സ്വാഗതം
WELCOME

News Update..

Friday, September 26, 2014

ഇന്ത്യ^പാക് ബന്ധം ഉലച്ചത് പാകിസ്താന്‍ ^സുഷമ Madhyamam News Feeds

ഇന്ത്യ^പാക് ബന്ധം ഉലച്ചത് പാകിസ്താന്‍ ^സുഷമ Madhyamam News Feeds

Link to

ഇന്ത്യ^പാക് ബന്ധം ഉലച്ചത് പാകിസ്താന്‍ ^സുഷമ

Posted: 26 Sep 2014 01:06 AM PDT

Image: 

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് പാകിസ്താന്‍ ആണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യു.എന്‍ ജനറല്‍ അസംബ്ളിയില്‍ പങ്കെടുക്കാനത്തെിയ സുഷമ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇരു രാഷ്ട്രങ്ങള്‍ക്കിടയില്‍ വളര്‍ന്നു വന്ന സൗഹൃദാന്തരീക്ഷം ഇല്ലാതാക്കിയതിന്  പാകിസ്താനെ കുറ്റപ്പെടുത്തി.

ഇന്ത്യയില്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷം നല്ല അന്തരീക്ഷം ഉണ്ടായതാണ്. പാക് പ്രധാന മന്ത്രി നവാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. ആഗസ്ത് 25ന്  ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച തീരുമാനിച്ചതാണ്. അത് നടക്കാതിരിക്കാന്‍ കാരണം പാകിസ്താനാണ്. ചര്‍ച്ചക്ക് നാലു ദിവസം മുന്‍പ് കശ്മീര്‍ ഹുര്‍റിയത് നേതാക്കളുമായി പാകിസ്താന്‍ നയതന്ത്ര പ്രതിനിധി ചര്‍ച്ച നടത്തി. സെക്രട്ടറിതല ചര്‍ച്ച  റദ്ദാക്കാന്‍ ഇതാണ് കാരണമെന്നും സുഷമ സ്വരാജ് പറഞ്ഞു.

എന്നാല്‍, ചര്‍ച്ച റദ്ദാക്കിയത് ഇന്ത്യ ആണെന്നും ന്യൂഡല്‍ഹി മുന്‍ കൈയെടുത്താലേ അത് നടക്കുകയുള്ളുവെന്നും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് ന്യൂയോര്‍ക്കില്‍ പറഞ്ഞു.

 

3000ലേറെ യൂറോപ്യന്‍മാര്‍ ഐ.എസില്‍ ചേര്‍ന്നതായി ഇ.യു

Posted: 26 Sep 2014 12:21 AM PDT

Image: 

വാഷിങ്ടണ്‍:  ഇറാഖിലെയും സിറിയയിലെയും ഭൂരിഭാഗം പ്രദേശങ്ങളും വരുതിയില്‍ ആക്കി മുന്നേറുന്ന ഐ.എസ് തീവ്രവാദികളുടെ നിരയിലേക്ക് യൂറോപ്പില്‍ നിന്നും 3000ത്തിലേറെ പേര്‍ ചേര്‍ന്നതായി യൂറോപ്യന്‍ യൂണിയന്‍റെ തീവ്രവാദ വിരുദ്ധ വിഭാഗംമേധാവി.

യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇവര്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ യൂറോപില്‍ ഐ.എസിന്‍റെ പ്രത്യാക്രമണത്തിന് സാധ്യതയുയര്‍ത്തിയെന്നും ഗില്ളെസ് ഡി കെര്‍ഷോവ് പറഞ്ഞു. ഐ.എസ് തീവ്രവാദികള്‍ക്കെതിരെ അടുത്തിടെയായി 200 റോളം വ്യോമാക്രമണങ്ങള്‍ ആണ് യു.എസ് സേന നടത്തിയത്. ആക്രമണം ഇപ്പോഴും തുടരുന്നു. ഐ.എസിനെതിരായ ആക്രമണത്തിന്‍റെ കാര്യത്തില്‍ ബ്രിട്ടന്‍ ഇന്ന് തീരുമാനമെടുക്കും.

ഐ.എസില്‍ ചേരാന്‍ പോയവരും തിരികെ വന്നവരും ഭീകരപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടവരും ചേര്‍ന്നാണ് 3000ത്തില്‍ അധികം  പേര്‍ വരികയെന്ന് ഗില്ളെസ് പറഞ്ഞു. ഇറാഖിലും സിറിയയിലുമായി 31,000 വരെ ഐ.എസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് സി.ഐ.എ യുടെ കണക്കുകള്‍.

ഐ.എസിന്‍റെ ഇസ്ലാമിക ഖിലാഫത്ത് പ്രഖ്യാപനം ആയിരിക്കും യൂറോപ്പിലുടനീളം ഇവര്‍ക്ക് പിന്തുണ നേടിക്കൊടുത്തതെന്നും ഗില്ളെസ് ഡി കെര്‍ഷോവ് ബി.ബി.സിയോട് പറഞ്ഞു.

അതിനിടെ, അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുഖം മൂടി ധാരികളായ ഐ.എസ് തീവ്രവാദികളെ തിരിച്ചറിഞ്ഞതായി യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജെയിംസ് കോമി വെളിപ്പെടുത്തി. എന്നാല്‍, ഇവരെക്കുറിച്ചുള്ള പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ കോമി തയ്യാറായില്ല.

ബ്രിട്ടീഷ് ഇംഗ്ളീഷ് സംസാരിക്കുന്ന തീവ്രവാദികള്‍ ജെയിംസ് ഫോളി, സ്റ്റീവന്‍ സോട്ട്ലോഫ് എന്നീ മാധ്യമപ്രവര്‍ത്തകരെ ബന്ദികള്‍ ആക്കി തലയറുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഒന്ന് ഇരുന്നുപോയാല്‍

Posted: 25 Sep 2014 11:55 PM PDT

Image: 

പുലരിയുടെ വെള്ളക്കീറ് കണ്ടാല്‍ തുടങ്ങുന്ന മരണപ്പാച്ചിലിനൊടുവില്‍ നഗരത്തിലെ ഷോപ്പിലെ ജോലിയും കഴിഞ്ഞ് വീടു പിടിക്കാനുള്ള നെട്ടോട്ടത്തിനിടെ ഇനി ഒരു തുള്ളി ഊര്‍ജംപോലും ശരീരത്തില്‍ അവശേഷിക്കാത്തവിധം അവശയായ ആ യുവതി ബസില്‍ പൊട്ടിത്തെറിച്ചു. വനിതകളുടെ സീറ്റില്‍ കയറി ഞെളിഞ്ഞിരിക്കുന്നവരോട് ഒന്ന് എഴുന്നേല്‍ക്കൂ എന്ന് പറഞ്ഞതിന്‍െറ ഫലം ‘നേരംകെട്ട നേരത്ത്’ പണിക്കിറങ്ങിയാല്‍ നിന്നും പോവേണ്ടിവരുമെന്ന് കാതില്‍ പുലഭ്യമായി പതിച്ചപ്പോള്‍ നിയന്ത്രണം വിട്ടുപോയി അവര്‍. അതില്‍ ഒരുവന്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. എവിടെനിന്നോ കൈവന്ന ഊര്‍ജത്തില്‍ രണ്ടുപേരെയും കണക്കിന് ചീത്ത വിളിച്ച്  എഴുന്നേല്‍പിച്ച് അവര്‍ അവിടെ അമര്‍ന്നിരുന്നു. രാത്രി എട്ടുമണിക്കുശേഷം കേരളത്തിലെ നഗരങ്ങളിലൂടെ യാത്രചെയ്യുന്ന ഓരോ പെണ്ണിനും നരകത്തിലേതിനു സമാനമായ ഒരനുഭവമെങ്കിലും ഇങ്ങനെ പങ്കുവെക്കാനുണ്ടാവും.
കാര്യം തിരക്കിയ സഹയാത്രിക അവര്‍ കടന്നുപോവുന്ന ഒരു ദിവസത്തിന്‍െറ വിവരണം കേട്ട് വായടച്ചിരുന്നുപോയി. എടുത്താല്‍ പൊങ്ങാത്ത ജീവിത ഭാരത്തിനൊപ്പം എന്തിനോടെല്ലാം പോരടിക്കണമെന്ന അനുഭവലോകത്തിന്‍െറ ചെറു ചുരുള്‍ അവര്‍ നിവര്‍ത്തിവെച്ചു. പലിശക്കെണിയില്‍ കുടുങ്ങി വാടകവീട്ടില്‍ രണ്ടു മക്കളും കൂലിപ്പണിക്കാരനായ ഭര്‍ത്താവുമൊത്തുള്ള ജീവിതത്തില്‍ ഒരിക്കല്‍ അയല്‍വാസി എറിഞ്ഞുതന്ന പ്രതീക്ഷയുടെ കയറില്‍പിടിച്ചാണ് അവര്‍ നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍സിലെ സെയില്‍സ് ഗേള്‍ പണിക്കിറങ്ങിയത്. പിന്നീടങ്ങോട്ട് ജീവിതം അടിമേല്‍ മറിയുകയായിരുന്നു. സ്വന്തം അഭിമാനവും അവകാശവും അടിയറവെച്ചുകൊണ്ടുള്ള ഒരു അടിമപ്പണിയാണതെന്ന് ദിവസങ്ങള്‍ക്കകം ബോധ്യമായിട്ടും അവര്‍ പിടിച്ചുനിന്നു. മാസവാടകയിലേക്ക് തന്നെക്കൊണ്ടാവുന്ന ഒരു കൈ സഹായം, അതായിരുന്നു പ്രേരണ. പുലര്‍ച്ചെ അഞ്ചിന് ഉണരുന്നു. ഭക്ഷണമുണ്ടാക്കി മക്കള്‍ക്കും ഭര്‍ത്താവിനും വെച്ചുവിളമ്പി കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ളത് ടിഫിനിലാക്കി, പാത്രങ്ങള്‍ കഴുകി,അടിച്ചുവാരി, അലക്കിക്കുളിച്ച് നടുനിവരുമ്പോള്‍ എട്ടുമണി. പിന്നെ ഒമ്പതു മണിക്ക് ഷോപ്പില്‍ എത്താനുള്ള തത്രപ്പാട്. രാവിലെ സ്കൂള്‍ കുട്ടികളെ കുത്തിനിറച്ച ബസില്‍ ഒറ്റക്കാലില്‍ ജോലി സ്ഥലത്തേക്ക്...

ഒന്ന് ഇരുന്നുപോയാലോ!
ഇവിടന്നങ്ങോട്ട് മറ്റൊരു ലോകത്തിലേക്ക്. രാവിലെ ഒമ്പതു മണിക്ക് ഷോപ്പില്‍ കയറിയാലും പഞ്ച് ചെയ്യേണ്ടത് ഒമ്പതരക്ക്. അഥവാ അരമണിക്കൂര്‍ നേരത്തെ ജോലി മുതലാളിയുടെ കണക്കുപട്ടികക്ക് പുറത്ത്.
രാവിലെ തുടങ്ങുന്ന ഈ നില്‍പ് അവസാനിക്കുന്നത് വീട്ടിലത്തെി ബാക്കി പണികള്‍ തീര്‍ത്ത് അര്‍ധരാത്രിക്കടുത്ത ഏതോ ഒരു നിമിഷത്തില്‍ കട്ടിലില്‍ തലചായ്ക്കുമ്പോള്‍ മാത്രം!
വെടിപ്പുള്ള വേഷത്തില്‍ മുഖം ചുളിയാതെ ഒരൊറ്റ നില്‍പില്‍ നൂറുകണക്കിന്  കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടവരാണ് ഇതുപോലെയുള്ള സ്ത്രീ തൊഴിലാളികള്‍. യന്ത്രത്തേക്കാള്‍ ഭംഗിയായി അവര്‍ പണിയെടുക്കുന്നു. ഇതിനിടക്ക് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങണമെങ്കില്‍ മുതലാളിയുടെ തുറിച്ചുനോട്ടത്തെ പേടിക്കണം. പത്തു മിനിറ്റിനപ്പുറം പോയാല്‍, ചുറ്റിലുമുള്ള നിരീക്ഷണ കാമറകളില്‍പെട്ടാല്‍ കുടുങ്ങിയതു തന്നെ. മാസാവസാനം കിട്ടുന്ന തുച്ഛ ശമ്പളത്തില്‍ അതറിയും.
പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കടുത്ത നിയന്ത്രണം. രാത്രി എട്ടു മണിക്ക് പഞ്ച് ചെയ്ത് എട്ടരക്ക് ഇവിടെനിന്നിറങ്ങിയാല്‍ കിട്ടുന്നത് മാസം 3000മോ 4000മോ രൂപ!

പെണ്‍കൂട്ടത്തിന്‍െറ ഒച്ച
മദ്യപന്മാര്‍ക്കുപോലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇവിടെ സംഘടനകള്‍ ഉള്ളപ്പോള്‍ ചുറ്റുവട്ടത്തിലെ ഈ മൂക ജീവികള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ ഏറെക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുന്നോട്ടു വന്നില്ല. ഒരു തൊഴിലാളി സംഘടനക്കും വേണ്ടാത്ത, ഒരു കൊടിക്കൂറക്കുകീഴിലും അണിനിരക്കാത്ത ഇവര്‍ക്കുവേണ്ടി ആദ്യം ഒച്ചയുയര്‍ത്തിയത് ഒരു പെണ്‍കൂട്ടമായിരുന്നു. കേട്ടാല്‍ അല്‍പം വിചിത്രമെന്ന് തോന്നുന്ന അവകാശ സമരം കോഴിക്കോട് നഗരത്തിന് അവര്‍ പരിചയപ്പെടുത്തി.  ഇരിപ്പിടത്തിനുവേണ്ടിയുള്ള സമരം! നഗരങ്ങളിലെ ടെക്സ്റ്റൈല്‍ ഷോപ്പുകളടക്കം തിരക്കുപിടിച്ച നൂറുകണക്കിന് കടമുറികളില്‍ രാവിലെ മുതല്‍ നേരമിരുട്ടും വരെ ഒരേ നില്‍പ്പില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് അവര്‍ സംസാരിച്ചപ്പോള്‍ ഇങ്ങനെയും ഒരു സമരമോ എന്ന  കൗതുകത്തോടെ നഗരം കാതോര്‍ത്തു. കേരളം വികസനത്തില്‍ കുതിക്കുമ്പോഴും ഒരു നഗരവും പരിഗണിക്കാത്ത പെണ്ണിന്‍െറ ആകുലതകളും തൊഴിലിടങ്ങളിലെ ചൂഷണവ്യവസ്ഥിതിയുടെ ചീഞ്ഞുനാറ്റങ്ങളും അവര്‍ പുറംലോകത്തെ അറിയിച്ചു. പ്രതികരിക്കാനുള്ള ഇച്ഛാശക്തികൊണ്ട് നഗരത്തെ അമ്പരപ്പിച്ച ഈ കൂട്ടായ്മയുടെ പേര് ‘പെണ്‍കൂട്ട്’ എന്നായിരുന്നു.
മിഠായിത്തെരുവ് കോര്‍ട്ട് റോഡിലെ തയ്യല്‍ക്കടയുടെ അകത്തളത്തിലെ കുടുസ്സു മുറിയില്‍നിന്നാണ് പെണ്‍കൂട്ടിന്‍െറ അമരക്കാരി പി. വിജി ഈ നടത്തം ആരംഭിച്ചത്.  മിഠായിത്തെരുവിലെ കടകളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പെണ്‍കൂട്ട് അരങ്ങിലത്തെിയത്. ഇന്നിപ്പോള്‍ നഗരത്തില്‍ ജോലിചെയ്യുന്ന ഏതു പെണ്ണിനും എന്തു പ്രശ്നവും പെണ്‍കൂട്ടിനെ അറിയിക്കാം. മൂത്രപ്പുരക്കുവേണ്ടിയുള്ള സമരമായിരുന്നു ആദ്യമായി ‘പെണ്‍കൂട്ട്’ ഏറ്റെടുത്തത്. കോയന്‍കോ ബസാറിലെ പേ ബാത്റൂമില്‍ മൂത്രമൊഴിക്കാന്‍ ചെന്ന സ്ത്രീയെ ചില്ലറയുമായി ചെന്നില്ല എന്ന കാരണത്താല്‍ ആവശ്യം നിര്‍വഹിക്കാന്‍ സമ്മതിച്ചില്ല നടത്തിപ്പുകാര്‍. ഒരുപാട് കടകളുണ്ട് മിഠായിത്തെരുവില്‍.
എല്ലായിടത്തും സ്ത്രീ തൊഴിലാളികളുമുണ്ട്. ഒരിടത്തും മൂത്രപ്പുരയില്ല. മൂത്രമൊഴിക്കാന്‍ തോന്നുമ്പോള്‍ തൊട്ടടുത്ത ഹോട്ടലുകളിലെ ബാത്റൂം ഉപയോഗിക്കാനായി അവിടെ ചെന്ന് ഒരു ചായകുടിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഹോട്ടലുകളിലെ ബാത്റൂമുകള്‍പോലും സുരക്ഷിതമല്ലാതാവുന്ന കാലത്ത്, പ്രാഥമികാവശ്യംപോലും നിര്‍വഹിക്കാനാവാതെ അത്യധികം പ്രയാസപ്പെട്ടു ഇവരെല്ലാം.
ഈ ആവശ്യത്തിനുവേണ്ടി പെണ്‍കൂട്ടിന്‍െറ നേതൃത്വത്തില്‍ സ്ത്രീകള്‍ ശക്തമായി രംഗത്തുവന്നു. ഒപ്പുശേഖരണം നടത്തി. ലേബര്‍ ഓഫിസര്‍ക്കും വ്യാപാരി വ്യവസായികള്‍ക്കും സര്‍ക്കാറിനും പരാതി നല്‍കി. പ്രത്യക്ഷ സമരത്തിനിറങ്ങി. ‘മിഠായിത്തെരുവ് മുഴുവന്‍ മൂത്രപ്പുരയാക്കാമെന്ന്’ മുതലാളിമാര്‍ കളിയാക്കിയെങ്കിലും പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടയാനാകില്ളെന്നു വ്യക്തമായപ്പോള്‍ വ്യാപാരി വ്യവസായി സമിതി തന്നെ മുന്‍കൈയെടുത്ത് എല്ലാ കടകളിലും മൂത്രപ്പുര തയാറാക്കി. ഇന്നിപ്പോള്‍ ഈ തെരുവിലെ എല്ലാ സ്ഥാപനങ്ങളിലും ബാത്റൂമുണ്ട്. ഇത് പെണ്‍കൂട്ടിന്‍െറ ആത്മവിശ്വാസമുയര്‍ത്തി.
എന്നാല്‍, വിജയിച്ച ഒരു സമരം കൊണ്ട് അടങ്ങിയിരിക്കാന്‍ അവര്‍ തയാറായില്ല. ‘പെണ്‍കൂട്ട്’ പുതിയൊരു യുദ്ധമുഖത്തേക്കിറങ്ങി. ഇരിക്കാനുള്ള അവകാശം നേടാനായുള്ള സമരത്തിന്. സ്ത്രീപുരുഷ ഭേദമന്യേ കടകളില്‍ ജോലിയെടുക്കുന്ന ജീവനക്കാര്‍ക്ക് നിലവില്‍ ഇരിക്കാന്‍ അനുവാദമില്ല. നാലു ജീവനക്കാര്‍ക്ക് രണ്ടിരിപ്പിടം എന്ന കണക്ക് ലേബര്‍ ഓഫിസര്‍ക്കറിയാമെങ്കിലും കടയുടമകള്‍ അറിഞ്ഞ മട്ടില്ല. വിശ്രമസമയവും കുറവാണ്. മൂത്രമൊഴിക്കാന്‍ 10 മിനിറ്റ്. ഭക്ഷണം കഴിക്കാന്‍ 20 മിനിറ്റ്. ഇതില്‍ കൂടുതല്‍ സമയമെടുത്താല്‍ കൂലി വെട്ടികുറക്കും. ആണുങ്ങള്‍ക്ക് ചായകുടിക്കാനും സിഗററ്റ് വലിക്കാനും പുറത്തുപോവാം.
പെണ്‍ തൊഴിലാളികള്‍ മിക്കവരും ദരിദ്ര കുടുംബത്തില്‍നിന്നുള്ളവരായിരിക്കും. എന്തു പ്രയാസം സഹിച്ചാണെങ്കിലും എത്ര ചൂഷണത്തിനിരകളായാലും ഇവര്‍ ഈ തൊഴില്‍ വിടില്ല എന്ന ‘ആത്മ വിശ്വാസം’ ആണ് കടയുടമകളുടെ കൈമുതല്‍. എന്നാല്‍, തങ്ങളുടെ അവകാശത്തെക്കുറിച്ച് സ്ത്രീകളെ ബോധവത്കരിക്കാനും അത് നേടിയെടുക്കുന്നതിന് അവരെ അണിനിരത്താനുമുള്ള ശ്രമത്തില്‍  പെണ്‍കൂട്ട് വിജയിച്ചിരിക്കുന്നു. ‘അസംഘടിത തൊഴിലാളി യൂനിയന്‍’ എന്ന പേരില്‍ ഇന്ന് സംസ്ഥാനത്ത് ഈ പെണ്‍ തൊഴിലാളികള്‍ സംഘടിതരാണ്.

വിജയപാതയില്‍
പുരുഷന്മാര്‍ക്ക് പ്രതിദിനം 400,500 രൂപ വേതനം നല്‍കുന്നിടത്ത് അതില്‍ കൂടുതല്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് 100ഉം 110ഉം രൂപയാണ് മുതലാളിമാര്‍ കൊടുക്കുന്നത്.  വന്‍കിട ഷോപ്പുകള്‍പോലും മാസം 3000മോ 4000മോ ആണ് ഇവര്‍ക്കു നല്‍കുന്നത്.  മിനിമം വേതനം പോലും നിശ്ചയിച്ചിട്ടില്ല.
സ്ത്രീകളുടെ അധ്വാനത്തിന് ഒരു മൂല്യവുമില്ല. സ്ത്രീശാക്തീകരണം എന്ന പേരില്‍ ഒരു ഭാഗത്ത് പലതും നടക്കുന്നു. ഇവിടെ തുച്ഛമായ കൂലിയും പ്രാഥമികാവശ്യങ്ങളുടെ ലംഘനംപോലും നടന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ല. കോഴിക്കോട് നഗരത്തില്‍ മാത്രം 5000ത്തിലേറെ വനിതാ തൊഴിലാളികളുണ്ട്. ദിവസം മുഴുവനും നിര്‍ബന്ധപൂര്‍വം നില്‍ക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചുനോക്കൂ. ഇരിക്കാമെന്ന് എവിടെയും നിയമമില്ല എന്നാണ് മുതലാളിമാര്‍ പറയുന്നത്. ഇരിക്കരുതെന്ന് എവിടെയും നിയമമില്ലല്ളോ എന്നാണ് ഞങ്ങള്‍ക്ക് തിരിച്ചു ചോദിക്കാനുള്ളതെന്ന് വിജി പറയുന്നു.  
മുതലാളിത്തത്തിന്‍െറ പുതിയ രൂപമാണിത്. തൊഴിലാളികള്‍ക്ക് വിശ്രമം വേണ്ടേ? അവരും മനുഷ്യരല്ളേ? ഇതില്‍ ഇടപെടേണ്ടത് തൊഴില്‍ വകുപ്പാണ്. മുതലാളി-തൊഴിലാളി ബന്ധം നല്ല നിലയില്‍ മുന്നോട്ടുപോവണം. അസംഘടിത തൊഴിലാളി യൂനിയന്‍ ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ മേയ് ഒന്നിന് ഉയര്‍ത്തിക്കൊണ്ടുവന്നു. വാര്‍ത്താമാധ്യമങ്ങള്‍ അത് ഏറ്റെടുത്തപ്പോള്‍ യൂത്ത് കമീഷന്‍ ഇടപെട്ടു. തൃശൂരിലും തിരുവനന്തപുരത്തും സിറ്റിങ് നടത്തിയപ്പോള്‍ കമീഷന് കാര്യങ്ങള്‍ ബോധ്യപ്പെട്ടു. അവര്‍ തൊഴില്‍ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. മന്ത്രി അതു പഠിച്ചു. അതിന്‍െറ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍, അതിലെ ചില പ്രശ്നങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. ഒരു ഷോപ്പില്‍ 20ലധികം തൊഴിലാളികള്‍ ഉണ്ടെങ്കില്‍ അവരെ നിയമാനുസൃത തൊഴിലാളികളായി പരിഗണിക്കാമെന്നാണ് പറയുന്നത്. അതുപോരാ. അപ്പോള്‍ ചെറുകിട ഷോപ്പുകളില്‍ പണിയെടുക്കുന്നവരുടെ കാര്യമോ? അവരെയും അംഗീകരിക്കണം.
തൊഴിലാളി ചൂഷണം ബോധ്യമായാല്‍ തൊഴിലുടമക്ക് 250 രൂപ പിഴ എന്ന 1960ലെ നിയമം ഭേദഗതി ചെയ്യണം. ഗ്രേഡ് അനുസരിച്ച്, വന്‍കിട ഷോപ്പുകള്‍ക്കുള്ള പിഴ സംഖ്യ ഉയര്‍ത്തി അത് പരിഷ്കരിക്കണം. ഞങ്ങളുടെ ഈ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തൊഴില്‍ മന്ത്രി സന്നദ്ധനായി. അതിനനുസരിച്ചുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.  ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ഷോപ്പുടമകള്‍ക്കും നോട്ടീസയക്കാനും തീരുമാനമായി. വനിതാ തൊഴിലാളികള്‍ക്ക് വിളിക്കാന്‍ ഹെല്‍പ്ലൈന്‍ നമ്പര്‍ നല്‍കും. ഇക്കാര്യങ്ങള്‍ അറിയിച്ചുകൊണ്ട് മന്ത്രി സംസാരിച്ചപ്പോള്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അംസംഘടിത തൊഴിലാളി യൂനിയന്‍െറ പ്രവര്‍ത്തന ഫലമായിട്ടാണ് ഇതെന്ന് എടുത്തുപറഞ്ഞു. ഇരിക്കാനുള്ള അവകാശം നിയമമാക്കാനുള്ള യൂനിയന്‍െറ സമരം വിജയച്ചുവെന്നുതന്നെയാണ് മന്ത്രിയുടെ വാക്കുകള്‍ കാണിക്കുന്നത്.
 പെണ്ണും ആണിനെപ്പോലെയോ അതില്‍ കൂടുതലോ പണിയെടുക്കുന്നു. ആണ് കൊണ്ടുവരുന്ന കൂലിയില്‍ പാതിയും മദ്യപാനത്തിനും മറ്റു ധൂര്‍ത്തിനും ചെലവഴിക്കുന്നു. പെണ്ണിന് കിട്ടുന്ന കുറഞ്ഞകൂലി മുഴുവനായും വീട്ടാവശ്യങ്ങള്‍ക്ക് ചെലവാക്കുന്നു. ‘തൊഴിലാളിവര്‍ഗ സംഘടനകള്‍ക്ക്’ വോട്ടു നല്‍കുന്നു. സമൂഹത്തിന്‍െറ കാണാക്കയറുകള്‍ പൊട്ടിച്ച് മുന്‍നിരയിലിറങ്ങി പ്രശ്നങ്ങളെ തരണംചെയ്യാനുള്ള കരുത്ത് പെണ്ണുങ്ങള്‍ നേടണമെന്നാണ് വിജിക്ക് പറയാനുള്ളത്.  
വിജിക്കു പുറമെ, ലിജുകുമാര്‍, എച്ച്. ഷെഫീഖ്, ദിവ്യ തുടങ്ങിയവര്‍ ഈ പോരാട്ടത്തില്‍ യൂനിയനെ മുന്‍നിരയില്‍നിന്ന് നയിച്ചു. കെ. അജിത, വി.പി. സുഹ്റ, സുല്‍ഫത്ത് എന്നിവരും പിന്തുണ നല്‍കി.•

മഅ്ദനിയുടെ ജാമ്യം നീട്ടി; ചികിത്സ ബംഗളൂരുവില്‍ തുടരണമെന്ന് സുപ്രീംകോടതി

Posted: 25 Sep 2014 11:39 PM PDT

Image: 

ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സക്കായി സുപ്രീംകോടതി അനുവദിച്ച ജാമ്യം ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. അതേസമയം, കേരളത്തില്‍ ചികിത്സ നടത്താന്‍ അനുവദിക്കണമെന്ന മഅ്ദനിയുടെ ആവശ്യം കോടതി തളളി.

ബംഗളൂരുവില്‍ താമസിച്ച് ചികിത്സ നടത്താമെന്ന ഉറപ്പിലാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേരളത്തിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ജാമ്യം റദ്ദാക്കേണ്ടിവരുമെന്നും വ്യക്തമാക്കി. ബംഗളൂരുവില്‍ തന്നെ മഅ്ദനി ചികിത്സ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

കേരളത്തില്‍ ചികിത്സ തേടാനുള്ള മഅ്ദനിയുടെ ആവശ്യത്തെ കര്‍ണാടകയുടെ അഭിഭാഷകന്‍ കോടതിയില്‍ എതിര്‍ത്തു. നിലവില്‍ ബംഗളൂരുവിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മഅ്ദനി ചികിത്സ തേടിയിട്ടുള്ളതെന്ന് കര്‍ണാടക ചൂണ്ടിക്കാട്ടി. 

കാഴ്ചക്കുറവ് പരിഹരിക്കാനുള്ള  ചികിത്സക്കായി കേരളത്തിലെ ശ്രീധരീയം ആയുര്‍വേദ ആശുപത്രിയിലെ ചികിത്സ തേടാന്‍ അനുവദിക്കണമെന്നാണ് മഅ്ദനി ആവശ്യപ്പെട്ടത്.
 

സമാന്തരപാത തടയാന്‍ നടപടിയില്ല; കള്ളക്കടത്ത് വര്‍ധിക്കുന്നു

Posted: 25 Sep 2014 11:37 PM PDT

പുനലൂര്‍: ആര്യങ്കാവില്‍ ദേശീയപാത 744ന് സമാന്തരമായി റെയില്‍വേ ലൈനിലൂടെയുള്ള ഇടറോഡിലൂടെ തമിഴ്നാട്ടില്‍ നിന്ന് വന്‍ തോതില്‍ നികുതിവെട്ടിച്ച് സാധനങ്ങള്‍ കടത്തുന്നു.
ഈ റോഡിലൂടെ അനധികൃതമായി വാഹനങ്ങള്‍ കടന്നുവരുന്നത് തടയാന്‍ ഉന്നത പൊലീസ് അധികാരികള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും റെയില്‍വേ നടപടി സ്വീകരിച്ചിട്ടില്ല. ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റിലെ പരിശോധന കഴിഞ്ഞ് വരുന്ന വാഹനങ്ങള്‍ വില്‍പന നികുതി ചെക്പോസ്റ്റിലെ പരിശോധന ഒഴിവാക്കാനാണ് സമാന്തരപാത ഉപയോഗിക്കുന്നത്. ദേശീയപാതയില്‍ ഗവ. എല്‍.പി സ്കൂളിന് സമീപത്തുനിന്നും ഇടറോഡ് തുടങ്ങി വാണിജ്യനികുതി, മോട്ടോര്‍ വെഹിക്കിള്‍ ചെക് പോസ്റ്റും കഴിഞ്ഞ് ദേശീയപാതയില്‍ എത്തും. ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള ഈ റോഡിലൂടെ കടന്നുപോകുന്നത് പുറമേ നിന്ന് കണ്ടത്തൊന്‍ കഴിയില്ല.
രാത്രി സമയത്താണ് കൂടുതല്‍ വാഹനങ്ങളും പോകുന്നത്. ഇറച്ചിക്കോഴി, പലചരക്ക് സാധനങ്ങള്‍, സ്റ്റേഷനറി, സാധനങ്ങള്‍, തമിഴ്നാട് റേഷനരി തുടങ്ങിയവയാണ് പ്രധനമായും ഇതുവഴി കടത്തുന്നത്. വാണിജ്യ നികുതി ചെക് പോസ്റ്റ് നേരത്തെ ഉണ്ടായിരുന്ന സ്ഥലത്തുനിന്നും ഒരു കിലോമീറ്റര്‍ അകലെ മോട്ടോര്‍ വെഹിക്കിള്‍ ചെക്പോസ്റ്റിന് സമീപത്തേക്ക് മാറ്റിയതോടെയാണ് കൂടുതലും കള്ളക്കടത്ത് നടക്കുന്നത്. റൂറല്‍ എസ്.പി സ്ഥലത്തത്തെി റെയില്‍വേ അധികൃതരോട് ഇടറോഡില്‍ ഗേറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലൈനിന്‍െറ പണിക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് തയാറായിട്ടില്ല.

തിയറ്ററുകാര്‍ക്ക് ‘സൂക്ഷിപ്പുകൂലി’ വാങ്ങാമെന്ന് ഡെപ്യൂട്ടി മേയര്‍

Posted: 25 Sep 2014 11:35 PM PDT

തിരുവനന്തപുരം: തലസ്ഥാനത്തെ സിനിമാ തിയറ്ററുകാരുടെയും സ്വകാര്യ ആശുപത്രികളുടെയും പാര്‍ക്കിങ് ഫീസ് പിഴിയലിന് നഗരസഭയുടെ ഒത്താശ. വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസല്ല, സൂക്ഷിപ്പുകൂലിയാണ് ഈടാക്കുന്നതെന്ന ഉടമകളുടെ വാദത്തിനൊപ്പം നഗരസഭയും. തിയറ്ററുകളിലത്തെുന്ന വാഹനങ്ങള്‍ക്ക് സൂക്ഷിപ്പുകൂലി ഈടാക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ അപേക്ഷ നഗരസഭാ കൗണ്‍സില്‍ ചര്‍ച്ചചെയ്യുമ്പോഴാണ് മുനിസിപ്പല്‍ ആക്ടിലെ നിസ്സഹായത ചൂണ്ടിക്കാട്ടി ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാര്‍ തിയറ്റര്‍ ഉടമകള്‍ക്കു പിന്തുണയുമായി എത്തിയത്.
സര്‍ക്കാര്‍ തിയറ്ററുകളില്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നത് ക്രമസമാധാനവിഷയമാണെന്നും ഇതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സൂക്ഷിപ്പുകൂലി ഈടാക്കാമെന്നും കാണിച്ച് കെ.എസ്.എഫ്.ഡി.സി എം.ഡി നല്‍കിയ കത്ത് ചൂണ്ടിക്കാട്ടിയാണ് ഹാപ്പികുമാര്‍ നഗരസഭയുടെ നിസ്സഹായത കൗണ്‍സിലിനെ ബോധ്യപ്പെടുത്തിയത്. കെ.എം.ബി.ആര്‍ 99 റൂള്‍ പ്രകാരം വാഹനം സൂക്ഷിക്കുന്നതിന് ഫീസ് ഈടാക്കാന്‍ പാടില്ളെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ളെന്നും കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു.
തിയറ്ററുകള്‍ അനധികൃതമായി പാര്‍ക്കിങ് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ നിയമാവലി തയാറാക്കാന്‍ റവന്യൂ ഓഫിസറെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി മേയര്‍ അറിയിച്ചു. നിലവിലെ മുനിസിപ്പല്‍ ആക്ട് ഉപയോഗിച്ച് തിയറ്ററുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ നഗരസഭാ സെക്രട്ടറിക്കു കഴിയില്ല. എന്നാല്‍, ബൈലോ ഉണ്ടായാല്‍ നിയമാനുസരണം നടപടിയെടുക്കാനാകും. കൗണ്‍സിലര്‍മാരുടെ വികാരത്തിനനുസരിച്ച് പ്രവൃത്തിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. അതേസമയം, തിയറ്ററുകളുടെ പാര്‍ക്കിങ് വിഷയത്തില്‍ നേരത്തേ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ പലരും വ്യാഴാഴ്ച മൗനംപാലിച്ചു. രണ്ടു കൗണ്‍സിലര്‍മാര്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്തത്തെിയത്. തിയറ്ററുകളെ സഹായിക്കുന്നതിന് ബോധപൂര്‍വം ബൈലോ ഉണ്ടാക്കുകയാണെന്നും ചിലര്‍ക്കെങ്കിലും പാരിതോഷികങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അദ്ഭുതപ്പെടാനില്ളെന്നും പ്രതിഷേധമുയര്‍ത്തിയവര്‍ ആരോപിച്ചു.
ബി.എസ്.യു.പി പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതില്‍ അപാകതയുണ്ടെന്നും അര്‍ഹതയില്ലാത്തവരാണ് ഗുണഭോക്തൃ ലിസ്റ്റില്‍ കടന്നുകൂടിയതെന്നും പ്രതിപക്ഷം ആരോപിച്ചു. അര്‍ഹതയുള്ളവരെ ഒഴിവാക്കാന്‍ ആള്‍മാറാട്ടം വരെ നടന്നിട്ടുണ്ട്.
തീരദേശവാര്‍ഡുകളില്‍ ട്യൂബ്ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ടെന്നും ബി.എസ്.യു.പി പദ്ധതിയില്‍ ആവശ്യമായ തുക ഇല്ലാത്തതിനാല്‍ നഗരസഭയുടെ തനതു ഫണ്ടില്‍നിന്ന് തുക ചെലവാക്കുമെന്നും ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ കൗണ്‍സിലിനെ അറിയിച്ചു. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ഒൗദ്യോഗിക പ്രമേയങ്ങളും കൗണ്‍സില്‍ പാസാക്കി.

കാര്‍ഷിക സര്‍വകലാശാല വി.സിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ഭരണകക്ഷി എം.എല്‍.എമാര്‍

Posted: 25 Sep 2014 11:31 PM PDT

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല ജനറല്‍ കൗണ്‍സിലിന്‍െറയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തീരുമാനങ്ങള്‍ നടപ്പാക്കാതെ ഏകാധിപത്യപരമായി പെരുമാറുന്ന വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രനെ പുറത്താക്കണമെന്ന് ഭരണകക്ഷി എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടു. പി.എ. മാധവന്‍, എം.പി. വിന്‍സെന്‍റ്, ഐ.സി. ബാലകൃഷ്ണന്‍ എന്നീ എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
വി.സി തന്നിഷ്ടപ്രകാരമണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍വകലാശാലാ ഭരണം പൂര്‍ണ സ്തംഭനത്തിലാണെന്നും ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. ജനറല്‍ കൗണ്‍സിലിലേക്ക് നിയമസഭ തെരഞ്ഞെടുത്ത നാല് എം.എല്‍.എമാരെ ഉള്‍പ്പെടുത്തി വിജ്ഞാനമിറക്കാന്‍ ഒരു മാസം വൈകിച്ചു. നവംബറില്‍ നടക്കുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതാണ്. എന്നാല്‍, വി.സി മനപ്പൂര്‍വം തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാതിരിക്കുകയാണ്.
സ്ത്രീപീഡനത്തില്‍ ഉള്‍പ്പെട്ട അധ്യാപകരെയും ജീവനക്കാരെയും സംരക്ഷിക്കുന്ന വി.സി, വകുപ്പ് മേധാവിയുടെ പീഡനത്തിനെതിരെ പരാതി നല്‍കിയ അധ്യാപികയെ ഒരു മാസത്തിനിടെ മൂന്നുതവണ സ്ഥലം മാറ്റി. ജനറല്‍ കൗണ്‍സില്‍ അംഗത്തിന് ചായ വാങ്ങിക്കൊടുത്തതിന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. ഈ രണ്ട് നടപടിയും പിന്‍വലിക്കണമെന്ന് പ്രോ-ചാന്‍സലറായ കൃഷിമന്ത്രി നല്‍കിയ നിര്‍ദേശം വി.സി കാറ്റില്‍ പറത്തി. ഭരണകക്ഷി സംഘടനകളില്‍പെട്ടവരെ തിരഞ്ഞുപിടിച്ച് പ്രതികാര നടപടി കൈക്കൊള്ളുകയാണ്.
യു.ജി.സി വ്യവസ്ഥ ചെയ്യുന്ന യോഗ്യത വി.സിക്കില്ളെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി. പ്രഫസറായി ജോലി ചെയ്ത് 10 വര്‍ഷത്തെ പരിചയം വേണമെന്നാണ് വ്യവസ്ഥ. വല്ലപ്പോഴുമാണ് അദ്ദേഹം ഓഫിസില്‍ വരുന്നത്. യു.പി.എ സര്‍ക്കാര്‍ സര്‍വകലാശാലക്ക് അനുവദിച്ച 100 കോടി രൂപയുടെ പ്രത്യേക ഗ്രാന്‍റില്‍ 50 കോടി വാങ്ങാന്‍ കഴിഞ്ഞില്ല.
എന്നാല്‍, സര്‍വകലാശാല വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വി.സി അടക്കമുള്ളവര്‍ പറയുന്നു. മൂന്ന് വര്‍ഷമായി പെന്‍ഷന്‍ പറ്റിയവര്‍ക്ക് ആനുകൂല്യം നല്‍കാനായിട്ടില്ല. ഭരണത്തോടൊപ്പം സാമ്പത്തിക രംഗത്തും സര്‍വകലാശാലയില്‍ തികഞ്ഞ അരാജകത്വമാണെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടി.
ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സോണി സെബാസ്റ്റ്യന്‍, കെ.എ. ഷീബ, അജി ഫ്രാന്‍സിസ്, രാജീവ് നെല്ലിക്കുന്നേല്‍, എന്‍.എല്‍. ശിവകുമാര്‍, വര്‍ഗീസ് ഒല്ലൂക്കാരന്‍, എം.എ. യോഹന്നാന്‍, ഡോ. ആര്‍. കൃഷ്ണകുമാര്‍, ഡോ. ജോസ് ജോസഫ് എന്നിവരാണ് എം.എല്‍.എമാര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടത്.

ജില്ലയില്‍ ഓട്ടോ-ടാക്സി പണിമുടക്ക് ഭാഗികം

Posted: 25 Sep 2014 11:25 PM PDT

കോട്ടയം: സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഓട്ടോ-ടാക്സി പണിമുടക്ക് ജനങ്ങളെ വലച്ചു. ജില്ലയില്‍ സമരം ഭാഗികമായിരുന്നു. ട്രെയിനിലും ദീര്‍ഘദൂര ബസുകളിലും വന്നിറങ്ങിയവര്‍ ലക്ഷ്യസ്ഥാനത്തത്തൊന്‍ മാര്‍ഗമില്ലാതെ വലഞ്ഞു. ഐ.എന്‍.ടി.യു.സി സമരത്തില്‍നിന്ന് പിന്മാറിയതായിരുന്നതിനാല്‍ കോട്ടയം നഗരത്തിലടക്കം ഒരുവിഭാഗം ഒട്ടോകള്‍ സര്‍വീസ് നടത്തി. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട സംഘര്‍ഷമുണ്ടായി.

മദ്യനയം: ബാര്‍ ഉടമകള്‍ സുപ്രീംകോടതിയെ സമീപിച്ചു

Posted: 25 Sep 2014 11:23 PM PDT

Image: 

ന്യൂഡല്‍ഹി: ബാര്‍ വിഷയത്തില്‍ സാവകാശം തേടി ബാര്‍ ഉടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പൂജാ അവധിക്കായി ഹൈകോടതി അടക്കുന്നതിനാല്‍ നിലവിലുള്ള സ്റ്റേ രണ്ടാഴ്ചത്തേക്ക് നീക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.

ഈ കാലയളവില്‍ ബാര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെ മറ്റുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജികളിലെ വാദം വ്യാഴാഴ്ച പൂര്‍ത്തിയായി.

നിലവാരമില്ലാത്തതിന്‍െറ പേരില്‍ പൂട്ടിയ 418 ബാറുകളില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരിശോധന തുടരേണ്ടെന്ന് പിന്നീട് കോടതി വ്യക്തമാക്കി.

വനംവകുപ്പിന്‍െറ നടപടി ജനാധിപത്യ മര്യാദകള്‍ ലംഘിക്കുന്നത് –ഹൈറേഞ്ച് സംരക്ഷണ സമിതി

Posted: 25 Sep 2014 11:21 PM PDT

കട്ടപ്പന: മലയോര മേഖലയുടെ വികസനത്തില്‍ നിര്‍ണായകമായ മലയോര ഹൈവേയിലെ കലുങ്കുകള്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്ത വനം വകുപ്പിന്‍െറ നടപടി എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇതോടെ ആദിവാസി കോളനികള്‍ ഉള്‍പ്പെടെ വലിയൊരു പ്രദേശം ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ടു. സംഭവമുണ്ടായതിന്‍െറ പിറ്റേന്ന് ഇടുക്കി എം.പി ജോയ്സ് ജോര്‍ജ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണുണ്ടായത്.
കലുങ്കുകള്‍ തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ മൂന്നാര്‍ ഡി.എഫ്.ഒ എം.ജെ. സാമുവലിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തുക, കലുങ്കുകള്‍ ത്വരിതഗതിയില്‍ പുനര്‍ നിര്‍മിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചപ്പോള്‍ നിഷേധാത്മക സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഒക്ടോബര്‍ നാലിന് സ്ഥലം സന്ദര്‍ശിച്ച ശേഷമെ നടപടിയുണ്ടാകൂവെന്ന വനം മന്ത്രിയുടെ നിലപാട് ധിക്കാരപരമാണ്.
ആലപ്പുഴ ജില്ല ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളെയും ബന്ധിപ്പിച്ച് കാസര്‍കോട് ജില്ലയിലെ നന്ദാംപടവില്‍നിന്ന് ആരംഭിച്ച് തിരുവനന്തപുരത്തെ പാറശാലവരെ നീളുന്ന മലയോര ഹൈവേ സംസ്ഥാനത്തിന്‍െറ വികസനത്തില്‍ നിര്‍ണായകമാണ്. മലയാറ്റൂര്‍ വനം വകുപ്പ് ഓഫിസ് ഈ റോഡിന് അനുമതി നല്‍കിയതാണ്.
ജോയ്സ് ജോര്‍ജ് എം.പിയുടെ ഉപവാസ സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
സമിതി നേതാക്കളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, ഫാ. ജോസ് പ്ളാച്ചിക്കല്‍, സാബു പ്ളാത്തോട്ടം, കെ.പി. ഹസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ ഓട്ടോ–ടാക്സി പണിമുടക്ക് പൂര്‍ണം

Posted: 25 Sep 2014 11:17 PM PDT

കാസര്‍കോട്: ജില്ലയില്‍ ഓട്ടോ-ടാക്സി പണിമുടക്ക് പൂര്‍ണം. പണിമുടക്കിയ തൊഴിലാളികള്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, വെള്ളരിക്കുണ്ട്, പരപ്പ, നീലേശ്വരം എന്നിവിടങ്ങളില്‍ പ്രകടനം നടത്തി. ഓട്ടോ പണിമുടക്കിയതോടെ നിരവധി യാത്രക്കാര്‍ ദുരിതത്തിലായി. പണിമുടക്കിനെക്കുറിച്ചറിയാതെ ദൂരസ്ഥലങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലത്തെിയ നിരവധിയാളുകള്‍ വലഞ്ഞു. സ്വകാര്യ ബസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു.
ഐ.എന്‍.ടി.യു.സി സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. രാവിലെ സര്‍വീസ് നടത്തിയ ചില വാഹനങ്ങള്‍ സമരക്കാര്‍ തടഞ്ഞു. ഉപ്പള, കുമ്പള, മഞ്ചേശ്വരം, കാസര്‍കോട്, ചെര്‍ക്കള, നായന്മാര്‍മൂല, ബോവിക്കാനം, കാഞ്ഞങ്ങാട്, മേല്‍പറമ്പ്, നീലേശ്വരം, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ ഭാഗങ്ങളിലും ഓട്ടോ-ടാക്സി പണിമുടക്ക് പൂര്‍ണമായിരുന്നു. സമരാനുകൂലികള്‍ കാസര്‍കോട്ട് നടത്തിയ പ്രകടനത്തിന് അഷ്റഫ് എടനീര്‍, മണികണ്ഠന്‍ ചെട്ടുംകുഴി, എ കേശവ, പുരുഷോത്തമന്‍ ബട്ടംപാറ, ഹസൈനാര്‍ താനിയത്ത്, വിശ്വനാഥന്‍, റഷീദ്, കെ.കെ. സുരേഷ്, ഉസ്മാന്‍, മന്‍മോഹന്‍, കെ.എം. അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട് മേഖലയില്‍ ബസ് സര്‍വീസില്ലാത്ത തീരദേശ മേഖലയിലുള്ളവരാണ് ഓട്ടോ പണിമുടക്കില്‍ ഏറെ ദുരിതത്തിലായത്.
നീലേശ്വരത്ത് സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകള്‍ സമരാനുകൂലികള്‍ തടഞ്ഞു. പണിമുടക്കിയ തൊഴിലാളികള്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രകടനം നടത്തി. കെ. ഉണ്ണി നായര്‍, സി. വിദ്യാധരന്‍, മുരളീധരന്‍, രാജേഷ എന്നിവര്‍ നേതൃത്വം നല്‍കി.

ബി.ജെ.പി നേതാക്കള്‍ മഹാരാഷ്ട്രയുടെ ശത്രുക്കള്‍ ^ശിവസേന

Posted: 25 Sep 2014 11:16 PM PDT

Image: 

മുംബൈ: കാല്‍ നൂറ്റാണ്ടുകാലത്തെ ബന്ധത്തിനുശേഷം മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം വഴിപിരിഞ്ഞതിന് തൊട്ടുടന്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതായി സൂചന. ബി.ജെ.പി മഹാരാഷ്ട്രയുടെ ശത്രു ആണെന്ന് ശിവസേന ആരോപിച്ചു.
സഖ്യ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ശിവസേനാ നേതാക്കള്‍  പരസ്യ വിമര്‍ശനത്തിന് മുതിര്‍ന്നിട്ടില്ളെങ്കിലും രൂക്ഷമായ ആക്രമണമാണ് സേനയുടെ മുഖപത്രമായ ‘സാമ്ന’ നടത്തിയിരിക്കുന്നത്. ബി.ജെ.പിയും ശിവസേനയും സഖ്യകക്ഷികള്‍ ആയി തുടരണമെന്നാണ് സംസ്ഥാനത്തെ മറ്റു കക്ഷികള്‍ ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയിലെ 11 കോടി ജനങ്ങളും ഇതു തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, ഇവരുടെയൊക്കെ വികാരത്തിന് വിലങ്ങുതടിയാവുന്ന ബി.ജെ.പി മഹാരാഷ്ട്രയുടെ ശത്രുക്കള്‍ തന്നെയാണ്. ഐക്യ മഹാരാഷ്ട്രയുടെ രൂപീകരണത്തിനായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷികളെ അപമാനിക്കുകയാണ് ബി.ജെ.പി ചെയ്തത്.
ദൈവ നിശ്ചയമനുസരിക്കാണ് ഇനി കാര്യങ്ങള്‍ നടക്കുക.  അതെന്തായാലും മഹാരാഷ്ട്രയുടെ ഭാവിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ളെന്നാണ് പ്രതീക്ഷിക്കുന്നത്. ശിസേനയുടെ കാവിക്കൊടിക്കു കീഴില്‍ സംസ്ഥാനം സുരക്ഷിതമായിരിക്കുമെന്നും മുഖപ്രസംഗം പറയുന്നു. മുംബൈയില്‍ നാളെ നടക്കുന്ന റാലിയില്‍ സേന പ്രസിഡന്‍റ് ഉദ്ദവ് താക്കറെ നാളെ തന്‍റെ നിലപാട് വ്യക്തമാക്കിയേക്കിയേക്കുമെന്നാണ് സൂചന.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് സമവാക്യങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ഇതര കക്ഷികളുമായി കൈകോര്‍ത്തായിരിക്കും എന്‍.സി.പി മല്‍സരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

കര്‍ഷകരില്‍ ആശങ്കയുണര്‍ത്തി ഹരിത ട്രൈബ്യൂണല്‍ വിധി

Posted: 25 Sep 2014 11:13 PM PDT

കേളകം: അന്തിമ തീരുമാനം വരുന്നതുവരെ പരിസ്ഥിതി ലോല മേഖലകളില്‍ പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ കര്‍ഷകര്‍ക്ക് ആശങ്ക.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് പകരം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കാനുള്ള ഹരിത ട്രൈബ്യൂണല്‍ തീരുമാനവും ആശങ്കയോടെയാണ് മലയോര കര്‍ഷകര്‍ കാണുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായി നവംബര്‍ 13ലെ ഉത്തരവ് നടപ്പാക്കാമെന്നുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്, ഇതേ വിഷയത്തില്‍ പ്രക്ഷോഭം നടന്ന കൊട്ടിയൂര്‍ മേഖലയിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് വരുന്നതുവരെ പരിസ്ഥിതി ലോല മേഖലയിലെ നിര്‍മാണ നിരോധവും കര്‍ഷകരില്‍ ആശങ്ക വര്‍ധിപ്പിച്ചു. 2013 നവംബറിലെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ ഉത്തരവ് പ്രകാരം ജില്ലയിലെ കൊട്ടിയൂര്‍, ആറളം, ചെറുവാഞ്ചേരി വില്ളേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി നിര്‍ണയിക്കുകയും ഇതിനെതിരെ കൊട്ടിയൂര്‍ മേഖലയില്‍ വ്യാപക അക്രമ പരമ്പരകള്‍ അരങ്ങേറുകയും ചെയ്തിരുന്നു. കൊട്ടിയൂരിലുണ്ടായ കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് മേഖലയെ പട്ടികയില്‍ നിന്നൊഴിവാക്കുന്നതിനായി സര്‍ക്കാര്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചു. ജനവാസ മേഖലകളെ പട്ടികയില്‍ നിന്നൊഴിവാക്കാന്‍ കമ്മിറ്റി സര്‍ക്കാറിന് ശിപാര്‍ശ നല്‍കുകയും ചെയ്തു. ഈ പ്രദേശങ്ങളെ ഒഴിവാക്കി പുതിയ പരിസ്ഥിതി ഭൂപടം തയാറാക്കി വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ച് അംഗീകാരം നേടിയ ശേഷവും നവംബര്‍ 13ലെ ഉത്തരവിന് പ്രാബല്യം നല്‍കിയതാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്.
ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ അംഗീകരിച്ച് നടപടിയെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നുമാവശ്യപ്പെട്ട് മലയോര കര്‍ഷക കൂട്ടായ്മയായ കൊട്ടിയൂര്‍ സംരക്ഷണ സമിതി രംഗത്തത്തെി.

തെരുവുവാസ സമരം: ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

Posted: 25 Sep 2014 11:10 PM PDT

കോതമംഗലം: പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച കലുങ്ക് വനംവകുപ്പ് പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുന്ന ഇടുക്കി എം.പി അഡ്വ. ജോയ്സ് ജോര്‍ജിന് അഭിവാദ്യം അര്‍പ്പിച്ച് ആദിവാസികളടക്കം ആയിരക്കണക്കിനുപേര്‍ നേര്യമംഗലത്ത് എത്തിയതോടെ സമരത്തിന്‍െറ നാലാംദിവസം കൊച്ചി-മധുര ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
മാമലക്കണ്ടം-എളംബ്ളാശ്ശേരി റൂട്ടില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച അഞ്ച് കലുങ്കുകള്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ജോയ്സ് ജോര്‍ജ് എം.പി നിരാഹാര സമരത്തിലാണ്.
ഹൈറേഞ്ച് സംരക്ഷണ സമിതിയും ബി.ജെ.പിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ 48 മണിക്കൂര്‍ തെരുവുവാസ സമരത്തിന് സമരസമിതി ആഹ്വാനം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് എം.പി ഉപവാസം അനുഷ്ഠിക്കുന്ന നേര്യമംഗലത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിന് മുന്നില്‍ രാവിലെ മുതല്‍ ആദിവാസികളടക്കം എത്തിച്ചേര്‍ന്നത്. സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് ഇടത് സംഘടനാ നേതാക്കള്‍ സംസാരിക്കുന്ന അവസരങ്ങളിലെല്ലാം കൊച്ചി-മധുര ദേശീയപാതയിലെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയായിരുന്നു.
പൊലീസും സമരസമിതി നേതാക്കളും ഇടപെട്ടാണ് പലപ്പോഴും അത്യാവശ്യവാഹനങ്ങള്‍ കടത്തിവിട്ടത്.
എം.പിയുടെ സമരത്തിന് പിന്തുണ അറിയിച്ച് കോതമംഗലത്ത് വെള്ളിയാഴ്ച രാവിലെ പത്തുമുതല്‍ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ വഴിതടയല്‍ സമരം ആരംഭിക്കും. സമരം അഞ്ചാംദിവസത്തേക്ക് കടക്കുമ്പോഴും എം.പിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഒരു നീക്കവും ആരംഭിച്ചിട്ടില്ല.
വനം-പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്കെതിരെയും ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്. വനംവകുപ്പ് അധികൃതരുടെ നടപടി ശരിയാണെന്ന രീതിയില്‍ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയും മറ്റും നേരിട്ട് ഇടപെടേണ്ട സാഹചര്യമാണുള്ളത്. വഴിതടയല്‍ സമരവും തെരുവുവാസ സമരവും ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

‘ഇന്ത്യന്‍ നിര്‍മിതി’ പരിപാടിക്ക് സംസ്ഥാനത്തും തുടക്കമായി

Posted: 25 Sep 2014 11:08 PM PDT

കൊച്ചി: പ്രധാനമന്ത്രിയുടെ 'മേക്ക് ഇന്‍ ഇന്ത്യ' കാമ്പയിന് സംസ്ഥാനത്തും തുടക്കമായി. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ പ്രധാനമന്ത്രി കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത അതേസമയത്തുതന്നെയാണ് കൊച്ചിയില്‍ സംസ്ഥാനതല ഉദ്ഘാടനവും നടന്നത്. സംസ്ഥാന വാണിജ്യ, ഐ.ടി വിഭാഗ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ഭൂ ലഭ്യതയിലെ കുറവ്, അടിസ്ഥാന സൗകര്യ വികസനത്തിലെ അപൂര്‍ണത, പരിസ്ഥിതി പ്രശ്നങ്ങള്‍ എന്നിവയാണ് സംസ്ഥാനത്ത് സംരംഭം തുടങ്ങാനുള്ള തടസ്സമെന്ന് അദ്ദേഹം പറഞ്ഞു. ഈ പരിമിതികള്‍ മറികടന്ന് ഐ.ടി, വിനോദസഞ്ചാരം, ആരോഗ്യം, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നുമുണ്ട്. സംസ്ഥാനത്തെ വ്യവസായ, വാണിജ്യ അന്തരീക്ഷത്തെക്കുറിച്ചും ഇവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും വ്യവസ്ഥാപിതവും സമഗ്രവുമായ പഠനം നടത്താന്‍ വാണിജ്യ- വ്യവസായ സംഘടനകള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തെ വിവിധ കമ്പനികളുടെ സി.ഇ.ഒ, മറ്റ് വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍, അവയുടെ മേധാവികള്‍ എന്നിവരുമായുള്ള സംവാദങ്ങളും ചര്‍ച്ചകളും ഇതോടൊപ്പം നടന്നു.
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ അനന്തര നടപടികള്‍ക്ക് കേന്ദ്ര വ്യവസായ നയ പ്രോത്സാഹന വകുപ്പ്, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്ക് കൈമാറും. മേക്ക് ഇന്‍ ഇന്ത്യയുടെ കേരളത്തിലെ പരിപാടികളില്‍ സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക്, ഏണസ്റ്റ് ആന്‍ഡ് യങ് എന്നിവര്‍ പങ്കാളികളായി. ഫിക്കി കേരളഘടകം സീനിയര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫ്രാന്‍സിസ് ആലപ്പാട്ട്, മാര്‍ക്കറ്റ്സ്, ഏണസ്റ്റ് ആന്‍ഡ് യങ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് നായര്‍, ടൈ കേരള വൈസ് പ്രസിഡന്‍റ് എം.എസ്.എ. കുമാര്‍, കേരള ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ മാത്യു കുരുവിത്തടം, ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് എ.എ. അബ്ദുല്‍ അസീസ്, കോഴിക്കോട് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് അഡ്വ. പി.ടി.എസ്. ഉണ്ണി, തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് കെ.ജെ. ജോര്‍ജ്, കൊച്ചിന്‍ സ്പെഷല്‍ എക്കണോമിക് സോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ.കെ. പിള്ള, കേരള പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ പ്രസിഡന്‍റ് എസ്. ഗോപകുമാര്‍, കേരള സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ജോസഫ്, ഫിക്കി സംസ്ഥാന ഘടകം മേധാവി സാവിയോ മാത്യു എന്നിവര്‍ സംസാരിച്ചു.

സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്ക്

Posted: 25 Sep 2014 11:06 PM PDT

പത്തിരിപ്പാല: വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 14 പേര്‍ക്ക് പരിക്കേറ്റു. പഴയലക്കിടി സെക്കന്‍ഡ് വില്ളേജിന് സമീപം വ്യാഴാഴ്ച വൈകീട്ട് 3.50നാണ് സംഭവം. അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ വന്ന ആംബുലന്‍സും അപകടത്തില്‍ പെട്ടു.
എതിരെ വന്ന ലോറിയിലാണ് ആംബുലന്‍സ് ഇടിച്ചത്. ഗോവിന്ദാപുരം, പുതൂര്‍, മര്‍ക്കസ് നഗര്‍ ഹുമണ്‍ വെല്‍ഫെയര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലെ 28 വിദ്യാര്‍ഥികളും ആറ് ആധ്യാപകരുമായി ചെറുതുരുത്തി കലാമണ്ഡലം, ലക്കിടി കുഞ്ചന്‍ സ്മാരകം എന്നിവ സന്ദര്‍ശിച്ച് മടങ്ങുന്ന വഴിയിലാണ് അപകടം.
മുണ്ടൂരില്‍ നിന്ന് പുതുക്കോട്ടേക്ക് പോകുന്ന കാറാണ് കൂട്ടിയിടിച്ചത്. തൊട്ടടുത്ത് വെച്ചാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആംബുലന്‍സ് അപകടത്തില്‍പെട്ടത്. പത്തിരിപ്പാല ഡയഗനോസ്റ്റിക് സെന്‍ററിലെ ആംബുലന്‍സാണ് എത്തിയത്. തിരൂരില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന ലോറി നിയന്ത്രണം വിട്ട് ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലത്തെിച്ചത്. അപകടത്തില്‍പ്പെട്ട് മൂന്ന് വാഹനങ്ങളും തകര്‍ന്നു. സ്കൂള്‍ വിദ്യാര്‍ഥികളായ മീങ്കര മൂര്‍ത്തിയുടെ മകള്‍ അഞ്ജലി (11), പള്ളം നഗര്‍ സക്കീര്‍ ഹുസൈന്‍െറ മകള്‍ ഷഹ്ന (11), മീങ്കര രവീന്ദ്രന്‍െറ മകള്‍ രഞ്ജുഷ, പരുത്തിക്കാട് സുരേഷിന്‍െറ മകന്‍ യദുകൃഷ്ണന്‍, പള്ളം മുഹമ്മദ് ഇബ്രാഹിമിന്‍െറ മകന്‍ സെമീര്‍, ഷിഹൂര്‍, ഫര്‍സാന, അധ്യാപകരായ സെഫീന (20), ഷാഹിറ (20), ഫാത്തിമ (45), സ്കൂള്‍ ബസ് ഡ്രൈവര്‍ സുബ്രഹ്മണ്യന്‍ എന്ന കണ്ണന്‍ എന്നിവരെ സ്വകാര്യ ആശുപത്രിയിലും കാര്‍ ഡ്രൈവര്‍ പുതുക്കോട് സ്വദേശി ഷാഹ്മിന്‍ (25), ആംബുലന്‍സ് ഡ്രൈവര്‍ പത്തിരിപ്പാല നഗരിപ്പുറം അനിലിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഒറ്റപ്പാലം എസ്.ഐ മാത്യു, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരായ ചാര്‍ളി ആന്‍റണി, ശ്യാം സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തത്തെി.

അസം റൈഫിള്‍സിലെ കൈക്കൂലി: അന്വേഷണം പ്രഖ്യാപിച്ചു

Posted: 25 Sep 2014 11:02 PM PDT

Image: 

ന്യൂഡല്‍ഹി: അര്‍ദ്ധ സൈനിക വിഭാഗമായ അസം റൈഫിള്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍മാണ കരാറുകാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കൈക്കൂലി വാങ്ങിയതിന്‍െറ തെളിവുകള്‍ ഹാജരാക്കാന്‍ കരാറുകാരോട് ആവശ്യപ്പെട്ടതായി അസം റൈഫിള്‍സ് പി.ആര്‍.ഒ കേണല്‍ പി.എസ് റാവത്ത് പറഞ്ഞു. തെഹല്‍ക ന്യൂസ് സൈറ്റ് പുറത്തുവിട്ട ദൃശ്യങ്ങള്‍ ഹാജരാക്കാനും റാവത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

നിര്‍മാണ കരാറുകാരില്‍ നിന്ന് അസം റൈഫിള്‍സ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങുന്നതിന്‍െറ വാര്‍ത്ത തെഹല്‍ക ന്യൂസ് സൈറ്റും മാതൃഭൂമി ന്യൂസും നടത്തിയ സംയുക്ത ഒളികാമറ ഓപ്പറേഷനിലൂടെയാണ് പുറത്തുവന്നത്. സൈനിക യൂണിഫോമില്‍ ഒൗദ്യോഗിക ഓഫീസില്‍വെച്ചാണ് കേണല്‍, ലഫ്റ്റനന്‍റ് കേണല്‍ റാങ്കുകളിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയത്. ടെന്‍ണ്ടര്‍ ലഭിക്കുന്ന കരാറുകാര്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പണം ലഭിക്കണമെങ്കില്‍ 30 മുതല്‍ 35 ശതമാനം വരെ കൈക്കൂലി നല്‍കുകയും നിരവധി കടമ്പകള്‍ കടക്കുകയും വേണമെന്നാണ് കരാറുകാര്‍ വെളിപ്പെടുത്തിയത്. 

മൊറയൂരില്‍ ടാങ്കര്‍ലോറി മറിഞ്ഞു

Posted: 25 Sep 2014 11:02 PM PDT

മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മൊറയൂരില്‍ പാചകവാതക ടാങ്കര്‍ലോറി മറിഞ്ഞത് പരിഭ്രാന്തി പരത്തി. നേരിയ അളവില്‍ വാതകം ചോര്‍ന്നെങ്കിലും ഉടന്‍ നിയന്ത്രിക്കാനായി. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച പുലര്‍ച്ചെ 2.30ഓടെയായിരുന്നു അപകടം. സംഭവത്തത്തെുടര്‍ന്ന് ദേശീയപാതയില്‍ 12 മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് പൊലീസത്തെി വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. പരിക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് നാമക്കല്‍ പളനിസ്വാമിയെ (42) കൊണ്ടോട്ടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ളീനര്‍ നാമക്കല്‍ രാജുവിന് (49) നിസ്സാര പരിക്കുണ്ട്.
മംഗലാപുരത്തുനിന്ന് പാലക്കാട്ടെ എച്ച്.പി.സി.എല്‍ റീഫില്ലിങ് കേന്ദ്രത്തിലേക്ക് പാചകവാതകം കയറ്റിപോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്.
അപകടമേഖലയായ വളവില്‍ എതിരെ വന്ന വാഹനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വെട്ടിച്ചതോടെ സമീപത്തെ മരത്തിലിടിച്ച ശേഷം രണ്ടു വീടിന്‍െറ മതിലുകളും വൈദ്യുതിപോസ്റ്റും തകര്‍ത്ത് റോഡരികിലേക്ക് മറിയുകയായിരുന്നു. ടാങ്കറില്‍നിന്ന് നേരിയ തോതില്‍ പാചകവാതകം ചോര്‍ന്നുതുടങ്ങിയത് ഭീതിപരത്തി. ചേളാരി ഐ.ഒ.സി പ്ളാന്‍റിലെയും പാലക്കാട്ടെ എച്ച്.പി.സി.എല്ലിലെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി ചോര്‍ച്ച പരിഹരിച്ചു.
അപകടവിവരമറിഞ്ഞയുടന്‍ കൊണ്ടോട്ടി എസ്.ഐയും ഹൈവേ പൊലീസും സ്ഥലത്തത്തെി. മലപ്പുറം, നിലമ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്സും കുതിച്ചത്തെി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സമീപത്തെ പത്തോളം വീട്ടുകാരെയും ഫ്ളാറ്റില്‍ താമസിച്ചിരുന്ന 30 അന്യസംസ്ഥാന തൊഴിലാളികളെയും മാറ്റിപ്പാര്‍പ്പിച്ചു.
വള്ളുവമ്പ്രം ഇലക്ട്രിക് സെക്ഷന് കീഴില്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. മൊറയൂര്‍ പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. മലപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങളെ മൊറയൂര്‍-ഒഴുകൂര്‍-എക്കാപറമ്പ് വഴിയും കൊണ്ടോട്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങളെ മുസ്ലിയാരങ്ങാടി വഴിയും തിരിച്ചുവിട്ടു. ചരക്കുലോറികള്‍ ദേശീയപാതയോരത്ത് പലയിടങ്ങളിലായി നിര്‍ത്തിയിട്ടു.
രാവിലെ പത്തോടെ എന്‍ജിനും ടാങ്കറും വേര്‍പെടുത്തി ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമമാരംഭിച്ചു. രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് നാലു മണിക്കൂറോളം പരിശ്രമിച്ചാണ് ടാങ്കര്‍ ഉയര്‍ത്താനായത്.
ഐ.ഒ.സിയില്‍നിന്ന് 'പ്രൈം മൂവര്‍' എത്തിച്ച് ഉച്ചക്ക് 2.30ന് ടാങ്കര്‍ ചേളാരിയിലേക്ക് മാറ്റി. മൂന്നോടെ ദേശീയപാതയിലെ ഗതാഗതം പുന$സ്ഥാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എ.ഡി.എം എം.ടി. ജോസഫ്, ഡിവൈ.എസ്.പി അഭിലാഷ്, കൊണ്ടോട്ടി എസ്.ഐ ശ്രീകുമാര്‍, കരിപ്പൂര്‍ എസ്.ഐ സെയ്തലവി, കൊണ്ടോട്ടി തഹസില്‍ദാര്‍ സയ്യിദലി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.പി. ജോസഫ് , അബൂബക്കര്‍, മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ബാബുരാജ്, നിലമ്പൂര്‍ ലീഡിങ് ഫയര്‍മാന്‍ നന്ദകുമാര്‍, ഐ.ഒ.സി പ്ളാന്‍റ് മാനേജര്‍ എസ്. ശിവകുമാര്‍, സേഫ്റ്റി ഓഫിസര്‍ രാഹുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വനമേഖലയില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ നടപടി

Posted: 25 Sep 2014 10:56 PM PDT

കല്‍പറ്റ: ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന രണ്ടു ദേശീയപാതകളില്‍ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കര്‍ണാടക അധികൃതര്‍ നടപടി ശക്തമാക്കി. കേരളത്തിലെ മദ്യനിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുന്നതിനും ശ്രദ്ധ ചെലുത്തുന്നുണ്ട്.
മദ്യപിച്ചും അമിതവേഗത്തിലും വാഹനമോടിക്കുന്നത് വന്യമൃഗങ്ങളുടെ ജീവനു ഭീഷണിയായതിനെ തുടര്‍ന്നാണ് നടപടി. സുല്‍ത്താന്‍ ബത്തേരി-മുത്തങ്ങ-മൈസൂര്‍ വഴി കടന്നുപോകുന്ന ദേശീയപാത 212ലും ഗുണ്ടല്‍പേട്ട്-ഊട്ടി ദേശീയപാത 67ലും ഗുണ്ടല്‍പേട്ട് പൊലീസിന്‍െറ നേതൃത്വത്തിലാണ് വാഹനപരിശോധന. വേഗം നിയന്ത്രിക്കാന്‍, തങ്ങളുടെ സ്ഥലത്തുകൂടി കടന്നുപോകുന്ന റോഡില്‍ കര്‍ണാടക ഏറെ വരമ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നിട്ടും വാഹനങ്ങളുടെ അമിതവേഗത്തിന് കുറവില്ലാത്തതിനാലാണ്് വേഗനിരീക്ഷണ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പരിശോധന. മദ്യപിച്ച് വാഹനമോടിക്കുന്നതിന് പിടിയിലാകുന്നത് ഭൂരിഭാഗവും മലയാളികളാണ്.
വനമേഖലയില്‍ രാത്രിയാത്രാ നിരോധം ഏര്‍പ്പെടുത്തിയത് പകല്‍സമയത്തെ വാഹനപ്പെരുപ്പത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. എന്‍.എച്ച് 212ലൂടെ ഓരോ 40 സെക്കന്‍ഡിലും ഒരു വാഹനം കടന്നുപോകുന്നുവെന്ന് സമീപകാലത്ത് നടത്തിയ സര്‍വേയില്‍ കണ്ടത്തെിയിരുന്നു. രാത്രിയാത്രാ നിരോധം ഏര്‍പ്പെടുത്തിയതോടെ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ വാഹനമിടിച്ചുള്ള മൃഗങ്ങളുടെ ജീവഹാനി വന്‍തോതില്‍ കുറഞ്ഞതായി അവകാശപ്പെടുന്ന കര്‍ണാടക വനംവകുപ്പ് അധികൃതര്‍, പകല്‍ ചില ഡ്രൈവര്‍മാര്‍ അമിതവേഗത്തില്‍ വണ്ടിയോടിച്ച് മൃഗങ്ങളെ അപകടത്തില്‍ പെടുത്തുന്നതായി വിശദീകരിക്കുന്നു. രാത്രി യാത്രാനിരോധത്തില്‍ അതിര്‍ത്തിയില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ പുലര്‍ച്ചെ ആറുമണിക്ക് ഗേറ്റ് തുറക്കുന്നതോടെ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് വനസംരക്ഷണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങള്‍, പ്രത്യേകിച്ച് മാനുകള്‍ റോഡ് മുറിച്ചുകടക്കുന്ന സമയമാതിനാല്‍ വാഹനങ്ങളുടെ അമിതവേഗം അവയെ അപകടത്തില്‍ പെടുത്താന്‍ സാധ്യത വളരെ കൂടുതലാണെന്ന് അവര്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തില്‍ ഗുണ്ടല്‍പേട്ട് പൊലീസിന്‍െറ നീക്കം വനംവകുപ്പ്, വന്യജീവി സംരക്ഷണ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്വാഗതംചെയ്യു ന്നു.

വേതനം 10,000 ആയി ഉയര്‍ത്തി; നേതാക്കള്‍ നിരാഹാരം അവസാനിപ്പിച്ചു

Posted: 25 Sep 2014 10:54 PM PDT

കോഴിക്കോട്: വേതന വര്‍ധനയും ജോലി സ്ഥിരതയും ആവശ്യപ്പെട്ട് 39 ദിവസമായി അനിശ്ചിതകാല സമരം തുടരുന്ന നഗരസഭയിലെ കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരുടെ വേതനം 1500ല്‍നിന്ന് പതിനായിരമാക്കി വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിന്‍െറ അടിസ്ഥാനത്തില്‍, നഗരസഭാ ഓഫിസിനുമുന്നില്‍ എ.എം.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി. വിജിയും നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. എം.ടി. പത്മയും നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചു. വേതനം വര്‍ധിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രി മുനീറും താനും ഒപ്പിട്ട ഭരണാനുമതി വകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ടെലഫോണ്‍ ശബ്ദരേഖ മൈക്കില്‍ കേള്‍പ്പിച്ചാണ് വൈകീട്ട് 5.50ന് സമരം അവസാനിപ്പിച്ചത്. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍, പത്മക്ക് നാരങ്ങാനീര് നല്‍കി. വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശത്തിന്‍െറ ഫാക്സ് കോപ്പി സമരപ്പന്തലില്‍ എത്തിച്ചുനല്‍കിയതോടെ 6.10ന് പി. വിജിയും നാലാം ദിവസം നിരാഹാരം അവസാനിപ്പിച്ചു. സ്വാതന്ത്ര്യസമര സേനാനി പി. വാസു വിജിക്ക് നാരങ്ങാനീര് നല്‍കി. ശമ്പളം വര്‍ധിപ്പിച്ചതായുള്ള സര്‍ക്കാര്‍ ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി യു.ഡി.എഫ് നേതാക്കളെ ഫോണില്‍ അറിയിച്ചു. ശമ്പളത്തിന്‍െറ മുന്‍കാല പ്രാബല്യം, ജോലി സ്ഥിരത എന്നീ ആവശ്യങ്ങള്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് പിന്നീട് തീരുമാനിച്ചു. വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയത്തെിയാലുടന്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് പി. വിജിയുടെ നേതൃത്വത്തിലുള്ള സമരസമിതിക്ക് നല്‍കിയ ഉറപ്പ്. പി. വിജി സെപ്റ്റംബര്‍ 22 നും അഡ്വ. എം.ടി. പത്മ 24 നുമാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. മുഖ്യമന്ത്രി 25 ന് രാവിലെ തന്നെ ഉത്തരവ് ഇറക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ രാവിലെ മുതല്‍ യു.ഡി.എഫ് നേതാക്കള്‍ അഡ്വ. പത്മയുടെ സമരപ്പന്തലില്‍ എത്തിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി രാവിലെ മുതല്‍ മന്ത്രിമാരുമായും മുഖ്യമന്ത്രിയുടെ ഓഫിസുമായും ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു. പി. വിജിയുടെ നേതൃത്വത്തിലുള്ള സമരക്കാരെ രാവിലെ 11 ന് മേയര്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കി ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും അവര്‍ പോയില്ല. വൈകുന്നേരത്തിനിടയില്‍ സര്‍ക്കാറിന്‍െറ ഉത്തരവ് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. വൈകീട്ട് നാലിന് സമരസമിതി നേതാക്കള്‍ മേയറും സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. നഗരസഭാ സെക്രട്ടറി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ പരമാവധി 5000 രൂപയേ വേതനം വര്‍ധിപ്പിക്കാന്‍ കഴിയൂവെന്ന് മേയര്‍ അറിയിച്ചതോടെ നേതാക്കള്‍ മടങ്ങിപ്പോന്നു.
വേതനം പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിലേക്ക് ശിപാര്‍ശ ചെയ്യാമെന്നും സെക്രട്ടറിയുടെ റിപ്പോര്‍ട്ടനുസരിച്ച് 5000 ലധികം വര്‍ധിപ്പിക്കാന്‍ നഗരസഭക്ക് അധികാരമില്ളെന്നും മേയര്‍ സമരക്കാരെ അറിയിച്ചു. സെക്രട്ടറിയുമായി കൂടിയാലോചിച്ച് വെള്ളിയാഴ്ച പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മേയര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. ഈ സമയം നഗരസഭാ ഓഫിസിന് പുറത്ത് യു.ഡി.എഫ് നേതാക്കള്‍ ഫോണില്‍ തലസ്ഥാനവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അഡ്വ. എം.ടി. പത്മയുടെ ആരോഗ്യനില വഷളായതിനാല്‍ സന്ധ്യക്കു മുമ്പ് സമരംഅവസാനിപ്പിക്കണമന്ന നിര്‍ദേശം അണികളില്‍നിന്നുണ്ടായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ് വീണ്ടും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ വൈകീട്ട് 5.30ഓടെ മന്ത്രി മഞ്ഞളാംകുഴി അലിയുടെ വിളിയത്തെി. സംഭാഷണം ഫോണില്‍ റെക്കോഡ് ചെയ്ത് സിദ്ദീഖും കൂട്ടരും സമരപ്പന്തലിലേക്ക് ഓടിയത്തെി. യു.ഡി.എഫ് നേതാക്കളായ അഡ്വ. പി. ശങ്കരന്‍, കെ.സി. അബു, എം.എ. റസാഖ് മാസ്റ്റര്‍, വി.ഡി. ജോസഫ് എന്നിവരും പന്തലിലത്തെി. തുടര്‍ന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതിനാല്‍ സമരം അവസാനിപ്പിക്കുകയാണെന്ന് കെ. മുഹമ്മദലി പ്രഖ്യാപിച്ചു. കൗണ്‍സിലര്‍മാരായ എം. ബാലഗോപാല്‍, സി.പി. സലിം, കെ. സത്യന്‍, സക്കറിയ പി. ഹുസൈന്‍ തുടങ്ങിയവര്‍ സദാസമയവും സമരപ്പന്തലില്‍ ഉണ്ടായിരുന്നു.
രേഖാമൂലം അറിയിപ്പ് ലഭിച്ചാലേ സമരം അവസാനിപ്പിക്കാന്‍ കഴിയൂവെന്ന് എ.എം.ടി.യു നേതാക്കള്‍ യു.ഡി.എഫ് പ്രതിനിധികളെ അറിയിച്ചു. മിനിറ്റുകള്‍ക്കകം ഫാക്സുമായി അഡ്വ. പി. ശങ്കരനും അഡ്വ. ടി. സിദ്ദീഖും മറ്റ് നേതാക്കളും വിജിയുടെ സമര പന്തലില്‍ എത്തി അത് കൈമാറി. ആഹ്ളാദം മറച്ചുവെക്കാനാവാതെ സി.ഒമാര്‍, എ.എം.ടി.യു നേതാവ് പി.വിജിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സമരസമിതി കണ്‍വീനര്‍ കെ. സതീദേവി, കെ. അജിത, കെ.പി. ലിജുകുമാര്‍, അഡ്വ. പ്രദീപന്‍ കുതിരോട്, കെ.കെ. കുഞ്ഞിക്കണാരന്‍, കെ.പി. വിജയകുമാര്‍,പി. വാസു എന്നിവര്‍ സംസാരിച്ചു.

മക്ക ഹജ്ജിന്‍െറ തിരക്കിലേക്ക്; ഇന്ത്യന്‍ മിഷന്‍ പൂര്‍ണസജ്ജം

Posted: 25 Sep 2014 10:12 PM PDT

Image: 
Subtitle: 
ഇന്ന് ദുല്‍ഹജ്ജിലെ ആദ്യ ജുമുഅ

മക്ക: അറഫാസംഗമം ഒക്ടോബര്‍ മൂന്നിനാണെന്ന ഒൗദ്യോഗികപ്രഖ്യാപനമുണ്ടാകുകയും തീര്‍ഥാടകപ്രവാഹത്തിനു ആക്കം കൂടുകയും ചെയ്തതോടെ പുണ്യനഗരിയായ മക്കയും പരിസരവും ഹജ്ജിന്‍െറ തിരക്കുകളിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ദുല്‍ഹജ്ജിലെ ആദ്യത്തെയും ഹജ്ജിനു തൊട്ടുമുമ്പുള്ള അവസാനത്തെയും വെള്ളിയാഴ്ചയായ ഇന്നത്തെ ജുമുഅക്ക് ലക്ഷങ്ങളുടെ സംഗമത്തിന് മസ്ജിദുല്‍ഹറാം സാക്ഷിയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ നാളുകളില്‍ ഏഴു ശതമാനം തീര്‍ഥാടകര്‍ കുറവാണെന്നാണ് സൗദി ഹജ്ജ് കാര്യ മന്ത്രാലയത്തിന്‍െറ കണക്ക്. എങ്കിലും മദീന സന്ദര്‍ശനം കഴിഞ്ഞ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒൗദ്യോഗിക ഹജ്ജ് സംഘങ്ങള്‍ മക്കയിലത്തെി തുടങ്ങിയതോടെ തീര്‍ഥാടകനഗരം തിരക്കിലമര്‍ന്നു. ഹറം വികസനപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട സ്ഥലപരിമിതിയും റോഡ് ഗതാഗതത്തിലെ മാറ്റങ്ങളും ഹാജിമാരുടെ സഞ്ചാരത്തെയും അനുഷ്ഠാനങ്ങളെയും ബാധിക്കാതിരിക്കാനുള്ള പഴുതടച്ച സംവിധാനമാണ് സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്ക് സുഗമമായ ഹജ്ജിന് അവസരമൊരുക്കാന്‍ വ്യാഴാഴ്ച സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് കര്‍ശന നിര്‍ദേശം നല്‍കി.
മക്ക ഹജ്ജിന്‍െറ തിരക്കിലേക്ക് തിരിഞ്ഞതോടെ ഇന്ത്യന്‍ തീര്‍ഥാടകരുടെ സുരക്ഷിതവും സുഗമവുമായ സഞ്ചാരത്തിനും അനുഷ്ഠാനങ്ങള്‍ക്കും കൂടുതല്‍ ജാഗ്രത്തും വിപുലവുമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ഹജ്ജ് മിഷനും അവസാനവട്ട ഒരുക്കത്തിലാണ്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ബി.എസ്. മുബാറക്, ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവര്‍ നേരിട്ട് തീര്‍ഥാടകരുടെ താമസസ്ഥലങ്ങളും ആശുപത്രികളും സന്ദര്‍ശിച്ചും ഖാദിമുല്‍ ഹുജ്ജാജ് എന്ന നാട്ടില്‍ നിന്നത്തെിയ ഒൗദ്യോഗികടീമിന് നിര്‍ദേശങ്ങള്‍ നല്‍കിയും സജീവമായി രംഗത്തുണ്ട്. സെപ്റ്റംബര്‍ 29നാണ് ഇന്ത്യയില്‍ നിന്നുള്ള അവസാനവിമാനം. ജമ്മു - കശ്മീരില്‍ നിന്നുള്ള എല്ലാവരും ഹജ്ജിനത്തെും. പ്രളയം കാരണം 14 പേരുടെ മാത്രം യാത്രയാണ് മുടങ്ങിയതെന്ന് മുബാറക് അറിയിച്ചു.
ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്ന് 65,000 ഇന്ത്യന്‍ തീര്‍ഥാടകരെ ഹറമില്‍നിന്നു അല്‍പം ദൂരെയുള്ള അസീസിയ്യയില്‍ നിന്നു ജുമുഅ നമസ്കാരത്തിന് എത്തിക്കുകയും തിരിച്ചുകൊണ്ടു പോകുകയും ചെയ്യുന്ന സാഹസികദൗത്യത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായി കോണ്‍സല്‍ ജനറല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൊടും ചൂടില്‍ പ്രായാധിക്യമുള്ളവരടക്കം പതിനായിരക്കണക്കിനാളുകളെ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ ഹറമിലേക്കും തിരിച്ചും എത്തിക്കുന്ന ഇന്നത്തെ ജോലി ഹജ്ജ് സേവനരംഗത്തെ മുന്തിയ പരീക്ഷണമാണെന്നും ഇതിന്‍െറ വിജയം മിഷന്‍ ടീമിന്‍െറ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും സി.ജി പറഞ്ഞു. മതിയായ സ്റ്റാഫിനെയും ഡോക്ടര്‍മാരെയും പാര മെഡിക്കല്‍ സ്റ്റാഫിനെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. യാത്രക്കാരെ സഹായിക്കാനും വേണ്ട നിര്‍ദേശം നല്‍കാനും സമര്‍പ്പിതരായ വളണ്ടിയര്‍മാരുടെ സഹായവും കൂടിയേ കഴിയൂ. ഇക്കാര്യത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ പങ്കുകൊള്ളും. മലയാളി വളണ്ടിയര്‍മാരുടെ ഗണ്യമായൊരു വിഭാഗം സഹായത്തിനുണ്ടാകുമെന്ന് സി.ജി പറഞ്ഞു.
ഇന്ത്യന്‍ ഹാജിമാരുടെ ആരോഗ്യനില പൊതുവെ തൃപ്തികരമാണ്. പുണ്യഭൂമിയില്‍ എത്തിയ 32 ഇന്ത്യന്‍ ഹാജിമാര്‍ ഈ വര്‍ഷം ഇതുവരെയായി മരിച്ചു. ഇതില്‍ രണ്ടു പേര്‍ സ്വകാര്യഗ്രൂപ്പിലത്തെിയവരാണ്. ഹജ്ജ് കമ്മിറ്റി വഴിയത്തെിയ തീര്‍ഥാടകരില്‍ പ്രായാധിക്യമുള്ള മൂന്നോ നാലോ പേര്‍ ആശുപത്രികളിലുള്ളതൊഴിച്ചാല്‍ പൊതുവെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കേരളത്തില്‍ നിന്നുള്ള സ്വകാര്യഗ്രൂപ്പുകളിലെ തീര്‍ഥാടകര്‍ മദീന സന്ദര്‍ശനത്തിനായി തിരിച്ചിട്ടുണ്ട്.

ഇസ്രായേലിനെതിരെ യു.എന്നില്‍ ആഞ്ഞടിച്ച് അമീര്‍

Posted: 25 Sep 2014 10:06 PM PDT

Image: 

ദോഹ: ഇസ്രായേല്‍ ഗസ്സയില്‍ നടത്തിയ മനുഷ്യത്വ രഹിതമായ ആക്രമണത്തിനെതിരെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി യു.എന്നില്‍ നടത്തിയ പ്രസംഗം ലോക നേതാക്കളുടെ പ്രശംസ പിടിച്ചുപറ്റി. പക്വമതിയായ നേതാവിന്‍െറ ആത്മ വിശ്വാസം നിറഞ്ഞ വാക്കുകളാണ് യു.എന്നില്‍ കേട്ടതെന്ന് രാജ്യന്തര തലത്തിലുള്ള വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്ര സഭയുടെ 69ാമത് പൊതുസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിലാണ് ഗസ്സന്‍ ജനതയുടെ ദുരന്ത മുഖം ചിത്രീകരിച്ചത്.
മധ്യേഷ്യയിലെ സമാധാനം നടപ്പില്‍ വരുത്താന്‍ ഐക്യരാഷ്ട്ര സഭയുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം. ചര്‍ച്ചകള്‍ കൊണ്ടല്ലാതെ ആയുധം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇതെന്നും ശൈഖ് തമീം അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ ജനതക്ക് മേല്‍ അതിക്രൂരമായ ആക്രമണമാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയത്. മാസങ്ങള്‍ നീണ്ട ആക്രമണത്തില്‍ ആയിരണക്കിന് സാധാരണക്കാരാണ് കൊലചെയ്യപ്പെട്ടത്. പിഞ്ചുകുഞ്ഞുങ്ങള്‍ മാതാക്കളുടെ മടിത്തട്ടില്‍ മരിച്ച് വീണു. അഞ്ച് ലക്ഷത്തില്‍ പരം ഫലസ്തീനികള്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയാണ്. നേരത്തെ നടത്തിയ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് അടുത്ത ആക്രമണം നടന്നിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് ഇസ്രായേല്‍ ഈ ആക്രമണങ്ങളെല്ലാം നടത്തുന്നത്. ഫലസ്തീന്‍ ജനതയുടെ പ്രതിരോധത്തെ ഞാന്‍ പ്രശംസിക്കുന്നു. സ്വന്തം നാടിന് വേണ്ടിയുള്ള അവരുടെ പോരാട്ടത്തെ പിന്തുണക്കുകയും ചെയ്യുന്നു. അവരുടെ രക്തസാക്ഷികളെ അല്ലാഹുവിന് സമര്‍പ്പിക്കുന്നു.
സ്വന്തം ജനതയുടെ സമാധാനം യുദ്ധത്തിലൂടെയോ അധിനിവേശത്തിലൂടെയോ നേടിയെടുക്കാന്‍ കഴിയുന്നതല്ളെന്ന് ഇസ്രായേല്‍ ഭരണകൂടം മനസിലാക്കണം.
രാജ്യാന്തര നിയമം പാലിക്കാന്‍ ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ധം   ചെലുത്താന്‍ ഐക്യരാഷ്ട്ര സഭയിലെ അംഗ രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്ന് അമീ ര്‍ അഭ്യര്‍ഥിച്ചു.
ലോകത്ത് കോളോണിയല്‍ അധിനിവേശം നിലനില്‍ക്കുന്ന ഏകരാജ്യം ഫലസ്തീനാണ്. അധിനിവേശം അവസാനിപ്പിച്ച് ഫലസ്തീന്‍ ജനതക്ക് അവരുടെ ഭൂമി ലഭ്യമാക്കാനുള്ള തീരുമാനമാണ് എടുക്കേണ്ടത്.
അന്താരാഷ്ട്ര നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇക്കാര്യത്തില്‍ അമാന്തിക്കരുതെന്നും അമീര്‍ ആവശ്യപ്പെട്ടു.
 

അധിക ലഗേജ്: എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വട്ടംകറക്കുന്നെന്ന്

Posted: 25 Sep 2014 10:02 PM PDT

Image: 

മസ്കത്ത്: അധിക ലഗേജ് ഉറപ്പുനല്‍കാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വട്ടംകറക്കുന്നതായി പരാതി. ഡിസംബറിലേക്ക് ടിക്കറ്റെടുക്കുന്നവര്‍ക്കാണ് മൂന്നു റിയാല്‍ അധികം നല്‍കിയാല്‍ 10 കിലോ അധികം ലഗേജ് കൊണ്ടുപോകാനുള്ള അവസരം ലഭിക്കാത്തത്. സാധാരണ പോലെ 20 കിലോ ലഗേജും ഏഴു കിലോ ഹാന്‍ഡ് ലഗേജും മാത്രമാണ് ഇവര്‍ക്ക് കൊണ്ടുപോകാന്‍ അനുമതിയുള്ളത്.
ഡിസംബറിലേക്ക് ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്ക് അധിക ലഗേജിനുള്ള ഓപ്ഷന്‍ ലഭിക്കുന്നില്ളെന്ന് സഹത്തില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അര്‍ഷദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷിച്ചാല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫിസില്‍ നിന്നും ജനറല്‍ സെയില്‍സ് ഏജന്‍റായ നാഷനല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓഫിസില്‍ നിന്നും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വെബ്സൈറ്റ് പരിശോധിക്കാനാണ് പറയുന്നത്. ചെറിയ പെരുന്നാളിന് മുമ്പുള്ള ചില ദിവസങ്ങളില്‍ ഈ പ്രശ്നമുണ്ടായിരുന്നു. ഈ സമയം അന്വേഷിച്ചപ്പോള്‍ ആദ്യം ബുക് ചെയ്ത 50 പേര്‍ക്കു മാത്രമാണ് ആനുകൂല്യം എന്നായിരുന്നു മറുപടി. ഇത് കണക്കിലെടുത്ത് ഡിസംബറിലേക്കുള്ള ടിക്കറ്റുകള്‍ ബുക്കിങ് ആരംഭിച്ച ആഗസ്റ്റ് ആദ്യമേ ബുക് ചെയ്തുവെങ്കിലും പ്രയോജനമുണ്ടായില്ല. അധിക ബാഗേജ് ഉറപ്പില്ലാത്തതിനാല്‍ പലരും ജെറ്റ്, ഒമാന്‍ തുടങ്ങിയ എയര്‍ ടിക്കറ്റുകള്‍ ബുക് ചെയ്യുകയാണ്. അധിക ബാഗേജ് കൊണ്ടുപോകാമെന്ന പ്രതീക്ഷയില്‍ ടിക്കറ്റെടുത്തവരും ഉണ്ട്. ദിവസവും വെബ്സൈറ്റ് ശ്രദ്ധിച്ചിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകൂവെന്നതാണ് അവസ്ഥ. നിരവധി ടിക്കറ്റുകള്‍ ബുക് ചെയ്യപ്പെടുന്നതിനാല്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് കൃത്യമായി ഇത് നിരീക്ഷിക്കുന്നതും ബുദ്ധിമുട്ടാണ്. സീസണില്‍ അധിക ബാഗേജ് നിഷേധിക്കുന്നത് പതിവാണെങ്കിലും ഇതിന്‍െറ സമയക്രമം നേരത്തേ അറിയിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം. ഒന്നും രണ്ടും വര്‍ഷം കഴിഞ്ഞ് നാട്ടില്‍ പോകുന്നവര്‍ 10 കിലോ അധികമായി കൊണ്ടുപോകാമെന്ന പ്രതീക്ഷയില്‍ സാധനങ്ങള്‍ വാങ്ങാറുണ്ട്. എന്നാല്‍, ആനുകൂല്യം നിഷേധിക്കപ്പെടുന്നതോടെ അവസാന നിമിഷം ഇവ കാര്‍ഗോയില്‍ അയക്കേണ്ട അവസ്ഥയാണ്.
ഹാന്‍ഡ് ലഗേജ് പരിധിയും മറ്റ് എയര്‍ലൈനുകളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കര്‍ശനമാണ്. മറ്റുള്ളവ 10 കിലോ വരെ ലഗേജ് യാത്രക്കാരന്‍െറ കൈവശമുണ്ടെങ്കില്‍ കണ്ണടക്കാറുണ്ടെങ്കിലും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അധിക ഹാന്‍ഡ് ലഗേജിനും പണം ഈടാക്കാറുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കാലത്ത് യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അനുവദിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം മുതലാണ് 20 ആക്കി ചുരുക്കിയത്.

സ്വര്‍ണവില കൂടി; പവന് 20,200 രൂപ

Posted: 25 Sep 2014 10:00 PM PDT

Image: 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി. 20,200 രൂപയാണ് പവന്‍ വില. ഗ്രാമിന് 15 കൂടി 2,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 20,080 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.71 ഡോളര്‍ കൂടി 1,222.91 ഡോളറിലെത്തി.

ഹരിത ട്രിബ്യൂണല്‍ വിധി കേരള നിലപാടിന്‍െറ വിജയം-മുഖ്യമന്ത്രി

Posted: 25 Sep 2014 09:50 PM PDT

Image: 

ദുബൈ: കേന്ദ്ര ഹരിത ട്രിബ്യൂണലിന്‍െറ വിധി  പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ കേരളം എടുത്ത നിലപാടിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിധിയുടെ പശ്ചാത്തലത്തില്‍ എത്രയം വേഗം ഇതുസംബന്ധിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി ലോല പ്രദേശങ്ങള്‍ കേരളം കണ്ടത്തെി പ്രാഥിമിക വിജഞാപനം പുറപ്പെടുവിച്ച സാഹചര്യത്തില്‍ എന്തുകൊണ്ട് അന്തിമ വിജ്ഞാപനം ഇറക്കുന്നില്ളെന്ന ട്രിബ്യൂണലിന്‍െറ കണ്ടത്തെലിനെ സ്വാഗതം ചെയ്യുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ കൊടുത്ത കേസിലാണ് വിധിയെങ്കിലും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വിധിയില്‍ പരാമര്‍ശിക്കുന്നില്ല. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഒഴിവാക്കേണ്ടത് ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടിന് ലഭിച്ചിട്ടുള്ള അംഗീകാരം കൂടിയാണ് വിധി.  കേന്ദ്ര സര്‍ക്കാരിന് ഏതു സമയവും അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുള്ള പച്ചക്കൊടിയാണ് ഹരിത ട്രിബ്യുണല്‍ നല്‍കിയിരിക്കുന്നത്.
കേരളത്തിന് ആദ്യം മുതല്‍ വ്യക്തമായ നിലപാടാണ് ഇക്കാര്യത്തിലുള്ളത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പാടില്ല എന്നതാണ് അത്. പകരം വന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും 123 വില്ളേജുകള്‍ പരിസ്ഥിതി ലോല പ്രദേശമാക്കിയത് അംഗീകരിക്കാനാവില്ല. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന കാര്യത്തോട് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണയോജിപ്പാണുള്ളത്. പക്ഷെ ജനങ്ങളും അവരുടെ ജീവനോപാധികളും സംരക്ഷിക്കണം. ഗാഡ്ഗില്‍  കമ്മിറ്റിയും കസ്തൂരിരംഗന്‍ കമ്മിറ്റിയും ഇക്കാര്യം പരിഗണിച്ചിട്ടില്ല. അവര്‍ ഏരിയാ മാപ്പിങാണ് നടത്തിയത്. റബര്‍ എസ്റ്റേറ്റ് വനമായാണ് കണക്കാക്കിയത്. ഇതേതുടര്‍ന്ന് അതാത് പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ അധ്യക്ഷതയില്‍ 123 വില്ളേജുകളിലും കമ്മിറ്റി രൂപവത്കരിച്ചു. അവര്‍ പോയി നേരിട്ട് അതാതിടങ്ങളിലെ യഥാര്‍ഥ കാര്യങ്ങള്‍ മനസ്സിലാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.പശ്ചിമഘട്ടം കടന്നുപോകുന്ന ആറു സംസ്ഥാനങ്ങളില്‍ കേരളം മാത്രമാണ് ഇങ്ങിനെ ചെയ്തത്. അതുകൊണ്ട് ആറു സംസ്ഥാനങ്ങളിലും ഒന്നിച്ച് വിജ്ഞാപനം ഇറക്കുന്നതിന് പകരം കേരളത്തിന് വേണ്ടി മാത്രം അന്തിമവിജ്ഞാപനം ഇറക്കാം എന്നും ട്രിബ്യൂണല്‍ വിധിയിലൂടെ വ്യക്തമായിരിക്കുന്നു.  ഈ സാഹചര്യത്തില്‍ കേരത്തിന് വേണ്ടി മാത്രം എത്രയൂം വേഗം വിജ്ഞാപനം ഇറക്കാനായി  കേന്ദ്ര സര്‍ക്കാറിന് ഉടന്‍ നിവേദനം സമര്‍പ്പിക്കും.
കഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ കേരളം കൊടുത്ത റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് പ്രാഥമിക വിജ്ഞാപനം ഇറക്കിയത്. പുതിയ സര്‍ക്കാര്‍ വന്നപ്പോഴും താന്‍ നേരിട്ട് പോയി പ്രധാനമന്ത്രിയെയും പരിസ്ഥിതി മന്ത്രിയെയും കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെകൂടി വിശ്വാസത്തിലെടുത്തേ ഭാവി നടപടികള്‍ കൈകൊള്ളൂവെന്ന് മോദി സര്‍ക്കാരും ഉറപ്പുതന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വന്‍കിട പദ്ധതികള്‍, ക്വാറികള്‍, റെഡ് വിഭാഗത്തില്‍പെട്ട വ്യവസായങ്ങള്‍ എന്നിവ പാടില്ളെന്നാണ് ഹരിത ട്രിബ്യൂണല്‍ പറഞ്ഞിരിക്കുന്നത്.
ഇവയൊന്നും ഈ മേഖലയിലില്ല. അതുകൊണ്ട് തന്നെ കേരളത്തിന് പ്രതികൂലമായ ഒന്നും ട്രിബ്യൂണല്‍ വിധിയിലില്ല. ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ് വിധിയെ വിമര്‍ശിച്ചിട്ടുണ്ടല്ളോ എന്ന ചോദ്യത്തിന് അദ്ദേഹം കാര്യങ്ങള്‍ മനസ്സിലാക്കാത്തതുകൊണ്ടാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പുതിയ വിജ്ഞാപനം വരുന്നത് വരെ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ട്രിബ്യൂണല്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. എത്രയൂം വേഗം അന്തിമ വിജഞാപനം ഇറക്കാന്‍ ശ്രമിക്കുകയാണ് നാം ചെയ്യേണ്ടത്. അല്ലാതെ ഇതിനെ എതിര്‍ക്കുകയല്ല. ഇപ്പോള്‍ പ്രാബല്യത്തിലുള്ള വിജ്ഞാപനത്തില്‍ വിലക്കിയ കാര്യങ്ങള്‍ കേരളത്തെ ബാധിക്കുന്നതല്ല- മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP