സ്വാഗതം
WELCOME

News Update..

Wednesday, September 3, 2014

തലശ്ശേരിക്ക് ഒന്നര ദിവസത്തെ ഹര്‍ത്താല്‍ Madhyamam News Feeds

തലശ്ശേരിക്ക് ഒന്നര ദിവസത്തെ ഹര്‍ത്താല്‍ Madhyamam News Feeds

Link to

തലശ്ശേരിക്ക് ഒന്നര ദിവസത്തെ ഹര്‍ത്താല്‍

Posted: 03 Sep 2014 12:26 AM PDT

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തലശ്ശേരിക്കാര്‍ക്ക് ഒന്നര ദിവസമായി. തിങ്കളാഴ്ച ഉച്ച മുതല്‍ തന്നെ കടകളടപ്പിച്ചതിനാല്‍ ഒന്നര ദിവസത്തെ ഹര്‍ത്താലാണ് തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ അനുഭവിക്കേണ്ടിവന്നത്. കനത്ത ജാഗ്രതയില്‍ പൊലീസും രംഗത്തുണ്ടായിരുന്നു. വിലാപയാത്രയെ അനുഗമിക്കുന്നവരെയും വാഹനങ്ങളെയും പൊലീസ് കര്‍ശനമായി നിരീക്ഷിച്ചു. അഭ്യൂഹങ്ങള്‍ പരക്കുന്നതിനാല്‍ വീടുവിട്ട് തലശ്ശേരിയിലെ ജനങ്ങള്‍ പുറത്തിറങ്ങിയില്ല. കടുത്ത ആശങ്കയില്‍ വീടുകളില്‍ ടി.വി ചാനലിന് മുന്നിലായിരുന്നു കുടുംബങ്ങളുടെ ഹര്‍ത്താല്‍ ദിനം. അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നവര്‍ക്ക് നവമാധ്യമങ്ങളില്‍ നിന്ന് 'നല്ല പിന്തുണ' കൂടി ലഭിച്ചപ്പോള്‍ വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നു. ഹര്‍ത്താല്‍ ഇരിക്കൂര്‍ മേഖലയില്‍ സമാധാനപരമായിരുന്നു. വ്യാപാര വാണിജ്യ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങളില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. നാമമാത്രമായ സ്വകാര്യ വാഹനങ്ങള്‍ റോഡിലിറങ്ങിയതൊഴിച്ചാല്‍ മറ്റു വാഹനങ്ങളൊന്നും സര്‍വീസ് നടത്തിയില്ല. അന്യസംസ്ഥാനത്തുനിന്നും എത്തിയ ചരക്കുലോറികളും മറ്റും ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളിലായി നിര്‍ത്തിയിട്ടു. രാവിലെ ഓടിയിരുന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ ഇരുചക്ര വാഹനങ്ങള്‍ക്കുനേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈയാങ്കളിക്ക് ഒരുങ്ങി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഹര്‍ത്താല്‍ മലയോരത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജര്‍നില കുറവായിരുന്നു. ഹര്‍ത്താലറിയാതെ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും ചരക്കുമായി എത്തിയ ലോറികള്‍ സംസ്ഥാനാതിര്‍ത്തിയായ കൂട്ടുപുഴയില്‍ നിര്‍ത്തിയിട്ടു. അക്രമം കണക്കിലെടുത്ത് ഇരിട്ടി ഉള്‍പ്പെടെ മലയോര മേഖലയിലെ ടൗണുകളില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. പെരിങ്ങത്തൂര്‍, ചൊക്ളി എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ഇരുചക്രവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പാനൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. പാനൂര്‍ ഉള്‍പ്പെട്ട പ്രധാനപ്പെട്ട ടൗണുകളിലെല്ലാം കട കമ്പോളങ്ങള്‍ തുറന്നില്ല. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. എവിടെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. മേഖലയില്‍ പൊലീസിന്‍െറ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. ഹര്‍ത്താല്‍ പയ്യന്നൂരിലും പരിസരങ്ങളിലും പൂര്‍ണമായിരുന്നു. ഏതാനും സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും മാത്രമാണ് ഓടിയത്. രാവിലെ തുറന്ന ചില തട്ടുകടകള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരത്തെി അടപ്പിച്ചു.
പേരാവൂര്‍, കേളകം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍, പേരാവൂര്‍, കോളയാട് എന്നീ പഞ്ചായത്തുകളിലും കടകള്‍ അടഞ്ഞുകിടന്നു. ഇതിനിടെ ചൊവ്വാഴ്ച രാവിലെ 10ഓടെ ചിറക്കല്‍ വീവേഴ്സ് സൊസൈറ്റിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തി. 50,000 രൂപയുടെ തുണി നശിപ്പിച്ചതായാണ് പരാതി. റിബേറ്റിനത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ തയാറാക്കിയ തുണിത്തരങ്ങളാണ് നശിപ്പിച്ചത്. തുണികള്‍ റോഡിലെ ചളിയിലേക്ക് വാരിവലിച്ചെറിയുകയായിരുന്നു. രണ്ട് കാറിലത്തെിയ പത്തോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതത്രെ. തുണി വാരിയെറിയുന്നത് തടയാനത്തെിയ സ്ത്രീ തൊഴിലാളികളെയും അക്രമിക്കാന്‍ ശ്രമിച്ച സംഘം അസഭ്യം പറയുകയും ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് അരക്കന്‍ രമേശന്‍ വളപട്ടണം പൊലീസില്‍ പരാതി നല്‍കി. മനോജിന്‍െറ ഭൗതികശരീരം പരിയാരം മെഡിക്കല്‍കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകുംവഴി തളിപ്പറമ്പ് ബസ്സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിനു വെച്ചിരുന്നു. ആദരാഞ്ജലികള്‍ അര്‍പ്പിച്ച് തിരിച്ചുപോവുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കുറ്റിക്കോലിലും കരിമ്പത്തും അക്രമം നടത്തി. കുറ്റിക്കോല്‍ പഴയ ടോള്‍ ബൂത്തിനു സമീപം തുറന്നുവെച്ചിരുന്ന മൊയ്തീന്‍െറ കടയില്‍ കയറിയ പ്രവര്‍ത്തകര്‍ മുട്ടയും മറ്റും പുറത്തേക്കെറിഞ്ഞ് നശിപ്പിച്ചു. കട അടപ്പിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പോയത്. കരിമ്പം ഇ.ടി.സിക്ക് സമീപത്തുവെച്ച് കുറുമാത്തൂര്‍ ബാങ്കിന്‍െറ ശാഖയില്‍ കയറി ബഹളംവെച്ച പ്രവര്‍ത്തകര്‍ ബാങ്ക് അടക്കുമെന്ന ഉറപ്പുലഭിച്ച ശേഷമാണ് പിരിഞ്ഞുപോയത്. ശ്രീകണ്ഠപുരം, ചെങ്ങളായി, ചുഴലി, പയ്യാവൂര്‍, ചെമ്പേരി, ചന്ദനക്കാംപാറ തുടങ്ങിയ ടൗണുകളെല്ലാം ഹര്‍ത്താലിനെതുടര്‍ന്ന് നിശ്ചലമായി. ബി.ജെ.പി പ്രവര്‍ത്തകര്‍ പയ്യാവൂര്‍, ശ്രീകണ്ഠപുരം, ചെങ്ങളായി, ടൗണുകളില്‍ പ്രകടനം നടത്തി.

ഖത്തറില്‍ മരുന്ന് വില കുറയും

Posted: 03 Sep 2014 12:02 AM PDT

Image: 

ദോഹ: വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ആസ്പിരിന്‍, പെനഡോള്‍ എന്നിവയക്കം 350 മരുന്നുകളുടെ വില ഈ മാസം 22 മുതല്‍ ഗണ്യമായി കുറയും. അഞ്ച് മുതല്‍ 60 ശതമാനം വരെ വിലകുറക്കാനാണ് സുപ്രീം ആരോഗ്യ കൗണ്‍സിലിന്‍െറ നിര്‍ദേശം. സുപ്രീം ആരോഗ്യ കൗണ്‍സിലിന് കീഴിലെ ഫാര്‍മസി ആന്‍റ് ഡ്രഗ് കണ്‍ട്രോള്‍ ഡിപാര്‍ട്ട്മെന്‍റ് വിലകുറക്കാനുളള തീരുമാനമറിയിച്ച് ഫാര്‍മസികള്‍ക്കും മരുന്ന് മൊത്തക്കച്ചവടക്കാര്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 27 പേജ് വരുന്ന പുതിയ വിലവിവര പട്ടികയും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. മരുന്നുകളുടെ പഴയ വിലയും പുതിയ വിലയും അടങ്ങുന്നതാണ് പട്ടിക.
തീരുമാനം പൂര്‍ണ്ണമായി നടപ്പിലാകുന്നതോടെ  ഖത്തറിലെ ഉയര്‍ന്ന മരുന്നു വിലയെ കുറിച്ചുള്ള പരാതികള്‍ക്ക് അറുതിയാവും. വില കുറയുമ്പോള്‍ തുടക്കത്തില്‍ താല്‍ക്കാലികമായി മരുന്നു ക്ഷാമമുണ്ടാവാന്‍ ഇടയുണ്ട്. തീരുമാനം നടപ്പിലാകും മുമ്പേ സ്റ്റോക്കുളള മരുന്നുകള്‍ വിറ്റുതീര്‍ക്കാനുളള പ്രയത്നത്തിലാണ് ഫാര്‍മസികള്‍.
നഷ്ടം ഭയന്ന് പുതിയ മരുന്നുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത് മിക്കവരും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ കാര്‍ഡിയോ വാസ്കുലര്‍, എന്‍േറാക്രിനോളജി, ഗ്യാസ്ട്രോളജി, മസ്കുലോ സ്കെലേറ്റല്‍, സ്കിന്‍ ഡ്രഗ്ഗുകള്‍ക്കാണ് വിലകുറയുന്നത്. മുപ്പത് 100 എം.ജി ആസ്പിരിന്‍ ടാബ്ലറ്റുകളുടെ വില ഇപ്പോഴത്തെ 6.5 റിയാലില്‍ നിന്ന് 3.75 ആയി കുറയും. പെനഡോളിന്‍െറ വില 7.50 ല്‍ നിന്ന് രണ്ട് റിയാലിലത്തെും. 50 മില്ലി ഗ്രാമിന്‍െറ വയാഗ്ര ഗുളിക പാക്കറ്റിന് 50 റിയാലോളം കുറയും. വേദന സംഹാരിയായ വോള്‍ട്ടറാന്‍െറയും രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന കോഡയോവനിന്‍െറയും വില 30 മുതല്‍ 40 ശതമാനം വരെ കുറയും.
വില കുറയുന്നതോടെ ഫാര്‍മസികള്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ നിലവിലെ 10 ശതമാനത്തില്‍ നിന്ന് 18-20 ശതമാനമായി വര്‍ധിപ്പിക്കാനിടയുണ്ട്. ജീവിത ചെലവ് മാസം തോറും കൂടിക്കൊണ്ടിരിക്കുന്ന ഖത്തറിലെ ജനങ്ങള്‍ക്ക് മരുന്ന് വിലക്കുറവ് വലിയ ആശ്വാസമാവും. ജൂലൈ മാസത്തിലെ ഒൗദ്യോഗിക കണക്കുകള്‍ പ്രകാരം ജീവിത ചെലവ് 3.1 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, നേരത്തെ ഉയര്‍ന്ന വിലക്ക് വാങ്ങിയ മരുന്നുകള്‍ വിറ്റു തീര്‍ത്തില്ളെങ്കില്‍ തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് ഫാര്‍മസി ഉടമകള്‍ പറയുന്നത്.
 

ഹര്‍ത്താല്‍: ജില്ലയില്‍ പരക്കെ അക്രമം

Posted: 03 Sep 2014 12:01 AM PDT

കൊല്ലം: ആര്‍.എസ്.എസ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ ജില്ലയില്‍ പരക്കെ അക്രമം. കടയടപ്പിക്കാനത്തെിയവര്‍ ബലംപ്രയോഗിച്ചതും സംഘടിച്ചത്തെി വാഹനങ്ങള്‍ തടഞ്ഞതും പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പുനലൂരിലും കടയ്ക്കലും വവ്വാക്കാവിലും ചവറ അരിനല്ലൂരിലും കടകള്‍ തല്ലിത്തകര്‍ത്തു. കൊല്ലം കാവനാട്ട് സ്വകാര്യ ദീര്‍ഘദൂര സര്‍വീസ് ബസിന്‍െറ ചില്ലുകള്‍ സമരാനുകൂലികള്‍ എറിഞ്ഞുടച്ചു. കൊട്ടാരക്കരയില്‍ സമരക്കാര്‍ ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു.
അഞ്ചാലുംമൂട്ടിലും കാറിന്‍െറ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തിട്ടുണ്ട്. മത്സ്യമാര്‍ക്കറ്റുകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് കരുനാഗപ്പള്ളിയിലും കൊല്ലം പള്ളിമുക്കിലും സംഘര്‍ഷാവസ്ഥക്കും ഇടയാക്കി. കരുനാഗപ്പള്ളിയില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാവിലെ 10 വരെ വാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ളെങ്കിലും തുടര്‍ന്ന് ഇരുചക്രവാഹനങ്ങളും മറ്റും സജീവമായി. ഇതേതുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയാനിറങ്ങിയതാണ് പലയിടങ്ങളിലും പ്രശ്നങ്ങള്‍ക്കിടയാക്കിയത്. മൈലക്കാട്, ഉമയനല്ലൂര്‍ എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ കൂടുതലും തടഞ്ഞത്. കടയ്ക്കലില്‍ കടയടിച്ചുതകര്‍ത്ത സംഘം കടയുടമയെ തല്ലിച്ചതക്കുകയും ചെയ്തു. പുനലൂരില്‍ മുസ്ലിംലീഗ് നേതാവിന്‍െറ കട അടിച്ചുതകര്‍ത്തു. ജില്ലയില്‍ കടകമ്പോളങ്ങളൊന്നും തുറന്നില്ല. കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും സര്‍വീസ് നടത്തിയില്ല. റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവരാണ് ഏറെയും വലഞ്ഞത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കാവനാട് പൂവമ്പുഴ ജങ്ഷന് സമീപത്താണ് കല്ലട ട്രാവല്‍സിന്‍െറ ബസിനുനേരെ കല്ളേറുണ്ടായത്. കല്ളേറില്‍ കോയമ്പത്തൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിന്‍െറ മുന്‍ഭാഗത്തെ ചില്ലുകള്‍ തകര്‍ന്നു. വെള്ളയിട്ടമ്പലം, മുളങ്കാടകം എന്നിവിടങ്ങളിലും വാഹനങ്ങള്‍ക്കുനേരെ കല്ളേറുണ്ടായി. രാവിലെ 10.30ഓടെയാണ് അഞ്ചാലുംമൂടിന് സമീപം കടവൂരില്‍ കാറിനുനേരെ കല്ളേറുണ്ടായത്.
പുനലൂര്‍: പുനലൂരില്‍ മുസ്ലിംലീഗ് മുനിസിപ്പല്‍ സമിതി പ്രസിഡന്‍റ് കെ.എ. കലാമിന്‍െറ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ ഹോട്ടലാണ് ഹര്‍ത്താലനുകൂലികള്‍ അടിച്ചുതകര്‍ത്തത്. രാവിലെ എട്ടോടെ ബൈക്കിലത്തെിയ സംഘംഗ്ളാസ് അലമാരകള്‍ തല്ലിത്തകര്‍ത്തു. കൗണ്ടറിലുണ്ടായിരുന്ന സൈനുദ്ദീന്‍ എന്ന ജീവനക്കാരനെ മര്‍ദിച്ചശേഷം സംഘം മടങ്ങിപ്പോയി.
ആക്രമണം അറിഞ്ഞ് പുനലൂര്‍ എസ്.ഐ, സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി. ഈ സമയം ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനമായി എത്തി കട വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ നീക്കം പൊലീസ് തടയുകയായിരുന്നു. ഇതേതുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികളും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. രംഗം വഷളാകുമെന്നായതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്തിരിയുകയായിരുന്നു. കിഴക്കന്‍ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ദേശീയപാതയില്‍ ഒറ്റപ്പെട്ട ഇരുചക്രവാഹനങ്ങള്‍ ഒഴികെ നിരത്തിലിറങ്ങിയില്ല. ഓണവിപണിയിലേക്ക് നിത്യോപയോഗസാധനങ്ങളുമായി ഇതര സംസ്ഥാനങ്ങളില്‍നിന്നത്തെിയ ചരക്കുവാഹനങ്ങള്‍ അതിര്‍ത്തിക്കപ്പുറം പുളിയറയില്‍ നിര്‍ത്തിയിട്ടു.
മേഖലയിലെ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. പുനലൂര്‍, ആര്യങ്കാവ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍നിന്നും ബസ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ചു.
പുനലൂര്‍, ഇടമണ്‍ 34, കഴുതുരുട്ടി, ആര്യങ്കാവ് എന്നിവിടങ്ങളില്‍ ഹര്‍ത്താലിനെ അവഗണിച്ച് ചില കടകള്‍ രാവിലെ തുറന്നിരുന്നു. എന്നാല്‍, കുറുവടികളുമായി ബൈക്കുകളിലത്തെിയ ഹര്‍ത്താല്‍ അനുകൂലികള്‍ കടക്കാരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു. പുനലൂര്‍ ടൗണിലടക്കം ശക്തമായ പൊലീസ് കാവല്‍ ഉണ്ടായിരുന്നതിനാല്‍ പല സമയത്തും ഹര്‍ത്താല്‍ അനുകൂലികളെ വിരട്ടിയോടിച്ചു.
കടയ്ക്കല്‍: കാഞ്ഞിരത്തുംമൂട് ശ്രീധന്യ ഓഡിറ്റോറിയത്തിന് എതിര്‍വശത്തെ എ.ജെ തട്ടുകടയാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. കടയുടമ ജയപാലനെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തു. ജയപാലനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10ഓടെയായിരുന്നു ആക്രമണം. ജയപാലന്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി.
കടയ്ക്കല്‍, ചിതറ, കുമ്മിള്‍ പഞ്ചായത്ത് മേഖലകളില്‍ രാവിലെ കടകള്‍ തുറന്നിരുന്നു. പത്തോടെ ബൈക്കുകളിലത്തെിയ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍-പ്രൈവറ്റ് ബസുകള്‍ മേഖലയില്‍ സര്‍വീസ് നടത്തിയില്ല. ചടയമംഗലത്ത് എം.സി റോഡില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞത് ചെറിയതോതില്‍ സംഘര്‍ഷത്തിന് കാരണമായി.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചത് വാക്കേറ്റവും സംഘര്‍ഷത്തിനുമിടയാക്കി. പുത്തന്‍തെരുവില്‍ മത്സ്യക്കച്ചവടം നടത്തിയവരുടെ മത്സ്യങ്ങള്‍ നശിപ്പിച്ചു. നാട്ടുകാരും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റം സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി.
പൊലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. വവ്വാക്കാവിന് സമീപം തട്ടുകട നശിപ്പിച്ചു. കടയുടമക്കുനേരെ കൈയേറ്റശ്രമമുണ്ടായി. നിരവധി സ്ഥലങ്ങളില്‍ സി.പി.എമ്മിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും കൊടികളും കൊടിമരങ്ങളും നശിപ്പിച്ചു. കരുനാഗപ്പള്ളി പൊലീസ് കണ്ടാലറിയാവുന്ന 300ഓളം പേരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. പുത്തന്‍തെരുവിലെ വഴിവക്കില്‍ മത്സ്യക്കച്ചവടം നടത്തിക്കൊണ്ടിരുന്ന കുലശേഖരപുരം കടത്തൂര്‍ പുതുക്കാട്ട് പടിറ്റതില്‍ റഹീമിന്‍െറ വിലപിടിപ്പുള്ള മത്സ്യങ്ങള്‍ നശിപ്പിച്ചു. മത്സ്യംവിറ്റ പതിനായിരത്തോളം രൂപയും അപഹരിച്ചത്രെ. ബൈക്കുകളിലത്തെിയ ആര്‍.എസ്.എസ്-ബി.ജെ.പി സംഘമാണ് അക്രമം കാട്ടിയത്. വിവരമറിഞ്ഞ് പരിസരവാസികള്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥയോളമത്തെിയെങ്കിലും കരുനാഗപ്പള്ളി പൊലീസ് എത്തി രംഗം ശാന്തമാക്കി.
വവ്വാക്കാവിന് സമീപം പുലിയന്‍കുളങ്ങര അജന്ത ജങ്ഷനില്‍ അലിയാരുകുഞ്ഞിന്‍െറ തട്ടുകട തകര്‍ത്തു. കടയിലെ സ്റ്റേഷനറി സാധനങ്ങളും നശിപ്പിച്ചു. അലിയാരുകുഞ്ഞ് തടുക്കാന്‍ ശ്രമിച്ചപ്പോള്‍ സമരാനുകൂലികള്‍ കൈയേറ്റം ചെയ്തതായും പരാതിയുണ്ട്. മണപ്പള്ളി, കുറ്റിപ്പുറം, പുതിയകാവ്, പുത്തന്‍തെരുവ്, ആദിനാട്, കുലശേഖരപുരം, തൊടിയൂര്‍, തഴവ, വട്ടപറമ്പ്, അയണിവേലിക്കുളങ്ങര, കോഴിക്കോട് തുടങ്ങിയ പ്രദേശങ്ങളില്‍ ബലമായി കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നു. ഹര്‍ത്താലനുകൂലികളുടെ പ്രകടനത്തിനിടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി ജങ്ഷന്‍, ഹൈസ്കൂള്‍ ജങ്ഷന്‍ എന്നിവിടങ്ങളിലെ സി.പി.എമ്മിന്‍െറയും ഡി.വൈ.എഫ്.ഐയുടെയും കൊടികള്‍ നശിപ്പിച്ചു. ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. തൊടിയൂര്‍ കാര്യാട് ജങ്ഷന്‍, തഴവ, ആദിനാട്, കുലശേഖരപുരം തുടങ്ങിയ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ സംഘടനകളുടെ കൊടികളും നശിപ്പിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളിയില്‍നിന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒന്നും ഓടിയില്ല. പൊലീസ് അനുമതി നല്‍കാത്തതിനാലാണ് ബസുകള്‍ ഓടാതിരുന്നത്. കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ മിക്ക ഓഫിസുകളിലും ഹാജര്‍നില കുറവായിരുന്നു. താലൂക്ക് ഓഫിസില്‍ 65 ജീവനക്കാര്‍ ഉള്ളതില്‍ 43 പേരാണ് ജോലിക്ക് ഹാജരായത്.
കുളത്തൂപ്പുഴ: ഹര്‍ത്താല്‍ കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും പൂര്‍ണമായിരുന്നു. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പൂര്‍ണമായി തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങളടക്കം ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ തടഞ്ഞതോടെ കാല്‍നടയാത്രക്കാരുമില്ലാതെ നിരത്തുകള്‍ പൂര്‍ണമായി വിജനമായി. സ്വകാര്യ വാഹനങ്ങളടക്കം നിരത്തുകളില്‍നിന്ന് വിട്ടുനിന്നു. രാവിലെ കുളത്തൂപ്പുഴയിലും പരിസര ഗ്രാമപ്രദേശങ്ങളിലും ചെറുകടകള്‍ തുറന്നുപ്രവര്‍ത്തിച്ചുവെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ മിക്ക സ്ഥലങ്ങളിലും കടകള്‍ അടപ്പിച്ചു. ചില സ്ഥലങ്ങളില്‍ ചെറിയ തോതില്‍ ഉന്തും തള്ളും ഉണ്ടായതായി പൊലീസ് പറഞ്ഞു.
കുണ്ടറ: കുണ്ടറയില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സമരക്കാര്‍ പെരുമ്പുഴയില്‍ സംഘടിച്ച് നടത്തിയ പ്രകടനം കുണ്ടറ, ഇളമ്പള്ളൂര്‍ വഴി കേരളപുരത്ത് സമാപിച്ചു.
കൊട്ടിയം: ചാത്തന്നൂര്‍, കൊട്ടിയം, കണ്ണനല്ലൂര്‍, ഇരവിപുരം മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണം. കൊല്ലൂര്‍വിള പള്ളിമുക്ക് മാര്‍ക്കറ്റില്‍ പ്രകടനമായത്തെിയ ഹര്‍ത്താലനുകൂലികള്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷാവസ്ഥക്കിടയാക്കി. ഇരവിപുരം സി.ഐ നിസാമുദ്ദീന്‍െറ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. ഹര്‍ത്താലനുകൂലികള്‍ ചാത്തന്നൂര്‍, മൈലക്കാട്, കൊട്ടിയം, ഉമയനല്ലൂര്‍, മാടന്‍നട, പള്ളിമുക്ക്, മുഖത്തല എന്നിവിടങ്ങളില്‍ പ്രകടനം നടത്തുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു.
ഓച്ചിറ: ആലുംപീടികയില്‍ നാല് കടകള്‍ക്കുനേരെ ആര്‍.എസ്.എസ് അനുകൂലികളുടെ ആക്രമണമുണ്ടായി. ഹര്‍ത്താല്‍ അവസാനിക്കാന്‍ 10 മിനിറ്റ് ഉള്ളപ്പോഴാണ് അപ്പോള്‍ തുറന്ന കടകളില്‍ ആക്രമണങ്ങള്‍ നടത്തി സാധനങ്ങള്‍ നശിപ്പിച്ചത്. കോമളത്ത് രാജേന്ദ്രന്‍, പേരാത്തേരില്‍ ദിവാകരന്‍ എന്നിവരുടെ സ്റ്റേഷനറി കട, കൊച്ചുതറയില്‍ വിദ്യാധരന്‍െറ കുലക്കട, കൊല്ലന്‍െറ കിഴക്കതില്‍ നാസറിന്‍െറ പച്ചക്കറിക്കട എന്നിവയാണ് ആക്രമണത്തിനിരയായത്. ആറോടെ ഹര്‍ത്താല്‍ അവസാനിക്കുന്നത് കണക്കാക്കി കട തുറന്നപ്പോഴാണ് ഹര്‍ത്താലനുകൂലികളുടെ പരാക്രമം നടന്നത്. ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ചവറ: ഹര്‍ത്താലനുകൂലികള്‍ കടക്കുനേരെ ആക്രമണം നടത്തി. ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അരിനല്ലൂരിലാണ് സ്റ്റേഷനറിയും ബേക്കറിയും ഉള്‍പ്പെട്ട കട തല്ലിത്തകര്‍ത്തത്. ഗ്ളാസുകള്‍, കടയിലെ സാധനങ്ങള്‍ തുടങ്ങിയവ നശിപ്പിച്ചു. അരിനല്ലൂര്‍ കുമ്പഴ പടിഞ്ഞാറ്റതില്‍ തങ്കച്ചന്‍െറ കടയാണ് 30 ഓളം വരുന്ന ഹര്‍ത്താലനുകൂലികള്‍ ബൈക്കിലത്തെി തകര്‍ത്തത്.കടയിലുണ്ടായിരുന്ന തങ്കച്ചന്‍െറ മകന്‍ റോബിന്‍, ബന്ധുക്കളായ മാത്യു, ജോയി എന്നിവരെ മര്‍ദിച്ചു.
പരിക്കേറ്റവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. രാവിലെ ഒമ്പതിന് കട തുറന്ന് വീട്ടാവശ്യത്തിന് സോപ്പെടുക്കാനത്തെിയപ്പോഴാണ് സംഭവം. ചവറയില്‍ പല സ്ഥലങ്ങളിലും സമരാനുകൂലികള്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അഞ്ചല്‍: ഹര്‍ത്താല്‍ അഞ്ചല്‍ മേഖലയില്‍ സമാധാനപരമായിരുന്നു. അഞ്ചല്‍, ഏരൂര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലുള്ള പ്രധാന സ്ഥലങ്ങളായ തടിക്കാട്, ഏറം, കരുകോണ്‍, കൈപ്പള്ളി, പനച്ചവിള, അഞ്ചല്‍, ഏരൂര്‍, ആലഞ്ചേരി, വിളക്കുവെട്ടം, അയിലറ, ചണ്ണപ്പേട്ട മുതലായ സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു.

ഹര്‍ത്താല്‍ പൂര്‍ണം; അങ്ങിങ്ങ് അക്രമം

Posted: 02 Sep 2014 11:58 PM PDT

കഴക്കൂട്ടം: ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം. കഴക്കൂട്ടം, ശ്രീകാര്യം, തുമ്പ, പോത്തന്‍കോട്, മംഗലപുരം, കഠിനംകുളം മേഖലകളില്‍ കടകമ്പോളങ്ങളും ഓഫിസുകളും അടഞ്ഞുകിടന്നു. കാര്യവട്ടത്ത് പോസ്റ്റര്‍ പതിക്കാനത്തെിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റം. അജയ് അനുസ്മരണ പോസ്റ്റര്‍ പതിക്കാനത്തെിയ അഞ്ചോളം പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. 20 ഓളം വരുന്ന ഹര്‍ത്താലനുകൂലികളാണ് ആക്രമണത്തിന് തുനിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്‍െറ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മെട്രോ വാര്‍ത്ത ലേഖകനുനേരെയും കൈയേറ്റമുണ്ടായി. പോത്തന്‍കോട് വാവറയമ്പലത്ത് ചായക്കടയില്‍ കയറിയ ഹര്‍ത്താലനുകൂലികള്‍ അടുപ്പിലിരുന്ന പാല്‍ ഒഴുക്കിക്കളഞ്ഞു. ശ്രീകാര്യത്ത് ചന്ത പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിച്ചില്ല.
നെയ്യാറ്റിന്‍കര: മിനി സിവില്‍ സ്റ്റേഷനില്‍ തുറന്നുപ്രവര്‍ത്തിച്ച ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടപ്പിച്ചു. ചില സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ നെയ്യാറ്റിന്‍കരയില്‍ പ്രകടനം നടത്തി. വിവാഹ ആവശ്യത്തിന് സാധനങ്ങളുമായി പോയ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്തു. രാവിലെ 10ന് പാലിയോട് ജങ്ഷനിലാണ് സംഭവം. വെള്ളറട സ്വദേശി ഗിരീഷ് കുമാറിന്‍െറ വാഹനമാണ് തകര്‍ത്തത്. കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ മാരായമുട്ടം പൊലീസ് കേസെടുത്തു.
വിഴിഞ്ഞം: തീരദേശമേഖലയില്‍ ഹര്‍ത്താല്‍ ശാന്തം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. വിഴിഞ്ഞം ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തി. സ്വകാര്യ വാഹനങ്ങളും ഭാഗികമായി ഓടി. ഫിഷിങ് ഹാര്‍ബറില്‍ മത്സ്യം വാങ്ങാനത്തെിയവരുടെ തിരക്ക് സജീവമായിരുന്നു. വാഴമുട്ടം, വെങ്ങാനൂര്‍, ചൊവ്വര, വിഴിഞ്ഞം മേഖലകളില്‍ അത്തപ്പിരിവുകാരുടെ വാഹനം തടയലില്‍ ജനം വലഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞെന്നുകരുതി വാഹനം നിര്‍ത്തിയവര്‍ക്ക് പിരിവ് നല്‍കി മടങ്ങേണ്ടിവന്നു.
കാട്ടാക്കട: ഗ്രാമീണമേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കാട്ടാക്കട, കുറ്റിച്ചല്‍, ആര്യനാട്, കള്ളിക്കാട് എന്നിവിടങ്ങളില്‍ കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വാഹനങ്ങള്‍ ഓടിയില്ല. പൂവച്ചല്‍ കൊണ്ണിയൂര്‍ പാലം ജങ്ഷനില്‍ കടയടപ്പിക്കാന്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികളും നാട്ടുകാരില്‍ ചിലരുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ ഉണ്ടപ്പാറയില്‍ പൊലീസ് തടഞ്ഞു. പൂവച്ചലില്‍ ചെറിയതോതില്‍ വാക്കേറ്റം ഉണ്ടായി. കോട്ടൂര്‍ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങാന്‍ എത്തിയവരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പൊലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
വര്‍ക്കല: ആര്‍.എസ്.എസ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ വര്‍ക്കലയില്‍ പൂര്‍ണം. അനിഷ്ഠസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വര്‍ക്കല നഗരത്തിലും സമീപഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. പുന്നമൂട്, പുത്തന്‍ചന്ത, വെണ്‍കുളം മാര്‍ക്കറ്റുകളും വിജനമായിരുന്നു. സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍ എന്നിവയും പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ഓടിയില്ല. ടാക്സി, ടെമ്പോ, ഓട്ടോ എന്നിവയും നിരത്തിലിറങ്ങിയില്ല. ബി.ജെ.പിയും സംഘ്പരിവാര്‍ സംഘടനകളും ടൗണില്‍ പ്രകടനം നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ്, ഇലകമണ്‍ സതീശന്‍, കോവിലകം മണികണ്ഠന്‍, വില്ലിക്കടവ് സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ആറ്റിങ്ങല്‍: ആര്‍.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആറ്റിങ്ങല്‍ ചിറയിന്‍കീഴ് മേഖലകളില്‍ ജനജീവിതത്തെ ബാധിച്ചു. ആറ്റിങ്ങല്‍ നഗരത്തിലും ചിറയിന്‍കീഴിലും ദേശീയപാതയോരത്തും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഗ്രാമീണമേഖലകളില്‍ കടമ്പോളങ്ങള്‍ പതിവുപോലെ പ്രവര്‍ത്തിച്ചു.
ആറ്റിങ്ങല്‍ നഗരത്തില്‍ രാവിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു. പൊലീസ് ഇടപെട്ടതോടെ പ്രവര്‍ത്തകര്‍ പിന്മാറി. രാവിലെ തുറക്കാന്‍ ശ്രമിച്ച ചില കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും സമാന്തരസര്‍വീസ് വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ഓട്ടോ-ടാക്സികളും സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുണ്ടായിരുന്നത്. വൈകീട്ട് നാലോടെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ നഗരത്തില്‍ പ്രകടനം നടത്തി.
പാറശ്ശാല: ആര്‍.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പാറശ്ശാലയില്‍ പൂര്‍ണം; സമാധാനപരം. അനിഷ്ടസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സിയും ബസ് നിരത്തിലിറക്കിയില്ല. പാറശ്ശാല, നെയ്യാറ്റിന്‍കര, പൂവാര്‍, വെള്ളറട എന്നീ ഡിപ്പോകളില്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവെച്ചു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് വക ബസുകള്‍ കളിക്കാവിളവരെ സര്‍വീസ് നടത്തി. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. അതിര്‍ത്തിയില്‍നിന്ന് കേരളത്തിലേക്ക് എത്തിയ പലരും യാത്ര ചെയ്യാന്‍ പറ്റാതെ കളിക്കാവിളയില്‍ യാത്ര അവസാനിപ്പിച്ചു. സബ്ട്രഷറി, പഞ്ചായത്ത് ഓഫിസ്, ആര്‍.ടി ഓഫിസ്, സബ് രജിസ്റ്റര്‍ ഓഫിസ് തുടങ്ങിയവയും അടഞ്ഞുകിടന്നു. ബാങ്കുകള്‍ പോലും പ്രവര്‍ത്തിച്ചില്ല. ആര്‍.എസ്.എസ് നേതൃത്വത്തില്‍ പാറശ്ശാലയിലും പരശുവയ്ക്കലിലും പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

ടൈറ്റാനിയം കേസില്‍ താന്‍ പ്രതിയല്ല -മുഖ്യമന്ത്രി

Posted: 02 Sep 2014 11:43 PM PDT

Image: 

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ താനോ രമേശ് ചെന്നിത്തലയോ ഇബ്രാഹിം കുഞ്ഞോ പ്രതികളല്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആദ്യം കേസ് വന്നപ്പോള്‍ തങ്ങള്‍ പ്രതികളല്ലായിരുന്നുവെന്നും എന്നാല്‍ 2011 ലെ തെരഞ്ഞെടുപ്പ് കാലയളവിലാണ് തങ്ങളെ പ്രതികളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അന്ന് സി.ഐ.ടി.യു നേതാവാണ് തങ്ങള്‍ക്കെതിരെ പരാതി കൊടുത്തത്.  ടൈറ്റാനിയം കേസില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വ്യവസായ മന്ത്രി എളമരം കരീം എന്തിന് തറക്കല്ലിട്ടുവെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഫാക്ടറി അടച്ചുപൂട്ടുമെന്ന ഘട്ടത്തില്‍ പരാതി കൊടുത്ത സി.ഐ.ടി.യു നേതാവടക്കം നിവേദനം നല്‍കിയതിന് ശേഷമാണ് താന്‍ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാറാണ് എല്‍.സി നീട്ടിക്കൊടുത്തത്. തൊഴിലളികള്‍ക്കും ടൈറ്റാനിയത്തിനും വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. അതിന്‍െറ പേരില്‍ ഏത് കേസ് വന്നാലും പ്രശ്നമല്ളെന്നും അതില്‍ തനിക്ക് യാതൊരു സങ്കടവുമില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ളെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി. മാധ്യമങ്ങള്‍ക്ക് പ്രതിയാക്കണമെങ്കില്‍ പ്രതിയാക്കിക്കോളൂ. 'മാധ്യമം' പത്രം മാത്രമാണ് യഥാര്‍ത്ഥ വസ്തുത നല്‍കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സി.പി.എം സമരം ഒരു മാസം പിന്നിടുന്നു

Posted: 02 Sep 2014 11:22 PM PDT

അഴീക്കോട്: അഴീക്കോട് -മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ അഴീക്കോട് ജെട്ടിയില്‍ നടന്നുവരുന്ന ജനപ്രതിനിധികളുടെ അനിശ്ചിതകാല റിലേ നിരാഹാര സമരം ഒരു മാസം തികഞ്ഞു.
29ാം ദിവസമായ ചൊവ്വാഴ്ച നിരാഹാരമനുഷ്ഠിച്ചിരുന്ന മതിലകം പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ഗോപിനാഥന്‍, പഞ്ചായത്തംഗം ബേബി പ്രഭാകരന്‍ എന്നിവര്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.ബി. മഹേശ്വരി നാരങ്ങാനീര് നല്‍കി സമരം അവസാനിപ്പിച്ചു.
പെരിഞ്ഞനം പഞ്ചായത്തംഗങ്ങളായ രാഗേന്ദ്, അജയന്‍ എന്നിവര്‍ നിരാഹാരം തുടങ്ങി. പി.കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. ജോയ്, പി.കെ. അറുമുഖന്‍, നഗരസഭ കൗണ്‍സിലര്‍ എം.കെ. പ്രതാപന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ഇ.വി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

ഹര്‍ത്താല്‍ സമാധാനപരം

Posted: 02 Sep 2014 11:18 PM PDT

പാലക്കാട്: ആര്‍.എസ്.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ സമാധാനപരമായിരുന്നെങ്കിലും ജനജീവിതത്തെ സാരമായി ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയില്ല. ബൈക്കുകളും ഒറ്റപ്പെട്ട സ്വകാര്യവാഹനങ്ങളും മാത്രമാണ് റോഡില്‍ ഇറങ്ങിയത്.
ചില സ്ഥലങ്ങളില്‍ വാഹനം തടയാന്‍ ശ്രമമുണ്ടായി. ട്രെയിന്‍ ഗതാഗതത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല. പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ യാത്രക്കാരെ പൊലീസ് വാഹനത്തില്‍ നഗരത്തിലത്തെിച്ചു. സിവില്‍ സ്റ്റേഷനിലടക്കം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില കുറവായിരുന്നു.
ബാങ്കുകളും പ്രവര്‍ത്തിച്ചില്ല. പ്രധാന കേന്ദ്രങ്ങളിലും പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിലും പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിരുന്നു.
രാവിലെ മുതല്‍ പൊലീസ് പട്രോളിങ് സജീവമായിരുന്നു. പാലക്കാട് നഗരത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മാട്ടുമന്തയില്‍ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ ടയര്‍ കത്തിച്ച് തടസ്സം സൃഷ്ടിച്ചു. വാഹനം തടയാനും ശ്രമം നടന്നു. പൊലീസ് എത്തിയാണ് തടസ്സം നീക്കിയത്. മേലൂര്‍ക്കാടിലും വാഹനം തടയാന്‍ ശ്രമം നടന്നു. തമിഴ്നാടില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ കുടുങ്ങി. അതിര്‍ത്തിയില്‍ ചരക്കുവാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായിരുന്നു. ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ പാലക്കാട് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ പ്രകടനവും പൊതുയോഗവും നടത്തി.

ശുചിമുറികളില്ലാത്ത സ്കൂളുകളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കും -മുഖ്യമന്ത്രി

Posted: 02 Sep 2014 11:14 PM PDT

Image: 

തിരുവനന്തപുരം: ശുചിമുറികളില്ലാത്ത 396 സര്‍ക്കാര്‍ സ്കൂളുകളില്‍ 100  ദിവസം കൊണ്ട് ശുചിമുറികള്‍ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാനേജ്മെന്‍റ് സ്കൂളുകള്‍ സ്വന്തമായി ഫണ്ട് ഉപയോഗിച്ച് ശുചിമുറികള്‍ നിര്‍മ്മിക്കണം. ശുചിമുറികള്‍ ഇല്ലാത്ത സ്കൂളുകള്‍ക്ക്  അടുത്ത വര്‍ഷം മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിറ്റ് നല്‍കില്ളെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടങ്ങളുടെ സുരക്ഷ നോക്കിയാണ് ഇതുവരെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതെന്നും എന്നാല്‍ ഇനിമുതല്‍ സൗകര്യങ്ങള്‍ കൂടി പരിശോധിച്ച് മാത്രമേ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ വീതം നല്‍കുമെന്നും എക്സൈസ് വകുപ്പിന്‍െറ കീഴില്‍ നിന്നും അവര്‍ക്കാശ്യമായ ഫണ്ട് അനുവദിച്ച് നല്‍കാന്‍  നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഹര്‍ത്താലിന്‍െറ മറവില്‍ വ്യാപക അക്രമം

Posted: 02 Sep 2014 10:53 PM PDT

മലപ്പുറം: കണ്ണൂരില്‍ ആര്‍.എസ്.എസ് ജില്ലാ നേതാവിനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിന്‍െറ മറവില്‍ പലയിടത്തും ആക്രമണം.
വളാഞ്ചേരിയില്‍ ബൈക്ക് യാത്രക്കാരനെ റോഡില്‍ തടഞ്ഞുവെച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയും ആംബുലന്‍സ് തടഞ്ഞ് ഡോക്ടറെ അസഭ്യം പറയുകയും ഡ്രൈവറെ മര്‍ദിക്കുകയും ചെയ്തു. കടകള്‍ ബലമായി അടപ്പിക്കുകയും ആംബുലന്‍സും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ തടയുകയും ചെയ്തു.
കാടാമ്പുഴ തടംപറമ്പ് ജുമാമസ്ജിദിന് സമീപത്തെ നടുവക്കാട്ടില്‍ മുഹമ്മദ്കുട്ടി ഹാജിയുടെ മകന്‍ മുഹമ്മദലിക്കാണ് (30) വളാഞ്ചേരി ജങ്ഷനില്‍ ഹര്‍ത്താലനുകൂലികളുടെ മര്‍ദനമേറ്റത്. ഗുരുതര പരിക്കേറ്റ യുവാവിനെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 11ഓടെയാണ് സംഭവം. പേരശന്നൂരിലെ ഭാര്യവീട്ടില്‍ നിന്ന് കാടാമ്പുഴയിലെ സ്വന്തം വീട്ടിലേക്ക് പോവുന്നതിനിടെ മുഹമ്മദലിയുടെ ബൈക്ക് വളാഞ്ചേരി ജങ്ഷനില്‍ ഹര്‍ത്താലനുകൂലികള്‍ തടയുകയും അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് ബൈക്കെടുത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ വാഹനം മറിച്ചിടുകയും റോഡില്‍ വീണ യുവാവിനെ അമ്പതോളം പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. അവശ നിലയിലായ യുവാവിനെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലക്ക് സാരമായി പരിക്കേറ്റ മുഹമ്മദലി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ചങ്ങരംകുളത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് മൂന്നിടത്ത് സംഘര്‍ഷാവസ്ഥയുണ്ടാവുകയും ടൗണില്‍ ലോറിയുടെ ചില്ല് തകര്‍ക്കുകയും ചെയ്തു.
പൊന്നാനി ഈശ്വരമംഗലത്തെ സി.ഐ.ടി.യു ഓഫിസിനും തേവര്‍ ക്ഷേത്ര പരിസരത്തെ സി.പി.എം ഓഫിസിനും നേരെ കല്ളേറുണ്ടായി. കൊല്ലന്‍പടി വാരിയത്ത് പടി റോഡിലെ കൈരളി വായനശാലയുടെ ചില്ലുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി എറിഞ്ഞ് തകര്‍ത്തു. കോട്ടത്തറ കണ്ടകുറുമ്പക്കാവിനടുത്ത് പൊന്നാനി -ബംഗളുരു കെ.എസ്.ആര്‍.ടി.സി ഡീലക്സ് എയര്‍ ബസിന് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനുണ്ടായ കല്ളേറില്‍ മുന്‍ഭാഗത്തെ ഗ്ളാസ് തകര്‍ന്നു.
വാഴയൂര്‍ എള്ളാത്തപുറായില്‍ സി.പി.എം പ്രവര്‍ത്തകന്‍ ചോലക്കുഴി മധുവിനെ (42) ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദിച്ചതായി പരാതി ഉയര്‍ന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരാട്ടെ മത്സ്യവില്‍പനക്കാരനായ ടി.പി. ഹസനെയും ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചു. വാഴയൂര്‍ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സി.പി.എം, ബി.ജെ.പി പാര്‍ട്ടികളുടെ കൊടിമരങ്ങളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിച്ചു.

ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം

Posted: 02 Sep 2014 10:44 PM PDT

പത്തനംതിട്ട: കണ്ണൂരിലെ ആര്‍.എസ.്എസ് നേതാവായ മനോജിന്‍െറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കടകളും മറ്റ് സ്ഥാപനങ്ങളും തുറന്നില്ല. സ്വകാര്യവാഹനങ്ങള്‍ പോലും റോഡിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങള്‍ ചിലയിടങ്ങളില്‍ ഓടി. പത്തനംതിട്ട കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍െറ ഓഫിസിനുനേരെ കല്ളേറുണ്ടായി. ചില ടൗണുകളില്‍ ഹര്‍ത്താലനുകൂലികള്‍ കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചു. റാന്നിയില്‍ സ്കൂട്ടര്‍ യാത്രക്കാരിയെ തടഞ്ഞുനിര്‍ത്തി സ്കൂട്ടറിന്‍െറ കാറ്റഴിച്ചുവിട്ടു.

അടൂര്‍: നഗരത്തില്‍ പ്രകടനം നടത്തിയവര്‍ സി.പി.എമ്മിന്‍െറയും പോഷക സംഘടനകളുടെയും കൊടിമരങ്ങളും ഫ്ളക്സ് ബോര്‍ഡുകളും നശിപ്പിച്ചു. അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രകവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം നഗരം ചുറ്റി കടന്നുപോകുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി കവലയില്‍ ഡി.വൈ.എഫ്.ഐയുടെ കൊടിമരം, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) ഓട്ടോസ്റ്റാന്‍ഡ് ബോര്‍ഡ്, സെന്‍ട്രല്‍ കവലക്കു സമീപം പെട്ടി ഓട്ടോ ഡ്രൈവേഴ്സ് യൂനിയന്‍ (സി.ഐ.ടി.യു) പെട്ടി ഓട്ടോ സ്റ്റാന്‍ഡ് ബോര്‍ഡ് എന്നിവ നശിപ്പിച്ചത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് കവാടത്തിനു സമീപമുള്ള കൊടിമരവും നശിപ്പിച്ചു. രാവിലെ 10 മുതല്‍ അടൂര്‍ ഹൈസ്കൂള്‍ കവലയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടിരുന്നു. പാര്‍ഥസാരഥി കവലയിലും കെ.എസ്.ആര്‍.ടി.സി കവലയിലും ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. മരണം, വിവാഹം, ആശുപത്രി എന്നിവ സംബന്ധിച്ച യാത്രക്കാരുടെ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. ഇരുചക്രവാഹനങ്ങള്‍ നാമമാത്രമായി ഓടി. കെ.എസ്.ആര്‍.ടിസി സര്‍വീസ് നടത്തിയില്ല. താലൂക്ക് ഓഫിസില്‍ 73 ജീവനക്കാരില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെ 16 പേര്‍ ജോലിക്കത്തെി. ആറ് ജീവനക്കാര്‍ അവധിയിലായിരുന്നു. കടമ്പനാട്-ഏനാത്ത് മിനിഹൈവേയില്‍ മണ്ണടി മുസ്ലിംപള്ളിക്കു സമീപം തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചത് വാക്കേറ്റത്തിനിടയാക്കി. അടൂര്‍ ഹൈസ്കൂള്‍ കവലയില്‍ വാഹനം തടഞ്ഞ സമരാനുകൂലികളും യാത്രക്കാരുമായി തര്‍ക്കമുണ്ടായി.

പന്തളം: പന്തളത്തും കുളനടയിലും തുമ്പമണ്ണിലും സംഘപരിവാര്‍ ആഹ്വാനം ചെയ്തഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ബംഗാളിലേക്ക് പോകുന്നതിനായി ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തേണ്ടിയിരുന്ന ബംഗാളി തൊഴിലാളികള്‍ വാഹനമില്ലാത്തതിനാല്‍ പന്തളത്തു നിന്നും ചെങ്ങന്നൂര്‍ വരെ ലഗേജുകളുമായി നടന്നു പോവേണ്ടി വന്നു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല.
അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ പന്തളത്തും കുളനടയിലും കുരമ്പാല, പറന്തല്‍, തുമ്പമണ്‍, പൂഴിക്കാട് എന്നിവിടങ്ങളിലും പരിസരങ്ങളിലും പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ത്താലനുകൂലികള്‍ കുളനടയിലും പന്തളത്തും തുമ്പമണ്ണിലും പ്രകടനവും പ്രതിഷേധയോഗവും നടത്തി. രാവിലെ 10 ന് മെഡിക്കല്‍മിഷന്‍ ജങ്ഷന്‍, മുളമ്പുഴ, കുളനട എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനങ്ങള്‍ പന്തളം മണികണ്ഠനാല്‍ത്തറയില്‍ സംഗമിച്ച് പന്തളം ജങ്ഷനിലേക്ക് പ്രകടനം നടത്തി. ടൗണില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ആര്‍.എസ്.എസ് ജില്ല ശാരീരിക് പ്രമൂഖ് ടി.എസ്.അനൂപ്, ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്‍റ് അശോകന്‍ കുളനട, ബി.എം.എസ് പന്തളം മേഖലാ പ്രസിഡന്‍റ് കെ.സി. മണിക്കുട്ടന്‍, ആര്‍.എസ്.എസ് അടൂര്‍ താലൂക്ക് ധര്‍മജാഗരണ്‍ പ്രമൂഖ് സി.ജി. ബിനു എന്നിവര്‍ സംസാരിച്ചു.

തിരുവല്ല: സംഘപരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തിരുവല്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ളവ നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞുകിടന്നു. തുറന്നുവെച്ച നഗരസഭാ കാര്യാലയം, തിരുവല്ല നഗരത്തിലെ എസ്.ബി.ടി, ഹെഡ് പോസ്റ്റോഫീസ് എന്നിവ സമരാനുകൂലികള്‍ അടപ്പിച്ചു. സംഘപരിവാര്‍ നേതൃത്വത്തില്‍ കാവുംഭാഗം കവലയില്‍നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി എസ്.സി.എസ് ജങ്ഷനില്‍ സമാപിച്ചു. പ്രതിഷേധ യോഗം ബി.ജെ.പി ദക്ഷിണ കേരള മേഖലാ പ്രസിഡന്‍റ് കെ.ആര്‍. പ്രതാപചന്ദ്രവര്‍മ ഉദ്ഘാടനം ചെയ്തു. ആര്‍.എസ്.എസ് താലൂക്ക് സഹ സംഘചാലക് ബി. മഹേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ആര്‍.എസ്.എസ് ജില്ലാ കാര്യവാഹ് ജി. വിനു, ബി.ജെ.പി ജില്ലാസെക്രട്ടറി വിജയകുമാര്‍ മണിപ്പുഴ, നിയോജകമണ്ഡലം പ്രസിഡന്‍റ് വിനോദ് തിരുമൂലപുരം, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജ്പ്രകാശ് വേണാട്ട്, എന്നിവര്‍ സംസാരിച്ചു. സുമേഷ് നിരണം, സുരേഷ് ഓടക്കല്‍, സന്തോഷ് കുമാര്‍, സുരേഷ്, രതീഷ്, ശ്രീനിവാസ് പുറയാറ്റ്, കെ.ടി. കണ്ണന്‍, തോമസ് കെ. ചെറിയാന്‍,എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി

ചിറ്റാര്‍: സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചിറ്റാര്‍ മാര്‍ക്കറ്റില്‍ നടത്തിയ പ്രകടനത്തിന് എസ്.കണ്ണന്‍, സജിമോന്‍ പാമ്പിനി, ജി. ജിതേഷ്, സോണിബാബു, ജി.ഓമനക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരം വയ്യാറ്റുപുഴയില്‍ നടത്തിയ പ്രകടത്തിന് സതീഷ് മുഞ്ഞനാട്ട്, സോണിബാബു, ബിനു എന്നിവര്‍ നേതൃത്വം നല്‍കി. സീതത്തോട്ടില്‍ വൈകുന്നേരം നടത്തിയ പ്രകടനത്തിന് കെ.എസ്.പ്രസാദ് സന്തോഷ്, രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോഴഞ്ചേരി: കട കമ്പോളങ്ങളെല്ലാം പൂര്‍ണമായി അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ഒഴിച്ച് സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യ ബസും ഓടാതിരുന്നത് പൊതുജനങ്ങളെ ഏറെ ദുരിതത്തിലാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP