സ്വാഗതം
WELCOME

News Update..

Thursday, September 18, 2014

അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ല -വി.എസ് Madhyamam News Feeds

അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ല -വി.എസ് Madhyamam News Feeds

Link to

അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ല -വി.എസ്

Posted: 18 Sep 2014 12:32 AM PDT

Image: 

തിരുവനന്തപുരം: നിയമസഭയുടെ അംഗീകരമില്ലാത്ത അധികനികുതി നല്‍കാന്‍ ജനങ്ങള്‍ ബാധ്യസ്ഥരല്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. നികുതി വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ ഉടന്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 വെള്ളക്കരവും അധികനികുതികളും കുത്തനെ കൂട്ടിയ നടപടി പിന്‍വലിക്കണം. ജനങ്ങളില്‍ 2010 കോടി രൂപയുടെ നികുതിയാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. നികുതിവര്‍ധന ജനങ്ങളോടുള്ള സര്‍ക്കാരിന്‍െറ വെല്ലുവിളിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കേരളം എങ്ങനെയാണ് കടക്കെണിയിലായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിശദീകരിക്കാന്‍ തയ്യറാകണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിനിരയായി

Posted: 17 Sep 2014 11:54 PM PDT

Image: 

ന്യൂഡല്‍ഹി: തലസ്ഥാനത്തു നിന്നുള്ള ബലാല്‍സംഗ വാര്‍ത്തകള്‍ തുടര്‍ക്കഥയാവുന്നു. രാജ്യം നടുങ്ങിയ ഡല്‍ഹി ബലാല്‍സംഗത്തിനുശേഷം വീണ്ടും യാത്രക്കിടെ യുവതി കൂട്ടമാനഭംഗത്തിനിരയായി. കാറില്‍ യാത്രചെയ്യവെ സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് 23 കാരിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം ഡല്‍ഹിയിലെ നെഹ്റു പ്ളേസിലെ റോഡരികില്‍ തള്ളി.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നും പെണ്‍കുട്ടിക്ക് മയക്കു മരുന്നു കലര്‍ന്ന സോഫ്റ്റ് ഡ്രിങ്ക് നല്‍കി ബോധം കെടുത്തിയതിനു ശേഷമാണ്  പ്രതികള്‍ ക്രൂരകൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. വഴിയരികില്‍ ബോധരഹിതയായി കിടക്കുന്ന പെണ്‍കുട്ടിയെ കണ്ട ഒട്ടോ ഡ്രൈവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യ പരിശോധനയില്‍ ഇവര്‍ ബലാല്‍സംഗത്തിനിരയായതായി സ്ഥിരീകരിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം മുന്നോട്ടുപോവുന്നുവെന്നും പൊലീസ് അറിയിച്ചു.

രാത്രി ബസില്‍ യാത്ര ചെയ്യവെ ഡല്‍ഹിയിലെ മുനീര്‍ക്കയില്‍ വെച്ച് പെണ്‍കുട്ടി ക്രൂര ബലാല്‍സംഗത്തിനിരയായ സംഭവം രാജ്യമെങ്ങും ഏറെ പ്രതിഷേധത്തിനു വഴിവെച്ചിരുന്നു. ഇതെ തുടര്‍ന്ന് സ്ത്രീ സുരക്ഷക്കുള്ള പുതിയ നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും  ഉണ്ടായെങ്കിലും ഇവയൊന്നും പ്രാവര്‍ത്തികമാവുന്നില്ലെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്.

ദിവാകരന്‍ കേന്ദ്ര നേതൃയോഗത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ല -പന്ന്യന്‍

Posted: 17 Sep 2014 11:18 PM PDT

Image: 

ന്യുഡല്‍ഹി: സി.ദിവാകരന്‍ സി.പി.ഐ കേന്ദ്രനേതൃയോഗത്തില്‍ പങ്കെടുക്കാത്തതില്‍ അസ്വാഭാവികതയില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേന്ദ്രനേതൃത്വത്തോട് ലീവിന് അപേക്ഷിക്കുമെന്ന കാര്യം അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടി നേരിട്ട സി. ദിവാകരന്‍ നേതൃയോഗത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. സി.പി.ഐയുടെ നാലുദിവസത്തെ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ തുടങ്ങും.  ദേശീയ നിര്‍വാഹക യോഗമാണ് ഇന്ന് നടക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്‍െറ വേദിയും പാര്‍ട്ടി സമ്മേളനങ്ങളുടെ സമയക്രമവും നേതൃയോഗം ചര്‍ച്ച ചെയ്യും. തിരുവനന്തപുരം സീറ്റ് വിഷയത്തില്‍ നേതാക്കള്‍ക്കെതിരായ അച്ചടക്കനടപടിയും യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
 

ഒറ്റക്കെട്ടായി പൊരുതേണ്ട സാമൂഹിക തിന്മ

Posted: 17 Sep 2014 11:18 PM PDT

Image: 

നമ്മുടെ പൂര്‍വികരുടെ ജീവിതങ്ങളെ വരിഞ്ഞുമുറുക്കിയ ഒട്ടനവധി അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കാലപ്രവാഹത്തില്‍ കടപുഴകി വീണിട്ടുണ്ടെങ്കിലും ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത പരിസരത്തിന്‍െറ ദു$സ്വാധീനം മൂലം എണ്ണമറ്റ ജീര്‍ണതകളും തിന്മകളും പുതുതായി കടന്നുവന്നത് നമ്മുടെ സാമൂഹിക സ്ഥാപനങ്ങളെ എന്തുമാത്രം അശ്ളീലകരമാക്കുന്നുണ്ടെന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവാഹം എന്ന പാവനമായ സംവിധാനത്തെ ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും പൊങ്ങച്ചത്തിന്‍െറയും കൂത്തരങ്ങായി മാറ്റിയെടുത്ത മലയാളിയുടെ നവീന ജീവിതശൈലിയെ കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം ഞെട്ടിപ്പിക്കുന്ന കുറെ യാഥാര്‍ഥ്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടിയത്. ആ യാഥാര്‍ഥ്യങ്ങള്‍ ‘മംഗല്യം അഥവാ ധൂര്‍ത്തിന്‍െറ മാമാങ്കം’ എന്ന ലേഖന പരമ്പരയായി പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ സംസ്ഥാനത്തിന്‍െറ നാനാദിക്കുകളില്‍നിന്നും ഒഴുകിവരുന്ന പ്രതികരണങ്ങള്‍, ശ്വാസംമുട്ടി കഴിയുന്ന ഒരു ജനതയുടെ നിസ്സഹായമായ നിലവിളിയായാണ് അനുഭവപ്പെടുന്നത്. ആഡംബരത്തോടും ബാഹ്യപ്രകടനത്തോടുമുള്ള അടങ്ങാത്ത ത്വര എണ്ണമറ്റ ജീര്‍ണതകളെയാണ് വിവാഹപ്പന്തലിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നിരിക്കുന്നത്. സാമ്പത്തികമായ അഭിവൃദ്ധിയും സാമൂഹികമായ ഉന്നമനവും അധികാര-സ്ഥാന ലബ്ധിയുമൊക്കെ അരുതായ്മകളുടെ മറുകരയിലേക്ക് നീന്തിത്തുടിക്കാന്‍ ഒരു വിഭാഗത്തെ ഉദ്യുക്തരാക്കുമ്പോള്‍, സമൂഹത്തിലൊന്നാകെ അത് അനാരോഗ്യകരമായ മത്സരങ്ങള്‍ക്ക് വഴിവെക്കുകയും സാധാരണക്കാരന്‍െറ ജീവിതം കൂടുതല്‍ ദുഷ്കരമാക്കുകയും ചെയ്യുന്നു.  
ബന്ധുമിത്രാദികളെയും മറ്റു വേണ്ടപ്പെട്ടവരെയും മാത്രം ക്ഷണിച്ച് നടത്തേണ്ട വിവാഹകര്‍മം ഒരു പ്രദേശത്തിന്‍െറ ഉത്സവമാക്കി മാറ്റാനും തന്‍െറ ജനസ്വാധീനവും പണക്കൊഴുപ്പും മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കാനും പുത്തന്‍പണക്കാരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും മത്സരബുദ്ധിയോടെ രംഗത്തിറങ്ങിയത് സമീപകാല പ്രവണതയാണ്. മകന്‍െറയോ മകളുടെയോ കല്യാണം ഓരോ അശ്വമേധമായി കണ്ട് ജീവിതസമ്പാദ്യത്തിന്‍െറ വലിയൊരു ഭാഗം പൊടിപൊടിക്കാനും ആഡംബരത്തിന്‍െറ ഭാണ്ഡം കെട്ടഴിച്ചുവിടാനും കാട്ടുന്ന അമിതാവേശം ഉയര്‍ന്ന ജീവിതകാഴ്ചപ്പാട് നഷ്ടപ്പെട്ട ഒരു സമൂഹത്തിന്‍െറ ദൈന്യമായ പതനത്തെയാണ് എടുത്തുകാട്ടുന്നത്. വിഹിതവും അവിഹിതവുമായ മാര്‍ഗങ്ങളിലൂടെ വാരിക്കൂട്ടുന്ന സമ്പാദ്യം മംഗല്യത്തിന്‍െറ പേരില്‍ തുലച്ചുകളയുന്നത് മക്കളോടുള്ള സ്നേഹംകൊണ്ടോ നാട്ടുകാരോടുള്ള ആദരവുകൊണ്ടോ ആണെന്ന് കരുതാന്‍ നിവൃത്തിയില്ല. വിവാഹവുമായി ബന്ധപ്പെട്ടതെന്തും ധൂര്‍ത്തിലും ആര്‍ഭാടത്തിലും കലാശിക്കുമ്പോള്‍ അനുകരണഭ്രമം മൂത്ത മധ്യവര്‍ഗം കടം വാങ്ങിയും കിടപ്പാടം പണയംവെച്ചുമാണ് നാടോടുമ്പോള്‍ നടുവെ ഓടാന്‍ പണിപ്പെടുന്നത്. ഉപഭോഗസംസ്കാരത്തിന്‍െറ ദു$സ്വാധീനവും കൊള്ളലാഭം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇവന്‍റ്മാനേജ്മെന്‍റുകാരുടെ കടന്നുകയറ്റവും വിവാഹച്ചെലവിലേക്ക് പുതിയ ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ നാട്ടുനടപ്പിനോടുള്ള അന്ധമായ ആഭിമുഖ്യം ഏത് സാമ്പത്തിക ഭാരവും തലയിലേറ്റാന്‍ സാധാരണക്കാരെ നിര്‍ബന്ധിതരാക്കുന്നു. സ്ത്രീധനം പോലുള്ള അത്യാചാരങ്ങള്‍ നിയമംകൊണ്ട് വിലക്കിയിട്ടും മറ്റേതെങ്കിലും രൂപത്തിലും പേരിലും ഇന്നും സജീവമായി നിലനില്‍ക്കുന്നുണ്ട്. മുമ്പ് പണവും പണ്ടവുമാണ് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് അതോടൊപ്പം കാറും ഫ്ളാറ്റും മറ്റു സൗകര്യങ്ങളും കൂടി പട്ടിക നീളുന്നുവെന്ന വ്യത്യാസം മാത്രം.
ജാതിമതവ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ വരിഞ്ഞുമുറുക്കുന്ന ഇത്തരം സാമൂഹിക തിന്മകള്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടികളുണ്ടാവേണ്ടത് ഭരണകൂടത്തിന്‍െറയും മത-സാംസ്കാരിക നേതൃത്വത്തിന്‍െറയും ഭാഗത്തുനിന്നാണ്. അനാചാരങ്ങളും അത്യാചാരങ്ങളും നിയമംകൊണ്ട് തടയുന്നതില്‍ പരിമിതികളുണ്ട്. എന്നിരുന്നാലും ആഡംബരവും ധൂര്‍ത്തും പ്രോത്സാഹിപ്പിക്കുന്നതോ അവക്ക് മാന്യത കല്‍പിക്കുന്നതോ ആയ നീക്കങ്ങള്‍ ഒരുകാരണവശാലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണ്. പതിനായിരങ്ങളെ വിളിച്ചുവരുത്തി കോടികള്‍ പൊടിപൊടിക്കുന്ന  വിവാഹച്ചടങ്ങിന് മികവുകൂട്ടാന്‍ മന്ത്രിമാരും നിയമസഭാസാമാജികരും തിക്കിത്തിരക്കി ചെല്ലുന്നതുപോലും അഭിലഷണീയമായ കാര്യമല്ല.  അത്തരം വിവാഹങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നേതാക്കള്‍ സൂക്ഷ്മത കാണിച്ചാല്‍തന്നെ അത് കൈമാറുന്ന സന്ദേശം വലുതായിരിക്കും. ഈ വിഷയത്തില്‍ ഏറ്റവും ഫലപ്രദമായ ചുവടുവെപ്പുകള്‍ക്ക് നേതൃത്വം കൊടുക്കാനാവുക പ്രാദേശിക  മത-സാമുദായിക നേതൃത്വത്തിനാണ്. മഹല്ലുകളും കരയോഗങ്ങളും ഇടവകകളും ശാഖകളും കേന്ദ്രീകരിച്ച് പരിഷ്കരണ പദ്ധതികള്‍ക്കും ബോധവത്കരണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സ്ഥിരം സംവിധാനം ഉണ്ടായാലേ വിവാഹത്തിന്‍െറ പേരിലുള്ള  കൊള്ളരുതായ്മകള്‍ക്ക് ഒരു പരിധിവരെയെങ്കിലും അറുതിയുണ്ടാവൂ. എന്തു തോന്ന്യാസവും തെമ്മാടിത്തവും പുറത്തെടുക്കാനുള്ള അവസരമായി വിവാഹച്ചടങ്ങുകളെ അധ$പതിപ്പിക്കുന്ന പ്രവണത നാട്ടിന്‍പുറങ്ങളില്‍ പെരുകിവരുകയാണെന്ന റിപ്പോര്‍ട്ടുകള്‍ മത-സാമൂഹിക നേതൃത്വത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. അത്തരക്കാരെ കൈകാര്യം ചെയ്യാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കുക എളുപ്പമാണ്.  വിവാഹം എന്ന പവിത്രവും മനോഹരവുമായ ഒരു സ്ഥാപനത്തിന്‍െറ അന്തസ്സും ചൈതന്യവും കെടുത്തിക്കളയുന്ന നടപടി ആരുടെ ഭാഗത്തുനിന്നായാലും ഏത് വിധേനയും  തടയേണ്ടതുണ്ട്. ഈ ദിശയില്‍ രാഷ്ട്രീയ-മത-സാംസ്കാരിക കൂട്ടായ്മകള്‍ നടത്തുന്ന ഏത് നീക്കവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.

സ്വതന്ത്ര സ്കോട്ട് ലന്‍ഡ്: വേണം /വേണ്ട?

Posted: 17 Sep 2014 10:40 PM PDT

Image: 

‘സ്കോട്ട് ലന്‍ഡ് സ്വതന്ത്ര രാജ്യമാകണോ?’. ഉത്തരം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 43 ലക്ഷത്തോളം വോട്ടര്‍മാരില്‍ 97 ശതമാനം പേരും ജനഹിതപരിശോധനയില്‍ അഭിപ്രായം രേഖപ്പെടുത്തും. ഇതില്‍ 8ലക്ഷത്തോളം പോസ്റ്റല്‍ വോട്ടുകള്‍ ഉള്‍പെടുന്നു. വോട്ടിങ്ങിനായി 2,608 പോളിങ്ങ് ബൂത്തുകള്‍ രാജ്യത്ത് സജ്ജമാക്കിയിട്ടുണ്ട്. ലണ്ടന്‍ സമയം രാവിലെ ഏഴ്( ഇന്ത്യന്‍ സമയം രാവിലെ 11.30) മുതല്‍ രാത്രി 10 വരെയാണ് ജനഹിതപരിശോധന. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഫലം പുറത്ത് വരിക. 32 കേന്ദ്രങ്ങളില്‍ വെച്ചാണ് വോട്ടെണ്ണുക.

വോട്ടെണ്ണിയതിന് ശേഷം ഒരോ കേന്ദ്രത്തിലെയും വോട്ടണ്ണല്‍ ഉദ്യോഗസ്ഥര്‍മാര്‍ തമ്മില്‍ ആശയവിനിമയം നടത്തിന് ശേഷം തെരഞ്ഞെടുപ്പ് ഓഫീസ് മേധാവി മേരി പിറ്റ്കെയത്ത്ലിയാണ് ഫലപ്രഖ്യാപനം നടത്തുക. സ്വതന്ത്ര സ്കോട്ട്ലന്‍ഡിന്‍െറ വക്താവായ പ്രഥമ മന്ത്രി അലക്സ് സാല്‍മണ്ട് പക്ഷേ, തികഞ്ഞ പ്രതീക്ഷയിലാണ്. സ്കോട്ട്ലന്‍ഡ് നഗരങ്ങളായ ഗ്ളാസ്ഗോ, എഡിന്‍ബറ എന്നിവ കേന്ദ്രീകരിച്ച് ഇന്നലെ അവസാന മണിക്കൂറുകളിലും ഇരുവിഭാഗവും പ്രചാരണത്തിലായിരുന്നു. വിഭജനം ഗുണം ചെയ്യില്ളെന്നും ബ്രിട്ടന്‍െറ ഭാഗമാകണമെന്നും വൈറ്റ്ഹൗസ് മുതല്‍ ലോകരാഷ്ട്രങ്ങളൊക്കെയും സ്കോട്ട്ലന്‍ഡിനെ ഓര്‍മപ്പെടുത്തിയിട്ടുണ്ട്.

 

ആസ്ട്രേലിയയില്‍ ഐ.എസ് തീവ്രവാദികള്‍ക്ക് വേണ്ടി വ്യാപക തെരച്ചില്‍

Posted: 17 Sep 2014 10:28 PM PDT

Image: 

സിഡ്നി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് വേണ്ടി ആസ്ട്രേലിയ തെരച്ചില്‍ ശകതമാക്കി. പരസ്യമായി കൊല നടത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് ആസ്ട്രേലിയ ഐ.എസിനെതിരെ നീക്കം ശക്തമാക്കിയത്.  സിഡ്നി, ബ്രിസ്ബേന്‍ നഗരങ്ങളില്‍ നടത്തിയ തെരച്ചിലില്‍15 പേരെ അറസ്റ്റ് ചെയ്തു. തീവ്രവാദി ആക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് ഒരാള്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.
എണ്ണൂറോളം സായുധ സൈനികരാണ് ഐ.എസ് തീവ്രാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലില്‍ പങ്കെടുത്ത്. ആസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ നടപടടിയാണ് ഇത്.
ജനക്കൂട്ടത്തിനടയില്‍ നിന്ന് ഒരാളെ പിടിക്കുകയും പരസ്യമായി തലവെട്ടാനുമാണ് ഐ.എസ് അനുകൂലികള്‍ പദ്ധതിയിട്ടിരുന്നതെന്ന് ആസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. ഐ.എസിന് ആസ്ട്രേലിയയില്‍ അനുയായികളെ ഉണ്ടാക്കിയെടുക്കാനാണ് പരസ്യമായി കൊല നടത്താനുള്ള പദ്ധതിയെന്ന് ആസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് വ്യക്തമാക്കി.

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അന്നംമുട്ടിച്ച് അഷ്ടമുടിക്കായലിലെ അനധികൃത ചീനവലകള്‍

Posted: 17 Sep 2014 10:10 PM PDT

കൊല്ലം: സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും അഷ്ടമുടിക്കായലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴില്‍മുട്ടിച്ചും മത്സ്യ സമ്പത്തിന് ഭീഷണിയുയര്‍ത്തിയും അനധികൃത ചീനവലകള്‍ പെരുകുന്നു.
നിലവില്‍ അഷ്ടമുടിക്കായലില്‍ മാത്രമുള്ള 1800 ചീനവലകളില്‍ 1500ഉം അനധികൃതമാണെന്ന് ഫിഷറീസ് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. മീന്‍കുഞ്ഞുങ്ങളെയടക്കം കൂട്ടത്തോടെ കോരിയെടുക്കുന്ന തരത്തില്‍ ചീനവലകള്‍ വ്യാപകമായ സാഹചര്യത്തിലാണ് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന് കായലുകളില്‍ പുതിയ ചീനവലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്. പുതുതായി ആര്‍ക്കും ലൈസന്‍സ് നല്‍കുന്നുമില്ല. ഇത്തരത്തില്‍ വര്‍ഷങ്ങളായി നിയന്ത്രണം നിലവിലുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് ചീനവലകള്‍ പെരുകുന്നത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കണ്ണാടിമുക്ക് ഭാഗത്ത് ചീനവലകള്‍ സ്ഥാപിക്കാനത്തെിയവരെ നാട്ടുകാര്‍ തടഞ്ഞത് പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു.
അയ്യായിരത്തോളം പരമ്പരാഗത തൊഴിലാളികളാണ് ഉപജീവനത്തിനായി അഷ്ടമുടിക്കായലിനെ ആശ്രയിക്കുന്നത്. ഇവരുടെ തൊഴില്‍ സാധ്യതകള്‍ കൊട്ടിയടച്ചും തൊഴിലിടങ്ങള്‍ കൈയേറിയുമാണ് വലകള്‍ വര്‍ധിക്കുന്നത്.
മത്സ്യസമ്പത്ത് ഏറെയുള്ളതും മീനുകള്‍ വന്നുകൂടുന്നതുമായ സ്ഥലങ്ങളില്‍ ചീനവലകള്‍ സ്ഥാപിക്കുന്നതാണ് പരമ്പരാഗതക്കാര്‍ക്ക് ഭീഷണിയാകുന്നത്. ഇത്തരം വലപ്പാടുകളില്‍ സാധാരണ മത്സ്യത്തൊഴിലാളികള്‍ക്ക് വലവെക്കാന്‍ കഴിയാതെ വരുന്നു. മുമ്പ് തീരത്തോട് ചേര്‍ന്നാണ് ചീനവലകള്‍ സ്ഥാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കരയില്‍നിന്ന് 25ഉം 50ഉം മീറ്റര്‍ ദൂരത്താണ് കെട്ടുന്നത്. അത്രയും കായല്‍ ദൂരം താല്‍ക്കാലികമായെങ്കിലും ചീനവലക്കാരുടെ അധീനതയിലാകുമെന്നതാണ് ഫലം. യാതൊരു വിധ ലൈസന്‍സോ മറ്റ് അനുമതികളോ ഇല്ലാതെ കായല്‍ കൈയേറിയാണ് ചീനവലകള്‍ സ്ഥാപിക്കുന്നത് എന്നതാണ് മറ്റൊരു വശം.
മതിയായ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവംമൂലം ഉദ്യോഗസ്ഥര്‍ക്ക് ഈ കൈയേറ്റങ്ങള്‍ കണ്ടത്തൊനുമാകുന്നില്ല.
ചീനവലകളിലേക്ക് മീനുകളെ ആകര്‍ഷിക്കാന്‍ പെട്രോള്‍ മാക്സോ, റാന്തല്‍ പോലുള്ള ചെറുവിളക്കുകളോ ആണ് നേരത്തേ ഉപയോഗിച്ചിരുന്നത്. എന്നാല്‍, ഇന്ന് 1000 വാള്‍ട്ടുള്ള നാലും അഞ്ചും വൈദ്യുതി ബള്‍ബുകള്‍ ചീനവലയോട് ചേര്‍ന്ന് പല ഭാഗങ്ങളില്‍ ക്രമീകരിച്ചാണ് മത്സ്യക്കുഞ്ഞുങ്ങളെയടക്കം കോരിയെടുക്കുന്നത്. അശാസ്ത്രീയമായ ഇത്തരം മത്സ്യബന്ധന രീതി മൂലം പല അപൂര്‍വ മത്സ്യ ഇനങ്ങള്‍ക്കും വംശനാശം നേരിട്ടിട്ടുണ്ട്.
പൂമീന്‍, കടമ്പ് അടക്കമുള്ള ഇനങ്ങള്‍ വന്‍തോതില്‍ കുറയാനും ഇടവന്നിട്ടുണ്ട്. വേലിയേറ്റ സമയത്ത് ചെമ്മീന്‍ മാത്രമാണ് ഇപ്പോള്‍ വലയില്‍ കുടുങ്ങാറ്.
സുരക്ഷിത സ്ഥാനങ്ങളിലാണ് സാധാരണ കരിമീന്‍ മുട്ടയിടുന്നത്. ഇത് മുന്നില്‍കണ്ട് മാവിന്‍െറയും മറ്റ് മരങ്ങളുടെയും ശിഖരങ്ങളും മറ്റും ചീനവലകളോട് ചേര്‍ന്ന് കെട്ടിത്തൂക്കി കൃത്രിമമായി സുരക്ഷിത സ്ഥാനങ്ങളുണ്ടാക്കി കബളിപ്പിക്കുന്ന രീതിയും വ്യാപകമാകുന്നുണ്ടെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
സുരക്ഷിത സ്ഥാനം നോക്കി മുട്ടയിടാനത്തെുന്ന കരിമീനുകളെ നാലുഭാഗത്തും വലവളഞ്ഞ് കൂട്ടത്തോടെ കോരിയെടുക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്നു. ഇത്തരത്തില്‍ മുട്ടകള്‍ വന്‍തോതില്‍ നശിക്കുന്നത് മൂലം കരിമീനുകളുടെ എണ്ണം ഗണ്യമായി കുറയാനും ഇടയാക്കിയിട്ടുണ്ട്.
വേലിയേറ്റ സമയങ്ങളിലാണ് കടലില്‍നിന്ന് മത്സ്യങ്ങള്‍ കായല്‍ ഭാഗത്തേക്ക് പരക്കുന്നത്. ഈ സമയങ്ങളില്‍ കുറ്റിവലികള്‍ സ്ഥാപിക്കാന്‍ പാടില്ല. വേലിയിറക്കമുണ്ടാകുമ്പോഴാണ് സാധാരണ കുറ്റിവലികളൊരുക്കുന്നത്. എന്നാല്‍, രഹസ്യമായും മറ്റും വേലിയേറ്റ സമയത്ത് തന്നെ കുറ്റിവലകള്‍ കെട്ടുന്നത് കടലില്‍നിന്ന് മത്സ്യങ്ങള്‍ കായലിലേക്ക് വ്യാപിക്കലിന് തടസ്സമുണ്ടാക്കുകയും കായലില്‍ മത്സ്യസമ്പത്ത് കുറയുന്നതിന് ഇടയാക്കുകയും ചെയ്യുന്നുണ്ട്. വന്‍തോതിലുള്ള മാലിന്യനിക്ഷേപവും കായലിലെ മത്സ്യസമ്പത്ത് കുറയാന്‍ കാരണമായിട്ടുണ്ട്.

ഒടുവില്‍ ഗുരുവായൂര്‍ കൗണ്‍സില്‍ ഹാളില്‍ വൈദ്യുതിയത്തെി

Posted: 17 Sep 2014 09:45 PM PDT

ഗുരുവായൂര്‍: ഒടുവില്‍ നാലുവര്‍ഷത്തിന് ശേഷം ഗുരുവായൂര്‍ നഗരസഭയുടെ കൗണ്‍സില്‍ ഹാള്‍ വൈദ്യൂതീകരിച്ചു.
നിര്‍മിച്ച് നാല് വര്‍ഷമായിട്ടും വൈദ്യുതീകരണം നടത്താതിരുന്ന കൗണ്‍സില്‍ ഹാളിനെക്കുറിച്ച് 'മാധ്യമം' പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്ന് നഗരസഭ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.
പി.ഡബ്ള്യു.ഡി ഇലക്ട്രിക്കല്‍ വിഭാഗമാണ് പ്രവൃത്തികള്‍ നടത്തിയത്. മൂന്നുലക്ഷത്തോളം രൂപ നഗരസഭ ഇതിനായി ചെലവിട്ടു.
15 ഫാനും 30 ഫ്ളൂറസെന്‍റ് ലൈറ്റുകളാണ് ഹാളില്‍ സ്ഥാപിച്ചിട്ടുള്ളത്. 2010ലാണ് മുനിസിപ്പല്‍ ഓഫിസിന്‍െറ മുകള്‍ നിലയില്‍ ഷീറ്റ് മേഞ്ഞ് ഇപ്പോഴത്തെ കൗണ്‍സില്‍ ഹാള്‍ നിര്‍മിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതെയാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്.
2010 നവംബറില്‍ അധികാരത്തില്‍ വന്ന ഇപ്പോഴത്തെ കൗണ്‍സിലാണ് ഹാളിലേക്ക് ഫര്‍ണിച്ചറുകള്‍ വാങ്ങിയതും മൈക്കുകള്‍ ഘടിപ്പിച്ചതും. എല്ലാ വര്‍ഷവും നഗരസഭ ബജറ്റില്‍ കൗണ്‍സില്‍ ഹാള്‍ എയര്‍ കണ്ടീഷന്‍ ചെയ്യും എന്ന് പ്രഖ്യാപിക്കാറുണ്ടായിരുന്നെങ്കിലും ഹാളില്‍ വയറിങ് നടത്താത്തതിനാല്‍ താഴെയുള്ള നിലയില്‍ നിന്ന് അനധികൃതമായി വൈദ്യുതിയെടുത്താണ് മൈക്കുകള്‍ പോലും പ്രവര്‍ത്തിപ്പിച്ചിരുന്നത്.
വയറിങ് നടത്താത്തിനാല്‍ ഫാനോ, ലൈറ്റോ ഹാളില്‍ ഉണ്ടായിരുന്നില്ല.
ഒടുവില്‍ അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് പെഡസ്ട്രല്‍ ഫാനുകള്‍ വാടകക്ക് കൊണ്ടുവെച്ചു തുടങ്ങി.
പിന്നീട് കുറച്ച് ഫാനുകള്‍ നഗരസഭ തന്നെ വാങ്ങി. ഒടുവില്‍ കൗണ്‍സില്‍ ഹാളിന്‍െറ അവസ്ഥ വാര്‍ത്തയായതിനെ തുടര്‍ന്നാണ് വൈദ്യുതീകരണത്തിന് നടപടി സ്വീകരിച്ചത്.

‘ഹാപ്പി ദുബൈ’: നഗരസഭയുടെ പുതിയ കാമ്പയിന്‍

Posted: 17 Sep 2014 09:41 PM PDT

Image: 

ദുബൈ: ദുബൈ നഗരസഭയുടെ സേവനത്തില്‍ തങ്ങള്‍ക്കുള്ള സന്തോഷം പ്രകടിപ്പിക്കാന്‍ നഗരവാസികള്‍ക്ക് അവസരമൊരുക്കി ‘ഹാപ്പി ദുബൈ’. ഹാഷ്ടാഗ് ഹാപ്പിദുബൈ എന്ന പേരിലുള്ള പുതിയ ഉദ്യമത്തിന് നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്തയാണ് തുടക്കം കുറിച്ചത്. നഗരസഭ നല്‍കുന്ന സേവനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി സര്‍ഗാത്മകയും സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് അവതരിപ്പിച്ച് ലോകശ്രദ്ധ ദുബൈയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഈ കാമ്പയിനില്‍ എല്ലാ ദുബൈ വാസികളും സജീവമായി പങ്കെടുക്കണമെന്ന അദ്ദേഹം അഭ്യര്‍ഥിച്ചു.  
ട്വിറ്ററില്‍ ഹാഷ്ടാഗ് ഹാപ്പിദുബൈയില്‍ ഈ കാമ്പയിന്‍ ഫോളോ ചെയ്യാം. നഗരസഭയുടെ സേവനവുമായി ബന്ധപ്പെട്ട സന്തോഷ നിമിഷങ്ങള്‍ പങ്കുവെക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യാം. ദുബൈ നഗരസഭ വിവിധ മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികള്‍ വ്യതിരക്തമായ ശൈലിയിലാണെന്ന് ലൂത്ത വിശദീകരിച്ചു. ലോകത്തെ ഏറ്റവും വികസിത നഗരങ്ങളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ശൈലിയാണിത്. ഐക്യ രാഷ്ട്രസഭയുടെ സന്തോഷ സൂചിക അനുസരിച്ച് യു.എ.ഇ ലോകത്ത് 14ാം സ്ഥാനത്താണ്. 2021ഓടെ യു.എ.ഇ വാസികളില്‍ മുഴുവന്‍  സന്തോഷം പരത്തുകയാണ് നമ്മുടെ ലക്ഷ്യം. ഏറ്റവും സന്തോഷം പകരുന്ന നഗരങ്ങളില്‍ ദുബൈയെ ആദ്യ പത്തില്‍ എത്തിക്കാനാണ് ഉദ്ദ്യേശം-നാസര്‍ ലൂത്ത പറഞ്ഞു. പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍, പൊതു സൗകര്യങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം, ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം എന്നിവയാണ് നഗരസഭ ചെയ്യുന്ന പ്രധാന സേവനങ്ങള്‍.

വിജിലന്‍സ് പരിശോധന ഊര്‍ജിതമാക്കി

Posted: 17 Sep 2014 09:32 PM PDT

കോട്ടയം: സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തുന്ന വൈദ്യുതി മോഷണത്തിന്‍െറ ഉറവിടം കണ്ടത്തൊന്‍ പരിശോധന കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം ഊര്‍ജിതപ്പെടുത്തി. ഡയറക്ടര്‍ ഋഷിരാജ് സിങ്ങിന്‍െറ നിര്‍ദേശപ്രകാരമാണ് ഏറെ നാളായി മുടങ്ങിക്കിടന്ന കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗത്തിന്‍െറ റെയ്ഡ് ശക്തിപ്പെട്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരേസമയം പരിശോധന നടക്കുകയാണ്.
കോട്ടയത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സംഘങ്ങളായിത്തിരിഞ്ഞാണ് പരിശോധന. ചൊവ്വാഴ്ച ഇതിന് തുടക്കമിട്ടു. വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ആര്‍ഭാട സംവിധാനമുള്ള വീടുകള്‍ എന്നിവിടങ്ങളിലും മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥലങ്ങളിലും വന്‍തോതില്‍ വൈദ്യുതി മോഷണം നടക്കുന്നെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം.
ചൊവ്വാഴ്ച കടുത്തുരുത്തി, മുട്ടുചിറ ഭാഗത്ത് ഒരു ഹോട്ടലില്‍ ലക്ഷങ്ങളുടെ വൈദ്യുതി മോഷണമാണ് കണ്ടത്തെിയത്. ഏകദേശം ആറുലക്ഷം രൂപയുടെ വൈദ്യുതി മോഷണം നടന്നതായാണ് വിവരം.
മോഷണം നടത്തുന്നവര്‍ വിവരം തുറന്നുപറയാന്‍ സന്നദ്ധമാണെങ്കില്‍ ആദ്യതവണ കാര്യമായ ശിക്ഷയുണ്ടാകില്ല. എന്നാല്‍, മോഷണം ഒളിപ്പിച്ചുവെക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
മുട്ടുചിറ ഭാഗത്തെ ഹോട്ടലില്‍ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന മുറിയിലേക്കുള്ള സര്‍വീസ് വയര്‍ മുറിച്ച് വൈദ്യുതി മോഷ്ടിച്ചാണ് ഹോട്ടലില്‍ ഉപയോഗിച്ചിരുന്നത്.
രഹസ്യ വിവരത്തത്തെുടര്‍ന്നാണ് വിജിലന്‍സ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്.

ഇന്ത്യ - ചൈന പരസ്പര സഹകരണം മെച്ചപ്പെടുത്തും -ഷി ജിന്‍ പിങ്

Posted: 17 Sep 2014 09:19 PM PDT

Image: 

ന്യൂഡല്‍ഹി: ഇന്ത്യ - ചൈന ഉഭയകക്ഷി ചര്‍ച്ച ഇന്ന്. ഒൗദ്യോഗിക ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലത്തെിയ ഷി ജിന്‍പിങിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. ഇരുരാജ്യങ്ങളും പരസ്പര സഹകരണം മെച്ചപ്പെടുത്തും. ഇന്ത്യയും ചൈനയും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളാണെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് ഷി ജന്‍പിങ് പറഞ്ഞു.
മൂന്നുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി ബുധനാഴ്ച അഹ്മദാബാദിലത്തെിയ ഷി ജന്‍പിങ് രാത്രിയോടെയാണ് ഡല്‍ഹിയിലത്തെിയത്. വാണിജ്യ നിക്ഷേപ സഹകരണം ലക്ഷ്യം വെക്കുന്ന 15 കരാറുകള്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. അറുപതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ചൈന താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി 11 മണിക്ക് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും. ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. അതിര്‍ത്തിയിലെ ചൈനീസ് നുഴഞ്ഞുകയറ്റവും കൂടിക്കാഴ്ചയില്‍ വിഷയമായേക്കും.
വൈകിട്ട് രാഷ്ടപതി പ്രണബ് മുഖര്‍ജിയുമായും ഷി ജന്‍പിങ് കൂടിക്കാഴ്ച നടത്തും. നാളെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ചൈനീസ് പ്രസിഡന്‍റിനെ കാണുന്നുണ്ട്.

കാട്ടില്‍ രക്ഷയില്ല; മൃഗങ്ങള്‍ നാട്ടിലേക്ക്

Posted: 17 Sep 2014 09:12 PM PDT

തൊടുപുഴ: കാട്ടില്‍ രക്ഷയില്ലാതായതോടെ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്ക്. കാട്ടാന, കാട്ടുപോത്ത്, കരടി എന്നിവയുടെ ആക്രമണത്തില്‍ കൃഷിയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍ ദുരിതത്തില്‍. ഇടുക്കിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്യജീവിശല്യം ഏറിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ മൗനം പാലിച്ചതോടെ ജീവനുംകൊണ്ട് അഭയസ്ഥാനം തേടി അലയുകയാണ് വനപ്രദേശങ്ങളോട് ചേര്‍ന്ന നിരവധി കുടുംബങ്ങള്‍.
മറയൂര്‍ സ്വദേശി തേവരോലില്‍ സുരേന്ദ്രന്‍ കാട്ടാനക്കൂട്ടത്തിന്‍െറ ശല്യം സഹിക്കാനാകാതെ നാടുവിട്ടയാളാണ്. വനപ്രദേശത്തോട് ചേര്‍ന്ന മൂന്നരയേക്കറില്‍ കൃഷിചെയ്താണ് സുരേന്ദ്രന്‍ ജീവിച്ചിരുന്നത്. എന്നാല്‍, കാട്ടാനകള്‍ കൃഷിയിടം നാമാവശേഷമാക്കി. കമുക് കൃഷിയായിരുന്നു ഉപജീവനം. എന്നാല്‍, കാട്ടാനക്കൂട്ടം ഒരു കമുക് പോലും ശേഷിപ്പിക്കാതെ സുരേന്ദ്രന്‍െറ സ്വപ്നങ്ങള്‍ തകര്‍ത്തു. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ സുരേന്ദ്രന്‍െറ മകന്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തത്തെുടര്‍ന്ന് സുരേന്ദ്രനും കുടുംബവും വീടും കൃഷിയും ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു.
മറയൂര്‍, മൂന്നാര്‍, അടിമാലി, കട്ടപ്പന എന്നിവിടങ്ങളിലാണ് വന്യമൃഗശല്യം വ്യാപകം. മറയൂരിലെ പാമ്പന്‍പാറ, കരിമുട്ടി, കാരയൂര്‍, പുതുവട്ട്, പുതച്ചുവയല്‍ എന്നിവിടങ്ങളില്‍ കാട്ടാനശല്യം രൂക്ഷമാണ്. ചിന്നാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന പ്രദേശം കൂടിയാണ് ഇവിടങ്ങള്‍ പലതും. പാമ്പന്‍പാറ, ആനവട്ടം എന്നിവിടങ്ങളില്‍ 25 ആന വരെ ഒരേസമയം നാട്ടിലിറങ്ങുന്നതായി നാട്ടുകാര്‍ പറയുന്നു. ആവാസ കേന്ദ്രമായ ചിന്നാറിലെ വരള്‍ച്ചയാണ് മറയൂരിലെ കരിമ്പിന്‍ പാടങ്ങള്‍ തേടി ആനകള്‍ എത്താന്‍ കാരണം. ചിന്നാറില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുന്ന കാട്ടാനകള്‍ മറയൂരിലത്തെിയാല്‍ തിരികെ പോകാറുമില്ല. മറയൂരിലെ ചന്ദനസംരക്ഷണ വേലികള്‍ കാട്ടാനക്കൂട്ടം വ്യാപകമായി തകര്‍ത്തിട്ടുണ്ട്. ഈ ഭാഗത്തുകൂടിയാണ് പതിവായി ചന്ദനക്കടത്ത് നടക്കുന്നത്. കാട്ടാനശല്യം മൂലം മറയൂരിലെ നിരവധി കുടുംബങ്ങള്‍ വീടിനുചുറ്റും സ്വന്തം ചെലവില്‍ സൗരോര്‍ജ വേലി സ്ഥാപിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇവിടെ തൊഴിലാളിയെ ആന ചവിട്ടിക്കൊന്നിരുന്നു.
കൂറ്റന്‍ കാട്ടുപോത്തുകളാണ് മറ്റൊരു വില്ലന്‍. ചൂരക്കുളം, വാസന്‍പാറ എന്നിവിടങ്ങളിലാണ് ഇവയുടെ വിളയാട്ടം. കാട്ടുപോത്തും കരടിയും ഒരുപോലെ കനത്ത നാശം വിതക്കുന്ന പ്രദേശമാണ് വണ്ടിപ്പെരിയാര്‍. 62ാം മൈല്‍, വാളാര്‍ഡി, വള്ളക്കടവ് , കൊക്കോകാട് , മാട്ടുപ്പെട്ടി, സത്രം കോളനി, ശബരിമല എന്നിവിടങ്ങളില്‍ വന്യമൃഗശല്യം വര്‍ധിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാറില്‍ കൊക്കോകാട്, അപ്പാവുകണ്ടം എന്നിവടങ്ങളില്‍ ഭീതി പരത്തിയ കരടിയെ പിടികൂടിയത് അടുത്തനാളിലാണ്. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ കാട്ടുപോത്തിന്‍െറ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വന മേഖലകളില്‍നിന്നിറങ്ങുന്ന മൃഗങ്ങള്‍ കാട്ടിലേക്ക് തിരികെപോകാതെ ജനവാസമേഖലകളില്‍ തന്നെ തമ്പടിക്കുകയാണ്.
കിഴങ്ങുവര്‍ഗങ്ങള്‍ ഏറെ കൃഷിചെയ്യുന്ന പീരുമേട്ടില്‍ കാട്ടുപന്നി ശല്യം മൂലം പലര്‍ക്കും കൃഷി ഉപേക്ഷിക്കേണ്ടിവന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്ന കുട്ടിക്കാനം, മുറിഞ്ഞപുഴ, കാര്‍ഷിക മേഖലയായ കണിയങ്കവയല്‍ എന്നിവിടങ്ങളില്‍ കൃഷി പൂര്‍ണമായും ഉപേക്ഷിച്ചുകഴിഞ്ഞു.
ഒരു കാലത്ത് വ്യാപകമായിരുന്ന കപ്പകൃഷി പേരിന് പോലുമില്ലാതായി.
പാമ്പാടുംപാറ, ശാന്തന്‍പാറ, ചതുരംഗപ്പാറ എന്നിവിടങ്ങളില്‍ കാട്ടുപോത്തുകള്‍ വന്‍ തോതില്‍ കൃഷി നശിപ്പിക്കുന്നുണ്ട്. അടിമാലി, ചിന്നക്കനാല്‍ പ്രദേശങ്ങളില്‍ മാത്രം അഞ്ച് വര്‍ഷത്തിനിടെ 10 പേരാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്.
എന്നാല്‍, വന്യമൃഗങ്ങള്‍ തുടര്‍ച്ചയായി നാട്ടിലിറങ്ങുന്നത് ഗൗരവമായി പഠിക്കേണ്ടതാണെന്ന് മൃഗസ്നേഹികള്‍ പറയുന്നു. ആനത്താരകളും മൃഗങ്ങളുടെ പരമ്പരാഗത പാതകളും കൈയേറ്റം മൂലം ഇല്ലാതായതാണ് വന്യമൃഗശല്യം രുക്ഷമാകാന്‍ കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളുടെ വാസസ്ഥലങ്ങള്‍ വെട്ടിത്തെളിച്ച് വന്‍കിട കെട്ടിടങ്ങള്‍ പണിതുകഴിഞ്ഞു. കാടിനോട് ചേര്‍ന്ന കൃഷിമൃഗങ്ങളെ ജനവാസ മേഖലകളോട് അടുപ്പിച്ചു. വനത്തിനുള്ളില്‍ ഭക്ഷണം കിട്ടാതെവന്നതും വനവിസ്തൃതി കുറഞ്ഞതും വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ പ്രധാന കാരണമായി മൃഗസംരക്ഷണ ഉദ്യോഗസ്ഥരും പറയുന്നു.

തട്ടിപ്പ്നടത്തി മുങ്ങിയിട്ടില്ലെന്ന്‌ ഒമാനിലെ ദമ്പതികള്‍

Posted: 17 Sep 2014 09:12 PM PDT

Image: 

മസ്കത്ത്: കുവൈത്തില്‍ നഴ്സിങ് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടി തങ്ങള്‍ ഒമാനില്‍ ഒളിച്ചുകഴിയുകയാണെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് ആരോപണവിധേയരായ കോട്ടയം ചങ്ങനാശേരി സ്വദേശി റെജി ജോസഫും ഭാര്യ ജിജിയും ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പണം കൈപ്പറ്റിയത് താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്‍െറ ഉടമയാണ്. തനിക്ക് കമീഷന്‍ മാത്രമാണ് കിട്ടിയത്. ഇതുമാത്രമാണ് തനിക്ക് തിരികെ നല്‍കാന്‍ കഴിയുക. തനിക്കെതിരെ ഒമാനില്‍ വന്ന് ഇന്ത്യന്‍ എംബസിയില്‍ പരാതിനല്‍കിയതും തന്നെപ്പോലെ കമീഷന്‍ കൈപ്പറ്റിയ ഏജന്‍റുമാരാണെന്നും റെജി ജോസഫ് പറഞ്ഞു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയനുസരിച്ച് നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും റെജിയും ഭാര്യ ജിജിയും പറയുന്നു.  2011ല്‍ കുവൈത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സ്ജോലി വാഗ്ദാനംചെയ്ത് ഇരുവരും കോടികള്‍ തട്ടിയെന്നാണ് കേസ്.
സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒസാക്ക ഇന്‍റര്‍നാഷനലിലെ ജീവനക്കാരന്‍ മാത്രമായിരുന്നു താന്‍. 2010ലാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്.  ഒസാക്ക ഇന്‍റര്‍നാഷനല്‍,  സ്പോണ്‍സറുടെ ബന്ധുവിന്‍െറ ഉടമസ്ഥതയിലുള്ള ദനാത്ത് ഇന്‍റര്‍നാഷനല്‍ സ്ഥാപനങ്ങള്‍ മുഖേനയാണ് റിക്രൂട്ട്മെന്‍റിന് പണം വാങ്ങിയത്. താനും സ്ഥാപനത്തിലെ മറ്റുള്ളവരും കമീഷന്‍ വ്യവസ്ഥയിലാണ് പണിയെടുത്തത്. ഇവിടേക്ക് ആളുകളെ കാന്‍വാസ് ചെയ്തിരുന്ന സൂസി ശശിധരന്‍, ബിനോയ് ജോസഫ് തുടങ്ങി ചില ഏജന്‍റുമാരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍. ഇവര്‍ 5,000 മുതല്‍ 6,000 വരെ ദീനാര്‍  തൊഴിലന്വേഷകരില്‍നിന്ന് വാങ്ങിയ ശേഷം 3,500 മുതല്‍ 4,000 ദീനാര്‍ വരെയാണ് സ്ഥാപനത്തില്‍ അടച്ചിരുന്നത്. ജീവനക്കാരന്‍ എന്ന നിലക്കാണ് പണം സ്വീകരിച്ചിരുന്നത്.  കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് 2011ല്‍ സ്പോണ്‍സറുടെ നിര്‍ദേശപ്രകാരം മസ്കത്തിലത്തെിയത്. ഇവിടെ വന്നശേഷം കുവൈത്തിലെ ഓഫിസില്‍ പ്രശ്നങ്ങള്‍ രൂക്ഷമായി. ഇതറിഞ്ഞ് താന്‍ അങ്ങോട്ട് പോകാനൊരുങ്ങിയെങ്കിലും സ്പോണ്‍സര്‍ ഭീഷണിപ്പെടുത്തി.
നാട്ടില്‍നിന്ന് ഭാര്യ പണം കൈപ്പറ്റിയെന്ന വാര്‍ത്തകളും വസ്തുതാവിരുദ്ധമാണ്. കേവലം രണ്ടു മാസം മാത്രമാണ് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ ട്രാവല്‍ ഏജന്‍സി നടത്തിയത്. ബിസിനസ് നടത്താനാണ് സ്ഥാപനം തുടങ്ങിയതെങ്കിലും മാന്‍പവര്‍ റിക്രൂട്ട്മെന്‍റിന് അനുമതി ലഭിക്കാതിരുന്നതിനാല്‍ നിര്‍ത്തുകയായിരുന്നു. ഇതിനിടെ,  കുവൈത്തിലെ പ്രശ്നങ്ങളത്തെുടര്‍ന്ന് ഭാര്യയെയും കുട്ടികളെയും ബന്ധുക്കളെയും വീട്ടില്‍ വന്നും മറ്റും പലരും ഭീഷണിപ്പെടുത്തി. ഇതത്തേുടര്‍ന്ന്, 2012 ഒടുവില്‍ കുടുംബത്തെ ഒമാനിലേക്ക് കൊണ്ടുവന്നു. 2013 ഡിസംബറിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. നിയമനടപടികള്‍ക്ക് വിധേയനാകണമെന്നുണ്ട്. എന്നാല്‍, കുട്ടികളെ ഓര്‍ത്താണ് കീഴടങ്ങാത്തത്.  കുടുംബാംഗങ്ങള്‍ കുട്ടികളെ ഏറ്റെടുക്കാന്‍ പാകത്തിന് സാമ്പത്തിക സ്ഥിതിയുള്ളവരല്ല.
കുവൈത്തിലെ കമ്പനിക്ക് ആരോഗ്യമന്ത്രാലയത്തില്‍ സ്വാധീനമുണ്ടായിരുന്നു. അങ്ങനെയാണ്, ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ നടത്തിയത്. മൂന്നു മാസത്തിനുള്ളില്‍ ജോലി ശരിയാകുമായിരുന്നു. എന്നാല്‍, ഈ സമയം കുവൈത്തില്‍ ഭരണമാറ്റമുണ്ടായതാണ് പ്രശ്നമായത്. കാത്തിരുന്നാല്‍ ചിലപ്പോള്‍ ജോലി ശരിയായേനേ. അറബി പണം നല്‍കിയവരെ കൂടിക്കാഴ്ചക്ക് വിളിച്ച് പ്രശ്നങ്ങള്‍ പറയുകയും പണം തിരികെ തരാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.  നാലഞ്ചുപേര്‍ പണം വാങ്ങിയെങ്കിലും ഭൂരിപക്ഷവും കുഴപ്പമില്ളെന്ന് പറഞ്ഞു.  ഒന്നോ രണ്ടോ മാസത്തിനു ശേഷം ഓഫിസില്‍ വന്ന് ആളുകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് അറബി ഓഫിസ് പൂട്ടി സ്ഥലം വിടുകയായിരുന്നു. ഇതിനുശേഷം, എം.ഒ.എച്ചില്‍ മെഡിക്കല്‍ പരിശോധന നടക്കുന്നുണ്ടെന്നും അതിന് പണം വേണമെന്നും സൂസി ശശിധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് നാട്ടില്‍നിന്ന് ഭാര്യ വായ്പയെടുത്ത്  5,000 കുവൈത്തി ദീനാറിന് തുല്യമായ തുക അയച്ചുകൊടുത്തു. 80ഓളം പേരില്‍നിന്നാണ് താന്‍ ജോലി ചെയ്തിരുന്ന ഒസാക്ക ഇന്‍റര്‍നാഷനല്‍ പണം വാങ്ങിയത്. പണം നല്‍കിയവരില്‍ തന്‍െറ ഭാര്യാ സഹോദരിയടക്കം അഞ്ച് അടുത്ത ബന്ധുക്കളുണ്ട്. എത്തിച്ചുനല്‍കിയ ഉദ്യോഗാര്‍ഥികളുടെ കണക്കനുസരിച്ചായിരുന്നു കമീഷന്‍. അത്രയും തുക ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഏജന്‍റുമാര്‍ക്കും ലഭിച്ചിട്ടുണ്ട്. എന്നാല്‍, സംഭവത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും തന്‍െറ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ഇവരും ശ്രമിക്കുന്നത്. പരാതിയുമായി ഈ ഏജന്‍റുമാര്‍ ഒമാനില്‍ എത്തിയിരുന്നു. കമീഷന്‍ ഇനത്തില്‍ ലഭിച്ച തുക 10 വര്‍ഷംകൊണ്ട് തിരിച്ചുനല്‍കാമെന്ന് മസ്കത്തിലെ ഇന്ത്യന്‍ എംബസിയുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ താന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, ഇതിന് സൂസിയും ബിനോയിയും സമ്മതിച്ചില്ളെന്നും റെജി പറഞ്ഞു.
കുവൈത്തിലെ ഓഫിസില്‍ പതിവായി വന്നിരുന്ന ഒമാനിയാണ് തന്‍െറ നിലവിലെ സ്പോണ്‍സറെന്നും റെജി ജോസഫ് പറഞ്ഞു. വാട്ടര്‍ പ്യൂരിഫയറുകള്‍ നല്‍കുന്ന സ്ഥാപനത്തിലെ സെയില്‍സ്മാന്‍ മാത്രമാണ് താന്‍. 350 റിയാലാണ് ശമ്പളം. പേരും നാടും വീടും മാറ്റിയിട്ടില്ല. ഡ്രൈവര്‍, കൃഷിപ്പണി തുടങ്ങി പല പാര്‍ട്ട്ടൈം ജോലികളും ചെയ്താണ് നാല് മക്കളടങ്ങുന്ന കുടുംബം പുലര്‍ത്തുന്നത്. ചില മാസങ്ങളില്‍ കുട്ടികളുടെ ഫീസ് വരെ ചിലരുടെ കാരുണ്യത്താലാണ് നല്‍കാന്‍ കഴിഞ്ഞത്. ഒരിക്കല്‍ കൂട്ടആത്മഹത്യയെക്കുറിച്ച് വരെ ആലോചിച്ചിരുന്നു. ഒരിക്കല്‍ അതിന് ശ്രമവും നടത്തി. എന്നാല്‍, ഒരു കുറ്റവും ചെയ്യാത്ത നമ്മളെന്തിന് മരിക്കണമെന്ന മകളുടെ ചോദ്യം കേട്ടാണ് അതില്‍നിന്ന് പിന്തിരിഞ്ഞത്. എന്‍െറ കുട്ടികള്‍ക്കുവേണ്ടി ഇനി ജീവിക്കണം -റെജി പറഞ്ഞു.
 

ഒരുമാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 68 അബ്കാരി കേസുകള്‍

Posted: 17 Sep 2014 09:10 PM PDT

കാസര്‍കോട്: ഓണനാളുകളില്‍ എക്സൈസ് അധികൃതരുടെ ജാഗ്രതയെ തുടര്‍ന്ന് ഒരുമാസത്തിനിടെ ജില്ലയില്‍ 68ഓളം അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി കമീഷണര്‍ വി.വി. സുരേന്ദ്രന്‍ അറിയിച്ചു. ഷാഡോ എക്സൈസ് യൂനിറ്റും പൊലീസ്, റവന്യൂ, വനംവകുപ്പുകളുമായി സഹകരിച്ച് ജില്ലയിലെ അനധികൃത മദ്യവില്‍പന കേന്ദ്രങ്ങളിലും വ്യാജചാരായ നിര്‍മാണ കേന്ദ്രങ്ങളിലും സംയുക്ത പരിശോധന നടത്തി 35 ലിറ്റര്‍ സ്പിരിറ്റും 170 ലിറ്റര്‍ ചാരായവും 32 ലിറ്റര്‍ കര്‍ണാടക വിദേശമദ്യവും 125 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 52 ലിറ്റര്‍ ബിയറും 1075 ലിറ്റര്‍ വാഷും 250 ഗ്രാം കഞ്ചാവും തൊണ്ടിമുതലായി കണ്ടെടുത്തു. ഓണക്കാലമായ ആഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 12 വരെയായി ജില്ലയില്‍ സ്പെഷല്‍ ഡ്രൈവ് നടത്തുകയും ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ ഓഫിസില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുമാണ് അന്വേഷണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. വ്യാജമദ്യത്തിന്‍െറ ഒഴുക്ക് തടയുന്നതിനായി കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ 24 മണിക്കൂറും പരിശോധനക്കും പട്രോളിങ്ങിനുമായി പ്രത്യേക സ്ക്വാഡും രൂപവത്കരിച്ച് പ്രവര്‍ത്തിച്ചു. വിവിധ കേസുകളിലായുള്ള 63 പ്രതികളില്‍ 53 പ്രതികളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അനധികൃതമായി മദ്യം കടത്തിക്കൊണ്ടുവന്ന സംഭവത്തില്‍ അബ്കാരി കേസിലുള്‍പ്പെടുത്തി അഞ്ച് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജില്ലയിലെ ലൈസന്‍സ് ചെയ്ത ബാര്‍ ഹോട്ടലുകളില്‍ എട്ട് തവണ പരിശോധന നടത്തി എട്ട് സാമ്പിളുകളും കള്ളുഷാപ്പുകളില്‍ 310 തവണ പരിശോധിക്കുകയും 93 കള്ള് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കായി അയച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ മദ്യത്തിനും ലഹരി പദാര്‍ഥങ്ങള്‍ക്കുമെതിരെ ബോധവത്കരണം സംഘടിപ്പിച്ചതായും സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ളബുകള്‍ കൂടുതല്‍ സജീവമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുന്നതായും വി.വി. സുരേന്ദ്രന്‍ അറിയിച്ചു.

മലയോരത്ത് വനമേഖലയില്‍ വ്യാജവാറ്റ് വര്‍ധിച്ചു

Posted: 17 Sep 2014 09:08 PM PDT

കേളകം: ബാറുകളുടെ പ്രവര്‍ത്തനം നിരോധിക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജിതമാക്കിയതോടെ മലയോരത്തെ വനമേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യ ഉല്‍പാദനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എക്സൈസ്വകുപ്പ് കൂത്തുപറമ്പ്, പേരാവൂര്‍ റെയ്ഞ്ചിനു കീഴിലുള്ള കണ്ണവം, കൊട്ടിയൂര്‍, ആറളം വനമേഖലകളിലും ആറളംഫാമിലുമാണ് വ്യാജമദ്യ ഉല്‍പാദനം വര്‍ധിച്ചത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വ്യാജമദ്യ ഉല്‍പാദനം വര്‍ധിച്ചതായി എക്സൈസ് അധികൃതരും കണ്ടത്തെിയിട്ടുണ്ട്. കണ്ണവം വനപ്രദേശത്തിന്‍െറ പരിധിയിലെ കോളയാട്, പെരുവ പ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന വ്യാജമദ്യം സമീപഗ്രാമങ്ങളിലാണ് വിറ്റഴിക്കുന്നത്.
ചാരായം വാറ്റുന്നതിനാവശ്യമായ കറുത്ത വെല്ലത്തിന്‍െറ വില്‍പന കേളകം, പേരാവൂര്‍, കൊട്ടിയൂര്‍ ടൗണുകളില്‍ വര്‍ധിച്ചിട്ടുണ്ട്. കള്ള് വെല്ലം എന്നറിയപ്പെടുന്ന കറുത്ത വെല്ലം മൈസൂരില്‍നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് മലയോരത്തത്തെുന്നത്.
കൊട്ടിയൂര്‍ വനപ്രദേശത്തിന്‍െറ പാല്‍ചുരം, അമ്പായത്തോട് മേഖല പന്ന്യാംമല പ്രദേശങ്ങളിലും വ്യാജചാരായ ഉല്‍പാദനം തകൃതിയായി നടക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ലൈസന്‍സ് റദ്ദാക്കിയ 418 ബാറുകളില്‍ ചിലത് മലയോര മേഖലയിലാണ്. ഇതാണ് വ്യാജചാരായത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചത്.
നിരീക്ഷണം ശക്തമാക്കിയതായും വ്യാജവാറ്റ് സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കണമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.

ഇറിഗേഷന്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് ഇഴജന്തുക്കളുടെ താവളം

Posted: 17 Sep 2014 09:05 PM PDT

കോങ്ങാട്: കടമ്പഴിപ്പുറത്തെ ജലസേചന വകുപ്പിന്‍െറ ക്വാര്‍ട്ടേഴ്സ് കെട്ടിടം ഇഴജന്തുക്കളുടെ താവളമാകുന്നു. ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിക്ക് കീഴിലുള്ള അസി. എക്സിക്യൂട്ടീവ് സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന വളപ്പിലാണ് രണ്ട് ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ഇവയില്‍ ഒരു കെട്ടിടം രണ്ടുവര്‍ഷം മുമ്പ് വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥ കുടുംബം താമസിച്ചിരുന്നു. ഈ കെട്ടിടത്തിലാവട്ടെ ഭിത്തികളില്‍ വിള്ളല്‍ വീണിട്ടുണ്ട്.
ജനലും വാതിലും അടക്കം മരസാമഗ്രികള്‍ നാശത്തിന്‍െറ വക്കിലാണ്. മറ്റൊരു കെട്ടിടം അഞ്ചു വര്‍ഷമായി ഉപയോഗ ശൂന്യമാണ്. കാലപ്പഴക്കമുള്ള ഈ കെട്ടിടത്തിന്‍െറ ജനലുകളും വാതിലുകളും ചിതലരിച്ച് നശിച്ചു. കെട്ടിടം ചോര്‍ന്നൊലിക്കുന്നതുമൂലം ഏതുസമയവും നിലംപൊത്താറായ അവസ്ഥയാണ്. ഈ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് മുകളിലും പരിസരത്തും കാട് വളര്‍ന്നതോടെ ഇവിടം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറി. നാലുവര്‍ഷം മുമ്പ് ക്വാര്‍ട്ടേഴ്സ് നവീകരണത്തിന്‍െറ ആവശ്യകത ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം സമര്‍പ്പിച്ചിരുന്നു.
തുടര്‍ നടപടി അനന്തമായി നീളുകയായിരുന്നുവെന്ന് അറിയുന്നു. വിദൂര സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ വാടകക്കെട്ടിടങ്ങളെ താമസിക്കാനായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ അധികൃതരുടെ അവഗണന മൂലം നശിക്കുകയാണ്.
ഈ കെട്ടിടങ്ങള്‍ നവീകരിച്ച് നിലനിര്‍ത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

‘സേവാഗ്രാം’പദ്ധതിക്ക് ജില്ലയില്‍ തുടക്കം

Posted: 17 Sep 2014 09:01 PM PDT

മലപ്പുറം: ഗ്രാമങ്ങളെ സ്വയം പര്യാപ്തഗ്രാമങ്ങളാക്കുന്ന 'സേവാഗ്രാം'പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
അധികാരവികേന്ദ്രീകരണം കൂടൂതല്‍ പ്രാദേശികമായി നടപ്പാക്കുന്നതിനുള്ള സേവാഗ്രാം ഗ്രാമകേന്ദ്ര പദ്ധതിക്കാണ് ജില്ലയില്‍ തുടക്കമായത്. ഇതിന്‍െറ ആദ്യഘട്ടമായി തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ക്കുള്ള പരിശീലന പദ്ധതി ആരംഭിച്ചു. നിലവിലെ ഗ്രാമസഭകളുടെ പ്രവര്‍ത്തനം കൂടൂതല്‍ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ സേവനങ്ങള്‍ കൂടൂതല്‍ ജനങ്ങളിലേക്കത്തെിക്കുന്നതിന്‍െറയും ഭാഗമായാണ് എല്ലാ വാര്‍ഡുകളിലും സേവാഗ്രാം ആസ്ഥാനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
പഞ്ചായത്തിന്‍െറ വിവിധ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും ഇനി മുതല്‍ സേവാഗ്രാമത്തിലൂടെയാകും വിതരണം ചെയ്യുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി മാര്‍ഗരേഖയില്‍ ഗ്രാമസഭകള്‍ക്ക് ആസ്ഥാനകേന്ദ്രം സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതുപ്രകാരം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാര്‍ഡില്‍ നടക്കുന്ന ഭരണ, വികസന, ക്ഷേമ, സേവന, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ക്കും വാര്‍ഡ് വികസനസമിതിയെ സഹായിക്കാനുള്ള വികേന്ദ്രീകൃത ഭരണസേവന കേന്ദ്രമായും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
വാര്‍ഡ് തലത്തില്‍ ജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വി.ഇ.ഒ, കൃഷി അസിസ്റ്റന്‍റ്, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, സാക്ഷരതാ പ്രേരക്, എസ്.സി/എസ്.ടി പ്രമോട്ടര്‍ എന്നിവരുടെ വാര്‍ഡുതല പ്രവര്‍ത്തന കേന്ദ്രം കൂടിയാണ് സേവാഗ്രാം. വാര്‍ഡ് വികസന സമിതി, വാര്‍ഡുതല ആരോഗ്യശുചിത്വ സമിതി, വാര്‍ഡിലെ വിവിധ കര്‍ഷക സമിതികള്‍, വാര്‍ഡ്തല ജാഗ്രതാ സമിതി, പരിസ്ഥിതി സമിതി, സോഷല്‍ ഓഡിറ്റ് കമ്മിറ്റി, ഗുണഭോക്തൃ സമിതി, തൊഴിലുറപ്പുപദ്ധതി ഏകോപനസമിതി, സാന്ത്വനപരിപാലന സമിതി, മറ്റ് ജനകീയ സമിതികള്‍ എന്നിവയുടെ ആസ്ഥാനവും ഗ്രാമകേന്ദ്രമായിരിക്കും. ആഴ്ചയില്‍ അഞ്ചുദിവസം വൈകിട്ട് മൂന്ന് മുതല്‍ ഏഴു വരെയാണു കേന്ദ്രത്തിന്‍െറ പ്രവര്‍ത്തന സമയം. കേന്ദ്രത്തിന്‍െറ പ്രവര്‍ത്തന ചുമതല ഗ്രാമസഭാ കണ്‍വീനറായ വാര്‍ഡ് അംഗത്തിനും വസ്തുവകകളുടെയും രേഖകളുടെയും സൂക്ഷിപ്പു ചുമതല തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കുമായിരിക്കും. സ്വന്തം കെട്ടിടമില്ളെങ്കില്‍ വാര്‍ഡിനുള്ളില്‍ ചുരുങ്ങിയത് 25 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വാടക കെട്ടിടം കണ്ടത്തൊം. ഗ്രാമകേന്ദ്രത്തിന്‍െറ പ്രവര്‍ത്തന ചെലവിനായി പ്രതിവര്‍ഷം ഒരു വാര്‍ഡിന് 50,000 രൂപ വരെ തനത് വികസന ഫണ്ടില്‍ നിന്നും ചെലവാക്കാം.

പരിശോധന നിലച്ചു; സിറ്റി ബസുകളുടെ കൊലവിളിയോട്ടം വീണ്ടും

Posted: 17 Sep 2014 08:58 PM PDT

കൊച്ചി: യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി നഗരത്തില്‍ സ്വകാര്യബസുകള്‍ വീണ്ടും അപകടപരമ്പരയൊരുക്കുന്നു. ആഗസ്റ്റ് മൂന്നിന് സ്ത്രീകള്‍ അടക്കം നിരവധി പേരുടെ ജീവനെടുക്കാന്‍ കാരണമായത് സ്വകാര്യബസുകളുടെ മരണപ്പാച്ചിലായിരുന്നു. അപകടങ്ങളെ തുടര്‍ന്ന് ശക്തമായ നടപടി സ്വീകരിച്ചു വന്ന മോട്ടോര്‍ വാഹന വകുപ്പ് അതു നിര്‍ത്തിവെച്ചതോടെയാണ് വീണ്ടും ബസുകള്‍ മത്സരയോട്ടം തുടങ്ങിയത്.
മെട്രോ നിര്‍മാണത്തിന്‍െറ പേരില്‍ ഓവര്‍ടേക്കിങ് നിരോധിച്ച ഇടങ്ങളില്‍ പോലും യാത്രക്കാരുടെ ജീവന് പുല്ലുവില കല്‍പ്പിച്ചാണ് ബസുകളുടെ മത്സരയോട്ടം. അപകടങ്ങള്‍ പെരുകിയതോടെ പ്രശ്നത്തില്‍ കോടതിയും മനുഷ്യവകാശ കമീഷനും ഇടപെട്ടിരുന്നു. നഗരത്തില്‍ ഓവര്‍ടേക്കിങ് പാടില്ല എന്ന കോടതി നിര്‍ദേശമുണ്ടായിട്ടു പോലും നിയമപാലകര്‍ നോക്കി നില്‍ക്കെയാണ് ബസുകള്‍ നിയമം ലംഘിക്കുന്നത്.
ഇതിനുപുറമെ നഗരത്തിലോടുന്ന ഭൂരിപക്ഷം ബസുകള്‍ക്കും ഇതുവരെ കതക് ഘടിപ്പിച്ചിട്ടുമില്ല. കതക് നിര്‍ബന്ധമാക്കി റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനമെടുത്തെങ്കിലും ബസുടമകളും തൊഴിലാളി സംഘടനകളും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കി തീരുമാനം മരവിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ആര്‍.ടി.എ ക്ക് ഹൈകോടതിയെ സമീപിക്കാമെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതുണ്ട്. അതേസമയം, വലിയ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിയാല്‍ പോലും ബസുടമസ്ഥ സംഘം സമരം പ്രഖ്യാപിച്ച് അധികൃതരെയും യാത്രക്കാരെയും വലക്കുന്നതും പതിവാണ്.
മെ¤്രടാ നിര്‍മാണം കാരണം റോഡുകളുടെ തകര്‍ച്ച നിത്യസംഭവമായതോടെ അപകടങ്ങളുണ്ടാകുമ്പോള്‍ ഈ കാരണം കൂടി പറഞ്ഞാണ് ബസുടമകള്‍ രക്ഷപ്പെടുന്നത്. യാത്രക്കാരെ കൂത്തിനിറച്ച് പായുന്ന ബസുകള്‍ക്ക് കതകില്ലാത്തതിനാല്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. അപകടകരമായ രീതിയിലാണ് മിക്ക ബസുകളും സര്‍വീസ് നടത്തുന്നത്.
സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ കയറുന്നതിന് മുമ്പ് മുന്നോട്ടെടുക്കുന്നതിനാല്‍ അപകടം പതിവാണ്. കഴിഞ്ഞ ജൂലൈയില്‍ മേനക ജംങ്ഷനില്‍ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസില്‍നിന്ന് താഴെ വീണതിനെ തുടര്‍ന്ന് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരുടെ ഒരു കാല്‍ പിന്നീട് മുറിച്ചു മാറ്റേണ്ടി വന്നു.
കഴിഞ്ഞദിവസം തോപ്പുംപടിയിലുണ്ടായ അപകടവും ബസിന് കതകില്ലാത്തതിനാലുണ്ടായതാണ്. ബസ് തൊഴിലാളികളുടെ ധിക്കാരവും അപകടത്തിന് കാരണമായിട്ടുണ്ട്. അപകടത്തില്‍പ്പെടുന്നതിനുമുമ്പ് യാത്രക്കാരന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും ഇത് ഗൗനിക്കാതെ ഡ്രൈവര്‍ ഓടിച്ചു പോകുകയായിരുന്നു.
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാടിവട്ടത്ത് സ്വകാര്യബസ് ഇടിച്ചിട്ട ബൈക്ക് യാത്രികന്‍ തല്‍ക്ഷണം മരിച്ചിരുന്നു. എറണാകുളം ഡി.സി.സി കവലയില്‍ അമിതവേഗത്തിലത്തെിയ സ്വകാര്യ ബസ് ടിപ്പര്‍ലോറിയെ ഇടിച്ചു തെറിപ്പിച്ചതിനെ തുടര്‍ന്ന് നാല് ബസ് യാത്രക്കാര്‍ക്കും ടിപ്പര്‍ലോറി ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍, അപകടങ്ങള്‍ പതിവാകുമ്പോഴും രാഷ്ട്രീയ കക്ഷികളാരുംതന്നെ ഇതിനെതിരെ രംഗത്തുവന്നിട്ടില്ല.

മാന്നാര്‍ പഞ്ചായത്ത് ഭരണസമിതി കച്ചവടക്കാരില്‍നിന്ന് പിരിവ് നടത്തിയത് വിവാദമാകുന്നു

Posted: 17 Sep 2014 08:51 PM PDT

ചെങ്ങന്നൂര്‍: പൊതുമരാമത്ത് വകുപ്പിന്‍െറ അധീനതയിലെ റോഡിലെ കാന ശുചീകരിക്കുന്നതിന് മാന്നാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കച്ചവടക്കാരില്‍നിന്ന് നിര്‍ബന്ധിത പിരിവ് നടത്തിയത് വിവാദമാകുന്നു.
മാന്നാര്‍-ബുധനൂര്‍-പുലിയൂര്‍ റോഡില്‍ സ്റ്റോര്‍മുക്ക് മുതല്‍ കിഴക്കോട്ട് ബസ് സ്റ്റാന്‍ഡിന് എതിര്‍വശം വരെ 100മീറ്റര്‍ ദൂരംവരുന്ന ഭാഗത്താണ് ഓട വൃത്തിയാക്കിയത്. ഇതിന് കച്ചവടക്കാരില്‍നിന്ന് 250 മുതല്‍ 1500 രൂപ വരെയാണ് വാങ്ങിയത്.
പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, രണ്ട് മെംബര്‍മാര്‍ എന്നിവരാണ് പിരിവിന് നേതൃത്വം നല്‍കിയതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ലൈസന്‍സ് എടുത്തും തൊഴില്‍കരം നല്‍കിയുമാണ് ഓരോരുത്തരും കച്ചവടം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പിന് ഓട വൃത്തിയാക്കുന്നതിന് പണം ചെലവഴിക്കാന്‍ വകുപ്പുണ്ട്.
പഞ്ചായത്ത് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അടിയന്തര സാഹചര്യത്തില്‍ 10,000 രൂപവരെ തനത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാന്‍ കഴിയും.
ഇതിനെല്ലാം പുറമെ രണ്ട് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ ഭാഗത്ത് ആരോഗ്യ ശുചിത്വമിഷന്‍െറ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പ്രവൃത്തി നടത്താമെന്നിരിക്കെയാണ് കടയുടമകളെ ബുദ്ധിമുട്ടിച്ചതെന്ന് എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ ഷാജി കല്ലംപറമ്പില്‍ ആരോപിച്ചു.
പഞ്ചായത്തിന്‍െറ ആശീര്‍വാദത്തോടെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ അനധികൃതമായി മത്സ്യച്ചന്ത പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് വസ്തു ഉടമക്ക് നിത്യേന 500 രൂപ വീതമാണ് വാടക ഇനത്തില്‍ ലഭിക്കുന്നത്. ഇതിന്‍െറ പ്രവേശകവാടത്തിലാണ് മലിനജലവും മണ്ണും മറ്റും കാനക്കുള്ളില്‍ കെട്ടിക്കിടന്ന് കൊതുകകളുടെ പ്രജനനകേന്ദ്രമായി മാറിയത്.
ഇതിന് സമീപത്തെ കെട്ടിടത്തില്‍ ബാങ്ക്, പൊതുമരാമത്ത് വകുപ്പിന്‍െറ രണ്ട് ഓഫിസുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.
ബാങ്ക് മാനേജര്‍ പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് ഓട ശുചീകരണത്തിന് മുന്‍കൈയെടുത്തത്.
പകുതിയിലേറെ ഭാഗത്ത് കാനക്ക് മുകളില്‍ സ്ളാബുകളില്ല. ഒരുദിവസം കൊണ്ട് ഓടയിലെ മണ്ണ് പുറത്തേക്ക് കോരിയിട്ടു. എന്നാല്‍, ഇവ ഇവിടെനിന്ന് മാറ്റാന്‍ ശ്രമമുണ്ടായില്ല. മഴ പെയ്തതോടെ ഇത് റോഡിലേക്ക് പരക്കുകയും തിരിച്ച് ഓടയിലേക്ക് എത്തുകയും ചെയ്യുന്നു.

അതിര്‍ത്തിയില്‍ ചൈനീസ് നുഴഞ്ഞുകയറ്റം

Posted: 17 Sep 2014 08:46 PM PDT

Image: 

ന്യൂഡല്‍ഹി: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളത്തിന്‍െറ നുഴഞ്ഞുകയറ്റം. ആയിരത്തോളം സായുധ സൈനികരാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അഞ്ച് കിലോമീറ്റര്‍ കടന്നുകയറിയത്. ലഡാക്കിലെ ചുമാര്‍ സെക്ടറിലാണ് ചൈനീസ് സേന കടന്നുകയറിയത്. ചൈനീസ് പ്രസിഡന്‍റുമായി നടക്കുന്ന ചര്‍ച്ചക്കിടെ അതിര്‍ത്തി പ്രശ്നം ഉന്നയിച്ചേക്കും
ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് ചുമാര്‍ സെക്ടറില്‍ ചൈനീസ് സൈന്യം കടന്നുകയറിയത്.  കഴിഞ്ഞ ദിവസം ഇരു വിഭാഗവും നടത്തിയ ഫ്ളാഗ് മീറ്റിങ് തീരുമാനമാവാതെ പിരിയുകയായിരുന്നു.

മണ്ണിന്‍െറ പുളിരസം വര്‍ധിച്ചത് കുരുമുളക് കൃഷിയെ പ്രതികൂലമായി ബാധിക്കുന്നെന്ന് പഠനം

Posted: 17 Sep 2014 08:45 PM PDT

കല്‍പറ്റ: വയനാട് ജില്ലയിലെ കുരുമുളക് കൃഷിയുടെ നാശത്തിന് ആക്കംകൂട്ടിയത് മണ്ണിനെ അവഗണിച്ച കാര്‍ഷിക രീതിയെന്ന് ഗവേഷകര്‍ നടത്തിയ പഠനം. കുരുമുളക് കൃഷിയുടെ ശാസ്ത്രീയ ദിശാക്രമീകരണത്തിനായി 13,879 മണ്ണ് സാമ്പ്ളുകളടക്കം ശേഖരിച്ചു നടത്തിയ പഠനത്തില്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നത് മണ്ണിന്‍െറ പുളിരസം വര്‍ധിച്ചതടക്കമുള്ള കാരണങ്ങളാണെന്നാണ് പഠന റിപ്പോര്‍ട്ട്.
മഞ്ഞളിപ്പ് രോഗത്തിന് പ്രധാന കാരണം മണ്ണിലെ പ്രശ്നങ്ങളാണെന്ന് പടന്നക്കാട് കാര്‍ഷിക കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. കെ.എം. ശ്രീകുമാര്‍ മുഖ്യഗവേഷകനായ പഠനസംഘം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പുളിരസത്തിനു പുറമെ ജൈവാംശം കുറയുന്നതും ഉയര്‍ന്ന തോതിലുള്ള ഫോസ്ഫറസിന്‍െറ സാന്നിധ്യവും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജൈവാംശത്തില്‍ 20 ശതമാനത്തിന്‍െറ കുറവു മാത്രമാണെങ്കിലും വയനാട്ടിലെ കൃഷിയിടങ്ങളില്‍ ഫോസ്ഫറസിന്‍െറ അംശം 75 ശതമാനത്തോളം കൂടുതലാണ്. ഫോസ്ഫറസ് അടങ്ങിയ വളങ്ങളുടെ അമിത ഉപയോഗം കാരണമാണിത്. തുടര്‍ച്ചയായി ഇഞ്ചികൃഷി നടത്തിയ പ്രദേശങ്ങളില്‍ ഫോസ്ഫറസിന്‍െറ അളവ് വളരെ കൂടുതലാണ്.
പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് എന്നിവയുടെ അംശം മണ്ണില്‍ വളരെ കുറഞ്ഞതും രോഗബാധ ക്ഷണിച്ചുവരുത്തുന്നുണ്ട്. പൊട്ടാസ്യം 62 ശതമാനം സാമ്പ്ളുകളിലും കാല്‍സ്യം 70 ശതമാനം സാമ്പ്ളുകളിലും കുറവായിട്ടാണ് കണ്ടത്. 93 ശതമാനം സാമ്പ്ളുകളിലും മഗ്നീഷ്യം കുറവാണ്. ചെടികളുടെ ഹരിതക തന്മാത്രയുടെ പ്രധാന ഭാഗമാണ് മഗ്നീഷ്യം.
സിങ്ക് കുറവായതാണ് പുതിയ തളിരുകള്‍ വെളുത്തുവരുന്നതിന്‍െറ കാരണം. ഏകദേശം 60 ശതമാനം സാമ്പ്ളുകളിലും സിങ്ക് കുറവാണ്. 72 ശതമാനം സാമ്പ്ളുകളിലും ബോറോണ്‍ ആവശ്യാനുസരണം അടങ്ങിയിട്ടുണ്ടെങ്കിലും മണ്ണിന്‍െറ അമ്ളഗുണവും ഉയര്‍ന്ന തോതിലുള്ള ഫോസ്ഫറസും ബോറോണ്‍ ലഭ്യത ഇല്ലാതാക്കുന്നു. മാംഗനീസ്, ഇരുമ്പ് എന്നിവയുടെ അളവിലെ മാറ്റങ്ങളും കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 85 ശതമാനം സാമ്പ്ളുകളിലും ഇരുമ്പിന്‍െറ അശം അളവില്‍ കൂടുതലാണ്.
ഇതിന് പ്രതിവിധിയായി കുമ്മായമോ ഡോളോമൈറ്റോ മണ്ണില്‍ ചേര്‍ത്തുകൊടുക്കണമെന്ന് ഗവേഷകര്‍ പറഞ്ഞു. മണ്ണിന്‍െറ പുളിരസം കുറയുന്നതോടൊപ്പം ആവശ്യമുള്ള ഫോസ്ഫറസ് വെള്ളത്തിലേക്ക് ലയിക്കുകയും ചെയ്യും. ഡോളോമൈറ്റ് നല്‍കുന്നതു വഴി മഗ്നീഷ്യം കൂടി കിട്ടുന്നതിനാല്‍ ചെടിക്ക് നല്ല പച്ചനിറം നിലനിര്‍ത്താന്‍ സാധിക്കും. ഇത് ഫോസ്ഫറസ് അടങ്ങിയ വളങ്ങളുടെ അളവ് കുറക്കാനും കൃഷിയുടെ ചെലവ് കുറയാനും സഹായിക്കുമെന്ന് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രഫസര്‍ ഡോ. എ. രാധമ്മപ്പിള്ള പറഞ്ഞു.
കുരുമുളക്-കാപ്പി മിശ്രവിള തോട്ടങ്ങളാണ് നേര്‍വിള തോട്ടങ്ങളെക്കാള്‍ രോഗപ്രതിരോധ ശേഷിയും ഉയര്‍ന്ന ഉല്‍പാദനക്ഷമതയും കാണിക്കുന്നതെന്നും ഗവേഷകര്‍ പറഞ്ഞു.
വയനാട്ടിലെ കുരുമുളക് കൃഷിയുടെ വിവിധ പ്രശ്നങ്ങള്‍ കണ്ടത്തെി പരിഹാരമാര്‍ഗം നിര്‍ദേശിക്കാന്‍ 2010ല്‍ സംസ്ഥാന സര്‍ക്കാര്‍ 150 ലക്ഷം വകയിരുത്തി ആരംഭിച്ച സുഗന്ധി പദ്ധതിയുടെ ഭാഗമായാണ് പഠനം നടന്നത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പടന്നക്കാട് കാര്‍ഷിക കോളജ്, കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കൃഷി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പഠനങ്ങള്‍. മുള്ളന്‍കൊല്ലി, പുല്‍പള്ളി, പൂതാടി, തിരുനെല്ലി പഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലുണ്ടായിരുന്നത്.
2013ല്‍ നെന്മേനി, വൈത്തിരി, മേപ്പാടി, അമ്പലവയല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുത്തി. ഈ പഞ്ചായത്തുകളില്‍ 10 വീതം സെര്‍പന്‍റയിന്‍ നഴ്സറികള്‍കൂടി തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം കൊടുത്ത് കൂടുതല്‍ നഴ്സറികള്‍ തുടങ്ങും.
ദ്രുതവാട്ടം, വിളവ് കുറവ്, കുരുമുളക് തലകള്‍ വേണ്ടരീതിയില്‍ പിടിച്ച് വളരാതിരിക്കുക, പുതിയ തോട്ടങ്ങളില്‍ മൂന്നാം വര്‍ഷത്തോടെ വള്ളികള്‍ മഞ്ഞളിച്ച് നശിക്കുക, മഴക്കാലത്തിനുശേഷം തോട്ടങ്ങളിലെ വള്ളികള്‍ വ്യാപകമായി മഞ്ഞളിച്ച് ക്രമേണ കണ്ണിത്തലകള്‍ അറ്റ് വള്ളികള്‍ ഉണങ്ങിപ്പോകുക, വൈറസ് രോഗങ്ങള്‍, ചെറിയ തോതിലുള്ള താല്‍ക്കാലിക മഞ്ഞളിപ്പ്, മണിത്തൂക്കം കുറയുക, പൊള്ളുരോഗം, താങ്ങുകാലുകളുടെ നാശം തുടങ്ങിയ പ്രശ്നങ്ങളാണ് പഠനത്തില്‍ കൂടുതലായി കണ്ടത്തെിയത്.

യൂത്ത് ലീഗ്: തിരുവമ്പാടിക്കാരെ തുരത്താന്‍ ഇന്ന് ലീഗ് ഹൗസില്‍ യോഗം

Posted: 17 Sep 2014 08:40 PM PDT

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ കണ്ണിലെ കരടായി മാറിയ തിരുവമ്പാടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന പ്രസിഡന്‍റിന്‍െറ സാന്നിധ്യത്തില്‍ വ്യാഴാഴ്ച ലീഗ് ഹൗസില്‍ യോഗം ചേരും. നിയോജകമണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗമാണ് ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുക.
സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച 'ഷേഡ്' പദ്ധതി നടപ്പാക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടതെന്ന് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്‍റ് നജീബ് കാന്തപുരം പറഞ്ഞു. എന്നാല്‍, പിരിച്ചുവിട്ടതിനെ കുറിച്ചോ തങ്ങളുടെ പേരിലുള്ള കുറ്റമെന്താണെന്നോ അറിയിച്ചില്ളെന്ന് മണ്ഡലം സെക്രട്ടറി പി.സി. അബൂബക്കര്‍ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന യോഗത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ളെന്ന് മണ്ഡലം പ്രസിഡന്‍റ് സലാം തേക്കുംകുറ്റി അറിയിച്ചു.
മണ്ഡലം കമ്മിറ്റിയെ ഏക പക്ഷീയമായി പിരിച്ചുവിട്ട നടപടി നിലനില്‍ക്കില്ളെന്ന് തിരുവമ്പാടിയില്‍നിന്നുള്ള ജില്ലാകൗണ്‍സില്‍ അംഗം പറഞ്ഞു.
'ഷേഡ്' പദ്ധതി മണിചെയിന്‍ രൂപത്തില്‍ പണം പിരിച്ച് സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ പദ്ധതിക്ക് ഫണ്ട് സ്വരൂപിക്കുന്നതാണെന്ന് തിരുവമ്പാടി മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.
യൂത്ത് കോര്‍ കമ്മിറ്റിയിലെ 10 പേര്‍ മണ്ഡലത്തിലെ 15 പേരില്‍നിന്ന് ദിവസേന ഒരു രൂപ വീതം പിരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ ജില്ലാകമ്മിറ്റിയെ ഏല്‍പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് പ്രായോഗികമല്ളെന്ന നിലപാടിലായിരുന്നു മണ്ഡലം കമ്മിറ്റി. അതേ സമയം തങ്ങള്‍ക്കെതിരായ നീക്കം ജില്ലാ പ്രസിഡന്‍റിന്‍െറ അനിഷ്ടത്തിന്‍െറ ഭാഗമാണെന്ന് തിരുവമ്പാടിക്കാര്‍ പറയുന്നു.
ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ നജീബ് കാന്തപുരത്തിന്‍െറ പാനലിനെതിരെ വോട്ട് ചെയ്തതു മുതല്‍ തങ്ങള്‍ എതിര്‍പക്ഷത്തായെന്നും ഇവര്‍ സൂചിപ്പിക്കുന്നു. മണ്ഡലം കമ്മിറ്റിയില്‍ തങ്ങളുടെ നിലപാടിനെ അനുകൂലിക്കുന്നവര്‍ക്കാണ് ഭൂരിപക്ഷമെന്നാണ് തിരുവമ്പാടിക്കാരുടെ ആത്മവിശ്വാസം.

ബഹ്റൈനികള്‍ക്ക് ഖത്തര്‍ പൗരത്വം നല്‍കരുത് -ആഭ്യന്തര മന്ത്രി

Posted: 17 Sep 2014 08:08 PM PDT

Image: 

മനാമ: ബഹ്റൈനികള്‍ക്ക് പൗരത്വം നല്‍കുന്നതിന് ഖത്തര്‍ അധികൃതര്‍ പ്രേരണ നല്‍കുന്ന നടപടി ശരിയല്ളെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ പൗരത്വം ഒഴിവാക്കി ഖത്തര്‍ പൗരത്വം സ്വീകരിക്കാനാണ് ഖത്തര്‍ പ്രേരണ ചെലുത്തുന്നത്.
ഇത്തരമൊരു നടപടി അംഗരാജ്യങ്ങള്‍ തമ്മിലെ സാഹോദര്യബന്ധത്തിന് ഒരിക്കലും ചേര്‍ന്നതല്ല. ജി.സി.സി യൂനിയന്‍ എന്ന ആശയത്തിന് കരുത്തുപകര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനം ആശയക്കുഴപ്പം സൃഷ്ടിക്കും. ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാനും വ്യാപാരമടക്കമുള്ള കാര്യങ്ങള്‍ നടത്താനും കഴിയും. അതിനാല്‍ ഒരു രാജ്യത്തിന്‍െറ പൗരത്വം ഒഴിവാക്കി മറ്റൊരു രാജ്യത്തിന്‍െറ പൗരത്വമെടുക്കേണ്ട ആവശ്യം വരുന്നില്ല. അതിനായി സമ്മര്‍ദം ചെലുത്തേണ്ട കാര്യവുമില്ല. ജി.സി.സി രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഐക്യപ്പെടാനും എല്ലാ വിഷയങ്ങളിലും ഒന്നിച്ചു നില്‍ക്കാനും സാധിക്കേണ്ടതുണ്ട്.
ബഹ്റൈനികള്‍ക്ക് ഖത്തര്‍ പൗരത്വം നല്‍കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മന്ത്രി ഖത്തര്‍ അധികൃതരോട് ആവശ്യപ്പെട്ടു. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ ഒരു സ്വദേശി കുടുംബത്തിന് ഖത്തര്‍ പൗരത്വം നല്‍കിയ പശ്ചാത്തലത്തില്‍ അവരെ ബഹ്റൈനില്‍ അറസ്റ്റ് ചെയ്ത സാഹചര്യമുണ്ടായത് ഖേദകരമാണ്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബഹ്റൈന്‍ പൗരന്മാര്‍ക്ക് ഖത്തര്‍ പൗരത്വം നല്‍കുന്നത് അവസാനിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  
 

ഖാദിം വിസക്കാര്‍ 6,82 ലക്ഷം; ഗാര്‍ഹിക വിസക്ക് നിയന്ത്രണം

Posted: 17 Sep 2014 07:53 PM PDT

Image: 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖാദിം വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. വീട്ടുജോലിക്കാര്‍ക്ക് അനുവദിക്കുന്ന ഈ വിസയില്‍ വിദേശികളുടെ എണ്ണം വളരെ കൂടിയ സാഹചര്യത്തിലാണ് തീരുമാനം. ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുപ്രകാരം രാജ്യത്ത് ഗാര്‍ഹിക മേഖലകളില്‍ ജോലി ചെയ്യുന്ന 20 ാം നമ്പര്‍ വിസക്കാരുടെ എണ്ണം 6,82000ല്‍ എത്തിയതായി താമസ കുടിയേറ്റ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.  അടുത്ത കാലത്തായി ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ ആശങ്കപ്പെടുത്തുന്ന വര്‍ധനയാണിത്.
സ്വദേശി വീടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണത്തില്‍ ഭീമമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും എണ്ണം കുറച്ചുകൊണ്ടുവരുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും താമസ കുടിയേറ്റ വിഭാഗം അറിയിച്ചു.
അനധികൃതമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ആവശ്യത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതാണ് ഖാദിം വിസക്കാരുടെ എണ്ണം കൂടാന്‍ കാരണം. വീടുകളിലേക്കെന്നു പറഞ്ഞ് സ്വദേശികളില്‍ ചിലര്‍ ആളുകളെ വരുത്തുകയും പിന്നീട് കാശുവാങ്ങി പുറത്തേക്ക് സ്വതന്ത്രമായി പറഞ്ഞുവിടുന്നതും പതിവാണ്. വിസ റദ്ദാക്കി രാജ്യത്ത് നിന്ന് പോകുന്ന വീട്ടുജോലിക്കാരുടെ സ്പോണ്‍സര്‍ക്ക് രണ്ട് വര്‍ഷത്തിന് ശേഷം മാത്രം പകരം വിസ അനുവദിക്കുക, പാചകക്കാര്‍, ഡ്രൈവര്‍, പരിചാരകര്‍ തുടങ്ങിയ വിസകള്‍ അനുവദിക്കണമെങ്കില്‍ സ്പോണ്‍സര്‍ വീടിന്‍െറ ഉടമസ്ഥാവകാശ രേഖയും മറ്റ് അനുബന്ധ രേഖകളും സമര്‍പ്പിക്കണമെന്നത് കര്‍ശനമാക്കുക തുടങ്ങിയവയാണ് ഇക്കാര്യത്തിലെടുത്ത പുതിയ തീരുമാനം.
മലയാളികള്‍ അടക്കം രാജ്യത്തെ ഖാദിം വിസക്കാരില്‍ ബഹുഭൂരിഭാഗവും നിയമവിരുദ്ധമായി പുറത്തു ജോലി ചെയ്താണ് ജീവിക്കുന്നത്. സ്ഥാപനങ്ങളിലേക്കുള്ള ഷൂണ്‍ വിസ വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ചതിനാല്‍ നിലവില്‍ ഖാദിം വിസകളിലത്തെിയാണ് ഭൂരിഭാഗം വിദേശികളും ഇവിടെ ജോലി ചെയ്യുന്നത്. അതിനിടെ, എബോള വൈറസ്ബാധയുടെ ഭീഷണിയുള്ളതിനാല്‍ കെനിയ, ഉഗാണ്ട പോലുള്ള മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് പൂര്‍ണമായി നിര്‍ത്തിവെച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP