സ്വാഗതം
WELCOME

News Update..

Friday, February 21, 2014

ആറന്മുള വിമാനത്താവളം: രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി Madhyamam News Feeds

ആറന്മുള വിമാനത്താവളം: രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി Madhyamam News Feeds

Link to

ആറന്മുള വിമാനത്താവളം: രേഖകള്‍ ഹാജരാക്കണമെന്ന് ഹൈകോടതി

Posted: 21 Feb 2014 12:31 AM PST

Image: 

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍  രേഖകളും ഹാജരാക്കാന്‍ ഹൈകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും റിപ്പോര്‍ട്ടുകള്‍ മുന്‍പ് പരിഗണിച്ചിരുന്നോ എന്നും വിമാനത്താവളത്തിന് അനുമതി നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.പദ്ധതിയെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും  കോടതി നിര്‍ദേശം നല്‍കി.
എന്നാല്‍ കേന്ദ്ര സര്‍ക്കാരാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ്  പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെല്ലാം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. വിമാനത്താവളത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അഭിഭാഷക കമ്മീഷന്‍്റെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

വിധിക്കെതിരെ ടി.പി വധക്കേസ് പ്രതികള്‍ ഹൈകോടതിയില്‍

Posted: 21 Feb 2014 12:11 AM PST

Image: 

കൊച്ചി: ടി.പി വധക്കേസില്‍ കാഴിക്കോട് എരഞ്ഞിപ്പാലം  പ്രത്യേക കോടതി വിധിക്കെതിരെ പ്രതികള്‍ ഹൈകോടതിയെ സമീപിച്ചു. ടി.പി വധക്കേസ് പ്രതികളായ 12 പേരെയും എരഞ്ഞിപ്പാലം പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈകോടതിയെ സമീപിച്ചത്.
കേസില്‍ സാക്ഷി മൊഴികള്‍ ദുര്‍ബലമാണെന്നും തങ്ങള്‍ക്കെതിരെ തെളിവുകള്‍ ഇല്ളെന്നും കീഴ്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് കൊലയാളി സംഘം അടക്കമുള്ള 12 പ്രതികളും ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
തങ്ങള്‍ക്കെതിരായ സാക്ഷിമൊഴികള്‍ വിശ്വാസ യോഗ്യമല്ളെന്നും  ഗൂഢാലോചന കുറ്റത്തിന് ശിക്ഷിച്ച പാര്‍ട്ടി നേതാവായ കുഞ്ഞനന്തനെതിരെ തെളിവില്ളെന്നും പ്രതികള്‍ ചൂണ്ടിക്കാട്ടുന്നു.

അമ്മക്കെതിരെ കേസെടുക്കാനാവില്ല -ചെന്നിത്തല

Posted: 20 Feb 2014 10:59 PM PST

Image: 

തിരുവനന്തപുരം: ആരോപണത്തിന്‍െറ പേരില്‍ അമൃതാനന്ദമയിക്കെതിരെ കേസ് എടുക്കാനാവില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പുസ്തകത്തിന്‍റെ ഉള്ളടക്കത്തിനനുസരിച്ച് കേസെടുക്കാനാവില്ല. ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുത്തത് പരാതി ലഭിച്ചതിനാല്‍ ആണെന്നും ചെന്നിത്തല പ്രതികരിച്ചു.
അമൃതാന്ദമയിക്കെതിരെ അപകീര്‍ത്തികരമായി ഫേസ്ബുക്കില്‍ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് എന്നാല്‍, അമ്മക്കെതിരായ ഗെയിലിന്‍റെ ഗുരുതര ആരോപണത്തിനെതിരെ മൗനം തുടരുകയാണ്.

ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് ഇന്ത്യ വേദിയാവില്ല

Posted: 20 Feb 2014 10:41 PM PST

Image: 

ന്യൂഡല്‍ഹി: അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് വേദിയാവാന്‍ ഇന്ത്യക്ക് കഴിഞ്ഞേക്കില്ല. ലോക്സഭാ തെരഞ്ഞെടുപ്പും ഐ.പി.എല്ലും ഒരുമിച്ച് വരുന്ന സാഹചര്യത്തില്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കാനാവില്ളെന്ന് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.സി.സി.ഐയെ അറിയിച്ചു. ഇതോടെ ഐ.പി.എല്‍ ഏഴാം പതിപ്പിന്‍റെ മല്‍സരവേദി വിദേശത്തേക്ക് മാറ്റിയേക്കും. ദക്ഷിണാഫ്രിക്കയാണ് വേദിയെന്ന് സൂചനയുണ്ട്. 2009ല്‍ ഐ.പി.എല്ലിന് ദക്ഷിണാഫ്രിക്ക  ആതിഥേയത്വം വഹിച്ചിരുന്നു.

കോണ്‍ഗ്രസ് ഓഫിസിലെ കൊല: യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരണം -പിണറായി

Posted: 20 Feb 2014 10:35 PM PST

Image: 

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫിസില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ ആര്യാടന്‍ സംശയത്തിന്‍്റെ നിഴലിലായ അന്വേഷണമാണ് നടക്കുന്നതെന്ന് പിണറായി വിജയന്‍.  അന്വേഷണത്തില്‍ ആര്യാടന്‍ ടച്ച് വ്യക്തമാണെന്നും പിണറായി പറഞ്ഞു. കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്യാടന്‍്റെ രാജി ആവശ്യപ്പെട്ടുള്ള രാഷ്ട്രീയ ലാഭമല്ല പാര്‍ട്ടിക്കാവശ്യം. രാധയുടെ യഥാര്‍ഥ ഘാതകരെ പുറത്ത് കൊണ്ട് വരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും പിണറായി വ്യക്തമാക്കി.   കുറ്റകാരെ കണ്ടത്തൊന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം രാധയുടെ സഹോദരന്‍ ഭാസ്ക്കരന്‍ പിണറായിക്ക് കൈമാറി.
നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റി നിര്‍ത്തി മറ്റൊരു സംഘത്തെ ഏല്‍പ്പിച്ചാല്‍ മാത്രമെ യഥാര്‍ഥ കൊലയാളികളെ പുറത്ത് കൊണ്ടുവരാന്‍ സാധിക്കൂവെന്ന് പിണറായി പറഞ്ഞു.തെറ്റായ രീതിയിലാണ് അന്വേഷണം നടക്കുന്നത്.  പലതും മറച്ചു വെക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. അന്വേഷണം വനിതാ ഐ.ജിയെ ഏല്‍പിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു.  ഇപ്പോള്‍ പ്രതികളായ രണ്ട് പേര്‍ മാത്രമാകില്ല കൊലപാതകത്തിന് പിന്നിലെന്നും യഥാര്‍ത്ഥ കുറ്റവാളികളെ പുറത്തുകൊണ്ടുവരാനുളള ശ്രമത്തിന്  രാധയുടെ കുടുംബത്തെ   സി.പി.എം സഹായിക്കുമെന്നും പിണറായി അറിയിച്ചു
സി.പി.എം നേതാക്കളായ പി കെ ശ്രീമതി, ഇ പി ജയരാജന്‍, എളമരം കരിം, എ കെ ബാലന്‍ എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു.

സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

Posted: 20 Feb 2014 10:30 PM PST

Subtitle: 
മൂച്ചംകുണ്ട് ക്രഷര്‍ വിരുദ്ധ സമരക്കാര്‍ക്കുനേരെ പൊലീസ് ലാത്തി വീശി

കൊല്ലങ്കോട്: മൂച്ചംകുണ്ട് ക്രഷര്‍ വിരുദ്ധ സമര സമിതി ഗ്രാമപഞ്ചായത്തിന് മുന്നില്‍ ഉപരോധ സമരം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരം അവസാനിപ്പിക്കണമെന്ന പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ബഹളം ഉണ്ടായപ്പോള്‍ പൊലീസ് ലാത്തിവീശി. ലാത്തിയടിയിലും ഉന്തിലും തള്ളിലും ആറുപേര്‍ക്ക് പരിക്കേറ്റു. സമരക്കാരായ 89 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവരില്‍ എട്ടുപേരെ കോടതിയില്‍ ഹാജരാക്കി. 81 പേരെ പൊലീസ് തന്നെ ജാമ്യത്തില്‍ വിട്ടു. പൊലീസ് വാഹനമിടിച്ച് ക്വാറി വിരുദ്ധ സമിതി രക്ഷാധികാരി ആനമാറി ഓന്നൂര്‍പ്പള്ളം രാജന് (62) കാലിന് പരിക്കേറ്റതായി പരാതിയുണ്ട്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുതലമട ഗ്രാമപഞ്ചായത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുതലമടയിലെ ക്രഷറിന് ഹൈകോടതി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ടെന്നും പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു പൊലീസിന്‍െറ വാദം. സമരം മുന്‍നിര്‍ത്തി പാലക്കാട്ടുനിന്ന് ഉള്‍പ്പെടെ വന്‍ പൊലീസ് സംഘം വ്യാഴാഴ്ച രാവിലെ തന്നെ മൂച്ചംകുണ്ടിലെത്തിയിരുന്നു. മുതലമട പഞ്ചായത്ത് ക്രഷറിന് നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാവിലെ 11ന് കാമ്പ്രത്ത്ചള്ളയില്‍നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തി ഉപരോധ സമരം തുടങ്ങിയത്. തുടര്‍ന്ന് കൊല്ലങ്കോട് സി.ഐ ഗോകുല്‍കുമാറിന്‍െറ നേതൃത്വത്തിലെ പൊലീസെത്തി സമരത്തില്‍നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു. മൂച്ചംകുണ്ട് ക്രഷറിന്‍െറ ലൈസന്‍സ് റദ്ദാക്കുംവരെ സമരം തുടരുമെന്ന് സമരക്കാര്‍ പറഞ്ഞതോടെയാണ് പഞ്ചായത്തിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന പേരില്‍ പിക്കറ്റിങ് നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ വാനില്‍ കയറ്റുമ്പോള്‍ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലാത്തി വീശിയതിലും ഉന്തും തള്ളിലുംപെട്ടുമാണ് ആറുപേര്‍ക്ക് പരിക്കേറ്റത്.
പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കിയെന്ന പരാതിയില്‍ പൊലീസ് പിന്നീട് എട്ടുപേര്‍ക്കെതിരെ കേസെടുത്ത് ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കി. മൂച്ചങ്കുണ്ട് വാസികളായ കാളിയപ്പന്‍ (33) കണ്ണപ്പന്‍ (44) സുരേഷ്കുമാര്‍ (25) വരദരാജന്‍ (53) സതീഷ് (25) കൃഷ്ണകുമാര്‍ (27) ഗോപാല്‍ (27) ശിവപ്രസാദ് (29) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്.
പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കാസിം പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഓഫിസില്‍ അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തിന് തടസ്സമുണ്ടാക്കി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്തതെന്ന് കൊല്ലങ്കോട് സി.ഐ ഗോകുല്‍കുമാര്‍ പറഞ്ഞു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട ക്വാറി വിരുദ്ധ സമിതി രക്ഷാധികാരി രാജനെ പൊലീസ് റോഡിലേക്ക് തള്ളിയിടുകയാണുണ്ടായതെന്ന് സമരക്കാര്‍ പറഞ്ഞു. റോഡിലേക്ക് തെന്നിവീണ ഇയാളെ പൊലീസ് വാഹനം ഇടിച്ചു. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ മൂച്ചംകുണ്ട് സ്വദേശികളായ മണി (45) രമേശ് (26) ജോയ് (50) എന്നിവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നൂറിലധികം സ്ത്രീകള്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കുത്തിയിരിപ്പ് സമരം നടത്തി. എട്ടുപേരെ പഞ്ചായത്തിനകത്ത് അതിക്രമിച്ച് കയറി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുമെന്നറിയിച്ചതോടെയാണ് ജാമ്യത്തില്‍ വിട്ട സ്ത്രീകളും മൂച്ചംകുണ്ടില്‍ നിന്നെത്തിയ സ്ത്രീകളും ഉള്‍പ്പെടെ കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വൈകുന്നേരം 6.30 വരെ കുത്തിയിരിപ്പ് സമരം നടത്തിയത്. ക്വാറി വിരുദ്ധ സമരക്കാരെ മര്‍ദിച്ചതിലും പൊലീസ് അറസ്റ്റിലും പ്രതിഷേധിച്ച് മുതലമടയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് വന്‍കിട ക്വാറി-ക്രഷര്‍ വിരുദ്ധ സമര സമിതിയും മൂച്ചംകുണ്ട് ഫൈവ് സ്റ്റാര്‍ ക്വാറി വിരുദ്ധ സമര സമിതിയും അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് സമരക്കാരുടെ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സക്കീര്‍ഹൂസൈന്‍ (വന്‍കിട ക്വാറി വിരുദ്ധ സമര സമിതി) സി. മാരിമുത്തു (മൂച്ചംകുണ്ട് ക്വാറി സമര സമിതി) മുഹമ്മദ് ഹനീഫ (വെല്‍ഫെയര്‍ പാര്‍ട്ടി) രാജന്‍ പുലിക്കോട് (എസ്.ഡി.പി.ഐ) അബ്ദുല്‍ ഹക്കീം  (സോളിഡാരിറ്റി) മാരിയപ്പന്‍ നീളിപ്പാറ (ആദിവാസി സംരക്ഷണ സംഘം) എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

അഡ്വ. ആര്യാടന്‍ ആസാദിനെ ചോദ്യം ചെയ്തു

Posted: 20 Feb 2014 10:24 PM PST

Subtitle: 
കോണ്‍ഗ്രസ് ഓഫിസിലെ കൊലപാതകം

നിലമ്പൂര്‍: ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ അഡ്വ. ആര്യാടന്‍ ആസാദിനെ പൊലീസ് ചോദ്യം ചെയ്തു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ ബന്ധുവാണ് ഇദ്ദേഹം. ആസാദിന്‍െറയും കോണ്‍ഗ്രസ് നേതാവും നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്തിന്‍െറയും   ഓഫിസുകളിലും രാധ ജോലിയെടുത്തിരുന്നു. ഇതിനുപുറമെ, കേസിലെ മുഖ്യപ്രതി കെ.എം. ബിജുവിന്‍െറ മൊബൈല്‍ഫോണില്‍ നിന്നുള്ള വിളികള്‍ പരിശോധിച്ചതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് ആസാദിനെ ചോദ്യം ചെയ്തത്.
പ്രതികളുടെ ഫോണ്‍വിളികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തില്‍ മറ്റ് നിരവധി പേരെയും വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്തു. സാക്ഷികളുടെ മൊഴിയില്‍ സംശയമുയര്‍ന്നാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈ എസ്.പി കെ. പി. വിജയകുമാര്‍ പറഞ്ഞു. ഇനിയും ഒട്ടേറെ പേരില്‍ നിന്ന് മൊഴികള്‍ എടുക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.  അതിനിടെ, വ്യാഴാഴ്ച പത്തുപേരില്‍ നിന്ന് കൂടി പൊലീസ് മൊഴി രേഖപ്പെടുത്തി. മൃതദേഹം കണ്ടെത്തിയ ഉണ്ണിക്കുളത്തെ കുളത്തിന് സമീപത്ത് മറ്റൊരു വാഹനം കൂടി കണ്ടെന്ന് വെളിപ്പെടുത്തിയ പുളിയങ്ങല്‍ സുകുമാരന്‍െറ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ആറിന് പുലര്‍ച്ചെ 2.15 ഓടെ കുളത്തിന് സമീപം കാര്‍ കണ്ടതായി നേരത്തെ സുകുമാരന്‍ വെളിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച സന്ധ്യയോടെ വീട്ടിലെത്തിയാണ് സുകുമാരനില്‍ നിന്ന് ഡിവൈ.എസ്.പി കെ. പി. വിജയകുമാര്‍ മൊഴി രേഖപ്പെടുത്തിയത്.  പൊലീസ് നിര്‍ദേശപ്രകാരം മൊഴി നല്‍കാന്‍ രാവിലെ നിലമ്പൂര്‍ സി.ഐ ഓഫിസിലെത്തിയ സുകുമാരനില്‍ നിന്ന് മൊഴി എടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി കോടതിയില്‍ പോയതിനാലായിരുന്നു ഇത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് രണ്ടാംഗഡു നല്‍കാന്‍ 26 കോടി

Posted: 20 Feb 2014 10:17 PM PST

കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍  ദുരിതബാധിത പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമീഷന്‍ ശിപാര്‍ശ ചെയ്ത നഷ്ടപരിഹാര തുകയുടെ രണ്ടാംഗഡു ഉടന്‍ അനുവദിക്കുമെന്ന് കൃഷി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള  ജില്ലാതല സെല്ലിന്‍െറ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതര്‍ക്ക് രണ്ടാംഗഡു നല്‍കാന്‍ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ 26 കോടി രൂപ ജില്ലാകലക്ടര്‍ക്ക് കൈമാറി. തുക രണ്ടു ദിവസത്തിനകം  ദുരിതബാധിതര്‍ക്ക് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. അവശേഷിക്കുന്ന തുക സര്‍ക്കാര്‍ ലഭ്യമാക്കും.
ജനുവരി 28ന്  മുഖ്യമന്ത്രിയുമായി സമരസമിതി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുണ്ടായ  തീരുമാനങ്ങള്‍ നടപ്പാക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ മെഡിക്കല്‍ ക്യാമ്പുകളില്‍   ദുരിതബാധിതരെന്ന് കണ്ടെത്തിയവരുടെ ലിസ്റ്റ്  ഫെബ്രുവരി 28 നകം പ്രസിദ്ധീകരിക്കും.
11 എന്‍ഡോസള്‍ഫാന്‍  ദുരിതബാധിത പഞ്ചായത്തുകള്‍ക്ക് പുറമേയുള്ള രോഗികളെയും അര്‍ഹത പരിശോധിച്ച് പട്ടികയിലുള്‍പ്പെടുത്തും. ട്രൈബ്യൂണല്‍ രൂപവത്കരണം  സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമീഷന്‍െറ  തീരുമാനങ്ങള്‍ തള്ളാനോ കൊള്ളാനോ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.    ജില്ലാ ആശുപത്രിയില്‍ പീഡിയാട്രിക് ഐ.സി.യു മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം തുടങ്ങും.
ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരുടെ അടിയന്തര ചികിത്സക്കായി 2.2 കോടി രൂപ  ലഭിച്ചിട്ടുണ്ട്. 50 രോഗികള്‍ക്ക് ചികിത്സ നല്‍കി. മുളിയാര്‍, കുംബഡാജെ പഞ്ചായത്തുകളില്‍  ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരെയും 11 പഞ്ചായത്തുകളിലും  അഡീഷനല്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരെയും നിയമിക്കണമെന്നും  സാമൂഹികനീതി  വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്ളാന്‍േറഷന്‍  കോര്‍പറേഷന്‍ പരിധിയിലെ പ്രധാനമന്ത്രി  ഗ്രാമീണ്‍ സഡക്യോജന പഞ്ചായത്ത് റോഡുകള്‍ പുനരുദ്ധരിക്കാന്‍ എന്‍.ഒ.സി നല്‍കാന്‍ പി.സി.കെക്ക്  കൃഷി മന്ത്രി നിര്‍ദേശം നല്‍കി. പെരിയ  സി.എച്ച്.സിയില്‍ കിടത്തി ചികിത്സ നടത്തുന്നില്ലെന്ന പരാതിയില്‍ 25 നകം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. പെരിയ സി.എച്ച്.സിയില്‍ ആവശ്യമായ നഴ്സുമാരെ ഉടന്‍ നിയമിക്കും.
 ജില്ലാതല സമിതിയുടെ ശിപാര്‍ശ പ്രകാരം,  മരിച്ചവരുടെ പട്ടികയിലുള്‍പ്പെടുത്തിയ മൂന്നു പേര്‍ക്ക്  നഷ്ട പരിഹാര തുകയുടെ ആദ്യഗഡുവായി 1.5 ലക്ഷം രൂപ വീതം അനുവദിച്ചു.
എന്‍മകജെ പഞ്ചായത്തിലെ ആയിഷ, രക്ഷിത്, സുചേത എന്നിവരുടെ ബന്ധുക്കള്‍ക്കാണ്  തുക അനുവദിച്ചത്.  വെസ്റ്റ് എളേരി പഞ്ചായത്തിലെ എട്ടു വയസ്സുളള ആന്‍മരിയക്ക് പ്രത്യേക ധനസഹായത്തിന്‍െറ ആദ്യഗഡുവായി ഒന്നര ലക്ഷം രൂപ അനുവദിച്ചു.
നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതിന്‍െറ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയാല്‍ മതിയെന്ന് യോഗം തീരുമാനിച്ചു.
 236 പദ്ധതികളില്‍ 41 പദ്ധതികളാണ് പൂര്‍ത്തിയായത്.  ഇതിനായി തദ്ദേശസ്വയംഭരണ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ഓഫിസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ മാര്‍ച്ച് 31 വരെ നിയമിക്കാനും തീരുമാനമായി. ബഡ്സ് സ്കൂള്‍ ജീവനക്കാര്‍ക്ക് 1500 രൂപയുടെ അധിക വേതനം നല്‍കാന്‍ അനുമതി നല്‍കി.
ബാരലുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ എച്ച്.ഐ.എല്ലിനോട് ആവശ്യപ്പെട്ടു.
നഞ്ചംപറമ്പില്‍ ഡി.ഡബ്ള്യു.ആര്‍.ഡി.എം  ശാസ്ത്രജ്ഞര്‍  പരിശോധന നടത്തും.
ദുരിതബാധിതരുടെയും സഹായികളുടെയും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കാനും  നടപടി സ്വീകരിച്ചു വരുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
യോഗത്തില്‍ എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), കെ. കുഞ്ഞിരാമന്‍ (ഉദുമ), ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ശ്യാമളാദേവി, ജില്ലാകലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സെല്‍ അംഗങ്ങളായ അഡ്വ.സി.കെ. ശ്രീധരന്‍, പി. ഗംഗാധരന്‍ നായര്‍, എം.സി. ഖമറുദ്ദീന്‍, പി.വി.  മൈക്കിള്‍,  എ.വി. രാമകൃഷ്ണന്‍, ഹരീഷ് ബി നമ്പ്യാര്‍, കെ.ബി. മുഹമ്മദ്കുഞ്ഞി,
പി. മുരളീധരന്‍, നാരായണന്‍ പെരിയ, എ. കുഞ്ഞിരാമന്‍ നായര്‍, പി.സി. രാജേന്ദ്രന്‍, എം.കെ. അബ്ദുല്ല, രാജീവ് കുമാര്‍,  എ. വി. രാമകൃഷ്ണന്‍ തുടങ്ങിയവര്‍  സംബന്ധിച്ചു.
 

അമ്മ ആശ്രമം തന്‍റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചെന്ന് ഗെയ്ല്‍

Posted: 20 Feb 2014 10:17 PM PST

Image: 

ഹവായ്: തന്‍റെ പേരില്‍ അമ്മയുടെ ആശ്രമം വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയെന്ന് മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ് വെല്‍. യഥാര്‍ഥ ഫേസ്ബുക്ക് പേജില്‍ ആണ് ഗെയ്ല്‍ ഇതിനെതിരെ പ്രതികരിച്ചത്. ആത്മീയ സംഘടന എങ്ങനെ പെരുമാറുന്നു എന്ന് ഇത് കാണിക്കുന്നുവെന്നും അവര്‍ കുറിച്ചു. വ്യാജ പേജിന്‍റെ ലിങ്കും ഗെയ്ല്‍ ഇതില്‍ നല്‍കിയിട്ടുണ്ട്.

ഗെയിലിന്‍റെ യഥാര്‍ഥ ഫോട്ടോ ഉപയോഗിച്ചു തന്നെയാണ് വ്യാജ അക്കൗണ്ടും ഉണ്ടാക്കിയത്. ഇതിന് കേവലം 2,163 ലൈക്ക് മാത്രമാണ് ഇതുവരെ കിട്ടിയത്. ഗെയിലിന്‍റെ വെളിപ്പെടുത്തലുകള്‍ കേരളത്തില്‍ ചര്‍ച്ചയായ ഫെബ്രുവരി 18നാണ് ഈ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

എന്നാല്‍, ഗെയിലിന്‍റെ യഥാര്‍ഥ പേജിന് 20,000ത്തിലേറെ ലൈക്കുകള്‍ കിട്ടിയിട്ടുണ്ട്. മലയാളികളുടെ സജീവ സാന്നിധ്യമാണ് ഈ പേജില്‍ ഉള്ളത്. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗെയ്ല്‍  പോസ്റ്റ് ഇട്ടിരുന്നു. ഇത് വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
 

പരിസ്ഥിതി പ്രശ്നവുമായി നാട്ടുകാര്‍

Posted: 20 Feb 2014 10:07 PM PST

Subtitle: 
അഴീക്കല്‍ പൊളിശാലയില്‍ കപ്പല്‍ നാലെണ്ണം

കണ്ണൂര്‍: അഴീക്കല്‍ കപ്പല്‍ പൊളിശാലയുടെ പേരിനെ അനുസ്മരിപ്പിക്കുന്ന ഏറ്റവും വലിയ  ജോലി ബാധ്യത ഏറ്റെടുത്തപ്പോള്‍ നാട്ടിലുയര്‍ന്ന ഗുരുതരമായ പരിസ്ഥിതി ആരോപണങ്ങള്‍ക്ക് മുന്നില്‍ അധികൃതര്‍ പകച്ചു നില്‍ക്കുന്നു. കപ്പല്‍പൊളിശാലയുടെ ചരിത്രത്തില്‍ അപൂര്‍വമെന്ന് പറയാവുന്ന വിധം ഒന്നും രണ്ടുമല്ല പൊളിക്കാന്‍ നാല് വന്‍കിട കപ്പലുകളാണ് അഴീക്കല്‍ അഴികടന്നു വന്നിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പൊളിക്കാനെത്തിയ ലക്ഷദ്വീപിന്‍െറ യാത്രാകപ്പല്‍ ‘ടിപ്പുസുല്‍ത്താന്‍’ പൊളിച്ചു നീക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് കപ്പലുകള്‍ കൂടി പൊളിശാലയിലെത്തിയത്.
നാട്ടുകാര്‍ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണെന്ന് പറഞ്ഞു കൂട. കാരണം, കഴിഞ്ഞാഴ്ച അഴീക്കല്‍ ഫിഷറീസ് സ്കൂളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ ചിലര്‍ക്ക് പ്രത്യേക തരം നേത്രരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
ഇതിന്‍െറ കണക്കും കാരണവും ആരോഗ്യവിദഗ്ധര്‍ പുറത്ത് വിട്ടാലേ ആരോപണത്തിന്‍െറ സത്യാവസ്ഥ ബോധ്യമാവുകയുള്ളൂവെന്ന് കപ്പല്‍ പൊളിശാല അധികൃതര്‍. സമീപത്തെ കൃഷിയിടങ്ങളില്‍ വിളകള്‍ക്ക് സാരമായ വ്യതിയാനം ഉണ്ടാവുന്നതായും നാട്ടുകാര്‍ പറയുന്നു. അടുത്ത കാലത്തായി അഴിമുഖത്തും സമീപത്തുമായി ചൂണ്ടയിട്ട് മീന്‍ പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കും ഈ മേഖലയില്‍ വറുതിയുടെ കഥയാണ് പറയാനുള്ളത്. എല്ലാവരും ചേര്‍ന്ന് ചോദ്യമെറിയുന്നത് കപ്പല്‍ പൊളിശാലക്ക് നേരെയാണ്.
സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്‍െറ അഴീക്കല്‍ കപ്പല്‍ പൊളിശാലയുടെ മൂന്ന് നാല് പതിറ്റാണ്ട് നീളുന്ന ചരിത്രം മുഴുക്കെ പ്രതിസന്ധികളുടേതായിരുന്നു. കപ്പല്‍ പൊളിക്കാന്‍ സ്ഥാപിച്ച ഈ യൂനിറ്റ് വര്‍ഷങ്ങളോളം അഴിമുഖത്തെ മണല്‍തിട്ട കാരണം ഒരു ജോലിയും ഏറ്റെടുക്കാനാവാത്ത നില വന്നു.
കമ്പനി പൂട്ടിയിടുമെന്നായി പിന്നെ. ഒടുവില്‍ അഴീക്കല്‍ തുറമുഖത്ത് മണ്ണ് നീക്കല്‍ പദ്ധതിയും നവീകരണവും വന്നതോടെ കപ്പലുകള്‍ക്ക് കടന്ന് വരാനാവുന്ന നിലയായി. അപ്പോഴും വെറും കപ്പല്‍ പൊളി എന്നതിലുപരിയായ വൈവിധ്യമാര്‍ന്ന ജോലികളില്‍ സില്‍ക്ക് ഏര്‍പ്പെട്ടു.
ഇടക്കാലത്ത് സ്റ്റീല്‍ എന്‍ജിനീയറിങ് കരാറുകളും ഫാബ്രിക്കേഷന്‍ ജോലികളും ഏറ്റെടുത്തു. വന്‍കിട  ടവറുകള്‍ പലതും സില്‍ക്ക് പണിത് കൊടുത്തു. പിന്നീട് ചെറുകിട ബോട്ടുകളുടെ നിര്‍മാണമായി. ഏറ്റവും ഒടുവില്‍ സംസ്ഥാന ജലഗതാഗത വകുപ്പിന് പാസഞ്ചര്‍ ബോട്ട് നിര്‍മിച്ചു നല്‍കി. പണിപ്പുരയില്‍ ഇപ്പോഴും അരഡസനിലേറെ പുതിയ ബോട്ടുകള്‍ ഒരുങ്ങുന്നുണ്ട്.
അതിനിടെയാണ് കമ്പനിയുടെ ജന്മസിദ്ധിയെ അനുസ്മരിച്ച് കപ്പല്‍പൊളി തുടങ്ങിയത്. കമ്പനി നേരിട്ട് കപ്പലുകള്‍ വിളിച്ചെടുത്ത് പൊളിക്കുകയും അതിന്‍െറ മെറ്റീരിയല്‍ സംസ്കരിച്ച് സ്റ്റീല്‍ ജോലികള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന ലാഭകരമായ മാര്‍ഗമാണ് ആദ്യം ആരാഞ്ഞിരുന്നത്. എന്നാല്‍, സ്വകാര്യ ഏജന്‍സികള്‍ കപ്പല്‍ കമ്പനിയില്‍ നിന്ന് വിളിച്ചെടുക്കുന്ന പഴയത് പൊളിച്ചു മാറ്റാനനുള്ള ഒരു സ്റ്റേഷന്‍ എന്ന നിലയില്‍ മധ്യവര്‍ത്തി ജോലിയാണ് ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
ടിപ്പുസുല്‍ത്താന്‍ പൊളിച്ചു നീക്കിയ അവശിഷ്ടങ്ങള്‍ കരാറുകാര്‍ തന്നെ കയറ്റി കൊണ്ടുപോകാന്‍ ആരംഭിച്ചു. ഓയില്‍ മുതല്‍ ഇരുമ്പിന്‍െറ ഒരു തുണ്ട് പോലും കരാറുകാര്‍ തുറമുഖത്ത് അവശേഷിപ്പിക്കരുതെന്നാണ് കരാര്‍.
അതിനാല്‍, ഒരു മാലിന്യവും ഇത് വഴി ഉണ്ടാവുന്നില്ലെന്ന് അധികൃതര്‍. കപ്പല്‍ പൊളിക്കാന്‍ കരാറെടുത്തവരും ചില ഏജന്‍സികളും തമ്മിലുള്ള വഴക്കും ഗുണ്ടാ പിരിവും ഉണ്ടാവാമെന്നും അവരില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം ഉണ്ടാക്കാമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
പക്ഷേ, നാട്ടുകാരുടെ സംശയം വസ്തുതാപരമല്ലെന്ന് തെളിയിക്കാന്‍ ഒരു കാരണവും അധികൃതരുടെ പക്കലില്ല. കമ്പനിക്കുള്ളിലെ തെങ്ങുകള്‍ നന്നായി കായ്ക്കുന്നുണ്ടെന്ന് മാത്രം ചൂണ്ടിക്കാണിക്കാനാവും.
 എന്നാല്‍, അഴീക്കല്‍ തുറമുഖത്ത് വലവീശുന്ന ചെറുതും വലുതുമായ മത്സ്യബന്ധന തോണികളും ചൂണ്ടല്‍ മീന്‍പിടിത്തക്കാരും ഏകസ്വരത്തില്‍ പറയുന്നത് അഴിമുഖത്തെ മത്സ്യപ്രജനനം മുമ്പൊരിക്കലുമില്ലാത്ത വിധം നശിച്ചു പോയി എന്നാണ്.
കപ്പല്‍പൊളിശാലയില്‍ നിന്ന് തുറമുഖത്തേക്കാണ് ഒഴുക്ക്. അതിനാല്‍, ഈ മേഖലയിലെ കരപറമ്പുകളെല്ലാം കൃഷിയോഗ്യമല്ലാതായി എന്ന് നാട്ടുകാര്‍.
നേരത്തേ പൊളിച്ചു നീക്കിയതെല്ലാം പാസഞ്ചര്‍ കപ്പലുകളാണ്. ഇപ്പോള്‍ പലതും അതല്ല. നിലവില്‍ പൊളിക്കാനെത്തിയ നാല് കപ്പലുകളില്‍ മൂന്നും ചരക്ക് കപ്പലുകളാണ്. ഒന്ന് ടഗ്ഗും. നേവിയുടെ ‘എം.വി. വീര’, സ്വകാര്യ കമ്പനികളുടെ മോണിങ് സ്റ്റാര്‍, ലങ്കമുതിത,  മഹാഒയ  എന്നീ പേരുകളുള്ള കപ്പലുകളാണ് ഇവിടെ പൊളിക്കാന്‍ എത്തിയിരിക്കുന്നത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP