സ്വാഗതം
WELCOME

News Update..

Tuesday, September 30, 2014

ആരോഗ്യവകുപ്പിന്‍െറ ബോര്‍ഡ് പ്രഹസനം; കല്ലറ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മാലിന്യക്കൂമ്പാരം Madhyamam News Feeds

ആരോഗ്യവകുപ്പിന്‍െറ ബോര്‍ഡ് പ്രഹസനം; കല്ലറ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മാലിന്യക്കൂമ്പാരം Madhyamam News Feeds

Link to

ആരോഗ്യവകുപ്പിന്‍െറ ബോര്‍ഡ് പ്രഹസനം; കല്ലറ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മാലിന്യക്കൂമ്പാരം

Posted: 30 Sep 2014 12:30 AM PDT

കിളിമാനൂര്‍: കൊതുകുകള്‍ പെരുകുന്ന സാഹചര്യമുണ്ടാക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും ഇത്തരം സാഹചര്യം ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും കാണിച്ച് ആരോഗ്യവകുപ്പ് കല്ലറ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡ് പ്രഹസനമെന്ന് ആക്ഷേപം.
അധികൃതരുടെ കണ്‍മുന്നില്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡും പരിസരവും മാലിന്യക്കൂമ്പാരത്താല്‍ ദുര്‍ഗന്ധപൂരിതമായിട്ടും നടപടിയില്ളെന്ന് നാട്ടുകാര്‍.
വായും മൂക്കും പൊത്തിയല്ലാതെ ബസ്സ്റ്റാന്‍ഡിനകത്തോ ബസിലോ കയറാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ടൗണിലെ കച്ചവടസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മത്സ്യമാര്‍ക്കറ്റിലെയും മാലിന്യം സ്റ്റാന്‍ഡിലാണ് നിക്ഷേപിക്കുന്നത്.
ഇതോടെ സ്റ്റാന്‍ഡിലെ വെയ്റ്റിങ് ഷെഡില്‍ താവളമടിക്കുന്ന തെരുവുനായകള്‍ സ്കൂള്‍ വിദ്യാര്‍ഥികളെയും സ്ത്രീകളെയുമടക്കം ആക്രമിക്കുന്നതും പതിവായിട്ടുണ്ട്. മഴ ശക്തമായതോടെ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറിത്തുടങ്ങി. മാര്‍ക്കറ്റിന്‍െറ പല ഭാഗങ്ങളിലായി കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ഈച്ചയും കൊതുകും പെറ്റുപെരുകുകയാണ്. ഇവിടെ സ്ഥിരം യാത്രക്കാരില്‍ പലര്‍ക്കും ഇതിനകം ദേഹത്ത് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതായും പറയപ്പെടുന്നു.
അതേസമയം, സ്റ്റാന്‍ഡില്‍നിന്ന് 50 മീറ്റില്‍ താഴെ മാറി സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ആരോഗ്യ വകുപ്പ് ഒരു വലിയ ഫ്ളക്സ് ബോര്‍ഡ് കൊതുകുകളുടെ ചിത്രംസഹിതം സ്ഥാപിച്ചിട്ടുണ്ട്.
കൊതുക് പെരുകാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും കൊതുകുകടിമൂലം മരണംവരെ സംഭവിക്കാവുന്ന സാഹചര്യം ഉണ്ടാകുമെന്നും ഇത്തരം അവസ്ഥ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണമെന്നും കാണിച്ച് ഫോണ്‍ നമ്പര്‍ സഹിതമാണ് ബോര്‍ഡ്.
പഞ്ചായത്ത് ബസ്സ്റ്റാന്‍ഡിലെ അവസ്ഥ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പറഞ്ഞെങ്കിലും അവര്‍ മുഖവിലക്കെടുത്തില്ളെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
മാത്രമല്ല, പരാതി ടെലിഫോണില്‍ അറിയിച്ചാല്‍ പോരെന്നും നേരിട്ട് എഴുതി നല്‍കണമെന്നുമാണ് ഇവര്‍ പറയുന്നതത്രെ.
മാലിന്യസംസ്കരണത്തിന് പഞ്ചായത്ത് ഒരു നടപടിയും സ്വീകരിക്കുന്നില്ളെന്നും വേനല്‍ക്കാലത്ത് പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യം സ്റ്റാന്‍ഡിനുള്ളില്‍തന്നെ കൂട്ടിയിട്ട് കത്തിക്കുന്നതായും പരാതിയുണ്ട്.
ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്നാണ് കല്ലറ ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യം കത്തിക്കുന്നത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രൂക്ഷമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അടിയന്തരമായി മാലിന്യം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം പത്തനംതിട്ടയില്‍ തുറന്നു

Posted: 30 Sep 2014 12:23 AM PDT

പത്തനംതിട്ട: പി.എസ്.സിക്ക് സ്വന്തമായി സ്ഥലം ലഭ്യമാക്കാനും കെട്ടിടം നിര്‍മിക്കാനും നടപടി വേഗമാക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. സംസ്ഥാനത്തെ പി.എസ്.സിയുടെ രണ്ടാമത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപി.എസ്.സി ഓഫിസിന് സ്വന്തമായി കെട്ടിടം ആവശ്യമാണ്. എത്രയും വേഗം സ്ഥലം കണ്ടത്തൊനുള്ള പ്രയത്നം ഉണ്ടാകും. പത്തനംതിട്ടയില്‍ സ്ഥലം ലഭിച്ചാല്‍ കെട്ടിടം പണിക്ക് ഫണ്ട് പി.എസ്.സി ഉടന്‍ അനുവദിക്കണമെന്ന് ചെയര്‍മാനോട് മന്ത്രി നിര്‍ദേശിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ പരീക്ഷക്ക് അവസരം ഒരുക്കിയിരിക്കുന്നത് പി.എസ്.സിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്. പി.എസ്.സി പരീക്ഷ എഴുതി മാസങ്ങളോളം കാത്തിരിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.
പി.എസ്.സിക്ക് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിടം പണിയുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയില്‍ സ്വന്തമായി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം സ്ഥാപിച്ചുപ്രവര്‍ത്തിക്കുന്ന ഏക പബ്ളിക് സര്‍വീസ് കമീഷന്‍ കേരളത്തിലാണ്. മറ്റെല്ലായിടത്തും സ്വകാര്യമേഖലക്ക് കരാര്‍ കൊടുക്കുകയാണ്. 2100 അപേക്ഷകള്‍ വരെയുള്ളവക്ക് ഓണ്‍ലൈന്‍ പരീക്ഷയാണ് ഇനി നടത്തുന്നത്. സ്പെഷല്‍ കാന്‍ഡിഡേറ്റിനാണ് കൂടുതല്‍ പ്രയോജനം ലഭിക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാല്‍ മൂന്നുമാസത്തിനകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. പരീക്ഷ അസാധുവായി പോകാതിരിക്കുന്ന വിധത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഒരുകാരണവശാലും പരീക്ഷ റദ്ദാകില്ല. മറ്റു ഒ.എം.ആര്‍ പരീക്ഷകളില്‍ രജിസ്റ്റര്‍ നമ്പറുകളും മറ്റും രേഖപ്പെടുത്താത്തതുമൂലം അസാധുവാകുന്നുണ്ട്. മൗസ് ക്ളിക് ചെയ്യാന്‍ പഠിച്ചാല്‍ എഴുതാന്‍ പ്രയാസമുള്ളവര്‍ക്കുപോലും വായിക്കാന്‍ അറിയാമെങ്കില്‍ പരീക്ഷ എളുപ്പത്തില്‍ എഴുതാന്‍ കഴിയുമെന്ന് കമീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാനത്തെ മൂന്നാമത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം നവംബറില്‍ എറണാകുളത്ത് ആരംഭിക്കും. നാലാമത്തേത് കാസര്‍കോടും അഞ്ചാമത്തേത് കോഴിക്കോടും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പി.എസ്.സി ഓഫിസിന് ആവശ്യമായ സ്ഥലം മൂന്നുമാസത്തിനുള്ളില്‍ കണ്ടത്തെിനല്‍കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ ഉറപ്പുനല്‍കി. ചടങ്ങില്‍ രാജു എബ്രഹാം എം.എല്‍.എ, പി.എസ്.സി അംഗം ഡോ.എന്‍.സെല്‍വരാജ്, സെക്രട്ടറി പി.സി. ബിനോയ്, ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം നോഡല്‍ ഓഫിസര്‍ കെ. സുരേഷ്കുമാര്‍, ജില്ലാ പി.എസ്.എസി ഓഫിസര്‍ കെ.എം. ഇടിക്കുള, എ.എസ്. ഷാനവാസ്, പി.സി.തോമസ് എന്നിവര്‍ സംസാരിച്ചു.
ഇന്ത്യയിലെ രണ്ടാമത്തെ ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രമാണ് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫിസില്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 100 ഉദ്യോഗാര്‍ഥികള്‍ക്ക് എഴുതാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ പരീക്ഷാകേന്ദ്രം കെല്‍, കെല്‍ട്രോണ്‍, ബി.എസ്.എന്‍.എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. 104 കമ്പ്യൂട്ടറുകളാണ് പരീക്ഷാകേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത്.

നൂറില്‍ നൂറിന് മാധ്യമത്തിന്‍െറ ആദരം

Posted: 30 Sep 2014 12:18 AM PDT

കോട്ടയം: അച്ചടക്കവും കാര്യശേഷിയും കഠിനാധ്വാനവും കൈമുതലായ പുതുതലമുറയെ സൃഷ്ടിക്കാനായാല്‍ രാജ്യത്തിന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരത്തിലൊരു തലമുറയെ സൃഷ്ടിക്കാന്‍ 'വെളിച്ചം' പതിപ്പുകളിലൂടെയുള്ള മാധ്യമത്തിന്‍െറ ശ്രമം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ നൂറുമേനി നേടിയ വിദ്യാര്‍ഥികള്‍ക്ക് 'മാധ്യമം' ഏര്‍പ്പെടുത്തിയ വെളിച്ചം എക്സലന്‍സ് അവാര്‍ഡ് വിതരണം കോട്ടയം എം.ഡി സെമിനാരി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതിനൊപ്പം അവര്‍ക്ക് പ്രോല്‍സാഹനവും നല്‍കാനുള്ള മാധ്യമത്തിന്‍െറ തീരുമാനം യുവതലമുറക്ക് ഗുണകരമാകും. മാധ്യമരംഗത്ത് പുതുമസൃഷ്ടിക്കുന്ന മാധ്യമത്തിന്‍െറ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള വെളിച്ചം പദ്ധതി മറ്റൊരുപുതുമയാണ്. മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള മാധ്യമത്തിന്‍െറ എക്സലന്‍സ് അവാര്‍ഡ് അര്‍ഹതക്ക ്കിട്ടിയ അംഗീകാരമാണ് . ഇത്തരം പ്രോല്‍സാഹനങ്ങള്‍ കൂടുതല്‍ ഉയരങ്ങളിലത്തൊനുള്ള പ്രചോദനമായി മാറണം. നിരവധി അവസരങ്ങള്‍ ഇനിയും വരും. അവയെ പ്രയോജനപ്പെടുത്തി കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ അവാര്‍ഡുജേതാക്കള്‍ പരിശ്രമിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഐഡിയല്‍ പബ്ളിക്കേഷന്‍സ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. നാടിന്‍െറ നന്മയെ കാക്കുന്ന ദൗത്യം വിദ്യാര്‍ഥിസമൂഹം ഏറ്റെടുക്കണമെന്നും ഇതിനായി സമര്‍പ്പണ സന്നദ്ധത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ നന്മയുടെ വെളിച്ചത്തിലേക്ക് വഴികാട്ടാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് വെളിച്ചം. പഠനസഹായി എന്നതിനപ്പുറം വിദ്യാര്‍ഥികളുടെ പുതിയ ആശയങ്ങളെ വളവും വെള്ളവും ചേര്‍ത്ത് പരിപോഷിപ്പിക്കാനും മാധ്യമം ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാര്‍ഥിസമൂഹം നന്മയെക്കുറിച്ച് ചിന്തിച്ചാല്‍ ഭാവി ലോകവും നന്മയുടേതാവും. നാടിന്‍െറ നന്മയെ ഏറ്റെടുക്കാനുള്ള ഇച്ഛാശക്തി വിദ്യാര്‍ഥികള്‍ കാട്ടണം. തീരുമാനങ്ങള്‍ ഏടുക്കുന്ന തലങ്ങളിലേക്ക് ഉയരുമ്പോള്‍ നന്മയുടെ വെളിച്ചം ഉണ്ടാവണം . ആ തലത്തിലേക്ക ്വിദ്യാര്‍ഥി സമൂഹത്തെ നയിക്കാനാണ് വെളിച്ചം പദ്ധതിയിലൂടെ മാധ്യമം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അറിവ് നന്മക്കുവേണ്ടി ഉപയോഗിക്കുന്നതിനൊപ്പം ദുര്‍വിനിയോഗവും ചെയ്യാനാകുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗതാഗത-വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വഴിതെറ്റിപ്പോകാതിരിക്കാനുള്ള അറിവുകള്‍ പകരുന്നതിനൊപ്പം നാടിന്‍െറ നന്മക്കായി നിലകൊള്ളാനുള്ള മാര്‍ഗവും തെളിയിക്കാന്‍ 'വെളിച്ച'ത്തിന് കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഊര്‍ജസ്വലമായ പുതുതലമുറയെ വാര്‍ത്തെടുക്കാനായാല്‍ രാജ്യത്തിന് ആരുടെ മുന്നിലും തലകുനിക്കേണ്ടി വരില്ളെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതാണ് ലോകനിലവാരമുള്ള സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ കേരളം ഇടംപിടിക്കാത്തതിന് കാരണമെന്ന് ആശംസാപ്രസംഗം നടത്തിയ ജോസ് കെ.മാണി എം.പി പറഞ്ഞു. പുസ്തകങ്ങള്‍ക്കപ്പുറം പുതിയ ആശയങ്ങള്‍ നാടിന് നല്‍കുന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ ചിന്തിക്കണം. സാധാരണ സ്കൂളുകളിലും കോളജുകളിലും ഇത്തരം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ഇന്‍ക്യുബേഷന്‍ സെന്‍ററുകള്‍ ആരംഭിക്കണമെന്നും എം.പി പറഞ്ഞു. നഗരസഭാചെയര്‍മാന്‍ എം.പി. സന്തോഷ്കുമാര്‍, എം.ഡി സെമിനാരി എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ റെജി എബ്രഹാം, ഹെഡ്മാസ്റ്റര്‍ കെ. ഫിലിപ്പ് വര്‍ഗീസ്, മാധ്യമം കോട്ടയം ന്യൂസ് എഡിറ്റര്‍ സി.എ.എം. കരീം എന്നിവര്‍ സംസാരിച്ചു.
മാധ്യമം അസി.എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ. നൗഷാദ് സ്വാഗതവും പി.ആര്‍ മാനേജര്‍ കെ.ടി.ഷൗക്കത്തലി നന്ദിയും പറഞ്ഞു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ 44 വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ 84 കുട്ടികള്‍ക്കാണ് അവാര്‍ഡ്. മലബാര്‍ മേഖലയിലെ കുട്ടികള്‍ക്കുള്ള അവാര്‍ഡ് 17ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് വിതരണം ചെയ്യും.

തൊടുപുഴയില്‍ ഇനി ഫ്ളക്സ് വേണ്ട

Posted: 30 Sep 2014 12:15 AM PDT

തൊടുപുഴ: നഗരം ഫ്ളക്സ് മുക്തമാക്കാന്‍ നഗരസഭ. ഒക്ടോബര്‍ രണ്ടിനുമുമ്പ് പ്രധാന ജങ്ഷനുകളിലെയും പാതയോരങ്ങളിലെയും ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കാനും നഗരസഭയുടെ നേതൃത്വത്തില്‍ വാര്‍ഡുകളില്‍നിന്ന് പ്ളാസ്റ്റിക് മാലിന്യശേഖരണം ആരംഭിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
മുനിസിപ്പല്‍ പാര്‍ക്ക്, മുനിസിപ്പല്‍ മൈതാനം, ട്രാഫിക് ഐലന്‍ഡ് എന്നിവിടങ്ങളിലെ മുഴുവന്‍ ഫ്ളക്സും നീക്കണമെന്നും ഇല്ളെങ്കില്‍ നഗരസഭ മുന്‍കൈയെടുത്ത് നീക്കുമെന്നും ചെലവ് ബോര്‍ഡുകള്‍ സ്ഥാപിച്ചവരില്‍നിന്ന് ഈടാക്കുമെന്നും ചെയര്‍മാന്‍ എ.എം. ഹാരിദ് അറിയിച്ചു.എന്നാല്‍, രാഷ്ട്രീയസംഘടനാ സ്വാതന്ത്ര്യമുള്ളിടത്ത് ഈ തീരുമാനം നടപ്പാക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും ഭരണകക്ഷിയിലെതന്നെ ചിലരാകും തീരുമാനം ലംഘിച്ച് ആദ്യം ബോര്‍ഡ് സ്ഥാപിക്കുകയെന്നും ബി.ജെ.പി കൗണ്‍സില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി. മുമ്പും സമാന തീരുമാനം എടുത്തെങ്കിലും നടപ്പായില്ളെന്ന് പ്രതിപക്ഷനേതാവ് ആര്‍. ഹരി കുറ്റപ്പെടുത്തി. ഫ്ളക്സ് ബോര്‍ഡ് നിരോധത്തെക്കുറിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, മത-സമുദായ സംഘടനകള്‍ എന്നിവക്ക് അറിയിപ്പ് നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
നഗരത്തിലെ വിവിധ റെസിഡന്‍റ്സ്, മര്‍ച്ചന്‍റ്സ് അസോസിയേഷനുകളുടെയും സാമൂഹിക സംഘടനകളുടെയും സ്കൂള്‍ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാകും ഒക്ടോബര്‍ രണ്ടുമുതല്‍ പ്ളാസ്റ്റിക് ശേഖരിക്കുക. നഗരസഭയുടെ മാലിന്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമാണ് പരിപാടി. മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും.
പ്ളാസ്റ്റിക് ശേഖരണത്തിന് അതത് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കും. നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ വൃത്തിയാക്കിയ പ്ളാസ്റ്റിക് മാലിന്യമാണ് ശേഖരിക്കുന്നത്. ജനങ്ങള്‍ ശേഖരിക്കുന്ന പ്ളാസ്റ്റിക് മാസത്തിലൊരിക്കല്‍ നഗരസഭ ഏറ്റെടുക്കും. മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന റെസിഡന്‍റ്സ് അസോസിയേഷനുകള്‍ക്ക് അവാര്‍ഡ് നല്‍കും. നഗരസഭയുടെ വാഹനം ഇവ ശേഖരിച്ച് ഒരു പോയന്‍റില്‍ എത്തിക്കും. പദ്ധതിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ 3000 രൂപ നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
കൂടാതെ, ഗാന്ധിജയന്തി ദിനത്തില്‍ നഗരസഭയിലെ എല്ലാവാര്‍ഡിലും പ്ളാസ്റ്റിക് നിര്‍മാര്‍ജനം നടപ്പാക്കാന്‍ വാര്‍ഡ് ഒന്നിന് 1000 രൂപ വീതം തനതുഫണ്ടില്‍നിന്ന് ചെലവഴിക്കാന്‍ തീരുമാനമായി.
നഗരസഭയില്‍ മലിനജല മാനേജ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുന്ന കാര്യം ചര്‍ച്ചക്കെടുത്തെങ്കിലും പ്ളാന്‍റിന് 50 സെന്‍റ് സ്ഥലം വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ കൗണ്‍സിലില്‍ അറിയിച്ചു. സ്ഥല ലഭ്യത പരിശോധിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഉന്തുവണ്ടി വ്യാപാരത്തിനും റോഡരികിലെ അനധികൃത പച്ചക്കറി വ്യാപാരത്തിനുമെതിരെ നടപടിയെടുക്കണമെന്ന് കൗണ്‍സിലര്‍ ടി.ജെ. ജോസഫ് ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരത്തില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്കാരത്തെക്കുറിച്ച് കൗണ്‍സില്‍ ചര്‍ച്ചചെയ്യാത്തത് ശരിയല്ളെന്ന് കൗണ്‍സിലര്‍ ആര്‍. ഹരി ചൂണ്ടിക്കാട്ടി. ഏഴുവര്‍ഷമായി ട്രാഫിക് ഉപദേശകസമിതി നിലവിലില്ളെന്നും ഈ അവസരത്തില്‍ ചേര്‍ന്ന യോഗം മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
ആശ്രയ പദ്ധതിയുടെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ളെന്ന് കൗണ്‍സിലര്‍ ടി.എസ്. രാജന്‍ കുറ്റപ്പെടുത്തി. പദ്ധതി അവതാളത്തിലായതായി പ്രതിപക്ഷാംഗങ്ങളും ആരോപിച്ചു. എന്നാല്‍, സര്‍ക്കാര്‍ഫണ്ട് ലഭിക്കാത്തതാണ് കാരണമെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന കൗണ്‍സിലര്‍ നൈറ്റ്സി കുര്യാക്കോസ് പറഞ്ഞു.
നഗരത്തിലെ ആധുനിക ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ ഫീസ് വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണനക്കത്തെിയെങ്കിലും ചര്‍ച്ച ചെയ്യുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. ശ്മശാനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 2,31,000 രൂപ വരവും 2,43,425 രൂപ ചെലവുമാണ് ഉണ്ടായത്. ഇതുവരെ നഗരത്തില്‍നിന്ന് 27 ഉം പുറത്തുനിന്ന് 39ഉം മൃതദേഹങ്ങള്‍ ദഹിപ്പിച്ചിട്ടുണ്ട്.
എല്‍.പി.ജി, ഡീസല്‍ എന്നിവയുടെ ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഫീസ് ഉയര്‍ത്തണമെന്ന ആവശ്യം.
നഗരത്തിലെ വിവിധ റോഡുകളുടെ കോണ്‍ക്രീറ്റിങ് സംബന്ധിച്ച വിഷയവും കൗണ്‍സിലിന്‍െറ പരിഗണനക്കത്തെി.

യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം; സ്കൂള്‍ അടച്ചുപട്ടാന്‍ ഉത്തരവ്

Posted: 30 Sep 2014 12:10 AM PDT

Image: 
Subtitle: 
സ്കൂള്‍ പ്രിന്‍സിപ്പലിന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ക്ളാസില്‍ സംസാരിച്ചുവെന്ന കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളാണ് അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്. സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കടുത്ത നിയമലംഘനമാണ് നടന്നതെന്നും കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ ശശികല കുട്ടിയെ നാല് മണിക്കൂര്‍ കൂട്ടില്‍ പൂട്ടിയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

അതിനിടെ, സംഭവത്തില്‍ അറസ്റ്റില്‍ ആയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശശികലക്ക് കോടതി ജാമ്യം അനുവദിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയതെന്നും പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഉള്ളതെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.

 

മേരികോം ഫൈനലില്‍; സരിതാ ദേവിക്ക് വെങ്കലം

Posted: 29 Sep 2014 11:32 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഒരു സുവര്‍ണ പ്രതീക്ഷക്കുകൂടി ചിറകുവിരിച്ച് വിനതകളുടെ ബോക്സിംഗില്‍ ഇന്ത്യയുടെ മേരികോം ഫൈനലില്‍ കടന്നു. 51 കിലോ വിഭാഗത്തില്‍ വിയറ്റ്നാമിന്‍റെ ബാങ് ലെ തിയ്ക്കെയെ  മലര്‍ത്തിയടിച്ചാണ്  കോം ഫൈനലില്‍ എത്തിയത്. എല്ലാ റൗണ്ടിലും ആധിപത്യം പുലര്‍ത്തിയ മേരി കോം ആധികാരികമായ വിജയം ആണ് നേടിയത്. ഏഷ്യാഡില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പ്രകടനമായിരുന്നു കോമിന്‍റേത്. ഇടതു വലതും കൈകള്‍ കൊണ്ട് ഒരുപോലെ പഞ്ചുകള്‍ ഉതിര്‍ത്താണ് ഇവര്‍ ബാങ്ങിനെ തകര്‍ത്തുകളഞ്ഞത്. ഒരു ഒളിമ്പിക് മെഡലും അഞ്ച് ലോക ചാമ്പ്യന്‍ഷിപ്പും നേടിയ മോരികോമിന്‍റെ ആദ്യ ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ ആണിത്.

എന്നാല്‍, റിംഗില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും ഇന്ത്യയുടെ എല്‍. സരിതാ ദേവി വനിതകളുടെ 60 കിലോഗ്രാം സെമിയില്‍ പരാജയപ്പെട്ടു. ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിനോട് പൊരുതിയാണ് സരിത വെങ്കലം ഉറപ്പിച്ചത്. വിജയ പ്രതീക്ഷയോടെ റിംഗില്‍ നിന്നിറങ്ങിയ സരിതക്കെതിരെ പാര്‍ക്കിനെ റഫറിമാര്‍ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

സരിതാ ദേവി വ്യക്തമായ മേല്‍ക്കൈ നേടിയതിനാല്‍ കാണികളും അവര്‍ക്ക് ജയം ഉറപ്പിച്ചിരുന്നു. റഫറിമാരുടെ തീരുമാനം അനീതിയാണെന്ന് ചൂണ്ടിക്കാണിച്ച് ഇന്ത്യ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. 500 ¤േഡാളര്‍ ആണ് ഇതിന് വേണ്ടി മുടക്കേണ്ടി വരിക.

അതിനിടെ, ഇന്ത്യന്‍ വനിതാ കബഡി ടീം സെമി ഫൈനലില്‍ പ്രവേശിച്ചു. ബംഗ്ളാദേശിനെ തകര്‍ത്താണ് ഇവര്‍ സെമിയില്‍ കടന്നത്. പത്തിനെതിരെ 27 പോയന്‍റിനാണ് ഇവര്‍ ബംഗ്ളാദേശിനുമേല്‍ ആധിപത്യം നേടിയത്.

കവിത കര്‍ക്കരെ വിടവാങ്ങിയത് അവയവങ്ങള്‍ ദാനം ചെയ്ത്

Posted: 29 Sep 2014 11:24 PM PDT

Image: 

മുംബൈ: കവിത കര്‍ക്കരെയുടെ രണ്ട് കിഡ്നികളും കരളും കണ്ണുകളും ദാനം ചെയ്തു. കവിതയുടെ മക്കളായ ആകാശ്, സയാലി, ജൂയി എന്നിവരാണ് ഈ തീരുമാനം എടുത്തത്. തലച്ചോറില്‍ രക്തസ്രാവത്തത്തെുടര്‍ന്ന് ഇന്നലെയാണ് കവിത കര്‍ക്കരെ അന്തരിച്ചത്. കിഡ്നികള്‍ക്കും കരളിനും പുറമെ കണ്ണുകള്‍ പരേലിലെ ഹാജി ബച്ചൂലി ഐ ബാങ്കിനും നല്‍കി. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കരെയുടെ ഭാര്യയാണ് കവിത.

ഒരു കിഡ്നി 48 വയസ് പ്രായമുള്ള ആള്‍ക്കാണ് നല്‍കിയത്. ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഇദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ കിഡ്നിക്കുവേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നു. ജസ് ലോക് ആശുപത്രിയിലെ 59കാരനാണ് രണ്ടാമത്തെ കിഡ്നി നല്‍കിയത്. കോകിലബെന്‍ ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത 49കാരനാണ് കരള്‍ നല്‍കിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മസ്തിഷ്കാഘാതത്തത്തെുടര്‍ന്ന് കവിതയെ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചക്കുശേഷം അവര്‍ മരണപ്പെടുകയായിരുന്നു.
 

ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിലേക്ക് മാറ്റി

Posted: 29 Sep 2014 10:59 PM PDT

Image: 

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിന് പരിഗണിക്കും. കര്‍ണാടക ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. തിങ്കളാഴ്ചയാണ് ജയലളിത ഹൈകോടതിയില്‍ അപേക്ഷ നല്‍കിയത്. പ്രത്യേക കോടതി വിധി പുന$പരിശോധിക്കാനും ഹരജി നല്‍കിയിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ ശശികല, വി.എന്‍. സുധാകര്‍, ഇളവരശി എന്നിവരും ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ആറു കഴിയുംവരെ ജയലളിത ജയിലില്‍ തന്നെ കഴിയേണ്ടി വരും.

100 കോടി രൂപ പിഴ ചുമത്തിയ പ്രത്യകേ കോടതി ഉത്തരവ് കഠിനമാണ്. അത് കുറക്കണമെന്നും കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11നാണ് ബി. കുമാറിന്‍െറ നേതൃത്വത്തിലുള്ള ജയലളിതയുടെ അഭിഭാഷക സംഘം ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.  തമിഴ്നാട്ടില്‍ നിന്നുള്ള 60ഓളം പേരടങ്ങുന്ന അഭിഭാഷക സംഘം കേസ് നടത്തിപ്പിനായി ബംഗളൂരുവില്‍ തങ്ങുന്നുണ്ട്.

 

യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം; കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്

Posted: 29 Sep 2014 10:33 PM PDT

Image: 

തിരുവനന്തപുരം: ക്ളാസില്‍ സംസാരിച്ച കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടുത്ത നിയമലംഘനമാണ് നടന്നതെന്നും കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ ശശികല കുട്ടിയെ നാല് മണിക്കൂര്‍ കൂട്ടില്‍ പൂട്ടിയിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തിക്കാന്‍ വേണ്ട യാതൊരു സൗകര്യവുമില്ലാത്ത സ്കൂള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ ഉടനുണ്ടായേക്കും.

തിങ്കളാഴ്ച്ച അറസ്റ്റിലായ ശശികലയെ ചൊവ്വാഴ്ച്ച രാവിലെ 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. സി.ബി.എസ്.ഇ സ്കൂള്‍ ആണെങ്കിലും ഇതിന് പ്രവര്‍ത്തിക്കാന്‍ വേണ്ട നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്(എന്‍.ഒ.സി) ഉണ്ടോ എന്നുള്ള കാര്യം വ്യക്തമല്ല. ഇതിന്‍റെ നിജസ്ഥിതി മനസ്സിലാവണമെങ്കില്‍ സ്കൂളിന്‍റെ രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

കാഞ്ഞങ്ങാട് നഗരസഭാ യോഗം അലങ്കോലമായി

Posted: 29 Sep 2014 10:19 PM PDT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ കീഴിലുള്ള അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡിനുവേണ്ടി സ്വകാര്യവ്യക്തികളില്‍നിന്ന് സ്ഥലമേറ്റെടുത്തതില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി നാലംഗ അന്വേഷണ സമിതി കണ്ടത്തെി. വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുകൂട്ടിയ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൈയാങ്കളിയിലത്തെിയതോടെ യോഗം അലങ്കോലമായി. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വന്‍ അപാകതകള്‍ നടന്നിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ദിവ്യയുടെ മേല്‍നോട്ടത്തിന്‍ മുന്‍ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍, പ്രതിപക്ഷ നേതാവ് രവീന്ദ്രന്‍ പുതുക്കൈ, പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അനില്‍ വാഴുന്നോറടി, ബി.ജെ.പി കൗണ്‍സിലര്‍ സി.കെ. വത്സലന്‍ എന്നിവരടങ്ങിയ സമിതിയുടെ അന്വേഷണത്തിലാണ് സ്ഥലമേറ്റെടുപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടത്തെിയത്.
ബസ്സ്റ്റാന്‍ഡിനുവേണ്ടി ഏറ്റെടുത്ത 6.95 ഏക്കര്‍ സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളിലാണ് ക്രമക്കേടുകള്‍ കണ്ടത്തെിയത്. കാസര്‍കോട് ലാന്‍ഡ് അക്വിസിഷന്‍ സ്പെഷല്‍ തഹസില്‍ദാറുടെ 2001 ഡിസംബര്‍ 21ലെ ഉത്തരവനുസരിച്ച് 21 പേരില്‍നിന്ന് സ്ഥലം ഏറ്റെടുത്തെന്നും 21 പേര്‍ക്കും ചെക്ക് കൊടുത്തെന്നുമാണുള്ളത്. പക്ഷേ, ഇതില്‍ പലരുടെയും സര്‍വേ നമ്പര്‍ അടക്കം കാണാനില്ല. ആസ്തി രജിസ്റ്ററിലാണെങ്കില്‍ 6.95 ഏക്കര്‍ സ്ഥലം വിട്ടുനല്‍കിയ 13 പേരുടെ പേരുകളും രേഖകളും മാത്രമാണുള്ളത്. പണം വാങ്ങിയ മറ്റു എട്ടുപേരുടെ സര്‍വേ നമ്പറോ മറ്റു രേഖകളോ എവിടെയെന്ന് നഗരസഭ അധികൃതര്‍ക്കും വ്യക്തമല്ല.
അന്വേഷണത്തില്‍ ഏകദേശം 90ഓളം സെന്‍റ് സ്ഥലം നഗരസഭക്ക് നഷ്ടപ്പെട്ടതായി അന്വേഷണ സമിതി കണക്കാക്കിയിട്ടുണ്ട്. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് ഭരണസമിതി അംഗങ്ങളില്‍ ചിലര്‍ ആരോപിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍, അലാമിപ്പള്ളിയിലെ ബസ്സ്റ്റാന്‍ഡ് സ്ഥലമേറ്റെടുപ്പിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നായിരുന്നു കൗണ്‍സില്‍ മീറ്റ് അന്വേഷണ സമിതി രൂപവത്കരിച്ചത്.

ഐ.എസ് തുര്‍ക്കി അതിര്‍ത്തിക്കടുത്തേക്ക് നീങ്ങി

Posted: 29 Sep 2014 10:14 PM PDT

Image: 

ഡമസ്കസ്: ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം രൂക്ഷമാക്കിയതോടെ ഐ.എസ് സേന കുര്‍ദ് പട്ടണമായ കൊബാനിനടുത്തേക്ക് നീങ്ങി. തുര്‍ക്കി അതിര്‍ത്തിക്കടുത്ത പട്ടണമാണ് കോബാന്‍. കഴിഞ്ഞദിവസം രാത്രി അമേരിക്ക ശക്തമായ ആക്രമണമാണ് ഐ.എസിനെതിരെ നടത്തിയത്. ആക്രമണത്തില്‍ രണ്ട് സിവിലിന്‍മാരും കൊല്ലപ്പെട്ടിരുന്നു.

കൊബാനു സമീപമുള്ള അതിര്‍ത്തിയില്‍ തുര്‍ക്കി തങ്ങളുടെ ടാങ്കുകള്‍ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ഐ.എസും കുര്‍ദ് സൈന്യവും തമ്മിലുള്ള പോരാട്ടത്തിനിടക്ക് ഷെല്ലുകള്‍ തുര്‍ക്കി മേഖലയില്‍ പതിച്ചതിനത്തെുടര്‍ന്നാണ് നടപടി. കുര്‍ദ് സായുധ സംഘങ്ങളും ഐ.എസും തമ്മിലുള്ള സംഘര്‍ഷം ഭയന്ന് ഇതിനകം 15,000ലേറെ പേര്‍ ഇവിടെ നിന്ന് പലായനം ചെയ്തിട്ടുണ്ട്.

 

ഇ-മണല്‍: പരിഷത്ത് തെളിവെടുപ്പ് സമിതിക്കു മുന്നില്‍ പരാതിപ്രളയം

Posted: 29 Sep 2014 10:04 PM PDT

കണ്ണൂര്‍: ജില്ലയിലെ മണല്‍ വിതരണവും ഇ-മണല്‍ സംവിധാനത്തിന്‍െറ ഫലപ്രാപ്തിയറിയാനും ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ തെളിവെടുപ്പില്‍ പരാതിപ്രളയം. ഇ-മണല്‍ സമ്പ്രദായം തുടങ്ങിയതിനു ശേഷം മണല്‍ ലഭ്യത കുറഞ്ഞതും കരിഞ്ചന്തക്കാരും മണല്‍ ലോബിയും പിടിമുറുക്കിയതുമൊക്കെയായി നൂറുകണക്കിന് പരാതികളാണ് തെളിവെടുപ്പ് സംഘത്തിന് മുന്നിലത്തെിയത്. ഇ-മണല്‍ സംവിധാനം തുടങ്ങിയ 2012ല്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പരാതിരഹിതമായി ഒരു വര്‍ഷത്തിനുള്ളില്‍ മണല്‍ ലഭിക്കുമെന്നായിരുന്നു അന്നത്തെ ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞത്.
അന്ന് അപേക്ഷിച്ചവരില്‍ പകുതി പേര്‍ക്ക് പോലും ഇന്നും മണല്‍ ലഭിച്ചിട്ടില്ളെന്ന് പരാതിയുയര്‍ന്നു. മണല്‍ വിതരണം 2012നേക്കാള്‍ കുറവായിട്ടും കരയിടിച്ചിലും പുഴനാശവും കൂടുകയാണെന്നും കടവ് കമ്മിറ്റികളും പരിസ്ഥിതി പ്രവര്‍ത്തകരും തെളിവ് നല്‍കി. കടവുകളില്‍ കലക്ടര്‍ അനുവദിച്ചതിനേക്കാള്‍ നൂറു മടങ്ങ് വ്യാജ പാസുകള്‍ ലഭ്യമാണെന്നും പത്ത് മടങ്ങ് പണം അധികം നല്‍കിയാല്‍ ആര്‍ക്കും മണല്‍ ലഭ്യമാകുമെന്നും തെളിവു നല്‍കി. അനധികൃത മണല്‍ വാരലിന്‍െറ മറവില്‍ വന്‍ തൊഴില്‍ ചൂഷണം നടക്കുന്നുവെന്നും നിരോധം വന്ന മേയ് 15നു ശേഷം മിക്ക തൊഴിലാളികളും പട്ടിണിയിലാണെന്നും പരാതിയുയര്‍ന്നു.
വളപട്ടണം പുഴ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു നടക്കുന്നത്. ഇ-മണല്‍ പദ്ധതി പ്രകാരം ഒന്നാം ഗഡുവിനും രണ്ടാം ഗഡുവിനും മൂന്നാം ഗഡുവിനും വ്യത്യസ്ത രജിസ്റ്റര്‍ നമ്പറുകള്‍ നല്‍കിയത് ക്രമക്കേടാണെന്നും പരാതി ലഭിച്ചു.
ലഭ്യമായ തെളിവുകള്‍ ക്രോഡീകരിച്ച് ഒക്ടോബര്‍ നാലിന് രണ്ടു മണിക്ക് വിദഗ്ധരായ ഫോക്കസ് ഗ്രൂപ്പിനു മുമ്പാകെ അവതരിപ്പിച്ച് നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിക്കും. തെളിവെടുപ്പില്‍ പരിഷത്ത് ജില്ലാ പ്രസിഡന്‍റ് കെ.കെ. രവി, സെക്രട്ടറി എം.കെ. പ്രമോദ് ബാബു, കെ.ആര്‍.ആര്‍. വര്‍മ, പഠനഗ്രൂപ് കണ്‍വീനര്‍ കാണി ചന്ദ്രന്‍, എം. പങ്കജാക്ഷന്‍, കെ. ബാലകൃഷ്ണന്‍, കെ. സുജിത്ത്, എം. ബിജുമോഹന്‍, കമലാ സുധാകരന്‍, കുഞ്ഞിരാമന്‍ കവിണിശ്ശേരി, കെ. സുരേന്ദ്രന്‍, പി.കെ. വേണുഗോപാലന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രഫ. എന്‍.കെ. ഗോവിന്ദന്‍ സ്വാഗതവും പി.പി. ബാബു നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് നഗരസഭക്ക് രണ്ടാം സ്ഥാനം

Posted: 29 Sep 2014 10:04 PM PDT

തളിപ്പറമ്പ്: ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആരോഗ്യ കേരളം പുരസ്കാരം 2013-14 രണ്ടാംസ്ഥാനം തളിപ്പറമ്പ് നഗരസഭ നേടിയതായി ചെയര്‍പേഴ്സന്‍ റംലാ പക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആരോഗ്യ-അനുബന്ധ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
മാലിന്യ സംസ്കരണ പരിപാടികളിലും ട്രഞ്ചിങ് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന വളം നിര്‍മാണ യൂനിറ്റും പാളയാട് ട്രീറ്റ്മെന്‍റ് പ്ളാന്‍റും പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് രംഗത്തെ പ്രവര്‍ത്തനങ്ങളും സ്നേഹതീരം ബഡ്സ് സ്കൂളിന്‍െറ പ്രവര്‍ത്തനവും മറ്റും അവാര്‍ഡിന് പരിഗണിച്ചതില്‍ പ്രഥമ സ്ഥാനത്ത് എത്തിയതായി ചെയര്‍പേഴ്സന്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നിന് വൈകീട്ട് 5.30ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സെനറ്റ് ഹാളില്‍ മുഖ്യമന്ത്രി അവാര്‍ഡ് വിതരണം ചെയ്യും.
വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സി. വനജ, സെക്രട്ടറി ടി.ടി. മാധവന്‍, മഹ്മൂദ് അള്ളാംകുളം, സി. ലക്ഷ്മണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്

Posted: 29 Sep 2014 09:54 PM PDT

കളമശ്ശേരി: അമിത വേഗത്തില്‍ വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. തേവരയില്‍ നിന്നും ആലുവക്ക് സര്‍വീസ് നടത്തുന്ന സ്വഹാബി എന്ന സ്വകാര്യ ബസാണ് എച്ച്.എം.ടി കോളനി ശാന്തിഗിരിക്ക് സമീപം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് പാടത്തേക്ക് ഇറങ്ങുകയായിരുന്നു.
സുനീര്‍ വെണ്ണല (33), അനീഷ കുന്നത്തേരി (19), നിഫാത് (18), മജീദ് തമ്മനം (19), കൊടികുത്തുമല സ്വദേശികളായ മുസ്തഫ (60), നബീസ (53), ഷംസീര്‍ തമ്മനം (19), സഫ് കലൂര്‍ (19), റിസാര ദേശാഭിമാനി (19), ശ്രീലേഖ (19), അന്‍ജു കളമശ്ശേരി (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് അപകടം. തേവരയില്‍ നിന്ന് വരികയായിരുന്ന ബസ് എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. റോഡരികിലെ മൈല്‍ കുറ്റി തകര്‍ത്ത് പാടത്തേക്ക് ഓടിയിറങ്ങി. പാടത്തെ ചെളിയില്‍ മുന്‍ചക്രം പുതഞ്ഞ് നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ കൊച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, പൊലീസ് പരിശോധന കുറവുള്ള എന്‍.എ.ഡി റോഡ് വഴി കടന്നുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടുതലാണെന്നാണ് നാട്ടുകാരുടെ പരാതി.

പവിഴമല്ലിത്തറയില്‍ മേളപ്രമാണിയായി ജയറാമിന്‍െറ പഞ്ചാരി കൊട്ട്

Posted: 29 Sep 2014 09:53 PM PDT

തൃപ്പൂണിത്തുറ: ചോറ്റാനിക്കര ക്ഷേത്രത്തിന്‍െറ പവിഴമല്ലിത്തറയില്‍നിന്ന് 147 ഓളം കലാകാരന്മാരുടെ മേളപ്രമാണിയായി നടന്‍ ജയറാം. പഞ്ചാരിയുടെ പതികാലത്തില്‍ തുടങ്ങിയ നാദവിസ്മയം തിങ്ങിനിറഞ്ഞ കാണികളില്‍ അമൃതവര്‍ഷമായി പെയ്തിറങ്ങി. നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസമായ തിങ്കളാഴ്ച രാവിലെ 8.15 ഓടെ ശീവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്‍െറ നേതൃത്വത്തില്‍ പഞ്ചാരിമേളം അരങ്ങേറിയത്. സിനിമാതാരം മേള പ്രമാണിയായി നടത്തിയ പഞ്ചാരിമേളം കാണാന്‍ സ്ത്രീകളടക്കമുള്ള വന്‍ജനാവലിയാണ് ക്ഷേത്രത്തിലേക്ക് എത്തിയത്. കിഴക്കേ നടപ്പുരയില്‍ ശീവേലി എഴുന്നള്ളിപ്പ് നടത്തിയതോടെ മേളക്കാര്‍ എഴുന്നള്ളിപ്പിന് മുന്നില്‍ അണിനിരന്നു. പവിഴമല്ലിത്തറയുടെ ഭാഗത്ത് പഞ്ചാരിയുടെ പതികാലത്തിന് ജയറാം തുടക്കമിട്ടു.
ഇടംതലയില്‍ നിന്നും ജയറാമിന് അടുത്തായി ചോറ്റാനിക്കര സത്യന്‍ നാരായണ മാരാര്‍, തിരുമറയൂര്‍ രാജേഷ് എന്നിവരുള്‍പ്പെടെ 15 മേളക്കാര്‍ അണിനിരന്നു. വലംതലയില്‍ കുഴൂര്‍ ബാലന്‍, പള്ളിപ്പുറം ജയന്‍, തിരുവാങ്കുളം രഞ്ജിത്ത് എന്നിവരടക്കം 45 പേര്‍ അണിചേര്‍ന്നു. ഇലത്താളത്തിന് ചോറ്റാനിക്കര സുകുമാര മാരാര്‍, ചോറ്റാനിക്കര സുനില്‍, ചാലക്കുടി രവി എന്നിവര്‍ക്കൊപ്പം 38 പേരുണ്ടായി. കുഴല്‍വാദ്യത്തിന് കൊടകര ശിവരാമന്‍ നായര്‍, വെളുപ്പായ നന്ദന്‍ എന്നിവരടക്കം 20 പേര്‍ അണിചേര്‍ന്നു. കൊമ്പുവാദ്യത്തിന് ചെങ്ങമനാട് അപ്പുനായര്‍, ഓടക്കാലി മുരളി, കുമ്മത്ത് ഗിരീഷ് എന്നിവരുള്‍പ്പെടെ 29 പേര്‍ നിരന്നു.
അഞ്ച് കാലങ്ങളിലായി 96 അക്ഷരകാലങ്ങളും പൂര്‍ത്തിയാക്കി ക്ഷേത്രാങ്കണം വലംവെച്ച് കിഴക്കേ നടപ്പുരയിലത്തെി കലാശം കൊട്ടിയാണ് മേളം അവസാനിച്ചത്. രാവിലെ നവരാത്രി സംഗീതോത്സവം, വൈകുന്നേരം കൃഷ്ണ വിശ്വത്തിന്‍െറ സംഗീത കച്ചേരി, അംബിക ചന്ദ്രനും സംഘവും അവതരിപ്പിച്ച പിന്നല്‍ തിരുവാതിര, ചെന്നൈ എ. നാരായണന്‍െറ സംഗീത സദസ്സ്, സുഭാഷ് നാരായണമാരാര്‍, കാവില്‍ അജയന്‍, ഉദയനാപുരം ഹരി എന്നിവരുടെ ട്രിപ്പിള്‍ തായമ്പക, ആശ പ്രജിത്തിന്‍െറ കുച്ചിപ്പുടി എന്നിവയും തിങ്കളാഴ്ച നടന്നു. ചൊവ്വാഴ്ച ബംഗളൂരു അമിത് എ. നാദിഗ് പുല്ലാങ്കുഴല്‍ കച്ചേരി നടത്തും.

നെല്ലിയാമ്പതിയില്‍ മനുഷ്യജീവിതം ദുസ്സഹം

Posted: 29 Sep 2014 09:49 PM PDT

നെല്ലിയാമ്പതി: മേഖലയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് വന്യമൃഗങ്ങളുടെ ശല്യം രൂക്ഷം. കാട്ടാനകൂട്ടത്തിന്‍െറയും, പുലി, കരടി തുടങ്ങിയ മൃഗങ്ങളുടേയും ശല്യം നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. കൃഷി നശിപ്പിക്കുന്നതും നാട്ടുകാരുടെ നേരെ ആക്രമണമുണ്ടാകുന്നതും പതിവാകുകയാണ്. പുലയമ്പാറയിലെ സര്‍ക്കാര്‍ ഓറഞ്ചു ഫാമിനടുത്ത് കാട്ടാനക്കൂട്ടം വിഹരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. മുമ്പ് കാട്ടാനകൂട്ടത്തിന്‍െറ ആക്രമണത്തില്‍ ഒരു തൊഴിലാളി മരണപ്പെട്ടിരുന്നു.
ഇടക്കിടക്ക് കമ്പിവേലി തകര്‍ത്ത് ഫാമില്‍ പ്രവേശിക്കുന്ന കാട്ടാനകള്‍ ഓറഞ്ചു ചെടികള്‍ നശിപ്പിച്ച് പണികാര്‍ക്ക് നേരെ പാഞ്ഞടുക്കാറുണ്ട്. കഴിഞ്ഞ ദിവസം തലനാരിഴക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. അഞ്ച് ആനകള്‍ അടങ്ങുന്ന ആനക്കൂട്ടം ഫാമിനടുത്ത് തമ്പടിച്ചിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ഒരു മാസം മുമ്പ് കൈകാട്ടിക്കടത്ത് സ്വകാര്യ റസിഡന്‍സിയുടെ വളപ്പിലെ വാഴകള്‍ മുഴുവന്‍ ആനക്കൂട്ടം നശിപ്പിച്ചിരുന്നു. പുല്ലുകാട് ആദിവാസി കോളനിയിലെ മരച്ചീനി, പച്ചക്കറികള്‍, വാഴകൃഷികള്‍ എന്നിവയെല്ലാം നശിപ്പിച്ചിരുന്നു. കൈകാട്ടി, അയ്യപ്പന്‍തിട്ട് പ്രദേശത്ത് ഒറ്റയാന്‍ റോഡില്‍ കയറി നിന്ന് ഗതാഗതപ്രശ്നം സൃഷ്ടിക്കുന്നതും പതിവാണ്. എസ്റ്റേറ്റ് മേഖലയായ കാരപ്പാറയില്‍ പുലി ശല്യം വര്‍ധിച്ചു. ഒന്നിലധികം പുലികളെ വഴിയില്‍ കണ്ടതായി എസ്റ്റേറ്റിലെ തൊഴിലാളികള്‍ പറയുന്നു. പുലികള്‍ പശുക്കളെയും വളര്‍ത്തു നായ്ക്കളേയും കൊല്ലുന്നതും സാധാരണമാണ്. കാരപ്പാറ ഭാഗത്ത് കരടിയുടെ ആക്രമണത്തില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റിരുന്നു. വര്‍ധിച്ചുവരുന്ന വന്യജീവികളുടെ ശല്യം നേരിടാന്‍ ആവശ്യമായ നടപടികള്‍ വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രക്തബാങ്കില്‍ ഇനി തണല്‍ക്കൂട്ടിന്‍െറ കാര്‍ഡ് മതി

Posted: 29 Sep 2014 09:42 PM PDT

മലപ്പുറം: അടിയന്തരഘട്ടങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് ജില്ലാ പഞ്ചായത്തിലെ തണല്‍ക്കൂട്ട് ഓഫിസില്‍നിന്നോ രക്തദാന ക്യാമ്പുകള്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍നിന്നോ രക്തബാങ്കിലേക്കുള്ള കാര്‍ഡുകള്‍ നല്‍കും.
ആവശ്യക്കാര്‍ക്ക് രക്ത ബാങ്കില്‍ ബദല്‍ രക്തം നല്‍കുന്നതിന് പകരം ഈ കാര്‍ഡുകള്‍ നല്‍കിയാല്‍ മതിയാവും. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തണല്‍ക്കൂട്ട് വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ഇതിനകം 50 രക്തദാന ക്യാമ്പുകളാണ് നടത്തിയത്. 2012ല്‍ എട്ട് ക്യാമ്പുകളിലൂടെ 451 യൂനിറ്റ് രക്തവും 2013ല്‍ 25 ക്യാമ്പുകളിലൂടെ 1110 യൂനിറ്റും 2014ല്‍ 253 യൂനിറ്റുമാണ് ദാനം ചെയ്തത്. പുത്തനങ്ങാടി സെന്‍റ്മേരീസ് കോളജ് യൂനിറ്റാണ് ഈ പ്രവര്‍ത്തനത്തില്‍ മുന്നില്‍. 10 ക്യാമ്പ് സംഘടിപ്പിച്ച് 557 യൂനിറ്റ് രക്തമാണ് പെരിന്തല്‍മണ്ണ രക്തബാങ്കിലേക്ക് ദാനം ചെയ്തത്. മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ രക്ത ബാങ്കുകളിലേക്കാണ് തണല്‍ക്കൂട്ടിന്‍െറ നേതൃത്വത്തില്‍ രക്തം നല്‍കുന്നത്.
തിരൂര്‍ രക്ത ബാങ്കില്‍ കൂടുതല്‍ രക്തം സംഭരിക്കാന്‍ സൗകര്യമില്ലാത്തതിനാലും പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ പോയി രക്തം ശേഖരിച്ച് കൊണ്ടുവരാനുള്ള സംവിധാനമില്ലാത്തതിനാലും തിരൂര്‍ ഭാഗത്ത് രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നില്ല.
ഈ കുറവ് പരിഹരിക്കപ്പെടുന്നതോടെ തിരൂര്‍ രക്ത ബാങ്കിലേക്കും തണല്‍ക്കൂട്ട് യൂനിറ്റുകള്‍ രക്തം ദാനം ചെയ്യും. രക്തദാന ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച പെരിന്തല്‍മണ്ണയില്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും. രാവിലെ എട്ടിന് പ്രസന്‍േറഷന്‍ ഇംഗ്ളീഷ് മീഡിയം വളപ്പില്‍നിന്ന് ആരംഭിച്ച് ജില്ലാ ആശുപത്രിയിലെ ബ്ളഡ് ബാങ്ക് പരിസരത്ത് സമാപിക്കും.
രക്തദാന പ്രതിജ്ഞയും ബോധവത്കരണ ക്ളാസും നടക്കും. പരിയാപുരം സെന്‍റ്മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തണല്‍ക്കൂട്ട് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ രക്തദാന ക്യാമ്പും ബുധനാഴ്ച നടക്കും.

ജയലളിതക്ക് ജയിലില്‍ ഇളവുകളേറെ

Posted: 29 Sep 2014 09:41 PM PDT

Image: 

ബംഗളൂരു : പുലര്‍ച്ചെ അഞ്ചരക്ക് ഉണര്‍ന്നാല്‍ ഉടനെ ഒരു ഗ്ളാസ് നാരങ്ങാ വെള്ളം. തുടര്‍ന്ന് പ്രഭാത നടത്തം. തിരിച്ചത്തെി പത്രവായന. മൂന്നു തമിഴ് പത്രവും രണ്ടു ഇംഗ്ളീഷ് പത്രവും വായിക്കും. അപ്പോഴേക്കും ജയില്‍ ഡോക്ടര്‍ എത്തി ചെക്കപ്പ് . പരപ്പന അഗ്രഹാര ജയിലില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ദിവസം തുടങ്ങുന്നത് ഇങ്ങിനെയാണ്.
പ്രഭാതഭക്ഷണം ഇഡ്ഡലി, വട, സാമ്പാര്‍. ജയിലിലെ പുലാവ് ജയലളിതക്ക് പിടിക്കില്ല. അതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം പുറമേ നിന്ന് കൊണ്ടുവരാന്‍ പ്രത്യേക അനുമതി നല്‍കിയിരിക്കുകയാണ് ജയില്‍ അധികൃതര്‍. ഉച്ചക്ക് ചപ്പാത്തിയും തൈര് സാദവുമാണ് പ്രിയം. ഇതും പുറമേ നിന്ന് കൊണ്ടുവരും. രാത്രി ജ്യൂസ് മാത്രം മതി.

തടവുകാര്‍ ജയില്‍ യൂനിഫോം ഇടണമെന്ന് നിബന്ധന ഉണ്ടെങ്കിലും അതിലും ജയലളിതക്ക് ഇളവുണ്ട്. വീട്ടില്‍ നിന്ന് കൊണ്ടുവന്ന സ്വന്തം വസ്ത്രങ്ങളാണ് ധരിക്കുന്നത്. ജയയെ പാര്‍പ്പിച്ച വിമന്‍ ബാരക്കിലെ സിംഗിള്‍ സെല്ലില്‍ അത്യാവശ്യ സൗകര്യങ്ങളുണ്ട്. രണ്ടു കസേര, ഒരു മേശ. കട്ടില്‍, ഫാന്‍ , ടി വി എന്നിവ നല്‍കിയിട്ടുണ്ട് . വിമന്‍ ഗാര്‍ഡുകള്‍ അടക്കം പൊലിസ് പുറത്തു സദാ കാവലുണ്ട് .
ഇതേസമയം കൂട്ടുപ്രതികളായ ശശികല , ഇളവരശി , സുധാകരന്‍ എന്നിവര്‍ക്ക് ജയലളിതക്ക് ലഭിക്കുന്ന വി.വി.ഐ.പി സൗകര്യങ്ങള്‍ നല്‍കുന്നില്ല. അവര്‍ക്ക് ജയില്‍ ഭക്ഷണമാണ് കൊടുക്കുന്നത്.

ബംഗളൂരുവില്‍ തടവുകാരിയായി ജയലളിത കഴിയുന്നത് കര്‍ണാടക സര്‍ക്കാരിനു വലിയ തലവേദനയാണ് സൃഷ്ട്ടിക്കുന്നത്. തമിഴ് വംശജര്‍ സംസ്ഥാനത്ത് ധാരാളം ഉള്ളതിനാല്‍ പൊലിസ് സദാ ജാഗ്രതയിലാണ്. തമിഴ്നാട്ടില്‍ പ്രതീക്ഷിച്ചത്ര കുഴപ്പങ്ങള്‍ ഉണ്ടായിട്ടില്ളെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. ഏതാനും ആത്മഹുതികള്‍ നടന്നെങ്കിലും പൊതുമുതല്‍ നശിപ്പിക്കല്‍ വലിയൊരളവില്‍ തടയാന്‍ കഴിഞ്ഞു. അമ്മഭക്തരായ നിരവധി ആളുകള്‍ സ്ത്രീ പുരുഷ ഭേദമെന്യേ ജയലളിതക്ക് വേണ്ടി വ്രതം അനുഷ്ടിക്കുന്നുണ്ട്. അമ്മ പുറത്തു വരുന്നത് വരെ വ്രതം തുടരും.

പോയ കാലത്തെ തെറ്റുകള്‍ തിരുത്തി ജനക്ഷേമ സര്‍ക്കാരിനെ നയിക്കുമ്പോഴാണ് ജയലളിത ജയിലില്‍ ആയതെന്ന ഖേദം പങ്കുവെക്കുന്നവര്‍ തമിഴ്നാട്ടില്‍ നിരവധിയുണ്ട്. ഇതേ സമയം ജയ ആദ്യമായി മുഖ്യമന്ത്രിയായ 91- 96 കാലഘട്ടത്തില്‍ പൊലീസിന്‍്റെയും ജയലളിതയുടെ സില്‍ബന്ധികളുടെയും പിടിച്ചുപറിക്ക് ഇരയായ നിരവധി പേരും സംസ്ഥാനത്തുണ്ട്. ഭീഷണിപ്പെടുത്തി നിരവധി പേരുടെ സ്വത്തുക്കള്‍ തുച്ചമായ തുക നല്‍കി അക്കാലത്ത് സ്വന്തമാക്കിയിരുന്നു. ശശികലയുടെ ആളുകളാണ് അന്നു സിനിമക്കാരില്‍ നിന്നടക്കം സ്വത്തുവകകള്‍ പിടിച്ചു പറിച്ചത്.

മോദിക്ക് ഒബാമയുടെ അത്താഴ വിരുന്ന്: വൈറ്റ് ഹൗസിനു പുറത്ത് പ്രതിഷേധവും ഗര്‍ബ നൃത്തവും

Posted: 29 Sep 2014 09:37 PM PDT

Image: 

വാഷിങ്ടന്‍: വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനു എത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹത്തിന്‍െറ മാതൃഭാഷയായ ഗുജറാത്തിയില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ക്ഷേമാന്വേഷണം. കെം ചോ (ഹൗ ആര്‍ യൂ) എന്നായിരുന്നു വൈറ്റ് ഹൗസിലെ സൗത്ത് ഗേറ്റില്‍ മോദിയെ സ്വീകരിക്കാന്‍ എത്തിയ ഒബാമയുടെ ആദ്യ ചോദ്യം. ഗുജറാത്തിയില്‍ തന്നെ മോദി മറുപടി പറഞ്ഞു.

ചൊവ്വാഴ്ച ആരംഭിക്കുന്ന ഇരു രാഷ്ട്ര തലവന്മാരുടെയും കൂടിക്കാഴ്ചക്ക് മുന്നോടിയായിട്ടായിരുന്നു അത്താഴം. യു.എസ് വൈസ് പ്രസിഡന്‍റ് ജോ ബിഡന്‍, വിദശകാര്യ സെക്രട്ടറി ജോണ്‍ കെറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് എന്നിവരും അത്താഴവിരുന്നില്‍ പങ്കെടുത്തു.  ഒബാമയുടെ ഭാര്യയും പ്രഥമ വനിതയുമായ മിഷേല്‍ ഒബാമ വിരുന്നില്‍ പങ്കെടുത്തില്ല. മോദിയോടോപ്പം വിദേശ കാര്യ മന്ത്രി സുഷമസ്വരാജ്, സുരക്ഷാ ഉപദേശകന്‍ അജിത് ദോവല്‍, ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയശങ്കര്‍ എന്നിവരും ഉണ്ടായിരുന്നു. വൈറ്റ് ഹൗസിലെ ബ്ളൂ റൂമിലായിരുന്നു ഡിന്നര്‍ ഒരുക്കിയത്.

അതിനിടെ ഇന്ത്യയും യു.എസും വിഷന്‍ സ്റ്റേറ്റ്മെന്‍റ് പുറത്തിറക്കി. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള തന്ത്രപ്രധാന ബന്ധം ശക്തമാക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദ വിരുദ്ധ, ആണവോര്‍ജ്ജ സഹകരണം ശക്തമാക്കുമെന്നും സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു.

അതിനിടെ, മോദിക്കെതിരെ വൈറ്റ് ഹൗസിനു പുറത്തു കശ്മീര്‍, സിഖ് വംശജര്‍ പ്രതിഷേധ പ്രകടനത്തിന് എത്തി. നിരവധി മോദി അനുകൂലികളും തടിച്ചു കൂടി. പൊലീസ് ഇവരെ വൈറ്റ് ഹൗസില്‍ നിന്നു വളരെ അകലെയാണ് നിര്‍ത്തിയത്. പ്രതിഷേധക്കാര്‍ മോദിക്കെതിരെ പ്ളക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയപ്പോള്‍ അനുകൂലികള്‍ ഗര്‍ബ നൃത്തം ചെയ്തു.

മോദിയും ഒബാമയും  സംയുക്തമായി ഒരു ദിനപത്രത്തിന് മുഖപ്രസംഗം എഴുതാനും തീരുമാനമായി. അടുത്തദിവസം ഇറങ്ങുന്ന ദിനപത്രത്തിലാണ് ഇരുവരും മുഖപ്രസംഗം എഴുതുന്നത്. ഒരു ഇന്ത്യന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്‍റും സംയുക്തമായി മുഖപ്രസംഗം എഴുതുന്നത് ഇതാദ്യമാണെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.

ഇന്ത്യന്‍ സമയം ഇന്ന് രാത്രിയാണ് മോദി^ഒബാമ ഉഭയകക്ഷി ചര്‍ച്ച നടക്കുന്നത്. സാമ്പത്തിക നയതന്ത്ര കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും സംയുക്ത വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയേക്കും. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിയും മോദി സന്ദര്‍ശിക്കും.

എടക്കല്‍ ഗുഹാപരിസരങ്ങള്‍ റിസോര്‍ട്ട് മാഫിയ കൈയടക്കുന്നു

Posted: 29 Sep 2014 09:34 PM PDT

സുല്‍ത്താന്‍ ബത്തേരി: ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയുടെ പരിസരങ്ങളില്‍ റിസോര്‍ട്ട് മാഫിയയുടെ കടന്നുകയറ്റം. അനധികൃത നിര്‍മാണപ്രവൃത്തികള്‍ തകൃതിയാണ്.
രാത്രി സമയത്താണ് നിര്‍മാണപ്രവൃത്തികള്‍ ഏറെയും. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുകയാണ് അധികൃതര്‍.
ലോക പൈതൃക ഭൂപടത്തിലേക്ക് ശിപാര്‍ശ ചെയ്യപ്പെട്ടതാണ് ചരിത്രസ്മൃതികളുറങ്ങുന്ന എടക്കല്‍ ഗുഹ. പുരാവസ്തു വകുപ്പ് എടക്കല്‍ ഗുഹ ഏറ്റെടുത്തിട്ടുണ്ടെങ്കിലും റവന്യൂ വകുപ്പ് വാഗ്ദാനംചെയ്ത അഞ്ചേക്കര്‍ ഭൂമി ഇനിയും വിട്ടുകൊടുത്തിട്ടില്ല.
ഗുഹയുടെ 100 മീ. പരിധിയില്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നത്. റവന്യൂ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുമില്ല. ചീങ്ങേരി മലയുടെ നെറുകയില്‍ രണ്ട് മലകള്‍ക്കു നടുവിലൂടെ ഒഴുകുന്ന പ്രകൃതിദത്ത ജലസ്രോതസ്സ് തടഞ്ഞുനിര്‍ത്തി റിസോര്‍ട്ട് ലോബി തടയണ തീര്‍ത്തിട്ടുണ്ട്. തൊട്ടടുത്ത റവന്യൂ ഭൂമിയിലെ കൂറ്റന്‍ പാറ വെട്ടി സന്ദര്‍ശകര്‍ക്കായി കൃത്രിമ ഗുഹയും നിര്‍മിച്ചിട്ടുണ്ട്. താഴെ പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിക്കാനും കൃഷിക്കും ഉപയോഗിക്കുന്ന വെള്ളമാണ് റിസോര്‍ട്ടുടമ തടയണകെട്ടി സ്വന്തമാക്കിയത്. ഇവിടെ വന്‍ ജലചൂഷണമാണ് നടക്കുന്നത്. അമ്പലവയല്‍ വികാസ് കോളനി നിവാസികള്‍ക്കും സമീപത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളിനും ഇത് പ്രയാസമുണ്ടാക്കുന്നു. അമ്പുകുത്തി മലമുകളില്‍ ആദിവാസി കോളനിക്ക് ഭീഷണിയായി കൂറ്റന്‍ റിസോര്‍ട്ട് നിര്‍മാണം അനധികൃതമായാണ് ആരംഭിച്ചത്.
പഞ്ചായത്ത്, റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അവസാനം നാട്ടുകാര്‍ സംഘടിച്ച് അനധികൃത റിസോര്‍ട്ട് നിര്‍മാണം തടഞ്ഞിരുന്നു. ആറാട്ടുപാറ പ്രദേശം ഒന്നടങ്കം ക്വാറി മാഫിയ കൈയടക്കി. മോഹവില നല്‍കിയാണ് വന്‍കിടക്കാര്‍ ഇവിടങ്ങളില്‍ സ്ഥലം വാങ്ങുന്നത്. സ്ഥലം കൈമാറാന്‍ തയാറാവാത്തവരുടെ മേല്‍ പ്രലോഭനവും ഭീഷണിയും മുറുകുകയാണ്.

വിജിലന്‍സ് അന്വേഷണം നടക്കുന്ന കേസിന്‍െറ രേഖകള്‍ അപ്രത്യക്ഷമായി

Posted: 29 Sep 2014 09:24 PM PDT

പന്തീരാങ്കാവ്: വിജിലന്‍സ് അന്വേഷണം നടക്കുന്ന കേസുമായി ബന്ധപ്പെട്ട ഫയലില്‍നിന്ന് പ്രധാന തെളിവുകള്‍ നഷ്ടപ്പെട്ടു. ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ വ്യാജരേഖകള്‍ ചമച്ച് കെട്ടിട നിര്‍മാണ അനുമതിക്ക് അപേക്ഷ നല്‍കിയ കേസിലെ വ്യാജ കൈവശ സര്‍ട്ടിഫിക്കറ്റുകളടക്കമുള്ളവയാണ് ഗ്രാമപഞ്ചായത്ത് ഓഫിസില്‍നിന്ന് അപ്രത്യക്ഷമായത്.
പ്രമുഖ ഫ്ളാറ്റ് നിര്‍മാണ ഗ്രൂപ്പിനുവേണ്ടിയാണ് 2011ല്‍ ഇരിങ്ങല്ലൂരില്‍ 13 പേരില്‍നിന്നായി ഒന്നേകാല്‍ ഏക്കര്‍ സ്ഥലം വാങ്ങിയത്. ഇടനിലക്കാരനും സ്ഥലമുടമകളിലൊരാളുമായ പി. രാധാകൃഷ്ണന്‍െറ പേരില്‍ മറ്റു സ്ഥലമുടമകള്‍ സമ്മതപത്രം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഫ്ളാറ്റ് നിര്‍മാണത്തിന് നല്‍കിയ അപേക്ഷയുടെ കൂടെ സമര്‍പ്പിച്ച രേഖകളാണ് വ്യാജമായി നിര്‍മിച്ചവയാണെന്ന് കണ്ടത്തെിയത്.
ഫീസ് ഇനത്തില്‍ ഗ്രാമപഞ്ചായത്തില്‍ അടക്കേണ്ട 40 ലക്ഷത്തിനുപകരം 20 ലക്ഷമടച്ചത് വനിതാ ജീവനക്കാരി ഭരണസമിതിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ബാക്കി പണം കൂടി അടച്ച് കേസില്‍നിന്ന് ഒഴിവാകാന്‍ ഫ്ളാറ്റ് ഉടമകള്‍ ശ്രമിച്ചെങ്കിലും ഭരണസമിതി നിയോഗിച്ച സബ് കമ്മിറ്റിയുടെ അന്വേഷണത്തില്‍ രേഖകളിലെ കൃത്രിമവും വ്യാജരേഖകളും കണ്ടത്തെിയിരുന്നു.
വില്ളേജ് ഓഫിസില്‍ മറ്റുള്ളവരുടെ പേരില്‍ വിതരണം ചെയ്തരേഖകള്‍ തീയതി തിരുത്തിയും കള്ള ഒപ്പിട്ട് ഓഫിസ് സീല്‍ പതിച്ചതുമായിരുന്നു. തുടര്‍ന്നുനടന്ന വിജിലന്‍സ് അന്വേഷണത്തില്‍ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കണ്ടത്തെി. വിജിലന്‍സ് അന്വേഷണത്തിനായി പിടിച്ചെടുത്ത ഫയലുകളില്‍ ചിലത് മാസങ്ങള്‍ക്കുശേഷം ഗ്രാമപഞ്ചായത്തിനു തന്നെ കൈമാറിയിരുന്നു.
വിജിലന്‍സ് ആവശ്യത്തെ തുടര്‍ന്ന് ഈ ഫയലുകള്‍ വീണ്ടും കൈമാറിയപ്പോഴാണ്, വ്യാജമെന്ന് കണ്ടത്തെിയ രേഖകള്‍ ഫയലില്‍നിന്ന് അപ്രത്യക്ഷമായത് ശ്രദ്ധയില്‍ പെട്ടത്.
തുടര്‍ന്ന് അധികൃതര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കണ്ടത്തെുകയും ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്ത കേസിലെ പ്രധാനപ്പെട്ട തെളിവുകളാണ് നഷ്ടപ്പെട്ടത്.
വ്യാജരേഖ ചമച്ചതുള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന കേസില്‍, പ്രതികളെ രക്ഷപ്പെടുത്താന്‍ തെളിവ് നശിപ്പിക്കുകയായിരുന്നുവെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.

സുസജ്ജത വിളിച്ചറിയിച്ച് ഹജ്ജ് സേന തയാര്‍

Posted: 29 Sep 2014 09:14 PM PDT

Image: 
Subtitle: 
രാഷ്ട്രീയപ്രചാരണം വേണ്ടെന്ന് ആഭ്യന്തരമന്ത്രി

മക്ക: അല്ലാഹുവിന്‍െറ അതിഥികളായത്തെുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരമൊരുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൗദിയുടെ വിവിധ സേനാവിഭാഗങ്ങള്‍ സംയുക്ത ശക്തിപ്രകടനത്തിലൂടെ തെളിയിച്ചു. മക്ക - ത്വാഇഫ് എക്സ്പ്രസ് ഹൈവേയിലെ സൈനിക താവളത്തില്‍ നടന്ന വിപുലമായ ഡ്രസ് റിഹേഴ്സലിന് ഹജ്ജ് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ സൗദി ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് സാക്ഷിയായി. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ക്കുള്ള രാജ്യത്തെ ഒൗദ്യോഗികസംവിധാനങ്ങളുടെ വിളംബരമായി. ഇന്നു മുതല്‍ വിവിധ വിഭാഗങ്ങള്‍ അവരുടെ കര്‍മമണ്ഡലങ്ങളില്‍ വ്യവസ്ഥാപിതമായി സേവനനിരതരാകും.
ഇസ്ലാമിന്‍െറ നിര്‍ബന്ധാനുഷ്ഠാനങ്ങളിലൊന്നായ ഹജ്ജിനു ഭംഗം വരുത്തുകയോ തീര്‍ഥാടകരുടെ സുരക്ഷ അവതാളത്തിലാക്കുകയോ പുണ്യഭൂമിയുടെ പവിത്രതയെ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ളെന്നും ഹജ്ജുമായി ബന്ധമില്ലാത്ത രാഷ്ട്രീയമുദ്രാവാക്യങ്ങളുയര്‍ത്തിയും പ്രകടനം സംഘടിപ്പിച്ചും വിശുദ്ധതീര്‍ഥാടനത്തില്‍ കുഴപ്പമുണ്ടാക്കുന്നവരെ അമര്‍ച്ച ചെയ്യാന്‍ സുരക്ഷാസേനാവ്യൂഹം സുസജ്ജമാണെന്നും ആഭ്യന്തരമന്ത്രി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി. ഹജ്ജിന്‍െറ വിശുദ്ധി ചോര്‍ത്തിക്കളയുന്ന രാഷ്ട്രീയ പ്രചാരണത്തില്‍ നിന്നും സമാനപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ അദ്ദേഹം തീര്‍ഥാടകരെ ആഹ്വാനം ചെയ്തു. സേന ഡ്രസ് റിഹേഴ്സല്‍ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരത രാജ്യത്ത് തലനീട്ടാനുള്ള സാഹചര്യങ്ങളെല്ലാം സൗദി സേന അമര്‍ച്ച ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ചില രാജ്യങ്ങളും സംഘടനകളുമാണ് ഈ ഭീകരതയെ താലോലിച്ചു വളര്‍ത്തുന്നത്. എന്നാല്‍ അതിനെ ഏതളവിലും നേരിടാന്‍ സൗദി സുസജ്ജമാണ്. ഭീകരതയെ എല്ലാ അര്‍ഥത്തിലും ചെറുക്കാനുള്ള നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. ഭീകരതക്കെതിരായ മുന്നേറ്റത്തില്‍ സൗദിയെ പരിഗണിക്കുകയും രാജ്യത്തുനിന്നു അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ഇതര രാജ്യങ്ങളുണ്ട്. സ്വന്തം പൗരന്മാര്‍ മറ്റു രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങളില്‍ പങ്കാളികളാകുന്നത് കര്‍ക്കശമായി വിലക്കിയിട്ടുണ്ട്. ഭീകരസംഘടനകളുമായി ബന്ധപ്പെടുന്നവര്‍ക്കും ഏതര്‍ഥത്തിലും അവരെ സഹായിക്കുന്നവര്‍ക്കും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരതക്കെതിരായ ആഗോളസഖ്യത്തില്‍ സൗദിയും ഇപ്പോള്‍ ഭാഗഭാക്കായിരിക്കുന്നു. ഈ വിഷയത്തില്‍ രാജ്യത്തിന്‍െറ നിലപാട് വിശദീകരിക്കുന്നതാണ് ഇതെല്ലാമെന്ന് മന്ത്രി വിശദീകരിച്ചു. യമനില്‍ ഹൂതികളുടെ ആക്രമണത്തെ തുടര്‍ന്നുളവായ സംഭവവികാസങ്ങള്‍ ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. അയല്‍രാജ്യങ്ങളിലെ അസ്വസ്ഥതകള്‍ സ്വാഭാവികമായും ആശങ്കയുളവാക്കുന്നതാണെന്നും എന്നാല്‍ നമ്മുടെ അതിര്‍ത്തി സംരക്ഷിക്കാനും ജനങ്ങള്‍ക്കു സുരക്ഷയേക്കാനും രാജ്യം എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
മിനായിലെ സൈനിക ആസ്ഥാനത്ത് നടന്ന പരേഡില്‍ മന്ത്രി മുഹമ്മദ് ബിന്‍ നായിഫ് ഹജ്ജ് കേന്ദ്രസമിതി അധ്യക്ഷനായ മക്ക ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍അസീസിന്‍െറ കൂടെ സൗദി സൈനികവിഭാഗങ്ങളുടെ ഡ്രസ് റിഹേഴ്സല്‍ വീക്ഷിച്ചു.
പൊതുസുരക്ഷാവിഭാഗം ഡയറക്ടര്‍ കേണല്‍ ഉസ്മാന്‍ ബിന്‍ നാസര്‍ അല്‍മുഹ്രിജ് അതിഥികളെ സ്വാഗതം ചെയ്തു. ദൈവികഭവനത്തിലത്തെുന്ന സന്ദര്‍ശകര്‍ക്ക് ആയാസരഹിതമായ ഹജ്ജ് നിര്‍വഹിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സൈന്യം പൂര്‍ത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഹജ്ജ് ഉംറ സേന, പ്രതിരോധമന്ത്രാലയം, നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം രഹസ്യാന്വേഷണ വിഭാഗം, സുരക്ഷയും തീര്‍ഥാടകപരിചരണവുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയുടെ ശക്തിപ്രകടനം നടന്നു. ഹജ്ജ് - ഉംറ സേന സൈനികപരേഡിലൂടെ സുരക്ഷക്കുള്ള തയാറെടുപ്പുകള്‍ പ്രകടിപ്പിച്ചപ്പോള്‍ എയര്‍ഫോഴ്സ് വ്യോമാഭ്യാസ പ്രകടനം നടത്തി. സായുധസേന നടത്തിയ വിവിധയിനം ഷൂട്ടൗട്ട് ഓപറേഷനുകള്‍ ആകര്‍ഷകമായിരുന്നു.
മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രി അമീര്‍ മന്‍സൂര്‍ ബിന്‍ മിത്അബ് ബിന്‍ അബ്ദുല്‍അസീസ്, രഹസ്യാന്വേഷണവിഭാഗം തലവന്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍അസീസ്, നാഷണല്‍ ഗാര്‍ഡ് പശ്ചിമമേഖല മേധാവിഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി, മദീന ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് എന്നിവര്‍ സൈനിക ശക്തിപ്രകടനം വീക്ഷിക്കാനത്തെിയിരുന്നു.

അവയവദാനത്തിന് അനുകൂലമായി മുഫ്തിയുടെ ഫത് വ

Posted: 29 Sep 2014 08:43 PM PDT

Image: 
Subtitle: 
മസ്തിഷ്കമരണം സംഭവിച്ചയാള്‍ക്ക് ചികിത്സകൊണ്ട് ഫലം കിട്ടില്ളെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണം അവയവങ്ങള്‍ ദാനം ചെയ്യേണ്ടത്

മസ്കത്ത്:   മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനം നടത്തുന്നതിനനുകൂലമായി ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അഹ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി ഫത്വ പുറപ്പെടുവിച്ചു. അവയവദാനം നിര്‍ബന്ധമായ രോഗിക്ക് മാത്രമായിരിക്കണം മസ്തിഷ്ക മരണം സംഭവിച്ചയാളില്‍നിന്ന് അവയവം മാറ്റിവെക്കേണ്ടത്. മസ്തിഷ്ക മരണം സംഭവിച്ചയാള്‍ക്ക് ചികിത്സകൊണ്ട് ഫലം കിട്ടുകയില്ളെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കണം അവയവങ്ങള്‍ ദാനം ചെയ്യേണ്ടത്.
അവയവങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ സ്വീകര്‍ത്താവ് രക്ഷപ്പെടുമെന്ന് ഉറപ്പു ലഭിച്ചാല്‍ മാത്രമേ അവയവദാനം നടത്താന്‍ അനുവദിക്കുകയുളളൂവെന്നും ഫത്വയില്‍ പറയുന്നു. അതോടൊപ്പം, വിദഗ്ധരും യോഗ്യരുമായ മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയ നടത്തേണ്ടത്. ശസ്ത്രക്രിയയില്‍ അപാകത സംഭവിക്കില്ളെന്ന് ഉറപ്പുവരുത്തുകയും വേണം. മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ ദാനംചെയ്യാമെന്ന ഫത്വ അയവയ ദാന കച്ചവടത്തെ പ്രോത്സാഹിപ്പിക്കാനും മനുഷ്യക്കടത്തിനും ഇടയാവരുതെന്നും അദ്ദേഹം പറഞ്ഞു. പല രാജ്യങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടക്കുന്ന സാഹചര്യത്തിലാണിത്.
അവയവദാന വിഷയത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന അവ്യക്തത അവയവദാനം നിരുത്സാഹപ്പെടുത്താന്‍ കാരണമായതായി കരുതുന്നു. എന്നാല്‍, ഗ്രാന്‍ഡ് മുഫ്തിയുടെ പുതിയ ഫത്വ ജനങ്ങള്‍ക്കിടയില്‍ അവയവദാനത്തിന് സ്വീകാര്യത ലഭിക്കാന്‍ കാരണമാക്കുമെന്ന് വിലയിരുത്തുന്നു. ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നത് മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കുന്നതുപോലെയാണെന്ന ഖുര്‍ആനിക സൂക്തമാണ് അവയവദാനത്തിന് അനുകൂല തെളിവായി ഉദ്ധരിക്കുന്നത്. ഈ വിഷയത്തില്‍ വ്യാപക ബോധവത്കരണം ആവശ്യമാണെന്നാണ് ഒമാനിലെ ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളിയാഴ്ച പ്രസംഗങ്ങളില്‍ ഇത് വിഷയമാക്കണമെന്നും അവര്‍ പറയുന്നു.
മസ്കത്ത് ഗവര്‍ണറേറ്റില്‍ മാത്രം കഴിഞ്ഞ വര്‍ഷം 150ഓളം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
എന്നാല്‍, ഇവരില്‍ ഒരൊറ്റ രോഗിയുടെ കുടുംബവും അവയവ ദാനത്തിന് അനുവാദം നല്‍കിയില്ളെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അധികം പേരും മതപരമായ കാരണത്താലാണ് അവയവദാനം അനുവദിക്കാതിരുന്നത്. പുതിയ ഫത്വ വന്നത് വൃക്കസംബന്ധമായ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കും കരള്‍ രോഗികള്‍ക്കും അനുഗ്രഹമാവും. എന്നാല്‍, കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഒമാനില്‍ സൗകര്യമില്ലാത്തത് തടസ്സമാകും.
വൃക്ക സംബന്ധമായ അസുഖം ബാധിച്ച നൂറുകണക്കിന് രോഗികള്‍ ഒമാനിലുണ്ട്. ഇവരില്‍ നിരവധി പേര്‍ ഡയാലിസിസ് നടത്തുന്നവരാണ്.
മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവദാനം നടത്തുന്നത് ഇതില്‍ ചിലര്‍ക്കെങ്കിലും അനുഗ്രഹമാവും. ജീവിതം ആസ്വദിക്കുകപോലും ചെയ്തിട്ടില്ലാത്ത 20നും 30നും ഇടയില്‍ പ്രായമുള്ളവരും ഇതില്‍ ഉള്‍പ്പെടും.
 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡയാലിസിസ് നടത്തുന്നവരുടെ പ്രായം 60നും 65നും ഇടയിലാണെങ്കില്‍ ഒമാനില്‍ ഇത് 40 വയസ്സാണെന്ന് വിദഗ്ധര്‍ പറയുന്നു.
 

സി.ഐ.ഡി ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ അബൂദബി പൊലീസിന്‍െറ മുന്നറിയിപ്പ്

Posted: 29 Sep 2014 08:09 PM PDT

Image: 

അബൂദബി: സി.ഐ.ഡി ചമഞ്ഞ് പ്രവാസികളടക്കമുള്ളവരെ സമീപിച്ച് പണവും രേഖകളും കവരുന്നവരെ കരുതിയിരിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നല്‍കി. പരിശോധനക്കായി സമീപിക്കുന്ന പൊലീസ് ഓഫിസര്‍മാരുടെ തിരിച്ചറിയല്‍ 0കാര്‍ഡ് ആവശ്യപ്പെടാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശീദ് അറിയിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തിലാണ് പൊലീസിന്‍െറ മുന്നറിയിപ്പ്. പൊതുജനങ്ങളോട് മാന്യമായ രീതിയില്‍ പെരുമാറാനാണ് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊലീസിനെക്കുറിച്ച് മതിപ്പ് വര്‍ധിപ്പിക്കാനും ഭയപ്പാട് ഒഴിവാക്കാനും ഇത് അനിവാര്യമാണ്. തെരുവില്‍ വെച്ച് ഏതൊരാളെയും പരിശോധിക്കാനും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടാനും സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥന്‍ മഫ്തി വേഷത്തിലാണെങ്കില്‍ സി.ഐ.ഡിയാണെന്ന് ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടാം. അറബ് വേഷം ധരിച്ച് സി.ഐ.ഡിയാണെന്ന് അവകാശപ്പെട്ട് എത്തുന്ന ചിലര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വേഗത്തില്‍ കാണിക്കും. കാര്‍ഡില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വ്യക്തമായിരിക്കില്ല. ഇത്തരക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് പണവും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും പൊലീസ് സ്റ്റേഷനിലത്തൊന്‍ ആവശ്യപ്പെടുകയും ചെയ്യും. യഥാര്‍ഥ സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യില്ളെന്ന് കേണല്‍ ബൂര്‍ശീദ് പറഞ്ഞു. സംശയമുള്ളവരെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറാന്‍ മാത്രമാണ് സി.ഐ.ഡിമാര്‍ക്ക് അധികാരമുള്ളത്.
തട്ടിപ്പുകാരെ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം 999ല്‍ വിളിച്ച് പൊലീസ് ഓപറേഷന്‍സ് റൂമില്‍ വിവരമറിയിക്കണം. ഇവര്‍ സഞ്ചരിക്കുന്ന വാഹനത്തിന്‍െറ നമ്പറും മറ്റ് വിശദാംശങ്ങളും കൈമാറണം. വ്യാജ സി.ഐ.ഡിമാരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കേണല്‍ ബൂര്‍ശീദ് പറഞ്ഞു.

കുട്ടികളുടെ ഉന്നമനത്തിനുള്ള സൊസൈറ്റികള്‍ക്ക് കൂടുതല്‍ പിന്തുണ -മന്ത്രി

Posted: 29 Sep 2014 08:06 PM PDT

Image: 

മനാമ: കുട്ടികളുടെയും കൗമാരക്കാരുടെയും വളര്‍ച്ചക്കും ഉയര്‍ച്ചക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സൊസൈററികള്‍ക്കും ക്ളബുകള്‍ക്കും കൂടുതല്‍ പരിഗണന നല്‍കുമെന്നും അവരുടെ പദ്ധതികള്‍ക്ക് സഹായ സഹകരണങ്ങള്‍ ഉറപ്പുവരുത്തുമെന്നും സാമൂഹിക ക്ഷേമകാര്യ മന്ത്രി ഡോ. ഫാതിമ ബിന്‍ത് മുഹമ്മദ് അല്‍ബലൂഷി വ്യക്തമാക്കി.
ചില്‍ഡ്രന്‍സ്-യങ് ക്ളബ്, ഷരീഫ ഇവദി ചില്‍ഡ്രന്‍സ് ആന്‍റ് യങ്സ്റ്റേഴ്സ് ക്ളബ്, സയന്‍സ് സെന്‍റര്‍ തുടങ്ങി മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വേദികള്‍ ഏഴു മുതല്‍ 18 വയസ് വരെയുള്ള കുട്ടികളുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്ക് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്്.
മന്ത്രാലയം ലക്ഷ്യം വെക്കുന്ന തരത്തിലുള്ള ഇത്തരം പരിപാടികള്‍ വര്‍ഷം മുഴുവനും നടപ്പാക്കുന്നതിന് ശ്രദ്ധ ചെലുത്തും. രാവിലെയും വൈകുന്നേരവുമായി സാധാരണ ദിനങ്ങളിലും സമ്മര്‍ വെക്കേഷനില്‍ പ്രത്യേക പരിപാടികളുമായി ഈ ക്ളബുകള്‍ രംഗത്തുണ്ട്.
48ഓളം പദ്ധതികളാണ് വിവിധ ഗവര്‍ണറേറ്റുകളിലായി ക്ളബുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്്. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യം വെച്ച് നടപ്പാക്കുന്ന ഈ പരിപാടികളില്‍ 10,000 ത്തോളം   പേര്‍ പ്രയോജനപ്പെടുത്തുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. ഷരീഫ ഇവദി ചില്‍ഡ്രന്‍സ് ആന്‍റ് യങ്സ്റ്റേഴ്സ് ക്ളബ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകുന്നേരം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
ബാസ്കറ്റ് ബാള്‍, വോളിബാള്‍, ഫുട്ബാള്‍, നീന്തല്‍, മെയ്യഭ്യാസം, തൈക്കോന്‍ഡോ, ഇംഗ്ളീഷ് സ്പീക്കിംഗ് കോഴ്സ്, കംപ്യൂട്ടര്‍ ട്രെയ്നിംഗ്, ഒറിഗാമി, ചിത്രരചന, ഫോട്ടോഗ്രഫി, ബ്യൂട്ടികെയര്‍, കാര്‍ഡ് ഡിസൈനിംഗ്, കിച്ചന്‍ ആര്‍ട്ട് തുടങ്ങി വിവിധ പരിപാടികളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. സ്കൂളില്‍ നിന്ന് കിട്ടുന്ന അറിവുകള്‍ക്ക് പുറമെ വിവിധ മേഖലകളില്‍ പ്രായോഗിക ജ്ഞാനം ലഭ്യമാക്കുന്നതിന് ഇത്തരം പദ്ധതികള്‍ വഴി സാധ്യമാവും.
ടെക്നോളജിയില്‍ വൈദഗ്ധ്യം ലഭിക്കുന്നതിനും വൈജ്ഞാനികവും കലാപരവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന ഇത്തരം പരിപാടികളിലൂടെ കുട്ടികളില്‍ ആത്മധൈര്യവും ബുദ്ധി വികാസവുമുണ്ടാവും. കുട്ടികളുടെയും കൗമാരക്കാരുടെയും ചിന്തകളെയും താല്‍പര്യങ്ങളെയും കൃത്യമായി രൂപപ്പെടുത്തുന്നതില്‍ ക്ളബുകളുടെ പ്രവര്‍ത്തനം ഏറെ ഉപകാരപ്പെടുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP