സ്വാഗതം
WELCOME

News Update..

Saturday, February 22, 2014

കോണ്‍ഗ്രസ് ഓഫിസിലെ കൊല : ഏതന്വേഷണത്തിനും തയാര്‍ -ആര്യാടന്‍ ഷൗക്കത്ത് Madhyamam News Feeds

കോണ്‍ഗ്രസ് ഓഫിസിലെ കൊല : ഏതന്വേഷണത്തിനും തയാര്‍ -ആര്യാടന്‍ ഷൗക്കത്ത് Madhyamam News Feeds

Link to

കോണ്‍ഗ്രസ് ഓഫിസിലെ കൊല : ഏതന്വേഷണത്തിനും തയാര്‍ -ആര്യാടന്‍ ഷൗക്കത്ത്

Posted: 22 Feb 2014 01:29 AM PST

Image: 

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ഏത് ഏജന്‍സിയുടെയും അന്വേഷണത്തെ നേരിടാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത്. കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കള്‍ക്ക് വിശ്വാസമുള്ളതോ അവര്‍  ആവശ്യപ്പെട്ടുന്നതോ ആയ ഏതന്വേഷണവുമായും സഹകരിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണം എന്നും ഭയപ്പെടുന്ന സി.പി.എം രാധയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ഒന്നും മറക്കാനും ഒളിക്കാനുമിത്തതുകൊണ്ട് അന്വേഷണത്തെ ഭയപ്പെടുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ സിപിഎം തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിക്കാന്‍ തനിക്കെതിരെയും പാര്‍ട്ടിക്കെതിരെയും സി.പി.എം ആരോപണമുന്നയിക്കുകയാണ്. രാധ വധത്തിന്‍്റെ മറവില്‍ എസ്.ഡി.പി.ഐ , ജമാഅത്തെ ഇസ്ലാമി, പി.ഡി.പി തുടങ്ങിയ സംഘടനകള്‍ പല സംഘടനകളുടെയും കൂട്ടുപിടിച്ച് തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അതിനിടെ കേസില്‍ ആര്യാടന്‍ ഷൗക്കത്തിന്‍്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ആര്യാടന്‍ ഷൗക്കത്തിന്‍്റെ ഓഫിസിലും രാധ ജോലി ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ഈ മാസം 25-ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍്റെ ശ്രമം.

കേപ് എം.ഡി റിജി ജി. നായര്‍ രാജിവച്ചു

Posted: 22 Feb 2014 01:05 AM PST

Image: 

തിരുവനന്തപുരം: കോ- ഓപറേറ്റിവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എജൂക്കേഷന്‍(കേപ് ) മാനേജിങ് ഡയറക്ടര്‍ റിജി ജി.നായര്‍  രാജിവച്ചു. രാജിക്കത്ത് സഹകരണ മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കി. സഹകരണ വകുപ്പിന്‍്റെ കീഴിലുള്ള മെഡിക്കല്‍ -എഞ്ചിനീയറിങ് കോളേജുകളടക്കമുള്ള പ്രൊഫഷണല്‍ കോളജുകളുടെ നിയന്ത്രണമുള്ള സ്വയംഭരണ സ്ഥാപനമാണ് കേപ്.

വിജിലന്‍സ് കേസുള്ളവരെ പുതിയ നിയമനങ്ങള്‍ക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് കത്തു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റിജി ജി. നായരുടെ രാജി. കണ്‍സ്യൂമര്‍ ഫെഡിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിട്ടുകൊണ്ടിരിക്കെയാണ് കണ്‍സ്യൂമര്‍ ഫെഡ് മുന്‍  എം.ഡി റിജി ജി. നായരെ സര്‍ക്കാര്‍ കേപ് മാനേജിങ് ഡയറക്ടറായി നിയമിച്ചത്.

കഴിഞ്ഞ വര്‍ഷം ജില്ലക്ക് അനുവദിച്ച തുകയില്‍ പകുതിയും ചെലവഴിച്ചില്ല

Posted: 22 Feb 2014 12:41 AM PST

Subtitle: 
വരള്‍ച്ചാ ദുരിതാശ്വാസം

തൃശൂര്‍: വരള്‍ച്ചാദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം അനുവദിച്ച തുകയുടെ പകുതിയും ജില്ലയില്‍ ചെലവഴിച്ചില്ല. കഴിഞ്ഞ വര്‍ഷം 8.75 കോടി രൂപയാണ് ജില്ലക്ക് ലഭിച്ചത്. ഇതില്‍ നാലുകോടി മാത്രമാണ് ചെലവഴിച്ചത്.
ഒരു കോടിയുടെ ബില്‍ കൊടുത്തു തീര്‍ത്തിട്ടില്ല. വരള്‍ച്ചാ അവലോകനയോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ സുശീലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആവശ്യത്തിന് ഫണ്ട് ലഭിച്ചിട്ടും വിനിയോഗിക്കാത്തത് ഗുരുതരമായി കാണണമെന്ന് ബി.ഡി. ദേവസി എം.എല്‍.എ പറഞ്ഞു.
വരള്‍ച്ചാ അവലോകനം നടത്താന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ കലക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു.
ഓരോ മണ്ഡലത്തിന്‍െറയും പദ്ധതികളുടെ നടത്തിപ്പിന് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തി വെള്ളിയാഴ്ച തന്നെ ഉത്തരവിറക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പദ്ധതിപ്രകാരം താല്‍ക്കാലികമായി ടാങ്കുകള്‍ സ്ഥാപിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. വെള്ളം നിറക്കാനുള്ള ചുമതല വാട്ടര്‍ അതോറിറ്റിയെ ഏല്‍പിക്കും.
ആസൂത്രണഭവന്‍ ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ എം.പി. വിന്‍സന്‍റ്, ബാബു എം. പാലിശേരി, കെ.വി. അബ്ദുല്‍ഖാദര്‍, പി.എ. മാധവന്‍ എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണാധികാരികളും പങ്കെടുത്തു.

കുളത്തൂപ്പുഴയില്‍ അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Posted: 22 Feb 2014 12:35 AM PST

Subtitle: 
എട്ടുപേര്‍ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി •അരിയില്‍ പൂപ്പല്‍ ബാധയെന്ന് നിഗമനം

കുളത്തൂപ്പുഴ: അങ്കണവാടി കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. എട്ടുപേരെ അവശനിലയില്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അമ്പതേക്കര്‍ തടത്തരികത്ത് വീട്ടില്‍ അനശ്വര, വില്ലുമല മാമൂട്ടില്‍ വീട്ടില്‍ ശ്രീഹരി, മരുതിമൂട് വീട്ടില്‍ സുരഞ്ജന, അനീഷ് ഭവനില്‍ അനുഗ്രഹ, അമ്പതേക്കര്‍ തടത്തരികത്ത് വീട്ടില്‍ ദുര്‍ഗ, വൈഷ്ണവി, അനുഭവനില്‍ അനൂപ്, കൃഷ്ണവിലാസം വീട്ടില്‍ ഗൗരീകൃഷ്ണ എന്നിവരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുളത്തൂപ്പുഴ വില്ലുമല അങ്കണവാടിയിലെ കുട്ടികളെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ശക്തമായ ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചക്കുള്ള കഞ്ഞി കുടിച്ച ശേഷമാണ് കുട്ടികള്‍ക്കിടയില്‍ അസ്വസ്ഥത പ്രകടമായത്.
അങ്കണവാടിയിലെ പതിനാറ് കുട്ടികളില്‍ ആറുപേര്‍ ആദ്യം അസ്വസ്ഥത പ്രകടിപ്പിക്കുകയും ഛര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അങ്കണവാടി ടീച്ചറും രക്ഷിതാക്കളും ചേര്‍ന്ന് ഇവരെ കുളത്തൂപ്പുഴ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എന്നാല്‍, വീണ്ടും കുട്ടികള്‍ ഛര്‍ദിക്കുകയും പലരും അവശരാവുകയും ചെയ്തതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ ഇടപെട്ട് താലൂക്കാശുപത്രിയിലേക്ക് കുട്ടികളെ മാറ്റുകയായിരുന്നു. താലൂക്കാശുപത്രിയിലെത്തിയതോടെ അവശയായി ബോധംകെട്ട് വീണ അങ്കണവാടി ടീച്ചര്‍ ശശികുമാരിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞി വെച്ചുനല്‍കിയ അരിയില്‍ പൂപ്പല്‍ ബാധ ഏറ്റതാകാം ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍, പതിനാറ് കുട്ടികള്‍ ഉണ്ടായിരുന്ന അങ്കണവാടിയില്‍ എട്ടു കുട്ടികള്‍ മാത്രമാണ് ഭക്ഷ്യവിഷബാധക്ക് ചികിത്സ തേടിയിട്ടുള്ളത്. കഞ്ഞി കുടിച്ച മറ്റു കുട്ടികള്‍ ബുദ്ധിമുട്ടുകള്‍ യാതൊന്നും പ്രകടിപ്പിക്കാത്തതിനാല്‍  മറ്റ് പോഷകാഹാരങ്ങളില്‍നിന്നും സംഭവിച്ചതാകാമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ സംശയിക്കുന്നു.

കൃഷിക്കും അടിസ്ഥാന സൗകര്യത്തിനും മുന്‍ഗണന

Posted: 21 Feb 2014 11:14 PM PST

Subtitle: 
ജില്ലാ പഞ്ചായത്ത് ബജറ്റ്

കാക്കനാട്:  കെ. കരുണാകരന്‍ സ്മാരക രാഷ്ട്രീയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന്  ജില്ലാപഞ്ചായത്ത് ബജറ്റില്‍ പ്രഖ്യാപനം. പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ബിന്ദു ജോര്‍ജാണ് ബജറ്റ് അവതരിപ്പിച്ചത്.
2937360246 രൂപ വരവും 2930555050 രൂപ ചെലവും പ്രതീക്ഷിക്കുന്ന 293.73 കോടി രൂപയുടേതാണ്  വാര്‍ഷിക ബജറ്റ്.  
വരിക്കോലിയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി, ശീതീകൃത വെയ്റ്റിങ് ഷെഡുകള്‍ എന്നീ പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രധാന പദ്ധതികള്‍ക്കായി നീക്കിവെച്ചിരിക്കുന്ന തുക.
വികസനകാര്യം: നേര്യമംഗലം പശുവളര്‍ത്തല്‍ കേന്ദ്രം - 25 ലക്ഷം, കാര്‍ഷിക യന്ത്രവത്കരണം - 65 ലക്ഷം, ക്ഷീരോല്‍പാദനം സബ്്സിഡി - 60 ലക്ഷം, മത്സ്യസമ്പത്ത് വികസനം - 10 ലക്ഷം, കൂരികുളം മത്സ്യവിത്തുല്‍പാദന കേന്ദ്രം - 2.5 കോടി, സമഗ്ര പച്ചക്കറി ഉല്‍പാദന പദ്ധതി - 6.30 ലക്ഷം, അങ്കമാലി മുയല്‍ ഫാം - 10 ലക്ഷം, ജലസേചനം - 6.75 കോടി, വനിത ഉല്‍പന്ന വിപണന കേന്ദ്രം - 1.48 കോടി, ഫിഷ് ലാന്‍ഡിങ് സെന്‍റര്‍ 27.50 ലക്ഷം, വരിക്കോലിയില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി - രണ്ട് കോടി, കടക്കനാത്ത് കോഴി (കരിങ്കോഴി) വളര്‍ത്തല്‍ (തുക പ്രഖ്യാപിച്ചിട്ടില്ല).
പൊതുമരാമത്ത്: റോഡ് അറ്റകുറ്റപ്പണി - 32.60 കോടി, വികസനഫണ്ട് - 7.48 കോടി, പട്ടികജാതി വികസന ഫണ്ട് - 1.98 കോടി, എ.സി വെയിറ്റിങ് ഷെഡുകള്‍ (ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ).
ആരോഗ്യം,വിദ്യാഭ്യാസ
മേഖല: തൈക്വാന്‍ഡോ പരിശീലനം - അഞ്ച് ലക്ഷം, എസ്.എസ്.എ വിഹിതം - 41 ലക്ഷം, സ്കൂള്‍ ഉച്ചഭക്ഷണ പരിപാടി - 10 ലക്ഷം, 10ാം ക്ളാസിലെ വിജയശതമാനം ഉയര്‍ത്തുന്നതിനുള്ള വിജയദീപം - 50 ലക്ഷം, സ്കൂള്‍ അറ്റകുറ്റപ്പണി - 5.11 കോടി, അധ്യാപകര്‍ക്ക് ഓവര്‍കോട്ട് - 10 ലക്ഷം, സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ - 1.10 കോടി, യുവസാഹിത്യ സദസ്സുകള്‍ - 5.50 ലക്ഷം, കെ. കരുണാകരന്‍ പൊളിറ്റിക്കല്‍ സ്റ്റഡി ആന്‍ഡ് ലൈബ്രറി - ഒരു കോടി, ആലുവ ജില്ലാ ആശുപത്രിയില്‍ പുതിയ ബ്ളോക് - 6.50 കോടി, ഹോമിയോ ആയുര്‍വേദ മരുന്ന് വിതരണം - 23 ലക്ഷം, ചിറ്റാറ്റുകര, മുകളേല്‍തട്ട്, നാഗപ്പുഴ, ചാറ്റുപാറ കുടിവെള്ള പദ്ധതികള്‍ - 20 ലക്ഷം, പട്ടികജാതി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി - 50 ലക്ഷം, ശുചിത്വ തീര്‍ഥാടനം - 27 ലക്ഷം.
ആലുവ ജില്ലാ ആശുപത്രിയില്‍ ഗൈനക് ഓപറേഷന്‍ തിയറ്റര്‍ - ഒരു കോടി. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക ബോധവത്കരണ ക്ളാസുകള്‍ നല്‍കുന്നതിനുള്ള എന്നെ അറിയാന്‍, സാക്ഷരതാ സംഗമങ്ങള്‍, സമ്പൂര്‍ണ 10ാം ക്ളാസ് വിജയം ലക്ഷ്യമിടുന്ന യൂത്ത്@10, നിരക്ഷരത നിര്‍മാര്‍ജനത്തിനായി അക്ഷരലക്ഷം, സാക്ഷരത ഭവന്‍ നിര്‍മാണം, അക്ഷര സൗഹൃദ സദസ്സുകള്‍, സിനിമ സാക്ഷരത കൂട്ടം തുടങ്ങിയവയും ഈ വര്‍ഷം നടപ്പാക്കും. ക്ഷേമകാര്യം - എച്ച്.ഐ.വി ബാധിതര്‍ക്ക് പൂരകപോഷകാഹാരം - 12 ലക്ഷം, പട്ടികജാതി വികസന പദ്ധതികള്‍ - 79 ലക്ഷം,  ഇന്ദിര ആവാസ് യോജന - 23.54 കോടി, പട്ടികജാതി വനിതകള്‍ക്ക് വര്‍ക് ഷെഡ് നിര്‍മാണം, ശുദ്ധജലവിതരണം, ഭവനസുരക്ഷ - 37 ലക്ഷം രൂപ, പട്ടികജാതി വിഭാഗങ്ങള്‍ക്ക് നടപ്പാത നിര്‍മാണം, സമഗ്രവികസനം - 1.30 കോടി, എസ്.സി കോളനി റോഡ് സംരക്ഷണം - 45 ലക്ഷം, എസ്.സി കോളനിയില്‍ അങ്കണവാടി - 88 ലക്ഷം, എസ്.സി കമ്യൂണിറ്റി ഹാള്‍ നിര്‍മാണം - 72 ലക്ഷം, എസ്.സി കോളനി കോണ്‍ക്രീറ്റ് ചെയ്യല്‍ - 2.20 കോടി, ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹനം - രണ്ട് കോടി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ് - 50 ലക്ഷം, അന്ധവനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം - 1.6 കോടി, പട്ടികജാതി പെണ്‍കുട്ടികള്‍ക്കായി ഫിനിക്സ് പറവ പദ്ധതി - 22 ലക്ഷം രൂപ, അനാഥാലയം ഗ്രാന്‍ഡ് - 1.65 കോടി, ജില്ല റെഡ്ക്രോസ് സൊസൈറ്റിക്ക് സാമ്പത്തിക സഹായം - 3.70 ലക്ഷം, ഗാര്‍ഹിക ബയോഗ്യാസ് പ്ളാന്‍റുകള്‍ - 33 ലക്ഷം.
 

സി.പി.എം–കെ.ഡി.പി സംഘര്‍ഷം

Posted: 21 Feb 2014 11:08 PM PST

Subtitle: 
ബുധനൂരില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍

ചെങ്ങന്നൂര്‍: ബുധനൂര്‍ പഞ്ചായത്തില്‍ സി.പി.എം-കെ.ഡി.പി സംഘര്‍ഷം. ബജറ്റ് അവതരണവും ചര്‍ച്ചയും കഴിഞ്ഞ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കെ.ഡി.പി സംഘം ഓഫിസില്‍ പൂട്ടിയിട്ടു. സഥലത്തെത്തിയ സി.പി.എം നേതാക്കള്‍ക്ക് മര്‍ദനമേറ്റു.
രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ബുധനൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് സംഭവം. സി.പി.എം മാന്നാര്‍ ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറിയും നിലവില്‍ ഏരിയ സെന്‍റര്‍ അംഗവുമായ ബുധനൂര്‍ പെരിങ്ങാട് മേലേകാട്ടില്‍ ജി. രാമകൃഷ്ണന്‍ (55), എണ്ണക്കാട് ബ്രാഞ്ച് കമ്മിറ്റിയംഗം കലവറയില്‍ മധുസൂദനകുറുപ്പ് (57) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
2014-’15 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം വെള്ളിയാഴ്ച രാവിലെ നടന്നു. ചര്‍ച്ചകഴിഞ്ഞ് ഇറങ്ങിയ സി.പി.എമ്മിലെ ഗോപി ബുധനൂരിനെ പുറത്ത് കാത്തുനിന്ന സംഘം പിടിച്ചുതള്ളിയെന്നാണ് ആരോപണം. പുറത്തുനിന്ന കെ.ഡി.പിക്കാര്‍ അകത്തുകയറുകയും പിന്നീട് കുറച്ചുപേര്‍ ഇറങ്ങിവന്ന് ഗേറ്റ് തുണിയും ചരടും ഉപയോഗിച്ച് കെട്ടി. ഈസമയം അവിടെ എത്തിയ ജി. രാമകൃഷ്ണനും മാവേലിക്കര ബ്ളോക് പഞ്ചായത്ത് അംഗം കെ.എസ്. ഗോപിയും വിവരം തിരക്കുന്നതിനിടെ  മര്‍ദനമുണ്ടായതെന്നാണ് പറയുന്നത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. 15 അംഗ സംഘമാണ് ആക്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു. അഞ്ചുപേരെ പിടികൂടി അവര്‍ കൈകാര്യംചെയ്തു. മാന്നാര്‍ സി.ഐ ആര്‍. ബിനു, എസ്.ഐ എസ്. ശ്രീകുമാര്‍, വീയപുരം എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയാണ് ഓഫിസിനുള്ളില്‍ ഉണ്ടായിരുന്ന വനിത ജനപ്രതിനിധികള്‍ അടക്കമുള്ളവരെ പുറത്തിറക്കിയത്.
പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വനിത  സംവരണമായ ബുധനൂരില്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും കോണ്‍ഗ്രസിലെ കെ. രുക്മിണിയാണ് പ്രസിഡന്‍റായത്. യു.ഡി.എഫും എല്‍.ഡി.എഫും പരസ്പരം പല വിഷയങ്ങളിലും വിരുദ്ധമായ നിലപാട് സ്വീകരിച്ചുവരികയായിരുന്നു. ഇതിനിടെ സെക്രട്ടറി ഒരുപക്ഷത്തേക്ക് മാറിയതായി ആരോപണമുയര്‍ന്നു. സെക്രട്ടറിയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യപ്പെട്ട് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. സുധാമണി ഡി.ഡി.പിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനിടെയാണ് കെ.ഡി.പി പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുത്തത്. കഴിഞ്ഞ ഒരാഴ്ചയായി ഏതാനും സി.പി.എം ജനപ്രതിനിധികള്‍ക്കെതിരെ പോസ്റ്റര്‍ പ്രചാരണം നടന്നുവരികയായിരുന്നു. സെക്രട്ടറിയുടെ സമീപന രീതിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വനിത മെംബര്‍മാര്‍ ഓഫിസിനുള്ളില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍. വൈകുന്നേരം എണ്ണക്കാട് മാര്‍ക്കറ്റ് ജങ്ഷനില്‍ പ്രതിഷേധ സമ്മേളനവും ഉണ്ടാകും.
 

ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് പ്രഥമ പരിഗണന

Posted: 21 Feb 2014 11:04 PM PST

Subtitle: 
ചിറ്റൂര്‍-തത്തമംഗലം നഗരസഭ ബജറ്റ്

ചിറ്റൂര്‍: ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് പ്രഥമ പരിഗണന നല്‍കി ചിറ്റൂര്‍-തത്തമംഗലം നഗരസഭയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.
ബസ്സ്റ്റാന്‍ഡില്ലാത്ത ഏക നഗരസഭയായതുകൊണ്ട് അണിക്കോട്ട് സ്ഥലം ഏറ്റെടുക്കാന്‍ രണ്ടുകോടി രൂപ നീക്കിവെച്ചു. മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 63.64 കോടി വരവും 59.35 കോടി ചെലവും 4.29 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ശങ്കരമേനോന്‍ അവതരിപ്പിച്ചത്.
നഗരസഭയിലെ ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ 3.97 കോടി രൂപ നീക്കിവെച്ചു. അണിക്കോട്ട് പഴയ ഷോപ്പിങ് കോംപ്ളക്സ് പൊളിച്ച് പുതിയ കോംപ്ളക്സ് നിര്‍മിക്കാന്‍ 1.98 കോടിയും നഗരസഭയിലെ റോഡ് നവീകരണത്തിന് 4.17 കോടിയും തത്തമംഗലത്ത് കമ്യൂണിറ്റി ഹാള്‍ നിര്‍മാണത്തിനായി നാല് കോടിയും ബജറ്റില്‍ നീക്കിവെച്ചു.
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മുഴുവന്‍ സൗജന്യമായി കുടിവെള്ള വിതരണം നടപ്പാക്കും. അര്‍ഹതയുള്ള കക്കൂസില്ലാത്ത എല്ലാ വീടുകള്‍ക്കും കക്കൂസ് നിര്‍മാണത്തിന് ധനസഹായം നല്‍കും.
കുളമ്പ് രോഗം ബാധിച്ച് മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് കിടാരികളെ നല്‍കാനും ബജറ്റില്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പദ്ധതിക്കായി വരുന്ന സാമ്പത്തിക വര്‍ഷം എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
സേവന മേഖലയില്‍ ആശ്രയ പദ്ധതിക്കായി ആറ് ലക്ഷവും നിര്‍ധനര്‍ക്ക് വീട് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമായി 1.92 ലക്ഷം നീക്കിവെച്ചു.
കാര്‍ഷിക മേഖലയായ ചിറ്റൂരില്‍ കൃഷിക്ക് ആവശ്യമായ തുക നീക്കിവെക്കാത്തതില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കുടുംബശ്രീകളുടെ പ്രവര്‍ത്തനത്തിനും ചേരി നിര്‍മാര്‍ജനത്തിനും ആവശ്യമായ പരിഗണന നല്‍കിയില്ലെന്നും പരാതിയുയര്‍ന്നു. ചെയര്‍പേഴ്സന്‍ കെ.എ. ഷീബ അധ്യക്ഷത വഹിച്ചു. സി. മുരളി, എന്‍. വേണുഗോപാല്‍, സൈലേഷ് കുമാര്‍, എന്‍.വി. ജയന്‍, ദീപ, വി. സുമതി, കൃഷ്ണകുമാരി എന്നിവര്‍ സംസാരിച്ചു.
 

ആസ്വദിക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Posted: 21 Feb 2014 10:48 PM PST

Subtitle: 
മലപ്പുറം മേള

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യവസായ-ടൂറിസം-ഐ.ടി വകുപ്പുകളുടെ സഹകരണത്തോടെ മലപ്പുറം കോട്ടക്കുന്നില്‍ നടക്കുന്ന മലയില്‍ മലപ്പുറം മേള ആസ്വദിക്കാനെത്തിയത് പതിനായിരങ്ങള്‍.  ഫെബ്രുവരി 14ന് ആരംഭിച്ച മേളക്ക് ഞായറാഴ്ച  തിരശ്ശീല വീഴും.
മുന്‍ കാലങ്ങളില്‍ മലപ്പുറത്ത് നടന്ന വിവിധ ഫെസ്റ്റിവലുകളുടെയും മേളകളുടെയും ചരിത്രം തിരുത്തികൊണ്ടാണ്  ഇക്കുറി കോട്ടക്കുന്നില്‍ മേള നടന്നത്. ഫുഡ് ഫെസ്റ്റും കള്‍ച്ചറല്‍ ഫെസ്റ്റും ക്രാഫ്റ്റ് മേളയുമെല്ലാം കരകൗശല വാണിജ്യം, വിനോദം, എന്നിവയില്‍ മാത്രം പരിമിതമായിരുന്നു മുന്‍വര്‍ഷങ്ങളിലെങ്കില്‍ വ്യവസായ, വ്യാപാര,വാണിജ്യ  പ്രദര്‍ശങ്ങളോടൊപ്പം കലാ സാംസ്കാരിക പരിപാടികളും  പുറമെ ഐ.ടി അധിഷ്ഠിത സംരംഭങ്ങളുടെ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ച ഐ.ടി എക്സ്പോയും കൊണ്ട് ഇക്കുറി മേള ശ്രദ്ദേയമായി.
ദിവസം നീണ്ടുനിന്ന 10ല്‍ പരം പ്രമുഖ ഐ.ടി കമ്പനികള്‍ പങ്കെടുത്ത ഐ.ടി എക്സ്പോ മലപ്പുറത്ത്  ആദ്യമായാണ് നടന്നത്. ഇതിനു പുറമെ പ്രവാസികള്‍, നിതാഖാത് മൂലം തിരിച്ച് വന്ന ഗള്‍ഫ് റിട്ടേണീസ്, കോളജുകളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന സംരംഭകത്വ വികസനത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍, സംരംഭകരാവാന്‍ താല്‍പര്യമുള്ള പൊതു ജനങ്ങള്‍ നിക്ഷേപമിറക്കാന്‍ തയാറുള്ള സമ്പന്നര്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത 12 സെമിനാറും ശില്‍പശാലയും മലപ്പുറം മേളയുടെ ഭാഗമായി നടന്നതുവഴി ജില്ലയുടെ വ്യവസായ വികസനത്തിനും പുതിയ സംരംഭകരുടെ രംഗ പ്രവേശനത്തിനും വലിയ സാധ്യതകളാണ് തുറന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള ഐ.ടി കമ്പനികളും മറ്റ് പ്രമുഖ വ്യവസായ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ജോബ് ഫെയര്‍ സമാപന ദിവസമായ ഞായറാഴ്ച നടക്കും.  
ശനിയാഴ്ച്ച   മേളയില്‍  രാവിലെ  10ന്  അക്ഷയ സംരംഭകര്‍ക്ക് വേണ്ടി പൊതു ജന സമ്പര്‍ക്കം, ഓഫിസ് മാനേജ്മെന്‍റ് എന്നീ വിഷയങ്ങളില്‍ പരിശീലന ക്ളാസുകള്‍ നടക്കും. നാലിന് മൈലാഞ്ചിയിടല്‍  മത്സരവും ഏഴിന് ജില്ലയിലെ കുടുംബശ്രീ യൂനിറ്റുകളിലെ കലാകാരികള്‍ അവതരിപ്പിക്കുന്ന  ഒപ്പന, മോഹിനിയാട്ടം, ഭരത നാട്യം, നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍  മന്ത്രിമാരും ജില്ലയിലെ എം.പിമാരും എം.എല്‍.എ മാരും പങ്കെടുക്കും.  
മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടത്തൂര്‍  നയിക്കുന്ന ഗാനമേളയും നടക്കും. വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനം ഏറ്റവും നല്ല സ്റ്റാളിനുള്ള സമ്മാനം തുടങ്ങിയവ സമാപന സമ്മേളനത്തില്‍  വിതരണം ചെയ്യും.
 

ഇടുക്കിയില്‍ ഇന്ന് പട്ടയമേള: 7272 പട്ടയം നല്‍കും

Posted: 21 Feb 2014 10:41 PM PST

തൊടുപുഴ: ജില്ലയിലെ ജനത ശനിയാഴ്ച ഇരട്ടി മധുരം നുകരുന്ന ആഹ്ളാദത്തിലാണ്. ചിരകാല സ്വപ്നമായ ഇടുക്കി താലൂക്കിന്‍െറ രൂപവത്കരണത്തോടൊപ്പം ഏറെനാള്‍ കാത്തിരുന്ന പട്ടയരേഖകളും അവര്‍ക്ക് ലഭ്യമാകുകയാണ്. സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയ പട്ടയ വിതരണമേള ശനിയാഴ്ച രാവിലെ 11ന്  വാഴത്തോപ്പ് വഞ്ചിക്കവലയില്‍ നടക്കുന്ന താലൂക്ക് രൂപവത്കരണ പ്രഖ്യാപന സമ്മേളനത്തോടൊപ്പം നടക്കും. റവന്യൂമന്ത്രി അടൂര്‍ പ്രകാശ്, ജില്ലയുടെ ചുമതല വഹിക്കുന്ന ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എന്നിവര്‍ പട്ടയങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.ടി. തോമസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ മറ്റ് എം.എല്‍.എമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
7272 പട്ടയമാണ് ഇത്തവണ വിതരണം ചെയ്യുന്നത്. നേരത്തേ 14,327 പട്ടയം വിതരണം ചെയ്തിരുന്നു.  ഇതോടെ ജില്ലയില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 21,599 പേരുടെ പട്ടയപ്രശ്നങ്ങള്‍ക്കാണ് പരിഹാരമാകുന്നത്. അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം സമയബന്ധിതമായി നല്‍കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അനുഗുണമായ നടപടിക്രമങ്ങളാണ് ജില്ലാ ഭരണകൂടം നിര്‍വഹിച്ച് വരുന്നത്.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി 2015 വഴി 2005 പട്ടയം വിതരണം ചെയ്യും. ഇതിലേക്കായി ലഭിച്ച 7954 അപേക്ഷയില്‍നിന്നാണ് അര്‍ഹരായവരെ കണ്ടെത്തി ഇപ്പോള്‍ പട്ടയം നല്‍കുന്നത്.  പദ്ധതിയിലേക്കായി 60.15 ഏക്കര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഈമാസം 28 വരെ അവസരമുണ്ടാകും. 1993 ലെ പ്രത്യേക ചട്ടത്തിന്‍ കീഴില്‍ പട്ടയം പതിവ് ഉത്തരവിന്‍പ്രകാരം  കരിമണ്ണൂര്‍, ഇടുക്കി, കട്ടപ്പന, മുരിക്കാശേരി, രാജകുമാരി, നെടുങ്കണ്ടം എന്നീ സ്ഥലങ്ങളിലെ 2357 പേര്‍ക്ക് പട്ടയം നല്‍കും.  ഹൈറേഞ്ച് കോളനൈസേഷന്‍ സ്കീം പ്രകാരം 242  പട്ടയയും വനാവകാശരേഖ പ്രകാരം  521  പേര്‍ക്കും പട്ടയം നല്‍കും.
 

കുടുംബശ്രീയില്‍ ബാങ്കുകള്‍ക്ക്വിശ്വാസമേറി –തോമസ് ഐസക്

Posted: 21 Feb 2014 10:29 PM PST

Subtitle: 
ജനശ്രീയെ പ്രോത്സാഹിപ്പിക്കുന്നത് കുടുംബശ്രീയുടെ തകര്‍ച്ചക്ക് വഴിവെക്കും

കോട്ടയം: കുടുംബശ്രീ യൂനിറ്റുകളില്‍ ബാങ്കുകള്‍ക്ക് വിശ്വാസമേറിയെന്നും ഇവക്ക് വായ്പ നല്‍കിയാല്‍ തിരിച്ചടക്കുമെന്ന ഉറപ്പ് ബാങ്കുകള്‍ക്കുണ്ടെന്നും മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സ്വയംതൊഴില്‍ കൈവരിക്കാനായതും കൊള്ളപ്പലിശക്കാരില്‍ നിന്ന് രക്ഷപ്പെടാനായതും കുടുംബശ്രീയുടെ നേട്ടങ്ങളാണ്. സംസ്ഥാന സര്‍ക്കാര്‍ ജനശ്രീയെ പ്രോത്സാഹിപ്പിക്കുന്നത് കുടുംബശ്രീയുടെ തകര്‍ച്ചക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. നാട്ടകം സര്‍വീസ് സഹകരണബാങ്ക് ‘കുടുംബശ്രീ ഇന്നലെ ഇന്ന് നാളെ’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കുടുംബശ്രീക്ക് നല്‍കിയ വായ്പയില്‍ 99 ശതമാനവും തിരിച്ചടക്കുമ്പോള്‍ മറ്റ് വായ്പകളുടെ കാര്യത്തില്‍ തിരിച്ചടവ് 40 ശതമാനം മാത്രമാണ്. കുടുംബശ്രീക്ക് നാലു ശതമാനം പലിശക്ക് വായ്പ നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. വെല്ലുവിളികള്‍ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ പ്രതികരിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
പാക്കില്‍ സെന്‍റ് തോമസ് പാരീഷ് ഹാളില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്‍റ് കെ.ജി.വിനോദ് അധ്യക്ഷത വഹിച്ചു. റബ്കൊ ചെയര്‍മാന്‍ വി.എന്‍. വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് സെക്രട്ടറി ടി.ആര്‍.സത്യദേവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രഫ. ടി.ആര്‍. കൃഷ്ണന്‍കുട്ടി ചര്‍ച്ചനയിച്ചു. ജില്ലാപഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് എം.കെ. പ്രഭാകരന്‍, എസ്.പി.സി.എസ് ഡയറക്ടര്‍ ബി. ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാജുജോണ്‍ സ്വാഗതവും ഷേര്‍ളി തോമസ് നന്ദിയും പറഞ്ഞു. കര്‍ഷകസംഗമം മുന്‍ എം.എല്‍.എ കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്തു. കെ.ജി. വിനോദ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP