‘കന്തറ’ അഥവാ കിനാക്കളുടെ മഖ് ബറ Madhyamam News Feeds | ![]() |
- ‘കന്തറ’ അഥവാ കിനാക്കളുടെ മഖ് ബറ
- യു.പിയില്‍ സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം; ഒരാളുടെ നില ഗുരുതരം
- സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത് താല്‍ക്കാലിക തളര്‍ച്ച -പ്രധാനമന്ത്രി
- ദുബൈയില്‍ അഞ്ച് പുതിയ ബസ് റൂട്ടുകള്‍; നാല് റൂട്ടുകള്‍ പരിഷ്കരിച്ചു
- പരിശോധന തിരിച്ചടിയാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
- ഒമാന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി
- വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് നിരക്ക് വര്‍ധനക്ക് മന്ത്രിസഭാ അംഗീകാരം
- മുഖ്യമന്ത്രിയുടെ രാജി: നിയമസഭ പ്രക്ഷുബ്ധം
- കിളിമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു
- ഗസ്സ മുനമ്പിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം
‘കന്തറ’ അഥവാ കിനാക്കളുടെ മഖ് ബറ Posted: 03 Apr 2013 12:22 AM PDT Image: ![]() ‘നിതാഖാത് ’ എന്ന അറബി പദം കേരളത്തിലെ അടുക്കളകളില്‍ പോലും കണ്ണീര്‍ കിനിയുന്ന ചര്‍ച്ചകളില്‍ ഇടം പിടിച്ചപ്പോള്‍ ഒരിക്കലെങ്കിലും സൗദി അറേബ്യ സന്ദര്‍ശിച്ചവര്‍ പെട്ടെന്നൊന്നും മറക്കാത്ത മറ്റൊരു പദമുണ്ട് : കന്തറ. ചെങ്കടലോരത്തെ പുരാതന തുറമുഖമായ ജിദ്ദയിലെ മലയാളികളുടെ സ്വന്തം ശറഫിയ അങ്ങാടിയുടെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്തിന്‍െറ പേരാണ് അതെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം കന്തറ എന്നത് കിനാക്കളുടെ മഖ്ബറയാണ്. മണല്‍ക്കാട്ടിലെ ഒരു തെരുവോരം സ്വപ്നങ്ങളുടെ ശ്മശാനമായിത്തീര്‍ന്നത് പ്രവാസചരിത്രത്തിലെ കറുത്തൊരു അധ്യായമാണ്. ഗള്‍ഫ് സ്വപ്നം തകര്‍ന്ന് വിദൂര ദിക്കുകളില്‍നിന്ന് പോലും മലയാളികളടക്കമുള്ള ഹതഭാഗ്യര്‍ അടുത്ത കാലം വരെ വന്നടിഞ്ഞിരുന്നത് കന്തറ പാലത്തിനടിയിലാണ്.
|
യു.പിയില്‍ സഹോദരിമാര്‍ക്ക് നേരെ ആസിഡ് ആക്രമണം; ഒരാളുടെ നില ഗുരുതരം Posted: 02 Apr 2013 11:15 PM PDT Image: ![]() ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നാല് സഹോദരിമാര്‍ക്ക് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആസിഡ് ആക്രമണം നടത്തി. ആക്രമണത്തിനിരയായവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ദല്‍ഹിയില്‍ നിന്ന് 100 കി.മീ അകലെ ഷംലിയിലാണ് സംഭവം നടന്നത്. സഹോദരിമാരില്‍ മൂന്നു പേര്‍ അധ്യാപകരാണ്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതികള്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയതെന്ന് സംഭവം അന്വേഷിക്കുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇളയ സഹോദരിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
|
സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത് താല്‍ക്കാലിക തളര്‍ച്ച -പ്രധാനമന്ത്രി Posted: 02 Apr 2013 10:57 PM PDT Image: ![]() ന്യൂദല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ നേരിടുന്നത് താല്‍ക്കാലിക തളര്‍ച്ചയാണെന്നും വളര്‍ച്ച 5 ശതമാനത്തില്‍ തുടരുന്നത് തൃപ്തികരമല്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. സി.ഐ.ഐ വാര്‍ഷിക മീറ്റില്‍ രാജ്യത്തെ 1500 പ്രമുഖ വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തുടരും. തിരുത്തല്‍ നടപടികളിലൂടെ രാജ്യം എട്ട് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. |
ദുബൈയില്‍ അഞ്ച് പുതിയ ബസ് റൂട്ടുകള്‍; നാല് റൂട്ടുകള്‍ പരിഷ്കരിച്ചു Posted: 02 Apr 2013 10:34 PM PDT Image: ![]() ദുബൈ: ദുബൈയിലെ പൊതുഗതാഗത സംവിധാനം വ്യാപിപ്പിക്കുന്നതിന്‍െറ ഭാഗമായി അഞ്ച് പുതിയ ബസ് റൂട്ടുകള്‍ തുടങ്ങി. നിലവിലുണ്ടായിരുന്ന നാല് റൂട്ടുകള്‍ പരിഷ്കരിക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഇത് പ്രാബല്യത്തില്‍ വന്നത്. |
പരിശോധന തിരിച്ചടിയാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ് Posted: 02 Apr 2013 09:59 PM PDT Image: ![]() ജിദ്ദ: തൊഴില്‍നിയന്ത്രണ നിയമം ധിറുതി പിടിച്ച് നടപ്പാക്കുന്നത് രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്ന് നാഷണല്‍ സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സി (എന്‍.എസ്.എച്ച്.ആര്‍)ന്‍െറയും സാമ്പത്തിക, സാമൂഹിക വിദഗ്ധരുടെയും മുന്നറിയിപ്പ്. തൊഴില്‍, ആഭ്യന്തര മന്ത്രാലയങ്ങള്‍ ചേര്‍ന്നു തൊഴിലിടങ്ങളില്‍ നടത്തുന്ന റസിഡന്‍റ് പെര്‍മിറ്റ് പരിശോധനക്കെതിരെ വിവിധ കമ്പനിയുടമകള്‍ മനുഷ്യാവകാശ ദേശീയ സമിതിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ എന്‍.എസ്.എച്ച്.ആര്‍ രൂപവത്കരിച്ച പഠനസമിതി തലസ്ഥാനമായ റിയാദിന്‍െറ വടക്കന്‍പ്രാന്തങ്ങളിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച് നല്‍കിയ റിപ്പോര്‍ട്ടിലാണ് പരിശോധന തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പു നല്‍കിയത്. വന്‍കിട പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച തോതിലുള്ള മനുഷ്യവിഭവ ശേഷി ആവശ്യമുള്ളതിനാല്‍ പുറംകരാര്‍ കമ്പനികളില്‍ നിന്നു നിശ്ചിത കാലയളവിലേക്ക് തൊഴിലാളികളെ വാടകക്കെടുക്കുകയാണ്്. പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഇത്രയധികം പേര്‍ക്ക് കുറഞ്ഞ കാലത്തേക്ക് വന്‍തോതില്‍ വിസയനുവദിക്കുക പ്രായോഗികമല്ല. അതിനാല്‍ ഇത്തരം പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കിടെ നടത്തുന്ന പരിശോധന പദ്ധതി പ്രവര്‍ത്തനം മുടക്കി വികസനരംഗത്ത് തിരിച്ചടിയുണ്ടാക്കുമെന്നും കമ്പനിയുമായി കരാറുണ്ടാക്കി ജോലിയില്‍ പ്രവേശിച്ചവരെ വഴിയാധാരമാക്കുന്നത് കരാര്‍ലംഘനമടക്കമുള്ള തൊഴിലവകാശ പ്രശ്നമുയര്‍ത്തുമെന്നും എന്‍.എസ്.എച്ച്.ആര്‍ അധ്യക്ഷന്‍ മുഫ്ലിഹ് ഖഹ്താനി ചൂണ്ടിക്കാട്ടി. |
ഒമാന്‍ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി Posted: 02 Apr 2013 09:45 PM PDT Image: ![]() മസ്കത്ത്: സൊഹാര്‍ തുറമുഖത്തേക്ക് ചരക്കുമായി വരികയായിരുന്ന കപ്പല്‍ എന്‍ജിന്‍ റൂമിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഭാഗികമായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരും ലൈഫ് ബോട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. കപ്പലില്‍ നിന്ന് എണ്ണ കടലില്‍ പരക്കുന്നത് തടയാനും സാഹചര്യങ്ങള്‍ വിലയിരുത്താനുമായി ഒമാന്‍ റോയല്‍ നേവിയുടെ കപ്പലുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ ചരക്ക് വീണ്ടെടുക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തീ പൂര്‍ണമായും അണക്കാന്‍ കഴിഞ്ഞതായും കപ്പല്‍ പൂര്‍ണമായും മുങ്ങിയിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മറൈന്‍ അഫയേഴ്സ് അറിയിച്ചു. |
വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് നിരക്ക് വര്‍ധനക്ക് മന്ത്രിസഭാ അംഗീകാരം Posted: 02 Apr 2013 09:22 PM PDT Image: ![]() കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനുള്ള തീരുമാനത്തിന് പിന്നാലെ ഇതിനുള്ള നിരക്കുകളും വര്‍ധിപ്പിക്കുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനും വാഹനത്തിന്‍െറ ദഫ്തറിനും അത് പുതുക്കുന്നതിനുമെല്ലാം നിരക്ക് കുത്തനെ കൂട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. |
മുഖ്യമന്ത്രിയുടെ രാജി: നിയമസഭ പ്രക്ഷുബ്ധം Posted: 02 Apr 2013 09:07 PM PDT Image: ![]() തിരുവനന്തപുരം: ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാംദിവസവും നിയമസഭയില്‍ പ്രക്ഷുബ്ധ രംഗങ്ങള്‍. ഇരയെ വഞ്ചിക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. എന്നാല്‍ ഇന്ന് ചോദ്യോത്തരവേള തടസ്സപ്പെടുത്താതെ പ്രതിപക്ഷം സഹകരിച്ചു. പിന്നീട് ശൂന്യവേളയില്‍ സബ്മിഷനിലൂടെ പ്രശ്‌നം അവതരിപ്പിക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ നീക്കം. അബ്ദുസമദ് സമദാനിയെ സ്പീക്കര്‍ സംസാരിക്കാന്‍ ക്ഷണിച്ചപ്പോഴാണ് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ചട്ടങ്ങള്‍ മറികടന്ന് സബ്മിഷനുമായി എഴുന്നേറ്റത്. എന്നാല്‍, സ്പീക്കര്‍ ഇത് അനുവദിച്ചില്ല. അനുവദിച്ച സമയത്ത് മാത്രമേ സബ്മിഷന്‍ അവതരിപ്പിക്കാനാവൂ എന്ന് സ്പീക്കര്‍ റൂളിങ് നല്‍കി. പ്രതിപക്ഷ നേതാവ് മറ്റൊരു വിഷയത്തിലാണ് ആദ്യം സബ്മിഷന് അവതരണാനുമതി തേടിയതെന്നും സ്പീക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെടുന്ന സബ്മിഷന് ഇന്നു കാലത്ത് 8.15ന് മാത്രമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നല്‍കിയതെന്നും ഇക്കാര്യം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. സബ്മിഷനു മറുപടി പറയാന്‍ തയ്യാറാണെന്ന് ഇടയ്ക്ക് സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചെങ്കിലും അത്തരം കീഴ്‌വഴക്കമില്ലെന്ന് സ്പീക്കര്‍ ചൂണ്ടികാട്ടി. എങ്കിലും പുതിയ വിഷയത്തില്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവിനെ അനുവദിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലേക്ക് നീങ്ങി ബഹളം വെച്ചു. പിന്നീട് സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ നപടികള്‍ താല്‍കാലികമായി നിര്‍ത്തിവച്ചത്. ഇതിന് പിന്നാലെ സ്പീക്കര്‍ യു.ഡി.എഫ് അംഗങ്ങളുമായും എല്‍.ഡി.എഫ് നേതാക്കളുമായും ചര്‍ച്ച നടത്തി. പിന്നീട് സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് ബഹളം തുടര്‍ന്നു. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ ശൂന്യവേള റദ്ദാക്കി. എന്നാല്‍ പ്രതിപക്ഷം ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ ബില്ലുകളെല്ലാം പാസാക്കി നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
|
കിളിമാനൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു Posted: 02 Apr 2013 08:49 PM PDT Image: ![]() കിളിമാനൂര്‍: തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ കുറവന്‍കുഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായിരുന്ന അച്ഛനും മകളും മരിച്ചു. കൊട്ടാരക്കര ഇഞ്ചക്കാട് ആലും വിളവീട്ടില്‍ രവീന്ദ്രന്‍ പിള്ള (66), മകള്‍ ശ്രീജ (28) എന്നിവരാണ് മരിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ സുമംഗലാദേവി, മകന്‍ വിഷ്ണു എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിഷ്ണുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുമംഗലാദേവിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 7.15ഓടെയായിരുന്നു അപകടം. |
ഗസ്സ മുനമ്പിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം Posted: 02 Apr 2013 08:45 PM PDT Image: ![]() ഗസ്സ സിറ്റി: നവംബറിലെ വെടിനിര്‍ത്തലിനു ശേഷം ഗസ്സ മുനമ്പിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഗസ്സ സിറ്റിയിലെ രണ്ടിടങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ തീവ്രവാദി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സേന പ്രതികരിച്ചു. മൂന്ന് തവണ ഇസ്രയേലിനു നേരെ റോക്കറ്റാക്രമണം ഉണ്ടായതാണ് നടപടിക്കു കാരണമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. 2012 നവംബറില്‍ എട്ടു ദിവസം നീണ്ട ആക്രമണത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 170 ഫലസ്തീനികളും ആറ് ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്. ഈജിപ്തിന്‍െറ മധ്യസ്ഥതയിലാണ് ഇസ്രയേലും ഹമാസും വെടിനിര്‍ത്തലിന് തയ്യാറായത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment