സ്വാഗതം
WELCOME

News Update..

Wednesday, October 15, 2014

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഗോവ എഫ്.സി ഇന്ന് ചെന്നൈയിനെതിരെ Madhyamam News Feeds

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഗോവ എഫ്.സി ഇന്ന് ചെന്നൈയിനെതിരെ Madhyamam News Feeds

Link to

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഗോവ എഫ്.സി ഇന്ന് ചെന്നൈയിനെതിരെ

Posted: 15 Oct 2014 12:53 AM PDT

Image: 

ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറെ പ്രതീക്ഷ കല്‍പിക്കപ്പെടുന്ന ഗോവ എഫ്.സി ഇന്ന് കളത്തിലിറങ്ങും. ഹോം ഗ്രൗണ്ടായ ഗോവയിലെ ഫട്രോഡ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെയാണ് അവര്‍ നേരിടുക. ബ്രസീല്‍ ഫുട്ബാളിലെ അതികായന്മാരിലൊരാളായ സീക്കോ പരിശീലകനായുള്ള ടീമില്‍ മുന്‍ ഫ്രഞ്ച് താരം റോബര്‍ട്ട് പിറസാണ് മാര്‍ക്വിതാരം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സനലിന്‍െറ ഒരു കാലത്തെ കുന്തമുനയായിരുന്നു  പിറസ്.  
ചെക് റിപ്പബ്ളിക്കിന്‍െറ യാന്‍ സെദയും ഇന്ത്യന്‍ താരം ലക്ഷ്മികാന്ത് കാറ്റിമനിയും വലകാക്കുന്ന ഗോവന്‍ ടീം മൂന്നു പരിശീലന മത്സരങ്ങളില്‍ ജയിച്ചുകയറിയതിനു പുറമെ ഒരു ഗോള്‍പോലും വഴങ്ങിയിട്ടില്ളെന്നതാണ് ശ്രദ്ധേയം. മധ്യനിരയില്‍ റോബര്‍ട്ടോ പിറസിന് പുറമെ എഡ്ഗര്‍ മാര്‍സിലോനോയുടെ സേവനവും ടീമിന് ലഭ്യമാവും. ക്ളിഫോഡ് മിരാന്‍ഡ, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, ആല്‍വിന്‍ ജോര്‍ജ്, റോമിയോ ഫെര്‍ണാണ്ടസ് തുടങ്ങിയവരില്‍ ആര്‍ക്കാവും അവസാന ഇലവനില്‍ സ്ഥാനം ലഭിക്കുക എന്നത് കോച്ച് സീക്കോയുടെ തീരുമാനത്തിനനുസരിച്ചാവും.  ഹിന്ദി നടന്‍ അഭിഷേക് ബച്ചനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും സംയുക്തമായാണ് ചെന്നൈയിന്‍  എഫ്.സി െടീമിനെയിറക്കുന്നത്.  2006ലെ ലോകകപ്പിലെ വിവാദ നായകനായ ഇറ്റലിയുടെ മാര്‍കോ മറ്റരാസി ടീമിന്‍െറ പരിശീലകനായും താരമായും ടീമിലുണ്ട്. മുന്‍ ബ്രസീല്‍ താരം എലാനോ ബ്ളൂമറാണ്  മാര്‍ക്വിതാരം. മൈകല്‍ സില്‍വസ്റ്റര്‍ (ഫ്രാന്‍സ്) പ്രതിരോധനിരയിലെ കരുത്തന്‍. ഗോള്‍കീപ്പര്‍ ജെനാറോ ബ്രാസിജിലിനിയോ (ഫ്രാന്‍സ്), ജെയ്റോ സുവാറസ് (കൊളംബിയ), ക്രിസ്റ്റ്യാന്‍ ഹിഡാല്‍ഗോ (സ്പെയിന്‍), ബൊജാന്‍ ജോര്‍ദജിക്, ബിയറി ടില്‍മന്‍ ( ഇരുവരും സ്വീഡന്‍), ബ്രൂണോ പ്ളിസാറി, ഓലാനോ (ഇരുവരും ബ്രസില്‍ ) എന്നിവരാണ് ടീമിലെ മറ്റ് വിദേശ താരങ്ങള്‍. മലയാളിതാരം ഡെന്‍സന്‍ ദേവദാസും ടീമിലുണ്ട്.

റിട്ട. ഡെപ്യൂട്ടി തഹസില്‍ദാറുടെ കൊലപാതകം: അന്വേഷണം മന്ദഗതിയിലെന്ന്

Posted: 14 Oct 2014 11:38 PM PDT

കിളിമാനൂര്‍: റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ പുല്ലയില്‍ പേഴുവിള എം.എസ് പാലസില്‍ ഷൈലജയുടെ (57) കൊലപാതകം സംബന്ധിച്ച അന്വേഷണം മന്ദഗതിയിലെന്ന് ആക്ഷേപം. പട്ടാപ്പകല്‍ വീടുകയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഭവം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും സംഭവവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടത്തൊന്‍ അന്വേഷണസംഘത്തിനായിട്ടില്ല.
സ്വര്‍ണപ്പണയത്തിന്മേല്‍ പണമിടപാട് സ്ഥാപനം നടത്തുന്ന വി. മോഹന്‍കുമാറും (62) ഭാര്യ ഷൈലജയും ആക്രമിക്കപ്പെട്ടത് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 9.30നും 11നുമിടയിലാണ്. ഷൈലജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പൊലീസ് സര്‍ജന്‍ ചൊവ്വാഴ്ച സംഭവം നടന്ന വീട്ടിലത്തെി തെളിവെടുക്കുമെന്ന് ശനിയാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍, അദ്ദേഹം സ്ഥലത്തത്തെിയില്ല. അന്വേഷണസംഘം ഇതിനായി രേഖാമൂലമുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ മറന്നുപോയതായി അറിയുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണത്രെ ഇതിനുള്ള അപേക്ഷ നല്‍കിയത്. ഇനി പൊലീസ് സര്‍ജന്‍െറ സൗകര്യാര്‍ഥമാകും വീട്ടിലത്തെി തെളിവെടുക്കുക. ഇത് അന്വേഷണസംഘത്തിന് വന്ന വീഴ്ചയായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മോഹന്‍കുമാര്‍ അപകടനില തരണം ചെയ്തതോടെ ഇദ്ദേഹത്തില്‍നിന്ന് തെളിവെടുത്തശേഷം അന്വേഷണം ഊര്‍ജിതമാക്കാമെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതത്രെ.
പട്ടാപ്പകല്‍ നടന്ന കൊലപാതകത്തിന്‍െറ ഭീതിയിലാണ് പുല്ലയില്‍ഗ്രാമം. നേരത്തേയും പ്രദേശത്ത് ഒരു സ്ത്രീയുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കിളിമാനൂര്‍ പൊലീസ് അന്വേഷിച്ച ഈ രണ്ട് കേസും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. ഈ സംഭവവും തേഞ്ഞുമാഞ്ഞുപോകുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍.

ആദിവാസി കുട്ടികള്‍ പഠനം നിര്‍ത്തി കാട്ടിലേക്ക് മടങ്ങുന്നു

Posted: 14 Oct 2014 11:33 PM PDT

അടിമാലി: ഉപരിപഠനത്തിന് താമസ സൗകര്യത്തോട് കൂടിയുള്ള പഠന സൗകര്യങ്ങളില്ലാത്തതിനാല്‍ വനാന്തരങ്ങളിലെ ആദിവാസി കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കാട്ടിലേക്ക് മടങ്ങുന്നു. അടിമാലി, മാങ്കുളം, ഇടമലക്കുടി, വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ പഞ്ചായത്തുകളിലെ അവികസിത ആദിവാസി സങ്കേതങ്ങളിലെ കുട്ടികളാണ് പാതിവഴിയില്‍ പഠനം മുടങ്ങി കുടികളിലേക്ക് മടങ്ങുന്നത്.
ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന കുട്ടികള്‍ കിലോമീറ്ററുകള്‍ വനത്തിലൂടെ സഞ്ചരിച്ച് വിദ്യാലയങ്ങളിലത്തെി പഠിക്കുക സാധ്യമല്ലാത്തതിനാല്‍ ഇത്തരക്കാരെ മഹിള സമഖ്യയുടെ നേതൃത്വത്തില്‍ കണ്ടത്തെി ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ക്കുകയും പഠനത്തിന് സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. കുട്ടികളെ പ്രത്യേക ഹോസ്റ്റല്‍ തുടങ്ങിയാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍, വാടകക്ക് എടുത്തിരുന്ന കെട്ടിടങ്ങളില്‍ ഭക്ഷണം ഉള്‍പ്പടെ നല്‍കി സൗകര്യം നല്‍കാന്‍ മഹിള സമഖ്യക്ക് പണം കണ്ടത്തൊന്‍ കഴിയാതെ വന്നതോടെ കിലോമീറ്ററുകള്‍ അകലെയുള്ള മറയൂരിലേക്ക് മാറ്റിയതാണ് പലരും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുവാന്‍ കാരണം. അടുത്തിടെ ദേവിയാര്‍ സ്കൂളില്‍ നിന്നും 12 കുട്ടികളെയും മാങ്കുളം സ്കൂളില്‍ നിന്നും 16 കുട്ടികളെയും മാറ്റിയിരുന്നു. ഇതില്‍ ചില കുട്ടികള്‍ ഇപ്പോള്‍ തന്നെ പഠനം നിര്‍ത്തി.
യാത്രാ പ്രശ്നത്തിന്‍െറയും പെണ്‍മക്കള്‍ പുറത്തിറങ്ങുന്നത് ഗോത്ര സംസ്കാരത്തിന് എതിരാണെന്നും വിശ്വസിച്ച് പഠനം നിഷേധിക്കപ്പെട്ടവരെയാണ് മഹിള സമഖ്യ പ്രവര്‍ത്തകര്‍ കണ്ടത്തെി അക്ഷരവെളിച്ചം നല്‍കിയിരുന്നത്. എന്നാല്‍, വിദൂര സ്ഥലത്തേക്ക് കുട്ടികളെ മാറ്റിയതോടെ ഇത്തരം വിദ്യാര്‍ഥികള്‍ പഠനം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് മാങ്കുളത്തും വാളറയിലും ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍െറ നേതൃത്വത്തില്‍ റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ തുറക്കണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും നടപടിയായില്ല. പ്രതിസന്ധി മറികടന്ന് പത്താംതരം വിജയിച്ച ആദിവാസി കുട്ടികള്‍ ഏറെയുണ്ടെങ്കിലും താമസ സൗകര്യത്തോട് കൂടി ഉപരി പഠനം നടത്തുന്നതിന് മതിയായ ഹോസ്റ്റലുകള്‍ ഇല്ല. മൂന്നാര്‍, പൈനാവ് എന്നിവിടങ്ങളില്‍ മാത്രമാണ് സൗകര്യമുള്ളത്. മൂന്നാറില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമെ പ്രവേശമുള്ളൂ. മൊത്തത്തിലുള്ള കണക്കെടുത്താല്‍ ഒരു ശതമാനം കുട്ടികള്‍ക്ക് പോലും എസ്.എസ്.എല്‍.സിക്ക് ശേഷം പഠിക്കുന്നതിന് സൗകര്യമില്ല. പത്താംതരം വരെയുള്ള കുട്ടികളെ പഠിപ്പിക്കുന്നതിന് 11 ഹോസ്റ്റലുകളാണ് ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്‍റിന് കീഴിലുള്ളത്. ഇവിടങ്ങളില്‍ നിശ്ചിത ശതമാനം കുട്ടികളേക്കാള്‍ 30 ശതമാനം കുട്ടികള്‍ താമസിച്ച് പഠിക്കുന്നുണ്ടെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ പറഞ്ഞു.

റബ്ബറിന്‍റെ താങ്ങുവില അഞ്ചു രൂപ വര്‍ധിപ്പിക്കും

Posted: 14 Oct 2014 11:28 PM PDT

Image: 

തിരുവനന്തപുരം: റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. താങ്ങുവില അഞ്ചു രൂപ വര്‍ധിപ്പിക്കാനാണ് തീരുമാനം. വിപണി വിലയില്‍ നിന്നും അഞ്ചുരൂപ കൂട്ടിയാണ് താങ്ങുവില നിശ്ചയിക്കുക. കര്‍ഷകരില്‍ നിന്നും കൂടുതല്‍ റബ്ബര്‍ സംഭരിക്കാനും തീരുമാനമായിട്ടുണ്ട്.
റബ്ബര്‍ കര്‍ഷരുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രിതലസംഘത്തെ അയക്കാനും യോഗം തീരുമാനിച്ചു.
വിപണിയില്‍ റബ്ബര്‍ വില താഴ്ന്ന സാഹചര്യത്തില്‍ താങ്ങുവില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നടപടിയാണ്.

ഒരുവര്‍ഷം നീളുന്ന തീവ്ര ശുചീകരണ പ്രവൃത്തി നവംബര്‍ ഒന്നുമുതല്‍

Posted: 14 Oct 2014 11:23 PM PDT

കൊച്ചി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമുതല്‍ ഒരുവര്‍ഷത്തേക്ക് കൊച്ചി നഗരത്തില്‍ തീവ്ര ശുചീകരണ പ്രവൃത്തി നടത്താനും അനധികൃത ഹോര്‍ഡിങ്ങുകള്‍ നിലനില്‍ക്കുന്ന കെട്ടിടങ്ങളുടെ അംഗീകാരം റദ്ദാക്കാനും നഗരസഭാ തീരുമാനം. കെട്ടിടങ്ങളുടെ അംഗീകാരം റദ്ദാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടാനും അത്തരം കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസയക്കാനും തീരുമാനമായി.
തീവ്ര ശുചീകരണ പ്രവൃത്തിയുടെ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ 14 വരെ സമഗ്ര ശുചീകരണ യജ്ഞം നടത്തും. സ്കൂളുകള്‍, പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ശുചീകരണ പ്രവൃത്തി നടക്കും. സംസ്ഥാനത്തിന് മാതൃകയാവും വിധം പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്.
നവംബര്‍ ഒന്നിന് നഗരസഭാ മെയിന്‍ ഓഫിസില്‍ മേയറുടെ നേതൃത്വത്തില്‍ ശുചീകരണം നടക്കും. പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും. മേഖലാ ഓഫിസുകളിലും സര്‍ക്കിളുകളിലും അതത് കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കും. അനധികൃത ഹോര്‍ഡിങ്ങുകള്‍ നിലകൊള്ളുന്ന സ്വകാര്യ കെട്ടിടങ്ങള്‍ക്കും സ്ഥല ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കും. ഇത്തരം പ്രവൃത്തി ക്രിമിനല്‍ കുറ്റമാണെന്ന് നഗരപാലികാ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ അഭിപ്രായഐക്യത്തിനായി രാഷ്ട്രീയ - മത സംഘടനാ ഭാരവാഹികളുടെ യോഗം മേയറുടെ ചേംബറില്‍ നടക്കും.
ഹോര്‍ഡിങ്ങുകളുടെ വിശദാംശം അറിയാനായി അവയില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ ഡിവൈസ് (ആര്‍.എഫ്.ഐ.ഡി) നവംബര്‍ 30 നകം സ്ഥാപിക്കും. ഇതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. ഇതു സ്ഥാപിക്കാനുള്ള തുക ഹോര്‍ഡിങ് ഉടമകളില്‍നിന്ന് ഈടാക്കും. അവരുടെ പ്രത്യേക യോഗം വിളിച്ച് പദ്ധതി വിശദീകരിക്കും. പ്ളാന്‍ ഫണ്ട് സ്പില്‍ ഓവറാക്കാനുള്ള തീയതി ഈമാസം 30 എന്നത് ഡിസംബര്‍ 31 വരെ നീട്ടാന്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതായി മേയര്‍ അറിയിച്ചു.
ബുധനാഴ്ച തിരുവനന്തപുരത്തത്തെി ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്ളാന്‍ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ഉടന്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ദേശം നല്‍കി. തീരപരിപാലന മാനേജ്മെന്‍റ് പദ്ധതി 1991 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്‍െറ വിയോജിപ്പ് സര്‍ക്കാറിനെ അറിയിക്കും.
കെ.എം.ആര്‍.എല്‍ അറ്റകുറ്റപ്പണി നടത്തുന്ന റോഡുകളില്‍ നഗരസഭയുടെ പ്ളാന്‍ ഫണ്ടില്‍ പെടുന്നവയും ഉള്‍പ്പെട്ടിട്ടുണ്ട്. മത്തായി മാഞ്ഞൂരാന്‍ റോഡ്, സുഭാഷ് ചന്ദ്രബോസ് റോഡ് എന്നിവയാണവ. അവ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കെ.എം.ആര്‍.എല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈമാസം 17ന് കെ.എം.ആര്‍.എല്‍ എം.ഡിയെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തും.
ഫോര്‍ട്ടുകൊച്ചി ബീച്ച് നവീകരണം കാര്യക്ഷമമാക്കും. പരിസര പ്രദേശങ്ങളും റോഡുകളും സൗന്ദര്യവത്കരിക്കും. നഗരത്തിന്‍െറ സൗന്ദര്യവത്കരണത്തിന് മുന്തിയ പരിഗണനയാണ് നഗരസഭ നല്‍കുന്നതെന്ന് മേയര്‍ അറിയിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ടി.ജെ. വിനോദ്, അഷ്റഫ്, രത്നമ്മ രാജു, സോഹന്‍, പ്രതിപക്ഷ നേതാവ് എ.ജെ. ജേക്കബ്, വത്സല കുമാരി, രാജം, കര്‍മിലി, സുധാ ദിലീപ് (ബി.ജെ.പി), സുരേഷ്, മിനി മോള്‍, ഡെലീന, സുനിത, ഡിക്സണ്‍, പി.ആര്‍. റനീഷ്, മനോജ്, കെ.എം. സുനില്‍കുമാര്‍, ശ്യാമള എസ്. പ്രഭു എന്നിവര്‍ സംസാരിച്ചു.

രോഗങ്ങള്‍ അരങ്ങുവാഴുന്നു

Posted: 14 Oct 2014 11:15 PM PDT

തൃശൂര്‍: ജില്ലയില്‍ ഈവര്‍ഷം പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിച്ചത് 43 പേര്‍. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 38 പേര്‍ മരിച്ച സ്ഥാനത്ത് ഈ വര്‍ഷം തീരാന്‍ രണ്ടരമാസം അവശേഷിക്കെയാണ് 43 പേര്‍ മരിച്ചത്. പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ പിടിമുറുക്കുമ്പോഴും അധികൃതര്‍ക്ക് കൃത്യമായ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്ല. ആരോഗ്യ വകുപ്പിന്‍െറ സേഫ് കേരള പ്രവര്‍ത്തനം ജില്ലയില്‍ വേണ്ടത്ര ഫലിക്കുന്നില്ളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആരോഗ്യ വകുപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതില്‍ തദ്ദേശസ്ഥാപനങ്ങളുടെ വീഴ്ചയാണ് ജില്ലയെ രോഗാതുരമാക്കുന്നത്. എലിപ്പനി മൂലം പത്തുപേരും വൈറല്‍പനി മൂലം നാലും ഡെങ്കിപ്പനിയില്‍ നാലും പേര്‍ മരിച്ചു. എച്ച്1എന്‍1 പിടിപെട്ട് ഒരാളും മഞ്ഞപ്പിത്തം ബാധിച്ച് രണ്ടും വയറിളക്കം മൂലം ഒരാളും മരിച്ചവരില്‍ ഉള്‍പ്പെടും. ക്ഷയം, പേപ്പട്ടി വിഷബാധ തുടങ്ങിയവമൂലം മരിച്ചവരാണ് ബാക്കിയുള്ളവര്‍. കാലവര്‍ഷം കഴിഞ്ഞിട്ടും എലിപ്പനി നിയന്ത്രണ വിധേയമാവാത്ത സാഹചര്യമാണുള്ളത്. തീരദേശത്തും നഗരപ്രദേശത്തും എലിപ്പനി ഇപ്പോഴും ഭീതി പരത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 32 പേര്‍ക്കാണ് എലിപ്പനി ബാധിച്ചതെങ്കില്‍ ഇക്കുറി ഒക്ടോബര്‍ ആദ്യത്തോടെ 81 പേര്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇല്ലാതിരുന്ന എച്ച്1എന്‍1 മൂന്നുപേര്‍ക്കും ഒരാള്‍ക്ക് കോളറയും ഇക്കുറി റിപ്പോര്‍ട്ട് ചെയ്തു. മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയവും ക്രിയാത്മകവുമായ രീതികള്‍ അവലംബിക്കാത്തതും കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതുമാണ് രോഗാണുക്കളുടെ പറുദീസയായി ജില്ലയെ മാറ്റുന്നത്.
2013ല്‍ 115 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത മലേറിയ ഇപ്പോള്‍ തന്നെ 114ല്‍ എത്തിനില്‍ക്കുകയാണ്. ഇതില്‍ 65 ശതമാനവും അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണുള്ളത്. കഴിഞ്ഞ വര്‍ഷം 41 പേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്ത മഞ്ഞപ്പിത്തം ഇക്കുറി 57 പേര്‍ക്ക് ഇതുവരെ ബാധിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതല്‍ ഈമാസം 14 വരെ ലഭിച്ച കണക്ക് അനുസരിച്ച് ജില്ലാ ആരോഗ്യ വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
2,19,481 പേര്‍ക്കാണ് ഇതുവരെ പനി പിടിച്ചത്. കഴിഞ്ഞ വര്‍ഷം 3,37,374 പേരായിരുന്നു. വയറിളക്കത്തിന് കഴിഞ്ഞ വര്‍ഷം 47,476 പേരാണ് ചികിത്സ തേടിയതെങ്കില്‍ ഈവര്‍ഷം ഇതുവരെ 37,460 പേര്‍ ചികിത്സ തേടി. ഡെങ്കിപ്പനിയുടെ കാര്യത്തില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവുള്ളത്. 229 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം ബാധിച്ചതെങ്കില്‍ ഇക്കുറി ഇതുവരെ 127 ചികിത്സ തേടിയത്. 949 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്തത്. ഈവര്‍ഷം 231പേര്‍ക്ക് ബാധിച്ചതായാണ് കണക്ക്.
ചികന്‍പോക്സ് കഴിഞ്ഞ വര്‍ഷം 737 പേര്‍ക്കായിരുന്നെങ്കില്‍ ഇതുവരെ 694 പേര്‍ക്ക് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ചാംപനി 51 ആയിരുന്നെങ്കില്‍ ഇപ്പോള്‍ തന്നെ 42 കടന്നിട്ടുണ്ട്. മഞ്ഞപ്പിത്തം ഇതുവരെ 57 പേര്‍ക്കാണെങ്കില്‍ കഴിഞ്ഞ വര്‍ഷമത് 41 പേര്‍ക്കായിരുന്നു ഉണ്ടായിരുന്നത്. അതിനിടെ കൊണ്ടായിയില്‍ കാലഹസാര്‍ രോഗം റിപ്പോര്‍ട്ട് ചെയ്തെങ്കിലും രോഗം നിര്‍മാര്‍ജനം ചെയ്യാനായി. എബോള രോഗ ഭീഷണിയില്‍ നൈജീരിയ, ഘാന, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് എത്തിയ 58 പേരെ വിമാനത്താവളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും രോഗം കണ്ടത്തൊതിരുന്നത് ആശ്വാസമായി.
ജില്ലാ ആരോഗ്യ വിഭാഗം ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനം നടത്തിയെങ്കിലും കൊതുകും എലിയും പെരുകുകയാണ്. വ്യാധികള്‍ പടരുന്ന മേഖലകളില്‍ ആരോഗ്യ വകുപ്പിന്‍െറ സാന്നിധ്യമുണ്ടെങ്കിലും പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമല്ല.
മഴയും വെയിലും ഇടകലര്‍ന്ന് വരുന്നതും മാലിന്യ നിര്‍മാര്‍ജനം കൃത്യമായി നടക്കാത്തതും അപകടകരമായ സാഹചര്യം സൃഷ്ടിക്കുന്നു.
വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയിലെ ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചത് പ്രതിരോധ - ബോധവത്കരണ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്.

ദേശീയ പാതയോരത്തെ നൂറടി താഴ്ചയുള്ള ഗര്‍ത്തത്തിന് താല്‍ക്കാലിക മുളവേലി

Posted: 14 Oct 2014 11:08 PM PDT

കാസര്‍കോട്: ദേശീയ പാതയിലെ തെക്കില്‍വളവില്‍ റോഡരികിലെ വന്‍കുഴികളിലേക്ക് വാഹനങ്ങള്‍ പതിക്കാതിരിക്കാന്‍ സ്ഥാപിച്ചത് മുള ഉപയോഗിച്ചുള്ള താല്‍ക്കാലിക വേലി. അപകടങ്ങള്‍ പതിവായ ഇവിടെ മുള ഉപയോഗിച്ചുള്ള വേലി സ്ഥാപിച്ച് അധികൃതര്‍ നാട്ടുകാരെ അപകടത്തിലാക്കുകയാണെന്ന ആക്ഷേപം ശക്തമായി.
ചെറുവാഹനം പോലും ഇടിച്ചാല്‍ തകര്‍ന്നുപോകുന്ന മുളവേലി ഒരു സുരക്ഷയും നല്‍കില്ളെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാം.
എന്നാല്‍, ദേശീയപാത അതോറിറ്റിക്കോ ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ഇത് കണ്ട മട്ടില്ല. നിത്യേന ഇതുവഴി കടന്നുപോകുന്ന എം.എല്‍.എമാരുള്‍പ്പെടെ ജനപ്രതിനിധികളും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനിടയാക്കി.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെയുണ്ടായ ലോറി അപകടത്തിലാണ് സിമന്‍റ്നിര്‍മിത സംരക്ഷണഭിത്തി ഇടിഞ്ഞു വീണത്. ലോറി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ളീനര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനുശേഷം മുള ഉപയോഗിച്ച് താല്‍ക്കാലിക പരിഹാരമുണ്ടാക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള കെട്ടിയ ഭാഗത്ത് നൂറടിയോളം താഴ്ചയുള്ള ഗര്‍ത്തമാണുള്ളത്. ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ വന്‍ദുരന്തം സംഭവിക്കുമെന്നറിഞ്ഞിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല.
കാല്‍നട യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ വരുന്ന സമയം റോഡരികിലേക്ക് മാറാന്‍ പോലും സ്ഥലമില്ലാത്തതും അപകടങ്ങള്‍ വിളിച്ചുവരുത്തും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കില്‍വളവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് 14 പേര്‍ മരിച്ചിരുന്നു.
ലോറി അപകടത്തെ തുടര്‍ന്ന് തകര്‍ന്ന സിമന്‍റുകൊണ്ടുള്ള സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ അഞ്ച് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേശീയപാത വിഭാഗം കണ്ണൂര്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് കൈമാറിയതായാണ് കാസര്‍കോട് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

പിന്നാക്കമായ കുട്ടികള്‍ക്ക് പ്രത്യേക ശിക്ഷണം നല്‍കണം –ബാലാവകാശ കമീഷന്‍

Posted: 14 Oct 2014 11:05 PM PDT

കണ്ണൂര്‍: ഒമ്പതാം ക്ളാസിലെ കൂട്ടത്തോല്‍വി ഒഴിവാക്കാന്‍ പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ പ്രത്യേക ശിക്ഷണ പരിപാടികള്‍ എല്ലാ വിദ്യാലയങ്ങളിലും നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷന്‍ നിര്‍ദേശം നല്‍കി. പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധതലങ്ങളിലുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഒരു സ്കൂളില്‍ വാര്‍ഷിക പരീക്ഷയില്‍ രണ്ടാംവട്ടവും തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തത്തെുടര്‍ന്ന് കമീഷന്‍ സ്വമേധയാ കൈക്കൊണ്ട നടപടി തീര്‍പ്പാക്കിക്കൊണ്ടാണ് മെംബര്‍മാരായ ജെ. സന്ധ്യ, ഗ്ളോറി ജോര്‍ജ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. മാനസിക സംഘര്‍ഷം മൂലമുള്ള കുട്ടികളുടെ ആത്മഹത്യ ഒഴിവാക്കുന്നതിന് എല്ലാ സ്കൂളുകളിലും ഡിസംബര്‍ മുതല്‍ കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്താനും കമീഷന്‍ നിര്‍ദേശിച്ചു. കുട്ടികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധ ലഭിക്കുന്നതിന് വിദ്യാര്‍ഥി-അധ്യാപക അനുപാതം പരമാവധി എല്‍.പി ക്ളാസുകളില്‍ 1:30ഉം അഞ്ചുമുതല്‍ എട്ടുവരെ ക്ളാസുകളില്‍ 1:35ഉം ഒമ്പത്, 10 ക്ളാസുകളില്‍ 1:40ഉം ആയി നിജപ്പെടുത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനും കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍മാണം നിലച്ച് തലായി ഹാര്‍ബര്‍

Posted: 14 Oct 2014 11:05 PM PDT

തലശ്ശേരി: 50ലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഭാവനം ചെയ്ത തലശ്ശേരിയിലെ തലായി തുറമുഖം നിര്‍മാണം വീണ്ടും മുടങ്ങി. സംരക്ഷിത തടയണ നിര്‍മിക്കാന്‍ അനുമതി ലഭിക്കാത്തതാണ് നിര്‍മാണം നിലക്കാന്‍ കാരണം.
തടയണ നിര്‍മിച്ചാല്‍ മാത്രമേ നേരത്തെ പൂര്‍ത്തിയായ രണ്ട് വാര്‍ഫുകള്‍ക്ക് പിന്നില്‍ മണ്ണ് നിറച്ച് ഫില്ലിങ് നടത്താന്‍ സാധിക്കൂ. ഫില്ലിങ് നടന്നാല്‍ മാത്രമാണ് അപ്രോച് റോഡ്, നെറ്റ് മെന്‍ഡിങ് ഷെഡ്, ഗിയര്‍ ഷെഡ് തുടങ്ങിയ ജോലികള്‍ കരാറുകാര്‍ ഏറ്റെടുക്കുക. ഈ കാരണത്താല്‍ ടെന്‍ഡറുകള്‍ എടുക്കാനും ആരും തയാറാകുന്നില്ല. അഴീക്കല്‍, ബേപ്പൂര്‍ തുറമുഖങ്ങളേക്കാള്‍ വലുതാണ് 2015ല്‍ കമീഷന്‍ ചെയ്യുമെന്ന് കരുതുന്ന തലായി ഹാര്‍ബര്‍. നിര്‍മാണം പൂര്‍ത്തിയായാല്‍ 250 ബോട്ടുകള്‍ക്ക് നിര്‍ത്തിയിടാനാവും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിലാസ്ഥാപനം നിര്‍വഹിച്ച ഹാര്‍ബറില്‍ 2008ഓടെ ജോലികള്‍ തുടങ്ങിയിരുന്നു. കേരളത്തിലെ ആദ്യ മന്ത്രിസഭ നോര്‍വീജിയന്‍ സംഘത്തിന്‍െറ സഹകരണത്തോടെ നടത്തിയ പഠനത്തില്‍ അടിയന്തരമായി വികസിക്കേണ്ട തുറമുഖങ്ങളില്‍ ഒന്നായി തലായിയെ നിര്‍ദേശിച്ചിരുന്നു. അതിന്‍െറ പ്രവൃത്തിയാണ് ദശാബ്ദങ്ങള്‍ കഴിഞ്ഞ് ആരംഭിച്ചത്. ഹാര്‍ബറില്‍ 2011ല്‍ ആരംഭിച്ച കെട്ടിട നിര്‍മാണം ഏതാനും മാസങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് തയാറാക്കിയ പുതുക്കിയ പദ്ധതി രൂപരേഖക്ക് 50 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതിയില്‍പെടുത്തി 34.79 കോടിയുടെ കേന്ദ്രാനുമതി ലഭിച്ചത്. എന്നാല്‍, ഫില്ലിങ് നീണ്ടത് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് വിലങ്ങുതടിയായി. നിലവില്‍ 19.5 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. പുതുക്കിയ പദ്ധതി പ്രകാരം വല നെയ്ത്ത് ഷെഡ്, പാര്‍ക്കിങ് ഏരിയ, ഹാര്‍ബറിലേക്കുള്ള പാത, ചുറ്റുമതിലിന്‍െറ രണ്ടാം ഘട്ടം, ഹാര്‍ബര്‍ വൈദ്യുതീകരണം എന്നിവയാണ് നടത്തേണ്ടത്. ചുറ്റുമതിലും വെള്ളം വിതരണത്തിനുള്ള പദ്ധതിയും തുടങ്ങിവെച്ചു. ഇവ പൂര്‍ത്തിയാവുന്ന മുറക്ക് സംരക്ഷിത തടയണക്കുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അസി. എക്സി. എന്‍ജിനീയറുടെ നേതൃത്വത്തില്‍ മൂന്ന് അസി. എന്‍ജിനീയര്‍മാരാണ് പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. മൂന്ന് ഓവര്‍സിയര്‍മാരുടെ തസ്തികയുണ്ടെങ്കിലും ഒരാള്‍ മാത്രമാണ് നിലവിലുള്ളത്. പൂര്‍ത്തിയായ വാര്‍ഫ്, ലേല ഹാള്‍ എന്നിവിടങ്ങളില്‍ പെയിന്‍റിങ് ജോലികളാണ് ശേഷിക്കുന്നത്. പുലിമുട്ടുകള്‍ പൂര്‍ത്തിയായതിനാല്‍ നിരന്തരം മണ്ണ് നീക്കം ചെയ്യേണ്ടതുണ്ട്. ഇതിനായി ഡ്രഡ്ജിങ്ങിന് എസ്റ്റിമേറ്റ് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

14 ദിവസം പിന്നിട്ടു; നാവികന്‍െറ തിരോധാനത്തിന് തുമ്പായില്ല

Posted: 14 Oct 2014 11:02 PM PDT

കൂറ്റനാട്: കായലില്‍ രക്ഷാപ്രവര്‍ത്തനം നടത്തവെ കാണാതായ നാവികന്‍്റെ തിരോധാനത്തിന് ആഴ്ചകള്‍ കഴിഞ്ഞിട്ടും തുമ്പുണ്ടായില്ല.
ഒക്ടോബര്‍ മൂന്നിന് വെള്ളിയാഴ്ചയാണ് തൃത്താല സ്വദേശിയും കൊച്ചിയിലെ നാവിക സേനാംഗവുമായ വിഷ്ണു എന്ന നന്ദു (23) കൊച്ചികായലില്‍ മുങ്ങിയത്. വിദ്യാരംഭം അവധിക്കിടെയാണ് മറ്റൊരു നാവികനായ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ വെണ്ടുരുത്തി പാലത്തില്‍നിന്ന് സ്ത്രീ കുഞ്ഞുങ്ങളുമായി കായലില്‍ ചാടുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ ജീവന്‍ പണയംവെച്ച് സേനയിലെ മികച്ച നീന്തല്‍താരം കൂടിയായ വിഷ്ണു കായില്‍ എടുത്തുചാടി അമ്മയെയും ഒരു കുട്ടിയെയും രക്ഷിച്ചു. എന്നാല്‍, ഇതിന് ശേഷം വിഷ്ണുവിന് എന്തു സംഭവിച്ചു എന്നതിനെകുറിച്ച് ഒരറിവുമില്ല.നാവികസേനയും മറ്റും തെരച്ചില്‍ നടത്തിയെങ്കിലും 14 ദിവസം കഴിഞ്ഞിട്ടും വിവരം ലഭിച്ചിട്ടില്ല. ധീരനായ നാവികന് വേണ്ടി സഹപാഠികളും നാട്ടിലെ സുഹൃത്തുക്കളും പ്രാര്‍ഥനയിലാണ്. രണ്ട് മാസംമുമ്പ് അവധിക്ക് നാട്ടില്‍ വന്നുപോയതാണ് വിഷ്ണു. മൂന്ന് വര്‍ഷം മുമ്പാണ് നാവികസേനയില്‍ അംഗമായത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

Posted: 14 Oct 2014 11:00 PM PDT

Image: 

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. നാലു മണിക്കൂര്‍ കഴിയുമ്പോള്‍ മഹാരാഷ്ട്രയില്‍ മന്ദഗതിയിലാണ് പോളിങ്. അതേസമയം ഹരിയാനയില്‍ പോളിങ് മികച്ച രീതിയില്‍ പുരോഗമിക്കുന്നു. പത്തര മണിയോടെ മഹാരാഷ്ട്രയില്‍ 10 ശതമാനവും ഹരിയാനയില്‍ 14.8 ശതമാനവും വോട്ട് രേഖപ്പെടുത്തി.
പഞ്ചകോണ മത്സരം നടക്കുന്ന  മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്ക് 4119 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍  കോണ്‍ഗ്രസ്, എന്‍.സി.പി, ബി.ജെ.പി,  ശിവസേന,എം.എന്‍.എസ് എന്നിവ തമ്മിലാണ് മത്സരം. സീറ്റു വിഭജന തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യങ്ങള്‍ തകര്‍ന്നിരുന്നു. 2009ല്‍ 144 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം അധികാരത്തിലത്തെിയത്. ബി.ജെ.പി-ശിവസേന സഖ്യം  91 സീറ്റുകള്‍ നേടി. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ബീഡ് ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടക്കുണ്ട്.

ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്ക് 1351 സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. ഹരിയാനയില്‍ 1.63 കോടി വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നിവയുടെ ത്രികോണ മത്സരമാണ് ഹരിയാനയില്‍ നടക്കുന്നത്.

വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന സഖ്യങ്ങളെല്ലാം ഉടച്ചെറിഞ്ഞ് ഒറ്റക്ക് കളത്തിലിറങ്ങുന്ന ബി.ജെ.പിക്ക് ഇത് പല തരത്തിലും അഭിമാന പോരാട്ടമാണ്. വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും.

ശാസ്ത്രമേളയുടെ മുന്നൊരുക്കം : മങ്കട ഹൈസ്കൂളിന് മുന്നിലെ തൊണ്ടി വാഹനങ്ങള്‍ നീക്കി

Posted: 14 Oct 2014 10:41 PM PDT

മങ്കട: മങ്കട ഗവ. ഹൈസ്കൂളിന് മുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട അപകടഭീഷണി ഉയര്‍ത്തിയ തൊണ്ടി വാഹനങ്ങള്‍ നീക്കി. ഈ മാസം 18 മുതല്‍ മങ്കട ഗവ.സ്കൂളില്‍ നടക്കുന്ന ശാസ്ത്രമേളയുട മുന്നൊരുക്കത്തിനായാണ് വാഹനങ്ങള്‍ നീക്കിയത്. കലക്ടര്‍ക്ക് അപേക്ഷ നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് വാഹനങ്ങള്‍ സൗകര്യ പ്രദമായ സ്ഥലത്തേക്ക് മാറ്റാന്‍ ഉത്തരവിട്ടതെന്ന് മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുല്‍കരീം പറഞ്ഞു.
ഇതോടെ യാത്രാക്കുരുക്കും അപകട ഭീഷണിയും ഒഴിവായ സന്തോഷത്തിലാണ് സ്കൂള്‍ അധികൃതരും നാട്ടുകാരും. നിരന്തരം വാര്‍ത്തകള്‍ വരികയും നാട്ടുകാരും സന്നദ്ധസംഘടനകളും സജീവമായി ഇടപെടുകയും ചെയ്ത പ്രശ്നത്തിനാണ് പരിഹാരമായത്. വാഹനങ്ങള്‍ എവിടേക്ക് മാറ്റുമെന്നറിയാതെ അധികൃതര്‍ ബുദ്ധിമുട്ട് നേരിടുന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രമേള പ്രഖ്യാപനം ഉണ്ടാകുന്നത്. വാഹനങ്ങള്‍ നീക്കിയില്ളെങ്കില്‍ വിവിധ സ്കൂളുകളില്‍നിന്നായി ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെയും വാഹനങ്ങളുടെയും സാന്നിധ്യം പ്രദേശത്ത് ഗതാഗതക്കുരുക്കും അപകടസാധ്യതയും വര്‍ധിപ്പിക്കുമെന്ന് 'മാധ്യമം' വാര്‍ത്ത നല്‍കിയിരുന്നു.
2010ല്‍ മങ്കട പൊലീസ് സ്റ്റേഷന്‍ നിലവില്‍ വന്നതുമുതലുള്ള തൊണ്ടി വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തും റോഡിലുമായി നിറഞ്ഞുകിടക്കുകയാണ്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷന്‍െറ പരിമിതമായ പരിസരം തൊണ്ടിവാഹനങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിയപ്പോഴാണ് സമീപത്തെ റോഡരികിലേക്ക് നീക്കിയത്. മങ്കട എല്‍.പി സ്കൂള്‍, ഹൈസ്കൂള്‍, പ്ളസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായി 3500 ഓളം കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന് മുന്‍വശത്ത് സംസ്ഥാനപാതയിലാണ് മങ്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മണല്‍ വാഹനങ്ങളും മറ്റു തൊണ്ടി വാഹനങ്ങളും കിടന്നിരുന്നത്. ഈ ഭാഗത്ത് സ്കൂള്‍ വിടുന്നതോടെ റോഡിലൂടെ കുട്ടികള്‍ പരന്നു നടക്കുന്നത് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ അധ്യയനവര്‍ഷമാദ്യം റോഡിലെ തൊണ്ടിവാഹനങ്ങള്‍ മാറ്റണമെന്നാവശ്യപ്പെട്ട് മങ്കട ഹൈസ്കൂള്‍ പി.ടി.എ ഭാരവാഹികള്‍ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. മങ്കട ജി.എല്‍.പി സ്കൂള്‍ പി.ടി.എയും സെപ്റ്റംബറില്‍ ഈ വിഷയത്തില്‍ കലക്ടര്‍ക്ക് പരാതി നല്‍കി. സെപ്റ്റംബറില്‍ നാട്ടുകാര്‍ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മങ്കട പൊലീസ് സ്റ്റേഷനില്‍ ചെന്നിരുന്നു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുല്‍ കരീം എ.എസ്.ഐ പത്മനാഭന്‍, മങ്കട ഇന്‍ഡിപെന്‍ഡന്‍സ് സോക്കര്‍ ക്ളബ് പ്രവര്‍ത്തകര്‍, മങ്കട പൊലീസ്, നാട്ടുകാര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകരും വാഹനങ്ങള്‍ നീക്കാന്‍ നേതൃത്വം നല്‍കി.

അടിസ്ഥാന സൗകര്യങ്ങളില്ല : വിദ്യാര്‍ഥികള്‍ കൊടുവള്ളി സര്‍ക്കാര്‍ ആര്‍ട്സ് കോളജ് ഉപരോധിച്ചു

Posted: 14 Oct 2014 10:37 PM PDT

കൊടുവള്ളി: കൊടുവള്ളി സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജ് ഓഫിസ് ഉപരോധിച്ചു. തിങ്കളാഴ്ചയാണ് ആവശ്യങ്ങള്‍ ഉന്നയിച്ച് സമരത്തിന് തുടക്കം കുറിച്ചത്. പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച കോളജ് ഓഫിസ് ഉപരോധിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. തുടര്‍ന്ന് കോളജ് അധികൃതര്‍ വി.എം. ഉമ്മര്‍ എം.എല്‍.എയുമായി ബന്ധപ്പെടുകയും കോളജില്‍ ആവശ്യമായ സൗകര്യമൊരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോളജ് കെട്ടിടം മാറ്റി സ്ഥാപിക്കാന്‍ വകുപ്പ് തലത്തില്‍ അനുമതി വേണ്ടിവരുന്നതിനാല്‍ രണ്ടാഴ്ചക്കകം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്ന് വി.എം. ഉമ്മര്‍ എം.എല്‍.എ അറിയിച്ചു. 219 വിദ്യാര്‍ഥികളാണ് കോളജില്‍ പഠിക്കുന്നത്. നേരത്തെ പന്നൂരിലെ മദ്റസ കെട്ടിടത്തിലായിരുന്നു കോളജ് പ്രവര്‍ത്തിച്ചത്. ഇത്തവണ വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതോടെ ഒന്നര മാസം മുമ്പാണ് കച്ചേരിമുക്കിലെ സ്കൂള്‍ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇവിടെയും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടും രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മൂന്നും ദിവസങ്ങളില്‍ മാത്രമേ ക്ളാസുകള്‍ ഉണ്ടാവൂവെന്ന് കോളജ് അധികൃതര്‍ അറിയിച്ചതോടെയാണ് വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തുവന്നത്.

ഇത് ഇന്ത്യയാണ്, മിശ്രവിവാഹം ജിഹാദല്ല: സൈഫ് അലി ഖാന്‍

Posted: 14 Oct 2014 10:36 PM PDT

Image: 

മുംബൈ: മിശ്രവിവാഹം ജിഹാദല്ലെന്ന്‌ ബോളിവിഡ് താരം സെയ്ഫ് അലി ഖാന്‍. ഇന്ത്യന്‍ എക്സ്പ്രസിലാണ് മിശ്രവിവാഹത്തെ കുറിച്ച് സെയ്ഫ് അലിഖാന്‍െറ ലേഖനം പ്രസിദ്ധീകരിച്ചത്. താനൊരു സ്പേര്‍ട്സ്മാന്‍െറ മകനാണ്. ഇംഗ്ളണ്ട്, ഭോപാല്‍, പട്ടൗഡി, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് വളര്‍ന്നത്. അതിനാല്‍ തന്നെ ഹിന്ദു, മുസ് ലിം എന്നതിനേക്കാല്‍ താനൊരു ഇന്ത്യക്കാരനെന്ന് പറഞ്ഞാണ് എഴുത്ത് തുടങ്ങുന്നത്.

മിശ്രവിവാഹത്തെ അനുകൂലിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. തന്‍െറ രക്ഷിതാക്കള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. രാജകുടുംബത്തിനും ബ്രാഹ്മണര്‍ക്കും മതങ്ങളിലെ  തീവ്ര ചിന്താഗതിക്കാര്‍ക്കും അവരുടേതായ പ്രശ്നങ്ങളുണ്ടായേക്കാം. ദൈവം ഒന്നാണ്, എന്നാല്‍ പലപേരില്‍ അറിയപ്പെടുന്നുവെന്ന് മനസ്സിലാക്കിയാണ് നമ്മള്‍ വളരുന്നത്.

താനും കരീനയും കല്യാണം കഴിച്ചപ്പോഴും പലരും ലൗ ജിഹാദെന്ന് പറഞ്ഞു. എന്നാല്‍ തങ്ങളുടെ വിശ്വാസം തങ്ങള്‍ പിന്തുടരുന്നു. രണ്ടുപേരും ഇരു വിശ്വാസങ്ങളും ബഹുമാനിക്കുകയും ചെയ്യുന്നു.  മക്കളും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ മതങ്ങളുടെ അടിസ്ഥാനമെല്ലാം ഭയമാണ്. ദൈവത്തിന്‍െറ പേരിലാണ് ഇന്ന് പല അക്രമങ്ങളും നടക്കുന്നതെന്നും സൈഫ് ലേഖനത്തില്‍ പറയുന്നു.

ഹുദ്ഹുദ്: യു.പിയില്‍ കനത്ത മഴ; 18 മരണം

Posted: 14 Oct 2014 10:15 PM PDT

Image: 

ലഖ്നോ: ആന്ധ്രയുടെ തീരങ്ങളിലും ഒഡീഷയിലും നാശം വിതച്ച ഹുദ്ഹുദ് ചുഴലിക്കാറ്റിന്‍െറ ഭാഗമായി ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ മഴയില്‍ 18 പേര്‍ മരിച്ചു. സംസ്ഥാനത്തിന്‍്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായതായും  വിളകള്‍ നശിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹുദ് ഹുദിനെ തുടര്‍ന്ന് ലഖ്നോവില്‍ 61.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇത് ഒക്ടോബര്‍ മാസത്തില്‍ ലഭിച്ചതില്‍  റിക്കാര്‍ഡ് മഴയാണ്.റെയില്‍ വേ സ്റ്റേഷനുകളും ട്രാക്കുകളും വെള്ളം കയറിയ നിലയിലാണ്.
 ഗോരക്പൂരില്‍ 83 കിലോ മീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയിത്. അലഹാബാദിലും വാരണസിയിലും 24 മണിക്കൂറായി മഴ തുടരുകയാണ്. ശക്തിയായ കാറ്റില്‍ വൈദ്യൂതി ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്.

അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കാറ്റിന്‍്റെ തീവ്രത കുറഞ്ഞ് അന്തരീക്ഷം ശാന്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടര്‍ ജെ.പി. ഗുപ്ത അറിയിച്ചു.

സൈഡിങ് സ്പ്രിങ് വരുന്നു; മംഗള്‍യാന്‍െറ സഞ്ചാരപഥം ക്രമീകരിക്കും

Posted: 14 Oct 2014 09:06 PM PDT

Image: 
Subtitle: 
വാല്‍നക്ഷത്രം 19ന് ചൊവ്വയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകും

ബംഗളൂരു: മൂന്നു ദിവസം കഴിഞ്ഞാല്‍ ആകാശത്ത് ഒരു പുതിയ അതിഥിയെ കാണാം. സൈഡിങ് സ്പ്രിങ് എന്ന വാല്‍നക്ഷത്രത്തെ. സൂര്യനില്‍നിന്ന് 5000 മുതല്‍ 100,000 വരെ സൗരദൂരം അകലെയുള്ള ഒര്‍ട്ട് മേഘത്തില്‍നിന്ന് യാത്രതിരിച്ച സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രം ഞായറാഴ്ച ആന്തരസൗരയൂഥത്തില്‍ പ്രവേശിക്കും. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഉള്‍കൊള്ളുന്ന ആന്തര സൗരയൂഥത്തില്‍ പ്രവേശിക്കുന്ന ആദ്യ വാല്‍നക്ഷത്രമാണ് സൈഡിങ് സ്പ്രിങ്.  2013 ജനുവരി മൂന്നിന് റോബര്‍ട്ട് മെക്നോട്ട് എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൈഡിങ് സ്പ്രിങ് വാല്‍നക്ഷത്രത്തെ കണ്ടത്തെിയത്. സെക്കന്‍ഡില്‍ 60 കിലോമീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുന്ന സൈഡിങ് സ്പ്രിങ്ങിന്‍െറ വാല്‍ പതിനായിരക്കണക്കിന് കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതായാണ് സൂചന.
വാന നിരീക്ഷകരും ശാസ്ത്രലോകവും കൗതുകത്തോടെയും ആവേശത്തോടെയും സൈഡിങ് സ്പ്രിങ്ങിനായി കാത്തിരിക്കുകയാണ്.
വാല്‍നക്ഷത്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സൈഡിങ് സ്പ്രിങ് പ്രയോജനപെടും.
ഉയര്‍ന്ന ശേഷിയുള്ള ടെലിസ്കോപ്പുകള്‍ വഴി ഭൂമിയില്‍നിന്ന് വാല്‍നക്ഷത്രത്തെ ദര്‍ശിക്കാനാകും. ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു പ്ളാനറ്റേറിയത്തില്‍ സന്ദര്‍ശകര്‍ക്ക് ഇതിന് സൗകര്യം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  
അതേസമയം, ഇന്ത്യ അടക്കമുള്ള ചൊവ്വാദൗത്യത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ ആശങ്കകളോടെയാണ് സൈഡിങ് സ്പ്രിങ്ങിനെ കാണുന്നത്.
ഞായറാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍കൂടി കടന്നുപോകുന്ന സൈഡിങ് സ്പ്രിങ് ഉപഗ്രഹങ്ങള്‍ക്ക് കേടുപാടുകള്‍ തീര്‍ക്കുമോ എന്ന ആശങ്കയുണ്ട്.  
സെപ്റ്റംബര്‍ 24ന് ഇന്ത്യ വിക്ഷേപിച്ച മംഗള്‍യാന്‍, അമേരിക്കയുടെ മാവേന്‍, മറ്റ് ഉപഗ്രഹങ്ങള്‍ എന്നിവ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ട്.
ചൊവ്വയുടെ ഏകദേശം 1,35,000 കിലോമീറ്റര്‍  അടുത്തുകൂടിയാകും സൈഡിങ് സ്പ്രിങ് കടന്നുപോകുക. ഇന്ത്യന്‍ ഉപഗ്രഹമായ മംഗള്‍യാനും വാല്‍നക്ഷത്രത്തിനും ഇടയില്‍ ഇത് വലിയ ദൂരമാണെങ്കിലും കിലോമീറ്ററുകള്‍ നീണ്ട സൈഡിങ് സ്പ്രിങ്ങിന്‍െറ വാല്‍ വിനയാകുമോ എന്നാണ് ശാസ്ത്രലോകത്തിന്‍െറ പേടി.
ഇത് മുന്നില്‍കണ്ട് മംഗള്‍യാന്‍െറ സഞ്ചാരപഥത്തില്‍ ചെറിയ തിരുത്തല്‍ വരുത്തുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ചൊവ്വയോട് 400 കിലോമീറ്റര്‍ അടുത്ത ഭ്രമണപഥത്തിലേക്ക് ഈ ദിവസം മംഗള്‍യാനെ എത്തിക്കും. വിക്ഷേപണ സമയത്ത് കുറഞ്ഞത് 421 കിലോമീറ്ററും കൂടിയത് 76,993 കിലോമീറ്ററും വരുന്ന ചൊവ്വയുടെ ഭ്രമണപഥത്തിലായിരുന്നു മംഗള്‍യാന്‍.
സൈഡിങ് സ്പ്രിങ്ങിന്‍െറ വരവ് മുന്നില്‍കണ്ട് നാസയും തങ്ങളുടെ ചൊവ്വാ ഉപഗ്രഹങ്ങള്‍ക്ക് ക്രമീകരണം നടത്തുന്നുണ്ട്.

 

ദശലക്ഷം ഈന്തപ്പന പദ്ധതി: ആറു ലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചു

Posted: 14 Oct 2014 09:01 PM PDT

Image: 

മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ ‘ദശലക്ഷം ഈന്തപ്പന പദ്ധതി’യുടെ ഭാഗമായി ആറു ലക്ഷം ഈന്തപ്പന മരങ്ങള്‍ വെച്ചുപിടിപ്പിച്ചതായി പദ്ധതിയുടെ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് ബിന്‍ റാഷിദ് അല്‍ ശഖ്സി അറിയിച്ചു. 17,000 ഏക്കര്‍ സ്ഥലത്താണ് ഈന്തപ്പന നട്ടുപിടിപ്പിക്കുന്നത്. അല്‍ വഹ്ന്‍, അല്‍ സഫാ, അല്‍ ഖാബില്‍, സുമൈല്‍, അല്‍ കാമില്‍ വല്‍ വാഫി, ഇബ്ര, റഹാബ്, അല്‍ നജ്ദ്, മസ്റൂക്, അബ്രി തുടങ്ങിയ സ്ഥലങ്ങളിലെ 10 തോട്ടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഒമാന്‍െറ 40ാം ദേശീയ ദിനാഘോഷ വേളയിലാണ് ഒരു ദശലക്ഷം ഈന്തപ്പന മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ഒമാന്‍ ഭരണാധികാരി ഉത്തരവിട്ടത്. ഒമാന്‍െറ കാര്‍ഷിക, സാംസ്കാരിക, പാരമ്പര്യ മേഖലകളില്‍ ഈന്തപ്പനകള്‍ക്ക് ഏറെ സ്വാധീനമുള്ളതുകൊണ്ടാണ് ഈ വന്‍പദ്ധതിക്ക് സുല്‍ത്താന്‍ ഊന്നല്‍ നല്‍കിയത്. ഈന്തപ്പന കൃഷി മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിക്ക് കഴിയുമെന്ന് അല്‍ ശഖ്സി പറഞ്ഞു. കാര്‍ഷിക മേഖലയിലെ ശാസ്ത്രീയവത്കരണത്തോടൊപ്പം സംസ്കരണ മേഖലയിലും വിപണന മേഖലയിലും ആധുനിക രീതികള്‍ ഉപയോഗിക്കും. വിദേശ മാര്‍ക്കറ്റുകളില്‍ കൂടുതല്‍  വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കാനും പദ്ധതിക്കു കഴിയും. രാജ്യത്തിന്‍െറ സാമ്പത്തിക മേഖലയുടെ വളര്‍ച്ചക്കും ഭക്ഷ്യസുരക്ഷക്കും പദ്ധതി ഏറെ സഹായിക്കും.  പദ്ധതി നടപ്പാക്കാന്‍ 2,75,000 എക്കര്‍ സ്ഥലം ആവശ്യമാണെന്ന് കണക്കാക്കുന്നു. പദ്ധതി പൂര്‍ണമാവുന്നതോടെ നിരവധി സംരംഭകര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ഒമാനിലെ പ്രധാന കാര്‍ഷിക വിളയാണ് ഈത്തപ്പഴം. ഇന്ത്യയടക്കം നിരവധി വിദേശ രാജ്യങ്ങളിലേക്ക് ഒമാനില്‍നിന്ന് ഈത്തപ്പഴം കയറ്റി അയക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 300 ടണ്‍ ഈത്തപ്പഴമാണ് ഇന്ത്യയിലേക്ക് കയറ്റിയയച്ചത്. മലേഷ്യ, സൗത് കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളും പ്രധാന ഇറക്കുമതി രാജ്യങ്ങളാണ്.
 

ബുര്‍ജ് ഖലീഫക്ക് വീണ്ടും ഗിന്നസ് റെക്കോഡ്

Posted: 14 Oct 2014 08:53 PM PDT

Image: 

ദുബൈ: ഭൂമിയില്‍ നിന്ന് 555 മീറ്റര്‍ (1,821 അടി) ഉയരത്തില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ  നീരീക്ഷണ ഡെക്ക് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്ത് ബുര്‍ജ് ഖലീഫ വീണ്ടും ഗിന്നസ് ബുക്കില്‍. 148ാം നിലയിലാണ് ‘അറ്റ് ദ ടോപ്പ്-ബുര്‍ജ് ഖലീഫ സ്കൈ’ എന്ന പേരില്‍ പുതിയ വീക്ഷണത്തറ ചൊവ്വാഴ്ച തുറന്നത്. നിലവില്‍ 125ാം നില വരെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇതോടെ ബുര്‍ജ് ഖലീഫയുടെ പേരിലുള്ള  ഗിന്നസ് റെക്കോഡുകളുടെ എണ്ണം നാലായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മിത എടുപ്പ്, ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറന്‍റ് എന്നിവയാണ് മറ്റു റെക്കോഡുകള്‍. ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ഡെക്ക് ഇതുവരെ ചൈനീസ് നഗരമായ ഗ്വാങ്ഷുവിലെ കാന്‍റണ്‍ ടവറായിരുന്നു. ഇതിന്‍െറ 488 മീറ്റര്‍ (1,601 അടി) ഉയരം ‘ബുര്‍ജ് സ്കൈ’ ക്ക് മുന്നില്‍  രണ്ടാമതായി.
ബുര്‍ജ് ഖലീഫ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് എക്സിക്യൂട്ടീവ് ഡയറകടര്‍ അഹമ്മദ് അല്‍ ഫലാസിക്ക് വിശിഷ്ടാതിഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ഗിന്നസ് ബുക്ക് പ്രതിനിധി തലാല്‍ ഉമര്‍ ലോകറെക്കോഡ് സ്വന്തമാക്കിയതിന്‍െറ  സാക്ഷ്യപത്രം കൈമാറി. സന്ദര്‍ശകര്‍ക്ക് അവിസ്മരണീയ അനുഭവം പകരുന്നതാണ് ഭൂമിയില്‍ ഒരു കെട്ടിടത്തില്‍ നിന്ന് കാണാവുന്ന ഏറ്റവും ഉയരത്തിലുള്ള കാഴ്ചകള്‍. ദുബൈ നഗരത്തിന്‍െറ പ്രധാന അടയാളങ്ങളെല്ലാം ഈ ആകാശക്കാഴ്ചയില്‍ കാണാം.  ലോകനഗരത്തിന്‍െറ പുതിയ ടൂറിസ്റ്റ് ആകര്‍ഷണം കുടിയായും ബുര്‍ജ് ഖലീഫ സ്കൈ. ഇതോടെ ബുര്‍ജ് ഖലീഫയില്‍ രണ്ടു നിരീക്ഷണ ഡെക്കുകളായി. 125ാം നിലയിലെ ‘അറ്റ് ദ ടോപ്പ്-ബുര്‍ജ് ഖലീഫ’യും 148ാം നിലയിലെ ‘അറ്റ് ദ ടോപ്പ്-ബുര്‍ജ് ഖലീഫ സ്കൈ’ യും. ഓരോ സന്ദര്‍ശകനും ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം പകരാന്‍ ഇവക്കാകുമെന്ന് അഹമ്മദ് അല്‍ ഫലാസി പറഞ്ഞു.  ഇത്ര ഉയരത്തിലേക്കുള്ള ലിഫ്റ്റ് യാത്രക്ക് വേണ്ടത് വെറും രണ്ടുമിനിറ്റില്‍ താഴെ മാത്രമാണ്.
സഞ്ചാരം തുടങ്ങുന്നതോടെ ലിഫ്റ്റിന്‍െറ ചുമരുകള്‍ സ്ക്രീനായി മാറും. ദുബൈയുടെ സവിശേഷതകള്‍ പ്രതിപാദിക്കുന്ന ദൃശ്യങ്ങള്‍ അതില്‍ തെളിയും. ‘സ്കൈ’ ഡക്ക് കാണണമെന്നുള്ളവര്‍ 125ാം നിലയില്‍ നിന്ന് ലിഫ്റ്റ് മാറിക്കയറണം. സന്ദര്‍ശകര്‍ക്ക് പഞ്ച നക്ഷത്ര ആതിഥ്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.  148ാം നിലയില്‍ പ്രീമിയം ലോഞ്ചും ദുബൈയുടെ പൈതൃകവും വളര്‍ച്ചയും വിശദീകരിക്കുന്ന ഇന്‍റാക്ടീവ് ബിഗ് സ്ക്രീനുമുണ്ട്. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് 400 ദിര്‍ഹവും അപ്പപ്പോള്‍ പ്രവേശനത്തിന് 500 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. ദുബൈയുടെ ഏറ്റവുംവലിയ ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൊന്നായ ബുര്‍ജ് ഖലീഫയുടെ മുകളില്‍  2013ല്‍ 18.7 ലക്ഷം സന്ദര്‍ശകരാണ് കയറിയത്.

ഖത്തര്‍ അമീര്‍ അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി

Posted: 14 Oct 2014 08:47 PM PDT

Image: 

ജിദ്ദ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി ജിദ്ദയില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച രാത്രി ജിദ്ദ അസ്സലാം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും അറബ്, മുസ്ലിം, അന്താരാഷ്ട്ര മണ്ഡലത്തിലെ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് ഇരുനേതാക്കളും തമ്മില്‍ കാണുന്നത്. ജൂലൈ 22ന് ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശം കൊടുമ്പിരി കൊണ്ട ഘട്ടത്തില്‍ ഖത്തര്‍ അമീര്‍ സൗദിയിലത്തെിയിരുന്നു. നേരത്തേ സൗദി തീവ്രവാദികളായി പ്രഖ്യാപിച്ച ചില സംഘടനകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുന്നുവെന്ന ആരോപണത്തിന്‍െറ പേരില്‍ സൗദി, യു.എ.ഇ, ബഹ്റൈന്‍ എന്നീ ജി.സി.സി രാജ്യങ്ങള്‍ ഖത്തറില്‍ നിന്നു നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പിന്‍വലിച്ച അംബാസഡര്‍മാരെ ഇതുവരെ തിരിച്ചയച്ചിട്ടില്ല. കഴിഞ്ഞ മാസം ജിദ്ദയില്‍ ചേര്‍ന്ന ജി.സി.സി മന്ത്രിതല സമ്മേളനത്തില്‍ ഇതു സംബന്ധിച്ച മഞ്ഞുരുക്കത്തിനു വഴി തെളിയുകയും അംബാസഡര്‍മാര്‍ ഏതു നേരത്തും തിരിച്ചുപോകാമെന്ന നിലപാട് പ്രഖ്യാപിക്കപ്പെടുകയും ചെയ്തതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനമൊന്നും നടന്നിട്ടില്ല.
അതേസമയം ഐ.എസിനെതിരെ അമേരിക്ക നയിക്കുന്ന ഖത്തര്‍ അടക്കമുള്ള നാലു ജി.സി.സി രാജ്യങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. ഇതിനിടെ നടന്ന ഖത്തര്‍ അമീറിന്‍െറ സന്ദര്‍ശനം ഏറെ പ്രാധാന്യമുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജിദ്ദയില്‍ നടന്ന ചര്‍ച്ചയില്‍ സൗദി കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്, ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍അസീസ്, ദേശീയ സുരക്ഷസമിതി സെക്രട്ടറി ജനറല്‍ അമീര്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍, ഇന്‍റലിജന്‍സ് ചീഫ് അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചര്‍ച്ചകള്‍ക്കു ശേഷം ഖത്തര്‍ അമീര്‍ തിങ്കളാഴ്ച രാത്രി തന്നെ ദോഹയിലേക്കു തിരിച്ചു.

 

സിസ്റ്റര്‍ അഭയ വര്‍ക്ബുക് തിരുത്തല്‍ കേസ്; മൊഴി വീണ്ടും രേഖപ്പെടുത്തും

Posted: 14 Oct 2014 08:35 PM PDT

Image: 

തിരുവനന്തപുരം: കോട്ടയം പയസ് ടെണ്‍ത് കോണ്‍വെന്‍റില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാ ഫലങ്ങളടങ്ങിയ വര്‍ക് ബുക് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്ന കേസില്‍ പ്രതികളുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തും. പ്രതികളായ  സംസ്ഥാന രാസപരിശോധനാ ലാബ് മുന്‍ ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍. ഗീത, കെമിക്കല്‍ അനലിസ്റ്റ് എം. ചിത്ര എന്നിവരുടെ മൊഴി ഇന്ന് കോടതി വീണ്ടും രേഖപ്പെടുത്തും.  കേസ് സംബന്ധിച്ച് കോടതിയിലുള്ള രേഖകളില്‍ വ്യക്തത വരുത്തുന്നതിനാണ് നടപടി.
 വര്‍ക് ബുക് രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്നാരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ അന്നത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ചെറിയാന്‍ വര്‍ഗീസാണ് നേരിട്ട് കേസെടുത്തത്. ഇരുവര്‍ക്കുമെതിരെ ഒൗദ്യോഗിക രേഖ വ്യാജമായി ചമയ്ക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍, തെളിവുനശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
 

ഇന്ത്യന്‍ നാവിക കപ്പലുകള്‍ നാളെ ബഹ്റൈനില്‍

Posted: 14 Oct 2014 08:32 PM PDT

Image: 

മനാമ: സൗഹൃദ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ വ്യാഴാഴ്ച ബഹ്റൈനിലത്തെും. കൊച്ചി സതേണ്‍ നേവല്‍ കമാന്‍ഡന്‍ഡിന് കീഴിലുള്ള ഒന്നാം പരിശീലന സൈനിക വ്യൂഹത്തിന്‍െറ ഭാഗമായ ഐ.എന്‍.എസ് തിര്‍, തീരദേശങ്ങളില്‍ പട്രോളിങ് നടത്തുന്ന സുജാത, സെയില്‍ പരിശീലനം നടത്തുന്ന തരംഗിണി എന്നീ കപ്പലുകളാണ് ഈ മാസം 16ന് മിനാ സല്‍മാന്‍ തുറമുഖത്ത് എത്തുക. ഒമാനും ദുബൈയും സന്ദര്‍ശിച്ച ശേഷമാണ് കപ്പലുകള്‍ ബഹ്റൈനില്‍ എത്തുന്നത്. ഈ മാസം 19 വരെ കപ്പലുകള്‍ തുറമുഖത്തുണ്ടാകും. റോയല്‍ ബഹ്റൈന്‍ നേവല്‍ ഫോഴ്സുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസവും ആസൂത്രണം ചെയ്തിട്ടുണ്ട്.
നാവിക കപ്പലുകളുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തില്‍ പുത്തന്‍ ഉണര്‍വ് പകരും. ഇന്ത്യയും ബഹ്റൈനും തമ്മില്‍ പുരാതന കാലം മുതല്‍ നിലനില്‍ക്കുന്ന സമുദ്രവാണിജ്യ ബന്ധം അനുസ്മരിക്കുന്നതിനൊപ്പം മേഖലയുടെ സുരക്ഷക്കും ഭദ്രതക്കും ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്ന സന്ദേശം നല്‍കലുമാണ് സന്ദര്‍ശനത്തിന്‍െറ ലക്ഷ്യം. ഗള്‍ഫ് മേഖലയില്‍ ഏദന്‍ കടലിടുക്കിലെ സുരക്ഷക്കായി 2008 മുതല്‍ ഇന്ത്യന്‍ നേവി യുദ്ധക്കപ്പല്‍ തന്നെ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. കടല്‍കൊള്ള ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണി ഇല്ലാതാക്കുന്നതിനാണിത്.
ഇതിനകം 3000 കപ്പലുകള്‍ക്ക് അകമ്പടിയേകിയ യുദ്ധക്കപ്പല്‍ 40ഓളം കൊള്ളകള്‍ തടയുകയും 120 കൊള്ളക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യന്‍ നേവിയുടെ ആഭിമുഖ്യത്തില്‍ പരിശീലനവും നല്‍കുന്നുണ്ട്. ഇതിനകം 40 രാജ്യങ്ങളില്‍ നിന്നുള്ള 11000 പേര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു.
ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. ഗള്‍ഫ് മേഖലയില്‍  ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ജോലിചെയ്തുകൊണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ മേഖലയിലെ സുരക്ഷ ഇന്ത്യക്ക് വളരെ പ്രധാനമാണ്. മൂന്ന് കപ്പലുകളും ഇന്ത്യയില്‍ ഡിസൈന്‍ ചെയ്തതും നിര്‍മിച്ചതുമാണെന്ന പ്രത്യേകതയുമുണ്ട്. തിര്‍, ഗറിയല്‍, സുജാത, കോസ്റ്റ്ഗാര്‍ഡ് കപ്പലായ വരുണ, സുദര്‍ശിനി, തരംഗിണി തുടങ്ങിയ കപ്പലുകളെല്ലാം ഇന്ത്യയില്‍ നിര്‍മിച്ചതുതന്നെയാണ്. എല്ലാ പരിശീലന കപ്പലുകളും കൊച്ചിയിലെ നാവല്‍ അക്കാദമിയിലാണ് നിലകൊള്ളുന്നത്. ക്യാപ്റ്റന്‍ വിനയ്കുമാര്‍ ഷേണായിയാണ് ഐ.എന്‍.എസ് തിര്‍ കപ്പലിലെ മുതിര്‍ന്ന ഓഫീസര്‍. ബഹ്റൈനിലത്തെുന്ന ഐ.എന്‍.എസ് തരംഗിണിയാണ് ഇന്ത്യയുടെ ആദ്യ സെയില്‍ പരിശീലന കപ്പല്‍. ’97ല്‍ ഗോവയിലാണ് ഇത് നിര്‍മിച്ചത്.
 

മാന്‍ ബുക്കര്‍ റിച്ചാര്‍ഡ് ഫ്ളാനഗന്

Posted: 14 Oct 2014 08:25 PM PDT

Image: 

ലണ്ടന്‍: ആസ്ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്ളനഗന്‍ ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി.  രണ്ടാം ലോക യുദ്ധം പ്രമേയമായ ‘ദ നാരോ റോഡ് ടു ദ ഡീപ്പ് നോര്‍ത്ത്’ എന്ന നോവലിനാണ് പുരസ്കാരം. മനുഷ്യന്‍െറ സഹനവും സൗഹൃദവും പ്രണയവും  പങ്കുവെക്കുന്ന അനുഭവമാണ്  നോവലെന്ന്  ജൂറി അഭിപ്രായപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധ സമയത്ത് ജപ്പാനിലെ ജയിലുകളില്‍ യുദ്ധത്തടവുകാര്‍ അനുഭവിച്ച പീഡനമാണ് നോവലിന്‍െറ ഇതിവൃത്തം. ആസ്ട്രേലിയന്‍ യുദ്ധത്തടവുകാരെ കഠിനമായി പീഡിപ്പിച്ച്  ജപ്പാന്‍ പട്ടാളം തായ്ലന്‍ഡില്‍ നിന്നും ബര്‍മയിലേക്ക് റെയില്‍പ്പാത പണിയുന്നു. മരണറെയില്‍ എന്നാണ്  415 കിലോമീറ്റര്‍ നീളമുള്ള ഈ റെയില്‍പ്പാത അറിയപ്പെട്ടത്.
ഇതിന്‍െറ  നിര്‍മ്മാണത്തിനായി റിച്ചാര്‍ഡ് ഫ്ളാനഗന്‍െറ പിതാവും ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. പിതാവും സഹതൊളിലാളികളും അനുഭവിച്ച കൊടിയ പീഡനങ്ങളുടെ കഥയാണ് നോവലില്‍ ഫ്ളാനഗന്‍ വരച്ചിടുന്നത്.

ബുക്കര്‍പ്രൈസ് നേടുന്ന മൂന്നാമത്തെ ആസ്ട്രേലിയക്കാരനാണ് റിച്ചാര്‍ഡ് ഫ്ളാനഗന്. ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയടക്കം ആറുപേര്‍  അവസാനഘട്ടത്തില്‍ പരിഗണിക്കപ്പെട്ടു. മുഖര്‍ജിയുടെ ‘ദ ലൈവ്സ് ഓഫ് അദേഴ്സിനും’ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം വരെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, യുകെ അയര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ എഴുത്തുകാരെ മാത്രമാണ് ബുക്കര്‍ പ്രൈസിനായി പരിഗണിച്ചിരുന്നത്. ഇത്തവണ മുതല്‍ ഇംഗ്ളീഷില്‍ എഴുതുന്നു എല്ലാവരെയും പരിഗണിച്ചു. അന്‍പതിനായിരം പൗണ്ട് ( ഏകദേശം 48 ലക്ഷം രൂപ)ആണ് സമ്മാനത്തുക.

മഹാരാഷ്ട്രയിലും ഹരിയാനയിലും വോട്ടെടുപ്പ് തുടങ്ങി

Posted: 14 Oct 2014 07:07 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് മഹാരാഷ്ട്രയിലും ഹരിയാനയിലും തുടക്കമായി.
പഞ്ചകോണ മത്സരം നടക്കുന്ന  മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്ക് 4119 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയില്‍  കോണ്‍ഗ്രസ്, എന്‍.സി.പി, ബി.ജെ.പി,  ശിവസേന,എം.എന്‍.എസ് എന്നിവ തമ്മിലാണ് മത്സരം. സീറ്റു വിഭജന തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യങ്ങള്‍ തകര്‍ന്നിരുന്നു. 2009ല്‍ 144 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം അധികാരത്തിലത്തെിയത്. ബി.ജെ.പി-ശിവസേന സഖ്യം  91 സീറ്റുകള്‍ നേടി. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ബീഡ് ലോക്സഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പും നടക്കുണ്ട്.
ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്ക് 1351 സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്. ഹരിയാനയില്‍ 1.63 കോടി വോട്ടര്‍മാരുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി, ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എന്നിവയുടെ ത്രികോണ മത്സരമാണ് ഹരിയാനയില്‍ നടക്കുന്നത്.

വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന സഖ്യങ്ങളെല്ലാം ഉടച്ചെറിഞ്ഞ് ഒറ്റക്ക് കളത്തിലിറങ്ങുന്ന ബി.ജെ.പിക്ക് ഇത് പല തരത്തിലും അഭിമാന പോരാട്ടമാണ്. വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കും.

മൂന്നു വിവാദങ്ങള്‍

Posted: 14 Oct 2014 06:56 PM PDT

Image: 

മൂന്നു വാര്‍ത്തകളാണ് ഈ കുറിപ്പിന് പ്രേരണ. ഒന്ന്, കാലടിപ്പാലത്തിന്‍െറ ഉദ്ഘാടനത്തിലെ പകിടകളി. രണ്ട്, ശശി തരൂരിന്‍െറ ചൂല്‍. മൂന്ന്, വെള്ളിയാഴ്ച മദ്യമുക്തമാക്കണമെന്ന് മുസ്ലിം സംഘടന ആവശ്യപ്പെട്ടത്.
ആദ്യത്തേത് ആദ്യം. കാലടിപ്പാലം ഉദ്ഘാടനം ചെയ്തിട്ട് അരനൂറ്റാണ്ടിലേറെയായി. അത് ഇടക്കിടെ ഗതാഗതയോഗ്യമല്ലാതാകും. യഥാകാലമല്ളെങ്കിലും പൊതുമരാമത്തുകാര്‍ക്ക് ഒത്തുവരുമ്പോഴൊക്കെ അറ്റകുറ്റപ്പണി നടക്കും. വീണ്ടും വണ്ടികള്‍ ഓടും. അത്തരം ഒരു പരിപാടിയാണ് ഈയിടെ നടന്നത്. അതിന് ഒരു ഉദ്ഘാടനം വേണ്ടിയിരുന്നില്ല.
പറയുമ്പോള്‍ കൂടെ പറയട്ടെ. എന്തിനാണ് ഇത്തരം ഉദ്ഘാടനങ്ങള്‍? അരൂര്‍പാലം തിരുവിതാംകൂറിനെയും കൊച്ചിയെയും ബന്ധിപ്പിച്ചത് ഒരു വലിയ സംഭവംതന്നെ. അതിന്‍െറ ഉദ്ഘാടനവും കെങ്കേമമായിരുന്നിരിക്കണം. ഒരിക്കല്‍ ഒരു കൗതുകം തോന്നി. വണ്ടി നിര്‍ത്തിച്ച് പുറത്തിറങ്ങി ആ ശിലാഫലകം വായിച്ചു. കേന്ദ്രത്തില്‍ ഷിപ്പിങ് മന്ത്രിയായിരുന്ന പി. സുബ്ബരായന്‍ ആയിരുന്നു ആ മംഗളകര്‍മം നിര്‍വഹിച്ചത്.
ശരി. ആരായിരുന്നു ഈ സുബ്ബരായന്‍? മോഹന്‍ കുമാരമംഗലത്തിന്‍െറ തന്ത (വിഷമിക്കരുത്. തന്ത നല്ല പദമാണ്, വര്‍ത്തമാനകാല വരവാണിയില്‍, പ്രചാരലുപ്തമാണെങ്കിലും). ആരാണ് മോഹന്‍ കുമാരമംഗലം? പുതിയതലമുറ പറയും: ആവോ. അതായത്, കല്ലില്‍ പേര് കൊത്തുന്നത് ആരെയും ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നില്ല.
ഈയിടെ പത്മനാഭപുരം കൊട്ടാരത്തില്‍ പോയിരുന്നു. അവിടെയുള്ള മ്യൂസിയം ഇന്നത്തെ രൂപത്തിലാക്കിയത് പ്രശസ്ത മ്യൂസിയോളജിസ്റ്റ് സത്യമൂര്‍ത്തിയാണ്. അദ്ദേഹം അന്ന് കേരളത്തിലെ പുരാവസ്തു വകുപ്പ് ഡയറക്ടറായിരുന്നു. സത്യമൂര്‍ത്തിയെ ഡയറക്ടറാക്കിയതും ഇടതന്‍ എന്ന് ആരോപിക്കപ്പെട്ടപ്പോള്‍ കരുണാകരനെ കണ്ടും കോണ്‍ഗ്രസുകാരന്‍ എന്ന് ചിത്രീകരിക്കപ്പെട്ടപ്പോള്‍ എം.എ. ബേബി വഴിയും സംരക്ഷിച്ചതും ഞാനായിരുന്നു എന്നത് ഇന്നും എനിക്ക് അഭിമാനം പകരുന്നുണ്ട്. പറഞ്ഞുവന്നത് പത്മനാഭപുരത്തെ കാര്യമാണല്ളോ. അവിടെ ഒരു ശിലാഫലകത്തില്‍ എന്‍െറ പേര് കണ്ടു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിക്ക് തോന്നിയത് ആഹ്ളാദമാണെങ്കിലും എനിക്ക് തോന്നിയത് ആത്മനിന്ദയാണ്. എന്‍െറ പേര് കൊത്തിവെക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നിട്ടും ഇതുപോലെ അഞ്ചാറിടങ്ങളില്‍ പേരുണ്ട്. അതുകൊണ്ട് എന്ത് ഗുണം? ഇരുപതാം നൂറ്റാണ്ടിലെ ഭാരതത്തില്‍ മഹാത്മ ഗാന്ധി ഒഴികെ നെഹ്റു അടക്കം മറ്റാരുണ്ട് വിവരണം കൂടാതെ ഓര്‍മിക്കപ്പെടാന്‍?
ഉദ്ഘാടനമാമാങ്കങ്ങള്‍ തീര്‍ത്തും വേണ്ട എന്നൊന്നും പറയുകയല്ല. ഇടുക്കി പദ്ധതിയുടെയും വല്ലാര്‍പാടം ടെര്‍മിനലിന്‍െറയും ഉദ്ഘാടനം നാടാകെ ആഘോഷിച്ച സംഭവങ്ങളാണ്. ബോട്ട് ഓടിച്ചും മരുന്ന് വായില്‍ ഒഴിച്ചുകൊടുത്തും ഉദ്ഘാടനകര്‍മം നിര്‍വഹിച്ച ബി. വെല്ലിങ്ടണ്‍ ആ സമ്പ്രദായത്തിന്‍െറ ഉപജ്ഞാതാവാണ് കേരളത്തില്‍. അത് ഇന്നും തുടരുന്നു. വി.എസ്. ശിവകുമാര്‍ കാന്‍സറിന് മരുന്ന് കൊടുത്തും പി.കെ. അബ്ദുറബ്ബ് പച്ചബോര്‍ഡില്‍ അക്ഷരം എഴുതിയും നമ്മെ സംഗതി ബോധ്യപ്പെടുത്തുന്നുണ്ട്. എം.ടി. പത്മ മുലയൂട്ടല്‍വാരം ഉദ്ഘാടനം ചെയ്തത് മാത്രമാണ് ഈ സമ്പ്രദായത്തിന് ഒരപവാദം എന്നു തോന്നുന്നു.
ഇതൊക്കെ സമ്മതിച്ചാലും പള്ളിക്കൂടത്തിന്‍െറ മേല്‍ക്കൂരയിലെ പൊട്ടിയ ഓടുകള്‍ മാറ്റി പുതിയ ഓടുകള്‍ ‘സ്ഥാപിക്കുക’യും അലൂമിനിയത്തിന് പകരം ഒറാലിയം മേല്‍ക്കൂരയാക്കുകയും ചെയ്യുമ്പോള്‍ ഉദ്ഘാടനം എന്തിന്? അങ്ങനെ ഒരു ചടങ്ങ് അനാവശ്യമായിരുന്നു ശങ്കരപ്പാലത്തില്‍. പെരുമ്പാവൂര്‍ എം.എല്‍.എ എനിക്ക് പുത്രതുല്യനാണ്. അതിലേറെ, സാജു വിവരം ഉള്ളവനാണ്. പി.ടി. തോമസിനെയും ബിനോയ് വിശ്വത്തെയുംപോലെ പുസ്തകപ്രേമിയുമാണ്. ഞാന്‍ സാജുവിനെ ഫോണില്‍ വിളിച്ച് വഴക്കുപറഞ്ഞു. സാജുവും തെറ്റയിലും ആണ് അഗ്രദ്വയപാലകര്‍. രണ്ടും പ്രതിപക്ഷം. ‘എന്‍െറ കൈക്ക് ഒതുങ്ങിയില്ല ചേട്ടാ’  എന്നാണ് സാജു കൈമലര്‍ത്തിയത്. ഇബ്രാഹിംകുഞ്ഞിനും സാമാന്യബുദ്ധി ഉള്ളതാണ്. വല്ല മണിയടിക്കാരും കുടുക്കിയതാകണം. ഏതായാലും, അരനൂറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്ത പാലത്തിന്‍െറ അറ്റകുറ്റപ്പണികള്‍ നടത്തിയതിലെ പാളിച്ച പരിഹരിച്ച സംഭവം ഇരുചെവിയറിയാതെ പോകേണ്ടതായിരുന്നു. അതിനും നടത്തി ഉദ്ഘാടനം. വേണ്ടായിരുന്നു മാഷേ. ആല്‍ നല്ല മരമാണെങ്കിലും ചിലയിടങ്ങളില്‍ കിളിച്ചാല്‍ അഭംഗിയാണ്.
മോദിയുടെ ചൂലാണ് തരൂര്‍ എന്ന മട്ടിലുള്ള പ്രതികരണങ്ങളാണ് അടുത്ത വിഷയം. മന്‍മോഹന്‍ സിങ്ങിന്‍െറ രണ്ടാമൂഴത്തിന്‍െറ രണ്ടാം പാതി മുതല്‍ ഭാരതം കാത്തിരുന്ന പ്രധാനമന്ത്രിയാണ് മോദി. ആജ്ഞാശക്തിയും നേതൃത്വസിദ്ധികളും അടയാളപ്പെടുത്തുന്ന ഒരു പ്രധാനമന്ത്രിക്ക് പകരം മന്ദബുദ്ധിയല്ലാത്ത ഒരാളെ ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസുകാര്‍ മോദിയെ എതിര്‍ക്കുന്നത് മനസ്സിലാക്കാം. മാഡിസണ്‍ സ്ക്വയറിലെ ബഹളവും മോദിയുടെ സന്ദര്‍ശനംതന്നെയും നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അമേരിക്കന്‍ മാധ്യമങ്ങള്‍ അത്രക്കങ്ങ് ശ്രദ്ധിക്കാതിരുന്നതോ ഗുജറാത്തില്‍നിന്നുള്ള സമ്പന്നരായ പ്രവാസികളുടെ പീയാര്‍ പ്രാഗല്ഭ്യമോ അന്ധമായ മോദിഭക്തിയില്‍ മോദിയെ രജനീകാന്ത് ആക്കാനുള്ള ബാലിശമായ ആവേശമോ ഒക്കെ കോണ്‍ഗ്രസ് ചര്‍ച്ചാവിഷയമാക്കാന്‍ ശ്രമിച്ചാല്‍ അതും കഷ്ടിച്ച് മനസ്സിലാക്കാം. മഹാത്മ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഭാരത പ്രധാനമന്ത്രി ചൂലെടുക്കുമ്പോള്‍ പരിഹസിക്കുന്നത് ഗാന്ധിജിയോടും ചരിത്രത്തോടും സാമൂഹിക യാഥാര്‍ഥ്യങ്ങളോടുമുള്ള അവഗണനയാണ്. സ്വച്ഛഭാരതയജ്ഞം തുടങ്ങാന്‍ സവര്‍ക്കറുടെയോ ഗോള്‍വാള്‍ക്കറുടെയോ പിറന്നാളല്ലല്ളോ മോദി തെരഞ്ഞെടുത്തത്. ഗാന്ധിജയന്തിദിനത്തില്‍ രാജ്ഘട്ടില്‍ പോകാതെ പുതച്ചുമൂടിക്കിടന്ന വൈസ് പ്രസിഡന്‍റ് അഥവാ ഉപാധ്യക്ഷ മഹോദയ് നയിക്കുന്ന കക്ഷിയായി അധ$പതിച്ച കോണ്‍ഗ്രസിന്‍െറ രക്ഷാകര്‍ത്താവായി രംഗത്തുവരേണ്ടവരില്‍ ഒരാളായ സുധീരനെങ്കിലും ഈ നാണംകെട്ട തരൂര്‍വധം ആട്ടക്കഥയില്‍ പങ്കാളിയാകരുതായിരുന്നു. ദിഗ്വിജയ്സിങ്ങിനെപ്പോലെ നാളെ പ്രധാനമന്ത്രിയാകാനുള്ള ഒരാള്‍ പ്രകടിപ്പിച്ച ധീരത കേരളനേതാക്കള്‍ പ്രകടിപ്പിക്കണമായിരുന്നു. ആരെയാണ് അവര്‍ പേടിക്കുന്നത്? സഖാവ് പിണറായി ഈ വാദ്യസംഘത്തിന്‍െറ വാഹനത്തില്‍ കയറിയതും ഭംഗിയായില്ല. ആ തോമസ് ഐസക്കിനെയെങ്കിലും കണ്ടുപഠിക്കരുതോ? എത്ര നിശ്ശബ്ദമായാണ് ആലപ്പുഴയില്‍ ഐസക് മാലിന്യസംസ്കരണത്തിന് മുന്നിട്ടിറങ്ങിയത് എന്ന സംഗതി സകല പൊതുപ്രവര്‍ത്തകരും ശ്രദ്ധിക്കേണ്ടതാണ്. തലസ്ഥാനത്ത് വാസുകി എന്ന യുവതിയെ വാക്കുകള്‍കൊണ്ട് ബലാത്സംഗം ചെയ്ത നേതാവിനെ ഞാന്‍ വെറുതെ വിടുന്നത് അദ്ദേഹത്തിന്‍െറ പത്നി എന്‍െറ അനന്തരവളായതുകൊണ്ട് മാത്രമാണ്. പറയാനുള്ള ചീത്ത പാര്‍വതി വഴി അറിയിച്ചിട്ടുണ്ട്. പണ്ട് പെരുമ്പാവൂരിലെ വീട്ടില്‍ ഞങ്ങള്‍ക്ക് ഒരു പട്ടിയുണ്ടായിരുന്നു. തൊഴുത്തിലെ പുല്‍ത്തൊട്ടിയിലാണ് കിടപ്പ്, പട്ടിക്ക് പുല്ല് വേണ്ട. എങ്കിലും പശുവിനെ പുല്ലുതിന്നാന്‍ പട്ടി അനുവദിക്കയില്ല. കോണ്‍ഗ്രസുകാര്‍ അത് അനുകരിക്കരുത്. ഭാ.ജ.പാ. അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യവിശ്വാസികളും ആഗ്രഹിക്കുന്നതാണ് ഒരു സുഘടിത പ്രതിപക്ഷം. അതുണ്ടാക്കാനുള്ള വഴികള്‍ തേടുന്നതിന് പകരം ശശി തരൂരിന്‍െറ ഒൗചിത്യബോധത്തെ അപഹസിക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് കോണ്‍ഗ്രസിനെയോ ഈ നാട്ടിലെ ജനാധിപത്യത്തെയോ സഹായിക്കുകയില്ല. വെള്ളപ്പൊക്കത്തില്‍പെട്ട് അഴിമുഖത്തിനടുത്തുവരെ എത്തിനില്‍ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ഇത്തരം നിഷേധാത്മക സമീപനങ്ങള്‍ സഹായിക്കയില്ല.
ഇനി വിഷയം മൂന്ന്. വെള്ളിയാഴ്ച ഡ്രൈഡേ ആക്കണം എന്ന് ആവശ്യപ്പെടുന്ന മുസ്ലിംനേതാക്കള്‍ ഒരു പൊതുവിഷയത്തെ അനാവശ്യമായി വര്‍ഗീയവത്കരിക്കയാണ്. ഞായറാഴ്ച ഡ്രൈഡേ ആക്കിയത് അത് ഒരു ചെറിയ ന്യൂനപക്ഷത്തിന് മതപരമായി പ്രധാനമായ ദിവസമായതുകൊണ്ടല്ല എന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് അന്യമായിക്കൂടാ. എല്ലാ പൊതു ഒഴിവുകളും ഡ്രൈഡേകള്‍ ആക്കണം എന്നുപറഞ്ഞാല്‍ മനസ്സിലാക്കാം. വെള്ളിയാഴ്ചക്ക് എന്താണ് വ്യാഴാഴ്ചയേക്കാള്‍ പ്രത്യേകത, മദ്യത്തിന്‍െറ ഉപയോഗത്തില്‍? അഞ്ചാം മന്ത്രി, പച്ചക്കോട്ട്, മന്ത്രിമന്ദിരത്തിന്‍െറ പേരുമാറ്റം എന്ന് തുടങ്ങി ന്യൂനപക്ഷ വിരോധത്തിന് പച്ചക്കൊടി ഉയര്‍ത്തിയ വിഷയങ്ങള്‍ക്കൊപ്പം ഒന്നുകൂടെ ഇരിക്കട്ടെ എന്ന് കരുതുന്നത് ഒന്നുകില്‍ വിവരക്കേട്, രണ്ടുകില്‍ അഹങ്കാരംതന്നെയാണ്. ഇസ്ലാമിന് ഒരു രാജ്യാന്തരഭാവം ഉള്ളത് ഇന്ത്യയില്‍ ഒരുപാട് ദോഷം ചെയ്യുന്നുണ്ട് എന്ന് ഭാരതീയ മുസ്ലിംകള്‍ തിരിച്ചറിയണം. ക്യൂബയിലെയോ ചൈനയിലെയോ കത്തോലിക്കരെ ഭരണകൂടങ്ങള്‍ ഉപദ്രവിക്കുന്നു എന്നു പറഞ്ഞ് അവരുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കേരളത്തിലെ മെത്രാന്മാര്‍ പള്ളിയിലത്തെുന്ന ജനത്തെ നിരത്തിലിറക്കിയാല്‍ ഈ നാട്ടില്‍ വിലപ്പോകില്ല. ഇസ്ലാമിന്‍െറ കാര്യത്തില്‍ ഐ.എസ്.ഐ.എസിനെയോ ബോകോ ഹറാമിനെയോ സംബന്ധിച്ച വീക്ഷണത്തില്‍ മുസ്ലിംകള്‍ക്കിടയില്‍പോലും അഭിപ്രായസമന്വയം ഇല്ല എന്നറിയാതെയല്ല ഇത് കുറിക്കുന്നത്.  എങ്കിലും ഒരു കാര്യവും അധികമായി നേടാനില്ലാതിരിക്കെ അനാവശ്യമായി സാമുദായിക വിവാദം ഉണര്‍ത്തുന്ന ഫ്രൈഡേ ഡ്രൈഡേ മട്ടിലുള്ള പ്രകോപനങ്ങളെങ്കിലും ഒഴിവാക്കുന്നതല്ളേ ബുദ്ധി എന്ന് സമുദായ നേതൃത്വം ചിന്തിക്കണം. 1992 ഡിസംബറില്‍ ശിഹാബ് തങ്ങള്‍ പ്രകടിപ്പിച്ച പക്വത ആ മഹാത്മാവിനൊപ്പം മയ്യത്തായിക്കൂടാ. തങ്ങളുടെ ആശയങ്ങള്‍ക്ക് അധിക പ്രസക്തിയുള്ള ഇക്കാലത്ത് വിശേഷിച്ചും.
l

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP