സ്വാഗതം
WELCOME

News Update..

Sunday, September 28, 2014

കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചു Madhyamam News Feeds

കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചു Madhyamam News Feeds

Link to

കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചു

Posted: 28 Sep 2014 01:00 AM PDT

Image: 

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം വിവാദമായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൈതമുക്ക് വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ കൈതമുക്കിലെ സന്തോഷാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വെച്ച് മന്ത്രിയെ തലപ്പാവ് അണിയിച്ചത്. കേരളാ പൊലീസിന്‍െറയും എന്‍.എസ്.ജി സുരക്ഷാ സന്നാഹത്തിന്‍െറയും സാന്നിദ്ധ്യത്തിലായിരുന്നു ഇയാളുടെ പ്രവൃത്തി.

ഇന്നലെ പത്മനാഭസ്വാമി ക്ഷേത്ര സന്ദര്‍ശനത്തിനു ശേഷമായിരുന്നു സംഭവം. ബി.ജെ.പി സംസ്ഥാന നേതാവ് എന്‍.എസ്.ജി സംഘത്തോട് അനുമതി വാങ്ങിയതിനു ശേഷമായിരുന്നു തലപ്പാവ് അണിയിക്കല്‍. 2008 ഏപ്രില്‍ ഒന്നിനാണ് കൈതമുക്കിലെ പാസ്്പോര്‍ട്ട് ഓഫീസിന്‍്റെ മുന്നിലിട്ട് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ സന്തോഷിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പുതിയ സംഭവം.

മനോജ് വധം: സി.ബി.ഐ അന്വേഷിക്കും

Posted: 28 Sep 2014 12:20 AM PDT

Image: 

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പേഴ്സണല്‍ മന്ത്രാലയത്തിനു കത്തയച്ചു. വിഞ്ജാപനം ഉടന്‍ പുറത്തിറങ്ങും.

മനോജ് കൊല്ലപ്പെട്ട കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ ശിപാര്‍ശ കേന്ദ്ര സര്‍ക്കാറിന് മുന്നിലുണ്ടെന്നും അന്വേഷണം സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് കണ്ണൂര്‍ സന്ദര്‍ശനത്തിനിടെ അറിയിച്ചിരുന്നു. കണ്ണൂരിലെ അക്രമവും കൊലപാതകവും കേന്ദ്ര ഗവണ്‍മെന്‍റ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിരുന്നു. ശിപാര്‍ശ പരിശോധിച്ച കേന്ദ്ര പഴ്സണല്‍ മന്ത്രാലയം സി.ബി.ഐയോട് അഭിപ്രായം തേടിയിരുന്നു.

റോക്ക് സംഗീത വേദിയില്‍ അതിഥിയായി മോദി

Posted: 27 Sep 2014 11:41 PM PDT

Image: 

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റോക്ക് സംഗീത വേദിയില്‍ അമേരിക്കന്‍ യുവ ജനതയുമായി സംവദിച്ചു . ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച റോക്ക് സംഗീത വേദിയിലാണ് അദ്ദേഹം അതിഥിയായി എത്തിയത്. പ്രശസ്ത ഹോളിവുഡ് നടന്‍ ഹഗ് ജാക്മാന്‍ അമേരിക്കന്‍ ജനതയ്ക്ക് മോദിയെ പരിചയപ്പെടുത്തി. തുടര്‍ന്ന് അമേരിക്കന്‍ യുവതയുമായും മോദി സംവദിച്ചു. അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനത്തെിയ മോദിക്ക് പ്രസിഡന്‍റ് ഒബാമയുമായുള്ള കൂടിക്കാഴ്ചയടക്കം തിരക്കിട്ട പരിപാടികളാണ് ഇനിയുള്ളത്.

 

അമേരിക്കക്ക് അല്‍ഖാഇദയുടെ താക്കീത്

Posted: 27 Sep 2014 11:38 PM PDT

Image: 

മൂസില്‍: ഐ.എസിനെതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യം വ്യോമാക്രമണം നടത്തുന്നതിനിടെ അമേരിക്കക്ക് അല്‍ഖാഇദയുടെ താക്കീത്. അല്‍ഖാഇദയുടെ സിറിയന്‍ സംഘടനയായ നുസ്റ ഫ്രണ്ടാണ് താക്കീതുമായി രംഗത്തത്തെിയത്. ശനിയാഴ്ച പുറത്ത് വിട്ട വീഡിയോ സന്ദേശത്തിലാണ് താക്കീത്. അമേരിക്ക നടത്തുന്ന യുദ്ധം തങ്ങള്‍ക്കെതിരെയല്ളെന്നും മറിച്ച് ഇസ് ലാമിനെതിരെയാണെന്ന് സംഘടനാ വക്താവ് അബു ഫിറാസ് അല്‍ സൂരി വീഡിയോയിലൂടെ പറഞ്ഞത്.

ആദ്യദിനം അമേരിക്ക ആലപ്പോയില്‍ നടത്തിയ നടത്തിയ വ്യാമാക്രമണത്തില്‍ നിരവധി  നുസ്റ പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇറാഖിലെ സുന്നി വിമതരായ ഐ.എസിനെതിരെ പോരാടുന്ന കുര്‍ദിഷ് പെഷ്മെര്‍ഗ സേനക്ക് ജര്‍മനി ആയുധ സഹായം നല്‍കിയിരുന്നു.  27 ടണ്‍ ആയുധങ്ങളും വെടിക്കോപ്പുകളുമടങ്ങിയ കാര്‍ഗോ വിമാനം ശനിയാഴ്ച കുര്‍ദ് പ്രവിശ്യ തലസ്ഥാനമായ ഇര്‍ബിലിലത്തെി. കിഴക്കന്‍ ജര്‍മനിയിലെ ലൈപ്സിഗില്‍നിന്നാണ് ആയുധങ്ങള്‍ കയറ്റിയയച്ചത്. ടാങ്ക്വേധ മിസൈലായ ‘മിലാന്‍’, ‘യൂനിമോഗ്’ ട്രക്കുകള്‍, മെഷീന്‍ഗണ്ണുകള്‍, റോഡിതര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവയാണ് വിമാനത്തിലുള്ളതെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പനീര്‍ശെല്‍വം മുഖ്യമന്ത്രി ആയേക്കും

Posted: 27 Sep 2014 11:25 PM PDT

Image: 

ചെന്നൈ : ജയിലിലായ ജയലളിതയുടെ പിന്‍ഗാമിയായി മന്ത്രിസഭയിലെ രണ്ടാമനും വിശ്വസ്തനുമായ പനീര്‍ശെല്‍വത്തിനു സാധ്യതയേറി. 2001 ല്‍ താന്‍സി ഭൂമി കേസില്‍ അറസ്റ്റിലായി ജയലളിത മുഖ്യമന്ത്രി പദം രാജി വെച്ചപ്പോള്‍ പകരക്കാരന്‍ പനീര്‍ശെല്‍വം ആയിരുന്നു. ആറു മാസം മുഖ്യമന്ത്രി പദത്തില്‍ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ കസേരയില്‍ ഒരിക്കല്‍ പോലും ശെല്‍വം  ഇരുന്നില്ല .

ഇത്തവണ ധനകാര്യം കൂടാതെ പൊതുമരാമത്ത് വകുപ്പിന്‍്റെ ചുമതലയും ശെല്‍വത്തിനു കൊടുത്തിരുന്നു. പാര്‍ട്ടിയിലും മന്ത്രിസഭയിലും സഹപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് പറയാനുള്ള കാര്യങ്ങള്‍ പനീര്‍ ശെല്‍വത്തെയാണ് ആദ്യം അറിയിക്കുക. കോടതിവിധി വന്ന ശേഷം രണ്ടു തവണ ജയ ശെല്‍വത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.

ഗതാഗത മന്ത്രി സെന്തില്‍ ബാലാജി, റവന്യൂ മന്ത്രി ഉദയകുമാര്‍, സ്പീക്കര്‍ ധനപാല്‍, പര്‍ലമെന്‍്ററി പാര്‍ട്ടി ലീഡര്‍ എം തമ്പി ദുരൈ, രാജ്യ സഭാംഗം നവനീത കൃഷ്ണന്‍ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ഗുഡ് ലിസ്റ്റില്‍ ഉള്ളവരാണ്.

 

ജയലളിത, നമ്പര്‍ 7402

Posted: 27 Sep 2014 10:39 PM PDT

Image: 

ബംഗളുരു : പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ സ്ത്രീകളുടെ വിഭാഗത്തില്‍ ശനിയാഴ്ച ഒരു വിശിഷ്ട തടവുപുള്ളി .കുമാരി ജയറാം ജയലളിത, നമ്പര്‍ 7402 . വി.വി.ഐ.പി സെല്‍ ഇല്ലാത്തതിനാല്‍ സാധാരണ സിംഗിള്‍ സെല്ലിലാണ് കഴിഞ്ഞത്. കഴിക്കാന്‍ രാത്രി തടവുകാര്‍ക്കുള്ള ഭക്ഷണമായ ചോറ്, സാമ്പാര്‍, തൈര്, എന്നിവ തന്നെയാണ് ജയലളിതക്ക് ലഭിച്ചത്.

അനധികൃത സ്വത്തു സമ്പാദന കേസിലെ വിധി കേള്‍ക്കാന്‍ ഉച്ചക്ക് 11.30 നു കോടതിയില്‍ എത്തി കാറില്‍ നിന്നിറങ്ങുമ്പോള്‍ ഉച്ചയോടെ ചെന്നൈയിലേക്ക് തിരിച്ചു പോകണമെന്ന്  ഉദ്യോഗസ്ഥരോട് ജയലളിത പറഞ്ഞിരുന്നു. നാലു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടതോടെ ജാമ്യം കിട്ടില്ളെന്ന് ഉറപ്പായി. ഉച്ചഭക്ഷണം ഉപേക്ഷിച്ച ജയലളിത വെള്ളം മാത്രമാണ് കുടിച്ചത്. ഇസെഡ് പ്ളസ് കാറ്റഗറിയില്‍ സുരക്ഷ ഉള്ള ആളാണ് പ്രതിയെന്നും എല്‍.ടി.ടി.ഇ.യില്‍ നിന്ന് ഭീഷണി ഉണ്ടെന്നും ജയയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചെങ്കിലും ഫലം ഉണ്ടായില്ല.

ശാരീരിക അസ്വാസ്ഥ്യം തോന്നുന്നുണ്ടെന്നും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്നും പിന്നീട് വക്കീല്‍ ആവശ്യപ്പെട്ടു. ജയില്‍ ഡോക്ടര്‍ പരിശോധിച്ചു തീരുമാനം എടുക്കാന്‍ കോടതി നിര്‍ദേശിച്ചു . ബംഗളുരുവിലെ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ അഡ്മിറ്റ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ ഒരുക്കം നടത്തി. എന്നാല്‍ ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ അസാധാരണ രോഗങ്ങളൊന്നും കണ്ടത്തെിയില്ല. പുറത്തെ ആശുപത്രിയില്‍ പ്രവേശനം നേടാമെന്ന പ്രതീക്ഷ അതോടെ പൊലിഞ്ഞു. തടവുകാരുടെ കാര്യത്തില്‍ ജയില്‍ മാന്വല്‍ അനുസരിച്ചാണ് നടപടിക്രമങ്ങളെന്നു കോടതി വ്യക്തമാക്കി .

ജയിലില്‍ ധരിക്കാന്‍ പാകമായ വസ്ത്രങ്ങള്‍ ഇല്ലാത്തതിനാല്‍ തമിഴ്നാട് പൊലിസ്  അവ രാത്രിയോടെ എത്തിച്ചു. രാത്രി ഒന്‍പതു മണിയോടെ വിമന്‍ ബാരക്ക് 23ലെ സെല്ലില്‍ ജയലളിതയെ പ്രവേശിപ്പിച്ചു.

 

പുണ്യനഗരികളില്‍ സമ്പൂര്‍ണ തീര്‍ഥാടക ആരോഗ്യ പദ്ധതി

Posted: 27 Sep 2014 10:13 PM PDT

Image: 

ജിദ്ദ: തീര്‍ഥാടകരുടെ ആരോഗ്യസുരക്ഷയുമായി ബന്ധപ്പെട്ട് മിനാ, മുസ്ദലിഫ, അറഫ പുണ്യനഗരികളിലേക്ക് ഗവണ്‍മെന്‍റ് സമ്പൂര്‍ണ ആരോഗ്യ സുരക്ഷാപദ്ധതി തയാറായതായി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ അത്യാഹിത വിഭാഗം ഓഫിസ് മേധാവി ഡോ. താരിഖ് ബിന്‍ സാലിം അല്‍അര്‍നൂസ് പറഞ്ഞു. എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസ്, തിരക്ക് മൂലമുണ്ടാകാനിടയുള്ള അപകടങ്ങള്‍, വെള്ളപ്പൊക്ക ഭീഷണി നേരിടല്‍, ടെന്‍റുകളിലടക്കമുണ്ടാകാനിടയുള്ള തീപിടിത്തം എന്നീ മേഖലകളിലാണ് ആരോഗ്യ മന്ത്രാലയം സുരക്ഷാ പദ്ധതികള്‍ തയാറാക്കിയത്.
പുതുതായി, അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും മറ്റും അടങ്ങിയതും തിരക്കിലൂടെ സുഗമമായി നീങ്ങാന്‍ കഴിയുന്നതുമായ ചെറിയ 50 എണ്ണമടക്കം 100 ആംബുലന്‍സുകള്‍ പ്രത്യേകമായി ഗ്രൗണ്ട് ടീമിന്‍െറ ഭാഗമായി തയാറാക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ മൊബൈല്‍ യൂണിറ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മാത്രമായാണിതെന്നും അല്‍അര്‍നൂസ് പറഞ്ഞു. മിനായിലും മുസ്ദലിഫയിലും അറഫയിലുമെല്ലാം പ്രവര്‍ത്തിക്കുന്ന 57 വന്‍ യൂണിറ്റുകള്‍ക്ക് പുറമെയാണിത്. പുണ്യനഗരികളില്‍നിന്ന് രോഗികളെ താമസം കൂടാതെ നീക്കം ചെയ്ത് എത്രയും പെട്ടെന്ന് സമീപത്തുള്ള ആശുപത്രികളിലത്തെിക്കാന്‍ കഴിയുന്ന വിധത്തിലാണ് മെഡിക്കന്‍ സംഘത്തെ ആസൂത്രണം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ദുല്‍ഹജ്ജ് എട്ടു മുതല്‍ 13 വരെ ഹജ്ജിന്‍െറ സുപ്രധാന നാളുകളില്‍ തീര്‍ഥാടകര്‍ മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ കഴിച്ചുകൂട്ടുന്നതിനിടെ 17,000 തീര്‍ഥാടകര്‍ക്കെങ്കിലും ആരോഗ്യ മന്ത്രാലയം ഒരുക്കിയ അത്യാഹിത യൂണിറ്റുകള്‍ മുഖേന വൈദ്യസേവനം ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നതെന്ന് അല്‍അര്‍നൂസ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവരെ മക്കയിലും മറ്റുമുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ് പതിവ്. കഴിഞ്ഞ ഹജ്ജ് കാലയളവില്‍ 16,000 ത്തിലധികം തീര്‍ഥാടകര്‍ക്ക് അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കിയതായും 269 ഹാജിമാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്ന ദുല്‍ഹജ്ജ് എട്ട് മുതല്‍ അവസാനിക്കുന്ന 13 വരെ ഗ്രൗണ്ട് മെഡിക്കല്‍ ടീം പുണ്യ നഗരികളില്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തന നിരതരായിരിക്കുമെന്നും ഡോ. താരിഖ് അല്‍അര്‍നൂസ് അറിയിച്ചു. ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സൗദി റെഡ് ക്രസന്‍റ്, സിവില്‍ ഡിഫന്‍സ് തുടങ്ങി ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

സ്വയംവരത്തിന് അവാര്‍ഡ് കിട്ടാതിരിക്കാന്‍ ചിലര്‍ ശ്രമിച്ചു –അടൂര്‍

Posted: 27 Sep 2014 10:02 PM PDT

തിരുവനന്തപുരം: സ്വയംവരം എന്ന ചിത്രത്തിന് ദേശീയ അവാര്‍ഡ് കിട്ടാതിരിക്കാന്‍ കേരളത്തിലെ ചിലര്‍ ശ്രമിച്ചിരുന്നതായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.
നാലാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് നിള തിയറ്ററില്‍ കേരള സ്ത്രീപഠന കേന്ദ്രം സംഘടിപ്പിച്ച ചടങ്ങില്‍ പി.കെ. റോസി പുരസ്കാരം നടി ശാരദക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാര്‍ഡ് നല്‍കാതിരിക്കാന്‍ അവാര്‍ഡ് നിര്‍ണയസമിതിയില്‍ കടുത്ത സമ്മര്‍ദമാണുണ്ടായിരുന്നത്. ഒടുവില്‍ ചിത്രം കാണണമെന്നാവശ്യപ്പെട്ട് സമിതി ചെയര്‍മാന്‍ രമേശ് ഥാപ്പര്‍ക്ക് ടെലിഗ്രാം അയക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മറുപടി കാത്തിരിക്കുന്നതിനിടയില്‍ നാല് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചെന്ന വാര്‍ത്ത ആകാശവാണി വാര്‍ത്തയിലൂടെ അറിയുകയായിരുന്നു. മോസ്കോ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചശേഷം ഡല്‍ഹിയില്‍ തിരിച്ചത്തെിച്ച പ്രിന്‍റ് കണ്ടാണ് സമിതി അവാര്‍ഡ് നിര്‍ണയിച്ചത്.
സംഭാഷണം കുറവായതിനാല്‍ ജൂറിക്ക് സിനിമ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. അര്‍പ്പണബോധത്തോടെ ചെയ്യുന്നതിന് ഫലമുണ്ടാകുമെന്നും സ്വാധീനംചെലുത്തിയിട്ട് കാര്യമില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ എങ്ങനെയെങ്കിലും അവാര്‍ഡ് നേടാനുള്ള നെട്ടോട്ടമാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വയംവരത്തിലെ നായകന്‍ മധുവിനും ദേശീയ അവാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നുവെന്ന് പിന്നീട് പല നിരൂപകരും പറഞ്ഞുവെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. വാണിജ്യ സിനിമയില്‍ സജീവമായിരുന്നതിനാല്‍ ആര്‍ട്ട് സിനിമയായ സ്വയംവരത്തിലെ വേഷം സ്വീകരിക്കണമോയെന്നതില്‍ സംശയമുണ്ടായിരുന്നുവെന്ന് മറുപടി പ്രസംഗത്തില്‍ ശാരദ പറഞ്ഞു. റോസിയുടെ പേരില്‍ കിട്ടിയ പുരസ്കാരത്തില്‍ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ നടക്കുന്നത് പ്രതിഫലിപ്പിക്കുകയാണ് സിനിമ ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച നടന്‍ മധു ചൂണ്ടിക്കാട്ടി. ടെലിവിഷന്‍ വരുന്നതുവരെ സ്ത്രീകള്‍ക്ക് സിനിമയില്‍ പ്രാധാന്യമുണ്ടായിരുന്നു. സ്ത്രീയെ താഴ്ത്താനോ പുരുഷനെ ഉയര്‍ത്താനോ സംവിധായകര്‍ ശ്രമിക്കുന്നില്ല. പടം വിജയിക്കുന്നുണ്ടോയെന്ന് മാത്രമേ ചിന്തിക്കുന്നുള്ളൂ. ചലച്ചിത്രോത്സവം അടൂര്‍, മധു, ശാരദ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കേരള സ്ത്രീപഠന കേന്ദ്രം ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ.എസ്. പ്രിയ, വി.കെ. ജോസഫ്, വി.എസ്. ബിന്ദു എന്നിവര്‍ സംസാരിച്ചു. സെപ്റ്റംബര്‍ 30 വരെ നിള, ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലാണ് ചലച്ചിത്രമേള നടക്കുന്നത്.

പേപ്പര്‍ മില്‍ ഭൂമി മറിച്ചുവില്‍ക്കുന്നത് തടയും –ജില്ലാ വികസനസമിതി

Posted: 27 Sep 2014 09:54 PM PDT

കൊല്ലം: പുനലൂര്‍ പേപ്പര്‍ മില്ലിന്‍െറ സ്ഥലം മറിച്ചുവില്‍ക്കാന്‍ മാനേജ്മെന്‍റ് ശ്രമിക്കുമെങ്കില്‍ തടയുമെന്ന് കലക്ടറുടെ ചുമതല വഹിക്കുന്ന എ.ഡി.എം ബി. ഉണ്ണിക്കൃഷ്ണന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. കെ. രാജു എം.എല്‍.എയാണ് വിഷയം യോഗത്തില്‍ ഉന്നയിച്ചത്.
വ്യവസായം ആരംഭിക്കുന്നതിന് ബാധ്യതയിനത്തില്‍ വന്‍ ഇളവുകള്‍ നല്‍കിയാണ് സര്‍ക്കാറില്‍നിന്നും മാനേജ്മെന്‍റ് ഭൂമി ഏറ്റെടുത്തത്. ഇത് ബാധ്യത തീര്‍ത്ത് നല്‍കാത്തതുകൊണ്ട് തന്നെ ഭൂമി വാങ്ങുന്നയാള്‍ കബളിക്കപ്പെടുമെന്നും ഉണ്ണികൃഷ്ണന്‍ യോഗത്തെ അറിയിച്ചു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനത്തിന് ഒരുസ്ഥിരം സംവിധാനം വേണമെന്ന് കെ.എന്‍. ബാലഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ജില്ലയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വികസനസമിതി യോഗത്തിന് മുമ്പ് ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്ന് എ.ഡി.എം അറിയിച്ചു. പള്ളിമുക്കില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എ.എ. അസീസ് എം.എല്‍.എ ആവശ്യപ്പെട്ടു.
മീറ്റര്‍ കമ്പനിക്ക് സമീപം ഉഷസ് ഓഡിറ്റോറിയത്തിന് മുന്‍വശത്തെ ഓട വിപുലപ്പെടുത്തി വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലയില്‍ സര്‍വേയര്‍മാരുടെ കുറവ് അതിരൂക്ഷമാണെന്നും സര്‍വേ നടപടികള്‍ ഒരിടത്തും നടക്കുന്നില്ളെന്നും ഇക്കാര്യത്തില്‍ അടിയന്തരനടപടി ആവശ്യമാണെന്നും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പകല്‍ സമയങ്ങളില്‍ വാഹനഗതാഗതം തടഞ്ഞ് ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ നടത്തരുതെന്ന് മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ കഞ്ചാവ് വില്‍പന വ്യാപകമാണെന്നും ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാങ്ക് ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് ബാങ്കുകള്‍ മുന്‍ഗണന നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വനിതാ കശുവണ്ടിത്തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. മറവന്‍കോട്ടെ പട്ടികവിഭാഗക്കാര്‍ക്ക് പട്ടയം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.
ആദിച്ചനല്ലൂര്‍ ചിറ നവീകരണ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന് ജി.എസ്. ജയലാല്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജനറല്‍ ആശുപത്രിയില്‍ പ്രസവമെടുക്കുന്നത് നഴ്സുമാര്‍

Posted: 27 Sep 2014 09:49 PM PDT

തൃശൂര്‍: ഡ്യൂട്ടിയെച്ചൊല്ലിയുള്ള ഡോക്ടര്‍മാരുടെ തര്‍ക്കം കാരണം പ്രസമെടുക്കുന്നത് നഴ്സുമാര്‍. പദവി ഉയര്‍ത്തിയ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ ഇനിയും അറിയാത്ത കാര്യമാണിത്. 60ല്‍ കൂടുതല്‍ ഡോക്ടര്‍മാരും ഏഴ് ഗൈനക്കോളജിസ്റ്റുമുള്ളപ്പോഴാണ് നഴ്സുമാര്‍ പ്രസവമെടുക്കുന്നത്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഗൈനക്കോളജിസ്റ്റ്കള്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം. ഉച്ചക്ക് രണ്ട് മുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസറും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറും ഡ്യൂട്ടിയിലുണ്ടാകും.
ഉച്ചക്ക് രണ്ടുമുതല്‍ പിറ്റേന്ന് രാവിലെ എട്ടുവരെ ലേബര്‍റൂമില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കില്ല. ഡ്യൂട്ടിയിലുള്ള സമയത്ത് മാത്രമേ തങ്ങള്‍ ലേബര്‍റൂമില്‍ കയറൂ എന്ന് ഗൈനക്കോളജി ഡോക്ടര്‍മാരും പ്രസമെടുക്കേണ്ടത് തങ്ങളുടെ ജോലിയല്ളെന്ന് ഡ്യൂട്ടി ഡോക്ടര്‍മാരും പറയുന്നു. ഇതോടെ പ്രസമെടുക്കല്‍ നഴ്സുമാരുടെ ചുമതലയിലേക്ക് മാറി. പ്രസവത്തിന് ശേഷം സ്റ്റിച്ചിടാന്‍ ചിലര്‍ തയാറാവും.
ഗര്‍ഭകാലത്ത് ഗൈനക്കോളജി ഡോക്ടര്‍മാരുടെ വീട്ടിലത്തെി ചികിത്സ തേടുന്ന രോഗിക്കാവട്ടെ പ്രസവസമയത്ത് ഡോക്ടര്‍ ഉത്തരവാദിത്തമൊഴിയും. പ്രസവസമയത്ത് ലേബര്‍റൂമില്‍ ഗൈനക്കോളജി ഡോക്ടറുടെ സേവനം അനിവാര്യമാണെന്നിരിക്കെ ഡോക്ടര്‍മാരുടെ പോര് നാളുകളായി തുടരുകയാണ്.
പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നഴ്സുമാര്‍ സൂപ്രണ്ടുമായി സംസാരിച്ചു. തുടര്‍ന്ന് അടിയന്തരമായി ഡോക്ടര്‍മാരുടെ യോഗം വിളിച്ചെങ്കിലും ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനിന്ന് വാക്പോര് നടത്തുകയായിരുന്നു. വിഷയത്തില്‍ നഴ്സസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡി.എം.ഒയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ദിനേന ഇരുനൂറോളം പ്രസവങ്ങള്‍ ജനറല്‍ ആശുപത്രിയില്‍ നടക്കുന്നെന്നാണ് കണക്ക്. അടിയന്തരമായി നടപടി ഉണ്ടായില്ളെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് കെ.ജി.എന്‍.എ നേതാക്കളായ സി.എം. സാബുവും പി.ആര്‍. ശോഭനയും അറിയിച്ചു.

മീനാക്ഷിപുരത്ത് കോണ്‍ഗ്രസ്–ജെ.ഡി.എസ് സംഘര്‍ഷം: എട്ടുപേര്‍ക്ക് പരിക്ക്

Posted: 27 Sep 2014 09:42 PM PDT

ചിറ്റൂര്‍: മീനാക്ഷിപുരത്ത് കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സംഘര്‍ഷത്തില്‍ പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്ക്.
സംഭവത്തെതുടര്‍ന്ന് പ്രദേശത്ത് വ്യാപക അക്രമം അരങ്ങേറി. കന്നിമാരിയില്‍ മൂലത്തറ സര്‍വീസ് സഹകരണ ബാങ്കിന്‍െറ ജനറല്‍ബോഡി യോഗത്തില്‍ അംഗത്വം നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ശനിയാഴ്ച രാവിലെ മീനാക്ഷിപുരത്ത് ക്ഷീരോല്‍പാദക സംഘത്തില്‍ നടന്ന യോഗത്തില്‍ അംഗത്വം നിഷേധിച്ചതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷിന്‍െറ നേതൃത്വത്തില്‍ ഒരു സംഘം ജനതാദള്‍ (എസ്) പ്രവര്‍ത്തകര്‍ ഭരണസമിതി അംഗങ്ങളുമായി വാക്കേറ്റമുണ്ടായി.
ഇരുവിഭാഗങ്ങളും തമ്മിലുളള വാക്കേറ്റം അടിപിടിയില്‍ കലാശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന് മര്‍ദനമേറ്റ വിവരമറിഞ്ഞ് കൂടുതല്‍ ജനതാദള്‍ (എസ്)പ്രവര്‍ത്തകര്‍ സ്ഥലത്തത്തെി. വീണ്ടും ഇരുവിഭാഗവും സംഘര്‍ഷമുണ്ടായി.
ഹാളിന് മുന്നിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതുള്‍പ്പെടെ 20 ഓളം ബൈക്കുകള്‍, രണ്ട് കാറുകള്‍ എന്നിവ തകര്‍ത്തു.
രണ്ട് കച്ചവടസ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണമുണ്ടായി. സംഘര്‍ഷത്തെതുടര്‍ന്ന് മീനാക്ഷിപുരം, വണ്ടിത്താവളം, തത്തമംഗലം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സ്തംഭിച്ചു.
പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളില്‍ ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഉച്ചയ്ക്ക് രണ്ടോടെ ഒരു സംഘം ജനതാദള്‍ പ്രവര്‍ത്തകര്‍ നല്ളേപ്പിള്ളി, ചിറ്റൂര്‍ ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു.
വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു. അണിക്കോട്ട് ജനതാദള്‍ (എസ്) പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെ കല്ളേറുണ്ടായതായി ആരോപണമുണ്ട്. വണ്ടിത്താവളത്തും ജനതാദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
സംഭവത്തില്‍ പരിക്കേറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. സുരേഷ്, ജനതാദള്‍ (എസ്) പ്രവര്‍ത്തകരായ കൃഷ്ണസ്വാമി, സജിത്, വരദരാജ്, രംഗരാജ് എന്നിവരെ വിളയോടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ജയപാലന്‍, പൊന്നുസ്വാമി, ലോകനാഥന്‍ എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിര്‍ബന്ധിച്ച് കടയടപ്പിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.

ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി മന്ത്രി സുഷമ സ്വരാജ് ചര്‍ച്ച നടത്തി

Posted: 27 Sep 2014 09:41 PM PDT

Image: 

മനാമ: യു.എന്‍ ജനറല്‍ അസംബ്ളിയോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യന്‍ വിശേദകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ ചര്‍ച്ചയില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ പങ്കെടുത്തു. ജി.സി.സി രാജ്യങ്ങളും ഇന്ത്യയും തമ്മിലെ ചരിത്ര ബന്ധം ശക്തിപ്പെടുത്തേണ്ടതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയീഭവിച്ചു. പ്രധാനമായും ഊര്‍ജ, വ്യാപാര, സുരക്ഷാ മേഖലയിലെ വിഷയങ്ങളാണ് ഉയര്‍ന്നുവന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയിടേണ്ടതിന്‍െറ ആവശ്യകതയും രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളും ഇരുഭാഗങ്ങളും വിലയിരുത്തി. ഇന്ത്യ ഏഷ്യയിലെ സ്വധീന ശക്തിയൂള്ള സാമ്പത്തിക ശക്തിയായി ഉയര്‍ന്നത് അഭിനന്ദനാര്‍ഹമാണെന്ന് ശൈഖ് ഖാലിദ് വ്യക്തമാക്കി. ഇറാഖ്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ സംബന്ധിച്ചും തീവ്രവാദം ചെറുക്കാന്‍ സ്വീകരിക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും ഇരു ഭാഗത്തിന്‍െറയും അഭിപ്രായങ്ങള്‍ യോഗത്തില്‍ പങ്കുവെക്കപ്പെട്ടു.

400 തികച്ച് മെസി, ഹാട്രിക്കുമായി നെയ്മര്‍: ബാഴ്സക്ക് തകര്‍പ്പന്‍ ജയം

Posted: 27 Sep 2014 09:40 PM PDT

Image: 

മാഡ്രിഡ്: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും ബാഴ്സലേണക്കു വേണ്ടി നിറഞ്ഞാടിയപ്പോള്‍ ഗ്രാനഡ തരിപ്പണമായി. മെസി കരിയറിലെ തന്‍്റെ 400-ാം ഗോള്‍ നേട്ടം ആഘോഷിച്ച മത്സരത്തില്‍  നെയ്മര്‍ ഹാട്രിക്ക് തികയ്ക്കുകയും ചെയ്തു. മത്സരത്തില്‍ ഗ്രാനഡയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തുവിട്ടത്. ഇതോടെ ലാലീഗയില്‍ ബാഴ്സ ഒന്നാമതത്തെി.അതേ സമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് രണ്ടു ഗോളുകള്‍ക്ക് വിയ്യാറയലിനെ പരാജയപ്പെടുത്തി.
മൂര്‍ച്ചയേറിയ ആക്രമണവുമായി ഗ്രാനഡയാണ് തുടക്കത്തില്‍ പന്ത് കൈവശം വെച്ചത്. എന്നാല്‍ 26 -ാം മിനിറ്റില്‍ നെയ്മറിലൂടെ ബാഴ്സ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചു.43 ാം മിനിറ്റില്‍ മെസിയുടെ ക്രോസിന് ഇവന്‍ റാക്റ്റിക്ക് തലവെച്ച് രണ്ടാം ഗോളും നേടി. 46-ാം മിനിറ്റില്‍ നെയ്മര്‍ വീണ്ടും അദ്ഭുതം സൃഷ്ടിച്ചു. 62 -ാം മിനിറ്റില്‍ ബാഴ്സ ആരാധകരെ വിസ്മയിപ്പിച്ച് ലയണല്‍ മെസി തന്‍െറ കരിയറിലെ 400-ാം ഗോളും നേടി. 68ാം മിനിട്ടില്‍ നെയ്മര്‍ ഹാട്രിക്ക് തികച്ചു.
 

മലപ്പുറത്ത് ഒന്നുമുതല്‍ ഗതാഗത പരിഷ്കാരം

Posted: 27 Sep 2014 09:37 PM PDT

മലപ്പുറം: നഗരത്തില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കാന്‍ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര്‍ ഒന്നിന് പുതിയ പരിഷ്കാരം നിലവില്‍ വരും. കുന്നുമ്മല്‍-പെരിന്തല്‍മണ്ണ റോഡും മഞ്ചേരി റോഡും വണ്‍വേയാക്കും. പൊലീസ് സ്റ്റേഷന്‍ മുതല്‍ കുന്നുമ്മല്‍ വരെയും കോട്ടപ്പടി ബസ് സ്റ്റാന്‍ഡ്-കുന്നുമ്മല്‍ റോഡും വണ്‍വേയാക്കും.
ഈ റോഡുകളുടെ ഒരുവശത്ത് സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് അനുവദിക്കും. കോട്ടപ്പടി മുതല്‍ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ഭാഗങ്ങളില്‍ യു ടേണ്‍ അനുവദിക്കില്ല. പരീക്ഷണാടിസ്ഥാനത്തില്‍ 10 ദിവസത്തേക്കാണ് പരിഷ്കാരം. വിജയകരമാണെങ്കില്‍ തുടരും.
മറ്റു പരിഷ്കാരങ്ങള്‍: ചെറാട്ടുകുഴി റോഡ്-നമ്പീശന്‍ കോളനി റോഡ്, സഹാറ ജ്വല്ലറി റോഡ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇടതുവശത്തേക്ക് തിരിഞ്ഞ് റോഡില്‍ പ്രവേശിക്കണം. ബസ്സ്റ്റാന്‍ഡിന് മുന്‍വശത്തെ ഓട്ടോ പാര്‍ക്കിങ് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്‍െറ മുന്‍വശത്തേക്ക് മാറ്റും. കോട്ടപ്പടി സ്റ്റേഡിയത്തിന് പിറകുവശത്തെ റോഡ് വണ്‍വേയാക്കും. തിരൂര്‍ റോഡില്‍നിന്ന് ഇവിടേക്ക് പ്രവേശമുണ്ടാവില്ല. തിരൂര്‍ ഭാഗത്തേക്കുള്ള ബസുകളുടെ കോട്ടപ്പടിയിലെ സ്റ്റോപ് തിരൂര്‍ റോഡില്‍ മാത്രമായി പരിമിതപ്പെടുത്തും.
അങ്ങാടിപ്പുറം ഓരാടംപാലം വീതി കൂട്ടാന്‍ ദേശീയപാത വിഭാഗത്തിന് നിര്‍ദേശം നല്‍കി. കൊണ്ടോട്ടി വിമാനത്താവളം ജങ്ഷനിലെ ട്രാഫിക് സിഗ്നലിലെ അപാകത പരിഹരിക്കാനും കോട്ടക്കല്‍ നഗരത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി.
അസി. കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ആര്‍.ടി.ഒ എം.പി. അജിത് കുമാര്‍, നഗരസഭാ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് മുസ്തഫ, ഡിവൈ.എസ്.പി എന്‍.വി. അബ്ദുല്‍ ഖാദര്‍, പി.ഡബ്ള്യു.ഡി അസി. എക്സി. എന്‍ജിനീയര്‍ കെ. മുഹമ്മദ് ഇസ്മായില്‍, എക്സി. എന്‍ജിനീയര്‍ സി. ജോസഫ്, റോഡ് സേഫ്റ്റി കൗണ്‍സില്‍ അംഗം ശങ്കരന്‍ നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്കരിച്ചു

Posted: 27 Sep 2014 09:28 PM PDT

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഹരിദാസ് ഇടത്തിട്ടയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്‍െറ സമയത്തെച്ചൊല്ലി പ്രതിപക്ഷവുമായി തര്‍ക്കം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ സത്യപ്രതിജ്ഞചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് നിരസിച്ച ഹരിദാസ് മൂന്നുമണിക്ക് മാത്രമേ സത്യപ്രതിജ്ഞചെയ്യുകയുള്ളൂവെന്ന് അറിയിച്ചു. തങ്ങളുടെ ആവശ്യം നിരസിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുതിന് വരണാധികാരി കൂടിയായ കലക്ടര്‍ എസ്.ഹരികിഷോറിന്‍െറ സാന്നിധ്യത്തില്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാപഞ്ചായത്ത് അംഗങ്ങളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
തുടര്‍ന്ന് നടന്ന നടപടി ക്രമങ്ങളില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരാര്‍ഥിയായി യു.ഡി.എഫില്‍നിന്ന് കോന്നി ഡിവിഷനെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് അംഗം അഡ്വ. ആര്‍. ഹരിദാസ് ഇടത്തിട്ടയെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു ജോര്‍ജ് നാമനിര്‍ദേശം ചെയ്തു. ഇതിനെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പഴകുളം മധു പിന്താങ്ങി.
പ്രതിപക്ഷത്തുനിന്ന് സി.പി.എം അംഗവും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുമായ എസ്. ഹരിദാസിന്‍െറ പേര് ആര്‍. അജയകുമാര്‍ നിര്‍ദേശിച്ചു. കോമളം അനിരുദ്ധന്‍ പിന്താങ്ങി. തുടര്‍ന്നുനടന്ന തെരഞ്ഞെടുപ്പില്‍ ആറിനെതിരെ 11 വോട്ടുകള്‍ക്ക് യു.ഡി.എഫിലെ ഹരിദാസ് ഇടത്തിട്ട വിജയിച്ചതായി വരണാധികാരി പ്രഖ്യാപിച്ചു.
ജനപ്രാതിനിധ്യ ചട്ടങ്ങളുടെ ഭാഗമായി ഉടന്‍ സത്യപ്രതിജ്ഞാചടങ്ങ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മുന്‍കൂട്ടി മുഹൂര്‍ത്തവും സമയവും നിശ്ചയിച്ചിട്ടുള്ളതിനാല്‍ മൂന്നിന് മാത്രമേ സ്ഥാനാരോഹണം നടത്താനാകൂവെന്ന് ഹരിദാസ് ഇടത്തിട്ടയും ജില്ലാ കലക്ടറും പ്രതിപക്ഷത്തെ അറിയിച്ചു. ഇതത്തേുടര്‍ന്ന് പ്രതിപക്ഷം ബഹളമുണ്ടാക്കി ചടങ്ങ് ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി ഹാള്‍ വിട്ടു. മൂന്നോടെ സത്യപ്രതിജ്ഞാ ചടങ്ങ് പൂര്‍ത്തിയാക്കി സിവില്‍ സ്റ്റേഷന് മുന്നില്‍ കാത്തിരുന്ന അനുയായികളുമായി ഹരിദാസ് ഇടത്തിട്ട കോന്നിയില്‍ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങാന്‍ അനുയായികള്‍ക്കൊപ്പം പുറപ്പെട്ടു.
സത്യപ്രതിജ്ഞാ ചടങ്ങിന്‍െറ സമയം നീട്ടിവെച്ച കലക്ടറുടെ നടപടി നിയമവിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ളെന്നും പ്രതിപക്ഷം വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങിനായി സിവില്‍ സ്റ്റേഷന്‍ വളപ്പിനുള്ളില്‍ വെള്ളിയാഴ്ച തയാറാക്കിയ കൂറ്റന്‍ പന്തല്‍ ശനിയാഴ്ച പുലരുംമുമ്പ് പൊളിച്ചുനീക്കിയിരുന്നു.
പന്തല്‍ നിര്‍മാണത്തിന് വ്യാപകപിരിവ് നടക്കുന്നതായും നികുതിപ്പണം
പാഴാക്കുന്നതായും ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പന്തല്‍ പൊളിച്ചുമാറ്റിയതെന്ന് പറയപ്പെടുന്നു.

ആരോഗ്യകേരളം ഒന്നാംസ്ഥാനം കോട്ടയം ജില്ലാപഞ്ചായത്തിന്

Posted: 27 Sep 2014 09:23 PM PDT

കോട്ടയം: മികച്ച ജില്ലാപഞ്ചായത്തിനുള്ള സംസ്ഥാനസര്‍ക്കാറിന്‍െറ ആരോഗ്യകേരളം പുരസ്കാരം ഒന്നാംസ്ഥാനം കോട്ടയം ജില്ലാപഞ്ചായത്തിന്. 2013-14 സാമ്പത്തികവര്‍ഷത്തില്‍ മികച്ച ആരോഗ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറാണ് പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്ന പുരസ്കാരം ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 5.30ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സെനറ്റ്ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണംചെയ്യും.
ആരോഗ്യരംഗത്ത് പ്രാധാന്യം നല്‍കി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ നൂതന പദ്ധതികളാണ് അവാര്‍ഡിന് പരിഗണിച്ചത്. അലോപ്പതി, ആയുര്‍വേദം, ഹോമിയോ മേഖലകളില്‍ മികച്ച പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, വൈസ്പ്രസിഡന്‍റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ് എന്നിവര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ ഇന്‍സിനറേറ്റര്‍ ഉള്‍പ്പെടെ ഖരമാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍, പുതിയ വനിതാവാര്‍ഡുകള്‍, സൗജന്യനിരക്കിലെ ലാബ്, എക്സ്റേ സൗകര്യം എന്നിവ നടപ്പാക്കി. അതിനൊപ്പം സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച സൗജന്യ ഡയാലിസിസ് യൂനിറ്റ് വഴി നൂറുകണക്കിന് വൃക്കരോഗികള്‍ക്ക് ചികിത്സയൊരുക്കി.
സമ്പൂര്‍ണ പാലിയേറ്റിവ് ജില്ലയാക്കുന്നതിന്‍െറ ഭാഗമായി വിവിധപദ്ധതികള്‍ നടപ്പാക്കി. വിവിധ പഞ്ചായത്തുകള്‍ക്ക് സാന്ത്വനപരിചരണത്തിന് ആംബുലന്‍സുകള്‍ നല്‍കി. പാലിയേറ്റിവ് നഴ്സുമാരെ പരിശീലിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ കുടിവെള്ളപദ്ധതികള്‍ നടപ്പാക്കി. കുടിവെള്ള വിതരണത്തിന് മാത്രമായി 6.34 കോടി രൂപ ചെലവഴിച്ചു. സമ്പൂര്‍ണ ജലവിതരണത്തിന്‍െറ ഭാഗമായി ജലനിധി നടപ്പാക്കി പഞ്ചായത്തുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കി.
മുണ്ടക്കയം പഞ്ചായത്തില്‍ ആരംഭിച്ച ദേവയാനം ശ്മശാനം മികച്ച മാതൃകയാണെന്ന് സമിതി വിലയിരുത്തി. വിവിധ സ്കൂളുകള്‍ക്ക് ഗേള്‍സ് ഫ്രണ്ട്ലി ടോയ്ലെറ്റുകള്‍ ഉള്‍പ്പെടെ ആധുനികശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. സ്കൂളുകളില്‍ മഴക്കാലപൂര്‍വ ശുചീകരണത്തിന് പ്രത്യേക പദ്ധതിയും പകര്‍ച്ചവ്യാധി പടര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക ക്ളിനിക്കുകള്‍ സംഘടിപ്പിച്ചതും അംഗീകാരത്തിനുള്ള വഴിതുറന്നുവെന്ന് അവര്‍ പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ്: നടത്തത്തില്‍ ഇന്ത്യക്ക് വെള്ളി

Posted: 27 Sep 2014 09:23 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ മീറ്റര്‍ നടത്തത്തില്‍ ഇന്ത്യക്ക് വെള്ളി. 20 മീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ കുശ്ബീര്‍ കൗറാണ് വെള്ളി സ്വന്തമാക്കിയത്.

അതേസമയം, പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ മലയാളിതാരം കെ.ടി.ഇര്‍ഫന്‍ നിരാശപ്പെടുത്തി. അഞ്ചാമതായാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. 1:23:18 സെക്കന്‍ഡാണ് ഇര്‍ഫാന്‍ ഫിനിഷ് ചെയ്യാനെടുത്തത്.

ആനവണ്ടിക്ക് ‘എട്ടിന്‍െറ പണി’

Posted: 27 Sep 2014 09:16 PM PDT

തൊടുപുഴ: ജില്ലയിലെ ചില റൂട്ടുകളില്‍ ലാഭത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ തകര്‍ക്കാന്‍ സ്വകാര്യ ബസുടമകളുമായി ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ ഒത്തുകളി. കെ.എസ്.ആര്‍.ടി.സിയിലെ ചില യൂനിയന്‍ നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് ഏതാനും ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ട്. കെ.എസ്.ആര്‍.ടി.സി ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സ്വകാര്യ ബസുകളെ സഹായിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുകയും അതിലൂടെ കെ.എസ്.ആര്‍.ടി.സി ബസുകളുടെ വരുമാനം കുറച്ച് പിന്നീട് സര്‍വീസ് ഇല്ലാതാക്കുകയുമാണ് പദ്ധതി. വന്‍കിട സ്വകാര്യ ബസുടമകളുമായി ചേര്‍ന്ന് നടത്തുന്ന കള്ളക്കളികള്‍ക്ക് പിന്നില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടക്കുന്നുണ്ടെന്നാണ് സൂചന. സ്വകാര്യ ബസുടമകളുമായി ചേര്‍ന്ന് ഇത്തരത്തില്‍ നടത്തിയ നീക്കങ്ങളിലൂടെ ചില റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി ബസുകളുടെ ദിവസ വരുമാനം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന ഡിപ്പോകള്‍ക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം വലുതാണ്.
കെ.എസ്.ആര്‍.ടി.സി വിജ്ഞാപനം ചെയ്ത റൂട്ടുകളില്‍ സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് തീരുന്ന മുറക്ക് റൂട്ട് കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കണമെന്നാണ് ചട്ടം. ഇങ്ങനെ ഏറ്റെടുക്കുന്നതില്‍ വീഴ്ചവരുത്തുകയോ ഏറ്റെടുത്ത ശേഷം കാര്യക്ഷമമായി സര്‍വീസ് നടത്താതെ സ്വകാര്യ ബസുകള്‍ക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയോ ആണ് ചെയ്യുന്നത്.
സ്വകാര്യ ബസുകള്‍ക്ക് ലാഭമുണ്ടാകുന്ന വിധത്തിലെ തങ്ങള്‍ സര്‍വീസ് നടത്തൂവെന്ന ഉറപ്പാണ് ചില യൂനിയന്‍ പ്രതിനിധികളും ഉദ്യോഗസ്ഥരും ഉടമകള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്വകാര്യ ബസുടമകളില്‍നിന്ന് പണം കൈപ്പറ്റിയാണ് ഇത്തരം കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി.യിലെ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.തൊടുപുഴ-മൂലമറ്റം-കട്ടപ്പന റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ കാലാവധി തീര്‍ന്നതോടെ കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്തിരുന്നു. ഒരു ബസിന്‍െറ ഉടമകള്‍ ചട്ടപ്രകാരം പെര്‍മിറ്റ് കൈമാറാന്‍ തയറാകാതെ കാലാവധി നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു.
എന്നാല്‍, വിധി കെ.എസ്.ആര്‍.ടി.സിക്ക് അനുകൂലമായിരുന്നു. കെ.എസ്.ആര്‍.ടി.സി തുടക്കത്തില്‍ തൊടുപുഴ-മൂലമറ്റം റൂട്ടില്‍ മാത്രമായിരുന്നു സര്‍വീസ്. പ്രതിദിനം 8500 രൂപ വരെ വരുമാനം ലഭിച്ചു. സര്‍വീസ് പിന്നീട് കട്ടപ്പന വരെ നീട്ടി. ഇതോടെ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ലോബി സമ്മര്‍ദതന്ത്രങ്ങളുമായി രംഗത്തിറങ്ങി. കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസ് മുടങ്ങുന്നത് പതിവായി. ജീവനക്കാരില്ളെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. വന്‍ വരുമാനം ലഭിച്ചിരുന്ന ഈ സര്‍വീസുകളിലെ ജീവനക്കാരെയാണ് പലപ്പോഴും മറ്റു റൂട്ടുകളില്‍ ഇത്ര പോലും വരുമാനമില്ലാത്ത സര്‍വീസുകള്‍ക്ക് ആളില്ലാതെവരുമ്പോള്‍ ഉപയോഗപ്പെടുത്തിയിരുന്നത്. സര്‍വീസ് ഒരു തവണ മാത്രം കട്ടപ്പനക്കും ബാക്കി അഞ്ചെണ്ണം മൂലമറ്റത്തിനുമാക്കി ചുരുക്കി. ഇതോടെ ബസിന്‍െറ പ്രതിദിന വരുമാനം അയ്യായിരം രൂപയിലേക്ക് താഴ്ന്നു. ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നഷ്ടമാണെന്നും ആവശ്യത്തിന് ജീവനക്കാരില്ളെന്നതുമാണ് പറയുന്ന കാരണം.
എന്നാല്‍, നഷ്ടം സ്വയം വരുത്തിവെച്ചതാണെന്ന കാര്യം ബന്ധപ്പെട്ടവര്‍ മറച്ചുവെക്കുന്നു. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് ഏറ്റെടുത്ത് നടത്തുന്ന ഈ രണ്ട് സര്‍വീസുകളും വൈകാതെ പൂര്‍ണമായി നിലക്കുമെന്നാണ് സൂചന. സ്വകാര്യ ബസുകള്‍ മത്സരിച്ചോടുന്ന തൊടുപുഴ-മൂലമറ്റം റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇപ്പോള്‍ കിതക്കുകയാണ്. മുന്നിലും പിന്നിലുമായി പോകുന്ന സ്വകാര്യ ബസുകള്‍ക്ക് വരുമാനമുണ്ടാക്കി നല്‍കുകയാണ് ഇവയുടെ ലക്ഷ്യം. അതിനായി ട്രിപ് മുടക്കിയും ആളെ കയറ്റാതെയും ഇവര്‍ പരമാവധി 'സഹകരി'ക്കുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ ഈ മനോഭാവം മൂലം സ്വകാര്യ ബസുകള്‍ ദിവസം പതിനായിരത്തിലധികം രൂപ വരുമാനമുണ്ടാക്കുന്നു. കെ.എസ്.ആര്‍.ടി.സി നശിച്ചാലും സ്വന്തം പോക്കറ്റ് നിറയണമെന്ന് ചിന്തിക്കുന്ന ചില യൂനിയന്‍ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് പല ഡിപ്പോകളെയും തകര്‍ക്കുകയാണെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.

വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജില്ല ഏറെ പിന്നില്‍– വികസന സമിതി

Posted: 27 Sep 2014 09:11 PM PDT

കാസര്‍കോട്: വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജില്ല ഏറെ പിറകിലാണെന്ന് ജില്ലാ വികസന സമിതി യോഗം. ജില്ലയിലെ 31വികസന വകുപ്പുകള്‍ക്ക് 431.32 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്‍െറ 60 ശതമാനം തുക ചെലവഴിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, 116.94 കോടി രൂപ (27 ശതമാനം) മാത്രമാണ് ചെലവഴിക്കാനായത്. ജീവനക്കാരുടെ കുറവ് വികസന പദ്ധതികളെ ബാധിക്കുന്നതായും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 40 ശതമാനത്തോളം ജീവനക്കാരുടെ കുറവുണ്ടെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ വ്യക്തമാക്കി. ജില്ലയില്‍ തുറമുഖ മണല്‍ വിതരണം സുതാര്യമാക്കാന്‍ ഇ- മണല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു.
ജില്ലയില്‍ ലഭിക്കുന്ന മണലിന്‍െറ 60 ശതമാനവും തുറമുഖ മണലാണ.് എന്നാല്‍, ഇത് കുറച്ചുപേര്‍ ചേര്‍ന്ന് തട്ടിയെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. തുറമുഖ മണല്‍ ബുക്കിങ്ങിനുള്ള വെബ്സൈറ്റ് രാത്രിയില്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമാക്കുന്നത്. മിനിറ്റുകള്‍ക്കകം തന്നെ ബുക്കിങ് തീര്‍ന്നു പോകുന്ന സാഹചര്യമാണുള്ളത്. സാധാരണക്കാര്‍ക്ക് പോര്‍ട്ട് മണല്‍ ലഭിക്കാത്ത സ്ഥിതിയാണ്. മണല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ അറിയിക്കാന്‍ നല്‍കിയ നമ്പറുകളില്‍ വിളിക്കുമ്പോള്‍ ഇടനിലക്കാരുടെ നമ്പര്‍ ലഭിക്കുന്നതായും പരാതിയുണ്ട്. പോര്‍ട്ട് മണലിന് 2012 മുതല്‍ ഇ-മണല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. 2013 മേയ് മാസം വരെ സംവിധാനം തുടര്‍ന്നു. പിന്നീട് ഇത് താറുമാറാവുകയും സാധാരണക്കാര്‍ക്ക് മണല്‍ ലഭിക്കാതാവുകയും ചെയ്തു. 2013 മേയ് മാസത്തിനുശേഷം പോര്‍ട്ട് മണല്‍ വിതരണം ചെയ്തതിന്‍െറ സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് സമിതി തുറമുഖ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രാത്രിയില്‍ മണല്‍ കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. പെര്‍മിറ്റിനു എത്തുന്നവര്‍ ഇനിമുതല്‍ അസ്സല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്ന് പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ പാക്കേജിലെ പദ്ധതികള്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്തിലെ എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍ ഓഫിസിലേക്ക് മൂന്നു ജീവനക്കാരെ കൂടി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കാന്‍ യോഗം അനുമതി നല്‍കി. ജില്ലയിലെ രണ്ട്, നാല്, ആറ് കന്നട മീഡിയം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായി പാഠപുസ്തകം ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് ഡി.ഡി.ഇ യോഗത്തില്‍ അറിയിച്ചു. ഉദ്യോഗസ്ഥന്മാരുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കും. ആര്‍.എം.എസ്.എ സ്കൂളുകളില്‍ 35 അധ്യാപക ഒഴിവുകളുണ്ട്. പരവനടുക്കം വൃദ്ധസദനം മഹിളാ മന്ദിരത്തിലുള്ള 26പേരില്‍ മനോനില തെറ്റിയ മൂന്നുപേരെ കോഴിക്കോട്ടെ മാനസിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. 2014 ജൂണ്‍ മാസത്തില്‍ ഉദ്ഘാടനം ചെയ്ത നീലേശ്വരം എക്സൈസ് ഓഫിസും ക്വാട്ടേഴ്സും പ്രവര്‍ത്തനക്ഷമമാക്കാന്‍ ബന്ധപ്പെട്ട എക്സൈസ് പൊതുമരാമത്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്തു നടപടിയെടുക്കണമെന്ന് യോഗം നിര്‍ദേശിച്ചു. കെട്ടിടം ഉദ്ഘാടനം ചെയ്തിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ചീമേനിയില്‍ 115 പേര്‍ക്ക് കൈവശഭൂമിക്കുള്ള പട്ടയം നല്‍കുമെന്ന് എ.ഡി.എം അറിയിച്ചു. 300 പേര്‍ക്ക് ഇവിടെ നേരത്തെ സ്ഥലം അനുവദിച്ചിരുന്നു. വെള്ളരിക്കുണ്ട് താലൂക്കിലെ പട്ട്ളം പട്ടികവര്‍ഗ കോളനി ഗാന്ധി ഗ്രാമത്തില്‍ 14 പേര്‍ക്ക് കൂടി പട്ടയം നല്‍കാന്‍ നടപടിയെടുക്കും. ഭൂമിയില്ളെന്ന കാരണത്താല്‍ ഇവര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ ആനുകൂല്യമൊന്നും ലഭിക്കുന്നില്ല. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് പൊന്‍പുലരി പദ്ധതി നടപ്പാക്കാന്‍ 10 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. 37 സ്കൂളുകളിലാണ് ഡയറ്റിന്‍െറ സഹകരണത്തോടെ പൊന്‍പുലരി നടപ്പാക്കുന്നത്. തകര്‍ന്ന കസബ-പള്ളം പാലം താല്‍ക്കാലികമായി സഞ്ചാരയോഗ്യമാക്കണം. കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ വെള്ളം കെട്ടിക്കിടക്കുന്നതും ദുര്‍ഗന്ധവും ഇല്ലാതാക്കാന്‍ സാധിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ മത്സ്യ മൊത്തക്കച്ചവടം മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജില്ലയില്‍ ഇതുവരെയായി 4033 അന്യസംസ്ഥാന തൊഴിലാളികളെ നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം വാണിജ്യ നികുതി ചെക്പോസ്റ്റില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ തടസ്സമാവുന്ന 80 മരങ്ങള്‍ മുറിച്ചുമാറ്റാനും യോഗം തീരുമാനിച്ചു. എം.എല്‍.എമാരായ പി.ബി. അബ്ദുല്‍ റസാഖ്, കെ. കുഞ്ഞിരാമന്‍(ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സന്‍ കെ. ദിവ്യ, എ.ജി.സി. ബഷീര്‍, സബ് കലക്ടര്‍ കെ. ജീവന്‍ ബാബു, എ.ഡി.എം എച്ച്. ദിനേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയകുമാര്‍ മീനോത്ത് എന്നിവര്‍ പങ്കെടുത്തു.

അഞ്ചരക്കണ്ടി-കണ്ണൂര്‍ റൂട്ടില്‍ മിന്നല്‍ പണിമുടക്ക്

Posted: 27 Sep 2014 09:02 PM PDT

അഞ്ചരക്കണ്ടി: ബസ് ജീവനക്കാരെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍-അഞ്ചരക്കണ്ടി റൂട്ടില്‍ മിന്നല്‍ പണിമുടക്ക്. വേങ്ങാട്-കല്ലായി റൂട്ടിലോടുന്ന ധനലക്ഷ്മി ബസിലെ ജീവനക്കാരായ കല്ലായിയിലെ നിധീഷ് (25), നാലാം പീടികയിലെ രനീഷ് (26) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി താഴെ കാവിന്മൂലയില്‍ ബസ് ജീവനക്കാരെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് പണിമുടക്ക്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ സ്ഥിരമായി ഒരേ ബസില്‍ മാത്രം കയറുന്നതിനെ ജീവനക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയില്‍ താഴെ കാവിന്മൂലയില്‍ ഒരു സംഘം ആളുകളത്തെി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ബസ് തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജീവനക്കാരുടെ നേതൃത്വത്തില്‍ അഞ്ചരക്കണ്ടിയില്‍ നിന്ന് ചക്കരക്കല്ലിലേക്ക് പ്രകടനം നടന്നിരുന്നു. ഇതിനിടെ ശനിയാഴ്ച രാവിലെ 9.30ഓടെ താഴെ കാവിന്മൂലയിലത്തെിയ ഒരു സംഘം ആളുകള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ടെംബോ ഡ്രൈവര്‍ ഉച്ചൂളിക്കുന്ന് മെട്ടയിലെ നിഖിലി (30)നെ ക്രൂരമായി മര്‍ദിച്ചു.
ബസ് തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടയാളാണെന്നാരോപിച്ചായിരുന്നു നിഖിലിനെ മര്‍ദിച്ചത്. മാരകമായി പരിക്കേറ്റ നിഖിലിനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മിന്നല്‍ പണിമുടക്കില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചക്കരക്കല്ലില്‍നിന്ന് ഓടുന്ന ബസുകളടക്കം തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് കാരണമായി. അപ്രഖ്യാപിത പണിമുടക്ക് നടത്തിയ ബസ് തൊഴിലാളികളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

തീരദേശ നിയന്ത്രണ മേഖല: സാധാരണക്കാര്‍ക്ക് ഇളവ് ലഭിക്കും

Posted: 27 Sep 2014 08:54 PM PDT

കൊച്ചി: തീരദേശ നിയന്ത്രണ മേഖലയുടെ (സി.ആര്‍.ഇസഡ്) സംരക്ഷണത്തിനായുള്ള പ്ളാന്‍ മാനേജ്മെന്‍റ് രേഖയുടെ വ്യവസ്ഥകളില്‍നിന്ന് സാധാരണക്കാര്‍ക്ക് ഇളവ് ലഭിക്കും.
1991ന് ശേഷമുള്ള വീടുകള്‍ക്കും മറ്റും ഇളവും അംഗീകാരവും ലഭിക്കും. പുതിയ നിര്‍മാണത്തിനും ഇളവുണ്ടാകും. അതേസമയം 1991ന് ശേഷമുള്ള വന്‍കിട നിര്‍മാണങ്ങള്‍ക്ക് മേല്‍ ആശങ്കയുടെ കരിനിഴല്‍ വീണു. സി.ആര്‍.ഇസഡ് ചട്ടം ലംഘിച്ചതായി വ്യക്തമായാല്‍ അവക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ശനിയാഴ്ച നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ കൗണ്‍സിലര്‍മാര്‍ക്കായി സി.ആര്‍.ഇസഡ് പ്ളാന്‍ മാനേജ്മെന്‍റ് രേഖയുടെ കരട് വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമായത്. തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠന കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. ഹരിനാരായണന്‍ കരട് രേഖ വിശദീകരിച്ചു.
സാധാരണക്കാര്‍ക്ക് ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി ഡോ. ഹരിനാരായണന്‍ ചൂണ്ടികാട്ടി. മത്സ്യത്തൊഴിലാളികള്‍, തദ്ദേശീയര്‍ തുടങ്ങിയവരുടെ വീട് നിര്‍മാണം, പുനര്‍നിര്‍മാണം എന്നിവക്കാണ് ഇളവ് ലഭിക്കുക. 1991ന് ശേഷം നടന്ന നിര്‍മാണങ്ങളും നിയമ ലംഘനങ്ങളും കണ്ടത്തെി അറിയിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
സി.ആര്‍.ഇസഡ് അതോറിറ്റിയുടേത് ഒഴിച്ച് മറ്റ് അനുമതികള്‍ ലഭിക്കുകയും സി.ആര്‍.ഇസഡ് അനുമതിക്ക് അര്‍ഹതയുണ്ടായിട്ടും അതു വാങ്ങിയിട്ടില്ലാത്തവരുമായ കെട്ടിട ഉടമകള്‍ക്ക് ഇളവ് ലഭിക്കും.
നഗരസഭ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തി ശിപാര്‍ശ ചെയ്താല്‍ സി.ആര്‍.ഇസഡ് അതോറിറ്റിയുടെ അംഗീകാരം ലഭിക്കും. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. നഗരസഭയുടെ ശിപാര്‍ശ കലക്ടര്‍ ചെയര്‍മാനായ സമിതി പരിശോധിച്ച് സി.ആര്‍.ഇസഡ് അതോറിറ്റിയെ അറിയിക്കുകയും ചെയ്യും.
നിയമം ലംഘിച്ചുള്ള നികത്തലുകളും പഴയപടി ആക്കേണ്ടി വരും. ആലപ്പുഴയില്‍ നിയമം ലംഘിച്ച് പൊക്കാളി പാടം നികത്തി പണിത നിര്‍മാണം പൊളിക്കാനും പഴയതുപോലെ പൊക്കാളിപാടമാക്കാനും സുപ്രീംകോടതി വിധിച്ചത് ഡോ. ഹരിനാരായണന്‍ ചൂണ്ടിക്കാട്ടി.
തീരത്തോട് അടുത്തുവരെ വികസനമുണ്ടായ പ്രദേശങ്ങളാണ് സി.ആര്‍.ഇസഡ് രണ്ടില്‍ പെടുന്നത്. പുഴ, കായല്‍ തുടങ്ങി ജലമേഖലയാണ് സി.ആര്‍.ഇസഡ് നാല്. വികസനം കുറഞ്ഞ ഗ്രാമപഞ്ചായത്തുകളെ സി.ആര്‍.ഇസഡ് മൂന്നിലും ദ്വീപുകളെ അഞ്ചിലും ഉള്‍പെടുത്തിയിരിക്കുന്നു. കേരളം ഒഴിച്ചുള്ള പ്രദേശങ്ങളില്‍ ദ്വീപുകളുടെ തീരത്തുനിന്ന് 100മീറ്റര്‍ വിട്ടേ നിര്‍മാണം പാടുള്ളൂ.
കേരളത്തിന് ഇത് 50 മീറ്ററാക്കി കുറച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്. കായലിനും കടലിനും ചേര്‍ന്നുള്ള തോടുകളുടെ വീതി എത്രയാണോ അത്രയും വിട്ടുവേണം അത്തരം തോടുകളുടെ തീരത്ത് നിര്‍മാണം നടത്താന്‍. കടല്‍, കായല്‍, മറ്റു ജലമേഖലകള്‍ എന്നിവിടങ്ങളില്‍ ഒരു തരത്തിലുമുള്ള മലിനീകരണവും അനുവദിക്കില്ല.

ആരോഗ്യകേരളം പുരസ്കാരം: സംസ്ഥാനതലത്തില്‍ വയലാര്‍ പഞ്ചായത്ത് ഒന്നാമത്

Posted: 27 Sep 2014 08:28 PM PDT

ആലപ്പുഴ: മികച്ച ആരോഗ്യപദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ 2013-14ലെ ആരോഗ്യകേരളം പുരസ്കാരങ്ങള്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ വയലാര്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടി. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്കാരങ്ങള്‍ അമ്പലപ്പുഴ വടക്ക്, മണ്ണഞ്ചേരി, ചമ്പക്കുളം പഞ്ചായത്തുകള്‍ കരസ്ഥമാക്കി. സംസ്ഥാനതലത്തില്‍ ഗ്രാമ, ബ്ളോക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് യഥാക്രമം പത്തുലക്ഷം, അഞ്ചുലക്ഷം, മൂന്നുലക്ഷം എന്നിങ്ങനെയാണ് പുരസ്കാര തുക. ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെയാണ് പുരസ്കാര തുക.
പുരസ്കാര നിര്‍ണയ മാര്‍ഗരേഖ പ്രകാരം പദ്ധതി നിര്‍വഹണത്തില്‍ മികവ് പുലര്‍ത്താത്തതിനാല്‍ കോര്‍പറേഷനുകളെ ഈ വര്‍ഷത്തെ പുരസ്കാരത്തിന് പരിഗണിച്ചില്ല. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍െറ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്റ്റ്വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്ന സമഗ്ര ആരോഗ്യപദ്ധതി പ്രകാരം 2012ലാണ് ആരോഗ്യകേരളം പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിനുകീഴിലുള്ള ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും 2012 മുതല്‍ വലിയ മാറ്റങ്ങള്‍ക്ക് ഇവ പ്രചോദനമായി. പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ 2012-13 സാമ്പത്തികവര്‍ഷം ആരോഗ്യമേഖലക്ക് ലഭിച്ചത് 198 കോടി രൂപയായിരുന്നു. എന്നാലിത് 2013-14ല്‍ 302 കോടി രൂപയായും 2014-15ല്‍ 345 കോടി രൂപയായും ഉയര്‍ന്നു.
ആരോഗ്യവകുപ്പിന്‍െറയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മക്ക് കരുത്തുപകരാനുള്ള ചാലകശക്തിയായും ഈ പുരസ്കാരം മാറി.
ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം 5.30ന് തിരുവനന്തപുരം യൂനിവേഴ്സിറ്റി സെനറ്റ്ഹാളില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, കെ.സി. ജോസഫ്, മഞ്ഞളാംകുഴി അലി, കെ. മുരളീധരന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

കുവൈത്ത് പ്രധാനമന്ത്രി ഇറാഖ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

Posted: 27 Sep 2014 08:25 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അല്‍ ഹമദ് അസ്വബാഹ് ഇറാഖ് പ്രസിഡന്‍റ് ഡോ. ഫുആദ് മഅ്സൂമുമായി കൂടിക്കാഴ്ച നടത്തി.
ഐക്യരാഷ്ട്ര സഭയുടെ 69 ാമത് സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ ഇരുവരും ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തുവെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിന്‍െറ ആശംസകള്‍ പ്രസിഡന്‍റിനും ഇറാഖ് ജനതക്കും അറിയിച്ച പ്രധാനമന്ത്രി അയല്‍ രാജ്യത്ത് എത്രയും പെട്ടെന്ന് ശാന്തിയും സമാധാനവും സ്ഥിരതയും കൈവരട്ടെയെന്ന് ആശംസിച്ചു.
ഇരു രാജ്യങ്ങളിലെയും ഒൗദ്യോഗിക സംഘാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന സംഭാഷണത്തില്‍ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളെ സംബന്ധിച്ചും മേഖലയുമായി ബന്ധപ്പെട്ട പ്രത്യേക സംഭവവികാസങ്ങളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
മേഖലയുടെ സുരക്ഷക്ക് ഭീഷണിയായി മാറിയ ഭീകരവാദത്തെ ചെറുക്കുന്നതിന് കൂട്ടായ ശ്രമം നടത്തേണ്ടതിന്‍െറ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ടെന്ന്  അഭിപ്രായപ്പെട്ടു.
കൂടിക്കാഴ്ചയില്‍ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സ്വബാഹ് ഖാലിദ് അല്‍ ഹമദ് അസ്വബാഹ്, പെട്രോളിയം- പാര്‍ലമെന്‍ററീകാര്യ മന്ത്രി ഡോ. അലി അല്‍ ഉമൈര്‍, അമീരി ദീവാനി ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബുല്‍ ഹസന്‍ എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുജല്‍ ഫത്താഹ് അല്‍ സീസിയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനന്ത്രി ഭീകരവാദത്തെ നേരിടുന്നതിന് ഈജിപ്ത് സ്വീകരിച്ചുവരുന്ന നടപടികള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.
 

ജയലളിതക്കെതിരായ കോടതിവിധി: ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ റോഡ് ഉപരോധിച്ചു

Posted: 27 Sep 2014 08:21 PM PDT

ഗൂഡല്ലൂര്‍: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെയുണ്ടായ കോടതിവിധിയില്‍ പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷം.
ജയലളിത കുറ്റക്കാരിയാണെന്ന വിധി പുറത്തുവന്നതോടെ എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ കടയടപ്പിക്കലും റോഡ് തടയലും തുടങ്ങി. ഗൂഡല്ലൂരില്‍ നഗരസഭാ വൈസ് ചെയര്‍മാനും ടൗണ്‍ സെക്രട്ടറിയുമായ രാജതങ്കവേലുവിന്‍െറ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഡി.എം.കെ നേതാവ് കരുണാനിധി, സുബ്രഹ്മണ്യന്‍ സാമി എന്നിവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പന്തല്ലൂരിലും റോഡ് ഉപരോധവും കടയടപ്പിക്കലും നടന്നു. ഡി.എം.കെ ഓഫിസുകള്‍ക്കുമുന്നില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വിധിവന്നതിനു പിന്നാലെ മുടങ്ങിയ ഗതാഗതം വൈകീട്ട് ആറുമണിവരെയും തുടര്‍ന്നതിനാല്‍ യാത്രക്കാരും ടൂറിസ്റ്റുകളും പെരുവഴിയിലായി.
വിധിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് ഡി.എം.കെ അനുയായി പടക്കം പൊട്ടിച്ചത് ഗൂഡല്ലൂരില്‍ സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ, പഴയ ബസ്സ്റ്റാന്‍ഡിലത്തെിയ കോട്ടക്കലില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ബസിന്‍െറ ചില്ലിന് നേരെ കല്ളേറുണ്ടായി.
ഈ ബസും തമിഴ്നാട്ടില്‍ നിന്നുള്ള മറ്റൊരു ടൂറിസ്റ്റ് ബസും ചുങ്കത്ത് തടഞ്ഞിട്ടത് ടൂറിസ്റ്റുകളെ ഭീതിയിലാക്കി. ഏറെനേരത്തിനുശേഷമാണ് ബസ് വിട്ടയച്ചത്. വിധിവരുന്നതറിഞ്ഞ് കര്‍ണാടക, കേരള സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ തമിഴ്നാട്ടിലേക്ക് ഇന്നലെ സര്‍വീസ് നടത്തിയില്ല. നീലഗിരി ജില്ലയിലെങ്ങും റോഡ് ഉപരോധവും കടയടപ്പും നടന്നതൊഴിച്ചാല്‍ അനിഷ്ട സംഭവങ്ങള്‍ എവിടെയുമുണ്ടായില്ല.

ലഹരി വില്‍പനക്കെതിരെ വിദ്യാര്‍ഥികളില്‍ ബോധവത്കരണവുമായി പൊലീസ്

Posted: 27 Sep 2014 08:15 PM PDT

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിക്കുന്ന സംഘങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഇതിനെതിരെ പൊലീസ് നടപടി ശക്തമാക്കി.
കുറ്റക്കാരെ പിടികൂടുന്നതിനൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായാണ് പൊലീസ് രംഗത്തത്തെിയത്.
ഇതിന്‍െറ ഭാഗമായി നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ഥികളുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്ക്വാഡുകള്‍ രൂപവത്കരിച്ചു തുടങ്ങി. വിവിധ സ്ഥലങ്ങളില്‍ സെമിനാറുകള്‍, ക്ളാസുകള്‍, ലഹരി വിരുദ്ധ ചര്‍ച്ചകള്‍, ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ നടത്തും.
ഇതിന്‍െറ ഭാഗമായി ഈസ്റ്റ്ഹില്‍, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍ ഭാഗങ്ങളിലെ കഞ്ചാവ് ഉപയോക്താക്കളെ അവരുടെ രക്ഷിതാക്കളോടൊപ്പം ബോധവത്കരണ ക്ളാസ് നടത്തി. 15 മുതല്‍ 23 വരെ പ്രായമുള്ളവരാണ് കഞ്ചാവ് ഉപയോഗിച്ചു തുടങ്ങുന്നവരില്‍ ഏറെയും. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ കിട്ടുമെന്ന സാധ്യത കണ്ട് ഇവര്‍ പിന്നീട് കാരിയര്‍മാരായി മാറുകയാണ്.
വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും വീടുവിട്ട് പോവുന്ന കുട്ടികളില്‍ പലരും ഇത്തരം സംഘങ്ങളിലാണ് എത്തുന്നത്. കൗമാരപ്രായത്തിന്‍െറ ജിജ്ഞാസയില്‍ തുടങ്ങുന്ന ഉപയോഗം പിന്നീട് ശീലമായി മാറുന്നു. പാരലല്‍ കോളജ് വിദ്യാര്‍ഥികളാണ് ഏറെയും ഇരകളാവുന്നത് എന്നതിനാലാണ് ഇപ്പോഴത്തെ കാമ്പയിനുകള്‍ പാരലല്‍ കോളജുകള്‍ കേന്ദ്രീകരിച്ചാക്കിയത്.
സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വെള്ളിയാഴ്ച രാവിലെ വരെ നടത്തിയ പരിശോധനയില്‍ 23പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 107 റെയ്ഡുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP