സ്വാഗതം
WELCOME

News Update..

Sunday, September 21, 2014

മദ്യനയം: വെള്ളാപ്പള്ളിയുടെ നിലപാട് തള്ളി ശിവഗിരി മഠം Madhyamam News Feeds

മദ്യനയം: വെള്ളാപ്പള്ളിയുടെ നിലപാട് തള്ളി ശിവഗിരി മഠം Madhyamam News Feeds

Link to

മദ്യനയം: വെള്ളാപ്പള്ളിയുടെ നിലപാട് തള്ളി ശിവഗിരി മഠം

Posted: 21 Sep 2014 01:09 AM PDT

Image: 

വര്‍ക്കല: മദ്യനയം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍െറ നിലപാടിനെ തള്ളി ശിവഗിരി മഠം. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നിലപാട് ശ്രീനാരായണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയി െല്ലന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധം എന്ന നിലപാടാണ് മഠത്തിനുള്ളതെന്നും ഋതംബരാനന്ദ പറഞ്ഞു. ശിവഗിരിയില്‍ ഗുരുസമാധി ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാറിന്‍െറ മദ്യനയം നടപ്പാക്കാന്‍ ശ്രീനാരായണീയരാണ് ആദ്യം മുന്നോട്ടുവരേണ്ടതെന്ന് ചടങ്ങില്‍ സംസാരിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞിരുന്നു. അതേസമയം, എസ്.എന്‍.ഡി.പിയുടെ നിലപാട് തള്ളിയാലും സ്വാഗതം ചെയ്താലും പ്രതികരിക്കാനി െല്ലന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നികുതി വര്‍ധന: നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി

Posted: 20 Sep 2014 11:58 PM PDT

Image: 

കോട്ടയം: നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കാമെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍ തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിത്. സമൂഹത്തിന്‍്റെ എല്ലാ ആശങ്കകളും പരിഹരിക്കും. എല്ലാവരില്‍ നിന്നുള്ള അഭിപ്രായങ്ങളും പരിഗണിക്കും. നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ല. പലരുടെയും ഭാഷയില്‍ മാത്രമാണ് വ്യത്യാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, നികുതി വര്‍ധനയ്ക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ച് തീരുമാനിക്കാന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍്റെ അധ്യക്ഷതിയിലാണ് യോഗം.

എ.എ.പി നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രത്തിന് കേസ്

Posted: 20 Sep 2014 11:12 PM PDT

Image: 

മുംബൈ: എ.എ.പി നേതാവ് മായങ്ക് ഗാന്ധിയുള്‍പ്പടെ ആറുപേര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. പാര്‍ട്ടിയിലെ 21 കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. എ.എ.പി നേതാവ് തരുണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, അപമാനപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മായങ്ക് ഗാന്ധിയടക്കം അഞ്ച് പേര്‍ക്കെതിരെ പ്രേരണ കുറ്റത്തിനാണ് കേസ്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ് പരാതിക്കിടയായ സംഭവം നടന്നത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മായങ്ക് ഗാന്ധി പ്രതികരിച്ചു.

മദ്യനയം വിജയിപ്പിക്കാന്‍ ശ്രീനാരായണീയര്‍ പരിശ്രമിക്കണം ^വി.എം സുധീരന്‍

Posted: 20 Sep 2014 10:21 PM PDT

Image: 

വര്‍ക്കല: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയം വിജയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കേണ്ടത് ശ്രീനാരായണീയരാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ശ്രീനാരായണ ഗുരു പറഞ്ഞ കാര്യങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ നയമല്ല മദ്യനയം. നയം വിജയിപ്പിക്കേണ്ടത് പൊതുജനമാണെന്നും സുധീരന്‍ പറഞ്ഞു. ശിവഗിരിയില്‍ ഗുരുസമാധി ദിനാചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുധീരന്‍.

സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയത്തോട് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ സമീപനത്തിനെതിരെയാണ് സുധീരന്‍െറ പ്രസ്താവന. സര്‍ക്കാറിന്‍െറ മദ്യനയം സുതാര്യമല്ലാത്തതാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. കപടമായ ആദര്‍ശമാണ് മദ്യനിരോധത്തിന് പിന്നിലെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍പോലും വ്യത്യസ്തമായ അഭിപ്രായമുള്ളതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

മൂന്നിടത്ത് ‘തീപിടിത്തം’; ദ്രുത രക്ഷാപ്രവര്‍ത്തനം

Posted: 20 Sep 2014 09:19 PM PDT

Image: 

ദോഹ: തീപിടിത്തങ്ങളുള്‍പ്പെടെ അപകടങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കുന്നതിന് സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റിന്‍െറ ആഭിമുഖ്യത്തില്‍ മൂന്ന് സഥലങ്ങളിലായി മോക് ഡ്രില്‍ സംഘടിപ്പിച്ചു. അബ്ദുല്ല അബ്ദുല്‍ ഗനി ആന്‍ഡ് ബ്രദേഴ്സ് (ടൊയോട്ട) അല്‍ ഖോര്‍ ബ്രാഞ്ച്, ഖത്തര്‍ നാഷണല്‍ ബാങ്കിന്‍െറ വക്റ, മിസഈദ് ബ്രാഞ്ചുകള്‍ എന്നിവിടങ്ങളിലാണ് മോക് ഡ്രില്‍ അരങ്ങേറിയത്. മൂന്നിടങ്ങളില്‍ നിന്നും ‘തീപിടിത്ത’ത്തിന്‍െറ വിവരം ലഭിച്ചതിനെ തുടര്‍ന്ന് അല്‍ ഖോര്‍, വക്റ, മിസഈദ് സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളിലെ അഗ്നിശമന സേന കുതിച്ചത്തെി. സുരക്ഷ സേനാംഗങ്ങള്‍ കെട്ടിടത്തിലെ അപായ സൈറണ്‍ മുഴക്കുകയും ഉപഭോക്താക്കളും ജീവനക്കാരുമുള്‍പ്പെടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ‘തീ’ നിയന്ത്രണ വിധേയമാക്കിയ സംഘം പരിക്കേറ്റവര്‍ക്കും കാണാതായവര്‍ക്കും വേണ്ടി തെരച്ചില്‍ നടത്തി. ആരെയും കാണാതായിട്ടില്ളെന്ന് തിരിച്ചറിഞ്ഞതിനാല്‍ തെരച്ചില്‍ നിര്‍ത്തുകയും ചെയ്തു. ആംബുലന്‍സ് സംഘങ്ങളും യത്നത്തില്‍ പങ്കെടുത്തു. പൊതുജനങ്ങളില്‍ തീപിടിത്തങ്ങളെക്കുറിച്ച് ബോധവല്‍കരിക്കാനും വിവിധ സ്ഥാപനങ്ങളിലെ പ്രതിരോധ സംവിധാനങ്ങള്‍ ഫലപ്രദമാണോയെന്ന് പരിശോധിക്കാനുമാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചതെന്ന്
സിവില്‍ ഡിഫന്‍സ് ഇവാക്വേഷന്‍ ഓഫീസര്‍ കാപ്റ്റന്‍ ഖമിസ് സാലിം അല്‍ സുവൈദി പറഞ്ഞു. ഇതോടൊപ്പം സിവില്‍ ഡിഫന്‍സിലെ ജീവനക്കാര്‍ക്ക് വ്യത്യസ്ത സ്ഥലങ്ങളിലും സ്ഥാനപനങ്ങളിലുമുണ്ടാവുന്ന അപകടങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
 

ഇബ്രയില്‍ വാഹനാപകടം; ഒമ്പത് ഒമാനികള്‍ മരിച്ചു

Posted: 20 Sep 2014 09:12 PM PDT

Image: 

ഇബ്ര: മസ്കത്തില്‍നിന്ന് 180 കിലോമീറ്റര്‍ അകലെ ഇബ്രയില്‍ വാഹനാപകടത്തില്‍ ഒമ്പത് സ്വദേശികള്‍ മരിച്ചു. അലായക്കടുത്ത് ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. നസീബ് ഭാഗത്തുനിന്ന് ഹൈവേയിലേക്ക് നിയന്ത്രണം വിട്ട് വന്ന ടാങ്കറിലേക്ക് എതിര്‍ദിശയില്‍നിന്ന് വന്ന കാറുകള്‍ ഇടിച്ചുകയറുകയായിരുന്നു.  സുഹൂദ് അല്‍ സല്‍മാന്‍ ബലൂഷി, അലി സാലിം സുലൈമാന്‍ അല്‍ ബലൂഷി, അദ്റാ ആമിര്‍ റാഷിദ് അല്‍ ഹാര്‍ത്തി, ആമിര്‍ റാഷിദ് ആമിര്‍ അല്‍ ഹാര്‍ത്തി, അസീല സാലിം, ഷംസ സാലിം, അഫ്ര ആമിര്‍ റാഷിദ് അല്‍ ഹാര്‍ത്തി എന്നിവരാണ് മരിച്ച ഏഴ് പേര്‍.അപകടത്തില്‍ കാറുകള്‍ നിശ്ശേഷം തകര്‍ന്നു. ബാത്തിന ഗവര്‍ണറേറ്റില്‍ നിന്നുള്ള നാലുപേരാണ് ഒരു കാറിലുണ്ടായിരുന്നത്.
മറ്റുള്ളവര്‍ ഇബ്ര വാദിനാമില്‍നിന്നുള്ളവരാണ്. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടും. മൃതദേഹങ്ങള്‍ ഇബ്രയിലെ ആശുപത്രിയില്‍. ഇരുദിശകളിലേക്കും വാഹനങ്ങള്‍ അതിവേഗം സഞ്ചരിക്കുന്ന ഇവിടെ അപകടങ്ങള്‍ പതിവ് സംഭവമാണ്.
മാസങ്ങള്‍ക്ക് മുമ്പ് ഒമാനി കുടുംബത്തിലെ ആറുപേര്‍ ഇവിടെ അപകടത്തില്‍ മരിച്ചിരുന്നു. ഇരട്ടപ്പാതയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ആറുവരി പാതയായ ബിദ്ബിദ്-സൂര്‍ ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഐ.എസ് തടവിലുള്ള ബ്രിട്ടീഷ് ഡ്രൈവറെ വിട്ടയക്കണമെന്ന് ഭാര്യ

Posted: 20 Sep 2014 09:07 PM PDT

Image: 

ലണ്ടന്‍: ഐ.എസ് തീവ്രവാദികള്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് ഡ്രൈവര്‍ അലാന്‍ ഹെനിങ്ങിനെ വിട്ടയക്കാന്‍ അപേക്ഷിച്ച് ഭാര്യ ബാര്‍ബറ ഹെനിങ്. അലാന്‍ മരണപ്പെടുന്നതുകൊണ്ട് ഐ.എസ് തീവ്രവാദികള്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുന്നതെന്ന് ബാര്‍ബറ ചോദിച്ചു. ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം മുഖേന പുറത്തിറക്കിയ പ്രസ്താവനയിലാണ് ബാര്‍ബറ തന്‍െറ ഭര്‍ത്താവിന്‍െറ ജീവനുവേണ്ടി യാചിച്ചത്.

'സമാധാനം ആഗ്രഹിക്കുന്നയാളാണ് എന്‍െറ ഭര്‍ത്താവ്. നിസ്വാര്‍ഥ സേവനത്തിനായാണ് അദ്ദേഹം സിറിയയിലേക്ക് പോയത്. സഹായം ആവശ്യമുള്ളവര്‍ക്കുവേണ്ടി മുസ് ലിം സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പണിയെടുക്കുകയാണ് അലന്‍. തീവ്രവാദികള്‍ ബന്ദികളാക്കുന്ന സമയത്ത് ഒരു ആംബുലന്‍സില്‍ നിറയെ വെള്ളവും ഭക്ഷണവുമായി ആവശ്യക്കാരുടെ അടുത്തേക്ക് പോവുകയായിരുന്നു അദ്ദേഹം' -ബാര്‍ബറ പറയുന്നു.

അലാനെപ്പോലെ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നവരെ അപായപ്പെടുത്തിയിട്ട് ഐ.എസ് തീവ്രവാദികള്‍ എന്താണ് നേടാന്‍ പോകുന്നെന്ന് മനസ്സിലാകുന്നില്ല. ഐ.എസ് തീവ്രവാദികളുമായി ബന്ധപ്പെടാനും ചില പ്രധാന സന്ദേശങ്ങള്‍ കൈമാറാനും ശ്രമിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചി െല്ലന്നും ബാര്‍ബറ പറഞ്ഞു.

സിറിയയില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന സംഘടനയില്‍ ഡ്രൈവറായ അലാനെ പത്ത് മാസം മുമ്പാണ് ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സ്വദേശത്ത് ടാക്സി ഡ്രൈവറായി ജോലി നോക്കവെയാണ് അത് ഉപേക്ഷിച്ച് സിറിയയിലേക്ക് പോയത്. മാഞ്ചസ്റ്ററിലാണ് അലാന്‍െറ കുടുംബം കഴിയുന്നത്. തന്‍െറ മുസ് ലിം സുഹൃത്തുക്കള്‍ രൂപം നല്‍കിയ 'എയ്ഡ് ഫോര്‍ സിറിയ' എന്ന സംഘടനയുമായി ചേര്‍ന്നാണ് അലാന്‍ പ്രവര്‍ത്തിച്ചിരുന്നത്.

ദമ്മാം നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റില്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നഷ്ടം

Posted: 20 Sep 2014 09:01 PM PDT

Image: 

ദമ്മാം: മലയാളി മാനേജ്മെന്‍റിന് കീഴിലുള്ള നഗരത്തിലെ പ്രമുഖ ഹൈപര്‍ മാര്‍ക്കറ്റായ നെസ്റ്റോയിലുണ്ടായ അഗ്നി ബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തീ പടര്‍ന്നത്.
ഹൈപര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന മൊബൈല്‍, വാച്ച്, ടെക്സ്റ്റൈല്‍സ് തുടങ്ങിയ കടകളും കെട്ടിടത്തിന്‍െറ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കടകളും കത്തിയമര്‍ന്നതിനാല്‍ ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മൊബൈല്‍, വാച്ച് കടകളില്‍ പലതും മലയാളി മാനേജ്മെന്‍റിന് കീഴിലുള്ളതാണ്. ഉച്ചയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമായത്.
ഒന്നാം നിലയിലെ എ.സിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സെക്യൂരിറ്റി ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തത്തെിയ അഗ്നിശമന സേനയുടെ നിരവധി യൂണിറ്റുകള്‍ മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വൈകിട്ടും കെട്ടിടത്തില്‍ നിന്നുയരുന്ന പുക നിലച്ചിട്ടില്ല. ലക്ഷക്കണക്കിന് റിയാലിന്‍െറ സാധനങ്ങളാണ് അഗ്നി വിഴുങ്ങിയത്. പുലര്‍ച്ചെയായതിനാല്‍ ആളപായമില്ല. തീ പടര്‍ന്നയുടന്‍ താഴത്തെ നിലയിലുണ്ടായിരുന്ന ജീവനക്കാരുടെ പാസ്പോര്‍ട്ടുള്‍പ്പെടെയുള്ള രേഖകള്‍ മാറ്റാനായതായി നെസ്റ്റോ മാനേജ്മെന്‍റ് അറിയിച്ചു. കെട്ടിടത്തിന്‍െറ ഒന്നാം നിലയിലാണ് അഗ്നി കൂടുതല്‍ നാശം വിതച്ചത്. ഉച്ചയായിട്ടും അഗ്നി ശമന സേനക്കാരൊഴിച്ച് ആരെയും അകത്തു പ്രവേശിപ്പിക്കാത്തതിനാല്‍ നാശ നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്താനായിട്ടില്ല.
 

റോഡുകളില്‍ കുരുങ്ങി ജനം

Posted: 20 Sep 2014 08:52 PM PDT

Image: 

കുവൈത്ത് സിറ്റി: മധ്യവേനലവധി കഴിഞ്ഞ് രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴേക്കും റോഡുകളില്‍ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി.
രാവിലെ ജോലിക്കായി ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും ആളുകള്‍ പോകുന്നതും സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ പോകുന്നതും ഏകദേശം ഒരേ സമയത്താകുന്നതാണ് തിരക്കിന് ആക്കം പകരുന്നത്. സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ട്രാഫിക് വിഭാഗം തിരക്ക് കുറക്കാനായി വിവിധ നടപടികള്‍ കൈകൊണ്ടിരുന്നെങ്കിലും ഫലം ചെയ്തിട്ടില്ളെന്നാണ് അനുഭവം പറയുന്നത്. പ്രത്യേകിച്ച് തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലാണ് രാവിലെയും ഉച്ച നേരത്തും തിരക്ക് രൂക്ഷമാകുന്നത്. തിരക്കില്‍ പെടുന്നത് കാരണം ഓഫീസുകളിലും സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ ജോലിക്കത്തെുന്നതും ഉച്ചക്ക് തിരിച്ച് വീട്ടിലത്തെുന്നതും വൈകിയാണ്. ജോലിക്ക് പോകുന്നതിലും വരുന്നതിലും ഉണ്ടായിരുന്ന ആശ്വാസം മധ്യവേനല്‍ അവധി കഴിഞ്ഞ് സ്കൂളുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ നഷ്ടപ്പെട്ട വേവലാതിയിലാണ് എല്ലാവരും. സ്കൂളുകളുടെ പ്രവൃത്തി സമയം മാറ്റുന്നത് ആലോചിക്കുമെന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ വെളിപ്പെടുത്തലില്‍ ആശ്വാസം അനുഭവിക്കുകയാണ് ജനം.

യു.എ.ഇയില്‍ തൊഴിലവസരം കൂടിയതായി സര്‍വേ

Posted: 20 Sep 2014 08:28 PM PDT

Image: 

ദുബൈ: അടുത്ത  ഏതാനും   മാസങ്ങള്‍ക്കുള്ളില്‍ യു.എ.ഇ.യിലെ  60 ശതമാനത്തിലധികം  കമ്പനികളിലും തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. മിഡിലീസ്റ്റിലെ  പ്രമുഖ ഓണ്‍ലൈന്‍ തൊഴില്‍ ദാതാക്കളായ ബെയ്ത്ത് ഡോട്ട് കോം നടത്തിയ  സര്‍വേയിലാണ് ഈ വിവരമുള്ളത്.
കഴിഞ്ഞ ഒന്നര മാസക്കാലം മൊത്തം ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളിലും നാലായിരത്തോളം  തൊഴിലാളികള്‍ക്കിടയിലുമായി ഓണ്‍ലൈനായാണ് സര്‍വേ നടത്തിയത്. വിദേശി-സ്വദേശി വിദഗ്ധരുള്ള രാജ്യമാണ് യു.എ.ഇ എന്നതിനാലാണ് തൊഴില്‍ മേഖലയില്‍ കൂടുതല്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നതെന്ന് സര്‍വേ പറയുന്നു.
  യു.എ.ഇ. ഉള്‍പ്പെടുന്ന മിഡിലീസ്റ്റ, നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യങ്ങളടങ്ങിയ "മിന" മേഖലയിലെ പകുതിയിലധികം കമ്പനികള്‍ക്കും വരും മാസങ്ങളില്‍ നിര്‍ബന്ധമായും പുതിയ ആളുകളെ നിയമിക്കേണ്ടി വരും.
റമദാനിനു ശേഷം കമ്പനികള്‍ ഇതിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ബാക്കി വരുന്ന കമ്പനികള്‍ അവരുടെ വളര്‍ച്ചയെ കുറിച്ചും റിക്രൂട്ട്മെന്‍റ് സാധ്യതകളെ കുറിച്ചും പഠിച്ചു കൊണ്ടിരിക്കു കയാണത്രെ. അതേസമയം മൊത്തം മിന മേഖലയെ അപേക്ഷിച്ച് കഴിഞ്ഞ ആറ് മാസം യു.എ.ഇയിലെ 35 ശതമാനം കമ്പനികളും പുതിയ ജോലിക്കാരെ നിയമിച്ചുകഴിഞ്ഞു. കെട്ടിട നിര്‍മാണം,ബാങ്കിങ്,ഫിനാന്‍സ്,ഓയില്‍,പെട്രോ കെമിക്കല്‍ മേഖലകളില്‍ ജോലി സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്.  മാനേജര്‍, ജൂനിയര്‍ എക്സിക്യൂട്ടീവ് തസ്തികയിലാണ് ഏറെ അവസരങ്ങള്‍ വരിക. എന്‍ജിനീയറിങ്, കൊമേഴ്സ് മേഖലയെക്കാളും ബിസിനസ് മാനേജ്മെന്‍റിലുള്ളവര്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. സെയില്‍സ് മാനേജര്‍  19 ശതമാനവും ,കസ്റ്റമര്‍ സര്‍വീസ്  15 , എച്ച്. ആര്‍ 14 , പ്രൊജക്റ്റ് മാനേജര്‍ 14, എക്സിക്യുട്ടീവ് അസിസ്റ്റന്‍സ് 16 ശതമാനം എന്നിങ്ങനെയാണ് മറ്റു മേഖലയിലെ സാധ്യതകള്‍.  അതോടൊപ്പം അറബിക്,ഇംഗ്ളീഷ് ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്കും ഏറെ അവസരങ്ങള്‍ കാണുന്നുണ്ട്. പുതിയ ജോലിതേടിയത്തെുന്നവര്‍ക്കും നിലവില്‍  ജോലി ചെയ്യുന്നവര്‍ക്കും ഭാഷാ നൈപുന്ന്യം കൊണ്ട് ജോലി വളര്‍ച്ച കൈവരിക്കാനാകും.
     മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ചു യു.എ.ഇയിലാണ് തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ഏറ്റവും ആകര്‍ഷകമായ സാഹചര്യമുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തറാണ് രണ്ടാംസ്ഥാനത്ത്.
സൗദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍ എന്നിവയാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഹമദ് രജാവിന് മത സൗഹാര്‍ദ അവാര്‍ഡ്

Posted: 20 Sep 2014 08:16 PM PDT

Image: 

മനാമ: അമേരിക്ക കേന്ദ്രമാക്കി  മത, നാഗരികതകള്‍ക്കിടയിലെ സഹവര്‍ത്തിത്വം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ മതസൗഹാര്‍ദ അവാര്‍ഡ് ബഹ്റൈന്‍ ഭരണാധികാരി കിംഗ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫക്ക്. സംഘടനയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് പുരസ്കാരം സമര്‍പ്പിച്ചത്.  രാജാവിന്‍െറ പ്രത്യേക പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫ പുരസ്കാരം ഏറ്റുവാങ്ങി. വിവിധ സംസ്കാരങ്ങളും മതങ്ങളും തമ്മില്‍ സഹകരണവും സൗഹാര്‍ദവുമുണ്ടാക്കിയെടുക്കുന്നതിന് ഹമദ് രാജാവിന്‍െറ ദീര്‍ഘ വീക്ഷണത്തോടെയുള്ള ശ്രമങ്ങള്‍ സഹായിച്ചതായി സംഘടന വിലയിരുത്തി. മാനവിക സേവനത്തില്‍ സംസ്കാരങ്ങളുടെ പങ്ക് എന്ന സമ്മേളനത്തിന് ബഹ്റൈനില്‍ ആതിഥ്യം വഹിക്കുന്നതിന് ഹമദ് രാജാവ് മുന്‍കൈയെടുത്തിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത നേതാക്കള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യവൂം അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ബഹ്റൈന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതും ശ്രദ്ധേയമാണ്. വിവിധ മത സമൂഹങ്ങളും സംസ്കാരം പുലര്‍ത്തുന്നവരും വളരെ ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് ബഹ്റൈനെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. ഇത്തരത്തിലൊരു അവാര്‍ഡ് രാജാവിന് വേണ്ടി ഏറ്റുവാങ്ങുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങില്‍ ഇന്ത്യക്ക് ഒരു വെങ്കലം കൂടി

Posted: 20 Sep 2014 07:37 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങില്‍ ഇന്ത്യക്ക് വെങ്കലം. പത്ത് മീറ്റര്‍ എയര്‍പിസ്റ്റള്‍ ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. ജീത്തു റായ്, സമരേഷ് ജംഗ്, പ്രകാശ് നഞ്ചപ്പ എന്നിവരടങ്ങിയതാണ് ടീം. ഇതോടെ ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമടക്കം മൂന്ന് മെഡലുകള്‍ ഇന്ത്യ നേടി. പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ ദിവസം 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ജീത്തു റായി സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍പിസ്റ്റളില്‍ ശ്വേത ചൗധരി വെങ്കലവും നേടി.

ഗെയിംസില്‍ ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും അടക്കം 14 മെഡലുകളുമായി ദക്ഷിണകൊറിയയാണ് ഒന്നാം സ്ഥാനത്ത്. അഞ്ച് സ്വര്‍ണമടക്കം 12 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനത്താണ്.

ഐ.എസ് വിരുദ്ധ മഹാസഖ്യം

Posted: 20 Sep 2014 07:07 PM PDT

Image: 

അമേരിക്കയുടെ ഭീകര വിരുദ്ധ യുദ്ധത്തിന്‍െറ രണ്ടാം അധ്യായം ആരംഭിക്കാന്‍ പോവുകയാണ്. അല്‍ഖാഇദക്ക് പകരം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ആണ് ഇപ്പോഴത്തെ വില്ലന്‍. ബുഷിനൊരു തിരുത്ത് എന്ന പ്രതീക്ഷയോടെ വൈറ്റ് ഹൗസില്‍ കാലെടുത്തുവെച്ച ഒബാമ ബുഷിന്‍െറ പകര്‍പ്പാകേണ്ട ഗതികേടിലാണ്. ഐ.എസുമായി യുദ്ധത്തിലാണെന്ന് അമേരിക്ക നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അതിനായുള്ള മഹാസഖ്യം രൂപവത്കരിക്കാനുള്ള തകൃതിയായ ശ്രമത്തിലാണ്. ഈ ആവശ്യാര്‍ഥം പാരിസില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പടിഞ്ഞാറുനിന്നും അറബ് മേഖലയില്‍നിന്നുമായി 40ഓളം രാജ്യങ്ങള്‍ പങ്കെടുക്കുകയുണ്ടായി. അതിന് മുന്നോടിയായി ജിദ്ദയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും തുര്‍ക്കിക്കും പുറമെ ഇറാഖ്, ഈജിപ്ത്, ജോര്‍ഡന്‍ അടക്കം 10 രാജ്യങ്ങള്‍ പങ്കെടുത്തിരുന്നു. അട്ടിമറിക്കപ്പെട്ട മുര്‍സി ഭരണകൂടത്തോട് അനുഭാവം പ്രകടിപ്പിച്ചതിന്‍െറ പേരില്‍ പരസ്പരം പിണക്കത്തിലായ ഖത്തറിനെയും ഈജിപ്തിനെയും സൗദിയെയും ഒരേ മേശക്ക് ചുറ്റുമിരുത്തി പിന്തുണ നേടുന്നതില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വിജയിച്ചു എന്നതാണ് ജിദ്ദ സമ്മേളനത്തിന്‍െറ പ്രത്യേകത. ഈജിപ്ത് വിഷയത്തിലുള്ള സ്വതന്ത്ര നിലപാട് കാരണം സൗദിയുടെയും യു.എ.ഇയുടെയും ഭാഗത്തുനിന്ന് ഖത്തറിന് വലിയ സമ്മര്‍ദമുണ്ടായിരുന്നു. ആദ്യം പിടിച്ചുനിന്ന ഖത്തര്‍ ഇപ്പോള്‍ ആ സമ്മര്‍ദത്തിന് അല്‍പം വഴങ്ങാന്‍ നിര്‍ബന്ധമായിത്തുടങ്ങിയിരിക്കുകയാണെന്നാണ് ടൈംസ് ഓഫ് ഇസ്രായേലിന്‍െറ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. മുന്‍ മന്ത്രിയും ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി വിദേശ ബന്ധങ്ങള്‍ക്കായുള്ള ഉന്നതോദ്യോഗസ്ഥനുമായ അംറ് ദര്‍റാജ്, എഫ്.ജെ.പി സെക്രട്ടറി ജനറല്‍ മഹ്മൂദ് ഹുസൈന്‍, വാജിദ് ഗുനൈം തുടങ്ങി ഏഴോളം ബ്രദര്‍ഹുഡ് നേതാക്കളെ ഖത്തര്‍ പുറത്താക്കിയെന്നാണ് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട്. എന്നാല്‍, ഖത്തറിന് ബുദ്ധിമുട്ട് ഒഴിവാക്കാന്‍ തങ്ങള്‍ രാജ്യം വിടുകയാണെന്നാണ് ട്വിറ്ററില്‍ ഇവര്‍ കുറിച്ചിട്ടുള്ളത്. സീസിയുടെ അട്ടിമറിയത്തെുടര്‍ന്ന് ഖത്തറില്‍ അഭയംതേടിയ ഇവര്‍ സൗദി സമ്മര്‍ദമുണ്ടായപ്പോള്‍ ഖത്തര്‍ വിടാന്‍ നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ഖത്തറിന്‍െറ നിര്‍ദേശപ്രകാരം അവിടത്തെന്നെ താമസിക്കുകയായിരുന്നു. ട്വിറ്ററില്‍ കുറിച്ചപോലെ അവര്‍ സ്വയം ഖത്തര്‍ വിട്ടതാവാനാണ് സാധ്യത. തുര്‍ക്കിയാണ് പുതിയ അഭയസങ്കേതമെന്നാണ് റിപ്പോര്‍ട്ട്. നാറ്റോ അംഗരാജ്യമാണെങ്കിലും തുര്‍ക്കി ഐ.എസ് വിരുദ്ധ സൈനിക നടപടിയില്‍ പങ്കെടുക്കില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ.എസ് തടവിലുള്ള സ്വന്തം നയതന്ത്ര പ്രതിനിധികളുടെ സുരക്ഷയെ അത് ബാധിക്കുമെന്നതാവാം തുര്‍ക്കിയുടെ ആശങ്ക. ജോര്‍ഡന്‍െറ നിലപാട് ദുരൂഹമാണ്. ഒരു രാഷ്ട്രീയ സഖ്യത്തിലും ഭാഗഭാക്കല്ലാത്ത നിഷ്പക്ഷ രാജ്യമായ ജോര്‍ഡന്‍, സഖ്യത്തില്‍ ചേരില്ളെന്നായിരുന്നു ആദ്യം പ്രധാനമന്ത്രി അബ്ദുല്ല അന്നസൂറിന്‍െറ പ്രസ്താവന. ജിദ്ദയിലത്തെിയപ്പോള്‍ ചുവടുമാറിയ ജോര്‍ഡന്‍ പാരിസിലത്തെിയപ്പോള്‍ സഖ്യത്തിന്‍െറ പിന്നിലണിനിരന്നു. ജോര്‍ഡനിലെ മുസ്ലിം ബ്രദര്‍ഹുഡ് സഖ്യത്തിനനുകൂലമല്ല. ഇത് ജോര്‍ഡന്‍െറ യുദ്ധമല്ല എന്നതാണ് ബ്രദര്‍ഹുഡ് നിലപാട്.
ജിദ്ദ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 11നായത് യാദൃച്ഛികമാണെങ്കിലും അതിന്‍െറ പ്രതീകാത്മകത ശ്രദ്ധേയമത്രെ. ജിദ്ദ കോണ്‍ഫറന്‍സിന്‍െറ തുടര്‍ച്ചയായിരുന്നു പാരിസ് കോണ്‍ഫറന്‍സ്. പാരിസില്‍ പങ്കെടുത്ത അറബ് രാഷ്ട്രങ്ങളുടെ നിലപാട് അമേരിക്കക്ക് അനുകൂലമാണെങ്കിലും യുദ്ധത്തിലുള്ള പ്രത്യക്ഷ പങ്കാളിത്തത്തെക്കുറിച്ച് മൗനത്തിലാണ് പല രാജ്യങ്ങളും. പാരിസ് കോണ്‍ഫറന്‍സില്‍ ഇറാനെ പങ്കെടുപ്പിക്കണമെന്ന് ഫ്രാന്‍സ് അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇറാനെയും സിറിയയെയും ക്ഷണിക്കുകയുണ്ടായില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറണ്‍ കരസേനയെ അയക്കുകയില്ളെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യോമ-ലോജിസ്റ്റിക്  പിന്തുണയാണ് ബ്രിട്ടന്‍െറ  വാഗ്ദാനം. ഇറാഖിന്‍െറ ഏകോപനത്തില്‍ വ്യോമാക്രമണങ്ങളില്‍ പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് പ്രസ്താവിക്കുകയുണ്ടായി. സൈനിക നടപടിയില്‍ പങ്കെടുക്കുകയില്ളെങ്കിലും രാജ്യത്തിന്‍െറ ദക്ഷിണ ഭാഗത്തെ താവളങ്ങള്‍ ഉപയോഗിക്കത്തക്കവിധം ലോജിസ്റ്റിക് പിന്തുണ തുര്‍ക്കിയുടെ ഭാഗത്തുനിന്നുമുണ്ടാകും.
കഴുത്തറപ്പ് മാത്രമല്ല ഭീകരത, കുട്ടികളുടെയും സ്ത്രീകളുടെയും മേല്‍ സ്ഫോടക വസ്തുക്കളുടെ ബാരലുകള്‍ വര്‍ഷിക്കലും ഭീകരതതന്നെയാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഖാലിദ് അത്വിയ്യയുടെ മുനവെച്ച പ്രസ്താവന ഇസ്രായേല്‍ ഭീകരതയോട് കണ്ണടക്കുന്ന യു.എസ് ഇരട്ടത്താപ്പിനെ തുറന്നുകാട്ടി.
സദ്ദാം ഉന്മൂലന യുദ്ധത്തില്‍ യു.എസ് ഉപയോഗിച്ച ഖത്തറിലെ അല്‍ഉദൈദ് സൈനിക താവളം ഐ.എസ് വിരുദ്ധ പടനീക്കത്തിന് അനുവദിക്കുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ളെന്നുകൂടി അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
മുഖ്യധാരാ ഇസ്ലാമിക പ്രസ്ഥാനങ്ങളൊന്നും ഖിലാഫത്തിന്‍െറ വികല പ്രതിച്ഛായ സൃഷ്ടിച്ച ഐ.എസിന് അനുകൂലമല്ല. ഈയിടെ ഇസ്തംബൂളില്‍ ഖറദാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക മുസ്ലിം പണ്ഡിതസഭയും ഐ.എസിനെയും ഐ.എസിന്‍െറ ‘ഖിലാഫത്തി’നെയും തള്ളിപ്പറയുകയുണ്ടായി. എങ്കിലും വാഷിങ്ടണിന്‍െറ പടനീക്കത്തിന്‍െറ ഉദ്ദേശ്യശുദ്ധിയെ ഖറദാവി അംഗീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
മൂസില്‍ പിടിച്ചടക്കിയ ഐ.എസിന്‍െറ മുന്നേറ്റത്തെ തടയാന്‍ ഡ്രോണ്‍ ആക്രമണങ്ങളില്‍ പരിമിതപ്പെടുത്തിയ യു.എസ് ഇടപെടല്‍ പരസ്യമായ യുദ്ധ പ്രഖ്യാപനത്തിലൂടെ വ്യാപകമായ പടനീക്കത്തിലേക്ക് ചുവടുമാറാന്‍ പോവുകയാണ്. സദ്ദാമിനെതിരെ നടന്ന ആക്രമണത്തിന്‍െറ അതേ ആവര്‍ത്തനമാണ് നടക്കാന്‍ പോകുന്നത്. ഐ.എസ് സാന്നിധ്യം സിറിയയില്‍ കൂടി ഉള്ളതിനാല്‍ ആക്രമണം അങ്ങോട്ടുകൂടി വ്യാപിക്കുമെന്നാണ് യു.എസ് അധികൃതരുടെ പ്രസ്താവനകളില്‍നിന്ന് വ്യക്തമാകുന്നത്. രണ്ടാമതൊരു കരയുദ്ധത്തിനുകൂടി ഈ മേഖല സാക്ഷിയാകാന്‍ പോവുകയാണ്. യു.എന്നിലൂടെ അന്താരാഷ്ട്ര സമ്മിതി നേടിയിട്ടല്ല ഈ ആക്രമണ പദ്ധതി. ഏകധ്രുവലോകത്തില്‍ മേല്‍ക്കോയ്മ ലഭിച്ച അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ അതിന്‍െറയൊന്നും ആവശ്യമില്ല. ആ വഴിക്ക് നീങ്ങിയാല്‍ അത് വിജയിക്കില്ളെന്ന് ഉറപ്പാണ്. കാരണം, സിറിയന്‍ ഘടകം ഇവിടെ ചില സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുണ്ട്്. സിറിയന്‍ ഏകാധിപതി ബശ്ശാര്‍ അല്‍അസദിനും ഐ.എസ് സാന്നിധ്യം ഭീഷണിയാണെങ്കിലും അതിന്‍െറ പേരില്‍ യു.എസ് പട സിറിയയില്‍ അധിനിവേശം ചെയ്യുന്നത് ഡമസ്കസ് ഇഷ്ടപ്പെടുന്നില്ല. സിറിയയിലെ ഐ.എസ് താവളങ്ങള്‍ ആക്രമിക്കുന്നതിന്‍െറ മറവില്‍ ബശ്ശാര്‍ ഉന്മൂലനവും യു.എസ് ലക്ഷ്യമാണ്. അതിനാല്‍, ഐ.എസ് വിരുദ്ധ നീക്കത്തിന് പിന്തുണ നേടാന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ സമീപിച്ചാല്‍ റഷ്യ അത് വീറ്റോ ചെയ്യുമെന്ന് ഉറപ്പ്. ഐ.എസിന്‍െറ ഉന്മൂലനം സിറിയയുടെയും ഇറാന്‍െറയും കൂടി ആവശ്യമാണ്. പക്ഷേ, അവരെ തൊട്ടുതൊടീക്കാതെയാണ് യു.എസ് പടനീക്കം. ഐ.എസിനെ ഉന്മൂലനംചെയ്യുമെന്ന് പറയുമ്പോഴും ബശ്ശാറിനെതിരെ മിതവാദി ഗ്രൂപ്പുകള്‍ക്ക് സൗദി താവളത്തില്‍ പരിശീലനം നല്‍കുമെന്ന് പറയാന്‍ വാഷിങ്ടണ്‍ മടിക്കുന്നില്ല. സൗദി നേതൃത്വത്തിലുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഈ സഖ്യത്തിലുള്ള താല്‍പര്യത്തിന് കാരണം ഐ.എസ് വിരോധത്തേക്കാള്‍ അതിലെ ബശ്ശാര്‍ വിരുദ്ധ ഘടകമാണ്. അതാകട്ടെ, ബശ്ശാറിന്‍െറ ഏകാധിപത്യത്തോടുള്ള വിരോധമൊട്ടല്ലതാനും. ഈജിപ്തിനോട് ഇല്ലാത്ത വിരോധം സിറിയയോടുണ്ടാകേണ്ടതില്ലല്ളോ. സ്വന്തം ആഭ്യന്തര ഭീഷണിയായ ശിയാക്കള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നതായി അവര്‍ കരുതുന്ന ഇറാന്‍െറയും ഹിസ്ബുല്ലയുടെയും ശക്തി തകര്‍ക്കുകയാണ് ഈ രാജ്യങ്ങളുടെ യഥാര്‍ഥ ലക്ഷ്യം. അങ്ങനെ യു.എസ് സഖ്യത്തില്‍ ഒപ്പിട്ട 40 രാജ്യങ്ങളും കാണുന്ന ‘ഭീകര ഭീഷണി’ ഒന്നിനൊന്ന് വ്യത്യസ്തമാവുകയാണ്.
തട്ടിക്കൂട്ടിയ മഹാ സഖ്യത്തിന്‍െറ ബാനറില്‍ നടക്കാനിരിക്കുന്ന യുദ്ധത്തിന്‍െറ രൂപവും ഗതിയും എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. അറബികള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥമായ റോള്‍ തങ്ങള്‍ക്ക് സാധിക്കുകയില്ളെന്നാണ് ഒബാമ പറയുന്നത്. സങ്കീര്‍ണമായൊരു പദപ്രശ്നത്തിന്‍െറ പരുവത്തിലാണ് സ്ഥിതിഗതികള്‍. ഇറാഖ്-ഇറാന്‍ യുദ്ധം മുതല്‍ അമേരിക്കന്‍ അധിനിവേശം വരെയുള്ള സംഭവ പരമ്പരയിലെ വിഭാഗീയതയും വംശീയതയും രാഷ്ട്രീയ വിവേകത്തിന്‍െറ അഭാവവുമാണ് പ്രശ്നത്തിന്‍െറ മര്‍മം. മറ്റൊരു യുദ്ധം പ്രശ്നത്തിന്‍െറ പരിഹാരമല്ല, പ്രശ്നങ്ങളുടെ പരമ്പരയായിരിക്കും. അപാരമായ സാധ്യതകളും ബില്യനുകള്‍ ചെലവഴിച്ച് സായുധ സജ്ജമാക്കിയ സേനകളുമുള്ള അറബികള്‍ക്ക് ഐ.എസിനെ നേരിടാന്‍ എന്തിനാണ് ഒരു ആഗോള സഖ്യം? അറബ് ലോകം അനുഭവിക്കുന്ന രാഷ്ട്രീയ ദാരിദ്ര്യത്തിന്‍െറ അവശതയാണ് ഇത് പ്രകടമാക്കുന്നത്.

വിവാഹ ധൂര്‍ത്തും മഹല്ല് സംവിധാനവും,

Posted: 20 Sep 2014 06:59 PM PDT

Image: 
Subtitle: 
'മംഗല്യം അഥവാ ധൂര്‍ത്തിന്‍െറ മാമാങ്കം' പരമ്പരയോടുള്ള പ്രതികരണങ്ങള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്, (അസി. അമീര്‍ ജമാഅത്തെ ഇസ്ലാമി, കേരള)

വിവാഹത്തോടനുബന്ധിച്ചുള്ള അത്യാചാരങ്ങളെ സംബന്ധിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച ‘മംഗല്യം അഥവാ ധൂര്‍ത്തിന്‍െറ മാമാങ്കം’എന്ന പരമ്പരയില്‍ വന്ന മിക്ക അത്യാചാരങ്ങളും മുസ്ലിം സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്നവയാണ്. മുസ്ലിം സംഘടനാ ഭാരവാഹികളും മതപണ്ഡിതന്മാരും സമുദായ നേതാക്കളും ആത്മാര്‍ഥമായി ശ്രമിച്ചാല്‍ അതിവേഗം അവസാനിപ്പിക്കാവുന്നതേയുള്ളൂ ഈ സാമൂഹിക തിന്മകള്‍. മുസ്ലിം സമുദായത്തില്‍ വ്യവസ്ഥാപിതമായി നിലനില്‍ക്കുന്ന മഹല്ല് സംവിധാനം അതിനായി ഫലപ്രദമായി ഉപയോഗിച്ചാല്‍ മാത്രം മതി.
എല്ലാ പള്ളി മഹല്ല് കമ്മിറ്റികളുടെയും കീഴില്‍ വിവാഹവും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ഥിരം സംവിധാനമുണ്ടാക്കുക. പള്ളി ഇമാം, കമ്മിറ്റി ഭാരവാഹികള്‍, നാട്ടില്‍ സ്വാധീനമുള്ള വ്യക്തികള്‍ എന്നിവരുള്‍ക്കൊള്ളുന്നതായിരിക്കണം ഈ സമിതി. കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളും ഏതെങ്കിലും മതസംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തുന്നവയായതിനാല്‍ അവ നിശ്ചയിക്കുന്ന വ്യവസ്ഥകളും ക്രമങ്ങളും അനായാസം പാലിക്കപ്പെടും. പള്ളിക്കമ്മിറ്റിയും അതിന്‍െറ കീഴിലുണ്ടാകുന്ന സമിതിയും ചില നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നത് ഏറെ ഫലപ്രദമായിരിക്കും.
1. വിവാഹവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരാമര്‍ശിക്കുന്ന വ്യക്തമായ പെരുമാറ്റച്ചട്ടം ഉണ്ടാക്കുക. ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവും മറ്റനാവശ്യ കാര്യങ്ങളും സാമൂഹിക തിന്മകളും പൂര്‍ണമായും ഇല്ലാതാക്കാന്‍ പര്യാപ്തമായിരിക്കണം പെരുമാറ്റച്ചട്ടം. അത് പള്ളിക്കമ്മിറ്റിയുടെ പരിധിയിലുള്ള എല്ലാവരും കണിശമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. അവ പാലിക്കാത്ത വിവാഹങ്ങള്‍ക്ക് പള്ളിക്കമ്മിറ്റി സഹകരിക്കുകയോ ഇമാം കാര്‍മികത്വം വഹിക്കുകയോ ഇല്ളെന്ന് തീരുമാനിക്കുക.
2. സ്ത്രീധനം, സൗന്ദര്യഭ്രമം എന്നിവക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുക. സ്ത്രീധനം വാങ്ങുന്നവരെ നേരില്‍കണ്ട്  അതില്‍നിന്ന് പിന്തിരിപ്പിക്കുക. വാങ്ങിയവരെ തിരിച്ചുകൊടുക്കാന്‍ പ്രേരിപ്പിക്കുക. സ്ത്രീധനത്തിലെ അനിസ്ലാമികതയെ സംബന്ധിച്ച് ഖുതുബകളില്‍ ഉദ്ബോധനം നടത്തുക.
3. വിവാഹം പരമാവധി ലളിതവും അനാചാരമുക്തവുമാക്കാന്‍ നിര്‍ദേശിക്കുകയും ആവശ്യമെങ്കില്‍ ഇടപെടുകയും ചെയ്യുക. വരന്‍െറ കൂടെ പോകുന്നവരും വരുന്നവരും മാന്യേതരമായി ഒന്നും ചെയ്യുന്നില്ളെന്ന് ഉറപ്പുവരുത്തുക. വിവാഹത്തലേന്ന് രാത്രി അത്യാചാരങ്ങളൊന്നും നടക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവരെ ബോധവത്കരിക്കുക. വിവാഹം ഒരൊറ്റ പകലില്‍ ഒതുക്കാന്‍ നിര്‍ദേശിക്കുക.
4. മഹല്ലിലെ വിവാഹപ്രായമത്തെിയ സ്ത്രീപുരുഷന്മാരുടെ പട്ടിക സൂക്ഷിക്കുക. വിവാഹപ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി കഴിയുന്ന പുരുഷന്മാരെ വിവാഹത്തിന് പ്രേരിപ്പിക്കുക. സ്ത്രീകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കൈയെടുക്കുക.
5. പണപ്പിരിവു നടത്തി സ്ത്രീധനം നല്‍കാന്‍ സഹായിക്കുന്നതിന് പകരം വിവാഹത്തിനും കുടുംബജീവിതം നയിക്കാനും പ്രയാസപ്പെടുന്ന പുരുഷന്മാരെ സഹായിക്കുന്ന രീതി സ്വീകരിക്കുക. അവര്‍ക്ക് തൊഴിലും താമസ സൗകര്യവും വിവാഹത്തിനാവശ്യമായ സഹായവും നല്‍കുക.
6. ലഹരിക്ക് അടിപ്പെട്ടവരെയും ക്രിമിനല്‍ സ്വഭാവക്കാരെയും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിക്കുക. വിജയിക്കുന്നില്ളെങ്കില്‍ അത്തരക്കാരുടെ വിവാഹത്തിന് മഹല്ല് നേതൃത്വം നല്‍കാതിരിക്കുക.
7. വിവാഹം മഹല്ലില്‍ രജിസ്റ്റര്‍ ചെയ്യുക
8. വിവാഹം പോലത്തെന്നെ വിവാഹമോചനവും മഹല്ല് ഖാദിയുടെയും മസ്വ്ലഹത്ത് സമിതിയുടെയും അറിവോടെയും സാന്നിധ്യത്തിലുമായിരിക്കണം. ദമ്പതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായാല്‍ അവ പരിഹരിക്കാന്‍ അനുരഞ്ജന സംഭാഷണം നടത്തണം. വിജയിക്കുന്നില്ളെങ്കില്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കണം. എന്നിട്ടും പ്രശ്നം പരിഹരിക്കുന്നില്ളെങ്കില്‍ വിവാഹമോചനം അനിവാര്യമായി വരുകയാണെങ്കില്‍ അത് ഉഭയകക്ഷി സമ്മതപ്രകാരമാകാന്‍ പരമാവധി ശ്രമിക്കണം. ഇദ്ദാ കാലത്തെ ചെലവും മതാഉം മറ്റു ബാധ്യതകളും ചര്‍ച്ചചെയ്ത് തീരുമാനിച്ച ശേഷമായിരിക്കണം ത്വലാഖ് നടക്കുന്നത്.  ഒരൊറ്റ ത്വലാഖേ അനുവദിക്കാവൂ. ഇദ്ദാകാലത്ത് ദാമ്പത്യത്തിലേക്ക് മടങ്ങാന്‍ ഇരുവരെയും പ്രേരിപ്പിച്ചുകൊണ്ടിരിക്കണം.
9. പ്രാപ്തരായ മക്കളുണ്ടായിട്ടും വൃദ്ധരായ മാതാപിതാക്കള്‍ക്ക് മാന്യമായ സംരക്ഷണം ലഭിക്കാത്ത അവസ്ഥ ഒരു കുടുംബത്തിലും ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം.
10. വിവാഹമോചിതരുടെയും വിധവകളുടെയും വിവാഹത്തിന് പ്രത്യേകം ഊന്നല്‍ നല്‍കണം.
11. വിവാഹത്തട്ടിപ്പുകള്‍ നടക്കാതിരിക്കാന്‍ തികഞ്ഞ ശ്രദ്ധപുലര്‍ത്തണം. വിദൂര പ്രദേശത്തുകാര്‍ക്കും അന്യസംസ്ഥാനക്കാര്‍ക്കും വിദേശികള്‍ക്കും പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കുന്നത് സൂക്ഷ്മമായ അന്വേഷണത്തിനും പഠനത്തിനും ശേഷം മാത്രമായിരിക്കണം. ഇക്കാര്യത്തില്‍ ബന്ധുക്കളുടെ ദുര്‍ബലമായ അന്വേഷണം കൊണ്ട് തൃപ്തരാകരുത്.
12. അനാഥരായ ബാലികാ ബാലന്മാരുടെ സംരക്ഷണം, വിദ്യാഭ്യാസം, ശിക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.
13. രണ്ടാം വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നത് ഒന്നിലേറെ ഭാര്യമാരോട് നീതിപുലര്‍ത്തുമെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കണം. നീതിരഹിതമായ ബഹുഭാര്യത്വത്തിന് മഹല്ല് കൂട്ടുനില്‍ക്കരുത്.
14. മഹല്ലില്‍ നടക്കുന്ന അനന്തരസ്വത്തിന്‍െറ വിഭജനം പൂര്‍ണമായും ഇസ്ലാമികമായാണെന്ന് ഉറപ്പുവരുത്തുക. അനന്തരാവകാശികള്‍ക്കിടയില്‍ പ്രശ്നമുണ്ടാവാതിരിക്കാന്‍ സ്വത്ത് വിഭജനം വൈകാതിരിക്കാന്‍ ശ്രദ്ധിക്കുക. മരിച്ചയാളുടെ സ്വത്ത് നേരത്തേ ഓഹരിചെയ്യുന്നത് മോശമാണെന്ന ധാരണ മാറ്റിയെടുക്കുക.
15. മഹല്ലു നിവാസികള്‍ക്കിടയില്‍ ധാര്‍മിക, സദാചാര നിയമങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കാനും നിലനിര്‍ത്താനും നിരന്തരം യത്നിക്കുക. അശ്ളീലതക്കും നിര്‍ലജ്ജതക്കുമെതിരെ സമൂഹത്തെ ബോധവത്കരിക്കുക. ടി.വിയും ഇന്‍റര്‍നെറ്റും മൊബൈലും വരുത്തിയേക്കാവുന്ന അപകടങ്ങളെ സംബന്ധിച്ച ശരിയായ അവബോധം വളര്‍ത്തുക.
16. വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ പഠന, വിനോദയാത്രകള്‍, വിദ്യാലയങ്ങളിലെ കലോത്സവങ്ങള്‍ എന്നിവയിലെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരിക്കുക.

 

പെരുമാറ്റച്ചട്ടമുണ്ടാക്കി പ്രയോഗവത്കരിക്കണം, (എം. സലാഹുദ്ദീന്‍ മദനി, കെ.എന്‍.എം സംസ്ഥാന ട്രഷറര്‍)

വിവാഹാഡംബരങ്ങള്‍ സമൂഹത്തിന്‍െറ പൊതു പ്രശ്നമായി മാറിയിരിക്കുകയാണ്. അതിനാല്‍, മത സാമുദായിക സംഘടനാ നേതാക്കള്‍ക്കും പണ്ഡിതന്മാര്‍ക്കും ഒന്നിച്ചൊരു തീരുമാനമെടുക്കാനും ഇച്ഛാശക്തിയോടെ നടപ്പിലാക്കാനും കഴിയണം. ഒരുമിച്ചിരുന്ന് പെരുമാറ്റച്ചട്ടമുണ്ടാക്കി മഹല്ലുകളില്‍ നടപ്പാക്കുന്നതിന് ശ്രമമുണ്ടാകണം. സംയുക്തമായി നടപ്പിലാക്കുന്ന പെരുമാറ്റച്ചട്ടം അംഗീകരിക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ ഖാദിമാരും ഖത്തീബുമാരും പങ്കെടുക്കൂ എന്ന് തീരുമാനിക്കണം.
വിവാഹാഘോഷത്തിന്‍െറ പേരിലുള്ള കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള പാട്ടുകച്ചേരി, കരിമരുന്നു പ്രയോഗം,  മണവാളനെ വിഡ്ഢിവേഷം കെട്ടിച്ചുള്ള കൂട്ടുകാരുടെ അഴിഞ്ഞാട്ടം, വധൂവരന്മാരുടെ മണിയറ പ്രദര്‍ശന കേന്ദ്രമാക്കുന്ന പൊങ്ങച്ചപ്രകടനം തുടങ്ങിയ ആഭാസങ്ങള്‍ക്കെതിരെ മഹല്ല് അടിസ്ഥാനത്തില്‍ അതിശക്തമായ നീക്കങ്ങള്‍ ഉണ്ടാകണം.
വിവാഹരംഗം ഇസ്ലാമികമാക്കാനും അതിന്‍െറ മറവില്‍ കാട്ടിക്കൂട്ടുന്ന അധര്‍മങ്ങളെയും സാംസ്കാരിക ജീര്‍ണതകളെയും അരുതായ്മകളെയും ഇല്ലായ്മചെയ്യാനും മഹല്ലുകള്‍ക്കു കഴിയും. അതിശക്തമായ ബോധവത്കരണവും ഒപ്പം പെരുമാറ്റച്ചട്ടവും വിഭാഗീയതകള്‍ മറന്ന് മുസ്ലിം സമൂഹം ഒന്നായി ചേര്‍ന്നുള്ള പ്രവര്‍ത്തനവുംകൊണ്ട് ഒരുപരിധി വരെ കല്യാണോത്സവംകൊണ്ട് ‘മരിക്കുന്ന’ സമുദായത്തെ രക്ഷപ്പെടുത്താന്‍ കഴിയും. ഇതോടൊപ്പം സ്ത്രീധനം, ആഭരണഭ്രമം എന്നിവക്കെതിരെയും ഉറച്ച നിലപാടെടുക്കാനും നടപ്പിലാക്കാനും മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണം.

 

വിവാഹം മധുരതരമാക്കണം (ഫാ. പോള്‍ തേലക്കാട്ട് കെ.സി.ബി.സി വക്താവ്)

മിഡാസ് രാജാവ് വലിയ സ്വര്‍ണപ്രിയനായിരുന്നു. അദ്ദേഹം അങ്ങനെ തൊടുന്നതൊക്കെ പൊന്നാക്കുന്ന വരം വാങ്ങിയെടുത്തു. ഫലമായി അദ്ദേഹം തൊട്ടതൊക്കെ അദ്ഭുതകരമായ സ്വര്‍ണമായി. പക്ഷേ, കുടിക്കാനെടുത്ത വെള്ളവും സ്വര്‍ണമായിപ്പോയി. മാത്രമല്ല, സ്വന്തം മകള്‍ പോലും അയാളുടെ സ്പര്‍ശത്തില്‍ സ്വര്‍ണമായി. അയാള്‍ നിലവിളിച്ചു. ആഹാരം കഴിക്കാനോ മനുഷ്യബന്ധത്തോടെ ജീവിക്കാനോ സാധിക്കാതെ അയാളുടെ വരം ശാപമായിത്തീര്‍ന്നു. ഇതേ അവസ്ഥയിലാണ് ഇന്ന് കേരളീയരായ നാം. കല്യാണ ആഘോഷങ്ങള്‍ നാം പൊടിപൂരമാക്കുന്നു.
സ്വര്‍ണവും പട്ടും പരവതാനിയും സദ്യയും കൊണ്ട് ആറാട്ട് നടത്തുന്നു. അത് നടത്തുന്നവര്‍ അങ്ങനെ വലിയ പൊങ്ങച്ചക്കാരായി മാറുന്നു. പൊങ്ങച്ചവും മഹത്ത്വവും രണ്ടാണ്. പൊങ്ങി മഹത്ത്വമുള്ളവനല്ല, ആര്‍ക്കും  ആഡംബരങ്ങള്‍ കൊണ്ട്  മഹത്ത്വം ഉണ്ടാകുന്നുമില്ല. ദരിദ്രരെ ഊട്ടുക, പാര്‍പ്പിടമില്ലാത്തവര്‍ക്ക് പാര്‍പ്പിടം നല്‍കുക, രോഗികളെ ശുശ്രൂഷിക്കുക, ഇവയൊക്കെ മഹത്ത്വം നല്‍കുന്നു. വിവാഹം മധുരതരമാക്കാന്‍ സ്നേഹമാണ് പരമപ്രധാനം. സ്ത്രീയെ പൊന്നില്‍ പൊതിഞ്ഞാല്‍ സ്നേഹം ഉണ്ടാകണമെന്നില്ല.

 

പ്രതിരോധം സാമൂഹിക ബാധ്യത (ഹാഫിസ് അനസ് മൗലവി ചെയര്‍മാന്‍, ഐനുല്‍ മആരിഫ് അക്കാദമി, കോട്ടക്കുന്ന്)

വിവാഹ ധൂര്‍ത്തിനെതിരെ ശക്തമായ പ്രതിരോധം ഉയര്‍ന്നുവരേണ്ടത് സാമൂഹിക ബാധ്യതയാണ്. മഹല്ല് കമ്മിറ്റികളും പണ്ഡിതന്മാരും സാമുദായിക സംഘടനകളും ഇത് കടമയായി ഏറ്റെടുക്കണം. ആര്‍ഭാട വിവാഹങ്ങളില്‍ പങ്കെടുക്കില്ളെന്ന ഉറച്ച നിലപാട് സംഘടനകളും പണ്ഡിതന്മാരും എടുക്കണം.
മഹല്ല് അധിപന്മാരും സംഘടനാ നേതാക്കളുമൊക്കെ അവരുടെ വീടുകളിലെയും ബന്ധുക്കളുടെയും കാര്യം വരുമ്പോള്‍ എല്ലാവിധ അത്യാചാരങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു. കമ്മിറ്റികളും കൂട്ടായ്മകളും എടുത്ത തീരുമാനങ്ങള്‍ അവര്‍തന്നെ പരാജയപ്പെടുത്തുകയാണ്. ഈയിടെ ഒരു വിവാഹ ചടങ്ങിന് തലേദിവസം ചെന്നപ്പോള്‍ സ്റ്റേജില്‍ പാട്ടും ഡാന്‍സുമൊക്കെയായിരുന്നു. പിറ്റേ ദിവസം രാവിലെ 10നാണ് നിക്കാഹ്. നിക്കാഹ് നടത്താന്‍ വരില്ളെന്ന് വീട്ടുകാരനോട് ഞാന്‍ പറഞ്ഞു. പാട്ടും കൂത്തും നടന്ന ഈ സ്റ്റേജിലല്ളേ ഞാന്‍ നിക്കാഹ് കര്‍മം നടത്തേണ്ടത്. ഇത്തരം പരിപാടികള്‍ ഉപേക്ഷിക്കാനായിരുന്നല്ളോ നമ്മുടെ തീരുമാനം. അതുകൊണ്ട് ഞാന്‍ ചടങ്ങ് നടത്തുന്നത് ശരിയല്ല എന്നു പറഞ്ഞ് ഒഴിവായി. പിറ്റേ ദിവസം എന്‍െറ അതേ പേരുള്ള മറ്റൊരു പണ്ഡിതനെ കൊണ്ടുവന്ന് അവര്‍ നിക്കാഹ് നടത്തി. തികച്ചും മാതൃകാപരമായ വിവാഹമെന്നാണ് ആ പണ്ഡിതന്‍ പറഞ്ഞത്. പണ്ഡിതന്മാരുടെ ഭാഗത്തുനിന്നുതന്നെ ഇങ്ങനെ ഉണ്ടായാല്‍ എന്തുചെയ്യും? ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പാക്കാന്‍ ഇച്ഛാശക്തി ഉണ്ടാകണം. കല്യാണ വീടുകളില്‍ ചെന്നുള്ള വ്യാപകമായ ബോധവത്കരണം വേണം.

 

ഒന്നിച്ച് രംഗത്തിറങ്ങണം (പി. ഉണ്ണീന്‍ പ്രസിഡന്‍റ് എം.എസ്.എസ്)

സമൂഹത്തിലും വിശിഷ്യാ മുസ്ലിം സമുദായത്തിലും അടിഞ്ഞുകൂടിയിരിക്കുന്ന വിവാഹധൂര്‍ത്തുപോലെയുള്ള പ്രവണതകള്‍ക്കെതിരെ ഒന്നിച്ച് കര്‍മനിരതരായി രംഗത്തിറങ്ങാന്‍ സമയമായിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാക്കാന്‍ ‘മാധ്യമ’ത്തിന്‍െറ ഇക്കാര്യത്തിലുള്ള ഇടപെടലിന് കഴിഞ്ഞിട്ടുണ്ട്. വിവാഹ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമായി ചെലവഴിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നീക്കിവെച്ചാല്‍ ഒരു പരിധിവരെയെങ്കിലും അവരുടെ ജീവിതത്തില്‍ ശാന്തിയും സമാധാനവും അഭിവൃദ്ധിയും എത്തിക്കാന്‍ നമുക്ക് കഴിയും.

 

 

മദ്യനയത്തിന് എതിരായ നീക്കങ്ങള്‍ക്ക് വേദിയൊരുക്കിയതും സര്‍ക്കാര്‍!

Posted: 20 Sep 2014 06:43 PM PDT

Image: 

കൊച്ചി: സര്‍ക്കാറിന്‍െറ മദ്യനയത്തിനെതിരെ കരുനീക്കം നടത്താന്‍ വേദിയൊരുക്കിയതും സര്‍ക്കാര്‍! കൊച്ചിയില്‍ നടന്ന ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തവര്‍ അനൗപചാരികമായി നടത്തിയ പ്രധാന നീക്കം മദ്യനിരോധം മറികടക്കാനുള്ള വഴിതേടലായിരുന്നു. മദ്യനയം’ സംസ്ഥാനത്തിന് ഉണ്ടാക്കുന്ന ‘ദോഷങ്ങളെ’ക്കുറിച്ചായിരുന്നു സംഗമത്തിലെ ചര്‍ച്ചകള്‍ ഏറെയും. ചില മാധ്യമങ്ങളുടെ ഒത്താശയും ഇതിനുണ്ടായിരുന്നു.
സമ്മേളനത്തിനത്തെിയ വിദേശ ടൂര്‍ ഓപറേറ്റര്‍മാരെയും മറ്റും ഉപയോഗപ്പെടുത്തിയായിരുന്നു നീക്കങ്ങള്‍ മുഴുവന്‍. ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സര്‍ക്കാര്‍ പ്രതിനിധികളെയുമൊക്കെ കണ്ട്, മദ്യം നിരോധിച്ചാല്‍ സംസ്ഥാനത്തേക്ക് ടൂര്‍ സംഘങ്ങളെ അയക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്നാണ് അവര്‍ അറിയിച്ചുകൊണ്ടിരുന്നത്. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടും ഇതേവാദം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടനത്തിനത്തെിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യാഖ്യാനിച്ച്, വിനോദസഞ്ചാര വ്യവസായികള്‍ക്ക് വേണ്ടിമാത്രം മദ്യനയത്തില്‍ വെള്ളംചേര്‍ക്കാന്‍ സര്‍ക്കാര്‍ തുനിയുമെന്ന പ്രതീതി സൃഷ്ടിക്കാനും ശ്രമം നടന്നു. ട്രാവല്‍മാര്‍ട്ടിന്‍െറ പരിപാടികള്‍ വിശദീകരിക്കാന്‍ തലസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം മുതല്‍ ഇതിന്‍െറ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍, ട്രാവല്‍മാര്‍ട്ട് പരിപാടികള്‍ വിശദീകരിക്കുന്നതിനേക്കാള്‍ പരിഗണന നല്‍കിയത്, ‘മദ്യരഹിത സംസ്ഥാനത്ത്’ വരാന്‍ വിനോദ സഞ്ചാരികള്‍ക്ക് താല്‍പര്യമുണ്ടാകില്ല എന്ന് വ്യക്തമാക്കാനായിരുന്നു. തുടര്‍ന്ന്, ട്രാവല്‍മാര്‍ട്ട് ഉദ്ഘാടനത്തിന് എത്തിയ മുഖ്യമന്ത്രിക്ക് മുമ്പാകെയും ഇതേവാദം ഉയര്‍ത്തി.
എന്നാല്‍, ടൂര്‍ ഓപറേറ്റര്‍മാരുടെ ആശങ്ക സര്‍ക്കാര്‍ മനസ്സിലാക്കുന്നുവെന്നും പക്ഷേ, മദ്യനയത്തില്‍നിന്ന് പിന്നോട്ടുപോകാന്‍ കഴിയില്ളെന്നുമാണ് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞത്. വിനോദ സഞ്ചാരരംഗത്ത് പതിനായിരത്തിലേറെ നിക്ഷേപകരും രണ്ടായിരം ടൂര്‍ ഓപറേറ്റര്‍മാരും 1500 ഹൗസ് ബോട്ടുകളും ഉണ്ടെന്നും 20 ലക്ഷത്തോളം പേര്‍ ഉപജീവനം നടത്തുന്നുണ്ടെന്നുമുള്ള കണക്കുകള്‍ നിരത്തിയാണ് വിനോദ സഞ്ചാരികള്‍ക്കായി മദ്യനയത്തില്‍ ഇളവ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞവര്‍ഷം ഒരുകോടിയോളം ആഭ്യന്തര വിനോദ സഞ്ചാരികളും എട്ടരലക്ഷം വിദേശ ടൂറിസ്റ്റുകളും സംസ്ഥാനത്തത്തെിയെന്നും ഇവരില്‍ നിന്ന് 25000 കോടി രൂപയുടെ വരുമാനമുണ്ടായെന്നും ഇതില്‍ 5000 കോടി രൂപ വിദേശ നാണ്യമായിരുന്നുവെന്നുമാണ് വാദം. ഇത്തരം ഭീമന്‍ കണക്കുകള്‍ നിരത്തിയാണ് മദ്യനയത്തില്‍ ഇളവ് ആവശ്യപ്പെട്ടതും. സര്‍ക്കാര്‍ കൂടി ചേര്‍ന്ന് ഒരുക്കിയ വേദിയില്‍ ഒത്തുചേര്‍ന്ന ടൂര്‍ ഓപറേറ്റര്‍മാര്‍ കാര്യമായി നീക്കം നടത്തിയത് മദ്യനയത്തില്‍ ഇളവ് നേടാനുള്ള കരുനീക്കങ്ങളായിരുന്നു.
ഏറ്റവും ചുരുങ്ങിയത് വിദേശികള്‍ക്കായി യാതൊരു നിയന്ത്രണവുമില്ലാതെ ബിയര്‍, വൈന്‍പാര്‍ലറുകള്‍ അനുവദിക്കുകയെങ്കിലും ചെയ്യണമെന്നാണ്. സംസ്ഥാനത്തത്തെുന്ന വിദേശികളില്‍ 90 ശതമാനവും വൈകുന്നേരം ഭക്ഷണത്തിന് മുമ്പ് ബിയര്‍ കഴിക്കുന്നവരാണെന്ന വാദവും ഉയര്‍ന്നു. അതേസമയം, സംസ്ഥാനത്ത് ഒരുവര്‍ഷം വിറ്റഴിയുന്ന 25കോടി ലിറ്റര്‍ വിദേശ മദ്യത്തില്‍ വിദേശ വിനോദ സഞ്ചാരികള്‍ കുടിച്ചുതീര്‍ക്കുന്നത് 0.25 ശതമാനം മാത്രമാണെന്നും ബാക്കി 99.75 ശതമാനവും മലയാളികള്‍തന്നെ കുടിച്ചുതീര്‍ക്കുകയാണെന്നും ഹോട്ടല്‍ വ്യവസായ രംഗത്തുള്ളവര്‍ സമ്മതിക്കുന്നുണ്ടുതാനും.

സ്വര്‍ണത്തുടക്കം

Posted: 20 Sep 2014 12:10 PM PDT

Image: 
Subtitle: 
50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായ് സ്വര്‍ണം വെടിവെച്ചിട്ടത് അവസാന ഷോട്ടില്‍

ഇഞ്ചിയോണ്‍: ആദ്യ ദിനംതന്നെ സ്വര്‍ണം വെടിവെച്ചിട്ട് പതിനേഴാമത് ഏഷ്യാഡിന്‍െറ തുടക്കം ഇന്ത്യ ഗംഭീരമാക്കി. 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ അവസാന നിമിഷം വരെ പോരാടിയാണ് ജിത്തു റായ് ഇന്ത്യക്കായി സുവര്‍ണ ലക്ഷ്യം സ്വന്തമാക്കിയത്. വനിത വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേത ചൗധരി ഇഞ്ചിയോണ്‍ മേളയില്‍ രാജ്യത്തിന്‍െറ ആദ്യ മെഡല്‍ നേടിയ സന്തോഷം ഇരട്ടിയാക്കിയാണ് തൊട്ടുപിന്നാലെ ഷൂട്ടിങ് റെയ്ഞ്ചില്‍നിന്നുതന്നെ സ്വര്‍ണവാര്‍ത്ത എത്തിയത്. നിലവിലെ ലോക ചാമ്പ്യനും രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനുമായ ദക്ഷിണ കൊറിയയുടെ ജോന്‍ഗോ, ചൈനയുടെ വാങ് ഷിവെ എന്നീ പ്രമുഖരെ പിന്തള്ളിയാണ് ജിത്തു സ്വര്‍ണം കൈവരിച്ചത് എന്നത് മെഡല്‍ തിളക്കത്തിന് മാറ്റുകൂട്ടി. ഏറ്റവുമൊടുവില്‍ വിയറ്റ്നാമിന്‍െറ ഹോങ് ഫുവോങ് ഗ്യുയെനിനോട് പൊരുതിയാണ് ആദ്യ സ്ഥാനത്തേക്ക് ലോക അഞ്ചാം നമ്പര്‍ താരം കുതിച്ചത്. അവസാനവട്ട ഷോട്ടുകളിലാണ് വിധി നിശ്ചയിക്കപ്പെട്ടത്. അവസാന ഷോട്ടില്‍ ജിത്തു 8.4 സ്കോര്‍ ചെയ്തപ്പോള്‍, സമ്മര്‍ദത്തിലായ വിയറ്റ്നാം താരത്തിന് 5.8 നേടാനേ കഴിഞ്ഞുള്ളൂ.
559 പോയന്‍റുമായി ഏഴാമനായാണ് ഫൈനലിലേക്ക് ഇന്ത്യന്‍ താരം യോഗ്യത നേടിയത്. ഉദ്വേഗജനകമായ ഫൈനല്‍ പോരാട്ടത്തില്‍ 14 ഷോട്ടുകള്‍ക്കുശേഷം വിയറ്റ്നാംകാരായ ഹോങ് ഫുവോങ് ഗ്യുയെന്‍, ഹോങ് സുവാന്‍ വിയന്‍, ചൈനയുടെ വാങ് ഷിവെ എന്നിവര്‍ മാത്രമാണ് മെഡല്‍ വഴിയില്‍ ജിത്തു റായിക്കൊപ്പം മത്സരിക്കാനുണ്ടായത്. തന്‍െറ പോരാട്ടവീര്യം പുറത്തെടുത്ത റായ്, ഈ ഘട്ടത്തില്‍ 9.9, 10.7 സ്കോറുകള്‍ സ്വന്തമാക്കി മെഡല്‍ വെല്ലുവിളിയില്‍ പിടിച്ചുനിന്നു. 16, 18 റൗണ്ട് ഷോട്ടുകള്‍ക്കൊടുവില്‍ ഹോങ്ങും ഷിവെയും പുറത്തായി. 18ാം ഷോട്ടില്‍ ഇന്ത്യന്‍ താരത്തെക്കാള്‍ 0.7 സ്കോറിന് മുന്നിലായിരുന്നു വിയറ്റ്നാം താരം. എന്നാല്‍, മനസ്സാന്നിധ്യം കൈവിടാതെ ലക്ഷ്യത്തിലേക്ക് ഉന്നംപിടിച്ച ജിത്തു അവസാന രണ്ടു ഷോട്ടുകളിലും 9.6, 8.4 സ്കോറുകള്‍ സ്വന്തമാക്കി. എന്നാല്‍, എതിരാളിക്ക് 8.7, 5.8 സ്കോറുകളേ നേടാനായുള്ളൂ.
ഇവിടെ സ്വര്‍ണം നേടണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നതായി മത്സരശേഷം ജിത്തു റായ് പറഞ്ഞു.
നല്ല സമ്മര്‍ദമുണ്ടായിരുന്നെന്ന് പറഞ്ഞ താരം, കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കാളും ലോക ചാമ്പ്യന്‍ഷിപ്പിനെക്കാളും മത്സരം കടുത്തതായിരുന്നെന്നും വ്യക്തമാക്കി. ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനാണെന്നും താരം പറഞ്ഞു.
ഗ്രനാഡ ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി നേട്ടത്തിന് തൊട്ടുപിന്നാലെ ഇഞ്ചിയോണിലത്തെിയ ജിത്തു, ആഗസ്റ്റില്‍ നടന്ന ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയിരുന്നു.
ഏഷ്യാഡില്‍ പിസ്റ്റള്‍ ഷൂട്ടിങ് ഇനത്തില്‍ ജസ്പാല്‍ റാണക്കുപുറമെ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് ജിത്തു. നാലാമത്തെ മാത്രം ഷൂട്ടറും. ഈവര്‍ഷം താരം നേടുന്ന ആറാമത്തെ മെഡലാണിത്.
നേപ്പാള്‍ വംശജനായ ജിത്തു റായ് ഏതാനും വര്‍ഷം മുമ്പാണ് ഇന്ത്യയിലേക്ക് തന്‍െറ കര്‍മമണ്ഡലം മാറ്റിയത്. നേപ്പാളിലെ സംഖുവസാഭയാണ് ജന്മനാട്. ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ താമസിക്കുന്ന ജിത്തുവിന്‍െറ സ്വര്‍ണനേട്ടത്തിന് യു.പി സര്‍ക്കാര്‍ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 27കാരനായ ജിത്തു 11 ഗൂര്‍ഖ റജിമെന്‍റില്‍ സുബേദാറാണ്.

ബാഡ്മിന്‍റണിലും സ്ക്വാഷിലും മെഡല്‍ ഉറച്ചു

Posted: 20 Sep 2014 12:02 PM PDT

Image: 

ഇഞ്ചിയോണ്‍: ഏഷ്യാഡില്‍ 28 വര്‍ഷമായി തുടരുന്ന ബാഡ്മിന്‍റണ്‍ മെഡല്‍ വരള്‍ച്ചക്ക് അറുതി. ഇഞ്ചിയോണില്‍നിന്ന് മെഡലുമായി മടങ്ങാനാകുമെന്ന് ആദ്യദിനം തന്നെ വനിത ടീം ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 3-2ന് തായ്ലന്‍ഡിനെ തോല്‍പിച്ച് സെമിഫൈനലിലേക്ക് മുന്നേറിയതോടെയാണ് കുറഞ്ഞത് വെങ്കലമെങ്കിലും നേടാനാകുമെന്ന് ഉറപ്പായത്. ഞായറാഴ്ച നടക്കുന്ന സെമിയില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളി.
സൈന നെഹ്വാളിന്‍െറയും പി.വി. സിന്ധുവിന്‍െറയും നേതൃത്വത്തില്‍ മെഡല്‍ ഉറപ്പിച്ച ടീമില്‍ മലയാളി താരം പി.സി. തുളസിയുമുണ്ട്. ആദ്യ സിംഗ്ള്‍സില്‍ തായ് ഒന്നാം നമ്പര്‍ താരം രത്ചനോക് ഇന്‍ടനോനിനെ സൈന തോല്‍പിച്ചപ്പോള്‍ രണ്ടാം സിംഗ്ള്‍സില്‍ പോര്‍നിടിപ് ബുരനപ്രസേര്‍സുകിനെ സിന്ധു കീഴടക്കി. എന്നാല്‍, പി.സി. തുളസിക്കെതിരെ മൂന്നാം സിംഗ്ള്‍സിലും പ്രദന്യാ ഗദ്രെ-നിക്കി റെഡ്ഡി സഖ്യത്തിനെതിരെ ആദ്യ ഡബ്ള്‍സിലും ജയം നേടി തായ് ടീം ഒപ്പത്തിനൊപ്പമത്തെി. അവസാന മത്സരത്തില്‍ സിന്ധുവും അശ്വിനി പൊന്നപ്പയും ചേര്‍ന്ന ജോടി തായ്ലന്‍ഡ് സഖ്യത്തെ പരാജയപ്പെടുത്തിയതോടെ ഇന്ത്യന്‍ സംഘം മുന്നേറി. ഇന്നലെ നടന്ന ആദ്യ പോരാട്ടമായ പ്രീക്വാര്‍ട്ടറില്‍ 3-0ത്തിന് മകാവു വനിതകളെ തോല്‍പിച്ചാണ് ഇന്ത്യ അവസാന എട്ടിലത്തെിയത്.
വനിതകള്‍ നേട്ടം കൈവരിച്ചപ്പോള്‍ പുരുഷ ടീം പ്രീക്വാര്‍ട്ടറില്‍ തന്നെ തോറ്റു പുറത്തായി. ദക്ഷിണ കൊറിയയോട് 3-0ത്തിന് തോറ്റാണ് ഇന്ത്യന്‍ ടീം പുറത്തായത്. പി. കശ്യപ് ഉള്‍പ്പെടെ ആര്‍ക്കും ആതിഥേയര്‍ക്കു മുന്നില്‍ മികച്ച പ്രകടനം നടത്താനായില്ല.
ആദ്യമത്സരത്തില്‍ ജയത്തില്‍ മലയാളി താരം ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും ക്വാര്‍ട്ടറിലത്തെിയതോടെ സ്ക്വാഷില്‍ ഇന്ത്യ മെഡലുറപ്പിച്ചു. വനിതാ സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍  12ാം സ്ഥാനക്കാരി ദീപിക പള്ളിക്കല്‍ ദക്ഷിണ കൊറിയയുടെ സോങ് സുന്‍മിയെ (11-9, 11-7, 11-7) വീഴ്ത്തിയപ്പോള്‍ 21 റാങ്കിലുള്ള ജോഷ്ന, ചൈനയുടെ ജിനിയെ ഗുയുവിനെയാണ് മറികടന്നത് (11-6, 10-12, 11-6, 11-4). ക്വാര്‍ട്ടറില്‍ ഇന്ന് ദീപികക്ക് ജോഷ്നയാണ് എതിരാളി. മത്സരം ആര് ജയിച്ചാലും സെമിയിലത്തെുന്നതോടെ ഇന്ത്യക്ക് വെങ്കലമെഡല്‍ ഉറപ്പായി. ഇതോടെ ഏഷ്യന്‍ ഗെയിംസ് സ്ക്വാഷ് വനിതാ വിഭാഗത്തില്‍  ഇന്ത്യയുടെ ആദ്യ മെഡല്‍ എന്ന സ്വപ്നം പൂവണിയും. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപിക-ജോഷ്ന ഡബ്ള്‍സ് കൂട്ടുകെട്ട് ഇന്ത്യക്ക് ഈയിനത്തില്‍ ആദ്യമായി സ്വര്‍ണം സമ്മാനിച്ചിരുന്നു.
ജൂഡോ വനിത വിഭാഗം 52 കിലോഗ്രാം വിഭാഗത്തില്‍ റപ്പഷാഗെ റൗണ്ടിലൂടെ വെങ്കല മെഡല്‍ നേടാനുള്ള ഇന്ത്യയുടെ കല്‍പന ദേവിയുടെ പോരാട്ടം ഫലംകണ്ടില്ല. കസാഖ്സ്താന്‍െറ ലെനാരിയ മിങ്കസോവക്ക് മുന്നില്‍ കല്‍പന അടിയറപറഞ്ഞതോടെ ആദ്യ ദിനം ജൂഡോയില്‍ ഇന്ത്യക്ക് പൂര്‍ണ നിരാശയുടേതായി.
ഗ്ളാസ്ഗോയില്‍ വെള്ളി മെഡലുകള്‍ നേടിയ പുരുഷ താരം നവജോത് ചനയും വനിത താരം ലിക്മബം സുശീല ദേവിയും ആദ്യ റൗണ്ടുകളില്‍ തന്നെ പുറത്തായി. കോമണ്‍വെല്‍ത്തില്‍ വെങ്കലം നേടിയ കല്‍പന ഇന്നലെ തന്‍െറ പ്രീക്വാര്‍ട്ടര്‍ ജയിച്ച് ക്വാര്‍ട്ടറിലത്തെിയെങ്കിലും ചൈനയുടെ മാ യിങ്നാനോട് തോറ്റു. മാ യിങ്നാന്‍ ഫൈനലിലത്തെി. തുടര്‍ന്നാണ് റപ്പഷാഗെ റൗണ്ടില്‍ ചൈനീസ് തായ്പേയിയുടെ ജൂ പൈ ലിയനൊയെ തോല്‍പിച്ച് വെങ്കലമെഡല്‍ നേടാനുള്ള പോരാട്ടത്തിലേക്ക് മുന്നേറിയത്.
 വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ആദ്യദിനം ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. പുരുഷ വനിതാ വിഭാഗങ്ങളില്‍ ഏറ്റവും ഒടുവിലെ സ്ഥാനങ്ങളിലായാണ് ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കാനായത്.
വോളിബാള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെതിരെ പൊരുതി ജയിച്ചു. ആദ്യ ഗ്രൂപ് പോരില്‍ 3-1നായിരുന്നു ഇന്ത്യ എതിരാളികളെ മറികടന്നത്. സ്കോര്‍: 23-25, 25-18, 25-16, 25-21.
 തുഴച്ചിലില്‍ ലൈറ്റ് വെയ്റ്റ് പുരുഷ സിംഗ്ള്‍സ് സ്കള്‍സിന്‍െറ ഹീറ്റ്സില്‍ ഇന്ത്യയുടെ ദുശ്യന്ത് രണ്ടാം സ്ഥാനത്തത്തെി.
ടെന്നിസ് വനിത ടീം ആദ്യ റൗണ്ടില്‍ 3-0ത്തിന് ഒമാനെ തോല്‍പിച്ചു. പുരുഷ വിഭാഗം ഹാന്‍ഡ്ബാള്‍ ഗ്രൂപ് ഡി മത്സരത്തില്‍ ചൈനീസ് തായ്പേയ് 39-20ന് ഇന്ത്യയെ തോല്‍പിച്ചു. വനിതകളുടെ വുഷു 52 കിലോ ഇനത്തില്‍ ഇന്ത്യയുടെ സനതോയ് ദേവി യുംനം ക്വാര്‍ട്ടറിലത്തെി. 60 കിലോ പുരുഷ വിഭാഗത്തില്‍ നരേന്ദ്ര ഗ്രെവാളും മുന്നേറി. എന്നാല്‍, മറ്റു രണ്ട് വനിത, പുരുഷ താരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങി.
വനിതാ വിഭാഗം ഫുട്ബാള്‍ ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് തായ്ലന്‍ഡിനെ നേരിടും. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍, ഇന്ത്യയുടെ ഇത്തവണത്തെ ആദ്യ സ്വര്‍ണമെഡല്‍ ജേതാവ് ജിത്തു റായ് മത്സരിക്കുന്നുണ്ട്. കൂടാതെ മറ്റു മെഡല്‍ പ്രതീക്ഷകളായ മാനവ്ജിത് സിങ് സന്ധു, സമരേഷ് ജംഗ് എന്നിവരും മത്സരിക്കുന്നുണ്ട്. ഇന്ത്യ മെഡല്‍ ഉറപ്പിച്ച സ്ക്വാഷ് സിംഗ്ള്‍സ് ക്വാര്‍ട്ടറില്‍ ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും പരസ്പരം ഏറ്റുമുട്ടും. ടെന്നിസ് രണ്ടാം റൗണ്ടില്‍ പുരുഷ ടീം നേപ്പാളിനെ നേരിടും.
 

താരമായി ഉദ്ധവ്; രാജ് താക്കറെ എങ്ങുമില്ല

Posted: 20 Sep 2014 12:00 PM PDT

Image: 
Subtitle: 
ബാല്‍ താക്കറെയുടെ യഥാര്‍ഥ രാഷ്ട്രീയ പിന്‍ഗാമിയെന്ന നിലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പുവരെ തിളങ്ങിനിന്ന രാജിന്‍െറ അഭാവം ചര്‍ച്ചയാവുന്നു

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പാര്‍ട്ടികളുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുമ്പോഴും സഖ്യചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന രാജ് താക്കറെ മാത്രം ചിത്രത്തിലെങ്ങുമില്ല.
ബാല്‍ താക്കറെയുടെ യഥാര്‍ഥ രാഷ്ട്രീയ പിന്‍ഗാമിയെന്ന നിലയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവരെ തിളങ്ങിനിന്ന രാജിന്‍െറ അഭാവം ചര്‍ച്ചയാവുകയാണ്. ഇക്കുറി രാഷ്ട്രീയ കളത്തില്‍ നിറയുന്നത് താക്കറെ പുത്രനും ശിവസേനാ പ്രസിഡന്‍റുമായ ഉദ്ധവ് താക്കറെയാണ്. നരേന്ദ്ര മോദിയും അമിത് ഷായും കടിഞ്ഞാണേന്തിയ ബി.ജെ.പിയെ വരച്ചവരയില്‍ നിര്‍ത്തുന്ന ഉദ്ധവിന്‍െറ നിലപാടുകള്‍ ബാല്‍ താക്കറെക്ക് ശേഷം മങ്ങിത്തുടങ്ങിയ പാര്‍ട്ടിയുടെ വീര്യം വീണ്ടെടുക്കാന്‍ ഉപകരിക്കുന്നുമുണ്ട്. സംസ്ഥാനത്ത് ശിവസേനയുടെ സ്ഥാനം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന തോന്നല്‍ മറാത്തികളില്‍ പകരാന്‍ ഉദ്ധവിന്‍െറ ചെറുത്തുനില്‍പ് കാരണമായിട്ടുമുണ്ട്.
2006ല്‍ ബാല്‍ താക്കറെ തന്‍െറ പിന്‍ഗാമിയായി മകന്‍ ഉദ്ധവിനെ പ്രഖ്യാപിച്ചതോടെയാണ് അന്നോളം താക്കറെയുടെ നിഴലായി നിന്ന സഹോദര പുത്രന്‍ രാജ് താക്കറെ ശിവസേനയുടെ പടിയിറങ്ങിയത്. സ്വന്തമായി എം.എന്‍.എസ് എന്ന പാര്‍ട്ടിയുണ്ടാക്കി ഉത്തരേന്ത്യന്‍ വിരുദ്ധ വികാരം മണ്ണിന്‍െറ മക്കളില്‍ ആളിക്കത്തിച്ച് രാജ് താക്കറെ ശിവസേനയെക്കാള്‍ വലിയ ഒരിടം മഹാരാഷ്ട്ര രാഷ്ട്രീയ ഭൂപടത്തില്‍ നേടി. അതിനുശേഷം വന്ന 2009ലെ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലും നഗരസഭാ തെരഞ്ഞെടുപ്പുകളിലും ശിവസേനയുടെ വിജയസാധ്യതകള്‍ തകര്‍ത്ത് രാജ് രാഷ്ട്രീയ താരമായി. എന്നാല്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ നിലപാട് രാജിനും പാര്‍ട്ടിക്കും വന്‍ തിരിച്ചടിയായി.
മോദിയെയും ബി.ജെ.പി സ്ഥാനാര്‍ഥികളെയും പിന്തുണച്ച എം.എന്‍.എസ് മുംബൈയിലടക്കം 10 മണ്ഡലങ്ങളില്‍ ശിവസേനക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് പിഴച്ചു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ ജയിക്കുകയും 4.07 ശതമാനം വോട്ട് നേടുകയും ചെയ്ത എം.എന്‍.എസിന് കെട്ടിവെച്ച പണംപോലും നഷ്ടമായി. കിട്ടിയത് 1.5 ശതമാനം വോട്ട് മാത്രം.
മറാത്താ, ശിവജി തുടങ്ങിയ മഹാരാഷ്ട്രയിലെ വൈകാരിക ഘടകങ്ങള്‍ ഇക്കുറി ബി.ജെ.പിയും ഏറ്റുപിടിച്ചതോടെ എം.എന്‍.എസിനു മുന്നില്‍ പ്രതിസന്ധി ഏറുകയുമാണ്. സീറ്റ് വിഭജനത്തെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ട ശിവസേനയെ ലക്ഷ്യമിട്ടാണ് മറാത്താ, ശിവജി വിഷയങ്ങള്‍ ഏറ്റുപിടിക്കുന്നത്. ശിവസേനയുമായി പിരിഞ്ഞാല്‍ എം.എന്‍.എസിനെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി രഹസ്യചര്‍ച്ച നടത്തിയെങ്കിലും പഴയ പ്രാധാന്യം ബി.ജെ.പി കാട്ടിയിട്ടില്ളെന്നാണ് സൂചന.
മാത്രമല്ല, എം.എന്‍.എസിന്‍െറ മുംബൈയിലെ തീപ്പൊരി നേതാവും എം.എല്‍.എയുമായ രാം കദമിനെ ബി.ജെ.പി റാഞ്ചുകയും ചെയ്തു. 200 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് എം.എന്‍.എസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം രാജ് നിശ്ശബ്ദനാണ്. ആരോഗ്യ പ്രശ്നങ്ങളാണ് ഇതിന്  കാരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

ഒംയുന്‍ ചോലിന് ലോക റെക്കോഡോടെ സ്വര്‍ണം

Posted: 20 Sep 2014 11:56 AM PDT

Image: 

ഇഞ്ചിയോണ്‍: വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഉത്തര കൊറിയയുടെ ഒളിമ്പിക് ചാമ്പ്യന്‍ ഒംയുന്‍ ചോല്‍, ഏഷ്യന്‍ ഗെയിംസില്‍ പുതിയ ലോക റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 56 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഇഞ്ചിയോണില്‍ ചോലിന്‍െറ റെക്കോഡ് പ്രകടനം. 170 കിലോഗ്രാം ഉയര്‍ത്തി സ്വന്തം പേരിലുള്ള റെക്കോഡ് തന്നെയാണ് അദ്ദേഹം മറികടന്നത്. ക്ളീന്‍, ജര്‍ക് വിഭാഗത്തില്‍ മൊത്തം 298  കിലോയാണ് ചോല്‍ ഉയര്‍ത്തിയത്. ആദ്യറൗണ്ടില്‍ 166 കിലോയുയര്‍ത്തിയ  കൊറിയന്‍ താരം  രണ്ടാം ശ്രമത്തില്‍ ലോകറെക്കോഡ് കുറിച്ചു. വെയ്റ്റ് ലിഫ്റ്റിങ് ചരിത്രത്തില്‍ ചോലടക്കം അഞ്ചു താരങ്ങള്‍ മാത്രമാണ് സ്വന്തം തൂക്കത്തെക്കാള്‍ അധികം ഭാരം ഉയര്‍ത്തിയിട്ടുള്ളത്. അതേസമയം, ചോല്‍ അടക്കം നാലുപേര്‍ക്ക് മാത്രമാണ് രണ്ടുതവണ ഈ നേട്ടം ആവര്‍ത്തിക്കാനായിട്ടുള്ളത്. ലോക റെക്കോഡ് നേട്ടത്തില്‍ ഏറെ സന്തോഷമുണ്ടെന്നായിരുന്നു ചോലിന്‍െറ ആദ്യ പ്രതികരണം. ലോക റെക്കോഡ് പ്രകടനത്തിനായി കഠിന ശ്രമം തന്നെ നടത്തിയിരുന്നുവെന്നും നേട്ടം പ്രസിഡന്‍റ് കിം ജോങ് യുന്നിന് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചോലിന്‍െറ നേട്ടത്തെ  ദക്ഷിണ കൊറിയന്‍ ആരാധകരും അഭിനന്ദിച്ചു. ചോലിന്‍െറ പ്രകടനം ഏറ്റവും മികച്ചതായിരുന്നുവെന്നും അവര്‍ പറഞ്ഞു.
 

റയലിന് തകര്‍പ്പന്‍ ജയം

Posted: 20 Sep 2014 11:55 AM PDT

Image: 

മഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മഡ്രിഡ് രണ്ടിനെതിരെ എട്ടു ഗോളുകള്‍ക്ക് ഡിപോര്‍ട്ടിവയെ തകര്‍ത്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കായിരുന്നു  (29, 41, 78) റയല്‍ ജയത്തിന്‍െറ സവിശേഷത. ഗാരെത് ബെയ്ല്‍ (66, 74), യാവിയര്‍ ഹെര്‍ണാണ്ടസ് (88, 90) എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജെയിംസ് റോഡ്രിഗസും (36) റയലിനുവേണ്ടി സ്കോര്‍ ചെയ്തു. ഹാരിസ് മെഡുന്‍ജനിന്‍ (51), ടോഷെ (84) എന്നിവരാണ് ഡിപോര്‍ട്ടിവയുടെ ആശ്വാസ ഗോളുകള്‍ നേടിയത്.
 

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്: ആഴ്സനലിന് ജയം

Posted: 20 Sep 2014 11:51 AM PDT

Image: 

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആഴ്സനല്‍, ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തി. ആദ്യപകുതിയിലാണ് മൂന്നു ഗോളും സ്കോര്‍ ചെയ്തത്. മെസൂത് ഒസീല്‍ (32), ഡാനി വെല്‍ബെക്ക് (34) എന്നിവരുടെ ഗോളില്‍ മുന്നിലത്തെിയ ആഴ്സനല്‍, ആസ്റ്റണ്‍ വില്ലയുടെ സിസാകൊ സമ്മാനിച്ച സെല്‍ഫ് ഗോളിലാണ് ലീഡുയര്‍ത്തിയത്.

സാനിയ സഖ്യത്തിന് കിരീടം

Posted: 20 Sep 2014 11:49 AM PDT

Image: 

ടോക്യോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്ന് സാനിയ മിര്‍സ സഖ്യത്തിന് ടോക്യോ ഓപണ്‍ ടെന്നിസ് ഡബിള്‍സ് കിരീടം. സിംബാബ്വെ  താരം കാര ബ്ളാക്കിനൊപ്പമാണ് മിന്നും ഫോമില്‍ തുടരുന്ന സാനിയ കിരീട വിജയം ആഘോഷിച്ചത്. 6-2, 7-5 സ്കോറിന് സ്പെയിനിന്‍െറ ഗര്‍ബീന്‍ മുഗുരുസ-കാര്‍ല സുവാരസ് നവാരോ ജോടിയെയാണ് നിലവിലെ ജേതാക്കള്‍ കൂടിയായിരുന്ന ഇന്തോ-സിംബാബ്വെ സഖ്യം ഫൈനലില്‍ തോല്‍പിച്ചത്.

‘സേണി’ന്‍െറ ഇരട്ടിയിലേറെ വലുപ്പത്തില്‍ ചൈന സൂപ്പര്‍ കൊളൈഡര്‍ നിര്‍മിക്കുന്നു

Posted: 20 Sep 2014 10:38 AM PDT

Image: 
Subtitle: 
സൂപ്പര്‍ കൊളൈഡറിന്‍െറ രൂപരേഖ അടുത്ത ഡിസംബറിനകം സമര്‍പ്പിക്കുമെന്നാണ് സൂചന

ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ കണികാ പരീക്ഷണശാലയായ ജനീവക്കു സമീപമുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്‍െറ (സേണ്‍) ഇരട്ടി വലുപ്പത്തില്‍ പുതിയതൊന്ന് നിര്‍മിക്കാന്‍ ചൈന ഒരുങ്ങുന്നു. ശാസ്ത്ര ഗവേഷണത്തില്‍ ആഗോള മേല്‍ക്കൈ സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ബെയ്ജിങ്ങില്‍ ഇതിനായി പ്രത്യേക ഓഫിസും തുറന്നുകഴിഞ്ഞു. പാശ്ചാത്യ വിദഗ്ധരുടെ സഹായത്തോടെ യാഥാര്‍ഥ്യമാക്കാന്‍ ഉദ്ദേശിക്കുന്ന സൂപ്പര്‍ കൊളൈഡറിന്‍െറ രൂപരേഖ അടുത്ത ഡിസംബറിനകം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുമെന്നാണ് സൂചന. സൂക്ഷ്മ കണികകള്‍ പ്രകാശവേഗത്തില്‍ കടത്തിവിട്ട് മഹാവിസ്ഫോടന കാലത്തെ ഉയര്‍ന്ന ഊര്‍ജനില പുന$സൃഷ്ടിക്കുകയാണ് സൂപ്പര്‍ കൊളൈഡറുകളുടെ പ്രധാന ദൗത്യം.
പദാര്‍ഥത്തിന്‍െറയും ഊര്‍ജത്തിന്‍െറയും കാലത്തിന്‍െറയും ആദിമ അവസ്ഥകള്‍ കണ്ടത്തൊന്‍ ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ. സേണില്‍ ശാസ്ത്രജ്ഞര്‍ കൈവരിച്ച ഊര്‍ജാവസ്ഥകളെക്കാള്‍ ഉയര്‍ന്ന അളവ് ചൈനയുടെ പുതിയ പതിപ്പില്‍ കൈവരിക്കാനാകും. ഇതോടെ, ഭൗതികശാസ്ത്ര രംഗത്ത് ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന മാറുമെന്ന് പ്രിന്‍സ്ടണ്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ അര്‍കാനി ഹാമിദ് പറഞ്ഞു.
‘സേണി’ലെ 27 കിലോമീറ്റര്‍ തുരങ്കത്തിനു പകരം 80 കിലോമീറ്റര്‍ നീളത്തിലായിരിക്കും ഇവിടെ കൊളൈഡര്‍ കോംപ്ളക്സ് ഒരുക്കുക. ഗവേഷണ സൗകര്യം പരിഗണിച്ച് സര്‍കുലാര്‍ ഇലക്ട്രോണ്‍ പോസിട്രോണ്‍ കൊളൈഡര്‍, സൂപ്പര്‍ പ്രോട്ടോണ്‍ കൊളൈഡര്‍ എന്നിങ്ങനെ ഇവയെ രണ്ടായി വിഭജിക്കും. ഹിഗ്സ് ബോസോണുകളെക്കുറിച്ച് മാത്രമല്ല, ഇതുവരെയും കണ്ടത്തെിയവയല്ലാത്ത കണികകളെക്കുറിച്ചും ഇവിടെ കൂടുതല്‍ പഠനം നടത്താനാകുമെന്നാണ് പ്രതീക്ഷ.
അമേരിക്കയും സമാനമായി സൂപ്പര്‍ കൊളൈഡറിന് പദ്ധതിയിട്ടിരുന്നെങ്കിലും വന്‍ ചെലവ് പരിഗണിച്ച് വേണ്ടെന്നുവെക്കുകയായിരുന്നു.
 ഇതോടെ, ഈ മേഖലയിലുള്ള ശാസ്ത്രജ്ഞര്‍ ഫ്രഞ്ച്-സ്വിസ് അതിര്‍ത്തിയിലുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലേക്ക് കൂടുമാറി.
 ഇവിടെയാണ് 2012ല്‍ ഹിഗ്സ് ബോസോണ്‍ കണ്ടത്തെിയത്.

സ്വര്‍ണവില വര്‍ഷത്തെ താഴ്ന്ന നിലയില്‍

Posted: 20 Sep 2014 09:41 AM PDT

Image: 
Subtitle: 
പവന് 20,000

സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. പവന് 20,000 രൂപ എന്ന നിലയിലാണ് ശനിയാഴ്ച കച്ചവടം നടന്നത്-ഗ്രാമിന് 2500 രൂപ. കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 400 രൂപയുടെ കുറവാണുണ്ടായത്. ഈവര്‍ഷം ജനുവരി ആദ്യം ഗ്രാമിന് 2755 രൂപയായിരുന്നു സ്വര്‍ണവില -പവന് 22040 രൂപ. പിന്നീട് ഏറിയും കുറഞ്ഞും നിന്നെങ്കിലും കഴിഞ്ഞ ഏതാനും മാസമായി സ്വര്‍ണവില താഴ്ന്നുവരുകയായിരുന്നു. ഏപ്രിലോടെ ഗ്രാമിന് 2800 രൂപക്ക് മുകളിലായെങ്കിലും തുടര്‍ന്ന് പടിപടിയായി വില കുറഞ്ഞുവന്നു.
കഴിഞ്ഞവാരം 20,400 രൂപയിലാണ് വിപണി ക്ളോസ് ചെയ്ത്. ഈയാഴ്ച അവസാനത്തോടെയാണ് പവന് 20,000 രൂപ എന്ന നിലയിലത്തെിയത്.  ഡോളര്‍ ശക്തിപ്പെട്ടതും അന്താരാഷ്ട്ര ഓഹരി രംഗം ശക്തിപ്പെട്ടതുമാണ് സ്വര്‍ണവില ഇടിയാന്‍ കാരണമായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
സ്വര്‍ണവില ഇടിഞ്ഞതോടെ, ആഭരണങ്ങള്‍ വാങ്ങാനത്തെുന്നവരുടെ തിരക്ക് ജ്വല്ലറികളില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ വിട്ടുനില്‍ക്കുകയുമാണ്. അന്താരാഷ്ട്രതലത്തില്‍ കഴിഞ്ഞവര്‍ഷം ഒരൗണ്‍സ് സ്വര്‍ണത്തിന് 1400 ഡോളര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 1216 ഡോളറിലത്തെി നില്‍ക്കുകയാണ്.
 അതേസമയം, വരുംനാളുകളില്‍ സ്വര്‍ണത്തിന് കാര്യമായ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്ന വിലയിരുത്തലിലാണ് ജ്വല്ലറികള്‍. വിവാഹ സീസണ്‍ ആരംഭിച്ചതിനാലാണിത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP