സ്വാഗതം
WELCOME

News Update..

Tuesday, October 14, 2014

സോളാര്‍ തട്ടിപ്പ് വഞ്ചനാകേസ് മാത്രമെന്ന് സര്‍ക്കാര്‍ Madhyamam News Feeds

സോളാര്‍ തട്ടിപ്പ് വഞ്ചനാകേസ് മാത്രമെന്ന് സര്‍ക്കാര്‍ Madhyamam News Feeds

Link to

സോളാര്‍ തട്ടിപ്പ് വഞ്ചനാകേസ് മാത്രമെന്ന് സര്‍ക്കാര്‍

Posted: 14 Oct 2014 12:54 AM PDT

Image: 

കൊച്ചി: സോളാര്‍ തട്ടിപ്പ് വഞ്ചനാ കേസായി മാത്രം പരിഗണിക്കേണ്ട ഒന്നാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. തട്ടിപ്പില്‍ സംസ്ഥാന ഖജനാവിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇടപാടുകാരില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. അതിനാല്‍ സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വര്‍ത്തകള്‍ കേസിന് ആധാരമായി പരിഗണിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജസ്റ്റിഡ് ജി. ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ അന്വേഷണ കമ്മീഷന്‍ മുമ്പാകെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

അന്വേഷണ കമ്മീഷനു മുന്നില്‍  എല്‍.ഡി.എഫ് എഴുതി നല്‍കിയ  ആരോപണങ്ങളില്‍ കഴമ്പില്ല. മുഖ്യമന്ത്രി രാജിവെക്കാതെ കമ്മീഷന്‍െറ  അന്വേഷണവുമായി സഹകരിക്കില്ളെന്ന് എല്‍.ഡി. എഫ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ തന്നെ എല്‍.ഡി.എഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ളെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. പത്രവാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് നിയമസഭയില്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച പരാമര്‍ശങ്ങള്‍ നിയമസഭാ രേഖയില്‍ ഉള്‍പെടുത്തിയിട്ടില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
 

കണ്‍വെന്‍ഷന്‍ ഉദ്ഘാടകന്‍ മന്ത്രി; പ്രമേയം സര്‍ക്കാറിനെതിരെ

Posted: 14 Oct 2014 12:21 AM PDT

തൃശൂര്‍: മന്ത്രി ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ സര്‍ക്കാറിനും കൃഷി മന്ത്രിക്കുമെതിരെ കര്‍ഷക കോണ്‍ഗ്രസ് പ്രമേയം. ഡി.സി.സി ഓഫിസില്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷനിലാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രകൃതി ക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം പുന$സ്ഥാപിക്കുക, ക്ഷീരകര്‍ഷകര്‍ക്ക് കൃഷി മന്ത്രി വാഗ്ദാനം ചെയ്ത കാലിത്തീറ്റയും നഷ്ടപരിഹാരവും നല്‍കുക, 1977ന് മുമ്പുള്ള കൈയേറ്റ ഭൂമിക്ക് പട്ടയം നല്‍കുമെന്ന വാഗ്ദാനം നടപ്പാക്കുക, ഭൂമിയുടെ കൈമാറ്റ, രജിസ്¤്രടഷന്‍ ഫീസ് വര്‍ധന ഒഴിവാക്കുക, റബറിന് തറവില 200 രൂപയായി നിശ്ചയിക്കുക എന്നിവയായിരുന്നു പ്രമേയം. നേരത്തെ ഹോര്‍ട്ടി കോര്‍പ്പിലെ അഴിമതി സംബന്ധിച്ച് കൃഷിമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയും രാജിയാവശ്യപ്പെടുകയും ചെയ്ത കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും കണ്‍വെന്‍ഷനില്‍ മുഴുവന്‍ സമയം പങ്കെടുത്തിരുന്നു.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ പ്രധാന നേട്ടമായ തൃശൂര്‍-പൊന്നാനി കോള്‍ വികസനപദ്ധതിയുടെ ഫണ്ട് വകമാറ്റുന്നുവെന്ന ആക്ഷേപം നേരത്തെ കര്‍ഷക കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. പദ്ധതി കുറ്റമറ്റ രീതിയില്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും, വിവാദങ്ങളില്‍ കുടുങ്ങി നീണ്ടു പോകരുതെന്നുമാണ് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ നിര്‍ദേശിച്ചത്. ജില്ലാ പ്രസിഡന്‍റ് പി.എ.ബാലന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് നേതാവ് വി.പി.കുഞ്ഞാലിക്ക് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.ടി.ജെയിംസിന് ഡി.സി.സി പ്രസിഡന്‍റ് ഒ.അബ്ദുറഹിമാന്‍ കുട്ടിയും പുരസ്കാരങ്ങള്‍ നല്‍കി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, കോള്‍ കര്‍ഷക സംഘം പ്രസിഡന്‍റ് കെ.കെ.കൊച്ചുമുഹമ്മദ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ.സുരേഷ്കോശി, അഡ്വ.കെ.ജെ.ജോസഫ്, ജോര്‍ജ് കൊട്ടാരം, ഡി.സി.സി ഭാരവാഹികളായ ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, എം.വി.കുര്യന്‍, എ.എസ്.വേലായുധന്‍, മുന്‍ പ്രസിഡന്‍റ് എന്‍.എം.ബാലകൃഷ്ണന്‍, രവി പോലുവളപ്പില്‍, എം.ബി.സജീവ് എന്നിവര്‍ സംസാരിച്ചു.

മലയോരത്ത് കുടിവെള്ള പദ്ധതികള്‍ക്ക് 35 കോടി

Posted: 14 Oct 2014 12:01 AM PDT

കേളകം: പേരാവൂര്‍ നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളായ കേളകം, കൊട്ടിയൂര്‍, കണിച്ചാര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്കായി 35 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. സണ്ണി ജോസഫ് എം എല്‍.എ അറിയിച്ചു. 64.10 കോടി രൂപയുടെ പദ്ധതികള്‍ സമര്‍പ്പിച്ചതില്‍ ആദ്യ ഘട്ട പ്രവൃത്തികള്‍ക്കാണ് 35 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചത്.
മൂന്ന് പഞ്ചായത്തുകളിലെ 30 വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സര്‍ക്കാറിന്‍െറ ഭരണാനുമതി ലഭിച്ചതിനാല്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി പ്രകാരം സംസ്ഥാനതല കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

ഹോര്‍ട്ടികോര്‍പ് അഴിമതി: മന്ത്രി മോഹനനെതിരെ വിജിലന്‍സ് അന്വേഷണം

Posted: 13 Oct 2014 11:49 PM PDT

Image: 

കോട്ടയം: ഹോര്‍ട്ടി കോര്‍പ് അഴിമതി കേസില്‍ കൃഷി മന്ത്രി കെ.പി മോഹനന്‍ അടക്കം ആറുപേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.  തിരുവനന്തപുരം സ്വദേശി സുഗുണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തതവിട്ടത്. കൃഷി മന്ത്രി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കാണിച്ചാണ് പരാതി നല്‍കിയത്.

ഹോര്‍ട്ടി കോര്‍പ് എം.ഡി പുഷ്പാംഗദന്‍, മുന്‍ എം.ഡി പ്രതാപന്‍ എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പത്തനംതിട്ട ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

കോപ്ടര്‍ ഇടപാട്: സഞ്ജീവ് ത്യാഗിക്ക് സമന്‍സ്

Posted: 13 Oct 2014 11:48 PM PDT

Image: 

ന്യൂഡല്‍ഹി: ആഗസ്റ്റ വെസ്റ്റ്ലന്‍റ് ഹെലികോപ്ടര്‍ കോഴ ഇടപാടില്‍ മുന്‍ കരസേനാ മേധാവി എസ്.പി ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗിക്ക് എന്‍ഫോഴസ്മെന്‍റ് വിഭാഗം സമന്‍സ് അയച്ചു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് സഞ്ജീവ് ത്യാഗിക്കെതിരെ സമന്‍സ്.
അതേസമയം, ഇടപാടില്‍ കോഴ നടന്നില്ളെന്ന് ഇറ്റാലിയന്‍ കോടതി അറിയിച്ചിട്ടും തനിക്കെതിരെ എന്‍ഫോഴസ്മെന്‍റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചതിനെ സഞ്ജീവ് ത്യാഗി ചോദ്യം ചെയ്തു. സംഭവത്തില്‍ തനിക്ക് പങ്കില്ളെന്നും നിരപരാധിയായ തന്നെ കേസിലേക്ക് വലിച്ചിഴക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
കോപ്ടര്‍ ഇടപാടില്‍ ഇന്ത്യയിലെ ഇടനിലക്കാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന് കമ്പനിയുടെ ഇടനിലക്കാരനായ ഗെയ്ദോ ഹാഷ്ക വെളിപ്പെടുത്തിയിരുന്നു. എസ്.പി ത്യാഗിയും  ബന്ധുക്കളായ സഞ്ജീവ് ത്യാഗി എന്ന ജൂലി ത്യാഗി, ദോസ്ക ത്യാഗി എന്നിവര്‍ക്കും കോഴ നല്‍കിയിരുന്നതായി സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
വി.വി.ഐ.പികളുടെ  യാത്രക്കായി 735 ദശലക്ഷം രൂപയുടെ വിലയുള്ള കോപ്ടറുകള്‍ വാങ്ങുന്നതിനാണ് ഇന്ത്യ ഇറ്റലിയുമായി  കരാറില്‍ ഒപ്പുവെച്ചത്. 2012 ഡിസംബറില്‍ കോപ്ടറുകള്‍ കൈമാറണമെന്നായിരുന്നു ഉടമ്പടി. എന്നാല്‍ ഹെലികോപ്ടറുകള്‍ വില്‍പന നടത്താന്‍ കരാര്‍ നേടുന്നതിന് ഫിന്‍മെകാനികയുടെ തലവന്‍ ജിയുസെപ്പി ഒര്‍സി സര്‍ക്കാറിന് 67 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിടുകയും കരാര്‍ റദ്ദാക്കുകയും ചെയ്യുകയായിരുന്നു.
2012ലാണ് പ്രധാനമന്ത്രി അടക്കമുള്ള വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാനായി 12 അത്യാധുനിക ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ പ്രതിരോധ കമ്പനിയുമായി കരാറുണ്ടാക്കിയത്.

സുന്ദരിയമ്മ കൊലക്കേസ്: പ്രതിയെ വെറുതെവിട്ടു,

Posted: 13 Oct 2014 11:06 PM PDT

Image: 

കോഴിക്കോട്: നഗരത്തിലെ ഇഡ്ഡലി വില്‍പനക്കാരി വട്ടക്കിണര്‍ ചിറക്കല്‍ ഹൗസ് ലെയ്നിലെ സുന്ദരിയമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഹോട്ടല്‍ ജീവനക്കാരനും ചെറുവണ്ണൂരിനടുത്ത് കുണ്ടായിത്തോട് സ്വദേശിയുമായ ജയേഷ് എന്ന ജബ്ബാര്‍ എന്ന ബാബുവിനെയാണ് എരഞ്ഞിപ്പാലം പ്രത്യേക കോടതി വെറുതെവിട്ടത്. ജയേഷിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കേസ് പുനരന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

പ്രതിക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. അന്വേഷണ ഉദ്യോഗസ്ഥന്മാരായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇ.പി പൃഥ്വിരാജ്, മുന്‍ കസബ സി.ഐ പ്രമോദ് എന്നിവരില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി വിധിച്ചു. കേസ് ആദ്യം അന്വേഷിച്ച സി.ഐ പ്രമോദ് തെളിവു നശിപ്പിച്ചതായും ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഉത്തരവിട്ട കോടതി, ഉദ്യോഗസ്ഥരോട് വിശദീകരണം തേടി നോട്ടീസ് അയക്കാനും നിര്‍ദേശിച്ചു.

2012 ജൂലൈ 21ന് രാത്രി 1.30 നായിരുന്നു സംഭവം. ഇഡ്ഡലി വിറ്റ പണവും നോമ്പുകാലത്തെ സകാത് തുകയും സുന്ദരിയമ്മയുടെ കൈയിലുണ്ടെന്ന് മനസിലാക്കിയായിരുന്നു കൊലപാതകം. കസബ മുന്‍ സി.ഐ പി. പ്രമോദിന്‍െറ നേതൃത്വത്തില്‍ അഞ്ച് സി.ഐമാരടങ്ങുന്ന ലോക്കല്‍ പൊലീസ് ഒമ്പത് മാസം അന്വേഷിച്ചിട്ടും കേസില്‍ തുമ്പ് കണ്ടെത്തിയില്ല. തുടര്‍ന്ന് അന്വേഷണം കോഴിക്കോട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജയേഷ് അറസ്റ്റിലായത്.  മീഞ്ചന്ത ഗവ. ആര്‍ട്സ് കോളജിനു പിന്നിലെ തിരുവച്ചിറകുളത്തിന്‍െറ കിഴക്കു ഭാഗത്തു നിന്ന് കോസ്റ്റല്‍ പൊലീസിലെ മുങ്ങല്‍ വിദഗ്ധര്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തു. കൂടാതെ സുന്ദരിയമ്മയുടെ രക്തം പുരണ്ട ജയേഷിന്‍െറ വസ്ത്രങ്ങളും സുന്ദരിയമ്മയുടെ പഴ്സും ഹോട്ടല്‍ സിറ്റിലൈറ്റിലെ തൊഴിലാളികളുടെ മുറിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. കൊലക്കുശേഷം രാത്രി ഹോട്ടലില്‍ തിരിച്ചെത്തിയ പ്രതി വസ്ത്രം കഴുകിയുണക്കി തൊഴിലാളികളുടെ മുറിയില്‍ സൂക്ഷിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് സുന്ദരിയമ്മയുടെ പഴ്സ് പൊലീസിന് ലഭിച്ചത്.

 

കെ.എസ്.ആര്‍.ടി.സി: നിലമ്പൂര്‍ സബ് ഡിപ്പോയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന

Posted: 13 Oct 2014 11:03 PM PDT

നിലമ്പൂര്‍: ഗതാഗത വകുപ്പ് വിജിലന്‍സ് ഓഫിസറുടെ നിര്‍ദേശപ്രകാരം മലപ്പുറം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിലമ്പൂര്‍ സബ് ഡിപ്പോയില്‍ ഭരണ പാളിച്ചകള്‍ കണ്ടത്തെി.
പകുതിയിലേറെ ജീവനക്കാര്‍ രേഖകളില്ലാതെ അവധിയെടുത്തതായാണ് മലപ്പുറം വകുപ്പ് തല വിജിലന്‍സ് ഇന്‍സ്പെക്ടര്‍ എം.ടി. രാജേന്ദ്രന്‍ കണ്ടത്തെിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന. 15 ജീവനക്കാര്‍ ഓഫിസിലുണ്ടാവേണ്ടതില്‍ അഞ്ചുപേര്‍ മാത്രമാണ് ഹാജരുണ്ടായിരുന്നത്.
എന്നാല്‍, ഹാജരാവാത്തവര്‍ അവധി അപേക്ഷ നല്‍കിയിരുന്നില്ല. ഹാജര്‍ ബുക്കില്‍ കോളം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. ജീവനക്കാര്‍ ഡ്യൂട്ടിയിലില്ലാത്തതിന് മതിയായ വിശദീകരണം നല്‍കാന്‍ ഓഫിസിലുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. ട്രാന്‍സ്പോര്‍ട്ട് ഓഫിസറില്ലാത്തതിനാല്‍ കീഴ്ജീവനക്കാരനാണ് ചുമതല. നേരത്തേതന്നെ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ സബ് ഡിപ്പോയിലെ ദൈനംദിന ഭരണകാര്യങ്ങള്‍ അവതാളത്തിലായിരുന്നു. മുമ്പും ജീവനക്കാര്‍ അനധികൃത അവധിയെടുത്തതായി സംശയിക്കുന്നുണ്ട്.
ഓഫിസ് രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്. ഡ്യൂട്ടിക്കത്തൊതെ അനധികൃതമായി ഹാജര്‍ രേഖപ്പെടുത്തുന്നതായും സംശയമുണ്ട്.

കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന പാക് ആവശ്യം യു.എന്‍ തള്ളി

Posted: 13 Oct 2014 10:05 PM PDT

Image: 

യു.എന്‍ : കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്താന്‍െറ ആവശ്യം യു.എന്‍ തള്ളി. പ്രശ്നത്തിന് ദീര്‍ഘകാല പരിഹാരമാണ് വേണ്ടത്.  ഇന്ത്യയും പാകിസ്താനും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും യു.എന്‍ നിര്‍ദേശിച്ചു.
നിയന്ത്രണരേഖയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തിയതായും അദ്ദേഹത്തിന്‍െറ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു.

കശ്മീര്‍ പ്രശ്നം അന്താരാഷ്ട്ര വത്കരിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് പാകിസ്താന്‍ ബാന്‍ കി മൂണിന് കത്തയച്ചത്. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷ, വിദേശകാര്യ വിഷയങ്ങളില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ഉപദേഷ്ടാവായ സര്‍താജ് അസീസാണ് കത്തയച്ചത്.

അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്ക് കാരണം ഇന്ത്യയാണ്.  ഇന്ത്യ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്നും  കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കശ്മീരില്‍ ഹിത പരിശോധന നടത്തണമെന്ന ആവശ്യം ഇതുവരെ ഇന്ത്യ പാലിച്ചിട്ടില്ളെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. നിയന്ത്രണരേഖയില്‍ ഒക്ടോബര്‍ ഒന്നിനും പത്തിനുമിടയില്‍ ഇന്ത്യ   നടത്തിയ  ആക്രമണത്തില്‍ 12 സാധാരണക്കാര്‍  കൊല്ലപ്പെടുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാകിസ്താന്‍ കത്തില്‍ വ്യക്തമാക്കി.

യു.എന്‍ മിലിട്ടറി ഒബ്സര്‍വര്‍ ഗ്രൂപ്പ് ഇന്‍ ഇന്ത്യ ആന്‍ഡ് പാിക്സതാന്‍ എന്ന പേരില്‍ നിയന്ത്രണരേഖയില്‍ യു.എന്‍ ദൗത്യസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

ചാത്തന്നൂരില്‍ മയക്കുമരുന്നുവേട്ട; ഒരാള്‍ അറസ്റ്റില്‍

Posted: 13 Oct 2014 10:00 PM PDT

Image: 

ചാത്തന്നൂര്‍: കൊല്ലം ചാത്തന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. 75 ആംപ്യൂള്‍ മയക്കുമരുന്ന് ഗുളികകളുമായി കൊല്ലം വടക്കേവിള പള്ളിമുക്ക് കുറുമ്പേലില്‍ പടിഞ്ഞാറ്റതില്‍ റിഷാദ് (32)നെയാണ് എക്സൈസ്് ഷാഡോ സംഘം അറസ്റ്റ് ചെയ്തത്. തിരുവനനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ബസില്‍ വരുമ്പോള്‍ ചാത്തന്നൂരില്‍വെച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. കാന്‍സര്‍ രോഗത്തിന് ഉപയോഗിക്കുന്ന ബ്രുപിനോര്‍ഫിങ് ഗുളികളാണ് കണ്ടെടുത്തത്.

കോളജ് വിദ്യാര്‍ഥികള്‍, അന്യ സംസ്ഥാന തൊഴിലാളികള്‍, വിദേശ വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. എക്സൈസ് സംഘത്തിന്‍്റെ കസ്റ്റഡിയിലിരിക്കെ മയക്കുമരുന്ന് ആവശ്യപ്പെട്ട് കോളജ് വിദ്യാര്‍ഥിനികള്‍ റിഷാദിനെ ഫോണില്‍ വിളിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിലെ ഒരാളില്‍ നിന്നാണ് റിഷാദ് മയക്കുമരുന്നു വാങ്ങിയിരുന്നത്. കൊല്ലം നഗരത്തില്‍ മയക്കുമരുന്നു വില്‍പന നടത്തി വന്നിരുന്ന പൂച്ച സുരേഷിനെ ഏതാനും മാസം മുന്‍പ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് റിഷാദിനെ കുറിച്ചുള്ള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചത്.

തമിഴ്നാട്ടില്‍ നിന്ന് 25 രൂപാ നിരക്കില്‍ വാങ്ങി തിരുവനന്തപുരത്ത് എത്തിക്കുന്ന ഗുളികകള്‍ 200 രൂപക്ക് മൊത്തമായി വാങ്ങി 800 മുതല്‍ 1,200 രൂപ വരെ വിലക്കാണ് വിറ്റിരുന്നത്. എക്സൈസ് സി.ഐ ജെ. താജുദ്ദീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജെ.പി ആന്‍ഡ്രൂസ് സി.ഇ.ഒമാരായ അരുണ്‍ ആന്‍റണി, ശ്രീജയന്‍, കെ. അനില്‍കുമാര്‍, എസ്. അനില്‍കുമാര്‍, അശ്വന്ത് സുന്ദരം എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് വേട്ടയില്‍ പങ്കെടുത്തത്.
 

സ്വര്‍ണവില കുറഞ്ഞു; പവന് 20,400 രൂപ

Posted: 13 Oct 2014 09:55 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന്‍വില 80 രൂപ കുറഞ്ഞ് 20,400 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ചയാണ് പവന്‍വില 120 രൂപ വര്‍ധിച്ച് 20,480 രൂപയിലെത്തിയത്. കഴിഞ്ഞ വാരത്തില്‍ വ്യാഴാഴ്ചയാണ് സ്വര്‍ണവില 20,360 രൂപയിലേക്ക് ഉയര്‍ന്നത്. തുടര്‍ന്ന് ഞായറാഴ്ച വരെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 5.07 ഡോളര്‍ ഉയര്‍ന്ന് 1,234.37 ഡോളറായിലെത്തി.

ഭാഷ നശിച്ചാല്‍ സംസ്കാരം ഇല്ലാതാകും –മന്ത്രി അനില്‍കുമാര്‍

Posted: 13 Oct 2014 09:34 PM PDT

ചെങ്ങന്നൂര്‍: ബംഗാളില്‍ മാത്രമെ നല്ല വായനക്കാരുള്ളൂ എന്ന പ്രചാരണം ശരിയല്ളെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍. അവിടെ പട്ടണങ്ങളിലാണ് വായനക്കാരുള്ളത്. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്പെടെ എല്ലായിടത്തും വായനാശീലമുള്ളവരാണ്.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രൗഡ് ചെങ്ങന്നൂര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷ നിലനില്‍ക്കുന്നതുകൊണ്ടാണ് സംസ്കാരമുള്ളത്. ഭാഷ നശിച്ചാല്‍ സംസ്കാരവും ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു.ചെങ്ങന്നൂര്‍ പുത്തന്‍കാവ് മെട്രോപൊലിറ്റന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സമ്മേളനത്തില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളില്‍ വായനശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ കോശി സാമുവല്‍ ചെയര്‍മാനായ വെന്‍ഡെക്കും ഡി.സി ബുക്സും പങ്കാളിത്തം വഹിക്കും.
ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. ബിന്ദു, പുത്തന്‍കാവ് എം.ടി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പ്രിയ ജേക്കബിന് പുസ്തകം കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. നോവലിസ്റ്റ് ബന്യാമിന്‍, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍ വൈസ് ചെയര്‍മാനും കവിയുമായ അനില്‍ പനച്ചൂരാന്‍, പി.ടി.എ പ്രസിഡന്‍റ് ജിനു ജോര്‍ജ്, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി തോമസ് വര്‍ഗീസ്, ഹയര്‍ സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി കെ.ഒ. തോമസ്, സുനില്‍ പി. ഉമ്മന്‍, പ്രഥമാധ്യാപിക അന്നമ്മ ടി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

സ്വതന്ത്ര ഫലസ്തീനെ പിന്തുണച്ച് ബ്രിട്ടീഷ് പാര്‍ലമെന്‍റ്

Posted: 13 Oct 2014 09:32 PM PDT

Image: 

ലണ്ടന്‍: ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്ന പ്രമേയം ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കി. ഇത് സംബന്ധിച്ച പ്രമേയം ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് കോമണ്‍സ്  ആണ് പാസാക്കിയത്. 12 നെതിരെ 274 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഇസ്രായേലിനെ അംഗീകരിക്കുന്നതു പോലെ ഫലസ്തീനെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന് പാര്‍ലമെന്‍റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഇസ്രായേല്‍- ഫലസ്തീന്‍ തര്‍ക്കത്തിന് പരിഹാരമെന്ന നിലയില്‍ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി ബ്രിട്ടീഷ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി. ജനപ്രതിനിധി സഭയിലെ പ്രതിപക്ഷ അംഗമാണ് ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയത്തിന്‍െറ ഫലം എന്തായാലും അത് ബ്രിട്ടന്‍െറ വിദേശകാര്യ നയത്തെ ബാധിക്കില്ളെന്ന് കാമറൂണ്‍ പറഞ്ഞു.

ഇസ്രായേല്‍- ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകുമെങ്കില്‍ ഏത് സമയവും ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി.ബ്രിട്ടീഷ് പാര്‍ലമെന്‍റിന്‍െറ പ്രമേയം സ്വതന്ത്ര രാജ്യമായി അംഗീകരിക്കപ്പെടാന്‍ അന്താരാഷ്ട്ര തലത്തില്‍ ഫലസ്തീന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സഹായകമാവും.

ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്ന് ഒക്ടോബര്‍ ആദ്യം സ്വീഡന്‍ പ്രഖ്യാപിച്ചിരുന്നു. 2012 ല്‍ യു.എന്‍ പൊതുസഭയും ഫലസ്തീനെ സ്വതന്ത്ര പരമാധികാര രാജ്യമായി  അംഗീകരിച്ചിരുന്നു.
 

സൂപ്പര്‍ സ്പെഷാലിറ്റി പേരില്‍മാത്രം ‘സൂപ്പര്‍’

Posted: 13 Oct 2014 09:30 PM PDT

കോഴിക്കോട്: ഉദ്ഘാടനം കഴിഞ്ഞ് എട്ടു വര്‍ഷത്തിനുശേഷവും മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ജനിച്ചപടിതന്നെ. എട്ടു നിലകളില്‍ നിര്‍മിച്ച കെട്ടിടത്തിന്‍െറ പകുതിയും ഒഴിഞ്ഞുകിടക്കുകയാണ്. ആശുപത്രിക്കായി ഒരു തസ്തികപോലും സൃഷ്ടിച്ചിട്ടുമില്ല.
ന്യൂറോ സര്‍ജറി, യൂറോളജി, തൊറാസിക് സര്‍ജറി തുടങ്ങിയ സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങളെല്ലാം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്. സൂപ്പര്‍ സ്പെഷാലിറ്റിയില്‍ നാലു നിലകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത മെഡിക്കല്‍ കോളജില്‍ തിങ്ങിനിറഞ്ഞ് ഈ വിഭാഗങ്ങളിലെ രോഗികള്‍ കഴിയുന്നത്. ഈ വിഭാഗങ്ങളുടെ ഒ.പി സൂപ്പര്‍ സ്പെഷാലിറ്റിയിലാണ്. ഒ.പിയില്‍ കാണിച്ച് രോഗികള്‍ അഡ്മിറ്റാകാന്‍ മെഡിക്കല്‍ കോളജിലേക്ക് വരണമെന്നതാണ് സ്ഥിതി. ഹൃദ്രോഗ വിഭാഗത്തിന്‍െറ കാത്ത് ലാബും നെഫ്രോളജിയുടെ ഡയാലിസിസ് സെന്‍ററുമല്ലാതെ ഒരു ഓപറേഷന്‍ തിയറ്റര്‍ പോലും സ്പെഷാലിറ്റിയിലില്ല. മെഡിക്കല്‍ കോളജിലാണെങ്കില്‍ പകുതിയിലേറെ രോഗികളും വരാന്തയിലാണ്. ഓര്‍ത്തോ വിഭാഗത്തെ സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക് മാറ്റാമെന്ന് വാഗ്ദാനമുണ്ടായിരുന്നു. സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങള്‍പോലും മാറ്റാത്ത സ്ഥിതിക്ക് ആ പ്രതീക്ഷ വേണ്ടെന്നാണ് ജീവനക്കാര്‍ പറയുന്നത്. സി.ടി സ്കാനിങ്, രക്തപരിശോധനയടക്കമുള്ള ലാബ് പരിശോധനകള്‍ എന്നിവയും സൂപ്പര്‍ സ്പെഷാലിറ്റിയിലില്ല. രക്ത പരിശോധനകള്‍ക്കായി മെഡിക്കല്‍ കോളജില്‍നിന്ന് ജീവനക്കാര്‍ സൂപ്പര്‍ സ്പെഷാലിറ്റിയിലത്തെി രക്തമെടുക്കുകയാണ്. പിന്നീട് ഈ രക്തവുമായി രോഗികളുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജില്‍ വന്ന് പരിശോധന നടത്തുകയാണ് ചെയ്യുന്നത്. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഇത് ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിക്കുവേണ്ടി ഒരു തസ്തികപോലും പുതുതായി സൃഷ്ടിക്കാത്തതിനാല്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരെവെച്ച് അഡ്ജസ്റ്റ് ചെയ്യുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. രാവിലെ ഹാജരടയാളപ്പെടുത്താന്‍ മെഡിക്കല്‍ കോളജില്‍ വരണം. പിന്നെ ജോലിക്ക് സൂപ്പര്‍ സ്പെഷാലിറ്റിയിലേക്ക്.
നഴ്സുമാര്‍, അറ്റന്‍ഡര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. പലപ്പോഴും രണ്ട് ആശുപത്രികളും ഇവര്‍തന്നെ കൈകാര്യംചെയ്യേണ്ടിവരികയാണ്. ഇവിടെ തിരക്കുപിടിച്ച് ജോലിചെയ്യുന്നവര്‍ക്ക് ഒരു ഗ്ളാസ് ചായ വേണമെങ്കില്‍ ഒരു കിലോമീറ്ററോളം നടക്കണം. ആശുപത്രിക്കുള്ളില്‍ ഒരു ചെറിയ ചായക്കടയുണ്ടെങ്കില്‍ ജീവനക്കാര്‍ക്ക് ആശ്വാസമായിരിക്കും. രോഗികള്‍ക്ക് ഒ.പി വിഭാഗത്തില്‍ രണ്ട് ചെറിയ കുടുസ്സു മുറികളാണ് ബാത്റൂമായുള്ളത്. പലവിധത്തിലുള്ള രോഗികള്‍ക്ക് ചിലപ്പോള്‍ കൂട്ടിരിപ്പുകാരില്ലാതെ ബാത്റൂമില്‍ പോകാന്‍ സാധിക്കില്ല. എന്നാല്‍, ഒരാള്‍ക്ക് നില്‍ക്കാന്‍ പോലും സ്ഥലമില്ലാത്ത ബാത്റൂമിനായി മുകള്‍ നിലയെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്നു. 1996ല്‍ തറക്കല്ലിട്ട് 2006ല്‍ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടത്തിന്‍െറ പ്ളാനിനും പ്രശ്നങ്ങളുണ്ട്. ഒരു വാര്‍ഡോ തിയറ്ററോ വരണമെങ്കില്‍ പല ചുമരുകളും ഇടിച്ചുനിരത്തേണ്ടിവരുന്നു. ആവശ്യമില്ലാത്ത നിര്‍മാണങ്ങളാണ് സൂപ്പര്‍ സ്പെഷാലിറ്റിയില്‍ പലതുമെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നു. പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്ന് ലഭിക്കുന്ന തുകകൊണ്ട് കാഷ്വാലിറ്റി കോംപ്ളക്സ് നിര്‍മിക്കുമ്പോള്‍ സൂപ്പര്‍ സ്പെഷാലിറ്റിയും നന്നാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്.

സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആധുനിക സംവിധാനം

Posted: 13 Oct 2014 09:07 PM PDT

Image: 

അബൂദബി: സ്കൂള്‍ ബസുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആധുനിക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അബൂദബി സ്കൂള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി അറിയിച്ചു. ബസുകളുടെ നീക്കവും വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നതും ഇറങ്ങുന്നതും കാമറയില്‍ പകര്‍ത്തി അപ്പപ്പോള്‍ പൊലീസ് ഓപറേഷന്‍സ് റൂമില്‍ വിവരങ്ങള്‍ എത്തിക്കുന്ന സംവിധാനമാണിത്.
ദുബൈയില്‍ നടക്കുന്ന ജൈറ്റക്സ് ടെക്നോളജി വീക്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ പവലിയനില്‍ സംവിധാനത്തിന്‍െറ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അടുത്തിടെ, അടച്ചിട്ട സ്കൂള്‍ ബസില്‍ മലയാളി ബാലിക മരിക്കാനിടയായ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് സ്കൂള്‍ ബസുകളില്‍ സംവിധാനം നടപ്പാക്കുമെന്നാണ് കരുതുന്നത്.
ഗതാഗത മന്ത്രാലയത്തിന്‍െറ അംഗീകാരം ലഭിച്ച സ്കൂള്‍ ബസുകള്‍ മാത്രമേ ഇനിമുതല്‍ സര്‍വീസ് നടത്താന്‍ അനുവദിക്കൂവെന്ന് അബൂദബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ ഹാരിസി പറഞ്ഞു. എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടുമായി ചേര്‍ന്ന് 100 സ്കൂള്‍ ബസുകളില്‍ ആദ്യഘട്ടത്തില്‍ സംവിധാനം നടപ്പാക്കും.
ഘട്ടംഘട്ടമായി 4000ഓളം സ്കൂള്‍ ബസുകള്‍ സംവിധാനത്തിന് കീഴിലാക്കും. ബസില്‍ യാത്ര ചെയ്യുന്ന ഓരോ കുട്ടിയുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് സംവിധാനം രൂപകല്‍പന ചെയ്തിരിക്കുന്നത്. സ്കൂള്‍ ബസുകള്‍ കടന്നുപോകുന്ന വഴിയും നിര്‍ത്തുന്ന സ്ഥലങ്ങളും ജി.പി.എസ് സംവിധാനത്തിന്‍െറ സഹായത്തോടെ പൊലീസ് ഓപറേഷന്‍സ് റൂമിലത്തെും. ബസിനകത്തെ ദൃശ്യങ്ങളും ശബ്ദവും ഓഡിയോ, വീഡിയോ റെക്കോഡിങ് ഉപകരണങ്ങള്‍ വഴി പകര്‍ത്തി തത്സമയം പൊലീസിന് ലഭ്യമാക്കും. കുട്ടികള്‍ ബസിനകത്ത് കയറുന്നതും ഇറങ്ങുന്നതും നിരീക്ഷിക്കാന്‍ ഇതുവഴി സാധിക്കും. കയറിയ കുട്ടികള്‍ മുഴുവന്‍ ഇറങ്ങിയില്ളെങ്കില്‍ വിവരം അറിയിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും.
എല്ലാ ബസുകളിലും ജി.പി.എസ് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി വാഹനങ്ങളുടെ അമിതവേഗവും നിരീക്ഷിക്കാന്‍ സൗകര്യമുണ്ടാകും. ആറുമാസത്തിലൊരിക്കല്‍ ഡ്രൈവര്‍മാരുടെ പ്രകടനം വിലയിരുത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
വാഹനങ്ങളുടെ സുരക്ഷ, ഡ്രൈവര്‍മാരുടെ യോഗ്യത, അടിസ്ഥാന സൗകര്യ വികസനം, ബോധവത്കരണ പരിപാടികള്‍ എന്നിവക്കാണ് പൊലീസ് മുന്‍ഗണന നല്‍കുന്നത്.
കുട്ടികളുടെ സുരക്ഷ മാതാപിതാക്കളുടെയും സ്കൂളുകളുടെയും ബസ് ഓപറേറ്റര്‍മാരുടെയും ഡ്രൈവര്‍മാരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
അബൂദബി വിഷന്‍- 2030 പ്രകാരമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. അബൂദബി പൊലീസ്, ഗതാഗത വകുപ്പ്, അബൂദബി എജുക്കേഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായായിരിക്കും പദ്ധതി നടപ്പാക്കുക. കുട്ടികളുടെ സുരക്ഷക്കായി വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ളിക്കേഷനായ ഹിമായതിയും പൊലീസ് ഓപറേഷന്‍സ് റൂമുമായി ബന്ധിപ്പിക്കും.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശങ്ങള്‍ സംവിധാനത്തിന്‍െറ രൂപകല്‍പനയില്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.
സ്കൂള്‍ ഗതാഗത മേഖലയിലെ സുരക്ഷ ഉറപ്പുവരുത്താന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുമെന്ന് മേയില്‍ നടന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെന്നും ബ്രിഗേഡിയര്‍ ഹാരിസി കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ റെഡ്ക്രസന്‍റ് കശ്മീരിലെ പ്രളയബാധിതര്‍ക്ക് സഹായമത്തെിച്ചു

Posted: 13 Oct 2014 08:57 PM PDT

Image: 

ദോഹ: വെള്ളപ്പൊക്കം ദുരിതം വിതച്ച കശ്മീര്‍ താഴ്വരയില്‍ ഖത്തര്‍ റെഡ് ക്രസന്‍റിന്‍െറ ആഭിമുഖ്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി. ഖത്തറില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ഏറ്റവുമധികം ദുരിതം വിതച്ച മൂന്ന് കേന്ദ്രങ്ങളില്‍ സഹായങ്ങള്‍ വിതരണം ചെയ്തത്. ഒരാഴ്ച നീണ്ട ദൗത്യം പൂര്‍ത്തിയാക്കി സംഘം കഴിഞ്ഞ ദിവസം ദോഹയില്‍ തിരിച്ചത്തെിയതായി റെഡ് ക്രസന്‍റ് അധികൃതര്‍ അറിയിച്ചു. അടിയന്തിര സഹായമായി 300 കുടുംബങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങളാണ് ഓരോ പ്രദേശത്തും വിതരണം ചെയ്തത്. അരി, എണ്ണ, ഉള്ളി, മസാലപ്പൊടികള്‍, ഉപ്പ് തുടങ്ങിയ അവശ്യസാധനങ്ങളടങ്ങിയ കിറ്റാണ് നല്‍കിയത്. ഓരോ കിറ്റിലും ആറാളുകള്‍ക്കുള്ള ഭക്ഷണമാണുണ്ടാവുക. രണ്ട് വനിതകളടക്കമുള്ള സംഘമാണ് കശ്മീരില്‍ റെഡ് ക്രസന്‍റ് വളണ്ടിയര്‍മാരായി എത്തിയത്.
വെള്ളപ്പൊക്കം ദുരന്തം വിതച്ച സംസ്ഥാനത്തെ അവസ്ഥ ഖത്തര്‍ റെഡ് ക്രസന്‍റ് നേരത്തെ പ്രാഥമികമായി വിലയിരുത്തിയിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായാണ് സഹായങ്ങളുമായി ക്യു.ആര്‍.സി. പ്രവര്‍ത്തകര്‍ കശ്മീരിലത്തെിയത്. റെഡ് ക്രസന്‍റ് പ്രതിനിധി സംഘം പ്രളയം താണ്ഡവമാടിയ മൂന്ന് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ സന്ദര്‍ശിച്ചത്. തുടര്‍ന്ന് സ്ഥിതി ഏറെ രൂക്ഷമായ പുല്‍വാമ ജില്ലയിലെ ഒരു വില്ളേജ് അടിയന്തിര സേവനം നടത്തുന്നതിനായി തെരെഞ്ഞെടുത്തു. ഇവിടുത്തെ മുന്നൂറോളം കുടുംബങ്ങള്‍ക്ക് അരി, ധാന്യങ്ങള്‍, ശുദ്ധജലം, എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവയാണ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഒരുകുടംബത്തിലെ ആറു പേര്‍ക്ക് വീതം വിരിപ്പുകളും ശുചീകരണത്തിനുള്ള സാധനങ്ങളും വിതരണം ചെയ്യുന്നുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുമായി സഹകരിച്ചാണ് റെഡ് ക്രസന്‍റ് പ്രവര്‍ത്തിക്കുന്നത്. സഹായ വിതരണം നേരത്തേ തീരുമാനിച്ചതിനേക്കാള്‍ രണ്ട് ദിവസം നീട്ടിയിട്ടുണ്ട്.
റീമ അല്‍ മെറേക്കിയുടെ നേതൃത്വത്തില്‍ ഖത്തറില്‍ നിന്നുള്ള ഫാത്തിമ അല്‍ മുഹന്നദി, എഴുത്തുകാരനും ഗവേഷകനും പൊതു ആരോഗ്യ വിഭാഗത്തിലെ അസിസ്റ്റന്‍റ് ട്രെയിനറുമായ ഡോ. ഹസന്‍ അല്‍ ബെയ്റോണിയുമുണ്ട്. ഇസ്ലാമിക് റിലീഫ് ഇന്ത്യ, ഇന്തോ ഗ്ളോബല്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മദര്‍ ഹെല്‍പേജ് എന്നിവയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് കശ്മീരിലത്തെി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. തുടര്‍ന്ന് മറ്റു ഭാഗങ്ങളും സന്ദര്‍ശിച്ചാണ് പ്രളയ ദുന്തത്തിന്‍െറ തീവ്രത മനസിലാക്കിയത്. ലോകത്തെ ദുരന്ത ബാധിത മേഖലകളില്‍ സഹായം ചെയ്യുന്നതിനുള്ള ഖത്തറിന്‍െറ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് കശ്മീരിന് സഹായം നല്‍കുന്നത്.
 

വിമാനം അടിയന്തരമായി തിരിച്ചിറക്കി: ഭയാനക നിമിഷങ്ങള്‍ പങ്കുവെച്ച് വിമാനയാത്രികര്‍

Posted: 13 Oct 2014 08:54 PM PDT

Image: 

മസ്കത്ത്: തകരാറിനത്തെുടര്‍ന്ന്, പറന്നുയര്‍ന്ന് അരമണിക്കൂറിനു ശേഷം കൊച്ചിയില്‍ തിരിച്ചിറക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാര്‍ക്ക് പങ്കുവെക്കാനുള്ളത് ഭയാനക നിമിഷങ്ങളുടെ ഓര്‍മകള്‍.  ജീവന്‍ അപകടത്തിലാണെന്ന് തോന്നിച്ച നിമിഷങ്ങളിലൂടെയാണ് താന്‍ കടന്നുപോയതെന്ന് യാത്രക്കാരനായ തൃശൂര്‍ സ്വദേശി മോഹന്‍ദാസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  മസ്കത്തിലേക്കുള്ള ഐ.എക്സ് 443 വിമാനം 186 യാത്രക്കാരുമായി  രാവിലെ 8.30നാണ് പുറപ്പെട്ടത്. പറന്നുപൊങ്ങി അരമണിക്കൂറിനു ശേഷമാണ് വിമാനം തിരിച്ചിറക്കുകയാണെന്നും ആരും എഴുന്നേല്‍ക്കരുതെന്നും പൈലറ്റ് അറിയിച്ചത്. ഇന്ധനം കുറവുള്ളതിനാലാണ് തിരിച്ചിറക്കുന്നതെന്നായിരുന്നു സന്ദേശം. അതില്‍, അസ്വാഭാവികത തോന്നിയെങ്കിലും ധൈര്യം സംഭരിച്ച് ഇരുന്നു. എന്നാല്‍, ഒരു മണിക്കൂറിലധികം തിരിച്ചുപറന്നിട്ടും വിമാനം നിലം തൊടാതിരുന്നപ്പോള്‍ വിമാനത്തിനകത്ത് പരിഭ്രാന്തി പരന്നു. സ്ത്രീകളില്‍ പലരും കരഞ്ഞുതുടങ്ങി. ഏതാണ്ട് ഒന്നര മണിക്കൂറോളം അറബിക്കടലിന് മുകളില്‍ വട്ടംചുറ്റിയ ശേഷം വിമാനം ലാന്‍ഡ് ചെയ്തപ്പോഴാണ് ആശ്വസിച്ചത്. വിമാനത്തിന്‍െറ ചില്ല് തകര്‍ന്നതാണ് തിരിച്ചിറക്കാന്‍ കാരണമെന്ന് പിന്നീട് അറിഞ്ഞതായി മോഹന്‍ദാസ് പറഞ്ഞു.
വിമാനം തിരിച്ചപ്പോള്‍ വലിയ ശബ്ദമുണ്ടായതായി കോട്ടയം സ്വദേശി ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് കേട്ടപ്പോഴേ എല്ലാവരും പേടിച്ചു. വിമാനത്തിന് എന്തു സംഭവിക്കുമെന്നറിയാതെ ഭയന്നു വിറച്ച നിമിഷങ്ങളായിരുന്നു പിന്നീട്. വിമാനത്തിന്‍െറ ജനാലയിലൂടെ താഴേക്ക് നോക്കിയപ്പോള്‍ കപ്പലുകളും ബോട്ടുകളും നിരന്നുകിടക്കുന്നത് കണ്ടു. വിമാനം കടലില്‍ ഇറക്കാന്‍ പോവുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചവയാണ് ഇവയെന്നുമാണ് തനിക്ക് തോന്നിയതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.  തിരിച്ചിറക്കിയ യാത്രക്കാരെ ഉടന്‍ കൊച്ചിയില്‍നിന്ന്  ദുബൈക്ക് പുറപ്പെടാനിരുന്ന  മറ്റൊരു വിമാനത്തിലേക്ക് മാറ്റി. ഇത് 11 മണിയോടെ നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെട്ടു. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ ജീവന്‍ തിരിച്ചുകിട്ടിയതിന്‍െറ ആഹ്ളാദത്തിലാണ് ഇവര്‍ മസ്കത്തില്‍ വിമാനമിറങ്ങിയത്.

വ്യാജ ഫോണ്‍ കണക്ഷന്‍: യാത്രാ നിരോധത്തിലകപ്പെട്ട മലയാളിയെ വിമാനതാവളത്തില്‍ നിന്ന് തിരിച്ചയച്ചു

Posted: 13 Oct 2014 08:50 PM PDT

Image: 

മനാമ: തന്‍െറ രേഖകള്‍ ഉപയോഗിച്ച് അജ്ഞാതന്‍ എടുത്ത ഫോണ്‍ കണക്ഷന്‍െറ പേരില്‍ നാട്ടിലേക്ക് പോവുകയായിരുന്ന മലയാളിയെ വിമാനതാവളത്തില്‍ നിന്ന് തിരിച്ചയച്ചു.
സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് മേപ്പയൂര്‍ കീഴരിയൂര്‍ സ്വദേശി യൂസുഫാണ് ദുരിതത്തിലായത്.
ഉമ്മക്കു സുഖമില്ലാത്തതിനാലും അടുത്ത മാസം ഒമ്പതിന് മകളുടെ കല്യാണം നിശ്ചയിച്ചതിനാലും അടിയന്തരമായി നാട്ടില്‍ പോകുമ്പോഴാണ് യൂസുഫിനെ എമിഗ്രേഷനില്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചത്.
മൂന്നര വര്‍ഷത്തോളമായി ബഹ്റൈനിലുള്ള യൂസുഫിന്‍െറ പേരില്‍ ഒരു വര്‍ഷം മുമ്പാണ് അജ്ഞാതന്‍ ഐഫോണ്‍ എടുക്കുന്നത്.
ഒരു ദിവസം സ്പോണ്‍സര്‍ക്ക് എല്‍.എം.ആര്‍.എയില്‍നിന്ന് വിളി വന്നപ്പോഴാണ് സംഭവം അറിയുന്നത്. സൈന്‍ കമ്പനിയില്‍ നിന്നാണ് പരാതി ലഭിച്ചതെന്നും അറിയിച്ചിരുന്നു.
ഇതിന്‍െറ അടിസ്ഥാനത്തില്‍ കമ്പനി ഓഫീസില്‍ പോയി അന്വേഷിച്ചപ്പോള്‍ യൂസുഫിന്‍െറ സി.പി.ആറിന്‍െറയും പാസ്പോര്‍ട്ടിന്‍െറയും കോപ്പി കാണിച്ചുകൊടുത്തു. രേഖകള്‍ ശരിയായിരുന്നെങ്കിലും ഒപ്പ് വ്യാജമായിരുന്നു. സ്പോണ്‍സറുടെ നിര്‍ദേശപ്രകാരം അന്നുതന്നെ പൊലീസില്‍ പരാതി നല്‍കി.
തന്‍െറ കമ്പനിയിലെ തന്നെ മറ്റു രണ്ടുപേര്‍ക്കു കൂടി ഇതേ പ്രശ്നമുണ്ടായിരുന്നു. ഇതില്‍ ഫിലിപ്പീന്‍ സ്വദേശി ബില്‍ തുക അടച്ച് തടിയൂരി.
മംഗലാപുരം സ്വദേശിയായ സുദര്‍ശനും യൂസുഫുമാണ് കേസുമായി മുന്നോട്ടു പോയത്. ഇതിനിടയില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ യൂസുഫ് നാട്ടില്‍ പോവുകയും ഏപ്രിലില്‍ തിരിച്ചുവരികയും ചെയ്തിരുന്നു.
അന്ന് യാത്രക്ക് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ച അടിയന്തരമായി നാട്ടില്‍ പോകുമ്പോഴാണ് യാത്രാ നിരോധത്തില്‍ പെട്ട് തിരിച്ചുപോരേണ്ടി വന്നത്.
ഖത്തര്‍ എയര്‍വേസിന് ടിക്കറ്റെടുത്ത യൂസുഫ് ബോര്‍ഡിങ് പാസ് വാങ്ങിയ ശേഷം ബാഗേജ് കൊടുത്ത് എമിഗ്രേഷനില്‍ എത്തിയപ്പോഴാണ് ഞെട്ടിയത്.
ഒരുനിലക്കും പോകാനാവില്ളെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെ നിരാശനായി തിരിച്ചപോരുകയായിരുന്നു. 340 ദിനാര്‍ അടച്ചാല്‍ മാത്രമേ യാത്രാനിരോധം നീങ്ങൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
നാട്ടില്‍ പോയി തിരിച്ചത്തെിയാല്‍ കേസ് തുടരാമെന്നും വിജയിച്ചാല്‍ പണം തിരികെ കിട്ടുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്രയും തുക കണ്ടത്തെി നല്‍കിയാലും കേസ് നടത്തുന്നതെങ്ങനെയെന്നറിയാതെ വലയുകയാണ് യൂസുഫ്.
 

അഭ്യൂഹങ്ങള്‍ക്ക് വിരാമം: കിം ജോങ് ഉന്‍ പ്രത്യക്ഷപ്പെട്ടു

Posted: 13 Oct 2014 08:17 PM PDT

Image: 

പ്യോങ്യാങ്: 40 ദിവസത്തെ ദുരൂഹതക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് വടക്കന്‍ കൊറിയന്‍ ഭരണമേധാവി കിം ജോങ് ഉന്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഭവന നിര്‍മാണ പദ്ധതികള്‍ സന്ദര്‍ശിച്ച കിം വിലയിരുത്തല്‍ നടത്തിയതായി കൊറിയന്‍ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭരണാധികാരിയായ കിം ഉന്നിനെ അട്ടിമറിച്ച് തടവിലാക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് കിം ഉന്നിന്‍െറ പ്രത്യക്ഷപ്പെടല്‍.

പ്യോങ്യാങ് ജില്ലയിലെ ശാസ്ത്രജ്ഞര്‍ക്കുവേണ്ടിയുള്ള ഭവനനിര്‍മാണ പദ്ധതികളാണ് കിം ഉന്‍ സന്ദര്‍ശിച്ചത്. കെട്ടിട നിര്‍മാണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയ കിം ഉന്‍ ഫോട്ടോ എടുക്കാന്‍ തയാറായെന്നും കേന്ദ്ര വാര്‍ത്താ ഏജന്‍സി പറയുന്നു. കിം ഉന്നിന്‍െറ സന്ദര്‍ശനത്തെകുറിച്ച് പാര്‍ട്ടി പത്രം റോദോങ് സിമ്മുന്‍ വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കൂടാതെ പദ്ധതി പ്രദേശങ്ങളില്‍ വടി കുത്തി കിം ഉന്‍ നടക്കുന്നതിന്‍െറ നിരവധി ചിത്രങ്ങളും മുന്‍ പേജില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഭരണകൂടത്തിലെ രണ്ടാമനും ആര്‍മി ചീഫ് പൊളിറ്റിക്കല്‍ ഓഫീസറുമായ വൈസ് മാര്‍ഷല്‍ ഹുവാങ് പ്യോങ്ങും സന്ദര്‍ശനവേളയില്‍ കിം ങ് ഉന്നിനെ അനുഗമിച്ചിരുന്നു.

സെപ്റ്റംബര്‍ മൂന്നിനാണ് അവസാനമായി കിം ജോങ് ഉന്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കിം ജോങ് ഉന്‍ രോഗബാധിതനാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയെന്ന് അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

 

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ഒരാള്‍ക്ക് പരിക്ക്

Posted: 13 Oct 2014 08:17 PM PDT

Image: 

പൂഞ്ച്: രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ^പാക് രാജ്യാന്തര അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. സബ്ജിയാനിലെ രണ്ട് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ വെടിവെപ്പ് നടത്തിയത്.

ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒക്ടോബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ ആക്രമണം തുടങ്ങിയത്. നിയന്ത്രണരേഖയില്‍ ഇതുവരെ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും 62 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സി.പി.എം ‘പേടി’: അച്യുതമേനോനെക്കുറിച്ചുള്ള പുസ്തകം പ്രഭാത് ബുക്സ് ഒഴിവാക്കി

Posted: 13 Oct 2014 08:05 PM PDT

Image: 

കൊല്ലം: സി.പി.എം ‘പേടി’യില്‍  സി. അച്യുതമേനോന് സി.പി.ഐയുടെ ഒഴിവാക്കല്‍. സി.പി.ഐയുടെ എക്കാലത്തെയും ഉന്നത നേതാവായ മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെക്കുറിച്ച് എഴുതിയ പുസ്തകമാണ് സി.പി.ഐയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘പ്രഭാത് ബുക്ഹൗസ്’ തഴഞ്ഞതായി പരാതിയുയര്‍ന്നത്.
തെക്കുംഭാഗം മോഹന്‍ എഴുതിയ ‘ജനാധിപത്യകേരളത്തില്‍ അച്യുതമേനോന്‍’ എന്ന പുസ്തകം പ്രഭാത് ബുക്സ് പ്രസിദ്ധീകരണത്തിനെടുത്ത് ചൊവ്വാഴ്ച പ്രകാശനം നടത്താന്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് തിരുവനന്തപുരം പ്രസ്ക്ളബില്‍ നടക്കുന്ന പരിപാടിയുടെ നോട്ടീസും പുറത്തിറക്കി. എന്നാല്‍ കഴിഞ്ഞദിവസം പ്രഭാത് ബുക് ഹൗസ് മേധാവി വിളിച്ച് പ്രസിദ്ധീകരിക്കാനാവില്ളെന്ന് അറിയിക്കുകയായിരുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. ‘സി.പി.എം വിരുദ്ധ പുസ്തകമാണിതെന്നും അതിന്‍െറ ഉള്ളടക്കം ഭയപ്പെടുത്തുന്നതാണെന്നും പ്രസിദ്ധീകരിക്കാനാവില്ളെന്നും പ്രസിദ്ധീകരിച്ചാല്‍ ഇടതുമുന്നണിയില്‍ സി.പി.ഐ ഒറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞത്രെ. പുറംചട്ട മാറ്റിയ പുസ്തകത്തിന്‍െറ രണ്ട് പ്രതി തിരികെ നല്‍കുകയും ചെയ്തു. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനുമായി സംസാരിച്ചശേഷമാണ് പ്രഭാതിലേക്ക് പുസ്തകം പ്രസിദ്ധീകരണത്തിന് നല്‍കിയതെന്നും അദ്ദേഹം നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും തെക്കുംഭാഗം മോഹന്‍ പറഞ്ഞു. പാര്‍ട്ടി നടപടിക്ക് വിധേയനായ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗമായിരുന്ന സി. ദിവാകരനും സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള പ്രശ്നമാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തതിന് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.  തൃശൂരില്‍ വെച്ച് സി.പി.എം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി പുലര്‍ത്തിയ നിസ്സംഗത മുതല്‍ ഇ.എം.എസ്, ഗൗരിയമ്മ എന്നിവരെക്കുറിച്ചുള്ള വിവാദപരമായ പരാമര്‍ശങ്ങള്‍ വരെ അടങ്ങുന്നതാണ് പുസ്തകം. രാജന്‍കേസുമായി ബന്ധപ്പെട്ട അച്യുതമേനോന്‍െറ ഏറ്റുപറച്ചിലും ഇതിലുണ്ട്. താന്‍ മരിച്ച ശേഷമേ പുസ്തകം പ്രസിദ്ധീകരിക്കാവൂ എന്ന അച്യുതമേനോന്‍െറ നിര്‍ദേശപ്രകാരമാണ് അദ്ദേഹം മരിക്കുന്നതിന് മുമ്പ് തയാറാക്കിയ പുസ്തകം വൈകി പ്രസിദ്ധീകരിക്കുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് പറഞ്ഞു.  ‘അന്ന് എന്നെ അമ്പരപ്പിച്ചത് അന്നത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ കാര്യത്തിലെ നിലപാടാണ്. അഴീക്കോടന്‍വധവുമായി ബന്ധപ്പെട്ട് തൃശൂരിലും പരിസരങ്ങളിലും അന്ന് ധാരാളം കഥകളും അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു. അതിലൊന്നിലും ആ പാര്‍ട്ടി താല്‍പര്യം കാട്ടിയില്ല. ആര്യന്‍ ഗ്രൂപ് എന്ന കാപാലികസംഘം അഴീക്കോടനെ കുത്തിക്കൊലപ്പെടുത്തി എന്ന് ദേശാഭിമാനി പത്രം തുടക്കംമുതല്‍ എഴുതിപ്പിടിപ്പിച്ചു. ഏതോ മുന്‍ധാരണകള്‍ ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടായിരുന്നതുപോലെ’ -എന്നാണ് അഴീക്കോടന്‍വധത്തെക്കുറിച്ച് അച്യുതമേനോന്‍ പറയുന്നത്. എന്തുചോദിച്ചാലും ‘നഹി, നഹി’ എന്നുപറഞ്ഞ് എന്തിനെയും വ്യാഖ്യാനിക്കുന്ന പ്രസിദ്ധ താര്‍ക്കികനായിരുന്ന കാക്കശ്ശേരി ഭട്ടതിരിയുടെ പിന്മുറക്കാരനാണ് ഇ.എം.എസ് എന്ന് അച്യുതമേനോന്‍ പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജനെ മന$പൂര്‍വം ആരെങ്കിലും കൊന്നുവെന്ന് താന്‍ പറയില്ളെന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോന്‍ പറയുന്നത്. എ.കെ.ജിയും ഇ.എം.എസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ച സൂചനകളും പുസ്തകത്തിലുണ്ട്. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കേരള രാഷ്ട്രീയത്തിലെ നിര്‍ണായകഘട്ടത്തെപ്പറ്റി ചെവിപൊട്ടിപ്പോവുന്ന നിശ്ശബ്ദതയാണ് അനുഭവപ്പെടുന്നതെന്നാണ് ആമുഖക്കുറിപ്പെഴുതിയ അച്യുതമേനോന്‍െറ മകന്‍ ഡോ. രാമന്‍കുട്ടി പറയുന്നത്.
അതേസമയം, പുസ്തകം ചൊവ്വാഴ്ച പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നില്ളെന്ന് പ്രഭാത് ബുക് ഹൗസ് ജനറല്‍ മാനേജര്‍ എസ്.ഹനീഫാ റാവുത്തര്‍ അറിയിച്ചു. പ്രകാശനത്തിന് ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിറക്കിയവര്‍ക്കെതിരെ നിയമനടപടിയുമെടുക്കും. വിവാദമുണ്ടാക്കി ചെലവ് കൂട്ടാനുള്ള ശ്രമമാണിത്. പ്രസിദ്ധീകരണം സി.പി.എമ്മിന് ഇഷ്ടപ്പെടില്ളെന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടുമില്ല -അദ്ദേഹം അറിയിച്ചു. പ്രസിദ്ധീകരണം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അതിന്‍െറ ബോര്‍ഡാണെന്നും അവരോടു ചോദിച്ചാലേ വിവരമറിയൂവെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ജര്‍മന്‍ വിദേശമന്ത്രി സൗദിയില്‍; ഐ.എസ് വിരുദ്ധ നീക്കം മുഖ്യചര്‍ച്ച

Posted: 13 Oct 2014 07:53 PM PDT

Image: 

ജിദ്ദ: ജര്‍മന്‍ വിദേശമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെന്‍മിയര്‍ ഹ്രസ്വസന്ദര്‍ശനാര്‍ഥം സൗദിയിലത്തെി. ജിദ്ദയിലെ അസ്സലാം കൊട്ടാരത്തില്‍ സൗദി ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അദ്ദേഹത്തെ സ്വീകരിച്ചു. പശ്ചിമേഷ്യയിലെ കലുഷമായ രാഷ്ട്രീയ സ്ഥിതിഗതികളും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണവും ചര്‍ച്ച ചെയ്യുകയാണ് സന്ദര്‍ശനത്തിന്‍െറ ഉദ്ദേശ്യം. സിറിയയിലെ ആഭ്യന്തരസംഘര്‍ഷം, പശ്ചിമേഷ്യയിലെ സമാധാനനീക്കങ്ങള്‍, ഇറാന്‍ ആണവപദ്ധതി, ഇറാഖ്, യമന്‍ കാലുഷ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി ജര്‍മന്‍ വൃത്തങ്ങള്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളില്‍ സൗദിക്ക് നിര്‍ണായകമായ റോളുണ്ടെന്നും ഐ.എസ് ഭീകരതയെ അമര്‍ച്ച ചെയ്യാന്‍ സൈനികനടപടിക്കു പുറമെ പൊതുവായൊരു രാഷ്ട്രീയതന്ത്രം ഉരുത്തിരിച്ചെടുക്കുക പ്രധാനമാണെന്നും സന്ദര്‍ശനത്തിനു മുമ്പെ സ്റ്റെന്‍മിയര്‍ അഭിപ്രായപ്പെട്ടിരുന്നു.
അസ്സലാം കൊട്ടാരത്തില്‍ ഞായറാഴ്ച വൈകി നടന്ന കൂടിക്കാഴ്ചയില്‍ മേഖലയിലെ സ്ഥിതിഗതികളും ഉഭയകക്ഷി പ്രശ്നങ്ങളും ചര്‍ച്ച ചെയ്തതായി സൗദി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ജിദ്ദയില്‍ നടന്ന കൂടിക്കാഴ്ചയില്‍ സൗദി രണ്ടാം കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍അസീസ്, വിദേശകാര്യ മന്ത്രി അമീര്‍ സുഊദ് ഫൈസല്‍, രാജ്യകാര്യമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ജര്‍മനിയിലെ സൗദി അംബാസഡര്‍ ഡോ. ഉസാമ സബക്ശി എന്നിവര്‍ പങ്കെടുത്തു. സൗദിയിലെ ജര്‍മന്‍ അംബാസഡര്‍ ബോറിസ് റോഗ, വിദേശമന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ ചീഫ് ക്ളമന്‍സ് വോണ്‍ ഗുത്സെ എന്നിവര്‍ ജര്‍മന്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് ശിവസേനയുടെ അന്ത്യം കുറിക്കുമോ?

Posted: 13 Oct 2014 07:15 PM PDT

Image: 

മഹാരാഷ്ട്രയില്‍ പരമ്പരാഗത സഖ്യബന്ധങ്ങള്‍ വഴിപിരിഞ്ഞതോടെ പുതിയ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ബലത്തില്‍ ഒറ്റക്ക് സംസ്ഥാന ഭരണം പിടിക്കാന്‍ അളവില്‍കവിഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബി.ജെ.പിയുടെ രഥയോട്ടം. സഖ്യബന്ധങ്ങള്‍ തകര്‍ന്നതിന് പിന്നില്‍ പല കാരണങ്ങളും നിരത്തപ്പെടുന്നുണ്ട്. പാര്‍ട്ടി നേതാക്കള്‍ പരസ്പരം പഴിചാരുന്നുമുണ്ട്. എന്നാല്‍, മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും സഖ്യങ്ങള്‍ക്കിടയിലെ സീറ്റുവിഭജന ചര്‍ച്ചക്ക് ചൂടുപിടിക്കയും ചെയ്തതോടെ പെട്ടെന്ന് സംഭവിച്ചതല്ല ഈ വഴിപിരിയല്‍. വളരെ മുമ്പുതന്നെ തുടങ്ങിയ പ്രക്രിയയാണത്. ലക്ഷ്യംവെച്ചവനെ കുരുക്കിട്ടിരുത്തുന്ന മോദീ ശൈലിക്കും ഇതില്‍ പങ്കുണ്ടെന്നാണ് രാഷ്ട്രീയ, മാധ്യമ കേന്ദ്രങ്ങള്‍ക്കിടയിലെ പിന്നാമ്പുറ സംസാരം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയും തൂത്തുവാരിയ ബി.ജെ.പി അന്നേ ഒറ്റക്ക് സംസ്ഥാന ഭരണം പിടിക്കേണ്ട തന്ത്രങ്ങള്‍ മെനഞ്ഞു തുടങ്ങിയതാണ്. പ്രാദേശിക പാര്‍ട്ടികളെ തകര്‍ക്കുക എന്നതായിരുന്നു ആദ്യ പടി. എന്നുവെച്ചാല്‍ ശിവസേന, എം.എന്‍.എസ് എന്നീ പാര്‍ട്ടികളെയും ശരദ്പവാറിന്‍െറ എന്‍.സി.പിയെയും ദുര്‍ബലമാക്കുക. ശിവസേനയെ തൊട്ടുകളിച്ചില്ല. എന്നാല്‍, നിരന്തരം അവഗണിച്ചും ഒറ്റപ്പെടുത്തിയും ബി.ജെ.പി ദേശീയ നേതൃത്വം ശിവസേനയുടെ മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചു. ബാല്‍ താക്കറെ ജീവിച്ചിരുന്നെങ്കില്‍ ബി.ജെ.പിക്ക് അതിനുള്ള ധൈര്യമുണ്ടാകില്ലായിരുന്നു. രാജ് താക്കറെയുടെ മുംബൈയിലെ നട്ടെല്ലുതന്നെ ബി.ജെ.പി ഊരി. മാഹിമില്‍ നിന്നുള്ള എം.എല്‍.എ രാം കദമിനെ റാഞ്ചിയായിരുന്നു അത്. കൊടും ചതിയെന്നാണ് രാജ് ഇതിനോട് പ്രതികരിച്ചത്. ബി.ജെ.പി അത്ര ശക്തിയല്ലാത്ത നേരത്ത് എം.എന്‍.എസില്‍ ചേക്കേറാന്‍ മോഹവുമായി വന്ന രണ്ട് പ്രമുഖ ബി.ജെ.പി നേതാക്കളെ മടക്കിയയച്ചത് ഓര്‍മപ്പെടുത്തി, രാജ് ബി.ജെ.പിയെ പിന്നില്‍ നിന്ന് കുത്തുന്നവരെന്ന് വിളിച്ചു.
മന്ത്രിമാരും എം.എല്‍.എമാരും പ്രാദേശിക തലത്തില്‍ പ്രമുഖരുമായ 55ഓളം നേതാക്കളെ റാഞ്ചിയാണ് എന്‍.സി.പിക്ക് ബി.ജെ.പി പണികൊടുത്തത്. പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലമാക്കുക എന്നത് രഹസ്യ അജണ്ടയായ ബി.ജെ.പി പക്ഷേ, പവാറിന്‍െറ തട്ടകങ്ങള്‍ ലക്ഷ്യമിട്ട് പവാര്‍ വിരുദ്ധ പ്രാദേശിക നേതാക്കളെ കൂട്ടുപിടിച്ചു. രാജു ഷെട്ടിയും മഹാദേവ് ജാങ്കറും ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ സ്വീകരിച്ച് അവര്‍ക്കൊപ്പം കൂടി. സഖ്യതകര്‍ച്ചാ നേരത്തെ പവാറിന്‍െറ മൗനവും വെട്ടൊന്ന് തുണ്ടം രണ്ടെന്ന നിലപാടുകാരനായ അജിത്പവാറിന്‍െറ തിടുക്കപ്പെട്ടുള്ള നീക്കങ്ങളും ഏറെ സംശയങ്ങള്‍ക്ക് വകനല്‍കി. ബി.ജെ.പിക്ക് വേണ്ടി പവാര്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടെന്നുവെച്ചെന്നാണ് അതിലൊന്ന്. എന്നാല്‍, മോദി പ്രധാനമന്ത്രി പദത്തിലത്തെിയതോടെ ആദ്യ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍ ) ക്രിക്കറ്റ് മാമാങ്കത്തെ ചൂഴ്ന്നു നില്‍ക്കുന്ന ദുരൂഹതകളുടെ ഭൂതം വീണ്ടും കുടംവിട്ടിറങ്ങിയെന്ന സംസാരവുമുണ്ട്. എന്നുവെച്ചാല്‍, പവാര്‍ ആര്‍ക്കോ വഴങ്ങുന്നു എന്ന സൂചനകള്‍ പ്രകടമാണ്. ഇവിടെയാണ് ലക്ഷ്യംവെച്ചവനെ കുരുക്കിട്ടിരുത്തുന്ന മോദീ ശൈലിയെ ചേര്‍ത്തുവായിക്കേണ്ടത്.
അതേസമയം, ആര്‍ക്കെങ്കിലും വേണ്ടി പവാര്‍ വഴങ്ങുമെന്നത് പെട്ടെന്ന് ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല. എന്‍.സി.പിയില്‍ പവാര്‍ പുത്രി സുപ്രിയ സൂലെ, പവാറിന്‍െറ വലംകൈ പ്രഫുല്‍ പട്ടേലടക്കമുള്ളവര്‍ കോണ്‍ഗ്രസുമായി സഖ്യംവിടുന്നതിന് എതിരായിരുന്നു.
പ്രാദേശിക പാര്‍ട്ടികളുടെ കഥകഴിക്കുകയെന്ന ബി.ജെ.പി അജണ്ടയെ നേരിടാനുള്ള പവാര്‍ തന്ത്രമായും സഖ്യബന്ധങ്ങള്‍ തകര്‍ന്നതിനെപറ്റി പറയപ്പെടുന്നു. ബാല്‍ താക്കറെയുടെ കാലത്ത് പ്രതിസന്ധി ഘട്ടങ്ങളില്‍ ശിവസേനയെ സഹായിച്ചതും രക്ഷിച്ചതും പവാറാണെന്നത് രഹസ്യമല്ല. രാജ് താക്കറെ ശിവസേനവിട്ട് എം.എന്‍.എസ് രൂപവത്കരിച്ചതിന് ശേഷം നടന്ന നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ പവാറാണ് താക്കറെയുടെ രക്ഷകനായത്. സംസ്ഥാനത്തെ 12 നഗരസഭകളില്‍ ഏറെ പ്രാധാന്യമുള്ള മുംബൈ നഗരസഭയടക്കം നാലെണ്ണം കാലങ്ങളായി ശിവസേനയാണ് ഭരിക്കുന്നത്. ഇത് നഷ്ടപ്പെട്ടാല്‍ ശിവസേനയുടെ അന്ത്യമെന്ന ചാപ്പകുത്തലാകും. പവാറിനെതിരെ കൂരമ്പുകളെയ്യുന്നതില്‍ പക്ഷേ, താക്കറെ ഒരിക്കലും പിശുക്കു കാട്ടിയിട്ടില്ല. ഇക്കുറിയും ശിവസേനയും എന്‍.സി.പിയും എം.എന്‍.എസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന സംസാരമുണ്ട്. പവാറിന്‍െറ പശ്ചിമ മഹാരാഷ്ട്രയില്‍ ഉദ്ധവ് ശിവസേനക്കുവേണ്ടി വോട്ടു തേടാന്‍ ചെന്നിട്ടേയില്ല. ആദ്യമായാണ് പവാര്‍തട്ടകത്തില്‍ സേനക്ക് വോട്ടുതേടാന്‍ താക്കറെമാര്‍ എത്താത്തത്. കൊങ്കണിലും ഒൗറംഗാബാദിലും സേനയെ എന്‍.സി.പി സഹായിച്ചേക്കാം.
ഇത്തവണ സംസ്ഥാനത്തിനകത്ത് ഒരേയൊരു ഹീറോയെ  ഉള്ളൂ. അത് ഉദ്ധവ് താക്കറെയാണ്. പവാറും രാജുമുള്‍പ്പെടെ മറ്റാരും ഉദ്ധവിന്‍െറ അടുത്തെങ്ങുമില്ല. ബി.ജെ.പിയുടെ ഏക ആശ്രയം മോദിയാണ്. അതിനാല്‍ മോദി സംസ്ഥാനത്തെ മുക്കും മൂലകളിലെല്ലാം ചെല്ളേണ്ടിവന്നു. സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ തുടക്കം മുതല്‍ മൂലക്കായത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് എങ്ങുമത്തെില്ളെന്ന പൊതുബോധം രൂപപ്പെട്ടുകഴിഞ്ഞു. ബി.ജെ.പിക്കായി മോദി ആഞ്ഞടിക്കുന്നത് പവാറിനെതിരെയാണ്. മോദിക്കെതിരെ മറാത്തി മണ്ണിന്‍െറ വാദവുമായാണ് മറ്റു സകല പാര്‍ട്ടികളും പടനയിക്കുന്നത്. മുംബൈയുടെ പ്രാധാന്യം കുറക്കാന്‍ മോദി കരുനീക്കുന്നെന്ന ആരോപണം ആദ്യം കോണ്‍ഗ്രസും പിന്നീട് മറ്റുള്ളവരും ഏറ്റുപിടിച്ചു. റിസര്‍വ് ബാങ്കിന്‍െറ മൂന്ന് ഡിവിഷനുകള്‍ ന്യൂഡല്‍ഹിയിലെ പാര്‍ലമെന്‍റ് സ്ട്രീറ്റിലേക്ക് മാറ്റിയതും ഗുജറാത്തിന് ഗുണമാകുമാറ് ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റിന്‍െറ ഭൂമി വകതിരിച്ചതും തുറമുഖ പ്രവര്‍ത്തനങ്ങള്‍ വെട്ടിച്ചുരുക്കിയതുമെല്ലാം മോദിക്കെതിരെ ഉയര്‍ത്തുന്ന വിഷയങ്ങളാണ്. വര്‍ഷങ്ങളായി നഗരത്തില്‍നിന്ന് ചെറിയ വ്യവസായ യൂനിറ്റുകള്‍ ഗുജറാത്തിലേക്ക് ചേക്കേറാന്‍ തുടങ്ങിയിട്ട്. നഗരത്തിലെ രത്ന വ്യാപാര കേന്ദ്രമായ ജവേരി ബസാറില്‍നിന്ന് നല്ളൊരു ശതമാനം കട്ടിങ് ആന്‍ഡ് പോളിഷിങ് യൂനിറ്റുകള്‍ ഗുജറാത്തിലെ സൂറത്ത്, ഭാവ്നഗര്‍, നവ്സരി എന്നിവിടങ്ങളിലേക്ക് പോയി. ജവേരി ബസാറില്‍ 1993ലും 2003ലും 2011ലും നടന്ന ബോംബ് സ്ഫോടനങ്ങള്‍ ഈ പോക്കിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതെല്ലാം ചേര്‍ത്തുവെച്ചാണ് ശിവസേന നഗരത്തിലെ വീടുവീടാന്തരം കയറിയിറങ്ങി വോട്ട് തേടുന്നത്. മഹാരാഷ്ട്രയെ വിഭജിക്കുക എന്നത് ബി.ജെ.പിയുടെ ‘ഗുജറാത്തി’ നേതാക്കളുടെ ലക്ഷ്യമാണെന്നും അവരുമായി അടുപ്പമുള്ള വന്‍ വ്യവസായികള്‍ക്ക് വേണ്ടിയാണതെന്നും സേന ആളുകളെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. രണ്ടരപ്പതിറ്റാണ്ട് തങ്ങളുടെ തണലില്‍ വളര്‍ന്ന ബി.ജെ.പി അവര്‍ക്ക് ‘നല്ല നാളുകള്‍’ വന്നപ്പോള്‍ പിറകില്‍നിന്ന് കുത്തിയെന്ന വൈകാരികത മറാത്തികളില്‍ ഉണ്ടാക്കാനും ശിവസേന ശ്രമിക്കുന്നുണ്ട്. മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കുക എന്നത് നഗരത്തിലെ ഗുജറാത്തി ബിസിനസ് സമൂഹത്തിന്‍െറ എക്കാലത്തെയും ആഗ്രഹമാണ്. ഭാഷാ അടിസ്ഥാനത്തില്‍ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ രൂപമെടുക്കുമ്പോള്‍തന്നെ അന്നത്തെ ഗുജറാത്തി, സിന്ധി, മാര്‍വാഡി, പാര്‍സി, മുസ്ലിംകള്‍ തുടങ്ങി ബിസിനസ് സമൂഹം മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. സംയുക്ത മഹാരാഷ്ട്ര പ്രസ്ഥാനവും 150 ഓളം പേരുടെ ജീവന്‍ ബലിനല്‍കിയുള്ള ചെറുത്തുനില്‍പുമാണ് മുംബൈയെ മഹാരാഷ്ട്രയുടെ തലസ്ഥാനമാക്കി തീര്‍ത്തത്.
288 മണ്ഡലങ്ങളില്‍ എത്രയെണ്ണം നേടാനാകുമെന്നത് ശിവസേനക്കും എം.എന്‍.എസിനും  എന്‍.സി.പിക്കും നിലനില്‍പുമായി ബന്ധപ്പെട്ട ചോദ്യമാണ്. ഗ്രാമങ്ങളിലും നഗരങ്ങളിലും മോദിയാണ് നിറഞ്ഞു നില്‍ക്കുന്നത്. പരസ്യങ്ങളിലും സോഷ്യല്‍ മീഡിയകളിലും മോദിതന്നെ. ഒരു ഭാഗത്ത് മോദിയും മറുപക്ഷത്ത് കോണ്‍ഗ്രസ്, ശിവസേന, എന്‍.സി.പി, എം.എന്‍.എസ് എന്നിവരും മുഖാമുഖം നില്‍ക്കുന്ന കാഴ്ച. എന്നാല്‍, മറാത്തികളുടെ മനസ്സില്‍ എന്തെന്ന് അവര്‍ ബുധനാഴ്ച വിധിയെഴുതും. ഞായറാഴ്ച അത് പുറംലോകമറിയും. ബി.ജെ.പി ഒറ്റക്ക് അധികാരത്തിലത്തെിയാല്‍ പ്രാദേശിക പാര്‍ട്ടികളുടെ ഭാവി എന്താകുമെന്ന് കണ്ടറിയാം. ബി.ജെ.പിക്ക് വഴങ്ങി ഭരണത്തിന് സഖ്യമാകാന്‍ ശിവസേന നില്‍ക്കുമൊ എന്നതും കണ്ടറിയണം. ബി.ജെ.പിയുടെ ‘നല്ലനാളിലെ ചതി’ മറാത്തികളില്‍ ഏശിയാല്‍ വലിയ ഒറ്റകക്ഷിയാകാന്‍ കഴിഞ്ഞില്ളെങ്കിലും ശിവസേന താരമാകും.                      l

ദുരന്തനിവാരണം ഇനിയും മെച്ചപ്പെടുത്താം

Posted: 13 Oct 2014 06:47 PM PDT

Image: 

ആന്ധ്ര-ഒഡിഷ തീരങ്ങളില്‍ വന്‍നാശം വിതറിക്കൊണ്ട് ഹുദ്ഹുദ് ചുഴലിക്കാറ്റ് കടന്നുപോയി. അറിഞ്ഞിടത്തോളം ചുരുങ്ങിയത് എട്ടുപേര്‍ മരിച്ചു. മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ അടിച്ച കൊടുങ്കാറ്റ് അതിന്‍െറ പാതയിലുള്ളതിനെയൊക്കെ തകര്‍ത്തു. വിശാഖപട്ടണത്താണ് ഏറ്റവും കൂടുതല്‍ ആഘാതമുണ്ടായത്. വൈദ്യുതിയും വാര്‍ത്താവിനിമയ-ഗതാഗത സൗകര്യങ്ങളും നിലച്ചതോടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാന്‍ തടസ്സമുണ്ടായിട്ടുണ്ട്. കാറ്റിലും മഴയിലും കടലാക്രമണത്തിലും വന്‍ നാശമാണുണ്ടായിരിക്കുന്നത്. വന്‍ പ്രകൃതിദുരന്തങ്ങള്‍ ഇന്ത്യക്ക് പുതിയതോ അപൂര്‍വമോ അല്ല. ഉത്തരാഖണ്ഡിലും കശ്മീരിലും അസമിലും മറ്റും പ്രളയം നാശംവിതച്ചത് അടുത്തകാലത്താണ്. പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ നമുക്ക് കുറെയൊക്കെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍കൂട്ടിയുള്ള അറിവും കരുതലും ദുരന്താഘാതവേളയിലെ രക്ഷാപ്രവര്‍ത്തനം, ദുരന്താനന്തര ആശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം എന്നീ നാലു കാര്യങ്ങളിലും ഒരുപോലെ മികവുപുലര്‍ത്താന്‍ ഇന്നും നമുക്ക് കഴിയുന്നില്ല. സ്വതവേ മുന്നറിവുസംവിധാനങ്ങള്‍ കുറവായ കശ്മീരില്‍, ലഭ്യമായ അറിവനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍പോലും അമാന്തമുണ്ടായി. ഇന്ത്യയില്‍ പ്രളയപ്രവചന സംവിധാനങ്ങള്‍ 157 എണ്ണമുണ്ടെങ്കിലും ഒന്നുപോലും ജമ്മു-കശ്മീരില്‍ ഇല്ല. മറ്റിടങ്ങളില്‍നിന്ന് ലഭിച്ച മുന്നറിയിപ്പുകളാകട്ടെ അധികൃതര്‍ വേണ്ടത്ര ഗൗനിച്ചുമില്ല. മുന്‍കരുതലില്‍ വീഴ്ചയുണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സൈന്യം പങ്കുവഹിച്ചെങ്കിലും അധികവും നാട്ടുകാരുടെ സ്വന്തം വകയായിരുന്നു. അസമിലും മുമ്പ് ഉത്തരാഖണ്ഡിലുമെല്ലാം മുന്‍കരുതലോ ആശ്വാസ പ്രവര്‍ത്തനങ്ങളോ തൃപ്തികരമായ അളവില്‍ ഉണ്ടായില്ല.
എന്നാല്‍, ഹുദ്ഹുദിന്‍െറ വരവ് മുന്‍കൂട്ടി കാണാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും അധികൃതര്‍ക്ക് കഴിഞ്ഞത് ശുഭസൂചകമാണ്. മുന്‍കാല വീഴ്ചകളില്‍നിന്ന് പാഠംപഠിച്ചു എന്നുകൂടി ഇതിനര്‍ഥമുണ്ട്. ആന്ധ്രയിലും ഒഡിഷയിലുമായി നാലു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ വളരെ കുറക്കാന്‍ കഴിഞ്ഞത് ഇതുകൊണ്ടാണ്. നാവികക്കപ്പലുകളും വ്യോമസേനയും ഹെലികോപ്ടറുകളും പൂര്‍ണസജ്ജമായി രംഗത്തുണ്ടായിരുന്നു. 1999ലെ ചുഴലിക്കാറ്റില്‍ ഒഡിഷാതീരത്തുമാത്രം 10,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ ‘പൂജ്യം മരണം’ എന്ന ലക്ഷ്യം ഒഡിഷ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഏറക്കുറെ നേടുകയും ചെയ്തു. മെച്ചപ്പെട്ട കാലാവസ്ഥാ പ്രവചനവും വാര്‍ത്താവിനിമയ സൗകര്യങ്ങളും ഇതിന് സഹായകമായിട്ടുണ്ട്.
എന്നാല്‍, ദുരന്തങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിലനില്‍ക്കുന്ന ദിവസങ്ങള്‍ക്കപ്പുറം എന്ത് സംഭവിക്കുന്നു എന്നത് വലിയ ചോദ്യമാണ്. കശ്മീരില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള അവസ്ഥ ദയനീയമായി തുടരുന്നു. ഭക്ഷ്യദൗര്‍ലഭ്യത്തിന്‍െറയും പകര്‍ച്ച വ്യാധികളുടെയും മുഖത്താണ് അവിടത്തെ ദുരന്തബാധിതര്‍. ആന്ധ്രയും ഒഡിഷയും വാര്‍ത്തകളില്‍നിന്ന് മറയുന്ന മുറക്ക് അവിടങ്ങളിലെയും ദുരന്താനന്തര ആശ്വാസ പദ്ധതികളും പുനരധിവാസവും നടപ്പാകണമെങ്കില്‍ അധികൃതരുടെ നിരന്തര ശ്രദ്ധ കൂടിയേ തീരൂ. ദുരന്തങ്ങളെ നേരിടുന്നതിനൊപ്പം, സമഗ്രമായ ഒരു ദുരന്തനിവാരണ നയവും പദ്ധതിയും നമുക്കുണ്ടാകണം. ഇപ്പോഴുള്ള ദുരന്തനിവാരണ സെല്ലുകള്‍ ഈ വര്‍ധിതവെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമല്ല. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പുതിയ ഭീഷണികള്‍ വേറെ. ഹുദ്ഹുദിനു പിന്നാലെ ജപ്പാനിലും ആസ്ട്രേലിയയിലും ചുഴലിക്കാറ്റു ഭീഷണിയുണ്ട്. ഇന്ത്യയിലാകട്ടെ ഭൂകമ്പം, ചുഴലിക്കാറ്റ്, പ്രളയം, വരള്‍ച്ച എന്നീ വന്‍ ദുരന്തങ്ങളെല്ലാം പലേടത്തായി കൂടക്കൂടെ കണ്ടുവരുന്നു. ഈ നാലിനം ഭീഷണികളെല്ലാം നേരിടേണ്ടിവരുന്ന ഒരു സംസ്ഥാനമെങ്കിലുമുണ്ടെന്ന് കൃഷിമന്ത്രാലയത്തിലെ കണക്കുകള്‍ പറയുന്നു. മൂന്നിനം ഭീഷണി നേരിടുന്ന ആറ് സംസ്ഥാനങ്ങളും രണ്ടിനം ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന 12 സംസ്ഥാനങ്ങളും ഒരെണ്ണം സംഭവിക്കുന്ന അഞ്ചു സംസ്ഥാനങ്ങളും ഉണ്ട്. ദുരന്തങ്ങള്‍ എണ്ണത്തിലും വ്യാപ്തിയിലും കുറയുകയല്ല, കൂടുകയാണ്. അതുകൊണ്ടുതന്നെ പ്രകൃതിക്ഷോഭങ്ങളെ നേരിടുന്നതിന് ഹ്രസ്വകാല-ദീര്‍ഘകാലാടിസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ഉണ്ടായേ തീരൂ.

മലാലയും സത്യാര്‍ഥിയും നൊബേല്‍ രാഷ്ട്രീയവും

Posted: 13 Oct 2014 06:45 PM PDT

Image: 

നൊബേല്‍ സമ്മാനത്തിന്‍െറ രാഷ്ട്രീയത്തെക്കുറിച്ച് ഇന്നെല്ലാവര്‍ക്കും അറിയാം. എങ്കിലും ഓരോ സമ്മാനവും പ്രഖ്യാപിക്കുമ്പോള്‍ അതിനെക്കുറിച്ചുള്ളസവിശേഷവിമര്‍ശങ്ങളും ഉണ്ടാവുന്നു. തങ്ങള്‍ക്ക് സ്വീകാര്യമായവയെ അംഗീകരിക്കുകയും അല്ലാത്തവയെ വിമര്‍ശിക്കുകയും ചെയ്യുക എന്ന സമീപനമാണ് പൊതുവേ കണ്ടുവരുന്നത്. ഇടതുപക്ഷം നൊബേല്‍സമ്മാനങ്ങളെ വിമര്‍ശിച്ചു പോരുന്നവരാണ്. എന്നാല്‍, അമര്‍ത്യ സെന്നിന് അത് നല്‍കിയപ്പോള്‍ പ്രഭാത് പട്നായിക്കിന് സന്തോഷം അടക്കാനായില്ല. സമ്മാനം ആദരിക്കപ്പെട്ടു എന്നായി അദ്ദേഹം.
ഓരോ വര്‍ഷത്തെയും നൊബേല്‍ സമ്മാന പ്രഖ്യാപനങ്ങള്‍ക്ക്  പിന്നില്‍ വലിയ ഉപജാപങ്ങളുണ്ട്. സാധാരണ നമ്മള്‍ സാഹിത്യത്തിലെ നൊബേല്‍സമ്മാനത്തെക്കുറിച്ച് മാത്രമേ കേരളത്തില്‍ കൂടുതല്‍ സംസാരിക്കാറുള്ളു. എന്നാല്‍, ശാസ്ത്രത്തിന്‍െറ മേഖലകളിലെ സമ്മാനങ്ങളും വിവാദവിമുക്തങ്ങളല്ല. നൊബേല്‍ സമ്മാനത്തിന്‍െറ ഉള്ളറകളെക്കുറിച്ചുള്ള വിശദമായ ഒരു ചര്‍ച്ച  ഞാന്‍ വായിച്ചത് A Beautiful Mind എന്ന പുസ്തകത്തിലാണ് (Sylvia Nasar, 1998, Simon & Schuster). നൊബേല്‍പുരസ്കാര ജേതാവും ഗണിതശാസ്ത്രജ്ഞനുമായ ജോണ്‍ നാഷിന്‍െറ ജീവചരിത്രമാണിത്.
ഗണിതശാസ്ത്രജ്ഞനാണെങ്കിലും അദ്ദേഹത്തിന് നൊബേല്‍സമ്മാനം കിട്ടിയത് ധനതത്ത്വശാസ്ത്രത്തിലാണ്. പരിസ്ഥിതി ധനതത്ത്വശാസ്ത്രത്തിലെ മുഖ്യധാരാസമീപനം ഗെയിം തിയറിയില്‍നിന്ന്, വിശേഷിച്ച് നാഷിന്‍െറ സംഭാവനകളില്‍നിന്ന്, ധാരാളമായി കടംകൊണ്ടിട്ടുണ്ട് എന്നതിനാല്‍ നാഷിന് സമ്മാനം നല്‍കാതെ പരിസ്ഥിതിധനശാസ്ത്രജ്ഞന്മാരെ ആരെയും ഭാവിയില്‍ സമ്മാനത്തിനു പരിഗണിക്കാന്‍ കഴിയില്ളെന്ന തിരിച്ചറിവില്‍ പുരസ്കാരസമിതി അംഗം കൂടിയായ കാള്‍ ഗോരാന്‍ മേയലര്‍ എന്ന പരിസ്ഥിതിധനശാസ്ത്രജ്ഞന്‍ ചരടുവലിച്ചതാണ് നാഷിന് സമ്മാനം കിട്ടാന്‍ ഇടയാക്കിയതെന്ന ആരോപണം പുസ്തകത്തിലുണ്ട്.
തനിക്കും സുഹൃത്തായ പ്രഫ. പാര്‍ത്ഥോ ദാസ് ഗുപ്തക്കും കൂടി പിന്നീട് പരിസ്ഥിതിധനശാസ്ത്രത്തിനുള്ള നൊബേല്‍സമ്മാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഇതിനു ചരടുവലിച്ചത് എന്നായിരുന്നു ആരോപണം. (A Beautiful Mind  സിനിമ ആയിട്ടുണ്ട്). കാള്‍ ഗോരാന്‍ മേയ്ലറെയും പാര്‍ത്ഥോ ദാസ് ഗുപ്തയെയും നേപ്പാളിലെ ഗോദാവരിയിലും ധുലീക്കലിലും നടന്ന രണ്ടു ശില്‍പശാലകളില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. പക്ഷേ, അത് ഈ പുസ്തകം വായിക്കുന്നതിനു മുമ്പായിരുന്നു. അതുകൊണ്ട് ഇതേക്കുറിച്ച് അവരോട് ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല. സമ്മാനം ലഭിക്കുന്ന കാലത്ത് നാഷ് ദീര്‍ഘകാലത്തെ സ്കിസോഫ്രീനിയയില്‍നിന്ന് പൂര്‍ണമായും മോചിതനായിരുന്നില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മേയ്ലര്‍ക്ക് സമിതിയില്‍നിന്ന് രാജിവെക്കേണ്ടി വന്നതായി സില്‍വിയ പുസ്തകത്തില്‍ പറയുന്നുമുണ്ട്.
ഇങ്ങനെ ഓരോ പുരസ്കാരവും നിരവധി വര്‍ഷങ്ങളിലെ അണിയറ നീക്കങ്ങളില്‍നിന്ന് ഉണ്ടാകുന്നതാണ്. പെട്ടെന്നുള്ള ചില പുരസ്കാര പ്രഖ്യാപനങ്ങള്‍ക്ക്  പിന്നിലും തീവ്രമായ ചില ഉപജാപങ്ങള്‍ ഉണ്ടാകാറുണ്ട്. ഭാവിയില്‍ ചെയ്യാനിടയുള്ള സമാധാനശ്രമങ്ങള്‍ക്ക് എന്നപേരില്‍ ഒബാമക്ക് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം നല്‍കിയത് ഒട്ടേറെ പരിഹസിക്കപ്പെട്ടിരുന്നു. ഇക്കൊല്ലം സമാധാനത്തിനുള്ള സമ്മാനം ലഭിച്ചത് ഇതിനകം ലോകപ്രശസ്തയായ മലാല യൂസുഫ്സായ് എന്ന പാകിസ്താന്‍ വിദ്യാര്‍ഥിനിക്കും ഇന്ത്യയില്‍പോലും അധികം അറിയപ്പെടാത്ത, ബാലവേലയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൈലാശ് സത്യാര്‍ഥിക്കുമാണ്.
കൈലാശ് സത്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്ക് നേരത്തേ അറിയാം. ഇന്ത്യയിലെ ടൂറിസം/സേവന മേഖലയിലെ ബാലവേലയെക്കുറിച്ച് ചില ചെറിയ ലേഖനങ്ങള്‍ തയാറാക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ തന്നെ അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ഇടയായി. എന്‍െറ സുഹൃത്ത് ഗായത്രി വാസുദേവനുമായി ചേര്‍ന്നെഴുതിയ ആ ലേഖനങ്ങള്‍ പാകിസ്താനില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന  സൗത് ഏഷ്യാ ജേണലിലും ഹോദ്ദേര്‍ എജുക്കേഷന്‍ (ലണ്ടന്‍) പ്രസിദ്ധീകരിച്ച The companion to development studies എന്ന പുസ്തകത്തിലുമാണ് വന്നത്.
അദ്ദേഹത്തിന്‍െറ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എനിക്ക് ആദരവാണുള്ളത്. അദ്ദേഹത്തിനെതിരെയുള്ള ശക്തമായ ആരോപണങ്ങളെക്കുറിച്ചും അറിയാം. ഈ അടുത്തകാലത്തും ഞാന്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ഒരു സെമിനാറില്‍ അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ആര്‍ക്കാണ് നൊബേല്‍സമ്മാനം നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നത് അത് നല്‍കുന്നവരാണ്. കൊടുക്കുന്നെങ്കില്‍ സത്യാര്‍ഥിക്ക് മുമ്പ് ഈ സമ്മാനം ലഭിക്കേണ്ടവരായി  ഇറോം ശര്‍മിളയും മേധ പട്കറും അരുണ റോയിയും ഉള്‍പ്പെടെ നിരവധിപേര്‍ ഇന്ത്യയിലുണ്ട് എന്നു പറയുന്നവരുണ്ട്. എന്നാല്‍, അവരെ പരിഗണിക്കാതെ സത്യാര്‍ഥി എന്തുകൊണ്ട് ഈ വര്‍ഷം തെരഞ്ഞെടുക്കപ്പെട്ടു എന്നതിലാണ് നൊബേല്‍സമ്മാന കമ്മിറ്റിയുടെ കുശാഗ്രമായ രാഷ്ട്രീയബുദ്ധി ദര്‍ശിക്കാന്‍ കഴിയുന്നത്.
മലാലക്ക് നൊബേല്‍സമ്മാനം നല്‍കുക എന്നത് യൂറോ അമേരിക്കന്‍ അച്ചുതണ്ടിന്‍െറ രാഷ്ട്രീയമായ ഒരാവശ്യമായിരുന്നു. ആ വിദ്യാര്‍ഥിനിയെ ഇസ്ലാംവിരുദ്ധ രാഷ്ട്രീയത്തിന്‍െറ വലിയൊരു പ്രതീകമാക്കി വളര്‍ത്തുന്നതിനുള്ള ശ്രമം വിജയമായിരുന്നു. ആ കുട്ടി ആക്രമിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും നമുക്ക് അറിയാവുന്നതാണ്. തികച്ചും അപലപനീയമായ ആക്രമണമായിരുന്നു അത്. അതിനെ സമര്‍ഥമായി ഉപയോഗിച്ചു എന്നത് രാഷ്ട്രീയമായമിടുക്കാണ്. ഇപ്പോഴും ഈ പുരസ്കാരദാനത്തിലൂടെ ആ രാഷ്ട്രീയം കൂടുതല്‍ വിജയം കണ്ടത്തെിയിരിക്കുന്നു. ഇതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ മലാലക്ക് നല്‍കിയത് ശരിയോ തെറ്റോ എന്നൊക്കെയുള്ള ചര്‍ച്ചകളില്‍ എനിക്ക് ഒരു കൗതുകവും തോന്നുന്നുമില്ല.
എന്നാല്‍, വളരെ തുറന്നരീതിയില്‍ മലാലക്ക് മാത്രമായി ഈ സമ്മാനം നല്‍കാനുള്ള ചങ്കുറപ്പ് നൊബേല്‍പുരസ്കാര സമിതിക്കുണ്ടായില്ല എന്നതാണ് താരതമ്യേന അപ്രസക്തനായ സത്യാര്‍ഥിയെ ഇതിലേക്കു കൂട്ടിക്കൊണ്ടുവരാന്‍ സമിതിയെ പ്രേരിപ്പിച്ചത് എന്ന ഞാന്‍ കരുതുന്നു. കുട്ടികളുടെ പ്രശ്നത്തിന് മുന്‍ഗണന നല്‍കുന്നതാണ് ഈ സമ്മാനം എന്ന് ധാരണയുണ്ടാക്കാന്‍ സമിതി കണ്ടത്തെിയ ഒരു കുറുക്കുവഴിയാണ് സത്യാര്‍ഥിയുടെ തെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. മലാലക്ക് പുരസ്കാരം നല്‍കുന്നതിലെ യഥാര്‍ഥ രാഷ്ട്രീയം ചര്‍ച്ചയുടെ കേന്ദ്രബിന്ദുവാകുന്നത് തടയാന്‍ ഇതിലൂടെ കഴിയും എന്ന് സമിതി മനസ്സിലാക്കി എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്. ഇതോടെ നൊബേല്‍സമ്മാന സമിതിയുടെ ‘ഉദ്ദേശ്യശുദ്ധി’ ചോദ്യംചെയ്യുക എന്നത് ദുഷ്കരമാക്കാം എന്ന് അവര്‍ക്ക് തിരിച്ചറിവുണ്ടായിരുന്നു. കുട്ടിയായ മലാലയുടെ വിദ്യാഭ്യാസ സംബന്ധിയായ പ്രവര്‍ത്തനങ്ങളെയും സത്യാര്‍ഥിയുടെ ബാലവേലയുടെ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും കൂട്ടിയിണക്കാം എന്ന് കണ്ടത്തെിയത് കേവലം ചെറിയ ബുദ്ധിയല്ല. പാകിസ്താന്‍കാരിയായ ‘മുസ്ലി’മിനും ഇന്ത്യക്കാരനായ ‘ഹിന്ദു’വിനുമാണ് പുരസ്കാരം എന്ന് ലജ്ജാരഹിതമായി വിളിച്ചുപറഞ്ഞ് പുരസ്കാരസമിതി പുറത്തെടുത്തത് തങ്ങളുടെ ഏറ്റവും കുടിലമായ രാഷ്ട്രീയതന്ത്രം തന്നെയാണ്.
സ്വാത് പ്രവിശ്യയില്‍ വലിയൊരു സ്കൂള്‍ ശൃംഖല തന്നെ നടത്തുന്നുണ്ട് മലാലയുടെ കുടുംബം. മലാലയുടെ പേരിലുള്ള ആദ്യത്തെ ബ്ളോഗ് പോസ്റ്റ് ബി.ബി.സിയിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരു 11 വയസ്സുകാരിക്ക് ബി.ബി.സിയുടെ വെബ്താളുകള്‍ തുറന്നുകിട്ടുന്നത് യാദൃച്ഛികമാവില്ലല്ളോ. സ്കൂള്‍ ഉടമസ്ഥനായ മലാലയുടെ പിതാവുമായി സൗഹൃദം സ്ഥാപിച്ച് അദ്ദേഹത്തിന്‍െറ സമ്മതത്തോടെ തന്‍െറ ഭാര്യയുടെ ഫോണ്‍ ഉപയോഗിച്ച് താന്‍ അത് കേട്ടെഴുതിയതാണ് എന്ന് ബി.ബി.സി ലേഖകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താലിബാന്‍ ആ മേഖലയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയുന്നതുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. തുടര്‍ന്ന്  ന്യൂയോര്‍ക് ടൈംസ് മലാലയെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി നിര്‍മിച്ചു. പെട്ടെന്ന് മലാല യൂറോ-അമേരിക്കന്‍ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. ആശയപരമായ ഈ മുന്‍കൈകളില്‍ അസഹിഷ്ണുത പൂണ്ടുതന്നെയാണ് അവളെ എതിരാളികള്‍ ആക്രമിച്ചത്. സ്കൂള്‍ശൃംഖലയുള്ള കുടുംബവും വിദ്യാഭ്യാസവിരുദ്ധതയും തീവ്രമതസങ്കുചിതത്വവും കാട്ടുന്ന താലിബാനും പാശ്ചാത്യരുടെ ഇസ്ലാംവിരുദ്ധ പ്രത്യയശാസ്ത്രതാല്‍പര്യങ്ങളും ഈ കഥയുടെ ഇതിവൃത്തത്തിലുണ്ട്.
വെടിയേറ്റ് മൃതപ്രായയായ ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നത് ഇന്ന് ലോകം മുഴുവന്‍ അറിയുന്ന കഥയാണ്. ഒരു കുട്ടിയും തോക്കിന് ഇരയാവാത്ത ലോകമാണ് നമുക്കുവേണ്ടത്. ആ കുട്ടി സഹിച്ച യാതനകള്‍ മറ്റൊരു കുട്ടിക്കും ഉണ്ടാകരുത്. പക്ഷേ, മലാലക്ക് ലഭിച്ച നൊബേല്‍ സമ്മാനത്തിന്‍െറ രാഷ്ട്രീയം അതുകൊണ്ട് രാഷ്ട്രീയമല്ലാതാവുന്നില്ല. സത്യാര്‍ഥിയെ കവചമാക്കി അത് മറയ്ക്കാനുമാവില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഇത$പര്യന്തമുള്ള എല്ലാ ഓര്‍മകളും ധാരണകളും ഉപേക്ഷിച്ച് മലാലക്ക് നല്‍കിയ സമ്മാനത്തിന് മുന്നില്‍ കുമ്പിടാന്‍ പക്ഷേ, ആരും ആരെയും നിര്‍ബന്ധിക്കരുത്. ഇതിന്‍െറയെല്ലാം ഗുണപാഠമായി യുദ്ധത്തില്‍ പാടില്ലാത്തതുപോലെ ആശയസമരത്തിലും കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലാത്തതല്ളേയെന്ന വലിയ ചോദ്യം എവിടെയോ കുരുങ്ങിക്കിടക്കുന്നുമുണ്ട്.

തരൂര്‍ വിവാദം: എ.ഐ.സി.സി തീരുമാനം സംസ്ഥാന നേതൃത്വത്തിന്‍െറ ഉറച്ച നിലപാടിനുള്ള അംഗീകാരം

Posted: 13 Oct 2014 12:29 PM PDT

Image: 

തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടിയെടുത്ത എ.ഐ.സി.സി തീരുമാനം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍െറ ഉറച്ചനിലപാടിന് ലഭിച്ച അംഗീകാരം. പാര്‍ട്ടി വക്താവ് പദവിയില്‍ നിന്നെങ്കിലും തരൂരിനെ ഒഴിവാക്കി സംസ്ഥാനത്ത് പാര്‍ട്ടിയുടെ മുഖംരക്ഷിക്കണമെന്ന നേതാക്കളുടെ ഗ്രൂപ്പുകള്‍ക്കതീതമായ നിലപാടാണ് ഹൈകമാന്‍ഡും അംഗീകരിച്ചത്.
പാര്‍ട്ടിവളര്‍ത്താന്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വം കഠിനാധ്വാനം നടത്തുന്നതിനിടെ തുടര്‍ച്ചയായി മോദിസ്തുതി നടത്തി തലവേദനയുണ്ടാക്കുന്ന തരൂരിനെതിരെ നടപടിയെടുത്ത് പാര്‍ട്ടിയുടെ മുഖംരക്ഷിക്കണമെന്ന ആവശ്യം യാഥാര്‍ഥ്യമായതോടെ സംസ്ഥാന നേതൃത്വം ആശ്വാസത്തിലാണ്. അതിനാല്‍തന്നെ എ.ഐ.സി.സിയുടെ തീരുമാനം നേതാക്കള്‍ സ്വാഗതംചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവര്‍ തരൂര്‍ വിഷയത്തില്‍ ഒരേനിലപാടാണ് സ്വീകരിച്ചത്. അടുത്തിടെ ഇപ്പോള്‍ മാത്രമാണ് ഏതെങ്കിലും ഒരുവിഷയത്തില്‍ മൂവരും ഒരേനിലപാട് കൈക്കൊള്ളുന്നത്.  അതിനാല്‍തന്നെ കേന്ദ്രത്തില്‍ തരൂരിനെ പിന്തുണക്കാന്‍ പ്രബലര്‍ ഉണ്ടായിരുന്നിട്ടും സംസ്ഥാന കോണ്‍ഗ്രസിലെ ഒറ്റക്കെട്ടായ ഈ നിലപാട് കാരണം പുറംതിരിഞ്ഞുനില്‍ക്കാന്‍ ഹൈകമാന്‍ഡിനും കഴിയാതെവന്നു.
നടപടി വേണമെന്ന ആവശ്യത്തെ എതിര്‍ക്കാന്‍ കേരളത്തില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. ഹൈകമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിച്ച നല്ലപങ്ക് അനുഭാവികളെയും തൃപ്തിപ്പെടുത്തും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ പാര്‍ട്ടിയുടെ പ്രധാനവോട്ട്ബാങ്കില്‍ ചോര്‍ച്ച ഉണ്ടായിട്ടും ബി.ജെ.പിയുമായുള്ള ഇഞ്ചോടിഞ്ച് മത്സരത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായത് ന്യൂനപക്ഷവോട്ടര്‍മാരില്‍ നിന്ന് ലഭിച്ച പിന്തുണ വഴിയായിരുന്നു. മോദിയോടും ബി.ജെ.പിയോടും ഉള്ള അവരുടെ എതിര്‍പ്പാണ് തരൂരിന് അനുകൂലമായത്.
മോദിയെ എതിര്‍ക്കുന്നവരുടെ സഹായത്താല്‍ ജയിച്ച തരൂര്‍ പെട്ടെന്ന് മോദിയെ സ്തുതിച്ചുതുടങ്ങിയത് പലസംശയങ്ങള്‍ക്കും ഇടയാക്കി. അദ്ദേഹം ബി.ജെ.പിയിലേക്ക് മാറുന്നുവെന്നുവരെ കിംവദന്തികള്‍ ഉയര്‍ന്നു. അത്തരം പ്രചാരണങ്ങള്‍ക്കെതിരെ തരൂര്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും മോദിക്ക് അനുകൂലമായി നടത്തിയ പുകഴ്ത്തലുകള്‍ പിന്‍വലിച്ചിട്ടില്ല. മാത്രമല്ല, അച്ചടക്കനടപടി വേണമെന്ന കെ.പി.സി.സിയുടെ ആവശ്യത്തെ പരിഹസിക്കുകയും ചെയ്തു. തന്‍െറ വാക്കുകള്‍ പൂര്‍ണഅര്‍ഥത്തില്‍ വായിച്ച് മനസ്സിലാക്കാനായിരുന്നു പരിഹാസ വാക്കുകള്‍. ഇതെല്ലാം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ രോഷംകൊള്ളിച്ചു. എങ്കിലും അച്ചടക്കനടപടി ആവശ്യപ്പെട്ട് ഹൈകമാന്‍ഡിന് കത്ത് നല്‍കിയശേഷം നേതാക്കള്‍ പരസ്യപ്രതികരണത്തിന് തയാറായില്ല.
ഹൈകമാന്‍ഡിന് കെ.പി.സി.സി അയച്ച കത്തില്‍ തരൂരിനെതിരെ എന്തുനടപടിയാണ് വേണ്ടതെന്ന് പറഞ്ഞിരുന്നില്ളെങ്കിലും പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് മാറ്റണമെന്നുതന്നെയായിരുന്നു മിനിമം ആഗ്രഹം. തരൂരിനെതിരായ അച്ചടക്കനടപടിയെപ്പറ്റി വിശദീകരിക്കുന്ന എ.ഐ.സി.സിയുടെ പത്രക്കുറിപ്പില്‍ കെ.പി.സി.സിയുടെ ആവശ്യം അംഗീകരിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയവുമായി സജീവമായി മുന്നോട്ടുപോകാന്‍ തരൂര്‍ ആഗ്രഹിക്കുന്നെങ്കില്‍ നിലപാട് തിരുത്തി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി സമവായത്തിലെത്തേണ്ടിവരും. ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട് തരൂരിനെ ചുറ്റിപ്പറ്റി വീണ്ടും വിവാദം ഉയര്‍ന്ന ഘട്ടത്തിലാണ് മറ്റൊരുവിഷയത്തിലാണെങ്കിലും അദ്ദേഹത്തിനെതിരെ നടപടിക്ക് കോണ്‍ഗ്രസ് നേതൃത്വം തയാറായതെന്നതും ശ്രദ്ധേയമാണ്.
ഈ ഘട്ടത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണ കൂടി ലഭിക്കുന്നില്ളെങ്കില്‍ അദ്ദേഹത്തിന് വിയര്‍ക്കേണ്ടിവരും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP