സ്വാഗതം
WELCOME

News Update..

Friday, February 7, 2014

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു Madhyamam News Feeds

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു Madhyamam News Feeds

Link to

കെ.കെ രമ നിരാഹാര സമരം അവസാനിപ്പിച്ചു

Posted: 06 Feb 2014 11:11 PM PST

Image: 

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് അദ്ദേഹത്തിന്‍്റെ വിധവ കെ.കെ രമ നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയതിന്‍്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് ആര്‍.എം.പി നേതാക്കള്‍ പറഞ്ഞു.

ഇന്ന് ആര്‍.എം.പി നേതാക്കാള്‍ ചേര്‍ന്ന അടിയന്തിര യോഗത്തില്‍ ആണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി എത്രയും വേഗത്തില്‍ തീരുമാനം നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  

സാമൂഹ്യപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കറില്‍ നിന്ന് നാരങ്ങാവെള്ളം വാങ്ങിക്കുടിച്ചാണ് രമ അഞ്ചു ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത്.  ഫെബ്രുവരി മൂന്നിന് തിങ്കാഴ്ചയാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ആരംഭിച്ചത്.

സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് രമയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിലേക്ക് മാറ്റി. മാധ്യമപ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരത്തെ ജനങ്ങള്‍ക്കുമടക്കം സമരത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു.

അഞ്ചാം ദിവസവും വലിയ ജനപങ്കാളിത്തമാണ് നിരാഹാര സമരത്തിന് ലഭിച്ചത്. പ്രശസ്ത സാഹിത്യകാരി സുഗതകുമാരി, ജനതാദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകര്‍ സമരത്തിനു പിന്തുണയുമായി സമരപ്പന്തലില്‍ എത്തിയിരുന്നു.

സി.ബി.ഐ അന്വേഷണമെന്ന ആര്‍.എം.പിയുടെയും രമയുടെയും ആവശ്യം ന്യായമാണെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഗൂഢാലോചന കേസ് ഒരു മാസത്തിനകം സി.ബി.ഐക്ക് കൈമാറുമെന്നും അദ്ദഹേം കൂട്ടിച്ചര്‍ത്തേു.

 

 

ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് തത്വത്തില്‍ അംഗീകാരം

Posted: 06 Feb 2014 11:10 PM PST

Image: 

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസില്‍  സി.ബി.ഐ അന്വേഷണത്തിന് തത്വത്തില്‍  അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍, ഈ വിഷയത്തിലുള്ള നടപടിക്രമങ്ങള്‍ പരിശോധിച്ചശേഷമെ തീരുമാനം എടുക്കാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായുള്ള നടപടികള്‍ ആണ് എടുക്കേണ്ടത്. അത് യഥാസമയം അറിയിക്കും. ഇതുള്‍ക്കൊണ്ടുകൊണ്ട് കെ.കെ രമ നടത്തിവരുന്ന സമരം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുമായി ഈ കാര്യം താന്‍ ചര്‍ച്ച ചെയ്തതായും കാര്യങ്ങള്‍ കെ.കെ രമയെയും ആര്‍.എം.പിയെയും അറിയിച്ചിട്ടുണ്ടെനന്നും ഇനി തീരുമാനം അറിയിക്കേണ്ടത് അവര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്പെക്ട്രം: ലേല തുക 52,689 കോടിയിലെത്തി

Posted: 06 Feb 2014 10:50 PM PST

Image: 

ന്യൂഡല്‍ഹി: സ്പെക്ട്രം ലേലത്തിന്‍െറ മൂന്നാം റൗണ്ടില്‍ ഡല്‍ഹി മേഖലയിലെ ലൈസന്‍സിനുള്ള ലേല നിരക്കില്‍ വര്‍ധന. 900 മൊഗാഹെഡ്സ് സ്പെക്ട്രത്തിനും 1800 മെഗാ ഹെഡ്സ് സ്പെക്ട്രത്തിനും ടെലിക്കോം കമ്പനികളില്‍ നിന്ന് കാര്യമായ ഡിമാന്‍റാണ് വെള്ളിയാഴ്ച്ച തുടക്കത്തില്‍ തന്നെ ഉണ്ടായത്.

അസം, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, യു.പി (ഈസ്റ്റ്), യു.പി (വെസ്റ്റ്) എന്നീ സര്‍ക്കിളുകളിലും ഡിമാന്‍റുണ്ട്. 1800 മെഗാ ഹെഡ്സ് ബാന്‍റ് വിഡ്ത്തിന്‍െറ ലേലത്തില്‍ നിന്ന് 30,754 കോടിയും 900 മെഗാഹെഡ്സ് ബാന്‍റ് വിഡ്ത്തില്‍ നിന്ന് 21,935 കോടിയുമാണ് സര്‍ക്കാറിന് ഇതുവരെ ലഭിച്ചതെന്ന് ടെലിക്കോം മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ 900 മെഗാ ഹെഡ്സ് ബാന്‍റ് വിഡ്ത്തിന്‍െറ നിരക്കില്‍ അടിസ്ഥാന വിലയില്‍ നിന്ന് 78 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ടെസ്റ്റിലും ഇന്ത്യ പതറുന്നു

Posted: 06 Feb 2014 10:30 PM PST

Image: 

ഒക് ലന്‍ഡ്: ഏകദിനത്തില്‍ തോറ്റമ്പിയ ഇന്ത്യ കൂടുതല്‍ പ്രതീക്ഷിക്കേണ്ടെന്ന വ്യക്തമായ സൂചന നല്‍കി ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് പരമ്പരയുടെ രണ്ടാം ദിവസം ന്യൂസിലാന്‍്റ് ഒന്നാം ഇന്നിങ്സില്‍ 503 റണ്‍സെടുത്തു. ബ്രണ്‍ഡന്‍ മെക്കല്ലത്തിന്‍്റെ ഇരട്ട സെഞ്ച്വറിയുടെയും വില്യംസണിന്‍്റെ സെഞ്ച്വറിയുടെയും മികവില്‍ ആണ് ന്യൂസിലാന്‍്റ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. എന്നാല്‍, 503 എന്ന സ്കോര്‍ പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് 64 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റു നഷ്ടമായി.  ടെസ്റ്റ് പരമ്പരയുടെ ആദ്യമത്സരത്തിലെ ആദ്യദിനം ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര്‍ കൈയടക്കിയിരുന്നു.

ജമ്മു കശ്മീര്‍ ആരോഗ്യ മന്ത്രിക്കെതിരെ ലൈംഗിക പീഡക്കേസ്

Posted: 06 Feb 2014 10:21 PM PST

Image: 

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ആരോഗ്യമന്ത്രി ശാബിര്‍ ഖാനെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തു. വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്നാണ് ജമ്മു കശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രജൗരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആണ് ശാബിര്‍ ഖാന്‍.

പരാതിയില്‍ ഡോക്ടര്‍ പറയുന്നതിങ്ങനെയാണ്. ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് സന്ദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങളെ കുറിച്ച് വിവരം നല്‍കണമെന്നാവശ്യപ്പെട്ട്  നിരവധി തവണ മന്ത്രിയുടെ ഒഫീസ് സ്റ്റാഫില്‍നിന്ന് തനിക്കു ഫോണ്‍ വന്നതായും എന്നാല്‍, തന്‍്റെ അഭ്യര്‍ഥന ചെവികൊള്ളാതെ മേലുദ്യോഗസ്ഥരില്‍ നിന്ന്  മന്ത്രി വിവരങ്ങള്‍ നേടിയെടുക്കുകയുണ്ടായെന്നും ഇവര്‍ പറയുന്നു.

ഇതെ കുറിച്ച് മന്ത്രിയുടെ ഒഫീസില്‍ ജനുവരി 28ന് ഡോക്ടര്‍ പരാതി നല്‍കി. പരാതി നല്‍കാനായി സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഒഫീസില്‍ എത്തിയപ്പോള്‍ 15ഓളം പേര്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍, തന്നോട് മാത്രമായി ഒരു ചെറിയ കാബിനില്‍ പോയി കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച ഡോക്ടറെ അതിനായി മന്ത്രി നിര്‍ബന്ധിക്കുകയായിരുന്നു. കാബിനില്‍ എത്തിയ മന്ത്രി വളരെ മോശം രീതിയില്‍  പെരുമാറിയെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

കേന്ദ്രമന്ത്രി ആസാദ് ആശുപത്രിയില്‍ പരിശോധനക്കായി സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ശബീര്‍ഖാനും അനുഗമിച്ചിരുന്നതായും എന്നിട്ടും വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്യുകയായിരുന്നുവെന്നും ഡോകട്ര്‍ പറഞ്ഞു. ഇതിനു പുറമെ, ഖാന്‍ താമസിക്കുന്ന സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് സ്വകാര്യമായ കൂടിക്കാഴ്ച നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.

സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയെന്ന ജാമ്യമില്ലാത്ത വകുപ്പു പ്രകാരമാണ് മന്ത്രിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. മന്ത്രിയെ ഉടന്‍ അസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.

പി.എസ്.സി ലിസ്റ്റിന്‍്റെ കാലാവധി നീട്ടാന്‍ തീരുമാനം

Posted: 06 Feb 2014 10:06 PM PST

Image: 

തിരുവനന്തപുരം: പുതിയ ലിസ്റ്റ് ആയിട്ടില്ലാത്ത തസ്തികകളുടെ ലിസ്റ്റിന്‍്റെ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിയോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

വിപണി വിലയേക്കാള്‍ അധിക വില നല്‍കി റബര്‍ സംഭരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദൈനംദിന വിപണിയിലെ വിലയേക്കാള്‍ രണ്ടു രൂപ അധികം നല്‍കിയാണ് റബര്‍ സംഭരിക്കുക. ഇതിനായി റബര്‍ ഉല്‍പാദ സംഘങ്ങളെ ഏജന്‍സികള്‍ ആയി തെരഞ്ഞെടുത്തതായും അദ്ദേഹം അറിയിച്ചു. അഡ്വാന്‍സ് ലൈസന്‍സിങ് പ്രകാരമുള്ള റബര്‍ ഇറക്കുമതി ആറു മാസത്തേക്ക് സസ്പെന്‍്റ് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും.

തിരുവനന്തപുരം കോര്‍പറേഷന്‍്റെ നിലവില്‍ തയാറാക്കിയ കരടു മാസ്റ്റര്‍പ്ളാന്‍ റദ്ദാക്കി പുതിയ മാസ്റ്റര്‍പ്ളാന്‍ കൊണ്ടു വരും. ജനങ്ങളില്‍ നിന്ന് പരാതി ഉണ്ടായതിന്‍്റെ അടിസ്ഥാനത്തിലാണ് നേരത്തെ തയാറാക്കിയ മാസ്റ്റര്‍ പ്ളാന്‍ ഉപേക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓക്സിജന്‍ സിലിണ്ടര്‍, എയര്‍ബെഡ് തുടങ്ങി ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഉപകരങ്ങള്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് വീടുകളില്‍ നല്‍കിവരുന്ന 100 യൂണിറ്റ് സൗജന്യ വൈദ്യതി 200 യൂണിറ്റാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി

Posted: 06 Feb 2014 10:04 PM PST

Image: 

ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകരുടെയും പത്ര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നുള്ള മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ വിവിധ പത്രസ്ഥാപനങ്ങള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളി. 2014 ഏപ്രില്‍ മുതല്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും 2011 നവംബര്‍ 11 മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കുടിശിക നാലു ഗഡുക്കളായിട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ 45,000ലേറെ പത്രപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതിനുള്ള ജസ്റ്റിസ് മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ 2013 ഒക്ടോബര്‍ 24ലാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിന് 2010 ജൂലൈ മുതലുള്ള മുന്‍കാല പ്രാബല്യവും സര്‍ക്കാര്‍ നല്‍കുകയുണ്ടായി. ഇതിനെ ചോദ്യം ചെയ്താണ് രാജ്യത്തെ പതിനഞ്ചോളം പത്രസ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

"മാധ്യമം" ദിനപത്രം അടക്കം രാജ്യത്തെ മൂന്ന് പത്ര സ്ഥാപനങ്ങള്‍ മാത്രമാണ് മജീതിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കിയത്.

അധ്യാപകന്‍െറ വീടിന് തീയിട്ടു; വന്‍ ദുരന്തം ഒഴിവായി

Posted: 06 Feb 2014 10:04 PM PST

Subtitle: 
ലോറി ഡ്രൈവറാണ് പുലര്‍ച്ചെ വീട് കത്തുന്നത് കണ്ടത്

താമരശ്ശേരി: പുതുപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍ വെസ്റ്റ് പുതുപ്പാടി കാളംപറമ്പില്‍ ജോബി ജോസിന്‍െറ വീടിന് സാമൂഹികദ്രോഹികള്‍ തീയിട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കുമിടക്കാണ് സംഭവം. ദേശീയപാതയിലൂടെ പോവുകയായിരുന്ന ലോറി ഡ്രൈവറാണ് വീട് കത്തുന്നത് കണ്ടത്. ഉടന്‍തന്നെ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.
അയല്‍വാസികള്‍ ഫോണില്‍ ജോബി ജോസിനെ വിളിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. അപ്പോഴേക്കും വീടാസകലം പുക നിറഞ്ഞിരുന്നു. അയല്‍വാസികള്‍ ചേര്‍ന്ന് തീയണക്കുകയായിരുന്നു.
മുറ്റത്ത് ചാക്കില്‍ വെച്ചിരുന്ന കൊപ്ര മുന്‍വാതിലിനടുത്തുവെച്ചശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. വാതില്‍ പകുതിയോളം കത്തിയമര്‍ന്നു. താമരശ്ശേരി ഡിവൈ.എസ്.പി ജെയ്സണ്‍ കെ. അബ്രഹാം, സി.ഐ ബിജുരാജ്, എസ്.ഐ പി. ശശിധരന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ജോബി ജോസിന്‍െറ കുടുംബം.
 പുതുപ്പാടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമീപകാലത്തുണ്ടായ ചില പ്രശ്നങ്ങളാണോ തീവെപ്പിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്കൂളില്‍ അതിക്രമിച്ചുകയറി വിദ്യാര്‍ഥികളെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തിരുന്നു.
ജനുവരി 24ന് ഉച്ചകഴിഞ്ഞാണ് അഞ്ചു പേരടങ്ങുന്ന സംഘം സ്കൂളില്‍ അതിക്രമിച്ചുകടന്ന് ക്ളാസ് അലങ്കോലപ്പെടുത്തുകയും വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തത്. പ്രിന്‍സിപ്പല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലൊരാളായ ഈങ്ങാപ്പുഴ നടുക്കുന്ന് കിഴക്കേ മഠത്തില്‍ സാലിഹിനെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളെ പിടികൂടാനായില്ല. പുതുപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലുണ്ടായ അനിഷ്ടസംഭവങ്ങളും അറസ്റ്റുമായി തീവെപ്പിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.

ബജറ്റ് വിഹിതം: പൊതുമരാമത്തിന് 35 കോടി

Posted: 06 Feb 2014 10:02 PM PST

Subtitle: 
റോഡ് അറ്റകുറ്റപ്പണിക്കൊപ്പം പരിപാലനവും

കോഴിക്കോട്: 2014-15 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നഗരസഭക്ക് അനുവദിച്ച 51.69 കോടി രൂപ ഏതെല്ലാം മേഖലകളില്‍ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് വ്യാഴാഴ്ച ചേര്‍ന്ന നഗരവികസന സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ് കഴിഞ്ഞദിവസം നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ച ഫണ്ട് വിഭജന കണക്ക് ചെറിയ ഭേദഗതികളോടെ സെമിനാറില്‍ അവതരിപ്പിച്ചു.പുതിയറ എസ്.കെ ഹാളില്‍ വികസന സെമിനാര്‍ ഡെപ്യൂട്ടി മേയര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ അനിതാ രാജന്‍ അധ്യക്ഷത വഹിച്ചു. ഓരോ വാര്‍ഡുകളില്‍നിന്നും ആറുപേര്‍ പങ്കെടുത്തു. 15 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചര്‍ച്ച നടന്നത്. മൊത്തം ഫണ്ടില്‍ 35 കോടി പൊതുമരാമത്ത് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തീരുമാനമായി. റോഡ് അറ്റകുറ്റപ്പണിക്കൊപ്പം പരിപാലനത്തിനും മുന്‍ഗണന നല്‍കും. നെല്ലിക്കോട്, എലത്തൂര്‍, പുത്തൂര്‍ എന്നീ വ്യവസായകേന്ദ്രങ്ങളില്‍ വനിതാ വ്യവസായ സംരംഭങ്ങള്‍ തുടങ്ങും. ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കും. കാഴ്ചയില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ നല്‍കും. ഭൂരഹിതര്‍ക്കും വീടില്ലാത്തവരുമായ പട്ടികജാതി വിഭാഗത്തിന് അടിസ്ഥാന സൗകര്യം കൂട്ടും. നഗരത്തിലെ ആറ് ചരിത്ര പൈതൃക കെട്ടിടങ്ങള്‍ നവീകരിക്കും.  പ്ളാന്‍ ഫണ്ടില്‍നിന്ന് 36.32 കോടി രൂപയും 13ാം ധനകാര്യ കമീഷന്‍ വിഹിതമായ 15.37 കോടിയുമടക്കം മൊത്തം 51.69 കോടി രൂപയാണ് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച സംസ്ഥാന ബജറ്റ് വിഹിതം. ഇതില്‍ 21.32 കോടി രൂപ റോഡ്, കുടിവെള്ളം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് നീക്കിവെച്ചിട്ടുണ്ട്.
പ്ളാന്‍ ഫണ്ടിനു പുറമെ പട്ടികജാതി വികസനത്തിന് 7.63 കോടി രൂപ, തെരുവ് പൈപ്പുകള്‍ക്ക് 1.3 കോടി, സ്കൂള്‍ അറ്റകുറ്റപ്പണിക്ക് 2.35 കോടി, അങ്കണവാടികള്‍ക്ക് 1.95 കോടി, തെരുവുവിളക്കുകളുടെ പരിപാലനത്തിന് ഒരു കോടി, മരുന്ന് വിതരണത്തിന് 60 ലക്ഷം, റോഡ് വികസനത്തിന് 13.96 കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
 

വേതന സുരക്ഷ പദ്ധതി: 214 സ്്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയ നടപടി

Posted: 06 Feb 2014 09:51 PM PST

Image: 
Subtitle: 
മൂന്നാം ഘട്ടം മാര്‍ച്ച് ആദ്യത്തില്‍

റിയാദ്: സ്വകാര്യമേഖലയില്‍ ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്തുന്ന വേതനസുരക്ഷ പദ്ധതിയോട് വിമുഖത കാട്ടുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ 214 സ്ഥാപനങ്ങള്‍ക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു സ്ഥാപനത്തെയും പദ്ധതിയില്‍ നിന്നു ഒഴിവാക്കില്ലെന്നു മന്ത്രാലയം വ്യക്തമാക്കി. നിശ്ചിത തീയതിക്ക് ശേഷം ഒരു മാസം കഴിഞ്ഞും പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാത്ത സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി പരിശോധന നടത്തും. രണ്ടു മാസം കഴിഞ്ഞ ശേഷവും നടപടികളായില്ലെങ്കില്‍ സ്ഥാപനത്തിനുള്ള മന്ത്രാലയസേവനങ്ങള്‍ നിര്‍ത്തിവെക്കും. എന്നാല്‍ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന നടപടി തുടരും. മൂന്ന് മാസത്തിനു ശേഷവും സ്ഥാപനത്തിന്‍െറ ഭാഗത്തു നിന്ന് നിസ്സഹകരണമാണ് തുടരുന്നതെങ്കില്‍ മന്ത്രാലയത്തില്‍നിന്നുള്ള എല്ലാ സേവനങ്ങളും മരവിപ്പിക്കും. കൂടാതെ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സ്്ഥാപന ഉടമയുടെ അനുമതികൂടാതെ ഇതര സ്ഥാപനങ്ങളിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും മന്ത്രാലയം അനുമതി നല്‍കും. പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ 922 സ്വകാര്യസ്കൂളുകള്‍ക്കെതിരെ നടപടിയെടുത്തിരുന്നതായി മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഘട്ടം ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ പ്രഥമഘട്ടം  മൂവായിരത്തിനുമേല്‍ ജീവനക്കാരുള്ള വന്‍കിട സ്്ഥാപനങ്ങള്‍ക്കും സ്വകാര്യസ്കൂളുകള്‍ക്കുമാണ് ബാധകമാക്കിയത്. രണ്ടാം ഘട്ടത്തില്‍ 2000 മുതല്‍ 3000 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ 1000 മുതല്‍ 2000 വരെയും 500 മുതല്‍ 1000 വരെയും തുടര്‍ന്ന് 200 മുതല്‍ 500 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയുമാണ് പദ്ധതിയില്‍ പെടുത്തിയിരുന്നത്. അവസാന ഘട്ടത്തില്‍ 100 ല്‍ താഴെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളെയാണ് വേതന സുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തുക. പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ സെപ്റ്റംബറിലും രണ്ടാംഘട്ടം ഡിസംബറിലുമാണ് തുടങ്ങിയത്. പദ്ധതിയുടെ മൂന്നാം ഘട്ടം മുന്‍ തീരുമാനപ്രകാരം മാര്‍ച്ച് ആദ്യത്തില്‍ ആരംഭിക്കാനിരിക്കെയാണ് ഒന്നും രണ്ടും ഘട്ടങ്ങളില്‍ പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം നടപടി സ്വീകരിച്ചത്. പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി സ്ഥാപനം തൊഴിലാളികളുടെ വേതനവിവരങ്ങളടങ്ങിയ രേഖ മന്ത്രാലയത്തിനും ബാങ്കിനും  സമര്‍പ്പിക്കണം. പദ്ധതി നടപ്പിലാക്കിയ തൊഴിലാളികളുടെ വേതനം എല്ലാ മാസവും കൃത്യമായി തൊഴിലാളികളുടെ അക്കൗണ്ടില്‍ ബാങ്കില്‍ അടക്കുകയും ബാങ്ക് വഴി വേതനം വിതരണം നടത്തുകയുമാണ് ചെയ്യുക. തൊഴിലുടമ നല്‍കുന്ന വിവരങ്ങള്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തിയ വിവരങ്ങള്‍ക്കനുസൃതമായിരിക്കുകയും വേണം. ഇതനുസരിച്ച് തൊഴിലുടമക്കും തൊഴിലാളിക്കുമിടയില്‍ വേതനം സംബന്ധിച്ച അഭിപ്രായ വ്യത്യാസമോ പരാതികളോ ഉണ്ടാവില്ലെന്നാണ് മന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. കൂടാതെ രാജ്യത്ത്നിന്ന് പുറത്തേക്കൊഴുകുന്ന പണം നിയമപരമായി നിയന്ത്രിക്കാനും കഴിയുമെന്ന് തൊഴില്‍ മന്ത്രാലയം കരുതുന്നു. പദ്ധതി പ്രയോഗത്തില്‍ വരുത്താന്‍ ഇതിനകം 13 ബാങ്കുകള്‍ സന്നദ്ധത അറിയിച്ചതായും മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP