സ്വാഗതം
WELCOME

News Update..

Tuesday, February 25, 2014

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍ Madhyamam News Feeds

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍ Madhyamam News Feeds

Link to

സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍

Posted: 24 Feb 2014 11:41 PM PST

Image: 

ചങ്ങനാശ്ശേരി: കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എ.കെ ആന്‍്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.എസ്.എസിനോട് മാന്യമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചു. മന്നത്ത് പത്മനാഭന്‍്റെ പേരില്‍ ഖ്യാതി നേടാനുള്ള ശ്രമമാണ് സുധീരന്‍്റേതെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുധീരന്‍ എത്തിയ സമയം സമാധിയില്‍ നിന്നും മാറിയത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. എന്‍.എസ്. എസ് നേതാക്കളെ കാണാന്‍ താല്‍പര്യമുള്ളവര്‍ അവരുടെ സൗകര്യം കൂടി പരിഗണിക്കണം. ആരെയും  എന്‍.എസ്.എസ്  ആസ്ഥാനത്തേക്ക് ക്ഷണിച്ചിട്ടില്ല. തെരഞ്ഞെടുപ്പാകുമ്പോള്‍ പലരും കെട്ടിയെഴുന്നള്ളുമെന്നും സുകുമാരന്‍ നായര്‍ പരിഹസിച്ചു.

സാമാജികര്‍ക്ക് സഭക്കുള്ളില്‍ മാത്രം പ്രത്യേക പരിരക്ഷ -സുപ്രീംകോടതി

Posted: 24 Feb 2014 11:03 PM PST

Image: 

ന്യൂഡല്‍ഹി: സാമാജികര്‍ക്ക് സഭക്കുള്ളില്‍ മാത്രമാണ് പ്രത്യേക പരിരക്ഷയുള്ളതെന്ന് സുപ്രീംകോടതി. സഭക്ക് പുറത്ത് അംഗങ്ങള്‍ സാധാരണ പൗരന്മാര്‍ മാത്രമാണ്. സഭാ നടപടികള്‍ സുഗമമായി നടക്കുന്നതിനാണ് ജനപ്രതിനിധികള്‍ക്ക് സഭക്കുള്ളില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി.

സഭക്ക് പുറത്ത് സാധാരണ ജനങ്ങള്‍ നേരിടുന്ന എല്ലാ നിയമപരമായ നടപടികള്‍ക്കും ജനപ്രതിനിധികള്‍ വിധേയരാകണം. സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് സഭക്കുപുറത്ത് പ്രത്യേക പരിരക്ഷയുള്ളതെന്നും സുപ്രീംകോടതി അറിയിച്ചു.

2007ല്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് മധ്യപ്രദേശ് നിയമസഭയിലേക്ക് അനധികൃതമായി റോഡ് നിര്‍മാണം നടന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത നടത്തിയ പരിശോധനയില്‍ അഴിമതി കണ്ടെത്തി. തുടര്‍ന്ന് ലോകായ്കുത നോട്ടീസ് അയച്ചെങ്കിലും എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ലോകായുക്തക്ക് നിയമനടപടികള്‍ തുടരാമെന്നും കോടതി അറിയിച്ചു.

യു.എ.ഇയില്‍ സര്‍ക്കാര്‍ സഥാപനങ്ങള്‍ക്കും നക്ഷത്ര പദവി

Posted: 24 Feb 2014 10:24 PM PST

Image: 

ദുബൈ: വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന മികവിന്‍െറ അടിസ്ഥാനത്തില്‍ നക്ഷത്ര പദവി നല്‍കുന്ന സംവിധാനത്തിന് യു.എ.ഇയില്‍ തുടക്കമായി. ആദ്യ ഘട്ടമായി  75 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നക്ഷത്ര പദവി സംബന്ധിച്ച വിലയിരുത്തലിന്‍െറ ഫലം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം  പുറത്തുവിട്ടു.
ഇതില്‍ മൂന്നു സ്ഥാപനങ്ങള്‍ക്ക് പഞ്ച നക്ഷത്ര പദവിയുണ്ട്. ഏറ്റവും ഉയര്‍ന്ന പദവിയായ സപ്തനക്ഷത്രം ആര്‍ക്കുമില്ല.  ഓരോ സ്ഥാപനങ്ങള്‍ക്കും ലഭിച്ച നക്ഷത്ര പദവി രേഖപ്പെടുത്തിയ ഫലകം ഓഫീസിനു മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഈ ഫലകത്തിന്‍െറ പ്രകാശനവും ശൈഖ് മുഹമ്മദ് തിങ്കളാഴ്ച  നിര്‍വഹിച്ചു. അബൂദബിയിലെ നീതിന്യായ മന്ത്രാലയത്തിനുള്ള നക്ഷത്ര പദവി രേഖപ്പെടുത്തിയ ഫലകമാണ് അദ്ദേഹം  അനാഛാദനം ചെയ്തത്. ലോകത്ത് ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു ഗ്രേഡിങ് സംവിധാനം നടപ്പാക്കുന്നത്.
33 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചതുര്‍ നക്ഷത്ര പദവിയാണ് ലഭിച്ചത്. 39 ഓഫീസുകള്‍ക്ക് ത്രിനക്ഷത്ര പദവിയുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഫെഡറല്‍ സര്‍ക്കാരിന് കീഴിലുള്ള എല്ലാ ഏജന്‍സികളുടെയും കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി പദവി തീരുമാനിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
വിവിധ മാനദണ്ഡങ്ങള്‍ വിലയിരുത്തിയുള്ള ഗ്രേഡിങ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കുടുതല്‍ കാര്യക്ഷമമാക്കുകയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നുമാണ് കണക്കുകൂട്ടുന്നത്. രണ്ടു മുതല്‍ ഏഴു വരെ നക്ഷത്രപദവിയാണ് നല്‍കുന്നത്. 400 കേന്ദ്രങ്ങള്‍ക്കുള്ള നക്ഷത്ര പദവി ഉടന്‍ പ്രഖ്യാപിക്കും. ശാസ്ത്രീയമായും സമഗ്രമായും വിവിധ തലത്തില്‍ നടത്തുന്ന മൂല്യനിര്‍ണയത്തിനൊടുവിലാണ് ഓരോ സ്ഥാപനത്തിന്‍െറയും പദവി നിര്‍ണയിക്കുക.
സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ഹോട്ടലുകളെപ്പോലെ പ്രവര്‍ത്തിക്കുമെന്ന് കുറച്ചുനാള്‍ മുമ്പ് താന്‍ പറഞ്ഞിരുന്നെന്നും ആ സംവിധാനം ഇപ്പോള്‍ നടപ്പാക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. പുതിയ നിലവാര മാനദണ്ഡങ്ങളെക്കുറിച് 5000 പേര്‍ക്ക് പരിശീലനം നല്‍കി. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് ഉല്‍പാദനക്ഷമതാ റിപ്പോര്‍ട്ടുകളേക്കാള്‍ പ്രധാനം. സേവനത്തേക്കാള്‍ അത് നിങ്ങള്‍ എങ്ങിനെ നല്‍കുന്നുവെന്നതാണ് പ്രധാനം. സര്‍ക്കാര്‍ ജീവനക്കാരന്‍െറ വില എന്നത് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കുന്ന സേവനമാണ്. അതാണ് ഞങ്ങളുടെ വിശ്വാസവും കാഴ്ചപ്പാടും. പൂര്‍ണമായും സ്വദേശി ആശയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സേവനങ്ങള്‍ മികച്ച രീതിയില്‍ നല്‍കുന്ന സമ്പ്രദായങ്ങള്‍ ലോകത്തിന് സമര്‍പ്പിക്കുന്ന രാജ്യമായി യു.എ.ഇയെ വളര്‍ത്തണമെന്നാണ് ആഗ്രഹം.  അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലയുടെ നിലവാരമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നക്ഷത്ര പദവി നല്‍കാന്‍ ഉദ്ദേശ്യമുണ്ടെന്നും പരാതിക്കിടയില്ലാത്ത വിധം ഇതിന് മാനദണ്ഡങ്ങള്‍ തയ്യാറാക്കുമെന്നും  അദ്ദേഹം അറിയിച്ചു. ഇതിനായി പുറമെനിന്നുള്ള ഓഡിറ്റര്‍മാരെ നിയമിക്കും.
രണ്ടും മൂന്നും നക്ഷത്ര പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തങ്ങളുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കുമെന്നും പഞ്ച നക്ഷത്ര പദവിയുള്ളവ അഭിമാന സ്ഥാപനങ്ങളാണെന്നും അവര്‍ സപ്ത നക്ഷത്ര പദവിയിലേക്ക് മുന്നേറുമെന്നാണ് പ്രതീക്ഷയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. ചടങ്ങില്‍  ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, നിയമ മന്ത്രി ഡോ. ഹാദിഫ് ജുആന്‍ അല്‍ ദാഹിരി, തുടങ്ങിയവര്‍ സംബന്ധിച്ചു.

രണ്ടാമത് അറബ് വികസന, തൊഴില്‍ ഫോറത്തിന് തുടക്കമായി

Posted: 24 Feb 2014 09:58 PM PST

Image: 

റിയാദ്: സാമൂഹിക സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമാക്കിയുള്ള രണ്ടാമത് അറബ് വികസന, തൊഴില്‍ ഫോറത്തിന് റിയാദില്‍ തുടക്കമായി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആശീര്‍വാദത്തോടെ സൗദി തൊഴില്‍ മന്ത്രാലയം ലോകബാങ്കും അറബ് ലേബര്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രണ്ടാമത് ഫോറത്തില്‍ 21 അറബ്ലീഗ് രാഷ്ട്രങ്ങളിലെ ധന, തൊഴില്‍, സാമൂഹികകാര്യമന്ത്രിമാരാണ് സംബന്ധിക്കുന്നത്.
തിങ്കളാഴ്ച വൈകീട്ട് എട്ടിന് റിയാദ് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ഒൗപചാരിക ഉദ്ഘാടന ചടങ്ങില്‍ അറബ് രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. ഒമാന്‍, മൗറിത്താനിയ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴില്‍ മന്ത്രിമാരും ലോക ബാങ്ക് റീജണല്‍ ഡയറക്ടറും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
തിങ്കളാഴ്ച രാവിലെ രണ്ട് സെഷനുകളോടെ ഫോറത്തിന് തുടക്കമായി. ‘തൊഴില്‍ ചട്ടങ്ങള്‍’, ‘സന്തുലിത വികസനവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപാന്തരീക്ഷം’ എന്നീ തലക്കെട്ടുകളിലായി നടന്ന സെഷനുകളില്‍ വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ഉച്ചക്ക് ശേഷം മൂന്ന് ഗ്രൂപ്പുകളായി ചര്‍ച്ച അരങ്ങേറി. ആദ്യ ഗ്രൂപ്പില്‍ അറബ് തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പദ്ധതികള്‍ക്കുള്ള നയ രൂപവത്കരണം, പശ്ചിമേഷ്യയിലെ യുവാക്കളുടെ തൊഴില്‍മേഖലയിലെ വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചയായിരുന്നു. യുവാക്കള്‍ക്ക് നിര്‍മാണാത്മക തൊഴില്‍ നല്‍കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ വ്യവസായ വികസന സംഘടനയുടെ സാധ്യതകള്‍, അറബ് ഫണ്ട് ഫോര്‍ ഇകണോമിക് ആന്‍റ് സോഷ്യല്‍ കൗണ്‍സിലുമായുള്ള സഹകരണം, അറബ് രാജ്യങ്ങളിലെ തൊഴിലില്ലായ്മ, അതിന്‍െറ സവിശേഷതകള്‍ എന്നിവയും ചര്‍ച്ച ചെയ്തു.
വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് രണ്ടാം ഗ്രൂപ്പില്‍ നടന്നത്. സാമ്പത്തിക വികസനവും സന്തുലിതത്വവും, യൂറോപ്യന്‍ ചെറുകിട പദ്ധതി നിയമത്തിന്‍െറ പശ്ചിമേഷ്യയിലെയും ഉത്തരാഫ്രിക്കയിലെയും സാധ്യതകള്‍. എന്നിവയില്‍ ഊന്നിയാണ് ചര്‍ച്ച നടന്നത്. സാമൂഹിക സുരക്ഷ സംബന്ധിച്ച ചര്‍ച്ചയാണ് മൂന്നാം ഗ്രൂപ്പ് നടത്തിയത്. സാമൂഹിക സുരക്ഷാനയങ്ങള്‍, സുസ്ഥിരവികസനത്തില്‍ അതിന്‍െറ പങ്ക്, അറബ് രാജ്യങ്ങളിലെ സാമൂഹിക സുരക്ഷ സംബന്ധിച്ച അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ പഠനത്തിലുള്ള ചര്‍ച്ച എന്നിവയും നടന്നു.  വികസന ഫോറത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ‘സുസ്ഥിര വികസനവും പ്രയോഗവും’ സംബന്ധിച്ച റിയാദ് പ്രഖ്യാപനമുണ്ടാകും. വികസനത്തിനുള്ള നയങ്ങള്‍, പ്രവര്‍ത്തനപരിപാടികള്‍, തൊഴിലില്ലായ്മ കുറക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പട്ടിണിക്കെതിരെ പൊരുതാനുമുള്ള പ്രായോഗിക പദ്ധതികള്‍, അറബ് മേഖലയിലും അന്താരഷ്ട്ര തലത്തിലുമുള്ള സംഘടനകളുടെ സഹകരണത്തിനുള്ള മാര്‍ഗരേഖകള്‍ എന്നിവ അടങ്ങിയതാവും പ്രഖ്യാപനം.

ദയാവധം: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

Posted: 24 Feb 2014 09:54 PM PST

Image: 

ന്യൂഡല്‍ഹി: ജീവതത്തിലേക്ക് ഒരിക്കല്‍ പോലും തിരിച്ചുവരാന്‍ സാധിക്കാത്തവര്‍ക്ക് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച ഹരജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷന്‍െറ നേതൃത്വത്തിലുള്ള കോമണ്‍കോസ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അതിനാല്‍ വിഷയത്തില്‍ ഭരണഘടനാ ബെഞ്ചാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ദയാവധം സംബന്ധിച്ച് മാര്‍ഗരേഖക്കും ഭരണഘടനാ ബെഞ്ച് രൂപം നല്‍കും.

ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം പ്രത്യേക സാഹചര്യങ്ങളില്‍ മരിക്കാനുള്ള അവകാശമായി കണക്കാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദയാവധം നിയമപരമാക്കുന്നതിന് വിശദമായ മാര്‍ഗരേഖ കൊണ്ടുവരണമെന്നും ഹരജിയില്‍ പറയുന്നു.  

ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലാത്തിനാല്‍ ദയാവധം അനുവദിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ജീവന്‍ നിലനിര്‍ത്തുകയെന്നതാണ് ഡോക്ടര്‍മാരുടെ ദൗത്യമെന്നും അത് നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ളെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
 

ദേശീയ, വിമോചന ദിനം: രാജ്യം ആഘോഷത്തിമിര്‍പ്പില്‍

Posted: 24 Feb 2014 09:50 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്‍െറയും ഇറാഖിന്‍െറ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്‍െറയും സ്മരണകളിരമ്പുന്ന ദേശീയ ദിനവും വിമോചന ദിനവും ഒരിക്കല്‍ കൂടി വിരുന്നത്തെുമ്പോള്‍ ആഘേഷത്തിമിര്‍പ്പിലാണ് രാജ്യം.
1961ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് സ്വതന്ത്രമായതിന്‍െറ സ്മരണയില്‍ ഇന്ന് രാജ്യം 53ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ 1991ല്‍ സദ്ദാം ഹുസൈന്‍െറ സൈന്യത്തിന്‍െറ കൈകളില്‍നിന്ന് മോചിതമായതിന്‍െറ ഓര്‍മയില്‍ നാളെ 23ാമത് വിമോചന ദിനമാണ് കൊണ്ടാടുന്നത്.
ദേശീയ, വിമോചന ദിനാഘോഷങ്ങള്‍ക്കായി കുവൈത്ത് നാളുകള്‍ക്ക് മുമ്പ് തന്നെ ഒരുങ്ങിക്കഴിഞ്ഞു. ഫെബ്രുവരി ആദ്യത്തോടെ തന്നെ രാജ്യം ദേശീയ ദിനാഘോഷങ്ങളുടെ അവസ്ഥയിലേക്ക് മാറിയിട്ടുണ്ടായിരുന്നു. കെട്ടിടങ്ങളും റോഡുകളും കൊടി തോരണങ്ങളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുകയാണ്. അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അല്‍ അഹ്മദ് അസ്വബാഹ് എന്നിവരുടെ കൂറ്റന്‍ ചിത്രങ്ങള്‍ പലേടങ്ങളിലും തൂങ്ങിക്കഴിഞ്ഞു. എവിടെ തിരിഞ്ഞുനോക്കിയാലും ദീപാലങ്കാരത്തിലൂടെ തെളിഞ്ഞുനില്‍ക്കുന്ന കെട്ടിടങ്ങളും പാതയോരങ്ങളും. കടകളും വീടുകളുമെല്ലാം വര്‍ണ വൈവിധ്യങ്ങളാല്‍ തിളങ്ങുന്ന ചെറു ബള്‍ബുകള്‍ കൊണ്ട് ദേശീയ പതാക തീര്‍ത്തത് നയനാനന്ദകരമായ കാഴ്ചയാണ്.
സ്വാതന്ത്ര്യം നേടി അധിക കാലം കഴിയുന്നതിന് മുമ്പ് മേഖലയിലെ സമ്പന്ന രാഷ്ട്രങ്ങളിലൊന്നായി വളര്‍ന്നതാണ് കുവൈത്തിന്‍െറ ചരിത്രം. മത്സ്യബന്ധനവും മുത്തുവാരലും പാരമ്പര്യ തൊഴിലായിരുന്ന രാജ്യം എണ്ണ ഖനനത്തിന്‍െറ അപാര സാധ്യതകളിലേക്ക് ശ്രദ്ധ തിരിച്ചതോടെ എണ്ണപ്പെട്ട രാജ്യമായി വളര്‍ന്നുകഴിഞ്ഞു. സ്വതന്ത്ര കുവൈത്തിന്‍െറയും ഭരണഘടനയുടെയും പിതാവ് എന്നറിയപ്പെടുന്ന ശൈഖ് അബ്ദുല്ല അല്‍ സാലിം അല്‍ സ്വബാഹും ഇറാഖ് അധിനിവേശകാലത്ത് നിശ്ചയദാര്‍ഢ്യത്തോടെ പ്രതിസന്ധികള്‍ തരണം ചെയ്ത ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അസ്വബാഹും വെട്ടിത്തെളിച്ച വഴിയിലൂടെ ഉറച്ച ചുവടുവെപ്പുകളുമായി മുന്നേറുന്ന അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അസ്വബാഹ് രാജ്യത്തെ പുതിയ വികസന പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
കുവൈത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റുന്ന നിരവധി വികസന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൂടാതെ കുവൈത്തിനെ മേഖലയിലെ പ്രധാന രാഷ്ട്രമാക്കുന്നതിനും ഏഷ്യന്‍ രാജ്യങ്ങളുടെ ഐക്യത്തിനും അമീര്‍ ശ്രമം തുടരുകതന്നെയാണ്. കഴിഞ്ഞ വര്‍ഷം  നടന്ന ഏഷ്യന്‍ വികസന ഫോറവും  കഴിഞ്ഞ വര്‍ഷവും ഇക്കഴിഞ്ഞ ജനുവരിയിലും യു.എന്നിന്‍െറ നേതൃത്വത്തില്‍ കുവൈത്ത് ഏറ്റെടുത്ത് നടത്തിയ രണ്ട് സിറിയ സഹായ ഉച്ചകോടികളുമൊക്കെ ഇത്തരത്തിലുള്ള പ്രധാന ചുവടുവെപ്പുകളാണ്.
 

തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്താന്‍ എല്‍.എം.ആര്‍.എയുമായി ഏകോപനം അനിവാര്യം -അംബാസഡര്‍മാര്‍

Posted: 24 Feb 2014 09:32 PM PST

Image: 

മനാമ: എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീന് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, ചൈന, തായ്ലന്‍റ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഫലപ്രദമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സംബന്ധിച്ചാണ് വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി ആശയവിനിമയം നടത്തിയത്. ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യങ്ങളായതിനാല്‍ പ്രസ്തുത അംബാസഡര്‍മാരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്‍െറ ആവശ്യവും ചര്‍ച്ചയില്‍ വിഷയീഭവിച്ചു. നിയമങ്ങള്‍ പാലിക്കുന്നതില്‍ അതത് എംബസികള്‍ എല്‍.എം.ആര്‍.എയുമായി ആശയവിനിമയം നടത്തുകയും ഏകോപനം സാധ്യമാക്കുകയും വേണമെന്ന് ഉസാമ അല്‍അബ്സി വ്യക്തമാക്കി. തൊഴിലാളകള്‍ ചൂഷണം ചെയ്യപ്പെടുന്നതിന് തടയിടാനുമാകണം.
ഇത്തരമൊരു കൂടിക്കാഴ്ച സംഘടിപ്പിച്ചതില്‍ അംബാസഡര്‍മാര്‍ എല്‍.എം.ആര്‍.എ മേധാവിയെ അഭിനന്ദിച്ചു. തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആശയവിനിമയത്തിലൂടെ കഴിയുമെന്ന് അവര്‍ പ്രത്യാശിച്ചു. എല്‍.എം.ആര്‍.എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

പ്രതിപക്ഷ പ്രക്ഷോഭം: വെനിസ്വേലയില്‍ രണ്ടാഴ്ചക്കിടെ 13 മരണം

Posted: 24 Feb 2014 09:24 PM PST

Image: 

കാരക്കസ്: വെനിസ്വേലയില്‍ രണ്ടാഴ്ചയായി തുടരുന്ന പ്രതിപക്ഷ പ്രക്ഷോഭത്തില്‍  13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ രാജ്യ തലസ്ഥാനമായ കാരക്കസിലാണ് കൊല്ലപ്പെട്ടതെന്ന് വെനിസ്വേലന്‍ അറ്റോര്‍ണി ജനറല്‍ ലൂഇസ ഒര്‍ട്ടെഗ മാധ്യമങ്ങളോട് പറഞ്ഞു.

കാരക്കസില്‍ ഫെബ്രുവരി 12ന് പ്രതിപക്ഷം സംഘടിപ്പിച്ച റാലിക്കിടെയാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. അറ്റോര്‍ണി ജനറലിന്‍െറ ഓഫീസിന് പുറത്താണ് സംഭവം നടന്നത്. സംഭവത്തില്‍ സെബിന്‍ ഇന്‍റലിജന്‍സ് സര്‍വീസിലെ മൂന്ന് ഏജന്‍റുമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ലൂഇസ ഒര്‍ട്ടെഗ അറിയിച്ചു.

അതേസമയം പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാണെന്ന് വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോ പറഞ്ഞു. ദേശീയ ഐക്യം സംബന്ധിച്ച് അസംബ്ളിയില്‍ കമീഷനെ നിയമിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍.എസ്.എസ് ആസ്ഥാനത്ത് വി.എം. സുധീരന് അവഗണന

Posted: 24 Feb 2014 08:44 PM PST

Image: 

പെരുന്ന: എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് അവഗണന. സുധീരനുമായി കൂടിക്കാഴ്ച നടത്താന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സുധീരന്‍ മടങ്ങി. രാവിലെ 9.15ന് എത്തിയ സുധീരന്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് 10 മിനിറ്റ് ചെലവഴിച്ചു.

മന്നം സമാധി ദിനത്തോട് അനുബന്ധിച്ച് കോട്ടയം ഡി.സി.സി. അധ്യക്ഷന്‍ ടോമി കല്ലാനി അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് സുധീരന്‍ പെരുന്നയിലെത്തിയത്. പുഷ്പാര്‍ച്ചന നടത്താനായി സുധീരന്‍  മന്നം സമാധിയിലേക്ക് പ്രവേശിച്ച ഉടനെ സുകുമാരന്‍ നായര്‍ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുധീരന്‍ മറ്റ് നേതാക്കളുമായി സംസാരിച്ച ശേഷം മടങ്ങി.

കെ.പി.സി.സി. അധ്യക്ഷനായ ശേഷം വി.എം. സുധീരന്‍ നടത്തുന്ന ആദ്യ പെരുന്ന സന്ദര്‍ശനമാണിത്.

ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം: ഇന്ത്യ നാളെയിറങ്ങും

Posted: 24 Feb 2014 07:51 PM PST

Image: 

ധാക്ക: 12ാമത് ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് ബംഗ്ളാദേശില്‍ തുടക്കമാകും. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ അഞ്ചു ടീമുകളാണ് മാറ്റുരക്കുന്നത്.
ആദ്യമായാണ് അഫ്ഗാന്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്താന്‍ ശ്രീലങ്കയെ നേരിടും.
ബംഗ്ളാദേശിനെതിരായാണ് ബുധനാഴ്ച ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് രണ്ടിനാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം.
റൗണ്ട് മത്സരങ്ങളില്‍ കൂടുതല്‍ പോയന്‍റ് നേടുന്ന രണ്ട് ടീമുകള്‍ മാര്‍ച്ച് എട്ടിന് മിര്‍പൂര്‍ ഷേര്‍ ബംഗ്ളാ നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.മാര്‍ച്ചില്‍ ട്വന്‍റി-20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ടൂര്‍ണമെന്‍റ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നുമേറ്റ തിരിച്ചടികളില്‍ നിന്നും വിജയത്തോടെ മറുപടി പറയുകയായിരിക്കും ടീം ഇന്ത്യയുടെ ലക്ഷ്യം.
പരിക്കേറ്റ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ അഭാവത്തില്‍ യുവതാരം വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്.
നായകനായി കോഹ്ലിയുടെ പ്രകടനം സസൂക്ഷ്മം നിരീക്ഷിക്കപ്പെടും. ബൗളിങ്ങാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ദക്ഷിണാഫ്രിക്കയിലും ന്യൂസിലന്‍ഡിലും ഇന്ത്യന്‍ ബൗളിങ് ഡിപാര്‍ട്ട്മെന്‍റ് ശരാശരിക്കും താഴെയായിരുന്നു.
ഉപദ്വീപ് പിച്ചുകളില്‍ മികച്ചരീതിയില്‍ പന്തെറിയുന്ന മുഹമ്മദ് ഷമിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP