക്ക് കാര്യങ്ങള്‍ നയിച്ചതിന് പിന്നാലെ തങ്ങളുടേതായ ‘ഉറച്ച’ അവസരങ്ങള്‍ ഡല്‍ഹിക്കും വീണുകിട്ടി.
ജോസ്ലും റോബിന്‍ ഗുരുങ്ങും ചേര്‍ന്ന് നോര്‍ത്തിന്‍െറ നീക്കങ്ങളുടെ ഉറവിടമായി. ഡല്‍ഹിയുടെ പ്രതിരോധം പലപ്പോഴും ചിതറിയതും അവര്‍ക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍, 57ാം മിനിറ്റില്‍ കളത്തിലത്തെിയ ഗുസ്റ്റാവോ മര്‍മെന്‍റിനി, ഡെല്‍പിയറോക്കൊപ്പം ചേര്‍ന്ന് ആക്രമണത്തിലൂടെ കാര്യങ്ങള്‍ ലഘൂകരിച്ചു. ബ്രസീലിയന്‍ താരമായ മര്‍മെന്‍റിനി നോര്‍ത് ഈസ്റ്റ് പ്രതിരോധത്തിന് നിരന്തരം അപകടഭീഷണിയുയര്‍ത്തി. 72ാം മിനിറ്റില്‍ കീനും ഫെലിപെയും ചേര്‍ന്ന നീക്കത്തിലൂടെ നോര്‍ത് മുന്നില്‍കടക്കുമെന്ന ഘട്ടം വന്നെങ്കിലും പന്ത് കിട്ടിയ ലിയോ ബെര്‍ട്ടോസിന് അവസരം മുതലാക്കാനായില്ല. ഒരു സുവര്‍ണാവസരം ക്രോസ്ബാറിന് മുകളിലൂടെ പറക്കുന്നത് കാണാനായിരുന്നു നോര്‍ത് മുന്നേറ്റത്തിന്‍െറ വിധി. മറുഭാഗത്ത് 79ാം മിനിറ്റില്‍ ഹെരേരോയില്‍നിന്ന് ഉയര്‍ത്തിക്കിട്ടിയ പാസുമായി മര്‍മെന്‍റിനി ലക്ഷ്യം നേടുന്നതിന് അടുത്തത്തെിയെങ്കിലും അവസാന ‘ടച്ചില്‍’ താരത്തിന് പിഴച്ചു.

85ാം മിനിറ്റില്‍ ഹാന്‍സ് മുല്‍ഡര്‍ ഡല്‍ഹിക്കായി ഗോള്‍ നേടാനുള്ള അടുത്തത്തെിയെങ്കിലും നോര്‍ത് ഗോളി റെഹെനേഷ് രക്ഷകനായി. ഒന്നിലധികം തവണ പെനാല്‍റ്റി അപ്പീലുമായി റഫറിക്ക് മേല്‍ നോര്‍ത് ഈസ്റ്റ് താരങ്ങള്‍ പ്രതീക്ഷവെച്ചെങ്കിലും ഒന്നും സഫലമായില്ല.

 

ബംഗ്ളാദേശ് ജമാഅത്ത് അധ്യക്ഷന് വധശിക്ഷ

Posted: 29 Oct 2014 04:28 AM PDT

Image: 

ധാക്ക: 1971ലെ ബംഗ്ളാദേശ് വിമോചന സമരവുമായി ബന്ധപ്പെട്ട യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി അമീര്‍ മൗലാന മുതീഉര്‍റഹ്മാന്‍ നിസാമിക്ക് (71) വധശിക്ഷ. ബംഗ്ളാദേശിലെ ഇന്‍റര്‍നാഷനല്‍ ക്രൈം ട്രൈബ്യൂണലിലെ മൂന്നംഗ ജഡ്ജി പാനല്‍ തലവന്‍ എം. ഇനായത്തുര്‍റഹീമാണ് ശിക്ഷ വിധിച്ചത്.

മുന്‍ കാബിനറ്റ് മന്ത്രി കൂടിയായ നിസാമിക്കെതിരെ വംശഹത്യ, കൊലപാതകം, പീഡനം, ബലാത്സംഗം, വസ്തുനാശം തുടങ്ങി 16 കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. കുറ്റകൃത്യത്തിന്‍െറ ഗൗരവമാണ് വിധിയില്‍ പ്രതിഫലിക്കുന്നതെന്ന് പ്രോസിക്യൂട്ടര്‍ മുഹമ്മദലി പറഞ്ഞു. എന്നാല്‍, ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും നിസാമിയുടെ അഭിഭാഷകന്‍ താജുല്‍ ഇസ്ലാം പറഞ്ഞു. തങ്ങളുടെ അധികാര പരിധിക്ക് പുറത്താണ് ട്രൈബ്യൂണല്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വധശിക്ഷാ വിധിയെ അപലപിച്ച ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി മൂന്നു ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനംചെയ്തിട്ടുണ്ട്. 2000 മുതല്‍ ബംഗ്ളാദേശ് ജമാഅത്ത് അമീറായ നിസാമി 2001 മുതല്‍ 2006 വരെ ഖാലിദ സിയ സര്‍ക്കാറില്‍ വ്യവസായ, കൃഷി മന്ത്രിയായിരുന്നു. രാഷ്ട്രീയ ശത്രുക്കളെ ഉന്മൂലനം ചെയ്യാന്‍ ട്രൈബ്യൂണലിനെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. ട്രൈബ്യൂണല്‍ നടപടിക്രമങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമല്ളെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് നേരത്തേ വിമര്‍ശിച്ചിരുന്നു.

ഇതേ കേസില്‍ 90 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ പ്രഫ. ഗുലാം അഅ്സം തടവിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ച മരിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിന് സമാന കേസില്‍ ജമാഅത്ത് അസി. സെക്രട്ടറിയായിരുന്ന അബ്ദുല്‍ ഖാദിര്‍ മുല്ലയെ ശൈഖ് ഹസീന ഭരണകൂടം തൂക്കിലേറ്റിയിരുന്നു. വിചാരണ തടവിലിരിക്കെ ഈവര്‍ഷം ഫെബ്രുവരി രണ്ടിന് മറ്റൊരു ജമാഅത്ത് നേതാവ് എ.കെ.എം യൂസുഫും മരിച്ചിരുന്നു. ദില്‍വാര്‍ ഹുസൈന്‍ സഈദി, അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ് എന്നീ ജമാഅത്ത് നേതാക്കള്‍ക്കും ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചിട്ടുണ്ട്.

വി.സിമാരുടെ യോഗം; ഗവര്‍ണര്‍ക്കെതിരെ എം.എം ഹസന്‍

Posted: 29 Oct 2014 03:55 AM PDT

Image: 
Subtitle: 
വി സിമാരുടെ യോഗം വിളിച്ചത് സര്‍ക്കാറിന്‍റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റം

തിരുവനന്തപുരം: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം ഹസന്‍. ഗവര്‍ണര്‍ പി.സദാശിവം സര്‍വകലാശാല വി.സിമാരുടെ യോഗം വിളിച്ചത് ശരിയായില്ളെന്നും ഇത് ജനാധിപത്യ സര്‍ക്കാറിന്‍റെ അധികാരത്തിന്‍മേലുള്ള കയ്യേറ്റമാണെന്നും ഹസന്‍ ആഞ്ഞടിച്ചു.

ഗവര്‍ണര്‍ രൂപീകരിച്ച ചാന്‍സലേഴ്സ് കൗണ്‍സിലിന് നിയമ സാധുതയില്ല. ഗവര്‍ണര്‍ എന്ന നിലക്കുള്ള അധികാരങ്ങള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. സര്‍ക്കാറിന്‍റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരമില്ല.

നിയസഭ വിളിച്ചുകൂട്ടാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. യൂണിവേഴ്സിറ്റി സെനറ്റിന് അധ്യക്ഷത വഹിക്കാന്‍ യൂണിവേഴ്സിറ്റി ആക്ടും അധികാരം നല്‍കുന്നു. എന്നാല്‍, ഇവയൊന്നും ഇതുവരെ വിനേിയോഗിച്ചതായി കണ്ടിട്ടില്ല.

അധികാരമുള്ളത് ചെയ്യാതെ അധികാരമില്ലാത്ത കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് ശരിയല്ല. ഇങ്ങനെ പോയാല്‍ ഗവര്‍ണര്‍ മന്ത്രിസഭാ യോഗം വരെ വിളിച്ചുകൂട്ടുമെന്നും ഹസന്‍ പരിഹസിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംസ്ഥാനത്തെ 12 വൈസ് ചാന്‍സലര്‍മാരുടെ യോഗം കൊച്ചിയില്‍ സദാശിവം വിളിച്ചു ചേര്‍ത്തത്. കാലിക്കറ്റ്,കുസാറ്റ്,എം.ജി,കേരള സര്‍വകാശാലകളില്‍ സമീപകാലത്തുണ്ടായ കുഴപ്പങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു യോഗം.

ഉന്നത വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സര്‍വകലാശാലകളുടെ പൊതു പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനുള്ള പ്രധാന വേദിയായാണ് ചാന്‍സലേഴ്സ് കൗണ്‍സിലിന് രൂപം നല്‍കിയത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP